സ്വാഗതം
WELCOME

News Update..

Saturday, May 4, 2013

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുശര്‍റഫിന്റെ പാര്‍ട്ടി Madhyamam News Feeds

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുശര്‍റഫിന്റെ പാര്‍ട്ടി Madhyamam News Feeds

Link to

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുശര്‍റഫിന്റെ പാര്‍ട്ടി

Posted: 04 May 2013 12:27 AM PDT

Image: 

ഇസ്ളാമാബാദ്: പാകിസ്താനില്‍ മെയ് 11ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുശര്‍റഫിന്റെപാര്‍ട്ടിയായ ഓള്‍ പാകിസ്താന്‍ മുസ്ളീംലീഗ് (എ.പി.എം.എല്‍) പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുശര്‍റഫിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ പെഷാവര്‍ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇസ്ളാമാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് മുഹമ്മദ് അംജദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുശര്‍റഫിന്റെനാമനിര്‍ദേശ പത്രിക തള്ളിയതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായത്. മുശര്‍റഫിന് എതിരെയുള്ള എല്ലാ കേസുകളെയും അദ്ദേഹം നേരിടും; എവിടേക്കും രക്ഷപ്പെടില്ല. നാമനിര്‍ദേശ പത്രിക നല്‍കിയ പാര്‍ട്ടിയുടെ 170 സ്ഥാനാര്‍ഥികളും അവരുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും അംജദ് വ്യക്തമാക്കി.

വിവിധ കേസുകളില്‍ അറസ്റ്റിലായ മുശര്‍റഫ് ഇപ്പോള്‍ ഫാംഹൗസില്‍ തടവില്‍ കഴിയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുശര്‍റഫിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കോടതി ഉത്തരവുണ്ടായത്.

നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന് കീഴില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് എ.പി.എം.എല്‍ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസ് ഭരണം ജനങ്ങള്‍ക്ക് ശാപം -പിണറായി

Posted: 04 May 2013 12:15 AM PDT

നടുവണ്ണൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അധികാരത്തിലേറ്റിയവര്‍ പോലും എത്രയും പെട്ടെന്ന് ഈ ശാപം ഒഴിഞ്ഞുകിട്ടിയാല്‍ മതിയെന്നാണ് ആഗ്രഹിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നടുവണ്ണൂരില്‍ കര്‍ഷകസംഘംജില്ലാ സമ്മേളനത്തിന്‍െറ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് കേന്ദ്രം ഭരണം നടത്തുന്നത്.
കേരളത്തില്‍ സി പി എമ്മിനെ ഒതുക്കാന്‍ സര്‍ക്കാരും വലതുപക്ഷവും ഒന്നിച്ച് ഇടപെട്ട സംഭവം കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്ന സംഭവമാണ്. അതിനാല്‍ അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് ശരിയല്ല.
പോഷകാഹാരക്കുറവുകൊണ്ട് മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം വര്‍ധിക്കുകയാണ് കേരളത്തില്‍.
ദാരിദ്ര്യംകൊണ്ട് എല്ലുന്തിയ കുഞ്ഞുങ്ങളെയാണ് അട്ടപ്പാടിയില്‍ കാണാന്‍ കഴിഞ്ഞത്. പരമ ദരിദ്രരെയും ദാരിദ്ര്യരേഖക്ക് മുകളിലാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. നാടിനെ ഭിന്നിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് ഉദാഹരണമാണ് ശിവഗിരി സംഭവം. നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് സംസാരിക്കാന്‍ മുഖ്യമന്ത്രിക്കോ രമേശ് ചെന്നിത്തലക്കോ കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല. ശ്രീനാരായണഗുരുവിന്‍െറ ആദര്‍ശത്തെ ചവിട്ടി പുറത്താക്കി ഒരു കൂട്ടം സന്യാസിമാര്‍ ആര്‍.എസ്.എസിനെ സ്ഥാപിക്കുന്ന കാഴ്ചയാണ് ശിവഗിരിയില്‍ കണ്ടത് -പിണറായി പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ സി.എം. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. പി. വിശ്വന്‍ അധ്യക്ഷത വഹിച്ചു. സമാപനത്തോടനുബന്ധിച്ച് കര്‍ഷകരുടെ ഉജ്ജ്വല റാലിയും നടന്നു.
കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി, ഇ.കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റായി പി. വിശ്വനെയും സെക്രട്ടറിയായി ടി.പി. ബാലകൃഷ്ണന്‍ നായരെയും തെരഞ്ഞെടുത്തു.
കെ.പി. കുഞ്ഞമ്മദ്കുട്ടിയാണ് ട്രഷറര്‍. വൈസ് പ്രസിഡന്‍റായി അഡ്വ. ഇ.കെ. നാരായണന്‍, ബാബു പറശ്ശേരി, ടി.കെ. സോമന്‍ എന്നിവരെയും ജോ. സെക്രട്ടറിമാരായി എം. മെഹബൂബ്, ജോര്‍ജ് തോമസ്, എം. ചായിച്ചൂട്ടി എന്നിവരെയും തെരഞ്ഞെടുത്തു.  
നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിയില്‍നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് കര്‍ഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോളവിലയുടെ ആറു മടങ്ങ് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

 

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗംഭീറും യുവരാജും പുറത്ത്

Posted: 04 May 2013 12:07 AM PDT

Image: 

 മുംബൈ: അടുത്തമാസം ഇംഗ്ളണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ നിന്ന് ഗൗതം ഗംഭീറിനെയും യുവ് രാജിനെയും ഒഴിവാക്കി.

സചിന്‍ ടെണ്ടുല്‍കര്‍ ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയും വീരേന്ദര്‍ സെവാഗിനെ മോശം ഫോം കാരണം ഒഴിവാക്കുകയും ചെയ്തതിനാല്‍ ഓപണിങ്ങില്‍ മുരളി വിജയ്യെയും കൂട്ടാളിയായി ശിഖര്‍ ധവാനെയും ടീമിലെടുത്തിയിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ സെഞ്ച്വറി നേടിയ ധവാന്‍ ഐ.പി.എല്ലിലും മികച്ച ഫോമിലാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ദിനേശ് കാര്‍ത്തികും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

നേരത്തേ പ്രഖ്യാപിച്ച 30 അംഗ സാധ്യതാ ടീമില്‍നിന്നാണ് സന്ദീപ് പാട്ടീലിന്റെനേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ അന്തിമ ടീമിനെ നിശ്ചയിച്ചിട്ടുള്ളത്.

ടീം: ധോണി(ക്യാപ്റ്റന്‍ ), ശിഖര്‍ ധവാന്‍, മുരളി വിജയ്, വിരാട് കോഹ്ലി,  സുരേഷ് റെയ്ന, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര,  ഉമേഷ് യാദവ്,  ഇര്‍ഫാന്‍ പത്താന്‍, വിനയ് കുമാര്‍.

 

ഗള്‍ഫ് സിനിമയിലെ സൂപ്പര്‍ ഹിറ്റ് മസാല ചായ ഇനി മധുരിക്കും ഓര്‍മ

Posted: 03 May 2013 11:17 PM PDT

Image: 

ദോഹ: ഗള്‍ഫ് സിനിമ കോംപ്ളക്സിലെ സന്ദര്‍ശകര്‍ക്ക് മസാല ചായയുടെ അപൂര്‍വ്വ സ്വാദ് സമ്മാനിച്ച കഫ്റ്റീരിയ ഓര്‍മകളുടെ തിരശ്ശീലയിലേക്ക്. കേരളത്തനിമയുള്ള നാട്ടു പലഹാരങ്ങളും മസാല ചായയെന്ന പേരില്‍ സ്വന്തമായി റിലീസ് ചെയ്ത ചായയും കൊണ്ട് പത്ത് വര്‍ഷത്തോളം രുചിയുടെ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച, ഗള്‍ഫ്സിനിമ കഫ്റ്റീരിയ എന്ന പേരില്‍ പ്രശസ്തമായ ആന്‍റിക കഫേയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലൈസന്‍സ് പുതുക്കിനല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചതോടെ പാക്കപ്പ് ചെയ്യാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ഗള്‍ഫ് സിനിമയിലും ദോഹ സിനിമയിലും സിനിമയും സ്റ്റേജ് പരിപാടികളും കാണാനെത്തുന്നവര്‍ മാത്രമായിരുന്നില്ല ഈ കഫ്റ്റീരിയയുടെ ആരാധകര്‍. സിനിമയോട് ഒരു താല്‍പര്യവുമില്ലാത്തവര്‍ പോലും ചായയും കടിയും കഴിക്കാന്‍ മാത്രമായി മലയാളികള്‍ നടത്തുന്ന ഈ കടയിലെത്തി. ഏലക്കായും ഇഞ്ചിപ്പൊടിയുമൊക്കെ ചേര്‍ത്ത് തയാറാക്കുന്ന മസാല ചായയാണ് ഇവിടെ എന്നും നിറഞ്ഞ സദസ്സില്‍ ഓടിയിരുന്നത്. ഒപ്പം പഴംപൊരിയടക്കമുള്ള കേരളത്തിന്‍െറ സ്വന്തമായ ഇനങ്ങളും. വ്യത്യസ്തമായ അതിന്‍െറ സ്വാദ് ഏവരെയും ആകര്‍ഷിച്ചു. മൂന്നു മാസം മുമ്പ് ഗള്‍ഫ്സിനിമ കോംപ്ളക്സ് സുരക്ഷാ കാരണങ്ങളാല്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അടപ്പിച്ചതോടെ ഇവിടെ സിനിമാ പ്രദര്‍ശനം നിലച്ചു. എന്നിട്ടും കഫ്റ്റീരിയയില്‍ തിരക്കൊഴിഞ്ഞിരുന്നില്ല.
പറഞ്ഞുകേട്ട് ഇവിടുത്തെ വിഭവങ്ങള്‍ ആസ്വദിക്കാനും പ്രശംസിക്കാനുമെത്തിയവരില്‍ വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈനും മലയാളത്തിന്‍െറ പ്രിയതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെയുണ്ട്. എം.ഫ് ഹുസൈന്‍ ദോഹയിലെത്തുമ്പോള്‍ നിത്യസന്ദര്‍ശകനായിരുന്നു. ഈ രംഗത്ത് നാട്ടില്‍ ഒരുവിധ പരിചയവുമില്ലാതിരുന്ന കണ്ണൂര്‍ സ്വദേശികളായ അശ്റഫ്, അബ്ദുല്‍സലാം, മുഹമ്മദ്, ഷമീദ് എന്നിവര്‍ ചേര്‍ന്നാണ് 2003ല്‍ ആന്‍റിക കഫേ തുടങ്ങിയത്. പിന്നീട് ഇവരുടെയെല്ലാം പ്രതീക്ഷകളെ തെറ്റിച്ച വിജയമായിരുന്നു സ്ഥാപനത്തിന്‍േറത്. ദോഹയിലെ മലയാളികളുടെ ഒത്തുചേരലിന്‍െറയും സൗഹൃദം പങ്കിടലിന്‍െറയും വേദി കൂടിയായിരുന്നു ഇവിടം. മനസ്സില്‍ വേദനയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോഴും വൈകാതെ ദോഹയില്‍ മറ്റൊരിടത്ത് സ്ഥാപനം വീണ്ടും തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍.

മഴ: മരിച്ചവരുടെ എണ്ണം 24 കവിഞ്ഞു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

Posted: 03 May 2013 11:08 PM PDT

Image: 

ജിദ്ദ: കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്‍െറ വിവിധ മേഖലകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സിന്‍െറ സഹായംതേടി ഇന്നലെ ഉച്ചവരെ 42639ത്തിലധികം കാളുകള്‍ ലഭിച്ചതായി സിവില്‍ ഡിഫന്‍സ് മേധാവി ജനറല്‍ സഅദ് ബിന്‍ അബ്ദുല്ല അല്‍തുവൈജരി വ്യക്തമാക്കി. ഇതില്‍ 55 ശതമാനം മഴവെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിയതും 30 ശതമാനം താഴ്വരകളിലും വീടുകളിലും ഇസ്തിറാഹകളിലും കുടുങ്ങിയതും 10 ശതമാനം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്, ടെലിഫോണ്‍ ബന്ധം വിഛേദിക്കലും അഞ്ച് ശതമാനം വെള്ളത്തില്‍ മൂങ്ങിയുള്ള അപകടങ്ങളുമാണ്.
സിവില്‍ ഡിഫന്‍സിന്‍െറ 700 ഓളം യൂനിറ്റുകള്‍ കഴിഞ്ഞയാഴ്ച വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ടായിരുന്നു. 40 ഓളം വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. വിവിധ മേഖകളില്‍ 6362 പേരെ രക്ഷപ്പെടുത്തുകയും 4544 പേരെ മാറ്റി താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 24ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അഖീഖില്‍ അഞ്ചും അല്‍ഖര്‍ജില്‍ മൂന്നും അഫ്ലാജില്‍ മൂന്നും ഹരീഖ്, മദീന, മജ്മഅ, ഖുവൈഇയ, താഇഫ്, ബീഷ, ഖമീസ് എന്നിവിടങ്ങളില്‍ ഒരോരുത്തരുമാണ് മരിച്ചത്.
നാല് പേരെ കാണാതായിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ അല്‍ബാഹയിലും ഒരാള്‍  ഹാഇലിലുമാണ്. ഇവര്‍ മഴവെള്ളത്തില്‍ കുടുങ്ങി ഒലിച്ചുപോയതാകുമെന്നാണ് കരുതുന്നത്്. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നുണ്ട്. 18ഓളം വകുപ്പുകള്‍ സേവന രംഗത്തുണ്ട്. മിക്ക മേഖലകളില്‍ മഴ അവസാനിച്ചിട്ടുണ്ടെങ്കിലും സിവില്‍ ഡിഫന്‍സ് കനത്ത ജാഗ്രത തുടരുന്നുണ്ട്. കാലാവസ്ഥ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അണക്കെട്ടുകള്‍ക്കടുത്ത് ജാഗ്രത പുലര്‍ത്തുന്നുണ്ട്. നഷ്ടപരിഹാരം കണക്കാക്കുന്ന നടപടികള്‍ ആരംഭിച്ചതായും സിവില്‍ ഡിഫന്‍സ് മേധാവി പറഞ്ഞു.
അല്‍ബാഹയിലെ അഖീഖും മറ്റ് അണക്കെട്ടുകളും ജലവിതാനം കൂടി പൊട്ടാറായതായുള്ള പ്രചാരണം ശരിയല്ലെന്ന് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.  മുന്നറിയിപ്പ് സൈറണുകള്‍ മുഴക്കിയത് അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന് അറിയിക്കാനല്ല. പ്രദേശവാസികളോട് അണക്കെട്ടുകള്‍ക്കടുത്ത് നിന്ന് മാറി താമസിക്കാനും ഏത് സമയവും ജലവിതാനം കൂടാന്‍ സാധ്യതയുണ്ടെന്നുമറിയിക്കാനും ആവശ്യമായ മുന്‍കരുതലെടുക്കാനുമാണെന്ന് അദ്ദേഹം പറഞ്ഞു. മഴദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും സഹായങ്ങള്‍ എത്തിക്കുന്നതിനും 21 വിമാനങ്ങള്‍ ഉപയോഗിക്കുന്നതായി സുരക്ഷ വിമാന അധികൃതര്‍ വ്യക്തമാക്കി. ആളുകളെ രക്ഷപ്പെടുത്തുകയും മരുന്നുകളും പുതപ്പുകളും ഭക്ഷ്യപദാര്‍ഥങ്ങളുമെത്തിക്കാനുമാണ് ഇത്രയും വിമാനങ്ങള്‍ ഉപയോഗിക്കുന്നത്്. 30 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്ര വലിയ രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്ന് സുരക്ഷ വിമാന ക്യാപ്റ്റന്‍ കേണല്‍ മുഹമ്മദ് അല്‍ഹര്‍ബി പറഞ്ഞു. റിയാദ്, ഹാഇല്‍, അല്‍ഖര്‍ജ്, അഫ്ലാജ്, വാദി ദവാസിര്‍, ഖുവൈഇയ, മുസാഹ്മിയ, ഉനൈസ, താഇഫ്, ബീഷ, നജ്റാന്‍, അബ്ഹ, റാനിയ, തുര്‍ബ തുടങ്ങിയ സ്ഥലങ്ങളിലാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, തുര്‍ബ, അല്‍ബാഹ മേഖലകളുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ചയും മഴയുണ്ടായി. അഖീഖ്, ഖുറാ, ബല്‍ജുര്‍ശി എന്നിവിടങ്ങളിലാണ് മഴയുണ്ടായത്.

മസ്കത്ത് കേരളോത്സവത്തിന് കൊടിയിറങ്ങി

Posted: 03 May 2013 10:55 PM PDT

Image: 

മസ്കത്ത്: മലയാളികള്‍ക്ക് ആവേശ കാഴ്ചകള്‍ സമ്മാനിച്ച് രണ്ടു ദിവസമായി നടന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍െറ മസ്കത്ത് കേരളോത്സവത്തിന് കൊടിയിറക്കം. ഉത്സവാന്തരീക്ഷത്തില്‍ നടന്ന പരിപാടി കാണാന്‍ നിരവധി പേരാണ് അവധി ദിവസമായ ഇന്നലെ ഖുറം മറ ലാന്‍റിലെത്തിയത്.  സ്ത്രീ ശാക്തീകരണം എന്ന തലക്കെട്ടില്‍ നടന്ന ആഘോഷത്തിന്‍െറ കലാപരിപാടികള്‍ പോലും വ്യത്യസ്തത പുലര്‍ത്തി. നടിയും സന്നദ്ധ പ്രവര്‍ത്തകയുമായ ശബാന ആസ്മി തിരികൊളുത്തിയതോടെ തുടക്കമായ കലയുടെ രാവുകള്‍ക്ക് ഇന്നലെയാണ് തിരി താണത്.
കേരളോത്സവത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച യുവജനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനം രാവിലെ ഐ.എസ്.സി ഹാളില്‍ വിതരണം ചെയ്തു.
കേളി, തമിഴ് നാടോടി നൃത്തം, തീം ഡാന്‍സ്, മറാത്തി നാടോടി നൃത്തം, ഒമാന്‍ നൃത്തം, നാടോടി നൃത്തം, സമാപന സമ്മേളനം, പഞ്ചവാദ്യം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, ശിങ്കാരി മേളം തുടങ്ങിയ കലാപരിപാടികള്‍ കാണികളുടെ മനം കവര്‍ന്നു.

ലബനാന്‍ വഴി കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

Posted: 03 May 2013 10:50 PM PDT

Image: 

കുവൈത്ത് സിറ്റി: ലബനാന്‍ വഴി കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ലബനാനിലെ റഫീഖ് ഹരീരി വിമാനത്താവളം വഴിയാണ് കുവൈത്തിലേക്ക് സിറിയന്‍ പൗരന്‍ അഞ്ച് കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ലബനാന്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് ലബനാന്‍ അധികൃതര്‍ അറിയിച്ചു.
കുവൈത്ത് സുരക്ഷാ വിഭാഗം ലബനാന്‍ അധികൃതരുമായി ബന്ധപ്പെട്ട് സിറിയക്കാരനെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഇയാള്‍ക്ക് കുവൈത്തിലുള്ള മറ്റ് മയക്കുമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
 

അനന്തരവന്റെ അഴിമതിയില്‍ പങ്കില്ലെന്ന് ബന്‍സാല്‍

Posted: 03 May 2013 09:48 PM PDT

Image: 

ന്യൂദല്‍ഹി: റെയില്‍വേ ബോര്‍ഡ് നിയമനത്തിന് അനന്തരവന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍. അനന്തരവന്‍ പണം വാങ്ങിയത് തന്റെ അറിവോടെയല്ലെന്നും താന്‍ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി കേസില്‍ മന്ത്രിയുടെ അനന്തരവന്‍ വിജയ് സിംഗ്ലയെ വെള്ളിയാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

അനന്തരവന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ യാതൊരുവിധ ഔദ്യോഗിക കൃത്യവിലോപവും നടത്തിയിട്ടില്ല. പൊതുജീവിതത്തില്‍ എന്നും സത്യസന്ധത പുലര്‍ത്തിയ വ്യക്തിയാണ് താന്‍. കേസ് അന്വേഷിക്കുന്ന സി.ബി.ഐ.യുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. അന്വേഷണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും ബന്‍സല്‍ പറഞ്ഞു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബന്‍സാലില്‍ നിന്ന് കോണ്‍ഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്.

സ്ഥാനക്കയറ്റം നല്‍കിയതിന് റെയില്‍വേ ബോര്‍ഡ് അംഗത്തിന്റെ കൈയ്യില്‍ നിന്ന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വെള്ളിയാഴ്ചയാണ് ബന്‍സാലിന്റെ സഹോദരിയുടെ പുത്രന്‍ വിജയ് സിംഗ്ലയെ സി.ബി.ഐ അറസ്റ്റു ചെയ്തത്. പണം നല്‍കിയ റെയില്‍വേ ബോര്‍ഡ് അംഗം മഹഷ് കുമാര്‍, ഇടനിലക്കാരായി പ്രവര്‍ത്തിച്ച മഞ്ജുനാഥ്, സന്ദീപ് ഗോയല്‍ എന്നിവരെയും സി.ബി.ഐ അറസ്റ്റു ചെയ്തിട്ടുണ്ട്.

പശ്ചിമ റെയില്‍വേ ജനറല്‍ മാനേജരായിരുന്ന മഹേഷ് കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് റെയില്‍വേ ബോര്‍ഡംഗമാക്കിയത്. നേരത്തെ 10 കോടി രൂപയാണ് സിംഗ്ല മഹേഷിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവസാനം രണ്ടുകോടി രൂപക്ക് ഇടപാട് ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആദ്യഗഡുവായി 90 ലക്ഷം രൂപ കൈപറ്റുകയായിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ സിംഗ്ലയെ അറസ്റ്റു ചെയ്തത്. മഹേഷിന്റെ നീക്കങ്ങളും ഫോണ്‍വിളികളും നിരീക്ഷിച്ചാണ് സിബി.ഐ നീക്കം നടത്തിയത്.

അതേസമയം, സംഭവത്തിന്റെ ധാര്‍മികഉത്തരവാദിത്തം ഏറ്റെടുത്ത് ബന്‍സാല്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. റെയില്‍വേയില്‍ കൈക്കൂലി നല്‍കാതെ ഒന്നും നടക്കില്ലെന്ന് അവസ്ഥയാണെന്നും മൊത്തം സംവിധാനവും ശുദ്ധീകരിക്കേണ്ടതുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി പറഞ്ഞു.

 

ടി.പിക്ക് സ്മരണാഞ്ജലിയുമായി ഒഞ്ചിയം

Posted: 03 May 2013 09:24 PM PDT

Image: 

വടകര: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ ഒന്നാം രക്തസാക്ഷി ദിനപരിപാടികള്‍ക്ക്  ഒഞ്ചിയത്ത് തുടക്കമായി.   നാടിന്‍െറ പൊതുജീവിതത്തിന്‍െറ ഭാഗമായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച ടി.പിയെ ഓര്‍ക്കാന്‍ നാനാതുറകളിലുള്ളവര്‍ ഒഞ്ചിയത്തിന്‍െറ മണ്ണില്‍ എത്തിച്ചേര്‍ന്നു. ആര്‍.എം.പിയുടെ നേതൃത്വത്തില്‍ ഒഞ്ചിയം ഏരിയയിലെ ബ്രാഞ്ചുകളില്‍ ശനിയാഴ്ച   പുലര്‍ച്ചെ പ്രഭാതഭേരി നടത്തി.   

ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ച വള്ളിക്കാട് ടൗണിലെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണനില്‍ നിന്ന് ദീപശിഖ ആര്‍.എം.പി നേതാവ് എം.ആര്‍. കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍ ഏറ്റുവാങ്ങി.  തുടര്‍ന്ന് ബാന്‍ഡ് വാദ്യങ്ങളുടെയും അത്ലറ്റുകളുടെയും ഗായക സംഘത്തിന്‍െറയും അകമ്പടിയോടെ ദീപശിഖായുമായി നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരും നെല്ലാച്ചരേിയിലെ  വീടിനോടുചേര്‍ന്ന് ടി.പി അന്ത്യ വിശ്രമം കൊള്ളുന്ന സ്മൃതി കുടീരത്തിലേക്ക് നീങ്ങി.

സ്മൃതി  മന്ദിരത്തിലെ ദീപശിഖയില്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ജോതി പകര്‍ന്നു. ടി.പിയുടെ വീടിനോടുചേര്‍ന്നുള്ള സ്മൃതി കുടീരത്തില്‍ സ്ഥാപിച്ച  അര്‍ധകായപ്രതിമ അനാച്ഛാദനം ചെയ്തു. മലപ്പുറം മൊറയൂര്‍ സ്വദേശികളായ സതീഷ് ബാബു, ഭാര്യ ഷെറീന എന്നിവരാണ് നാലര അടി ഉയരമുള്ള കോണ്‍ക്രീറ്റ് പ്രതിമ നിര്‍മിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മലപ്പുറത്തുനിന്ന് പ്രതിമ ടി.പിയുടെ വീട്ടിലെത്തിച്ചത്. സ്മൃതി കുടീരനിര്‍മാണത്തിന് ആര്‍ട്ടിസ്റ്റുമാരായ മുരളി ഏറാമല, മധുമടപ്പള്ളി, ആര്‍കിടെക്റ്റ് സുരേഷ് ബാബു എന്നിവര്‍രാണ് നേതൃത്വം നല്‍കിയത്.
കാലത്തു സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍  ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, പഞ്ചാബിലെ വിമത സി.പി.എം നേതാവായ മംഗത്റാം പസ്ല, ആര്‍ .എം.പി. നേതാവ് എന്‍ . വേണു, ഡോ. ആസാദ് എന്നിവരും  പങ്കെടുത്തു. ഇതിനുശേഷം ടി.പി. അവസാനമായി പൊതുയോഗത്തില്‍ പ്രസംഗിച്ച മണ്ടോടിത്താഴ വയലില്‍ അനുസ്മരണയോഗം നടന്നു.

വൈകീട്ട് നാലിന് വെള്ളികുളങ്ങര ടൗണില്‍ നിന്ന് റെഡ്വളന്‍റിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. പ്രകടനം ഓര്‍ക്കാട്ടേരി ചന്ത മൈതാനിയിലെ പൊതുസമ്മേളനനഗരിയില്‍ സമാപിക്കും. മംഗത്റാം പസ്ല (പഞ്ചാബ്), ഡോ. പ്രസന്‍ ജിത്ത് ബോസ് (ബംഗാള്‍), അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, കെ.സി. ഉമേഷ് ബാബു, കെ.എസ്. ഹരിഹരന്‍ എന്നിവര്‍ സംസാരിക്കും. 

ശ്രീറാം അകലെ; വീട്ടില്‍ ആഘോഷം

Posted: 03 May 2013 08:31 PM PDT

Image: 

 കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ സന്തോഷ വാര്‍ത്ത വരുമ്പോള്‍ കൊച്ചിക്കാരനായ ശ്രീറാം വെങ്കിട്ടരാമന്‍ കട്ടക്കിലെ സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളജില്‍ രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാരും വീട്ടുകാരും നാട്ടുകാരും ഫോണില്‍ വിളിച്ചപ്പോഴൊന്നും ശ്രീറാമിനെ ലൈനില്‍ കിട്ടിയില്ല. എങ്കിലും കൊച്ചി പനമ്പിള്ളി നഗറില്‍ രാമസ്വാമി അയ്യര്‍ കോളനിയില്‍ കൃഷ്ണാലയം വീട്ടില്‍ ആഘോഷം തുടങ്ങിയിരുന്നു.
സെന്‍റ് ആല്‍ബര്‍ട്സ് കോളജിലെ സുവോളജി വകുപ്പിന്‍െറ മേധാവിയായിരുന്ന ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍െറയും വൈറ്റില എസ്.ബി.ഐ ബ്രാഞ്ചിലെ അസിസ്റ്റന്‍റ് ആയ ആര്‍. രാജത്തിന്‍െറയും സന്തോഷം പങ്കിടാന്‍ അയല്‍ക്കാരും ബന്ധുക്കളും വാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയിരുന്നു.
അമല മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ അനുജത്തി  ലക്ഷ്മിക്കും കിട്ടി ചേട്ടന്‍െറ നേട്ടത്തില്‍ കുറെ അഭിനന്ദനങ്ങള്‍. കട്ടക്കില്‍ എം.ഡി കോഴ്സിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ശ്രീറാം . തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് നേടിയ ശ്രീറാം തിരുവനന്തപുരത്ത് തന്നെയുള്ള സര്‍ക്കാര്‍ പരിശീലന കേന്ദ്രമായ ഐ.എ.എസ് അക്കാദമിയിലാണ് പരിശീലനം നടത്തിയത്. കഴിഞ്ഞ വര്‍ഷം പരീക്ഷയെഴുതി കിട്ടിയത് നാനൂറിന് മുകളില്‍ റാങ്ക്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍  സര്‍വീസ് കിട്ടിയെങ്കിലും വീണ്ടും എഴുതി. ഇത്തവണ ഉയര്‍ന്ന റാങ്ക് കിട്ടുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും ശ്രീറാം അമ്മയോട് പങ്കുവെച്ചിരുന്നു. മെഡിസിനും സുവോളജിയും ഐച്ഛിക വിഷയമാക്കിയാണ് പരീക്ഷയെ നേരിട്ടത്.
സിനിമകളെയും പുസ്തകങ്ങളെയും ടി.വി പരിപാടികളെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ശ്രീറാം സ്കൂള്‍ കാലഘട്ടങ്ങളില്‍ പഠനത്തില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയിരുന്നു.
 കമലഹാസന്‍െറ ആരാധകന്‍ കൂടിയാണ് ശ്രീറാം. എ തൗസന്‍റ് സ്പ്ളെന്‍ഡിഡ് സണ്‍സ്, ഗാന്ധി, ടു കില്‍ എ മോക്കിങ് ബേഡ്, മൈ നെയിം ഈസ് റെഡ്, സഹീര്‍ എന്നീ പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്ന ശ്രീറാം മഹാത്മാഗാന്ധിയെ ഏറെ ആരാധിക്കുന്നു. അടുത്തദിവസം കൊച്ചിയിലെത്തുന്ന ശ്രീറാമിനൊപ്പം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് വീട്ടുകാര്‍.

ഡോ. ആല്‍ബിക്ക് പിറന്നാള്‍ മധുരം

മൂവാറ്റുപുഴ: ആതുരസേവനത്തില്‍ ഹരിശ്രീ കുറിച്ച് സിവില്‍ സര്‍വീസിന്‍െറ ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന ആല്‍ബി ജോണ്‍വര്‍ഗീസിന് സിവില്‍ സര്‍വീസ് പരീക്ഷയിലെ നാലാം റാങ്ക്, പിറന്നാള്‍ മധുരം. 26ാം പിറന്നാള്‍ ശനിയാഴ്ച ആഘോഷിക്കാനിരിക്കെ തലേന്നാണ് സിവില്‍ സര്‍വീസ് റാങ്ക് ആല്‍ബിയെ തേടിയെത്തിയത്.
സിവില്‍ സര്‍വീസ്  വിദ്യാഭ്യാസകാലത്തെ സ്വപ്നമായിരുന്നു. എന്നാല്‍, ഡോക്ടറായി വന്ന ശേഷം താഴെ തട്ടിലുള്ളവരുടെ പ്രശ്നങ്ങള്‍ ഹൃദയത്തില്‍ തൊട്ടു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കണമെന്ന ആഗ്രഹം കലശലായതോടെ എങ്ങനെയും സിവില്‍ സര്‍വീസ് നേടണമെന്നായി. അങ്ങനെയാണ് ഇതിനായി പരിശ്രമിച്ചത്. ലിസ്റ്റില്‍ കയറുമെന്നല്ലാതെ റാങ്ക് പ്രതീക്ഷിച്ചില്ല. അടുത്ത തവണ മുന്‍നിരയിലെത്തി ലക്ഷ്യം നേടാമെന്നായിരുന്നു പ്രതീക്ഷ. സന്തോഷമുണ്ട് -ആല്‍ബി ‘മാധ്യമ’ത്തോട് പറഞ്ഞു.
തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍നിന്നായിരുന്നു  2010ല്‍ എം.ബി.ബി.എസ് കരസ്ഥമാക്കിയത്്. ചെങ്ങമനാട് കുന്നുകര പി.എച്ച്.സിയില്‍ വൈകാതെ ഡോക്ടറായി ചുമതലയേറ്റെടുത്തു.
കര്‍ഷകനായ പിറവം അഞ്ചല്‍പ്പെട്ടി കുപ്പമലയില്‍ ജോണ്‍ വര്‍ഗീസിന്‍െറയും ശലോമിയുടെയും മകനാണ്. എസ്.എസ്.എല്‍.സി പിറവം ഫാത്തിമമാതാ സ്കൂളില്‍നിന്ന് 95 ശതമാനം മാര്‍ക്കോടെ പാസായ ആല്‍ബി, പാലാ സെന്‍റ് തോമസില്‍നിന്ന് 93 ശതമാനം മാര്‍ക്കോടെ പ്ളസ്ടുവും വിജയിച്ചാണ് മെഡിസിന് ചേര്‍ന്നത്. സഹോദരന്‍ അതുല്‍ ജോണ്‍ വര്‍ഗീസ്  കോഴിക്കോട് എന്‍.ഐ.ടിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP