സ്വാഗതം
WELCOME

News Update..

Thursday, February 26, 2015

തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്പെന്‍ഷന്‍ Madhyamam News Feeds

തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്പെന്‍ഷന്‍ Madhyamam News Feeds

Link to

തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്പെന്‍ഷന്‍

Posted: 26 Feb 2015 12:40 AM PST

Image: 

തിരുവനന്തപുരം: മുന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തു. ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിനെ സഹായിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐ.ജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്  അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ തൃശൂര്‍ റേഞ്ച് ഐ.ജി ടി. ജെ ജോസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ജേക്കബ് ജോബ് വീഴ്ചവരുത്തിയതായി കണ്ടെ ത്തിയിരുന്നു. അന്വേഷണ സംഘം അറിയാതെ നിസാമുമായി കമ്മീഷണര്‍ അടച്ചിട്ടമുറിയില്‍ സംസാരിച്ചിരുന്നു.

ഐ.ജി തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡിക്ക് കൈമാറി. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കൃത്യവിലോപത്തിന്‍െറ പേരില്‍ സസ്പെന്‍ഷനിലാവുന്ന രണ്ടാമത്തെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് ജോബ്. നേരത്തെ പത്തനംതിട്ട എസ്. പി രാഹുല്‍ ആര്‍. നായരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ബജറ്റില്‍ ഇ-സേവനങ്ങള്‍ യഥേഷ്ടം

Posted: 26 Feb 2015 12:33 AM PST

Image: 

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചതിലധികവും ഇ -സേവനങ്ങളാണ്. വിവിധ ഭാഷകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം. യാത്രക്കാരുടെ പരാതികള്‍ക്കായി മൊബെല്‍ ആപ്ളിക്കേഷന്‍. ഐ.ആര്‍.ടി.സി വെബ്സൈറ്റിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. വണ്ടികള്‍ വൈകുന്നതറിയിക്കാന്‍ എസ്.എം.എസ് അലര്‍ട്ട്. ട്രാക്കുകളുടെ പരിശോധനക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍. ജനറല്‍ കമ്പാര്‍ട്മെന്‍്റുകളിലും മൊബൈല്‍ ചാര്‍ജിങ് സൗകര്യം. യാത്രക്കാരുടെ പരാതികള്‍ക്കായി മൊബെല്‍ ആപ്ളിക്കേഷന്‍. റിസര്‍വേഷന്‍ സമയത്തു തന്നെ ആവശ്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍ ബുക്ക് ചെയ്യാം. ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനിട്ട് മുമ്പ് ടിക്കറ്റ് ലഭ്യമാക്കുന്ന ‘ഓപറേഷന്‍ 5 മിനിട്ട് ’. എ1, എ2 സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം തുടങ്ങിയവയാണ് പുതിയ ബജറ്റിലെ ഇ-സേവനങ്ങള്‍.
 

പുതിയ ട്രെയിനുകളില്ല; അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍

Posted: 26 Feb 2015 12:27 AM PST

Image: 

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പുതിയ ബജറ്റില്‍ പുതിയ ട്രെയ്നുകളോ പാത ഇരട്ടിപ്പിക്കലോ ഇല്ല. എന്നാല്‍,യാത്രാ നിരക്കില്‍ ഇത്തവണ വര്‍ധനയുണ്ടായില്ല. നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന വികസന സ്വപ്നങ്ങള്‍ക്ക് അനുയോജ്യമായ ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞാണ് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ആമുഖ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുമ്പ് തന്നെ റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം അദ്ദേഹം സഭയുടെ മേശപ്പുറത്തു വെച്ചു.

സുരക്ഷക്കും സൗകര്യത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും തന്‍െറ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. ട്രാക്ക് നിര്‍മാണത്തിന് 20 ശതമാനം കൂടുതല്‍ തുക വകയിരുത്തി അഞ്ചു വര്‍ഷത്തിലേക്ക് കര്‍മ പദ്ധതി തയാറാക്കി ഇന്ത്യന്‍ റെയില്‍വെയെ പുതിയ ട്രാക്കിലേക്ക് കൊണ്ടുവരും. ട്രെയിനുകള്‍ക്കും പാത ഇരട്ടിപ്പിക്കലിനും പല കോണുകളില്‍ നിന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇതില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും പാര്‍ലമെന്‍്റ് സമ്മേളനത്തില്‍ തന്നെ ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുമെന്നുമാണ്  മന്ത്രിയുടെ വിശദീകരണം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ടായില്ല. ഇന്ത്യന്‍ ജനതയാണ് റെയില്‍വെയുടെ ഉടമസ്ഥര്‍ എന്നു പറഞ്ഞ സുരേഷ് പ്രഭു എന്നാല്‍, സ്വകാര്യ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തു.

പതിവ് ബജറ്റ് പ്രസംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രസംഗത്തില്‍ ടെക്നോക്രാറ്റിന്‍്റെ സ്വരമായിരുന്നു മന്ത്രിയുടേത്. ഇ- സര്‍വീസുകള്‍ യഥേഷ്ടം പ്രഖ്യാപിച്ചു.
സത്രീ സുരക്ഷക്ക് പ്രത്യേക ഊന്നല്‍,സുരക്ഷക്കായുള്ള ഹെല്‍പ്ലൈന്‍ നമ്പര്‍,തെരഞ്ഞെടുത്ത 108 ട്രെയിനുകളില്‍ ഐ.ആര്‍.ടി.സി വഴി ഇഷ്ടഭക്ഷണം ബുക്ക് ചെയ്യാം,എസ്കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കാന്‍ 120 കോടി,ബുള്ളറ്റ് ട്രെയിന്‍ മാതൃകയില്‍ എഞ്ചിനില്ലാ ട്രെയിന്‍,ട്രെയിനുകളില്‍ ബയോ-വാക്വം ടോയ്ലറ്റുകള്‍,ആളില്ലാ ലെവല്‍ ക്രോസുകളില്‍ ശബ്ദ, ദൃശ്യ മുന്നറിയിപ്പ് സംവിധാനം, പൊതു-സ്വകാര്യ മേഖലകളുമായി സഹകരിച്ച് പദ്ധതികള്‍ തയാറാക്കും,ജനശതാബ്ദി ട്രെയിനുകളുടെ വേഗം കൂട്ടും,970 മേല്‍ പാലങ്ങള്‍ സ്ഥാപിക്കും, തുടങ്ങിയവയാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍.

യാത്രാ നിരക്ക് കൂട്ടില്ല, പുതിയ ട്രെയിനുകളില്ല

Posted: 25 Feb 2015 11:45 PM PST

Image: 

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്‍െറ പ്രഥമ റെയില്‍വേ ബജറ്റില്‍ യാത്രാക്കൂലി വര്‍ധനയില്ല. അതേസമയം,  പുതിയ ട്രെയിനുകളോ പാതകളോ പ്രഖ്യാപിക്കാതെയുള്ള ബജറ്റാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്‍്റില്‍ അവതരിപ്പിച്ചത്.  ലക്ഷം കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം റെയില്‍വേയുടെ പദ്ധതിച്ചെലവ്.

ബജറ്റിലെ സുപ്രധാന നിര്‍ദേശങ്ങള്‍

120 ദിവസം ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം
400 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ ഫൈ സൗകര്യം
സുരക്ഷക്ക് അഖിലേന്ത്യാ ഹെല്‍പ്ലൈന്‍ നമ്പര്‍ 138
സ്ത്രീ സുരക്ഷക്ക് ഹെല്‍പ്ലൈന്‍ നമ്പര്‍ 182
വിവിധ ഭാഷകളില്‍ ഇ ടിക്കറ്റിങ് സംവിധാനം
അഞ്ചുവര്‍ഷം കൊണ്ട് ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും

യാത്രക്കാരുടെ പരാതികള്‍ക്കായി മൊബെല്‍ ആപ്ളിക്കേഷന്‍
ഐ.ആര്‍.ടി.സി വെബ്സൈറ്റിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം
വണ്ടികള്‍ വൈകുന്നതറിയിക്കാന്‍ എസ്.എം.എസ് അലര്‍ട്ട്
ജന ശതാബ്ദി ട്രെയിനുകളുടെ വേഗം 160-200 കിലോമീറ്ററായി കൂട്ടും

മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ എല്ലാ സ്റ്റേഷനുകളിലും സൗകര്യം
റിസര്‍വേഷന്‍ സമയത്തു തന്നെ ആവശ്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍ ബുക്ക് ചെയ്യാം
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ലോവര്‍ ബര്‍ത്ത് ക്വാട്ട ഉയര്‍ത്തും
തെരഞ്ഞെടുത്ത 108 ട്രെയിനുകളില്‍ ഐ.ആര്‍.ടി.സി വഴി ഇഷ്ടഭക്ഷണം ബുക്ക് ചെയ്യാം
സാധാരണക്കാരന് ഉപകാരപ്രദമാവുന്ന ജനറല്‍ ക്ളാസുകള്‍ വര്‍ധിപ്പിക്കും
എസ്കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കാന്‍ 120 കോടി

വനിതാ കമ്പാര്‍ട്മെന്‍്റുകളില്‍ അടക്കം സര്‍വലൈന്‍സ് ക്യാമറകള്‍
പ്രധാന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കൂട്ടും
ചരക്കു കടത്ത് സൗകര്യം വികസിപ്പിക്കും
10 പ്രധാന നഗരങ്ങളില്‍ ഉപഗ്രഹ സ്റ്റേഷനുകള്‍
മേഘാലയയെ റെയില്‍വെ ഭൂപടത്തിലേക്ക് കൊണ്ടുവരും

 

  •  

നായിഡു ഖേദം പ്രകടിപ്പിച്ചു; ബജറ്റവതരണം തുടങ്ങി

Posted: 25 Feb 2015 10:58 PM PST

Image: 

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു സഭയില്‍ ഖേദപ്രകടം നടത്തി. ഇതോടെ ബി.ജെ.പി സര്‍ക്കാറിന്‍്റെ പ്രഥമ റെയില്‍വെ ബജറ്റിനുള്ള തടസ്സം നീങ്ങി. കൃത്യം 12 മണിക്ക് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ബജറ്റവതരണം തുടങ്ങി.

കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്നാരോപിച്ച് രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. വെങ്കയ്യ നായിഡു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍്റെ സഭാ നേതാവായ മല്ലികാര്‍ജുന ഖാര്‍ഗെ രംഗത്തത്തെി. ഇതെ തുടര്‍ന്ന് 11.30 വരെ സഭ നിര്‍ത്തിവെച്ചു.

ജനങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് താഴെയിറക്കിയ കോണ്‍ഗ്രസ് സഭയില്‍ അടങ്ങിയിരിക്കണം എന്നതടക്കമുള്ള നായിഡുവിന്‍്റെ വാക്കുകള്‍ ആണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സി.പി.എം,സി.പി.ഐ പാര്‍ട്ടികളെ കുറിച്ചും പരാമര്‍ശമുണ്ടായി. എന്നാല്‍, ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല തന്‍്റെ പ്രസ്താവനയെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ളെന്നും രാഷ്ട്രീയാവസ്ഥയെ പൊതുവായി വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും നായിഡു ഖേദം പ്രകടിപ്പിച്ചു. സഭയില്‍ ബജറ്റവതരണം തുടരുകയാണ്.

സോളാര്‍ കേസ്: ഫോണ്‍ ചോര്‍ത്തി ബ്ളാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ട ^ഉമ്മന്‍ചാണ്ടി

Posted: 25 Feb 2015 10:52 PM PST

Image: 

കൊച്ചി: ഫോണ്‍ സംഭാഷണം ചോര്‍ത്തി തന്നെ ബ്ളാക് മെയില്‍ ചെയ്യാന്‍ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ തന്നെ ബ്ളാക്മെയില്‍ ചെയ്യാനുള്ള ശ്രമം വിലപ്പോവില്ല. താന്‍ ആരെയും വഴി വിട്ട് സഹായിച്ചിട്ടില്ല. സഹായിക്കാത്തതുകൊണ്ടാണ് മണിലാല്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്നത്.  ബ്ളാക് മെയ് ലിങ് നടത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ് റിജേഷ് തന്നെ ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരു വിളിച്ചാലും താന്‍ തന്നെയാണ് ഫോണ്‍ എടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ ഉള്‍പെട്ട് ജയിലില്‍ കഴിയുന്ന മണിലാലിന്‍െറ സഹോദരന്‍ റിജേഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

അഫ്ഗാനിസ്താന് ഒരു വിക്കറ്റിന്‍െറ ഉജ്ജ്വല ജയം

Posted: 25 Feb 2015 10:22 PM PST

Image: 

ഡ്യൂണ്‍ഡിന്‍: ലോകകപ്പ് ക്രിക്കറ്റില്‍ കുഞ്ഞന്‍മാരുടെ മത്സരത്തില്‍ അഫ്ഗാനിസ്താന് ജയം. ആവേശകരമായ മത്സരത്തില്‍ സ്കോട് ലാന്‍ഡിനെ തോല്‍പിച്ചാണ് അഫ്ഗാന്‍ ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിന് 97 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട അഫ്ഗാന് 96 റണ്‍സെടുത്ത സമീഉല്ല ശെന്‍വാരിയാണ് രക്ഷകനായത്. വാലറ്റത്ത് ഹാമിദ് ഹസന്‍ നങ്കൂരമിട്ട് കളിച്ചതും അഫ്ഗാനിസ്താന് രക്ഷയായി. സ്കോട്ലന്‍ഡ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ അഫ്ഗാന്‍ മറികടക്കുകയായിരുന്നു.

211 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താനുവേണ്ടി ഓപണര്‍ ജാവേദ് അഹ്മദി അര്‍ധസെഞ്ച്വറി നേടി. 51 പന്തില്‍ 51 റണ്‍സെടുത്ത് അഹ്മദി പുറത്തായി. ജാവേദിനൊപ്പം ഓപണറായി ഇറങ്ങിയ നവ്റോസ് മംഗള്‍ ഏഴും വണ്‍ഡൗണായി ഇറങ്ങിയ അസ്ഗര്‍ നാലും റണ്‍സെടുത്ത് പുറത്തായി. പിന്നീടിറങ്ങിയ അഞ്ച് പേര്‍ പത്തിന് താഴെ റണ്‍സിന് പുറത്തായി. വാലറ്റത്തുള്ളവരാണ് ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. നേരത്തെ നാലു വിക്കറ്റ് വീഴ്ത്തിയ ഷപൂര്‍ സദ്റാനാണ് ബൗണ്ടറിയിടച്ച് അഫ്ഗാനെ ജയിപ്പിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്കോട് ലാന്‍ഡ് 50 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടിയ അഫ്ഗാനിസ്താന്‍ നായകന്‍ മുഹമ്മദ് നബി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നതോടെ രണ്ടാം ഓവറില്‍ തന്നെ സ്കോട്ലന്‍ഡിന്‍െറ ആദ്യ വിക്കറ്റ് വീണു. മികച്ച ബൗളിങ് പുറത്തെടുത്ത  ഷാപൂര്‍ സദ്റാനും ദൗലത്ത് സദ്റാനുമാണ് സ്കോട്ടിഷ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. ഷാപൂര്‍  നാല് വിക്കറ്റും ദൗലത്ത് മൂന്ന് വിക്കറ്റും വീഴ്ത്തി. കലം മക് ലോഡാണിനെ (0) പുറത്താക്കി ദൗലത്ത് സദ്റാനാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നീട് വന്ന ഹാമിഷ് ഗാര്‍ഡിനര്‍(5) വിക്കറ്റിന് മുന്നില്‍ കുടുങ്ങി.  25 റണ്‍സെടുത്ത ഓപ്പണര്‍ കെയ്ല്‍ കോട്സറെ ദൗലത്ത് പുറത്താക്കി. പിന്നീട് വന്ന മാറ്റ് മക്കാനാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. 22.2 ഓവറില്‍ 95  റണ്‍സ് എടുക്കുന്നതിനിടെ സ്കോട്ലന്‍ഡിന്‍െറ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ പവലിയനിലെ ത്തി. മാറ്റ് മക്കാന്‍ 31ഉം ക്യാപ്റ്റന്‍ പ്രസ്റ്റണ്‍ മോംസണ്‍ 23ഉം റണ്‍സെടുത്ത് പുറത്തായി.

വാലറ്റക്കാരുടെ ചെറുത്തു നില്‍പാണ് സ്കോട്ലന്‍ഡിന്‍െറ സ്കോര്‍ 200 കടത്തിയത്. എട്ടിന് 144 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ സ്കോട്ലന്‍ഡിനെ 31 റണ്‍സെടുത്ത മാജിദ് ഹഖും, 28 റണ്‍സെടുത്ത അലസ്ഡെയര്‍ ഇവാന്‍സും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 62 റണ്‍സാണ് കൂട്ടിച്ചര്‍ത്തേു.

ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് റയില്‍വേ മന്ത്രി

Posted: 25 Feb 2015 09:55 PM PST

Image: 

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് റയില്‍വേ മന്ത്രി സുരേഷ് പ്രഭു. നിരക്കിന്‍്റെ കാര്യത്തില്‍ ശരിയായ പ്രഖ്യാപനമുണ്ടാകും. പ്രധാനമന്ത്രിയുടെ വികസന മാതൃക റെയില്‍വേയില്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്നുച്ചക്ക് 12 മണിക്ക് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ആഭ്യന്തര ഡീസല്‍വില വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ ചരക്ക്-യാത്ര കൂലി കുറക്കില്ളെ ന്ന് റെയില്‍സഹമന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കിയിരുന്നു. എന്‍.ഡി.എ. സര്‍ക്കാറിന്‍്റെ ആദ്യ റെയില്‍വേ ബജറ്റില്‍ യാത്രാനിരക്ക് 14.2 ശതമാനവും ചരക്കുകൂലി ആറര ശതമാനവും ഉയര്‍ത്തിയിരുന്നു. പത്തുകൊല്ലത്തെ ഇടവേളക്ക് ശേഷമാണ് നിരക്കുകള്‍ കൂട്ടിയത്.

കോര്‍പറേറ്റ് ചാരവൃത്തി: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Posted: 25 Feb 2015 09:52 PM PST

Image: 

ന്യൂഡല്‍ഹി: കോര്‍പറേറ്റ് ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട്  രണ്ട് പേര്‍ കൂടി പിടിയിലായി. വനം പരിസ്ഥിതി മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയുടെ പേഴ്സനല്‍ അസിസ്റ്റന്‍റ് ജിതേന്ദര്‍ സിങ്, യു.പി.എസ്.സി അംഗത്തിന്‍െറ പേഴ്സനല്‍ അസിസ്റ്റന്‍റ് വിപന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി ക്രൈം ബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

നേരത്തെ അറസ്റ്റിലായ കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍റ് ലോകേഷ് ശര്‍മക്ക് രഹസ്യ രേഖകള്‍ കൈമാറിയത് ജിതേന്ദര്‍ സിങ്ങാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മറ്റ് മന്ത്രാലയങ്ങളുമായി ബന്ധമുണ്ടെന്നും ഇത് ഉപയോഗിച്ചാണ് രഹസ്യ രേഖകള്‍ കൈക്കലാക്കിയതെന്നും പൊലീസ് പറഞ്ഞു. നേരത്തെ പെട്രോളിയം മന്ത്രാലത്തില്‍ ജോലി ചെയ്ത വിപന്‍ കുമാര്‍ ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് രഹസ്യരേഖകള്‍ കൈക്കലാക്കിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.

ബാലികയെ ബലാല്‍സംഗം ചെയ്ത കേസ്; മലയാളിക്ക് വധശിക്ഷ

Posted: 25 Feb 2015 09:04 PM PST

Image: 

അബൂദബി: സ്കൂളിന്‍െറ അടുക്കളയില്‍ വെച്ച് സ്വദേശി ബാലികയെ ബലാല്‍സംഗം ചെയ്ത കേസില്‍ മലയാളിക്ക് വധശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ശാരീരികമായും മാനസികമായും സാമൂഹികമായും നേരിട്ട നഷ്ടങ്ങള്‍ കണക്കിലെടുത്ത് ബാലികയുടെ കുടുംബത്തിന് സ്കൂളും പ്രതിയും ചേര്‍ന്ന് 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും അബൂദബി അപ്പീല്‍സ് കോടതി ഉത്തരവിട്ടു. തലസ്ഥാന നഗരിയിലെ സ്കൂളില്‍ ക്ളീനറായി ജോലി ചെയ്തിരുന്ന തിരൂര്‍ സ്വദേശിയായ 56കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. 2013 ആദ്യത്തില്‍ നടന്ന സംഭവത്തിലാണ് മലയാളിക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവുണ്ടായത്. കേസിലെ പ്രതി തിരൂര്‍ സ്വദേശി കളരിക്കല്‍ ഗംഗാധരനാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതിക്ക് മാപ്പുനല്‍കാന്‍ കുട്ടിയുടെ ബന്ധുക്കള്‍ വിസമ്മതിക്കുകയും പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യു.എ.ഇ നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഈ കേസില്‍ ക്രിമിനല്‍ കോടതിയും ഫസ്റ്റ് അപ്പീല്‍സ് കോടതിയും 2013ല്‍ മലയാളി ജീവനക്കാരന് വധശിക്ഷ വിധിച്ചിരുന്നു. പ്രതി നല്‍കിയ അപ്പീലിനെ തുടര്‍ന്ന് 2014 ജനുവരിയില്‍ കസഷന്‍ കോടതി പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് പുനര്‍വിചാരണ നടത്തിയ ശേഷമാണ് അപ്പീല്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. യു.എ.ഇ നിയമപ്രകാരം വധശിക്ഷ കേസുകള്‍ മുഴുവനും എല്ലാ അപ്പീല്‍ കോടതികളും ശരിവെച്ച ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂ.
കോടതി രേഖകള്‍ പ്രകാരം 2013 ആദ്യത്തില്‍ സ്കൂളിന്‍െറ അടുക്കളയില്‍ വെച്ച് മലയാളി ജീവനക്കാരന്‍ ഏഴ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തതായാണ് പറയുന്നത്.
ക്ളാസിലെ അധ്യാപിക രേഖകള്‍ എടുക്കാന്‍ വേണ്ടി അഡ്മിനിസ്ട്രേഷന്‍ ഓഫിസിലേക്ക് കുട്ടിയെ വിടുകയായിരുന്നു. കുട്ടി തിരികെ വരുംവഴിയാണ് പീഡിപ്പിച്ചത്. സ്കൂള്‍ വിട്ട ശേഷം കുട്ടി വീട്ടിലത്തെിയപ്പോള്‍ ശരീരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ സ്ത്രീ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
ഇതേതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ മലയാളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യം പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു.
പ്രതിയെ സമ്മര്‍ദം ചെലുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് അഭിഭാഷകന്‍ വാദിച്ചത്. അതേസമയം, ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടത്തെല്‍ ഇല്ലാത്തതിനാലാണ് പ്രതി പിന്നീട് കുറ്റം നിഷേധിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
സ്കൂളിലെ മറ്റ് ജീവനക്കാരുടെ ഇടയില്‍ നിന്നും ബാബു എന്ന് വിളിക്കുന്ന പ്രതിയെ ബലാല്‍സംഗത്തിന് ഇരയായ ബാലിക തിരിച്ചറിഞ്ഞതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

റെയില്‍വേ ബജറ്റ്: വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കല്‍ കേരളത്തിന്‍െറ മുഖ്യ ആവശ്യം

Posted: 25 Feb 2015 08:37 PM PST

Image: 

കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷയോടെ കേരളവും. ബി.ജെ.പി സര്‍ക്കാറിന്‍െറ ആദ്യ ബജറ്റില്‍ അവഗണിക്കപ്പെട്ട സംസ്ഥാനത്തിന്‍െറ ആവശ്യങ്ങള്‍ക്ക് ഇക്കുറി സുരേഷ് പ്രഭുവിന്‍െറ പരിഗണനലഭിക്കുമെന്ന വിശ്വാസത്തിലാണ് കേരളം. കേന്ദ്ര പങ്കാളിത്തത്തോടെയുള്ള സബര്‍ബന്‍ പദ്ധതിയുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുമ്പോള്‍ പാത ഇരട്ടിപ്പിക്കല്‍, വൈദ്യൂതീകരണം തുടങ്ങിയവ വേഗത്തിലാക്കാനും കൂടുതല്‍ ട്രെയിനുകളുമാണ് സംസ്ഥാനത്തിന്‍െറ മുഖ്യആവശ്യങ്ങള്‍. കേരളം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട പദ്ധതികളില്‍ ഇത്തവണ ഊന്നല്‍നല്‍കിയത് സബര്‍ബന്‍ റെയില്‍വേക്കാണ്. പദ്ധതിയുമായി സഹകരിക്കാമെന്ന് കേന്ദ്രം നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.
തിരുവനന്തപുരം-ചെങ്ങന്നൂര്‍, തിരുവനന്തപുരം-ഹരിപ്പാട് റൂട്ടിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 3,300 കോടി രൂപയാണ് ചെലവ്. ചെന്നൈ, മുംബൈ നഗരങ്ങളിലുള്ളതുപോലെ പ്രത്യേക പാത പ്രായോഗികമല്ലാത്തതിനാല്‍ നിലവിലുള്ള പാതയില്‍ സ്വയം പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചന. അടിസ്ഥാന വികസനമെന്ന നിലയില്‍ പാത ഇരട്ടിപ്പിക്കല്‍ ദ്രുതഗതിയിലാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും റെയില്‍വേ യൂസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരും റെയില്‍വേ മന്ത്രിക്ക് മാസങ്ങള്‍ക്ക് മുമ്പേ നിവേദനം നല്‍കിയിരുന്നു. എറണാകുളം-കോട്ടയം-കായംകുളം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാലേ തെക്കന്‍ കേരളത്തിലെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമാവൂ. 115 കിലോ മീറ്റര്‍ വരുന്ന പാതയില്‍ 60 കി.മീ ഇനിയും ബാക്കിയുണ്ട്. ഫണ്ടില്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന ഈ മേഖലയിലെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ 500 കോടിയെങ്കിലും വേണം. എറണാകുളം-ആലപ്പുഴ പാതയില്‍ 101 കിലോമീറ്റര്‍ ഇരട്ടിപ്പിക്കാനുള്ളിടത്ത് 13 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. ബാക്കി ഭാഗത്തെ സ്ഥലമേറ്റെടുപ്പും മറ്റുമായി ആയിരത്തോളം കോടി ആവശ്യമാണ്. ബജറ്റില്‍ ഇരട്ടപ്പാതക്ക് ഫണ്ട് വകയിരുത്തുമെന്നാണ് പ്രതീക്ഷ. എറണാകുളം-കുമ്പളം പാതക്ക് അനുമതി ലഭിച്ചെങ്കിലും കുമ്പളം-തുറവൂര്‍ പാത ഇരട്ടിപ്പിക്കലിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സ്ഥലമെടുപ്പ് ഉള്‍പ്പെടെ 600 കോടിയോളം രൂപ വേണ്ടിവരും.
വടക്കന്‍ കേരളത്തിലെ പ്രധാന വികസന പ്രവര്‍ത്തനമായ ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ മെല്ളേപ്പോക്കാണ് വെല്ലുവിളികളില്‍ ഒന്ന്. ഇത് പൂര്‍ത്തിയായാലേ മേഖലയിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ സജീവമാകൂ. പുതിയ പാതകളില്‍ പ്രധാനമായും കണ്ണൂര്‍-മട്ടന്നൂര്‍ പാതയ്ക്കാണ് സംസ്ഥാനം ഊന്നല്‍ നല്‍കിയിട്ടുള്ളത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ പാത അനിവാര്യമാണെന്നാണ് കേരളത്തിന്‍െറ ആവശ്യം. പതിവുപോലെ ശബരി, നിലമ്പൂര്‍-നഞ്ചന്‍കോട്, ഗുരുവായൂര്‍-തിരുനാവായ തുടങ്ങിയ പുതിയ ലൈനുകളും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഗേജ് മാറ്റം, പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവക്ക് 1038 കോടി രൂപയാണ് ചോദിച്ചത്. ആറ് വര്‍ഷംമുമ്പ് പ്രഖ്യാപിച്ച പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരത്ത് പ്രഖ്യാപിച്ച മിനറല്‍ വാട്ടര്‍ ബോട്ലിങ് യൂനിറ്റ് എന്നിവക്കായി കാത്തിരിപ്പ് തുടരുകയാണ്. ഈ ബജറ്റിലെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, പ്രത്യേക സോണ്‍-ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ടെങ്കിലും ലഭിക്കാന്‍ സാധ്യതയില്ല.
25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന സംസ്ഥാനത്തുനിന്ന് ഗുവാഹതിയിലേക്ക് പ്രതിദിന തീവണ്ടിക്കും ആവശ്യമുണ്ട്. ഏറെ മലയാളികള്‍ യാത്രചെയ്യുന്ന കൊച്ചുവേളി-ലോകമാന്യതിലക് ട്രെയിനുകള്‍ ദിനേനയാക്കാന്‍ റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടതായി റെയില്‍വേ യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.ജെ. പോള്‍ മാന്‍വെട്ടം പറഞ്ഞു.

മക്ക പ്രഖ്യാപനത്തോടെ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം സമാപിച്ചു

Posted: 25 Feb 2015 07:07 PM PST

Image: 

മക്ക: തീവ്രവാദത്തിനും ഭീകരതക്കും മതമില്ളെന്നും ഇസ്ലാമിനോട് യുദ്ധം ചെയ്തും ഇസ്ലാം ഭീതി വിതച്ചുമല്ല, ഒരൊറ്റ ലോകത്ത് ഒരുമിച്ച് ജീവിതം പുലര്‍ത്തേണ്ടവരെന്ന നിലയില്‍ മുസ്ലിം രാഷ്ട്രങ്ങളെയും പണ്ഡിതരെയും സംഘടനകളെയും കൂടി സഹകരിപ്പിച്ചു കൊണ്ടാണ് പ്രതിലോമപരമായ ഈ ആഗോളപ്രതിഭാസത്തെ നേരിടേണ്ടതെന്നും അന്താരാഷ്ട്ര സമൂഹത്തെ ഓര്‍മിപ്പിച്ച് മക്കയില്‍ നാലു ദിവസമായി നടന്നുവന്ന അന്താരാഷ്ട്ര ഇസ്ലാമികസമ്മേളനം സമാപിച്ചു.
അന്താരാഷ്ട്ര സമൂഹത്തിനു പുറമെ മുസ്ലിം രാഷ്ട്രനേതാക്കള്‍, പണ്ഡിതന്മാര്‍, മാധ്യമങ്ങള്‍, യുവാക്കള്‍ എന്നിവരെ പ്രത്യേകം അഭിസംബോധന ചെയ്ത മക്ക പ്രഖ്യാപന മാര്‍ഗരേഖ സമര്‍പ്പിച്ചാണ് ഭീകരവാദത്തിനെതിരെ ലോകത്തെ 117 രാജ്യങ്ങളില്‍ നിന്നു നാനൂറിലേറെ പണ്ഡിതരും ചിന്തകരും പങ്കെടുത്ത ആഗോളസമ്മേളനത്തിന് തിരശ്ശീല വീണത്. ഇസ്ലാമിനെ ആദിമവിശുദ്ധിയോടെ അവതരിപ്പിക്കാന്‍ പണ്ഡിതരെയും മാനവികഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അതിന്‍െറ തത്ത്വങ്ങളില്‍ ഭരണക്രമത്തെ ഉറപ്പിച്ചു നിര്‍ത്താനും മനുഷ്യാവകാശങ്ങളെ മാനിക്കാനും ഭരണകൂടങ്ങളെയും അക്രമത്തിനും അധര്‍മത്തിനും പ്രചാരം കുറച്ച് ഇസ്ലാമിന്‍െറ മഹിതമൂല്യങ്ങള്‍ക്കു കൂടുതല്‍ പ്രചാരം നല്‍കാന്‍ മാധ്യമങ്ങളെയും മക്ക പ്രഖ്യാപനം ഓര്‍മിപ്പിച്ചു. ഖുര്‍ആനും നബിചര്യയും മുറുകെപ്പിടിച്ചും ദൈവാനുസാരികളായ പണ്ഡിതര്‍ക്ക് ചെവികൊടുത്തും ലക്ഷ്യസാക്ഷാത്കാരത്തിന് കൃത്യമായ മുന്‍ഗണനാക്രമവും സാമൂഹികപരിവര്‍ത്തനത്തിനുള്ള ക്രമപ്രവൃദ്ധമായ ദൈവികനടപടിക്രമവും പിന്തുടാന്‍ പ്രഖ്യാപനം യുവജനങ്ങളെ ആഹ്വാനം ചെയ്തു.
ചിന്താസ്വാതന്ത്ര്യത്തിന് മുന്തിയ പരിഗണനയാണ് ഇസ്ലാം നല്‍കിയത്. എന്നാല്‍ അപരരെ ഏതു വിധേനയും ദുഷിക്കുന്നതും മറ്റുള്ളവരുടെ മതാചാര്യന്മാരെയും ചിഹ്നങ്ങളെയും നിന്ദിക്കുന്നതും ഇതിന്‍െറ ഭാഗമായി കാണാനാവില്ല. അധിനിവേശവും അതിക്രമവും മാറ്റിവെച്ച് മാനവികനാഗരികതയുടെ പൊതുതാല്‍പര്യങ്ങള്‍ക്കു വേണ്ടി സമൂഹങ്ങള്‍ തമ്മില്‍ സഹജീവനത്തിനു അവസരമൊരുക്കാന്‍ സമ്മേളനം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.
സമാപനസമ്മേളനത്തില്‍ മാലിദ്വീപ് മുന്‍ പ്രസിഡന്‍റ് മഅ്മൂന്‍ അബ്ദുല്‍ഖയ്യൂം അതിഥിയായിരുന്നു. പുറമെ നിന്നുള്ള വഴിപിഴച്ച സംഘങ്ങളാണ് ഭീകരതയുടെ വിത്തുകള്‍ പാകുന്നതെന്നും അവരെ ഇസ്ലാമിന്‍െറ നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ റാബിത്വ നടത്തുന്ന ദൗത്യം ശ്ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. 1988ല്‍ മാലിദ്വീപില്‍ ഉണ്ടായ ആക്രമണസമയത്ത് ഇന്ത്യ സഹായിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. സൗദി ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല ആലുശൈഖ് പ്രസംഗിച്ചു. സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ സമാഹരിക്കുമെന്നും സമ്മേളനപ്രമേയത്തിലും മക്ക പ്രഖ്യാപനത്തിലും പ്രതിനിധികള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് ഭീകരതക്കെതിരായ അന്താരാഷ്ട്ര ഇസ്ലാമികസമൂഹത്തിന്‍െറ കൂട്ടായ നയരേഖക്ക് ശ്രമിക്കുമെന്നും മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍മുഹ്സിന്‍ അത്തുര്‍ക്കി വ്യക്തമാക്കി.
 

ഉദ്യാന പ്രദര്‍ശനത്തിന് തുടക്കമായി

Posted: 25 Feb 2015 06:54 PM PST

Image: 

മനാമ: 11 ാമത് ഉദ്യാന പ്രദര്‍ശനം കഴിഞ്ഞ ദിവസം ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ രാജപത്നിയും വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സനുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒന്ന് വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും കമ്പനികളും പങ്കെടുക്കുന്നുണ്ട്. ഇത്തവണത്തെ പ്രദര്‍ശനം മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് കൂടുതല്‍ ആകര്‍ഷകമാണെന്ന് ശൈഖ സബീക്ക അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെ സഹായസഹകരണങ്ങള്‍ നിര്‍ലോഭമായി ഇതിന് ലഭിച്ചിട്ടുണ്ടെന്ന് അവര്‍ നന്ദിയോടെ സ്മരിച്ചു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പ്രത്യേക ഊന്നലാണ് നല്‍കുന്നത്. ഹരിത പ്രദേശങ്ങളുടെ വിപുലീകരണം സാധ്യമാക്കുന്നതിനും കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധയുണ്ടാവേണ്ടത് അനിവാര്യമാണെന്ന് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ വ്യക്തമാക്കി. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അദ്ദത്തെ ഭരണാധികാരികള്‍ കാര്‍ഷിക മേഖലക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. മെച്ചപ്പെട്ട പരിശീലനങ്ങളിലൂടെ കാര്‍ഷിക മേഖലയിലുള്ളവരെ നിലനിര്‍ത്തുന്നതിനും കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിനും ശ്രമിക്കും. കാര്‍ഷിക മേഖലയിലുള്ള പ്രശസ്തരായ ഗവേഷകരും ആക്ടിവിസ്റ്റുകളൂം സാങ്കേതിക വിദഗ്ധരുമെല്ലാം പ്രദര്‍ശനത്തിന്‍െറ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. കാര്‍ഷിക മേഖലയിലെ പുതിയ പ്രവണതകളും സാങ്കേതിക വിദ്യകളും പ്രത്യേകം പരിചയപ്പെടുത്തും. ഇറ്റലി, ഹോളണ്ട്, ഫ്രാന്‍സ്, ഗ്രീക്ക്, സിംഗപ്പൂര്‍, തായ്വാന്‍, ജപ്പാന്‍, കാമറൂന്‍, ഉഗാണ്ട, ഇന്‍ഡോനേഷ്യ, സൗദി, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, ലബനാന്‍, മൊറൊക്കൊ, യമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് എക്സിബിഷനില്‍ അണിനിരക്കുന്നത്.
 

വര്‍ഗീയതയുടെ കാണാപ്പുറങ്ങള്‍

Posted: 25 Feb 2015 05:41 PM PST

Image: 

വി.എസ്. അച്യുതാനന്ദന്‍െറ പ്രതിഷേധപ്രകടനങ്ങള്‍ കുറച്ചൊരുണര്‍വ് നല്‍കിയെങ്കിലും പുതുതായി ഒന്നും പറയാതെയാണ് സി.പി.എമ്മിന്‍െറ 21ാമത് സംസ്ഥാനസമ്മേളനം തിങ്കളാഴ്ച അവസാനിച്ചത്. മറ്റുപല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുള്ളതുപോലെ, ഇവിടെയും വര്‍ഗീയശക്തികള്‍ക്കെതിരെയൊരു വിശാല കൂട്ടുകെട്ടുണ്ടാക്കണമെന്നുതന്നെയാണ് സി.പി.എം ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട് പറഞ്ഞത്. കേന്ദ്രത്തിലെ ബി.ജെ.പി ഭരണം, ആപ്പിന്‍െറ വിജയം, ബിഹാറിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം കാരാട്ടിന്‍െറ വാക്കുകള്‍ക്ക് കൂടുതല്‍ പ്രസക്തി നല്‍കുന്നുണ്ട്. എന്നിരുന്നാലും, കാലാകാലമായി കാരാട്ടും സി.പി.എമ്മും ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, 2006ല്‍ തൃശൂരില്‍ നടന്ന ബിഷപ് പൗലോസ് മാര്‍ പൗലോസ് അനുസ്മരണ പ്രഭാഷണത്തില്‍ കാരാട്ട് പറഞ്ഞത്, വര്‍ഗീയതക്കെതിരെയൊരു വിശാല കൂട്ടുകെട്ടുണ്ടാക്കണമെന്നാണ്. ഈ പ്രഭാഷണത്തില്‍ ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും വളരുന്നതിനെക്കുറിച്ച് താക്കീത് നല്‍കാനും കാരാട്ട് മറന്നില്ല. സി.പി.എം മാത്രമല്ല, മറ്റുപല ഇടത്, ലിബറല്‍ സ്ഥാനങ്ങളും നിരന്തരം ആവര്‍ത്തിക്കുന്ന ഈ വാദങ്ങള്‍ പരിശോധനാവിധേയമാക്കുന്നത് പ്രധാനമാണ്-പ്രത്യേകിച്ചും വര്‍ഗീയതക്കെതിരെ വിശാല ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനങ്ങള്‍ ശക്തിപ്പെടുന്ന ഈ കാലത്ത്.
വാസ്തവത്തില്‍, ഇന്ത്യന്‍/കേരള ആധുനികതയുടെ പൊതുബോധത്തിന്‍െറ ഭാഗമായ കാഴ്ചപ്പാടുകളാണ് ഇത്തരം വാദങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഇതനുസരിച്ച് മതങ്ങളോടും മതസമുദായങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന
സ്ഥാനങ്ങള്‍ നിരന്തരം ഉല്‍പാദിപ്പിക്കുന്ന വന്‍ വിപത്താണ് ‘വര്‍ഗീയത.’ ഇങ്ങനെയൊരു കാഴ്ചപ്പാടിലൂടെ തങ്ങളല്ലാത്ത ചില വിഭാഗങ്ങളെ ‘മതം’, ‘സമുദായം’ എന്ന പേരില്‍ തിരിച്ചറിയാനും അതേസമയം ‘മതവും’ ‘സമുദായവും’ കലരാത്ത ഒരു പൊതുവായ (അല്ളെങ്കില്‍ മതേതരമായ) ഒരു സ്ഥാനമായി സ്വയം അടയാളപ്പെടുത്താനും ഇടതു ലിബറല്‍ പക്ഷങ്ങള്‍ക്ക് കഴിയുന്നു. വാസ്തവത്തില്‍, ഇന്ത്യന്‍ അവസ്ഥയില്‍ ‘മതം’, ‘സമുദായം’ എന്ന സ്ഥാനങ്ങള്‍ക്കപ്പുറം ഇങ്ങനെയൊരു ‘പൊതുവായ’ സ്ഥാനമുണ്ടായിവരുന്നത് ദേശീയതയുടെ മുന്നേറ്റത്തോടെയാണ്. ദേശീയ പ്രസ്ഥാനങ്ങളെ നയിച്ച ബ്രാഹ്മണരും മറ്റു സവര്‍ണരുമാണ് ഇങ്ങനെയൊരു സാര്‍വലൗകികമായ സ്ഥാനത്തേക്കുയര്‍ന്നുവന്നത്. സമുദായങ്ങളിലും/മതങ്ങളിലും ഊന്നിനിന്ന് ഇങ്ങനെയൊരു സ്ഥാനത്തിന്‍െറ അധികാരത്തെ ചോദ്യംചെയ്തവര്‍തന്നെയാണ് ‘വര്‍ഗീയമായി’ മുദ്രകുത്തപ്പെട്ടത്. ഇത് മനസ്സിലാക്കാന്‍, ശബ്നം തേജാനി തന്‍െറ Indian Secularism: A Social and Intellectual History എന്ന പുസ്തകത്തില്‍ ‘വര്‍ഗീയത’ എന്ന വാക്കിന് ഇന്ന് നമ്മള്‍ നല്‍കുന്ന (മോശമായ) അര്‍ഥം കൈവരിക്കുന്നതിനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക.
ശബ്നം തേജാനി പറയുന്നതനുസരിച്ച് 1909 മുതല്‍ ലോഡ് മിന്‍േറാ തുടങ്ങിവെച്ച ഭരണകൂട പരിഷ്കാരങ്ങളാണ്, അന്നുവരെ തീര്‍ത്തും നിരുപദ്രവപരമായ ‘വര്‍ഗീയത’ എന്ന പദത്തിന് പുതിയൊരര്‍ഥമുണ്ടാക്കിക്കൊടുത്തത്. മേല്‍ജാതിക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായിരുന്ന ബ്രിട്ടീഷ് ഭരണസംവിധാനങ്ങളില്‍ മറ്റു സമുദായങ്ങളില്‍നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാനാണ് മിന്‍േറാ മുതലുള്ള പരിഷ്കര്‍ത്താക്കള്‍ ശ്രമിച്ചത്. സാമൂഹിക പ്രതിബദ്ധതയല്ല, കൂടുതല്‍ സമുദായങ്ങളെ കൂടെനിര്‍ത്തി ബ്രിട്ടീഷ് ഭരണത്തെ ശക്തിപ്പെടുത്താനാണ് ഇവര്‍ ഇങ്ങനെ ചെയ്തത്. നിരവധി ന്യൂനപക്ഷ സമുദായങ്ങള്‍ ഈ മാറ്റങ്ങളെ സ്വാഗതംചെയ്തു. അതവരുടെതന്നെ ആഢ്യതയായിരുന്നു. എന്നാല്‍, ഇന്ന് സംവരണത്തെ എതിര്‍ക്കുന്ന അതേ തീക്ഷ്ണതയോടെ ദേശീയവാദികളായ സവര്‍ണ പക്ഷങ്ങള്‍ ഈ പരിഷ്കാരങ്ങളെ നിശിതമായി എതിര്‍ത്തു. ഈ എതിര്‍പ്പ് ന്യൂനപക്ഷങ്ങളില്‍ ഏറ്റവും ശക്തമായ സ്ഥാനത്തു നിന്നിരുന്ന മുസ്ലിം സമുദായത്തിനെതിരെയാണ് ഏറ്റവുമധികം പ്രകടിപ്പിക്കപ്പെട്ടത്. ബ്രിട്ടീഷുകാര്‍ ഹിന്ദു-മുസ്ലിം സമുദായങ്ങളെ വിഭജിച്ചുകൊണ്ട് തങ്ങളുടെ അധികാരം കാത്തുസൂക്ഷിക്കുകയാണെന്നും ഉയര്‍ന്നുവരുന്ന ദേശീയതയെന്ന സങ്കല്‍പത്തിന്‍െറ ഐക്യവും അഖണ്ഡതയും, വര്‍ഗീയതയും വിഭാഗീയതയുംകൊണ്ട് മുസ്ലിംസമുദായം തകര്‍ക്കുകയാണെന്നുമുള്ള വാദങ്ങള്‍ ഈ സമയത്താണ് ആദ്യമായി ഉയര്‍ന്നുവരുന്നത്. ഇത്തരത്തില്‍, എല്ലാ അധികാരങ്ങളും സ്വന്തമാക്കാനും ഇതിനെ എതിര്‍ക്കുന്നവരെ എഴുതിത്തള്ളാനുമുള്ള സവര്‍ണരുടെ രാഷ്ട്രീയ തന്ത്രത്തിന്‍െറ ഭാഗമായാണ് വര്‍ഗീയതയെന്നതിനെ കീഴാള സമുദായങ്ങള്‍ക്ക് (പ്രത്യേകിച്ചും മുസ്ലിം സമുദായത്തിന്) മേലെയുള്ള ഒരു ആരോപണമായി നിലനിര്‍ത്തപ്പെട്ടത്. ഇങ്ങനെയൊരു രാഷ്ട്രീയത്തത്തെന്നെയാണ് വര്‍ഗീയതയെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ട് സി.പി.എമ്മും മറ്റ് ഇടതുപക്ഷങ്ങളും കേരളത്തില്‍ പുനരുല്‍പാദിപ്പിക്കുന്നത്. ഇത് സി.പി.എമ്മിനെ എങ്ങനെയാണ് സഹായിക്കുന്നത് എന്നറിയാന്‍ ഈയടുത്ത് നാദാപുരത്ത് നടന്ന അക്രമസംഭവങ്ങളെക്കുറിച്ചുതന്നെ ആലോചിക്കുക.

ഇവിടെ ഷിബിന്‍ എന്ന ഡി.വൈ.എഫ്.ഐക്കാരനെ മുസ്ലിംലീഗുകാര്‍ കൊലപ്പെടുത്തിയതിന്‍െറ പേരില്‍ വളരെ ആസൂത്രിതമായാണ് സി.പി.എം പ്രവര്‍ത്തകര്‍ നാദാപുരത്തെ ഒരു പ്രദേശത്തെ മുഴുവന്‍ മുസ്ലിം വീടുകളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. എന്നാല്‍, പത്ര-ദൃശ്യ മാധ്യമങ്ങളൊന്നും ഇതിനെ സി.പി.എമ്മിന്‍െറ വര്‍ഗീയ രാഷ്ട്രീയം വളരുന്നു എന്ന പേരില്‍ അപലപിച്ചുകണ്ടില്ല. ഈ സംഭവത്തെക്കുറിച്ച് (മുസ്ലിം ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ ഒരു വീഴ്ചക്കുപോലും ഉണ്ടാകുന്നതുപോലെ) അത്ര വലിയ ധാര്‍മികരോഷവും കേരളത്തിലുണ്ടായില്ല. വര്‍ഗീയതയെന്നത് മുസ്ലിം (മത) സമുദായത്തിന് മേലെയുള്ള ഒരു ആരോപണമായി നില്‍ക്കുമ്പോള്‍ സി.പി.എം പോലെയൊരു ‘ജാതി ഹിന്ദു’പക്ഷമാണിവിടെ കുറ്റമുക്തമാകുന്നത്.
മറ്റൊരു ശ്രദ്ധേയമായ വസ്തുതയിതാണ്: വര്‍ഗീയതയെപ്പോലത്തെന്നെ ഭൂരിപക്ഷസമുദായം, ഹിന്ദുമതം എന്നിങ്ങനെയുള്ള പരികല്‍പനകളും ബ്രാഹ്മണാധിപത്യത്തിന്‍െറ നിര്‍മിതികളാണ്. ജി. അലോഷ്യസ്, ജെ. രഘു, ശബ്നം തേജാനി, ബ്രജ് രഞ്ജന്‍ മണി എന്നിങ്ങനെയുള്ള എഴുത്തുകാര്‍ പലരീതിയില്‍ വ്യക്തമാക്കുന്നതുപോലെ 19ാം നൂറ്റാണ്ടിന്‍െറ അവസാനം മുതലാണ് ബ്രാഹ്മണരും മറ്റു സവര്‍ണ സമുദായങ്ങളും കീഴ്ജാതികളെ ‘ഹിന്ദു’ മതമെന്ന ആധുനിക നിര്‍വചനത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഇങ്ങനെ ഹിന്ദുമതക്കാരായ ഭൂരിപക്ഷസമുദായമെന്ന യാഥാര്‍ഥ്യത്തെ നിര്‍മിക്കാനാണിവര്‍ ശ്രമിച്ചത്. ഇതിനുവേണ്ടി കീഴ്ജാതികളുടെ ജാതിക്കെതിരെയുള്ള പോരാട്ടത്തെ സ്വാംശീകരിച്ച്, അതിനെ ന്യൂനപക്ഷ മതങ്ങള്‍ക്കെതിരെ (പ്രത്യേകിച്ച് ഇസ്ലാമിനെതിരെ) തിരിച്ചുവിടുന്ന ഒരു പ്രക്രിയയാണിവിടെ തുടങ്ങിയത്. ഇന്നും ഹിന്ദുത്വ രാഷ്ട്രീയം ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നത്. ഇങ്ങനെയൊരു രാഷ്ട്രീയത്തിന്‍െറ ഏറ്റവും വലിയ വക്താവായ നരേന്ദ്ര മോദിതന്നെ തന്‍െറ രാഷ്ട്രീയജീവിതം തുടങ്ങുന്നത് 1985ലെ സംവരണത്തിന് എതിരെയുള്ള സമരത്തിലിടപെട്ട് അതിനെ മുസ്ലിംകള്‍ക്കെതിരെയുള്ള കലാപമാക്കി മാറ്റിക്കൊണ്ടാണ്. ഇതിലൂടെ മേല്‍ജാതികളും കീഴ്ജാതികളും തമ്മിലുള്ള (സംവരണത്തിന് വേണ്ടിയുള്ള) തര്‍ക്കത്തെ ഒരു ഹിന്ദു-മുസ്ലിം കലാപമാക്കി മാറ്റാന്‍ അന്ന് ആര്‍.എസ്.എസിന്‍െറ മുതിര്‍ന്ന ഭാരവാഹിയായിരുന്ന മോദിക്ക് കഴിഞ്ഞു (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക, The social Engineering of Gujarath, Hemant Babu, HIMAL, May 2002).
ചുരുക്കിപ്പറഞ്ഞാല്‍, ജാതിവ്യവസ്ഥയുടെ ആവശ്യങ്ങളാണ് ഹിന്ദുമതത്തെയും അതിന്‍െറ ഒരു പ്രത്യേക രൂപമായ ഹിന്ദു/ത്വ രാഷ്ട്രീയത്തെയും ഒരുപോലെ നിര്‍മിക്കുന്നത്. ആദ്യം മുതല്‍ക്കേ അംബേദ്കര്‍, അയോത്തിദാസ് എന്നിവര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുകയും ഹിന്ദുമതത്തില്‍നിന്ന് പുറത്തുകടക്കാന്‍ (ജാതിവ്യവസ്ഥ ഇല്ലാതാക്കാനും) ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനംചെയ്യാന്‍ കീഴ്ജാതികളെ ആഹ്വാനംചെയ്യുകയും ചെയ്തിരുന്നു. എന്തിന്, കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ദ്രോഹത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഭൂരിപക്ഷ സമുദായങ്ങളെക്കുറിച്ചും ഹിന്ദു ഐക്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ പോലും 1998 സെപ്റ്റംബര്‍ 21ന് കേരള കൗമുദിയിലെഴുതിയ ലേഖനത്തില്‍ പറയുന്നതിങ്ങനെയാണ്:
‘ഹിന്ദുധര്‍മത്തിന് ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്താനാകുകയില്ല. പാലും വെള്ളവും പോലെയാണ് ഹിന്ദുമതവും ജാതിവ്യവസ്ഥയും. രണ്ടിനെയും വേര്‍തിരിച്ചെടുക്കാനാകുകയില്ല. ജാതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ഹിന്ദുധര്‍മത്തിനെതിരായ നിലപാടുകളാക്കേണ്ട സാമൂഹിക ദാര്‍ശനിക സാഹചര്യങ്ങളാണ് ഇന്ന് ഭാരതത്തിലുള്ളത്. ഗുരുധര്‍മത്തെ ഹിന്ദുധര്‍മമായി അവതരിപ്പിക്കുന്നത് പിന്നാക്കക്കാരിലും ദലിതരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ്.’
കൂടെനില്‍ക്കാന്‍ ആഗ്രഹിക്കുന്ന കീഴ്ജാതികളെപ്പോലും ആന്തരികമായി പിളര്‍ക്കുന്ന ജാതിവ്യവസ്ഥയുടെ സമ്മര്‍ദത്തിന് മേലെയാണ് ഹിന്ദുമതം/ഭൂരിപക്ഷ സമുദായം എന്ന സങ്കല്‍പമുണ്ടാക്കുന്നത്. ഇതിനെക്കുറിച്ചുള്ള പരികല്‍പനകള്‍ നിര്‍മിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്‍െറത്തന്നെ വാദങ്ങളാണ്. ഈ വാദങ്ങളെ ഇടത് ലിബറല്‍ സ്ഥാനങ്ങള്‍ ഒരു പ്രശ്നവുമില്ലാതെ സ്വീകരിക്കുന്നത് ഇവര്‍ ജാതിവ്യവസ്ഥയുടെ യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ തയാറല്ലാത്തതുകൊണ്ടാണ്. പകരം, മതത്തിന്‍െറ പേരില്‍ ന്യൂനപക്ഷ/ഭൂരിപക്ഷ ‘വര്‍ഗീയതയെ’ കുറിച്ച് പറഞ്ഞുകൊണ്ട് സ്വന്തം ജാതി/മത അധികാരത്തെ മറയ്ക്കാനാണിവര്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ ജാതിവിശകലനത്തിന്‍െറ കണ്ണിലൂടെ നോക്കിയാല്‍ ഹിന്ദു/ത്വ വാദവും ‘ബ്രാഹ്മണ മാര്‍ക്സിസ’വും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.
കീഴാളരെ തമ്മിലടിപ്പിച്ചും കൊല്ലിച്ചും വിഭജിച്ചും ഇവിടെ ഭരിക്കുന്നത് മേല്‍ജാതി സമുദായങ്ങളാണ്, വര്‍ഗീയതയല്ല -ഇതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. ഇതിനെതിരെ വ്യത്യസ്ത കീഴാള സമുദായങ്ങള്‍ തമ്മിലാണ് ഏതെങ്കിലും തരത്തിലുള്ള ഒരു വിശാല ഐക്യം വേണ്ടത്. ഇതാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം.

റെയില്‍വേ ബജറ്റ് ഇന്ന്

Posted: 25 Feb 2015 05:37 PM PST

Image: 

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യാഴാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ഡല്‍ഹിയിലെ കനത്ത തോല്‍വിയും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയതും യാത്രാനിരക്ക് വര്‍ധന ഒഴിവാക്കാന്‍ നിര്‍ബന്ധിതമാക്കും. തത്കാല്‍ നിരക്കും പ്രീമിയം ട്രെയിനുകളുടെ ടിക്കറ്റ് നിരക്കും പുന:ക്രമീകരിക്കാനിടയുണ്ട്.

ആഭ്യന്തര ഡീസല്‍വില വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ ചരക്ക്-യാത്ര കൂലി കുറക്കില്ളെന്ന് റെയില്‍സഹമന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കിയിരുന്നു. എന്‍.ഡി.എ. സര്‍ക്കാറിന്‍്റെ ആദ്യ റെയില്‍വേ ബജറ്റില്‍ യാത്രാനിരക്ക് 14.2 ശതമാനവും ചരക്കുകൂലി ആറര ശതമാനവും ഉയര്‍ത്തിയിരുന്നു. പത്തുകൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് നിരക്കുകള്‍ കൂട്ടിയത്.

റെയില്‍വേ ശുചിത്വം, സുരക്ഷ എന്നിവയ്ക്കു മുന്‍ഗണന നല്‍കുന്നതാകും ബജറ്റ്. റെയില്‍വേയില്‍ സ്വകാര്യ-വിദേശ പങ്കാളിത്തത്തോടെ കൂടുതല്‍ വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. സ്വകാര്യമേഖലക്ക് പുറമേ സംസ്ഥാനങ്ങള്‍ക്കും സംയുക്തസംരംഭങ്ങള്‍ക്കും പദ്ധതിയുണ്ടാകും.സൗരോര്‍ജം, പ്രകൃതിവാതകം എന്നിവ റെയില്‍വേയില്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും.

പതിനാലാം ധനകാര്യ കമീഷന്‍: അഭിനന്ദനാര്‍ഹമായ ശിപാര്‍ശകള്‍

Posted: 25 Feb 2015 05:30 PM PST

Image: 

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. വൈ.വി. റെഡ്ഡി അധ്യക്ഷനായ പതിനാലാം ധനകാര്യ കമീഷന്‍െറ ശിപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ‘സഹകരണാത്മക ഫെഡറലിസം’ എന്ന സര്‍ക്കാറിന്‍െറ നയത്തിനനുസൃതമായാണ് ധനകാര്യ കമീഷന്‍ ശിപാര്‍ശകളെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഒറ്റ നോട്ടത്തില്‍ ശ്രദ്ധേയമെന്നും അഭിനന്ദനാര്‍ഹമെന്നും വിശേഷിപ്പിക്കാവുന്നതാണ് പതിനാലാം ധനകാര്യ കമീഷന്‍െറ ശിപാര്‍ശകള്‍. സംസ്ഥാനങ്ങള്‍ക്ക് സമ്പദ് വിനിയോഗത്തില്‍ കൂടുതല്‍ അവസരവും സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നല്‍കുന്നുവെന്നതാണ് കമീഷന്‍ ശിപാര്‍ശകളുടെ ഏറ്റവും വലിയ പ്രത്യേകത. നികുതി വിഹിതത്തിന്‍െറ 42 ശതമാനം അടുത്ത അഞ്ചു വര്‍ഷക്കാലം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനം ചരിത്രപരം തന്നെയാണ്. നേരത്തേ ഇത് 32 ശതമാനമായിരുന്നു. ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം കോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 87,000 കോടിയും അനുവദിക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളെ വരുമാനക്കമ്മിയുള്ള സംസ്ഥാനങ്ങളായി പട്ടിക തിരിക്കുകയും അവക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പല കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും നടത്തിപ്പ് ഇനി സംസ്ഥാനങ്ങള്‍ക്കായിരിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ അനുസരിച്ച് നടപ്പാക്കാമെന്നും ധനകാര്യ കമീഷന്‍ നിര്‍ദേശിക്കുന്നു.
സംസ്ഥാനങ്ങളുടെ നികുത വിഹിതം വര്‍ധിപ്പിക്കുക, സംസ്ഥാനങ്ങളുടെ സാഹചര്യങ്ങളനുസരിച്ച് കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാനുള്ള സാഹചര്യമൊരുക്കുക എന്നൊക്കെയുള്ളത് കാലങ്ങളായി നമ്മുടെ നാട്ടില്‍ ഉയരുന്ന സുപ്രധാനമായ ആവശ്യങ്ങളായിരുന്നു. ഫെഡറലിസത്തിന്‍െറ ആത്മാവിനോട് കൂടുതല്‍ നീതിപുലര്‍ത്തുന്നതാണ് പുരോഗമനാത്മകമായ ആ കാഴ്ചപ്പാട്. അങ്ങേയറ്റം കേന്ദ്രീകൃതമായ ആസൂത്രണ, പദ്ധതി നടത്തിപ്പ് രീതികള്‍  ബഹുസ്വരവും സങ്കീര്‍ണവുമായ നമ്മുടെ രാജ്യത്ത് ആരോഗ്യകരമല്ല എന്ന ആശയം കാലങ്ങളായി പല കോണുകളില്‍നിന്ന് ഉയരുന്നുമുണ്ടായിരുന്നു. എന്നാല്‍, ആ ആശയത്തെ പ്രയോഗതലത്തിലേക്ക് കൊണ്ടുവരാന്‍ ഇതുവരെ ആരും സന്നദ്ധമായില്ല. അത് പ്രയോഗവത്കരിക്കുന്നതിലെ സങ്കീര്‍ണതകളും കേന്ദ്രത്തിലെ ഉദ്യോഗസ്ഥ മേധാവികളുടെ ഭാവനാ രാഹിത്യവുമാണ് അതിന്‍െറ കാരണങ്ങള്‍. പതിനാലാം ധനകാര്യ കമീഷന്‍െറ ശിപാര്‍ശകള്‍ ഇത്തരം കുരുക്കുകള്‍ മറികടക്കാനുള്ള മികച്ചൊരു സന്ദര്‍ഭമാണ്. ആ ശിപാര്‍ശകളെ സര്‍ക്കാര്‍ അംഗീകരിച്ച സ്ഥിതിക്ക് അവ നടപ്പാക്കാനുള്ള പ്രായോഗിക ചുവടുകളുമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. അവതരിപ്പിക്കപ്പെടാന്‍ പോകുന്ന കേന്ദ്ര ബജറ്റില്‍ അതിന്‍െറ പ്രതിഫലനങ്ങള്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കാം.
പതിനാലാം ധനകാര്യ കമീഷന്‍ ശിപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഒരു കത്ത് അയക്കുകയുണ്ടായി. ‘എല്ലാ കാലുകള്‍ക്കും ഒരേ ചെരിപ്പ്’ എന്ന പരമ്പരാഗത തത്ത്വത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ മാറി സഞ്ചരിക്കുകയാണെന്നാണ് പ്രധാനമന്ത്രി അതില്‍ അവകാശപ്പെടുന്നത്. തീര്‍ച്ചയായും പ്രധാനമന്ത്രി പങ്കുവെക്കുന്ന ആശയങ്ങള്‍ സുപ്രധാനമാണ്. അവയെ ഉള്‍ക്കൊള്ളുന്ന ശിപാര്‍ശകള്‍ സമര്‍പ്പിച്ച പതിനാലാം ധനകാര്യ കമീഷനും അത് അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയും അഭിനന്ദനമര്‍ഹിക്കുന്നു. കൂടുതല്‍ വികേന്ദ്രീകൃതവും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുന്നതുമായ ആരോഗ്യകരമായ ഫെഡറല്‍ ഘടനയിലേക്ക് രാജ്യത്തെ നയിക്കാന്‍ അത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുക. ഇത്തരമൊരു ഫെഡറല്‍ ഘടന കേവലം ധനവിനിയോഗത്തിന്‍െറയും പദ്ധതി നടത്തിപ്പിന്‍െറയും കാര്യത്തില്‍ മാത്രം ഉണ്ടായാല്‍ പോരാ. മറിച്ച്, നമ്മുടെ രാഷ്ട്ര നടത്തിപ്പിന്‍െറ തന്നെ സുപ്രധാന വശമായി അത് മാറണം. അപ്പോഴേ ജനാധിപത്യവും ഫെഡറലിസവും ശക്തിപ്പെടുകയുള്ളൂ. കര്‍ക്കശവും കേന്ദ്രീകൃതവുമായ സൈനികാധികാര സമാന രാജ്യം വിഭാവന ചെയ്യുന്നവര്‍ക്ക് ഭരണത്തിലും രാഷ്ട്ര നടത്തിപ്പിലും വലിയ പങ്കാളിത്തമുള്ള സമയത്താണ് ഇത്തരമൊരു ശിപാര്‍ശ ധനകാര്യ കമീഷന്‍ സമര്‍പ്പിക്കുന്നതെന്നത് കൗതുകകരം തന്നെയാണ്. അതിനാല്‍, നമുക്ക് കാത്തിരുന്ന് കാണാം.

ചാമ്പ്യന്‍സ് ലീഗ്: ആഴ്സണലിനും അത് ലറ്റികോക്കും തോല്‍വി

Posted: 25 Feb 2015 05:06 PM PST

Image: 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ കരുത്തരായ ആഴ്സണലിനും അത് ലറ്റികോ മാഡ്രിഡിനും തോല്‍വി. അത് ലറ്റികോ ബയേണ്‍ ലെവര്‍ക്യൂസനോട് തോറ്റപ്പോള്‍ ഫ്രഞ്ച് ക്ളബായ എ.എസ് മൊണാകോയാണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. 3-1നാണ് ആഴ്സണലിന്‍െറ തോല്‍വി.

38ാം മിനിറ്റില്‍ മൊണാകോയാണ് ആദ്യം ഗോളടിച്ചത്. ജെഫ്രി കോണ്‍ടോഗ്ബിയയുടെ ലോംഗ് റേഞ്ചാണ് ഗോളായിമാറിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ സ്കോര്‍ സമനിലയിലാക്കാന്‍ ആഴ്സണലിന് രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല. ഫ്രഞ്ച് താരം ഒലിവര്‍ ജിരൂദാണ് രണ്ട് അവസരങ്ങളും കളഞ്ഞുകുളിച്ചത്. അവസരം പാഴാക്കിയതിന് ആഴ്സണലിന് വൈകാതെ തന്നെ വില നല്‍കേണ്ടി വന്നു. 53ാം മിനിറ്റില്‍ ദിമിതാര്‍ ബെര്‍ബറ്റോവ് മൊണോകോയുടെ രണ്ടാം ഗോള്‍ നേടി.

പിന്നീട് ആഴ്സണലും മൊണോകോയും നേടിയ ഗോളുകള്‍ ഇഞ്ചുറി സമയത്തായിരുന്നു. ഫെറീറ കറാസ്കോ മൊണോകോയുടെ ഗോള്‍ നേടിയപ്പോള്‍ ഓക്സ് ലേഡ് ചാമ്പര്‍ലിനാണ് ഗണ്ണേഴ്സിന്‍െറ ആശ്വാസഗോള്‍ നേടിയത്.

ലെവര്‍ക്യൂസന്‍െറ ഹോംഗ്രൗണ്ടില്‍ മടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അത് ലറ്റികോ തോറ്റത്. ലെവര്‍ക്യൂസന്‍െറ തുര്‍ക്കി താരം എച് കല്‍ഹാനോഗ് ലുവാണ് ഗോള്‍ സ്കോര്‍ ചെയ്തത്. മത്സരത്തില്‍ അത് ലറ്റികോയുടെ തിയാഗോ സില്‍വ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. രണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് തിയാഗോ മൈതാനത്തിന് പുറത്തായത്. മത്സരത്തില്‍ ഇത് കൂടാതെ എട്ട് മഞ്ഞക്കാര്‍ഡുകളാണ് റഫറി ക്രലോവെച് ഉയര്‍ത്തിയത്.
 

ഐ.എസ് വേട്ട: ഇറാഖിലേക്ക് അമേരിക്കന്‍ ആയുധങ്ങള്‍ ഒഴുകുന്നു

Posted: 25 Feb 2015 10:55 AM PST

Image: 
Subtitle: 
പതിനായിരത്തിലധികം എം.16 റൈഫിളുകളടക്കം 1.79കോടി ഡോളറിന്‍െറ ആയുധങ്ങളാണ് ഈയാഴ്ച എത്തിയത്

വാഷിങ്ടണ്‍: വടക്കന്‍ ഇറാഖില്‍ ഐ.എസിന്‍െറ (ഇസ്ലാമിക് സ്റ്റേറ്റ്) നിയന്ത്രണത്തിലുള്ള മൂസില്‍ നഗരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കുര്‍ദ് സൈന്യത്തിന് അമേരിക്കയുടെ ആയുധ പിന്തുണയും. ഏപ്രില്‍-മേയ് മാസങ്ങളില്‍ ഉദ്ദേശിക്കുന്ന മൂസില്‍ ദൗത്യത്തിന് മാസങ്ങള്‍ ബാക്കിയിരിക്കെ, ഇറാഖിലേക്ക് അമേരിക്കയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്.  പതിനായിരത്തിലധികം എം.16 റൈഫിളുകളടക്കം 1.79കോടി ഡോളറിന്‍െറ ആയുധങ്ങളാണ് ഈയാഴ്ച മാത്രം ഇറാഖിലത്തെിയതെന്ന് പെന്‍റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൂസില്‍ തിരിച്ചുപിടിക്കാന്‍ കാല്‍ ലക്ഷം സൈനികരെ വിന്യസിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് കുര്‍ദ് നേതാക്കള്‍ വ്യക്തമാക്കിയത്. ആവശ്യമെങ്കില്‍, അമേരിക്കയുടെ കരസൈന്യം ഈ കുര്‍ദ് സൈന്യത്തെ സഹായിക്കുമെന്ന് അന്നുതന്നെ പെന്‍റഗണ്‍ അറിയിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധം എത്തിക്കുന്നത്. കഴിഞ്ഞയാഴ്ച ഇറാഖിലത്തെിയ അമേരിക്കന്‍ ആയുധങ്ങളില്‍ 232 ഹെല്‍ഫയര്‍ മിസൈലുകളും ഉള്‍പ്പെടുമെന്ന് പെന്‍റഗണ്‍ വക്താവ് സ്റ്റീവ് വാറന്‍ പറഞ്ഞു. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന അത്യാധുനിക മിസൈലാണിത്. കഴിഞ്ഞ ഡിസംബറില്‍ 1570 ഹെല്‍ഫെയര്‍ മിസൈലുകള്‍ നല്‍കിയതിന് പുറമെയാണിത്. ജനുവരിയില്‍ കുഴിബോംബ് പ്രതിരോധ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായവും അമേരിക്കയില്‍നിന്ന് കുര്‍ദുകള്‍ക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ ജൂണിലാണ് മൂസില്‍ നഗരം ഐ.എസ് പിടിച്ചെടുത്തത്. ഐ.എസിന്‍െറ സൈനിക നീക്കം തുടങ്ങിയതിനുശേഷം ഇവര്‍ ആദ്യമായി പിടിച്ചെടുത്ത സുപ്രധാന നഗരവും ഇതു തന്നെയായിരുന്നു.
10 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന മൂസില്‍ 2000ഓളം ഐ.എസ് സൈനികരുടെ നിയന്ത്രണത്തിലാണ്. തൊട്ടടുത്ത അന്‍ബാര്‍ നഗരം കഴിഞ്ഞമാസങ്ങളില്‍ കുര്‍ദ് സൈന്യം തിരിച്ചുപിടിച്ചിരുന്നു.

കുക്കിന്‍െറ കൂടാരം

Posted: 25 Feb 2015 10:17 AM PST

Image: 

ക്യാപ്റ്റന്‍ ജെയിംസ് കുക്ക് കടല്‍ താണ്ടിയത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. ആസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്‍െറയും ചരിത്രത്തില്‍ വലിയ പങ്കാണ് ഇദ്ദേഹത്തിന്. ഭൂപടത്തില്‍ ന്യൂസിലന്‍ഡ് എന്ന ദ്വീപ് രാജ്യത്തെ വരച്ചുചേര്‍ത്തത് 1769ലായിരുന്നു. പിന്നീട് ന്യൂസിലന്‍ഡിലൂടെ കടന്ന് അദ്ദേഹം ആസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് കാലുകുത്തുന്ന ആദ്യ യൂറോപ്യനായി മാറി. കുക്കിനുശേഷം നിരവധി പേര്‍ ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും എത്തി. കോളനിവാഴ്ചയുടെ ഭാഗമായി രാജ്യങ്ങള്‍ മാറി. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധവും ഉടലെടുത്തു.

മെല്‍ബണിലെ ഫിറ്റ്സോറി പാര്‍ക്കില്‍ ചെന്നാല്‍ കാണാം ക്യാപ്റ്റന്‍ കുക്ക് താമസിച്ചിരുന്ന ഇംഗ്ളണ്ടിലെ വീട്. 1934ല്‍ യോര്‍ക്ഷെയറില്‍നിന്ന് വിലക്കെടുത്ത് ആസ്ട്രേലിയക്കാരനായ സര്‍ റസല്‍ ഗ്രിംവേഡ് ഇവിടെ എത്തിക്കുകയായിരുന്നു. ഓരോ കല്ലിനും കൃത്യമായി എണ്ണമിട്ട് ബാരലുകളില്‍ നിറച്ച് കപ്പല്‍ മാര്‍ഗമാണ് വീടത്തെിയത്. യോര്‍ക്ഷെയറിലെ വീട് അതേപോലെ പുനര്‍നിര്‍മിച്ചു. 1755ല്‍ ഇംഗ്ളണ്ടില്‍ നിര്‍മിച്ച വീട് ഇന്ന് ആസ്ട്രേലിയയിലെ ഏറ്റവും പഴക്കംചെന്ന കെട്ടിടമായി തലയുയര്‍ത്തിനില്‍ക്കുന്നു.
കായിക രംഗത്തൊഴികെ ന്യൂസിലന്‍ഡും ആസ്ട്രേലിയയും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ആസ്ട്രേലിയയിലേക്ക് വിസയില്ലാതെ വരാന്‍ കഴിയുന്ന ഏക രാജ്യക്കാര്‍ ന്യൂസിലന്‍ഡുകാരാണ്. മറ്റെല്ലാവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള വിസ വേണം. എന്നാല്‍ കായിക രംഗത്ത്, പ്രത്യേകിച്ച് ക്രിക്കറ്റിലും റഗ്ബിയിലും ന്യൂസിലന്‍ഡുമായി പാരമ്പര്യ വൈരത്തിലാണ് ആസ്ട്രേലിയ. ഇന്ത്യ-പാകിസ്താന്‍ മത്സരം പോലെയാണ് ആസ്ട്രേലിയ-ന്യൂസിലന്‍ഡ് മത്സരവും.

ക്രിക്കറ്റിലെന്നും ഓസീസിന് മുന്‍തൂക്കമുണ്ടായിരുന്നു. പക്ഷേ, കിവീസ് അവരെ നിരവധി തവണ പരാജയപ്പെടുത്തിയിട്ടുണ്ട്. ഈ ലോകകപ്പിലെ പൂള്‍ ‘എ’യിലെ അടുത്ത മത്സരത്തില്‍ ഓസീസ് കിവികളെയാണ് നേരിടുന്നത്. അതും അവരുടെ നാട്ടില്‍. കിവികള്‍ ഉജ്ജ്വല ഫോമില്‍ നില്‍ക്കുന്ന ഈ അവസരത്തില്‍ കളി തീപാറുമെന്ന് സംശയമില്ല. മത്സരത്തിനിടയില്‍ ചീത്തവിളികളും ഉണ്ടാകും. പ്രത്യേകിച്ച് ഓസീസ് അതിന് പേരുകേട്ടവരായതുകൊണ്ടുതന്നെ.

എന്നാല്‍, സ്ളെഡ്ജിങ്ങിന് തങ്ങളില്ളെന്ന് ആദ്യമേ ന്യൂസിലന്‍ഡ് വ്യക്തമാക്കിയിരിക്കുന്നു. തങ്ങള്‍ക്ക് ഓസീസിന്‍െറ സ്വഭാവം അറിയാം. എന്നാലും, വാക്കേറ്റത്തിനില്ല. മക്കല്ലത്തിന്‍െറയും സംഘത്തിന്‍െറയും ശൈലി അതല്ല എന്ന് ആദ്യമേ കിവീസ് വ്യക്തമാക്കുന്നു.
ഇന്നലെ ആസ്ട്രേലിയയിലെ പ്രധാന പത്രങ്ങളെല്ലാം ഇത് വലിയ വാര്‍ത്തയാക്കി. ഇരു രാജ്യങ്ങളും ഇത്ര അടുത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും പരസ്പരം ഏകദിന മത്സരം കളിച്ചിട്ട് നാളേറെയായി.

മുഖ്യമന്ത്രി വീണ്ടും സോളാര്‍ ചൂടില്‍

Posted: 25 Feb 2015 10:16 AM PST

Image: 
Subtitle: 
ടെലിഫോണ്‍ ശബ്ദരേഖ പുറത്ത്

കോഴിക്കോട്: സോളാര്‍ കേസ് പ്രതിക്കുവേണ്ടി മുഖ്യമന്ത്രി ഇടപെട്ടതായ രേഖകള്‍ പുറത്ത്. പ്രതിയുടെ ബന്ധുക്കളുമായി മുഖ്യമന്ത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ ‘മീഡിയവണ്‍’ ചാനല്‍ പുറത്തുവിട്ടു. കേസില്‍ 20 മാസമായി ജയിലില്‍ കഴിയുന്ന തൃശൂര്‍ മതിലകം സ്വദേശി മണിലാലിനെ സഹായിക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടത്. ഇതിനായി മണലൂര്‍ എം.എല്‍.എ പി.എ. മാധവനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്.

മണിലാലിന്‍െറ സഹോദരന്‍ റിജേഷും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ളതാണ് ഫോണ്‍ സംഭാഷണം. കഴിഞ്ഞ  ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി അഞ്ചു തവണയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. മുഖ്യമന്ത്രി ഇടപെട്ട് കുടുംബത്തിന് അരലക്ഷം രൂപ നല്‍കിയതായും റിജേഷ് പറയുന്നു. മണിലാലിന്‍െറ കേസ് നടത്തുന്നതിനും മറ്റ് ചെലവുകള്‍ക്കുമായായിരുന്നു ഇത്.

സരിത എസ്. നായര്‍ക്ക് വ്യാജ ഡ്രൈവിങ് ലൈസന്‍സ് എടുത്ത് നല്‍കിയെന്നാണ് മണിലാലിനെതിരെ ആദ്യം ചുമത്തിയ കേസ്. എന്നാല്‍, പിന്നീട് മറ്റ് തട്ടിപ്പ് കേസുകളിലും പ്രതിചേര്‍ത്തു. സഹോദരനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് റിജേഷ് മുഖ്യമന്ത്രിയെ കാണുന്നത്. തിരുവനന്തപുരത്തും തൃശൂരുമായി എട്ടുതവണ നേരില്‍ കണ്ടു. തൃശൂരില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിടെ റിജേഷ് മുഖ്യമന്ത്രിയെ കണ്ടു. അവിടെവെച്ചാണ് പി.എ. മാധവനെ  വിളിച്ച് കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടത്.

റിജേഷുമായുള്ള സംഭാഷണങ്ങള്‍ക്കിടെ മാധവന്‍ എല്ലാം ചെയ്തുതരുമെന്ന് ഉമ്മന്‍ ചാണ്ടി പല തവണ പറയുന്നത്  ശബ്ദരേഖകളിലുണ്ട്. എല്ലാം മാധവനോട് പറഞ്ഞിട്ടുണ്ടെന്നും, ചെയ്തുതരുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കുന്നു. ആദ്യഘട്ടത്തില്‍ പി.എ. മാധവന്‍ സഹായിച്ചെങ്കിലും പിന്നീട് കൈയൊഴിഞ്ഞതായി മണിലാലിന്‍െറ ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും താന്‍ എന്തുചെയ്യാമെന്ന മറുപടിയാണ് ലഭിച്ചത്. അതോടൊപ്പം ചെയ്യാവുന്ന രീതിയില്‍ സഹായിച്ചതായും അതുമൂലം മാധവന് ആക്ഷേപം കേള്‍ക്കേണ്ടിവന്നതിനാലാണ് അദ്ദേഹം ഇടപെടാത്തതെന്നും മുഖ്യമന്ത്രി പറയുന്നതും പുറത്തുവന്നിട്ടുണ്ട്.

ഇതിനിടെ, സോളാര്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടെന്നറിഞ്ഞ സരിത റിജേഷിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കി. അസഭ്യവര്‍ഷം നടത്തി. ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്ത റിജേഷിന്‍െറ തലവെട്ടുമെന്ന് സരിത പറയുന്ന ശബ്ദരേഖയും പുറത്തുവിട്ടതിലുണ്ട്.

നേരത്തെ, സരിതയുടെ അമ്മ ഇന്ദിരക്കൊപ്പം റിജേഷും അമ്മയും അട്ടക്കുളങ്ങര ജയിലില്‍ സരിതയെ സന്ദര്‍ശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ കാണാന്‍ ഉപദേശിച്ചത് ഇന്ദിരയാണെന്ന് റിജേഷിന്‍െറ അമ്മ പറയുന്നു. ടീം സോളാര്‍ ആരംഭിച്ച കാലം മുതല്‍ മണിലാലും റിജേഷും ജീവനക്കാരായിരുന്നു. മണിലാല്‍ ടെക്നിക്കല്‍ വിഭാഗത്തിലും റിജേഷ് മാര്‍ക്കറ്റിങ്ങിലും. പിന്നീട് റിജേഷ് ജോലി ഉപേക്ഷിച്ചു. വിവാദമായ ബിജു രാധാകൃഷ്ണന്‍-ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടന്ന സമയത്തും മണിലാല്‍ ഒപ്പമുണ്ടായിരുന്നു. എറണാകുളം ചങ്ങമ്പുഴ നഗറില്‍ നടന്ന പൊതുസമ്മേളനത്തിനിടെ മുഖ്യമന്ത്രിയെ കാണാന്‍ ബിജു ചെന്നതും മണിലാലിനൊപ്പമാണ്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട പലവിവരങ്ങളും മണിലാലിന് അറിയാം എന്നതിനാലാണ് ചെയ്യാത്ത കുറ്റങ്ങള്‍കൂടി ചേര്‍ത്ത് ജയിലില്‍ അടച്ചതെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

ഞാന്‍ സോളാര്‍ കേസിലെ പ്രതി മണിലാലിന്‍െറ സഹോദരനും കൂടെയുള്ളത് അമ്മയുമാണെന്ന് മുഖ്യമന്ത്രിക്കും പി.എ. മാധവന്‍ എം.എല്‍.എക്കും അറിയാമെന്ന് റിജീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലും തൃശൂരിലും നേരില്‍ കണ്ടിട്ടുണ്ട്. മണിലാലിനെ പുറത്തിറക്കാന്‍ നിയമസഹായത്തിന് എത്ര രൂപ ചെലവാകുമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് മാധവന്‍ എം.എല്‍.എയെ കണ്ടത്. നാലുലക്ഷം തരാമെന്നാണ് പറഞ്ഞത്. 50,000 തന്നു. തൃശൂരില്‍ ഐ.എന്‍.ടി.യു.സി ഓഫിസിന്‍െറ അടുത്തു വെച്ചാണ് പണം തന്നത്. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണമാണെങ്കില്‍ എന്തിന് സ്വകാര്യമായി തരണമെന്നും റിജീഷ് ചോദിക്കുന്നു.

എന്നാല്‍, സോളാര്‍ കേസിലെ പ്രതികളെ  സഹായിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഇതിന്‍െറ പേരില്‍ മറ്റെന്തെങ്കിലും നേടാനാണ് ശ്രമമെങ്കില്‍ നടക്കില്ല. തൃശൂരില്‍ പരിപാടിക്കിടെ പ്രായമായ അമ്മയുമായി വന്ന് ഒരാള്‍ കണ്ടിരുന്നു. അമ്മയുടെ മകന് ജാമ്യം കിട്ടുന്നില്ളെന്നും പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍െറയോ കോണ്‍ഗ്രസിന്‍െറയോ മണ്ഡലം സെക്രട്ടറിയെന്നാണ് പറഞ്ഞത്.  ഏതു മണ്ഡലം കമ്മിറ്റിയാണെന്ന് ആരാഞ്ഞപ്പോള്‍ മണലൂരാണെന്ന് പറഞ്ഞു. പി.എ. മാധവന്‍ എം.എല്‍.എയെ  ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു മടങ്ങി. ഏത് കേസാണെന്നുപോലും വ്യക്തമായില്ല. ഇതു കഴിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴും മാധവനുമായി ബന്ധപ്പെടാനാണ് നിര്‍ദേശിച്ചത്. എം.എല്‍.എയോട് പറയാമെന്നും പറഞ്ഞു. കാലില്‍ സുഖമില്ലാത്ത ആളുടെ കാര്യമാണെന്നാണ് മാധവന്‍ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറയുന്നത് വൈരുധ്യമാണെന്നും ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു വൈരുധ്യവുമില്ളെന്നായിരുന്നു മറുപടി.

അതേസമയം, ജുഡീഷ്യല്‍ കമീഷന്‍ മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നു പി.എ മാധവന്‍ എം.എല്‍.എ അറിയിച്ചു. വിശദാംശങ്ങള്‍ അവിടെ പറയും. കാലിന് സുഖമില്ലാത്ത മകനുമായി വന്ന അമ്മയെ സഹായിക്കാന്‍ മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് സഹായിച്ചത്. തൃശൂരിലെ കാര്യങ്ങള്‍ വരുമ്പോള്‍ തന്നോടോ ടി.എന്‍. പ്രതാപനോടോ ആണ് മുഖ്യമന്ത്രി സഹായിക്കാന്‍ നിര്‍ദേശിക്കാറുള്ളത്. പുലര്‍ച്ചെയാണ്  വീട്ടിലേക്ക് ഓട്ടോയില്‍ യുവാവ് വന്നത്. സോളാര്‍ കേസിലെ പ്രതിയാണെന്നൊന്നും അറിയിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുവട്ടം സുവാരസം

Posted: 25 Feb 2015 09:55 AM PST

Image: 
Subtitle: 
ബാഴ്സലോണ 2- മാഞ്ചസ്റ്റര്‍ സിറ്റി 1•സുവാരസിന് ഡബ്ള്‍ •മെസ്സി പെനാല്‍റ്റി തുലച്ചു

മാഞ്ചസ്റ്റര്‍: ലൂയി സുവാരസിന്‍െറ ഇരട്ട ഗോളിന്‍െറ മികവില്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്‍െറ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബാഴ്സലോണക്ക് നിര്‍ണായക ജയം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കളിമുറ്റമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 2-1നാണ് ലയണല്‍ മെസ്സിയും കൂട്ടരും ജയിച്ചത്. ആവേശകരമായ അങ്കത്തിന്‍െറ 16, 30 മിനിറ്റുകളിലാണ് യുറുഗ്വായ് താരം വലകുലുക്കിയത്. 69ാം മിനിറ്റില്‍ സിറ്റിയുടെ അര്‍ജന്‍റീന താരം സെര്‍ജിയോ അഗ്യൂറോ ഒരു ഗോള്‍ തിരിച്ചടിച്ചു. കളിയുടെ അന്ത്യഘട്ടത്തില്‍ മെസ്സി പെനാല്‍റ്റി പാഴാക്കി. സിറ്റിയുടെ ഗയല്‍ ക്ളിച്ചി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ 77ാം മിനിറ്റില്‍ പുറത്തായതും സിറ്റിക്ക് തിരിച്ചടിയായി. ടുറിനില്‍ നടന്ന മത്സരത്തില്‍ യുവന്‍റസ് 2-1ന് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ കീഴടക്കി ക്വാര്‍ട്ടര്‍ പ്രതീക്ഷ വര്‍ണാഭമാക്കി. കാര്‍ലോസ് ടെവസും അല്‍വാരോ മൊറാറ്റയുമാണ് ഇറ്റാലിയന്‍ സംഘത്തിനായി ലക്ഷ്യം കണ്ടത്. മാര്‍കോ റ്യൂസാണ് ബൊറൂസിയയുടെ ഗോള്‍ നേടിയത്.
75 ദശലക്ഷം പൗണ്ട് പ്രതിഫലത്തിന് ലിവര്‍പൂളില്‍നിന്ന് ബാഴ്സയിലത്തെിയ സുവാരസ് ഈ സീസണില്‍ ആദ്യമായാണ് ഇംഗ്ളീഷ് മണ്ണില്‍ പന്ത് തട്ടിയത്. നെയ്മറിനും മെസ്സിക്കുമൊപ്പം എതിര്‍നിരയെ തുടക്കം മുതല്‍ വിറപ്പിക്കാന്‍ സുവാരസിനായി. രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സ കോര്‍ണര്‍ കിക്കിലൂടെ സിറ്റി നിരയില്‍ പരിഭ്രാന്തിയുണ്ടാക്കി. 12ാം മിനിറ്റില്‍ ഗോളവസരം നഷ്ടമായ സുവാരസ് നാലുമിനിറ്റിനുശേഷം ആദ്യ വെടി പൊട്ടിച്ചു. മെസ്സിയുടെ പാസില്‍നിന്നുള്ള പന്ത് ഫ്ളിക് ചെയ്യാനുള്ള സുവാരസിന്‍െറ ശ്രമം സിറ്റി നായകന്‍ വിന്‍സന്‍റ് കൊംപനിയുടെ കാലില്‍ തട്ടി വിഫലമായെങ്കിലും ഭാഗ്യം യുറുഗ്വായ് താരത്തിനൊപ്പമായിരുന്നു. ഞൊടിയിടയില്‍ വെട്ടിത്തിരഞ്ഞ സുവാരസ് ആയാസകരമായ ആംഗിളില്‍ നിന്നുതിര്‍ത്ത ലെഫ്റ്റ് ഫൂട്ടര്‍ സിറ്റി ഗോളി ജോ ഹാര്‍ട്ടിന്‍െറ ഹൃദയം തകര്‍ത്ത് വലയില്‍ തൊട്ടു. പിന്നീട് എഡ്വിന്‍ സെക്കോ ബാഴ്സലോണ വലയിലേക്ക് ഹെഡര്‍ പായിച്ചെങ്കിലും പന്ത് പുറത്തേക്ക് വഴിതേടി.
ബാഴ്സയുടെ തുടരന്‍ ആക്രമണങ്ങള്‍ക്കൊടുവില്‍, കളിക്ക് അരമണിക്കൂര്‍ പ്രായമായപ്പോള്‍ സുവാരസിന്‍െറ രണ്ടാം ഗോള്‍ പിറന്നു. മെസ്സിയുടെ അതുല്യമായ ഡ്രിബ്ളിങ് മികവിന്‍െറ നേര്‍സാക്ഷ്യമായിരുന്നു രണ്ടാം ഗോളിനൊപ്പം കണ്ടത്. ഇനിയസ്റ്റയില്‍നിന്ന് ഇവാന്‍ റാറ്റികിച്ച് വഴിയത്തെിയ പന്ത് സ്വീകരിച്ച മെസ്സി മൂന്ന് ഡിഫന്‍ഡര്‍മാരെ സമര്‍ഥമായി കബളിപ്പിച്ച് ജാര്‍ഡി ആല്‍ബക്ക് നീട്ടിക്കൊടുക്കുകയായിരുന്നു. ആല്‍ബയുടെ ക്രോസില്‍നിന്നുള്ള പന്തിന് ഇരുന്നുകൊണ്ട് വലതുകാല്‍ നീട്ടിയ സുവാരസിന് പിഴച്ചില്ല. സ്കോര്‍: 2-0. ഗോളിയടക്കം സിറ്റിയുടെ ഒമ്പത് താരങ്ങളെ ഇളിഭ്യരാക്കിയാണ് ഗോള്‍ എത്തിയത്. രണ്ടുമിനിറ്റിനുശേഷം നെയ്മര്‍ ഗോളവസരം തുലച്ചു. സമിര്‍ നസ്റിയും എഡ്വിന്‍ സെക്കോയും ബാഴ്സ ഗോള്‍മുഖത്തേക്ക് ഇടക്ക് കുതിച്ചെങ്കിലും ഒന്നും സംഭവിക്കാതെ ആദ്യപാതി അവസാനിച്ചു. ഡേവിഡ് സില്‍വയും പാബ്ളോ സബലേറ്റയും മാര്‍ട്ടിന്‍ ഡെമിഷലിസും അഗ്യൂറോയും രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ചത് കളി ആവേശത്തിലാക്കി. സില്‍വയുടെ പാസില്‍നിന്ന് 69ാം മിനിറ്റില്‍ സിറ്റി ഒരു ഗോള്‍ തിരിച്ചടിച്ചതോടെ ഗാലറിയിലെ ആതിഥേയരുടെ ആരാധകര്‍ ഉഷാറായി. 80ാം മിനിറ്റില്‍ നെയ്മര്‍ക്ക് പകരം പെഡ്രോ റോഡ്രിഗസ് എത്തി. ഇഞ്ചുറിസമയത്തിന്‍െറ അവസാന സെക്കന്‍ഡുകളിലാണ് മെസ്സി പെനാല്‍റ്റി കിക്ക് പാഴാക്കിയത്. സബലേറ്റ മെസ്സിയെ വീഴ്ത്തിയതിനായിരുന്നു ശിക്ഷ. തന്‍െറ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത ജോ ഹാര്‍ട്ട് പന്ത് തട്ടിയകറ്റി.
റീബൗണ്ട് ചെയ്ത പന്ത് ഹെഡറിലൂടെ ഗോളിയുടെ വലതുവശത്തുകൂടി വലയില്‍ കയറ്റാനുള്ള അവസരവും മെസ്സി തുലച്ചു. അടുത്തിടെ ഏഴ് പെനാല്‍റ്റി കിക്കുകളില്‍ മെസ്സി പാഴാക്കുന്ന നാലാം കിക്കാണിത്. മാര്‍ച്ച് 18ന് ബാഴ്സയുടെ മൈതാനമായ നൂകാംപിലാണ് രണ്ടാം പാദ മത്സരം.

സര്‍ക്കാര്‍ രേഖയിലെ മാതാപിതാക്കളുടെ പേരുകള്‍: മോദിയുടെ ചോദ്യത്തിന് ഇനിയും മറുപടിയായില്ല

Posted: 25 Feb 2015 09:26 AM PST

Image: 
Subtitle: 
നിയമ മന്ത്രാലയമാണ് ആറുമാസം കഴിഞ്ഞിട്ടും മറുപടി നല്‍കാത്തത്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര നിയമമന്ത്രാലയത്തോട് ഉന്നയിച്ച ചോദ്യത്തിന് ആറുമാസവും 13 ദിവസവും കഴിഞ്ഞിട്ടും മറുപടിയില്ല! സര്‍ക്കാര്‍ രേഖകളില്‍ വ്യക്തിയുടെ മുഴുവന്‍ പേര് എഴുതുമ്പോള്‍ പിതാവിന്‍െറ പേര് നിര്‍ബന്ധമായും എഴുതേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ ബന്ധപ്പെട്ട നിയമത്തിന്‍െറ വ്യവസ്ഥകള്‍ എന്തൊക്കെയാണ്, പിതാവിന്‍െറ പേരിനു പകരം മാതാവിന്‍െറ പേര് എഴുതാമോ? എന്നാണ് മോദി ചോദിച്ചത്. 2014 ആഗസ്റ്റ് 11നാണ് മോദി ചോദ്യമുന്നയിച്ചത്. അന്ന് നീതിന്യായവകുപ്പ് കൈകാര്യം ചെയ്തിരുന്ന രവിശങ്കര്‍ പ്രസാദ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രതികരിച്ചു.

വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ സഭയുടെ മേശപ്പുറത്തുവെക്കുമെന്നുമായിരുന്നു നിയമമന്ത്രി പറഞ്ഞത്. പക്ഷേ, അതിനുശേഷം ഈ ചോദ്യത്തെ സൗകര്യപൂര്‍വം അവഗണിക്കുകയായിരുന്നു.  സഭയില്‍ വാക്കാലുള്ള മറുപടി ആവശ്യമില്ലാത്ത നക്ഷത്രരഹിത ചോദ്യമാണ് (നമ്പര്‍ 4604) മോദി ഉന്നയിച്ചത്. ചോദ്യവേളക്കുശേഷം എഴുതിനല്‍കിയ മറുപടി ബന്ധപ്പെട്ട മന്ത്രിസഭയുടെ മേശപ്പുറത്തുവെക്കണമെന്നാണ് ചട്ടം. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗമിത്ര ഖാനും ഇതേ ചോദ്യം ചോദിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയില്ളെങ്കില്‍ സാധാരണപൗരന്മാരുടെ ചോദ്യങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാകേഷ് ദുബുദു ചോദിച്ചു. മോദിയുടെ ചോദ്യം സി.ജി.എയുടെ (കമ്മിറ്റി ഫോര്‍ ഗവണ്‍മെന്‍റ് അഷ്വറന്‍സസ്) പരിഗണനയിലാണെന്ന് നിയമമന്ത്രാലയം പ്രതികരിച്ചു. മറുപടി ഫയല്‍ ചെയ്യാന്‍ മന്ത്രാലയം മൂന്നുമാസംകൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സഭാനേതാവായ പ്രധാനമന്ത്രി ചോദ്യങ്ങള്‍ ചോദിക്കുന്നത് അപൂര്‍വമാണ്. 2004 മുതല്‍ 2014വരെ രാജ്യസഭാ നേതാവായിരുന്ന ഡോ. മന്‍മോഹന്‍ സിങ് ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല.

കൃഷ്ണമൃഗ വേട്ട: സല്‍മാനെതിരെ വിധി പറയുന്നത് മാറ്റി

Posted: 25 Feb 2015 09:12 AM PST

Image: 
Subtitle: 
നാലു പഴയ ഹരജികള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് വിധി പറച്ചില്‍ മാറ്റിയത്

മുംബൈ: കൃഷ്ണമൃഗ വേട്ടക്കുപയോഗിച്ച തോക്ക് അനധികൃതമായി കൈവശംവെച്ചതാണെന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വിധിപറയുന്നത് ജോദ്പൂര്‍ കോടതി മാറ്റിവെച്ചു. ബുധനാഴ്ച കേസില്‍ വിധി പറയാനിരിക്കെ, നേരത്തേ സമര്‍പ്പിച്ചിരുന്നതും പരിഗണിക്കേണ്ടതുമായ നാലോളം പഴയ ഹരജികള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനുപമ ബിജ്ലാനി വിധിപറച്ചില്‍ മാറ്റിയത്. 2006ല്‍ പ്രോസിക്യൂഷന്‍ നല്‍കിയവയാണ് ഈ ഹരജികള്‍. ഹരജികളുമായി ബന്ധപ്പെട്ട് മാര്‍ച്ച് മൂന്നിന് വാദം തുടരും.

98ല്‍ ‘ഹം സാത്ത് സാത്ത് ഹെ’ എന്ന ചിത്രത്തിന്‍െറ ചിത്രീകരണത്തിനിടെയാണ് ജോദ്പൂരിലെ കങ്കണിയില്‍ സല്‍മാന്‍ കൃഷ്ണമൃഗവേട്ട നടത്തിയത്. കേസില്‍ സല്‍മാന് 2006ല്‍ അഞ്ചു വര്‍ഷം തടവ് വിധിച്ചെങ്കിലും രാജസ്ഥാന്‍ ഹൈകോടതി ശിക്ഷ പിന്നീട് റദ്ദാക്കുകയായിരുന്നു. വേട്ടക്ക് ഉപയോഗിച്ച തോക്ക് അനധികൃതമായി കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്തെന്ന കേസിലാണ് ഇപ്പോഴത്തെ വിചാരണ. ബുധനാഴ്ച വിധി പറയാനിരിക്കെ ബോളിവുഡ് ആശങ്കയിലായിരുന്നു. 200 കോടി രൂപയിലേറെ സല്‍മാനുമായി ബന്ധപ്പെട്ട സിനിമകള്‍ക്ക് നിര്‍മാതാക്കള്‍ മുടക്കിയിരിക്കെയാണ് കേസ് വിധി പ്രഖ്യാപനത്തിലത്തെിയത്.

തോഡര്‍ വിഭാഗത്തിന്‍െറ കാതുകുത്താഘോഷം നടന്നു

Posted: 25 Feb 2015 07:11 AM PST

Image: 

ഗൂഡല്ലൂര്‍: നീലഗിരിയിലെ പ്രബല ഗോത്രവിഭാഗമായ തോഡരുടെ കാതുകുത്താഘോഷം നടന്നു. 10 മുതല്‍ 15 വര്‍ഷത്തിലൊരിക്കലാണ് തോഡരുടെ കാതുകുത്ത് നടക്കുക. ഒരുവയസ്സു മുതല്‍ 50 വയസ്സു വരെയുള്ളവരുടെ കാതുകള്‍ ആഘോഷ ചടങ്ങില്‍ കുത്തി. മരണപ്പെടുന്നവരുടെ കാതുകുത്ത് നടന്നിട്ടില്ലങ്കില്‍ ആ കര്‍മം ചെയ്തശേഷമേ സംസ്കാരം നടത്തുകയുള്ളൂ.  

ഗ്ളന്‍മോര്‍ഗാന്‍ താര്‍നാട് മന്തിലെ പരമ്പരാഗത ക്ഷേത്ര പരിസരത്ത് ബുധനാഴ്ച നടന്ന ചടങ്ങില്‍ കുട്ടികളടക്കം 63 പേരുടെ കാതുകുത്തി. നാട്ടുമൂപ്പന്‍ സത്യരാജ്, നോര്‍വേ കുട്ടന്‍, അടയാള്‍ കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.   നീലഗിരി ജില്ലയിലെ മുത്തനാട് മന്ത്, കൊമ്പുതൂക്കിമന്ത്, പുതുമന്ത്, ഗ്ളന്‍മോര്‍ഗാന്‍ ഉള്‍പ്പെടെ 67 ഗ്രാമങ്ങളിലായി 2000ത്തോളം തോഡ സമൂഹമാണുള്ളത്.

നാട് ആധുനികതയിലേക്ക് നീങ്ങുമ്പോഴും ഇവര്‍ തങ്ങളുടെ പരമ്പരാഗത ആചാരങ്ങള്‍ ഇപ്പോഴും പിന്തുടരുകയാണ്.

സോളാർ കേസ്: മുഖ്യമന്ത്രിയുടെ ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

Posted: 25 Feb 2015 06:37 AM PST

Image: 

തൃശൂർ : സോളാർ കേസിലെ പ്രതിക്ക് വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടതിന്‍െറ തെളിവ് മീഡിയവണ്‍ ചാനൽ പുറത്തു വിട്ടു. ബിജു രാധാകൃഷ്ണനും സരിതാ എസ് നായരും ചേർന്ന് നടത്തിയ തട്ടിപ്പ് കമ്പനിയായ ടീം സോളാറിലെ ഉദ്യോഗസ്ഥനും കേസിൽ പെട്ട് ജയിലിൽ കിടക്കുന്ന ആളുമായ മണിലാലിന് വേണ്ടി  മുഖ്യമന്ത്രി ഇടപെട്ടതിന്‍െറയും സാമ്പത്തികമായി സഹായിക്കാൻ തന്‍െറ ഗ്രൂപ്പുകാരനായ കോണ്‍ഗ്രസ്‌ എം എൽ എ ക്ക് നിർദ്ദേശം നൽകിയതിന്‍െറയും തെളിവാണ് പുറത്തു വന്നത്.

 മണിലാലിന്‍െറ  സഹോദരൻ റിജേഷ് ഉമ്മൻ‌ചാണ്ടി യോട് ഫോണിൽ സംസാരിക്കുന്നതിന്‍െറ ശബ്ദരേഖയിൽ കേസുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമാകുന്നുണ്ട്. മണിലാലിനെ മോചിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നത്രേ . ഇതു നടക്കാത്ത സാഹചര്യത്തിൽ റിജേഷ് ബന്ധുക്കളോടൊപ്പം മുഖ്യമന്ത്രിയെ പലതവണ കണ്ടു. എം എൽ എ  മാധവനോട് മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം മാധവൻ അര ലക്ഷം രൂപയും നൽകി . സോളാർ ജുഡീഷ്യൽ കമ്മിഷൻ തെളിവ് നൽകാൻ വിളിച്ചിട്ടുണ്ടെന്നും അവരോട് എന്തു പറയണമെന്നുമാണ് റിജേഷ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. സംഭാഷണത്തിനിടയിൽ മുഖ്യമന്ത്രി. ഒഴിഞ്ഞു മാറാനും സംസാരം അവസാനിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. കൃത്യമായി മറുപടി നൽകാൻ കഴിയാതെ മുഖ്യമന്ത്രി തപ്പിക്കളിക്കുന്നുമുണ്ട്. 
 

സംഭാഷണത്തിന്‍റെ പൂര്‍ണ രൂപം
ഉമ്മന്‍ ചാണ്ടി: ഹലോ
റിജേഷ്: സര്‍ ഗുഡ് മോര്‍ണിങ്
ഉമ്മന്‍ ചാണ്ടി: അതെ
റിജേഷ്:  ഞാന്‍ തൃശൂരില്‍ നിന്നാണ്.ഞാന്‍ സോളാര്‍ കേസിന്‍െറ ആളാണ്,റിജേഷ്. ഞങ്ങളുടെ സ്ഥിതി ആകെ പരിതാപകരമാണ്. അതിനിടയില്‍ സരിതയുടെ ഭീഷണി വേറെ.ഞങ്ങള്‍  എന്തൂട്ടാ ചെയ്യ
ഉമ്മന്‍ ചാണ്ടി; എനിക്കിനിയൊന്നും ചെയ്യാനില്ല.ഞാന്‍ മാധവനോട് പറഞ്ഞിട്ടുണ്ട് കെട്ടോ..
റിജേഷ്:  അതിന് മാധവന്‍ സാര്‍ ഫോണെടുക്കുന്നില്ല.
ഉമ്മന്‍ ചാണ്ടി; ഓകെ ഓകെ. ശരിയെന്നാ..
ഉമ്മന്‍ ചാണ്ടി; ഹലോ
റിജേഷ്:  സര്‍ ഗുഡ് മോര്‍ണിങ്.ഞാന്‍ തൃശൂരില്‍ നിന്ന് റിജേഷാണ്. മറ്റേ കേസുണ്ടായിരുന്നല്ളോ സോളാറിന്‍െറ
ഉമ്മന്‍ ചാണ്ടി;ആ...ആ..
റിജേഷ്:  ഞങ്ങളുടെ സ്ഥിതി ഇപ്പോ സാറിനോട് പറഞ്ഞിട്ട് മനസ്സിലായില്ലല്ളോ,ഞങ്ങക്കിപ്പം ജനുവരി 12ാം തിയ്യതിയും 20ാം തിയ്യതിയും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍െറ മുന്നില്‍ ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്.ഞങ്ങള്‍ എന്തൂട്ടാ ചെയ്യണ്ടത്
ഉമ്മന്‍ ചാണ്ടി: അത് സംബന്ധിച്ച് എനിക്കോന്നും പറയാനില്ല.നിങ്ങള്‍ക്കിപ്പോ എന്താണ്....
റിജേഷ്: സാറേ ഞങ്ങടെ ഉളളീക്കിടക്കണ ആള് പുറത്തായിക്കഴിഞ്ഞാ ഞങ്ങളെ വിഷയങ്ങള്‍ തീര്‍ന്ന്.ഞങ്ങള്‍ക്കിപ്പൊ നിങ്ങളെ ഉപദ്രവിക്കണമെന്നോ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉപദ്രവിക്കണമെന്നോ ഇല്ല..
ഉമ്മന്‍ ചാണ്ടി: നിങ്ങള്‍ക്ക് എന്താണോ ഉള്ളത്,അതങ്ങ് പറയുക..
റിജീഷ്: ഞാനിപ്പൊ പറഞ്ഞുകഴിഞ്ഞാല്‍ ഇതുള്‍പ്പെടെ, സാറ് മാധവന്‍ സാറെ വിളിച്ച് മാധവന്‍ സാറ് എനിക്ക് പൈസ തന്ന കാര്യം ഉള്‍പ്പെടെ ഇപ്പോ പുറത്തുപോയിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് സാറിന് അറിയോ?
ഉമ്മന്‍ ചാണ്ടി; ഓകെ ഓകെ
റിജേഷ്: മാധവന്‍ സാറ് എന്‍െറ കാര്യത്തില്‍ വേറൊരു തീരുമാനവും ഉണ്ടാക്കിയിട്ടില്ല.
ഉമ്മന്‍ ചാണ്ടി;  ഓകെ അത് ഞാന്‍ പറഞ്ഞില്ളെ,ഞാനന്ന് ഏല്‍പ്പിച്ചതാ.അപ്പം നിങ്ങള്‍ തന്നെയങ്ങ് സംസാരിച്ചോണം കേട്ടോ.
റിജേഷ്:  പക്ഷെ സാറെ സംസാരിക്കണമെങ്കില്‍ ഞങ്ങള്‍ക്കൊരു ഇത് വേണ്ടേ, ഒന്ന് ഫോണെടുക്കണ്ടെ.ഒരു എം.എല്‍ഴഎ എന്ന് പറഞ്ഞാല്‍ അങ്ങനെയല്ളെ.
ചാണ്ടി: ഓകെ ഓകെ.അത് ചെയ്യാം..പുളളി മതി കെട്ടോ..
റിജേഷ്: : സാറ് വിചാരിച്ചാല്‍ നടക്കാവുന്ന കാര്യമേയുളളൂ
ഉമ്മന്‍ചാണ്ടി : എനിക്കെന്ത് ചെയ്യാന്‍ പറ്റും. നമ്മള്‍ അവിടെയുള്ളവരോട് പറഞ്ഞു..
നിങ്ങളെ ഹെല്‍പ് ചെയ്യാന്‍ പറഞ്ഞു. ഹെല്‍പ് ചെയ്തു. ഹെല്‍പ് ചെയ്തതിന്‍െറ പേരില്‍ പുളളിക്കെതിരെ ആക്ഷേപം വന്നു. എന്തു ചെയ്യാന്‍ പറ്റും.
റിജേഷ്: ഞാന്‍ ആള്‍ക്കെതിരെ ആക്ഷേപം അങ്ങനൊന്നും പറഞ്ഞില്ല. ഇവിടെ ഒന്ന് ഒന്നര വര്‍ഷമായി ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാ. ഞങ്ങള്‍ ഇതില്‍ മനസ്സാ വാചാ കര്‍മണാ ഒന്നും ചെയ്തിട്ടില്ല.
 
 
റിജേഷിനെ സരിതാ എസ് നായർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്ന മറ്റൊരു ശബ്ദരേഖയും മീഡിയ വണ്‍ പുറത്തു വിട്ടു .നിന്‍െറ കയ്യിൽ തെളിവുണ്ടെങ്കിൽ കൊണ്ട് ഉലത്തടാ എന്ന്  സരിത പറയുന്നതായാണ് ശബ്ദരേഖയിൽ ഉള്ളത് .

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP