ചന്ദ്രശേഖരന്‍ വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ല Madhyamam News Feeds | ![]() |
- ചന്ദ്രശേഖരന്‍ വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ല
- കടല്‍ വെടിവെപ്പ്; കുറ്റപത്രം സമര്‍പ്പിച്ചു
- കൊല്‍ക്കത്തയില്‍ മലയാളികളടക്കമുള്ള നഴ്സുമാരുടെ കൂട്ട രാജി
- തുറമുഖത്ത് ബെന്‍സിന്‍ ചോര്‍ന്നു
- സമ്പൂര്‍ണ ശുചിത്വപരിപാടിക്ക് തുടക്കമായി
- പടിഞ്ഞാറന്‍ മേഖലയില്‍ മണലെടുപ്പ് വ്യാപകം
- ചമ്രവട്ടം പാലംവഴി തല്‍ക്കാലം 16 സര്‍വീസുകള്‍ മാത്രം
- ശുചീകരണം കൊണ്ടാടുമ്പോഴും റോഡില്‍ മാലിന്യമഴ
- ചാലോട് പൈപ്പില്‍ ചോര്‍ച്ച; കുടിവെള്ളം പാഴാകുന്നു
ചന്ദ്രശേഖരന്‍ വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ല Posted: 18 May 2012 01:14 AM PDT Image: ![]() കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ വേണമെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. നിലവില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ ചന്ദ്രശേഖരന്റെ ബന്ധുക്കള്‍ക്ക് പോലും ആക്ഷേപമില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. |
കടല്‍ വെടിവെപ്പ്; കുറ്റപത്രം സമര്‍പ്പിച്ചു Posted: 18 May 2012 12:50 AM PDT Image: ![]() കൊല്ലം: നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലെ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കൊല്ലം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു. റിമാന്‍ഡില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലെസ്തോറേ മാസി മിലാനോ സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ മുഖ്യ പ്രതികളാക്കിയുള്ള കുറ്റപത്രമാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. ബോട്ടുടമ ഫ്രെഡി ഉള്‍പ്പെടെ എട്ടോളം സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. |
കൊല്‍ക്കത്തയില്‍ മലയാളികളടക്കമുള്ള നഴ്സുമാരുടെ കൂട്ട രാജി Posted: 17 May 2012 11:39 PM PDT Image: ![]() കൊല്‍ക്കത്ത: കൊല്‍ക്കത്ത ബി.എം ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്ററില്‍ നഴ്സുമാര്‍ കൂട്ട രാജി നല്‍കി. മലയാളികളടക്കം 205ഓളം നഴ്സുമാരാണ് കൂട്ടരാജി നല്‍കിയിരിക്കുന്നത്. സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ പതിനൊന്ന് ദിവസമായി ഇവര്‍ സമരത്തിലായിരുന്നു. എന്നാല്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നീക്കമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രാജി. features: Facebook |
തുറമുഖത്ത് ബെന്‍സിന്‍ ചോര്‍ന്നു Posted: 17 May 2012 11:38 PM PDT മട്ടാഞ്ചേരി: വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ബെന്‍സിന്‍ ടാങ്കില്‍ ചോര്‍ച്ച. വന്‍ദുരന്തം ഒഴിവായി. ബുധനാഴ്ച രാത്രി 11ന് തുറമുഖത്തെ എഫ്.സി. ഐ ഗോഡൗണിനും അമോണിയം ടാങ്കുകള്‍ക്കും സമീപത്തുള്ള ബെന്‍സിന്‍ ടാങ്കിന്‍െറ ഫില്ലിങ് വാല്‍വിലാണ് ചോര്‍ച്ചയുണ്ടായത്. ബെന്‍സിന്‍ 50 മീറ്ററോളം കായലിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് കായലില്‍ തീ പിടിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇതോടെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. |
സമ്പൂര്‍ണ ശുചിത്വപരിപാടിക്ക് തുടക്കമായി Posted: 17 May 2012 11:35 PM PDT തൃശൂര്‍: മഴയെത്തുംമുമ്പെ-രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പൂര്‍ണ ശുചിത്വപരിപാടിക്ക് തുടക്കമായി. ജില്ലാ ആശുപത്രിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം. എല്‍. എ നിര്‍വഹിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ദാസന്‍ അധ്യക്ഷതവഹിച്ചു. എ.ഡി.എം ഡോ.പി.കെ.ജയശ്രീ, ശുചിത്വ മിഷന്‍ അസി.കോഓഡിനേറ്റര്‍ നജീമ എന്നിവര്‍ സന്നിഹിതരായിരുന്നു. |
പടിഞ്ഞാറന്‍ മേഖലയില്‍ മണലെടുപ്പ് വ്യാപകം Posted: 17 May 2012 11:28 PM PDT തൃത്താല:പടിഞ്ഞാറന്‍ മേഖലയില്‍ മണലെടുപ്പ് വ്യാപകം. റോഡിലിറങ്ങാന്‍ കഴിയാത്തവിധം മണല്‍ വാഹനങ്ങളുടെ കുതിച്ചോട്ടമാണ്. ഇപ്പോള്‍ രാത്രിയും പകലുമില്ലാതെ മണല്‍ കടത്ത് നാട്ടുകാര്‍ക്ക് പേടിസ്വപ്നമായി മാറി. നേരത്തെ ലോറികള്‍ക്ക് പുറമെ ഗുഡ്സ്ഓട്ടോകളില്‍ മണല്‍ കടത്ത് വ്യാപകമായിരുന്നു. |
ചമ്രവട്ടം പാലംവഴി തല്‍ക്കാലം 16 സര്‍വീസുകള്‍ മാത്രം Posted: 17 May 2012 11:22 PM PDT പൊന്നാനി: ചമ്രവട്ടം പാലംവഴി തുടങ്ങാന്‍ തീരുമാനിച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ക്ക് തുടക്കത്തിലേ പാര. വെള്ളിയാഴ്ച മുതല്‍ ചമ്രവട്ടം പാലം വഴി കോഴിക്കോട്-എറണാകുളം റൂട്ടില്‍ 16 സൂപ്പര്‍ ഫാസ്റ്റുകളും കോഴിക്കോട്-ഗുരുവായൂര്‍ റൂട്ടില്‍ 12 ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളുമടക്കം 28 സര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. |
ശുചീകരണം കൊണ്ടാടുമ്പോഴും റോഡില്‍ മാലിന്യമഴ Posted: 17 May 2012 11:19 PM PDT കാസര്‍കോട്: നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവൃത്തികള്‍ ഒരു വശത്ത് തകൃതിയായി നടക്കുമ്പോള്‍ മറുവശത്ത് റോഡില്‍ മാലിന്യം കുന്നുകൂടുന്നു. നെല്ലിക്കുന്ന് ബീച്ച് റോഡിലാണ് ഇന്നലെ മാലിന്യ അവശിഷ്ടം പ്രത്യക്ഷപ്പെട്ടത്. ഹോട്ടല്‍ മാലിന്യമാണ് ചാക്കിലാക്കി റോഡില്‍ തള്ളിയത്. |
ചാലോട് പൈപ്പില്‍ ചോര്‍ച്ച; കുടിവെള്ളം പാഴാകുന്നു Posted: 17 May 2012 11:17 PM PDT മട്ടന്നൂര്‍: കണ്ണൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പില്‍ വീണ്ടും ചോര്‍ച്ച രൂപപ്പെട്ടു. മരുതായിയിലും കീച്ചേരിയിലും പയ്യപ്പറമ്പിലും പൈപ്പ് പൊട്ടിയും ജോയന്‍റ് ഇളകിയും പമ്പിങ് നിര്‍ത്തേണ്ടി വന്നതുമൂലം രണ്ടാഴ്ചക്കിടെ പത്ത് ദിവസത്തോളം കുടിവെള്ളം മുടങ്ങിയതിന് പിന്നാലെയാണ് ചാലോട് രണ്ടിടങ്ങളില്‍ പൈപ്പില്‍ ചോര്‍ച്ചയുണ്ടായിട്ടുള്ളത്. പെട്രോള്‍ പമ്പിന് സമീപവും ഇരിക്കൂര്‍ റോഡില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപവുമാണ് മൂന്ന് ദിവസമായി ശുദ്ധജലം പാഴാകുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment