സ്വാഗതം
WELCOME

News Update..

Monday, September 30, 2013

നൈറോബി ആക്രമണം: ഉത്തരം മുട്ടി കെനിയന്‍ സര്‍ക്കാര്‍ Madhyamam News Feeds

നൈറോബി ആക്രമണം: ഉത്തരം മുട്ടി കെനിയന്‍ സര്‍ക്കാര്‍ Madhyamam News Feeds

Link to

നൈറോബി ആക്രമണം: ഉത്തരം മുട്ടി കെനിയന്‍ സര്‍ക്കാര്‍

Posted: 30 Sep 2013 12:51 AM PDT

Image: 

നൈറോബി: കെനിയയിയിലെ നൈറോബി ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ വ്യക്തമായി ഉത്തരം പറായാനാവാതെ സര്‍ക്കാര്‍ കുഴങ്ങുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് തന്നെ ഇന്‍റലിജന്‍സ് ഓഫീസ് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെനിയന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ജസീറ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വെസ്റ്റേജ് ഷോപ്പിങ് മാളിലും നൈറോബിയിലെ ഹോളി ബസലിക്ക ചര്‍ച്ചിലും അശ്ശബാബ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കെനിയന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ളെന്ന  ചോദ്യങ്ങളാണിപ്പോള്‍ ഉയരുന്നത്. ആക്രമണം നടന്ന ഷോപ്പിങ് മാളില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആക്രമണത്തില്‍ കാണാതായവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

എന്നാല്‍, ആക്രണത്തില്‍ കെനിയന്‍ സര്‍ക്കാര്‍  12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും  ഇതില്‍ ഉള്‍പെട്ട വ്യക്തി ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്ന കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ജോസെഫ് ഒലെ ലെങ്കു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ വിവിധ സുരക്ഷാ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇന്ന് പാര്‍ലമെന്‍്ററി പ്രതിരോധ കമ്മിറ്റി ചോദ്യം ചെയ്യും.

കുട്ടികളിലെ ദുശ്ശീലം അകറ്റാന്‍ ജില്ലാപഞ്ചായത്തിന്‍െറ കര്‍മപദ്ധതി

Posted: 30 Sep 2013 12:26 AM PDT

കോഴിക്കോട്: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയും ദുശ്ശീലങ്ങളും മാറ്റിയെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ജില്ലയിലെ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തുന്നതാണ് കര്‍മപദ്ധതി. ഇതിനായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ഷീബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി.
ജില്ലയില്‍ കുട്ടിക്കള്ളന്മാര്‍ പിടിയിലാകുന്ന സാഹചര്യം കണക്കിലെടുത്താണ് കര്‍മപദ്ധതിക്ക് രൂപം നല്‍കിയത്. വിദ്യാര്‍ഥികള്‍ പഠിക്കുന്ന പശ്ചാത്തലം മനസ്സിലാക്കി കുറ്റങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ആദ്യപടി. ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ബോധവത്കരണത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വസ്തുക്കളുടെ ഉപഭോഗം വരുത്തുന്ന ഭവിഷ്യത്ത് ബോധ്യപ്പെടുത്താന്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെയാവും ബോധവത്കരണം. മനശ്ശാസ്ത്ര വിദഗ്ധര്‍,രക്ഷാകര്‍ത്താക്കള്‍, സാമൂഹിക സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണം പദ്ധതിയില്‍ ഉറപ്പുവരുത്തും.
ജില്ലാ പഞ്ചായത്ത് ഉടന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കും യോഗത്തില്‍ അന്തിമധാരണയായി. ജീവിത ശൈലീ രോഗങ്ങള്‍ തടയാന്‍ കുട്ടികളില്‍ ബോധവത്കരണം നടത്തും. വിദ്യാര്‍ഥികളില്‍ സമഗ്ര കായികക്ഷമത ഉറപ്പാക്കുന്ന പരിപാടികളും സ്കൂളുകളില്‍ നടത്തും. പ്രഥമശുശ്രൂഷ നല്‍കുന്നത് എങ്ങനെയെന്നത് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പരിശീലിപ്പിക്കും. പ്രഥമ ശുശ്രൂഷ നല്‍കാന്‍ പരിശീലിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും. ക്ളാസ് ലീഡര്‍മാര്‍ക്ക് നേതൃ പരിശീലനവും ഇതോടൊപ്പം നടത്തും.
നവംബര്‍ ഭാഷാഭിമാന മാസമായി ആചരിക്കും. ശ്രേഷ്ഠ പദവി ലഭിച്ച മലയാളഭാഷയുടെ മഹത്ത്വം ഉദ്ഘോഷിക്കുന്ന പരിപാടികള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ തുടക്കമിട്ട കൗമാര സഭ ഹൈസ്കൂളുകളിലും വ്യാപിപ്പിക്കും. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം ഈവര്‍ഷം തന്നെ നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്‍െറ വിജയോത്സവം പരിപാടിയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എട്ടാം ക്ളാസിലെയും ഹൈസ്കൂളുകളോട് ചേര്‍ന്നുള്ള അഞ്ചാം തരത്തിലെയും വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് പരിപാടിയും നടത്തും. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചാണ് പരിപാടി നടത്തുക. ഹയര്‍സെക്കന്‍ഡറി അധ്യാപികമാരെ പങ്കെടുപ്പിച്ച് അധ്യാപക സംഗമവും പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് സഹവാസ ക്യാമ്പും നടത്തും. പെണ്‍കുട്ടികളുടെ വ്യക്തിവികസനം ലക്ഷ്യമിട്ട് പ്രത്യേക പരിപാടി നടത്താനും പദ്ധതിയുണ്ട്.
യോഗത്തില്‍ ഹയര്‍സെക്കന്‍ഡറി ജില്ലാ കോഓഡിനേറ്റര്‍ പി.കെ. രാജന്‍, ഡി.ഇ.ഒ എന്‍. അഹമ്മദ്, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. കുഞ്ഞഹമ്മദ്, ജില്ലാപഞ്ചായത്ത് കര്‍മസമിതി ചെയര്‍മാന്‍ കാവില്‍ പി. മാധവന്‍, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കോഓഡിനേറ്റര്‍ കെ.കെ. ശിവദാസന്‍ എന്നിവരും പങ്കെടുത്തു.
 

കുട്ടികളിലെ ദുശ്ശീലം അകറ്റാന്‍ ജില്ലാപഞ്ചായത്തിന്‍െറ കര്‍മപദ്ധതി

Posted: 30 Sep 2013 12:26 AM PDT

കോഴിക്കോട്: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയും ദുശ്ശീലങ്ങളും മാറ്റിയെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ജില്ലയിലെ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തുന്നതാണ് കര്‍മപദ്ധതി. ഇതിനായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ഷീബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി.
ജില്ലയില്‍ കുട്ടിക്കള്ളന്മാര്‍ പിടിയിലാകുന്ന സാഹചര്യം കണക്കിലെടുത്താണ് കര്‍മപദ്ധതിക്ക് രൂപം നല്‍കിയത്. വിദ്യാര്‍ഥികള്‍ പഠിക്കുന്ന പശ്ചാത്തലം മനസ്സിലാക്കി കുറ്റങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ആദ്യപടി. ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ബോധവത്കരണത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വസ്തുക്കളുടെ ഉപഭോഗം വരുത്തുന്ന ഭവിഷ്യത്ത് ബോധ്യപ്പെടുത്താന്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെയാവും ബോധവത്കരണം. മനശ്ശാസ്ത്ര വിദഗ്ധര്‍,രക്ഷാകര്‍ത്താക്കള്‍, സാമൂഹിക സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണം പദ്ധതിയില്‍ ഉറപ്പുവരുത്തും.
ജില്ലാ പഞ്ചായത്ത് ഉടന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കും യോഗത്തില്‍ അന്തിമധാരണയായി. ജീവിത ശൈലീ രോഗങ്ങള്‍ തടയാന്‍ കുട്ടികളില്‍ ബോധവത്കരണം നടത്തും. വിദ്യാര്‍ഥികളില്‍ സമഗ്ര കായികക്ഷമത ഉറപ്പാക്കുന്ന പരിപാടികളും സ്കൂളുകളില്‍ നടത്തും. പ്രഥമശുശ്രൂഷ നല്‍കുന്നത് എങ്ങനെയെന്നത് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പരിശീലിപ്പിക്കും. പ്രഥമ ശുശ്രൂഷ നല്‍കാന്‍ പരിശീലിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും. ക്ളാസ് ലീഡര്‍മാര്‍ക്ക് നേതൃ പരിശീലനവും ഇതോടൊപ്പം നടത്തും.
നവംബര്‍ ഭാഷാഭിമാന മാസമായി ആചരിക്കും. ശ്രേഷ്ഠ പദവി ലഭിച്ച മലയാളഭാഷയുടെ മഹത്ത്വം ഉദ്ഘോഷിക്കുന്ന പരിപാടികള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ തുടക്കമിട്ട കൗമാര സഭ ഹൈസ്കൂളുകളിലും വ്യാപിപ്പിക്കും. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം ഈവര്‍ഷം തന്നെ നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്‍െറ വിജയോത്സവം പരിപാടിയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എട്ടാം ക്ളാസിലെയും ഹൈസ്കൂളുകളോട് ചേര്‍ന്നുള്ള അഞ്ചാം തരത്തിലെയും വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് പരിപാടിയും നടത്തും. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചാണ് പരിപാടി നടത്തുക. ഹയര്‍സെക്കന്‍ഡറി അധ്യാപികമാരെ പങ്കെടുപ്പിച്ച് അധ്യാപക സംഗമവും പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് സഹവാസ ക്യാമ്പും നടത്തും. പെണ്‍കുട്ടികളുടെ വ്യക്തിവികസനം ലക്ഷ്യമിട്ട് പ്രത്യേക പരിപാടി നടത്താനും പദ്ധതിയുണ്ട്.
യോഗത്തില്‍ ഹയര്‍സെക്കന്‍ഡറി ജില്ലാ കോഓഡിനേറ്റര്‍ പി.കെ. രാജന്‍, ഡി.ഇ.ഒ എന്‍. അഹമ്മദ്, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. കുഞ്ഞഹമ്മദ്, ജില്ലാപഞ്ചായത്ത് കര്‍മസമിതി ചെയര്‍മാന്‍ കാവില്‍ പി. മാധവന്‍, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കോഓഡിനേറ്റര്‍ കെ.കെ. ശിവദാസന്‍ എന്നിവരും പങ്കെടുത്തു.
 

വീട്ടു ജോലിക്കാര്‍ക്ക് വേണ്ടിയുള്ള നിയമം മന്ത്രിസഭയുടെ പരിഗണണയില്‍

Posted: 30 Sep 2013 12:25 AM PDT

Image: 

ദോഹ: ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ വേറിട്ട അധ്യായമായി മാറാന്‍ സാധ്യതയുള്ള വീട്ടുജോലിക്കാരുടെ തൊഴില്‍ അവകാശങ്ങളെ കുറിച്ചുള്ള നിയമം കൂടുതല്‍ പഠനങ്ങള്‍ക്കായി മന്ത്രിസഭയുടെ പരിഗണനയിലെത്തി. വീട്ടുജോലിക്കാരുടെ അവകാശങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് നിയമം.
വീട്ടുജോലിക്കാരുടെ ക്ഷേമം ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടന നിയമത്തിലെ 189 വകുപ്പ് അനുസരിച്ചാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഖത്തര്‍ തൊഴില്‍ നിയമത്തില്‍ വീട്ടു ജോലിക്കാരെക്കുറിച്ച് പ്രത്യേകിച്ചൊന്നും പ്രതിപാദിക്കുന്നില്ലെന്നതിനാലാണ് ഇവര്‍ക്ക് വേണ്ടി പ്രത്യേകം നിയമമുണ്ടാക്കാന്‍ തീരുമാനിച്ചത്.  തൊഴില്‍ സമയം, ആഴ്ചയിലെ അവധി തുടങ്ങിയ ഈ നിയമത്തിലെ വ്യവസ്ഥകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്.

സി.പി.എം-സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് ഐ ഗ്രൂപ്പ്; ഐക്യം വേണമെന്ന് സോണിയ

Posted: 30 Sep 2013 12:15 AM PDT

Image: 

തിരുവനന്തപുരം: കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ധരിപ്പിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടി അധ്യക്ഷയുമായുള്ള  കൂടിക്കാഴ്ചയില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചത്. സര്‍ക്കാരും സി.പി.എമ്മും തമ്മില്‍ ഗൂഢാലോചന നടക്കുന്നതായാണ് ഐ ഗ്രൂപ്പിന്റെ പ്രധാന ആരോപണം.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇതാണ് വ്യക്തമാകുന്നത്. ഇതിന് പകരമായി സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനം സ്വീകരിക്കാമെന്നതാണ് സി.പി.എം ധാരണ. സ്വന്തം ഓഫിസ് സംരക്ഷിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി എങ്ങനെ സംസ്ഥാനത്തെ സംരക്ഷിക്കുമെന്നും നേതാക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് പന്തളം സുധാകരന്‍ അഭിപ്രായം പ്രകടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല പാര്‍ട്ടിയെ നയിക്കണമെന്നും സോണിയായോട് സുധാകരന്‍ രേഖാമൂലം ആവശ്യപ്പെട്ടു.

അതേസമയം, എല്ലാ പ്രശ്നങ്ങളും സോണിയ ഗാന്ധിയെ അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം കെ. മുരളീധരന്‍ പറഞ്ഞു. ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പാര്‍ട്ടി അധ്യക്ഷ നിര്‍ദേശിച്ചു. ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ അറിയിച്ചിട്ടുണ്ട്. ഹൈകോടതി വിധിക്ക് ശേഷമുണ്ടായ സംശയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി അറിയിച്ചതായി മുരളീധരന്‍ വ്യക്തമാക്കി.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് സോണിയ ഗാന്ധി അറിയിച്ചതായി വി.എം. സുധീരന്‍ പറഞ്ഞു. സംസ്ഥാന ഘടകത്തെ കുറിച്ചുള്ള നിലപാട് പാര്‍ട്ടി അധ്യക്ഷയെ അറിയിച്ചു. യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമില്‍ കോടികളുടെ ഫണ്ട് പാഴാവുന്നു

Posted: 30 Sep 2013 12:09 AM PDT

നെല്ലിയാമ്പതി: കൃത്യമായ ആസൂത്രണമില്ലാത്തതും അധികൃതരുടെ മേല്‍നോട്ടമില്ലാത്തതും കാരണം ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ചെലവാക്കിയ കോടിക്കണക്കിന് രൂപയുടെ ഫണ്ട് പാഴായിപ്പോകുന്നു. അധികൃതരുടെ അനാസ്ഥമൂലം ഫാമിലെ ഏക്കര്‍കണക്കിന് കൃഷിയാണ്  നശിക്കുന്നത്. സര്‍ക്കാര്‍ ജനകീയാസൂത്രണത്തിലുള്‍പ്പെടുത്തി വ്യാപിപ്പിച്ച ഓറഞ്ച് കൃഷി പൂര്‍ണമായും നശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ ഫണ്ടാണ് ഇതിനായി അനുവദിച്ചിരുന്നത്.
പാഷന്‍ ഫ്രൂട്ട് കൃഷി ഭാഗികമായി നശിച്ച മട്ടാണ്. രണ്ടേക്കര്‍ സ്ഥലത്തെ മൂന്ന് വര്‍ഷത്തോളം പ്രായമുളള  പാഷന്‍ ഫ്രൂട്ട് തൈകളാണ് നശിച്ചത്. ഏകദേശം ഒമ്പത് വര്‍ഷം വരെ വിളവെടുക്കാവുന്നവയാണിവ. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആന്തൂറിയം തൈകള്‍ക്ക് സംരക്ഷണ കവചങ്ങള്‍ പണം മുടക്കി സ്ഥാപിച്ചിരുന്നെങ്കിലും നിലവാരമില്ലാത്തതിനാല്‍ തകര്‍ന്നു. പുതിയ സ്ഥലം ഉഴുന്നതിനും കൃഷിയിറക്കുന്നതിനുമായി വാങ്ങിക്കൂട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്ര സാമഗ്രികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗപ്പെടുത്തിയിട്ടില്ല. അവയെല്ലാം തുരുമ്പെടുത്തുകഴിഞ്ഞു. പഴ സംസ്കരണ പ്ളാന്‍റിലെ ഉപകരണങ്ങളുടെ സ്ഥിതിയും ഇതുതന്നെ.
കൂടുതല്‍ തൊഴിലാളികളെ നിയമിച്ച് ഫാമില്‍ അനുവദിച്ച കോടികളുടെ ഫണ്ട് വിനിയോഗിച്ച് കൃത്യമായ മേല്‍നോട്ടം നടത്തിയാല്‍ ഓറഞ്ചുഫാമിന് നേട്ടമുണ്ടാക്കാമെന്നിരിക്കെ അധികൃതരുടെ ഉത്തരവാദിത്തരഹിതമായ പ്രവര്‍ത്തനം ദോഷകരമായിത്തീരുമെന്നാണ് തൊഴിലാളികളുടെ പക്ഷം. ഫണ്ടുകള്‍ ഉപയോഗിച്ച് ടെന്‍ഡറുകള്‍ നല്‍കി വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് പകരം ഫാമിലെ കൃഷി നല്ല രീതിയില്‍ വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്.
ഫാമില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കണമെന്ന 2008ലെ സര്‍ക്കാര്‍ ഉത്തരവും കാറ്റില്‍ പറത്തിയിരിക്കുകയാണ്. മേലധികാരികളില്‍ ചിലര്‍ ഇപ്പോള്‍ ഫാമില്‍ കൃത്യമായി ഹാജരാകുന്നില്ളെന്നും ഇങ്ങനെ പോയാല്‍ ഈ സാമ്പത്തിക വര്‍ഷം ഫാമിനെ കാത്തിരിക്കുന്നത് കനത്ത നഷ്ടമാണെന്നും തൊഴിലാളികള്‍ പറയുന്നു.
 

ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം നടത്തിയത് വാടക സാമഗ്രികള്‍ ഉപയോഗിച്ച്

Posted: 29 Sep 2013 11:50 PM PDT

Subtitle: 
ഉദ്ഘാടന പിറ്റേന്ന് ഉപകരണങ്ങള്‍ മാറ്റി

തിരൂര്‍: ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനത്തിന് ഉപയോഗിച്ചത് വാടക ഡയാലിസിസ് മെഷീനുകള്‍. ഉദ്ഘാടനത്തലേന്ന് പുതിയ മെഷീനുകള്‍ എന്ന തരത്തില്‍ ആശുപത്രിയില്‍ സ്ഥാപിച്ചവ ഉദ്ഘാടനത്തിന്‍െറ തൊട്ടുപിന്നാലെ കരാറുകാര്‍ എടുത്തുകൊണ്ടുപോയി. ശനിയാഴ്ചയായിരുന്നു ഏറെ കൊട്ടിഘോഷിച്ച് ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം.  
കേന്ദ്രത്തില്‍ 12 മെഷീനുകളാണ് സ്ഥാപിച്ചിരുന്നത്. പുതുതായി മൂന്ന് മെഷീനുകള്‍ കൂടി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു.  27ാം തീയതിയോടെ മെഷീനുകള്‍ സ്ഥാപിക്കുമെന്നാണ് നേരത്തെ സ്വാഗതസംഘം രൂപവത്ക്കരണയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് പ്രഖ്യാപിച്ചിരുന്നത്. അതിനാല്‍ ശനിയാഴ്ച കേന്ദ്രത്തിലുണ്ടായിരുന്ന മെഷീനുകള്‍ താല്‍ക്കാലിക സംവിധാനമാണെന്ന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങള്‍പോലും അറിഞ്ഞില്ല.  ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി കേന്ദ്രത്തില്‍ സ്ഥാപിച്ച മെഷീനുകള്‍ ഇവയുടെ കരാറെടുത്ത സ്ഥാപന അധികൃതര്‍ തിരിച്ചുകൊണ്ടുപോകാനത്തെിയപ്പോഴാണ് ഉദ്ഘാടനത്തിന്പിന്നിലെ അഡ്ജസ്റ്റ്മെന്‍റ് ആശുപത്രി അധികൃതരും നാട്ടുകാരും അറിയുന്നത്. അതോടെ സംഭവം വിവാദമാകുകയും പ്രതിഷേധവുമായി സംഘടനകള്‍ രംഗത്തത്തെുകയും ചെയ്തു. മെഷീന്‍ സ്ഥാപിക്കല്‍ കരാറെടുത്തിരുന്ന സ്ഥാപനത്തിന് അവ യഥാസമയം ലഭിക്കാതിരുന്നതിനാലാണ് താല്‍ക്കാലിക സംവിധാനം ഒരുക്കിയതെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. വൈകാതെ പുതിയവ സ്ഥാപിക്കുമെന്നും അടുത്തമാസത്തോടെ കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുമെന്നുമാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്. സംഭവത്തില്‍ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍വരെ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്.
 

ഹൈറേഞ്ചില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വ്യാപകം

Posted: 29 Sep 2013 11:42 PM PDT

അടിമാലി: ഹൈറേഞ്ചില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വ്യാപകമായി വിറ്റഴിക്കുന്നു. പ്രമുഖ കമ്പനികളുടെ പാക്കറ്റുകളില്‍ എത്തുന്ന വെളിച്ചെണ്ണയില്‍ മെഴുകെന്നാണ് പരാതി.
സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള കമ്പനി പാക്കറ്റുകളില്‍ പോലും മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പന നടത്തിവരുന്നുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മെഴുക്, പാരാഫിന്‍ ഓയില്‍ മുതലായവയാണ് വെളിച്ചെണ്ണയില്‍ ചേര്‍ത്തിട്ടുള്ളത്.അടിമാലി, ചെറുതോണി, കട്ടപ്പന, മൂന്നാര്‍, നെടുംങ്കണ്ടം, രാജാക്കാട്, രാജകുമാരി, പത്താംമൈല്‍, ഇരുമ്പുപാലം, ബൈസണ്‍വാലി എന്നിവിടങ്ങളിലാണ് വ്യാജ വെളിച്ചെണ്ണ വില്‍പന നടത്തുന്നതെന്നാണ് പരാതി. വെളിച്ചെണ്ണ ഉരുക്കിയെടുത്താലും മെഴുക് ഉരുകാതെ  കിടക്കും.
തൃശൂര്‍ ജില്ലയില്‍ നിന്നാണ് എത്തുന്നതെന്നാണ് സംശയം. പ്രമുഖ കമ്പനികളുടെ പാക്കിങ് കവറുകള്‍ അച്ചടിച്ച് പോലും തട്ടിപ്പ് നടത്തുന്നവര്‍ ഈ മേഖലയിലുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമം കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള കമ്പനികളുടെപേരിലായതിനാല്‍ ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ളെന്ന ആക്ഷേപമുണ്ട്. എന്നാല്‍, രേഖാമൂലമുള്ള പരാതി കിട്ടിയാല്‍  നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അധികാരികള്‍ പറയുന്നത്.
 

യുവരാജ് ടീമില്‍ തിരിച്ചത്തെി

Posted: 29 Sep 2013 11:40 PM PDT

Image: 

മുംബൈ: ആസ്ട്രേലിക്കെതിരായ ഏകദിന, ട്വന്‍്റി -20 മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്ങിനെ ഉള്‍പ്പെടുത്തി.
മോശം  പ്രകടനത്തിന്‍്റെ പേരില്‍  മാസങ്ങളായി യുവരാജ് സിങ്ങിനെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആസ്ട്രേലിയയ്ക്കെതിരായ ട്വന്‍്റി -20 മത്സരത്തിലും ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമിലാണ്  യുവരാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരിയില്‍ ധര്‍മശാലയില്‍ നടന്ന ഇംഗ്ളണ്ടിനെതിരായ  ഏകദിനത്തിലാണ് യുവരാജ് അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്.

ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ നിന്നും ഒഴിവാക്കി.  വീരേന്ദ്ര സെവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്ക് ടീമില്‍ തിരിച്ചത്തൊനായില്ല.
ടീം: ധോണി, (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, യുവരാജ് സിങ്, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ, വിനയ് കുമാര്‍, അമിത് മിശ്ര, അമ്പാട്ടി റായ്ഡു, മുഹമ്മദ് ഷാമി, ജയദേവ് ഉനാഡ്കഡ്.

ഇളവുകാലാവധി അവസാന ഘട്ടത്തില്‍; നിറം മങ്ങി ബത്ഹ

Posted: 29 Sep 2013 11:37 PM PDT

Image: 

റിയാദ്: അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാനും അല്ലാത്തവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുമായി സൗദി ഭരണകൂടം നല്‍കിയ ഇളവുകാലാവധി അവസാന ഘട്ടത്തിലെത്തുമ്പോള്‍ തലസ്ഥാനമായ റിയാദിന്‍െറ നഗര കേന്ദ്രമായ ബത്ഹയുടെ നിറം മങ്ങുന്നു. ഇളവു കാലാവധിയുടെ ആദ്യഘട്ടത്തില്‍ വ്യാപാര, സേവനമേഖലകളില്‍ ചെറിയ തോതില്‍ ബാധിച്ച മാന്ദ്യം അവസാനത്തോടടുക്കുമ്പോള്‍ കടുത്തിരിക്കുന്നു. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ ബത്ഹയിലുണ്ടായിരുന്ന ജനബാഹുല്യത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.
അവധി ദിനങ്ങളില്‍ റിയാദിന്‍െറ വിദൂര ദിക്കുകളില്‍ നിന്നും ലേബര്‍ ക്യാമ്പുകളില്‍ നിന്നുമായി എത്തുന്ന വിദേശ തൊഴിലാളികളെ മുഖ്യമായി ആശ്രയിച്ചിരുന്ന വ്യാപാര മേഖലയെയാണ് ഇത് കാര്യമായി ബാധിച്ചത്. കച്ചവടത്തില്‍ 50 ശതമാനത്തിലേറെ കുറവ് വന്നതായി ബത്ഹയിലെ ഒരു ഹോട്ടല്‍ നടത്തിപ്പുകാരന്‍ പറഞ്ഞു. മലയാളികളേക്കാള്‍ ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, യൂ.പി സംസ്ഥാനക്കാരായ   തൊഴിലാളികളായ ഉപഭോക്താക്കളുടെ എണ്ണത്തിലാണ് വന്‍തോതില്‍ കുറവ് അനുഭവപ്പെടുന്നത്. വാരാന്ത്യ അവധി ദിനങ്ങളിലുണ്ടായിരുന്ന വ്യാപാരത്തേയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇളവു കാലവധി അവസാനിക്കുന്നതിനൊപ്പം രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതും കച്ചവടക്കാര്‍ക്ക് വിനയായി. ഭക്ഷണവും മറ്റു കാര്യങ്ങള്‍ക്കുമായി കൈയയച്ച് ചെലവഴിച്ചിരുന്ന പ്രവാസികളില്‍ അധിക പേരും അതെല്ലാം ചുരുക്കി നാട്ടിലേക്ക് പണമയക്കുന്നതിലേക്ക് തിരിഞ്ഞതോടെ, അതുവഴിയുള്ള വ്യാപാരത്തിലും ഇടിവ് വന്നു. ബത്ഹ കേന്ദ്രീകരിച്ചുണ്ടായിരുന്ന അനധികൃത ടാക്സിക്കാരില്‍ മിക്കവരും നാട്ടിലേക്ക് പോയതായി ബത്ഹയിലെ ഹോട്ടല്‍ നടത്തിപ്പുകാരന്‍ പറഞ്ഞു. 50ഓളം പേരുണ്ടായിരുന്നതില്‍ ഒമ്പത് പേര്‍ മാത്രമാണിപ്പോഴുള്ളത്. ഇളവു കാലാവധിയുടെ ആദ്യദിനങ്ങളിലെ ശക്തമായ പരിശോധനയില്‍ നിന്ന് രക്ഷതേടി നാട്ടിലേക്ക് പോയവരാണധികവും.
മൊബൈല്‍ സേവന മേഖലയിലും മാന്ദ്യം പ്രകടമാണ്. ഈജിപ്ത് ഉള്‍പ്പെടെയുള്ള അറബ്രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ എണ്ണത്തില്‍ 50 ശതമാനത്തിലേറെയാണ് കുറവ് വന്നതെന്ന് ബത്ഹയിലെ പ്രമുഖ ഷേപ്പിങ് മാളിലെ മൊബൈല്‍ ഷോപ്പുടമ പറഞ്ഞു. ഇളവു കാലവധി ഉപയോഗപ്പെടുത്തി നാടണയുന്നതില്‍ ഏഷ്യന്‍ രാജ്യക്കാര്‍ക്കൊപ്പം വിവിധ അറബ്-ആഫ്രിക്കന്‍ രാജ്യക്കാരും പിറകിലല്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇതോടൊപ്പം പുതിയ വിസകള്‍ അനുവദിക്കുന്നതിലുള്ള നിയന്ത്രണവും വ്യാപാരത്തെ ബാധിക്കുന്നുണ്ട്. ആരോഗ്യ മേഖലയിലാണ് ഇത് കൂടുതല്‍ പ്രതിഫലിക്കുന്നത്. പുതുതായി എത്തുന്നവര്‍ക്കുള്ള ഇഖാമ മെഡിക്കലിനെത്തുന്നവരുടെ എണ്ണത്തില്‍ 60 ശതമാനത്തിലേറെ കുറവാണ് അനുഭവപ്പെടുന്നതെന്ന് ബത്ഹയിലെ ഒരു പോളിക്ളിനിക്ക് നടത്തിപ്പുകാരന്‍ വ്യക്തമാക്കി. സാധാരണ ഔ് പേഷ്യന്‍റ് വിഭാഗത്തില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ലെങ്കിലും മാന്ദ്യം പ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട ബഖാല, ബൂഫിയ എന്നിവയേയും ഇത് ബാധിച്ചിട്ടുണ്ട്. ബത്ഹയില്‍ അങ്ങിങ്ങായി ചില കടകള്‍ വില്‍പനക്കും വാടകക്കും നല്‍കുമെന്നറിയിച്ചുള്ള ബോര്‍ഡുകളുണ്ട്. എന്നാല്‍ ബത്ഹക്ക് പുറത്ത് റിയാദിന്‍െറ മറ്റു ഭാഗങ്ങളിലാണ് കടകള്‍ വില്‍പനക്കും വാടകക്കും നല്‍കുമെന്നറിയിച്ചുള്ള ബോര്‍ഡുകള്‍ കൂടുതലുള്ളത്. ഇളവു കാലവധി തീരുന്ന നവംബര്‍ മൂന്നിനും അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലുമായി നാട്ടിലേക്ക് തിരിക്കാന്‍ തയാറായി രേഖകളും മറ്റും ശരിപ്പെടുത്തി കാത്തിരിക്കുന്നവരുണ്ട്. അതിനാല്‍ നവംബര്‍ മൂന്നിന് ശേഷമേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ. അതേസമയം, അനധികൃത താമസക്കാരായി കഴിഞ്ഞിരുന്ന പലരും പദവി ശരിയാക്കി മികച്ച തൊഴില്‍ സാഹചര്യങ്ങളിലേക്ക് മാറിയതിന്‍േറയും പുതതായി തുടങ്ങിയ മെഗാ റിക്രൂട്ടിങ് കമ്പനികള്‍ വഴി രീതിയില്‍ പുതിയ വിസയില്‍ വന്‍കിട പദ്ധതികളിലേക്കും മറ്റും ആളുകള്‍ വരാന്‍ തുടങ്ങുന്നതോടെയും ചിത്രം മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണെല്ലാവരും.
 

Sunday, September 29, 2013

എന്‍. ശ്രീനിവാസന്‍ മൂന്നാമതും ബി.സി.സി.ഐ അധ്യക്ഷന്‍ Madhyamam News Feeds

എന്‍. ശ്രീനിവാസന്‍ മൂന്നാമതും ബി.സി.സി.ഐ അധ്യക്ഷന്‍ Madhyamam News Feeds

Link to

എന്‍. ശ്രീനിവാസന്‍ മൂന്നാമതും ബി.സി.സി.ഐ അധ്യക്ഷന്‍

Posted: 29 Sep 2013 12:53 AM PDT

Image: 

ചെന്നൈ: എന്‍. ശ്രീനിവാസന്‍ മൂന്നാം തവണയും ബി.സി.സി.ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. ദക്ഷിണേന്ത്യയില്‍ നിന്ന് ആരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ എതിരില്ലാതെയാണ് ശ്രീനിവാസന്‍െറ വിജയം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, കേരള, ഹൈദരാബാദ്, ഗോവ എന്നീ ദക്ഷിണേന്ത്യന്‍ അസോസിയേഷനുകള്‍ ശ്രീനിവാസനെ പിന്തുണച്ചു. എന്നാല്‍, സുപ്രീംകോടതി ഉത്തരവ് ഉള്ളതിനാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ശ്രീനിവാസന്‍ സ്ഥാനമേറ്റെടുക്കുക.

സഞ്ജയ് പാട്ടീലിനെ സെക്രട്ടറിയായും അനിരൂദ്ധ് ചൗധരിയെ ട്രഷററായും തെരഞ്ഞെടുത്തു. ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ് അനിരൂദ്ധ് ചൗധരി. രഞ്ജിത് ബിസ്വാള്‍ ആണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) അധ്യക്ഷന്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പ്രസിഡന്‍റ് ടി.സി. മാത്യു ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനാകും. ഒൗദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് ബി.സി.സി.ഐ അധികൃതര്‍ അറിയിച്ചു.
 
പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്രീനിവാസന് മത്സരിക്കാമെങ്കിലും, ജയിച്ചാല്‍ സ്ഥാനമേറ്റെടുക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷമേ ആകാവൂ എന്ന് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യവര്‍മ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ ഐ.പി.എല്‍ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ശ്രീനിവാസന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് വിലക്കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്. ശ്രീനിവാസന്‍്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്‍റ്സിന്‍്റെ  ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്‍്റെ പ്രിന്‍സിപ്പലായിരുന്നു മെയ്യപ്പന്‍. 

പെഷവാറില്‍ കാര്‍ബോംബ് സ്ഫോടനം; 29 മരണം

Posted: 29 Sep 2013 12:37 AM PDT

Image: 

പെഷവാര്‍: പാകിസ്താനിലെ പെഷവാറില്‍ ശക്തിയേറിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 70 ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ക്വിസ്സ ഖവാനി ബസാറിലെ പൊലീസ് സ്റ്റേഷനടുത്താണ് സ്ഫോടനം നടന്നത്. പൊലീസ് സ്റ്റേഷനടുത്ത് നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിമോട്ട് ഉപയോഗിച്ച് ആണ് സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു.
രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തത്തെിയിട്ടുണ്ട്. പരിക്കേറ്റവരെ ലേഡി റീഡിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. സ്ഫോനത്തെ തുടര്‍ന്ന് എട്ടോളം കടകള്‍ കത്തിനശിച്ചു. കടകള്‍ തുറന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയായിരുന്നു സ്ഫോടനം.
കഴിഞ്ഞ ആഴ്ച പെഷവാറിലെ കൃസ്ത്യന്‍ പള്ളിയില്‍ സ്ഫോടനം നടന്നിരുന്നു. 80 പേരാണ് ഇവിടെ മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച ബസില്‍ നടന്ന സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.
 

റോഡപകടങ്ങള്‍ കുറക്കാന്‍ ഫലപ്രദമായി ഇടപെടണം -ജില്ലാ വികസന സമിതി

Posted: 28 Sep 2013 11:51 PM PDT

Subtitle: 
കുടിയൊഴിപ്പിക്കല്‍: സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും, മോഴയാനയെ തിരിച്ചയക്കാന്‍ തടസ്സം പിടിയാനയെ കിട്ടാത്തത്
പാലക്കാട്: ജില്ലയില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ ഉദ്യോഗസ്ഥര്‍ ഫലപ്രദമായി ഇടപെടണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലയിലെ എല്ലാ വിഭാഗം ഡ്രൈവര്‍മാര്‍ക്കും അപകടങ്ങള്‍ കുറക്കുന്നതു സംബന്ധിച്ച പരിശീലനം നല്‍കണം. ഇതുസംബന്ധിച്ച് എന്തെല്ലാം നടപടികളാണ് ജില്ലയില്‍ സ്വീകരിച്ചതെന്ന് എം.എല്‍.എമാരായ അഡ്വ. വി.ടി. ബല്‍റാം, എം. ഹംസ എന്നിവര്‍ ആരാഞ്ഞു.
ഒക്ടോബര്‍ രണ്ടിനകം വാഹനങ്ങളില്‍ സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായി ആര്‍.ടി.ഒ ടി. മുഹമ്മദ് നജീബ് അറിയിച്ചു. ഇത് കര്‍ശനമായി നടപ്പാക്കും. സ്പീഡ് ഗവേണറുടെ ലഭ്യതക്കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീഡ് ഗവേണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഓടിച്ചുനോക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു. ജില്ലയില്‍ വാഹനപരിശോധനക്കായി നാലു സ്ക്വാഡുകളും നിലവിലുണ്ട്. രാത്രിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ പ്രത്യേക സ്ക്വാഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിനു പുറമെ ഹെല്‍മറ്റ് പരിശോധനയും ലൈസന്‍സ് പരിശോധനയും നടത്തുന്നുണ്ട്. പുതിയ ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്ക് റോഡ് സുരക്ഷയില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ ആര്‍.ടി.ഒ പറഞ്ഞു. സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്നതോടൊപ്പം നേത്രപരിശോധനയും നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ വാഹനങ്ങള്‍ ഗവണ്‍മെന്‍റ് നിര്‍ദേശങ്ങള്‍ പാലിക്കാതെ  കൂളിങ് ഫിലിം ഒട്ടിക്കല്‍, സീറ്റ് ബെല്‍റ്റ്  ഉപയോഗിക്കാതിരിക്കല്‍ എന്നിവ തുടരുന്നുണ്ടെന്ന് ആര്‍.ടി.ഒ പറഞ്ഞു. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ വനം വകുപ്പ് വ്യാപക കുടിയൊഴിപ്പിക്കല്‍ നീക്കം നടത്തുന്നതായി കെ.വി. വിജയദാസ് എം.എല്‍.എ പറഞ്ഞു. നികുതി ഒടുക്കുന്ന ഇവരെ പെട്ടെന്ന് കുടിയൊഴിപ്പിക്കാനുള്ള സാഹചര്യമെന്തെന്ന് എം.എല്‍.എ ആരാഞ്ഞു. നിയമസഭാ പെറ്റീഷന്‍ സമിതിയുടെ സംയുക്ത പരിശോധനയില്‍ ഇവരുടെ പട്ടയം നിയമപരമാണെന്ന് കണ്ടെത്തിയിട്ടും വനഭൂമിയെന്നാരോപിച്ച് വനം വകുപ്പ് മേഖലയില്‍ 60ഓളം പേരെ കുടിയിറക്കുന്നത് ഒഴിവാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 01.01.1977നു ശേഷമുള്ള വനഭൂമി കൈയേറ്റം തടയാനുള്ള ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 
വനംവകുപ്പിന്‍െറ അലംഭാവം മൂലം മുക്കാലി-കള്ളമല റോഡ് നിര്‍മാണം പ്രതിസന്ധിയിലായതായി അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍നിന്ന് മൂന്നരക്കോടി ചെലവില്‍ നിര്‍മിക്കുന്ന റോഡിന്‍െറ പ്രവര്‍ത്തനം മൂന്നുമാസം മുമ്പാണ് ആരംഭിച്ചത്. വനംവകുപ്പില്‍നിന്ന് ഇപ്പോള്‍ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം ലഭിച്ചതായും മുമ്പിവിടെ ബ്ളോക്ക് പഞ്ചായത്തിന്‍െറ നിര്‍മാണപ്രവൃത്തികള്‍ നടന്നിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു. വനംവകുപ്പിന്‍െറ ഇത്തരം പ്രവൃത്തികള്‍ നിരുത്തരവാദപരമാണെന്നും തന്‍െറ ഫണ്ടില്‍നിന്ന് 3.5 കോടി രൂപ നഷ്ടമായതായും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട്ടില്‍നിന്ന് രോഗബാധിത മോഴയാനയെ ശിരുവാണി റിസര്‍വ് വനത്തില്‍ കൊണ്ടുവിട്ട നടപടി നീതീകരിക്കാനാവില്ല. ഈ വിഷയത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും എം.എല്‍.എ പറഞ്ഞു. 
പരിശീലനം സിദ്ധിച്ച പിടിയാനയെ കിട്ടാത്തതാണ് മോഴയാനയെ തിരിച്ചയക്കാന്‍ കാലതാമസം ഉണ്ടാകുന്നതിന് കാരണമെന്ന് ഡി.എഫ്.ഒ പറഞ്ഞു. 
മണ്ണാര്‍ക്കാട് മേഖലയില്‍ വ്യാപക കൃഷിനാശം വരുത്തിവെച്ച കാട്ടാന വയനാട്ടില്‍നിന്നു കൊണ്ടുവന്ന ആനയല്ലെന്നും മോഴയാന നിരീക്ഷണത്തിലാണെന്നും അതിന്‍െറ ചലനങ്ങള്‍ വെബ്സൈറ്റിലൂടെ പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും ഡി.എഫ്.ഒ പറഞ്ഞു. ശിരുവാണിയില്‍ വനത്തിനുള്ളിലേക്ക് കയറ്റിവിട്ട ആന തിരിച്ചിറങ്ങാതിരിക്കാന്‍ സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ട്.  ഈ സംവിധാനം മറികടന്ന് ആന ഇറങ്ങുകയാണെങ്കില്‍ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തിരിച്ചോടിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നെയ്യാര്‍ ഡാമില്‍നിന്ന് അപകടകാരികളായ ചീങ്കണ്ണികളെ പറമ്പിക്കുളം ഡാമില്‍ കൊണ്ടുവന്നിട്ട നടപടിപോലെ അനധികൃതമായാണ് വയനാട്ടിലെ ആനയെ പാലക്കാട്ടേക്ക് കൊണ്ടുവന്നതെന്നും കലക്ടര്‍ ഇടപെട്ട് ജില്ലാവികസന സമിതിയുടെ പൊതുവികാരമായി കണക്കാക്കി ആനയെ തിരിച്ചയക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി. ചെന്താമരാക്ഷന്‍ എം.എല്‍.എ പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം സര്‍ക്കാറിനെ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രസ്തുത മേഖലകളില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണമെന്ന് കെ.വി. വിജയദാസ് എം.എല്‍.എ ആവശ്യപ്പെട്ടു.
വയലുകള്‍ അനധികൃതമായി നികത്തിയത് പൂര്‍വസ്ഥിതിയിലാക്കുന്ന നടപടി ഏതുവരെയായെന്ന് എം. ചന്ദ്രന്‍ എം.എല്‍.എ ചോദിച്ചു. രണ്ടു പ്രദേശങ്ങളില്‍നിന്നു മാത്രമേ നികത്തിയ ഭൂമിയിലെ മണ്ണെടുത്ത് കൃഷിക്കനുയോജ്യമാക്കിയിട്ടുള്ളൂ. 
പാലക്കാട്ട് എല്ലായിടത്തും വയലുകള്‍ വീണ്ടെടുക്കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് എം.എല്‍.എ പറഞ്ഞു. വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്ന് കെ. അച്യുതന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
 

കോട്ടക്കലില്‍ കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

Posted: 28 Sep 2013 11:42 PM PDT

കോട്ടക്കല്‍: നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനെതിരെ മുസ്ലിംലീഗ് നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. അക്രമത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 
ശനിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. തൊട്ടിയില്‍ ജലീല്‍, പി. സേതുമാധവന്‍, നല്ലാട്ട് അനില്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം മന്ത്രി ആര്യാടന്‍ മുഹമ്മദ്നടത്തിയ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് പ്രകടനം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. താഴെ കോട്ടക്കലില്‍ നിന്ന് പ്രകടനവുമായെത്തിയ കോണ്‍ഗ്രസുകാരെ ലീഗ് പ്രവര്‍ത്തകര്‍ തടയുകയും മര്‍ദിക്കുകയുമായിരുന്നു. 
ബസ് സ്റ്റാന്‍ഡിന് മുന്നില്‍ തിരൂര്‍, കോട്ടക്കല്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ പൊലീസ് ഉണ്ടായിരുന്നുവെങ്കിലും കാഴ്ചക്കാരായി നില്‍ക്കാനേ സാധിച്ചുള്ളൂ. അക്രമം തടയാന്‍ പൊലീസിന് കഴിയാതെ വന്നതോടെ ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. സംഭവത്തെതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരൂര്‍- മഞ്ചേരി റോഡ് ഉപരോധിച്ചു.
 

കുമ്പനാട് സബ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

Posted: 28 Sep 2013 11:31 PM PDT

Subtitle: 
ജില്ലാ വികസന സമിതിയോഗം
പത്തനംതിട്ട:  കുമ്പനാട് സബ്സ്റ്റേഷന്‍െറ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ വികസന സമിതിയോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 
മെഴുവേലി പഞ്ചായത്തിലെ ചന്ദനക്കുന്ന് കോളനിയിലെ ജീര്‍ണാവസ്ഥയിലെ വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് റവന്യൂ വകുപ്പും പട്ടികജാതി വകുപ്പും നടപടി സ്വീകരിക്കണമെന്ന് കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു. തിരുവല്ലകുമ്പഴ റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് ഭരണാനുമതിയായി. ജില്ലയില്‍ ഒരു അക്ഷയ സെന്‍റര്‍ മാത്രമുള്ള പഞ്ചായത്തുകളില്‍ പുതിയ ഒരു സെന്‍റര്‍ കൂടി അനുവദിക്കും. റിവര്‍ മാനേജ്മെന്‍റ ഫണ്ട് എല്ലാ നിയോജകമണ്ഡലങ്ങള്‍ക്കും ആനുപാതികമായി നല്‍കണമെന്നും കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു. 
ഏഴംകുളം ജങ്ഷന്‍, കുരമ്പാല ജങ്ഷന്‍, നെല്ലിമൂട്ടില്‍പ്പടി ജങ്ഷന്‍ ഉള്‍പ്പെടെ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം മഞ്ഞ ട്രാഫിക് ലൈറ്റ് സ്ഥാപിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. തിരുവല്ല സിവില്‍ സ്റ്റേഷനിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്    പ്രത്യേകം പൈപ് ലൈന്‍ സ്ഥാപിക്കുന്ന കാര്യം വാട്ടര്‍ അതോറിറ്റിയുമായി തഹസില്‍ദാര്‍ ചര്‍ച്ച ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സജി ചാക്കോ നിര്‍ദേശിച്ചു. 
റാന്നി റസ്റ്റ് ഹൗസിന്‍െറ ബോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടും സര്‍വേ പ്ളാനും പ്ളാന്‍ തയാറാക്കുന്നതിന് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിന് നല്‍കി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്ന അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് നടപടി തുടങ്ങി. 88 വാഹനങ്ങളുടെ വില ആര്‍.ടി.ഒ ഓഫിസുകളില്‍നിന്ന് നിര്‍ണയിച്ച് നല്‍കി. 
മുള്ളനിക്കാട് പട്ടികജാതി കുടിവെള്ള പദ്ധതിയില്‍ പൈപ് ലൈന്‍ പണി പൂര്‍ത്തിയാക്കി പ്രഷര്‍ ഫില്‍ട്ടര്‍ സ്ഥാപിച്ചു. പദ്ധതിക്കാവശ്യമായ പമ്പ് സെറ്റ് ലഭിച്ചു. 30ന് മുമ്പ് പണി പൂര്‍ത്തിയാക്കും. 
കടപ്ര വീയപുരം ലിങ്ക് ഹൈവേയുടെ ടാറിങ് ഉടന്‍ ആരംഭിക്കും. റോഡിലെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. പത്തനംതിട്ട സുബല പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ക്കുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍, പ്രീ എക്സാമിനേഷന്‍ ട്രെയ്നിങ് സെന്‍റര്‍ എന്നിവ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ പറഞ്ഞു. 
തിരുവല്ലമല്ലപ്പള്ളി റോഡിന്‍െറ ടാറിങ് തുടങ്ങി. കടപ്ര നിരണം ഭാഗം, വെസ്റ്റ് കടവ് പാലത്തിന്‍െറ പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു. പത്തനംതിട്ട നഗരത്തിലെ റിങ് റോഡിന്‍െറ വിപുലീകരണവുമായി ബന്ധപ്പെട്ട് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി തേടി പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ക്ക് പ്രപ്പോസല്‍ സമര്‍പ്പിച്ചു. റാന്നി നിയോജകമണ്ഡലത്തില്‍ ഭൂജല വകുപ്പിന്‍െറ കീഴിലെ പദ്ധതികളില്‍ ഒന്ന് പൂര്‍ത്തിയായി. ബാക്കിയുള്ളവ പുരോഗമിക്കുന്നു. 
ഓട്ടോഫീസ് കടവില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് സ്വകാര്യഭൂമിയില്‍ കൂടി താല്‍ക്കാലികമായി പൈപ് ലൈന്‍ സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി എസ്റ്റിമേറ്റ് തയാറാക്കി. പാലം പണി തീര്‍ന്നശേഷമെ സ്ഥിരം പൈപ് സ്ഥാപിക്കൂ. കുടിശ്ശിക അടച്ചെങ്കിലേ പുറമറ്റം പഞ്ചായത്തിലെ കമ്പനിമല ജലവിതരണ പദ്ധതിയുടെ വൈദ്യുതി കണക്ഷന്‍ പുന$സ്ഥാപിക്കാനാകൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പിഴപ്പലിശ ഒഴിവാക്കിയാല്‍ തുക അടക്കാമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പാലക്കത്തകിടിപ്ളാച്ചിറപ്പടി റോഡിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. പനച്ചിമൂട്ടികടവ് പാലത്തിന്‍െറ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലത്തിന്‍െറ സര്‍വേ മാപ് തിങ്കളാഴ്ച ലഭ്യമാക്കും. 
കടപ്ര നിരണം ഭാഗത്തെ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പുറം ബണ്ട് നിര്‍മിക്കുന്നതിനുള്ള പദ്ധതി നിര്‍ദേശം സംസ്ഥാന സാങ്കേതിക ഉപദേശക സമിതിയുടെ അംഗീകാരത്തിന് ശേഷം കേന്ദ്ര ജലകമീഷന് സമര്‍പ്പിച്ചു. പൊതുമരാമത്ത്, റവന്യൂ, പഞ്ചായത്ത്, പൊലീസ് വകുപ്പുകളുടെ സംയുക്തയോഗം വിളിച്ചശേഷം റോഡരികില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ അടുത്ത മാസം നീക്കം ചെയ്യുമെന്ന് തിരുവല്ല ആര്‍.ഡി.ഒ അറിയിച്ചു. 
മല്ലപ്പള്ളി ഗവ.ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററിന്‍െറ വൈദ്യുതീകരണ ജോലി പൂര്‍ത്തീകരിച്ചുവരുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കലക്ടര്‍  പ്രണബ് ജ്യോതിനാഥ്  അധ്യക്ഷത വഹിച്ചു.
ജില്ലാ പൊലീസ് മേധാവി പി.വിമലാദിത്യ, അസി.കലക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം എച്ച്.സലിംരാജ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.ആര്‍.മധുസൂദനന്‍ പിള്ള, ഡെപ്യൂട്ടി പ്ളാനിങ് ഓഫിസര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. 
 

ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് കെട്ടിടം നിര്‍മിക്കാന്‍ ധാരണ

Posted: 28 Sep 2013 11:13 PM PDT

Subtitle: 
ജില്ലാ വികസന സമിതി
തൊടുപുഴ: ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് കെട്ടിടവും ഗെസ്റ്റ് ഹൗസും നിര്‍മിക്കാന്‍ ധാരണയായി. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി അവലോകന യോഗത്തില്‍ സംസാരിക്കവെ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 
ഇടമലക്കുടി പഞ്ചായത്തിന്‍െറ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ഊന്നല്‍ നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. മഴക്കെടുതി മൂലം വീടും കൃഷികളും നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കി തുടങ്ങിയതായി ജില്ലാ കൃഷി ഓഫിസര്‍ അറിയിച്ചു. എം.എല്‍.എ ഫണ്ടുകളുടെ അവലോകന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരുടെ സാന്നിധ്യം പദ്ധതി നടത്തിപ്പുകള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുമെന്ന് രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അനുവദനീയമായതിലും അധിക ഭാരം കയറ്റി തടി ലോറികള്‍ മൂന്നാര്‍-വട്ടവട റോഡ് നശിപ്പിക്കുന്നതായി എം.എല്‍.എ ആരോപിച്ചു. അത് തടയാന്‍ നടപടി സ്വീകരിച്ച് വരുന്നതായി പി.ഡബ്ള്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 
കല്ലാര്‍കുട്ടി, കുഞ്ചിത്തണ്ണി ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളുടെ വശങ്ങള്‍ കെട്ടി ജനങ്ങളുടെ ഭീതിയകറ്റുന്നതിന് നടപടി സ്വീകരിച്ചു. ജില്ലയിലെ പുനരധിവാസ കോളനികളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്നും കൃഷി വിളകള്‍ വന്യമൃഗങ്ങള്‍  വലിയ തോതില്‍ നശിപ്പിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആവശ്യമാണെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.  ഇടമലക്കുടി പഞ്ചായത്തില്‍ സൗജന്യറേഷന്‍ വിതരണത്തിനായി ഗിരിജന്‍ സര്‍വീസ് സൊസൈറ്റിക്ക് ചുമട്ടു കൂലിയിനത്തില്‍ ആഗസ്റ്റില്‍  നല്‍കാനുണ്ടായിരുന്ന 14,39,597 രൂപ നല്‍കിയതായി ജില്ലാ ഐ.ടി.ഡി.പി  പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള വേതനം അടിയന്തരമായി നല്‍കുന്നതിന് നടപടി സ്വീകരിക്കണം. എന്‍.ആര്‍.എച്ച്.എം വഴി ജില്ലയില്‍ നിയമിച്ചിരിക്കുന്ന സ്റ്റാഫ് നഴ്സുമാരുടെ എണ്ണം വെട്ടിക്കുറക്കുന്നതിനുള്ള നടപടി നിര്‍ത്തലാക്കണമെന്നും പി.ടി. തോമസ് എം.പി ആവശ്യപ്പെട്ടു. ജില്ലയിലെ 14 യു.പി സ്കൂളുകളെ ഹൈസ്കൂള്‍ ആക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് സര്‍ക്കാര്‍ 58 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യവും അടിയന്തരമായി നിര്‍മിച്ച് ലഭിച്ച നേട്ടങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്‍റുകളിലേക്ക് കൂടുതല്‍ പഠനത്തിനായി അയച്ചിട്ടുണ്ട്. പരാതികളെപ്പറ്റി പഠിച്ചശേഷം റിപ്പോര്‍ട്ട് ഒക്ടോബര്‍ 15നുള്ളില്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് എ.ഡി.എം പി.എന്‍. സന്തോഷ് അറിയിച്ചു. 
അപകട സാധ്യതയുള്ള മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതോടൊപ്പം പിന്നാക്ക വനിതകള്‍ക്കായി അനുവദിച്ചിരിക്കുന്ന ഹോസ്റ്റലിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിക്കണമെന്ന് പി.ടി. തോമസ് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. എ.ഡി.എം പി.എന്‍. സന്തോഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍എക്ക് പുറമെ ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.വി. പരമേശ്വരന്‍ നമ്പൂതിരി, ആര്‍.ടി.ഒ റോയി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

കോരുത്തോട്ടില്‍ കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് പി.സി. ജോര്‍ജുമായി വേദി പങ്കിട്ടു

Posted: 28 Sep 2013 11:05 PM PDT

Subtitle: 
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ബ്ളോക് പ്രസിഡന്‍റ്
മുണ്ടക്കയം: നേതൃത്വത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് പി.സി. ജോര്‍ജുമായി വേദി പങ്കിട്ടു. കാരണം  കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ബ്ളോക് പ്രസിഡന്‍റ്. 
ദ്രോണാചാര്യ അവാര്‍ഡ് ജേതാവ്  കെ.പി.തോമസിന് കോരുത്തോട്ടില്‍ നല്‍കിയ സ്വീകരണത്തിലാണ് വിലക്ക് ലംഘിച്ച് ബ്ളോക് കോണ്‍ഗ്രസ് ഭാരവാഹി പി.സി.രാധാകൃഷ്ണന്‍ പി.സി.ജോര്‍ജുമായി വേദി പങ്കിട്ടത.് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ രണ്ട് ബ്ളോക് കമ്മിറ്റികള്‍ മൂന്ന് മാസമായി പി.സി.ജോര്‍ജിനെ ബഹിഷ്കരിക്കാന്‍ തീരുമാനമെടുത്തു പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇതേ കമ്മറ്റിയിലെ അംഗം വിലക്ക് ലംഘിച്ചത്. സ്വീകരണസമ്മേളനത്തിന്‍െറ വാര്‍ത്താ സമ്മേളനത്തിനിടെ ഐ ഗ്രൂപ്പുകാരനായ ഇദ്ദേഹം വേദി പങ്കിടുമെന്ന വിവരം പുറത്തുവന്നതോടെ എ വിഭാഗം രാധാകൃഷ്ണനെതിരെ രംഗത്തുവന്നിരുന്നു. ജോസഫ് വാഴക്കന്‍ എം.എല്‍.എ, ഫിലിപ് ജോസഫ്, തുടങ്ങിയവര്‍ രാധാകൃഷ്ണന്  അനുകൂലമായും രംഗത്ത് വന്നതോടെ എ, ഐ ഗ്രൂപ്പുപോര് ശക്തമായി. 
മുണ്ടക്കയം ബ്ളോക്കിലെ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും യോഗം കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് ചേര്‍ന്ന്  ജോര്‍ജിനെ ബഹിഷ്കരിക്കുന്നതില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.ആന്‍േറാ ആന്‍റണിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗ തീരുമാനവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ശനിയാഴ്ച ജോര്‍ജുമായി ബ്ളോക് ഭാരവാഹി വേദി പങ്കിട്ടത്.
സംഘാടക സമിതി ഭാരവാഹികൂടിയായ ഇദ്ദേഹം പക്ഷേ ജോര്‍ജ് വന്നതോടെ വേദി വിട്ടിരുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞായിരുന്നു പി.സി.ജോര്‍ജിന്‍െറ പ്രസംഗം. തുടര്‍ന്ന് തോമസ് മാഷിന് ഉപഹാര സമര്‍പ്പണത്തിനൊരുങ്ങിയ അദ്ദേഹം രാധാകൃഷ്ണനെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതോടെ രാധാകൃഷ്ണന്‍ വേദിയില്‍ കയറി ഉപഹാര സമര്‍പ്പണത്തില്‍ പങ്കെടുത്തു. ജോര്‍ജ് നിര്‍ബന്ധിച്ചതോടെ പ്രസംഗിക്കുകയും ചെയ്തു.
പാര്‍ട്ടി തീരുമാനം ലംഘിച്ച  പി.സി.രാധാകൃഷ്ണന് കാരണം കാണിക്കല്‍  നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് ഡോ. പി.ജെ.വര്‍ക്കി അറിയിച്ചു.  പി.സി.ജോര്‍ജിനെ ബഹിഷ്കരിക്കുന്നത് പ്രവര്‍ത്തക വികാരമാണ്. പി.സി.രാധാകൃഷ്ണന്‍ ബ്ളോക് ഭാരവാഹി മാത്രമാണെന്നും ഡി.സി.സി അംഗമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വര്‍ക്കി പറഞ്ഞു.

സര്‍ക്കാര്‍ ലക്ഷ്യം തീരമേഖലയുടെ സമഗ്ര വികസനം -മന്ത്രി കെ. ബാബു

Posted: 28 Sep 2013 11:00 PM PDT

കൊച്ചി: കേരളത്തിലെ തീരദേശങ്ങളുടെ സമഗ്ര സാമ്പത്തിക, സാമൂഹിക വികസനമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. അതിന്‍െറ ഭാഗമായി നബാര്‍ഡിന്‍െറ കൂടി സഹായത്തോടെ 200 കോടിയുടെ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.   
ആദ്യഘട്ടമായി 60 കോടി നബാര്‍ഡ് സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. ബാക്കി തുക ഉടന്‍ ലഭ്യമാക്കി തീരമേഖലയിലെ വികസന പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നും കെ. ബാബു പറഞ്ഞു. ഉദയംപേരൂര്‍ മത്സ്യഗ്രാമ വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഹഡ്കോയില്‍  നിന്ന് 150 കോടി വായ്പയെടുത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിക്കും സര്‍ക്കാര്‍ നടപടിയാരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 7500 വീട്  നിര്‍മിച്ചുനല്‍കാനാണ് ലക്ഷ്യമിടുന്നത്.
 കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 2500 വീടുള്‍പ്പെടെ 10,000 വീട് നിര്‍മിച്ചുനല്‍കുന്ന  ബൃഹത്തായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. തീരദേശ ശുചിത്വം ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി   മത്സ്യത്തൊഴിലാളികള്‍ക്കായി 6000 ടോയ്ലറ്റുകള്‍ക്ക് സഹായം അനുവദിക്കും. കഴിഞ്ഞ വര്‍ഷം ഈയിനത്തില്‍ ഒരു കോടിയാണ് ചെലവഴിച്ചത്. ഈ മേഖലയിലെ കോളനികളുടെ നവീകരണം ലക്ഷ്യമിട്ട് അഞ്ചുകോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. വീട് നവീകരണത്തിനായി നേരത്തേ ഗ്രാന്‍റ് 50,000 രൂപ വരെ കൈപ്പറ്റിയിട്ടും നവീകരണം പൂര്‍ത്തിയാകാതെ കിടക്കുന്നവക്ക്   അഞ്ചുകോടി നീക്കിവെച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു. മത്സ്യവില്‍പന നടത്തുന്ന തൊഴിലാളികള്‍ക്ക് ഈ വര്‍ഷം ഒരുകോടി ചെലവില്‍ 150 ബൈക്കും 33 ഓട്ടോയും ഏഴ് ട്രക്കും 75 ശതമാനം ഗ്രാന്‍േറാടുകൂടി നല്‍കും. 
മത്സ്യം കേടുവരാതെ സൂക്ഷിക്കാനുള്ള സംവിധാനവും ഈ വാഹനങ്ങളിലുണ്ടാകും. കടല്‍ വിഭവങ്ങള്‍ കുറയുന്നുവെന്ന ആശങ്ക മറികടക്കാന്‍ കൃത്രിമമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ആഴക്കടലിലും കൃത്രിമ പായലുകള്‍ ഇടുന്നതിന് 1.5 കോടിയും ചെലവഴിക്കും-മന്ത്രി പറഞ്ഞു.  തണ്ടശേരി ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ് നിര്‍വഹിച്ചു. ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അജിത സലീം അധ്യക്ഷത വഹിച്ചു. 
മുളന്തുരുത്തി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. റീസ് പുത്തന്‍വീട്ടില്‍,തീരദേശ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വേളി വര്‍ഗീസ്,ജില്ലാ പഞ്ചായത്ത് അംഗം  നിഷ ജോജോ,ഉദയംപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ജി. രവീന്ദ്രന്‍, ബ്ളോക് പഞ്ചായത്ത് അംഗം മൈഥിലി പുഷ്പന്‍ എന്നിവര്‍ സംസാരിച്ചു.
തീരദേശ വികസന കോര്‍പറേഷന്‍ എം.ഡി ഡോ.കെ. അമ്പാടി സ്വാഗതവും റീജനല്‍ മാനേജര്‍ ഡോ.പി.ടി. മാത്യു നന്ദിയും പറഞ്ഞു.

ടി.പി വധക്കേസ് പ്രതികളെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചു

Posted: 28 Sep 2013 10:51 PM PDT

Image: 

കോഴിക്കോട്: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ടി.പി വധക്കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ജയില്‍ ഡി.ഐ.ജി നല്‍കിയതായി പറയപ്പെടുന്ന റിപ്പോര്‍ട്ട് ഡി.ജി.പി സ്ഥീരീകരിച്ചു. ഈ റിപ്പോര്‍ട്ട് ഡി.ജി.പി ആഭ്യന്തര മന്ത്രിക്ക് നാളെ കൈമാറും. ആഗസ്റ്റ് ആറിനാണ് ഫയാസ് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച്  ടി.പി വധക്കേസിലെ അഞ്ചു പ്രതികളെ കോഴിക്കോട് ജയിലില്‍ സന്ദര്‍ശിച്ചത്. പി.മോഹനന്‍, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ് എന്നിവരെയാണ് ഫയാസ് കണ്ട് സംസാരിച്ചത്. ശൈലേഷ് എന്ന വാര്‍ഡന്‍്റെ സഹായത്തോടെയായിരുന്നു ഇത്. സന്ദര്‍ശനത്തിനുള്ള അപേക്ഷ എഴുതി വാങ്ങിയിരുന്നില്ല. മാത്രമല്ല, ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചുമില്ല. പ്രതികളുമായി സംസാരിക്കുന്നത് ജയിലിലെ വെല്‍ഫയര്‍ ഒഫീസര്‍ നിരീക്ഷിക്കേണ്ടതാണ്. എന്നാല്‍,ഇവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ വെല്‍ഫെയര്‍ ഒഫീസറുടെ സാന്നിധ്യമില്ലായിരുന്നു.

അതിനിടെ,  ഫയാസിന്‍്റെയും മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.മാധവന്‍, പ്രിവന്‍്റീവ്  ഒഫീസര്‍മാരായ സുനില്‍കുമാര്‍,ടോണി എന്നിവരുടെ പത്തു അക്കൗണ്ടുകള്‍ ആണ് മരവിപ്പിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പെടുമെന്ന് സൂചനയുണ്ട്.

ഫയാസിന്‍്റെ ഒളിവില്‍ കഴിയുന്ന സഹോദരന്‍ ഫൈസലിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫയാസിന്‍്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം എ.സി.ജെ.എം കോടതി തള്ളിയിരുന്നു.

കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി

Posted: 28 Sep 2013 10:49 PM PDT

Subtitle: 
മാതാപിതാക്കളുടെ പീഡനം;
മാവേലിക്കര: മദ്യപാനികളായ മാതാപിതാക്കളുടെ പീഡനത്തിന് ഇരയായ കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് തെക്കേക്കര പോനകം സൂര്യഭവനില്‍ ജയന്‍ (35), ഭാര്യ ശാന്തി (30) എന്നിവര്‍ക്കെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. നിസ്സാര കാര്യങ്ങളുടെ പേരില്‍ അഞ്ചിലും ആറിലും പഠിക്കുന്ന പെണ്‍മക്കളെ കഠിനമായി മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരെ അയല്‍വാസികളാണ് പൊലീസില്‍ പരാതി നല്‍കിയത്. മാവേലിക്കര ജനറല്‍ ആശുപത്രി സൂപ്രണ്ടിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കുട്ടികളെ നൂറനാട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തലക്കും മുഖത്തും പരിക്കേറ്റ കുട്ടികളെ വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അയല്‍വാസികള്‍ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത്.
 കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ മദ്യപിച്ച് വഴക്കുണ്ടാക്കുക പതിവാണ്. അംബാസമുദ്രം സ്വദേശിനിയാണ് മാതാവ്. 
ബഹളവും വഴക്കും ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടു. കുട്ടികള്‍ ഒന്നരവര്‍ഷമായി കല്ലുമലയിലുള്ള ഓര്‍ഫനേജിലാണ് കഴിയുന്നത്. പഠിക്കുന്നത് ഈരേഴ യു.പി സ്കൂളിലും. ഈ വിഷയവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍ ഒക്ടോബര്‍ രണ്ടിന് സിറ്റിങ് നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. വളണ്ടിയര്‍ തോമസ് ജോണാണ് കുട്ടികളെ പൊലീസ് സ്റ്റേഷനില്‍നിന്ന് ഏറ്റുവാങ്ങിയത്.
 

Saturday, September 28, 2013

മലപ്പുറത്തിന്‍െറ വിദ്യാഭ്യാസമുന്നേറ്റം ആത്മവിശ്വാസം നല്‍കുന്നു -മുഖ്യമന്ത്രി Madhyamam News Feeds

മലപ്പുറത്തിന്‍െറ വിദ്യാഭ്യാസമുന്നേറ്റം ആത്മവിശ്വാസം നല്‍കുന്നു -മുഖ്യമന്ത്രി Madhyamam News Feeds

Link to

മലപ്പുറത്തിന്‍െറ വിദ്യാഭ്യാസമുന്നേറ്റം ആത്മവിശ്വാസം നല്‍കുന്നു -മുഖ്യമന്ത്രി

Posted: 28 Sep 2013 12:31 AM PDT

കൊളത്തൂര്‍: വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ല സാധിച്ച അദ്ഭുതാവഹമായ മുന്നേറ്റം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊളത്തൂരില്‍ മങ്കട ഗവ. കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രമിച്ചാല്‍ പരിമിതികള്‍ക്കിടയിലും ഏത് രംഗത്തും മുന്നേറാം എന്നതിന്‍െറ തെളിവാണ് മലപ്പുറം ജില്ല. സാക്ഷരതയില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം പിറകിലാണ്. രാജ്യത്തെ നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയാല്‍ ഒന്നുപോലും കേരളത്തില്‍ നിന്നുണ്ടാവില്ല.
ഇത് മറികടക്കാന്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുത്ത കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നടപടി ഇതിന്‍െറ ഭാഗമാണ്.
രക്ഷിതാക്കളും വിദ്യാര്‍ഥികളും ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നമ്മുടെ നാട്ടില്‍നിന്ന് തന്നെ കരസ്ഥമാക്കാന്‍ കഴിയുന്ന സ്ഥിതി വൈകാതെ കേരളത്തിലുണ്ടാകും. ചെറുപ്പക്കാര്‍ ജോലി അന്വേഷിച്ച് നടക്കേണ്ടവരല്ല, ജോലി സൃഷ്ടിക്കേണ്ടവരാണ് എന്ന് തിരിച്ചറിഞ്ഞുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.
ഈയര്‍ഥത്തിലുള്ള സ്റ്റുഡന്‍റ്സ് ആന്‍ഡ് യൂത്ത് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം.
വിദ്യാഭ്യാസ രംഗത്തെ പദ്ധതികള്‍ ന്യായങ്ങള്‍ പറഞ്ഞ് നടപ്പാക്കാതിരിക്കുന്ന നേതൃത്വമല്ല സംസ്ഥാനത്തിന് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു.
 

നെല്ലിയാമ്പതിയില്‍ ഫാം ടൂറിസവും; 14 കോടിയുടെ പദ്ധതിക്ക് അനുമതി

Posted: 28 Sep 2013 12:31 AM PDT

പാലക്കാട്: പാട്ടക്കരാര്‍ ലംഘനത്തിന്‍െറ പേരില്‍ എസ്റ്റേറ്റ് കൈവശക്കാരും വനം വകുപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന നെല്ലിയാമ്പതിയില്‍ ഫാം ടൂറിസം ആരംഭിക്കാന്‍ വമ്പന്‍ പദ്ധതിയുമായി കൃഷി വകുപ്പ് രംഗത്ത്. പ്രകൃതിക്ക് കോട്ടം വരാത്ത വിധത്തിലെന്ന് പറഞ്ഞ് 857 ഏക്കര്‍ വിസ്തൃതിയുള്ള കൃഷിവകുപ്പിന്‍െറ ഓറഞ്ച് ഫാം കേന്ദ്രമാക്കി 14 കോടി രൂപ ചെലവില്‍ രണ്ട് പദ്ധതികളാണ് പ്രാവര്‍ത്തികമാക്കുന്നത്. വര്‍ഷംതോറും ഊട്ടിയില്‍ അരങ്ങേറുന്നതുപോലെ അടുത്ത ഫെബ്രുവരിയില്‍ ഫ്ളവര്‍ ഷോ നടത്തുന്നതുള്‍പ്പെടെ ആദ്യഘട്ട പ്രവൃത്തിക്കുള്ള തുക ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യാഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. സംസ്ഥാനത്ത് കൃഷി വകുപ്പിന്‍െറ കീഴില്‍ യാഥാര്‍ഥ്യമാവുന്ന പ്രധാന ഫാം ടൂറിസം പദ്ധതിയായിരിക്കും നെല്ലിയാമ്പതിയിലേതെന്ന് പറയപ്പെടുന്നു. പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ക്ക് വേണ്ട കാഴ്ചയൊരുക്കുകയാണ് കൃഷി വകുപ്പിന്‍െറ പ്രധാന ലക്ഷ്യം. ഓറഞ്ച് ഫാം പോലെ വിസ്തൃതമായ മറ്റൊരു കൃഷിയിടം സംസ്ഥാനത്ത് ഒരു വിനോദസഞ്ചാര കേന്ദ്രത്തിലും കൃഷി വകുപ്പിന് നിലവിലില്ല. ഇക്കോ ടൂറിസത്തിന്‍െറ പേരില്‍ വനം വകുപ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ വെറും വാക്കായ സാഹചര്യത്തിലാണ് കൃഷി വകുപ്പിന്‍െറ രംഗപ്രവേശം.
നബാര്‍ഡിന്‍െറ ദേശീയ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍നിന്ന് കൃഷിവകുപ്പിന് വായ്പയായി ലഭിക്കുന്ന 4.5 കോടി രൂപയുടേതാണ് ഫാം ടൂറിസം പദ്ധതികളിലൊന്ന്. ഓറഞ്ച് ഫാമിലെ റോഡ് സൗകര്യം വര്‍ധിപ്പിക്കല്‍, വന്യമൃഗശല്യം ഇല്ലാതാക്കുന്ന വിധത്തില്‍ ഉയരത്തിലുള്ള വേലി, മൂന്ന് ചെക്ഡാമുകള്‍ ആകര്‍ഷകമാക്കല്‍, വിസ്മൃതിയിലായ ആന്തൂറിയം പ്രോജക്ടിന്‍െറ പുനര്‍നിര്‍മിതി എന്നിവക്കാണ് തുക വിനിയോഗിക്കുക. മലമ്പുഴയിലെ കൃഷി വകുപ്പിന്‍െറ എന്‍ജിനീയറിങ് വിഭാഗമാണ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കുകയെന്ന് ടൂറിസം പദ്ധതിക്ക് വേദിയൊരുക്കുന്ന ഓറഞ്ച് ഫാം മാനേജരും കൃഷി ഓഫിസറുമായ പ്രമോദ് ‘മാധ്യമ’ത്തോട് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്‍െറ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു.
കേന്ദ്രസര്‍ക്കാറിന്‍െറ രാഷ്ട്രീയ കൃഷി വികാസ് യോജന മുഖേന അനുവദിച്ച 9.5 കോടി രൂപയുടെ പദ്ധതിയും ഇതോടൊപ്പം ഓറഞ്ച് ഫാമില്‍ ടൂറിസം വികസനത്തിന് നടപ്പാക്കും. ഈ തുകയില്‍ ആദ്യഘട്ടമായി ഒരു കോടി രൂപ അനുവദിച്ചു. മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള പദ്ധതിയനുസരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.
പഴം-പച്ചക്കറി എന്നിവയുടെ വിത്ത് മുതല്‍ സംസ്കരണം വരെയുള്ള പ്രക്രിയകള്‍ നേരില്‍ കാണാന്‍ അവസരമൊരുക്കുന്നതിന് പുറമെ ട്രെയിനിങ് സെന്‍റര്‍, പ്രദര്‍ശന കേന്ദ്രം എന്നിവയും സജ്ജീകരിക്കും. കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന പഴം-പച്ചക്കറി എന്നിവയുടെ സംസ്കരണത്തിനും ഇവിടെ സൗകര്യമുണ്ടാവും.  ആദ്യഘട്ടമായി അനുവദിച്ച തുക നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കാനാണ് നിര്‍ദേശം.
എല്ലാ വര്‍ഷവും മേയില്‍ ഊട്ടിയില്‍ നടക്കുന്ന ഫ്ളവര്‍ഷോ മാതൃകയില്‍ നെല്ലിയാമ്പതിയില്‍ പുഷ്പ പ്രദര്‍ശനം നടത്താനും തീരുമാനമായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം  ഇതിന് 50 ലക്ഷം രൂപയാണ് അനുവദിച്ചതെന്ന് കൃഷി ഓഫിസര്‍ വ്യക്തമാക്കി. ഫാമിനോട് ചേര്‍ന്ന 18 ഏക്കറോളം വരുന്ന കുന്നത്തുപാടി മലയില്‍  പ്രദര്‍ശനത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നത് കൃഷി വകുപ്പിന്‍െറ പരിഗണനയിലാണ്. ഇത്തവണത്തെ ഫ്ളവര്‍ ഷോക്കുള്ള പ്രാരംഭ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ ആരംഭിച്ചുകഴിഞ്ഞു.
 

വനിതാസംഘമുണ്ടാക്കി കോടികള്‍ തട്ടിയ നാലുപേര്‍ പിടിയില്‍

Posted: 28 Sep 2013 12:27 AM PDT

പുനലൂര്‍: ഗ്രാമീണ പരിശീലന കേന്ദ്രത്തിന്‍െറ മറവില്‍ കുടുംബശ്രീ മാതൃകയില്‍ സ്ത്രീകളുടെ സംഘമുണ്ടാക്കി കോടികള്‍ തട്ടിയെടുത്ത സംഘത്തലവന്‍ ഉള്‍പ്പെടെ നാലുപേരെ  പുനലൂര്‍ പൊലീസ് അറസ്റ്റ്ചെയ്തു. 
പുനലൂരില്‍ ഉള്‍പ്പെടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പല സ്ഥലങ്ങളിലും കൂടാതെ കോന്നി, അടൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും ഈ സ്ഥാപനം നടത്തിപ്പുകാര്‍ ആയിരക്കണക്കിന് സ്ത്രീകളെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്തതായാണ് വിവരം. പുനലൂര്‍ തൊളിക്കോട്ട്  പ്രവര്‍ത്തിച്ചുവന്ന സമൃദ്ധി റൂറല്‍ ട്രെയ്നിങ് സെന്‍റര്‍ എന്ന സ്ഥാപനത്തിന്‍െറ തലവന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ ടി.സി 27/1/4/23 ല്‍ തോംസണ്‍ ലോറന്‍സ്(45), തൊളിക്കോട്ടെ സ്ഥാപനത്തിലെ ഫീല്‍ഡ് സ്റ്റാഫുകളായ പുനലൂര്‍ കോമളംകുന്ന് സുനീഷ് ഭവനില്‍ സി. സുനില്‍ (42), ഭാര്യ സുധ (35), കുതിരച്ചിറ വൈഷ്ണവം അപ്പാര്‍ട്ട്മെന്‍റില്‍ ശാരിജ (29) എന്നിവരാണ് പിടിയിലായത്. 
ഇതില്‍ തോംസണ്‍ ലോറന്‍സിനെ ആലപ്പുഴ ഡച്ച് സ്ക്വയറില്‍ നിന്നും മറ്റുള്ളവരെ പുനലൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തൊളിക്കോട്ടെ സ്ഥാപനം പൊലീസ് റെയ്ഡ് ചെയ്ത് നിക്ഷേപതട്ടിപ്പിന്‍െറ രേഖകള്‍ പിടിച്ചെടുത്തു. ഓഫിസ് സീല്‍ ചെയ്തിട്ടുണ്ട്. ഓരോ സ്ഥലത്തും വനിതകള്‍ക്ക് വിവിധ രംഗങ്ങളില്‍ പരിശീലനം നല്‍കി സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് സ്ഥാപനം തുടങ്ങുന്നത്. 
ഇതിനായി ഫീല്‍ഡ് സ്റ്റാഫുകളെ ഉപയോഗിച്ച് സ്ത്രീകളെ സംഘടിപ്പിച്ച് കുടുംബശ്രീ മാതൃകയില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. ബാങ്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രാഥമിക നിക്ഷപമായി ഒരു ഗ്രൂപ്പില്‍ നിന്ന് 10000 രൂപ സ്ഥാപനം നടത്തുന്നവര്‍ പിരിച്ചെടുക്കും. വായ്പയും നിക്ഷേപവും നല്‍കാതെ സ്ഥാപനനടത്തിപ്പുകാര്‍ മുങ്ങുകയാണ് പതിവ്. 
തൊളിക്കോട്ട് പണം നല്‍കിയവര്‍ തിരികെ കിട്ടാതെ വന്നപ്പോള്‍ സ്ഥാപനത്തിലത്തെി ബഹളമുണ്ടാക്കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതിനെതുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസുകാര്‍ കഴിഞ്ഞദിവസം ഈ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു. 
പണം നഷ്ടപ്പെട്ടവര്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.  സംസ്ഥാനത്ത് 16 ഇടങ്ങളില്‍ സമൃദ്ധി എന്ന പേരില്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. ജില്ലയില്‍ അഞ്ചല്‍, കടയ്ക്കല്‍, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 7000 ത്തോളം ഗ്രൂപ്പുകളുണ്ടാക്കി വന്‍തുക കബളിപ്പിച്ചെടുത്തതായാണ് വിവരം. 
പ്രമുഖ വ്യക്തികളുടെ ഫോട്ടോ പതിച്ച വര്‍ണമാഗസിനുകള്‍ അച്ചടിച്ച് വിതരണം ചെയ്ത് ആളുകളുടെ വിശ്വാസം ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.    വെള്ളിയാഴ്ച രാവിലെ 11 ഓടെ  തെളിവെടുപ്പിനായി തൊളിക്കോട്ടെ ഓഫിസില്‍ കൊണ്ടുവന്ന പ്രതികളെ പണം നഷ്ടപ്പെട്ട സ്ത്രീകളടക്കമുള്ളവര്‍ അസഭ്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 
ഓഫിസില്‍നിന്ന് നിരവധി വ്യാജസീലുകള്‍, മറ്റ് രേഖകള്‍, പാസ് ബുക്കുകള്‍ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. പിരിച്ചെടുത്ത തുക എന്തുചെയ്തെന്നതിനെ ക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിലേ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 
പുനലൂര്‍ ഡിവൈ.എസ്.പി കെ.എല്‍. ജോണ്‍കുട്ടി ,എസ്.ഐ കെ.എസ്. ഗോപകുമാര്‍, സി.പി.ഒ മാരായ അമീന്‍, രാജീവ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായി ഇറാന്‍- യു.എസ് പ്രസിഡന്‍്റുമാര്‍ ഫോണില്‍ സംസാരിച്ചു

Posted: 28 Sep 2013 12:12 AM PDT

Image: 

വാഷിംങ്ടണ്‍: 34 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഇറാന്‍-യു.എസ് പ്രസിഡന്‍്റുമാര്‍ ഫോണില്‍ സംസാരിച്ചു. ഇറാന്‍്റെ ആണവ വിഷയമാണ് പ്രധാനമായും യു.എസ് പ്രസിഡന്‍്റ്  ബറാക് ഒബാമയും ഇറാന്‍ പ്രസിഡന്‍്റ് ഹസന്‍ റൂഹാനിയും  ചര്‍ച്ച ചെയ്തത്. ഇറാന്‍െറ ആണവ നയത്തില്‍ ഇരുവരും ഉടക്കി നില്‍ക്കെയാണ് ഈ ഫോണ്‍ സംഭാഷണം.
ഇറാന്‍ നേതൃത്വവുമായി പുരോഗമനപരമായ ബന്ധത്തിന് നല്ല അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഒബാമ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ദീര്‍ഘകാലമായി സംശയിക്കുന്നതുപോലെ ആണവ ബോംബുകള്‍ തങ്ങള്‍ നിര്‍മിക്കുന്നില്ളെന്ന് റൂഹാനി പറഞ്ഞു.  അനുയോജ്യമായ ആണവ ഉടമ്പടിയില്‍  ഇറാന്‍ ഉടന്‍ എത്തിച്ചേരുമെന്ന് റൂഹാനി നേരത്തെ പറഞ്ഞിരുന്നു.
ഇറാന്‍െറ ആണവ പരിപാടി സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോണ്‍ സംഭാഷണത്തിനുശേഷം ഒബാമ അറിയിച്ചു. സാഹചര്യങ്ങള്‍ നേരത്തേയുള്ളതില്‍ നിന്ന് മാറിയിരിക്കുകയാണെന്ന് സംഭാഷണത്തിനുശേഷം റൂഹാനിയും പ്രതികരിച്ചു.
യു.എസില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാന്‍ തിരിക്കുന്നതിന് തൊട്ടുമുമ്പാണ്  റൂഹാനി ഒബാമയെ ഫോണില്‍ വിളിച്ചതെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ പുറത്തുവിട്ടു. ഇരുവരുടെയും സംഭാഷണം 15 മിനിട്ടുനേരം നീണ്ടു നിന്നതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാനില്‍ കഴിയുന്ന അമേരിക്കന്‍ തടവുകാരുടെ കാര്യവും ഒബാമ ഫോണ്‍ സംഭാഷണത്തില്‍ ഉന്നയിച്ചു.

കടക്കെണിയുടെ ട്രാക്കില്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്

Posted: 27 Sep 2013 11:53 PM PDT

കണ്ണൂര്‍:  സര്‍ക്കാര്‍ സഹായമില്ലാത്തതിനാല്‍ ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് തെറ്റുന്നു.   കടത്തില്‍ മുങ്ങിയാണ്  അസോസിയേഷന്‍ ഈ വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ് മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടില്‍ ആരംഭിച്ചത്.   മീറ്റ് നടത്തിയ വകയില്‍ അസോസിയേഷന്‍ സെക്രട്ടറിക്കും ട്രഷറര്‍ക്കും വലിയ തുകകളാണ് ബാധ്യത വന്നിരിക്കുന്നത്.  
ഭാവിയിലെ കായിക താരങ്ങളെ കണ്ടെത്താനുള്ള വേദിയൊരുക്കുന്ന ജില്ലാതല അത്ലറ്റിക് അസോസിയേഷനുകള്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്ന സര്‍ക്കാര്‍ സഹായം 5000 രൂപ മാത്രമാണ്.  ജില്ലാ ചാമ്പ്യന്‍ഷിപ്പടക്കം നടത്തി റിപ്പോര്‍ട്ട് നല്‍കിയാലാണ് നാമമാത്രമായ ഈ തുക അസോസിയേഷന് ലഭിക്കുക.  കുട്ടികള്‍ക്ക് മത്സരിക്കുന്നതിനുള്ള സൗകര്യമൊരുക്കലും മത്സരത്തിനിടക്കുള്ള ശീതള പാനീയം നല്‍കലും ഒഫീഷ്യല്‍സിനെ കൊണ്ടുവരുന്നതുമടക്കമുള്ള എല്ലാ ചെലവുകളും അസോസിഷേയന്‍ തന്നെ വഹിക്കണം.
മീറ്റില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യാത്രാചെലവും താമസ സൗകര്യവും അതത് ജില്ലാ അസോസിയേഷനാണ് ഒരുക്കേണ്ടത്. ജില്ലാ മീറ്റ് നടന്നാല്‍ കുറഞ്ഞത് 50,000 രൂപയെങ്കിലും ഇവര്‍ക്ക് ചെലവു വരും.
സ്പോണ്‍സര്‍മാരെ കണ്ടെത്തിയും മറ്റുമാണ് കുറച്ച് തുക സംഘടിപ്പിക്കുന്നത്. വലിയ ജനശ്രദ്ധയാകര്‍ഷിക്കുന്ന മീറ്റ് അല്ലാത്തതിനാല്‍ സ്പോണ്‍സര്‍മാര്‍ക്കും പണം നല്‍കുന്നതില്‍ വലിയ താല്‍പര്യമില്ല. പലപ്പോഴും അസോസിയേഷന്‍ അംഗങ്ങള്‍ സ്വന്തം കൈയില്‍നിന്ന് പണമെടുത്താണ് കാര്യങ്ങള്‍ നടത്തുന്നത്.
മീറ്റ് നടത്തുന്നതിന് കുട്ടികളില്‍ നിന്ന് 40 രൂപ ഫീസായി ഈടാക്കുന്നുണ്ട്. നേരത്തെ അത് 20 രൂപയായിരുന്നു. ഗ്രൗണ്ടിനടക്കം വാടക നല്‍കേണ്ടതിനാല്‍ പണം വാങ്ങാതെ തരമില്ലെന്ന് സംഘാടകര്‍ പറയുന്നു. 10, 12 വയസ്സുള്ള കുട്ടികളില്‍നിന്ന് ഈ ഫീസ് ഈടാക്കുന്നില്ല.
സംസ്ഥാന അത്ലറ്റിക് അസോസിയേഷന് പണമുണ്ടെങ്കിലും ജില്ലകളിലെ പ്രവര്‍ത്തനത്തിന് ഇത് അനുവദിക്കുന്നില്ല. നിരവധി മീറ്റിങ്ങുകളില്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിലും അസോസിയേഷന്‍െറ ആവശ്യങ്ങളെ നിരാകരിക്കുകയായിരുന്നു.
പ്രവര്‍ത്തനത്തിന് പണമില്ലാത്തതു കാരണം അഫിലിയേറ്റ് ചെയ്ത സ്കൂളുകളുടെയും ക്ളബുകളുടെയും പ്രവര്‍ത്തനത്തെ സഹായിക്കാനും അസോസിയേഷന് കഴിയുന്നില്ല.

കോഴിക്കോട്ട് സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്

Posted: 27 Sep 2013 11:50 PM PDT

കോഴിക്കോട്: പാളയം സ്റ്റാന്‍ഡിലെ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് പരാതി. മെഡിക്കല്‍ കോളജ്, പെരുമണ്ണ ഭാഗങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ അവഗണന അനുഭവിക്കേണ്ടിവരുന്നത്. സ്റ്റാന്‍ഡിലെത്തുന്ന വിദ്യാര്‍ഥികളോട് ബസ് പുറപ്പെടാനാകുമ്പോള്‍ കയറാമെന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തും. ബസ് ഇളകിത്തുടങ്ങുമ്പോള്‍ കയറാന്‍ പറയും. ചാടിക്കയറാന്‍ കഴിയുന്നവര്‍ ബസില്‍ കയറിപ്പറ്റും. മറ്റുള്ളവര്‍ അടുത്ത ബസ് തേടണം. അടുത്ത ബസിന് കാത്തുനില്‍ക്കുമ്പോള്‍ മുന്നിലെ ബസില്‍ പോകാത്തതിന് ചീത്ത വേറെയും കേള്‍ക്കണം. കൂടാതെ ആദ്യം പറഞ്ഞതുപോലെ ബസ് ഇളകുംവരെ കാത്തുനില്‍ക്കണം. നാലുപേരില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റില്ല.  ഇതുമൂലം വിദ്യാര്‍ഥികള്‍ വീട്ടിലെത്താന്‍ വൈകുകയാണ്. കൂടുതലും പെണ്‍കുട്ടികളെയാണ് ബസ് ജീവനക്കാര്‍ ബുദ്ധിമുട്ടിക്കുന്നത്. പാരലല്‍ കോളജുകളില്‍ ആര്‍.ടി.ഒ ഒപ്പിട്ട പാസാണ് നല്‍കുന്നത്. എന്നാല്‍, ബസ് ജീവനക്കാര്‍ ഇതംഗീകരിക്കുന്നില്ലത്രെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാസ്ബുക്കായിരുന്നു. ഇപ്പോള്‍ ഒറ്റഷീറ്റാണ്. ബുക്ക് വേണമെന്നാണ് ചില ബസുകാരുടെ നിലപാട്. കൂടാതെ ബസില്‍ സീറ്റുണ്ടെങ്കിലും വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കില്ല. യാത്രക്ക് സര്‍ക്കാര്‍  തുക നല്‍കുന്നുണ്ടെങ്കിലും ഔാര്യം ചെയ്തുകൊടുക്കുന്ന രീതിയിലാണ് ബസ് ജീവനക്കാരുടെ പെരുമാറ്റമെന്നാണ് വിദ്യാര്‍ഥികളുടെ പരിഭവം.
 

ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ്: യു.ഡി.എഫില്‍ പ്രതിഷേധം ശക്തമാകുന്നു

Posted: 27 Sep 2013 11:23 PM PDT

Image: 

തിരുവനന്തപുരം: ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ് സി.ബി.ഐ അന്വേഷിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ യു.ഡി.എഫില്‍ പ്രതിഷേധം ശക്തമാകുന്നു. വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാറിന് വേണ്ടിയാണ് മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചതെന്ന് കേരളാ കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ് ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവിറങ്ങാത്ത വിവരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചോര്‍ത്തി നല്‍കിയത്. നന്ദകുമാറിനെ മന്ത്രി ഫോണില്‍ വിളിക്കുന്നത് താന്‍ നേരിട്ട് കേട്ടിട്ടുണ്ട്. നന്ദകുമാര്‍-തിരുവഞ്ചൂര്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി അറിയാതെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സര്‍ക്കാര്‍ നിലപാട് പാര്‍ട്ടി തീരുമാനത്തിന് എതിരാണ്. സി.ബി.ഐ അന്വേഷണം വേണമെന്നാണ് യു.ഡി.എഫ് നിലപാട്. പ്രശ്നം മുഖ്യമന്ത്രിയുടെയും കെ.പി.സി.സിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും സിപിഎമ്മിന് കരുത്തേകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

പി.സി. ജോര്‍ജിന്റെ ആരോപണങ്ങളെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളിക്കളഞ്ഞു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒരു വിട്ടുവീഴ്ചയും താന്‍ ചെയ്ട്ടില്ല. വിട്ടുവീഴ്ച ചെയ്യാന്‍ തന്നെ കിട്ടില്ല. ചാരപ്പണിയും ചോര്‍ത്തലും നടത്തുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

അതേസമയം, പി.സി. ജോര്‍ജിന്റെ ആരോപണം തെറ്റാണെന്ന് വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാര്‍. ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ് സി.ബി.ഐക്ക് കൈമാറാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടില്ല. മന്ത്രിസഭാ തീരുമാനിക്കാത്ത കാര്യങ്ങള്‍ എങ്ങനെയാണ് ചോര്‍ത്തുന്നത്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നല്ല ബന്ധമാണ്. എന്നാല്‍ വഴിവിട്ട സഹായം തേടിയിട്ടില്ല. എ.കെ. ആന്‍റണി സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുക മാത്രമാണ് വി.എസ്. അച്യുതാനന്ദന്‍ ചെയ്തത്. സി.ബി.ഐ അന്വേഷണം എ.കെ. ആന്‍റണിയിലേക്ക് നീങ്ങുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ആരോപണം ജോര്‍ജ് തെളിയിക്കട്ടെയെന്നും നന്ദകുമാര്‍ വെല്ലുവിളിച്ചു.

മന്ത്രവാദക്കേസ്: മാതാപിതാക്കള്‍ സൗദി ജയിലില്‍; കുരുന്നുസഹോദരങ്ങള്‍ പെരുവഴിയിലും

Posted: 27 Sep 2013 11:06 PM PDT

Image: 

ജിദ്ദ: പഴവും പലഹാരവുമായി ആശുപത്രി വാര്‍ഡിലെത്തിയ മുഹമ്മദലി പടപ്പറമ്പിനെ ഒന്നര വയസ്സുകാരന്‍ അബ്ദുല്ല പരിചിതഭാവത്തില്‍ ഒന്നു നോക്കിനിന്നു. അദ്ദേഹം കൈനീട്ടിയപ്പോള്‍ അവന്‍ ഓടിക്കയറി മാറില്‍ ഒട്ടിപ്പിടിച്ചു കിടന്നു. അപ്പോഴേക്കും നാലു വയസ്സുകാരി സൈനബും ആറു വയസ്സുള്ള ഇരട്ടകളായ ഇസ്മാഈലും അബ്ദുല്‍അസീസും കവറില്‍ നിന്ന് പലഹാരങ്ങളെടുത്ത് വാരിവലിച്ചു തിന്നു തുടങ്ങി. എല്ലാം കണ്ട് കണ്ണീര്‍പാടുണങ്ങിയ കണ്ണുകളുമായി കൂട്ടത്തില്‍ മൂത്തവന്‍ പതിനൊന്നുകാരന്‍ അബ്ദുറഹ്മാന്‍ നിസ്സംഗം നോക്കി നിന്നു.
ശറഫിയ്യ അല്‍റയ്യാന്‍ ആശുപത്രിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭയം നല്‍കിയ ഒറീസക്കാരായ ഈ പിഞ്ചുകുഞ്ഞുങ്ങള്‍ കാഴ്ചക്കാരുടെ നെഞ്ചു ലക്കും. മാതാപിതാക്കള്‍ ത്വാഇഫില്‍ ജയിലിലായതിനെ തുടര്‍ന്ന് മൂന്നാഴ്ചയോളം ദുരിതം തിന്ന കുഞ്ഞുങ്ങളെ വ്യാഴാഴ്ച കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ജാവേദിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ജിദ്ദയിലെത്തിച്ച് ആശുപത്രിയില്‍ മാനേജര്‍ ടി.പി. ശുഐബിന്‍െറ സഹകരണത്തോടെ താത്കാലിക അഭയമൊരുക്കിയത്.
ഒഡിഷയില്‍ ഭുവനേശ്വറിനുസമീപം കേന്ദ്രപ്പാഡ ജില്ലക്കാരായ നിസാം-നൂറ ദമ്പതികളുടെ മക്കളാണ് കുഞ്ഞുങ്ങള്‍. നിസാം ത്വാഇഫിനു സമീപം തുര്‍ബയില്‍ സ്വദേശിയുടെ വീട്ടില്‍ 17 വര്‍ഷമായി ഡ്രൈവറാണ്. ഭാര്യ നൂറ അവിടെത്തന്നെ വീട്ടുവേലക്കാരിയും. വീട്ടിലെ മറ്റൊരു വേലക്കാരിയായ ഇന്തോനേഷ്യക്കാരിയുമായി ചേര്‍ന്ന് സ്പോണ്‍സര്‍ക്കും ഭാര്യക്കുമെതിരെ ആഭിചാരവും മന്ത്രവാദവും നടത്തിയെന്ന കേസിലാണ് ഈ ദമ്പതികള്‍ പൊലീസ് അറസ്റ്റിലും ജയിലിലുമായത്. മന്ത്രവാദത്തിന് ഉപയോഗിച്ച നൂലും ഏലസും മറ്റുപകരണങ്ങളും ഇവരില്‍ നിന്നു പൊലീസ് കണ്ടെടുത്തിരുന്നുവത്രെ. ഇത് നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് ഇരുവരും കുറ്റസമ്മതം നടത്തുകയും ചെയ്തു. ശമ്പളം വര്‍ധിപ്പിക്കാന്‍ സ്പോണ്‍സര്‍ക്ക് സദ്ബുദ്ധി വരുത്താനും മറ്റു ദുരിതങ്ങള്‍ തീര്‍ക്കാനുമായിരുന്നുവത്രെ മന്ത്രവാദം. മന്ത്രവാദവും അനുബന്ധ പ്രവര്‍ത്തനങ്ങളും സൗദിയില്‍ നിരോധിച്ചതും  ശിക്ഷാര്‍ഹമായ കുറ്റവുമാണ്. കേസ് തെളിയിക്കപ്പെട്ടാല്‍ മൂവര്‍ക്കും മൂന്നോ നാലോ വര്‍ഷത്തെ ശിക്ഷ ലഭിക്കാം.
മൂവരെയും പൊലീസ് കൊണ്ടുപോയതോടെ ദമ്പതികളുടെ കുഞ്ഞുങ്ങളെ സ്പോണ്‍സര്‍ വീട്ടില്‍ നിന്നിറക്കി. അവര്‍ താമസിച്ചിരുന്ന റൂമില്‍ അടച്ചിരിപ്പായിരുന്നു പിന്നീട്. പരിചയക്കാര്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചാണ് കഴിഞ്ഞിരുന്നതെന്ന് മൂത്തവന്‍ അബ്ദുറഹ്മാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തുര്‍ബയിലെയും ത്വാഇഫിലെയും സാമൂഹികപ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോണ്‍സുലേറ്റില്‍ നിന്നുള്ളവര്‍ സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുത്ത് ജിദ്ദയിലേക്ക് കൊണ്ടുവരികയായിരുന്നു.
വീട്ടിലുള്ളവരെ വിവരമറിയിച്ചിട്ടുണ്ട്. കേസിന്‍െറ ഗതി നോക്കി കുട്ടികളുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയും എന്നു നോക്കുകയാണ് കോണ്‍സുലേറ്റ് അധികൃതര്‍. അതുവരെ ഇവര്‍ക്ക് വീട് അല്‍റയ്യാന്‍ ക്ളിനിക്കിലെ മുറി തന്നെ. ഒന്നര വയസ്സുകാരന് പാല്‍പൊടി കലക്കി കുടിച്ചും ജ്യൂസ് നുകര്‍ന്നും കഥയൊന്നുമറിയാതെ കളിക്കുന്നു. മറ്റുള്ളവര്‍ക്കും ഉപ്പയും ഉമ്മയും ജയിലിലാണെന്നല്ലാതെ എന്തു പറ്റിയെന്ന കാര്യം മനസ്സിലായിട്ടില്ല. ആശുപത്രി ജനലരികിലിരുന്ന് ജിദ്ദയിലെ നഗരക്കാഴ്ചകള്‍ കണ്ടിരിക്കുകയാണവര്‍. എല്ലാവരുടെയും കാര്യം നോക്കി മുതിര്‍ന്നവന്‍ വരണ്ട കണ്ണുമായി ഇരിക്കുന്നു. സാമൂഹികപ്രവര്‍ത്തകന്‍ മുഹമ്മദലി പടപ്പറമ്പ് ആശുപത്രി അധികൃതരുടെ നിര്‍ദേശാനുസരണം കുഞ്ഞുങ്ങളുടെ പരിചരണത്തിനു രംഗത്തുണ്ട്.
 

സ്നേഹോത്സവം തീര്‍ത്ത് ‘സേവനം’ ഓണാഘോഷം

Posted: 27 Sep 2013 10:51 PM PDT

Image: 

ദുബൈ: താലപ്പൊലിയും ശിങ്കാരിമേളവും മാവേലിയൂം മുത്തുക്കുടകളും പുലികളിയും അണിനിരന്ന ആഘോഷപ്പൊലിമയില്‍ കേരളത്തനിമയോടെ പ്രവാസലോകത്തും ഓണാഘോഷം. സേവനം സെന്‍റര്‍ ദുബൈയുടെ ഓണാഘോഷം വര്‍ണപ്പൊലിമകൊണ്ടും ജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
കേരളീയ വേഷത്തില്‍ സ്ത്രീ പുരുഷന്‍മാരും കുട്ടികളും ഓടിനടന്നപ്പോള്‍  അല്‍ ഖിസൈസിലെ ഇന്ത്യന്‍ അക്കാദമി സ്്കൂള്‍ അങ്കണവും ഓഡിറ്റോറിയവും മറ്റൊരു കേരളമായി. ജാതിമത ഭേദമന്യേ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മുഴുദിവസം നീണ്ട പരിപാടികള്‍ പ്രശസ്ത സിനിമാ നടന്‍ മനോജ് കെ.ജയനാണ് ഉദ്ഘാടനം ചെയ്തത്. ഓണം ആഘോഷിക്കാന്‍ ദുബൈ വരമമെന്നായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ വന്‍ കൈയടി ഉയര്‍ന്നു.
രാവിലെ ഒമ്പതു മണിക്ക് വിളക്കുകൊളുത്തി പ്രാര്‍ഥനയോടെ ആരംഭിച്ച ഓണഘോഷപരിപാടികളുടെ ഔചാരിക ഉദ്ഘാടനത്തിന് മുമ്പ് സമൂഹഗാനവൂം തിരുവാതിരക്കളിയും മറ്റും അരങ്ങേറി. തുടര്‍ന്ന് വേദിയിലേക്ക് വിശിഷ്ടാതിഥികളെ തെയ്യത്തിന്‍െറയും വാദ്യഘോഷങ്ങളോടെയും അകമ്പടിയോടെ ആനയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ സേവനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് എം.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ മുരളീധരന്‍, ഐ.സി. ഡബ്ള്യു.സി. ചെയര്‍മാന്‍  കുമാര്‍, സേവനം സെന്‍ട്രല്‍ കമ്മിറ്റി  സെക്രട്ടറി പ്രദീപ് കുമാര്‍, ദുബൈ എമിറേറ്റ്സ് പ്രസിഡന്‍റ് ഭാസ്കരന്‍ സുഭാഷ്, ഷാര്‍ജ പ്രസിഡന്‍റ് പി.വേണുഗോപാല്‍, അജ്മാന്‍ പ്രസിഡന്‍റ് ഷാജി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സമ്പത്ത് കുമാര്‍ സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ബാബു കണ്ടരശ്ശേരി നന്ദിയും പറഞ്ഞു. വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം കുട്ടികളുടെ കലാപരിപാടിയും പ്രശസ്ത പിന്നണി ഗായകര്‍ അവതരിപ്പിച്ച ഗാനമേളയും ഹാസ്യപരിപാടിയും അരങ്ങേറി.
 

ശാന്തിഗിരി സൗഹൃദക്കൂട്ടായ്മ

Posted: 27 Sep 2013 10:30 PM PDT

Image: 

ദുബൈ: സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും സന്ദേശമുയര്‍ത്തി ശാന്തിഗിരി സൗഹൃദ കൂട്ടായ്മ ദുബൈ കറാമ സെന്‍ററില്‍ നടന്നു. സാമൂഹിക നന്മയിലൂന്നിയ നവോഥാനവും വ്യക്തികളുടെ വളര്‍ച്ചയും സാമൂഹിക വികാസത്തിന് അനിവാര്യമാണെന്ന് ശാന്തിഗിരി ആശ്രമം ജന. സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി പറഞ്ഞു.
മതാതീതമായ ആത്മീയ കൂട്ടായ്മകള്‍ പൊതുസമൂഹത്തില്‍ കൂടുതലായി ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ആരോഗ്യരംഗത്തും സാംസ്കാരിക രംഗത്തും യു.എ.ഇയിലെ വിവിധ സ്ഥലങ്ങളില്‍ ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹവും സമാധാനവുമാണ് സമൂഹത്തിനാവശ്യമെന്നും സമൂഹത്തിന് പരിണാമം സംഭവിക്കേണ്ടത് സ്നേഹത്തിലൂടെയാണെന്നും ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ പറഞ്ഞു.
 അതിനായി സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ഗുരുമിത്രന്‍, സ്വാമി സ്നേഹാത്മ, സ്വാമി ജനനന്മ, സ്വാമി സൂക്ഷ്മാനന്ദ, ഐ.സി.ഡബ്ള്യു.സി കണ്‍വീനര്‍ കെ. കുമാര്‍, മനോജ് ജോര്‍ജ്, പി.കെ. ഹക്കീം, എം.എം. ബഷീര്‍, ശശി നായര്‍, എം. നസീര്‍, ഗുരുകുലം വിജയന്‍, സി. സുകുമാരന്‍, ഡോ. സത്യനാരായണന്‍, കൃഷ്ണന്‍ കൂടാച്ചേരി, വീരു, പ്രിയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
യു.എ.ഇയിലെ വിവിധ ഭാഗങ്ങളിലുള്ള ശാന്തിഗിരി ആശ്രമത്തിന്‍െറ അഭ്യുദയകാംക്ഷികള്‍ പങ്കെടുത്തു. ഗാനസുധയും വിവിധ കലാപരിപാടികളും നടന്നു.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP