സ്വാഗതം
WELCOME

News Update..

Sunday, September 8, 2013

സോളാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താമെന്ന് കരുതേണ്ട -പിണറായി Madhyamam News Feeds

സോളാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താമെന്ന് കരുതേണ്ട -പിണറായി Madhyamam News Feeds

Link to

സോളാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താമെന്ന് കരുതേണ്ട -പിണറായി

Posted: 08 Sep 2013 12:21 AM PDT

കോഴിക്കോട്: സോളാര്‍ തട്ടിപ്പിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുതേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അധികാരത്തിന്‍െറ ഹുങ്കില്‍ അങ്ങനെ ചെയ്യാനാണ് ഭാവമെങ്കില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് ഇടതുമുന്നണി ജില്ലാ കമ്മിറ്റി മുതലക്കുളത്ത് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വടി പോലുമില്ലാതെയാണ് ജയപ്രസാദ് എന്ന യുവാവ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി കടന്നുപോകുന്ന വാഹനത്തിനു നേരെ സ്വന്തം ഷര്‍ട്ട് ഊരി വീശുകയാണ് യുവാവ് ചെയ്തത്. നിരായുധനായ ചെറുപ്പക്കാരനെയാണ് പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ച് അവശനാക്കിയത്. യുവാവിന്‍െറ ലൈംഗികശേഷി പോലും നഷ്ടപ്പെടുത്താന്‍ ജനനേന്ദ്രിയം തകര്‍ക്കാന്‍ ശ്രമിച്ചു. എന്തിനാണ് ഇത്ര നിഷ്ഠുരമായി യുവാവിനെ മര്‍ദിച്ചത്. പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതാണോ ഈ രീതി.
അപകടനില തരണം ചെയ്യാതെ ആശുപത്രിയില്‍ കഴിയുന്ന യുവാവിനെതിരെ കേസുമെടുത്തു. മര്‍ദിച്ചവര്‍ക്കെതിരെ നടപടിയൊന്നുമില്ല. പൊലീസിനെ ഇത്രയും ക്രിമിനല്‍വത്കരിക്കപ്പെട്ട ഒരു കാലം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നും പിണറായി ആരോപിച്ചു.
ഐ.വി. ശശാങ്കന്‍ അധ്യക്ഷത വഹിച്ചു. പന്ന്യന്‍ രവീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ബി. സുരേന്ദ്രന്‍ പിള്ള, ടി. ശശീന്ദ്രന്‍, എം. ആലിക്കോയ, പി.എം. ചോയി എന്നിവര്‍ സംസാരിച്ചു.
ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.
 

നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്

Posted: 07 Sep 2013 11:54 PM PDT

Image: 

തിരുവനന്തപുരം: വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. കൊച്ചിയില്‍ ചേര്‍ന്ന വിവിധ ബസ് സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

വേഗപ്പൂട്ട് സംവിധനത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ സാവകാശം നല്‍കണമെന്നും ബസ് സംഘടനകള്‍ ആവശ്യപ്പെട്ടു. വേഗപ്പൂട്ടുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധന നടത്തുന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ബസ് ഉടമകള്‍ കുറ്റപ്പെടുത്തി.

മലപ്പുറത്ത് മിനിബസ് മരത്തിലിടിച്ച് 14 ജീവനുകള്‍ പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ബസുകളുടെ മരണപ്പാച്ചിലിനെതിരെ അധികൃതര്‍ രംഗത്തെത്തിയത്. ശനിയാഴ്ച സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധന നടത്തിയപ്പോള്‍ നിരവധി ബസുകള്‍ പിടിയിലായിരുന്നു. സ്പീഡ് ഗവേണറില്ലാത്ത വാഹനങ്ങള്‍ വ്യാപകമാണെന്നും കേടായവ നന്നാക്കാതെയും മന:പൂര്‍വം തകരാറുകള്‍ വരുത്തിയും സര്‍വീസ് നടത്തുന്നതായും കണ്ടെത്തിയിരുന്നു.

കൊറോണ ബാധിച്ച് ഖത്തറില്‍ വീണ്ടും മരണം

Posted: 07 Sep 2013 11:14 PM PDT

Image: 

ദോഹ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു സ്വദേശി കൂടി മരിച്ചതായി ഖത്തര്‍ ആരോഗ്യ സുപ്രിം കൗണ്‍സില്‍ അിറിയിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മൂന്ന് ആഴ്ചയായി ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 29 വയസുകാരനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികളില്‍ ഒരാളാണ് മരിച്ചത്. ഒരാള്‍ സുഖം പ്രാപിച്ചുവരുന്നതായും മറ്റൊരു രോഗി മരിച്ചതായും വെള്ളിയാഴ്ച രാത്രിയാണ് ഖത്തര്‍ ആരോഗ്യ സുപ്രീം കൗണ്‍സില്‍ അറിയിച്ചത്. ആഗസ്റ്റ് 17ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്ര¤േവശിപ്പിക്കപ്പെട്ട രോഗിയാണ് വെള്ളിയാഴ്ച മരിച്ചത്.
രാജ്യത്തെ മുഴുവന്‍ ആരോഗ്യ ചികില്‍സ കേന്ദ്രങ്ങള്‍ വഴിയും ഹമദ് ഹോസ്പിറ്റല്‍, ¥്രെപമറി ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവ വഴിയും ശ്വാസകോശ രോഗവുമായി വരുന്നവരെ നിരീക്ഷിച്ചുവരുന്നതായും സുപ്രിം കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. 56 വയസുള്ള ഒരു സ്വദേശി വനിത കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ചൊവ്വാഴ്ച ആരോഗ്യ സുപ്രിം കൗണ്‍സില്‍ അറിയിച്ചിരുന്നു. ആഗസ്റ്റ് 21ന്  ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ആഗസ്റ്റ് 31ന് മരിക്കുകയായിരുന്നു. ആഗസ്റ്റ് 15ന് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ മറ്റൊരു രോഗി സുഖം പ്രാപിച്ചു വരുന്നതായും സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് അറിയിച്ചു. കൊറോണ രോഗം ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്. ലോഗാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് കൊറോണ ബാധിച്ച് ഇതുവരെ ഗള്‍ഫ് രാജ്യങ്ങളില്‍ 52 പേര്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ ഖത്തറിലും സൗദിയിലുമടക്കം ഏറ്റവുമൊടുവില്‍ നടന്ന മരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. നിലവില്‍ 110 പേര്‍ രോഗം ബാധിച്ച് ചികില്‍സയലുണ്ട്.

അമേരിക്കന്‍ അംബാസഡര്‍ ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് ‘വിക്കിലീക്സ്’

Posted: 07 Sep 2013 11:00 PM PDT

Image: 

മനാമ: ബഹ്റൈനിലെ അമേരിക്കന്‍ അംബാസഡര്‍ തോമസ് ക്രാജസ്കി രാജ്യത്തെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായി ‘വിക്കിലീക്സ്’ വെളിപ്പെടുത്തല്‍. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കായി പാര്‍ലമെന്‍റ് അംഗം ഉസാമ തമീമിയെ എംബസി ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെന്നും വെളിപ്പെടുത്തലിലുണ്ട്. പാര്‍ലമെന്‍റിലെ പല രേഖകളും തമീമി വഴി അമേരിക്കന്‍ എംബസിയിലെത്തിയിട്ടുണ്ടത്രെ. അമേരിക്കന്‍ എംബസി വൃത്തങ്ങളുമായും ലണ്ടനിലെ ഉദ്യോഗസ്ഥരുമായി തമീമി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്‍െറ രേഖകളും ഇതിന് ഉപോല്‍ബലകമായി പുറത്തുവിട്ടിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
രഹസ്യ രേഖകള്‍ കൈമാറിയതിന് പകരമായി തമീമി അദ്ദേഹത്തിനും കുടുംബത്തിനും അമേരിക്കന്‍ പൗരത്വമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിബന്ധനകള്‍ക്ക് വിധേയമായി ഇത് നല്‍കാമെന്ന് എംബസി അംഗീകരിച്ചിട്ടുമുണ്ട്. 2014 ല്‍ തമീമിയുടെ പാര്‍ലമെന്‍റ് കാലാവധി അവസാനിക്കുന്നതോടെ അമേരിക്കയില്‍ കുടിയേറാനാണ് പദ്ധതി. ബഹ്റൈനിലെ പ്രതിപക്ഷ പ്രതിനിധിയായാണ് അമേരിക്കന്‍ അധികൃതര്‍ തമീമിയെ കണക്കാക്കുന്നത്. അമേരിക്കന്‍ അംബാസഡര്‍ക്കെതിരെ പാര്‍ലമെന്‍റ് നടത്തുന്ന നീക്കവും രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പല രേഖകളും തമീമി ക്രാജസ്കിക്ക് കൈമാറിയിട്ടുണ്ടെന്നും വിക്കിലീക്സ് വെളിപ്പെടുത്തി. അമേരിക്കന്‍ അംബാസഡറുടെ ഇടപെടലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എം.പിമാരായ ഡോ.അലി അഹ്മദ്, ഹസന്‍ ദൂസരി, മുഹമ്മദ് അല്‍ഇമാദി, ഖമീസ് റുമൈഹി, അബ്ദുല്‍ ഹമീദ് അല്‍മീര്‍ എന്നിവരുടെ പേരു വിവരങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ബഹ്റൈനോടുള്ള അമേരിക്കന്‍ പോളിസിക്ക് സര്‍വ പിന്തുണയും തമീമി നല്‍കിയിരുന്നുതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
 

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ബാഗേജ് ‘ആനുകൂല്യം’ പുതിയ ചൂഷണം

Posted: 07 Sep 2013 10:40 PM PDT

Image: 

മസ്കത്ത്: മൂന്ന് റിയാലിന് പത്ത് കിലോ ലഗേജ് ആനുകൂല്യം നല്‍കി ‘സുഖിപ്പിക്കുന്ന’ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ ചൂഷണം ചെയ്യുന്നു. എയര്‍ ഇന്ത്യ എക്പ്രസില്‍ ആഗസ്റ്റ് 22 മുതല്‍ യാത്ര ചെയ്യുന്നവര്‍ക്ക് ലഗേജ് 30 കിലോയില്‍ നിന്ന് 20 കിലോയാക്കി കുറച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും നടപടി പിന്‍വലിക്കാന്‍ അധികൃതര്‍ തയാറായില്ല. എന്നാല്‍, ആഗസ്റ്റ് 22 മുതല്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് പത്ത് കിലോ അധിക ലഗേജിന് മുന്ന് റിയാല്‍ ഈടാക്കുന്ന പുതിയ രീതിയിലൂടെ യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കുകയാണ് ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനി. ഇതോടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് 15 ശതമാനത്തോളം അധിക വരുമാനമുണ്ടാക്കുകയെന്ന തന്ത്രമാണ് എക്പ്രസ് പ്രയോഗിക്കുന്നത്.
ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറില്‍ ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവാരവും യാത്ര ചെയ്യുന്നവര്‍ക്ക് 46 റിയാലാണ് നിലവിലെ കുറഞ്ഞ നിരക്ക്. കേരള സെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 25 റിയാലാണ് നികുതി. ഈ യാത്രക്കാരില്‍ നിന്ന് നികുതി കഴിച്ചാല്‍ 21 റിയാലാണ് വിമാനക്കമ്പനിക്ക് ടിക്കറ്റ് നിരക്കായി ലഭിക്കുന്നത്. ഇത്തരം യാത്രക്കാരില്‍ നിന്ന് ലഗേജ് ഇനത്തില്‍ മൂന്ന് റിയാല്‍ ഈടാക്കുമ്പോള്‍ ഒരു ടിക്കറ്റില്‍ 15 ശതമാനത്തോളം അധിക വരുമാനം എയര്‍ ഇന്ത്യ എക്പ്രസിന് ലഭിക്കുന്നുവെന്ന സത്യവുമുണ്ട്.
എന്നാല്‍, പുതിയ മൂന്ന് റിയാല്‍ ലഗേജ് ആനുകൂല്യത്തെ പറ്റി തങ്ങള്‍ക്ക് ഔദ്യാഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചില ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. ടിക്കറ്റെടുക്കുമ്പോള്‍ നേരത്തെ മുന്ന് ഓപ്ഷനുകള്‍ക്ക് അധിക നിരക്കുകള്‍ ഈടാക്കിയിരുന്നു. ട്രാവല്‍ ഇന്‍ഷൂറന്‍സ്, വീല്‍ ചെയര്‍, അണ്‍ അക്കമ്പനീഡ് മൈനര്‍ ചൈല്‍ഡ് എന്നിവയാണ് അവ. അവയോടൊപ്പം നാലാമതായാണ് എക്ട്രാ ബാഗേജ് ‘പത്ത് കിലോ-മൂന്ന് റിയാല്‍’ ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. ടിക്കറ്റെടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. വിമാനത്താവളത്തില്‍ ഈ ആനുകൂല്യം ലഭ്യമല്ല. ഈ ആനുകൂല്യം എല്ലാ വിമാനങ്ങളിലും  ലഭിക്കുന്നുമില്ല. വിമാനത്തില്‍ തിരക്ക് കുടിയ ബലിപെരുന്നാള്‍ അവധിക്കാലമായ ഒക്ടോബറില്‍ പല വിമാനങ്ങളിലും ഈ ആനുകൂല്യം ലഭ്യമല്ല. ഒക്ടോബര്‍ ആദ്യ പകുതിയിലെ ചില ദിവസങ്ങളില്‍ കോഴിക്കോട്ടേക്ക് എടുക്കുന്ന ടിക്കറ്റില്‍ ഈ ഓപ്ഷന്‍ കാണാനില്ല. അതായത് വിമാനത്തിലെ തിരക്ക് അനുസരിച്ചാണ് പലപ്പോഴും ആനുകൂല്യം ലഭിക്കുന്നത്. മൂന്ന് റിയാല്‍ കൊടുത്താലും വിമാനത്തിലെ സൗകര്യമനുസരിച്ചാണ് അധിക ലഗേജ് കിട്ടുകയെന്നതും യാത്രക്കാര്‍ക്ക് അനിശ്ചിതത്വമുണ്ടാക്കുന്നു.
അധിക ലഗേജ് സുരക്ഷാ പ്രശ്നമുണ്ടാക്കുന്നുവെന്നും കൂടുതല്‍ ഭാരം വഹിക്കാനുള്ള കാര്യക്ഷമത വിമാനത്തിനില്ലെന്നുമുള്ള കാരണം പറഞ്ഞാണ് എയര്‍ ഇന്ത്യ ലഗേജിന് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്്. ഇത്രയും കാലം ഇതേ വിമാനമുപയോഗിച്ച് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്പ്രസിന് ഇപ്പോള്‍ മാത്രം എന്താണ് സുരക്ഷാ പ്രശ്നമുണ്ടായതെന്ന് യാത്രക്കാര്‍ ചോദിക്കുന്നു. എന്നാല്‍, പുതിയ നിയമത്തെ കുറിച്ച് ബോധവാന്മാരല്ലാത്ത പലരും വിമാനത്താവളത്തിലെത്തുമ്പോഴാണ് ലഗേജ് 20 കിലോ ആയി കുറച്ചതറിയുന്നത്.
ഇത്തരക്കാര്‍ കിലോക്ക് മൂന്നര റിയാല്‍ അധികം നല്‍കി ലഗേജ് കൊണ്ടുപോവേണ്ട ഗതികേടുമുണ്ട്. ചിലപ്പോള്‍ ഇത് ടിക്കറ്റ് നിരക്കിനെക്കാള്‍ കൂടുതലുമാവും. വിമാനത്താവളത്തില്‍ ഈടാക്കുന്ന അധിക ലഗേജ് വരുമാനവും എക്പ്രസിനാണ് ലഭിക്കുന്നത്.

മാലദ്വീപ് തെരഞ്ഞെടുപ്പ്: പ്രാഥമിക റൗണ്ടില്‍ നഷീദിന് മുന്‍തൂക്കം

Posted: 07 Sep 2013 09:30 PM PDT

Image: 

മാലെ: മാലദ്വീപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്‍റുമായ മുഹമ്മദ് നഷീദിന് മുന്‍തൂക്കം. പ്രാഥമിക റൗണ്ടില്‍ നഷീദ് 45 ശതമാനം വോട്ട് നേടി. 95,224 വോട്ട് നഷീദിന് ലഭിച്ചു. മുന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഗയൂമിന്‍െറ സഹോദരനും പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപിലെ അബ്ദുല്ലയാമീന് 25.35 ശതമാനം (53,099) വോട്ട് ലഭിച്ചു.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഖാസി ഇബ്രാഹിം 24.07 (50,422) ശതമാനവും നാഷണല്‍ യൂണിറ്റി പാര്‍ട്ടി സ്ഥാനാര്‍ഥി മുഹമ്മദ് വാഹിദ് ഹസന്‍ മണിക്ക് 5.13 (10,750) ശതമാനവും വോട്ടുകള്‍ കരസ്ഥമാക്കി. തെരഞ്ഞെടുപ്പില്‍ 88 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

വോട്ടെണ്ണല്‍ അര്‍ധരാത്രിയോടെ പൂര്‍ത്തിയായെങ്കിലും പുലര്‍ച്ചെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഫലം പുറത്തുവിട്ടത്. പ്രാഥമിക വോട്ടെണ്ണല്‍ മാത്രമാണ് പൂര്‍ത്തിയായതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അധ്യക്ഷന്‍ ഫുവാദ് തൗഫീഖ് പറഞ്ഞു. വിവിധ ദ്വീപുകളില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ രണ്ട് ദിവസത്തിനകം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചേരും. സെപ്റ്റംബര്‍ 14ന് ശേഷം അന്തിമഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനാധിപത്യവ്യവസ്ഥ പ്രകാരമുള്ള രണ്ടാമത് തെരഞ്ഞെടുപ്പാണ് നടന്നത്. 2008ലെ ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുഹമ്മദ് നഷീദിന് രാഷ്ട്രീയ അട്ടിമറിയെ തുടര്‍ന്ന് 2012 ഫെബ്രുവരി ഏഴിന് രാജിവെക്കേണ്ടി വന്നിരുന്നു. നഷീദിന്‍െറ ശക്തമായ തിരിച്ചുവരവാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

ഇതിഹാസം

Posted: 07 Sep 2013 09:30 PM PDT

Image: 

കാണം വിറ്റും ഇന്നോവ വാങ്ങണമെന്ന തരത്തിലേക്കാണ് കേരളത്തില്‍ കാര്യങ്ങള്‍. മന്ത്രിമാര്‍ മുതല്‍ ക്വട്ടേഷന്‍കാര്‍ക്കുവരെ ഇന്നോവയില്ലാതെ പറ്റില്ളെന്നതാണ് സ്ഥിതി.
ഇന്ത്യയില്‍ മാന്ദ്യമല്ല എന്ത് കുന്തമായാലും മാസം 6000ത്തോളം ഇന്നോവ വില്‍ക്കാന്‍ ടൊയോട്ടക്ക് ആരുടെയും സഹായം വേണ്ട. മലയാളിക്ക് ഇതിനോടുള്ള സ്നേഹം കണ്ടാല്‍ കേരളത്തില്‍ എവിടെയോ നിന്ന് കുഴിച്ചെടുക്കുന്നവയാണ് ഇതെന്നുപോലും തോന്നിപ്പോകും. ആള് ജപ്പാനല്ളേ, ടൊയോട്ടയല്ളേ, അതിന്‍െറ മെച്ചം കാണാതിരിക്കുമോയെന്നൊക്കെ പറഞ്ഞ് പുകഴ്ത്തുന്നതിന് മുമ്പ് ചുറ്റും നോക്കണം. വല്ല ഇന്തോനേഷ്യക്കാരനോ മറ്റോ അടുത്ത് നില്‍പുണ്ടെങ്കില്‍ ചവിട്ടുവരെ കിട്ടാം. കാരണം ഇന്തോനേഷ്യയും ഇന്നോവയും തമ്മില്‍ അഭേദ്യ ബന്ധമാണുള്ളത്.
2003ല്‍ ടൊയോട്ട അസ്ത്ര മോട്ടോഴ്സ് എന്ന കമ്പനി ഇന്തോനേഷ്യയില്‍ സൃഷ്ടിച്ചതു മുതലാണിത്. നാട്ടിലും വീട്ടിലും വിളിക്കുന്ന പേര് കിജാങ്. ഇത് വന്നതോടെ പലനാടുകളിലും നല്ല നിലയില്‍ ജീവിച്ചിരുന്ന ടൊയോട്ടക്കുഞ്ഞുങ്ങള്‍ അകാലചരമം പ്രാപിച്ചു. ഇന്ത്യയില്‍ ക്വാളിസ്, മലേഷ്യയില്‍ അണ്‍സര്‍, ഫിലിപ്പീന്‍സില്‍ റെവോ, തായ്വാനില്‍ സേസ് സര്‍ഫ് എന്നിവയൊക്കെ ഇതില്‍പെടും.
സത്യം പറഞ്ഞാല്‍ ഇന്നോവ ഒരു ഉപോല്‍പന്നമാണ്. നവീകരിച്ച സാങ്കേതിക വിദ്യയനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ പുതിയ വിവിധോദ്ദേശ്യ വാഹനങ്ങള്‍ നിര്‍മിച്ച് വില്‍ക്കാനുള്ള പദ്ധതിയുടെ ഭാഗമായുണ്ടായ വിത്ത്. നമ്മുടെ മുതലാളി ഫോര്‍ച്യൂണറും സ്റ്റൈലന്‍ പണിക്കാരന്‍ ഹൈലക്സും ഇതിന്‍െറ ഭാഗമായി പിറന്നവരാണ്. നമുക്ക് മാത്രമല്ല ‘വിമാനം നന്നാക്കാന്‍ കാശില്ല, വല്ലതും തരണേ’യെന്ന് പറയുന്ന തരം ഭിക്ഷക്കാരുള്ള ബ്രൂണെയിലും സൗദിയിലുമൊക്കെ വില്‍ക്കുന്നതും ഇതേ ഇന്നോവ തന്നെയാണ്. അതുകൊണ്ട് ഒരിടത്ത് പുതിയ ഇന്നോവ പിറന്നാല്‍ നിലവിലെ ഇന്നോവ ഉടമകള്‍ക്ക് ആധി കയറും. കാരണം എന്തെങ്കിലും മെച്ചമില്ലാതെ പുതിയ സാധനം ഇറങ്ങില്ല.  
നിലവില്‍ കിജാങ്ങിന്‍െറ പുതിയ രൂപം അവിടെ അവതരിച്ചുകഴിഞ്ഞു. ഇത് കണ്ടിട്ട് ഇന്തോനേഷ്യയില്‍ മാത്രം കാണുന്ന ഒരുതരം ഇന്നോവയുണ്ട് എന്ന് പറഞ്ഞ് ഒഴിയാന്‍ ആര്‍ക്കും പറ്റില്ല. താമസിക്കാതെ അവന്‍ ലോകം മുഴുവന്‍ പടരും. വാഹനവിപണിയില്‍ അടിക്കുന്ന കാറ്റിന്‍െറ ഗതി നോക്കിയാല്‍ അടുത്തുതന്നെ അവന്‍ ഇന്ത്യയിലുമത്തെും. ടൊയോട്ട കിര്‍ലോസ്കറിന്‍െറ സൗകര്യമനുസരിച്ച് കാലയളവില്‍ മാറ്റം വരാം. നിലവിലെ മോഡലുകള്‍ വിറ്റുതീരുന്നതനുസരിച്ചായിരിക്കും പുതിയതിന്‍െറ വരവ്. വാഹനവിപണിയിലെ പാരമ്പര്യമനുസരിച്ച് ഏതെങ്കിലും മോഡലിനെ പുകഴ്ത്തിക്കൊണ്ട് നിരന്തരം പരസ്യം വന്നാല്‍ സൂക്ഷിക്കണം. കാരണം ആ മോഡലിന്‍െറ കഥ കഴിയാന്‍ പോവുകയാണ്. ഒരു കാരണവുമില്ലാതെ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചാലും ഇത് സംശയിക്കാം.
പുതിയ ഇന്നോവക്ക് അകത്തും പുറത്തും മാറ്റങ്ങളുണ്ട്. മുന്നില്‍ വലുപ്പമേറിയ, മൂന്നു തട്ടുകളുള്ള ക്രോമിയം ഗ്രില്‍ വന്നു. പുതിയ ബമ്പര്‍, പരിഷ്കരിച്ച രൂപകല്‍പനയുള്ള എയര്‍ ഡാം, പുത്തന്‍ ഫോഗ് ലാമ്പ്, ഫോഗ് ലാമ്പ് എന്‍ക്ളാസറുകളില്‍ ക്രോമിയം വളയം എന്നിവയൊക്കെ മുന്നിലെ വിശേഷങ്ങള്‍. പിറകില്‍ നമ്പര്‍ പ്ളേറ്റിനു മുകളില്‍ കട്ടിയുള്ള ക്രോമിയം സ്ട്രിപ് വന്നു. 102 ബി.എച്ച്.പി കരുത്തുള്ള 2.5 ലിറ്റര്‍, ഡി ഫോര്‍ ഡി ഡീസല്‍ എന്‍ജിനും 130 ബി.എച്ച്.പി കരുത്തുള്ള രണ്ടു ലിറ്റര്‍ വി.വി.ടി പെ¤്രടാള്‍ എന്‍ജിനുമാണ് പുതിയ ഇന്നോവയുടെയും ആന്തരികാവയവങ്ങള്‍. ജി, ജി എക്സ്, വി എക്സ്, സെഡ് എന്നിങ്ങനെ ഏഴു വകഭേദങ്ങളില്‍ ഇന്നോവ കിട്ടും. ലതര്‍ സീറ്റ്, അകത്തളത്തിലെ ട്രിമ്മുകളില്‍ തടിയുടെ മൊഞ്ച്, സ്റ്റിയറിങ് വീലിലെ ഓഡിയോ കണ്‍ട്രോളുകള്‍ എന്നിവയൊക്കെയാണ് സെഡ് എന്ന ആഢ്യന്‍െറ പ്രത്യേകതകള്‍.
കാറിന്‍െറ മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സ്ക്രീനടക്കം ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനവും ഇതിലുണ്ട്. 2005ല്‍ ഇന്ത്യയില്‍ വന്ന ശേഷം രണ്ട് തവണ ഇന്നോവ മുഖം മിനുക്കിയിട്ടുണ്ട്. ഇനി വരുന്നത് മൂന്നാമത്തെ മുഖമാണ്. പുതിയ മുഖത്തിന്‍െറ വില കൂട്ടുന്ന കാര്യത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കാനാണ് ടൊയോട്ടയുടെ തീരുമാനം. രണ്ട് വര്‍ഷത്തിനകം അടിമുടി മാറിമറിഞ്ഞ ഇന്നോവയും പ്രതീക്ഷിക്കാം.

ഡീസല്‍, പാചകവാതക വില വര്‍ധന ഉടന്‍

Posted: 07 Sep 2013 09:23 PM PDT

Image: 

ന്യൂദല്‍ഹി: ഡീസലിന്‍െറയും പാചകവാതകത്തിന്‍െറയും വില വീണ്ടും വര്‍ധിക്കും. വര്‍ധന ദിവസങ്ങള്‍ക്കകമുണ്ടാകുമെന്ന് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഡീസലിന് മൂന്നു മുതല്‍ അഞ്ചു വരെയും പാചകവാതകത്തിന് സിലിണ്ടറിന് 50 രൂപയുടെയും വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡ് ഓയില്‍ വിലവര്‍ധനയും കണക്കിലെടുത്ത് അഞ്ചു രൂപ വര്‍ധനയാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്. പാര്‍ലമെന്‍റ് സമ്മേളനം അവസാനിച്ചതിന് ശേഷം തീരുമാനിക്കാമെന്നാണ് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടി. പാര്‍ലമെന്‍റ് സമ്മേളനം ശനിയാഴ്ച അവസാനിച്ചതോടെ വില കൂട്ടാനുള്ള തീരുമാനം വൈകില്ല.  ഡീസലിന് മാസം തോറുമുള്ള 50 പൈസ വര്‍ധന കഴിഞ്ഞ ആഴ്ച നിലവില്‍ വന്നിരുന്നു.
അതിനുപുറമെയാണ് കുത്തനെയുള്ള വര്‍ധന പരിഗണിക്കുന്നത്.  ഡീസല്‍ ലിറ്ററിന് 10 രൂപയിലേറെ നഷ്ടത്തില്‍ വില്‍ക്കുന്ന സാഹചര്യത്തില്‍  വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ളെന്നാണ് എണ്ണക്കമ്പനികളുടെ വാദം. സര്‍ക്കാറിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് ശനിയാഴ്ച വെളിപ്പെടുത്തിയ ധനമന്ത്രി ചിദംബരം ആസന്നമായ ഇന്ധന വിലവര്‍ധനയുടെ സൂചന നല്‍കി. നമുക്കിത് പ്രതിസന്ധി  കാലമാണ്.  പ്രയാസകരമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്നാല്‍, ഇന്ധന വില വര്‍ധന എത്രത്തോളം എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെന്നും രാജ്യസഭയില്‍ ഉപധനാഭ്യര്‍ഥന ബില്ലിന്മേലുള്ള ചര്‍ച്ചക്കുള്ള മറുപടിയില്‍ ചിദംബരം പറഞ്ഞു.
 അതേസമയം, ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി വിദേശപര്യടനം കഴിഞ്ഞ് തിരിച്ചത്തെിയ ശേഷം സെപ്റ്റംബര്‍ 16ന് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും. ഇന്ധന ആവശ്യത്തിന് മുഖ്യമായും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന് ഇപ്പോഴത്തെ നിലയില്‍ സുഗമമായി മുന്നോട്ടുപോകാനാവില്ല. ഇന്ധന ഉപഭോഗത്തില്‍ നിയന്ത്രണം അനിവാര്യമായതായും സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞു.

ഏറ്റുമുട്ടലില്‍ 10 മരണം; മുസഫര്‍നഗറില്‍ സൈന്യത്തെ വിന്യസിച്ചു

Posted: 07 Sep 2013 09:00 PM PDT

Image: 

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പേര്‍ മരിച്ചതായി സൈന്യം അറിയിച്ചു. ഇതേതുടര്‍ന്ന് ദ്രുതകര്‍മസേനയടക്കം 28 കമ്പനി സുരക്ഷാ സൈനികരെ ജില്ലയില്‍ വിന്യസിച്ചു. രണ്ട് ഐ.ജിമാരോട് സംഘര്‍ഷമേഖലയില്‍ തുടരാന്‍ യു.പി ഡി.ജി.പി അരുണ്‍ കുമാര്‍ നിര്‍ദേശം നല്‍കി. സംഘര്‍ഷം മീറത്തിലേക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ട്.

ശനിയാഴ്ച ഉച്ചയോടെ നഗ്‌ലബദോദില്‍ പഞ്ചായത്ത് യോഗം കഴിഞ്ഞ് മടങ്ങിയ സംഘമാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടതെന്ന് പൊലിസ് പറഞ്ഞു. മീനാക്ഷി ചൗറാഹയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിന് നടുവില്‍പെട്ട മാധ്യമപ്രവര്‍ത്തകന്‍ രാജീവ് വര്‍മയും സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായി പൊലിസ് വാടകക്കെടുത്ത ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 34 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

കവാല്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മണ്ടി, കോട്വാലി പോലിസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 27ന് ഇരു വിഭാഗങ്ങളിലുമുള്ള മൂന്നുപേര്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷ സാധ്യത തുടരുന്ന പ്രദേശമാണ് കവാല്‍. മത സ്പര്‍ധയുണ്ടാക്കിയെന്ന പരാതിയില്‍ 299 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പെരിന്തല്‍മണ്ണ ബസപകടം: അന്വേഷണം തുടങ്ങി

Posted: 07 Sep 2013 08:30 PM PDT

Image: 

മലപ്പുറം: പെരിന്തല്‍മണ്ണക്ക് സമീപം തേലക്കാട്ട് നടന്ന ബസപകടം സംബന്ധിച്ച് പാണ്ടിക്കാട് സി.ഐ എ.ജെ. ജോണ്‍സന്‍െറ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് സ്ഥലം പരിശോധിച്ച് മഹസര്‍ തയാറാക്കി. പെരിന്തല്‍മണ്ണ ജോയന്‍റ് ആര്‍.ടി.ഒയുടെ സാന്നിധ്യത്തില്‍ ബസ് പരിശോധിച്ചു. മുന്‍വശത്ത് വലതുഭാഗത്തെ ടയര്‍ പൊട്ടിയ നിലയിലാണ്. ടയര്‍ റീസോള്‍ ചെയ്തിരുന്നെങ്കിലും ഉപയോഗിക്കാന്‍ പറ്റാത്തവിധം കാലപ്പഴക്കം ചെന്നതാണെന്ന് കണ്ടത്തെി.
പരിക്കേറ്റവര്‍, നാട്ടുകാര്‍ എന്നിവരില്‍നിന്ന് മൊഴി രേഖപ്പെടുത്തല്‍ തുടങ്ങി. അപകടത്തില്‍പ്പെട്ട ‘ഫ്രന്‍റ്സ്’ ബസിന് പെര്‍മിറ്റ് പ്രകാരം സര്‍വീസ് കല്ലടിക്കോട്ടുനിന്നാണ്. കാര്യാവട്ടം വഴി പെരിന്തല്‍മണ്ണ-മേല്‍കുളങ്ങര റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുന്നതെങ്കിലും പാലക്കാട് ആര്‍.ടി ഓഫിസിലാണ് പെര്‍മിറ്റുള്ളത്. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങിന്‍െറ നിര്‍ദേശപ്രകാരം ബസിന്‍െറ പെര്‍മിറ്റും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കാന്‍ പാലക്കാട് ആര്‍.ടി.ഒ  നടപടി തുടങ്ങി.
ഇതിനായി മലപ്പുറം ജോയന്‍റ് ആര്‍.ടി.ഒ വഴി ഉടമക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കി. രേഖ പ്രകാരം ബസിന്‍െറ ഉടമ മലപ്പുറം അരിപ്ര സ്വദേശിയാണ്. 2005ല്‍ കല്ലടിക്കോട്-വലമ്പൂര്‍ റൂട്ടിലേക്കാണ് ബസിന് പെര്‍മിറ്റ് അനുവദിച്ചത്. രേഖപ്രകാരം കല്ലടിക്കോടുനിന്ന് പുലര്‍ച്ചെ 2.47ന് പുറപ്പെട്ട് രാത്രി 11.30ന് കല്ലടിക്കോട് തിരിച്ചത്തെണം. എന്നാല്‍, ബസിന്‍െറ റൂട്ട് മാറ്റിയതായി രേഖയില്ല. തുടക്കത്തില്‍ ഈ റൂട്ടിലോടിയ വാഹനം പിന്നീട് പെരിന്തല്‍മണ്ണ-മേല്‍ക്കുളങ്ങര റൂട്ടിലേക്ക് മാറ്റിയതാകാമെന്നാണ് നിഗമനം. പെര്‍മിറ്റില്ലാത്ത റൂട്ടില്‍ ബസ് ഓടിച്ചതിനും മോശം വാഹനം ഉപയോഗിച്ച് സര്‍വീസ് നടത്തിയതിനും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് വാഹന ഉടമക്കെതിരെ കേസെടുക്കുമെന്നാണ് സൂചന. അന്വേഷണം പുരോമിക്കുകയാണെന്നും ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും സി.ഐ എ.ജെ. ജോണ്‍സണ്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിനുശേഷം റിപ്പോര്‍ട്ട് ഉടന്‍ മേലധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നും സി.ഐ അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ് വെള്ളിയാഴ്ച രാത്രി പത്തരയോടെ സംഭവസ്ഥലം പരിശോധിച്ചു. ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നും മരത്തില്‍ ഇടിപ്പിച്ച് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചത് കൂടുതല്‍ അപായം ഉണ്ടാക്കിയെന്നും ഋഷിരാജ് സിങ് പറഞ്ഞു. വിശദമായ പരിശോധനക്കുശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP