സ്വാഗതം
WELCOME

News Update..

Sunday, May 27, 2012

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ എ.കെ ബാലന്‍ Madhyamam News Feeds

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ എ.കെ ബാലന്‍ Madhyamam News Feeds

Link to

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ എ.കെ ബാലന്‍

Posted: 27 May 2012 12:03 AM PDT

Image: 

നെയ്യാറ്റിന്‍കര: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശവുമായി മുന്‍വൈദ്യുതി മന്ത്രി എ.കെ ബാലന്‍. കേരളത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കാന്‍ പരിഹരിക്കാനാവും വിധമാണ് ആതിരപ്പള്ളി വൈദ്യതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അണക്കെട്ടിന് വിലക്ക് നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് പരിസ്ഥിതിയുടെ പേരില്‍ കേരളത്തിന്റെ വികസനത്തെ പരിപൂര്‍ണമായും തകര്‍ത്ത് നുറ് ശതമാനം ഇരുട്ടിലേക്ക് കൊണ്ടു പോകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

read more

മണിയുടെ പ്രസംഗം പാര്‍ട്ടി നയത്തില്‍ നിന്നുള്ള വ്യതിയാനം-പിണറായി

Posted: 26 May 2012 11:56 PM PDT

Image: 

തിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി നടത്തിയ വിവാദ പ്രസംഗം പാര്‍ട്ടി നയത്തില്‍ നിന്നുള്ള വ്യതിയാനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാര്‍ട്ടിയെ പ്രതിയോഗികള്‍ കൊത്തിക്കീറാന്‍ ശ്രമിക്കുന്ന സമയമാണിത്. അതുകൊണ്ട് ജാഗ്രത പാലിക്കണം. ഈ സന്ദര്‍ഭത്തില്‍ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടി സഖാക്കള്‍ ആരും നടത്തരുത്.

features: 
Facebook

read more

ഖത്തറിലെ ആദ്യ മൊബൈല്‍ ലൈബ്രറിക്ക് തുടക്കം

Posted: 26 May 2012 11:42 PM PDT

Image: 

ദോഹ: രാജ്യത്തെ പ്രഥമ മൊബൈല്‍ ലൈബ്രറി ‘നിറങ്ങളു’ടെ ഉദ്ഘാടനം കലാ-സാംസ്കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍കുവാരി നിര്‍വഹിച്ചു. ചില്‍ഡ്രന്‍സ് കള്‍ചറല്‍ സെന്‍ററിന് കീഴില്‍ ‘നിങ്ങളുടെ ജീവിതത്തിന് വായനയാല്‍ നിറം പകരുക’ എന്ന തലക്കെട്ടിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

read more

മുല്ലപ്പെരിയാര്‍ ഡാമിന്റെ സംരക്ഷണത്തിന് തമിഴ് നാട് പൊലീസിനെ അയക്കും

Posted: 26 May 2012 11:40 PM PDT

Image: 

ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാമില്‍ കേന്ദ്ര വ്യവസായ സംരക്ഷണ സേനയെ നിയോഗിച്ചില്ലെങ്കില്‍ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്ക് സംരക്ഷണം നല്‍കാന്‍ തമിഴ്നാട് പൊലീസിനെ അയക്കേണ്ടിവരുമെന്ന് ജയലളിത. ഇന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭീഷണി.

features: 
Facebook

read more

പുതിയ ഐഫോണിന് നാലിഞ്ച് സ്ക്രീനെന്ന് റിപ്പോര്‍ട്ട്

Posted: 26 May 2012 11:17 PM PDT

Image: 

സാംസഗും എച്ച്.ടി.സിയും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പുതിയ ഐഫോണ്‍ ഡിസ്പ്ളേയുടെ വലുപ്പം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ മോഡലുകളിലെ 3.5 ഇഞ്ചില്‍ നിന്ന് നാല് ഇഞ്ച് ആയിട്ടാകും വര്‍ധിപ്പിക്കുക. റോയിട്ടേഴ്സ് വാര്‍ത്ത വിശ്വസിക്കാമെങ്കില്‍ എല്‍.ജി,ഷാര്‍പ്പ്,ജപ്പാന്‍ ഡിസ്പ്ളേ എന്നീ കമ്പനികള്‍ ആപ്പിളിന് വേണ്ടി നാലിഞ്ച് കര്‍വ്ഡ് ഗ്ളാസ് സ്ക്രീനിന്‍െറ ഉല്‍പ്പാദനം തുടങ്ങികഴിഞ്ഞു. നിലവില്‍ സാംസഗ് ഗ്യാലക്സി എസാണ് ഡിസ്പ്ളേയുടെ വലുപ്പ·ില്‍ മുമ്പന്‍.

features: 
Facebook

read more

പ്രശ്നപരിഹാരത്തിന് ഇടത്തട്ടുകാരെ ഒഴിവാക്കുക -ഡി.സി.എം

Posted: 26 May 2012 10:47 PM PDT

Image: 

റിയാദ്: ഇന്ത്യന്‍ പ്രവാസികളുടെ മുമ്പില്‍ എംബസിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു കിടപ്പാണെന്നും പ്രശ്നപരിഹാരത്തിന് ഇടത്തട്ടുകാരെ ഒഴിവാക്കി പ്രവാസികള്‍ക്ക് ബന്ധപ്പെട്ട ഓഫിസുകളെ നേരിട്ടു സമീപിക്കുന്നതാണ് ഉചിതമെന്നും ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മനോഹര്‍ റാം. അറിവില്ലായ്മയേക്കാള്‍ ഈ രാജ്യത്തെ കര്‍ശനമായ നിയമങ്ങള്‍ സംബന്ധിച്ച് പുലര്‍ത്തുന്ന അലംഭാവവും അതിരുകടന്ന സാഹസികമനോഭാവവുമാണ് പ്രവാസികളെ പലപ്പോഴും കുഴപ്പത്തില്‍ ചാടിക്കുന്നതെന്നതാണ് അനുഭവമെന്ന് ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഡി.സി.എം പറഞ്ഞു.

read more

മെട്രോയില്‍ പിഴവ് 40 ലക്ഷം കിലോമീറ്ററിലൊരിക്കല്‍ മാത്രം

Posted: 26 May 2012 10:32 PM PDT

Image: 

ദുബൈ: ദുബൈ മെട്രോ റെയില്‍ സര്‍വീസില്‍ പിഴവ് സംഭവിക്കുന്നത് സഞ്ചരിക്കുന്ന 40 ലക്ഷം കിലോമീറ്ററില്‍ ഒരിക്കല്‍ മാത്രം. അതായത്, ഓരോ മെട്രോ ട്രെയിനിലും എട്ട് ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ മാത്രമാണ് പിഴവ് സംഭവിക്കുന്നത്. ജബല്‍ അലി ഡിപോയിലെ കണ്‍ട്രോള്‍ സെന്‍ററും ട്രെയിനുകളുടെ അറ്റകുറ്റപണികളും വൃത്തിയാക്കലും നടക്കുന്ന വര്‍ക്ഷോപ്പും സന്ദര്‍ശിച്ച ശേഷം റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചതാണ് ഇക്കാര്യം.

read more

കുവൈത്തില്‍ മനുഷ്യാവകാശ ലംഘനം തുടരുന്നതായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം

Posted: 26 May 2012 10:14 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ പീഡനം തുടരുന്നതായി ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍െറ വെളിപ്പെടുത്തലിന് പിന്നാലെ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയവും സമാനമായ റിപ്പോര്‍ട്ട് പുറത്തുവിട്ടു. സര്‍ക്കാറും ബന്ധപ്പെട്ട വിഭാഗങ്ങളും വിവിധ നടപടികള്‍ കൈകൊള്ളുന്നുവെങ്കിലും രാജ്യത്ത് വിവിധ മേഖലകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്‍േറതായാണ് പുതിയ വെളിപ്പെടുത്തല്‍.

read more

കോള്‍ ഇന്ത്യയില്‍ വന്‍ അവസരം

Posted: 26 May 2012 09:56 PM PDT

Image: 

പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി 1286 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 72 ഒഴിവുകള്‍ വികലാംഗര്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 11.
തസ്തികകള്‍

read more

കൃഷ്ണയ്യരെ കാണാന്‍ ആന്‍റണിയെത്തി

Posted: 26 May 2012 09:40 PM PDT

Image: 

കൊച്ചി: വി.ആര്‍. കൃഷ്ണയ്യരെ കാണാന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി ‘സദ്ഗമയ’യിലെത്തി. നേരില്‍ക്കണ്ട് സംസാരിക്കണമെന്ന കൃഷ്ണയ്യരുടെ ആഗ്രഹം മാനിച്ചാണ് ആന്‍റണി ശനിയാഴ്ചയെത്തിയത്. വിവിധ പരിപാടികള്‍ക്ക് കൊച്ചിയിലെത്തിയ എ.കെ. ആന്‍റണിയെ കാണാന്‍ ഗെസ്റ്റ് ഹൗസിലേക്ക് പോകാനൊരുങ്ങിയ ജസ്റ്റിസ് കൃഷ്ണയ്യരെ വീട്ടില്‍ വന്ന് കണ്ടുകൊള്ളാമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു. ഉച്ചക്ക് ഒന്നിന് ‘സദ്ഗമയ’യിലെത്തിയ ആന്‍റണി ‘സ്വാമിയേ...’ എന്ന് നീട്ടിവിളിച്ചാണ് കടന്നുവന്നത്.

features: 
Facebook

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP