സ്വാഗതം
WELCOME

News Update..

Sunday, May 19, 2013

ഡെങ്കി നിയന്ത്രണത്തിന് ജനപങ്കാളിത്തം വേണം -ഡി. എം.ഒ Madhyamam News Feeds

ഡെങ്കി നിയന്ത്രണത്തിന് ജനപങ്കാളിത്തം വേണം -ഡി. എം.ഒ Madhyamam News Feeds

Link to

ഡെങ്കി നിയന്ത്രണത്തിന് ജനപങ്കാളിത്തം വേണം -ഡി. എം.ഒ

Posted: 18 May 2013 11:57 PM PDT

 

കൊല്ലം: ഡെങ്കിപ്പനി വ്യാപ കമായ ജില്ലയിലെ അഞ്ചല്‍, ചടയമംഗലം, പത്തനാപുരം, കുളക്കട, ശാസ്താംകോട്ട, ശൂരനാട്, കുന്നത്തൂര്‍ പ്രദേശങ്ങളില്‍ രോഗബാധ നിയന്ത്രി ക്കാന്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ഡി. എം.ഒ ഡോ. കെ. സലില അറിയിച്ചു. 
കൊതുകിന്‍െറ സാന്ദ്രത ക്രമാതീതമായി വര്‍ധിച്ചതാണ് ഡെങ്കിബാധ അധികമാകാന്‍ കാരണം. കൊതുകുനശീകരണത്തിന് കൂത്താടികളെ നശിപ്പിക്കുകയാണ് ഫലപ്രദമായ മാര്‍ഗം. ഓരോ വീട്ടുകാരും വീട്ടിനുള്ളിലും പരിസരത്തും കൂത്താടി ഉണ്ടാകാനുള്ള സാഹചര്യം ഇല്ലാതാക്കണം. ഇതിന് 19, 26 തീയതികള്‍ ഡ്രൈഡേയായി ആചരിക്കണം.
വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ജനപ്രതിനിധികള്‍, ആശാപ്രവര്‍ത്തകര്‍, വളന്‍റിയര്‍മാര്‍ തുടങ്ങിയവര്‍ ഭവനസന്ദര്‍ശനം നടത്തി കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പൊതുജന സഹകരണം ഉറപ്പാക്കാനുള്ള ശ്രമം നടന്നുവരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് താലൂക്ക് അടിസ്ഥാനത്തില്‍ ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. പി.ബാബുചന്ദ്രന്‍, ഡോ.എം. ഷാജി, ഡോ. എസ്. കൃഷ്ണകുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. സബീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. സുഭഗന്‍ എന്നിവര്‍ക്കാണ് യഥാക്രമം കൊല്ലം, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളുടെ ചുമതല.
ജില്ലാതലത്തില്‍ ഓരോ താലൂക്കിലെയും പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അവലോകനം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ എല്ലാ വ്യാഴാഴ്ചയും നടത്തും. കൂടാതെ പഞ്ചായത്ത്, ബ്ളോക് തലങ്ങളില്‍ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സംയുക്തയോഗം വിളിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.
 

അനധികൃത മണല്‍ഖനനം; വാമനപുരം നദീതീരം ഇടിയുന്നു

Posted: 18 May 2013 11:53 PM PDT

 

ആറ്റിങ്ങല്‍: അനധികൃത മണല്‍ഖനനത്തെ തുടര്‍ന്ന് വാമനപുരം നദിയുടെ തീരം വ്യാപകമായി ഇടിയുന്നു.  ഖനനം നടത്തി നദിയിലെ മണല്‍ തീര്‍ന്നതിനെ തുടര്‍ന്ന് മാഫിയകള്‍  തീരം ഇടിച്ച് മണലെടുപ്പ് നടത്തിയിരുന്നു.  ഇത് കരയിടിച്ചിലിന് ആക്കം കൂട്ടി. തീരത്തെ മരങ്ങള്‍ കടപുഴകി നദിയില്‍ പതിക്കുന്നതും പതിവാണ്. 
നദികളെക്കുറിച്ച്  പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പഠനമനുസരിച്ച് അയ്യായിരം വര്‍ഷം കൊണ്ട് വാമനപുരം നദിയില്‍ അടിഞ്ഞ മണല്‍  കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഖനനം ചെയ്ത് തീര്‍ന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്നത്  ചെളി ഖനനം ചെയ്ത് കഴുകി മണലാക്കി വില്‍ക്കലാണ്.  
മണലെടുപ്പിന്‍െറ പ്രത്യാഘാതമായി നദീതീര മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും നദിയോരത്തെ പ്രത്യേക ഇനം സസ്യലതാദികള്‍ നശിക്കുകയും ചെയ്തു. 
നദിയിലെ മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥതയെ ബാധിച്ചതിനാല്‍ നദിയിലെ മത്സ്യലഭ്യതയില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. നദിയുടേയും പരിസര പ്രദേശങ്ങളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവിലും വന്‍തോതില്‍ മണല്‍ കടത്തിയിരുന്നു. അയിലം കടവിലെ പുതിയ പാലം നിര്‍മാണത്തിന്‍റ പേരില്‍ വ്യാപകമായി മണലെടുപ്പ് നടന്നിരുന്നു. പാലത്തിന്‍റ പില്ലറുകള്‍ സ്ഥാപിക്കുവാന്‍ നിശ്ചിത ആഴത്തില്‍ കുഴിയെടുക്കേണ്ടതുണ്ട്. കുഴിക്കായി മണ്ണ് മാറ്റുന്നുവെന്ന  വ്യാജേനയായിരുന്നു മണലെടുപ്പ്. ഇവിടെ നിന്ന് മാറ്റുന്ന മണ്ണ് പുറത്തേക്ക് കൊണ്ടുപോകുവാന്‍ വ്യവസ്ഥയില്ലെങ്കിലും പാലത്തിന്‍റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുതല്‍ മണല്‍ ഖനനം നടക്കുന്നുണ്ട്. പാലം നിര്‍മാണത്തിന്‍റ ഭാഗമായി അനുമതിയോടെയാണ് ഖനനമെന്നാണ്  മാഫിയകളുടെ പ്രചാരണം. അതിനാല്‍തന്നെ ഇവര്‍ക്കെതിരെ നടപടിയുമുണ്ടാകുന്നില്ല. നിര്‍ദിഷ്ട പാലത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്നതരത്തിലാണ് ക്രമാതീതമായി മണല്‍ഖനനം നടന്നത്. വാമനപുരം നദിയില്‍ ഉടനീളം തീരം വന്‍തോതില്‍ നഷ്ടമാവുകയും നദിയുടെ വീതിയും ആഴവും ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. 
നൂറുകണക്കിനാളുകള്‍ കുളിക്കുന്നതിനും വസ്ത്രങ്ങങ്ങള്‍ അലക്കുന്നതിനും ഉപയോഗിച്ചിരുന്ന കടവുകള്‍ മണലെടുപ്പിനെ തുടര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് അപകടഭീഷണി ഉയര്‍ത്തുന്നു. 
ഓരോ വര്‍ഷവും വാമനപുരം നദിയിലെ മണല്‍കയങ്ങളില്‍ മുങ്ങി നിരവധിപേരാണ് മരിക്കുന്നത്. വാമനപുരം നദിയില്‍ ആറ്റിങ്ങല്‍ നഗരസഭയുടേയും മുദാക്കല്‍, കരവാരം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് പഞ്ചായത്തുകളുടെയും തീരഭാഗങ്ങളില്‍ വന്‍തോതില്‍ കരയിടിയുന്നുണ്ട്. 
സമീപകാലത്ത് മണലെടുപ്പിനെതിരേ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. കടവുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ പട്രോളിങ്ങും ഏര്‍പ്പെടുത്തി. 
ഇതിന് ശേഷം മണല്‍ ഖനനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. എങ്കിലും കരയിടിച്ചില്‍ സമീപകാലത്ത് വന്‍തോതില്‍ വര്‍ധിച്ചതായി നദിയോര മേഖലയില്‍ താമസിക്കുന്നവര്‍ പറയുന്നു.
 

നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ടാങ്കറിടിച്ച് വീട്ടമ്മക്ക് പരിക്ക്

Posted: 18 May 2013 11:51 PM PDT

 

നെടുമങ്ങാട്: നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ടാങ്കര്‍ ലോറിയിടിച്ച് പൊതുടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കുകയായിരുന്ന വീട്ടമ്മക്ക് പരിക്കേറ്റു. അരുവിക്കര കക്കോട്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലെ പാത്രത്തിലേക്ക് വെള്ളം നിറച്ചുകൊണ്ടിരുന്ന കൂരംകുന്ന് തടത്തരികത്ത് വീട്ടില്‍ കുട്ടപ്പന്‍െറ ഭാര്യ റീനക്കാണ് പരിക്കേറ്റത്.  കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു കിലോ മീറ്റര്‍ അകലെയുള്ള പൊതുടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ വെള്ളിയാഴ്ച രാത്രി 9.30ന് എത്തിയതായിരുന്നു ഇവര്‍. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ടാങ്കര്‍ ലോറികള്‍ തടഞ്ഞിട്ടു. ശനിയാഴ്ച രാവിലെ ഒമ്പതിന് ടാങ്കര്‍ ലോറി ഉടമകളും ഡ്രൈവര്‍മാരുമായി സംസാരിച്ച് അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയശേഷം ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചു. അരുവിക്കര പൊലീസിന്‍െറ സാന്നിധ്യത്തില്‍ കൈക്കൊണ്ട തീരുമാനം പക്ഷേ പാലിക്കപ്പെട്ടില്ല. തീരുമാനത്തിന് വിരുദ്ധമായി ശനിയാഴ്ച രാവിലെ മുതല്‍ തന്നെ കുടിവെള്ള വിതരണം പുനരാരംഭിച്ചു. നാട്ടുകാരുമായുണ്ടാക്കിയ ധാരണ തെറ്റിച്ചതില്‍ പ്രതിഷേധിച്ച് കക്കോട്ട് രാവിലെ ടാങ്കര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. 
മറ്റ് വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്താതെയാണ് നാട്ടുകാര്‍ സമരം നടത്തിയത്. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി ടാങ്കര്‍ ലോറി ഗതാഗതത്തിന് പ്രത്യേക നിയന്ത്രണ സംവിധാനം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ അഡീഷനല്‍ തഹസില്‍ദാര്‍ രാജേശ്വരി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം ഒത്തുതീര്‍പ്പായി. രാത്രി 10 വരെ മാത്രം കുടിവെള്ള വിതരണം നടത്തുക, രാവിലെ എട്ട് മുതല്‍ 10 വരെയും വൈകുന്നേരം 3.30 മുതല്‍ അഞ്ചുവരെയും ടാങ്കര്‍ ലോറി ഗതാഗതം നിര്‍ത്തിവെക്കുക, മദ്യപിച്ച് വാഹനമോടിക്കുന്നോ എന്ന് പരിശോധിക്കാനായി പ്രത്യേക പരിശോധന സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാര്‍ മുന്നോട്ടുവെച്ചത്. ഇവ കലക്ടറുമായി ആലോചിച്ച് സര്‍ക്കാര്‍ ഉത്തരവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് അഡീഷനല്‍ തഹസില്‍ദാര്‍ ഉറപ്പുനല്‍കി. ഇതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ച് ലോറി ഗതാഗതം പുന$സ്ഥാപിച്ചത്.
 
 
 

ദേശീയപാത: നഷ്ടപരിഹാരം കൈപ്പറ്റാത്തവരെ ഒഴിപ്പിച്ചുതുടങ്ങി

Posted: 18 May 2013 11:48 PM PDT

Subtitle: 
ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചെന്ന് ആക്ഷേപം

 

മണ്ണുത്തി: ദേശീയപാത 47 വികസനത്തിന്‍െറ ഭാഗമായി നഷ്ടപരിഹാരം കൈപ്പറ്റാത്ത പുറമ്പോക്കുനിവാസികളെ ഒഴിപ്പിച്ചു തുടങ്ങി. ശനിയാഴ്ച വാണിയമ്പാറ ഭാഗ$ത്ത് ഇവരുടെ വീടുകള്‍ പൊളിച്ചു. പലരെയും ഭീഷണിപ്പെടുത്തിയാണ് ഒഴിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. വീട്ടുസാധനങ്ങള്‍ മാറ്റാന്‍ രണ്ടുദിവസം സമയം നല്‍കിയിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ 11ഓടെ താണിപ്പാടം മുതല്‍ വാണിയമ്പാറ വരെ മുപ്പതോളം വീടുകളാണ് പൊളിച്ചത്. 
കോടതി ഉത്തരവനുസരിച്ചാണ് വീടുകള്‍ പൊളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കോടതി ഉത്തരവിനെതിരെ ആരും അപ്പീല്‍ നല്‍കാത്തതിനാല്‍ നടപടി സ്വീകരിക്കുകയാണെന്നും മുമ്പ് നിശ്ചയിച്ച നഷ്ടപരിഹാരം ലഭിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കലിന് എത്തിയത്. ഒഴിപ്പിക്കല്‍ ആരംഭിച്ച ആദ്യ സ്ഥലത്തെ താമസക്കാരി മണ്ണെണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വനിതാ പൊലീസ് കാന്‍ തിരിച്ചുവാങ്ങി അനുനയിപ്പിച്ച ശേഷമാണ് ഇവരുടെ വീടിന്‍െറ ഒരു ഭാഗം പൊളിച്ചത്. മറ്റൊരു വീട്ടുടമ തന്നെ അറസ്റ്റ് ചെയ്ത ശേഷമെ പൊളിക്കാന്‍$ അനുവദിക്കൂ എന്ന് $അലറിക്കരഞ്ഞ് വീട്ടില്‍ത്തന്നെ ഇരുന്നു. കലക്ടര്‍ ഉച്ചക്ക് ശേഷം ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെന്ന് തെറ്റിധരിപ്പിച്ച് മണ്ണുത്തി എസ്.ഐയും മറ്റും ചേര്‍ന്ന് ഇയാളെയും ഭാര്യയെയും വീട്ടില്‍നിന്ന് മാറ്റിയെന്ന് ആക്ഷേപമുണ്ട്. ഒഴിയാന്‍ വിസമ്മതിച്ച് പുറമ്പോക്കില്‍ താമസിക്കുന്നവര്‍ നക്സലുകളാണെന്ന് അസി. കമീഷണര്‍ അധിക്ഷേപിച്ചതായും ആരോപണമുണ്ട്.
ശനിയാഴ്ച രാവിലെ രണ്ട് എക്സ്കവേറ്ററുകളും മണ്ണുത്തി, പീച്ചി സ്റ്റേഷനുകളില്‍നിന്ന് ക്യാമ്പില്‍നിന്നുമുള്ള പൊലീസുകാരുമായാണ് ഒഴിപ്പിക്കലിന് എത്തിയത്. ഒല്ലൂര്‍ സി.ഐ എന്‍.കെ. സുരേന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ രാജേന്ദ്രപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. മണ്ണുത്തി മുതല്‍ തോട്ടപ്പടി വരെയുള്ള ഭാഗത്തെ പുറമ്പോക്കിലുള്ളവര്‍ നഷ്ടപരിഹാര തുക കൈപ്പറ്റിയതിനാല്‍ ഇവര്‍ക്ക് 24 മണിക്കൂറാണ് സമയം അനുവദിച്ചത്. അടുത്ത ദിവസങ്ങളില്‍ ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.

പെട്രോളിയം ഉല്‍പന്നങ്ങള്‍ കടത്തുന്ന ലോറിയില്‍ കുടിവെള്ള വിതരണമെന്ന് പരാതി

Posted: 18 May 2013 11:44 PM PDT

 

ചിറ്റൂര്‍:  പെട്രോള്‍, ഡീസല്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതായി ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി. ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതിനാല്‍ വിതരണം നടത്തുന്ന കുടിവെള്ളത്തിന്‍െറ  നിലവാരം പരിശോധനക്ക് വിധേയമാക്കണമെന്ന് കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആവശ്യം ഉയര്‍ന്നു. 
ചിറ്റൂര്‍ കച്ചേരിമേട്ടില്‍ വിവിധ ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് താലൂക്കിലെ  വിവിധ ഭാഗങ്ങളില്‍ പ്രതിദിനം നൂറുകണക്കിന് ജനങ്ങള്‍ എത്തുമ്പോള്‍ ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നടത്താനോ കുടിവെള്ള സൗകര്യമോ ഇല്ല. ഇത് പരിഹരിക്കാന്‍  മാനുഷിക പരിഗണന ഉണ്ടാവണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.  നെന്മാറ-പോത്തുണ്ടി പ്രധാന പാതയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് മാസമായി എലവഞ്ചേരി വില്ലേജ് ഓഫിസര്‍ ഇല്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ ബുദ്ധിമുട്ടുകയാണ്. താലൂക്ക് വികസന സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും പരിഹാരമായില്ല.  പല്ലശ്ശന, ചിറക്കോട് പ്രദേശങ്ങളില്‍ ജലസേചന വകുപ്പിന്‍െറ ഭൂമി കൈയേറി മരം മുറിച്ചിട്ടും ബന്ധപ്പെട്ടവരില്‍ നിന്ന് നടപടിയില്ല. നല്ലേപ്പിള്ളി കൊടുവായൂര്‍ മേഖലകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും പടരാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന  പരാതി ഉയര്‍ന്നു. ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചുകൊടുക്കുമെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കലക്ടര്‍ ആര്‍. നളിനി അറിയിച്ചു. തഹസില്‍ദാര്‍ ജി. വിജയകുമാറും സംബന്ധിച്ചു. 
 

അവശേഷിച്ച നീര്‍ക്കുഴിയില്‍ വിഷം കലക്കി; ജലവിതരണം മുടങ്ങി

Posted: 18 May 2013 11:42 PM PDT

 

മഞ്ചേരി: വരള്‍ച്ചയില്‍ വലയുന്ന ജനത്തിന്‍െറ ആകെയുള്ള ദാഹജലവും മുടക്കി സാമൂഹികവിരുദ്ധരുടെ ക്രൂരത. കടലുണ്ടിപ്പുഴയില്‍ ആനക്കയം ശുദ്ധജലപദ്ധതിയുടെ കിണറിന് സമീപം അവശേഷിച്ച നീര്‍ക്കുഴിയില്‍ വിഷം കലക്കിയതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കടുത്ത വേനലില്‍ പമ്പിങ് മുടങ്ങിയ ഇവിടെ നൂറുമീറ്റര്‍ സമീപത്തെ ഈ കുഴിയില്‍ നിന്നാണ് വെളളം പമ്പ് ചെയ്തിരുന്നത്. കടുത്ത വരള്‍ച്ചയില്‍ ഒരു നാടിനാകെ ആശ്രയമായ ജലസ്രോതസ്സില്‍ വെളളിയാഴ്ച രാത്രിയാണ് വിഷം കലക്കിയത്. ശനിയാഴ്ച രാവിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് കണ്ടതോടെയാണ് സമീപത്തെ ജല അതോറിറ്റി പ്ളാന്‍റിലെ ജീവനക്കാരുംസമീപവാസികളും വിവരമറിയുന്നത്. സാധാരണ ഉപയോഗിക്കുന്ന തുരിശാണോ കലക്കിയതെന്ന് വ്യക്തമല്ല. 
ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രീതിമോള്‍, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സുന്ദരന്‍, മഞ്ചേരി അസി. എന്‍ജിനീയര്‍ ബഷീര്‍ എന്നിവര്‍ സ്ഥലം പരിശോധിച്ച് വെളളത്തിന്‍െറ സാമ്പിള്‍ ശേഖരിച്ച്  കുന്ദമംഗലത്തെ ലാബിലേക്ക് പരിശോധനക്കയച്ചു. ഫലം ലഭിച്ചാലേ വിഷാംശമെന്തെന്നറിയാനാകൂ. അതുവരെ ആനക്കയത്തുനിന്നുള്ള ജലവിതണം മുടങ്ങും. ആനക്കയം പഞ്ചായത്തിലെ വലിയൊരു ഭാഗത്തേയും മഞ്ചേരി നഗരസഭയില്‍ ഭാഗികമായുമാണ് ഇത് ബാധിക്കുക. മൂന്ന് ഡീസല്‍മോട്ടോര്‍ ഉപയോഗിച്ച് ഈ നീര്‍ക്കുഴിയില്‍ നിന്ന് വെളളം ശുദ്ധജലപദ്ധതിയുടെ കിണറ്റിന് സമീപമെത്തിക്കുകയും അതിലൂടെ കിണറ്റില്‍ ജലവിതാനമുയര്‍ത്തുകയും ചെയ്താണ് കഴിഞ്ഞ രണ്ടാഴ്ചയായി ആനക്കയത്തുനിന്ന് വെളളം വിതരണം ചെയ്തിരുന്നത്. സ്ഥിരം തടയണയുടെ നിര്‍മാണം ഇതിനുസമീപം പുരോഗമിക്കുകയാണ്.  1600 ഗാര്‍ഹിക കണക്ഷനുകളും 150 പൊതുടാപ്പുകളുമാണ് പദ്ധതിക്ക് കീഴിലുള്ളത്. കടുത്ത വരള്‍ച്ച നേരിടവെ വെളളക്കുഴിയില്‍ വിഷം കലര്‍ത്തിയതിന് പിന്നില്‍ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. മത്സ്യം പിടിക്കലായിരുന്നെങ്കില്‍ അതിന് കഴിഞ്ഞിട്ടില്ല. നേരത്തെ ഈ കുഴിയിലെ വെളളം പമ്പ് ചെയ്യാന്‍ സ്ഥാപിച്ച മോട്ടോര്‍ കേടുവരുത്താന്‍ ശ്രമം നടന്നിരുന്നു. സംഭവത്തിനുത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ നൂറ്റമ്പതോളം പേര്‍ഒപ്പിട്ട പരാതി ജില്ലാ കലക്ടര്‍ക്ക് നല്‍കി. വിഷം കലക്കിയതിനെത്തുടര്‍ന്ന് വെള്ളക്കുഴിയില്‍ ശനിയാഴ്ച പകല്‍ മുഴുവന്‍ മീന്‍പിടുത്തമായിരുന്നു. 
 

കോന്നി താലൂക്കില്‍ 14 വില്ലേജുകള്‍ ഉള്‍പ്പെടുത്താന്‍ ധാരണ

Posted: 18 May 2013 11:36 PM PDT

 

പത്തനംതിട്ട: നിര്‍ദിഷ്ട കോന്നി താലൂക്കില്‍ 14 വില്ലേജുകള്‍ ഉള്‍പ്പെടുത്താന്‍ ധാരണ. ആദ്യം പത്ത് വില്ലേജുകളെ ഉള്‍പ്പെടുത്താനായിരുന്നു നീക്കമെങ്കിലും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നല്‍കിയ നിര്‍ദേശം പരിഗണിച്ചാണ് 14 വില്ലേജുകളെ ഉള്‍പ്പെടുത്താന്‍ നടപടിയായത്. 
വള്ളിക്കോട്, വി. കോട്ടയം, പ്രമാടം, കോന്നി, കോന്നി താഴം, ഐരവണ്‍, തണ്ണിത്തോട്, അരുവാപ്പുലം, കൂടല്‍, കലഞ്ഞൂര്‍,  മൈലപ്ര, മലയാലപ്പുഴ, ചിറ്റാര്‍, സീതത്തോട് വില്ലേജുകളാണ് കോന്നിയില്‍ ഉള്‍പ്പെടുത്തുക. 
കലക്ടര്‍ തയാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ മൈലപ്ര, മലയാലപ്പുഴ, ചിറ്റാര്‍, സീതത്തോട് വില്ലേജുകളെ ഉള്‍പ്പെടുത്തിയിരുന്നില്ല. മന്ത്രി അടൂര്‍ പ്രകാശ് സംസ്ഥാന ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് മൈലപ്ര, മലയാലപ്പുഴ, ചിറ്റാര്‍, സീതത്തോട് എന്നിവയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ചിറ്റാര്‍ വില്ലേജില്‍ നിന്നും നിലവിലുള്ള റാന്നി താലൂക്കിലേക്കുള്ള ദൂരം 30 കിലോമീറ്ററും, കോന്നിയിലേക്കുള്ള ദൂരം 43 കിലോമീറ്ററുമാണ്. സീതത്തോടില്‍ നിന്നും റാന്നിയിലേക്ക് ദൂരം 36 കിലോമീറ്ററും കോന്നിയിലേക്കുള്ള ദൂരം 49 കിലോമീറ്ററുമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 
അച്ചന്‍കോവില്‍, ചിറ്റാര്‍ - സീതത്തോട് ഹൈവേയുടെ പണി പൂര്‍ത്തിയാകുന്നതോടെ ചിറ്റാര്‍, സീതത്തോട് പ്രദേശങ്ങളിലുള്ളവര്‍ക്ക് റാന്നിയില്‍ എത്തുന്നതിനെക്കാള്‍ എളുപ്പം കോന്നിയില്‍ എത്താമെന്നതാണ് മന്ത്രി തന്‍െറ നിര്‍ദേശത്തിന് അടിസ്ഥാനമാക്കിയതെന്നറിയുന്നു. 
മന്ത്രി ശിപാര്‍ശ ചെയ്ത 14 വില്ലേജുകളും കോന്നി നിയോജക മണ്ഡലത്തില്‍ വരുന്നവയാണ്. ഏനാദിമംഗലം, അങ്ങാടിക്കല്‍, കൊടുമണ്‍ എന്നിവയെയും കോന്നിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചില സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. മന്ത്രി നല്‍കിയ ശിപാര്‍ശ അതേപടി അംഗീകരിച്ച് ഉത്തരവിറക്കാനാണ് നീക്കം. മൈലപ്ര, മലയാലപ്പുഴ, ചിറ്റാര്‍, സീതത്തോട് വില്ലേജുകളെ കോന്നിയില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നതിനിടെയാണ് ഉള്‍പ്പെടുത്താന്‍ അണിയറ നീക്കം നടക്കുന്നത്. 
വള്ളിക്കോട് വില്ലേജ്് ആസ്ഥാനത്തു നിന്ന് കോന്നിയിലേക്ക് വാഹന സൗകര്യം ഉണ്ടെങ്കിലും കോഴഞ്ചേരി താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ടയില്‍ എത്തുന്നതാണ് എളുപ്പം. അഞ്ചര കിലോമീറ്റര്‍ ദൂരം മാത്രമാണ് വള്ളിക്കോട് നിന്ന് പത്തനംതിട്ടക്കുള്ളത്. വള്ളിക്കോട് വില്ലേജില്‍പെട്ട കൈപ്പട്ടൂര്‍, നരിയാപുരം നിവാസികള്‍ക്ക് കോന്നിയില്‍ എത്തണമെങ്കില്‍ പത്തനംതിട്ടയില്‍ എത്തിയ ശേഷം വീണ്ടും 10 കിലോമീറ്റര്‍ യാത്ര ചെയ്യണം. 
വള്ളിക്കോടിനെ കോഴഞ്ചേരി താലൂക്കില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. 

സംസ്ഥാനത്ത് സി.പി.എം -സി.പി.ഐ ബന്ധം ശക്തമാക്കേണ്ട സാഹചര്യമാണുള്ളത് -പന്ന്യന്‍ രവീന്ദ്രന്‍

Posted: 18 May 2013 11:33 PM PDT

Image: 

കണ്ണൂര്‍: കേരളത്തില്‍ സി.പി.എം- സി.പി.ഐ ബന്ധം ശക്തമാക്കേണ്ട സാഹചര്യമാണുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇരുപാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. പ്രാദേശിക പ്രശ്‌നങ്ങള്‍ പ്രാദേശികമായി തന്നെ പരിഹരിക്കപ്പെടണം. രാജ്യവ്യാപകമായി വളര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് പാര്‍ട്ടികളായതിനാല്‍ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഈ വ്യത്യാസങ്ങള്‍ ത്യജിച്ച് കൊണ്ട് മുന്നോട്ടുപോവാന്‍ കഴിയണം. വാക്കുകളില്‍ മിതത്വം പാലിക്കണം. കൊള്ളിവാക്കുകള്‍ ഉപേക്ഷിക്കണം. കഴിഞ്ഞദിവസം സി.പി.ഐക്കെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പിണറായി ആത്മസംയമനം പാലിക്കണം. പ്രകോപനമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന പാര്‍ട്ടികള്‍ എന്ന നിലയില്‍ യോജിച്ച് പ്രവര്‍ത്തിക്കണം. പൊതുവേദികളിലെ പരസ്പരമുള്ള വിഴുപ്പലക്കല്‍ നിര്‍ത്തണമെന്നും പന്ന്യന്‍ രവീന്ദ്രന്‍  പറഞ്ഞു.

സി.പി.ഐക്ക് ദുരഭിമാനം ഇല്ല. ദുരഭിമാനം സ്വയം ചുരുങ്ങുന്നതിലേക്ക് നയിക്കും. പരമാവധി പരസ്പരം ബഹുമാനം ഉണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കേരളത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. പ്രാദേശിക തര്‍ക്കങ്ങളുടെ പേരില്‍ സമയം കളയരുത്. ഒഞ്ചിയം പ്രശ്‌നം ചര്‍ച്ച ചെയ്ത് തീര്‍ക്കണം. സി.പി.ഐയും സി.പി.എമ്മും യോജിച്ച് പ്രവര്‍ത്തിക്കുന്നത് കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇടതുപക്ഷം അതിന് തയ്യാറായില്ലെങ്കില്‍ കേരളം തകരുമെന്നും അദ്ദഹം പറഞ്ഞു.
 

തമിഴ് മോഷണസംഘത്തിന്‍െറ അഭിഭാഷകന്‍ എസ്.ഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്

Posted: 18 May 2013 11:32 PM PDT

 

കോട്ടയം: 35വര്‍ഷമായി തമിഴ് നാടോടി മോഷണ സംഘത്തിനുവേണ്ടി ജോലിനോക്കുകയാണെന്ന് അഭിഭാഷകന്‍. മോഷണക്കേസില്‍ അറസ്റ്റിലായ തമിഴ്നാടോടി സ്ത്രീകള്‍ക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന എസ്.ഐയെയും സ്വാധീനിക്കാന്‍ ശ്രമിക്കുമ്പോഴാണ് അഭിഭാഷകന്‍െറ വെളിപ്പെടുത്തല്‍ ഉണ്ടായത്.
 ഈസ്റ്റ് എസ്.ഐ കെ.പി. തോംസണിനെയാണ് തമിഴ്നാടോടി സംഘത്തിന്‍െറ അഭിഭാഷകന്‍ രാമഭദ്രന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചത്. മൊബൈല്‍ഫോണില്‍ വിളിച്ച അഭിഭാഷകന്‍െറ സംഭാഷണം എസ്.ഐ റെക്കോഡ് ചെയ്തു. കുറ്റപത്രത്തോടൊപ്പം അഭിഭാഷകന്‍െറ സംഭാഷണവും കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ്.ഐ അറിയിച്ചു. ഇതോടെ മോഷ്ടാക്കള്‍ക്കുവേണ്ടി രംഗത്തുവന്ന അഭിഭാഷകന്‍ കൂടുതല്‍ വെട്ടിലായി. 
കഴിഞ്ഞ രണ്ടിന് ആര്‍പ്പൂക്കര തൊണ്ണംകുഴി പേരാമ്പ്ര അന്നമ്മയുടെ മാല നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ വെച്ച് പൊട്ടിച്ചെടുത്ത കേസില്‍ തമിഴ്നാട് ട്രിച്ചി സ്വദേശിയായ മുരുകമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ മോഷണം ലക്ഷ്യമാക്കി വന്‍ നാടോടിസംഘം തമ്പടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ തിരച്ചിലില്‍  തമിഴ്നാട്ടുകാരായ നാലംഗ നാടോടിസംഘം അറസ്റ്റിലായിരുന്നു. പ്രതികളെ ജാമ്യത്തിലിറക്കാന്‍ രാമഭദ്രന്‍ എന്ന ഹൈകോടതി അഭിഭാഷകനാണ് രംഗത്തുവന്നിരുന്നത്. 
ഹൈകോടതി അഭിഭാഷകന്‍ എത്തിയപ്പോള്‍ത്തന്നെ നാടോടി സംഘത്തിനുപിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം മാല നഷ്ടപ്പെട്ട അന്നമ്മയെ അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
 കേസില്‍നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ അതിന്‍െറ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. 
അന്നമ്മയുടെ പരാതി പ്രകാരം സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞതിനും അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. 
ഇക്കാര്യം അറിഞ്ഞ അഭിഭാഷകന്‍ ഞായറാഴ്ച ഈസ്റ്റ് എസ്.ഐ കെ.പി. തോംസനെ മൊബൈലില്‍ വിളിച്ചു. 40വര്‍ഷമായി മോഷണം തൊഴിലാക്കി വരുന്നവരാണ് ഈ സംഘമെന്നും വര്‍ഷങ്ങളായി താന്‍ ഇവരുടെ വക്കീലാണെന്നും അഭിഭാഷകന്‍ എസ്.ഐയോട് പറഞ്ഞു. വാദിയായ വീട്ടമ്മക്ക് 10,000രൂപ നല്‍കി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതാണെന്നും ഭീഷണിപ്പെടുത്തിയില്ലെന്നും അഭിഭാഷകന്‍ എസ്.ഐയെ അറിയിച്ചു.
 അഭിഭാഷകന്‍െറ സംഭാഷണം റെക്കോഡുചെയ്ത എസ്.ഐ, പ്രതികള്‍ മോഷ്ടാക്കളാണെന്നുള്ളതിന് തെളിവായി അഭിഭാഷകന്‍െറ സംഭാഷണം കോടതിയില്‍ നല്‍കുമെന്ന് അറിയിച്ചു. 

നബാര്‍ഡ് സഹായത്തോടെ നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ പുരോഗമിക്കുന്നു

Posted: 18 May 2013 11:27 PM PDT

 

തൊടുപുഴ: ജില്ലയില്‍ നബാര്‍ഡിന്‍െറ സാമ്പത്തിക സഹായമുള്ള എട്ട് നീര്‍ത്തടാധിഷ്ഠിത മണ്ണുജല സംരക്ഷണ പദ്ധതികള്‍ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നടന്നുവരുന്നതായി ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ അറിയിച്ചു. മണ്ണ്-ജല സംരക്ഷണം വഴി കാര്‍ഷിക ഭൂമിയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ച് കാര്‍ഷികോല്‍പ്പാദനവും ജീവിതനിലവാരമുയര്‍ത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം.
മുട്ടുകാട് വാട്ടര്‍ഷെഡ് മണ്ണുസംരക്ഷണപദ്ധതി: ഉടുമ്പന്‍ചോല, ദേവികുളം നിയോജക മണ്ഡലങ്ങളിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍, രാജകുമാരി പഞ്ചായത്തുകളിലായി 500 ഹെക്ടര്‍ പ്രദേശത്ത് മണ്ണ് സംരക്ഷണ പ്രവര്‍ത്തനം നടപ്പാക്കുന്നതിനായി 96.07 ലക്ഷം രൂപയുടെ അടങ്കല്‍ അനുവദിച്ചു. 2011 മേയ് 18 മുതല്‍ പദ്ധതിയില്‍ 296 ഹെക്ടര്‍ ഭൗതിക നേട്ടവും 53.47 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടവും ഉണ്ടായി.
കൊച്ചുപ്പ് വട്ടര്‍ഷെഡ് മണ്ണ് സംരക്ഷണ പദ്ധതി, ദേവികുളം നിയോജക മണ്ഡലത്തില്‍  ബൈസണ്‍വാലി പഞ്ചായത്തില്‍ 475 ഹെക്ടര്‍ പ്രദേശത്ത് മണ്ണ് സംരക്ഷണ പ്രവര്‍ത്തനം നടപ്പാക്കുന്നതിനായി 94.82 ലക്ഷം രൂപയുടെ അടങ്കല്‍ അനുവദിച്ചിരുന്നു.  2011 മേയ് 18 മുതല്‍ പദ്ധതിയില്‍ 114 ഹെക്ടര്‍ ഭൗതികനേട്ടവും 22.54 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടവും ഉണ്ടായി.
മരക്കൊമ്പ്തോട് വാട്ടര്‍ഷെഡ് മണ്ണ് സംരക്ഷണ പദ്ധതിയില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ 425 ഹെക്ടര്‍ പ്രദേശത്ത് മണ്ണ് സംരക്ഷണ പ്രവര്‍ത്തനം നടപ്പാക്കുന്നതിനായി 66.56 ലക്ഷം രൂപയുടെ അടങ്കല്‍ അനുവദിച്ചിരുന്നു. 
2011 മേയ് 18 മുതല്‍ പദ്ധതിയില്‍ 92.90 ഹെക്ടര്‍ ഭൗതികനേട്ടവും 11.67 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടവും ഉണ്ടായി.
പാപ്പാനിത്തോട് വാട്ടര്‍ഷെഡ് മണ്ണ് സംരക്ഷണ പദ്ധതി. പീരുമേട് നിയോജക മണ്ഡലത്തിലെ കൊക്കയാര്‍ പഞ്ചായത്തില്‍ 293 ഹെക്ടര്‍ പ്രദേശത്ത് മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി 55 ലക്ഷം രൂപയുടെ അടങ്കല്‍ അനുവദിച്ചു.  2011 മേയ് 18 മുതല്‍ പദ്ധതിയില്‍ 111.08 ഹെക്ടര്‍ ഭൗതിക നേട്ടവും 23.78 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടവും ഉണ്ടായി.
ചങ്ങനാശേരിത്തോട് വാട്ടര്‍ഷെഡ് മണ്ണ് സംരക്ഷണ പദ്ധതി. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ ബൈസണ്‍വാലി പഞ്ചായത്തില്‍ 350 ഹെക്ടര്‍ സ്ഥലത്ത് മണ്ണ് സംരക്ഷണം നടത്തുന്നതിന് 60.69 ലക്ഷം രൂപയുടെ അടങ്കല്‍ അനുവദിച്ചു. പദ്ധതി 2011 മേയ് 18 മുതല്‍ പദ്ധതിയില്‍ 255.77 ഹെക്ടര്‍ ഭൗതിക നേട്ടവും 43.12 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടവും ഉണ്ടായി. 
മണപ്പാടിത്തോട് വാട്ടര്‍ഷെഡ് മണ്ണ് സംരക്ഷണ പദ്ധതി. ഇടുക്കി നിയോജക മണ്ഡലത്തില്‍ അറക്കുളം പഞ്ചായത്തില്‍ 300 ഹെക്ടര്‍ സ്ഥലത്ത് മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 56.31 ലക്ഷം രൂപയുടെ അടങ്കല്‍ അനുവദിച്ചു.  
2011 മേയ് 18 മുതല്‍ പദ്ധതിയില്‍ 155.93 ഹെക്ടര്‍ ഭൗതിക നേട്ടവും 30.36 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടവും ഉണ്ടായി.
തെക്കേമല വാട്ടര്‍ഷെഡ് മണ്ണ് സംരക്ഷണ പദ്ധതി. പീരുമേട് നിയോജക മണ്ഡലത്തില്‍  പെരുവന്താനം പഞ്ചായത്തില്‍ 550 ഹെക്ടര്‍ സ്ഥലത്ത് മണ്ണ് സംരക്ഷണ പ്രവര്‍ത്തനം നടത്തുന്നതിന് 91.73 ലക്ഷം രൂപയുടെ അടങ്കല്‍ അനുവദിച്ചു. 2011 മേയ് 18 മുതല്‍  പദ്ധതിയില്‍ 112.82 ഹെക്ടര്‍ ഭൗതിക നേട്ടവും 14.91 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടവും ഉണ്ടായി.
കല്ലുകീറി വാട്ടര്‍ഷെഡ് മണ്ണ് സംരക്ഷണ പദ്ധതി. പീരുമേട് നിയോജക മണ്ഡലത്തില്‍ പെരുവന്താനം പഞ്ചായത്തില്‍ 310 ഹെക്ടര്‍ പ്രദേശത്ത് മണ്ണ് സംരക്ഷണ പ്രവര്‍ത്തനം നടത്തുന്നതിന് 87 ലക്ഷം രൂപയുടെ അടങ്കല്‍ അനുവദിച്ചു.  72.10 ലക്ഷം രൂപ ചെലവില്‍  257 ഹെക്ടര്‍ പ്രദേശം സംരക്ഷിക്കാന്‍ കഴിഞ്ഞു. നബാര്‍ഡിന്‍െറ സഹായത്തോടെയുള്ള ആര്‍.ഐ. ഡി.എഫ് പദ്ധതികളാണിവ. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP