സ്വാഗതം
WELCOME

News Update..

Friday, September 20, 2013

കെ.എസ്.ആര്‍.ടി.സിക്ക് 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം Madhyamam News Feeds

കെ.എസ്.ആര്‍.ടി.സിക്ക് 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം Madhyamam News Feeds

Link to

കെ.എസ്.ആര്‍.ടി.സിക്ക് 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Posted: 20 Sep 2013 12:40 AM PDT

Image: 

തിരുവനന്തപുരം: രൂക്ഷമായ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് പുറത്തുനിന്നും താത്കാലികമായി ഇന്ധനം നിറക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഇതിനായി 10കോടി രൂപ അനുവതിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമെടുത്താതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ 67 പമ്പുകള്‍ സപൈ്ളകോക്ക് കൈമാറാനുള്ള തീരുമാനത്തിന് യോഗത്തില്‍ അംഗീകാരമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇവയില്‍ നിന്ന് ഇന്ധനം നിറക്കാം. എന്നാല്‍, എണ്ണകമ്പനികള്‍ ആവശ്യപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇവിടെ നിന്ന് ഇന്ധനം നിറക്കാന്‍ അനുമതി നല്‍കും.
കുടത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ സമഗ്ര പരിഷ്ക്കരണത്തിന് രൂപ രേഖ തയാറാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചക്കകം ഈ റിപ്പോര്‍ട്ട് മന്ത്രി സഭായോഗത്തില്‍ സമര്‍പ്പിക്കണം.
കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിവന്ന ഇന്ധന വില എണ്ണകമ്പനികള്‍ കുത്തനെ കൂട്ടിയതാണ് കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കിയത്.  19.39 രൂപ ഒരുലിറ്റര്‍ ഡീസലിന് വര്‍ദ്ധിപ്പിച്ചതോടെ 73.26 രൂപ നല്‍കണം ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഒരു ലിറ്റര്‍ ഇന്ധനം നിറക്കാന്‍.

രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്

Posted: 20 Sep 2013 12:17 AM PDT

Image: 

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്. 16 പൈസ താഴ്ന്ന് 61.93 രൂപയാണ് ഒരു ഡോളറിന്‍െറ ഇന്നത്തെ വിനിമയ നിരക്ക്. ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. 62.20 രൂപയില്‍ നിന്നാണ് നിരക്ക് താഴ്ന്നത്. വ്യാഴാഴ്ച 61.77 രൂപയായിരുന്നു രൂപയുടെ മൂല്യം.
ആര്‍.ബി.ഐയുടെ മധ്യപാദ വായ്പ നയം പുറത്തുവിട്ടത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. പലിശ നിരക്കുകള്‍ ഉയര്‍ത്തിയത് വിപണിക്ക് തിരിച്ചടിയായി. ബോംബെ സൂചിക സെന്‍സെക്സ് 599 പോയന്‍റ് താഴ്ന്ന് 20,087.44ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 2.48 പോയന്‍റ് 5,963.65ല്‍ എത്തി.
ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ്, വാഹനം, ലോഹം എന്നീ കമ്പനികളുടെ ഓഹരികള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടു. ഐ.ടി മേഖല നഷ്ടത്തില്‍ വീഴാതെ വ്യാപാരം പുരോഗമിക്കുന്നു.

പ്രതിദിനം 14,000 രൂപ വരുമാനമുള്ള കെ.എസ്.ആര്‍.ടി.സി ബസ് പുനരാരംഭിക്കാന്‍ നടപടിയില്ല

Posted: 19 Sep 2013 11:42 PM PDT

പീരുമേട്: കുമളി ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തിയിരുന്ന സൂപ്പര്‍ഫാസ്റ്റ് ഓടാന്‍ നടപടിയില്ല. പ്രതിദിനം 14,000 രൂപ വരുമാനമുണ്ടായിരുന്ന ബസാണ് സ്വകാര്യ ബസിനുവേണ്ടി റദ്ദാക്കിയത്.
രാവിലെ 8.15ന് കുമളിയില്‍നിന്ന് പുറപ്പെടുന്ന ബസിന് തിങ്കള്‍, ശനി ദിവസങ്ങളില്‍ 16,000 രൂപയും ലഭിച്ചിരുന്നു. 90 ലിറ്റര്‍ ഡീസല്‍ ചെലവുള്ള ബസില്‍നിന്ന് പ്രതിദിനം 5000 രൂപ ലാഭം ലഭിച്ചിരുന്നു. ബസ് റദ്ദാക്കുകയും പത്തനാപുരം ഡിപ്പോക്ക് കൊണ്ടുപോകുകയും ചെയ്തു. റദ്ദാക്കിയ ബസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി, എം.പി, ജി.എം, സോണല്‍ ഓഫിസര്‍ എന്നിവര്‍ക്ക് യാത്രക്കാര്‍ പരാതി നല്‍കുകയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ യൂനിയനുകളും ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ ആറുമാസമായി പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല.
ഭരണകക്ഷിയിലെ യൂനിയന്‍ നേതാവ് വിരമിച്ചശേഷം താല്‍ക്കാലികമായി തലപ്പത്തെത്തിയ കോട്ടയം സ്വദേശിയാണ് സ്വകാര്യ ബസിനുവേണ്ടി റദ്ദാക്കാന്‍ പ്രവര്‍ത്തിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു. ജി.എം സ്ഥാനത്തുണ്ടായിരുന്നപ്പോള്‍ പരാതി നല്‍കിയവരോട് ബസ് ഓടാന്‍ സാധിക്കുകയില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഒരു കുത്തക സ്വകാര്യ ബസ് ഉടമയുടെ സ്വാധീനമാണ് സര്‍വീസ് നിലക്കാന്‍ കാരണമായതെന്നും പരാതി ഉയര്‍ന്നിരുന്നു. പ്രതിദിനം 5000 രൂപ ലാഭം ലഭിച്ചിരുന്ന ബസ് സര്‍വീസ് നിലച്ചിട്ടും പുനരാരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സിയും താല്‍പര്യം കാണിക്കുന്നില്ല.

സ്ഥലപരിശോധനക്കത്തെിയ ‘ഗെയില്‍’ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

Posted: 19 Sep 2013 11:38 PM PDT

പത്തിരിപ്പാല: പ്രകൃതിവാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി സ്ഥലപരിശോധന  നടത്താനത്തെിയ ‘ഗെയില്‍’ ഉദ്യോഗസ്ഥരെ നാട്ടുകാരും വിക്ടിംസ് ഫോറം ഭാരവാഹികളും തടഞ്ഞു. റിട്ട. തഹസില്‍ദാര്‍ സോമസുന്ദരത്തിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് നഗരിപുറം മേഖലയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രാഥമിക പരിശോധന നടത്താനത്തെിയത്. പരിശോധനക്കായി ഗെയില്‍ അധികൃതര്‍ സ്ഥലത്തത്തെിയതറിഞ്ഞ് വിക്ടിംസ് ഫോറം ഭാരവാഹികളും നാട്ടുകാരും പ്രതിഷേധവുമായി സ്ഥലത്തത്തെി പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ടു. 
ജനവാസ കേന്ദ്രത്തിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ളെന്ന് വിക്ടിംസ് ഫോറം ഭാരവാഹികള്‍ വ്യക്തമാക്കി. ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്തിരിപ്പാല, നഗരിപുറം ദാറുല്‍ അബ്റാര്‍ അനാഥ മന്ദിരം എന്നിവക്ക് സമീപത്ത് കൂടിയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിനായി പത്ത് മീറ്റര്‍ ഭൂമി സ്ഥലം ഉടമകള്‍ക്ക് വിട്ടുനല്‍കേണ്ടി വരും. തൊട്ടടുത്ത നെല്‍പാടം വരെ സര്‍വേ പൂര്‍ത്തിയാക്കി. റോഡ് മുറിച്ചുകടന്ന് മറുഭാഗത്തെ നെല്‍പാടം വരെ എത്തിക്കേണ്ടതുണ്ട്. അതിനുള്ള പ്രാഥമിക പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ സമീപത്തെ മറ്റൊരു ഭാഗത്ത് സര്‍വേ നടത്തിയിരുന്നെങ്കിലും കോളനിയാണെന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതായും തുടര്‍ന്നാണ് റോഡിന്‍െറ മറുഭാഗത്തത്തൊന്‍ സ്ഥലം കണ്ടത്തൊന്‍ ശ്രമം നടത്തുന്നതെന്നും സംഘം വ്യക്തമാക്കി. പ്രകൃതിവാതക പൈപ്പ്ലൈനിന്‍െറ സുരക്ഷക്കായി ലക്കിടിയിലും മുണ്ടൂരിലും രണ്ട് സബ് സെന്‍ററുകള്‍ സ്ഥാപിക്കാനും പരിപാടിയുണ്ട്. ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന് പരിശോധന നിര്‍ത്തി സംഘം മടങ്ങി. സംഭവം ബന്ധപ്പെട്ട അധികൃതരെ ധരിപ്പിക്കുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. 
സംഭവം അറിഞ്ഞ് മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കപ്പന്‍ സ്ഥലത്തത്തെി. ജനവാസ മേഖലയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ജനങ്ങളെ വഴിയാധാരമാക്കുന്നതിനോട് യോജിപ്പില്ളെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് എ.പി.എം. ബഷീര്‍, വിക്ടിംസ് ഫോറം ജില്ലാ വൈസ് പ്രസിഡന്‍റ് രാമന്‍ നമ്പൂതിരി, സൈനുദ്ദീന്‍ പത്തിരിപ്പാല, സുനീര്‍ പത്തിരിപ്പാല, ടി.എം. ജാഫര്‍, അനസ് സക്കീര്‍, ഷംസുദ്ദീന്‍ മാങ്കുറുശ്ശി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന തടഞ്ഞത്. 
റിട്ട. തഹസില്‍ദാര്‍ സോമസുന്ദരന്‍, അംഗങ്ങളായ മണി, പൊന്നുച്ചാമി എന്നിവരടങ്ങുന്ന സംഘമാണ് ഗെയില്‍ ടീമിലുണ്ടായിരുന്നത്. 
 

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും എം പാനല്‍ ‘മണിയടി’

Posted: 19 Sep 2013 11:34 PM PDT

മലപ്പുറം: ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും എം പാനല്‍ നിയമനം. മലപ്പുറം എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി തെരഞ്ഞെടുക്കപ്പെട്ട 15 കണ്ടക്ടര്‍മാരെയാണ് ഏറ്റവും ഒടുവിലായി ജില്ലയിലെ വിവിധ സബ് ഡിപ്പാകളിലെക്ക് നിയോഗിച്ചിരിക്കുന്നത്. 
പ്രതിസന്ധി മറികടക്കാന്‍ എം.പാനലുകാരെ പിരിച്ചുവിട്ടേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരികയും പി.എസ്.സി റിസര്‍വ് കണ്ടക്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ നിയമനം കാത്തിരിക്കുകയും ചെയ്യുന്നതിനിടെയാണ് പുതിയ നടപടി. 
നിലമ്പൂരിലേക്ക് ഒമ്പതും പൊന്നാനിയിലേക്ക് അഞ്ചും മലപ്പുറത്ത് ഒരു കണ്ടക്ടറെയുമാണ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ജോലിക്കെടുത്തിരിക്കുന്നത്. ആഗസ്റ്റില്‍ 30 പേരെയും ഇതുപോലെ നിയമിച്ചിരുന്നു. ഇവരില്‍ 18 പേര്‍ ജോലിയില്‍ തുടര്‍ന്നപ്പോള്‍ 12 പേര്‍ ഉപേക്ഷിച്ചുപോയി. 
മൂന്ന് ദിവസത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കിയ ശേഷമേ ജോലിക്ക് വിടാവൂവെന്ന് നിബന്ധനയുണ്ടെങ്കിലും ഇത് പാലിക്കാറില്ളെന്ന് ആക്ഷേപമുണ്ട്. മുന്നൂറോളം എം. പാനലുകാരാണ് ഇപ്പോള്‍ ജില്ലയിലെ വിവിധ സബ് ഡിപ്പോകളില്‍ ജോലി ചെയ്യുന്നത്. 
അയ്യായിരത്തോളം പേര്‍ റിസര്‍വ് കണ്ടക്ടര്‍ ലിസ്റ്റിലുള്‍പ്പെട്ട് ജില്ലയില്‍ നിയമനം കാത്തിരിക്കുന്നുണ്ട്. 
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി മൂലം ജോലി ലഭിക്കുന്നത് വൈകുന്നതിനാല്‍ ഇവര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. 
ജില്ലയിലെ സ്ഥിരം കണ്ടക്ടര്‍മാരുടെ ഒഴിവ് നാനൂറ് കടക്കും. എം.പാനലുകാരെ ഒഴിവാക്കുന്നതോടെ പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍. 
എന്നാല്‍, തല്‍ക്കാലം ഇവരെ പിരിച്ചുവിടില്ളെന്ന ഉറപ്പായ പശ്ചാത്തലത്തില്‍ വീണ്ടും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി കണ്ടക്ടര്‍മാരെ എടുക്കുന്നത് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
നേരത്തെ, പി.എസ്.സി വഴി നിയമനം ലഭിച്ചത്തെിയ ഡ്രൈവര്‍മാര്‍ക്ക് ഷെഡ്യൂള്‍ നല്‍കുന്നില്ളെന്ന പരാതിയുണ്ടായിരുന്നു. 
മറ്റു പല ജില്ലകളിലും ഇവര്‍ക്ക് സ്ഥിരം ഡ്യൂട്ടി ആയപ്പോള്‍ മലപ്പുറത്ത് എം. പാനലുകാരെ തന്നെ തുടരാന്‍ അനുവദിച്ചു. പി.എസ്.സിക്കാര്‍ വന്നാല്‍ എംപ്ളോയ്മെന്‍റ് വഴിയത്തെിയവര്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഡ്യൂട്ടി കിട്ടാന്‍ മാസങ്ങള്‍ കാത്തിരുന്നു. 
പ്രബേഷന്‍ അടക്കമുള്ള കാര്യങ്ങളെ ഇത് ബാധിക്കുമെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുകയും അധികൃതരില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതിനത്തെുടര്‍ന്നാണ് എം. പാനല്‍ ഡ്രൈവര്‍മാരെ മാറ്റിയത്.

പത്തനംതിട്ട ഡിപ്പോയില്‍ ഒമ്പത് ഷെഡ്യൂള്‍ ഓടിയില്ല

Posted: 19 Sep 2013 11:33 PM PDT

Subtitle: 
കെ.എസ്.ആര്‍.ടി.സി

പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍മാരുടെ ഓണാഘോഷം തുടരുകയാണ്. കണ്ടക്ടര്‍ ക്ഷാമത്തെത്തുടര്‍ന്ന് പത്തനംതിട്ട ഡിപ്പോയില്‍നിന്ന് വ്യാഴാഴ്ച ഒമ്പത് ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തിയില്ല. സ്ഥിരം കണ്ടക്ടര്‍മാര്‍ 96 പേരുണ്ടെങ്കിലും ഇവരില്‍ പകുതി പേര്‍ പോലും ജോലിക്ക് ഹാജരാകുന്നില്ല. പുനലൂര്‍, ചെങ്ങന്നൂര്‍, കൊല്ലം, മുണ്ടക്കയം ചെയിന്‍ സര്‍വീസുകള്‍ ദിവസങ്ങളായി മുടങ്ങുകയാണ്. വ്യാഴാഴ്ച രാവിലെ മുതലുള്ള ഷെഡ്യൂളുകളാണ് മുടങ്ങിയത്. പുനലൂര്‍-5.40, 6.20, ചെങ്ങന്നൂര്‍- 6.45, എടത്വ- 5.40, ചെങ്ങറ- 5.55, മണ്ണാറക്കുളഞ്ഞി- 6.30, മുണ്ടക്കയം- 4.45, തിരുവനന്തപുരം- 6.30. എന്നീ ഷെഡ്യൂളുകളാണ് മുടങ്ങിയത്. എം പാനല്‍ കണ്ടക്ടര്‍മാര്‍ തൊഴില്‍ സുരക്ഷിതത്വമില്ലെന്ന് ചൂണ്ടിക്കാട്ടി ജോലിക്ക് ഹാജരാകാത്തതാണ് കൂടുതല്‍ ഷെഡ്യൂളുകള്‍  മുടങ്ങാന്‍ കാരണം.
ജില്ലയിലെ മറ്റ് ഡിപ്പേകളായ അടൂര്‍, തിരുവല്ല, പന്തളം, മല്ലപ്പള്ളി, ഓപറേറ്റിങ് സെന്‍ററായ റാന്നി എന്നിവിടങ്ങളിലും ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.
ഇതിനിടെ പത്തനംതിട്ട ഡിപ്പോയില്‍ സ്പെയര്‍ പാര്‍ട്സില്ലാതെ അറ്റകുറ്റപ്പണി കാത്തുകിടക്കുന്ന 20 ബസുകളില്‍ നാലെണ്ണം പുറത്തിറക്കി. 16 ബസുകള്‍ക്ക് ആവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഡിപ്പോയില്‍ ഡീസല്‍ ക്ഷാമം നേരിട്ടു. എന്നാല്‍, എറണാകുളത്തുനിന്ന് രാത്രിയോടെ ടാങ്കര്‍ വരുമെന്ന പ്രതീക്ഷയിലാണ്. ഇന്ധനം എത്തിയില്ലെങ്കില്‍ വെള്ളിയാഴ്ച സര്‍വീസുകളെ ബാധിക്കും.

വെള്ളൂരില്‍ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി

Posted: 19 Sep 2013 11:25 PM PDT

Subtitle: 
സ്വന്തം പ്രസിഡന്‍റ് പുറത്ത്

തലയോലപ്പറമ്പ്: വെള്ളൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് പ്രസിഡന്‍റിനെതിരെ യു.ഡി.എഫിലെ തന്നെ ആറംഗങ്ങള്‍ ചേര്‍ന്ന് നല്‍കിയ അവിശ്വാസപ്രമേയം പാസായി. 16 അംഗ സമിതിയില്‍ പ്രസിഡന്‍റ് എന്‍.ജെ. കുഞ്ഞപ്പനെതിരെ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഒമ്പതുപേര്‍  വോട്ട് ചെയ്തു. എന്നാല്‍, പ്രസിഡന്‍റ് ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് അംഗങ്ങളും ഒരുസ്വതന്ത്രനും വിട്ടുനിന്നു.
എല്‍.ഡി.എഫിലെ ആറ് സി.പി.എം അംഗങ്ങളും മൂന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങളുമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസ് എമ്മിലെയും മൂന്നംഗങ്ങള്‍ ചേര്‍ന്നാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതോടെ വൈക്കം താലൂക്കില്‍ യു.ഡി.എഫിന് അടുത്തടുത്തായി രണ്ട് പഞ്ചായത്തില്‍ ഭരണം നഷ്ടമായി. രണ്ടുമാസം മുമ്പ് ടി.വി.പുരം പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയിലും എല്‍.ഡി.എഫ് അവതരിപ്പിച്ച പ്രമേയം പാസായിരുന്നു. യു.ഡി.എഫിന്‍െറ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും മാറി എല്‍.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു.
വെള്ളൂരില്‍ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പാളയത്തില്‍ പട തുടങ്ങിയിട്ട് മാസങ്ങളായി. വെള്ളൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും ഡി.സി.സിയും കാഴ്ചക്കാരായി നില്‍ക്കുമ്പോഴാണ് യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് അവിശ്വാസപ്രമേയം പാസായത്. ഭരണമേറ്റനാള്‍ മുതല്‍ പ്രസിഡന്‍റ് തുടര്‍ച്ചയായി അവധിയിലായിരുന്നു.
ഇതുമൂലം ഗ്രാമസഭകളും പ്രോജക്ട് തയാറാക്കലുമൊക്കെ മുടങ്ങുന്നതായി ആരോപിച്ച് എല്‍.ഡി.എഫ് സമരത്തിലായിരുന്നു. ഒരുമാസം മുമ്പ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പഞ്ചായത്തിലെ 16 വാര്‍ഡിലും പ്രതിഷേധമുയര്‍ന്നു. പ്രസിഡന്‍റിന്‍െറ സ്വന്തം വാര്‍ഡില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് പ്രസിഡന്‍റ് രാജിവെക്കണമെന്നാവശ്യപ്പെട്ടിരുന്നു. വെള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റിനൊപ്പം നിന്നതിലാണ് പ്രമേയം വൈകിയത്. മണ്ഡലം കമ്മിറ്റിയില്‍ ഇരുചേരിയായതോടെ എല്‍.ഡി.എഫുമായി സഹകരിച്ച് പ്രസിഡന്‍റിനെ പുറത്താക്കുകയായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍.
16 അംഗ ഭരണസമിതിയില്‍ ആറംഗങ്ങള്‍ മാത്രമുള്ള എല്‍.ഡിഎഫ് ടി.വിപുരം മോഡലില്‍ വെള്ളൂരില്‍ ഭരണം തിരിച്ചുപിടിക്കാന്‍ നീക്കം ആരംഭിച്ചു. യു.ഡി.എഫിലെ അസംതൃപ്തരായ അംഗങ്ങളെക്കൂട്ടി ഭരണം പിടിക്കാനാണ് തിരക്കിട്ടശ്രമം.
 

ആലുവയില്‍ പുതിയ കോടതി സമുച്ചയം വരുന്നു

Posted: 19 Sep 2013 11:21 PM PDT

Subtitle: 
സാധ്യതാപഠനം ആരംഭിച്ചു

ആലുവ: പൊലീസ് റൂറല്‍ ജില്ലാ ആസ്ഥാനമായ ആലുവയില്‍ പുതിയ കോടതി സമുച്ചയം വരുന്നു. നിലവില്‍ കോടതി കെട്ടിടങ്ങളോട് ചേര്‍ന്ന നഗരസഭ സ്റ്റേഡിയം വികസിപ്പിക്കാനും കൂടുതല്‍ കോടതികള്‍ അനുവദിച്ച് പുതിയ കോടതി സമുച്ചയം സ്ഥാപിക്കാനും സാധ്യത പഠനം ആരംഭിച്ചു. ഇതിന്‍െറ ഭാഗമായി കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് വ്യാഴാഴ്ച നിലവിലെ സ്റ്റേഡിയം, കോടതി വളപ്പ്, നിര്‍ദിഷ്ട കോടതി സമുച്ചയം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം തുടങ്ങിയവ സന്ദര്‍ശിച്ചു.
ജില്ലയിലെ തന്നെ ഏറ്റവും സൗകര്യം കുറഞ്ഞ കോടതികളാണ് ആലുവയിലേത്. കോടതികളുടെ എണ്ണവും സൗകര്യവും വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് നഗരസഭയും രംഗത്തുവന്നിരുന്നു. നിലവില്‍ രണ്ട് ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതികളും ഒരു സിവില്‍ കോടതിയും മാത്രമാണ് ഇവിടെയുള്ളത്. അതും പരിമിത  സൗകര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ നിരവധി കേസുകള്‍ ഈ കോടതികളുടെ പരിഗണനയില്‍ വന്നതാണ്. കോടതികളുടെ പ്രവര്‍ത്തന പരിധിയും വിപുലമായതിനാല്‍ സുഗമമായ പ്രവര്‍ത്തനം പലപ്പോഴും ഉണ്ടാകാറില്ല. പൊലീസ് ജില്ലാ ആസ്ഥാനമായിട്ടും സൈബര്‍ സെല്‍, എം.എ.സി.ടി, മനുഷ്യാവകാശ വിഭാഗം, കുടുംബ വിഭാഗം തുടങ്ങിയവക്ക് ഇവിടെ കോടതികളില്ല. ഇത്തരം കോടതികള്‍ കൂടി ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു. വിഷയത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
സ്റ്റേഡിയത്തിന്‍െറ വലുപ്പം വര്‍ധിപ്പിക്കണമെന്ന ആവശ്യം നാളുകളായുള്ളതാണ്. നഗരത്തിന്‍െറ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സൗകര്യം സ്റ്റേഡിയത്തിനില്ല. ഇക്കാര്യമുന്നയിച്ച് ആലുവയിലെ മുതി
ര്‍ന്ന ഫുട്ബാള്‍ താരങ്ങളും ഫുട്ബാള്‍ അക്കാദമി ഭാരവാഹികളും അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സ്റ്റേഡിയം വലുതാക്കുമ്പോള്‍ നിലവിലെ കോടതി കെട്ടിടങ്ങളും അങ്കണവുമെല്ലാം ഇതിനായി എടുക്കേണ്ടിവരും.
അതുകൂടി കണക്കാക്കിയാണ് പുതിയ കോടതി സമുച്ചയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. സി.ഐ ഓഫിസിനോട് ചേര്‍ന്ന പൊതുമരാമത്ത് വകുപ്പിന്‍െറ പഴയ സ്റ്റോര്‍ സ്ഥിതിചെയ്യുന്ന ആറേക്കറോളം സ്ഥലമാണ് ഇതിനായി കണ്ടുവെച്ചിട്ടുള്ളത്. എം.എല്‍.എയും പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും അനുകൂല നിലപാടെടുത്തതോടെ ഈ സ്ഥലം കോടതി സമുച്ചയത്തിനായി വിട്ടുനല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
സ്റ്റേഡിയം പുനര്‍നിര്‍മിക്കുമ്പോള്‍ സബ്ജയിലിന് മുന്നിലൂടെ കോടതിയിലേക്കുള്ള റോഡും എടുക്കേണ്ടിവരും. അതിനാല്‍ തന്നെ ജയിലിലേക്ക് പുതിയ റോഡ് നിര്‍മിക്കണം. ഇത് കണക്കിലെടുത്ത് കലക്ടര്‍ സബ്ജയിലും സന്ദര്‍ശിച്ചു. സബ് ജയിലിലേക്ക് പൊലീസ് സ്റ്റേഷന്‍ വളപ്പിലൂടെ പുതിയ റോഡ് നിര്‍മിക്കാമെന്ന നിര്‍ദേശമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതെല്ലാം ഉള്‍ക്കൊള്ളിച്ച് മാതൃക പ്ളാന്‍ തയാറാക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്‍റ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് തയാറായ ശേഷം ജയിലിന്‍െറ സുരക്ഷയടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കും.
അന്‍വര്‍ സാദത്ത് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എം.ടി. ജേക്കബ്, മുന്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍, വൈസ് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഫാസില്‍ ഹുസൈന്‍, രാധാകൃഷ്ണന്‍, കെ.സി. രാജന്‍, സി. ഓമന, കൗണ്‍സിലര്‍മാരായ ലിസി ജോണ്‍സണ്‍, ലോലിത  ശിവദാസന്‍, ബിന്ദു അലക്സ്, വെറ്ററന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് യു.പി. എബ്രഹാം, ഫുട്ബാള്‍ അക്കാദമി ഭാരവാഹികളായ ചിന്നന്‍ പൈനാടത്ത്, ടി.എം. വര്‍ഗീസ്, സത്യദേവന്‍ എന്നിവര്‍ കലക്ടറെ അനുഗമിച്ചു.
 

പത്തോളം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പതിവായി മുടങ്ങുന്നു

Posted: 19 Sep 2013 11:09 PM PDT

Subtitle: 
ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമില്ല

കാസര്‍കോട്: ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമില്ലാത്തതിനാല്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ദിവസേന പത്തോളം ബസ് സര്‍വീസുകള്‍ മുടങ്ങുന്നു.
ഡീസല്‍ പ്രതിസന്ധിയുടെയും വരുമാന നഷ്ടത്തിന്‍െറയും പേരിലാണ് സംസ്ഥാനത്തിന്‍െറ മറ്റു ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നതെങ്കില്‍ ഇവിടെ ജീവനക്കാരുടെ അഭാവമാണ് പ്രധാന പ്രശ്നം. അന്തര്‍സംസ്ഥാന സര്‍വീസുകളടക്കം 92 ഷെഡ്യൂളുകളാണ് ജില്ലാ ആസ്ഥാനത്തെ ഡിപ്പോയില്‍നിന്ന് പ്രവര്‍ത്തിപ്പിക്കേണ്ടത്. എന്നാല്‍, നിലവില്‍ പ്രതിദിനം 82 മുതല്‍ 84 വരെ സര്‍വീസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
264 കണ്ടക്ടര്‍മാരും അത്രതന്നെ ഡ്രൈവര്‍മാരും ആവശ്യമുള്ളിടത്ത് 204 കണ്ടക്ടര്‍മാരും 214 ഡ്രൈവര്‍മാരുമാണുള്ളത്. 60 കണ്ടക്ടര്‍മാരുടെയും 50 ഡ്രൈവര്‍മാരുടെയും കുറവുണ്ട്. ബസുകള്‍ ആവശ്യത്തിനുണ്ടായാലും പല സര്‍വീസുകളും മുടങ്ങുന്ന സ്ഥിതിയാണ്.
ജീവനക്കാര്‍ക്ക് അധിക ജോലി ചെയ്യേണ്ടിവരുന്നതായി യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു.
7000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള സര്‍വീസുകള്‍ പുന$ക്രമീകരണം നടത്തി ലാഭത്തിലാക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് ഇതിനും പ്രയാസം സൃഷ്ടിക്കുന്നതായി ഡിപ്പോ അധികൃതര്‍ പറഞ്ഞു.

കടലാക്രമണം: മുഴപ്പിലങ്ങാട് ബീച്ചില്‍ മണല്‍ചാക്ക് ഭിത്തികെട്ടും

Posted: 19 Sep 2013 11:01 PM PDT

കണ്ണൂര്‍: കടലാക്രമണം രൂക്ഷമായ മുഴപ്പിലങ്ങാട് ബീച്ചില്‍ താല്‍ക്കാലിക പരിഹാരമായി മണല്‍ചാക്ക് കൊണ്ട് ഭിത്തി കെട്ടും.  ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  ബീച്ചില്‍ വന്‍തോതില്‍ ഭൂമി കടലെടുത്തിട്ടുണ്ട്.  ശാശ്വത പരിഹാരത്തിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു.  ബീച്ചില്‍ എടക്കാട് ഭാഗത്തായി പുതിയ ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ പണിയാനും ധാരണയായി.  ഇതിനായി 10 സെന്‍റ് ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.  മത്സ്യബന്ധന വള്ളങ്ങള്‍ കരയിലേക്ക് കയറ്റാന്‍ പുലിമുട്ട് നിര്‍മിക്കുന്നതിന്‍െറ സാധ്യത ആരായും.
 ഇതിനായി വിശദമായ പഠനം നടത്താന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തി.  മണല്‍ചാക്ക് ഭിത്തി നിര്‍മാണം അടുത്ത ദിവസം തന്നെ ആരംഭിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.  ഇതിന്‍െറ ചെലവ് യുവജന ക്ഷേമ ബോര്‍ഡ് വഹിക്കും.
എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സിന്ധു, മത്സ്യത്തൊഴിലാളി പ്രതിനിധികളായ ഭരതന്‍, കെ.പ്രകാശന്‍, ഷഫീഖ്, സാഹസിക അക്കാദമി സ്പെഷല്‍ ഓഫിസര്‍ പി. പ്രണീത, ജില്ലാ യൂത്ത് കോഓഡിനേറ്റര്‍ കെ. അര്‍ജുന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, ഫിഷറീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP