പെട്രോള്‍ വിലവര്‍ധന: 31 ന് ഭാരതബന്ദ് Madhyamam News Feeds | ![]() |
- പെട്രോള്‍ വിലവര്‍ധന: 31 ന് ഭാരതബന്ദ്
- പെട്രോള്‍ വിലവര്‍ധന പ്രതിഷേധക്കൊടുങ്കാറ്റ്
- ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോഡി പങ്കെടുക്കും
- അറബ്-ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങും
- ദുബൈയെ കണ്ട 48 വര്‍ഷങ്ങള്‍ ; ഇനി മടക്കം
- രാജ്യമെങ്ങും പൊടിക്കാറ്റ്
- വിനിമയ നിരക്ക് 145 റിയാല്‍ പിന്നിട്ടു
- യമന് പുനരുദ്ധാരണത്തിന് സൗദിയുടെ 3.250 ബില്യണ്‍ ഡോളര്‍ സഹായം
- ചന്ദ്രശേഖരന്‍ വധം: സി.പി.എം ഏരിയ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍
- പാമോയില്‍: ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം വേണ്ടെന്ന് കോടതി
പെട്രോള്‍ വിലവര്‍ധന: 31 ന് ഭാരതബന്ദ് Posted: 24 May 2012 12:30 AM PDT Image: ![]() ന്യൂദല്‍ഹി: പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഈ മാസം 31ന് ദേശവ്യാപക ബന്ദിന് എന്‍.ഡി.എ ആഹ്വാനം ചെയ്തു. പ്രധാന പ്രതിപക്ഷകക്ഷികളുമായി ആലോചിച്ചാണ് ബന്ദിന് തീരുമാനമെടുത്തതെന്ന് എന്‍.ഡി.എ കണ്‍വീനറും ജെ.ഡി.യു പ്രസിഡണ്ടുമായ ശരത് യാദവ് പറഞ്ഞു. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ്ണവില വര്‍ധനവില്‍ തീരുമാനമെടുക്കുന്നത് എണ്ണ കമ്പനികളാണെന്ന സര്‍ക്കാര്‍ വിശദീകരണം ഉത്തരവാദിത്തത്തില്‍ നിന്നുമുള്ള കൈകഴുകലാണെന്ന് ശരത് യാദവ് പറഞ്ഞു. |
പെട്രോള്‍ വിലവര്‍ധന പ്രതിഷേധക്കൊടുങ്കാറ്റ് Posted: 24 May 2012 12:04 AM PDT കോഴിക്കോട്: പെട്രോള്‍ വിലക്കയറ്റത്തിന്‍െറ ആഘാതത്തില്‍ നാടെങ്ങും പ്രതിഷേധക്കൊടുങ്കാറ്റ്. വൈകുന്നേരം വിലവര്‍ധന പ്രഖ്യാപിച്ചയുടന്‍ വിവിധ സംഘടനകള്‍ തെരുവിലിറങ്ങി. തീവണ്ടി തടയല്‍, റോഡ് ഉപരോധം, പന്തം കൊളുത്തി പ്രകടനം, പമ്പുകള്‍ക്ക് മുന്നില്‍ പ്രകടനം എന്നിവ നടന്നു. കിഡ്സണ്‍ കോര്‍ണറിലടക്കം പ്രതിഷേധം അലയടിച്ചു. ഡി.വൈ.എഫ്.ഐ, സി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ബി.ജെ.പി, എസ്.ഡി.പി.ഐ തുടങ്ങി നിരവധി സംഘടനകള്‍ പ്രതിഷേധിച്ചു. |
ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോഡി പങ്കെടുക്കും Posted: 23 May 2012 11:54 PM PDT Image: ![]() ന്യൂദല്‍ഹി: ബി.ജെ.പി ദ്വിദിന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ നിലപാട്, പാര്‍ട്ടി ഭരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍, എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നിര്‍ണയം എന്നിവ പ്രധാന വിഷയങ്ങളാകുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ നിന്ന് മോഡി വിട്ടു നിന്നേക്കുമെന്ന്് റിപ്പോര്‍ട്ടുണ്ടായിരുന്നു. |
അറബ്-ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങും Posted: 23 May 2012 11:28 PM PDT Image: ![]() അബൂദബി: ഇന്ത്യയും അറബ് രാജ്യങ്ങളും ചേര്‍ന്ന് ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങും. ഇരുഭാഗത്തെയും ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും ബാങ്ക് ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാനുള്ള ഈ സംവിധാനം നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. മൂന്നാമത് അറബ്-ഇന്ത്യ പങ്കാളിത്ത സമ്മേളനത്തിന്‍െറ സമാപന ചടങ്ങില്‍ നടത്തിയ ‘അബൂദബി പ്രഖ്യാപന’ത്തിലാണ് ഇക്കാര്യം അറിയിച്ചത്. |
ദുബൈയെ കണ്ട 48 വര്‍ഷങ്ങള്‍ ; ഇനി മടക്കം Posted: 23 May 2012 11:22 PM PDT Image: ![]() ദുബൈ: ദുബൈയില്‍ നിന്ന് അബൂദബിയിലേക്ക് റോഡ് ഇല്ലായിരുന്നു അക്കാലത്ത്. മരുഭൂമിയിലൂടെ മുന്നില്‍ പോയ വാഹനത്തിന്‍െറ ടയര്‍പ്പാടുകള്‍ നോക്കിയാണ് യാത്ര. അല്‍പം കഴിയുമ്പോള്‍ അതാവില്ല റൂട്ട്. കാരണം, കാറ്റില്‍ മണല്‍ മൂടി ആ പാടുകള്‍ മാഞ്ഞിരിക്കും. വലിയ കെട്ടിടങ്ങള്‍ എന്നു പറയാന്‍ ഏതാനും ഇരുനില മന്ദിരങ്ങള്‍ മാത്രം. features: Facebook |
Posted: 23 May 2012 11:03 PM PDT Image: ![]() ദോഹ: രാജ്യമെങ്ങും ഇന്നലെ രാവിലെ മുതല്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റ് ജനങ്ങള്‍ക്ക് ദുരിതമായി. |
വിനിമയ നിരക്ക് 145 റിയാല്‍ പിന്നിട്ടു Posted: 23 May 2012 10:51 PM PDT Image: ![]() മസ്കത്ത്/സലാല: ഒമാന്‍ പ്രവാസികളുടെ ചരിത്രത്തില്‍ ആദ്യമായി റിയാലിന്‍െറ വിനിമയ നിരക്ക് 145 രൂപ പിന്നിട്ടു. നാട്ടിലേക്ക് പണമയക്കാനുള്ള ഏറ്റവും മികച്ച നിരക്ക് കൈവരിച്ചപ്പോഴും പെട്രോളിനും അവശ്യ സാധനങ്ങള്‍ക്കും നാട്ടില്‍ കുതിച്ചുകയറുന്ന വില പ്രവാസിയുടെ ജീവിതത്തില്‍ ഇടിത്തീയായി മാറുകയാണ്. ഇന്നലെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയപ്പോള്‍ വിനിമയ നിരക്ക് 145.45 വരെ എത്തി. ഈ നിരക്ക് ആഴ്ചകള്‍ പിന്നിടുന്നതോടെ 150 വരെ എത്തുമെന്നാണ് ഈരംഗത്തെ വിദഗ്ധര്‍ കണക്ക്കൂട്ടുന്നത്. |
യമന്‍ പുനരുദ്ധാരണത്തിന് സൗദിയുടെ 3.250 ബില്യണ്‍ ഡോളര്‍ സഹായം Posted: 23 May 2012 10:37 PM PDT Image: ![]() റിയാദ്: ജനാധിപത്യത്തിന്‍െറ പാതയിലൂടെ രാഷ്ട്ര പുനര്‍നിര്‍മാണത്തിനൊരുങ്ങുന്ന യമന് സൗദി അറേബ്യയുടെ ഉദാരമായ കൈത്താങ്ങ്. 2014ല്‍ സമ്പൂര്‍ണ ജനാധിപത്യം ലക്ഷ്യം വെച്ചു നീങ്ങുന്ന അയല്‍രാജ്യത്തിന്‍െറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.250 ബില്യണ്‍ യു.എസ് ഡോളര്‍ സഹായമായി നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രി സുഊദ് ഫൈസല്‍ പ്രസ്താവിച്ചു. ഇവിടെ റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ യമന്‍ സുഹൃദ്രാജ്യങ്ങളുടെ അന്തര്‍ദേശീയ മന്ത്രിതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. |
ചന്ദ്രശേഖരന്‍ വധം: സി.പി.എം ഏരിയ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍ Posted: 23 May 2012 10:36 PM PDT Image: ![]() Subtitle: കോടതി പരിസരത്ത് സി.പി.എം പ്രതിഷേധം വടകര: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകനെയും ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച അര്‍ധ രാത്രി ചോദ്യം ചെയ്യാനായി കസ്ററഡിയിലെടുത്ത ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യാഴാഴ്ച വടകര ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജൂണ്‍ ഏഴ്വരെ ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവായത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. |
പാമോയില്‍: ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം വേണ്ടെന്ന് കോടതി Posted: 23 May 2012 10:35 PM PDT Image: ![]() തൃശൂര്‍: വിവാദമായ പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്.ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. അല്‍ഫോന്‍സ് കണ്ണന്താനം, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ നല്‍കിയ ഹരജികള്‍ തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.വിജിലന്‍സ് എസ്. പി വി.എന്‍ ശശിധരന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment