ഭൂമിദാനകേസ്: വി.എസിനെതിരായ നടപടികള്‍ കോടതി തടഞ്ഞു Madhyamam News Feeds | ![]() |
- ഭൂമിദാനകേസ്: വി.എസിനെതിരായ നടപടികള്‍ കോടതി തടഞ്ഞു
- പ്രമാടത്ത് മഞ്ഞപ്പിത്തം പടരുന്നു
- സ്വര്‍ണവിലയില്‍ പവന് 120 രൂപയുടെ വര്‍ധന
- മാങ്കുളം ജലവൈദ്യുതി പദ്ധതി നിര്‍മാണം ഉടന്‍ -മന്ത്രി ആര്യാടന്‍
- കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ കട്ടപ്പുറത്ത്
- ഖനി അഴിമതി: യെദിയൂരപ്പക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്
- കണ്‍സ്യൂമര്‍ഫെഡ് ജില്ലയില്‍ 240 നന്മ സ്റ്റോറുകള്‍ തുടങ്ങും
- മോഷണം തുടരുന്നു; നഗരം നിരീക്ഷണത്തില്‍
- ജില്ല മാലിന്യമുക്തമാക്കാന്‍ ശുചിത്വ മാസ്റ്റര്‍ പ്ളാന്‍
- കുടിവെള്ള പ്രശ്നം: ഉദ്യോഗസ്ഥരെ നാലര മണിക്കൂര്‍ തടഞ്ഞുവെച്ചു
ഭൂമിദാനകേസ്: വി.എസിനെതിരായ നടപടികള്‍ കോടതി തടഞ്ഞു Posted: 11 May 2012 12:14 AM PDT Image: ![]() ന്യൂദല്‍ഹി: വിവാദമായ ഭൂമിദാനകേസില്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദനെതിരായ തുടര്‍നടപടികള്‍ സുപ്രീം കോടതി തടഞ്ഞു. കേസന്വേഷണവുമായി മുന്നോട്ടു പോകുന്നതില്‍ തടസമില്ലെന്ന് പറഞ്ഞ കോടതി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തടഞ്ഞിട്ടുണ്ട്. വി.എസിന്റെ ബന്ധു പി.കെ സോമന്റെ ഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. മുഖ്യമന്ത്രിയായിരിക്കെ സോമന് കാസര്‍കോട് അനധികൃതമായി 2.33 ഏക്കര്‍ ഭൂമി അനുവദിച്ചു എന്നതാണ് കേസ്. features: Facebook |
പ്രമാടത്ത് മഞ്ഞപ്പിത്തം പടരുന്നു Posted: 10 May 2012 11:44 PM PDT പത്തനംതിട്ട: പ്രമാടം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യവകുപ്പിന്‍െറയും അനാസ്ഥയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രമാടം പഞ്ചായത്ത് കമ്മിറ്റി വെള്ളിയാഴ്ച രാവിലെ 10ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. |
സ്വര്‍ണവിലയില്‍ പവന് 120 രൂപയുടെ വര്‍ധന Posted: 10 May 2012 11:37 PM PDT Image: ![]() കൊച്ചി: സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധന. ഇതോടെ പവന് 21,080 രുപയായി. ഗ്രാമിന് 15 രൂപ കൂടി 2,635 രുപയായി. തിങ്കളാഴ്ച പവന് 21,840 രൂപയോടെ സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ വിലയില്‍ ബുധനാഴ്ച വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 720 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തിയിരുന്നു. തങ്കം പവന് 28,660 രൂപയും വെള്ളി കിലോ ഗ്രാമിന് 54,600 രൂപയുമാണ് നിരക്ക്. features: Facebook |
മാങ്കുളം ജലവൈദ്യുതി പദ്ധതി നിര്‍മാണം ഉടന്‍ -മന്ത്രി ആര്യാടന്‍ Posted: 10 May 2012 11:30 PM PDT അടിമാലി: ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി നിര്‍ദിഷ്ട മാങ്കുളം ജലവൈദ്യുതി പദ്ധതി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. മാങ്കുളം പഞ്ചായത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങുന്നതിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാങ്കുളം പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാനുള്ള തടസ്സം കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. പ്രശ്നം പരിഹരിക്കാന്‍ ചട്ടം ഭേദഗതി ചെയ്ത് എല്ലാ കര്‍ഷകര്‍ക്കും ഒരേ രീതിയില്‍ നഷ്ട പരിഹാരം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. |
കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ കട്ടപ്പുറത്ത് Posted: 10 May 2012 11:24 PM PDT കോട്ടയം: ഒരുമഴക്കാലം കൂടി കടന്നു വരവെ കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ കട്ടപ്പുറത്ത് തന്നെ. ദുരിതമായി നിറയുന്ന മഴക്കാലം ആശങ്കയോടെ കാത്തിരിക്കുകയാണ് ഡിപ്പോ. മേല്‍ക്കൂരയിലെ വെള്ളം ഒഴുക്കുന്ന പൈപ്പുകള്‍ പൊട്ടിയതുമൂലം പ്ളാറ്റ്ഫോമില്‍ വെള്ളം നിറയുന്നത് പതിവാണ്. ഇത് കണ്ടക്ടര്‍മാരുടെ വിശ്രമ മുറിവരെ ഒഴുകിയെത്തും. പ്ളാറ്റ്ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരും നനയും. |
ഖനി അഴിമതി: യെദിയൂരപ്പക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് Posted: 10 May 2012 11:23 PM PDT Image: ![]() ബംഗളുരു: ഖനി അഴിമതിക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയുരപ്പക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി സ്ഥാനം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന യെദിയൂരപ്പക്ക് കനത്ത തിരിച്ചടിയാണ് കോടതി വിധി. നേരത്തെ സുപ്രീം കോടതി നിയമിച്ച ഉന്നാതാധികാര സമിതി ഇദ്ദേഹത്തിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. അനധികൃത ഖനനം വഴി 14 മാസത്തിനിടെ സംസ്ഥാന ഖജനാവിന് 1827 കോടിയുടെ നഷ്ടം വരുത്തിയതായി ലോകായുക്ത കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. features: Facebook |
കണ്‍സ്യൂമര്‍ഫെഡ് ജില്ലയില്‍ 240 നന്മ സ്റ്റോറുകള്‍ തുടങ്ങും Posted: 10 May 2012 11:19 PM PDT കൊല്ലം: കണ്‍സ്യൂമര്‍ഫെഡിന്‍െറ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 240 നന്മ സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ.റിജി.ജി.നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാഷ്യു കോര്‍പറേഷനുമായി സഹകരിച്ച് കശുവണ്ടി ഫാക്ടറികളോട് അനുബന്ധിച്ച് 20 നന്മ സ്റ്റോറുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. |
മോഷണം തുടരുന്നു; നഗരം നിരീക്ഷണത്തില്‍ Posted: 10 May 2012 11:09 PM PDT തിരുവനന്തപുരം: നഗരത്തില്‍ മോഷണം തുടരുന്നു; സുരക്ഷ ശക്തമാക്കി പൊലീസ്. തലസ്ഥാന നഗരത്തില്‍ മോഷണം നിത്യസംഭവമായതോടെ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്. അടുത്തിടെ തുടരെത്തുടരെയുണ്ടായ വന്‍ മോഷണങ്ങള്‍ പൊലീസിന് വലിയ ക്ഷീണമാണുണ്ടാക്കിയത്. കമീഷണര്‍ ഓഫിസിന് സമീപം പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയില്‍ 100 പവന്‍ ആഭരണങ്ങളും 25000 രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. |
ജില്ല മാലിന്യമുക്തമാക്കാന്‍ ശുചിത്വ മാസ്റ്റര്‍ പ്ളാന്‍ Posted: 10 May 2012 10:43 PM PDT ആലപ്പുഴ: പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ല മാലിന്യമുക്തമാക്കാന്‍ ജില്ലാഭരണകൂടം ശുചിത്വ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നു. ഇതിന്‍െറ ഭാഗമായി ജൂണ്‍ 10നുമുമ്പ് പദ്ധതികള്‍ തയാറാക്കി ബ്ളോക് പഞ്ചായത്തിന് സമര്‍പ്പിക്കാന്‍ നഗരസഭകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കി. മഴക്കാലപൂര്‍വശുചീകരണ-രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. |
കുടിവെള്ള പ്രശ്നം: ഉദ്യോഗസ്ഥരെ നാലര മണിക്കൂര്‍ തടഞ്ഞുവെച്ചു Posted: 10 May 2012 10:35 PM PDT വാടാനപ്പള്ളി: മാസങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ബീച്ചില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാലര മണിക്കൂറോളം തടഞ്ഞുവെച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment