സ്വാഗതം
WELCOME

News Update..

Wednesday, May 29, 2013

ഉപമുഖ്യമന്ത്രിപദം: എതിര്‍പ്പുമായി ലീഗ് Madhyamam News Feeds

ഉപമുഖ്യമന്ത്രിപദം: എതിര്‍പ്പുമായി ലീഗ് Madhyamam News Feeds

Link to

ഉപമുഖ്യമന്ത്രിപദം: എതിര്‍പ്പുമായി ലീഗ്

Posted: 29 May 2013 12:45 AM PDT

Image: 

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കോണ്‍ഗ്രസ്സിനു മാത്രം തീരുമാനിക്കാന്‍ കഴിയുന്ന ഒന്നല്ല ഉപമുഖ്യമന്ത്രിപദമെന്നും യു.ഡി.എഫ് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാമോ എന്ന് കോണ്‍ഗ്രസ്സിന്് തീരുമാനിക്കാം. എന്നാല്‍ ഉപമുഖ്യമന്ത്രി ആകണമോ എന്നു തീരുമാനിക്കേണ്ടത് ലീഗ് അടക്കമുളള ഘടകകക്ഷികള്‍ കൂടിയാണെന്ന് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മന്ത്രിസഭയില്‍ ലീഗിനാണ് രണ്ടാം സ്ഥാനമെന്നും കോണ്‍ഗ്രസ് തീരുമാനത്തില്‍ അതൃപ്തിയുണ്ടെന്നും മന്ത്രി കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കും മുമ്പ് ഘടക കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചന നടത്തണമെന്ന് ലീഗ് സെക്രട്ടറി കെ.പി.എ മജീദും ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചെന്നിത്തല നടത്തിയ ചര്‍ച്ചയിലാണ് ഉപമുഖ്യമന്ത്രിപദം രമേശിന് നല്‍കാന്‍ ധാരണയായത്. എന്നാല്‍ വകുപ്പ് സംബന്ധിച്ച് തുരുമാനം എടുക്കാനായിട്ടില്ല. ആഭ്യന്തരം വേണമെന്ന ആവശ്യത്തില്‍ ഗ്രൂപ്പ് ഉറച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസ്് ഹൈക്കമാന്‍ഡില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കുകയാണ് കേരള നേതാക്കള്‍. ആഭ്യന്തരം ചെന്നിത്തലക്ക് നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രി അത് ഏറ്റെടുക്കേണ്ടിവരും. അങ്ങിനെ ചെയ്താലേ രമേശിനെ മന്ത്രിസഭയില്‍ രണ്ടാമനാക്കാന്‍ കഴിയൂ.
 
എന്നാല്‍ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ഉപമുഖ്യമന്ത്രിപദത്തിന് അര്‍ഹരാണെന്ന വാദം ആ പാര്‍ട്ടികളിലുണ്ട്. കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് നേതാക്കള്‍ ഇതു നേരത്തെ ശരിവെച്ചതുമാണ്. ലീഗിന്‍െറയും മാണിയുടെയും പിന്തുണയിലാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രിപദം കോണ്‍ഗ്രസ്സിന് എടുക്കാനാവില്ല എന്ന നിലപാടാണ് ഇരുപാര്‍ട്ടികളുടെയും.

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതില്‍ രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.കെ.പി.സി.സി പ്രസിഡന്‍റുമായി ആലോചിക്കാതെ മുഖ്യമന്ത്രി സ്വന്തം നിലക്കാണ് അഞ്ചാം മന്ത്രിയെ നല്‍കിയത്. ഇതു തെറ്റായ തീരുമാനം ആയിപ്പോയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.
 

അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും ഏഴ് മരണം

Posted: 29 May 2013 12:38 AM PDT

Image: 

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും ഒരു പൊലീസുകാരനുള്‍പ്പെടെ എഴ് പേര്‍ കൊല്ലപ്പെട്ടു. ഗവര്‍ണറുടെ കാര്യാലയത്തെ ലക്ഷ്യമാക്കിയാണ് ബുധാഴ്ച പുലര്‍ച്ചെ 4മണിക്ക് ചാവേറാക്രമണം ഉണ്ടായതെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ പറഞ്ഞു.

പൊലീസ് യൂനിഫോമില്‍ ഗവര്‍ണറുടെ കാര്യാലയത്തിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് ചാവേറുകളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പഞ്ചശെര്‍ പ്രവിശ്യ ഗവര്‍ണറുടെ വക്താവ് അബ്ദുല്‍ കബീര്‍ വാസിഖ് പറഞ്ഞു.

ചാവേറുകളിലൊരാളുടെ ശരീരത്തില്‍ കെട്ടിയ സ്ഫോടക വസ്തു അഴിച്ച് മാറ്റുന്നതിനിടയിലാണ് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന ചാവേറുകളുടെ ആക്രമണത്തിന്റെഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള പ്രവിശ്യയാണ്  പഞ്ചശെര്‍.

 

ഡെങ്കിപ്പനി: ചൊവ്വാഴ്ച ചികിത്സ തേടിയത് 874 പേര്‍

Posted: 29 May 2013 12:26 AM PDT

കൊച്ചി: ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെത്തുന്ന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.
ചൊവ്വാഴ്ച മാത്രം 874 പേരാണ്  പനിയെത്തുടര്‍ന്ന്  ചികിത്സക്കെത്തിയത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി 14 പേര്‍ ചികിത്സക്കെത്തി.
 ഇതില്‍ രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചെല്ലാനം, കാലടി , മൂവാറ്റുപുഴ, എരൂര്‍, നെട്ടൂര്‍, അയ്യമ്പുഴ, കളമശേരി എന്നിവിടങ്ങളിലാണ് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കാഞ്ഞിരമറ്റം, ചോറ്റാനിക്കര, ഇലഞ്ഞി, മുളന്തുരുത്തി എന്നിവിടങ്ങളിലായി അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും തിരുമാറാടിയില്‍ രണ്ടു പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചിട്ടുണ്ട്. പിറവം, പറവൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതം ചിക്കന്‍പോക്സ് ബാധയുമുണ്ട്.പനിബാധിച്ച് 48 പേര്‍ ഐ.പി വിഭാഗത്തിലും വയറിളക്കവുമായി ബന്ധപ്പെട്ട് 113 പേര്‍ ഒ.പി വിഭാഗത്തിലും എട്ട് പേര്‍ ഐ.പി വിഭാഗത്തിലും ചികത്സതേടിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രാം ജത്മലാനി

Posted: 29 May 2013 12:10 AM PDT

Image: 

ന്യൂദല്‍ഹി: അച്ചടക്ക ലംഘനത്തിന്റെപേരില്‍ ബി.ജെ.പി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട രാംജത്മലാനി പാര്‍ട്ടി നടപടിയെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. പുറത്താക്കല്‍ നാടകത്തിലൂടെ പാര്‍ട്ടി ആത്മഹത്യ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കാരായ അധികാരികള്‍ക്കും അഴിമതിക്കാരായ അവരുടെ സഹായികള്‍ക്കും സന്തോഷിക്കാന്‍ മാത്രമേ ഈ നടപടി ഉപകരിക്കൂ. ആത്മഹത്യ ചെയ്യാന്‍ നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെങ്കില്‍ ദൈവത്തിനു പോലും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തിനെതിരെ സംസാരിക്കുന്നതും അത് ക്രിമിനലുകളില്‍ നിന്ന് തിരിച്ച് എടുക്കുന്നതും ഇഷ്ടമല്ലാത്ത കുറെ പേരുണ്ട് പാര്‍ട്ടിയില്‍. കള്ളപ്പണത്തിനെതിരെ പ്രചാരണം നടത്തിയത് കാരണമാണ് തന്നെ പുറത്താക്കിയത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ അതിനുള്ളില്‍ തന്നെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അഴിമതിക്കാര്‍ക്കൊപ്പമാണ്. താന്‍ കള്ളപ്പണത്തിനെതിരെ പ്രചാരണം നടത്തിയപ്പോള്‍ പിന്തുണ നല്‍കാതെ ഇവര്‍ നാണം കെടുകയായിരുന്നു. അവരെ പുറത്താക്കാനാണ് താന്‍ ശ്രമിച്ചത്. ഈ ഘടകങ്ങളാണ് തന്നെ പുറത്താക്കാനുള്ള കാരണം. അവരെ പുറത്ത് കൊണ്ടുവരുന്നത് വരെ തനിക്ക് വിശ്രമമില്ല.  പുറത്താക്കിയതിലൂടെ ലക്ഷക്കണക്കിനു വോട്ടാണ് ബി.ജെ.പിക്ക് നഷ്ടപ്പെടാന്‍ പോകുന്നതെന്നും അദ്ദേഹം
 
ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായ  രാം ജത്മലാനിയെ സസ്പെന്‍ഡു ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗമാണ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്. നിതിന്‍ ഗഡ്കരി അഴിമതി ആരോപണത്തില്‍ പെട്ടപ്പോള്‍ അദ്ദേഹത്തെ രണ്ടാമതും പ്രസിഡന്‍റാക്കുകയല്ല, രാജിവെച്ചു പുറത്തുപോവുകയാണ് വേണ്ടതെന്ന് പരസ്യമായി വാദിച്ച വ്യക്തിയാണ് 89കാരനായ രാം ജത്മലാനി.

 

നഗരസഭാ കൗണ്‍സിലില്‍ വാഗ്വാദവും കൈയാങ്കളിയും

Posted: 29 May 2013 12:03 AM PDT

കോഴിക്കോട്: നഗരത്തില്‍ സ്ളാബില്ലാത്ത ഓടയില്‍ വീണ് വീട്ടമ്മ മരിച്ച സംഭവത്തെചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദവും കൈയാങ്കളിയും.
വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൈയാങ്കളിയിലെത്തിയത്. മുതിര്‍ന്ന അംഗങ്ങള്‍ പിടിച്ചുമാറ്റിയതിനെ തുടര്‍ന്നാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്.
വാര്‍ഷികപദ്ധതി അംഗീകരിക്കാനാണ് ചൊവ്വാഴ്ച യോഗം വിളിച്ചത്. എന്നാല്‍, ഓടയില്‍വീണ് മരിച്ച വിഷയം  ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷത്തെ കെ. മുഹമ്മദലി ആവശ്യപ്പെട്ടു. അനുശോചനപ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് അഡ്വ. എം.ടി. പത്മയെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗാധ്യക്ഷയായ മേയര്‍ എ.കെ. പ്രേമജം അനുശോചനസന്ദേശം വായിച്ച് വിഷയം ചര്‍ച്ചചെയ്യാന്‍ അനുവദിക്കാതെ യോഗ നടപടികളിലേക്ക് കടന്നു.
പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ നടപടി ചോദ്യംചെയ്തു. ഭരണപക്ഷാംഗങ്ങളും ഒപ്പംകൂടിയതോടെ ചേംബറില്‍നിന്ന് മേയര്‍ ഇറങ്ങിപ്പോയി. വിവിധകക്ഷികളുടെ പ്രതിനിധികളുമായി സംസാരിച്ചശേഷം അരമണിക്കൂറിനുശേഷം വീണ്ടും യോഗം തുടങ്ങി.
എന്നാല്‍, വിഷയം ചര്‍ച്ചചെയ്യാതെ വാര്‍ഷികപദ്ധതി അംഗീകരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ തീര്‍ത്തുപറഞ്ഞു. സമ്മതിക്കില്ലെന്ന് മേയറും. ഇതോടെ, അംഗങ്ങള്‍ കസേരകളില്‍നിന്ന് എഴുന്നേറ്റ് സഭയുടെ നടുത്തളത്തിലിറങ്ങി. ഇവരെ പ്രതിരോധിക്കാന്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരുമെത്തിയതോടെ ഇരുവിഭാഗവും നേര്‍ക്കുനേര്‍ വാഗ്വാദമായി.
പിന്നീട് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമായി. ഇരുവിഭാഗത്തിലെയും മുതിര്‍ന്ന അംഗങ്ങള്‍ കൗണ്‍സിലര്‍മാരെ പിടിച്ചുമാറ്റുന്നുണ്ടായിരുന്നു. ബഹളത്തിനിടെ വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ അനിത രാജനോട് വാര്‍ഷികപദ്ധതി അവതരിപ്പിക്കാന്‍ നിര്‍ദേശിച്ച് മേയര്‍ യോഗം പിരിച്ചുവിട്ടു.
ഇതോടെ, മേയര്‍ക്കെതിരെ രൂക്ഷമായ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തി ല്‍ നിലകൊണ്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസും സഭക്കുപുറത്തെത്തിയിരുന്നു.
അതേസമയം, കൈയേറ്റം നടത്തിയ കൗണ്‍സിലര്‍ ഒ.എം.ഭരദ്വാജിനും വി.സുധീറിനുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
 

സൂര്യനെല്ലി: കുര്യനെ കണ്ടിട്ടില്ലെന്ന് ധര്‍മരാജന്‍

Posted: 28 May 2013 11:48 PM PDT

Image: 

തൊടുപുഴ: സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ധര്‍മരാജന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരായി നടത്തിയ വെളിപ്പെടുത്തല്‍ തിരുത്തി. പി.ജെ കുര്യനെ കണ്ടിട്ടേയില്ലെന്നും ടെലിവിഷനിലൂടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ധര്‍മരാജന്‍ തൊടുപുഴ സെഷന്‍സ് കോടതിയില്‍ അഭിഭാഷകന്‍ മുഖേനെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.

കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പി.ജെ കുര്യനും മറ്റു നാലു പ്രതികള്‍ക്കുമെതിരെയും പെണ്‍കുട്ടി നല്‍കിയ പരാതി പരിഗണിക്കവെയാണ് ധര്‍മരാജന്‍ കുര്യന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത്.

പി.ജെ കുര്യന് കേസുമായി ബന്ധമുണ്ടെന്ന രീതിയില്‍ ടെലിവിഷനില്‍ വന്ന വാര്‍ത്ത ധര്‍മരാജന്‍ നിഷേധിച്ചു. ഒരു ചാനല്‍ പ്രതിനിധി വന്നപ്പോള്‍ മദ്യലഹരിയിലാണ് താന്‍ സംസാരിച്ചത്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന പി.ജെ കുര്യന്റെപേര് കേസിലേക്ക് വലിച്ചിഴച്ചാല്‍ പ്രയോജനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇങ്ങിനെ ചെയ്തതെന്നും ധര്‍മരാജന്‍ സത്യവാങ്മൂലത്തില്‍ പറഞു.

ധര്‍മരാജന്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കേസ് ജൂണ്‍ 22ലേക്ക് മാറ്റി.

 

ഒമ്പത് അമ്മമാര്‍ മക്കളെ കണ്ടു; വര്‍ഷങ്ങള്‍ക്ക് ശേഷം

Posted: 28 May 2013 11:45 PM PDT

Image: 

ദുബൈ: അവര്‍ ഒമ്പത് പേരില്‍ പലരും മക്കളെ കണ്ടിട്ട് വര്‍ഷങ്ങളായിരുന്നു. മക്കളെ കാണണമെന്ന് അതിയായ മോഹമുണ്ടെങ്കിലും സാധിച്ചിരുന്നില്ല. ജീവിത പ്രയാസങ്ങള്‍ തീര്‍ക്കുന്ന തിരക്കിനിടക്ക് മക്കള്‍ക്ക് നാട്ടില്‍ പോകാനും കഴിഞ്ഞില്ല.  കുറഞ്ഞ ശമ്പളവും മറ്റ് പ്രശ്നങ്ങളും കാരണം മാതാപിതാക്കളെ ദുബൈയില്‍ എത്തിക്കാനും സാധിച്ചില്ല.
മാതാക്കളില്‍ പലരും ഒരിക്കലും ദുബൈ കാണാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാല്‍, തീര്‍ത്തും അവിചാരിതമായി ഇവര്‍ക്ക് ദുബൈയിലെത്താനും മക്കളെ കാണാനും സാധിച്ചു. യു.എ.ഇയിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7 എഫ്.എം ആണ് ഇതിന് അവസരം ഒരുക്കിയത്്. ‘ഫോര്‍ യു മം’ എന്ന പരിപാടിയിലൂടെയാണ് ഒമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഹിറ്റ് എഫ്.എം ഒമ്പത് മലയാളികളായ പ്രവാസികളുടെ അമ്മമാരെ ദുബൈയിലെത്തിച്ചത്. വിമാന ടിക്കറ്റും ഭക്ഷണവും ഹോട്ടല്‍ താമസവും തുടങ്ങി എല്ലാ ചെലവുകളും വഹിച്ചാണ് ഒമ്പത് അമ്മമാര്‍ക്ക് അടക്കം 18 പേര്‍ക്ക് ദുബൈയില്‍ ഒരാഴ്ച തങ്ങാനും മക്കളെ കാണാനും അവസരം ഒരുക്കിയത്. ദുബൈയുടെ വിസ്മയമായ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും ആഡംബര ബോട്ട് യാത്രയും എല്ലാം ഇവര്‍ക്ക് ഒരുക്കിയിട്ടുണ്ട്്. ശ്രോതാക്കള്‍ അയച്ച എസ്.എം.എസുകളും ഇ- മെയിലും പരിശോധിച്ചാണ് ഒമ്പത് പേരെ തെരഞ്ഞെടുത്തതെന്ന് റേഡിയോ സ്റ്റേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.  അമ്മമാര്‍ക്കൊപ്പം അച്ഛന്‍മാരും സഹോദരിയും ഭാര്യയും അടക്കം 18 പേരെയാണ് ദുബൈയിലെത്തിച്ചത്. രമണി (തൃശൂര്‍), റംലത്ത് (പയ്യന്നൂര്‍), സുലേഖ (മതിലകം), നബീസ (ചങ്ങരംകുളം), സൈദ (നാദാപുരം), ഉമ്മാത്തു (പാലക്കാട് പടിഞ്ഞാറങ്ങാടി), ഫാത്തിമ (കാസര്‍കോട്) എന്നിവരാണിവര്‍. കൂടെ വന്ന ആസ്യ ഉമ്മ അസുഖമായി കിടക്കുന്ന മകന്‍ ഷാജഹാനൊപ്പം അബൂദബിയില്‍ ആശുപത്രിയില്‍ നില്‍ക്കുകയാണ്. അസ്ഥികള്‍ പൊടിയുന്ന രോഗം ബാധിച്ച് അബൂദബിയിലെ ആശുപത്രിയില്‍ കഴിയുന്ന മകന്‍ ഷാനവാസിനൊപ്പമാണ് ആസ്യ ഉമ്മയുള്ളത്. ഇവര്‍ക്കൊപ്പം ഷാനവാസിന്‍െറ സഹോദരിയും എത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളാണിവര്‍.  മകനൊപ്പം നില്‍ക്കാന്‍ ആസ്യ ഉമ്മക്ക് 10 ദിവസം കൂടി ടിക്കറ്റ് നീട്ടി നല്‍കിയതായി ഹിറ്റ് എഫ്.എമ്മിലെ മിഥുന്‍ പറഞ്ഞു.  
 

സിറിയന്‍ ജനത ഉന്‍മൂലന നാശം നേരിടുന്നു: ഖത്തര്‍

Posted: 28 May 2013 11:37 PM PDT

Image: 

ദോഹ: സിറിയന്‍ ജനത അക്ഷരാര്‍ഥത്തില്‍ ഭൂമിയില്‍ നിന്നുള്ള സമ്പൂര്‍ണ ഉന്മൂലനം നേരിടുകയാണ് എന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടു.
സിറിയന്‍ സൈന്യവും പുറത്തുനിന്നും സിറിയന്‍ ഭരണ കൂടത്തെ സഹായിക്കുന്ന ശക്തികളും ചേര്‍ന്ന് സൈനികരെ ഉപയോഗിച്ച് ജനതയെ കൊന്നൊടുക്കുകയാണ്.
ഏറ്റവുമൊടുവില്‍ അല്‍ ഖസീര്‍ മേഖലയില്‍  നടത്തിയ മനുഷ്യ ക്കുരുതി ഇതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ്. ഭരണകൂടം അവിടെ ഏര്‍പ്പെടുത്തിയ ഉപരോധം ജനതയെ കൊല്ലാതെ കൊല്ലാനുള്ളതാണ്. സൈന്യവും ഭരണകൂടവും നടത്തികൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ ഖത്തര്‍ ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ സമിതിയുടെ 23ാമത് സമ്മേളനത്തില്‍ പങ്കടെുത്ത് സംസാരിച്ച യു.എന്നിലെ സ്ഥിരം ഖത്തര്‍ പ്രതിനിധി ശൈഖ് ഗല്യാ അഹമദ് ബിന്‍ സൈഫ് ആല്‍ഥാനിയാണ് ഖത്തര്‍ നിലപാട് പ്രഖ്യാപിച്ചത്. ഖത്തര്‍, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളുടെ ആവശ്യം പരിഗണിച്ച് ഇന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സിറിയന്‍ വിഷയത്തില്‍ പ്രത്യേക ചര്‍ച്ചയും നടത്തും.
സിറിയയിലെ നിലവിലെ ഭീകരാ വസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര സമ്മേളനം ജൂണ്‍ അഞ്ചിന് കൈറോവില്‍ വിളിച്ചുചേര്‍ത്തതായും അല്‍റായ റിപ്പോര്‍ട്ട് ചെയ്തു.

ജിദ്ദ തര്‍ഹീലിലേക്ക് ആയിരങ്ങള്‍ ഒഴുകി; 600 ഇന്ത്യക്കാര്‍ക്ക് എക്സിറ്റ്

Posted: 28 May 2013 11:26 PM PDT

Image: 

ജിദ്ദ: നാട്ടില്‍ പോകാന്‍ അനുമതി തേടി ചൊവ്വാഴ്ച ജിദ്ദ തര്‍ഹീലിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍. പുലര്‍ച്ചെ തുടങ്ങിയ പ്രവാഹം രാവിലെ ആറു മണിയോടെ ശക്തമായി. എട്ടു മണിയായപ്പോഴേക്കും അതൊരു മഹാപ്രവാഹമായി മാറി. പക്ഷേ, തര്‍ഹീല്‍ ഗേറ്റിന് മുന്നില്‍ നിലച്ച ഒഴുക്കില്‍പ്പെട്ടവര്‍ ഒരുതുള്ളി വെള്ളം കുടിക്കാനോ ഭക്ഷണത്തിനോ നീങ്ങാന്‍ സാധിക്കാതെ പൊരിവെയിലില്‍ വെന്തുരുകി. നാടണയാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാത്രി വൈകിയും കാത്തിരിപ്പ് തുടര്‍ന്നു.
സൗദിയില്‍ നിയമവിധേയമല്ലാതെ ജോലിയും താമസവുമുള്ളഇന്ത്യക്കാര്‍ക്ക് ജിദ്ദ തര്‍ഹീല്‍ മുഖേന നേരിട്ട് എക്സിറ്റ് നല്‍കുന്ന സംവിധാനം മേയ് 21ന് ചൊവ്വാഴ്ചയാണ് ഔദ്യാഗികമായി പ്രാബല്യത്തില്‍ വന്നത്. ഇന്നലെ രണ്ടാമത്തെ ചൊവ്വാഴ്ച രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 5,000ത്തിലേറെ ഇന്ത്യക്കാര്‍ ഇവിടെയെത്തി. പലരും പുലര്‍ച്ചെ തന്നെ എത്തിയിരുന്നു.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏതാണ്ട് 600 പേര്‍ക്കാണ് ഫൈനല്‍ എക്സിറ്റിന് വിരലടയാളം നല്‍കാന്‍ സാധിച്ചത്. രാത്രി എട്ടിന് ശേഷം രജിസ്ട്രേഷനും അതിന്‍െറ അടിസ്ഥാനത്തിലുള്ള ടോക്കണ്‍ വിതരണവും നിര്‍ത്തിവെച്ചു. ഈ സമയത്ത് 1,531 പേരെയാണ് രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തി ടോക്കണ്‍ നല്‍കിയിരുന്നത്. ഇതില്‍ 1,131 പേരുകള്‍ തര്‍ഹീലിലെ ബന്ധപ്പെട്ട വിഭാഗത്തിലെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി. ബാക്കിയുള്ളവര്‍ രാത്രി വൈകിയും കാത്തുനില്‍ക്കുകയായിരുന്നു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമൂഹികക്ഷേമ വിഭാഗം കോണ്‍സല്‍ രാജ്കുമാറിന്‍െറ നേതൃത്വത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും സഹായവുമായി രംഗത്തുണ്ടായിരുന്നു. മേയ് 21ന് കോണ്‍സുലേറ്റ് സംഘം 10-15 പേരുടെ രേഖ വാങ്ങി തര്‍ഹീല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് ചെയ്തത്. ഇന്നലെ കോണ്‍സുലേറ്റ് സംഘം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ രാവിലെ മുതല്‍ രാത്രി വരെ രജിസ്ട്രേഷന്‍ സംവിധാനം ഫലപ്രദമായി നടത്തി. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്രമനമ്പര്‍ പ്രകാരം ടോക്കണ്‍ നല്‍കി. രാത്രി എട്ടിന് ശേഷം രജിസ്ട്രേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ഈ സമയം 1,531 പേരുകളാണ് ചേര്‍ത്തത്. പക്ഷേ, ആയിരക്കണക്കിന് പേര്‍ കനത്ത തിരക്കും നീണ്ട ക്യൂവും കാരണം രജിസ്റ്റര്‍ ചെയ്യാന്‍ പോലും സാധിക്കാതെ നിസ്സഹായരായി നില്‍ക്കേണ്ടിവന്നു.
രജിസ്റ്റര്‍ ചെയ്തതില്‍ 1,131 പേരുകള്‍ രാത്രി 9:30ന് വിവരം ലഭിക്കുമ്പോള്‍ തര്‍ഹീല്‍ അധികൃതര്‍ തങ്ങളുടെ രേഖയില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിരലടയാളം എടുക്കാന്‍ വിളിച്ചത്. രാത്രി ഒമ്പത് മണിയോടെ 400 പേരുടെ വിരലടയാളം എടുത്തു.
രജിസ്റ്റര്‍ ചെയ്ത എല്ലാവരുടെയും വിരലടയാളം എടുപ്പിച്ച് എക്സിറ്റ് നടപടിയിലേക്ക് മാറ്റാന്‍ കഠിന ശ്രമം നടത്തുന്നതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമൂഹികക്ഷേമ വിഭാഗം കോണ്‍സല്‍ രാജ്കുമാര്‍  ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

ഇഖാമയോ കോപ്പിയോ
ഇല്ലാത്തവരെ പരിഗണിച്ചില്ല   
ജിദ്ദ: നിയമവിരുദ്ധമായി സൗദിയില്‍ ജോലിയും താമസവുമുള്ളവര്‍ക്ക് ജിദ്ദ തര്‍ഹീല്‍ മുഖേന നല്‍കുന്ന ‘എക്സിറ്റി’ന് ഇഖാമയോ, അല്ലെങ്കില്‍ അതിന്‍െറ കോപ്പിയോ നിര്‍ബന്ധം. ഇത് രണ്ടും നല്‍കാന്‍ സാധിക്കാത്തവരെ ചൊവ്വാഴ്ച തിരിച്ചയച്ചു.
മേയ് 21ന് തര്‍ഹീലില്‍ എത്തിയവരില്‍ ഇഖാമ നമ്പര്‍ മാത്രം നല്‍കിയവരുടെ വിരലടയാളം എടുത്തിരുന്നു. പക്ഷേ, ചൊവ്വാഴ്ച നമ്പര്‍ മതിയാകില്ലെന്നും ഒറിജിനല്‍ ഇഖാമയോ, അല്ലെങ്കില്‍ കോപ്പിയോ വേണമെന്നും പറഞ്ഞു. വ്യാജ ഇഖാമ കണ്ടുപിടിക്കാനാണ് ഇതുസംബന്ധിച്ച വ്യവസ്ഥ കര്‍ശനമാക്കിയതെന്ന് കരുതുന്നു. ഇതത്തേുടര്‍ന്ന് നിരവധി പേര്‍ക്ക് മടങ്ങേണ്ടിവന്നു.
 

ശിക്ഷ കഴിഞ്ഞും ജയിലില്‍ കഴിയുന്ന മലയാളി യുവാവിന് സഹായം

Posted: 28 May 2013 11:19 PM PDT

Image: 

മസ്കത്ത്: നാലു മാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞതിനു ശേഷവും നഷ്ടപരിഹാര തുക നല്‍കാനില്ലാത്തതിനാല്‍ മോചനമില്ലാതെ കഴിയുന്ന മലയാളി യുവാവിന് ഒടുവില്‍ സഹായമെത്തി. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മുലദ ഭാരവാഹികളാണ് മസ്കത്ത് ജയിലില്‍ കഴിയുന്ന എറണാകുളം ജില്ലയിലെ പൊന്നുക്കര സ്വദേശി കൃഷ്ണന്‍ കുട്ടിയുടെ മകന്‍ കിരണിന് (31) സഹായ വാഗ്ദാനവുമായി രംഗത്തു വന്നത്. കോടതി വിധിച്ച നാലുമാസത്തെ ശിക്ഷ പൂര്‍ത്തിയായിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും ജയില്‍ മോചനം അനിശ്ചിതമായി നീളുന്ന കിരണിന്‍െറ കഥ ‘ഗള്‍ഫ് മാധ്യമം’ പുറത്തു വിട്ടിരുന്നു. നഷ്ടപരിഹാര തുകയായ 400 ഒമാന്‍ റിയാല്‍ നല്‍കാനില്ലാത്തതിന്‍െറ പേരിലാണ് കിരണ്‍ ജയിലില്‍ കഴിയുന്നതെന്നും വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ക്ളബ് അധികൃതര്‍ സഹായഹസ്തവുമായി വന്നത്. മാധ്യമം ഓഫിസിലെത്തിച്ച നഷ്ടപരിഹാര തുക ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് കൈമാറി. കിരണിന്‍െറ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി എംബസി അധികൃതര്‍ അറിയിച്ചു. നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെച്ചാല്‍ വൈകാതെ ഇയാള്‍ക്ക് നാട്ടിലേക്ക് പോകാനാവുമെന്നാണ് അറിയുന്നത്. 2010ലാണ് കിരണ്‍ ഒമാനിലെത്തിയത്. അമിറാത്തില്‍ നിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. സ്പോണ്‍സറില്‍ നിന്ന് സമയത്തിന് ശമ്പളം കിട്ടാതെ വന്നപ്പോള്‍ 2012 ഒക്ടോബറില്‍ കിരണ്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസിയുടെ നിര്‍ദേശ പ്രകാരം ലേബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് കേസില്‍ കുരുങ്ങിയത്. 2012 നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. അമിറാത്തിലെ താമസ സ്ഥലത്തിനടുത്തുള്ള ഒമാനിയുടെ വീട്ടില്‍ കയറിയെന്നായിരുന്നു കേസ്.
ശരീരത്തിന് തളര്‍ച്ച തോന്നിയപ്പോള്‍ ഒമാനിയുടെ വീടിനു പുറത്തുള്ള ഗേറ്റില്‍ പിടിച്ചു താഴെ ഇരിക്കുകയാണ് ചെയ്തതെന്ന് ഇയാള്‍ പറയുന്നു. ഒമാനിയുടെ വീടിനു മുന്നിലുള്ള വാട്ടര്‍ പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാനാണ് അവിടെയെത്തിയത്. കുറച്ചു നേരം അവിടെ ഇരുന്നതായി ഓര്‍മയുണ്ട്, പിന്നെ തളര്‍ന്നു വീഴുകയായിരുന്നു. ഒമാനി അറിയിച്ചത് പ്രകാരം  പോലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. സ്പോണ്‍സര്‍ക്കെതിരെ ലേബറില്‍ കേസ് കൊടുത്തതിനാല്‍ തന്നെയിറക്കാന്‍ അയാള്‍ സ്റ്റേഷനിലെത്തിയില്ല. കോടതി വിധി വന്നപ്പോള്‍ നാലുമാസം തടവും 100  റിയാല്‍ പിഴയും നാട് കടത്തലുമാണ് ശിക്ഷയായി കിട്ടിയത്. മാര്‍ച്ച് രണ്ടിന് നാലുമാസത്തെ തടവ് പൂര്‍ത്തിയായി. നൂറു റിയാല്‍ പിഴയടക്കാന്‍ ഇല്ലാത്തതിനാല്‍ അഞ്ചു റിയാലിന് ഒരു ദിവസം എന്ന തോതില്‍ ഇരുപതു ദിവസം കൂടി ജയിലില്‍ കിടന്നു.
അതിനു ശേഷം നാട്ടില്‍ പോകാനായപ്പോള്‍ ടിക്കറ്റ് ഇല്ലായിരുന്നു. പരിചയമുള്ള ഒരാള്‍ ടിക്കറ്റ് നല്‍കി. ഏപ്രില്‍ ഒന്നിനു യാത്ര ചെയ്യേണ്ടതായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് കേസ് കൊടുത്ത ഒമാനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തു വരുന്നത്. അതോടെ ശിക്ഷ കഴിഞ്ഞ് ടിക്കറ്റ് ലഭിച്ചിട്ടും ജയിലില്‍ തന്നെ കഴിയേണ്ടി വരികയായിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞപ്പോള്‍ പൊലീസ് ഒമാനിയെ വിളിപ്പിച്ചിരുന്നു. തന്‍െറ കൈയില്‍ പൈസയില്ലെന്നും നഷ്ടപരിഹാര തുക ഒഴിവാക്കിക്കൊടുക്കണമെന്നും കരഞ്ഞു പറഞ്ഞെങ്കിലും അയാള്‍ വഴങ്ങിയില്ല. ഇതിനു പുറമെ തനിക്കെതിരെ സിവില്‍ കോടതില്‍ പുതിയ കേസ് കൊടുക്കുകയും ചെയ്തു. 400 റിയാല്‍ കിട്ടണമെന്നായിരുന്നു ഒമാനിയുടെ ആവശ്യം. 400 റിയാല്‍ നല്‍കിയാല്‍ കേസ് ഇല്ലാതാകുമെന്നും നാട്ടില്‍ പോകാനാവുമെന്നും പൊലീസ് ഓഫിസര്‍മാര്‍ അറിയിച്ചിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP