സ്വാഗതം
WELCOME

News Update..

Tuesday, May 7, 2013

നിരാഹാരമനുഷ്ഠിച്ച പഞ്ചായത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത് നീക്കി Madhyamam News Feeds

നിരാഹാരമനുഷ്ഠിച്ച പഞ്ചായത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത് നീക്കി Madhyamam News Feeds

Link to

നിരാഹാരമനുഷ്ഠിച്ച പഞ്ചായത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത് നീക്കി

Posted: 07 May 2013 12:05 AM PDT

ശാസ്താംകോട്ട:  ശുദ്ധജലതടാകസംരക്ഷണത്തിനായി നിരാഹാരസമരമനുഷ്ഠിച്ചുവന്ന ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്‍റ് എം.വി.താരാഭായിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. തടാക സംരക്ഷണ ഐക്യസമരസമിതി ഭാരവാഹി ആര്‍. മദനമോഹനന്‍ പകരം സമരം ആരംഭിച്ചു.
താരാഭായിയുടെ ആരോഗ്യനില വഷളായതായി അവരെ പരിശോധിച്ച ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സംഘം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ശാസ്താംകോട്ട സി.ഐയുടെ നേതൃത്വത്തില്‍  താരാഭായിയെ അറസ്റ്റ് ചെയ്തത്.
പി.ഡി.പി കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരപ്പന്തലിലേക്ക് അനുഭാവപ്രകടനവും തുടര്‍ന്ന് യോഗവും നടത്തി. സംസ്ഥാന വൈസ് ചെയര്‍മാന്‍ യു.കെ. അബ്ദുല്‍ റഷീദ് മൗലവി, ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര എന്നിവര്‍ സംസാരിച്ചു. ടി.എം. ഷാഹുല്‍ ഹമീദ്, കെ.ഇ. ഷാജഹാന്‍, ജബ്ബാര്‍ തഴവ, നിസാം പള്ളിശ്ശേരിക്കല്‍, ബാദുഷാ, പഞ്ചായത്തംഗം ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 കഴിഞ്ഞ 24ന് തുടങ്ങിയ അനിശ്ചിതകാല ഉപവാസ സമരം ചൊവ്വാഴ്ച രണ്ടാഴ്ച പൂര്‍ത്തിയാക്കുകയാണ്.  വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കക്ഷിഭേദമില്ലാതെ പ്രക്ഷോഭത്തിന് പിന്തുണയുമായത്തെുന്നുണ്ട്.
 ബുധനാഴ്ച  തിരുവനന്തപുരത്ത് സമരസമിതിയുമായി മുഖ്യമന്ത്രി അനുരഞ്ജന ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്.
 

വധശിക്ഷയില്‍ ഇളവ്: ഭുള്ളര്‍ പുന:പരിശോധന ഹരജി നല്‍കി

Posted: 07 May 2013 12:05 AM PDT

Image: 

ന്യൂദല്‍ഹി: തീവ്രവാദ സംഘടനയായ ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് അംഗം ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളര്‍ സുപ്രീംകോടതിയില്‍ പുന:പരിശോധന ഹരജി നല്‍കി. നടപ്പാക്കുന്നത് വൈകിയതുകൊണ്ടുമാത്രം വധശിക്ഷ ഇളവു ചെയ്യാനാകില്ലെന്ന സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭുള്ളര്‍ ഹരജി നല്‍കിയത്. ഹരജി അവധിക്കാലത്തിന് ശേഷം സുപ്രീംകോടതി പരിഗണിക്കും.

1993ല്‍ ദല്‍ഹിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെപേരിലാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസില്‍ 2003ലാണ് ഭുള്ളറിനെതിരെ സുപ്രീംകോടതി വധശിക്ഷ വിധിച്ചത്. 2003ല്‍ തന്നെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നുവെങ്കിലും എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011ലാണ് അന്നത്തെ രാഷ്ട്രപതിയായരുന്ന പ്രതിഭാ പാട്ടീല്‍ ദയാഹര്‍ജി തള്ളിയത്.

 

കൂടങ്കുളം: പോരാട്ടവീര്യം നഷ്ടപ്പെടാതെ സമരസമിതി

Posted: 06 May 2013 11:58 PM PDT

നാഗര്‍കോവില്‍: കൂടങ്കുളം ആണവനിലയത്തിനെതിരെ നടത്തുന്ന സമരത്തിന്‍െറ 630ാം ദിവസമാണ് ആണവനിലയത്തിന് അനുകൂലമായി സുപ്രീംകോടതിയുടെ വിധിവന്നത്. എന്നാല്‍ ഇന്നല്ളെങ്കില്‍ നാളെ വിജയം സമരസമിതിക്കും ജനങ്ങള്‍ക്കൊപ്പവുമാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് സമരസമിതി കണ്‍വീനര്‍ എസ്.പി. ഉദയകുമാര്‍.
കേരളത്തില്‍ കൊക്കക്കോളക്കെതിരായ ജനകീയ സമരവും തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ അടുത്തകാലത്തുണ്ടായ കോടതിവിധിയും നല്‍കുന്ന പാഠം ഏത് ജനകീയസമരത്തിലും വിജയം ജനങ്ങള്‍ക്കൊപ്പമാണ് എന്നാണ്. ആണവനിലയത്തിനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ സമരം ഇന്നും സജീവമായി തുടരാന്‍ കാരണം ജനങ്ങളുടെ ഈ ആത്മവിശ്വാസമാണ്. സുപ്രീംകോടതിവിധി വന്ന തിങ്കളാഴ്ചയും ആണവനിലയം വേണ്ട എന്നാവശ്യപ്പെട്ട് തിരുനല്‍വേലിയിലും നാഗര്‍കോവിലിലും സ്കൂള്‍ കുട്ടികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
സൂനാമികാരണം ഫുക്കോഷിമയില്‍ ഉണ്ടായ ആണവനിലയദുരന്തമാണ് ഇടിന്തകരൈ വാസികളെ ആണവനിലയങ്ങളെക്കുറിച്ച പുനര്‍ചിന്തക്ക് പ്രേരിപ്പിച്ചത്. ഇതിനായി സമാധാനരീതിയില്‍ വിവിധ സമരരീതികള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നും സമരത്തിന് പിന്തുണയുമായി പതിനായിരങ്ങള്‍ എത്തി. ലോകശ്രദ്ധതന്നെ കൂടങ്കുളത്തേക്ക് തിരിഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൂടങ്കുളത്ത് ശ്രദ്ധകേന്ദ്രീകരിച്ചു. ആദ്യം സമരത്തെ അവഗണിച്ചവര്‍ ഇടിന്തകരൈ അന്വേഷിച്ചത്തെി.
കൂടങ്കുളം സമരസമിതിയുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ഇതുവരെ എങ്ങുനിന്നും ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ആണവദുരന്തമുണ്ടായാല്‍ ആര് നഷ്ടപരിഹാരം നല്‍കും എന്നതിന് വ്യക്തമായ മറുപടി കമ്പനിയോ കേന്ദ്രസര്‍ക്കാറോ ഇതുവരെ നല്‍കിയിട്ടില്ളെന്ന് സമരസമിതി ആരോപിക്കുന്നു. രാജ്യത്ത് മുമ്പുണ്ടായ സമാന ദുരന്തങ്ങളില്‍ അതത് കാലത്തെ സര്‍ക്കാറുകളുടെ സമീപനം സമരസമിതിയുടെ ചോദ്യങ്ങള്‍ക്ക് ബലം നല്‍കുന്നു.
 

ചേലക്കരയില്‍ സി.പി.എം -ലീഗ് സംഘര്‍ഷം

Posted: 06 May 2013 11:37 PM PDT

 

ചെറുതുരുത്തി: പത്തുകുടി നേര്‍ച്ചയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ലീഗ് -സി.പി.എം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. 
യൂത്ത്ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്  കെ.വി. മുഹമ്മദാലിയെ ചേലക്കര ജീവോദയ ആശുപത്രിയിലും ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകന്‍ നാസറിനെ മേപ്പാടം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.എം അനുഭാവികളായ ഏതാനും വനിതകളെയും  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
ലീഗ് പ്രവര്‍ത്തകര്‍ ഇവരെ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് സി.പി.എം ആരോപണം. കുറച്ച് നാളുകളായി മേഖലയില്‍ സി.പി.എം -ലീഗ് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം പത്തുകുടിയില്‍ കടയിലെത്തിയ മുഹമ്മദാലിയെ സി.പി.എം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് മുസ്ലിംലീഗ് ആരോപണം. എന്നാല്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നാസറിനെ ഒരു പ്രകോപനവുമില്ലാതെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും  പത്തുകുടിയില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി സ്ത്രീകളടക്കമുള്ളവരെ തല്ലിച്ചതക്കുകയുമായിരുന്നുവെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ചേലക്കരയില്‍ സി.പി.എമ്മും ലീഗും തമ്മില്‍ നേരത്തെ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഘര്‍ഷം എന്നാണ് വിലയിരുത്തല്‍. 
കഴിഞ്ഞ വര്‍ഷം ലീഗ് നേതാവും പഞ്ചായത്തംഗവുമായ റഫീഖിനെതിരെ ആക്രമണം നടന്നിരുന്നു. സി.പി.എം പ്രവര്‍ത്തകരുടെ  ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗിന്‍െറ നേതൃത്വത്തില്‍ ചേലക്കരയില്‍ ഹര്‍ത്താല്‍ ആചരിച്ചു.  
പ്രകടനവും നടന്നു. പഞ്ചായത്തംഗം റഫീഖ് ലീഗ് നേതാക്കളായ അഷ്റഫ്, ഇലിയാസ്, സലീം, ഹുസൈനാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മേഖലയില്‍ കനത്ത പൊലീസ് ബന്തവസ് ഏര്‍പെടുത്തിയിട്ടുണ്ട്.

പാമൊലിന്‍ കേസ്: പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളി

Posted: 06 May 2013 11:19 PM PDT

Image: 

തൃശൂര്‍: പാമൊലിന്‍ കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജികള്‍ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. മുന്‍ ഭക്ഷ്യമന്ത്രിയും കേസിലെ രണ്ടാം പ്രതിയുമായ ടി.എച്ച് മുസ്തഫ, സപ്ലൈകോ മുന്‍ എം.ഡിയും അഞ്ചാം പ്രതിയുമായ ജിജി തോംസണ്‍ എന്നിവരുടെ ഹരജികളാണ് കേടതി തള്ളിയത്.

പാമൊലിന്‍ ഇടപാടില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്നും കേസില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ വിടുതല്‍ ഹരജി നല്‍കിയത്. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.

പാമൊലിന്‍ ഇടപാട് നടന്ന സമയത്തെ ചീഫ് സെക്രട്ടറിയായിരുന്ന പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു, ഫുഡ് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറി പി.ജെ തോമസ് എന്നിവരുടെ വിടുതല്‍ ഹരജികളിന്‍മേല്‍ കോടതി നാളെ മുതല്‍ വാദം തുടങ്ങിയേക്കും.

1991ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 15000 മെട്രിക് ടണ്‍ പാമൊലിന്‍ സിംഗപ്പൂരില്‍ നിന്ന് ഇറക്കുമതി ചെയ്തതില്‍ 2.32 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്നാണ് കേസ്.
 

ചെമ്പന്‍മുടി: പാറമടലോബിയുടെ പോസ്റ്റര്‍ നാടകം

Posted: 06 May 2013 11:18 PM PDT

 

വടശേരിക്കര: ചെമ്പന്‍മുടിസമരം പൊളിക്കാന്‍ കരിഓയില്‍ പ്രയോഗത്തിനു പിന്നാലെ പാറമടലോബിയുടെ തൊഴിലാളിസ്നേഹവും. ഉപരോധസമരം നടക്കുന്ന ചെമ്പന്‍മുടി പാറമടയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതില്‍ ആകുലപ്പെട്ടുകൊണ്ട് വെച്ചൂച്ചിറ പഞ്ചായത്തുകളിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാറമടകളും ക്രഷര്‍ യൂനിറ്റുകളും അടച്ചുപൂട്ടിയതുമൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെടുന്ന പോസ്റ്ററാണ് ഞായറാഴ്ച രാത്രിയില്‍ വെച്ചൂച്ചിറയില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ ഈ ആവശ്യം ഉന്നയിക്കുന്ന സംഘടനയേതെന്നോ  ആരെന്നോ രേഖപ്പെടുത്തിയിട്ടുമില്ല. 
ജനങ്ങളെ ഭിന്നിപ്പിച്ച് സമരം പൊളിക്കാന്‍ തുടക്കം മുതല്‍ തന്നെ പരിശ്രമിക്കുന്ന പാറമടലോബി ഞായറാഴ്ച രാത്രിയില്‍ സമരാനുകൂലികളും അല്ലാത്തവരുമായ നാട്ടുകാരുടെ വീട്ടിലെ കിണറുകളില്‍ കരിഓയില്‍ ഒഴിക്കുകയും വീട്ടുമുറ്റത്തു പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങളില്‍ പെയിന്‍റും കരിഓയിലും കൂട്ടിക്കലര്‍ത്തി ഒഴിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. സമരം സജീവമായി നില്‍ക്കുന്ന വെച്ചൂച്ചിറ പഞ്ചായത്തില്‍ കൂടുതല്‍ കടുത്ത നടപടിക്ക് പാറമടലോബിയുമായി ബന്ധപ്പെട്ടവര്‍ നീക്കം നടത്തുന്നതായി ആരോപണമുണ്ട്. 
അതേസമയം പാറമടകള്‍ സ്ഥിതി ചെയ്യുന്ന നാറാണംമൂഴി പഞ്ചായത്തില്‍ സ്ഥിതിഗതികള്‍ ഏറക്കുറെ പാറമടലോബിക്ക് അനുകൂലമാക്കാനും കഴിഞ്ഞിട്ടുണ്ട്. സമരത്തിനെതിരെ കാലങ്ങളായി നിലകൊണ്ടിരുന്ന പഞ്ചായത്ത് ഭരണസമിതി പെട്ടെന്ന് പാറമടകള്‍ക്ക് എതിരായതും സമരത്തിന്‍െറ നേതൃത്വം ഏറ്റെടുത്തതും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ ഫാസ്റ്റായി; സമാന്തര സര്‍വീസുകള്‍ വര്‍ധിച്ചു

Posted: 06 May 2013 11:08 PM PDT

 

പീരുമേട്: ജില്ലയില്‍ സമാന്തര സര്‍വീസുകള്‍ വര്‍ധിക്കാന്‍ കാരണം സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ ഫാസ്റ്റ്,സൂപ്പര്‍ ഫാസ്റ്റാക്കിയതിനാല്‍. സ്വകാര്യ ഫാസ്റ്റുകളില്‍ അമിത കൂലി ഈടാക്കുന്നതിനാല്‍ ഹ്രസ്വദൂര യാത്രക്കാര്‍ സമാന്തര സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്.
ഓര്‍ഡിനറി സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളാണ് ഇപ്പോള്‍ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പദവികളില്‍ ഓടുന്നത്. പകരം സംവിധാനമില്ലാത്തതിനാല്‍ അധിക കൂലിയില്‍ നിന്ന് രക്ഷപ്പെടാന്‍ യാത്രക്കാര്‍ സമാന്തര സര്‍വീസുകളെ ആശ്രയിക്കുന്നു. ഫാസ്റ്റ് പാസഞ്ചറില്‍ എട്ട് രൂപയും സൂപ്പര്‍ ഫാസ്റ്റില്‍ 12 രൂപയും ഈടാക്കുന്ന മിനിമം ദൂരത്തില്‍ അഞ്ച് രൂപക്ക് സമാന്തര സര്‍വീസില്‍ യാത്ര ചെയ്യാം. 
സമാന്തര സര്‍വീസിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ കോടതി വിധി സമ്പാദിച്ചിട്ടുണ്ട്. 
എന്നാല്‍, യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ വേണ്ട ഗതാഗത സൗകര്യമില്ലാത്തതാണ് സമാന്തര സര്‍വീസുകളെ യാത്രക്കാര്‍ ആശ്രയിക്കാന്‍ മറ്റൊരു കാരണം. പീരുമേട്-കുട്ടിക്കാനം റൂട്ടില്‍ സമാന്തര സര്‍വീസില്‍ അഞ്ച് രൂപ ഈടാക്കുമ്പോള്‍ സ്വകാര്യ സൂപ്പര്‍ ഫാസ്റ്റില്‍ 12 രൂപയും കല്ലാര്‍കവല-കുട്ടിക്കാനം റൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റിന് 30 രൂപയും ഫാസ്റ്റിന് 15 രൂപയും ഓര്‍ഡിനറിക്ക് എട്ട് രൂപയുമാണ്. ഈ ദൂരം സമാന്തര സര്‍വീസില്‍ 10 രൂപക്ക് യാത്ര ചെയ്യാം. 
ഏലപ്പാറ-പീരുമേട് റൂട്ടില്‍ 27 രൂപ ബസ് കൂലി ഈടാക്കുമ്പോള്‍ 15 രൂപയാണ് സമാന്തര സര്‍വീസില്‍ കൂലി. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടുകളിലെ 80 ശതമാനം സ്വകാര്യ ബസുകളും ഫാസ്റ്റാണ്. 
ഫെയര്‍ സ്റ്റേജ് ഇല്ലാത്ത സ്ഥലങ്ങളിലെ സ്റ്റോപ്പുകളില്‍ നിന്ന് യാത്രക്കാരെ കയറ്റി ബസ് ജീവനക്കാര്‍ കൊള്ളയടിക്കുമ്പോള്‍ സമാന്തര സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ആശ്വാസമാണ്. 
ഹൈറേഞ്ചിലെ മിക്ക റൂട്ടുകളിലും ബസുകള്‍ കുറവാണ്. കോട്ടയം-എറണാകുളം ജില്ലകളില്‍ നിന്നാണ് ജില്ലയിലെ വിവിധ മേഖലകളിലേക്ക് സ്വകാര്യ ബസ് സര്‍വീസുള്ളത്. 
ഓര്‍ഡിനറി സര്‍വീസുകള്‍ വര്‍ധിപ്പിച്ചാല്‍ സമാന്തര സര്‍വീസുകളെ നിയന്ത്രിക്കാമെന്നിരിക്കെ കൂടുതല്‍ ബസുകള്‍ ഫാസ്റ്റ്,സൂപ്പര്‍ ഫാസ്റ്റ് പദവിയിലേക്ക് മാറുകയാണ്. 
സ്വകാര്യ ഫാസ്റ്റുകള്‍ വര്‍ധിച്ചതോടെ യാത്രാക്ളേശം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് ജില്ലയില്‍ ആരംഭിക്കണമെന്നും നെടുങ്കണ്ടം, ചെറുതോണി, മുണ്ടക്കയം എന്നീ സ്ഥലങ്ങളില്‍ അനുവദിച്ച കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഓരോ വര്‍ഷവും പൊലിയുന്നത് മൂന്ന് ലക്ഷം നവജാതശിശുക്കള്‍

Posted: 06 May 2013 11:04 PM PDT

Image: 

ന്യൂദല്‍ഹി:  ഇന്ത്യയില്‍ ഒരോ വര്‍ഷവും  ജനിച്ച ആദ്യ ദിവസം തന്നെ  മൂന്നു ലക്ഷത്തോളം നവജാത ശിശുക്കള്‍  മരിക്കുന്നതായി റിപ്പോര്‍ട്ട്. അണുബാധയും മറ്റു പ്രതിരോധ കാരണങ്ങളാലുമാണ്  കൂടുതല്‍  കുട്ടികള്‍ മരിക്കുന്നത്. ഇത്തരത്തില്‍  ലോകത്ത് ഏറ്റവും കൂടുതല്‍ നവജാത ശിശുക്കള്‍ മരിക്കുന്നത്  ഇന്ത്യയിലാണെന്ന് ‘സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്സ് മദര്‍-2013’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

മാസം തികയാതെയുള്ള പ്രസവം, അണുബാധ, മാതാവിന്റെ മോശം ആരോഗ്യം തുടങ്ങിയ  കാരണങ്ങളാല്‍ ഓരോ ദിവസവും 30,9300 കുട്ടികളാണ് മരിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള ശിശു മരണനിരക്കിന്റെ 29 ശതമാനം വരും.  ഗര്‍ഭസ്ഥശിശു മരണനിരക്കിലും ഇന്ത്യ മുന്നിലാണ്.
യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ‘സേവ് ദ ചില്‍ഡ്രന്‍’ നവജാത ശിശുമരണ നിരക്കുമായി ബന്ധപ്പെട്ട് തയാറാക്കിയ  റിപ്പോര്‍ട്ടില്‍ 176 രാജ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ജനസംഖ്യയില്‍ ഒന്നാമതുള്ള ചൈന നവജാത ശിശുമരണ നിരക്കില്‍ നാലാം സ്ഥാനത്താണ്. എന്നാല്‍  അഞ്ചു ശതമാനം മാത്രമാണ് ചൈനയിലെ ശിശുമരണനിരക്ക്. ജനിച്ച ദിവസം തന്നെ മരണമടയുന്ന ശിശുക്കളുടെ കണക്കില്‍ ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നത്. ജനസംഖ്യ കുടുതലുള്ള ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍  ശിശുമരണനിരക്ക് വളരെ കൂടുതലാണ്.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, എത്യേപ്യ എന്നീ രാജ്യങ്ങളും  നവജാതശിശു മരണ നിരക്കില്‍ മുന്‍പന്തിയിലാണ്. വികസിത രാജ്യങ്ങളില്‍ ഒരു ശതമാനം മാത്രമാണ് ശിശുമരണ നിരക്ക്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.

തെക്കന്‍ ഏഷ്യയിലെ മോശമായ ആരോഗ്യാവസ്ഥക്ക് കാരണം അടിസ്ഥാന സൗകര്യങ്ങളിലെ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലകളില്‍ 10,000 പേര്‍ക്ക് 14 ഡോക്ടറോ നഴ്സോ ആണ് ഉള്ളത്. കൂടാതെ  മാസം തികയാതെയുള്ള പ്രസവം, ജനന സമയത്തുള്ള ഭാരക്കുറവ്, മാതാവിന്റെആരോഗ്യക്കുറവ്  എന്നിവയും ഈ രാജ്യങ്ങളില്‍ ശിശുമരണ നിരക്ക് കൂടാന്‍ കാരണമാകുന്നു. ഇന്ത്യയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 28 ശതമാനം പേര്‍ക്കും ആവശ്യത്തിന് ഭാരമില്ല.

ബംഗ്ളാദേശ്, ഇന്ത്യ, നേപാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ 13 ശതമാനം സ്ത്രീകളും ആരോഗ്യകുറവു മൂലം ശരാശരി തൂക്കമില്ലാത്ത കുഞ്ഞുങ്ങളെയാണ് പ്രസവിക്കുന്നത്. ഇന്ത്യയില്‍ 47 ശതമാനം സ്ത്രീകളും 18 വയസിനു മുമ്പ് വിവാഹിതരാകുന്നവരാണ്. ഇതില്‍ 40 ശതമാനം സ്ത്രീകളും 18 വയസിനു മുമ്പേ പ്രസവിക്കുന്നു. നേരത്തെയുള്ള വിവാഹവും ഗര്‍ഭധാരണവും പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
മാതാവിന്റെആരോഗ്യകുറവുമൂലം ഇന്ത്യയില്‍ ഒരു വര്‍ഷം  56,000 നവജാതശിശുക്കളാണ് മരണപ്പെടുന്നത്. പ്രസവ രക്ഷയുടെ കാര്യത്തിലും 176 രാജ്യങ്ങളില്‍ 142ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.
 

കാഞ്ഞിരപ്പള്ളിയില്‍ കാറ്റിലും മഴയിലും വന്‍നാശം

Posted: 06 May 2013 11:02 PM PDT

 

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും തിങ്കളാഴ്ച വൈകുന്നേരം ആഞ്ഞുവീശിയ കനത്ത കാറ്റിലും മഴയിലും വന്‍നാശം.നിരവധിവീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് റബര്‍ മരങ്ങള്‍ കടപുഴകി. മേഖലയില്‍ വൈദ്യുതിബന്ധം  പൂര്‍ണമായും തകരാറിലായതിനാല്‍ നാശനഷ്ടം തിട്ടപെടുത്താനായിട്ടില്ല. 
കാഞ്ഞിരപ്പള്ളി -എരുമേലി സംസ്ഥാന പാതയിലും കാഞ്ഞിരപ്പള്ളി - തമ്പലക്കാട് - പാലാ റോഡിലും  മരങ്ങള്‍ കടപുഴകിവീണ് ഗതാഗതം സ്തംഭിച്ചു. രാത്രി ഏറെ വൈകിയാണ് പലയിടങ്ങളിലും ഗതാഗതം പുന$സ്ഥാപിച്ചത്. എരുമേലി റോഡില്‍ രണ്ടുമണിക്കൂറോളം തടസ്സപ്പെട്ട ഗതാഗതം വഴിതിരിച്ചുവിടുകയായിരുന്നു. 26ാം മൈല്‍ മുതല്‍ കുളപ്പുറം വരെയുള്ള ഭാഗത്ത് റോഡിന്‍െറ ഇരുവശത്തെയും മരങ്ങള്‍ കടപുഴകിവീണതുമൂലം കാല്‍നടയാത്രപോലും അസാധ്യമായി. അരമണിക്കൂറോളം കനത്ത മഴയോടൊപ്പം കാറ്റ് താണ്ഡവമാടിയപ്പോള്‍ പല കര്‍ഷകരുടെയും സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞു. ആകെയുണ്ടായിരുന്ന 200 മരങ്ങളില്‍ 30 മരം മാത്രമാണ് തമ്പലക്കാട് പാലാപ്പള്ളി പ്രഭാകരന്‍നായര്‍ക്ക് അവശേഷിക്കുന്നത്. ആയിരക്കണക്കിന്  റബര്‍മരങ്ങളും നിരവധി വീടുകളും തകര്‍ന്നു. വീടുകളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നു. കപ്പാട് മാര്‍സ്ളീവാ പള്ളിയുടെ കൊടിമരം കാറ്റില്‍ നിലംപതിച്ചു. 
26ാംമൈല്‍ കൊല്ലംകുളം അലക്സ് എബ്രഹാം, ജേക്കബ് എന്നിവരുടെ എസ്റ്റേറ്റിലെ ആയിരത്തിലേറെ മരങ്ങളാണ് നശിച്ചത്. കുളപ്പുറം ഒന്നാംമൈല്‍ കാരുവള്ളിക്കല്‍ സണ്ണിയുടെ വീടിന്‍െറ മുകളിലേക്ക് രണ്ടുമരങ്ങള്‍ വീണ് വീട് പൂര്‍ണമായും തകര്‍ന്നു. 
കപ്പാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് മരം വീണു. ആര്‍ക്കും പരിക്കില്ല. കപ്പാട് ഗവ. എല്‍.പി സ്കൂളിന്‍െറ മുകളിലേക്ക് ഞാവല്‍മരം വീണ് ഓഫിസ് ഭാഗികമായി തകര്‍ന്നു. തുമ്പമട മൂഴിക്കാട് പുളിക്കല്‍ കുട്ടപ്പന്‍, മടുക്കാങ്കല്‍ ബേബി, തെക്കേമുറി അപ്പച്ചന്‍, മുണ്ടമറ്റം ജയിംസ്, മുണ്ടമറ്റം ജോയല്‍, മുണ്ടമറ്റം ജോസുകുട്ടി, മുണ്ടമറ്റം സിജോ എന്നിവരുടെ വീടുകള്‍ക്കും ഭാഗികമായി നാശനഷ്ടം നേരിട്ടു. ഇവരുടെ നിരവധി മരങ്ങളും നശിച്ചു. കപ്പാട് പള്ളി കോളനിയിലെ ഏഴുവീടുകള്‍ ഭാഗികമായി തകര്‍ന്നു. ചില വീടുകളുടെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കാറ്റില്‍ പറന്നു.  കപ്പാട് മാര്‍സ്ളീവാ പള്ളി, ബെനഡിക്ടന്‍ ആശ്രമം, പൊട്ടംകുളം കുര്യാച്ചന്‍, തുമ്പമട കപ്പലുമാക്കല്‍ ഡെന്നീസ്, കൈപ്പനാനിക്കല്‍ ചാക്കോച്ചന്‍, പൊന്മലക്കുന്നേല്‍ ചാക്കോച്ചന്‍, കോഴിമല മിനോഷ്,  എന്നിവരുടെ റബര്‍മരങ്ങളും നിലംപതിച്ചു. 
തമ്പലക്കാട് പേഴത്തുംമൂട് മുതല്‍ തെക്കുംഭാഗം വരെ കാറ്റ് കനത്ത നാശനഷ്ടമാണ് വിതച്ചത്. അമ്പിയില്‍ രാജു, കണ്ണന്താനം വിനോദ് എന്നിവരുടെ വീടിന്‍െറ മുകളിലേക്ക് മരം വീണ് ഭാഗികമായി തകര്‍ന്നു.  അമ്പിയില്‍ വിജയന്‍നായര്‍, സാബു, കളരിക്കല്‍ രാമഭദ്രന്‍നായര്‍ എന്നിവരുടെ റബര്‍, പ്ളാവ്, ആഞ്ഞിലി എന്നിവ കടപുഴകി വീണു. പാത്തിക്കല്‍ സണ്ണി, കണ്ണന്താനം വിനോദ് എന്നിവരുടെ നൂറിലേറെ റബര്‍മരങ്ങള്‍ നശിച്ചു. ഈ പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം പൂര്‍ണമായി നിലച്ചു. 
വട്ടകപ്പാറ വടക്കേപ്പറമ്പില്‍ ഹസന്‍കനിയുടെ വീടിന്‍െറ മുകളില്‍ രണ്ടു മരങ്ങള്‍ വീണതോടെ വീട് പൂര്‍ണമായും തകര്‍ന്നു. കൊടുവന്താനം മസ്ജിദുല്‍ തഖ്വയുടെ ഒരു ഭാഗത്തെ ഷെഡ്ഡിന് കനത്ത നാശം നേരിട്ടു. കുറ്റിക്കാട്ടില്‍ മന്‍സൂറിന്‍െറ വീടിനും ഭാഗികമായി നാം നേരിട്ടു. 
മുണ്ടക്കയം കോഴികൊത്തിക്കല്‍ ജോര്‍ജ് വര്‍ഗീസിന്‍െറ വീടിന്‍െറ മേല്‍ക്കൂര കാറ്റില്‍ പറന്നു. മരം വീണ് വീട് ഭാഗികമായും തകര്‍ന്നു. ഒട്ടേറെ സ്ഥലങ്ങളില്‍ പുകപ്പുര, താല്‍ക്കാലിക ഷെഡ്ഡുകള്‍, കാലിത്തൊഴുത്തുകള്‍ എന്നിവ തകര്‍ന്നിട്ടുണ്ട്. ഇളങ്ങുളത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളിലേക്ക് വില്ലേജോഫിസ് വളപ്പില്‍ നിന്ന ആല്‍മരം വീണു. കൊണ്ടൂപ്പറമ്പില്‍ രാധാകൃഷ്ണന്‍, കൊല്ലംതോട്ട് അനി, മത്തോയിത്ത് രവി, വാഴക്കാലായില്‍ മൈതീന്‍, തകടിയേല്‍ രാജു എന്നിവരുടെ വീടുകള്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. പുതുപ്പറമ്പില്‍ മാഗി ജോസഫിന്‍െറ 12 ജാതിമരം നശിച്ചു. നിരവധിപേരുടെ റബര്‍മരങ്ങളും നശിച്ചിട്ടുണ്ട്. 
കാറ്റില്‍ നാശനഷ്ടം നേരിട്ട കാഞ്ഞിരപ്പള്ളി വില്ലേജിന്‍െറ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ വില്ലേജ് ഓഫിസര്‍ ദിലീപിന്‍െറ നേതൃത്വത്തില്‍ റവന്യൂസംഘം സന്ദര്‍ശിച്ചു. വന്‍ നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായതെന്ന് സംഘം പറഞ്ഞു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച  മുതല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ഇവര്‍ പറഞ്ഞു. 

ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമിലെ കുളത്തില്‍ മാലിന്യം തള്ളി

Posted: 06 May 2013 10:29 PM PDT

 

ചെങ്ങമനാട്: മേക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമിലെ കുളത്തില്‍ ചാക്കില്‍ കെട്ടിയ മാലിന്യം തള്ളി. തിങ്കളാഴ്ച രാവിലെ പമ്പ് ഹൗസില്‍ ജലവിതരണത്തിന് ഓപറേറ്റര്‍ എത്തിയപ്പോഴാണ് മാലിന്യം കണ്ടെത്തിയത്. ചെറുകിട ജലസേചന വിഭാഗത്തിന്‍െറ പരിധിയിലുള്ളതാണ് മേക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ സ്കീം. നെടുമ്പാശേരി പഞ്ചായത്തിലെ മേക്കാട്, ആനപ്പാറ, കാരക്കാട്ടുകുന്നടക്കം ഏക്കറുകണക്കിന് പ്രദേശങ്ങളില്‍ കൃഷിക്കും മറ്റും  20 മണിക്കൂറോളമാണ് ഇവിടെ പമ്പിങ് നടത്തുന്നത്. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെ ജലക്ഷാമം പരിഹരിക്കാനും പദ്ധതി സഹായകമാണ്. 
നാളുകളായി കനാലിലും കുളത്തിലും പായലും മുള്ളന്‍ചണ്ടിയും കെട്ടിക്കിടക്കുന്നതിനാല്‍ പമ്പിങ്ങിന് തടസ്സമുണ്ടാകാറുണ്ട്.  അതിനിടെയാണ് സാമൂഹികവിരുദ്ധരുടെ ശല്യം. അറവുശാലകളില്‍നിന്നും മറ്റും മാലിന്യം കരാറെടുത്ത് നീക്കുന്ന സംഘമാകാം ഇതിന് പിന്നിലെന്നാണ് നാട്ടുകാരും കര്‍ഷകരും സംശയിക്കുന്നത്.  പമ്പ് ഹൗസിന് സമീപം വഴിവിളക്കുകള്‍ പ്രകാശിക്കാത്തത് സാമൂഹികവിരുദ്ധര്‍ക്ക് സഹായകമാകുന്നതായി പരാതിയുണ്ട്. അധികൃതര്‍ നടപടിയെടുക്കണമെന്ന്  വാര്‍ഡ് മെംബര്‍ വറീത് ആനപ്പാറ ആവശ്യപ്പെട്ടു. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP