ഡാങ്കെ എന്ന് വിളിച്ചതില്‍ ആരും വിഷമിക്കേണ്ടെന്ന് പിണറായി Madhyamam News Feeds | ![]() |
- ഡാങ്കെ എന്ന് വിളിച്ചതില്‍ ആരും വിഷമിക്കേണ്ടെന്ന് പിണറായി
- വിഷം തരാന്‍ ചൈന വനിതകളെ ഏര്‍പ്പെടുത്തി-ദലൈ ലാമ
- ആളുപൊതിഞ്ഞ ജീപ്പുകള്‍
- ഉല്‍സവത്തിനിടെ ആന ഇടഞ്ഞു; ഒന്നര വയസ്സുള്ള കുട്ടി മരിച്ചു
- വാഗ്ദാനങ്ങളില്‍ വീഴാതെ സമരസമിതികള്‍
- പൊലീസിനെ കണ്ണടച്ച് വിശ്വസിക്കാനാകണം -ഗണേഷ്കുമാര്‍
- പ്രശ്നം പരിഹരിക്കാന്‍ യു.ഡി.എഫിന് ഒരവസരം കൂടി നല്‍കും
- അറവുപുഴ റോഡ് നവീകരണം: സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി
- അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി തീരദേശത്തെ സര്‍ക്കാര്‍ സ്കൂളുകള്‍
- ഇതാ സ്വീകരിക്കൂ; ഇത് എന്‍െറ ഹൃദയമാണ്...
ഡാങ്കെ എന്ന് വിളിച്ചതില്‍ ആരും വിഷമിക്കേണ്ടെന്ന് പിണറായി Posted: 13 May 2012 12:56 AM PDT Image: ![]() തിരുവനന്തപുരം: വി.എസ് അ്യുതാനന്ദന്‍ തന്നെ ഡാങ്കെ എന്ന് വിളിച്ചതില്‍ ആരും വിഷമിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മറ്റു വിവാദങ്ങളെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താനെത്തിയ പിണറായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. |
വിഷം തരാന്‍ ചൈന വനിതകളെ ഏര്‍പ്പെടുത്തി-ദലൈ ലാമ Posted: 13 May 2012 12:20 AM PDT Image: ![]() ലണ്ടന്‍: തനിക്ക് വിഷം തരാന്‍ ചൈന വനിതകളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ പറഞ്ഞു. ഭക്തരാണെന്ന വ്യാജേന സ്ത്രീകളെ പറഞ്ഞയക്കാനാണ് ചൈന പദ്ധതിയിടുന്നത്. 'സണ്‍ഡെ ടെലിഗ്രാഫ്' പത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. |
Posted: 13 May 2012 12:02 AM PDT Image: ![]() ‘കുറേ ആള്‍ക്കാര് ചേര്‍ന്ന് ഒരു വാഹനം എടുത്തുകൊണ്ടു പോവ്ന്നതാണോ’ എന്നായിരുന്നു റോഡിലെ കാഴ്ച കണ്ട നഗരവാസിയുടെ സംശയം... ‘അല്ല, അതൊര് ജീപ്പാ’ എന്ന് കൂടെയുള്ളയാളുടെ മറുപടി. ഈ ചോദ്യോത്തരത്തിലെ തമാശ കിട്ടണമെങ്കില്‍ ജീപ്പ് സര്‍വീസ് മാത്രമുള്ള നാട്ടുവഴികളില്‍ സഞ്ചരിച്ചു പരിചയം വേണം. |
ഉല്‍സവത്തിനിടെ ആന ഇടഞ്ഞു; ഒന്നര വയസ്സുള്ള കുട്ടി മരിച്ചു Posted: 12 May 2012 10:47 PM PDT Image: ![]() ഇരിങ്ങാലക്കുട: തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞോടിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്നര വയസ്സുള്ള കുട്ടി മരിച്ചു. ഇരിങ്ങാലക്കുട കോണോട്ട് യദുകൃഷ്ണ ആണ് മരിച്ചത്. 30 ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ആറാട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. മൂന്ന് ആനകളാണ് ഇടഞ്ഞോടിയത്. ഇടഞ്ഞ ആനകളെ തളച്ചിട്ടുണ്ട്. |
വാഗ്ദാനങ്ങളില്‍ വീഴാതെ സമരസമിതികള്‍ Posted: 12 May 2012 10:35 PM PDT കട്ടപ്പന: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വിശ്വാസത്തിലെടുക്കാതെ സമരസമിതികള്‍ മുന്നോട്ട്. പട്ടയപ്രശ്നത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുമാണ് വരും ദിവസങ്ങളില്‍ സമരരംഗത്ത് സജീവമാകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹൈറേഞ്ച് സംരക്ഷണ സമിതി സമരരംഗത്തുള്ളത്.18ന് ജില്ലാ ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. |
പൊലീസിനെ കണ്ണടച്ച് വിശ്വസിക്കാനാകണം -ഗണേഷ്കുമാര്‍ Posted: 12 May 2012 10:32 PM PDT പത്തനംതിട്ട: പൊലീസിനെ ജനങ്ങള്‍ക്ക് കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയണമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്‍െറ സമാപന സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. |
പ്രശ്നം പരിഹരിക്കാന്‍ യു.ഡി.എഫിന് ഒരവസരം കൂടി നല്‍കും Posted: 12 May 2012 10:32 PM PDT Image: ![]() കോഴിക്കോട്: മകന്‍ ഗണേഷ് കുമാറുമായളള്ള പ്രശ്നം പരിഹരിക്കുന്നതിന് മുന്നണിക്ക് ഒരവസരം കൂടി നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള. ഗണേഷിനെതിരായ കടുത്ത നടപടികള്‍ അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്നും കോഴിക്കോട് നടന്ന പാര്‍ട്ടിയോഗത്തിന് ശേഷം പിള്ള പറഞ്ഞു. |
അറവുപുഴ റോഡ് നവീകരണം: സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി Posted: 12 May 2012 10:29 PM PDT കോട്ടയം: താഴത്തങ്ങാടി അറവുപുഴ റോഡ് വീതികൂട്ടുന്നതിന്‍െറ ഭാഗമായി സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി. അറവുപുഴ ഭാഗത്താണ് സ്ഥലം ഏറ്റെടുത്തത്. |
അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി തീരദേശത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ Posted: 12 May 2012 10:23 PM PDT പൂന്തുറ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തീരദേശത്തെ പല സര്‍ക്കാര്‍ സ്കൂളുകളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ മുങ്ങി വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന എയ്ഡഡ് - അണ്‍ എയ്ഡഡ് സ്കൂളുകള്‍ സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും സൗകര്യങ്ങള്‍ വിപുലമാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ അധ്യയന വര്‍ഷാവസാനം അടഞ്ഞ സര്‍ക്കാര്‍ സ്കൂളുകളുടെ ക്ളാസ് മുറികള്‍ തുറന്ന് വൃത്തിയാക്കാന്‍ പോലും ആരും തയാറായിട്ടില്ല. |
ഇതാ സ്വീകരിക്കൂ; ഇത് എന്‍െറ ഹൃദയമാണ്... Posted: 12 May 2012 10:19 PM PDT ആലപ്പുഴ: നിറഞ്ഞ സദസ്സിന്‍െറ മുന്‍നിരയില്‍ എണീറ്റ് നില്‍ക്കുമ്പോള്‍ സ്മിതയുടെ മനസ്സില്‍ നിറയെ പ്രതീക്ഷകളായിരുന്നു. വിവാഹം കഴിഞ്ഞ് അധിക നാളുകള്‍ ആയിട്ടില്ലാത്ത തന്‍െറ ജീവിത പങ്കാളി പ്രദീപിന് ജീവന്‍ നിലനിര്‍ത്താന്‍ ഒരു വൃക്ക വേണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ വിതുമ്പലിന്‍െറ വക്കിലായിരുന്നു. ഭര്‍ത്താവിന്‍െറ ജീവനുവേണ്ടി സ്വന്തം കിഡ്നി നല്‍കാന്‍ സ്മിത തയാറുമാണ്. പക്ഷേ, ഭര്‍ത്താവിന്‍െ ഗ്രൂപ്പുമായി സ്മിതയുടെ ഗ്രൂപ്പ്് ചേരില്ല. സ്മിതയുടേത് ബി പോസിറ്റീവ്. പ്രദീപിന്‍േറത് ഒ പോസിറ്റീവും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment