സ്വാഗതം
WELCOME

News Update..

Saturday, February 28, 2015

ആദായനികുതി പരിധിയില്‍ മാറ്റമില്ല; കോര്‍പറേറ്റുകള്‍ക്ക് ഇളവ് Madhyamam News Feeds

ആദായനികുതി പരിധിയില്‍ മാറ്റമില്ല; കോര്‍പറേറ്റുകള്‍ക്ക് ഇളവ് Madhyamam News Feeds

Link to

ആദായനികുതി പരിധിയില്‍ മാറ്റമില്ല; കോര്‍പറേറ്റുകള്‍ക്ക് ഇളവ്

Posted: 28 Feb 2015 12:59 AM PST

Image: 

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച 2015^16 വര്‍ഷത്തെ ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയില്ല. ലക്ഷം രൂപക്ക് മുകളിലെ ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സ്വത്തു നികുതി എടുത്തു കളഞ്ഞ് ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. കോര്‍പറേറ്റ് നികുതി 30ല്‍ നിന്നു 25 ശതമാനമാക്കി വ്യവസായികളെ സന്തോഷിപ്പിച്ച ധനമന്ത്രി സേവന നികുതിയും എക്സൈസ് നികുതിയും 12.5 ശതമാനത്തില്‍ നിന്നു 14 ശതമാനമാക്കി. അടുത്ത വര്‍ഷം മുതല്‍ ചരക്കുസേവന നികുതി നടപ്പാക്കും.

മോദി സര്‍ക്കാരിന്‍െറ ആദ്യ ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തുമെന്ന് പൊതുവില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ജെയ്റ്റ് ലി അതില്‍ തൊട്ടില്ല. ഇതു സ്ഥിര വരുമാനക്കാരായ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയാണ്. ഇതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ്, പുതിയ പെന്‍ഷന്‍ പദ്ധതി തുടങ്ങിയവയില്‍ ചേര്‍ന്നാല്‍ 4,44,200 രൂപവരെ ആദായ നികുതി ഇളവ് നേടാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പ്രതിമാസ യാത്രാ ബത്തയുടെ ആദായ നികുതി ഇളവ് പരിധി നിലവിലെ 800ല്‍ നിന്നു 1,600 രൂപയാക്കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിന് നികുതിയിളവ് നിലവില്‍ 15,000 രൂപയായിരുന്നത് 25,000 രൂപയായാണ് ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 30,000 രൂപയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടിനെതിരെ നടപടിയെടുക്കും. കള്ളപ്പണം തടയാന്‍ സമഗ്രനിയമം കൊണ്ടുവരും. 10 വര്‍ഷം വരെ തടവും 300 ശതമാനം വരെ പിഴയും ഈടാക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്യും. വിദേശ നിക്ഷേപം മറച്ചുവെച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതും ഏഴു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാക്കുമെന്നും ജെയ്റ്റ് ലി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രഥമ സ്ഥാനവും രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുമാണ് എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ജെയ്റ്റ് ലി അവകാശപ്പെട്ടു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കായി സുപ്രധാന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനങ്ങളെ കുടുതല്‍ ശക്തിപ്പെടുത്തും. ജീവിത നിലവാരം മെച്ചപ്പെടുത്തും. രാജ്യത്തെ നിക്ഷേപകര്‍ക്ക് സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണുള്ളത്. രൂപയുടെ നില മെച്ചപ്പെട്ടു. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ക്ഷേമ ബജറ്റാണ് സര്‍ക്കാരിന്‍േറതെന്നും ജെയ്റ്റ് ലി പറഞ്ഞു.

കേന്ദ്ര ബജറ്റില്‍ നിന്ന്...

നികുതികള്‍:

  • നികുതിദായകര്‍ക്കുള്ള ഇളവുകള്‍ തുടരും
  • അതിസമ്പന്നര്‍ക്ക് അഞ്ച് ശതമാനം സബ്സിഡി
  • ഒരു ലക്ഷം രൂപക്കു മേലുള്ള ആദായ നികുതിക്കു സര്‍ചാര്‍ജ് (വെല്‍ത്ത് ടാക്സ് ഒഴിവാക്കിയാകും ഇത് ഏര്‍പ്പെടുത്തുക)
  • സാങ്കേതിക സേവന നികുതി 15 ശതമാനം കുറയും
  • എക്സൈസ് നികുതി 12.5 ശതമാനമാക്കി
  • സേവന നികുതി 14 ശതമാനമാക്കി
  • അതിസമ്പന്നര്‍ക്ക് 2 ശതമാനം സര്‍ ചാര്‍ജ് (ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്)
  • സ്വച്ഛ് ഭാരത്, ഗംഗാ ശുചീകരണ പദ്ധതികള്‍ക്കുള്ള നിക്ഷേപത്തിന് 100 ശതമാനം നികുതി ഇളവ്
  • മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വിമാനനിര്‍മാണം ഉള്‍പ്പെടുത്തും
  • ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കുള്ള നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തി
  • പെണ്‍കുട്ടികള്‍ക്കുള്ള "സുകന്യ സമൃദ്ധി യോജന" പദ്ധതിയിലെ നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം നികുതി ഇളവ്
  • യാത്രാ ബത്തക്കുള്ള നികുതിയിളവ് പ്രതിമാസം 800 രൂപയില്‍ നിന്ന് 1,600 രൂപയാക്കി ഉയര്‍ത്തി
  • 2016 ഏപ്രില്‍ മുതല്‍ ചരക്കു സേവന നികുതി
  • കോര്‍പറേറ്റുകള്‍ക്കുള്ള നികുതി കുറച്ചു. 30ല്‍ നിന്ന് 25 ശതമാനമാക്കി.
  • മൂല്യ വര്‍ധിത നികുതി രാജ്യത്തിന്‍െറ വികസനത്തില്‍ മുഖ്യ പങ്കുവഹിക്കും

വിദ്യാഭ്യാസ മേഖല:

  • കശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ്
  • കര്‍ണാടകയില്‍ ഐ.ഐ.ടി
  • തിരുവനന്തപുരം ആക്കുളത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും
  • രാജ്യത്തെ 80,000 സെക്കണ്ടറി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യും
  • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും.
  • അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് അനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
  • ധന്‍ബാദ് ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സിന് ഐ.ഐ.ടി പദവി
  • വിദ്യാഭ്യാസ മേഖലക്ക് 68,968 കോടി രൂപ
  • എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും
  • സാമ്പത്തിക പരാധീനത വിദ്യാഭ്യാസത്തിന് തടസമാവില്ല
  • കേരളത്തിന് എയിംസില്ല

അടിസ്ഥാന സൗകര്യമേഖല:

  • സ്വാതന്ത്ര്യത്തിന്‍െറ 75ാം വാര്‍ഷികമായ 2022ന് രാജ്യത്ത് എല്ലാവര്‍ക്കും ഭവനം ഉറപ്പാക്കും
  • ഗ്രാമീണ മേഖലയില്‍ 2 കോടി^ നഗരമേഖലയില്‍ 5 കോടി വീടുകള്‍
  • അടിസ്ഥാന സൗകര്യത്തിന് നിക്ഷേപം ഉറപ്പാക്കല്‍
  • ഉത്പാദന രംഗത്തെ വികസനം
  • മൊത്തം 1.25 ലക്ഷം കോടിയുടെ പൊതു നിക്ഷേപം പ്രതീക്ഷിക്കുന്നു.
  • എല്ലാ സാമൂഹ്യ മേഖലാ പരിപാടികളും തുടരും
  • കാര്‍ഷികോത്പാദനം മെച്ചപ്പെടുത്തും
  • തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ മികവ് ഉറപ്പാക്കും
  • സബ്സിഡി ചോര്‍ച്ച ഇല്ലാതാക്കും
  • 2016ല്‍ കൂടംകുളം പദ്ധതിയുടെ രണ്ടാം യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങും
  • സബ്സിഡി കുറക്കുകയില്ല, അത് പാവപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തും
  • അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു-സ്വകാര്യ സഹകരണം ഉറപ്പാക്കും
  • കാര്‍ഷിക ജലസേചനത്തിന് 5,200 കോടി രൂപ
  • ധനക്കമ്മി കുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം
  • പങ്കാളിത്ത പദ്ധതികളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കണം
  • ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 25,000 കോടി രൂപ
  • 50 ലക്ഷം ശുചി മുറികള്‍ നിര്‍മ്മിച്ചു
  • ആറു കോടി ശുചി മുറികള്‍ നിര്‍മ്മിക്കും
  • നിര്‍ഭയ പദ്ധതിക്ക് 1,000 കോടി രൂപ കൂടി അനുവദിക്കും
  • നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും
  • റെയില്‍, റോഡ് പദ്ധതികള്‍ക്കായി നികുതി രഹിത ബോണ്ട് പദ്ധതി
  • സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കായി 1000 കോടി രൂപ വകയിരുത്തി
  • സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക, മെയ്ക് ഇന്‍ ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്‍െറ പ്രധാന ലക്ഷ്യങ്ങള്‍
  • പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമ പരിഷ്കരണം
  • വ്യവസായ പുനരുദ്ധാരണമാണ് പുതിയ സംവിധാനം
  • പവര്‍ ആന്‍ഡ് പ്ളേ മാതൃകയില്‍ അഞ്ച് ആള്‍ഗ്രാ മെഗാ പവര്‍ പദ്ധതികള്‍
  • പുതിയ നിക്ഷേപ മേഖലകള്‍ കണ്ടത്തെുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും
  • കൂടുതല്‍ നിക്ഷേപ അനുമതി സാധ്യതകള്‍ പഠിക്കുന്നകതായി വിദഗ്ധ സമിതി നിയോഗിക്കും
  • പൊതുമേഖലാ തുറമുഖങ്ങള്‍ കമ്പനീസ് ആക്ടിന്‍െറ പരിധിയില്‍ കൊണ്ടുവരും

സേവന മേഖല:

  • വിസാ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ 150 രാജ്യങ്ങള്‍ കൂടി
  • 2022ഓടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യൂതികരിക്കും
  • കൃഷി, ആരോഗ്യം, തൊഴിലുറപ്പ് പദ്ധതി എന്നിവക്ക് ഊന്നല്‍ നല്‍കി ദരിദ്രരുടെ ഉന്നമനം ഉറപ്പാക്കും
  • ചെറുകിട സംരംഭകര്‍ക്കായി പ്രത്യേക ബാങ്ക്
  • ധന്‍ജന്‍ യോജന പോസ്റ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും
  • "പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പദ്ധതി" നടപ്പാക്കും
  • വാജ്പേയിയുടെ പേരില്‍ "അടല്‍ പന്‍ഷന്‍ യോജന" എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പെന്‍ഷന്‍ പദ്ധതി
  • പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പദ്ധതി
  • സെക്കണ്ടറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ക്കായി "നയി മന്‍സില്‍" എന്ന പേരില്‍ തൊഴില്‍ പദ്ധതി
  • പാചക വാതക സബ്സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വിപുലീകരിക്കും
  • പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി "മുദ്ര ബാങ്ക്"
  • 25 വയസില്‍ താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്‍ സ്കില്‍ മിഷന്‍ പ്രഖ്യാപിച്ചു
  • പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തും
  • ഒരു ലക്ഷം രൂപക്ക് മുകളിലെ എല്ലാ ക്രയവിക്രയങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

മറ്റ് പ്രഖ്യാപനങ്ങള്‍:

  • കൂടുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാകും
  • ജനതാ ക്യാഷ്ലെസ് സൊസൈറ്റിയാക്കുകയാണ് ലക്ഷ്യം
  • അശോക ചക്രം പതിച്ച സ്വര്‍ണനാണയം പുറത്തിറക്കും
  • കുട്ടികളുടെ വികസന പദ്ധതിക്ക് 15,000 കോടി
  • വിനോദ സഞ്ചാര വികസനത്തിന് പൈതൃക നഗര പദ്ധതി നടപ്പാക്കും
  • ഗോവ, ഹംപി, ലേ, വരാണസി, ജാലിയന്‍ വാലബാഗ് എന്നിവിടങ്ങള്‍ക്ക് പൈതൃക പദവി
  • ഇ.എസ്.ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് ഇതില്‍ ഏതു വേണമെന്ന് തൊഴിലാളികള്‍ക്ക് തെരഞ്ഞെടുക്കാം
  • ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം
  • ഇലക്ട്രിക് കാര്‍ നിര്‍മാണത്തിന് 75 കോടി രൂപ
  • പ്രതിരോധ മേഖലയില്‍ 2,46,700 കോടി നീക്കിയിരുപ്പ്
  • റോഡ്, റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് നികുതിരഹിത ബോണ്ടുകള്‍ വരും
  • കള്ളപ്പണം ഇല്ലാതാക്കാന്‍ ഊര്‍ജിത ശ്രമം നടത്തും
  • ഐ.ഐ.ടി വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സാമ്പത്തിക സഹായ പദ്ധതി
  • ഇ.എസ്.ഐ, പ്രൊവിഡന്‍റ് ഫണ്ട് നിയമങ്ങളില്‍ ഭേദഗതി വരുത്തും
  • അടുത്ത സാമ്പത്തിക വര്‍ഷം 3.9 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്
  • റെവന്യൂ കമ്മി 2.8 ശതമാനകമാകുമെന്നു പ്രതീക്ഷ
  • കള്ളപ്പണ ഒഴുക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കും
  • വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും
  • വിദേശ നിക്ഷേപങ്ങള്‍ മറച്ചുവെച്ചുള്ള നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്തതും ഗുരുതര കുറ്റമായി കാണും. ഇതിന് ഏഴു വര്‍ഷം വരെ തടവുശിക്ഷ നല്‍കും
  • റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടിനെതിരെ കടുത്ത നടപടി സ്വീകരിക്കും
  • ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്‍സാക്ഷന്‍ ബില്‍ കൊണ്ടുവരും
  • റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കും
  • നികുതി വിഹിതം കൂട്ടിയത് ചരിത്രത്തില്‍ ആദ്യമായാണ്
  • സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനം
  • 2017ല്‍ ധനക്കമ്മി 7 ശതമാനമായി കുറക്കും
  • ധനക്കമ്മി: 2015^2016ല്‍ 3.9%, 2016^2017ല്‍ 3.5%, 2017^2018ല്‍ 3% എന്നിങ്ങനെ കുറച്ചു കൊണ്ടുവരാനാണു ലക്ഷ്യം
  • 12 രൂപാ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപ ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി
  • 8.5 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പക്കായി വകയിരുത്തും
  • എം.പിമാരും ഉയര്‍ന്ന വരുമാനക്കാരും എല്‍.പി.ജി സബ്സിഡി ഉപേക്ഷിക്കണം
  • പ്രധാനമന്ത്രി കൃഷി വികാസ് യോജനക്ക് 5,300 കോടി രൂപ
  • ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷനെ സെബിയില്‍ ലയിപ്പിക്കും
  • രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും
  • സ്വച്ഛ് ഭാരത് പദ്ധതിക്ക് ഊന്നല്‍
  • ജന്‍ ധന്‍ യോജന, കല്‍ക്കരി ലേലത്തിലെ സുതാര്യത, സ്വച്ഛ് ഭാരത് പദ്ധതി എന്നിവ സര്‍ക്കാരിന്‍െറ 3 നേട്ടങ്ങള്‍
  • രാജ്യത്ത് രൂപയുടെ നില മെച്ചപ്പെട്ടു
  • 2015^16 വളര്‍ച്ചാ നിരക്ക് എട്ട് മുതല്‍ എട്ടര ശതമാനം
  • സ്ത്രീ സുരക്ഷക്ക് മുഖ്യ പ്രാധാന്യം നല്‍കും
  • നോണ്‍ പ്ളാന്‍ ചെലവ്^ 13,12,200 കോടി രൂപ
  • പദ്ധതി ചെലവ്^ 4,65,277 കോടി രൂപ
  • ലെതര്‍ ചെരുപ്പിന് വില കുറയും
  • സിഗരറ്റ്, പാന്‍മസാല വില കൂട്ടും

യു.എ.ഇ 102 റണ്‍സിന് പുറത്ത്

Posted: 28 Feb 2015 12:53 AM PST

Image: 

പെര്‍ത്ത്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ യു.എ.ഇ 102റണ്‍സിന് പുറത്ത്. 31.3ഓവറിലാണ് യു.എ.ഇ ടീം ഓള്‍ ഒൗട്ടായത്. ആര്‍.അശ്വിന്‍ നാലും ഉമേശ് യാദവും രവീന്ദ്ര ജഡേജയും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 35 റണ്‍സെടുത്ത ഷയ്മാന്‍ അന്‍വര്‍ ആണ് ടോപ് സ്കോറര്‍. മലയാളിയായ കൊല്ലങ്കോടുകാരന്‍ കൃഷ്ണചന്ദ്രന്‍ നാലു റണ്‍സെടുത്ത് അശ്വിന്‍െറ പന്തില്‍ പുറത്തായി.

അംജദ് അലി(4), എ.ആര്‍. ബിരേംഗര്‍ (4),  ഖുറാം ഖാന്‍ (14), സ്വപ്നില്‍ പാട്ടീല്‍ (7), രോഹന്‍ മുസ്തഫ(2), അംജദ് ജാവേദ് (2), മുഹമ്മദ് നവീദ് (6), മുഹമ്മദ് തൗഖീര്‍ (1) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. വാലറ്റക്കാരനായ ഗുര്‍ഗിനെ കൂട്ടുപിടിച്ച് ഷയ്മാന്‍ അന്‍വര്‍ പതിയെ സ്കോര്‍ നൂറു കടത്തുകയായിരുന്നു. പത്താം വിക്കറ്റില്‍ ഇരുവരും 31 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.


നേരത്തേ ടോസ് നേടിയ യു.എ.ഇ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കുമൂലം പിന്മാറിയ മുഹമ്മദ് ഷമിക്കു പകരം ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ ഇടം നേടി. തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് ഇന്ത്യ യു.എ.ഇയെ നേരിടുന്നത്. അയര്‍ലന്‍ഡുമായി കപ്പിനും ചുണ്ടിനുമിടയില്‍ ചരിത്രജയം നഷ്ടപ്പെട്ട യു.എ.ഇ ടീമില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. എട്ട് പാകിസ്താന്‍ വംശജരും ഒരു ശ്രീലങ്കക്കാരനും അടങ്ങിയതാണ് യു.എ.ഇ ടീം. ഫലത്തില്‍ ഇന്ത്യന്‍ ഉപദ്വീപുമായാണ് ഇന്ത്യ കളിക്കുന്നത്.

2004ലെ ഏഷ്യാകപ്പില്‍  ഇന്ത്യക്കെതിരെ കളിച്ച  ക്യാപ്ടന്‍ മുഹമ്മദ് തൗഖിര്‍ ഒഴികെ 30 മത്സരങ്ങളില്‍ താഴെ മാത്രം കളിച്ച പരിചയസമ്പന്നതയുള്ള യു.എ.ഇ ബൗളിങ് നിരയെ തച്ചുടച്ച് വന്‍വിജയം നേടി റണ്‍റേറ്റ് വര്‍ധിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
 

എയിംസ് ഇല്ല; ബജറ്റില്‍ കേരളത്തിന് നിരാശ

Posted: 28 Feb 2015 12:24 AM PST

Image: 

തിരുവനന്തപുരം: അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് നിരാശ.സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന എയിംസിനെ കുറിച്ചും ഐ.ഐ.ടിയെ കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. തിരുവനന്തപുരത്തെ നാഷനല്‍ സ്കൂള്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തിയതാണ് കേരളത്തിന് ലഭിച്ച ഏക നേട്ടം.

കേരളത്തില്‍ എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥാപിക്കാന്‍ തയാറാണെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് കേരളം നാലിടങ്ങളില്‍ സ്ഥലം കണ്ടത്തെി കേന്ദ്രത്തെ അറിയിച്ചിരുന്നു. തമിഴ്നാട്, പഞ്ചാബ്, അസം, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളില്‍ എയിംസ് അനുവദിച്ചപ്പോള്‍ ഇത്തവണയും  കേരളത്തെ തഴഞ്ഞു. ഐ.ഐ.ടി സ്ഥാപിക്കാന്‍ പാലക്കാട് ജില്ലയില്‍ സ്ഥലം കണ്ടത്തെിയിരുന്നെങ്കിലും ഇതിലും നിരാശയായിരുന്നു ഫലം . അതേസമയം അയല്‍ സംസ്ഥാനമായ കര്‍ണാടകക്ക് ഐ.ഐ.ടി അനുവദിച്ചു.

കൊച്ചി മെട്രോക്ക് 273 കോടി രൂപ കേന്ദ്ര വിഹിതമായി അനുവദിച്ചു. റബര്‍ ബോര്‍ഡിന് 161.75 കോടി രൂപയും സ്പൈസസ് ബോര്‍ഡിന് 95.35 കോടി രൂപയും അനുവദിച്ചു. ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. അടുത്ത വര്‍ഷം മുതല്‍ ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

കള്ളപ്പണം നിക്ഷേപം തടയാന്‍ സമഗ്ര നിയമം

Posted: 28 Feb 2015 12:18 AM PST

Image: 

ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപം തടയാന്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കള്ളപ്പണം  നിക്ഷേപിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥചെയ്യന്ന നിയമം ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ജയ്റ്റ്ലി അറിയിച്ചു. ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്‍സാക്ഷന്‍ ബില്‍ കൊണ്ടുവരും. കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് 300 ശതമാനം പിഴ ചുമത്തും.

കള്ളപ്പണത്തിന്‍റെ  ഒഴുക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കും. വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും. വിദേശ നിക്ഷേപങ്ങള്‍ മറച്ചുവെച്ചുള്ള നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യന്നതും റിട്ടേണുകള്‍ ഫയല്‍ ചെയ്യത്തതും ഗുരുതര കുറ്റമായി കാണും. ഇതിന് ഏഴു വര്‍ഷം വരെ തടവുശിക്ഷ നല്‍കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.
 

ബജറ്റില്‍ വിദ്യാഭ്യാസ ഉന്നമനത്തിനും ഊന്നല്‍

Posted: 28 Feb 2015 12:01 AM PST

Image: 

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശത്തിന് മുന്‍ഗണന നല്‍കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. പൊതുബജറ്റില്‍  68,968 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലക്കായി നീക്കിവെച്ചിരിക്കുന്നത്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ജയ്റ്റ്ലി അറിയിച്ചു. ഐ.ഐ.ടി വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് വേണ്ടി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ 80,000 സെക്കന്‍റി സ്കൂളുകള്‍ ഹയര്‍സെക്കന്‍റി സ്കൂളുകളാക്കി ഉയര്‍ത്തും. വിദ്യാഭ്യാസ നിലവാരം ഉറപ്പു വരുത്താന്‍ പ്രത്യേക അതോറിറ്റിയെ നിയമിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും, ജമ്മുകശ്മീരിലും ആന്ധ്രയിലും പുതിയ ഐ.ഐ.എം,  കര്‍ണാടകക്ക് ഐ.എ.ടി., അരുണാചലില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് അനിമേഷന്‍ സെന്‍റര്‍, ധന്‍ബാദ് ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സിന് ഐ.ഐ.ടി പദവി എന്നിവയും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് കശ്മീര്‍, തമിഴ്നാട് ,പഞ്ചാബ്, അസം എന്നീ സംസ്ഥാനങ്ങളില്‍ എയിംസും അനുവദിച്ചിട്ടുണ്ട്.
 

ആദായനികുതി പരിധിയില്‍ മാറ്റമില്ല: കോര്‍പറേറ്റുകള്‍ക്ക് ഇളവ്

Posted: 27 Feb 2015 11:34 PM PST

Image: 

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച 2015-16 വര്‍ഷത്തെ ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയില്ല. ലക്ഷം രൂപക്ക് മുകളിലെ ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സ്വത്തു നികുതി എടുത്തു കളഞ്ഞ് ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. കോര്‍പറേറ്റ് നികുതി 30ല്‍ നിന്നു 25 ശതമാനമാക്കി വ്യവസായികളെ സന്തോഷിപ്പിച്ച ധനമന്ത്രി സേവന നികുതിയും എക്സൈസ് നികുതിയും 12.5 ശതമാനത്തില്‍ നിന്നു 14 ശതമാനമാക്കി. അടുത്ത വര്‍ഷം മുതല്‍ ചരക്കുസേവന നികുതി നടപ്പാക്കും.

മോദി സര്‍ക്കാരിന്‍െറ ആദ്യ ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തുമെന്ന് പൊതുവില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ജെയ്റ്റ് ലി അതില്‍ തൊട്ടില്ല. ഇതു സ്ഥിര വരുമാനക്കാരായ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയാണ്. ഇതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ്, പുതിയ പെന്‍ഷന്‍ പദ്ധതി തുടങ്ങിയവയില്‍ ചേര്‍ന്നാല്‍ 4,44,200 രൂപവരെ ആദായ നികുതി ഇളവ് നേടാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പ്രതിമാസ യാത്രാ ബത്തയുടെ ആദായ നികുതി ഇളവ് പരിധി നിലവിലെ 800ല്‍ നിന്നു 1600 രൂപയാക്കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിന് നികുതിയിളവ് നിലവില്‍ 15,000 രൂപയായിരുന്നത് 25,000 രൂപയായാണ് ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 30,000 രൂപയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടിനെതിരെ നടപടിയെടുക്കും. കള്ളപ്പണം തടയാന്‍ സമഗ്രനിയമം കൊണ്ടുവരും. 10 വര്‍ഷം വരെ തടവും 300 ശതമാനം വരെ പിഴയും ഈടാക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്യും. വിദേശ നിക്ഷേപം മറച്ചുവെച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതും ഏഴു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാക്കുമെന്നും ജെയ്റ്റ് ലി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രഥമ സ്ഥാനവും രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുമാണ് എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ജെയ്റ്റ് ലി അവകാശപ്പെട്ടു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കായി സുപ്രധാന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനങ്ങളെ കുടുതല്‍ ശക്തിപ്പെടുത്തും. ജീവിത നിലവാരം മെച്ചപ്പെടുത്തും. രാജ്യത്തെ നിക്ഷേപകര്‍ക്ക് സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണുള്ളത്. രൂപയുടെ നില മെച്ചപ്പെട്ടു. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ക്ഷേമ ബജറ്റാണ് സര്‍ക്കാരിന്‍േറതെന്നും ജെയ്റ്റ് ലി പറഞ്ഞു.

ബജറ്റില്‍ നിന്ന്...

  • 2016 ഏപ്രില്‍ മുതല്‍ ചരക്കു സേവന നികുതി
  • സ്വച്ഛ് ഭാരത് പദ്ധതിക്ക് ഊന്നല്‍
  • ജന്‍ ധന്‍ യോജന, കല്‍ക്കരി ലേലത്തിലെ സുതാര്യത, സ്വച്ഛ് ഭാരത് പദ്ധതി എന്നിവ സര്‍ക്കാരിന്‍െറ 3 നേട്ടങ്ങള്‍
  • രാജ്യത്ത് രൂപയുടെ നില മെച്ചപ്പെട്ടു
  • 201516 വളര്‍ച്ചാ നിരക്ക് എട്ട് മുതല്‍ എട്ടര ശതമാനം
  • സ്വാതന്ത്ര്യത്തിന്‍െറ 75ാം വാര്‍ഷികമായ 2022ന് രാജ്യത്ത് എല്ലാവര്‍ക്കും ഭവനം ഉറപ്പാക്കും
  • ഗ്രാമീണ മേഖലയില്‍ 2 കോടിയും നഗരമേഖലയില്‍ 5 കോടി വീടുകള്‍
  • കാര്‍ഷികോത്പാദനം മെച്ചപ്പെടുത്തും
  • അടിസ്ഥാന സൗകര്യത്തിന് നിക്ഷേപം ഉറപ്പാക്കല്‍
  • ഉത്പാദന രംഗത്തെ വികസനം
  • 2022ഓടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യൂതികരിക്കും
  • കൃഷി, ആരോഗ്യം, തൊഴിലുറപ്പ് പദ്ധതി എന്നിവക്ക് ഊന്നല്‍ നല്‍കി ദരിദ്രരുടെ ഉന്നമനം ഉറപ്പാക്കും
  • മൊത്തം 1.25 ലക്ഷം കോടിയുടെ പൊതു നിക്ഷേപം പ്രതീക്ഷിക്കുന്നു.
  • എല്ലാ സാമൂഹ്യ മേഖലാ പരിപാടികളും തുടരും
  • രാജ്യത്തെ 80,000 സെക്കണ്ടറി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യും
  • തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ മികവ് ഉറപ്പാക്കും
  • സബ്സിഡി ചോര്‍ച്ച ഇല്ലാതാക്കും
  • സബ്സിഡി കുറക്കുകയില്ല, അത് പാവപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തും
  • അടിസ്ഥാന സൗകര്യ വികസനത്തിന് പൊതുസ്വകാര്യ സഹകരണം ഉറപ്പാക്കും
  • കാര്‍ഷിക ജലസേചനത്തിന് 5200 കോടി രൂപ
  • ധനക്കമ്മി കുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം
  • പങ്കാളിത്ത പദ്ധതികളില്‍ പൊതു നിക്ഷേപം വര്‍ധിപ്പിക്കണം
  • ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 25,000 കോടി രൂപ
  • ചെറുകിട സംരംഭകര്‍ക്കായി പ്രത്യേക ബാങ്ക്
  • ധന്‍ജന്‍ യോജന പോസ്റ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും
  • നികുതി വിഹിതം കൂട്ടിയത് ചരിത്രത്തില്‍ ആദ്യമായാണ്
  • സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനം
  • 2017ല്‍ ധനക്കമ്മി 7 ശതമാനമായി കുറക്കും
  • പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമ പരിഷ്കരണം
  • വ്യവസായ പുനരുദ്ധാരണമാണ് പുതിയ സംവിധാനം
  • പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പദ്ധതി നടപ്പാക്കും
  • വാജ്പേയിയുടെ പേരില്‍ പുതിയ ക്ഷേമ പദ്ധതി
  • അടല്‍ പന്‍ഷന്‍ യോജന എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പെന്‍ഷന്‍ പദ്ധതി
  • പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പദ്ധതി
  • 50 ലക്ഷം ശുചി മുറികള്‍ നിര്‍മ്മിച്ചു
  • ആറു കോടി ശുചി മുറികള്‍ നിര്‍മ്മിക്കും
  • നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ കൂടി അനുവദിക്കും
  • സ്ത്രീ സുരക്ഷക്ക് മുഖ്യ പ്രാധാന്യം നല്‍കും
  • വിസാ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ 150 രാജ്യങ്ങള്‍ കൂടി
  • സെക്കന്‍്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ക്കായി നയി മന്‍സില്‍ എന്ന പേരില്‍ തൊഴില്‍ പദ്ധതി
  • നാഷണല്‍ ഇന്‍വെസ്റ്റ്മന്‍്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും. റെയില്‍, റോഡ് പദ്ധതികള്‍ക്കായി നികുതി രഹിത ബോണ്ട് പദ്ധതി
  • സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണു മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍
  • പാചക വാതക സബ്സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വിപുലീകരിക്കും
  • പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി മുദ്ര ബാങ്ക്.
  • ധനക്കമ്മി: 20152016ല്‍ 3.9%, 20162017ല്‍ 3.5%, 20172018ല്‍ 3% എന്നിങ്ങനെ കുറച്ചുകൊണ്ടുവരാനാണു ലക്ഷ്യം
  • 12 രൂപാ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപ ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി
  • 8.5 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പ്പക്കായി വകയിരുത്തും
  • എം.പിമാരും ഉയര്‍ന്ന വരുമാനക്കാരും എല്‍.പി.ജി സബ്സിഡി ഉപേക്ഷിക്കണം
  • പ്രധാനമന്ത്രി കൃഷി വികാസ് യോജനക്ക് 5300 രകോടി രൂപ
  • പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തും
  • തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കായി " നയാ മന്‍സില്‍" പദ്ധതി
  • 2016ല്‍ കൂടംകുളം പദ്ധതിയുടെ രണ്ടാം യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങും
  • ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷനെ സെബിയില്‍ ലയിപ്പിക്കും
  • രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും
  • പവര്‍ ആന്‍ഡ് പ്ളേ മാതൃക.യില്‍ അഞ്ച് ആള്‍ഗ്രാ മെഗാ പവര്‍ പദ്ധതികള്‍
  • പുതിയ നിക്ഷേപ മേഖലകള്‍ കണ്ടത്തെുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും
  • കൂടുതല്‍ നിക്ഷേപ അനുമതി സാധ്യതകള്‍ പഠിക്കുന്നകതായി വിദഗ്ധ സമിതി നിയോഗിക്കും
  • പൊതുമേഖലാ തുറമുഖങ്ങള്‍ കമ്പനീസ് ആക്ടിന്‍െറ പരിധിയില്‍ കൊണ്ടുവരും
  • കൂടുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാകും
  • ജനതാ ക്യാഷ്ലെസ് സൊസൈറ്റിയാക്കുകുയാണ് ലക്ഷ്യം
  • അശോക ചക്രം പതിച്ച സ്വര്‍ണനാണയം പുറത്തിറക്കും
  • കുട്ടികളുടെ വികസന പദ്ധതിക്ക് 15000 കോടി
  • വിനോദ സഞ്ചാര വികസനത്തിന് പൈതൃക നഗര പദ്ധതി നടപ്പാക്കും
  • ഗോവ, ഹംപി, ലേ, വരാണാസി, ജാലിയന്‍ വാലബാഗ് എന്നിവിടങ്ങള്‍ക്ക് പൈതൃക പദവി
  • ഇ.എസ്.ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് ഇതില്‍ ഏതു വേണമെന്ന് തൊഴിലാളികള്‍ക്ക് തെരഞ്ഞെടുക്കാം
  • സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കായി 1000 കോടി രൂപ വകയിരുത്തി
  • കശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ്
  • കേരളത്തിന് എയിംസില്ല
  • തിരുവനന്തപുരം ആക്കുളത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും
  • സാമ്പത്തിക പരാധീനത വിദ്യാഭ്യാസത്തിന് തടസമാവില്ല
  • എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും
  • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും.
  • കര്‍ണാടകയില്‍ ഐ.ഐ.ടി
  • അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് അനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
  • 25 വയസില്‍ താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്‍ സ്കില്‍ മിഷന്‍ പ്രഖ്യാപിച്ചു
  • ധന്‍ബാദ് ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സിന് ഐ.ഐ.ടി പദവി
  • വിദ്യാഭ്യാസ മേഖലക്ക് 68,968 കോടി രൂപ
  • ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യകേ കേന്ദ്ര സഹായം
  • ഇലക്ട്രിക് കാര്‍ നിര്‍മാണത്തിന് 75 കോടി രൂപ
  • പ്രതിരോധ മേഖലയില്‍ 2,46,700 കോടി നീക്കിയിരുപ്പ്
  • റോഡ്, റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് നികുതിരഹിത ബോണ്ടുകള്‍ വരും
  • കള്ളപ്പണം ഇല്ലാതാക്കാന്‍ ഊര്‍ജിത ശ്രമം നടത്തും
  • മൂല്യ വര്‍ധിത നികുതി രാജ്യത്തിന്‍്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിക്കും
  • കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി കുറച്ചു. 30ല്‍ നിന്ന് 25 ശതമാനമാക്കി.
  • ഐ.ഐ.ടി വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സാമ്പത്തിക സഹായ പദ്ധതി
  • ഇ.എസ്.ഐ, പ്രൊവിഡന്‍്റ് ഫണ്ട് നിയമങ്ങളില്‍ ഭേദഗതി വരുത്തും
  • അടുത്ത സാമ്പത്തിക വര്‍ഷം 3.9 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്
  • റെവന്യൂ കമ്മി 2.8 ശതമാനകമാകുമെന്നു പ്രതീക്ഷ
  • കള്ളപ്പണ ഒഴുക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കും
  • വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും
  • വിദേശ നിക്ഷേപങ്ങള്‍ മറച്ചുവെച്ചുള്ള നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്തതും ഗുരുതര കുറ്റമായി കാണും. ഇതിന് ഏഴു വര്‍ഷം വരെ തടവുശിക്ഷ നല്‍കും
  • നോണ്‍ പ്ളാന്‍ ചെലവ് 13,12,200 കോടി രൂപ
  • പദ്ധതി ചെലവ്  4,65,277 കോടി രൂപ
  • ഒരു ലക്ഷം രൂപക്ക് മുകളിലെ എല്ലാ ക്രയവിക്രയങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
  • റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടിനെതിരെ കടുത്ത നടപടി സ്വീകരിക്കും
  • ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്‍സാക്ഷന്‍ ബില്‍ കൊണ്ടുവരും
  • റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കും
  • നികുതിദായകര്‍ക്കുള്ള ഇളവുകള്‍ തുടരും.
  • അതിസമ്പന്നര്‍ക്ക് അഞ്ച് ശതമാനം സബ്സിഡി
  • ഒരു ലക്ഷം രൂപക്കു മേലുള്ള ആദായ നികുതിക്കു സര്‍ചാര്‍ജ്. വെല്‍ത്ത് ടാക്സ് ഒഴിവാക്കിയാകും ഇത് ഏര്‍പ്പെടുത്തുക
  • സാങ്കേതിക സേവന നികുതി 15 ശതമാനം കുറയും
  • എക്സൈസ് നികുതി 12.5 ശതമാനമാക്കി
  • സേവന നികുതി 14 ശതമാനമാക്കി
  • അതിസമ്പന്നര്‍ക്ക് 2 ശതമാനം സര്‍ ചാര്‍ജ് (ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്)
  • സ്വച്ഛ് ഭാരത്. ഗംഗാ ശുചീകരണ പദ്ധതികള്‍ക്കുള്ള നിക്ഷേപത്തിന് 100 ശതമാനം നികുതി ഇളവ്
  • മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വിമാനനിര്‍മാണം ഉള്‍പ്പെടുത്തും
  • ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കുള്ള നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തി
  • പെണ്‍കുട്ടികള്‍ക്കുള്ള സുകന്യ സമൃദ്ധി യോജന പദ്ധതിയിലെ നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം നികുതി ഇളവ്
  • യാത്രാ ബത്തക്കുള്ള നികുതിയിളവ് പ്രതിമാസം 800 രൂപയില്‍ നിന്ന് 1600 രൂപയാക്കി ഉയര്‍ത്തി

വിക്കറ്റ് കൊയ്ത് ബൗള്‍ട്ടും സ്റ്റാര്‍ക്കും; ഒടുവില്‍ വിജയം കിവികള്‍ക്ക്

Posted: 27 Feb 2015 11:26 PM PST

Image: 

ഓക്ലന്‍ഡ്: മൂന്നു ബൗളര്‍മാരെ മാത്രം വെച്ച് ഓസിസ് ബാറ്റിങ് നിരയെ പിടിച്ചു കെട്ടിയ ആത്മവിശ്വാസത്തില്‍ ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. കിവീസ് ബൗളര്‍ ബൗള്‍ട്ട് അഞ്ച് വിക്കറ്റെടുത്തതിനു മറുപടിയായി ഓസിസ് ബൗളര്‍ സ്റ്റാര്‍ക്ക് ആറ് ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ കൊയ്തെങ്കിലും വിജയഭാഗ്യമുണ്ടായിരുന്നില്ല. ഓസീസ് ഉയര്‍ത്തിയ 152 റണ്‍സെന്ന ലക്ഷ്യം 23.1 ഓവറില്‍ ഒരു വിക്കറ്റ് ബാക്കിയിരിക്കയാണ് കിവികള്‍ പൂര്‍ത്തിയാക്കിയത്. കളിച്ച നാലു മത്സരങ്ങളും ജയിച്ച ന്യൂസിലന്‍ഡ് ഈ വിജയത്തോടെ പൂള്‍ എ ചാമ്പ്യന്മാരായി.

സ്റ്റാര്‍ ബാറ്റ്സ്മാന്‍ ബ്രണ്ടന്‍ മക്കല്ലം 50 റണ്‍സെടുത്ത് ടോപ് സ്കോററായി. തുടക്കത്തില്‍ ഗുപ്ട്ടിലും മക്കല്ലവും ചേര്‍ന്നുള്ള ഓപണിങ് കൂട്ടുകെട്ട് 40 റണ്‍സാണ് ചേര്‍ത്തത്. സ്റ്റാര്‍ക്കിന്‍െറ പന്തില്‍ പുറത്തായ ഗുപ്ട്ടിലിനു ശേഷം വന്ന വില്യംസണുമായി ചേര്‍ന്ന് മക്കല്ലം 38 റണ്‍സെടുത്തു. കമ്മിന്‍സിന്‍െറ പന്തില്‍ മക്കല്ലം പുറത്തായതോടെ കിവികളുടെ സ്കോര്‍ പതിയെ താഴ്ന്നു. പിന്നീടത്തെിയ എലിയറ്റിനെയും (0) ടെയ്ലറെയും സ്റ്റാര്‍ക് വന്ന പോലെ മടക്കി. പിന്നിട് ആന്‍ഡേഴ്സണ്‍ (26)- വില്യംസണ്‍ (45) എന്നിവര്‍ ചേര്‍ന്ന് പതിയെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 52 റണ്‍സാണ് കിവി സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ആന്‍ഡേഴ്സണിന്‍െറ വിക്കറ്റ് വീഴ്ചക്കു ശേഷം റോഞ്ചി (6), വെട്ടോറി (2), മൈന്‍ (0), സൗത്തി (0) എന്നിവര്‍ വന്ന പോലെ മടങ്ങി. വിജയപ്രതീക്ഷയില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ഇതോടെ പരാജയം മണത്തു. എന്നാല്‍ പരിചയസമ്പന്നനായ വില്യംസണ്‍ ടീമിനെ ഒടുവില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.

ഓസിസ് ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും കുറഞ്ഞ സ്കോര്‍ എന്നത് വിജയമോഹത്തിന് വിലങ്ങു തടിയായി. 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സ്റ്റാര്‍ക്ക് ആറ് കിവിസ് വിക്കറ്റുകളെടുത്തത്. കമ്മിന്‍സ് രണ്ടും മാക്്വെല്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തേ ടോസ് നേടിയ ആസ്ട്രേലിയ 32.2 ഓവറില്‍ 151 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍റ് ബൗള്‍ട്ടാണ് കംഗാരു പടയുടെ ബാറ്റിംഗ് നിരയെ കശക്കിയെറിഞ്ഞത്. ഡാനിയല്‍ വെട്ടോറിയും ടിം സൗത്തിയും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി ബൗള്‍ട്ടിന് പിന്തുണ നല്‍കി. ടോസ് നേടിയ ആത്മവിശ്വാസത്തില്‍ ക്രീസിലത്തെിയ ഓസിസ് നിരയില്‍ ആര്‍ക്കും കിവിസ് ബൗളിങ്ങിനെ പ്രതിരോധിക്കാനായില്ല.

ബ്രാഡ് ഹാഡിന്‍ (43), ഡേവിഡ് വാര്‍ണര്‍ (34) എന്നിവരാണ് ഓസിസ് നിരയിലെ ടോപ് സ്കോറര്‍മാര്‍, ഷെയ്ന്‍ വാട്സണ്‍ 23 റണ്‍സെടുത്തു. പാറ്റ് കമ്മിന്‍സിനൊപ്പം (7) ചേര്‍ന്ന് ബ്രാഡ് ഹാഡിന്‍ അവസാന വിക്കറ്റില്‍ സൃഷ്ടിച്ച ചെറുത്ത് നില്‍പാണ് ഓസിസിനെ വലിയ മാനക്കേടില്‍ നിന്ന് രക്ഷിച്ചത്. പത്താം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സാണ് ചേര്‍ത്തത്.

ആരോണ്‍ ഫിഞ്ച്(14), മൈക്കല്‍ ക്ളാര്‍ക്ക്(12), സ്റ്റീവന്‍ സ്മിത്ത്(4), ഗ്ളെന്‍ മാക്സ്വെ(1), മിച്ചല്‍ ജോണ്‍സണ്‍(1) പാറ്റ് കമ്മിന്‍സ്(7), എന്നിവരെല്ലാം വന്ന പോലെ മടങ്ങുകയായിരുന്നു. ഓസിസ് നിരയില്‍ മിച്ചല്‍ മാര്‍ഷും മിച്ചല്‍ സ്റ്റാര്‍കും സംപൂജ്യരായാണ് ക്രീസ് വിട്ടത്. മൂന്നു ബൗളര്‍മാരെ മാത്രം വെച്ച് ഓസിസ് ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടിയ ക്യാപ്റ്റന്‍െറ തന്ത്രമാണ് ഗ്രൗണ്ടില്‍ വിജയിച്ചത്. 27 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് ബൗള്‍ട്ട് അഞ്ച് വിക്കറ്റ് നേടിയത്. വെട്ടോറി 41ഉം സൗത്തി 65 റണ്‍സ് വിട്ടു കൊടുത്തു.

നേരത്തേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓക്ക്ലന്‍ഡിലേത് മികച്ച വിക്കറ്റാണെന്നും ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നുമാിയരുന്നു പരിക്കില്‍നിന്നും മുക്തനായി ടീമില്‍ തിരിച്ചത്തെിയ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ളാര്‍ക്ക് വ്യക്തമാക്കിയത്. ഇംഗ്ളണ്ടിനെതിരെ കളിച്ച അതേ ടീമിനെയാണ് ന്യൂസിലന്‍ഡ് ഇന്നും ഇറക്കിയത്.
 

പൗരന്മാരുടെ ക്ഷേമത്തിനും സാമ്പത്തിക വളര്‍ച്ചക്കും പ്രഥമ സ്ഥാനമെന്ന് ജെയ്റ്റ് ലി

Posted: 27 Feb 2015 10:10 PM PST

Image: 

ന്യൂഡല്‍ഹി: സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രഥമ സ്ഥാനവും രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യസമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിച്ചു. രാജ്യം സാമ്പത്തിക സ്ഥിരതയാര്‍ജിക്കുന്നതായി ജെയ് റ്റ് ലി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കായി സുപ്രധാന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനങ്ങളെ കുടുതല്‍ ശക്തിപ്പെടുത്തും. ജീവിത നിലവാരം മെച്ചപ്പെടുത്തും. നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. രൂപയുടെ നില മെച്ചപ്പെട്ടു. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ക്ഷേമ ബജറ്റാണ് സര്‍ക്കാരിന്‍േറതെന്നും ജെയ്റ്റ് ലി പറഞ്ഞു.

ബജറ്റില്‍ നിന്ന്...

  • 2016 ഏപ്രില്‍ മുതല്‍ ചരക്കു സേവന നികുതി
  • സ്വച്ഛ് ഭാരത് പദ്ധതിക്ക് ഊന്നല്‍
  • ജന്‍ ധന്‍ യോജന, കല്‍ക്കരി ലേലത്തിലെ സുതാര്യത, സ്വച്ഛ് ഭാരത് പദ്ധതി എന്നിവ സര്‍ക്കാരിന്‍െറ 3 നേട്ടങ്ങള്‍
  • രാജ്യത്ത് രൂപയുടെ നില മെച്ചപ്പെട്ടു
  • 2015-16 വളര്‍ച്ചാ നിരക്ക് എട്ട് മുതല്‍ എട്ടര ശതമാനം
  • സ്വാതന്ത്ര്യത്തിന്‍െറ 75ാം വാര്‍ഷികമായ 2022ന് രാജ്യത്ത് എല്ലാവര്‍ക്കും ഭവനം ഉറപ്പാക്കും
  • ഗ്രാമീണ മേഖലയില്‍ 2 കോടിയും നഗരമേഖലയില്‍ 5 കോടി വീടുകള്‍
  • കാര്‍ഷികോത്പാദനം മെച്ചപ്പെടുത്തും
  • അടിസ്ഥാന സൗകര്യത്തിന് നിക്ഷേപം ഉറപ്പാക്കല്‍
  • ഉത്പാദന രംഗത്തെ വികസനം
  • 2022ഓടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യൂതികരിക്കും
  • കൃഷി, ആരോഗ്യം, തൊഴിലുറപ്പ് പദ്ധതി എന്നിവക്ക് ഊന്നല്‍ നല്‍കി ദരിദ്രരുടെ ഉന്നമനം ഉറപ്പാക്കും
  • മൊത്തം 1.25 ലക്ഷം കോടിയുടെ പൊതു നിക്ഷേപം പ്രതീക്ഷിക്കുന്നു.
  • എല്ലാ സാമൂഹ്യ മേഖലാ പരിപാടികളും തുടരും
  • രാജ്യത്തെ 80,000 സെക്കണ്ടറി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യും
  • തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ മികവ് ഉറപ്പാക്കും
  • സബ്സിഡി ചോര്‍ച്ച ഇല്ലാതാക്കും
  • സബ്സിഡി കുറക്കുകയില്ല, അത് പാവപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തും
  • അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു-സ്വകാര്യ സഹകരണം ഉറപ്പാക്കും
  • കാര്‍ഷിക ജലസേചനത്തിന് 5200 കോടി രൂപ
  • ധനക്കമ്മി കുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം
  • പങ്കാളിത്ത പദ്ധതികളില്‍ പൊതു നിക്ഷേപം വര്‍ധിപ്പിക്കണം
  • ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 25,000 കോടി രൂപ
  • ചെറുകിട സംരംഭകര്‍ക്കായി പ്രത്യേക ബാങ്ക്
  • ധന്‍ജന്‍ യോജന പോസ്റ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും
  • നികുതി വിഹിതം കൂട്ടിയത് ചരിത്രത്തില്‍ ആദ്യമായാണ്
  • സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനം
  • 2017ല്‍ ധനക്കമ്മി 7 ശതമാനമായി കുറക്കും
  • പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമ പരിഷ്കരണം
  • വ്യവസായ പുനരുദ്ധാരണമാണ് പുതിയ സംവിധാനം
  • പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പദ്ധതി നടപ്പാക്കും
  • വാജ്പേയിയുടെ പേരില്‍ പുതിയ ക്ഷേമ പദ്ധതി
  • പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പദ്ധതി
  • 50 ലക്ഷം ശുചി മുറികള്‍ നിര്‍മ്മിച്ചു
  • ആറു കോടി ശുചി മുറികള്‍ നിര്‍മ്മിക്കും

ധനമന്ത്രിയുടെ ബജറ്റ് അവതരണം തുടരുന്നു....

2022 ലോകകപ്പ് വേദി ഖത്തര്‍ അര്‍ഹിക്കുന്നത് -അമീര്‍

Posted: 27 Feb 2015 08:35 PM PST

Image: 

ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാള്‍ വേദി ഖത്തര്‍ അര്‍ഹിക്കുന്നതാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളെ അദ്ദേഹം പൂര്‍ണമായും തള്ളി. ഫിഫ ലോകകപ്പ് ബിഡ് ലഭിക്കുന്നതിനായി ഖത്തര്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ളെന്നും ഉന്നയിക്കപ്പെട്ടിട്ടുള്ള അഴിമതിയാരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അമീര്‍ വ്യക്തമാക്കി. ഖത്തറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ളെന്നും അമീര്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ  ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംസാരിക്കവെയാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചെല്ലാം ഫിഫ വിശദമായ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ തെറ്റായ ഒന്നുമില്ളെന്നാണ് ഫിഫ കണ്ടത്തെിയതെന്നും അമീര്‍ ചൂണ്ടിക്കാട്ടി. ലോകകപ്പ് എല്ലാ അറബികള്‍ക്കും വേണ്ടിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് വിജയിക്കാനായത്. ലോകകപ്പ് ബിഡ് സ്വന്തമാക്കാനായതില്‍ ഖത്തറിന് സന്തോഷവും അഭിമാനവുമുണ്ട്. ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ലോകകപ്പ് മനോഹരമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും. അതൊരു വലിയ വെല്ലുവിളിയാണെന്നും അമീര്‍ ചൂണ്ടിക്കാട്ടി. ജപ്പാന്‍, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തിയാണ് ഖത്തര്‍ ബിഡ് സ്വന്തമാക്കിയത്. ചെറിയ രാജ്യമായ ഖത്തര്‍ അമേരിക്കയെപ്പോലെയൊരു വലിയൊരു രാജ്യത്തെ പരാജയപ്പെടുത്തിയെന്നത് നിങ്ങളില്‍ പലര്‍ക്കും അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. നിങ്ങള്‍ക്ക് ചിലപ്പോഴെങ്കിലും തോല്‍ക്കേണ്ടിവരുമെന്ന് നിങ്ങള്‍ വിശ്വസിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വിജയകരമായ രീതിയില്‍ ലോകകപ്പ് സംഘടിപ്പിക്കാന്‍ ഖത്തറിനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റി പ്രസിഡന്‍റ് ജോണ്‍ ജെ ദെജിയോയിയുമായി ചര്‍ച്ച നടത്തി.
 

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി; സെന്‍സെക്സ് 250 പോയന്‍റ് ഉയര്‍ന്നു

Posted: 27 Feb 2015 08:22 PM PST

Image: 

മുംബൈ: മോദി സര്‍ക്കാരിന്‍െറ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയില്‍ കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുംബൈ സൂചിക സെന്‍സെക്സ് 250 പോയന്‍റും ദേശീയ സൂചിക നിഫ്റ്റി 70 പോയന്‍റുമാണ് ഉയര്‍ന്നത്.

സെന്‍സെക്സ് 214.94 പോയന്‍റ് ഉയര്‍ന്ന് 29,435.05 പോയന്‍റിലും നിഫ്റ്റി 60.35 പോയന്‍റ് ഉയര്‍ന്ന് 8,904.95 പോയന്‍റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച സെന്‍സെക്സ് 29,220.12 പോയന്‍റിലും നിഫ്റ്റി 8,844.60 പോയന്‍റിലുമാണ് വ്യാപാരം അവസാനിച്ചത്. 

ശനിയാഴ്ച വിപണിക്ക് അവധിയാണെങ്കിലും കേന്ദ്ര ബജറ്റ് പ്രമാണിച്ചാണ് ഇന്നു പ്രവര്‍ത്തിക്കുന്നത്. ഇടനിലക്കാരുടെയും ഓഹരി ഉടമകളുടെയും സമ്മര്‍ദത്തെ തുടര്‍ന്നു വിപണി തുറന്നു പ്രവര്‍ത്തിക്കാന്‍ സെബി അനുമതി നല്‍കുകയായിരുന്നു.

ആദ്യ സൗരോര്‍ജ വിമാനം പരീക്ഷണ പറക്കല്‍ നടത്തി

Posted: 27 Feb 2015 08:21 PM PST

Image: 

അബൂദബി: സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കാന്‍ ശേഷിയുള്ള സോളാര്‍ ഇംപള്‍സ് രണ്ട് വിമാനത്തിന്‍െറ ലോക സഞ്ചാരം ആരംഭിക്കുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രം. അബൂദബിയില്‍ നിന്ന് പുറപ്പെട്ട് വിവിധ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും മറികടന്ന് തിരിച്ച് തലസ്ഥാന നഗരിയിലേക്ക് എത്തുന്ന സോളാര്‍ ഇംപള്‍സ് വിമാനം രണ്ട് ദിവസത്തിനകം ലോക സഞ്ചാരത്തിന് തുടക്കം കുറിക്കുമെന്നാണ് സൂചന. ഇതിന്‍െറ ഭാഗമായി വ്യാഴാഴ്ച പരീക്ഷണ പറക്കല്‍ നടത്തി. നാല് മണിക്കൂര്‍ പരീക്ഷണ പറക്കലിന് വ്യാഴാഴ്ച പുലര്‍ച്ചെ അബൂദബി അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നിന്നാണ് പറന്നുപൊങ്ങിയത്. ശൈഖ് സായിദ് ഗ്രാന്‍റ് മോസ്ക്, അബൂദബി കോര്‍ണിഷ്, ഗ്രാന്‍റ് മോസ്ക് എന്നിവിടങ്ങളിലൂടെ പറന്നതിന് ശേഷമാണ് തിരിച്ചിറങ്ങിയത്.
പൂര്‍ണമായി സൗരോര്‍ജം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 35000 കിലോമീറ്റര്‍ നീളുന്ന ലോക സഞ്ചാരത്തിനാണ് ഒരുങ്ങുന്നത്. മണിക്കൂറില്‍ 50 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാന്‍ ശേഷിയുള്ള ഈ വിമാനം അഞ്ച് മാസത്തിനിടെ 25 ദിവസങ്ങള്‍ പറന്നാണ് ലോകം ചുറ്റുക. അബൂദബിയില്‍ നിന്ന് പുറപ്പെട്ട് മസ്കത്തിലത്തെുന്ന വിമാനം ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങള്‍ ചുറ്റിയാണ് തിരിച്ചത്തെുക.
സൂര്യപ്രകാശത്തിന്‍െറ വ്യതിയാനങ്ങള്‍ അനുസരിച്ച് ലോക സഞ്ചാരത്തിന്‍െറ സ്ഥലങ്ങളില്‍ മാറ്റമുണ്ടായേക്കും. സ്വിറ്റ്സര്‍ലാന്‍റുകാരായ ബെര്‍ട്രന്‍റ് പിക്കാര്‍ഡും അന്‍ഡ്രെ ബോര്‍ഷ്ബെര്‍ഗുമാണ് പൈലറ്റുമാര്‍. സോളാര്‍ ഇംപള്‍സിന്‍െറ സഹ സ്ഥാപകരും ഇവരാണ്.

റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെമറ്റ്സോവ് വെടിയേറ്റു മരിച്ചു

Posted: 27 Feb 2015 08:04 PM PST

Image: 

മോസ്കോ: റഷ്യയിലെ മുതിര്‍ന്ന പ്രതിപക്ഷനേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ബോറിസ് നെമറ്റ്സോവ് വെടിയേറ്റു മരിച്ചു. 55 വയസായിരുന്നു. മോസ്കോയിലെ ബോള്‍ഷോയ് കാമ്നി ബ്രിഡ്ജിലൂടെ നടന്നു പോവുകയായിരുന്ന നെമറ്റ്സോവിനെ കാറിലത്തെിയ അജ്ഞാത സംഘം വെടിവയ്ക്കുകയായിരുന്നു. അക്രമികള്‍ പിസ്റ്റല്‍ ഉപയോഗിച്ച് നാലു തവണ വെടിവെച്ചതായി റഷ്യന്‍ പൊലീസ് പറഞ്ഞു.യുക്രയിനെതിരായ യുദ്ധത്തിനെതിരെ ഞായറാഴ്ച റഷ്യയില്‍ വന്‍ മാര്‍ച്ച് സംഘടിപ്പിക്കാനിരിക്കെയാണ് മരണം.

നെമറ്റ്സോവിന്‍റെ മരണത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി. യുക്രയിനെതിരെയുള്ള യുദ്ധത്തിനെതിരെ പോരാടുന തന്നെ പുടിന്‍ കൊല്ലുമെന്ന് ഭയക്കുന്നതായി നെമറ്റ്സോവ് ഏറ്റവും അടുത്തായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1990 കളില്‍ ബോറിസ് യെല്‍സിന്‍ പ്രസിഡന്‍റായിരിക്കെ ആദ്യ ഉപ പ്രധാനമന്ത്രിമായി ചുമതലയേറ്റ വ്യക്തിയാണ് ബോറിസ് നെമറ്റ്സോവ്. സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും പ്രശസ്തി നേടിയിരുന്നു.
 

ഫാഷിസത്തിന് ഇന്ത്യയില്‍ ദീര്‍ഘായുസ്സില്ല - അഹ്മദുല്ല സിദ്ദീഖി

Posted: 27 Feb 2015 07:11 PM PST

Image: 

മക്ക: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ അനന്തമാണെന്നും അതിനെ വര്‍ഗീയ ഫാഷിസത്തില്‍ തളച്ചിടാന്‍ ആരു ശ്രമിച്ചാലും ദീര്‍ഘായുസ്സുണ്ടാവില്ളെന്നും അമേരിക്കയിലെ ഇല്ലിനോയി യൂണിവേഴ്സിറ്റിയിലെ മാധ്യമവിഭാഗം തലവന്‍ ഡോ. മുഹമ്മദ് അഹ്മദുല്ല സിദ്ദീഖി പറഞ്ഞു. മക്കയില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു മുസ്ലിം വേള്‍ഡ് ലീഗ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം. ജനാധിപത്യം തന്നെയാണ് ഇന്ത്യക്ക് കരണീയമായ രീതി. അതിന്‍െറ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കേണ്ടത്. നരേന്ദ്രമോദിയെ അമേരിക്ക പരിഗണിച്ചതിലും അവിടെ വമ്പിച്ച സ്വീകരണമൊരുക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. വളര്‍ച്ച പ്രാപിക്കുന്ന ലോകത്തെ പുതു മുതലാളിത്ത ശക്തിയായാണ് ഇന്ത്യയെ അമേരിക്ക കാണുന്നത്. ആ നിലക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയിലാണ് നരേന്ദ്രമോദിയെ അമേരിക്ക സ്വീകരിച്ചത്.
നേരത്തേ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വംശഹത്യയുടെ പേരില്‍ മോദിക്ക് വിസ നിഷേധിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച അംഗീകാരം മോദിക്കല്ല, ഇന്ത്യയെന്ന വികസ്വരശക്തിക്കാണെന്ന് ഡോ. മുഹമ്മദ് അഹ്മദുല്ല സിദ്ദീഖി ചൂണ്ടിക്കാട്ടി. അമേരിക്ക നല്‍കിയ ഈ ഒൗദ്യോഗിക അംഗീകാരം സ്വന്തം പ്രതിഛായ മെച്ചപ്പെടുത്താനുള്ള അവസരമായി മോദി ഉപയോഗിച്ചു. അതാണ് മാഡിസണ്‍ സ്ക്വയറിലും മറ്റും കണ്ടത്. ഈ സ്വീകാര്യത അമേരിക്കന്‍ ജനതയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്ക് എന്നുമുള്ളതാണ്. അതാരും ഉപയോഗിച്ചില്ല, മോദി അതിനു ശ്രമിച്ചു. വിജയിക്കുകയും ചെയ്തു എന്നതാണ് വാസ്തവം - അഹ്മദുല്ല സിദ്ദീഖി പറഞ്ഞു. 

ഇന്ത്യ-ബഹ്റൈന്‍ ബന്ധം ഉയരങ്ങളിലേക്ക് –അംബാസഡര്‍

Posted: 27 Feb 2015 07:04 PM PST

Image: 

മനാമ: ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുടെ ഇന്ത്യാസന്ദര്‍ശനവേളിയിലുണ്ടായ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ സഹായകരമാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ.മോഹന്‍കുമാര്‍ പറഞ്ഞു. എംബസി ഓപണ്‍ ഹൗസിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഭയക്ഷി ബന്ധം, വ്യാപാരം തുടങ്ങിയമേഖലകളിലെല്ലാം ഇന്ത്യ-ബഹ്റൈന്‍ സഹകരണത്തിലൂടെ മുന്നേറാനാകും. ചര്‍ച്ചകള്‍ തുടര്‍ച്ചയായി നടക്കുന്നത് ശുഭകരമാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഓഫീസ് ഉടന്‍ ബഹ്റൈനില്‍ തുടങ്ങുന്നുണ്ട്. വാണിജ്യ-വ്യവസായ മേഖലക്ക് ഇത് ഉണര്‍വുപകരും.
സീഫിലെ പുതിയ എംബസി കെട്ടിടത്തിന്‍െറ ജോലികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ 60 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആഗസ്ത്-സെപ്തംബര്‍ മാസത്തോടെ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നടത്താനാകുമെന്നാണ് കരുതുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
വലിയ സാംസ്കാരിക പരിപാടികള്‍ നടത്താനുതകുന്ന ഹാളില്‍ മികച്ച ശബ്ദസംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.ഇതോടെ ഇന്ത്യയില്‍ നിന്ന് എത്തുന്ന പ്രമുഖര്‍ക്ക് പരിപാടികള്‍ നടത്താനായി മറ്റുഹാളുകള്‍ അന്വേഷിക്കേണ്ടി വരില്ല. പുതിയ പാസ്പോര്‍ട്ട് ഏജന്‍സിയുമായി ബന്ധപ്പെട്ട് പരാതികളുള്ളവര്‍ നേരിട്ട് എംബസിയെ അറിയിക്കണം. ഊഹാപോഹങ്ങളും ഊമക്കത്തുകളും പ്രചരിപ്പിക്കുന്നത് ശരിയല്ല. നേരത്തെ നിശ്ചയിച്ചുറപ്പിച്ചതില്‍ നിന്നും മാറി ഒരു ഫില്‍സുപോലും സേവനങ്ങള്‍ക്കായി വാങ്ങുന്നില്ല എന്ന കാര്യം എംബസി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ഓപണ്‍ ഹൗസിലത്തെിയ ഐ.വി.എസ് അധികൃതരും ഇക്കാര്യം സമ്മതിച്ചു.
ഇരുരാജ്യങ്ങളിലുമുള്ള തടവുകാരുടെ കൈമാറ്റം സജീവ പരിഗണനയിലാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ സമഗ്രമായ പഠനം നടത്തേണ്ടതുണ്ട്. ഇതിനായി പരസ്പരം കരാര്‍ ഉണ്ടാക്കുകയും വേണം. ഈ വിഷയത്തില്‍ തുറന്ന സമീപനമാണ് ഇരുപക്ഷത്തിനുമുള്ളത്. വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടില്‍ ജയിലിലാണെങ്കിലും ഉറ്റവരെ വല്ലപ്പോഴും കാണാമെന്നത് മാനുഷികമായ കാര്യമാണ്. എന്നാല്‍ തടവില്‍ കഴിയുന്ന എല്ലാവരെയും ഒരുമിച്ച് മാറ്റുക എന്ന അര്‍ഥം ഇതിനില്ല. കുറ്റകൃത്യത്തിന്‍െറ സ്വഭാവം, തടവ് അനുഭവിച്ചു തീര്‍ന്ന കാലം, തുടങ്ങിയ വശങ്ങളെല്ലാം പരിശോധിച്ചാകും തീരുമാനമെടുക്കുക.
ബഹ്റൈനി പൗരന്‍മാര്‍ ഇന്ത്യന്‍ ജയിലുകളിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ബഹ്റൈനിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ട്.
 ഇവിടുത്തെ വിവിധ ജയിലുകളിലായി 106 ഇന്ത്യക്കാരാണുള്ളത്. കഴിഞ്ഞ നവംബറിലെ കണക്കനുസരിച്ചാണിതെന്നും അംബാസഡര്‍ വ്യക്തമാക്കി.
 

ബജറ്റ് സാക്ഷാത്കരിക്കേണ്ട ജനഹിതം

Posted: 27 Feb 2015 06:07 PM PST

Image: 

മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളെയും കര്‍മപരിപാടികളെയും കുറിച്ചറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ജനത. സമ്പദ് വ്യവസ്ഥയിലെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നതിനായി വിഭവ സമാഹരണവും വിഭവവിനിയോഗവും എങ്ങനെ എന്ന് വ്യക്തമാക്കുന്ന നയരേഖയാണ് ബജറ്റ്. സ്വാഭാവികമായും കണക്കുകളുടെ കളി എന്നതിലുപരി ഏകകക്ഷി ഭരണത്തിന് സാഹചര്യം ഒത്തുകിട്ടിയപ്പോള്‍ സമസ്ത ജനവിഭാഗങ്ങള്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും രാജ്യത്തെ എങ്ങനെ നയിക്കും എന്നാണ് ബജറ്റ് 2015ലൂടെ വെളിപ്പെടുത്തേണ്ടത്.

ധനക്കമ്മി, വിദേശ പണകമ്മി, വിലക്കയറ്റം എന്നീ മൂന്ന് ഘടകങ്ങളില്‍ രൂക്ഷമായ പ്രതിസന്ധിയില്‍ എത്തിയ കാലഘട്ടത്തിലാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. സമ്പദ് വ്യവസ്ഥയെ ആഗോളതലത്തില്‍ ‘ബ്രാന്‍ഡായി’ മാറ്റാനാവുംവിധം ‘മോദി ഡ്രോണിക്സ്’ പ്രയോഗത്തില്‍ വരുത്തും എന്ന പ്രഖ്യാപനമാണ് ആദ്യം ഉണ്ടായത്. ഇതിന്‍െറ ഭാഗമായി ‘മേക്ക് ഇന്‍ ഇന്ത്യ’ ‘ഡിജിറ്റല്‍ ഇന്ത്യ’ എന്നിങ്ങനെയുള്ള സാങ്കേതിക സംജ്ഞകളും പ്രചാരത്തില്‍ വരുത്തി. എന്നാല്‍, ഇക്കാര്യങ്ങളിലൊക്കെ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണത്തെക്കാള്‍ വിഭിന്നമായ എന്തെങ്കിലും അനുഭവപ്പെട്ടതായി സാധാരണ ജനങ്ങള്‍ക്ക് പറയാനാവുന്നില്ല.

എന്നാല്‍, ധനക്കമ്മി, വിദേശ പണക്കമ്മി, വിലക്കയറ്റം എന്നീ അടിസ്ഥാന പ്രശ്നങ്ങളില്‍ നേരിയ തോതില്‍ അനുകൂലാവസ്ഥ ഉണ്ടാക്കാനായി എന്ന് സര്‍ക്കാറിന് അവകാശപ്പെടാനാവുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുമ്പോഴാണ് ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. പക്ഷേ, ഇത്തരം ഒരു നേട്ടം കൈവരിച്ചതിനു മൂലകാരണം ‘മോദിമാജിക്കല്ല; മറിച്ച് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതാണ് എന്ന് സാധാരണക്കാരന്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല, രാജ്യത്തിന്‍െറ മൊത്തം ഇറക്കുമതിക്കാവശ്യമായ പണത്തിന്‍െറ 36 ശതമാനം എണ്ണ ഇറക്കുമതിക്കായി ഉപയോഗിച്ചത് സാരമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതിന്‍െറ പ്രയോജനം തങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല എന്ന പരാതിയും അവര്‍ക്കാണ്.
മോദിസര്‍ക്കാറിന്‍െറ വരവ് സാധാരണ ജനങ്ങള്‍ തിരിച്ചറിയണമെങ്കില്‍, ഇച്ഛാശക്തിയോടെ ധനവിനിയോഗം ക്രമീകരിക്കണം. അമേരിക്കയെയും ചൈനയെയും കവച്ചുവെച്ച് സാമ്പത്തിക നേട്ടം നമുക്ക് കൈവരിക്കാനാവും എന്ന് ആഗോളതലത്തില്‍ തന്നെ പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍, അത്തരത്തിലുള്ള ഒരു സാമ്പത്തിക പുരോഗതി കേവലം അഞ്ചു ശതമാനം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്ന കോര്‍പറേറ്റുകളെ പിന്തുണച്ചല്ല നേടേണ്ടത്. മറിച്ച്, സാമ്പത്തിക പുരോഗതിയും സാമൂഹിക പുരോഗതിയും എല്ലാവര്‍ക്കും പ്രയോജനപ്രദമാകുംവണ്ണം സമന്വയിപ്പിക്കുമ്പോഴാണ് ഒരു സര്‍ക്കാറിന്‍െറ വിജയം നിര്‍ണയിക്കാനാവുന്നത്.

സമസ്ത മേഖലയിലും സമസ്ത ജന വിഭാഗങ്ങളിലും സാമ്പത്തിക പുരോഗതിയുടെ ഫലം അനുഭവവേദ്യമാക്കണമെങ്കില്‍ നയപരിപാടികളില്‍ സാരമായ വ്യതിയാനം ഉണ്ടാകേണ്ടതുണ്ട്. അതാണ് ബജറ്റില്‍ പ്രതിഫലിക്കേണ്ടത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ ആവശ്യം മുന്‍ഗണനാ ക്രമത്തില്‍ ചില പ്രധാന ഇനങ്ങളിലെ മാറ്റങ്ങള്‍ ആണ്.

കാര്‍ഷിക മേഖലയിലെ വികസനത്തിനു തന്നെയാണ് ഇന്ത്യ പ്രാമുഖ്യം കല്‍പിക്കേണ്ടത്. കാര്‍ഷിക മേഖലയിലെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം, ഗ്രാമീണ റോഡുകള്‍, ഗതാഗത സൗകര്യങ്ങള്‍, കാര്‍ഷിക വിഭവങ്ങളുടെ സംഭരണവും വിതരണവും തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കേണ്ടതുണ്ട്.  മേഖലയുടെ വളര്‍ച്ചയും വികാസവും സ്വാഭാവികമായി ഉല്‍പാദന-സേവന മേഖലകളുടെ വികാസം ഉറപ്പുവരുത്തും എന്ന സ്ഥിതിവിശേഷമാണ്  രാജ്യത്ത് നിലനില്‍ക്കുന്നത് എന്ന്  ഓര്‍ക്കണം. മാത്രമല്ല, കാര്‍ഷിക മേഖലയുടെ വളര്‍ച്ച ഗ്രാമീണ വ്യവസായങ്ങളെയും അനുബന്ധ തൊഴില്‍ അവസരങ്ങളെയും വികസിപ്പിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യും. വിദ്യാഭ്യാസം, ഭൂവിനിയോഗം, ആരോഗ്യ പരിപാലനം എന്നീ രംഗങ്ങളില്‍ ഗുണനിലവാരം ഉയര്‍ന്നേ മതിയാകൂ.

ഉല്‍പാദന മേഖലയില്‍ ചെറുകിട മധ്യനിര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവുംവിധമുള്ള ഒരു സാഹചര്യം ഇന്ത്യയില്‍ നിലവില്‍ ഇല്ല. ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന മുദ്രാവാക്യത്തിലൂടെ ഇന്ത്യന്‍ വ്യവസായ മേഖലയുടെ പുരോഗതിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ മനുഷ്യ വിഭവം, ഭൗതിക വിഭവം, ധനവിഭവം എന്നിവ സമഞ്ജസമായി സമ്മേളിപ്പിക്കുന്നതിനുള്ള നയപരിപാടിയും കര്‍മ പദ്ധതിയും വ്യക്തതയോടെ ആവിഷ്കരിക്കേണ്ടിവരും. കോര്‍പറേറ്റ് ഉല്‍പന്നങ്ങളുടെ തള്ളിക്കയറ്റത്തേയും മത്സരത്തേയും അതിജീവിക്കാനുള്ള കരുത്ത് പകര്‍ന്നു നല്‍കുംവിധമാണ് ഈ പദ്ധതികള്‍ നടപ്പില്‍ വരുത്തേണ്ടത്. മുന്‍കാല അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, ഉല്‍പാദനമേഖലയെ പുഷ്ടിപ്പെടുത്താനാവുംവിധമുള്ള കര്‍മ പരിപാടികള്‍ ഇല്ലാതെ വന്നാല്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പാഴ്വാക്കായി മാത്രം നിലകൊള്ളും.
പരോക്ഷ നികുതി നിരക്കുകളിലെ ഏറ്റക്കുറച്ചില്‍ സംസ്ഥാനങ്ങളുടെ കിടമത്സരത്തിനും കടുത്ത വിലവ്യതിയാനത്തിനും വഴിതെളിയിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി ചരക്കു സേവന നികുതി (ജി.എസ്.ടി) നിയമം വരുന്നെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. 2016 മുതല്‍ പുതിയ നികുതി നിയമം നടപ്പാക്കും എന്നാണ് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 2015 ബജറ്റില്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ നയം കൂടുതല്‍ വ്യക്തമാകും എന്ന് പ്രതീക്ഷാം.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ധനസമാഹരണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഏറെ പരിമിതി നേരിടേണ്ടിവരുന്നുണ്ട്. ഇതിനു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ചരക്കു സേവന നികുതി നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാറില്‍നിന്ന് പ്രശ്നങ്ങള്‍ ഉയര്‍ത്തിയേക്കും. ഇതിനു പരിഹാരമായി 14ാം ധനകാര്യ കമീഷന്‍ നിര്‍ദേശിച്ച ജി.എസ്.ടി കോമ്പന്‍സേഷന്‍ ഫണ്ടിനെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടതുണ്ട്. അതേസമയം, നികുതി വിഹിതം 32 ശതമാനമെന്നത് 42 ശതമാനമായി ഉയര്‍ത്താനുള്ള 14ാം ധനകാര്യ കമീഷന്‍െറ നിര്‍ദേശം നടപ്പാക്കേണ്ടത് ഈ ദിശയിലുള്ള പ്രാരംഭ നടപടിയാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയും.
സാമ്പത്തിക വളര്‍ച്ചയില്‍ നേട്ടം കൈവരിക്കുന്നു എന്നവകാശപ്പെടുമ്പോഴും 30 ശതമാനത്തില്‍ അധികം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ എന്നത് ഗൗരവത്തോടെ നിരീക്ഷിക്കേണ്ട കാര്യമാണ്. ഒപ്പം, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ ആഗോളതലത്തില്‍ 142 രാജ്യങ്ങളില്‍ 112ാമത് സ്ഥാനമാണ് ഇന്ത്യക്കുള്ളതെന്ന വസ്തുതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കണം എന്നത് വ്യക്തമാണ്. മൊത്തം വരുമാനത്തില്‍, ശമ്പളം, പലിശ, വാടക, തുടങ്ങിയ റവന്യൂ ചെലവിനങ്ങള്‍ക്ക് 88 ശതമാനം ചെലവിടുന്നുവെന്നതുതന്നെ സമ്പദ്വ്യവസ്ഥയുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നു.ഇവയില്‍ ദുര്‍വ്യയം വരുത്തുന്ന നിരവധി ഇനങ്ങള്‍ ഉണ്ട്. ഇവ തെരഞ്ഞുപിടിച്ച് പാഴ്ച്ചെലവ് നിയന്ത്രിക്കുന്നതിലാണ് സര്‍ക്കാറിന്‍െറ ഇച്ഛാശക്തി തെളിയിക്കാനാവുക. അവശേഷിക്കുന്ന 12 ശതമാനത്തില്‍ താഴെയുള്ള തുകയാണ് മൂലധന ആസ്തികള്‍ക്കായി വിനിയോഗിക്കുന്നത്. ഫലത്തില്‍, അടിസ്ഥാന സൗകര്യങ്ങളായ റോഡ്, റെയില്‍, ഊര്‍ജം, ജലസേചനം എന്നിവയിലെ വികസനം വഴിമുട്ടുന്നു. ഇതിനു പരിഹാരം കാണുന്നതിലാണ് യഥാര്‍ഥത്തില്‍ ‘മോദി മാജിക്’ പ്രകടമാകേണ്ടത്.

ആഭ്യന്തര സ്രോതസ്സുകളിലെ ധനസമാഹരണം വിപുലീകരിക്കുന്നതിനും ജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും വ്യക്തമായ നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം, ആദായ നികുതി ഒഴിവാക്കുന്ന വരുമാന പരിധി അഞ്ചുലക്ഷം രൂപ വരെ ആക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുമോ എന്നും നമുക്ക് കണ്ടറിയാം.
 

സമാധാനത്തിന്‍െറ പൊന്‍പുലരി കാത്ത് ജമ്മു^കശ്മീര്‍

Posted: 27 Feb 2015 06:05 PM PST

Image: 

കഴിഞ്ഞ വര്‍ഷാവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയും കേവല ഭൂരിപക്ഷം നേടാതിരുന്നതിനെ തുടര്‍ന്ന് ഉളവായ അനിശ്ചിതത്വത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി നിയമസഭ മരവിപ്പിച്ചു നിര്‍ത്തിയ ജമ്മു-കശ്മീരില്‍ രണ്ടു മാസക്കാലം നീണ്ട പി.ഡി.പി-ബി.ജെ.പി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് കൂട്ടുമന്ത്രിസഭക്ക് ധാരണയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് നടത്തിയ കൂടിയാലോചനകളാണ് മാര്‍ച്ച് ഒന്നിന് അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ സംയുക്ത സര്‍ക്കാര്‍ രൂപവത്കരണത്തിന് അന്തിമമായി വഴിയൊരുക്കിയത്. 87 അംഗ നിയമസഭയില്‍ 28 എം.എല്‍.എമാരുള്ള പി.ഡി.പിക്ക് ആറു വര്‍ഷവും മുഖ്യമന്ത്രിപദവി ലഭിക്കുമ്പോള്‍ 25 അംഗങ്ങളുള്ള ബി.ജെ.പിയുടെ നിര്‍മല്‍സിങ്ങിനാണ് ഉപമുഖ്യമന്ത്രി സ്ഥാനം. ഇതോടെ, ഇതാദ്യമായി ജമ്മു-കശ്മീരില്‍ ബി.ജെ.പിക്ക് ഭരിക്കാന്‍ അവസരമൊരുങ്ങും. ഭിന്നപാതയിലൂടെ ചരിച്ചുവന്ന കശ്മീരിനും ജമ്മുവിനും സമുതുലിത പ്രാതിനിധ്യം ലഭിക്കുമെന്നതാണ് പുതിയ കൂട്ടുകക്ഷി ഭരണത്തിന് അവകാശപ്പെടാവുന്ന പ്രധാന നേട്ടം. സംസ്ഥാനത്തിന്‍െറ ചരിത്രത്തിലേറ്റവും വിനാശകരമായ മഹാപ്രളയത്തിന്‍െറ കെടുതികളില്‍നിന്ന് ജമ്മു-കശ്മീരിനെ കരകയറ്റാനും മരവിച്ചും മുരടിച്ചും കിടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും ഒപ്പം ക്രമസമാധാനത്തകര്‍ച്ചക്ക് അറുതിവരുത്താനും ഫലപ്രദമായ നടപടികളെടുക്കുമെന്നതാവാം ഇരുപാര്‍ട്ടികളും ചേര്‍ന്ന് അംഗീകരിച്ച പൊതു മിനിമം പരിപാടിയുടെ അന്തസ്സത്ത. പ്രഖ്യാപനങ്ങള്‍ക്കപ്പുറത്ത് പ്രായോഗികരംഗത്ത് ആത്മാര്‍ഥതയും ദൃഢനിശ്ചയവും തെളിയിക്കപ്പെട്ടാല്‍ പരീക്ഷണം വിജയിക്കാതിരിക്കാന്‍ കാരണങ്ങളില്ല.

പക്ഷേ, ഇക്കാര്യത്തില്‍ ശുഭപ്രതീക്ഷക്ക് എത്രത്തോളം വകയുണ്ട് എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. കാരണം, ഭിന്നവിരുദ്ധ ധ്രുവങ്ങളിലിരുന്ന രണ്ടു പാര്‍ട്ടികളാണ് സാഹചര്യങ്ങളുടെ നിര്‍ബന്ധത്താല്‍ മാത്രം യോജിക്കാന്‍ തീരുമാനിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. ഇലക്ഷന്‍ പ്രചാരണത്തിലുടനീളം ബി.ജെ.പിയുടെ തീവ്രവലതുപക്ഷ സ്വഭാവത്തെയും കശ്മീരിയത്തിനോടുള്ള ആ പാര്‍ട്ടിയുടെ കടുത്ത എതിര്‍പ്പിനെയും കടന്നാക്രമിച്ച പാര്‍ട്ടിയാണ് പി.ഡി.പി. മറുവശത്ത്, പി.ഡി.പിയുടെ സ്വയംഭരണവാദത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും അത് വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുകയായിരുന്നു ബി.ജെ.പി. ഇന്ത്യന്‍ ഭരണഘടനയുടെ 370ാം വകുപ്പും അത് ഉറപ്പുനല്‍കുന്ന പ്രത്യേക പദവിയും ഒരു കാരണവശാലും റദ്ദാക്കാന്‍ അനുവദിക്കില്ളെന്നും കശ്മീരില്‍ ജനജീവിതത്തെ നരകീയമാക്കുന്ന അഫ്സ്പാ പിന്‍വലിക്കണമെന്നും പി.ഡി.പി വീറോടെ വാദിച്ചപ്പോള്‍ നേരെ വിപരീതമായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാട്. കശ്മീര്‍ വിട്ടുപോയ പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവന്ന് പുനരധിവസിപ്പിക്കുന്നതിലായിരുന്നു ഹിന്ദുത്വ പാര്‍ട്ടിയുടെ ഊന്നല്‍ മുഴുവന്‍. പക്ഷേ, ഇരുകക്ഷികള്‍ക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോള്‍ ആകെ ആശയക്കുഴപ്പവും അനിശ്ചിതത്വവുമായി. 15 സീറ്റുകള്‍ മാത്രം നേടിയ നാഷനല്‍ കോണ്‍ഫറന്‍സും 12 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കോണ്‍ഗ്രസും പി.ഡി.പിക്ക് പിന്തുണ വാഗ്ദാനം ചെയ്തുവെങ്കിലും രണ്ട് മതേതര പാര്‍ട്ടികളുടെയും പിന്തുണ സ്വീകരിക്കാന്‍ തയാറാവാതെ പൂര്‍ണ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന ബി.ജെ.പിയുമായിത്തന്നെ കൂട്ടുചേരാന്‍ മുഫ്തിയെയും മകളെയും പ്രേരിപ്പിച്ചതെന്ത് എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ഉമര്‍ അബ്ദുല്ല സര്‍ക്കാറിന്‍െറ അഴിമതിയും പിടിപ്പുകേടും തന്മൂലം വ്യാപകമായിത്തീര്‍ന്ന ഭരണവിരുദ്ധ വികാരവും പി.ഡി.പിയെ സ്വാഭാവികമായി മടുപ്പിച്ചിരിക്കാം. അതിനേക്കാളേറെ, വികസനം മുരടിച്ച സംസ്ഥാനത്തിന്‍െറ ജീവല്‍പ്രശ്നങ്ങളുടെ പരിഹാരത്തിന് മോദിസര്‍ക്കാറിന്‍െറ സഹായമോ പിന്തുണയോ ലഭിക്കില്ളെന്ന ആശങ്കയാവണം മൗലികമായ നിലപാടുമാറ്റത്തിന് പാര്‍ട്ടിയെ നിര്‍ബന്ധിച്ചത്. അപ്പോഴും അങ്ങേയറ്റം വൈകാരികമായ 370ാം വകുപ്പിന്‍െറയും പട്ടാളത്തിന്‍െറ പ്രത്യേകാധികാര നിയമത്തിന്‍െറയും കാര്യത്തില്‍ ബി.ജെ.പി കടുംപിടിത്തം ഉപേക്ഷിക്കാന്‍ പി.ഡി.പി അവസാന നിമിഷംവരെ കിണഞ്ഞുശ്രമിച്ചിരുന്നു. പക്ഷേ, വ്യക്തമായ ഒരുറപ്പും ഇക്കാര്യത്തില്‍ ലഭിക്കാതെയാണ് ഇപ്പോള്‍ ബി.ജെ.പിയുമായി ഭരണം പങ്കിടാന്‍ പി.ഡി.പി തയാറായിരിക്കുന്നത്. ഇത് താഴ്വരയില്‍ കടുത്ത അതൃപ്തിയും അമര്‍ഷവും പടര്‍ത്തുമെന്ന് തീര്‍ച്ച. വിഘടിത ഹുര്‍റിയത്ത് നേതാക്കള്‍ തങ്ങളുടെ രോഷം പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. 370ാം വകുപ്പിന്‍െറ കാര്യത്തില്‍ ധിറുതിപിടിച്ച ഒരു നീക്കവും ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാവില്ല എന്ന  ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വേള നല്‍കിയിട്ടുണ്ടെങ്കില്‍തന്നെ കശ്മീരികള്‍ക്ക് കടുത്ത ഭീഷണിയായ സൈനിക പ്രത്യേകാധികാര നിയമം ഏതാനും ജനവാസ കേന്ദ്രങ്ങളില്‍നിന്ന് പരീക്ഷണാര്‍ഥം പിന്‍വലിക്കാനുള്ള നിര്‍ദേശത്തോടുപോലും കേന്ദ്രസര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സൈന്യത്തിന്‍െറ എതിര്‍പ്പാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന ന്യായം. പതിറ്റാണ്ടുകളായി പ്രത്യേകാധികാര നിയമത്തിന്‍െറ ഗുണഭോക്താക്കളായ പട്ടാളം അതില്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമേയില്ല. യു.പി.എ സര്‍ക്കാര്‍ അമിതാധികാരപ്രയോഗം നിയന്ത്രിക്കാന്‍ നടത്തിയ എല്ലാ നീക്കങ്ങളെയും സൈനിക മേധാവികള്‍ പാടെ നിരാകരിക്കുകയായിരുന്നു. ശക്തിയുടെയും ഹിംസയുടെയും ഭാഷ മാത്രം അറിയാവുന്ന ഹിന്ദുത്വസര്‍ക്കാര്‍ സൈനിക സമ്മര്‍ദത്തിന് വഴങ്ങാനേ തരമുള്ളൂ. നിരാശരായ കശ്മീരികളുടെ വികാരങ്ങളില്‍നിന്ന് മുതലെടുത്ത് തീവ്രവാദി ഗ്രൂപ്പുകള്‍ നടത്തിയേക്കാവുന്ന അതിക്രമങ്ങളാവും അതിനാല്‍ മുഫ്തി സര്‍ക്കാര്‍ നേരിടാന്‍ പോവുന്ന വലിയ തലവേദന. വിഘടനവാദികളുടെ ശക്തി ഗണ്യമായി ക്ഷയിക്കുകയും അതിര്‍ത്തിക്കപ്പുറത്തുനിന്ന് അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങളും കാര്യമായ കുറവ് സംഭവിക്കുകയും ജനങ്ങളില്‍ ഭൂരിപക്ഷവും പാര്‍ലമെന്‍ററി ജനാധിപത്യത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്ത അനുകൂല സാഹചര്യത്തില്‍ പട്ടാളത്തിന്‍െറ അമിതാധികാര പ്രയോഗത്തിന് തടയിടാന്‍ ജമ്മു-കശ്മീര്‍-കേന്ദ്ര സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞാല്‍ സ്വതേ ശാന്തസുന്ദരമായ കശ്മീരില്‍ സമാധാനത്തിന്‍െറ പൊന്‍പുലരി വിദൂര സ്വപ്നമാവില്ല.
 

'ഇടി'വില്ലിയേഴ്സ്

Posted: 27 Feb 2015 05:54 PM PST

Image: 

സിഡ്നി: ഇങ്ങനെ ഇടിക്കണോ? ഇങ്ങനെ ഇടിച്ചാല്‍ നട്ടെല്ളൊടിയില്ളേ? മുതുകിന് ഇടികിട്ടിയപ്പോള്‍ സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് ചോദിച്ചൊരു ഡയലോഗാണ്. വെസ്റ്റിന്‍ഡീസ് ബൗളര്‍മാരുടെ പന്തുകളെ എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്സ് എന്ന എ.ബി. ഡിവില്ലിയേഴ്സ് അടിച്ചൊതുക്കി പതംവരുത്തുന്നത് കണ്ടപ്പോള്‍ അതിലും ഭേദം അവരെ കുനിച്ചുനിര്‍ത്തി ഇടിക്കുന്നതു തന്നെയായിരുന്നുവെന്ന് ആരും പറഞ്ഞുപോകും. അത്രക്കായിരുന്നു ഡിവില്ലിയേഴ്സ് താണ്ഡവം.

വെറുമൊരു 300 പ്ളസ് സ്കോറായി മാറുമായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിനെ 400ന് മുകളിലേക്ക് പറത്തിയത് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിനെ പ്രകമ്പനം കൊള്ളിച്ച ആ സംഹാരതാണ്ഡവമാണ്. സ്കോറിങ്വേഗത്തിലുള്ള റെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിക്കുന്നത് ശീലമാക്കിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍െറ കുരുതിക്ക് വീണ്ടും ഇരയായത് വിന്‍ഡീസ് നിരയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ജനുവരി 18ന് സ്വന്തം നാടായ ജൊഹാനസ്ബര്‍ഗില്‍ ഇതേ വെസ്റ്റിന്‍ഡീസിനെതിരെ ഏകദിനത്തിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയും സെഞ്ച്വറിയും കുറിച്ചതിന്‍െറ ചൂടാറും മുമ്പാണ് ഇന്നലെ 64 പന്തില്‍ വേഗമേറിയ 150ഉം അടിച്ചെടുത്ത് ഡിവില്ലിയേഴ്സ് വീണ്ടും ലോക ക്രിക്കറ്റിലെ ‘ഉസൈന്‍ ബോള്‍ട്ടാ’യിരിക്കുന്നത്. ഷെയ്ന്‍ വാട്സന്‍ 2011ല്‍ ബംഗ്ളാദേശിനെതിരെ 83 പന്തില്‍ നേടിയ 150 ആണ് ഡിവില്ലിയേഴ്സിന് മുന്നില്‍ വഴിമാറിയത്. വേഗമേറിയ 50ന്‍െറയും 100 ന്‍െറയും 150ന്‍െറയും ഉടമക്ക് ഇനി എ.ബി.ഡി എന്ന ഒരേയൊരു വിലാസം. ഇത്തവണ 64 പന്തില്‍ 162 റണ്‍സുമായി ആര്‍ക്കുമുന്നിലും വീഴാതെയാണ് ഡിവില്ലിയേഴ്സ് കളംവിട്ടത്. 30 പന്തില്‍ അര്‍ധ സെഞ്ച്വറിയും 52 പന്തില്‍ സെഞ്ച്വറിയും പിന്നിട്ട് മുന്നേറിയ താരം പിന്നീട് 50 റണ്‍സ് കണ്ടത്തൊന്‍ വെറും 12 പന്താണെടുത്തത്. ഡിവില്ലിയേഴ്സിന്‍െറ പേരിലുള്ള ഫാസ്റ്റസ്റ്റ് ഫിഫ്റ്റി പിറന്നതുതന്നെ 16 പന്തിലാണ് എന്നത് കണക്കിലെടുക്കുമ്പോഴാണ് വെള്ളിയാഴ്ച സിഡ്നിയെ വിറപ്പിച്ച ഡിവില്ലിയേഴ്സ് കൊടുങ്കാറ്റിന്‍െറ തീവ്രതകൂടുതല്‍ മനസ്സിലാകുന്നത്. ഡിവില്ലിയേഴ്സിന്‍െറ ദാക്ഷിണ്യമില്ലാത്ത അടിവാങ്ങിക്കൂട്ടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ കൂടിയായ ജേസന്‍ ഹോള്‍ഡര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ രണ്ടാമത്തെ ബൗളറായാണ് കളംവിട്ടത്, 104 റണ്‍സ്. 76 റണ്‍സാണ് ഡിവില്ലിയേഴ്സ് ഹോള്‍ഡറില്‍നിന്ന് മാത്രം ചോര്‍ത്തിയത്.

ഹാശിം അംലക്ക് പകരക്കാരനായി 29.5 ാം ഓവറില്‍ ഡിവില്ലിയേഴ്സ് കളത്തിലത്തെുമ്പോള്‍ 146 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍. നാലാം വിക്കറ്റില്‍ റിലീ റോസോവിനൊപ്പം ഇന്നിങ്സിന് താങ്ങുപകരുമ്പോള്‍ ആള്‍ താരതമ്യേന ശാന്തന്‍. കൂട്ടുകെട്ട് 10ാം ഓവറിലത്തെവേ റോസോവ് അര്‍ധസെഞ്ച്വറി കഴിഞ്ഞപ്പോള്‍ ഡിവില്ലിയേഴ്സ് 36 റണ്‍സിലായിരുന്നു. എന്നാല്‍, സുലൈമന്‍ ബെന്‍ എറിഞ്ഞ ആ 40ാം ഓവര്‍ മുതല്‍ ഡിവില്ലിയേഴ്സ് വിശ്വരൂപം കുറേശ്ശ പുറത്തെടുത്തു. അതുവരെ മൂന്നു ഫോര്‍ മാത്രം അടിച്ചിരുന്ന താരം, തൊട്ടടുത്ത മൂന്നു പന്തിലായി ഒരു സിക്സും രണ്ടു ഫോറും പറത്തി അര്‍ധശതകം പിന്നിട്ടപ്പോള്‍ വരാനിരിക്കുന്ന അപകടസൂചന നല്‍കുകയാണെന്ന് വിന്‍ഡീസ് താരങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല.  രണ്ടു ഓവറുകള്‍ക്കപ്പുറം 134  റണ്‍സിന്‍െറ കൂട്ടുകെട്ട് അവസാനിപ്പിച്ച് റോസോവ് കൂടാരം കയറിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 42.1 ഓവറില്‍ 280 റണ്‍സായിരുന്നു.

328 എന്ന ടീം സ്കോര്‍ യാഥാര്‍ഥ്യമാക്കി 46.4 ഓവറില്‍ 48 റണ്‍സ് കൂട്ടുകെട്ട് പൊളിഞ്ഞ് ഡേവിഡ് മില്ലര്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കറകളഞ്ഞ ആരാധകര്‍ പോലും കണക്കുകൂട്ടിയത് 350നെ ചുറ്റിപ്പറ്റിയുള്ള അവസാന സ്കോര്‍ ആയിരിക്കണം. എന്നാല്‍, ക്രീസില്‍നിന്ന ഡിവില്ലിയേഴ്സിന്‍െറ കണക്കുകൂട്ടലുകള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ശേഷിച്ച 3.2 ഓവറില്‍ ഫര്‍ഹാന്‍ ബെഹര്‍ദീനെ ഒരറ്റം നിര്‍ത്തി വിന്‍ഡീസ് ബൗളര്‍മാരെ ഡിവില്ലിയേഴ്സ് നിര്‍ത്തിപ്പൊരിക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. ഹോള്‍ഡര്‍ എറിഞ്ഞ 48ാം ഓവറില്‍ നാലു ഫോറും രണ്ടു സിക്സും. ഡിവില്ലിയേഴ്സിന്‍െറ ബാറ്റുയര്‍ത്തിയ സമ്മര്‍ദത്തില്‍ നോബാളെറിഞ്ഞ് രണ്ടു ഫ്രീഹിറ്റുകളാണ് ഹോള്‍ഡര്‍ ആ ഓവറില്‍ വിട്ടുനല്‍കിയത്. അതേ ഓവറിലെ രണ്ടാം പന്ത് സിക്സിന് പറത്തിയാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി ഡിവില്ലിയേഴ്സ് സ്വന്തം പേരില്‍ കുറിച്ചത് (2011 ലോകകപ്പില്‍ ഇംഗ്ളണ്ടിനെതിരെ അയര്‍ലന്‍ഡിന്‍െറ കെവിന്‍ ഒബ്രിയന്‍ 50 പന്തില്‍ നേടിയ സെഞ്ച്വറിയാണ് ഒന്നാമത്). റസല്‍ എറിഞ്ഞ 49ാം ഓവറില്‍ ബെഹര്‍ദീന്‍ സിക്സടിച്ചപ്പോള്‍ ഒരു ഫോറും ഒരു റണ്‍സും മാത്രമടിച്ച് ക്യാപ്റ്റന്‍ ഒതുങ്ങിനിന്നു, ടീം സ്കോര്‍ 378.

അവസാന ഓവറില്‍ ഹോള്‍ഡര്‍ വീണ്ടും തിരിച്ചത്തെിയപ്പോള്‍ ഇരയെ കണ്ട സിംഹത്തെപ്പോലെ ആക്രമിച്ച ഡിവില്ലിയേഴ്സ് നാലു സിക്സും ഒരു ഫോറും അടിച്ച് സ്വയം വേഗമേറിയ 150ഉം കടന്ന് ടീമിനെ 408 എന്ന ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ടോട്ടലിലത്തെിച്ചു. ഒരു പന്തു കൂടി ശേഷിച്ചിരുന്നെങ്കില്‍ 2007ല്‍ ഇന്ത്യ ബര്‍മുഡക്കെതിരെ സ്ഥാപിച്ച 413 എന്ന ഏറ്റവും ഉയര്‍ന്ന ലോകകപ്പ് സ്കോര്‍ ഡിവില്ലിയേഴ്സ് പഴങ്കഥയാക്കിയേനെ!

അവസാന 3.2 ഓവറില്‍ 80 റണ്‍സാണ് ഡിവില്ലിയേഴ്സ്-ബെഹര്‍ദീന്‍(10) സഖ്യം അടിച്ചെടുത്തത്. ഡിവില്ലിയേഴ്സിന്‍െറ മാത്രം സമ്പാദ്യം 68 റണ്‍സ്! ഡിവില്ലിയേഴ്സിന്‍െറ അടികൊള്ളാന്‍ വിന്‍ഡീസിന്‍െറ ജീവിതം പിന്നെയും ബാക്കി.!

ഇറ്റ്സ് ജസ്റ്റ് നോട്ട് ക്രിക്കറ്റ്!

Posted: 27 Feb 2015 11:38 AM PST

Image: 

ഇന്ത്യ-യു.എ.ഇ കളിയോ അതോ ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് കളിയോ എന്ന ചോദ്യം മനസ്സിലുയര്‍ന്നിട്ട് കുറച്ചുനാളായി. അവസാനം ദക്ഷിണാഫ്രിക്കന്‍ കളി കാണാമെന്ന് ഉറപ്പിച്ചാണ് പെര്‍ത്തിന് പകരം സിഡ്നിയിലേക്ക് വണ്ടി കയറുന്നത്. എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്സ് എന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ എന്‍െറ ആ തീരുമാനത്തിന് വലിയ സമ്മാനം തന്നു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് നടന്നുകയറുമ്പോഴാണ് ഒരാള്‍ ഒരു ചെറിയ നോട്ടീസ് തന്നത്. ഇത് ഇവിടുത്തെ സ്ഥിരം പരിപാടിയാണ്. ചിലര്‍ വാങ്ങിവായിക്കും. മറ്റ് ചിലര്‍ വാങ്ങിക്കളയും. ചിലര്‍ വേണ്ടെന്ന് പറയും. കളയുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ ആ നോട്ടീസ് വാങ്ങിയത്. എന്നാല്‍, ക്രിക്കറ്റുമായി ബന്ധപ്പെട്ടതായതുകൊണ്ട് അതിലേക്ക് ഒന്ന് കണ്ണോടിച്ചു. ആ നോട്ടീസ് കളഞ്ഞിരുന്നെങ്കില്‍ ഞാന്‍ കളയുന്നത് ഒരു വാര്‍ത്തയാകുമായിരുന്നു. കാരണം അത്രമാത്രം പ്രധാന്യമുണ്ട് ആ നോട്ടീസിന്.

ഓസ്ട്രേലിയയിലെ മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ് ആന്‍ഡ് ആര്‍ട്ട് അലിയന്‍സ് എന്ന സംഘടനയുടേതാണ് ഈ കുറിപ്പ്. ഇത്തവണത്തെ ലോകകപ്പിന് വിദേശരാജ്യങ്ങളില്‍നിന്നും 200ഓളം കാമറ, സാങ്കേതിക മേഖലയിലെ ജോലിക്കാരാണ് എത്തിയിരിക്കുന്നത്. അവരാണ് ക്രിക്കറ്റ് മത്സരം ടി.വിയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്. ലോകത്തെ മറ്റെല്ലാ രാജ്യത്തേക്കാളും മികച്ച സാങ്കതേിക വിദഗ്ധരും കാമറമാന്മാരും ഇവിടെയുണ്ട്. അവര്‍ക്കെല്ലാം ജോലിയും ആവശ്യമുണ്ട്. എന്നാല്‍, കുറഞ്ഞ പണംനല്‍കി വിദേശത്തുനിന്നും സാങ്കേതിക വിദഗ്ധരെയും കാമറമാന്മാരെയും കൊണ്ടുവന്നിരിക്കുന്നു. ഓസീസുകാരെ അവഗണിച്ചിരിക്കുന്നു. ഇതാണ് നോട്ടീസിലെ ഉള്ളടക്കം.

ദേശീയ സര്‍ക്കാറിനോട് നിങ്ങള്‍ക്ക് എന്താണ് ഇതിനേക്കുറിച്ച് തോന്നുന്നത് എന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് ഈ നോട്ടീസ്. അതിനുള്ള ലിങ്കും നോട്ടീസില്‍ നല്‍കിയിരിക്കുന്നു. ഓസ്ട്രേലിയയിലെ പ്രമുഖരായ സാങ്കേതിക വിദഗ്ധരെല്ലാംതന്നെ ഈ പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ തന്നെ നേരിട്ടാണ് ഈ നോട്ടീസുകള്‍ വിതരണം ചെയ്യുന്നത്. ആദ്യം ആസ്ട്രേലിയക്കാര്‍ക്ക് ജോലി, പിന്നെ മറ്റുള്ളവര്‍ക്ക് എന്നതാണ് ഇവരുടെ മുദ്രാവാക്യം. ആയിരങ്ങളുടെ ഒപ്പ് ശേഖരിച്ച് സര്‍ക്കാറിന് പരാതി അയക്കുക, പൊതുജനാഭിപ്രായം നേടിയെടുക്കുക എന്നിവയാണ് ഇവരുടെ പ്രധാനലക്ഷ്യം. വിദേശതൊഴിലാളികളെ കൊണ്ടുവരുന്നതിനേക്കാള്‍ വിപണിയില്‍ നിലവിലുള്ള വേതനംകുറച്ച് ആളുകളെക്കൊണ്ട് പണിയെടുപ്പിക്കുന്നതാണ് കൂടുതല്‍ അപകടകരമായി ഇവര്‍ കാണുന്നത്. ഇത് അനുവദിച്ചാല്‍ ഭാവിയില്‍ പല മേഖലയിലും ഇത് തുടരുമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. അതിനാല്‍തന്നെ നിരവധി പേരാണ് ഇവരോട് അനുഭാവം പ്രകടിപ്പിക്കുന്നത്.

അറ്റോണി ജനറല്‍, തൊഴില്‍ വകുപ്പ് മന്ത്രി, താമസകുടിയേറ്റ വകുപ്പ് മന്ത്രി, വാണിജ്യ- നിക്ഷേപവകുപ്പ് മന്ത്രി എന്നിവര്‍ക്കാണ് അപേക്ഷ നല്‍കുന്നത്. ഇതിന്‍െറ മറുപുറം കൂടി എഴുതിയാലേ ഈ കുറിപ്പ് പൂര്‍ണമാകൂ. ആസ്ട്രേലിയക്കാരുടെ ഈ പരാതി നീളുന്നത് ഇന്ത്യക്കെതിരെ തന്നെയാണ്. ഐ.സി.സിയും സ്റ്റാര്‍ ഇന്ത്യയുമാണ് ഇതിനുപിന്നിലെന്നാണ് പരാതിയുടെ മറുപുറം. ഐ.സി.സിയില്‍ ഇന്ത്യക്കുള്ള പിടിപാടും സ്റ്റാര്‍ ഇന്ത്യയുടെ കടുംപിടിത്തവുമാണ് ഇതിനുപിന്നിലെന്ന് അവര്‍ പറയുന്നു. എന്നാല്‍, ആവശ്യത്തിന് വിദഗ്ധരായ തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് പുറത്തുനിന്നും ആളുകളെ കൊണ്ടുവരാന്‍ കാരണമെന്ന് ഐ.സി.സി പറയുന്നു. ഏതായാലും പ്രതിഷേധം നമ്മുടെ നാട്ടിലെപ്പോലെ അക്രമാസക്തമാവില്ല. നോട്ടീസ് വിതരണത്തിലും പരാതിയിലും ഒതുങ്ങും എന്നത് തീര്‍ച്ച.

ഇറാഖില്‍ ചരിത്ര ശില്‍പങ്ങള്‍ ഐ.എസ് തകര്‍ക്കുന്നു

Posted: 27 Feb 2015 11:12 AM PST

Image: 
Subtitle: 
വിഡിയോ പുറത്ത്; നടുക്കം രേഖപ്പെടുത്തി യുനെസ്കോ

ബഗ്ദാദ്: സംസ്കാരങ്ങളുടെ കളിത്തട്ടായ ഇറാഖിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചരിത്രപ്രധാന  ശില്‍പങ്ങളും നിര്‍മിതികളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തു. പടിഞ്ഞാറന്‍ നഗരമായ മൂസിലിലെ മ്യൂസിയത്തിലുള്ള കരകൗശല രൂപങ്ങളും പ്രതിമകളുമാണ് ചുറ്റികയും മറ്റും ഉപയോഗിച്ച് അടിച്ചുതകര്‍ത്തത്.
ബി.സി ഒമ്പതാം നൂറ്റാണ്ടിലെ അസീറിയന്‍ ദേവതയുടെ പ്രതീകമായ ചിറകുകളുള്ള കാളയുടെ പ്രതിമയും തകര്‍ത്തവയില്‍ ഉള്‍പ്പെടും. പ്രതിമകള്‍ തകര്‍ക്കുന്നതിന്‍െറ അഞ്ചു മിനിറ്റ് നീണ്ട വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മുസ്ലിംകളെ, അല്ലാഹുവിന് പകരം ആളുകള്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും ദേവന്മാരുമാണ് എന്‍െറ പിന്നിലുള്ളതെന്ന് തകര്‍ത്ത പ്രതിമകള്‍ക്ക് മുന്നില്‍നിന്ന് അക്രമികളിലൊരാള്‍ കാമറക്കു മുന്നില്‍ പറയുന്ന ദൃശ്യവും വിഡിയോയിലുണ്ട്. അനുയായികള്‍ പല രാജ്യങ്ങള്‍ പിടിച്ചടക്കിയപ്പോള്‍ തങ്ങളുടെ പ്രവാചകനാണ് ഈ പ്രതിമകളൊക്കെ എടുത്തുമാറ്റാന്‍ പറഞ്ഞിരിക്കുന്നതെന്നും അക്രമി പറയുന്നുണ്ട്.
ഐ.എസ് മാധ്യമവിഭാഗത്തിന്‍െറ ചിത്രം ആലേഖനം ചെയ്തിട്ടുള്ള വിഡിയോ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ ഐ.എസിന്‍െറ അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ ദൃശ്യത്തിന്‍െറ ആധികാരികത ഇറാഖിലെ മ്യൂസിയം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണിലാണ് മൂസിലിലെ ചരിത്ര കുതുകികളുടെ സുപ്രധാന കേന്ദ്രമായിരുന്ന മ്യൂസിയം ഐ.എസ് പിടിച്ചെടുത്തത്. എന്നാല്‍, ഒരു വസ്തുവിനും കേടുപാട് വരുത്തിയിരുന്നില്ല. മ്യൂസിയം തങ്ങളുടെ സംരക്ഷണത്തിലാണെന്നായിരുന്നു അവര്‍ അവകാശപ്പെട്ടിരുന്നത്.
തകര്‍ത്ത ഒരു പ്രതിമ ഒഴികെ മറ്റെല്ലാം വിലപ്പെട്ട ഒറിജിനല്‍ പ്രതിമകളാണ്. പുരാതനമായ അസീറിയയിലെ നിനേവ, നംറൂദ്, ഗ്രീക്-റോമനിലെ ഹാത്ര തുടങ്ങിയ നഗരങ്ങളില്‍നിന്നാണ് പ്രതിമകളും രൂപങ്ങളും കണ്ടത്തെി ഇവിടെ സൂക്ഷിച്ചിരുന്നത്.
സംഭവത്തെ തുടര്‍ന്ന് യു.എന്‍ സാംസ്കാരിക വിഭാഗമായ യുനെസ്കോ തലവന്‍ അടിയന്തരമായി സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു. ആക്രമണം ഒരു സാംസ്കാരിക ദുരന്തത്തെക്കാളപ്പുറം ഇറാഖില്‍ വര്‍ഗീയതക്ക് വളംവെക്കുകയും, ആക്രമണവും സംഘര്‍ഷവും പ്രോത്സാഹിപ്പിക്കുന്ന ഒരു സുരക്ഷാ വിഷയംകൂടിയാണെന്ന് യുനെസ്കോ തലവന്‍ ഇറീന ബൊകോവ വിമര്‍ശിച്ചു.    
മുസ്ലിംകളുടെതുള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ ഐ.എസ് നേരത്തേ തകര്‍ത്തിരുന്നു. മേഖലയിലെ പ്രവര്‍ത്തനത്തിന് പണം കണ്ടത്തൊന്‍ പുരാതന ശില്‍പങ്ങള്‍ ഐ.എസ് കരിഞ്ചന്തയില്‍ വിറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഒരു ഐ.ടി ബിരുദധാരി ഐ.എസിലേക്ക് പോയ വഴി

Posted: 27 Feb 2015 11:07 AM PST

Image: 
Subtitle: 
അന്താരാഷ്ട്ര മാധ്യമങ്ങള്‍ 'ജിഹാദി ജോണ്‍' എന്നു വിശേഷിപ്പിച്ച ഇംവാസിന്‍െറ പൂര്‍വകാലം 'ഗാര്‍ഡിയന്‍' പത്രം വിശദമാക്കുന്നു

ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) വിഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന ജിഹാദി ജോണ്‍ ബ്രിട്ടീഷ് പൗരനായ മുഹമ്മദ് ഇംവാസിയാണെന്ന സൂചനകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്.  ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് പാശ്ചാത്യ മാധ്യമങ്ങളിപ്പോള്‍. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ തലയറുത്ത് കൊന്നത് ഇംവാസിയാണെന്നാണ്  കരുതുന്നത്. കണ്ണും ചെവിയും മാത്രം പുറത്തുകാണിച്ച് കറുത്ത മുഖം മൂടി ധരിച്ച, ബ്രിട്ടീഷ് ഉച്ചാരണമുള്ള ഇംഗ്ളീഷ് സംസാരിക്കുന്ന ആ യുവാവ്  ആരെന്ന ചോദ്യം അന്നുമുതലേ മാധ്യമങ്ങള്‍ ഉന്നയിച്ചിരുന്നു.

 20 വര്‍ഷം മുമ്പ് കുവൈത്തില്‍നിന്ന് ലണ്ടനിലേക്ക് കുടിയേറിയവരാണ് ഇംവാസിയുടെ കുടുംബം. അന്ന് ഇംവാസിക്ക് പ്രായം ആറ്. അവര്‍ ജീവിച്ചിരുന്ന നോര്‍ത് കെന്‍സിങ്ടണില്‍നിന്നും പില്‍കാലത്ത് ഏതാനുംപേരെ ജിഹാദികള്‍ എന്ന പേരില്‍ പുറത്താക്കിയിട്ടുണ്ട്. അവരില്‍ ഒരാളാണ് ഇംവാസിയും. ഇവിടെ, സെന്‍റ് ജോണ്‍ സ്കൂളിലായിരുന്നു ഇയാള്‍ പഠിച്ചത്. ഇസ്ലാമിക ജീവിതം നയിച്ചിരുന്ന ആ കുടുംബത്തെക്കുറിച്ച് ആര്‍ക്കും മറിച്ചൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. 2009ല്‍ ഇംവാസി ഐ.ടിയില്‍ ബിരുദം നേടി.

ഈ സമയത്തെ ചില സംഭവങ്ങളാണ് ഇംവാസിയുടെ ജീവിതം മാറ്റിമറിച്ചത്. പഠനകാലത്ത് ഒപ്പമുണ്ടായിരുന്ന ചില മുസ്ലിം വിദ്യാര്‍ഥികളുടെ ഒരു ഗ്രൂപ്പില്‍ അന്ന് ഇംവാസിയും അംഗമായിരുന്നു. ഒരു ഫുട്ബാള്‍ ക്ളബുപോലെയാണ് ഈ ഗ്രൂപ് പ്രവര്‍ത്തിച്ചിരുന്നത്. ആ ഗ്രൂപ്പിലെ മൂന്നുപേര്‍ മരിച്ചിട്ടുണ്ട്. അതില്‍ രണ്ടു പേര്‍ സോമാലിയയില്‍വെച്ച് അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ ബ്രിട്ടീഷ് പൗരത്വം നിഷേധിക്കപ്പെട്ട് സുഡാനില്‍ കഴിയുന്നു. മറ്റു ചിലര്‍ ബ്രിട്ടനില്‍ തന്നെ ജയിലില്‍ കഴിയുന്നു. ഇവര്‍ ജിഹാദി പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുവെന്ന സംശയത്തിന്‍െറ പുറത്താണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. ഈ ഗ്രൂപ്പിന്‍െറ ഭാഗമായിരുന്ന ഇംവാസിയും ബ്രിട്ടീഷ് ചാരസംഘടനയായ എം.15ന്‍േറയും സ്കോട്ലാന്‍ഡ് യാര്‍ഡിന്‍െറയുമെല്ലാം നിരീക്ഷണത്തിലായിരുന്നു.  

2009ല്‍ ഇംവാസി  താന്‍സാനിയയിലേക്ക് ഒരു യാത്ര നടത്തി. രണ്ടു കൂട്ടുകാര്‍ക്ക് അല്‍ശബാബുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ രഹസ്യാന്വേഷണ ഏജന്‍സി ഇംവാസിക്ക് താന്‍സാനിയയില്‍ പ്രവേശം അനുവദിച്ചില്ല. മാത്രമല്ല, തടവിലാക്കി മര്‍ദിക്കുകയും ചെയ്തു.  ഇവിടെ, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേജ് എന്ന സംഘടനയുടെ ഇടപെടലിലൂടെയാണ് ഇംവാസിയുടെ മോചനം സാധ്യമായത്. ‘ഭീകരതക്കെതിരായ യുദ്ധത്തില്‍’ ഇരയാക്കപ്പെടുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേജ്.  

താന്‍സാനിയയില്‍നിന്നും നെതര്‍ലന്‍ഡ്സിലേക്കാണ് ഇംവാസി പിന്നീട് പോയത്. അവിടെയും അറസ്റ്റ് ചെയ്യപ്പെട്ടു. എം.15 ഓഫിസര്‍മാര്‍ തന്നോട് അവര്‍ക്കു വേണ്ടി ചാരപ്പണി ചെയ്യാന്‍ ആവശ്യപ്പെട്ടതായി ഇംവാസി കേജിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിന് ഇംവാസി വഴങ്ങിയില്ലത്രെ. പിന്നീട് ലണ്ടനിലെ ഡോവറിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു.

ഇതിനിടെ, കുവൈത്തിലുള്ള തന്‍െറ പ്രതിശ്രുത വധുവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. അതോടെ, വിവാഹവും മുടങ്ങി. ഇതിനു പുറമെ, ഏതാനും മോഷണ കേസുകളില്‍ ഇംവാസിനെ പ്രതിചേര്‍ക്കുകയും ചെയ്തു.  കോടതിയെ സമീപിച്ച ഇംവാസി ഈ കേസുകളില്‍ കുറ്റമുക്തനായി. തുടര്‍ന്ന് കുവൈത്തിലേക്ക് പോയി. അവിടെ ഒരു ഐ.ടി സ്ഥാപനത്തില്‍ ജോലി ലഭിച്ചു. ഒരു അവധി സമയത്ത് ലണ്ടനിലത്തെിയ ഇംവാസിലെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒരു പൊലീസ് ഓഫിസറെ കൊലചെയ്തുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട്, അല്‍ ശബാബുമായി ബന്ധമുള്ളവരുടെ പട്ടികയില്‍ ഇംവാസിയെയും ഉള്‍പ്പെടുത്തി. എന്നാല്‍, കോടതിയില്‍ ഇംവാസി ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

ഈ സംഭവത്തിനു ശേഷം, കുവൈത്തിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. അതിനിടെ, ഇംവാസി എന്ന പേരുമാറ്റി  മുഹമ്മദ് അല്‍അയാന്‍ എന്ന പേര് സ്വീകരിച്ചിരുന്നു. 2013ലായിരുന്നു ഇത്.
കുവൈത്ത് യാത്ര നിഷേധിക്കപ്പെട്ടതിന്‍െറ തൊട്ടടുത്ത ആഴ്ച ഇംവാസി തുര്‍ക്കിയിലേക്ക് പോയി. ഇവിടുത്തെ സിറിയന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് പോകുന്നതെന്നാണ് മാതാപിതാക്കളോട് പറഞ്ഞത്. എന്നാല്‍, ഇംവാസി സിറിയയിലേക്ക് കടന്നെന്നും അവിടെ ഐ.എസിന്‍െറ സായുധ വിഭാഗത്തില്‍ ഉയര്‍ന്ന റാങ്കില്‍ പ്രവര്‍ത്തിക്കുന്നുവെന്ന  വിവരമാണ് നാലുമാസത്തിന് ശേഷം അവര്‍ക്ക് ലഭിച്ചത്. ലണ്ടന്‍ പൊലീസുതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇംവാസി എങ്ങനെ സിറിയന്‍ അതിര്‍ത്തി കടന്നുവെന്നത് അജ്ഞാതമാണ്.

ഐ.എസ് കേന്ദ്രങ്ങളില്‍ ഇംവാസി അബ്ദുല്ല അല്‍ ബ്രിത്താനി എന്നാണ് അറിയപ്പെടുന്നതത്രെ. ഐ.എസ് തടവിലാക്കിയ യൂറോപ്യന്മാരുടെ മോചനം സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ഐ.എസിന്‍െറ ഭാഗത്തുനിന്നു സംസാരിച്ചത് ജിഹാദി ജോണ്‍ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഇംവാസിയാണെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.പി.എമ്മിന്‍െറ ഏകപക്ഷീയ നിലപാട് ഇടതുമുന്നണിയെ ദുര്‍ബലമാക്കി ^സി.പി.ഐ

Posted: 27 Feb 2015 10:56 AM PST

Image: 
Subtitle: 
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം പിണറായിയുടെ നിലപാടുകള്‍

കോട്ടയം: ആര്‍.എസ്.പിയുടെ കൊഴിഞ്ഞുപോക്കും സി.പി.എമ്മിന്‍െറ ഏകപക്ഷീയ നിലപാടുകളും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തിയെന്ന് സി.പി.ഐ. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ ‘പരനാറി’ പ്രയോഗം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിന് വഴിയൊരുക്കിയെന്നും സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. റിപ്പോര്‍ട്ടില്‍ ഉടനീളം സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉള്ളത്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ ദയനീയ പരാജയത്തിന് കാരണമായത് പിണറായിയുടെ ഏകപക്ഷീയ നിലപാടുകളാണെന്നും പറയുന്നു.

യു.ഡി.എഫ് ഭരണത്തിന്‍െറ തെറ്റുകളും അഴിമതികളും ചൂണ്ടിക്കാട്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ സി.പി.എമ്മിന്‍െറ നിലപാടുകള്‍ ഗുണം ചെയ്തില്ല. 94 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ മുന്നണി ബന്ധങ്ങള്‍, തെരഞ്ഞെടുപ്പ് എന്നിവയുടെ വിലയിരുത്തലിലാണ് സി.പി.എമ്മിനെതിരെ കുറ്റപ്പെടുത്തല്‍. പല കാര്യങ്ങളിലും മിതത്വം പാലിച്ചാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തലെങ്കിലും സി.പി.എമ്മിന്‍െറ ധാര്‍ഷ്ഠ്യം നിറഞ്ഞ നിലപാടുകളെ അതിരൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ഇടത് മുന്നണി കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണമെന്നാണ് സി.പി.ഐ ആഗ്രഹിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കാലയളവില്‍ ഇടതുമുന്നണി ദുര്‍ബലപ്പെട്ടു. ആര്‍.എസ്.പി മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നത് എല്‍.ഡി.എഫിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. സി.പി.എമ്മിന്‍െറ ധാര്‍ഷ്ഠ്യമാണ് ഇതിന് കാരണം.

ജനതാദളിലെ ഒരു വിഭാഗം മുന്നണി വിട്ടതും സീറ്റ് നിഷേധത്തിന്‍െറ പേരിലായിരുന്നു. ചെറു കക്ഷികളില്‍നിന്ന് സീറ്റ് പിടിച്ചെടുക്കുന്ന സി.പി.എമ്മിന്‍െറ സമീപനത്തെയും വിമര്‍ശിക്കുന്നുണ്ട്. എല്‍.ഡി.എഫില്‍ ജനാധിപത്യവത്കരണം കൂടുതലായി ഉണ്ടാകണം. ജില്ലാതലം വരെ മാത്രമേ എല്‍.ഡി.എഫ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുള്ളൂ. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന സോളാര്‍ അഴിമതിക്കെതിരെ നടത്തിയ പ്രക്ഷോഭം പെട്ടെന്ന് പിന്‍വലിച്ചത് പ്രവര്‍ത്തകരിലും പൊതുജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഇടതുമുന്നണിക്ക് നേടാന്‍ കഴിഞ്ഞില്ല. കാരണം സി.പി.എമ്മാണ്. യു.ഡി.എഫിന്‍െറ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ നിലയുറപ്പിച്ച സാഹചര്യത്തില്‍ 12 സീറ്റുകളില്‍ വിജയിക്കുമെന്ന് വിലയിരുത്തി. എന്നാല്‍, അതെല്ലാം തെറ്റി.
നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസിലത്തെിയ ശെല്‍വരാജ് വിജയിച്ചത് ടി.പി. ചന്ദ്രശേഖരന്‍ വധവും തെരഞ്ഞെടുപ്പ് ദിവസം ടി.പി. ചന്ദ്രശേഖരന്‍െറ വീട് വി.എസ് സന്ദര്‍ശിച്ചതും എം.എം. മണിയുടെ വിവാദ പ്രസംഗവും വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയതുകൊണ്ടാണ്. പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചതിന് ഒരു കാരണം സി.പി.എമ്മിലെ അനൈക്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സി.പി.എം^ലീഗ് ഒത്തുതീര്‍പ്പ്: നാദാപുരത്ത് അട്ടിമറിക്കപ്പെട്ടത് 986 കേസുകള്‍

Posted: 27 Feb 2015 10:52 AM PST

Image: 

നാദാപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ലാലിന്‍െറ കൊലപാതകത്തെ തുടര്‍ന്ന് നാദാപുരം തൂണേരി മേഖലയില്‍ വ്യാപകമായി വീടുകള്‍ അക്രമിക്കാന്‍ പ്രചോദനമായത് മുന്‍ കലാപക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2001ല്‍ നാദാപുരത്തുണ്ടായ കലാപക്കേസുകളില്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ വട്ടമേശ ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നത്  986 കേസുകള്‍. സി.പി.എം ^ലീഗ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം മേഖലയില്‍ വീണ്ടും അഴിഞ്ഞാടാന്‍ ക്രിമിനലുകള്‍ക്ക് ശക്തിപകരുകയും ചെയ്തു. 2001ല്‍ സി.പി.എം ^ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 986 കേസുകളില്‍ ഒന്നില്‍പോലും പ്രതികള്‍ ജയിലിനകത്തായില്ല. മൂന്നു കൊലക്കേസില്‍ ശിക്ഷ നടപ്പായത് ഒന്നില്‍ മാത്രം.

2001 ജനുവരി മുതലാണ് ഇപ്പോള്‍ തൂണേരിയിലേതിന് സമാനമായ കൊലപാതകവും കൊള്ളയും കൊള്ളിവെപ്പും നാദാപുരത്ത് അരങ്ങേറിയത്.
100ഓളം വീടുകളും 75ഓളം കടകളും അന്ന് അഗ്നിക്കിരയാക്കി. വ്യാപകമായി കൊള്ളയടിച്ചു. സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം റെക്കോഡ് പിന്നിട്ടു; ഒറ്റദിനംകൊണ്ട് നാദാപുരത്ത് രജിസ്റ്റര്‍ ചെയ്തത് 240 കേസുകള്‍.
കേസുകള്‍ കൂടിയതോടെ വളയത്ത് ഒരു പൊലീസ് സ്റ്റേഷന്‍തന്നെ സ്ഥാപിക്കപ്പെട്ടു. ചെക്യാട്, വളയം മേഖലയിലുള്ള 202 കേസുകള്‍ ഇത്തരത്തില്‍ വളയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 80കളില്‍ മറന്ന കൊലപാതക ^കൊള്ളരാഷ്ട്രീയം വീണ്ടും ഇവിടെ തലപൊക്കുകയായിരുന്നു. സി.പി.എം ^ലീഗ് ഉഭയകക്ഷി ചര്‍ച്ചയിലൂടെ സര്‍ക്കാറും പ്രോസിക്യൂഷന് എതിരായും പ്രതികള്‍ക്ക് അനുകൂലമായും സാക്ഷിപറയിച്ചാണ് കേസുകള്‍ ഇല്ലാതാക്കിയത്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് നാമമാത്ര നഷ്ടപരിഹാരവും നല്‍കി.

സി.പി.എമ്മിന്‍െറയും മുസ്ലിം ലീഗിന്‍െറയും സംസ്ഥാനത്തെ പ്രമുഖ നേതാക്കളാണ് കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയ വട്ടമേശ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍പിടിച്ചതത്രെ. ഇതോടെ, വീട് കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കേസിലെ പ്രതികളെല്ലാം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെയുണ്ടായ മൊഴിമാറ്റത്തെ തുടര്‍ന്ന് കോടതി വിട്ടയക്കുകയും ചെയ്തു. തൂണേരി, വെള്ളൂര്‍, കോടഞ്ചേരി ഭാഗങ്ങളില്‍ ഇപ്പോഴുണ്ടായ പ്രശ്നങ്ങളില്‍ 80ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2001ലെ കലാപക്കേസുകളില്‍ പ്രതികളായവര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ ശിക്ഷിക്കപ്പെടാതെപോയത് വിമര്‍ശിക്കപ്പെട്ടിരുന്നു.

ഭീഷണി; ഹൈകോടതി ഇടപെട്ടു, പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ രജിസ്റ്റര്‍ വിവാഹം

Posted: 27 Feb 2015 10:40 AM PST

Image: 

കൊച്ചി: മത തീവ്രവാദ ഭീഷണി മൂലം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്ന ഹോസ്റ്റലില്‍ സബ് രജിസ്ട്രാറെ വിളിച്ചുവരുത്തി ഹൈകോടതി ഇടപെടലില്‍ വിവാഹം. വ്യത്യസ്ത മതസമുദായത്തില്‍പെട്ട കാസര്‍കോട് സ്വദേശികളായ യുവതീ യുവാക്കളുടെ വിവാഹമാണ് സബ് രജിസ്ട്രാര്‍ ഹോസ്റ്റലിലത്തെി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. മകള്‍  അശ്വനിയെ(19) കാസര്‍കോട് ചെങ്ങള സന്തോഷ് നഗര്‍ സ്വദേശി തന്‍വീര്‍ എന്ന 22കാരന്‍  തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയാണ് അപൂര്‍വമായ വിവാഹ നടത്തിപ്പിലൂടെ തീര്‍പ്പാക്കിയത്.

പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിനൊപ്പം താന്‍ സ്വമേധയാ പോയതാണെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ബദിയടുക്ക സബ് രജിസ്്രടാര്‍ക്ക് നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. മത തീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി അറിയിച്ചതിനാല്‍ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എറണാകുളത്തെ ഹോസ്റ്റലിലേക്ക് വിട്ടു. എന്നാല്‍, ഹോസ്റ്റലില്‍ വന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി അറിയിച്ചു. സമാന സംഘം യുവാവിനെയും വാട്സ് ആപ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതായും കോടതിയെ ബോധ്യപ്പെടുത്തി. ഇക്കാര്യം പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചു.

ഭീഷണിയുള്ളതിനാല്‍  വിവാഹം എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ ഉത്തരവിടണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. ഇരുവരുടെയും അഭ്യര്‍ഥനയും ബദിയടുക്കയില്‍ വിവാഹം നടന്നാലുള്ള സംഘര്‍ഷ സാധ്യതയും പരിഗണിച്ച് വിവാഹം എറണാകുളത്തെ ഹോസ്റ്റലില്‍ നടത്താന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍, ജസ്റ്റിസ് പി.ഡി. രാജന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഇതിന് സബ് രജിസ്ട്രാറെ എറണാകുളത്തേക്ക് കൊണ്ടുവരാനും നിര്‍ദേശിച്ചു. കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഫെബ്രുവരി 25ന് ഹോസ്റ്റലിലത്തെിയ ബദിയടുക്ക സബ് രജിസ്ട്രാര്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈമാറി.

വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കവേ വിവാഹം നടന്നതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടോം ജോസഫ് പടിഞ്ഞാറേക്കര കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയേയും കാമുകന്‍ തന്‍വീറിനെയും ഭീഷണിപ്പെടുത്തിയതിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലും കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലും രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കേസില്‍ അന്വേഷണം നടക്കുകയാണെന്നും ബദിയടുക്ക മേഖലയില്‍ ഇതുസംബന്ധിച്ച് സംഘര്‍ഷാവസ്ഥയുണ്ടെന്നും എ.ഡി.ജി.പി ബോധിപ്പിച്ചു. പെണ്‍കുട്ടിയെയും തന്‍വീറിനെയും ഭീഷണിപ്പെടുത്തിയ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും ഹൈകോടതി പൊലീസിന് നിര്‍ദേശം നല്‍കി.

വി.എസിന്‍െറ നിലപാട് തിരുത്തിക്കാന്‍ ശ്രമം ^കോടിയേരി

Posted: 27 Feb 2015 10:28 AM PST

Image: 
Subtitle: 
മാണിയുമായി സഹകരിക്കുന്ന പ്രശ്നമില്ല, സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമീഷന്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം

തൃശൂര്‍: വി.എസ്. അച്യുതാനന്ദന്‍ ഇപ്പോള്‍ കൈക്കൊണ്ട നിലപാട് തിരുത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് സമയം നിശ്ചയിക്കാന്‍ പറ്റില്ളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്ക് ആരോടും വൈര്യനിര്യാതനബുദ്ധിയില്ല. വി.എസ് പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയും വി.എസും തമ്മിലുള്ള പ്രശ്നങ്ങള്‍ നിയമസഭയില്‍ പ്രതിഫലിക്കേണ്ട കാര്യമില്ല. തൃശൂര്‍ പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സംസ്ഥാന സമ്മേളനത്തിലും സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു. അതെല്ലാം പാര്‍ട്ടി കൂടിയാലോചിച്ച് നടത്തുന്ന കാര്യങ്ങളാണ്. സംസ്ഥാന സമ്മേളനത്തിനുശേഷം വി.എസിനെതിരെ ‘ദേശാഭിമാനി’യില്‍ വന്ന ലേഖനം പാര്‍ട്ടി വിരുദ്ധമല്ല. പാര്‍ട്ടി വിരുദ്ധമായിരുന്നെങ്കില്‍ ലേഖനത്തെ തള്ളിപ്പറയുമായിരുന്നു. ഏതു പ്രയോഗമാണ്, ഏത് വാചകമാണ് തെറ്റെന്ന് പറയണം. പറഞ്ഞാല്‍ പരിശോധിക്കാം. വി.എസുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും പറഞ്ഞതിലുപരി ഒന്നും ലേഖനത്തില്‍ വന്നിട്ടില്ല. വി.എസിനെപ്പോലെ മുതിര്‍ന്ന നേതാവിനെതിരെ ഇത്തരമൊരു ലേഖനം വന്നത് ശരിയായോ എന്ന ചോദ്യത്തിന്, സി.പി.എമ്മില്‍ അംഗത്തിനും നേതാവിനും വെവ്വേറെ ഭരണഘടനയില്ല എന്നായിരുന്നു പ്രതികരണം.

മന്ത്രി മാണിയുമായി സഭയില്‍ ഒരുതരത്തിലും സഹകരിക്കില്ല. അത് എങ്ങനെ വേണമെന്ന് സഭ ചേരുമ്പോള്‍ കാണാം. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തെങ്കിലും തുടര്‍നടപടിയില്ല. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. വിജിലന്‍സ് ഡി.ജി.പിയും എ.ഡി.ജി.പിയും നിഷ്പക്ഷ നിലപാട് എടുത്തതുകൊണ്ടാണ് മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനായത്. എന്നിട്ടും രാജിവെക്കാന്‍ മാണി തയാറല്ല.

സോളാര്‍ കേസിലെ പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ അവകാശമില്ല. സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. മുഖ്യമന്ത്രി ഉള്‍പ്പെടെ ആറു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ്.  2005ല്‍, വിജിലന്‍സ് അനേഷണം നേരിടുന്നവര്‍ എന്നു പറഞ്ഞാണ് ബാലകൃഷ്ണപിള്ളയെയും ടി.എം. ജേക്കബിനെയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത്.

യു.ഡി.എഫ് വന്നശേഷം സംസ്ഥാനത്ത് 22 സി.പി.എമ്മുകാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 12 പേരെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്^ ബി.ജെ.പിക്കാരാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ അക്രമങ്ങള്‍ ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടില്ളെന്ന് നടിക്കുകയാണെന്നും കോടിയേരി പറഞ്ഞു. 

ആകാശത്തു നിന്ന് ‘തീഗോള’ പതനം

Posted: 27 Feb 2015 10:13 AM PST

Image: 
Subtitle: 
ഉല്‍ക്ക പതനമെന്ന് സംശയം

തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി ആകാശത്തു നിന്ന് തീഗോളം പതിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഒരു സെക്കന്‍ഡോളമാണ് പ്രകാശം നീണ്ടുനിന്നത്. തീഗോളമെന്ന് ചിലരും ഇടിമിന്നല്‍ പോലെയൊ വാല്‍നക്ഷത്രം പതിക്കുന്നപോലെയോ ആണ് കാണപ്പെട്ടതെന്ന് മറ്റു ചിലരും വിശദീകരിക്കുന്നു. രാത്രി 9.50നാണ് വന്‍ പ്രകാശം ദൃശ്യമായത്. രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ വന്‍ മുഴക്കവും ഉണ്ടായി.ഇരുട്ടുള്ള പ്രദേശങ്ങളിലെല്ലാം പെട്ടെന്ന് പകല്‍പോലെ കണ്ടുവത്രെ. ഉല്‍ക്ക പതനമാണെന്ന് സംശയിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളിലായിരുന്നു അപൂര്‍വ പ്രതിഭാസം.

തിരുവനന്തപുരത്ത് ശ്രീകാര്യം, എഴുമൂട്, കൊല്ലത്ത് പള്ളിമുക്ക്, കുണ്ടറ, കടക്കല്‍, എറണാകുളം ജില്ലയില്‍ കിഴക്കമ്പലം, മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍, നിലമ്പൂര്‍, അരീക്കോട്, തൃശൂരിലെ ചാവക്കാട് എന്നിവിടങ്ങളില്‍ പ്രതിഭാസം വ്യക്തമായിരുന്നു. കോട്ടപ്പുറം മുതല്‍ കൊടുങ്ങല്ലൂര്‍, മതിലകം, തൃശൂര്‍ ടൗണ്‍, വിയ്യൂര്‍, ഗുരുവായൂര്‍, കുന്നംകുളം, പെരുമ്പിലാവ്, കൊച്ചന്നൂര്‍, കപ്ളങ്ങാട്, കുറ്റ്യാടിക്കുസമീപം മരുതോങ്കര, തളീക്കര, നരിപ്പറ്റ, ചെറൂപ്പ, മാവൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നീ മേഖലകളിലും ‘തീ ഗോളം’ കണ്ടു.  തീ പതിച്ച  എറണാകുളം വലമ്പൂരിലേക്കും കാടാമ്പുഴയിലേക്കും  ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തിരിച്ചിട്ടുണ്ട്. പച്ചകലര്‍ന്ന നിറത്തിലാണ് ചിലയിടങ്ങളില്‍ കണ്ടത്. മലപ്പുറം കാടാമ്പുഴയില്‍ റബര്‍ മരങ്ങള്‍ക്ക് തീപിടിച്ചു. ആശങ്കപ്പെടാനില്ളെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

ഉല്‍ക്ക വര്‍ഷമായിരിക്കാനാണ് സാധ്യതയെന്ന് കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം വിദ്യാഭ്യാസ ഓഫിസര്‍ കെ.എം. സുനില്‍ പറഞ്ഞു. സാധാരണ നവംബര്‍ മാസങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും ഇതില്‍ അസാധാരണമായി ഒന്നുമില്ളെന്നും അദ്ദേഹം പറഞ്ഞു. ആകാശത്തുണ്ടായ പ്രതിഭാസം ഉല്‍ക്കയോ ചിത്രഗ്രഹങ്ങളുടെ കഷണങ്ങളോ ആകാമെന്ന് കാലാവസ്ഥാ ഗവേഷകന്‍ ഡോ. ഗോപാലകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ടു ദിവസം മുമ്പ് അമേരിക്കയിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP