കടലാക്രമണ-വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികള്‍ക്ക് 55 കോടി Madhyamam News Feeds | ![]() |
- കടലാക്രമണ-വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികള്‍ക്ക് 55 കോടി
- കുലംകുത്തി പ്രയോഗം ക്രൂരമെന്ന് മുഖ്യമന്ത്രി
- ചന്ദ്രശേഖരന്‍ വധം: പ്രാഥമിക പ്രതിപ്പട്ടികയായി
- കരസേനാ മേധാവിക്കെതിരായ പരാതി തേജീന്ദര്‍ സിങ് പിന്‍വലിച്ചു
- അനധികൃത മണല്‍ ഖനനവും വിപണനവും തടയാന്‍ കര്‍ശന നടപടി -കലക്ടര്‍
- നബിദിന റാലിയിലെ പട്ടാള വേഷം: ലീഗ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
- കെ.എസ്.ടി.പി രണ്ടാംഘട്ടം: 69.5 ലക്ഷത്തിന്‍െറ നഷ്ടപരിഹാര പാക്കേജിന് അംഗീകാരം
- കെ.ജി.ബിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി
- തൊഴിലാളികളുടെ എമിറേറ്റ്സ് ഐ.ഡി ജോലി സ്ഥലത്ത് എത്തിക്കും
- ഷിനാസ്-ഖസബ് ഫെറി സര്‍വീസ് തുടങ്ങി
കടലാക്രമണ-വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികള്‍ക്ക് 55 കോടി Posted: 10 May 2012 01:22 AM PDT മലപ്പുറം: കടലാക്രമണ പ്രതിരോധം, ഉള്‍നാടന്‍ ജലഗതാഗതം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവക്ക് ജില്ലയില്‍ 55 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ജലസേചന വിഭാഗം എക്സി. എന്‍ജിനീയര്‍ എന്‍. സുകുമാരന്‍ അറിയിച്ചു. |
കുലംകുത്തി പ്രയോഗം ക്രൂരമെന്ന് മുഖ്യമന്ത്രി Posted: 10 May 2012 12:44 AM PDT Image: ![]() കണ്ണൂര്‍ : കൊല്ലപ്പെട്ട സി.പി.എം വിമത നേതാവ് ടി.പി. ചന്ദ്രശേഖരനെതിരെ പിണറായി വിജയന്‍ നടത്തിയ കുലംകുത്തി പ്രയോഗം ക്രൂരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തകന് ചേര്‍ന്ന പദമല്ല പിണറായി ഉപയോഗിച്ചത്. |
ചന്ദ്രശേഖരന്‍ വധം: പ്രാഥമിക പ്രതിപ്പട്ടികയായി Posted: 10 May 2012 12:21 AM PDT Image: ![]() കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രാഥമിക പ്രതിപ്പട്ടികയായി. കൊടി സുനി, റഫീഖ് എന്നിവരാണ് മുഖ്യ പ്രതികള്‍. കൊലയുടെ പ്രധാന ആസൂത്രകന്‍ കൊടി സുനിയാണ്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്. ചന്ദ്രശേഖരനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത് 12 പേര്‍ ചേര്‍ന്നാണ്. മാസങ്ങള്‍ എടുത്താണ് കൊല ആസൂത്രണം ചെയ്തതെന്നും കൊലപാതകത്തില്‍ ഏഴ് പേര്‍ നേരിട്ട് പങ്കെടുത്തെന്നും പട്ടികയിലുണ്ട്. |
കരസേനാ മേധാവിക്കെതിരായ പരാതി തേജീന്ദര്‍ സിങ് പിന്‍വലിച്ചു Posted: 09 May 2012 11:59 PM PDT Image: ![]() ന്യൂദല്‍ഹി: കരസേനാ മേധാവി വി.കെ സിങ്ങിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിങ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. ഉചിതമായ ഫോറത്തില്‍ പരാതി ഉന്നയിക്കുമെന്ന വിശദീകരണത്തോടെയാണ് തേജീന്ദര്‍ സിങ് ഹരജി പിന്‍വലിച്ചത്. അതേസമയം തേജീന്ദര്‍ സിങ്ങിന്റെ കയ്യില്‍ വി.കെ സിങ്ങിനെതിരായ വ്യക്തമായ തെളിവുകളുണ്ടെന്നും വിചാരണ കോടതിയിലോ ദല്‍ഹി ഹൈകോടതിയിലോ ഹരജി സമര്‍പ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്. features: Facebook |
അനധികൃത മണല്‍ ഖനനവും വിപണനവും തടയാന്‍ കര്‍ശന നടപടി -കലക്ടര്‍ Posted: 09 May 2012 11:45 PM PDT കൊച്ചി: ജില്ലയില്‍ അനധികൃത മണല്‍ ഖനനവും വിപണനവും തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചതായി കലക്ടര്‍ പി. ഐ. ഷെയ്ഖ് പരീത് അറിയിച്ചു. മണല്‍ കടവുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ചു. ഇതോടൊപ്പം രാത്രികാല മണ്ണെടുപ്പും നിരോധിച്ചിട്ടുണ്ട്. |
നബിദിന റാലിയിലെ പട്ടാള വേഷം: ലീഗ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും Posted: 09 May 2012 11:15 PM PDT കാസര്‍കോട്: പട്ടാള വേഷത്തില്‍ നബിദിന റാലി നടത്തി സേനയെ അപമാനിച്ചുവെന്ന സംഭവം മുസ്ലിം ലീഗ് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി മൂന്നുപേരെ റിമാന്‍ഡ് ചെയ്യുകയും 127 പേരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ് എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച കാസര്‍കോട് ചേരുന്ന യു.ഡി.എഫ് യോഗം പ്രധാനമായും ഈ വിഷയത്തില്‍ ലീഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. |
കെ.എസ്.ടി.പി രണ്ടാംഘട്ടം: 69.5 ലക്ഷത്തിന്‍െറ നഷ്ടപരിഹാര പാക്കേജിന് അംഗീകാരം Posted: 09 May 2012 11:13 PM PDT ഇരിട്ടി: കെ.എസ്.ടി.പി രണ്ടാംഘട്ട നവീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ട തലശ്ശേരി-വളവുപാറ സംസ്ഥാന പാതയിലെ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള 69.5 ലക്ഷം രൂപയുടെ നഷ്ടപരിഹാര പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം. റോഡ് വീതികൂട്ടുമ്പോള്‍ വീട് നഷ്ടപ്പെടുന്ന കൂട്ടുപുഴയിലെ 41 കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാകുക. പാക്കേജ് തയാറാക്കിയ 2004ല്‍ നിര്‍ദേശിച്ച തുകയുടെ ഇരട്ടിയോളമാണ് ഇപ്പോള്‍ അനുവദിച്ചത്. നേരത്തെ അനുവദിച്ച തുക കുറവാണെന്ന് ആരോപിച്ച് കുടുംബങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തയാറായിരുന്നില്ല. പിന്നീട് അഡ്വ. |
കെ.ജി.ബിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി Posted: 09 May 2012 11:08 PM PDT Image: ![]() ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ കെ.ജി ബാലകൃഷ്ണനെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ മന്ത്രിതല ശിപാര്‍ശകള്‍ കണക്കിലെടുത്ത് രാഷ്ട്രപതിക്ക് സുപ്രീം കോടതിയെ സമീപിക്കാം. |
തൊഴിലാളികളുടെ എമിറേറ്റ്സ് ഐ.ഡി ജോലി സ്ഥലത്ത് എത്തിക്കും Posted: 09 May 2012 10:54 PM PDT Image: ![]() അബൂദബി: തൊഴിലാളികളുടെ എമിറേറ്റ്സ് ഐ.ഡി അവരുടെ ജോലി സ്ഥലത്ത് എത്തിക്കുമെന്ന് എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി അറിയിച്ചു. അപേക്ഷാ ഫോമില്‍ ജോലി സ്ഥലമായി കാണിച്ച വിലാസത്തിലാണ് കാര്‍ഡ് എത്തിക്കുക. ഇതിനു പുറമെ എമിറേറ്റ്സ് പോസ്റ്റ് ഓഫിസുകളില്‍നിന്ന് ഐ.ഡി വാങ്ങാനുള്ള സമയ പരിധി 30 ദിവസത്തില്‍നിന്ന് 90 ദിവസമാക്കി നീട്ടുകയും ചെയ്തു. |
ഷിനാസ്-ഖസബ് ഫെറി സര്‍വീസ് തുടങ്ങി Posted: 09 May 2012 10:31 PM PDT Image: ![]() ഷിനാസ്: ഷിനാസ്-ഖസബ് ഫെറി സര്‍വീസിന് തുടക്കമായി. ബുധനാഴ്ച ഗതാഗത വാര്‍ത്താവിതരണമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഫുതൈശി റൂട്ടിന്‍െറ ഉദ്ഘാടനം നിര്‍വ |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment