സ്വാഗതം
WELCOME

News Update..

Friday, May 31, 2013

അറപ്പുഴ ടോള്‍ ബൂത്തില്‍ അധിക നിരക്ക് വാങ്ങുന്നെന്ന് പരാതി Madhyamam News Feeds

അറപ്പുഴ ടോള്‍ ബൂത്തില്‍ അധിക നിരക്ക് വാങ്ങുന്നെന്ന് പരാതി Madhyamam News Feeds

Link to

അറപ്പുഴ ടോള്‍ ബൂത്തില്‍ അധിക നിരക്ക് വാങ്ങുന്നെന്ന് പരാതി

Posted: 30 May 2013 11:46 PM PDT

കോഴിക്കോട്: ദേശീയപാത 17ല്‍ പെട്ട രാമനാട്ടുകര ബൈപാസിലെ അറപ്പുഴ പാലത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വാഹനങ്ങളില്‍നിന്ന് ടോള്‍ പിരിക്കുന്നതായി പരാതി. ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പ്പെട്ട (എല്‍.എം.വി) ‘ടാറ്റ എയ്സ് പിക്കപ്പ്’ വാനിന് കഴിഞ്ഞ മാസം മുതല്‍ നിരക്ക് അന്യായമായ രീതിയില്‍ വര്‍ധിപ്പിച്ചെന്നാണ് ആക്ഷേപം. മാര്‍ച്ച് 31 വരെ സിംഗ്ള്‍ യാത്രക്ക് അഞ്ചും ഇരുവശത്തേക്കുമുള്ള യാത്രക്ക് പത്തും രൂപയാണ് ഈടാക്കിയിരുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് യഥാക്രമം 7.50ഉം 15 രൂപയുമാക്കി വര്‍ധിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത ഡ്രൈവര്‍മാരോട്, ആര്‍.ടി.ഒയുടെയും പി.ഡബ്ള്യൂ.ഡിയുടെയും ഉത്തരവനുസരിച്ച് നിരക്ക് വര്‍ധിപ്പിച്ചെന്നാണ് ടോള്‍ ബൂത്ത് കരാറുകാരന്‍ നല്‍കിയ മറുപടി. പുതിയ നിരക്ക് നല്‍കാത്ത ഇത്തരം വാഹനങ്ങള്‍ ടോള്‍ ബൂത്ത് കടത്തിവിടുന്നില്ല.
അതേസമയം 2013 ജനുവരി 22ന് ഇറക്കിയ 29388/H2 നമ്പര്‍ ഉത്തരവ് പ്രകാരം അറപ്പുഴ ടോള്‍ ബൂത്തിലെ നിരക്കുകള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ദേശീയപാത വിഭാഗം അധികൃതര്‍ പറയുന്നു.
വാഹനങ്ങളുടെ ആര്‍.സി നമ്പറില്‍, ഏത് വിഭാഗമെന്ന് പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. ടാറ്റാ എയ്സ് പിക്കപ്പ്വാന്‍ എല്‍.എം.വി വിഭാഗത്തിലാണ് പെടുകയെന്ന് കോഴിക്കോട് ആര്‍.ടി.ഒ രാജീവ് പുത്തലത്ത് പറഞ്ഞു. രജിസ്ട്രേഡ് ലാഡന്‍ വെയ്റ്റ് (ആര്‍.എല്‍.ഡബ്ള്യു) 7500 കിലോയില്‍ താഴെ വരുന്ന വാഹനങ്ങളെല്ലാം എല്‍.എം.വി വിഭാഗത്തിലും 7500നും 12000 കിലോക്കും ഇടയിലുള്ളവ മീഡിയം വെഹിക്ക്ള്‍ വിഭാഗത്തിലും 12000 കിലോയില്‍ കൂടുതലുള്ളവ ഹെവി വെഹിക്ക്ള്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുക. ടോള്‍ നിരക്ക് സംബന്ധിച്ച പരാതികളില്‍ മോട്ടോര്‍ വാഹന വകുപ്പിന് നടപടിയെടുക്കാന്‍ കഴിയില്ല.
 ടോള്‍ ബൂത്ത് കരാറുകാരന് സ്വന്തം ഇഷ്ടപ്രകാരം നിരക്ക് നിശ്ചയിക്കാന്‍ അധികാരമില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ദേശീയപാത വിഭാഗം അസി. എക്സി. എന്‍ജിനീയര്‍ അറിയിച്ചു. അതേസമയം, ആര്‍.സി ബുക്കില്‍ എല്‍.എം.വി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ചരക്ക് വാഹനമായതിനാലാണ് പുതിയ നിരക്ക് ഈടാക്കുന്നതെന്ന് അറപ്പുഴ ടോള്‍ ബൂത്ത് മാനേജര്‍ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയില്‍

Posted: 30 May 2013 11:44 PM PDT

Image: 

ന്യൂദല്‍ഹി: 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനത്തില്‍ താഴെ. പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. വെള്ളിയാഴ്ച്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക വളര്‍ച്ചയുടെ അളവു കോലായ ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിലെ വളര്‍ച്ച 4.8 ശതമാനം മാത്രമാണ്. എന്നാല്‍ ഈ വളര്‍ച്ചാ നിരക്ക് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതാണ്.

സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ രണ്ട് സുപ്രധാന മേഖലകള്‍ വളരെ പരിതാപകരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉല്‍പ്പന്ന നിര്‍മാണ മേഖല 2.6 ശതമാനം മാത്രം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച വെറും 1.4 ശതമാനം മാത്രമാണ്.
 

രൂപ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യത്തില്‍

Posted: 30 May 2013 11:43 PM PDT

Image: 

മുംബൈ: തുടര്‍ച്ചയായ നാലാം ദിനവും ഇടിഞ്ഞ രൂപയുടെ മുല്യം 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. വെള്ളിയാഴ്ച്ച രാവിലെ നടന്ന ഇടപാടുകളില്‍ ഒരു യു.എസ് ഡോളറിന് 56.60 രൂപ എന്നതായിരുന്നു വിനിമയ നിരക്ക്. ഇത് 2012 ജൂണ്‍ 29ന് രേഖപ്പെടുത്തിയ മുല്യത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരമാണ്.
വിദേശ പണ വിപണികളില്‍ ഡോളര്‍ ശക്തിപ്പെട്ടതും ഇന്ത്യയിലെ ഓഹരി വിപണികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ വില്‍പ്പനകള്‍ നടത്തിയതുമാണ് രൂപയുടെ മൂല്യം പൊടുന്നനെ കാര്യമായി ഇടിയാന്‍ കാരണം.

രൂപയുടെ മൂല്യം പൊടുന്നനെ വന്‍ തോതില്‍ ഇടിഞ്ഞത് സാമ്പത്തിക മേഖലയില്‍ പുതിയ ആശങ്കകള്‍ക്ക് ഇടയാക്കിയുട്ടുണ്ട്. രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്യമായി ഇടിഞ്ഞത് അടുത്ത വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്കും മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

 

ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും -ബശ്ശാര്‍

Posted: 30 May 2013 11:16 PM PDT

Image: 

ഡമസ്കസ്: സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ്. ലബനാനിലെ അല്‍ മനാര്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗൊലാന്‍ കുന്നുകളില്‍ പുതിയ പ്രതിരോധ സന്നാഹം ഏര്‍പെടുത്താന്‍ സര്‍ക്കാറിന് സമ്മര്‍ദ്ദമുണ്ട്. ഇസ്രായേലിന്റെഭാഗത്ത് നിന്ന് എന്തെങ്കിലും വിധത്തിലുള്ള നീക്കമുണ്ടായാല്‍ പ്രത്യാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷവുമായി സമാധാന ചര്‍ച്ചക്ക് തയാറാണെന്നും അതിന് ശേഷമുള്ള നടപടികള്‍ പൊതുജനാഭിപ്രായമനുസരിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  റഷ്യയുമായുള്ള ആയുധ ഉടമ്പടിക്ക് സംഘര്‍ഷവുമായി ബന്ധമില്ല. അടുത്ത പ്രസിഡന്‍്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ ആഭ്യന്ത സംഘര്‍ഷം തുടരുന്നതിനിടെ ഒരാഴ്ചക്ക് മുമ്പ് ഗൊലാന്‍ കുന്നുകള്‍ക്ക് സമീപം ഇസ്രയേലും സിറിയന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ആക്രമണത്തില്‍ ഹിസ്ബുല്ല പോരാളി കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹിസ്ബുല്ല അനുകൂല ചാനലായ അല്‍മനാറിന് ബശ്ശാര്‍ അഭിമുഖം നല്‍കിയത്.

 

 

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്

Posted: 30 May 2013 11:15 PM PDT

Image: 

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശ പരീക്ഷ നടത്തുന്ന കേന്ദ്രത്തിലേക്ക് കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി. ചാത്തമംഗലം എം.ഇ.എസ്.രാജ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഉച്ചക്ക് ശേഷം പരീക്ഷ നടക്കാനിരിക്കെയാണ് പ്രതിഷേധം. മാനേജ്‌മെന്റ് പ്രതിനിധികളും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ പരീക്ഷാ കേന്ദ്രത്തിനു മുന്നില്‍ നേരിയ ഉന്തും തളളും ഉണ്ടായി. തുടര്‍ന്നു ഗേറ്റ് തള്ളിത്തുറന്ന് പ്രവര്‍ത്തകര്‍ കോമ്പൗണ്ടിനുളളില്‍ കയറി മുദ്രാവാക്യം വിളിച്ചു. എസ്.ഐ.ഒ പ്രവര്‍ത്തകരും പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രവേശം ഉറപ്പാക്കാന്‍ വന്‍തുക മാനേജ്‌മെന്റുകള്‍ക്ക് കോഴ നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷത്തലേന്ന് ചോദ്യപേപ്പര്‍ ലഭിച്ചെന്ന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നാണ് പരീക്ഷ തടയുമെന്ന് പ്രഖ്യാപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയത്.

എം.ബി.ബി.എസ് സീറ്റിന് ലക്ഷങ്ങള്‍ കോഴ നല്‍കിയവര്‍ക്ക് ഇടനിലക്കാര്‍ മുഖേനെ ചോദ്യങ്ങള്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ കോളജിന്റെ കാന്റീനില്‍വെച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി ചില അധ്യാപകര്‍ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്.

ഒ.എം.ആര്‍ മാതൃകയില്‍ രണ്ടു പരീക്ഷകളാണ് വെള്ളിയാഴ്ച നടക്കുന്നത്. 2.30 മുതല്‍ 3.45 വരെ ബയോളജിയും 4.00 മുതല്‍ 5.15വരെ കെമിസ്ട്രി, ഫിസിക്‌സ് പരീക്ഷയുമാണ്. സംസ്ഥാനത്തെ എട്ടു സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 300ലേറെ സീറ്റുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. 70 ലക്ഷം രൂപവരെയാണ് ഒരു വിദ്യാര്‍ഥിയില്‍നിന്ന് തലവരിപ്പണമായി വാങ്ങുന്നത്.
 

ഇഖാമ നിയമ ലംഘനം: 1000 ലധികം പേര്‍ പിടിയില്‍

Posted: 30 May 2013 11:00 PM PDT

Image: 

കുവൈത്ത് സിറ്റി: ഇഖാമ നിയമ ലംഘകര്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡുകള്‍ അധികൃതര്‍ ശക്തമാക്കി. വിദേശികളുടെ താമസ സ്ഥലങ്ങളിലും കയറി റെയ്ഡ്് തുടങ്ങിയിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ 1000ലധികം പേരാണ് പിടിയിലായത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ബനീദ് അല്‍ ഗാറില്‍ നിന്നും 800 പേരെയും അഹ്മദി ഗവര്‍ണറേറ്റില്‍ നടന്ന റെയ്ഡുകളില്‍ 259 പേരെയുമാണ് പിടികൂടിയത്.
വിദേശികള്‍ ഏറെയുള്ള ബനീദ് അല്‍ ഗാറില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കയറിയാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധന ശക്തമായതോടെ ഇഖാമ പ്രശ്നമുള്ളവര്‍ റോഡുകളിലിറങ്ങാതെയായതോടെയാണ് പൊലീസ് തന്ത്രം മാറ്റി താമസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനക്ക് തുടക്കമിട്ടത്. അനധികൃത താമസക്കാരെ പിടികൂടുക, കുറ്റവാളികളെ നിയമത്തിന്‍െറ മുമ്പില്‍ കൊണ്ടുവരിക, രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുക, അവിദഗ്ധ തൊഴിലാളികളെ കുറക്കുക എന്നീ ലക്ഷ്യങ്ങളാണ് പരിശോധനക്ക് പിന്നിലുള്ളതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ബനീദ് അല്‍ ഗാറിലെ പരിശോധനക്ക് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ ഫഹദ്, പാസ്പോര്‍ട്ട് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ശൈഖ് നവാഫ് ഫൈസല്‍ സ്വബാഹ്, എമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ വിഭാഗം, സ്പെഷ്യല്‍ ഫോഴ്സ്  എന്നിവര്‍ നേതൃത്വം നല്‍കി. അഹ്മദി ഗവര്‍ണറേറ്റിലെ റെയ്ഡിന് സുരക്ഷാ വിഭാഗം തലവന്‍ ആയള് അല്‍ ഉതൈബി നേതൃത്വം നല്‍കി.
മുബാറക് അല്‍ കബീറില്‍ ട്രാഫിക് വകുപ്പ് തലവന്‍ തൗഹീദുല്‍ കന്ദരിയുടെ നേതൃത്തില്‍ നടന്ന ട്രാഫിക് പരിശോധനയില്‍ 360 ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടുകയും 25 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.  
 

ആംവേ മേധാവിയുടെ അറസ്റ്റ്: എ.ഡി.ജി.പിക്ക് അന്വേഷണച്ചുമതല

Posted: 30 May 2013 10:35 PM PDT

Image: 

തിരുവനന്തപുരം: ആംവേയുടെ ഇന്ത്യ മേധാവിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടി അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണച്ചുമതല. താരതമ്യേന കുറഞ്ഞ തുകക്കുള്ള കേസുകളിലാണ് ആംവേ ഇന്ത്യാ മേധാവിയെ അറസ്റ്റ് ചെയ്തതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.

അറസ്റ്റിലെ ദുരൂഹത നീക്കാനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പൊലീസിന്റെ നീക്കങ്ങള്‍ നിയമപരമാണെന്ന് ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ വിട്ടുവീഴ്ച വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് ആംവേ ഇന്ത്യ ചെയര്‍മാനും സി.ഇ.ഒയുമായ വില്യംസ്‌കോട്ട് പിങ്ക്‌നിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കമ്പനി ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്രയേയും അന്‍ഷു ബുധ്‌രാജയെയും അറസ്റ്റ് ചെയ്തിരുന്നു.

ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിനെ വിമര്‍ശിച്ച് കേന്ദ്ര കമ്പനികാര്യമന്ത്രി സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അറസ്റ്റ് നിരാശാജനകമാണെന്നും ഇത്തരം നടപടികള്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നീക്കമെന്നാണ് കരുതുന്നത്.  

 

ദുബൈയിലെ ഷോപ്പുകള്‍ ഇന്ന് സിഗരറ്റും പുകയില ഉല്‍പന്നങ്ങളും വില്‍ക്കില്ല

Posted: 30 May 2013 10:20 PM PDT

Image: 
Subtitle: 
ലോക പുകയില വിരുദ്ധ ദിനം

ദുബൈ: ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്ന ഇന്ന് ദുബൈയിലെ ഷോപ്പുകളില്‍ സിഗരറ്റും പുകയില ഉല്‍പന്നങ്ങളും വില്‍ക്കില്ല. പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റിയുടെ ശ്രമഫലമായാണ് നഗരത്തിലെ ഭൂരിഭാഗം കടകളും സിഗരറ്റ് വില്‍പനക്ക് വെള്ളിയാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയത്. പെട്രോള്‍ സ്റ്റേഷനുകളും സൂപ്പര്‍മാര്‍ക്കറ്റുകളും അടക്കം 400ലധികം സ്ഥാപനങ്ങളും വിവിധ സ്ഥാപനങ്ങളുടെ ശാഖകളുമാണ് പുകയില വിരുദ്ധ ദിനത്തില്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനത്തോട് സഹകരിക്കുന്നത്. പുകയിലയുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് വില്‍പന നിര്‍ത്തിവെക്കുന്നത്. പുകയില വില്‍പന നിര്‍ത്തിവെക്കണമെന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ അഭ്യര്‍ഥന 400ലധികം സ്ഥാപനങ്ങള്‍ സ്വമേധയാ സ്വീകരിക്കുകയായിരുന്നു.
ഇമാറാത്ത്, ഇനോക്, എപ്കോ പെട്രോള്‍ സ്റ്റേഷനുകളും ഹൈപ്പര്‍ പാണ്ട, അല്‍ സഫീര്‍, ന്യൂസ് സെന്റര്‍, കാഡോളി, സ്പിന്നീസ്, വെയ്റ്റ്റോസ്, കാരിഫോര്‍, സൂം, ജിയാന്‍, ചൈത്രം, ലുലു, മായ, ഫാമിലി, വെസ്റ്റ്സോണ്‍, ജെമാര്‍ട്ട്, ഫ്രെഷ് പ്ലസ്, തലാല്‍, ലിഫ്കോ, കെ.എം ട്രേഡിങ്, ബാഖെര്‍ മൊഹാബി, ശക്ലന്‍, സണ്‍റൈസ്, ഗാലക്സി, വൗ പിനോയ്, റോബിസണ്‍ മാസ്കോ തുടങ്ങിയ ഗ്രൂപ്പുകളുടെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇന്ന് സിഗരറ്റ് വില്‍ക്കില്ല. ഹത്തയിലെ അഞ്ച് സൂപ്പര്‍മാര്‍ക്കറ്റുകളും സിഗരറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി ഗ്രോസറികളും പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.  34 ഗ്രൂപ്പുകളുടെ 420 ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് സിഗററ്റ് വില്‍പന വിലക്ക് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഈ ഗ്രൂപ്പുകളുടെ യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലുള്ള സ്ഥാപനങ്ങളിലും സിഗററ്റ് വില്‍പനക്ക് സ്വയം നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മുതല്‍ അല്‍ മനാമ ഗ്രൂപ്പ് തങ്ങളുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സിഗററ്റ് വില്‍പന പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു.
പുകയില ഉപഭോഗം നിര്‍ത്താന്‍ ജനങ്ങള്‍ തയാറാകണമെന്ന് ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് ഹെല്‍ത്ത് ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ റിദ സല്‍മാന്‍ പറഞ്ഞു. പുകയില ഉല്‍പന്നങ്ങളുടെ വില്‍പന പൂര്‍ണമായും നിര്‍ത്തിയ അല്‍ മനാമ ഗ്രൂപ്പിന്റെ പാത മറ്റ് സ്ഥാപനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം മൂലം ലോകത്ത് പ്രതിവര്‍ഷം ആറ് ലക്ഷം പേര്‍ മരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. യു.എ.ഇയിലെ യുവാക്കളില്‍ 29 ശതമാനം പേരും യുവതികളില്‍ 14 ശതമാനം പേരും പുകവലി ശീലമുള്ളവരാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. 

സി.ബി.എസ്.ഇ പത്താംതരം പരീക്ഷ: ജിദ്ദയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം

Posted: 30 May 2013 10:12 PM PDT

Image: 

ജിദ്ദ: സി.ബി.എസ്.ഇ പത്താംതരം ഫലം പ്രഖ്യാപിച്ചപ്പോള്‍ ജിദ്ദയിലെ സ്കൂളുകള്‍ മികച്ച വിജയം നേടി. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 804 പേരില്‍ 73 പേര്‍ സി.ജി.പി.എ ഗ്രേഡ് നേടിയതായി പ്രിന്‍സിപ്പല്‍ സയ്യിദ് മസൂദ് അഹ്മദ് അറിയിച്ചു. 747 പേര്‍ വിവിധ വിഷയങ്ങളില്‍ എ-വണ്‍ നേടിയത് സ്ക്കൂള്‍ ചരിത്രത്തിലെ പുതിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ: സി.ബി.എസ്.ഇ. പത്താംതരം ഫലം പ്രഖ്യാപിച്ചപ്പോള്‍ അല്‍ മവാരിദ് സ്കൂളിന് വീണ്ടും നൂറുമേനി. പരീക്ഷ എഴുതിയ 71 വിദ്യാര്‍ഥികളില്‍ മുഹമ്മദ് തബ്ശീര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് ശൗലാദ്, ശിഫ മുഹമ്മദലി എന്നിവര്‍ എ-വണ്‍ നേടി മുഴുവന്‍ മാര്‍ക്കോടെയാണ് വിജയിച്ചത്. 15 പേര്‍ക്ക് 95ശതമാനവും അതിലധികവും മാര്‍ക്ക് ലഭിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷവും പത്താതരം പരീക്ഷയില്‍ അല്‍മവാരിദ് നൂറ്മേനി നിലനിര്‍ത്തിയിരുന്നു. സമര്‍ഥരായ അധ്യാപകരുടെ കൂട്ടായ കഠിന പ്രയത്നമാണ് ഈ വിജയത്തിന് കാരണമെന്ന് സ്കൂള്‍ ചെയര്‍മാന്‍ അബ്ദുറഹീം ഫൈസി അഭിപ്രായപ്പെട്ടു. ഈ വിജയത്തിന് ആഹോരാത്രം പ്രയത്നിച്ച വിദ്യാര്‍ഥികളേയും അധ്യാപകരേയും പ്രിന്‍സിപ്പല്‍ കെ.എം. അബ്ദുല്‍ സമീദ്, മാനേജര്‍ കെ.ടി. മുഹമ്മദ് എന്നിവര്‍ അഭിനന്ദിച്ചു.

ജിദ്ദ: അഹ്ദാബ് സ്കൂളില്‍ പരീക്ഷയെഴുതിയ 40 കുട്ടികളും വമ്പിച്ച വിജയം കരസ്ഥമാക്കി.  ഏഴ് കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എവണും ബാക്കിയുള്ളവര്‍ 70 ശതമാനത്തിന് മീതേ മാര്‍ക്കോടെയും വിജയിച്ചു. മുഹമ്മദ് ശിബിലി (98%), മൈസരാ മസര്‍ഖാന്‍ (98%), ഷാനവാസ് അബൂബക്കര്‍ (96%), ഇ. ശഹാനാ (96%), അജ്മല്‍ ഖാന്‍ (94%), ബാസിത്ത് അലി (94%), ഫാത്തിമ രിഫ (94%) എന്നിവരാണ് എല്ലാവിഷങ്ങളിലും എവണ്‍ നേടിയത്. തിളക്കമാര്‍ന്ന വിജയം അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും കഠിനപ്രയത്നം മൂലമാണെന്ന് ചെയര്‍മാന്‍ സുലൈമാന്‍ കിഴിശ്ശേരി പറഞ്ഞു.
 
ജിദ്ദ: ഏഴാം ബാച്ചിലും വിജയത്തിളക്കവുമായി ജിദ്ദ ശാത്തി അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍. പരീക്ഷയെഴുതിയ 68 വിദ്യാര്‍ഥികളില്‍ 17 പേര്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ ഗ്രേഡും 28 പേര്‍ എ ടു ഗ്രേഡും നേടി. ടി. മുഹമ്മദ് ശാഫി, ഇ.വി നൗഫല്‍ , പി. സല്‍മാന്‍ ഇസ്ഹാഖ്, മുഹമ്മദ് റിസാ കരീം, വി.കെ അംജദ്, ഷെസിന്‍ അബൂബക്കര്‍, മുഹമ്മദ് സഖലൈന്‍ ശൈഖ്, ആദില്‍സക്കീര്‍ ഹുസൈന്‍, കെ.സര്‍ഹാന, സി. റുനൈസ, ഫസ്നാ ബീഗം, കൈനാത്ത് സയ്യിദ് മുഹമ്മദ്, ഫാത്തിമാ നസ്റീന്‍, ഹാദിയ അബ്ദുസമദ്, തസ്നീംഅബ്ദുറഹ്മാന്‍, ഹനാന്‍ അബ്ദുറഷീദ്, വി. ഹിബ  എന്നിവരാണ് എല്ലാവിഷയങ്ങളിലും എ വണ്‍ ഗ്രേഡ് നേടിയവര്‍.
സ്കൂളിന്റെ മികച്ച വിജയ മുന്നേറ്റം നിലനിര്‍ത്തിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. അബ്ദുല്‍അലി, ചെയര്‍മാന്‍ എം.അബ്ദുസലാം ഫൈസി, മാനേജര്‍ ടി. പി. ത്വല്‍ഹത്ത്, ഡയറക്ടര്‍മാരായ ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്, അബ്ദുല്ല കുപ്പം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, ടി.എച്ച്.ദാരിമി, സെക്ഷന്‍ ഹെഡുമാരായ സി.കെ. അബ്ദുല്‍ നാസര്‍, ബിന്ദുജോണ്‍, സറീന്‍ ഇഖ്ബാല്‍, ജലജ മേനോന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
 
ജിദ്ദ: മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷനല്‍ സ്കൂള്‍ ആദ്യ ബാച്ച്  നൂറ് ശതമാനം വിജയം. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്. സ്കൂള്‍ ഹെഡ്്് ബോയ് തന്‍വീര്‍ വലിയതൊടി മുഴുവന്‍ വിഷയങ്ങളിലും എവണ്‍ നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അബ്ദുല്ല മുഹമ്മദ് ഖാന്‍, വി.കെ. യൂനുസ് എന്നിവര്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശരീഫ കെ., ഫാത്വിമ ഷമ്്ലി എന്നിവര്‍ ഒന്നാം സ്ഥാനവും നേടി.
സ്കൂളിലെ ആദ്യ ബാച്ച് ഉയര്‍ന്ന മാര്‍ക്കോടെ നൂറ് ശതമാനം വിജയം കൊയ്യുന്നതില്‍ പരിശ്രമിച്ച അധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും, രക്ഷിതാക്കളെയും സ്കൂള്‍ മാനേജ്മെന്റ്  യോഗം പ്രത്യേകം അഭിനന്ദിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അബ്ദു റഊഫ് പൂനൂര്‍, അബ്ദുര്‍റഹീം വണ്ടൂര്‍, അബ്ദുറബ്ബ് ചെമ്മാട്, മുജീബ് റഹ്്മാന്‍ എ.ആര്‍ നഗര്‍,   പ്രിന്‍സിപ്പാള്‍ അബ്ദുല്ല, ഓപ്പറേഷന്‍സ് മാനേജര്‍ യഹ്യ ഖലീല്‍ നൂറാനി എന്നിവര്‍ സംസാരിച്ചു.

ഖമീസ് മുശൈത്ത്: സി.ബി.എസ് സി പത്താം തരം ബോര്‍ഡ് പരീക്ഷയില്‍ മൂന്നാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ച് ഖമീസ് അല്‍ജുനൂബ് സ്കൂള്‍ ശ്രദ്ധേയമായി. പരീക്ഷ എഴുതിയ 27 വിദ്യര്‍ഥികളും മികച്ച ഗ്രേഡ് പൊയന്റോടെ വിജയിച്ചു. എട്ടു പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി. യഹ്യ അയാശഷ് ലുഖ്മാന്‍, അസ്റാര്‍, ശുഐബ് ഗസ്സാലി, നഫീസ ഹന്ന  ഗാസി പ്രിമ, സുബ തസ്നീം , ശഹാന അബ്ദുല്‍ റഹീം, ഹുമൈറ ഇനായത്തുല്ല  എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ഗ്രേഡ് നേടിയത്. വിജയികളെ സ്കൂള്‍ ചെയര്‍മാന്‍ സുബൈര്‍ ചാലിയം സെക്രട്ടറി ജലീല്‍ കാവനൂര്‍ , സ്കൂള്‍ പ്രിന്‍സിപ്പല്‍ സിദ്ദീഖ് ചേലക്കോടാന്‍, വൈസ്  പ്രിന്‍സിപ്പല്‍ മഅ്സൂം കോഴിക്കോട്, പി.ടി.എ പ്രസിഡന്റ് ഡോ. ലുഖ്മാന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
 

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 20,400 രൂപ

Posted: 30 May 2013 10:00 PM PDT

Image: 

കൊച്ചി: ഒരാഴ്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ ഉയര്‍ന്ന് 20,400 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 2550 രൂപയായി. മേയ് 24, വെള്ളിയാഴ്ച പവന് 200 രൂപ കൂടി 20,080 രൂപയായ വില ഒരാഴ്ചയായി മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

മേയ് 15 മുതല്‍ സ്വര്‍ണ വില ഇടിയുകയായിരുന്നു. അഞ്ചു ദിവസങ്ങളിലായി 960 രൂപയുടെ ഇടിവുണ്ടായി. മേയ് 20 തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 19,520 രൂപയായിരുന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു അത്.

 

Thursday, May 30, 2013

സീപ്ളെയിന്‍ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന് Madhyamam News Feeds

സീപ്ളെയിന്‍ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന് Madhyamam News Feeds

Link to

സീപ്ളെയിന്‍ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന്

Posted: 30 May 2013 12:27 AM PDT

ആലപ്പുഴ: സീപ്ളെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം. പദ്ധതി സംബന്ധിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് പരിഹാരം കാണാനോ പാരിസ്ഥിതിക പഠനം നടത്താനോ തയാറാകാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന കേന്ദ്രങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഖജനാവില്‍നിന്ന് 25 കോടി ചെലവഴിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കി പൊതുജലാശയങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് പദ്ധതിക്ക് പിന്നിലെന്ന് സംഘടനകള്‍ പറഞ്ഞു.
പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. ആഞ്ചലോസ് സമരപരിപാടികള്‍ വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സന്തോഷ് ജിതേന്ദ്രന്‍, എന്‍. സജീവന്‍, വി.സി. മധു, ജാക്സണ്‍ പൊള്ളയില്‍, കെ. പ്രദീപ്, സലിം ബാബു, സി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
 

ആംവേ മേധാവിയുടെ അറസ്റ്റില്‍ എതിര്‍പ്പുമായി കേന്ദ്രം

Posted: 30 May 2013 12:27 AM PDT

Image: 

ന്യൂദല്‍ഹി: ആംവേ ഇന്ത്യയുടെ മേധാവിയെയും ഡയറക്ടര്‍മാരെയും അറസ്റ്റു ചെയ്തതില്‍ എതിര്‍പ്പുമായി കേന്ദ്രം. സംഭവത്തില്‍ നിരാശയുണ്ടെന്നും ഇത്തരം നടപടികള്‍ വിദേശ നിക്ഷേപകരെ അകറ്റാനിടയാക്കുമെന്നും കോര്‍പ്പറേറ്റ് വകുപ്പ് മന്ത്രി സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

മറ്റു മന്ത്രാലയങ്ങളുമായി ചേര്‍ന്ന് നിക്ഷേപ തട്ടിപ്പ് പദ്ധതികള്‍ തടയാനുള്ള നിയമങ്ങളിലെ അവ്യക്തതകള്‍ ഉടന്‍ പരിഹരിക്കും. നല്ല നിലയില്‍, നിയമപരമായി  കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ കോടികളുടെ ക്രമക്കേട് നടത്തിയെന്ന കേസില്‍ ആംവേ ഇന്ത്യ ചെയര്‍മാനും രാജ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അമേരിക്കന്‍ സ്വദേശി വില്യംസ്കോട്ട് പിങ്ക്നി, ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്ര, അംശു ബുദ്ധരാജ എന്നിവരെ വയനാട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ചയാണ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ നിര്‍മാതാവ് നല്‍കുന്ന വിലയേക്കാള്‍ ആറ് മുതല്‍ പത്തിരട്ടിക്ക് മണിചെയിന്‍ ശൃംഖലയിലൂടെ വില്‍പ്പന നടത്തി കൊള്ളലാഭം ഉണ്ടാക്കുന്നതാണ് ആംവേയുടെ പ്രവര്‍ത്തനമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതത്തേുടര്‍ന്ന് പ്രൈസ് ചിറ്റ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (നിരോധന) ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിവര്‍ഷം 48 കോടി രൂപയുടെ ലാഭം ഇവര്‍ ഉണ്ടാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര: 58 നിര്‍ദേശങ്ങള്‍

Posted: 30 May 2013 12:16 AM PDT

കൊച്ചി: പുതിയ അധ്യയന വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പൊലീസ് ‘സുരക്ഷ മന്ത്രങ്ങളുമായി’രംഗത്ത്. ഇതിനായി വിദ്യാര്‍ഥികളും   കാല്‍നടക്കാരും സ്കൂള്‍ അധികൃതരും  സ്കൂള്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരും ജീവനക്കാരും രക്ഷാകര്‍ത്താക്കളും പാലിക്കേണ്ട 58 സുരക്ഷാ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന  ലഘുലേഖ പൊലീസ് പുറത്തിറക്കി.
 സ്കൂള്‍ വാഹനങ്ങളില്‍ സ്പീഡ് ഗവേണര്‍ നിര്‍ബന്ധമായി ഘടിപ്പിക്കണമെന്നും വേഗം 40 കിലോമീറ്ററായി നിജപ്പെടുത്തണമെന്നും ലഘുലേഖയില്‍ പൊലീസ് നിര്‍ദേശിക്കുന്നു. ഇതിന് പുറമെ,വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും ഓണ്‍ സ്കൂള്‍ ഡ്യൂട്ടിയെന്ന് രേഖപ്പെടുത്തണം. 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയമുള്ളവരെ മാത്രമേ ഡ്രൈവര്‍മാരായി നിയമിക്കാവൂ. അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെട്ടവരെ ഡ്രൈവര്‍മാരായി നിയമിക്കരുത്. വാഹനങ്ങളില്‍ സ്കൂള്‍ ബാഗുകളും മറ്റും വെക്കാന്‍ സൗകര്യമൊരുക്കണം.   ഡോര്‍ നിര്‍ബന്ധമാണ്. എല്ലാ ജനലുകളിലും ഗ്രില്ലുകള്‍ സ്ഥാപിക്കണം. ഇപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അധ്യാപകരോ പി.ടി.എ ഭാരവാഹികളോ വാഹനത്തില്‍ യാത്ര ചെയ്യണം.
 വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ വിലാസം അടങ്ങിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കണം തുടങ്ങിയവയാണ് സ്കൂള്‍ അധികൃതര്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങള്‍. വാഹന ഗതാഗതമുള്ള റോഡുകളിലൂടെ കൂട്ടം ചേര്‍ന്ന് നടക്കരുതെന്നും സൈക്കിളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ റോഡിലൂടെ നിരന്ന് പോകരുതെന്ന് സ്കൂള്‍ കുട്ടികളോട് പൊലീസ് നിര്‍ദേശിക്കുന്നു. റോഡ് മുറിച്ചുകടക്കുമ്പോഴും സ്കൂള്‍ ബസില്‍ യാത്ര ചെയ്യുമ്പോഴും ശ്രദ്ധിക്കാന്‍ ഏഴു വീതം നിര്‍ദേശങ്ങളും  പൊലീസ് നല്‍കിയിട്ടുണ്ട്. സ്കൂള്‍ വാഹനങ്ങളില്‍ എയര്‍ഫോണ്‍ ഒഴിവാക്കണമെന്നും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നുമാണ് ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പ്രധാന  നിര്‍ദേശം . കുട്ടികളെ സ്കൂളിന് വെളിയില്‍ ഇറക്കരുത്. കോമ്പൗണ്ടില്‍ സുരക്ഷിത സ്ഥാനത്ത് വാഹനം നിര്‍ത്തിയ ശേഷമേ ഇറക്കാവൂ. രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന തലക്കെട്ടില്‍ ഡ്രൈവര്‍മാരുടെ സീറ്റിലും മടിയിലും കുട്ടികളെ ഇരുത്തി യാത്ര ചെയ്യരുതെന്നും വ്യക്തമാക്കുന്നു.
സ്കൂള്‍ ബസ് അല്ലാതെയുള്ള വാഹനങ്ങളില്‍ കുട്ടികളെ വിടുമ്പോള്‍ വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ നമ്പര്‍, ഡ്രൈവറുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വാങ്ങണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളെ മാത്രമേ സൈക്കിളില്‍ വിടാവൂ. ഓട്ടോകളിലും മറ്റും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും രക്ഷിതാക്കളോട് പൊലീസ് നിര്‍ദേശിച്ചു. സിറ്റി പൊലീസ് കമീഷണര്‍ കെ.ജി.  ജയിംസിന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.  കൊച്ചി സിറ്റി ട്രാഫിക് (വെസ്റ്റ്) പൊലീസ് സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ 106 എയ്ഡഡ് സ്കൂളുകളിലെയും 53 സി.ബി.എസ്.ഇ സ്കൂളുകളിലെയും ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും   പി.ടി.എ പ്രസിഡന്‍റുമാരും മാനേജ്മെന്‍റ് പ്രതിനിധികളും  പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വി.എം. മുഹമ്മദ് റഫീഖ്, ട്രാഫിക് വെസ്റ്റ് അസി. കമീഷണര്‍ കെ.എസ്. ബേബി വിനോദ്, ട്രാഫിക് ഈസ്റ്റ് അസി. കമീഷണര്‍ ഷംസു എന്നിവരുംപങ്കെടുത്തു. കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളും  സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലെ തീരുമാനങ്ങളും യോഗത്തില്‍ അദ്ദേഹം വിശദീകരിച്ചു.

സിറിയ: 2014 വരെ ബശ്ശാര്‍ പ്രസിഡന്‍്റായി തുടരും

Posted: 30 May 2013 12:12 AM PDT

Image: 

ഡമസ്കസ്: 2014ലെ തെരഞ്ഞെടുപ്പ് വരെ ബശ്ശാര്‍ അല്‍ അസദ് സിറിയന്‍ പ്രസിഡന്‍്റ് സ്ഥാനത്ത് തുടരുമെന്നും തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്നും  വിദേശമന്ത്രി വാലിദ് അല്‍ മുഅല്ലിം. ദേശീയ ചാനിലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2014ന് ശേഷം ബശ്ശാര്‍ തുടരണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും ജനങ്ങളുടെ മേല്‍ ഇക്കാര്യം അടിച്ചേല്‍പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിറിയന്‍ പ്രശ്ന പരിഹാരത്തിനായി യു. എസും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ അടുത്ത മാസം ജനീവയില്‍ അന്താരാഷ്ട്ര സമ്മേളനം നടത്താനൊരുങ്ങുന്നതിനിടെയാണ് പുതിയ വ്യവസ്ഥയുമായി ബശ്ശാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. പ്രതിപക്ഷം അംഗീകരിക്കാനിടയില്ലാത്ത വ്യവസ്ഥ പ്രശ്ന പരിഹാര നടപടികള്‍ കുടുതല്‍ സങ്കീര്‍ണമാക്കിയേക്കും.

സിറിയയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അമേരിക്കക്കല്ല. ലോക പൊലസാകാനുള്ള അമേരിക്കയുടെ നീക്കം സിറിയയില്‍ അനുവദിക്കില്ലെന്നൂം വാലിദ് പറഞ്ഞു.
അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളില്‍ വിജയം സര്‍ക്കാര്‍ സേനക്കായിരുന്നു. രാജ്യത്തിന്റെപുര്‍ണ നിയന്ത്രണം ഉടന്‍ ഏറ്റെടുക്കും. രാജ്യത്തിനെതിരായ ഗൂഢാലോചന അവസാനിക്കുമ്പോഴേ സംഘര്‍ഷം അവസാനിക്കുകയുള്ളുവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അജ്ഞാതസംഘം വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തു

Posted: 30 May 2013 12:11 AM PDT

കൊടകര: ടൗണിലെ ചര്‍ച്ച് റോഡില്‍ പത്തോളം കടകള്‍ പ്രവര്‍ത്തിച്ചിരുന്ന   കെട്ടിടം രാത്രിയില്‍ അജ്ഞാതസംഘം പൊളിച്ചു നീക്കി.  ചൊവ്വാഴ്ച  രാത്രി ഒന്നരയോടെയാണ്  എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഒരു സംഘം ആളുകള്‍ കെട്ടിടം പൊളിച്ചത്.  ആയുധങ്ങളേന്തിയ ഗുണ്ടാസംഘത്തിന്‍െറ കാവലിലായിരുന്നു കെട്ടിടം പൊളിച്ചതെന്ന്  സംഭവത്തിന് ദൃക്സാക്ഷിയായ കച്ചവടക്കാര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തി തടയാന്‍ ശ്രമിച്ച വ്യാപാരികളെ മാരാകായുധങ്ങള്‍ കാട്ടി വിരട്ടിയോടിച്ച ശേഷമാണ്   കടകള്‍ പൊളിച്ചത്.  ബേക്കറികള്‍, ബാര്‍ബര്‍ഷോപ്പുകള്‍, പൂക്കട, പഴം, പച്ചക്കറി കടകള്‍ തുടങ്ങി പത്തോളം വ്യാപാരസ്ഥാപനങ്ങളാണ് തകര്‍ത്ത  കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കടകളിലുണ്ടായിരുന്ന സാധനങ്ങള്‍  നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടിരുന്നു.  ചര്‍ച്ച് റോഡില്‍ ഈയിടെ പണിത നടപ്പാതക്ക് കെട്ടിടത്തിന്‍െറ അവശിഷ്ടങ്ങള്‍ വീണ് ഭാഗികമായി കേടുപറ്റി.   രാത്രിയില്‍ നഗരത്തില്‍ ഗുണ്ടാവിളയാട്ടം ഉണ്ടായിട്ടും  തടയാന്‍ പൊലീസിന് സാധിക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് പ്രദേശത്തുള്ളത്.

കരാറുകാരുടെ സംഘടന നഗരം ഭരിക്കുന്നു- മേയര്‍

Posted: 30 May 2013 12:00 AM PDT

തൃശൂര്‍: നഗരം ഭരിക്കുന്നത് പൊതുമരാമത്ത് വിഭാഗം കരാറുകാരുടെ സംഘടനയാണെന്നും അത് അനുവദിക്കില്ലെന്നും മേയര്‍ ഐ.പി. പോള്‍. സംഘടനക്ക് നഗരസഭ നല്‍കിയ ഓഫിസില്‍ നിന്ന് അവരെ പുറത്താക്കുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി.  നഗരത്തിലെ കാന നിര്‍മാണത്തിനും മറ്റും കരാറുകാര്‍ തയാറാകുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പറഞ്ഞപ്പോഴാണ് മേയര്‍ രോഷാകുലനായത്. കിഴക്കേകോട്ട ജങ്ഷനില്‍ കാനയില്‍ നിന്ന് മലിനജലം വീണ്ടും റോഡിലേക്ക് ഒഴുകുന്നത് ബൈജു വര്‍ഗീസ് സഭയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യം ചര്‍ച്ചയായത്. കാനയിലൂടെ വിവിധ  കേബ്ളുകള്‍ കടന്നുപോകുന്നതിനാല്‍ കള്‍വെര്‍ട്ട് പണിയേണ്ട അവസ്ഥയാണ്.
എന്നാല്‍ ഈ ഭാഗത്ത് പൈപ്പിട്ട് മൂടി ജീവനക്കാര്‍ തടിതപ്പി. ട്രാഫിക് കുരുക്കുണ്ടായപ്പോള്‍ ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ല. പണി നടത്താന്‍ കരാറുകാരെ കിട്ടുന്നില്ലെന്നാണ് ടൗണ്‍ പ്ളാനിങ് ഓഫിസര്‍ പറയുന്നതെന്നും ബൈജു പറഞ്ഞു. ലിനി ഹാപ്പിയും കാന പണികള്‍ കരാറുകാര്‍ ഏറ്റെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ടാര്‍ പണിയല്ലാതെ മറ്റൊരു പണിക്കും കരാറുകാര്‍ തയാറാവുന്നില്ല.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം.എല്‍. റോസിയുടെ ഡിവിഷനില്‍ ഒഴികെ മറ്റിടങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് ജനകീയാസൂത്രണപദ്ധതി പ്രകാരമുള്ള ആനുകൂല്യം വിതരണം ചെയ്തിട്ടില്ലെന്ന് സി.എസ്. ശ്രീനിവാസന്‍ ആരോപിച്ചു.  
മെയിന്‍ ഓഫിസില്‍ നിന്ന് അഞ്ചു ദിവസത്തിനകം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുമെന്ന് മേയര്‍ അറിയിച്ചു. ഇതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി. അഡ്വ. എം.കെ. മുകുന്ദന്‍, എം.കെ. വര്‍ഗീസ്, കെ. രാമനാഥന്‍, ലാലി വിന്‍സെന്‍റ്, ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു, രേഖ സുരേന്ദ്രന്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

ജില്ലയില്‍ 66 കോടിയുടെ ജല അതോറിറ്റി പദ്ധതികള്‍ക്ക് അംഗീകാരം

Posted: 29 May 2013 11:50 PM PDT

പാലക്കാട്: ജില്ലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം നിലവിലെ പദ്ധതികളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി സമര്‍പ്പിച്ച 66 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ജല അതോറിറ്റി ബോര്‍ഡംഗം അഡ്വ. കെ.വി. മാണി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. രതീഷ്, എക്സി. എന്‍ജിനീയര്‍ രാജഗോപാല്‍ എന്നിവര്‍ അറിയിച്ചു. പദ്ധതി നടത്തിപ്പിന് ആദ്യഗഡുവായി 41.5 കോടി രൂപ അനുവദിച്ചതായും അട്ടപ്പാടി മേഖലയിലെ ഭവാനിപ്പുഴ സ്രോതസ്സായി സമഗ്ര കുടിവെള്ള പദ്ധതിക്കായി 30 കോടി രൂപയുടെ പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചതായും അവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നെന്മാറ കുടിവെള്ള പദ്ധതി വിപുലീകരണം (11.50 കോടി), ശ്രീകൃഷ്ണപുരം പദ്ധതി വിതരണ ശൃംഖല വിപുലീകരണം (8.93 കോടി), കരിമ്പുഴ പദ്ധതി സമഗ്ര വിപുലീകരണം (4.07 കോടി), പെരുവെമ്പ് കുടിവെള്ള പദ്ധതി ശുദ്ധീകരണശാല നിര്‍മാണം (6.00 കോടി), കുമരംപുത്തൂര്‍-പയ്യനടം പദ്ധതി വിതരണ ശൃംഖല വിപുലീകരണം (2.59 കോടി), പൊറ്റശ്ശേരി പഞ്ചായത്ത് ശുദ്ധജല പദ്ധതി വിതരണ ശൃംഖല വിപുലീകരണം (209 കോടി) എന്നീ പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കുമെന്നും അവര്‍ അറിയിച്ചു.
 

സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് എസ്.എസ്.എ ചെലവഴിച്ചത് 15.22 കോടി

Posted: 29 May 2013 11:46 PM PDT

മലപ്പുറം: 2012-13ല്‍ സര്‍വ ശിക്ഷ അഭിയാന്‍ (എസ്.എസ്.എ) ജില്ലയിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ചെലവഴിച്ചത് 15.22 കോടി രൂപ. 127 ജനറല്‍ ടോയ്ലെറ്റും 206 ഗേള്‍സ് ടോയ്ലെറ്റും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് 53 അഡാപ്റ്റഡ് ടോയ്ലറ്റും നിര്‍മിച്ചു. 310 ടോയ്ലെറ്റുകള്‍ക്ക് റാമ്പും റെയിലും ഘടിപ്പിച്ചു. നാല് കുടിവെള്ള പദ്ധതികള്‍ നിര്‍മിച്ചു. 1000 വിദ്യാലയങ്ങള്‍ വൈദ്യുതീകരിച്ചു.
മൂന്ന് സ്കൂളുകളില്‍ ഇടഭിത്തി നിര്‍മിച്ചു. 362 വിദ്യാലയങ്ങളില്‍ ശിശു സൗഹൃദ സൗകര്യമൊരുക്കി. മേജര്‍ റിപ്പയറിങിന് 176 സ്കൂളുകള്‍ക്ക് തുക നല്‍കി. ജനറല്‍ ടോയ്ലെറ്റിന് 50,000 രൂപയും ഗേള്‍സ് ടോയ്ലെറ്റിന് 70,000 രൂപയും അഡാപ്റ്റഡ് ടോയ്ലെറ്റിന് 75,000 രൂപയുമാണ് അനുവദിച്ചത്. 37 ക്ളാസ്മുറികള്‍ക്ക് 1 75,000 വീതം അനുവദിച്ചിരുന്നു.
എട്ട് സ്കൂളുകളില്‍ ക്ളാസ്മുറികളുടെ  പണി പൂര്‍ത്തീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മൊത്തം 56.30 കോടി രൂപയാണ് ജില്ലക്ക് ലഭ്യമായത്. 50.22 കോടി ചെലവഴിച്ചു. 89.21 ശതമാനമാണ് ചെലവഴിച്ചത്. 145 സ്കൂളുകള്‍ക്ക് ലാപ്ടോപ്പ് നല്‍കി.
26 സ്കൂളുകള്‍ക്ക് പ്രിന്‍ററും പത്ത് സ്കൂളുകള്‍ക്ക് എല്‍.സി.ഡി പ്രോജക്ടറും വിതരണം ചെയ്തു. ജില്ലയിലെ 599 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് 44.93 ലക്ഷം രൂപ മെയിന്‍റനന്‍സ് ഗ്രാന്‍റായി അനുവദിച്ചു. ജില്ലയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 23371 കുട്ടികളുള്ളതായി എസ്.എസ്.എ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
കാഴ്ച വൈകല്യമുള്ള 12132ഉം കേള്‍വിക്കുറവുള്ള 2452ഉം ഭാഷാവൈകല്യമുള്ള 1093ഉം ചലനവൈകല്യമുള്ള 1670ഉം കുട്ടികളുണ്ട്. ഇത്തരം കുട്ടികളില്‍ 3486 പേര്‍ക്ക് കണ്ണടകള്‍, 574 പേര്‍ക്ക് ശ്രവണസഹായികള്‍, 1491 പേര്‍ക്ക് ഓര്‍ത്തോ ഉപകരണങ്ങള്‍ എന്നിവ നല്‍കി.
 സ്കൂളില്‍ പഠിക്കാന്‍ പ്രയാസമനുഭവിക്കുന്ന 288 കുട്ടികള്‍ക്ക് വീടുകള്‍ കേന്ദ്രീകരിച്ച് പഠനസൗകര്യം ഏര്‍പ്പെടുത്തി. മഞ്ചേരി, വേങ്ങര, താനൂര്‍, അരീക്കോട് ബി.ആര്‍.സികളില്‍ ഓട്ടിസം കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
ജില്ലയിലെ 15 ബി.ആര്‍.സികളിലും സ്പീച്ച്, ഒക്കുപ്പേഷന്‍, ഫിസിയോതെറാപ്പി യൂനിറ്റുകള്‍ സ്ഥാപിച്ചു.  വൈകല്യമുള്ള 30 കുട്ടികള്‍ക്ക് സര്‍ജറി നടത്തി.
  ഒന്നു മുതല്‍ എട്ട്വരെ ക്ളാസുകളിലെ അഞ്ച് ലക്ഷത്തോളം കുട്ടികള്‍ക്ക് മൂന്ന് ടേമുകള്‍ക്കുള്ള ചോദ്യപേപ്പര്‍ അച്ചടിച്ച് നല്‍കിയത് എസ്.എസ്.എയാണ്. 2013-14 വര്‍ഷത്തെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലാണ്.

എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയ സംഭവം: പ്ളാന്‍േറഷന്‍ കോര്‍പറേഷനെതിരെ അന്വേഷണമില്ല

Posted: 29 May 2013 11:28 PM PDT

കാസര്‍കോട്: കാറഡുക്ക പഞ്ചായത്തിലെ നഞ്ചംപറമ്പില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമില്ല. 200 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ നഞ്ചംപറമ്പിലെ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഓഫിസിന്‍െറ പിന്‍വശത്ത് കുഴിയെടുത്ത് മൂടിയെന്നാണ് തൊഴിലാളികളുടെ വെളിപ്പെടുത്തല്‍.
വിഷം നിര്‍വീര്യമാക്കാതെ മണ്ണില്‍ കുഴിച്ചുമൂടുന്നത് കുറ്റകൃത്യമാണെങ്കിലും ആ രീതിയിലുള്ള അന്വേഷണമോ നടപടിയോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. നഞ്ചംപറമ്പില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍െറ നിര്‍ദേശപ്രകാരമാണെന്നാണ് വിവരം.
2001ല്‍ എന്‍ഡോസള്‍ഫാന്‍ കാസര്‍കോട് മേഖലയില്‍ നിരോധിച്ച ഘട്ടത്തിലാണ് കോര്‍പറേഷന്‍െറ ഓഫിസ് കെട്ടിടത്തില്‍ ബാരലില്‍ സൂക്ഷിച്ചിരുന്ന 200 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത്.
അന്ന് സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ രാത്രി കാവല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സുബ്ബയ്യ മണിയാണി എന്ന തൊഴിലാളിയെ ഇതിന് നിയോഗിക്കുകയായിരുന്നു. 200 ലിറ്റര്‍ ബാരല്‍ തൊഴിലാളിക്ക് തനിയെ നീക്കാന്‍ കഴിയാത്തതിനാല്‍ ബക്കറ്റ് ഉപയോഗിച്ച് വിഷ ലായനി കോരിയെടുത്ത് കൊണ്ടുപോയി കുഴിയില്‍ ഒഴിക്കുകയായിരുന്നു. ഒഴിഞ്ഞ ബാരല്‍ പിന്നീട് ബോവിക്കാനത്തെ പി.സി.കെ ഗോഡൗണിലേക്ക് കൊണ്ടുപോയതായും പറയുന്നു. മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സൂപ്രണ്ട് എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടാന്‍ തൊഴിലാളിയായ സുബ്ബയ്യ മണിയാണിയെ ഏല്‍പിച്ചത്.
സുബ്ബയ്യ മണിയാണി കാന്‍സര്‍ ബാധിച്ച് ഒരുവര്‍ഷം മുമ്പ് മരിച്ചെങ്കിലും അന്ന് സൂപ്രണ്ടായിരുന്നയാള്‍ ജീവിച്ചിരിപ്പുണ്ട്.
ഈ ഉദ്യോഗസ്ഥനെ കണ്ടെത്തി ചോദ്യം ചെയ്യാനോ വിഷം കുഴിച്ചുമൂടിയ സ്ഥലം കൃത്യമായി അടയാളപ്പെടുത്തി പരിശോധന നടത്താനോ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തത് സംശയങ്ങള്‍ക്കിടനല്‍കിയിട്ടുണ്ട്.മേയ് 21ന് ശാസ്ത്ര സംഘം നഞ്ചംപറമ്പില്‍ പരിശോധനക്കെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തൊഴിലാളികളും മാറിനില്‍ക്കുകയാണ് ചെയ്തത്. പരിശോധനയുമായി സഹകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല.
എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ നീക്കങ്ങളൊക്കെയും ദുരൂഹതയുളവാക്കുന്നതാണ്.കീടനാശിനി ഉപയോഗിച്ചതും കോര്‍പറേഷന്‍െറ ഗോഡൗണുകളിലും ഓഫിസുകളിലും സൂക്ഷിച്ചതും നിയമാനുസൃതമായിരുന്നെങ്കില്‍ അത് രാത്രിയില്‍ കുഴിച്ചുമൂടിയത് എന്തിനായിരുന്നുവെന്ന സംശയമുയരുന്നു.കീടനാശിനി ബാരലുകള്‍ ലോറിയില്‍ കൊണ്ടുവന്ന് തോട്ടത്തിനകത്തെ കാട്ടിലുള്ള കിണറ്റില്‍ തള്ളിയതിന്‍െറ കാരണവും വ്യക്തമല്ല.എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ആണ് ഇപ്പോള്‍ നഞ്ചംപറമ്പില്‍ കീടനാശിനി കുഴിച്ചുമൂടിയതിനെക്കുറിച്ച് അന്വേഷിക്കുന്നത്. സെല്‍ യോഗത്തില്‍ മാധ്യമ വാര്‍ത്തകളെ പരാമര്‍ശിച്ച് അംഗങ്ങള്‍ ചോദ്യമുന്നയിച്ചപ്പോള്‍ കൃഷിമന്ത്രിയാണ് അന്വേഷണത്തിന് വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്.എന്നാല്‍, ശാസ്ത്ര വിദഗ്ധര്‍ ഉള്‍പ്പെട്ട പരിശോധനാ സംഘത്തിന് എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്താനോ വിഷ ബാരലുകള്‍ തള്ളിയ കിണര്‍ കണ്ടെത്താനോ കഴിഞ്ഞില്ല.
എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയതിന് തെളിവില്ല എന്ന് വരുത്തിത്തീര്‍ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
മണ്ണിലെ വിഷാംശം കണ്ടെത്തുന്നതിനൊപ്പം വിഷം കുഴിച്ചുമൂടിയവര്‍ക്കെതിരെ ഭോപാല്‍ മാതൃകയില്‍ നടപടി വേണമെന്ന ആവശ്യം പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകരില്‍നിന്നുയരുന്നുണ്ട്.

അനേരിയില്‍ ഭൂമിതര്‍ക്കം: സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

Posted: 29 May 2013 11:23 PM PDT

കമ്പളക്കാട്: ആദിവാസിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമി സംബന്ധിച്ച തര്‍ക്കം ബുധനാഴ്ച സംഘര്‍ഷത്തിലും പൊലീസ് ലാത്തിച്ചാര്‍ജിലും കലാശിച്ചു.  സംഭവത്തില്‍ നാല് ആദിവാസികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു.
കുറിച്യ സമുദായത്തില്‍പ്പെട്ട മൈലാടി രാജന്‍ (35), ഭാര്യ അംബിക  (32), അംബികയുടെ പിതാവ് രാരപ്പന്‍ (58), അയല്‍വാസി അച്ചപ്പന്‍ (60) എന്നിവരാണ് പരിക്കേറ്റ ആദിവാസികള്‍. ഇവരെ കല്‍പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം. നിസാര്‍, ടി.കെ. സെയ്ത്, വി.കെ. ജലീല്‍, എ. കബീര്‍ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ആദിവാസികളെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 50ഓളം പേര്‍ക്കെതിരെ കേസെടുത്തതായി കമ്പളക്കാട് പൊലീസ് പറഞ്ഞു. സംഘടിച്ച ഇരുവിഭാഗത്തെ ലാത്തി പ്രയോഗിച്ച് പൊലീസ് വിരട്ടിയോടിച്ചാണ് രംഗം ശാന്തമാക്കിയത്.
ബുധനാഴ്ച രാവിലെ 11ഓടെ കമ്പളക്കാട് ടൗണില്‍നിന്ന് അര കിലോമീറ്റര്‍ അകലെ പള്ളിക്കുന്ന് റോഡിലെ അനേരിയിലാണ് സംഘര്‍ഷമുണ്ടായത്. ആനേരിയില്‍ സര്‍ക്കാറിനുണ്ടായിരുന്ന അഞ്ചേക്കര്‍ ഭൂരഹിതരായ അഞ്ച് ആദിവാസികള്‍ക്ക് നല്‍കുകയായിരുന്നു. 2003ല്‍ മൈലാടി രാജന് സര്‍ക്കാര്‍ ഇവിടെ ഒരേക്കര്‍ സ്ഥലം പതിച്ചുനല്‍കിയിരുന്നു. രാജന്‍ ഒഴികെ മറ്റു നാലുപേരും രണ്ടുവര്‍ഷം മുമ്പേ കുടില്‍കെട്ടി താമസമാരംഭിച്ചിരുന്നു.  
എന്നാല്‍, രാജന്‍െറ സ്ഥലം സമീപവാസികള്‍ കളിസ്ഥലമായി ഉപയോഗിക്കുകയായിരുന്നു. ഇവിടെ കുടില്‍കെട്ടാനുള്ള സാധനങ്ങള്‍ രാജന്‍ പലതവണ ഇറക്കിയപ്പോഴൊക്കെ ചിലര്‍ എതിര്‍ത്തിരുന്നു. ഒരുമാസം മുമ്പ് ഈ സ്ഥലത്ത് വോളിബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരുന്നു. ടൂര്‍ണമെന്‍റ് കഴിഞ്ഞയുടനെ രാജന്‍ വീടുവെക്കാനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി.
രണ്ടാഴ്ച മുമ്പ് രാജനും കുടുംബവും ഇവിടെ താമസമാക്കി. ബുധനാഴ്ച കുടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്‍െറ ഇടവേളയില്‍ രാജന്‍, ഭാര്യ അംബിക എന്നിവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു സംഘം കുടിലിന് കല്ലെറിഞ്ഞെന്നാണ് ആരോപണം. ഇതിനിടെയാണ് പരിക്കേറ്റത്.
ബഹളംകേട്ട് ഓടിയെത്തിയ അയല്‍വാസി അച്ചപ്പന് വെട്ടേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ അംബികയുടെ പിതാവ് രാരപ്പനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കമ്പളക്കാട് പൊലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവസ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി പൊലീസ് മേധാവികള്‍ അറിയിച്ചു.
 

Wednesday, May 29, 2013

ഉപമുഖ്യമന്ത്രിപദം: എതിര്‍പ്പുമായി ലീഗ് Madhyamam News Feeds

ഉപമുഖ്യമന്ത്രിപദം: എതിര്‍പ്പുമായി ലീഗ് Madhyamam News Feeds

Link to

ഉപമുഖ്യമന്ത്രിപദം: എതിര്‍പ്പുമായി ലീഗ്

Posted: 29 May 2013 12:45 AM PDT

Image: 

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കോണ്‍ഗ്രസ്സിനു മാത്രം തീരുമാനിക്കാന്‍ കഴിയുന്ന ഒന്നല്ല ഉപമുഖ്യമന്ത്രിപദമെന്നും യു.ഡി.എഫ് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാമോ എന്ന് കോണ്‍ഗ്രസ്സിന്് തീരുമാനിക്കാം. എന്നാല്‍ ഉപമുഖ്യമന്ത്രി ആകണമോ എന്നു തീരുമാനിക്കേണ്ടത് ലീഗ് അടക്കമുളള ഘടകകക്ഷികള്‍ കൂടിയാണെന്ന് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മന്ത്രിസഭയില്‍ ലീഗിനാണ് രണ്ടാം സ്ഥാനമെന്നും കോണ്‍ഗ്രസ് തീരുമാനത്തില്‍ അതൃപ്തിയുണ്ടെന്നും മന്ത്രി കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കും മുമ്പ് ഘടക കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചന നടത്തണമെന്ന് ലീഗ് സെക്രട്ടറി കെ.പി.എ മജീദും ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചെന്നിത്തല നടത്തിയ ചര്‍ച്ചയിലാണ് ഉപമുഖ്യമന്ത്രിപദം രമേശിന് നല്‍കാന്‍ ധാരണയായത്. എന്നാല്‍ വകുപ്പ് സംബന്ധിച്ച് തുരുമാനം എടുക്കാനായിട്ടില്ല. ആഭ്യന്തരം വേണമെന്ന ആവശ്യത്തില്‍ ഗ്രൂപ്പ് ഉറച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസ്് ഹൈക്കമാന്‍ഡില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കുകയാണ് കേരള നേതാക്കള്‍. ആഭ്യന്തരം ചെന്നിത്തലക്ക് നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രി അത് ഏറ്റെടുക്കേണ്ടിവരും. അങ്ങിനെ ചെയ്താലേ രമേശിനെ മന്ത്രിസഭയില്‍ രണ്ടാമനാക്കാന്‍ കഴിയൂ.
 
എന്നാല്‍ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ഉപമുഖ്യമന്ത്രിപദത്തിന് അര്‍ഹരാണെന്ന വാദം ആ പാര്‍ട്ടികളിലുണ്ട്. കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് നേതാക്കള്‍ ഇതു നേരത്തെ ശരിവെച്ചതുമാണ്. ലീഗിന്‍െറയും മാണിയുടെയും പിന്തുണയിലാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രിപദം കോണ്‍ഗ്രസ്സിന് എടുക്കാനാവില്ല എന്ന നിലപാടാണ് ഇരുപാര്‍ട്ടികളുടെയും.

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതില്‍ രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.കെ.പി.സി.സി പ്രസിഡന്‍റുമായി ആലോചിക്കാതെ മുഖ്യമന്ത്രി സ്വന്തം നിലക്കാണ് അഞ്ചാം മന്ത്രിയെ നല്‍കിയത്. ഇതു തെറ്റായ തീരുമാനം ആയിപ്പോയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.
 

അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും ഏഴ് മരണം

Posted: 29 May 2013 12:38 AM PDT

Image: 

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും ഒരു പൊലീസുകാരനുള്‍പ്പെടെ എഴ് പേര്‍ കൊല്ലപ്പെട്ടു. ഗവര്‍ണറുടെ കാര്യാലയത്തെ ലക്ഷ്യമാക്കിയാണ് ബുധാഴ്ച പുലര്‍ച്ചെ 4മണിക്ക് ചാവേറാക്രമണം ഉണ്ടായതെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ പറഞ്ഞു.

പൊലീസ് യൂനിഫോമില്‍ ഗവര്‍ണറുടെ കാര്യാലയത്തിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് ചാവേറുകളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പഞ്ചശെര്‍ പ്രവിശ്യ ഗവര്‍ണറുടെ വക്താവ് അബ്ദുല്‍ കബീര്‍ വാസിഖ് പറഞ്ഞു.

ചാവേറുകളിലൊരാളുടെ ശരീരത്തില്‍ കെട്ടിയ സ്ഫോടക വസ്തു അഴിച്ച് മാറ്റുന്നതിനിടയിലാണ് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന ചാവേറുകളുടെ ആക്രമണത്തിന്റെഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള പ്രവിശ്യയാണ്  പഞ്ചശെര്‍.

 

ഡെങ്കിപ്പനി: ചൊവ്വാഴ്ച ചികിത്സ തേടിയത് 874 പേര്‍

Posted: 29 May 2013 12:26 AM PDT

കൊച്ചി: ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെത്തുന്ന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.
ചൊവ്വാഴ്ച മാത്രം 874 പേരാണ്  പനിയെത്തുടര്‍ന്ന്  ചികിത്സക്കെത്തിയത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി 14 പേര്‍ ചികിത്സക്കെത്തി.
 ഇതില്‍ രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചെല്ലാനം, കാലടി , മൂവാറ്റുപുഴ, എരൂര്‍, നെട്ടൂര്‍, അയ്യമ്പുഴ, കളമശേരി എന്നിവിടങ്ങളിലാണ് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കാഞ്ഞിരമറ്റം, ചോറ്റാനിക്കര, ഇലഞ്ഞി, മുളന്തുരുത്തി എന്നിവിടങ്ങളിലായി അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും തിരുമാറാടിയില്‍ രണ്ടു പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചിട്ടുണ്ട്. പിറവം, പറവൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതം ചിക്കന്‍പോക്സ് ബാധയുമുണ്ട്.പനിബാധിച്ച് 48 പേര്‍ ഐ.പി വിഭാഗത്തിലും വയറിളക്കവുമായി ബന്ധപ്പെട്ട് 113 പേര്‍ ഒ.പി വിഭാഗത്തിലും എട്ട് പേര്‍ ഐ.പി വിഭാഗത്തിലും ചികത്സതേടിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രാം ജത്മലാനി

Posted: 29 May 2013 12:10 AM PDT

Image: 

ന്യൂദല്‍ഹി: അച്ചടക്ക ലംഘനത്തിന്റെപേരില്‍ ബി.ജെ.പി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട രാംജത്മലാനി പാര്‍ട്ടി നടപടിയെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. പുറത്താക്കല്‍ നാടകത്തിലൂടെ പാര്‍ട്ടി ആത്മഹത്യ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കാരായ അധികാരികള്‍ക്കും അഴിമതിക്കാരായ അവരുടെ സഹായികള്‍ക്കും സന്തോഷിക്കാന്‍ മാത്രമേ ഈ നടപടി ഉപകരിക്കൂ. ആത്മഹത്യ ചെയ്യാന്‍ നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെങ്കില്‍ ദൈവത്തിനു പോലും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തിനെതിരെ സംസാരിക്കുന്നതും അത് ക്രിമിനലുകളില്‍ നിന്ന് തിരിച്ച് എടുക്കുന്നതും ഇഷ്ടമല്ലാത്ത കുറെ പേരുണ്ട് പാര്‍ട്ടിയില്‍. കള്ളപ്പണത്തിനെതിരെ പ്രചാരണം നടത്തിയത് കാരണമാണ് തന്നെ പുറത്താക്കിയത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ അതിനുള്ളില്‍ തന്നെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അഴിമതിക്കാര്‍ക്കൊപ്പമാണ്. താന്‍ കള്ളപ്പണത്തിനെതിരെ പ്രചാരണം നടത്തിയപ്പോള്‍ പിന്തുണ നല്‍കാതെ ഇവര്‍ നാണം കെടുകയായിരുന്നു. അവരെ പുറത്താക്കാനാണ് താന്‍ ശ്രമിച്ചത്. ഈ ഘടകങ്ങളാണ് തന്നെ പുറത്താക്കാനുള്ള കാരണം. അവരെ പുറത്ത് കൊണ്ടുവരുന്നത് വരെ തനിക്ക് വിശ്രമമില്ല.  പുറത്താക്കിയതിലൂടെ ലക്ഷക്കണക്കിനു വോട്ടാണ് ബി.ജെ.പിക്ക് നഷ്ടപ്പെടാന്‍ പോകുന്നതെന്നും അദ്ദേഹം
 
ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായ  രാം ജത്മലാനിയെ സസ്പെന്‍ഡു ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗമാണ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്. നിതിന്‍ ഗഡ്കരി അഴിമതി ആരോപണത്തില്‍ പെട്ടപ്പോള്‍ അദ്ദേഹത്തെ രണ്ടാമതും പ്രസിഡന്‍റാക്കുകയല്ല, രാജിവെച്ചു പുറത്തുപോവുകയാണ് വേണ്ടതെന്ന് പരസ്യമായി വാദിച്ച വ്യക്തിയാണ് 89കാരനായ രാം ജത്മലാനി.

 

നഗരസഭാ കൗണ്‍സിലില്‍ വാഗ്വാദവും കൈയാങ്കളിയും

Posted: 29 May 2013 12:03 AM PDT

കോഴിക്കോട്: നഗരത്തില്‍ സ്ളാബില്ലാത്ത ഓടയില്‍ വീണ് വീട്ടമ്മ മരിച്ച സംഭവത്തെചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദവും കൈയാങ്കളിയും.
വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൈയാങ്കളിയിലെത്തിയത്. മുതിര്‍ന്ന അംഗങ്ങള്‍ പിടിച്ചുമാറ്റിയതിനെ തുടര്‍ന്നാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്.
വാര്‍ഷികപദ്ധതി അംഗീകരിക്കാനാണ് ചൊവ്വാഴ്ച യോഗം വിളിച്ചത്. എന്നാല്‍, ഓടയില്‍വീണ് മരിച്ച വിഷയം  ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷത്തെ കെ. മുഹമ്മദലി ആവശ്യപ്പെട്ടു. അനുശോചനപ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് അഡ്വ. എം.ടി. പത്മയെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗാധ്യക്ഷയായ മേയര്‍ എ.കെ. പ്രേമജം അനുശോചനസന്ദേശം വായിച്ച് വിഷയം ചര്‍ച്ചചെയ്യാന്‍ അനുവദിക്കാതെ യോഗ നടപടികളിലേക്ക് കടന്നു.
പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ നടപടി ചോദ്യംചെയ്തു. ഭരണപക്ഷാംഗങ്ങളും ഒപ്പംകൂടിയതോടെ ചേംബറില്‍നിന്ന് മേയര്‍ ഇറങ്ങിപ്പോയി. വിവിധകക്ഷികളുടെ പ്രതിനിധികളുമായി സംസാരിച്ചശേഷം അരമണിക്കൂറിനുശേഷം വീണ്ടും യോഗം തുടങ്ങി.
എന്നാല്‍, വിഷയം ചര്‍ച്ചചെയ്യാതെ വാര്‍ഷികപദ്ധതി അംഗീകരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ തീര്‍ത്തുപറഞ്ഞു. സമ്മതിക്കില്ലെന്ന് മേയറും. ഇതോടെ, അംഗങ്ങള്‍ കസേരകളില്‍നിന്ന് എഴുന്നേറ്റ് സഭയുടെ നടുത്തളത്തിലിറങ്ങി. ഇവരെ പ്രതിരോധിക്കാന്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരുമെത്തിയതോടെ ഇരുവിഭാഗവും നേര്‍ക്കുനേര്‍ വാഗ്വാദമായി.
പിന്നീട് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമായി. ഇരുവിഭാഗത്തിലെയും മുതിര്‍ന്ന അംഗങ്ങള്‍ കൗണ്‍സിലര്‍മാരെ പിടിച്ചുമാറ്റുന്നുണ്ടായിരുന്നു. ബഹളത്തിനിടെ വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ അനിത രാജനോട് വാര്‍ഷികപദ്ധതി അവതരിപ്പിക്കാന്‍ നിര്‍ദേശിച്ച് മേയര്‍ യോഗം പിരിച്ചുവിട്ടു.
ഇതോടെ, മേയര്‍ക്കെതിരെ രൂക്ഷമായ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തി ല്‍ നിലകൊണ്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസും സഭക്കുപുറത്തെത്തിയിരുന്നു.
അതേസമയം, കൈയേറ്റം നടത്തിയ കൗണ്‍സിലര്‍ ഒ.എം.ഭരദ്വാജിനും വി.സുധീറിനുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
 

സൂര്യനെല്ലി: കുര്യനെ കണ്ടിട്ടില്ലെന്ന് ധര്‍മരാജന്‍

Posted: 28 May 2013 11:48 PM PDT

Image: 

തൊടുപുഴ: സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ധര്‍മരാജന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരായി നടത്തിയ വെളിപ്പെടുത്തല്‍ തിരുത്തി. പി.ജെ കുര്യനെ കണ്ടിട്ടേയില്ലെന്നും ടെലിവിഷനിലൂടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ധര്‍മരാജന്‍ തൊടുപുഴ സെഷന്‍സ് കോടതിയില്‍ അഭിഭാഷകന്‍ മുഖേനെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.

കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പി.ജെ കുര്യനും മറ്റു നാലു പ്രതികള്‍ക്കുമെതിരെയും പെണ്‍കുട്ടി നല്‍കിയ പരാതി പരിഗണിക്കവെയാണ് ധര്‍മരാജന്‍ കുര്യന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത്.

പി.ജെ കുര്യന് കേസുമായി ബന്ധമുണ്ടെന്ന രീതിയില്‍ ടെലിവിഷനില്‍ വന്ന വാര്‍ത്ത ധര്‍മരാജന്‍ നിഷേധിച്ചു. ഒരു ചാനല്‍ പ്രതിനിധി വന്നപ്പോള്‍ മദ്യലഹരിയിലാണ് താന്‍ സംസാരിച്ചത്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന പി.ജെ കുര്യന്റെപേര് കേസിലേക്ക് വലിച്ചിഴച്ചാല്‍ പ്രയോജനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇങ്ങിനെ ചെയ്തതെന്നും ധര്‍മരാജന്‍ സത്യവാങ്മൂലത്തില്‍ പറഞു.

ധര്‍മരാജന്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കേസ് ജൂണ്‍ 22ലേക്ക് മാറ്റി.

 

ഒമ്പത് അമ്മമാര്‍ മക്കളെ കണ്ടു; വര്‍ഷങ്ങള്‍ക്ക് ശേഷം

Posted: 28 May 2013 11:45 PM PDT

Image: 

ദുബൈ: അവര്‍ ഒമ്പത് പേരില്‍ പലരും മക്കളെ കണ്ടിട്ട് വര്‍ഷങ്ങളായിരുന്നു. മക്കളെ കാണണമെന്ന് അതിയായ മോഹമുണ്ടെങ്കിലും സാധിച്ചിരുന്നില്ല. ജീവിത പ്രയാസങ്ങള്‍ തീര്‍ക്കുന്ന തിരക്കിനിടക്ക് മക്കള്‍ക്ക് നാട്ടില്‍ പോകാനും കഴിഞ്ഞില്ല.  കുറഞ്ഞ ശമ്പളവും മറ്റ് പ്രശ്നങ്ങളും കാരണം മാതാപിതാക്കളെ ദുബൈയില്‍ എത്തിക്കാനും സാധിച്ചില്ല.
മാതാക്കളില്‍ പലരും ഒരിക്കലും ദുബൈ കാണാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാല്‍, തീര്‍ത്തും അവിചാരിതമായി ഇവര്‍ക്ക് ദുബൈയിലെത്താനും മക്കളെ കാണാനും സാധിച്ചു. യു.എ.ഇയിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7 എഫ്.എം ആണ് ഇതിന് അവസരം ഒരുക്കിയത്്. ‘ഫോര്‍ യു മം’ എന്ന പരിപാടിയിലൂടെയാണ് ഒമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഹിറ്റ് എഫ്.എം ഒമ്പത് മലയാളികളായ പ്രവാസികളുടെ അമ്മമാരെ ദുബൈയിലെത്തിച്ചത്. വിമാന ടിക്കറ്റും ഭക്ഷണവും ഹോട്ടല്‍ താമസവും തുടങ്ങി എല്ലാ ചെലവുകളും വഹിച്ചാണ് ഒമ്പത് അമ്മമാര്‍ക്ക് അടക്കം 18 പേര്‍ക്ക് ദുബൈയില്‍ ഒരാഴ്ച തങ്ങാനും മക്കളെ കാണാനും അവസരം ഒരുക്കിയത്. ദുബൈയുടെ വിസ്മയമായ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും ആഡംബര ബോട്ട് യാത്രയും എല്ലാം ഇവര്‍ക്ക് ഒരുക്കിയിട്ടുണ്ട്്. ശ്രോതാക്കള്‍ അയച്ച എസ്.എം.എസുകളും ഇ- മെയിലും പരിശോധിച്ചാണ് ഒമ്പത് പേരെ തെരഞ്ഞെടുത്തതെന്ന് റേഡിയോ സ്റ്റേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.  അമ്മമാര്‍ക്കൊപ്പം അച്ഛന്‍മാരും സഹോദരിയും ഭാര്യയും അടക്കം 18 പേരെയാണ് ദുബൈയിലെത്തിച്ചത്. രമണി (തൃശൂര്‍), റംലത്ത് (പയ്യന്നൂര്‍), സുലേഖ (മതിലകം), നബീസ (ചങ്ങരംകുളം), സൈദ (നാദാപുരം), ഉമ്മാത്തു (പാലക്കാട് പടിഞ്ഞാറങ്ങാടി), ഫാത്തിമ (കാസര്‍കോട്) എന്നിവരാണിവര്‍. കൂടെ വന്ന ആസ്യ ഉമ്മ അസുഖമായി കിടക്കുന്ന മകന്‍ ഷാജഹാനൊപ്പം അബൂദബിയില്‍ ആശുപത്രിയില്‍ നില്‍ക്കുകയാണ്. അസ്ഥികള്‍ പൊടിയുന്ന രോഗം ബാധിച്ച് അബൂദബിയിലെ ആശുപത്രിയില്‍ കഴിയുന്ന മകന്‍ ഷാനവാസിനൊപ്പമാണ് ആസ്യ ഉമ്മയുള്ളത്. ഇവര്‍ക്കൊപ്പം ഷാനവാസിന്‍െറ സഹോദരിയും എത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളാണിവര്‍.  മകനൊപ്പം നില്‍ക്കാന്‍ ആസ്യ ഉമ്മക്ക് 10 ദിവസം കൂടി ടിക്കറ്റ് നീട്ടി നല്‍കിയതായി ഹിറ്റ് എഫ്.എമ്മിലെ മിഥുന്‍ പറഞ്ഞു.  
 

സിറിയന്‍ ജനത ഉന്‍മൂലന നാശം നേരിടുന്നു: ഖത്തര്‍

Posted: 28 May 2013 11:37 PM PDT

Image: 

ദോഹ: സിറിയന്‍ ജനത അക്ഷരാര്‍ഥത്തില്‍ ഭൂമിയില്‍ നിന്നുള്ള സമ്പൂര്‍ണ ഉന്മൂലനം നേരിടുകയാണ് എന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടു.
സിറിയന്‍ സൈന്യവും പുറത്തുനിന്നും സിറിയന്‍ ഭരണ കൂടത്തെ സഹായിക്കുന്ന ശക്തികളും ചേര്‍ന്ന് സൈനികരെ ഉപയോഗിച്ച് ജനതയെ കൊന്നൊടുക്കുകയാണ്.
ഏറ്റവുമൊടുവില്‍ അല്‍ ഖസീര്‍ മേഖലയില്‍  നടത്തിയ മനുഷ്യ ക്കുരുതി ഇതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ്. ഭരണകൂടം അവിടെ ഏര്‍പ്പെടുത്തിയ ഉപരോധം ജനതയെ കൊല്ലാതെ കൊല്ലാനുള്ളതാണ്. സൈന്യവും ഭരണകൂടവും നടത്തികൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ ഖത്തര്‍ ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ സമിതിയുടെ 23ാമത് സമ്മേളനത്തില്‍ പങ്കടെുത്ത് സംസാരിച്ച യു.എന്നിലെ സ്ഥിരം ഖത്തര്‍ പ്രതിനിധി ശൈഖ് ഗല്യാ അഹമദ് ബിന്‍ സൈഫ് ആല്‍ഥാനിയാണ് ഖത്തര്‍ നിലപാട് പ്രഖ്യാപിച്ചത്. ഖത്തര്‍, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളുടെ ആവശ്യം പരിഗണിച്ച് ഇന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സിറിയന്‍ വിഷയത്തില്‍ പ്രത്യേക ചര്‍ച്ചയും നടത്തും.
സിറിയയിലെ നിലവിലെ ഭീകരാ വസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര സമ്മേളനം ജൂണ്‍ അഞ്ചിന് കൈറോവില്‍ വിളിച്ചുചേര്‍ത്തതായും അല്‍റായ റിപ്പോര്‍ട്ട് ചെയ്തു.

ജിദ്ദ തര്‍ഹീലിലേക്ക് ആയിരങ്ങള്‍ ഒഴുകി; 600 ഇന്ത്യക്കാര്‍ക്ക് എക്സിറ്റ്

Posted: 28 May 2013 11:26 PM PDT

Image: 

ജിദ്ദ: നാട്ടില്‍ പോകാന്‍ അനുമതി തേടി ചൊവ്വാഴ്ച ജിദ്ദ തര്‍ഹീലിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍. പുലര്‍ച്ചെ തുടങ്ങിയ പ്രവാഹം രാവിലെ ആറു മണിയോടെ ശക്തമായി. എട്ടു മണിയായപ്പോഴേക്കും അതൊരു മഹാപ്രവാഹമായി മാറി. പക്ഷേ, തര്‍ഹീല്‍ ഗേറ്റിന് മുന്നില്‍ നിലച്ച ഒഴുക്കില്‍പ്പെട്ടവര്‍ ഒരുതുള്ളി വെള്ളം കുടിക്കാനോ ഭക്ഷണത്തിനോ നീങ്ങാന്‍ സാധിക്കാതെ പൊരിവെയിലില്‍ വെന്തുരുകി. നാടണയാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാത്രി വൈകിയും കാത്തിരിപ്പ് തുടര്‍ന്നു.
സൗദിയില്‍ നിയമവിധേയമല്ലാതെ ജോലിയും താമസവുമുള്ളഇന്ത്യക്കാര്‍ക്ക് ജിദ്ദ തര്‍ഹീല്‍ മുഖേന നേരിട്ട് എക്സിറ്റ് നല്‍കുന്ന സംവിധാനം മേയ് 21ന് ചൊവ്വാഴ്ചയാണ് ഔദ്യാഗികമായി പ്രാബല്യത്തില്‍ വന്നത്. ഇന്നലെ രണ്ടാമത്തെ ചൊവ്വാഴ്ച രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 5,000ത്തിലേറെ ഇന്ത്യക്കാര്‍ ഇവിടെയെത്തി. പലരും പുലര്‍ച്ചെ തന്നെ എത്തിയിരുന്നു.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏതാണ്ട് 600 പേര്‍ക്കാണ് ഫൈനല്‍ എക്സിറ്റിന് വിരലടയാളം നല്‍കാന്‍ സാധിച്ചത്. രാത്രി എട്ടിന് ശേഷം രജിസ്ട്രേഷനും അതിന്‍െറ അടിസ്ഥാനത്തിലുള്ള ടോക്കണ്‍ വിതരണവും നിര്‍ത്തിവെച്ചു. ഈ സമയത്ത് 1,531 പേരെയാണ് രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തി ടോക്കണ്‍ നല്‍കിയിരുന്നത്. ഇതില്‍ 1,131 പേരുകള്‍ തര്‍ഹീലിലെ ബന്ധപ്പെട്ട വിഭാഗത്തിലെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി. ബാക്കിയുള്ളവര്‍ രാത്രി വൈകിയും കാത്തുനില്‍ക്കുകയായിരുന്നു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമൂഹികക്ഷേമ വിഭാഗം കോണ്‍സല്‍ രാജ്കുമാറിന്‍െറ നേതൃത്വത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും സഹായവുമായി രംഗത്തുണ്ടായിരുന്നു. മേയ് 21ന് കോണ്‍സുലേറ്റ് സംഘം 10-15 പേരുടെ രേഖ വാങ്ങി തര്‍ഹീല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് ചെയ്തത്. ഇന്നലെ കോണ്‍സുലേറ്റ് സംഘം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ രാവിലെ മുതല്‍ രാത്രി വരെ രജിസ്ട്രേഷന്‍ സംവിധാനം ഫലപ്രദമായി നടത്തി. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്രമനമ്പര്‍ പ്രകാരം ടോക്കണ്‍ നല്‍കി. രാത്രി എട്ടിന് ശേഷം രജിസ്ട്രേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ഈ സമയം 1,531 പേരുകളാണ് ചേര്‍ത്തത്. പക്ഷേ, ആയിരക്കണക്കിന് പേര്‍ കനത്ത തിരക്കും നീണ്ട ക്യൂവും കാരണം രജിസ്റ്റര്‍ ചെയ്യാന്‍ പോലും സാധിക്കാതെ നിസ്സഹായരായി നില്‍ക്കേണ്ടിവന്നു.
രജിസ്റ്റര്‍ ചെയ്തതില്‍ 1,131 പേരുകള്‍ രാത്രി 9:30ന് വിവരം ലഭിക്കുമ്പോള്‍ തര്‍ഹീല്‍ അധികൃതര്‍ തങ്ങളുടെ രേഖയില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിരലടയാളം എടുക്കാന്‍ വിളിച്ചത്. രാത്രി ഒമ്പത് മണിയോടെ 400 പേരുടെ വിരലടയാളം എടുത്തു.
രജിസ്റ്റര്‍ ചെയ്ത എല്ലാവരുടെയും വിരലടയാളം എടുപ്പിച്ച് എക്സിറ്റ് നടപടിയിലേക്ക് മാറ്റാന്‍ കഠിന ശ്രമം നടത്തുന്നതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമൂഹികക്ഷേമ വിഭാഗം കോണ്‍സല്‍ രാജ്കുമാര്‍  ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

ഇഖാമയോ കോപ്പിയോ
ഇല്ലാത്തവരെ പരിഗണിച്ചില്ല   
ജിദ്ദ: നിയമവിരുദ്ധമായി സൗദിയില്‍ ജോലിയും താമസവുമുള്ളവര്‍ക്ക് ജിദ്ദ തര്‍ഹീല്‍ മുഖേന നല്‍കുന്ന ‘എക്സിറ്റി’ന് ഇഖാമയോ, അല്ലെങ്കില്‍ അതിന്‍െറ കോപ്പിയോ നിര്‍ബന്ധം. ഇത് രണ്ടും നല്‍കാന്‍ സാധിക്കാത്തവരെ ചൊവ്വാഴ്ച തിരിച്ചയച്ചു.
മേയ് 21ന് തര്‍ഹീലില്‍ എത്തിയവരില്‍ ഇഖാമ നമ്പര്‍ മാത്രം നല്‍കിയവരുടെ വിരലടയാളം എടുത്തിരുന്നു. പക്ഷേ, ചൊവ്വാഴ്ച നമ്പര്‍ മതിയാകില്ലെന്നും ഒറിജിനല്‍ ഇഖാമയോ, അല്ലെങ്കില്‍ കോപ്പിയോ വേണമെന്നും പറഞ്ഞു. വ്യാജ ഇഖാമ കണ്ടുപിടിക്കാനാണ് ഇതുസംബന്ധിച്ച വ്യവസ്ഥ കര്‍ശനമാക്കിയതെന്ന് കരുതുന്നു. ഇതത്തേുടര്‍ന്ന് നിരവധി പേര്‍ക്ക് മടങ്ങേണ്ടിവന്നു.
 

ശിക്ഷ കഴിഞ്ഞും ജയിലില്‍ കഴിയുന്ന മലയാളി യുവാവിന് സഹായം

Posted: 28 May 2013 11:19 PM PDT

Image: 

മസ്കത്ത്: നാലു മാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞതിനു ശേഷവും നഷ്ടപരിഹാര തുക നല്‍കാനില്ലാത്തതിനാല്‍ മോചനമില്ലാതെ കഴിയുന്ന മലയാളി യുവാവിന് ഒടുവില്‍ സഹായമെത്തി. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മുലദ ഭാരവാഹികളാണ് മസ്കത്ത് ജയിലില്‍ കഴിയുന്ന എറണാകുളം ജില്ലയിലെ പൊന്നുക്കര സ്വദേശി കൃഷ്ണന്‍ കുട്ടിയുടെ മകന്‍ കിരണിന് (31) സഹായ വാഗ്ദാനവുമായി രംഗത്തു വന്നത്. കോടതി വിധിച്ച നാലുമാസത്തെ ശിക്ഷ പൂര്‍ത്തിയായിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും ജയില്‍ മോചനം അനിശ്ചിതമായി നീളുന്ന കിരണിന്‍െറ കഥ ‘ഗള്‍ഫ് മാധ്യമം’ പുറത്തു വിട്ടിരുന്നു. നഷ്ടപരിഹാര തുകയായ 400 ഒമാന്‍ റിയാല്‍ നല്‍കാനില്ലാത്തതിന്‍െറ പേരിലാണ് കിരണ്‍ ജയിലില്‍ കഴിയുന്നതെന്നും വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ക്ളബ് അധികൃതര്‍ സഹായഹസ്തവുമായി വന്നത്. മാധ്യമം ഓഫിസിലെത്തിച്ച നഷ്ടപരിഹാര തുക ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് കൈമാറി. കിരണിന്‍െറ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി എംബസി അധികൃതര്‍ അറിയിച്ചു. നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെച്ചാല്‍ വൈകാതെ ഇയാള്‍ക്ക് നാട്ടിലേക്ക് പോകാനാവുമെന്നാണ് അറിയുന്നത്. 2010ലാണ് കിരണ്‍ ഒമാനിലെത്തിയത്. അമിറാത്തില്‍ നിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. സ്പോണ്‍സറില്‍ നിന്ന് സമയത്തിന് ശമ്പളം കിട്ടാതെ വന്നപ്പോള്‍ 2012 ഒക്ടോബറില്‍ കിരണ്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസിയുടെ നിര്‍ദേശ പ്രകാരം ലേബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് കേസില്‍ കുരുങ്ങിയത്. 2012 നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. അമിറാത്തിലെ താമസ സ്ഥലത്തിനടുത്തുള്ള ഒമാനിയുടെ വീട്ടില്‍ കയറിയെന്നായിരുന്നു കേസ്.
ശരീരത്തിന് തളര്‍ച്ച തോന്നിയപ്പോള്‍ ഒമാനിയുടെ വീടിനു പുറത്തുള്ള ഗേറ്റില്‍ പിടിച്ചു താഴെ ഇരിക്കുകയാണ് ചെയ്തതെന്ന് ഇയാള്‍ പറയുന്നു. ഒമാനിയുടെ വീടിനു മുന്നിലുള്ള വാട്ടര്‍ പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാനാണ് അവിടെയെത്തിയത്. കുറച്ചു നേരം അവിടെ ഇരുന്നതായി ഓര്‍മയുണ്ട്, പിന്നെ തളര്‍ന്നു വീഴുകയായിരുന്നു. ഒമാനി അറിയിച്ചത് പ്രകാരം  പോലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. സ്പോണ്‍സര്‍ക്കെതിരെ ലേബറില്‍ കേസ് കൊടുത്തതിനാല്‍ തന്നെയിറക്കാന്‍ അയാള്‍ സ്റ്റേഷനിലെത്തിയില്ല. കോടതി വിധി വന്നപ്പോള്‍ നാലുമാസം തടവും 100  റിയാല്‍ പിഴയും നാട് കടത്തലുമാണ് ശിക്ഷയായി കിട്ടിയത്. മാര്‍ച്ച് രണ്ടിന് നാലുമാസത്തെ തടവ് പൂര്‍ത്തിയായി. നൂറു റിയാല്‍ പിഴയടക്കാന്‍ ഇല്ലാത്തതിനാല്‍ അഞ്ചു റിയാലിന് ഒരു ദിവസം എന്ന തോതില്‍ ഇരുപതു ദിവസം കൂടി ജയിലില്‍ കിടന്നു.
അതിനു ശേഷം നാട്ടില്‍ പോകാനായപ്പോള്‍ ടിക്കറ്റ് ഇല്ലായിരുന്നു. പരിചയമുള്ള ഒരാള്‍ ടിക്കറ്റ് നല്‍കി. ഏപ്രില്‍ ഒന്നിനു യാത്ര ചെയ്യേണ്ടതായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് കേസ് കൊടുത്ത ഒമാനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തു വരുന്നത്. അതോടെ ശിക്ഷ കഴിഞ്ഞ് ടിക്കറ്റ് ലഭിച്ചിട്ടും ജയിലില്‍ തന്നെ കഴിയേണ്ടി വരികയായിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞപ്പോള്‍ പൊലീസ് ഒമാനിയെ വിളിപ്പിച്ചിരുന്നു. തന്‍െറ കൈയില്‍ പൈസയില്ലെന്നും നഷ്ടപരിഹാര തുക ഒഴിവാക്കിക്കൊടുക്കണമെന്നും കരഞ്ഞു പറഞ്ഞെങ്കിലും അയാള്‍ വഴങ്ങിയില്ല. ഇതിനു പുറമെ തനിക്കെതിരെ സിവില്‍ കോടതില്‍ പുതിയ കേസ് കൊടുക്കുകയും ചെയ്തു. 400 റിയാല്‍ കിട്ടണമെന്നായിരുന്നു ഒമാനിയുടെ ആവശ്യം. 400 റിയാല്‍ നല്‍കിയാല്‍ കേസ് ഇല്ലാതാകുമെന്നും നാട്ടില്‍ പോകാനാവുമെന്നും പൊലീസ് ഓഫിസര്‍മാര്‍ അറിയിച്ചിരുന്നു.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP