പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത നിലപാടുമായി വി.എസ് Madhyamam News Feeds | ![]() |
- പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത നിലപാടുമായി വി.എസ്
- റിസോര്‍ട്ടുകളില്‍ തൊഴിലാളികള്‍ക്ക് ദുരിതം
- അനധികൃത ചിട്ടിക്കമ്പനികള്‍ പിടിമുറുക്കുന്നു
- മഴക്കാലരോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും -മന്ത്രി തിരുവഞ്ചൂര്‍
- ഫാന്‍സി സെന്‍റര്‍ കവര്‍ച്ച: തൊണ്ടി സാധനങ്ങള്‍ പിടിച്ചെടുത്തു
- ഹാര്‍ബര്‍ എന്‍ജിനീയറിങ് ജീവനക്കാരന്‍െറ കൊല: അന്വേഷണം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്
- ആറാട്ടുപുഴയില്‍ കുടിവെള്ളം കായലിലേക്ക് ഒഴുകുന്നു
- വയല്‍ നികത്തല്‍ തടയും -കലക്ടര്‍
- മത്സ്യലേലത്തിനെതിരെ വാടാനപ്പള്ളി പഞ്ചായത്ത് യോഗത്തില്‍ ബഹളം
- ഡിസ്റ്റിലറി: താക്കീതായി സമരസംഗമം
പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത നിലപാടുമായി വി.എസ് Posted: 12 May 2012 12:40 AM PDT Image: ![]() തിരുവന്തപുരം: സി.പി.എം സംസ്ഥാന നേതൃത്വത്തിനും സെക്രട്ടറി പിണറായി വിജയനുമെതിരെ കടുത്ത പരാമര്‍ശങ്ങളുമായി മുതിര്‍ന്ന സി.പി.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടിയില്‍ 64ലെ പിളര്‍പ്പിന് സമാനമായ സാഹചര്യമാണ് ഉള്ളതെന്നും തെറ്റിനെതിരെ പ്രതികരിക്കുന്നവരെ പുറത്താക്കുകയല്ല ശരിയായ നടപടിയെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 64ല്‍ പിളര്‍ന്ന് പോയവരെ അന്നത്തെ സെക്രട്ടറി എസ്.എ ഡാങ്കെ വിളിച്ചതും വര്‍ഗവഞ്ചകര്‍ എന്നാണ്. |
റിസോര്‍ട്ടുകളില്‍ തൊഴിലാളികള്‍ക്ക് ദുരിതം Posted: 12 May 2012 12:04 AM PDT മൂന്നാര്‍: വന്‍കിട റിസോര്‍ട്ടുകളിലെ മാനസിക-ശാരീരിക പീഡനം മൂലം നൂറുകണക്കിന് തൊഴിലാളികള്‍ ദുരിതത്തില്‍. |
അനധികൃത ചിട്ടിക്കമ്പനികള്‍ പിടിമുറുക്കുന്നു Posted: 11 May 2012 11:57 PM PDT വടശേരിക്കര: അനധികൃത കുറി-ചിട്ടിക്കമ്പനികള്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പിടിമുറുക്കുന്നു. കുറി-ചിട്ടി ക്കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര നിയമമുണ്ടെങ്കിലും രജിസ്ട്രേഷനോ മറ്റ് മാനദണ്ഡങ്ങളോ പാലിക്കാത്ത നാടന്‍ ചിട്ടി നടത്തിപ്പുകാരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. |
മഴക്കാലരോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും -മന്ത്രി തിരുവഞ്ചൂര്‍ Posted: 11 May 2012 11:54 PM PDT കോട്ടയം: മഴക്കാലരോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. |
ഫാന്‍സി സെന്‍റര്‍ കവര്‍ച്ച: തൊണ്ടി സാധനങ്ങള്‍ പിടിച്ചെടുത്തു Posted: 11 May 2012 11:47 PM PDT നെടുമങ്ങാട്: മാര്‍ക്കറ്റ് ജങ്ഷനിലെ മുംതാസ് ഫാന്‍സി സെന്‍ററില്‍ നിന്ന് കവര്‍ന്ന സാധനങ്ങള്‍ പൊലീസ് കണ്ടെത്തി. സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതില്‍ ഒരു ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് വെള്ളാഞ്ചിറ മുതുവിള റോഡില്‍ കുനന്‍വേങ്ങക്ക് സമീപം സലീമിന്‍െറ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് സാധനങ്ങള്‍ വെള്ളിയാഴ്ച പിടിച്ചെടുത്തത്. മാര്‍ക്കറ്റ്ജങ്ഷനിലെ ലോറി ഡ്രൈവറും പുളിഞ്ചിയില്‍ സ്വദേശിയുമായ സൈനുദ്ദീനെയാണ് കസ്റ്റഡിയിലെടുത്തത്. |
ഹാര്‍ബര്‍ എന്‍ജിനീയറിങ് ജീവനക്കാരന്‍െറ കൊല: അന്വേഷണം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് Posted: 11 May 2012 11:45 PM PDT കൊല്ലം: ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ജീവനക്കാരന്‍ അനിലിനെ ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അനിലിന്‍െറ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രാഥമികമായി നടക്കുന്നത്. |
ആറാട്ടുപുഴയില്‍ കുടിവെള്ളം കായലിലേക്ക് ഒഴുകുന്നു Posted: 11 May 2012 11:36 PM PDT ആറാട്ടുപുഴ: പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങള്‍ കടുത്ത ജലക്ഷാമത്തിന്‍െറ ദുരിതം പേറുമ്പോള്‍ ആറാട്ടുപുഴയില്‍ അധികജലമെന്ന പേരില്‍ ജല അതോറിറ്റി നൂറുകണക്കിന് ലിറ്റര്‍ ശുദ്ധജലം കായലിലേക്ക് ഒഴുക്കിക്കളയുന്നു. പെരുമ്പള്ളി കൊച്ചീടെജെട്ടി പാലത്തിന് സമീപത്തെ എ.ഡി.ബി പമ്പ്ഹൗസില്‍ നിന്നാണ് വര്‍ഷങ്ങളായി കുടിവെള്ളം പാഴാകുന്നത്. |
വയല്‍ നികത്തല്‍ തടയും -കലക്ടര്‍ Posted: 11 May 2012 11:23 PM PDT കൊച്ചി: നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം ജില്ലയില്‍ കര്‍ശനമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ പി. ഐ. ഷെയ്ഖ് പരീത് നിര്‍ദേശം നല്‍കി. നിയമം നിലവില്‍ വന്നിട്ടും നിലം നികത്ത് തുടരുന്നതായി പരാതികള്‍ ഏറിയ സാഹചര്യത്തിലാണ് കലക്ടര്‍ പ്രത്യേക ഉത്തരവിറക്കിയത്. |
മത്സ്യലേലത്തിനെതിരെ വാടാനപ്പള്ളി പഞ്ചായത്ത് യോഗത്തില്‍ ബഹളം Posted: 11 May 2012 11:14 PM PDT വാടാനപ്പള്ളി: കാലാവധി കഴിഞ്ഞിട്ടും തുടരുന്ന മത്സ്യലേലത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വാടാനപ്പള്ളി പഞ്ചായത്ത് യോഗത്തിനിടെ ബഹളം. എല്‍.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ പ്രസിഡന്‍റ് യോഗം പിരിച്ചുവിട്ടു. വെളളിയാഴ്ച രാവിലെ 11 ഓടെ യോഗം ചേര്‍ന്ന ഉടനെയുണ്ടായ ബഹളമാണ് പിരിച്ചുവിടലില്‍ കലാശിച്ചത്. |
ഡിസ്റ്റിലറി: താക്കീതായി സമരസംഗമം Posted: 11 May 2012 11:07 PM PDT മുതലമട: ഡിസ്റ്റിലറി അടുത്ത പ്ളാച്ചിമടയാകുമെന്ന് സമര സംഘടനകളുടെ കൂട്ടായ്മ മുന്നറിയിപ്പു നല്‍കി.ആദിവാസി സംരക്ഷണ സംഘത്തിന്‍െറ നേതൃത്വത്തില്‍ കാമ്പ്രത്ത് ചള്ളയില്‍ നടത്തിയ പ്രതിഷേധ ധര്‍ണയാണ് ഡിസ്റ്റിലറിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment