പ്രധാനമന്ത്രിയുടെ വിരുന്നില്‍ കരുണാനിധിയും മമതയും പങ്കെടുക്കില്ല Madhyamam News Feeds | ![]() |
- പ്രധാനമന്ത്രിയുടെ വിരുന്നില്‍ കരുണാനിധിയും മമതയും പങ്കെടുക്കില്ല
- കാറ്റും മഴയും: ആറ് വീടുകള്‍ തകര്‍ന്നു
- സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച അഞ്ച് കുടിലുകള്‍ പൊളിച്ചുനീക്കി
- പുതിയ സ്റ്റാന്‍ഡ് നിര്‍മാണം ഇഴയുന്നു; ജനം ദുരിതത്തില്‍
- ഐ.പി.എല്‍ നിരോധിക്കുക; ക്രിക്കറ്റിനെ രക്ഷിക്കുക
- ജീവനക്കാരില്ല; കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കുന്നു
- കുരീപ്പുഴയില്‍ 36 കോടിയുടെ സ്വിവറേജ് പ്ളാന്‍റ്
- മരണനിരക്ക് കുറയ്ക്കാന്‍ ആംബുലന്‍സുകള്‍ക്ക് പ്രത്യേക പാത
- ചേര്‍ത്തലയില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഭരണം
- കൊച്ചി മെട്രോ: പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനം
പ്രധാനമന്ത്രിയുടെ വിരുന്നില്‍ കരുണാനിധിയും മമതയും പങ്കെടുക്കില്ല Posted: 22 May 2012 12:23 AM PDT Image: ![]() ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ഒരുക്കിയിരിക്കുന്ന അത്താഴ വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയും പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്.മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് മമത അത്താഴവിരുന്നില്‍ നിന്ന് വിട്ടു നില്‍കുന്നതെന്നാണ് വിശദീകരണം. features: Facebook |
കാറ്റും മഴയും: ആറ് വീടുകള്‍ തകര്‍ന്നു Posted: 22 May 2012 12:13 AM PDT വണ്ടിപ്പെരിയാര്‍: വള്ളക്കടവ് എച്ച്.പി.സി പ്രദേശത്ത് തിങ്കളാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആറ് വീടുകള്‍ തകര്‍ന്നു. |
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച അഞ്ച് കുടിലുകള്‍ പൊളിച്ചുനീക്കി Posted: 22 May 2012 12:09 AM PDT മൂന്നാര്‍: വിതരണത്തിന് നീക്കിവെച്ച സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച അഞ്ച് കുടിലുകള്‍ റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചു. കെ.ഡി.എച്ച് വില്ലേജിലെ സര്‍വേ നമ്പര്‍ 912 ല്‍ പൊലീസ് ക്യാമ്പിന് സമീപത്തെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. |
പുതിയ സ്റ്റാന്‍ഡ് നിര്‍മാണം ഇഴയുന്നു; ജനം ദുരിതത്തില്‍ Posted: 22 May 2012 12:04 AM PDT പത്തനംതിട്ട: പുതിയ ബസ് സ്റ്റാന്‍ഡിന്‍െറ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാരെയും വാഹനങ്ങളെയും വലക്കുന്നു. നിര്‍മാണത്തിന്‍െറ ഭാഗമായി സ്വകാര്യ ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് പ്രവേശം നിരോധിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.തിരക്കേറിയ റോഡിന്‍െറ ഇരുവശത്തുമായി ബസുകള്‍ നിര്‍ത്തിയിടുന്നത് മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ബുദ്ധിമുട്ടാകുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ ബസ് അന്വേഷിച്ച് പരക്കംപായുകയാണ്. യാത്രക്കാരെ കയറ്റാനും ഇറക്കാനും ജീവനക്കാരും ബുദ്ധിമുട്ടുന്നു. |
ഐ.പി.എല്‍ നിരോധിക്കുക; ക്രിക്കറ്റിനെ രക്ഷിക്കുക Posted: 22 May 2012 12:03 AM PDT Image: ![]() കള്ളപ്പണം, ചൂതുകളി, വഞ്ചന, സദാചാരരാഹിത്യം, മാഫിയബാധ, നിയമലംഘനം, മദ്യപാനം, അക്രമം, പെരുമാറ്റദൂഷ്യം -സാമൂഹികവും വ്യക്തിഗതവുമായ എന്തൊക്കെ സാമ്പത്തിക, ധാര്‍മിക തിന്മകളുണ്ടോ അതെല്ലാം ചെറുതോ വലുതോ ആയ അളവില്‍ ഒത്തുചേര്‍ന്ന കളമായിരിക്കുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ്. ഐ.പി.എല്‍ അഞ്ചാം സീസണ്‍ അവസാനിക്കാറായിരിക്കെ കളിക്കുപുറത്തെ കള്ളക്കളികളാണ് ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് എന്ന കളിയുടെ കമ്പോളപ്പതിപ്പായ ട്വന്റി20 വന്‍ സമ്പന്നരുടെ കരിമ്പണ വ്യവസായമായി മാറി എന്നാണ് കരുതേണ്ടിവരുന്നത്. |
ജീവനക്കാരില്ല; കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കുന്നു Posted: 22 May 2012 12:01 AM PDT കോട്ടയം: കൂടുതല്‍ സ്വകാര്യ പെര്‍മിറ്റുകള്‍ക്ക് വഴിയൊരുക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതായി വിമര്‍ശം. |
കുരീപ്പുഴയില്‍ 36 കോടിയുടെ സ്വിവറേജ് പ്ളാന്‍റ് Posted: 21 May 2012 11:56 PM PDT കൊല്ലം: നഗരത്തിലെ മലിനജല സംസ്കരണത്തിനും ശുദ്ധീകരണത്തിനുമായി സ്വിവറേജ് പ്ളാന്‍റ് സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി. കുരീപ്പുഴയില്‍ സ്ഥാപിക്കുന്ന സ്വിവറേജ് പ്ളാന്‍റിന്‍െറ ഭാഗമായ ആദ്യഘട്ട നിര്‍മാണ ജോലികള്‍ക്ക് 36 കോടിയില്‍പരം രൂപയാണ് ചെലവ് കണക്കാക്കുന്നത്. അതേസമയം എ.ഡി.ബിയുടെ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തിയുള്ള നിര്‍ദിഷ്ട പ്ളാന്‍റിനെതിരെ തിങ്കളാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്തുനിന്നടക്കം വിമര്‍ശമുയര്‍ന്നു. |
മരണനിരക്ക് കുറയ്ക്കാന്‍ ആംബുലന്‍സുകള്‍ക്ക് പ്രത്യേക പാത Posted: 21 May 2012 11:49 PM PDT തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന അപകട മരണ നിരക്കിന് കടിഞ്ഞാണിടാന്‍ നഗരത്തില്‍ ആംബുലന്‍സുകള്‍ക്കായി പ്രത്യേക പാത വരുന്നു. അപകടം നടന്ന സമയം തന്നെ ആംബുലന്‍സുകള്‍ക്ക് സംഭവ സ്ഥലത്തെത്താനും പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷയുള്‍പ്പെടെ നല്‍കാനുമാണ് അത്യാധുനിക സംവിധാനങ്ങളുടെ സഹായത്താല്‍ പുതിയ പാത തുടങ്ങാന്‍ പദ്ധതിയിട്ടത്. |
ചേര്‍ത്തലയില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഭരണം Posted: 21 May 2012 11:14 PM PDT ചേര്‍ത്തല: ചേര്‍ത്തലയില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ തേര്‍വാഴ്ച ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു. സന്ധ്യകഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല. ഒരു മാസത്തിനിടെ നഗരമധ്യത്തില്‍ നടന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ചിലരെ പിടികൂടിയെങ്കിലും അന്നുതന്നെ വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. |
കൊച്ചി മെട്രോ: പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനം Posted: 21 May 2012 11:09 PM PDT കാക്കനാട്: കൊച്ചി മെട്രോ റെയിലുമായി ബനധപ്പെട്ട് എറണാകുളം സൗത് റെയില്‍വേ സ്റ്റേഷന്‍ റോഡ് വികസിപ്പിക്കാനുള്ള സ്ഥലം പൊന്നും വില പ്രകാരം ഏറ്റെടുക്കാന്‍ തീരുമാനം. ഇതിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment