സ്വാഗതം
WELCOME

News Update..

Friday, February 20, 2015

അധ്യാപകരും പ്രസാധകരും തമ്മില്‍ സ്കൂള്‍ മുറ്റത്ത് ഉന്തും തള്ളും Madhyamam News Feeds

അധ്യാപകരും പ്രസാധകരും തമ്മില്‍ സ്കൂള്‍ മുറ്റത്ത് ഉന്തും തള്ളും Madhyamam News Feeds

Link to

അധ്യാപകരും പ്രസാധകരും തമ്മില്‍ സ്കൂള്‍ മുറ്റത്ത് ഉന്തും തള്ളും

Posted: 20 Feb 2015 12:50 AM PST

തൊടുപുഴ: പുസ്തക വിലക്കിഴിവിനെച്ചൊല്ലി അധ്യാപകരും പ്രസാധകരും തമ്മില്‍ സ്കൂള്‍ മുറ്റത്ത് ഉന്തും തള്ളും. രണ്ടുമണിക്കൂറോളം പുസ്തകവിതരണം തടസ്സപ്പെട്ടു.
തൊടുപുഴ ഗവ. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ വ്യാഴാഴ്ച ആര്‍.എം.എസ്.എ പദ്ധതി പ്രകാരം സ്കൂളുകളിലേക്ക് വിതരണം ചെയ്യാന്‍ ആര്‍.എം.എസ്.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുസ്തകോത്സവത്തിലാണ് പുസ്തകം വാങ്ങാനത്തെിയ അധ്യാപകരും പ്രസാധകരും തമ്മില്‍ വാക്കേറ്റമുണ്ടായത്. 33 ശതമാനം വിലക്കിഴിവില്‍ പുസ്തകം ലഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രസാധകര്‍ 40 ശതമാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു.
മേളയില്‍ എല്ലാ മലയാളം പുസ്തകങ്ങള്‍ക്കും അച്ചടി വിലയില്‍ 40 ശതമാനത്തില്‍ കുറയാതെയും ഇംഗ്ളീഷ് പുസ്തകങ്ങള്‍ക്ക് 25 ശതമാനത്തില്‍ കുറയാതെയും വിലക്കിഴിവ് നല്‍കുമെന്നായിരുന്നു തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് നേരിയ സംഘര്‍ഷത്തിലേക്കും നയിച്ചത്. പൊലീസ് സ്ഥലത്തത്തെിയതോടെയാണ് രംഗം ശാന്തമായത്.
സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ട് മറ്റ് ജില്ലകളില്‍ പിന്തുടരുന്ന വിലക്കിഴിവായ 40 ശതമാനം തന്നെ തുടരാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓരോ സ്കൂളിനും പതിനായിരം രൂപ വീതം നല്‍കുന്നുണ്ട്.

ബജറ്റ് 2015: സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ കുറയ്ക്കുമോ?

Posted: 19 Feb 2015 11:39 PM PST

Image: 

ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാറിന്‍െറ നിര്‍ണായക ബജറ്റ് അവതരണത്തിനുള്ള സമയം അടുക്കുമ്പോള്‍ സ്വര്‍ണ മേഖലക്കൊപ്പം നിക്ഷേപകരും ആകാംക്ഷയിലാണ്. സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ കുറക്കുമോ എന്നറിയാന്‍ അവര്‍ കാത്തിരിക്കുന്നു.

ഇന്ത്യക്ക് കയറ്റുമതി വരുമാനം നേടിത്തരുന്ന പ്രധാന മേഖലകളില്‍ ഒന്ന് എന്നതു മാത്രമല്ല സ്വര്‍ണത്തിന്‍െറ പ്രാധാന്യം. ഇന്ത്യയിലെ സാധാരണക്കാര്‍ വരെ വളരെ ഹൈടെക്ക് ആയെങ്കിലും നിക്ഷേപത്തിന്‍െറ കാര്യം വരുമ്പോള്‍ ഇന്ത്യാക്കാര്‍ക്ക് ഇപ്പോഴും പ്രിയം സ്വര്‍ണം തന്നെയാണ്. ഒപ്പം ആഭരണത്തോടുള്ള അടുപ്പവും. സ്വര്‍ണം വാങ്ങിയാല്‍ ആഭരണമായി ഉപയോഗിക്കുന്നതിനൊപ്പം ആവശ്യഘട്ടങ്ങളില്‍ പണമാക്കി മാറ്റാനോ പണയം വെച്ച് വായ്പ നേടാനോ ഉപയോഗിക്കുകയും ചെയ്യാം.

2013 വരെ വെറും രണ്ട് ശതമാനമായിരുന്നു സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ. ലോകത്ത് ഏറ്റവും അധികം സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ഇന്ത്യക്കാരാണെങ്കിലും അതില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. 1000 കോടി രുപക്കടുത്ത് വിദേശ നാണയം ഇതിനായി ആ സമയം ഇന്ത്യ ചെലവഴിക്കുകയും ചെയ്തിരുന്നു. അസംസ്കൃത എണ്ണ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും അധികം വിദേശ നാണയം ചെലവഴിക്കുന്നതും സ്വര്‍ണത്തിനുവേണ്ടിയാണ്.

എന്നാല്‍ 2013 അവസാനത്തോടെ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി കുത്തനെ ഉയരുകയും രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തതോടെ സ്വര്‍ണത്തിന് മേല്‍ പിടിവീണു. ഇറക്കുമതി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനൊപ്പം ഇറക്കുമതി തീരുവ രണ്ട് ഘട്ടങ്ങളിലായി 15 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ ഈ ഘട്ടത്തില്‍ ലോക വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് ഇന്ത്യയില്‍ പ്രകടമാകുകയും ചെയ്തില്ല.

കര്‍ശന നിയന്ത്രണങ്ങള്‍ക്കൊപ്പം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇടിയുക കൂടി ചെയ്തതോടെ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി നിയന്ത്ര വിധേയമായി എന്ന് മാത്രമല്ല ഇക്കാര്യത്തില്‍ മിച്ച രാജ്യമായി മാറാനുള്ള സാഹചര്യം വരെ സമീപ കാലത്തുണ്ടായി. ഇത് സ്വര്‍ണ ഇറക്കുമതിക്കുള്ള തീരുവ വരുന്ന ബജറ്റില്‍ ഗണ്യമായി കുറച്ചേക്കുമെന്ന പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥക്ക് ഏറെ നിര്‍ണായകമാണ് ആഭരണ നിര്‍മാണ മേഖല എന്നതിനൊപ്പം സ്വര്‍ണത്തിന്‍െറ തീരുവ വര്‍ധിപ്പിച്ചത് സമ്പദ്വ്യവസ്ഥക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്ന സ്വര്‍ണക്കള്ളക്കടത്ത് വന്‍ തോതില്‍ വര്‍ധിക്കാനും കാരണമായി എന്നതു കൂടി പരിഗണിക്കുമ്പോള്‍ ഇറക്കുമതി തീരുവ കുറക്കാന്‍ ധനമന്ത്രി തയ്യാറായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാസര്‍കോട് അഞ്ചുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു

Posted: 19 Feb 2015 11:04 PM PST

കാഞ്ഞങ്ങാട്: രണ്ടുപേര്‍ മരിച്ചതുള്‍പ്പെടെ ജില്ലയില്‍ അഞ്ചുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേരുടെ ആരോഗ്യം പൂര്‍വസ്ഥിതിയിലായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി. ഗോപിനാഥന്‍ അറി യിച്ചു.
ഇതിനിടെ അതിര്‍ത്തി പ്രദേശമായ കുമ്പളയില്‍ മറ്റൊരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പനത്തടി പഞ്ചായത്തിലെ പാണത്തൂരില്‍ കഴിഞ്ഞദിവസം പന്നിപ്പനി ബാധിച്ച് മരിച്ച സ്ത്രീയുടെ ബന്ധത്തില്‍പെട്ട രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.
പനത്തടിയില്‍ രോഗബാധിതരുമായി അടുത്ത ബന്ധമുള്ളവരുള്‍പ്പെടെ 60ഓളം പേര്‍ ആരോഗ്യവകുപ്പിന്‍െറ നിരീക്ഷണത്തിലാണ്. പ്രദേശത്ത് രണ്ടു കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. പാണത്തൂര്‍ സ്വദേശികളായ മൂന്നരയും അഞ്ചും വയസ്സ് വീതം പ്രായമുള്ള സഹോദരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പന്നിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം ഇവിടെ മരിച്ച കാരിത്തടത്തില്‍ ജിമ്മിയുടെ ഭാര്യ റെജി (സെല്‍മ-37)യുടെ ബന്ധുക്കളാണ് ഇവര്‍.
ഒരാഴ്ച മുമ്പ് രോഗബാധിതനായി വിദേശത്തുനിന്നത്തെിയ മാലോം കായോട്ട്ചാല്‍ സ്വദേശി ബ്രിജേഷ് (32) മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ കുമ്പള സ്വദേശിയാണ്. ഇവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവങ്ങള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് അയച്ചിരുന്നു.
പനത്തടി പഞ്ചായത്തിലും കുമ്പളയിലും ആരോഗ്യവകുപ്പിന്‍െറ കരുതല്‍ നിര്‍ദേശമുണ്ട്. ഈ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്‍െറ പ്രത്യേക ക്യാമ്പുകളും ആരംഭിച്ചു. രണ്ടിടത്തും അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്നാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്‍െറ വിലയിരുത്തല്‍. അടുത്തിടെ പനത്തടിയില്‍നിന്ന് കര്‍ണാടകയിലെ മടിക്കേരിയില്‍ വിനോദസഞ്ചാരത്തിന് പോയവരില്‍ ചിലരിലൂടെയാണ് രോഗബാധ ജില്ലയിലത്തെിയതെന്നാണ് സംശയം.
ജില്ലയുടെ കിഴക്കന്‍ മലയോരത്ത് പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കര്‍ണാടകയിലെ കുശാല്‍നഗറിലേക്ക് വിനോദസഞ്ചാരത്തിനായി പോയ 60 പേര്‍ ആരോഗ്യവകുപ്പിന്‍െറ സൂക്ഷ്മ നിരീക്ഷണത്തിലും പരിചരണത്തിലുമാണ്. രോഗബാധിതരായ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന 12 കുട്ടികളെയും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ വീടുകളിലും സമീപ വീടുകളിലും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരത്തെി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

പള്ളിക്കരയില്‍ സി.പി.എം –ബി.ജെ.പി സംഘര്‍ഷം

Posted: 19 Feb 2015 11:02 PM PST

പള്ളിക്കര: പൂച്ചക്കാടിനടുത്ത തൊട്ടി കിഴക്കേക്കരയില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷം. വീടും ക്ളബ് കെട്ടിടവും തകര്‍ത്തു. അക്രമത്തില്‍ നാലുപേര്‍ക്ക് സാരമായി പരിക്കേറ്റു.
കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ കിഴക്കേക്കര യൂനിറ്റ് പ്രസിഡന്‍റ് വിജേഷിനെ ഒരു സംഘം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് മര്‍ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സാരമായി പരിക്കേറ്റ വിജേഷിനെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കിഴക്കെക്കരയിലത്തെിയ സി.പി.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.വി. കരുണാകരനെയും സി.പി.എം പ്രവര്‍ത്തകനായ ശ്രീധരനെയും ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ മുതിര്‍ന്നു. ഇവര്‍ സമീപത്തെ സി.പി.എം പ്രവര്‍ത്തകന്‍ രവിയുടെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ സംഘം വീട് അടിച്ചുതകര്‍ത്തു. രവിക്കും ശ്രീധരനും പരിക്കേറ്റു. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ബി.ജെ.പി പ്രവര്‍ത്തകനായ കിഴക്കെക്കരയിലെ കെ.പി. വിനോദിനെ (31) സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടനത്തിനിടയില്‍ ഡി.വൈ.എഫ്.ഐയുടെ യുവക് ക്ളബ് കെട്ടിടവും തകര്‍ത്തു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തത്തെി. ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് വിജേഷിന്‍െറ പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകരായ വിനോദ്, സുരേഷ്, സജിത്ത്, രാജേഷ് തുടങ്ങിയവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. രവിയുടെ പരാതിയനുസരിച്ച് ബി.ജെ.പിക്കാരായ 11 പേര്‍ക്കെതിരെയും കേസുണ്ട്.

മിന്നല്‍ പരിശോധന; 52 സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി

Posted: 19 Feb 2015 10:58 PM PST

കൊച്ചി: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വിസ് നടത്തിയ 52 സ്വകാര്യ ബസുകള്‍ പിടിയില്‍.
ബുധനാഴ്ച ആലുവയിലുണ്ടായ ഇരട്ട അപകടങ്ങളില്‍ ബസ് തൊഴിലാളി അടക്കം മരണപ്പെട്ട സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന നടന്നത്. വാതില്‍ ഘടിപ്പിക്കാതെ അപകടകരമായ സാഹചര്യത്തില്‍ സര്‍വിസ് നടത്തിവന്ന ബസുകളാണ് പിടിയിലായവയില്‍ അധികവും. അതേസമയം, പെര്‍മിറ്റ് ഇല്ലാതെ സര്‍വിസ് നടത്തിയ കട്ടപ്പന-എറണാകുളം റൂട്ടില്‍ ഓടുന്ന 'തുഷാരം' സ്വകാര്യ ബസ് വൈറ്റില മൊബിലിറ്റി ഹബ്ബില്‍നിന്ന് കസ്റ്റഡിയിലെടുത്തു.
ബസ് പിന്നീട് വിട്ടുകൊടുത്തതായി ആര്‍.ടി.ഒ കെ.എം. ഷാജി 'മാധ്യമ'ത്തോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതല്‍ പറവൂര്‍, ആലുവ, തൃപ്പൂണിത്തുറ, എറണാകുളം മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക പരിശോധന നടത്തിയത്. പിടിയിലായ 52 ബസുകളില്‍ 14 എണ്ണത്തില്‍ വാതില്‍ കെട്ടിവെച്ച നിലയിലായിരുന്നു.
ശേഷിക്കുന്നവക്ക് വാതില്‍ ഘടിപ്പിച്ചിരുന്നില്ളെന്നും കണ്ടത്തെി.
പിടിയിലായ ബസുകള്‍ക്കെതിരെ കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഇവര്‍ക്കെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കും. അതേസമയം, വാതില്‍ ഘടിപ്പിക്കാത്ത ബസുകള്‍ വെള്ളിയാഴ്ചതന്നെ വാതില്‍ ഘടിപ്പിച്ച ശേഷം ഹാജരാക്കണമെന്ന നിര്‍ദേശവും ആര്‍.ടി.ഒ നല്‍കിയിട്ടുണ്ട്.
ഹൈകോടതിയുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയ സാഹചര്യത്തിലാണ് പെര്‍മിറ്റില്ലാതെ സര്‍വിസ് നടത്തിയ 'തുഷാരം' ബസ് കസ്റ്റഡിയിലെടുത്തത്. കട്ടപ്പനയില്‍നിന്ന് വരുന്ന ബസ് പാലായില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയെങ്കിലും സര്‍വിസ് അവസാനിക്കുന്ന എറണാകുളത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 23ന് പുറപ്പെടുവിച്ച ഹൈകോടതി ഉത്തരവിനത്തെുടര്‍ന്നാണ് സ്വകാര്യ ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് റദ്ദായത്.
ഈ റൂട്ടുകളില്‍ കെ.എസ്.ആ.ടി.സി സര്‍വിസ് ആരംഭിക്കുന്ന മുറക്കാണ് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാകുന്നത്. പെര്‍മിറ്റ് റദ്ദായ ശേഷവും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇടക്കിടെ സര്‍വിസ് നടത്തിവന്ന ബസാണ് പിടിയിലായ 'തുഷാരം'.
ബുധനാഴ്ച ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുണ്ടായ അപകടത്തില്‍ പട്ടിമറ്റം സ്വദേശിനി അമ്മിണിയും ബസ് കണ്ടക്ടര്‍ പാനായിക്കുളം സ്വദേശി സുലൈമാനുമാണ് മരിച്ചത്. ബസ് അമിത വേഗത്തില്‍ വളവ് തിരിയുന്നതിനിടെ തെറിച്ച് വീണാണ് സുലൈമാന്‍ മരിച്ചത്.

ചുവപ്പില്‍ മുങ്ങി ആലപ്പുഴ

Posted: 19 Feb 2015 10:47 PM PST

ആലപ്പുഴ: സി.പി.എം സംസ്ഥാനസമ്മേളനത്തോടെ ചുവപ്പില്‍ മുങ്ങിക്കുളിച്ച് ആലപ്പുഴ. ദേശീയപാത ആലപ്പുഴ മുതല്‍ ഓച്ചിറവരെയും ചുവപ്പില്‍ മുങ്ങിയ അവസ്ഥയിലാണ്. ചുവപ്പുകൊടിയും തോരണവും ഇല്ലാത്ത ഒരുസ്ഥലം പോലും ദേശീയപാതയില്‍ ഇല്ല എന്നതാണ് സ്ഥിതി. ദേശീയപാത മാത്രമല്ല, ജില്ലയിലെ കവലകളും നാട്ടുവഴികളുമെല്ലാം ചുവപ്പുമയമാണ്. തെരുവോരങ്ങളിലെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിച്ചാണ് പുല്‍ക്കുടിലും മറ്റും നിര്‍മിച്ചിരിക്കുന്നത്. പോരാട്ടത്തിന്‍െറ കഥ പറയുന്ന ചരിത്രമുഹൂര്‍ത്തങ്ങളുടെ ദൃശ്യാവിഷ്കാരം, മണ്‍മറഞ്ഞ മഹാന്മാരുടെ പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവയെല്ളൊം തെരുവോരങ്ങളെ അലങ്കരിക്കുന്നു. പ്ളാസ്റ്റിക്രഹിതമാണ് പ്രചാരണം തീര്‍ത്തും. കോട്ടണ്‍ തുണിയാണ് കൊടികള്‍ക്കും തോരണങ്ങള്‍ക്കും ഏറക്കുറെ ഉപയോഗിച്ചിരിക്കുന്നത്. വലിയ ആര്‍ച്ചുകള്‍ എങ്ങും ഇല്ല എന്നതാണ് സ്ഥിതി. ഇതുമൂലം ആര്‍ച്ചുകള്‍ കൊണ്ട് സാധാരണ ഉണ്ടാകാവുന്ന ഗതാഗത തടസ്സവും ഒഴിവായി. ആലപ്പുഴയില്‍ ഇത് മൂന്നാം തവണയാണ് സി.പി.എം ജില്ലാസമ്മേളനം നടക്കുന്നത്. ആദ്യത്തെ സംസ്ഥാനസമ്മേളനം 1964ല്‍ ആലപ്പുഴയിലാണ് നടന്നത്. ഇതുകഴിഞ്ഞ് 1988ലും ആലപ്പുഴ സമ്മേളനത്തിന് വേദിയായി. കാല്‍നൂറ്റാണ്ടിനുശേഷം വീണ്ടും ആലപ്പുഴയില്‍ എത്തിയ സമ്മേളനത്തെ പുന്നപ്ര-വയലാര്‍ സമരത്തിന്‍െറ പാരമ്പര്യം അവകാശപ്പെടുന്ന ആലപ്പുഴയിലെ പാര്‍ട്ടിക്കാര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ സുതാര്യമാക്കും –മന്ത്രി എം.കെ. മുനീര്‍

Posted: 19 Feb 2015 10:44 PM PST

പാലക്കാട്: പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പുരസ്കാരങ്ങളുടെ അപേക്ഷയും പരിശോധനയും സുതാര്യമാക്കുമെന്നും സ്വരാജ് അടക്കമുള്ള മികവിന്‍െറ പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷകളും പരിശോധനകളും ഓണ്‍ ലൈനാക്കുമെന്നും സാമൂഹിക നീതി മന്ത്രി എം.കെ. മുനീര്‍.
സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ പരാതികള്‍ പരിഹരിക്കാനായി പൊതു സമൂഹത്തിന് കാണുന്ന രീതിയില്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനും അപേക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്താനുമുള്ള സംവിധാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും.
രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ അഭിയാന്‍ പദ്ധതിയില്‍ നിലവിലെ 44 കോടി രൂപ 60 കോടിയാക്കി ഉയര്‍ത്തു മെന്നും ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ അപേക്ഷകന്‍െറ സത്യവാങ്മൂലം മാത്രം സ്വീകരിച്ച് അപേക്ഷയിലെ തെറ്റുകള്‍ തിരുത്തി നല്‍കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്മശാനം, അറവുശാലകള്‍, മാലിന്യ സംസ്കരണം എന്നിവ ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടപ്പാക്കണം.
നിലവിലെ ടെക്നിക്കല്‍ സ്റ്റാഫുകളുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കുമെന്നും ശമ്പളത്തിനായി 10,000 രൂപ ആര്‍.ജി.പി എസ്.എയില്‍ നിന്നും 3000 മുതല്‍ 4000 രൂപവരെ പഞ്ചായത്തുകള്‍ സ്വന്തം നിലയില്‍ കണ്ടത്തെണമെന്നും മന്ത്രി അറിയിച്ചു.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടെരി, പഞ്ചായത്ത് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എ. സായിദ്, പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍, കേരള ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. എം. മണികണ്ഠന്‍ എന്നിവര്‍ സംബന്ധിച്ചു. ഐ.എസ്.ഒ അംഗീകാരം നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് തുക, ജില്ലാ തലങ്ങളില്‍ സ്വരാജ് ട്രോഫി സ്വന്തമാക്കിയവര്‍ക്കുള്ള ട്രോഫികളും പ്രശസ്തി പത്രങ്ങളും മഹാത്മാ പുരസ്കാരം, സേവാഗ്രാം മികച്ച രീതിയില്‍ നടപ്പാക്കിയവര്‍ക്കുള്ള അവാര്‍ഡ്, പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ രചനാമാത്സരങ്ങള്‍ക്കുള്ള സമ്മാനം, പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ ലോഗോ തയാറാക്കിയ ആഷ്റഫിനുള്ള പുരസ്കാരം, സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും മികവു പുലര്‍ത്തിയ സെക്രട്ടറിമാര്‍ക്കുള്ള പുരസ്കാരം, സ്വന്തം ചെലവില്‍ മാലിന്യ സംസ്കരണ കേന്ദ്രം നിര്‍മിച്ച ഇടുക്കി ജില്ലയിലെ കട്ടപ്പന ഗ്രാമപഞ്ചായത്തിന് എല്‍.എസ്.ജി.ഡിയുടെ സ്പെഷല്‍ ഇന്നോവേറ്റീവ് അവാര്‍ഡ് എന്നിവ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.

വര്‍ഗീയ ശക്തികള്‍ക്കെതിരെ വിശാലസഖ്യം രൂപപ്പെടണം ^പ്രകാശ് കാരാട്ട്

Posted: 19 Feb 2015 10:43 PM PST

Image: 

ആലപ്പുഴ: വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ വിശാല രാഷ്ട്രീയ സഖ്യം രൂപീകരിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വലതുപക്ഷ ആക്രമണങ്ങളെ പ്രതിരോധിക്കണമെങ്കില്‍ ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവ ശക്തിപ്പെടണമെന്നും കാരാട്ട് പറഞ്ഞു. സി.പി.എം 21ാമത് സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്നു പിന്നോട്ടു പോയി. തൊഴിലാളി വിരുദ്ധമായ ഓര്‍ഡിനന്‍സുകളാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വര്‍ഗീയതക്കൊപ്പം നവലിബറല്‍ നയങ്ങളെയും ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. തൊഴിലാളി വര്‍ഗത്തിന്‍െറ ശാക്തീകരണം കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും കാരാട്ട് വ്യക്തമാക്കി.

സി.പി.എം അടക്കമുള്ള ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ കേരളത്തില്‍ ശക്തിപ്പെടുത്തുക എന്നത് പ്രധാന ആവശ്യമാണ്. തുടര്‍പ്രക്ഷേഭങ്ങള്‍ക്കായി പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തണം. ഇതിനായി നേതാക്കളും പ്രവര്‍ത്തകരും പരിശ്രമിക്കണമെന്നും കാരാട്ട് ആഹ്വാനം ചെയ്തു.  

ഇത്രയും വിശ്വാസ്യത നഷ്ടപ്പെട്ട സര്‍ക്കാര്‍ കേരളത്തിന്‍െറ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ഒരു വികസന ബദലിന് രൂപം നല്‍കണമെന്നും കാരാട്ട് പറഞ്ഞു.

കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് പുറത്ത്

Posted: 19 Feb 2015 10:41 PM PST

കൊണ്ടോട്ടി: കൊണ്ടോട്ടി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗമായ പ്രസിഡന്‍റിനെതിരെ മുസ്ലിം ലീഗ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ലീഗിലെ ഒമ്പത് അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ ആറ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. രണ്ട് സി.പി.എം അംഗങ്ങള്‍ വിട്ടുനിന്നു.
ഇതോടെ പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായി. യു.ഡി.എഫ് ധാരണ പ്രകാരം ആദ്യ മൂന്ന് വര്‍ഷം ലീഗായിരുന്നു പഞ്ചായത്ത് ഭരിച്ചത്. തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് കോണ്‍ഗ്രസിലെ വി.ടി. ഫൗസിയ പ്രസിഡന്‍റായി ചുമതലയേറ്റത്.
ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് റോഡിന് വിട്ടു നല്‍കിയതിലും ഐ.സി.ഡി.എസ് സൂപ്പര്‍ വൈസറെ സ്ഥലം മാറ്റിയതിലും പ്രസിഡന്‍റ് കൂടിയാലോചന നടത്തിയില്ളെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്നിനാണ് ലീഗ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ജില്ലാ, മണ്ഡലം ലീഗ് നേതൃത്വം പഞ്ചായത്ത് നേതൃത്വത്തെ അവിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
പ്രമേയത്തിനെതിരെ വോട്ട് ചെയ്യാന്‍ ലീഗ് ജില്ലാ നേതൃത്വം വിപ്പ് നല്‍കിയെങ്കിലും അംഗങ്ങളാരും വിപ്പ് കൈപറ്റിയിട്ടില്ല. അവിശ്വാസ ചര്‍ച്ചക്ക് പഞ്ചായത്ത് ഓഫിസിലത്തെിയപ്പോഴും വിപ്പ് നല്‍കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും സ്വീകരിക്കാതെ അംഗങ്ങള്‍ യോഗഹാളിലേക്ക് പ്രവേശിക്കുകയായിരുന്നു.
സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. ലീഗും സി.പി.എമ്മും കോണ്‍ഗ്രസിനെതിരെ ഒരുമിച്ച് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചതോടെയാണ് ഇരു പാര്‍ട്ടികളും പരസ്യമായി അകന്നത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കൊണ്ടോട്ടി ബ്ളോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍ വി. അബ്ദുല്‍ മജീദായിരുന്നു റിട്ടേണിങ് ഓഫിസര്‍. പ്രസിഡന്‍റ് സ്ഥാനത്തില്‍ ഒഴിവ് വന്നതായി വ്യാഴാഴ്ച തന്നെ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ പുതിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും.

തൊഴിലാളികള്‍ പറഞ്ഞ കഥ തള്ളാനും കൊള്ളാനുമാവാതെ പൊലീസ്

Posted: 19 Feb 2015 10:36 PM PST

തിരുവമ്പാടി: ആനക്കാംപൊയില്‍ കരിമ്പിലെ പന്നിഫാമില്‍ മാവോവാദി സംഘം എത്തിയ സംഭവത്തില്‍ സംശയങ്ങളേറെ. ബുധനാഴ്ച രാത്രി പന്നിഫാമിലെ തൊഴിലാളികളില്‍നിന്ന് പൊലീസിന് ലഭിച്ച വിവരങ്ങളാണ് മാവോവാദികളാണെന്ന സംശയം ബലപ്പെടുത്തിയത്. എന്നാല്‍, വ്യാഴാഴ്ച പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതോടെ സംഭവത്തിലെ ദുരൂഹത വര്‍ധിക്കുകയാണ്. ബുധനാഴ്ച ഉച്ചക്കുശേഷം പന്നിഫാമിലത്തെിയ രണ്ട് സ്ത്രീകളുള്‍പ്പെടുന്ന അഞ്ചംഗ സംഘം തന്നോട് കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് തൊഴിലാളിയായ രാജു പൊലീസിനോട് പറഞ്ഞത്. വെള്ളം നല്‍കാന്‍ തയാറാകാത്തതിനത്തെുടര്‍ന്ന് സംഘത്തിലെ ഒരു സ്ത്രീ ഇയാളെ പുറകില്‍നിന്ന് മര്‍ദിക്കുകയായിരുന്നുവത്രെ.
ഈ സമയം ഫാമില്‍ ഉച്ചയുറക്കത്തിലായിരുന്നു തൊഴിലാളിയായ കൃഷ്ണന്‍. കൈകള്‍ പിറകോട്ട് കെട്ടിയശേഷമാണ് ഭക്ഷിക്കാനായി വെച്ചിരുന്ന പൊറോട്ടയും മുറുക്കാന്‍ കൂട്ടും സംഘം എടുത്തതെന്ന് രാജു പൊലീസിന് മൊഴി നല്‍കി അര മണിക്കൂറോളം ഫാമില്‍ തങ്ങിയ സംഘം തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിച്ചുവത്രെ.
എന്നാല്‍, ഉച്ചക്കുശേഷംനടന്ന സംഭവം പുറത്തറിയിക്കാന്‍ രാത്രിവരെ കാത്തിരുന്നതിന് രാജുവിന് വ്യക്തമായ മറുപടിയില്ല. മാവോവാദി ലഘുലേഖകളോ പോസ്റ്ററുകളോ സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഫാമിലെ തൊഴിലാളികള്‍ പറഞ്ഞകഥ പൂര്‍ണമായി തള്ളാനോ കൊള്ളാനോ പൊലീസ് തയാറായിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ഇന്‍റലിജന്‍സും വിശദമായി അന്വേഷിച്ചുവരികയാണ്.
വടകരയില്‍നിന്ന് ഡോഗ്സ്ക്വാഡ് സ്ഥലത്തത്തെി പരിശോധന നടത്തി. താമരശ്ശേരി ഡിവൈ.എസ്.പി ജയ്സണ്‍ കെ. അബ്രഹാം, സി.ഐ എം.ഡി. സുനില്‍, വൈത്തിരി സി.ഐ ചന്ദ്രന്‍, തിരുവമ്പാടി എസ്.ഐ കെ.ഇ. കുഞ്ഞഹമ്മദ്കുട്ടി എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു. തിരുവമ്പാടി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,240 രൂപ

Posted: 19 Feb 2015 10:17 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,240 രൂപയിലും ഗ്രാമിന് 2,530 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി 18നാണ് പവന്‍വില 20,240 രൂപയിലേക്ക് താഴ്ന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 1.1 ഡോളര്‍ കൂടി 1,208.21 ഡോളറിലെത്തി.
 

ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവെച്ചു

Posted: 19 Feb 2015 10:09 PM PST

Image: 

പട്ന: നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ജിതന്‍ റാം മാഞ്ചി രാജിവെച്ചു. ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണയോടെ ബിഹാര്‍ മന്ത്രിസഭയില്‍ വിശ്വാസവോട്ടിനെ അഭിമുഖീകരിക്കുന്നതിന്‍്റെ ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് രാജി.

ജനതാദള്‍ (യു) നിയമസഭാ കക്ഷി നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുക്കുകയും രാജിവെക്കാന്‍ വിസമ്മതിച്ച മാഞ്ചിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തതോടെയാണ് വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നത്. മാഞ്ചിക്ക് പിന്തുണ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ബി.ജെ.പി ഉന്നത തല യോഗം തീരുമാനിച്ചിരുന്നു. അടച്ചിട്ട മുറിയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളില്‍ മാഞ്ചിയെ വിജയിപ്പിക്കാന്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം സാമാജികരും ആവശ്യപ്പെട്ടിരുന്നു. മഹാദലിത് വിഭാഗത്തിന്‍െറ പ്രതിനിധിയായ മാഞ്ചിയെ നിതീഷ്കുമാര്‍ അപമാനിച്ചുവെന്നും ഇതിനു രാഷ്ട്രീയമായി പകരം ചോദിക്കാനുള്ള അവസരമാണ് വോട്ടെടുപ്പെന്നും ബി.ജെ.പി പറഞ്ഞിരുന്നു.

ബി.ജെ.പി പിന്തുണ നല്‍കിയാലും മാഞ്ചി വിശ്വാസ വോട്ടെടുപ്പ് എന്ന കടമ്പ കടക്കാന്‍ സാധ്യതയില്ളെന്ന  സൂചനയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് രാജി. ബി.ജെ.പിക്ക് 87 അംഗങ്ങളാണുള്ളത്. മാഞ്ചിക്കൊപ്പം 12 വിമത ജനതാദള്‍-യു. അംഗങ്ങളും. സാധ്യത കല്‍പിക്കപ്പെട്ടിരുന്ന മൂന്നു സ്വതന്ത്രര്‍കൂടി വോട്ടുചെയ്താലും 117 എന്ന അക്കം തൊടാന്‍ 15 അംഗങ്ങളുടെ കുറവുണ്ടാകും. കടുത്ത തിരിച്ചടിയായി മാഞ്ചി ക്യാമ്പിലുള്ള നാലു എം.എല്‍.എമാരെ വിശ്വാസ വോട്ടെടുപ്പില്‍നിന്ന് ഇന്നലെ പട്ന ഹൈകോടതി വിലക്കുകയും ചെയ്തിരുന്നു. അതേസമയം, ജനതാദള്‍-യുവിലെ 98 എം.എല്‍.എമാരും നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ അദ്ദഹേത്തെ പിന്തുണക്കുന്നവരുടെ എണ്ണം 128 ആകും.

കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്‍െറ ഉത്തരവാദിത്തമേറ്റടെുത്ത് നിതീഷ് രാജിവെച്ച ഒഴിവിലാണ് ഒമ്പതു മാസം മുമ്പ് മുഖ്യമന്ത്രിയായി മാഞ്ചി എത്തുന്നത്. അടുത്തിടെ വീണ്ടും നിതീഷ് തന്നെ പദവി ഏറ്റടെുക്കാന്‍ തീരുമാനിച്ചതോടെ മാഞ്ചിയുടെ രാജി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് മാഞ്ചി പാര്‍ട്ടിയില്‍നിന്ന് പുറത്താകുന്നത്. അവസരം മുതലെടുത്ത് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പിക്കുകൂടി കിട്ടിയ തിരിച്ചടിയാണ് മാഞ്ചിയുടെ രാജി.

ആലപ്പുഴ വേല

Posted: 19 Feb 2015 09:50 PM PST

Image: 

ആലപ്പുഴയില്‍ പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ ആ ജില്ലയുടെ പൌരാണിക കലകളെ മറ്റാരു മറന്നാലും പിണറായി വിജയനും വി എസ് അച്യുതാനന്ദനും വിസ്മരിക്കാനാവില്ല. അതുകൊണ്ടാണ് അമ്പലപ്പുഴ വേലകളിയോടെ അതാരംഭിക്കാന്‍ അവരിരുവരും തീരുമാനിച്ചത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് മുന്നോടിയായി നടക്കുന്ന ഒന്നാണ് വേലകളി. വാളും പരിചയുമെടുത്ത് നായര്‍ പടയാളികള്‍ അന്യോന്യം യുദ്ധം ചെയ്യുന്ന പ്രതീതി .  കൗരവ  പാണ്ഡവ യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന വേലകളി ധര്‍മാ ധര്‍മങ്ങള്‍ തമ്മിലെ പോരാട്ടമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതിന്റെ പുനരാവിഷ്‌കാരമാണ് സി പി എം സംസ്ഥാന സമ്മേളന തലേന്ന് ആലപ്പുഴയില്‍ കണ്ടത്. ഏതാനും കിലോ മീറ്ററുകള്‍ അകലെ അമ്പലപ്പുഴയില്‍ നടക്കുന്നത് തല്‍ക്കാലം ആലപ്പുഴയിലേക്ക് മാറ്റിയെന്നു മാത്രം.
 
കേരളത്തിലല്ല, ഇന്ത്യയില്‍ തന്നെ സി പി എമ്മിനെ പോലെ ചിട്ടയായി സമ്മേളനം നടത്തുന്ന മറ്റൊരു പാര്‍ട്ടിയില്ല .ബ്രാഞ്ചില്‍ തുടങ്ങി ലോക്കല്‍ വഴി ഏരിയ കടന്ന് ജില്ലാ സമ്മേളനങ്ങള്‍.  തുടര്‍ന്ന് സംസ്ഥാന സമ്മേളനം. ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് . ബ്രാഞ്ച് മുതല്‍ കേന്ദ്ര കമ്മിറ്റി വരെ പുതുക്കി പണിയല്‍.  കേന്ദ്ര കമ്മിറ്റി ചേര്‍ന്ന് പുതിയ പൊളിറ്റ് ബ്യൂറോയെ തെരഞ്ഞെടുക്കുന്നതോടെയാണ് നടപടിക്രമങ്ങള്‍ അവസാനിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ അഹോരാത്രം പണിയെടുത്താണ് സമ്മേളനങ്ങള്‍ വിജയിപ്പിക്കുന്നത്. അതിന്റെ കടയ്ക്കല്‍ നേതാക്കള്‍ തന്നെ കലമുടയ്ക്കുമ്പോള്‍ അണികള്‍ നിരാശപ്പെടുക സ്വാഭാവികം. പതിനേഴു കൊല്ലം പാര്‍ട്ടി കൊണ്ടു നടന്ന പിണറായി വിജയന് അതില്‍ ആദ്യത്തെ ചെറിയ ഒരു കാലയളവ് ഒഴിച്ചു നിര്‍ത്തിയാല്‍ വി എസ് അച്യുതാനന്ദനില്‍ നിന്ന് പ്രഹരമേ ലഭിച്ചിട്ടുള്ളൂ എന്നത് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികള്‍ക്കും അറിവുള്ളതാണ്. കഴിഞ്ഞ കുറേ കാലമായി വി എസിനെ നേരെയാക്കാന്‍ ഈ പാര്‍ട്ടി ശ്രമിക്കുന്നു. താക്കീത് ,രഹസ്യ ശാസന, പരസ്യ ശാസന , പി ബി യില്‍ നിന്ന് പുറത്താക്കല്‍ എന്നിങ്ങനെ ദണ്‍ഡന നടപടികള്‍ കുറേ കഴിഞ്ഞതാണ്. വൈര നിര്യാതന ബുദ്ധിയുള്ള ആള്‍ എന്ന് പി ബി നേര്‍ക്ക് നേരെ വിലയിരുത്തിയതാണ് .എന്നിട്ടുണ്ടോ വി എസ് നന്നാവുന്നു! ഞാന്‍ നന്നാവില്ല എന്ന് വി എസ് അങ്ങ് തീരുമാനിച്ചാല്‍ പിന്നെ  അദ്ദേഹത്തെ പാട്ടിനു  വിടുകയല്ലേ ഉചിതം. പാര്‍ട്ടിയിലെ തല മുതിര്‍ന്ന ഈ 93 കാരനെ മറ്റെന്തു ചെയ്യാനാണ്?

അതിനു പകരം സംസ്ഥാന സമ്മേളന തലേന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ വി എസിനെതിരെ പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്ന് കടുത്ത ഭാഷയില്‍ പ്രമേയം പാസ്സാക്കുക.  പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അത് വള്ളി പുള്ളി വ്യത്യാസമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക.  ഫലത്തില്‍  ഒരു ജനകീയ വിചാരണയുടെ പ്രതീതിയാണ് ഇതു സൃഷ്ടിച്ചത്..  വി എസ് മുതിര്‍ന്ന നേതാവാണെന്നും പാര്‍ട്ടിയുടെ സ്വത്താണെന്നും മുന്‍പ് പറഞ്ഞിട്ടുള്ള പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു പോകുമ്പോള്‍ നടത്തിയ കഠോര വിമര്‍ശത്തിനു ഒരുതരം കണക്കു തീര്‍ക്കലിന്റെ സ്വരം ഉണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം നടത്തിയ അവസാന വാര്‍ത്താ സമ്മേളനമായിരുന്നു അത്. അടവു നയങ്ങള്‍ പലപ്പോഴും പിഴച്ച പിണറായിക്ക് പറ്റിയ ഒരു വലിയ പിഴവായി ഇതിനെ ചരിത്രം രേഖപ്പെടുത്താതിരിക്കില്ല .

മുന്‍പ് ഒരിക്കലും പ്രയോഗിക്കാത്ത ഭാഷയില്‍ അതീവ ക്രുദ്ധനായി വി എസ് അതിനോട് പ്രതികരിക്കുക കൂടി ചെയ്തതോടെ   സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെട്ടു പോയ അവസ്ഥയാണുണ്ടായത് . . അയാള്‍ എന്തെല്ലാമോ വിളിച്ചു കൂവുന്നു എന്നാണ് വി എസ് പറഞ്ഞത്. ഒരു ദേശീയ പാര്‍ട്ടിയുടെ രണ്ടു നേതാക്കള്‍ തമ്മില്‍ പാര്‍ട്ടി സമ്മേളനത്തിന്റെ തലേന്ന് നടത്തിയ ഈ ചക്കളത്തിപ്പോരാട്ടം മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിനെ പാര്‍ട്ടി ഭള്ളു പറഞ്ഞിട്ട് കാര്യമില്ല. പാര്‍ട്ടിയുടെ എതിരാളികള്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാനാണ് ഇരുവരും  ചേര്‍ന്ന് ഈ വേല കളിച്ചത്. അമ്പലപ്പുഴ വേല കണ്ടവന് അമ്മയും വേണ്ട എന്നൊരു ചൊല്ലുണ്ട്. വി എസ്  പിണറായി വേല കണ്ടവര്‍ പാര്‍ട്ടി വേണ്ട എന്ന് വെക്കുമോ എന്നത് പുതിയ സെക്രട്ടറി അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്.

 

എം.വി ജയരാജന്‍ ജയില്‍മോചിതനായി

Posted: 19 Feb 2015 09:46 PM PST

Image: 

തിരുവനന്തപുരം: പാതയോരത്ത് പ്രകടനം നിരോധിച്ച ഹൈകോടതി ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ച കേസില്‍ ശിക്ഷ അനുഭവിച്ച സി.പി.എം നേതാവ് എം.വി. ജയരാജന്‍ ജയില്‍ മോചിതനായി.  ശിക്ഷാ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ജയരാജനെ മോചിപ്പിച്ചത്.  നാല് ആഴ്ചത്തെ തടവാണ് ഹൈകോടതി വിധിച്ചത്. ഇതില്‍ ഒമ്പതുദിവസത്തെ ശിക്ഷ നേരത്തെ അനുഭവിച്ചിരുന്നു.

മേല്‍കോടതി അപ്പീല്‍ തള്ളിയ സാഹചര്യത്തിലാണ് ബാക്കി 19 ദിവസത്തെ ശിക്ഷ അനുഭവിക്കാന്‍ പൂജപ്പുരയിലത്തെിച്ചത്. ആലപ്പുഴയില്‍  നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇന്ന് ഉച്ചക്കുശേഷം ജയരാജന്‍ തിരിക്കും.
 

പെട്രോളിയം മന്ത്രാലയത്തില്‍ കോര്‍പറേറ്റ് ചാരവൃത്തി: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Posted: 19 Feb 2015 09:40 PM PST

Image: 

ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തില്‍ നിന്നു രഹസ്യരേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു സൈക്യു, പെട്രോളിയം കണ്‍സള്‍ട്ടന്‍റ്് പ്രയാസ് ജെയിന്‍ എന്നിവരാണ് അറസ്റ്റിലായത്. മെല്‍ബണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെട്രോളിയം കമ്പനിയുടെ ഊര്‍ജ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നയാളാണ് ഇയാള്‍. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.  പിടിയിലായ എസ്സാര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനികളുടെ ജീവനക്കാരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഏതാനും കമ്പനികളുടെ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തി രേഖകളും ഹാര്‍ഡ് ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരടക്കം അഞ്ചു പേര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.

വിവിധ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രിഭവനില്‍ കടക്കാന്‍ വ്യാജമായ പ്രത്യേക വാഹന പാസ്, വ്യാജ ഐഡന്‍റിറ്റി കാര്‍ഡ്, പെട്രോളിയം മന്ത്രാലയത്തിലെ ഏതാനും അലമാരകള്‍ തുറക്കാന്‍ കള്ളത്താക്കോല്‍ എന്നിവയെല്ലാം സജ്ജമാക്കി കഴിഞ്ഞ ഏതാനും മാസങ്ങളായി സുപ്രധാന രേഖകള്‍ ചോര്‍ത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് വിശദീകരിച്ചു.

വാതക വിലനിര്‍ണയം, ഡീസല്‍ വിലനിയന്ത്രണം നീക്കല്‍ എന്നിങ്ങനെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സുപ്രധാനമായ പല തീരുമാനങ്ങളും എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ വന്‍കിട വ്യവസായികള്‍ക്ക് സ്വാഭാവികമായും അങ്ങേയറ്റം താല്‍പര്യമുണ്ട്. റിലയന്‍സ് അടക്കം ചുരുക്കം കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്നത്.

സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഒൗദ്യോഗിക തുടക്കം

Posted: 19 Feb 2015 08:39 PM PST

Image: 

ആലപ്പുഴ: പുന്നപ്ര -വയലാറിന്‍െറ ധീരസ്മരണകള്‍ സിരകളെ ത്രസിപ്പിക്കുന്ന വിപ്ളവ മണ്ണില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഒൗദ്യോഗിക തുടക്കം. പ്രതിനിധി സമ്മേളനം നടക്കുന്ന കളര്‍കോട് എസ്.കെ ഓഡിറ്റോറിയത്തിലെ പി. കൃഷ്ണപിള്ള നഗറില്‍ പാര്‍ട്ടി സ്ഥാപക നേതാവ് കൂടിയായ വി.എസ് അച്യുതാനന്ദനാണ് പതാക ഉയര്‍ത്തിയത്.

രാവിലെ ഒമ്പതിന് വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തില്‍ പി.ബി അംഗങ്ങള്‍ അടക്കമുള്ള നേതാക്കളും സമ്മേളന പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവരാണ് ആദ്യം പുഷ്പാര്‍ച്ചന നടത്തിയത്. തുടര്‍ന്നാണ് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നാലു ദിവസം നീളുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും.


ജില്ലാ സമ്മേളനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികളും 200 വിശിഷ്ട വ്യക്തികളും സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയും മറുപടിയും പുതിയ  സെക്രട്ടറിയുടെ തെരഞ്ഞെടുപ്പും വരും ദിവസങ്ങളില്‍ നടക്കും. സമാപനദിനമായ 23ന് 25,000 റെഡ് വളഡിയര്‍മാരുടെ പരേഡും ഒരു ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രകടനവും നടക്കും. സമാപന സമ്മേളനത്തില്‍ പി.ബി അംഗങ്ങളടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

സൗത്തീ തുടക്കമിട്ടു; മക്കല്ലം അവസാനിപ്പിച്ചു

Posted: 19 Feb 2015 08:22 PM PST

Image: 

വെല്ലിങ്ടണ്‍:  ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ വെടിക്കെട്ട് ബാറ്റിങും ടിം സൗത്തിയുടെ മാരക ബൗളിങും ഒന്നിച്ചപ്പോള്‍ ലോകകപ്പ് കിരീട പ്രതീക്ഷയുമായി വന്ന ഇംഗ്ളീഷ് പടക്ക് ദയനീയ തോല്‍വി. 25 പന്തില്‍ നിന്നും 77 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കലവും എഴ് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുമാണ് ഇംഗ്ളീഷുകാര്‍ക്ക് കനത്ത പ്രഹരമേല്‍പിച്ചത്. ഇംഗ്ളണ്ട് ഉയര്‍ത്തിയ 123 റണ്‍സ് 8 വിക്കറ്റ് ശേഷിക്കെ 12.2 ഓവറില്‍ കിവീസ് മറികടന്നു. മാര്‍ട്ടിന്‍ ഗുപ്ട്ടില്‍(22), കെയ്ന്‍ വില്യംസണ്‍ (9), റോസ് ടെയ്ലര്‍ (5) എന്നിവരാണ് കിവീസിന്‍െറ മറ്റു സ്കോറര്‍മാര്‍.

നേരത്തേ ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്ളിഷ് പടക്ക് വന്‍ ബാറ്റിങ് തകര്‍ച്ചയാണുണ്ടായത്. മത്സരത്തില്‍ 33.2 ഓവറില്‍ 123 റണ്‍സിന് ഇംഗ്ളീഷുകാര്‍ ഓള്‍ ഒൗട്ടാവുകയായിരുന്നു. 46 റണ്‍സെടുത്ത ജോ റൂട്ടിനു മാത്രമാണ് ക്രീസില്‍ പിടിച്ചു നില്‍ക്കാനായത്.

ഇയാന്‍ബെല്‍ (8), മോയിന്‍ അലി(20), ഗാരി ബാലന്‍സ് (10), മോര്‍ഗന്‍ (17), ജോസ് ബട്ട്ലര്‍ (3), ക്രിസ് വോക്കസ്(1), സ്റ്റുവര്‍ട്ട് ബ്രോഡ് (4), ജെയിംസ് ആന്‍ഡേഴ്സണ്‍ (1) എന്നിവരെല്ലാം വന്ന പോലെ തന്നെ മടങ്ങുകയായിരുന്നു. സ്റ്റീവന്‍ ഫിന്‍, ജെയിംസ് ടെയ്ലര്‍ എന്നിവര്‍ സംപൂജ്യരായാണ് മടങ്ങിയത്.  ഇയാന്‍ബെല്‍, മോയിന്‍ അലി, ജെയിംസ് ടെയ്ലര്‍, ജോസ് ബട്ട്ലര്‍, ക്രിസ് വോക്കസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റിവന്‍ ഫിന്‍ എന്നിവരെയാണ് സൗത്തീ മടക്കിയയച്ചത്.

ഓസീസില്‍ നിന്നും ആദ്യ മത്സരത്തില്‍ ഏറ്റുവാങ്ങിയ തോല്‍വിയുടെ മുറിവുകള്‍ മറന്നാണ് ഇംഗ്ളണ്ട് ഇന്ന് സഹ ആതിഥേയരായ ന്യൂസിലന്‍ഡിനെ നേരിട്ടത്. ഓസീസിനെതിരായ മത്സരത്തില്‍ 42 ഓവറുകള്‍ക്കുള്ളില്‍ ഇംഗ്ളീഷുകാര്‍ കൂടാരം പുല്‍കിയിരുന്നു. തുടര്‍ന്ന് 111 റണ്‍സിന്‍െറ കനത്ത തോല്‍വിയാണ് ഇയാന്‍ മോര്‍ഗനും കൂട്ടരും ഏറ്റുവാങ്ങിയത്.  ശ്രീലങ്കയും സ്കോട്ലന്‍ഡുമാണ് കിവീസിന് മുന്നില്‍ നേരത്തേ വീണുടഞ്ഞിരുന്നു.

രാജപക്സെക്കെതിരെ ശ്രീലങ്കന്‍ സുപ്രീംകോടതിയുടെ നോട്ടീസ്

Posted: 19 Feb 2015 08:22 PM PST

Image: 

കൊളംബോ: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധമായി സൈന്യത്തെ വിന്യസിച്ചുവെന്ന ഹരജിയില്‍ മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെക്ക് ശ്രീലങ്കന്‍ സുപ്രീംകോടതിയുടെ നോട്ടീസ്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും ഫ്രണ്ട്ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ ദുമിന്‍ഡ നവാഗമുവ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് കെ. ശ്രീപവന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31നുള്ളില്‍ രാജപക്സെ മറുപടി സമര്‍പ്പിക്കണം. സിവില്‍ സെക്യൂരിറ്റി ആക്റ്റ് മറികടന്ന് മൂന്ന് സൈനിക വിഭാഗങ്ങളെയും രാജ്യത്ത് വിന്യസിക്കാന്‍ രാജപക്സെ നിര്‍ദേശം നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം.

രാജപക്സെയുടെ നടപടി പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. പൗരന്മാരെ ബാധിക്കുന്ന ക്രമസമാധാന പ്രശ്നങ്ങളോ അടിയന്തര സാഹചര്യമോ ഉണ്ടെങ്കില്‍ മാത്രമേ ശ്രീലങ്കന്‍ ഭരണഘടന പ്രകാരം പ്രസിഡന്‍റിന് സൈന്യത്തെ വിന്യസിക്കാന്‍ അധികാരമുള്ളു. രാജപക്സെ ഭരണഘടനാ ലംഘനമാണ് നടത്തിയിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു.

ജനുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജപക്സെ സൈന്യത്തെ ഉപയോഗിച്ച് അധികാരം നിലനിര്‍ത്താന്‍ നീക്കം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ജി.സി.സി അഭിപ്രായഭിന്നത പഴയ അധ്യായം - ഖത്തര്‍

Posted: 19 Feb 2015 08:21 PM PST

Image: 

റിയാദ്: ഗള്‍ഫ് രാജ്യങ്ങളുമായി ഖത്തറിനുണ്ടായിരുന്ന അഭിപ്രായഭിന്നതകള്‍ ചരിത്രത്തിന്‍െറ ഭാഗമായെന്നും ജി.സി.സി രാജ്യങ്ങളുടെ ഐക്യം മുന്‍നിര്‍ത്തിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍അതിയ്യ പറഞ്ഞു. സൗദിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദിനെ അനുഗമിച്ചിരുന്ന മന്ത്രി പ്രമുഖ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്തരിച്ച അബ്ദുല്ല രാജാവ് മുന്നോട്ടുവെച്ച ഐക്യശ്രമങ്ങളുടെ വിജയവും ജി.സി.സി രാജ്യങ്ങള്‍ വിഭാവന ചെയ്യുന്ന ഫെഡറല്‍ സംവിധാനവുമാണ് ഖത്തറിന്‍െറ ഭാവിസങ്കല്‍പം. ആറ് ഗള്‍ഫ് രാജ്യങ്ങളുടെയും സംയുക്ത താല്‍പര്യവും ഐക്യവും മുന്‍നിര്‍ത്തിയാണ് ഖത്തര്‍ പ്രവര്‍ത്തിക്കുക. ആരോഗ്യകരമായ അഭിപ്രായവ്യത്യാസങ്ങള്‍ സ്വഭാവികമാണ്. എന്നാല്‍ അത് ഭിന്നിപ്പിന് കാരണമാവരുതെന്നാണ് ഖത്തറിന്‍െറ സമീപനം. അമേരിക്ക ഖത്തറിന് എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയതാണ് ഐക്യത്തിലേക്ക് നയിച്ചത് എന്ന പരാമര്‍ശം അല്‍അതിയ്യ നിഷേധിച്ചു. ഖത്തറിന്‍െറ ദീര്‍ഘകാല സുഹൃദ്രാജ്യമാണ് അമേരിക്ക എന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്‍െറ നിലപാട് ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ഫത്താഹ് സീസിക്ക് എതിരാണെന്ന മാധ്യമങ്ങളുടെ പ്രചാരണവും അല്‍അതിയ്യ നിഷേധിച്ചു. 2011 ജനുവരി 25ലെ വിപ്ളവം മുതല്‍ ഖത്തര്‍ ഈജിപ്തിനെ പിന്തുണക്കുന്നുണ്ട്. ഇഖ്വാന്‍ ഭരണത്തില്‍ വരുന്നതിനു മുമ്പും ശേഷവും മേഖലയിലെ പ്രമുഖ അറബ് രാജ്യം എന്ന നിലക്ക് ഖത്തര്‍ ഈജിപ്തിനെ പിന്തുണച്ചിരുന്നു. ഖത്തറുമായി ഗൂഢാലോചന നടത്തിയതായി മുര്‍സിക്കെതിരെ കുറ്റമുണ്ടല്ളോ എന്ന ചോദ്യത്തിന്, അറബ് രാജ്യങ്ങളിലൊന്നിനോട് ഇടപഴകുന്നത് ഗൂഢാലോചനയാണെന്നു വരുന്നത്് കടുത്ത വിപത്താണെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഖത്തറിലുണ്ടായിരുന്ന ബ്രദര്‍ഹുഡ് നേതാക്കളെ തങ്ങള്‍ പുറത്താക്കിയിട്ടില്ല. അവരില്‍ ചിലര്‍ സ്വയം രാജ്യം വിട്ടുപോവുകയായിരുന്നു. അവര്‍ക്ക് ഇനിയും ഖത്തറിലേക്ക് തിരിച്ചുവരാവുന്നതാണെന്നും അല്‍അതിയ്യ കൂട്ടിച്ചേര്‍ത്തു.

സി.പി.എം നേതാക്കള്‍ പറയുന്നതാണ് ഞാനും പറയുന്നത് –കെ. സുധാകരന്‍

Posted: 19 Feb 2015 08:14 PM PST

Image: 
Subtitle: 
കണ്ണൂരിലെ മാടമ്പിത്തരം

കുവൈത്ത് സിറ്റി: കണ്ണൂരിലെ ചില സി.പി.എം നേതാക്കള്‍ കാലങ്ങളായി കൊണ്ടുനടക്കുന്ന മാടമ്പിത്തരത്തെക്കുറിച്ച് സി.പി.എമ്മിലെതന്നെ ചില നേതാക്കള്‍ പറയുന്നത് മാത്രമാണ് താനും പറയുന്നതെന്ന് കെ. സുധാകരന്‍.
 ജയരാജന്മാരും പിണറായി വിജയനുമടക്കമുള്ള നേതാക്കളുടെ ഗുണ്ടായിസം എതിര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും, തന്നെ അവരോട് ചേര്‍ത്തുപറയരുതെന്നും കുവൈത്തില്‍ സന്ദര്‍ശനത്തിനത്തെിയ കെ. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വി.എസ്. അച്യുതാനന്ദന്‍, എം.എ. ബേബി, ജി. സുധാകരന്‍, തോമസ് ഐസക് തുടങ്ങിയ സി.പി.എം നേതാക്കള്‍ പറയുന്നതുതന്നെയാണ് ഞാനും പറയുന്നത്. സി.പി.എമ്മിലെ ചില നേതാക്കള്‍ കാണിക്കുന്ന തെറ്റുകളെ എതിര്‍ക്കുന്നു. അതുകൊണ്ടാണ്, ഇന്നത്തെ അവസ്ഥയില്‍ കണ്ണൂരില്‍ കോണ്‍ഗ്രസിനെ എത്തിക്കാനായത്. രാമകൃഷ്ണനെ പോലെയുള്ളവര്‍ പറയുന്നത് കാര്യമാക്കേണ്ട. അത്തരം ചില അപവാദങ്ങള്‍ എല്ലാറ്റിലുമുണ്ടാവുമല്ളോ -സുധാകരന്‍ പറഞ്ഞു. ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ല എന്നുള്ള ഇടതുപക്ഷത്തിന്‍െറ നിലപാട് ജനാധിപത്യവിരുദ്ധമാണ്.
ബജറ്റ് അവതരിപ്പിച്ചാല്‍ ചോരപ്പുഴ ഒഴുകും എന്ന നിലപാട് ഗുണ്ടായിസമല്ളേ. എതിര്‍പ്പുണ്ടെങ്കില്‍ മാണിയെ മാറ്റുന്നതിനുള്ള ജനാധിപത്യപരമായ വഴി നോക്കട്ടെ.
ബാര്‍ കോഴ വിവാദം കേവലം ആരോപണങ്ങള്‍ മാത്രമാണ്. തെളിവിന്‍െറ അംശംപോലുമില്ലാത്ത ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ താല്‍പര്യമില്ല. പ്രധാനമന്ത്രിപദത്തില്‍ നരേന്ദ്ര മോദി കാണിച്ചുകൂട്ടുന്നത് റിയാലിറ്റി ഷോയും ഗിമ്മിക്കുകളും മാത്രമാണെന്നും എട്ടുമാസം കൊണ്ടുതന്നെ ബി.ജെ.പി സര്‍ക്കാറിനെ ജനങ്ങള്‍ക്ക് വേണ്ടാതായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനേറ്റ തിരിച്ചടി ജനാധിപത്യപരമായ അനിവാര്യത മാത്രമാണ്. ശക്തമായി തിരിച്ചുവരും -സുധാകരന്‍ പറഞ്ഞു.
  ഒ.ഐ.സി.സി കുവൈത്ത് കമ്മിറ്റി പ്രസിഡന്‍റ് വര്‍ഗീസ് പുതുകുളങ്ങര, സെക്രട്ടറി അനുരൂപ്, കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. ബിജു ചാക്കോ, ജനറല്‍ സെക്രട്ടറി ഷാനു തലശ്ശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
 

സലാല അക്ഷരോത്സവത്തിന് ഉജ്ജ്വല തുടക്കം

Posted: 19 Feb 2015 08:05 PM PST

Image: 

സലാല: പ്രവാസ ലോകത്തെ ഭാഷാ സ്നേഹികളുടെ മനസ്സില്‍ അക്ഷരവര്‍ഷം ചൊരിഞ്ഞ് സലാല അക്ഷരോത്സവത്തിന് തുടക്കമായി.
മാതൃഭാഷയെയും സാഹിത്യത്തെയും സംസ്കൃതിയെയും ഓര്‍മപ്പെടുത്തുന്ന മൂന്നു ദിവസത്തെ മഹോത്സവത്തിന് വ്യാഴാഴ്ച രാത്രിയാണ് സലാലയുടെ മണ്ണില്‍ തിരിതെളിഞ്ഞത്.
മലയാള സാഹിത്യത്തിലെ മുന്‍നിരക്കാരെ അണിനിരത്തി നടക്കുന്ന ഉദ്ഘാടന ചടങ്ങും സാംസ്കാരിക സംഗമവും അക്ഷരോത്സവത്തിന് പ്രൗഢമായ തുടക്കമാണ് നല്‍കിയത്.
ഇനി രണ്ട് ദിവസങ്ങളില്‍ സാഹിത്യ ശില്‍പശാലയും എഴുത്തുകാരുമായുള്ള മുഖാമുഖവും അടക്കം പരിപാടികളുമായി സലാല അക്ഷരമധുരം നുണയും. സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് അങ്കണത്തില്‍ വ്യാഴാഴ്ച രാത്രി നടന്ന ചടങ്ങില്‍ നൂറുകണക്കിന് ഭാഷാ സ്നേഹികളെ സാക്ഷിനിര്‍ത്തി കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരനാണ് അക്ഷരോത്സവം ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗം കണ്‍വീനര്‍ മോഹന്‍ദാസ് തമ്പി അധ്യക്ഷത വഹിച്ചു.
കവിയും സാംസ്കാരിക നായകനുമായ സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് അക്ബര്‍ കക്കട്ടില്‍, എഴുത്തുകാരി ചന്ദ്രമതി, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് പ്രസിഡന്‍റ് മന്‍പ്രീത് സിങ് എന്നിവര്‍ സംസാരിച്ചു.
കേരള സാഹിത്യ അക്കാദമിയും സലാലയിലെ മലയാളി സംഘടനകളും സഹകരിച്ചാണ് അക്ഷരോത്സവം സംഘടിപ്പിക്കുന്നത്.
സലാലയിലെ വിവിധ മലയാളി സംഘടനകളെ പ്രതിനിധാനംചെയ്ത് ബാബുരാജ് (കൈരളി സലാല), എം.കെ. മുഹമ്മദ് നജീബ് (കെ.എം.സി.സി സലാല), വിനയകുമാര്‍ (ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സലാല), കെ.ഷൗക്കത്തലി മാസ്റ്റര്‍ (ഐ.എം.ഐ സലാല), ഷജീര്‍ ഖാന്‍ (ടിസ തുംരൈത്ത്), മോഹന്‍ ദാസ് (ഒ.ഐ.സി.സി സലാല), ശ്രീകുമാര്‍ ( എന്‍.എസ്.എസ് സലാല), സുദര്‍ശന്‍  (എസ്.എന്‍.ഡി.പി സലാല), കരുണന്‍ (തണല്‍ സലാല), അബ്ദുല്ല മുഹമ്മദ് (യാസ് സലാല), ഡോ.നിഷ്താര്‍ (സര്‍ഗവേദി സലാല), കൊല്ലം ഗോപകുമാര്‍ (പ്രവാസി കൗണ്‍സില്‍), മുരളി (വിശ്വകര്‍മ) തുടങ്ങിയവര്‍ സംബന്ധിച്ചു. അക്ഷരോത്സവം കണ്‍വീനര്‍ എ.കെ വജ്ഹുല്‍ ഹലീം സ്വാഗതവും  വിനയകുമാര്‍ നന്ദിയും പറഞ്ഞു.
 വിവിധ കലാപരിപാടികള്‍ അരങ്ങേറി. വെള്ളിയാഴ്ച രാവിലെ  ഒമ്പതര മുതല്‍ വൈകുന്നേരം അഞ്ചു വരെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബില്‍  സാഹിത്യ ശില്‍പശാലയും ശനിയാഴ്ച രാവിലെ 10ന് സലാല മ്യൂസിക് സ്കൂള്‍ ഹാളില്‍ അതിഥികളുമായി മുഖാമുഖവും നടക്കും.
 

ദുബൈയില്‍ 42 ആധുനിക ബസുകള്‍ കൂടി

Posted: 19 Feb 2015 07:56 PM PST

Image: 

ദുബൈ: പൊതുഗതാഗത സംവിധാനം നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍.ടി.എ ദുബൈയില്‍ 42 ആധുനിക ബസുകള്‍ കൂടി പുറത്തിറക്കി. യൂറോ- അഞ്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നതും പരിസ്ഥിതി മലിനീകരണം ഏറ്റവും കുറവുള്ളതുമായ ബസുകളാണ് നിരത്തിലിറക്കിയത്. ഇതോടെ ആര്‍.ടി.എയുടെ മൊത്തം ബസുകളുടെ എണ്ണം 1300 ആയി.
മെഴ്സിഡസ്, വോള്‍വോ, സൊളാരിസ്, വൈഡല്‍, എം.എ.എന്‍ കമ്പനികളുടെ ബസുകളാണ് നിലവില്‍ ആര്‍.ടി.എക്കുള്ളത്. പ്രതിദിനം 18 മണിക്കൂര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നു.
യൂറോ അഞ്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബസുകള്‍ സര്‍വീസിന് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങള്‍ അന്തരീക്ഷത്തിലത്തെുന്നത് തടയാന്‍ സാധിക്കുമെന്ന് ആര്‍.ടി.എ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ ഡോ. യൂസുഫ് അല്‍ അലി പറഞ്ഞു. വായുവിലെ കാര്‍ബണിന്‍െറ അളവ് ഗണ്യമായി കുറയുകയും ഇന്ധന ചെലവ് ലാഭിക്കാനാവുകയും ചെയ്യും.
 പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കണമെന്ന സര്‍ക്കാറിന്‍െറ ആവശ്യം പരിഗണിച്ചാണ് ആര്‍.ടി.എ പുതിയ ബസുകള്‍ സര്‍വീസിനിറക്കാന്‍ തീരുമാനിച്ചത്. ആളുകളുടെ ജീവനും സ്വത്തും പ്രകൃതി സമ്പത്തും സംരക്ഷിച്ച് സുരക്ഷിതവും സുസ്ഥിരവുമായ പരിസ്ഥിതി സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ആര്‍.ടി.എ ഏര്‍പ്പെടുന്നത്. ഇതിനായി ആധുനിക സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നു.
വര്‍ധിച്ച ആവശ്യത്തിനനുസരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താന്‍ ആര്‍.ടി.എ പരിശ്രമങ്ങള്‍ നടത്തിവരുന്നു. പരിസ്ഥിതി സൗഹൃദ അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്നു. പഴയ ബസുകള്‍ മാറ്റി കൂടുതല്‍ യൂറോ- അഞ്ച് എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍ സര്‍വീസിനിറക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മയക്കുമരുന്ന് വ്യാപനത്തിനെതിരെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും –ആഭ്യന്തര മന്ത്രി

Posted: 19 Feb 2015 07:35 PM PST

Image: 

മനാമ: രാജ്യത്തെ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും ഇല്ലാതാക്കുന്നതിന് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ശ്രമിക്കുമെന്ന് ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദേശീയ മയക്കുമരുന്ന് നിയന്ത്രണ കമ്മീഷന്‍െറ ഏഴാമത് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്‍െറ അപകടങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് സമിതി നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രത്യേകം ശ്ളാഘിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
അക്രമത്തിനും മയക്കുമരുന്നിന് അടിമപ്പെടുന്നതിനും എതിരെ ദക്ഷിണ ഗവര്‍ണറേറ്റ് നടത്തിയ ‘ഒരുമിച്ച്’ എന്ന പരിപാടിയെക്കുറിച്ച് വിശകലനം നടത്തുകയും വിജയകരമാണെന്ന് വിലയിരുത്തുകയും ചെയ്തു. പരിപാടിയുടെ സന്ദേശം എല്ലാ ഗവര്‍ണറേറ്റുകളിലും അറിയിക്കാന്‍ സാധിച്ചതായി കമ്മിറ്റിയംഗവും ദക്ഷിണ ഗവര്‍ണറേറ്റ് ഗവര്‍ണറുമായ ശൈഖ് അബ്ദുല്ല ബിന്‍ റാഷിദ് ആല്‍ഖലീഫ വ്യക്തമാക്കി.
ലക്ഷ്യം നേടുന്നതിന്  വിവിധ ജി.സി.സി രാജ്യങ്ങളുടെ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനും കമ്മിറ്റി തീരുമാനിച്ചു. മയക്കുമരുന്ന് നിര്‍വ്യാപനത്തിനായി യു.എന്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിലും കമ്മിറ്റി വിജയിച്ചിതായി വിലയിരുത്തി.
ഇക്കാര്യത്തില്‍ യു.എന്നിന്‍െ പ്രത്യേക പ്രശംസ ലഭിച്ച കാര്യവും യോഗത്തില്‍ അറിയിച്ചു. മയക്കുമരുന്നിന് അടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ലഹരി വിമോചന ആശുപത്രി സ്ഥാപിക്കുന്നതിന്‍െറ ആവശ്യകതയിലേക്ക് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി വിരല്‍ ചൂണ്ടി.
കൃത്യമായ പഠനത്തിനും വിശദമായ ചര്‍ച്ചക്കും ശേഷമായിരിക്കണം ഇത് തുടങ്ങേണ്ടതെന്നും നിര്‍ദേശമുണ്ട്.
ഇത്തരമൊരു പദ്ധതി അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രിയും സമ്മതിച്ചു. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി നുഐമിയും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
 

ചന്ദ്രബോസിന്‍െറ കൊലപാതകം: പരസ്യ വെളിപ്പെടുത്തലുമായി സാക്ഷികള്‍

Posted: 19 Feb 2015 07:24 PM PST

Image: 

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ നിസാമിനൊപ്പം ഭാര്യ അമലും ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി സൂപ്രണ്ടന്‍റ് അനൂപ്, രഞ്ജന്‍, ബേബി എന്നിവരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്താനിരിക്കെയാണ് പരസ്യ വെളിപ്പെടുത്തലുമായി ചന്ദ്രബോസിന്‍െറ സഹപ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുള്ളത്.

ഹമ്മര്‍ കാര്‍ ഉപയോഗിച്ച് ചന്ദ്രബോസിനെ ഇടിച്ചിട്ട നിസാം തുടര്‍ന്ന് അടിച്ചും ചവിട്ടിയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യ അമലിനോട് തോക്ക് കൊണ്ടുവരാന്‍ പറഞ്ഞു. എന്നാല്‍, സംഭവ സ്ഥലത്ത് എത്തിയ അമല്‍ അതിക്രമം തടയാന്‍ ശ്രമിച്ചില്ല. പൂന്തോട്ടത്തിന് സമീപത്തു നിന്ന് ചന്ദ്രബോസിനെ വാഹനത്തിലേക്ക് വലിച്ചു കയറ്റി പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടു പോയി മര്‍ദിച്ചതായും സാക്ഷികള്‍ പറയുന്നു.

അക്രമം നടക്കുമ്പോള്‍ പരിഭ്രാന്തരായ മറ്റ് ജീവനക്കാര്‍ പ്രധാന റോഡിലുണ്ടായിരുന്ന ഹൈവേ പൊലീസിന്‍െറ സഹായം തേടി. എന്നാല്‍, വിഷയത്തില്‍ ഇടപെടാനോ നിസാമിന്‍െറ അതിക്രമം നടയാനോ പൊലീസ് തയാറായില്ല. മുകളില്‍ നിന്ന് ഉത്തരവ് ലഭിക്കാതെ ഒന്നും ചെയ്യില്ളെന്നാണ് ഹൈവേ പൊലീസ് പറഞ്ഞത്. എന്ത് പ്രലോഭനമുണ്ടായാലും മൊഴി മാറ്റില്ളെന്നും ചന്ദ്രബോസിന്‍െറ സഹപ്രവര്‍ത്തകര്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിസാം അറസ്റ്റിലായതിന് അടുത്ത ദിവസമാണ് അമല്‍ ശോഭാ സിറ്റിയിലെ ഫ്ളാറ്റ് പൂട്ടി സ്ഥലംവിട്ടത്. മൊഴിയില്‍ അമലിന്‍െറ പേരും കൃത്യത്തിലെ പങ്കും വെളിപ്പെടുത്തിയിട്ടും അവരുടെ മൊഴിയെടുക്കുന്നതിന് പൊലീസ് ശ്രമിച്ചില്ളെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് അമല്‍ എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണ് അമലിനെതിരെ അന്വേഷണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. നിശാന്തിനി വ്യക്തമാക്കിയത്.

ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു മരണം

Posted: 19 Feb 2015 06:09 PM PST

Image: 

കന്യാകുമാരി: തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്ക്. മരണപ്പെട്ടവരില്‍ ഒരാള്‍ മലയാളിയും രണ്ടു പേര്‍ തമിഴ്നാട് സ്വദേശികളുമാണെന്ന് പ്രാഥമിക വിവരം.

കന്യാകുമാരി ജില്ലയിലെ ആരുവാകുഴിക്ക് സമീപം കാവല്‍ കിണറിലാണ് അപകടം. വൈക്കോല്‍ കയറ്റി വരുകയായിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ കൊടുംവളവില്‍ ബസ് മറിയുകയായിരുന്നു. പാണക്കൊടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP