സ്വാഗതം
WELCOME

News Update..

Friday, November 30, 2012

കണ്ണാടി ഷാജി വധം: നാല് പ്രതികള്‍ കുറ്റക്കാര്‍ Madhyamam News Feeds

കണ്ണാടി ഷാജി വധം: നാല് പ്രതികള്‍ കുറ്റക്കാര്‍ Madhyamam News Feeds

Link to

കണ്ണാടി ഷാജി വധം: നാല് പ്രതികള്‍ കുറ്റക്കാര്‍

Posted: 29 Nov 2012 10:54 PM PST

 

തിരുവനന്തപുരം: ഗുണ്ട കണ്ണാടി ഷാജിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ബി.സുധീന്ദ്രകുമാര്‍ കണ്ടെത്തി. അമ്പലംമുക്ക് കൃഷ്ണകുമാര്‍, സാനിഷ്, ജയലാല്‍, ശ്യാം എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. ഇവര്‍ക്കെതിരെ കൊലപാതകം, പരിക്കേല്‍പ്പിക്കല്‍, കുറ്റകരമായ ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന് തെളിയിക്കാനായത്. അഞ്ചുമുതല്‍ 12 വരെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. 
കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് പ്രതികള്‍ക്കെതിരെ പോലും ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തത് തിരിച്ചടിയായി. വെറുതെവിട്ടവരുടെ മൊബൈലുകളിലെ സംഭാഷണവിവരങ്ങള്‍ ഉള്‍പ്പടെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇത് പ്രതികളുടെ മൊബൈലാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. മുഖ്യപ്രതികളെ ഒളിവില്‍പോകാന്‍ സഹായിച്ചെന്നതും തെളിവ് നശിപ്പിച്ചെന്നതും തെളിയിക്കാനായില്ലെന്നും കോടതി വിലയിരുത്തി. 
2011 നവംബര്‍ രണ്ടിനാണ് കണ്ണാടിഷാജിയെ കൃഷ്ണകുമാറും സംഘവും വെട്ടിക്കൊന്നത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ അശോക് കുമാറും അഭിഭാഷകരായ രാധാകൃഷ്ണന്‍, അജയന്‍ എന്നിവര്‍ ഹാജരായി. വിട്ടയച്ച പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ മുരുക്കുംപുഴ വിജയകുമാരന്‍ നായര്‍, വിനീത് കുമാര്‍,  ഷോബി ജോസഫ്, വള്ളക്കടവ് മുരളീധരന്‍, പേട്ട എസ്. അശോകന്‍ എന്നിവര്‍ ഹാജരായി.
 

ക്രിസ്മസ്-പുതുവത്സരം: വ്യാജമദ്യം തടയാന്‍ നടപടി

Posted: 29 Nov 2012 10:49 PM PST

 

കൊല്ലം: ക്രിസ്മസ്-പുതുവത്സര കാലത്ത് ജില്ലയില്‍ വ്യാജമദ്യ നിര്‍മാണം, കടത്ത്, വിപണനം എന്നിവ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയണമെന്ന് കലക്ടര്‍ പി.ജി തോമസ്. എക്സൈസ് ജനകീയ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് വകുപ്പ് നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എക്സൈസ് വകുപ്പ് പരിശോധനക്കായി ശേഖരിക്കുന്ന സാമ്പിളുകളുടെ പരിശോധനാഫലം അടുത്ത റിപ്പോര്‍ട്ട് മുതല്‍ ഉള്‍ക്കൊള്ളിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ ജില്ലയില്‍ ആയിരത്തി ഒരുനൂറ്റി എണ്‍പത് പരിശോധന നടത്തിയതില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 160 പേരെ അറസ്റ്റു ചെയ്തു. 3777 വാഹനങ്ങള്‍ പരിശോധിച്ചതില്‍ എട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഒന്നര ലിറ്റര്‍ ചാരായം, 383.593 ലിറ്റര്‍ വിദേശമദ്യം, 582.069 ലിറ്റര്‍ അരിഷ്ടം, 140 ലിറ്റര്‍ കള്ള്, 560 ഗ്രാം കഞ്ചാവ്, 8660 രൂപ എന്നിവ കണ്ടെടുത്തു. പഞ്ചായത്ത് തലത്തില്‍ 23 ജനകീയ കമ്മിറ്റികളും താലൂക്ക് തലത്തില്‍ ഒരു ജനകീയ കമ്മിറ്റിയും ചേര്‍ന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ്  2296 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് 207 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 13 കഞ്ചാവ് കേസുകളും രണ്ട് വിദേശമദ്യ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതത് താലൂക്കുകളിലുള്ള ജനകീയ കമ്മിറ്റി അംഗങ്ങളെ അറിയിക്കണം. യോഗത്തില്‍ ഡിവൈ.എസ്.പി ടി.എഫ് സേവ്യര്‍, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ ബാബു, ജില്ലാ പഞ്ചായത്തംഗം സെവന്തികുമാരി, എബ്രഹാം സാമുവല്‍, തടത്തിവിള രാധാകൃഷ്ണന്‍, കുരീപ്പുഴ ഷാനവാസ്, പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, തൊടിയില്‍ ലുക്മാന്‍, ജോര്‍ജ് പട്ടത്താനം, സന്തോഷ് തുപ്പാശേരി, എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഗ്രാമസഭ വിളിക്കാത്ത പഞ്ചായത്തുകളെ പിരിച്ചുവിടാന്‍ നിയമനിര്‍മാണം -മന്ത്രി മുനീര്‍

Posted: 29 Nov 2012 10:39 PM PST

 

തൊടുപുഴ:  സംസ്ഥാനത്ത് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാന്‍  മുന്‍കൈ എടുക്കാത്ത പഞ്ചായത്തുകളെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍  നിയമനിര്‍മാണം നടത്തുമെന്ന് പഞ്ചായത്ത് സാമൂഹിക ക്ഷേമ മന്ത്രി ഡോ.എം.കെ. മുനീര്‍ പറഞ്ഞു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വട്ടമേട്ടില്‍ തുടക്കം കുറിച്ച ഗ്രാമയാത്ര-ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല രീതിയില്‍ നടന്നിരുന്ന ഗ്രാമസഭക്ക് ഇടക്കാലത്ത് പല ജില്ലകളിലും മുടക്കം സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ വട്ടമേട് വാര്‍ഡിന്‍െറ വിവിധ വികസനങ്ങള്‍ക്കായി 25 ലക്ഷം രൂപ മന്ത്രി പ്രത്യേകം അനുവദിച്ചു. എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനുള്ള നിയമനിര്‍മാണം പുരോഗമിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന ഇ.എം.എസ്, എ.ഐ.വൈ ഭവന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ അടുത്ത കാബിനറ്റില്‍ തീരുമാനം എടുക്കും. 
ഗ്രാമയാത്രയില്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതി പരിഹരിക്കാന്‍ പ്രത്യേക സെല്ല് രൂപവത്കരിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ക്കാവശ്യമായ 2000 ജീവനക്കാരെ ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിയാറന്‍കുടിയില്‍  നിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്രയില്‍ കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി, ആശാപ്രവര്‍ത്തകര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, സ്റ്റുഡന്‍റ് പൊലീസ് എന്നിവര്‍ പങ്കെടുത്തു.
  ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, കലക്ടര്‍ ടി. ഭാസ്കരന്‍, ഇടുക്കി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയി വര്‍ഗീസ്, കോഴിമല രാജാവ് രാമന്‍ രാജമന്നാന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോര്‍ജി ജോര്‍ജ്, കട്ടപ്പന, കാഞ്ചിയാര്‍, കാമാക്ഷി, വാത്തിക്കുടി, കൊന്നത്തടി, ഇടുക്കി - കഞ്ഞിക്കുഴി, മരിയാപുരം, അറക്കുളം, കുടയത്തൂര്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.ബി.പി.എല്‍  കുടുംബങ്ങളില്‍ ജനിക്കുന്ന ആദ്യത്തെ രണ്ട് പെണ്‍കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത് 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മന്ത്രിക്ക് സമര്‍പ്പിച്ചു.
 ബി.പി.എല്‍  ലിസ്റ്റിലുള്ള എ.പി.എല്ലുകാരെ ഒഴിവാക്കി യഥാര്‍ഥ ബി.പി.എല്ലുകാരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഗ്രാമസഭാ അംഗങ്ങളില്‍ നിന്ന് മന്ത്രി നേരിട്ട് പരാതി സ്വീകരിച്ചു.
 സാമൂഹിക ക്ഷേമ വകുപ്പിന്‍െറ ആശ്വാസകിരണം, സ്നേഹപൂര്‍വം എന്നീ പദ്ധതികളിലായി 19 പേരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. പുതിയ വയോജന പദ്ധതിയനുസരിച്ച് അങ്കണവാടികള്‍ വഴി പോഷകാഹാരം വയോജനങ്ങള്‍ക്ക് നല്‍കും. ഈ പദ്ധതി രണ്ടുമാസത്തിനകം നടപ്പാക്കും.
അങ്കണവാടി വര്‍ക്കര്‍മാരെ പ്രീ പ്രൈമറി അധ്യാപകരുടെ നിലവാരത്തിലേക്കുയര്‍ത്തി ഓണറേറിയം വര്‍ധിപ്പിക്കും. പഞ്ചായത്തുതലത്തില്‍  സാമൂഹിക ക്ഷേമ വകുപ്പ് നടത്തുന്ന ക്ഷേമ പദ്ധതികള്‍ക്ക് പ്രചാരണം നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ആദിവാസി കുടുംബങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കിയ തനത് ഭക്ഷണ പദാര്‍ഥങ്ങളുടെ പ്രദര്‍ശനവും വിതരണവും നടന്നു.
 

മണല്‍ മാഫിയയെ നേരിടാന്‍ ജനങ്ങളെ അണിനിരത്തി പൊലീസ്

Posted: 29 Nov 2012 10:36 PM PST

 

കോന്നി: മണല്‍ മാഫിയയെ നേരിടാനും അനധികൃത മണല്‍കടത്ത് തടയാനുമായി കോന്നി സി.ഐയുടെ  നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദ സമിതി രൂപവത്കരിക്കുന്നു. അച്ചന്‍കോവിലാറിന്‍െറ അസ്തിവാരം തോണ്ടുന്ന മണല്‍ മാഫിയ പൊലീസിനെ അക്രമിക്കുന്നത് പതിവാണ്. ജനങ്ങളുടെ കൂട്ടായ സഹകരണത്തോടെ ഇതും  മണല്‍ കടത്തും തടയാനാണ് പദ്ധതി.
മണല്‍ കടവുകളായ അരുവാപ്പുലം പഞ്ചായത്തിലെ പട്ടത്തികടവ്, ഐരവണ്‍, പിറമാട്ട് കടവ്, മുളകടവ് എന്നിവിടങ്ങള്‍ക്ക് സമീപമുള്ളവരെ ഉള്‍പ്പെടുത്തിയാണ്  സമിതിക്ക് രൂപം നല്‍കുന്നത്.
അച്ചന്‍കോവിലാറ്റില്‍ രണ്ടര വര്‍ഷം മുമ്പ് മണല്‍ വാരല്‍ നിരോധിച്ചതോടെ അനധികൃത മണല്‍ വാരല്‍ സജീവമായിരുന്നു. മണല്‍ കടത്ത് തടയാന്‍ ശ്രമിക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും പൊലീസിനെ കൊലപ്പെടുത്തനും മണല്‍ മാഫിയ ശ്രമിച്ചിരുന്നു.  കോന്നി എസ്.ഐ ആയിരുന്ന അശ്വത് എസ്. കരാണ്‍മയിലിനെ ടിപ്പറിന്‍െറ പിന്‍ഭാഗം ഉയര്‍ത്തി 12 കി.മീ.  വാഹനം ഓടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ ഇപ്പോഴും സുരക്ഷിതരാണ്.  മാരൂര്‍ പാലത്തിന് സമീപത്തെ കടവില്‍ പിടികൂടിയ ടിപ്പറിന് മുകളില്‍ കയറി മണല്‍ പരിശോധിക്കുന്നതിനിടെയാണ് ഡ്രൈവര്‍ ടിപ്പറുമായി കടന്നത്. ടിപ്പറില്‍ പിടിച്ച് നിന്ന എസ്.ഐയെയും സിവില്‍ പൊലീസ് ഓഫിസറെയും കോന്നി, മല്ലശേരിമുക്ക്, പൂങ്കാവ്, വി.കോട്ടയം വഴിയുള്ള യാത്രയില്‍ ടിപ്പറിന്‍െറ പിന്‍ഭാഗം ഉയര്‍ത്തിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 
കഴിഞ്ഞ ദിവസം ഐരവണ്ണില്‍ അനധികൃത മണല്‍ കടത്ത് തടയാന്‍ പുലര്‍ച്ചെ എത്തിയ കോന്നി സി.ഐ എം.ആര്‍. മധുബാബുവിനും മണല്‍ മാഫിയയുടെ ആക്രമണം ഏല്‍ക്കേണ്ടിവന്നു. സി.ഐയുടെ ഷര്‍ട്ട് വലിച്ചുകീറുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് നാലുപേര്‍ അറസ്റ്റിലായി.
250 ചാക്ക് മണലാണ് കോന്നി സി.ഐ പിടികൂടിയത്. പ്രദേശങ്ങളില്‍ റിപ്പര്‍ ഇറങ്ങിയതായി വാര്‍ത്ത പ്രചരിപ്പിച്ച് പൊലീസ് ശ്രദ്ധ തിരിച്ച്  മണല്‍ കടത്താന്‍ മണല്‍ മാഫിയ പുതിയ തന്ത്രം ആവിഷ്കരിച്ചതായി പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സഹായം തേടുക മാത്രമാണ് പരിഹാരമെന്ന് കോന്നി സി.ഐ എം.ആര്‍. മധുബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
 

യെദിയൂരപ്പ ബി.ജെ.പി വിട്ടു

Posted: 29 Nov 2012 10:30 PM PST

Image: 

ബംഗളൂരു: വാഗ്ദാനങ്ങളെല്ലാം അവഗണിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി.എസ് യെദിയൂരപ്പ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് അയച്ചു. അല്‍പ്പസമയത്തിനകം നിയമസഭയില്‍ കാല്‍നടയായെത്തി എം.എല്‍.എ സ്ഥാനവും രാജിവെക്കും.

40 വര്‍ഷമായി കര്‍ണാടകയില്‍ ബി.ജെ.പിയെ നയിച്ച യെദിയൂരപ്പയുടെ നേതൃത്വത്തിലാണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ ഖനന വിവാദത്തെ തുടര്‍ന്ന് യെദിയൂരപ്പക്ക് മുഖ്യമന്ത്രിപദം നഷ്ടമായി. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി യെദിയൂരപ്പ അത്ര രസത്തിലായിരുന്നില്ല. തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം നേതൃത്വം നിഷേധിച്ചതോടെയാണ് പാര്‍ട്ടിഅംഗത്വം രാജിവെക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

ഡിസംബര്‍ 9ന് പുതിയ പാര്‍ട്ടിയായ കര്‍ണാടക ജനതാ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് യെദിയൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള 121 എം.എല്‍.എമാരില്‍ 50 പേര്‍ തന്റെയൊപ്പമുണ്ടെന്നാണ് യെദിയൂരപ്പയുടെ വാദം. പാര്‍ട്ടിയില്‍ തുടരുന്നത് അവര്‍ക്കിഷ്ടമല്ല. അതുകൊണ്ട് രാജിവെക്കുന്നു. പിന്തുണ നല്‍കുന്ന എം.എല്‍.എമാരോട് രാജിവെക്കാന്‍ ആവശ്യപ്പെടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. പാര്‍ട്ടി എല്ലാം തന്നു, പാര്‍ട്ടിക്കുവേണ്ടി തന്റെ ജീവതവും നല്‍കിയെന്നാണ് വികാരഭരിതനായി അദ്ദേഹം പറഞ്ഞത്.

പാര്‍ട്ടിക്ക് നല്‍കിയ സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ യെദിയൂരപ്പയെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വം അവസാന ശ്രമമെന്ന നിലക്ക് കഴിഞ്ഞദിവസം പുതിയ പദവി വാഗ്ദാനം ചെയ്തിരിന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാന്‍ പദം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് വെള്ളിയാഴ്ച രാജിവെക്കുമെന്ന് പ്രഖ്യാപിച്ച യെദിയൂരപ്പ വാഗ്ദാനം സ്വീകരിച്ച് ഒരിക്കല്‍ കൂടി തീരുമാനം മാറ്റുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് പുറമെ കര്‍ണാടകയില്‍ നിന്നുള്ള എം.പി അനന്ത് കുമാറും യെദിയൂരപ്പയെ ബി.ജെ.പി കര്‍ണാടക പ്രസിഡന്റാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുള്ള സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് പ്രകാരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൊത്തം ചുമതല അദ്ദേഹത്തിന് നല്‍കാമെന്നാണ് യെദിയൂരപ്പയെ അറിയിച്ചത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ പാര്‍ട്ടി ടിക്കറ്റ് നല്‍കണമെന്ന് തീരുമാനിക്കാന്‍ ഇതുവഴി യെദിയൂരപ്പക്ക് കഴിയുമെന്നും  അതിലൂടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകാതെ തന്നെ പാര്‍ട്ടിയുടെ നിയന്ത്രണം അദ്ദേഹത്തിന്റെ കൈവശമെത്തുമെന്നും  മധ്യസ്ഥര്‍ മുഖേന യെദിയൂരപ്പയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിലുള്ള വിശ്വാസം നേരത്തേ നഷ്ടപ്പെട്ട യെദിയൂരപ്പ ഈ വാഗ്ദാനം നിരസിച്ചുകൊണ്ടാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.

 

മുണ്ടക്കയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി

Posted: 29 Nov 2012 10:28 PM PST

 

മുണ്ടക്കയം: മുണ്ടക്കയത്ത് ദിനംപ്രതി  ഉണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കാന്‍ ലീഗല്‍ സര്‍വീസ് കോടതിയില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ചു. പി.യു.സി.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുല്‍അസീസാണ് ലീഗല്‍ സര്‍വീസ് കോടതിയില്‍ ഹരജി നല്‍കിയത്. 
മുണ്ടക്കയത്തെ ഗതാഗതക്കുരുക്കിന് സ്ഥിരം പരിഹാരം കാണാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ചീഫ്വിപ്പ് പി.സി. ജോര്‍ജിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് ട്രാഫിക് അഡൈ്വസറി കമ്മിറ്റി പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിക്ക് വെക്കുകയും കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തതായി സെക്രട്ടറി കെ. സെന്‍കുമാര്‍ ലീഗല്‍ സര്‍വീസ് കോടതിയെ അറിയിച്ചു. 
പഞ്ചായത്ത് റോഡിലെ എല്ലാവിധ പാര്‍ക്കിങ്ങും നിരോധിക്കും. ടൗണിലെ ഫുട്പാത്ത് കച്ചവടം കര്‍ശനമായി നിരോധിക്കും. ടൗണിലെ കച്ചവട സ്ഥാപനങ്ങളിലെ പുറത്തേക്ക് ഇറക്കിവെച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്ത് ഫുട്പാത്ത് കാല്‍നടക്കാര്‍ക്ക് തുറന്നുകൊടുക്കും. ടൗണില്‍ ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്യുന്ന 150 ഓട്ടോകള്‍ക്ക് മാര്‍ച്ച് 31നകം ടൗണിനോട് ചേര്‍ന്ന് സൗകര്യപ്രദമായ സ്റ്റാന്‍ഡ് നിര്‍മിച്ച് കൊടുക്കും. ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ബസുകള്‍ നിശ്ചിതചിത സ്റ്റോപ്പില്‍ മാത്രമേ യാത്രക്കാരെ കയറ്റിയിറക്കാന്‍ അനുവദിക്കൂവെന്നും പഞ്ചായത്തിന്വേണ്ടി സെക്രട്ടറി അറിയിച്ചു. ഫുട്പാത്ത് കൈയേറി കച്ചവടം നടത്തുന്നവരെയും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക്ചെയ്യുന്നവരെയും ഡിസംബര്‍ നാലിന് പൊലീസ്, പഞ്ചായത്ത്, എന്‍.എച്ച് വിഭാഗം, മോട്ടോര്‍വെഹിക്കിള്‍ വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും.
ടൗണിലെ പ്രധാന ഭാഗങ്ങളില്‍ ഫുട്പാത്ത് ഒഴിപ്പിച്ച സ്ഥലത്ത് എന്‍.എച്ച് വിഭാഗം ബാരിക്കേഡുകള്‍ സ്ഥാപിച്ച് നടപ്പാത തീര്‍ക്കുമെന്ന് എന്‍.എച്ച് വിഭാഗം അസി. എന്‍ജിനീയര്‍ ഷിജി കരുണാകരന്‍ കോടതിയെ അറിയിച്ചു. 
കഴിഞ്ഞ ദിവസം നടന്ന സിറ്റിങ്ങില്‍ പഞ്ചായത്തിന് വേണ്ടി സെക്രട്ടറി സെന്‍കുമാര്‍, വൈസ് പ്രസിഡന്‍റ് മാത്യു എബ്രഹാം, പൊന്‍കുന്നം ജോയന്‍റ് ആര്‍.ടി.ഒ പ്രസാദ് എബ്രഹാം, സി.ഐ കെ. കുഞ്ഞുമോന്‍, എസ്.ഐ എന്‍.പി. മുഹമ്മദ് ഹനീഫ, എന്‍.എച്ച് വിഭാഗം അസി. എന്‍ജിനീയര്‍ ഷിജി കരുണാകരന്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ഡെ. പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് വേണ്ടി ഗവ. പ്ളീഡര്‍ അഡ്വ. പ്രജീഷാ ബിജോയി, വ്യാപാരി വ്യവസായി ഏകോപന സമിതിക്ക്വേണ്ടി പ്രസിഡന്‍റ് പി.എസ്. ബഞ്ചമിന്‍, സി.കെ. കുഞ്ഞുബാവ, ഹരജിക്കാരന്‍ എച്ച്. അബ്ദുല്‍ അസീസ് എന്നിവര്‍ ഹാജരായി. സത്യവാങ്മൂലത്തിന്‍െറ അടിസ്ഥാനത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കികൊണ്ട് അദാലത്ത് കമ്മിറ്റി മെംബറുംറിട്ട. ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായ കുരുവിള കോശി, അദാലത്ത് മെംബര്‍ അഡ്വ. പി.എസ്. ജോസഫ് എന്നിവര്‍ ഉത്തരവിട്ടു.

ജന്‍ഡര്‍ പാര്‍ക്ക് വിവാദം; വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Posted: 29 Nov 2012 10:23 PM PST

 

ആലപ്പുഴ: ജില്ലാപഞ്ചായത്തിന്‍െറ ജന്‍ഡര്‍ പാര്‍ക്ക് വിവാദം സംബന്ധിച്ച അന്വേഷണത്തിന്‍െറ പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിക്ക് കൈമാറി.ജില്ലാപഞ്ചായത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് വിജിലന്‍സ് അന്വേഷണത്തെ അഭിമുഖീകരിക്കുന്ന സാഹചര്യമുണ്ടായത്. സര്‍ക്കാറിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കുകയോ കലക്ടറുടെ അഭിപ്രായ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമൂലം വന്‍തുക ഇടപാടില്‍ കൂടുതല്‍ കൊടുക്കേണ്ട സാഹചര്യമുണ്ടായി. കലക്ടറുടെ മൂല്യനിര്‍ണയ പ്രകാരമല്ല പാര്‍ക്കിന് സ്ഥലം ഏറ്റെടുത്തത്.
സ്ത്രീ സൗഹൃദകേന്ദ്രത്തെ ജില്ലാപഞ്ചായത്തിലെ ഭരണ-പ്രതിപക്ഷം അനുകൂലിക്കുന്നുണ്ടെങ്കിലും പാര്‍ക്കിനായി 60 സെന്‍റ് സ്ഥലം ആറുകോടി രൂപക്ക് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് ഭരണപക്ഷത്തെ സി.പി.ഐ ആണ് ആദ്യം ആരോപിച്ചത്. വിഷയം സംബന്ധിച്ച്  ജനകീയവേദി വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവുണ്ടായത്. ഇടപാടില്‍ വഴിവിട്ട നടപടികളുണ്ടായെന്ന് പ്രാഥമികാന്വേഷണത്തില്‍ത്തന്നെ വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. വിശദാന്വേഷണത്തിന് കോടതിയുടെ അനുമതി വേണം. 
ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നിലപാടിനെതിരെ വൈസ് പ്രസിഡന്‍റ് തമ്പി മേട്ടുതറയാണ് തുടക്കത്തില്‍ രംഗത്തുവന്നത്. പ്രസിഡന്‍റ് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നെന്നായിരുന്നു ആക്ഷേപം. പിന്നീട് സി.പി.ഐ ജില്ലാ കൗണ്‍സിലും വൈസ് പ്രസിഡന്‍റിന് പിന്തുണ നല്‍കിയതോടെ വിഷയം രാഷ്ട്രീയമായി. യു.ഡി.എഫ് അംഗങ്ങളും ജന്‍ഡര്‍ പാര്‍ക്ക് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നു. സി.പി.എമ്മിനാകട്ടെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നിലപാടിനെ സാധൂകരിക്കാതെ പോകാന്‍ കഴിയാത്ത അവസ്ഥയായി. അതിനാല്‍ ജില്ലാ സെക്രട്ടറി പ്രസിഡന്‍റിന് എതിരെയുള്ള വിമര്‍ശത്തിന് മറുപടി നല്‍കി. 
അതേസമയം, ജില്ലാ പഞ്ചായത്തിന്‍െറ ജനാധിപത്യ സ്വഭാവത്തിന് വിഘാതമുണ്ടാക്കുന്ന തരത്തില്‍ പ്രസിഡന്‍റ് പെരുമാറുന്നെന്ന ആക്ഷേപം കോണ്‍ഗ്രസ് ശക്തമാക്കിയതോടെ അതുവരെയുണ്ടാകാത്ത വാഗ്വാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും ജില്ലാപഞ്ചായത്ത് യോഗം സാക്ഷ്യംവഹിക്കേണ്ടി വന്നു.
ജന്‍ഡര്‍ പാര്‍ക്ക് വിവാദം ഇപ്പോഴും ജില്ലാപഞ്ചായത്തില്‍ പുകയുന്നതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കലാശിക്കുന്നത്.

കാലപ്പഴക്കംചെന്ന ബോഗികള്‍; ഞെട്ടല്‍ മാറാതെ യാത്രക്കാര്‍

Posted: 29 Nov 2012 10:22 PM PST

 

ആലപ്പുഴ: അപകടം ദുരന്തമായി മാറിയില്ലല്ലോ. എല്ലാം ദൈവത്തിന്‍െറ അനുഗ്രഹം. എറണാകുളത്തുനിന്ന് പുറപ്പെട്ട് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയശേഷമാണ് ബോഗികള്‍ വേര്‍പെട്ടത് എന്നതില്‍ ആശ്വാസം  -നെടുവീര്‍പ്പോടെ യാത്രക്കാര്‍ പറഞ്ഞു. 
56381 നമ്പര്‍ എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിന്‍െറ എന്‍ജിന്‍ ഭാഗ ത്തുനിന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ബോഗികളാണ് പാളത്തില്‍ കുത്തിവീണത്.വ്യാഴാഴ്ച രാവിലെ 11. 15ഓടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷ നില്‍ നിര്‍ത്താനായി വണ്ടി സാവധാനം ഓടുന്നതിനിടെയാണ് അപകടമുണ്ടായത്.  
പേടിച്ച് പുറത്തേക്ക് ചാടിയ യാത്രക്കാരും സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നിന്നവരും മറ്റും  ബോഗികളെ താങ്ങിനിര്‍ത്തിയിരുന്ന ഭാഗങ്ങളുടെ ദുരവസ്ഥ കണ്ട് ഞെട്ടി. ഈ ട്രെയിനിലാണ് നമ്മള്‍ യാത്രചെയ്യുന്നതെന്ന് ഓര്‍ക്കുമ്പോള്‍ എങ്ങനെ പേടിക്കാതിരിക്കും -വീണ ബോഗികളിലൊന്നിലെ യാത്രക്കാരനായിരുന്ന സുബീഷ് പറഞ്ഞു. എറണാകുളത്ത് ജോലിചെയ്യുന്ന സുബീഷ് ദിവസവും ഈ ട്രെയിനില്‍ യാത്രചെയ്യുന്നയാളാണ്. എച്ച്.ഒ. എല്ലിലെ ജീവനക്കാരനായ സുബീഷിന് അപകടമുണ്ടായപ്പോള്‍ എന്തോ തറയില്‍ ഉരഞ്ഞ് വീഴുന്ന തോന്നലായിരുന്നു. ബോഗി വേര്‍പെട്ട് ആടിയുലഞ്ഞ് പോകുമ്പോള്‍ പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടി. എറണാകുളത്തുനിന്ന് കയറിയ ബിസിനസുകാരനായ തോമസിനും അപകടത്തെക്കുറിച്ച് പറയുമ്പോള്‍ ഞെട്ടലായിരുന്നു. ഇത്രമാത്രം പഴക്കംചെന്ന സംവിധാനങ്ങളാണ് റെയില്‍വേക്ക് ഉള്ളതെന്ന് ഓര്‍ക്കുമ്പോള്‍ നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ നിന്ന് കയറി എറണാകുളത്ത് എത്തി കായംകുളം പാസഞ്ചറില്‍ ഹരിപ്പാട് വീയപുരത്തെ വീട്ടിലേക്ക് പോകാന്‍ യാത്രചെയ്ത കൃഷ്ണന്‍കുട്ടി നായരും ദൈവത്തെ സ്തുതിച്ചു. കായംകുളത്തേക്ക് പോകാന്‍ സ്റ്റേഷനില്‍ നിന്ന ആലപ്പുഴ സ്വദേശി നസീബും അപകടം നേരില്‍കണ്ട ഞെട്ടലിലായിരുന്നു. 
ബോഗികളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ സര്‍വീസ് യഥാസമയം റെയില്‍വേ നടത്താറില്ലെന്നാണ് ആക്ഷേപം. ജീവനക്കാരുടെ കുറവുമൂലം പുറമെയുള്ള കാര്യങ്ങള്‍ നോക്കി പരിഹരിക്കുന്നുവെന്ന് അല്ലാതെ ഉപകരണങ്ങളുടെ ഉള്ളിലേക്ക് കടന്നുചെല്ലാറില്ല. അഞ്ചാം മാസവും 12ാം മാസവും പെരംപൂരിലെ വര്‍ക്ഷോപ്പില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് വെപ്പ്.  ആലപ്പുഴയിലും തകരാറുകള്‍ പരിശോധിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമുണ്ടെങ്കിലും കാര്യങ്ങള്‍ ശരിയാംവണ്ണം നടക്കുന്നില്ല എന്നതിന് തെളിവാണ് തുരുമ്പെടുത്ത് ദ്രവിച്ച ഭാഗങ്ങള്‍.
ബോഗികള്‍ വേര്‍പെട്ട് ഉണ്ടായ അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കാലഹരണപ്പെട്ടവ ഉപയോഗിക്കാനിടയായ സാഹചര്യം വ്യക്തമാക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച ജി. സുധാകരന്‍ എം. എല്‍.എ ആവശ്യപ്പെട്ടു. ആക്രിക്കച്ചവടക്കാര്‍ക്കുപോലും വേണ്ടാത്തവയാണ് കേരളത്തിലേക്ക് റെയില്‍വേ തള്ളുന്നത്. ഇതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. എറണാകുളത്തുനിന്ന് പുറപ്പെട്ടശേഷം ട്രെയിനില്‍ ശബ്ദമുണ്ടായിട്ടും അത് ശ്രദ്ധിക്കാതെ ലോക്കോപൈലറ്റ് യാത്ര തുടര്‍ന്നു. ഒരു ദുരന്തത്തിലേക്ക് വീഴാനുള്ള സാഹചര്യം യാത്രക്കാരുടെ ഭാഗ്യംകൊണ്ടാണ് ഇല്ലാതായതെന്നും സുധാകരന്‍ പറഞ്ഞു. വിഷയം സംബന്ധിച്ച് റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും അദ്ദേഹം ഫാക്സ് സന്ദേശമയച്ചു.

പെരിയാറിന് ഉപ്പുരസം; വിശാല കൊച്ചിയിലെ ജലവിതരണം താറുമാറായി

Posted: 29 Nov 2012 10:17 PM PST

 

ആലുവ: പെരിയാറിലെ വെള്ളത്തില്‍ ഉപ്പിന്‍െറ അളവ് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആലുവയില്‍ നിന്നുള്ള പമ്പിങ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിക്കൂര്‍ നിര്‍ത്തിവെച്ചു. ഇതോടെ വിശാല കൊച്ചിയിലെ ജലവിതരണം താറുമാറായി. 30 എം.എല്‍.ഡി വെള്ളത്തിന്‍െറ കുറവുണ്ടാകുകയും ജലനിരപ്പ് താണതിന് പിന്നാലെ വേലിയേറ്റത്തില്‍ ഓരുവെള്ളം പെരിയാറിലേക്ക് അടിച്ചുകയറുകയും ചെയ്തതിനെ തുടര്‍ന്ന് ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. 
അടുത്തദിവസങ്ങളില്‍ ജലത്തിലെ ലവണാംശം ഉയര്‍ന്ന് വരികയായിരുന്നതിനാല്‍ നിരീക്ഷണത്തിലിരിക്കെ ഉപ്പിന്‍െറ അളവ് 200 പി.പി.എമ്മിലേക്കും പിന്നീടിത് 450 പി.പി.എമ്മിലേക്കും ഉയരുകയായിരുന്നു. തുടര്‍ന്നാണ് പമ്പിങ് നിര്‍ത്തിയത്. വേലിയിറക്കത്തിനുശേഷം ലവണാംശം താഴ്ന്നതിന് പിന്നാലെയാണ് പമ്പിങ് പുനരാരംഭിച്ചത്. പെരിയാറില്‍ ഇക്കുറി വെള്ളം കുറവായതും പെരിയാറിലേക്ക് ഓരുവെള്ളം കയറുന്നത് തടയാന്‍ പുറപ്പിള്ളി കടവില്‍ ആരംഭിച്ച ബണ്ട് നിര്‍മാണം പൂര്‍ത്തിയാകാത്തതും മൂലം ഉപ്പിന്‍െറ തോത് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന സ്ഥിതിയാണ്. 
ബണ്ട് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ ജലശുദ്ധീകരണശാല തകരാറിലാകാനും വിശാല കൊച്ചിയിലെയും ആലുവ, കീഴ്മാട് പ്രദേശത്തെയും കുടിവെള്ള വിതരണം മുടങ്ങാനും  സാധ്യത ഏറെയാണ്.

ഭാരതപ്പുഴ കടവുകളില്‍നിന്ന് 3000 ചാക്ക് മണല്‍ പിടിച്ചു

Posted: 29 Nov 2012 10:09 PM PST

 

വടക്കാഞ്ചേരി: ഭാരതപ്പുഴയിലെ വിവിധ കടവുകളില്‍നിന്ന് മോഷ്ടിച്ച് 3000 ഓളം ചാക്കുകളിലാക്കി പലയിടങ്ങളില്‍ ഒളിപ്പിച്ച മണല്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ കണ്ടെടുത്തു. മണല്‍  നിര്‍മിതി കേന്ദ്രക്ക് കൈമാറി. 
തൊഴുപ്പാടം വള്ളിക്കടവ്, വേട്ടേക്കരന്‍ ക്ഷേത്രത്തിനടുത്ത് കടവ്, കൊണ്ടാഴികടവ് എന്നിവിടങ്ങളിലാണ് മണല്‍ ചാക്കുകള്‍ അട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായില്ല. 
കൊണ്ടാഴി നെല്ലിക്കല്‍ രാജേഷിന്‍െറ  വളപ്പിലാണ് 2000 ചാക്ക്  മണല്‍ കണ്ടെത്തിയത്. ഇയാള്‍ കോണ്‍ട്രാക്ടറാണ്. മറ്റു കടവുകളില്‍ കണ്ട ആയിരത്തോളം മണല്‍ചാക്കുകള്‍ പുഴയോരത്ത് തന്നെ ഒളിപ്പിച്ച നിലയിലാണ്.  ഡെപ്യൂട്ടി കലക്ടര്‍ ഇ.വി. സുശീല, പാഞ്ഞാള്‍ വില്ലേജോഫിസര്‍ വി.വി. ഷാഹുല്‍ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സഹായത്തോടെയായിരുന്നു റെയ്ഡ്.

Thursday, November 29, 2012

കോഴിക്കടത്ത്: രേഖകളില്ലാത്ത വണ്ടികള്‍ തിരിച്ചയച്ചു Madhyamam News Feeds

കോഴിക്കടത്ത്: രേഖകളില്ലാത്ത വണ്ടികള്‍ തിരിച്ചയച്ചു Madhyamam News Feeds

Link to

കോഴിക്കടത്ത്: രേഖകളില്ലാത്ത വണ്ടികള്‍ തിരിച്ചയച്ചു

Posted: 29 Nov 2012 12:03 AM PST

ഉദുമ: അനധികൃതമായി കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കോഴികള്‍ കടത്തിയ അഞ്ച് വാഹനങ്ങള്‍ വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ പിടികൂടി. ദേശീയപാതയില്‍ പെരിയാട്ടടുക്കത്തുവെച്ച് ബുധനാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ 8.30 വരെയുള്ള സമയത്തിനുള്ളിലാണ് കോഴി കടത്തുകയായിരുന്ന വാഹനങ്ങള്‍ പിടികൂടിയത്.
ഓമ്നി വാന്‍, പിക്കപ് വാന്‍, മിനി ലോറി, രണ്ട് ലോറികള്‍ എന്നിവയാണ് പിടിയിലായത്. ഇതില്‍ ഒരു ലോറിയിലുള്ള കോഴികള്‍ക്ക് വെറ്ററിനറി സര്‍ജന്‍െറ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ ഒരു രേഖയുമില്ലാതെയാണ് കോഴി കടത്തിയിരുന്നത്. വെറ്ററിനറി സര്‍ജന്‍െറ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ലോറിക്ക് 1,08,864 രൂപ നികുതി ഈടാക്കി. നികുതി വെട്ടിച്ച് കോഴി കടത്തിയതിനാലാണ് പിഴ ഈടാക്കിയത്. എന്നാല്‍, ഒരു രേഖകളുമില്ലാതെ കോഴികളുമായെത്തിയ വണ്ടികള്‍ക്ക് പിഴ ഈടാക്കാതെ കര്‍ണാടക അതിര്‍ത്തിയിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. പിടികൂടിയ വാഹനങ്ങള്‍ വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്ന്, എ.എസ്.പിക്ക് കൈമാറിയ വാഹനങ്ങളാണ് കര്‍ണാടക അതിര്‍ത്തിയിലേക്ക് തിരിച്ചയച്ചത്.പെര്‍ള വഴിയാണ് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് അനധികൃതമായി കോഴികളെ കടത്തുന്നത്. ഒരു രേഖയുമില്ലാതെ കടത്തുന്ന വാഹനങ്ങളെ കര്‍ണാടകയിലേക്ക് കടത്തിവിടുന്നതല്ലാതെ മറ്റ് നിയമനടപടികളൊന്നും സ്വീകരിക്കാത്തതാണ് കോഴി കടത്തുകാര്‍ക്ക് തുണയാകുന്നത്. രേഖകളില്ലാതെ കടത്തിവിടുന്ന കോഴി വണ്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹളംവെച്ചു.ഇന്‍റലിജന്‍സ് അസി. കമീഷണര്‍ തുളസീദാസ്, ഇന്‍റലിജന്‍സ് ഓഫിസര്‍ കെ. മധു, ഇന്‍സ്പെക്ടര്‍ ടി.വി. രത്നാകരന്‍, എ. ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴി വണ്ടികള്‍ പിടികൂടിയത്.
 

ഫേസ് ബുക്ക് അറസ്റ്റ്: വിവാദ ഐ.ടി നിയമത്തില്‍ ഭേദഗതി

Posted: 28 Nov 2012 11:48 PM PST

Image: 

ന്യൂദല്‍ഹി: ഫേസ്ബുക്കില്‍ ബാല്‍താക്കറെയെ അപകീര്‍ത്തിപ്പെടുത്തുന്ന തരം കമന്‍്റുകള്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് മുംബൈയില്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതോടെ ഐ.ടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഐ.ടി നിയമത്തിലെ വിവാദമായ 66 A വകുപ്പാണ് ഭേദഗതി ചെയ്യുക. ന്യൂദല്‍ഹിയില്‍ ഇന്നു ചേര്‍ന്ന ഐ.ടി നിയമ വിദഗ്ധരുടെ യോഗത്തിലാണ് നിയമ ഭേദഗതി നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചത്.
സോഷ്യല്‍ നെറ്റുവര്‍ക്കിങ് സൈറ്റുകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ ഈ വകുപ്പിന്റെപരിധിയിലാണ് വരുന്നത്. 2008ലെ ഐ.ടി നിയ ഭേദഗതിസമയത്ത് എഴുതിച്ചേര്‍ത്ത ഈ വകുപ്പനുസരിച്ച്  മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. പൗരന്റെഅഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നതാണ് പ്രസ്തുത വകുപ്പെന്ന് തുടക്കം മുതലേ അഭിപ്രായമുയര്‍ന്നിരുന്നു. ബാല്‍താക്കറെയുടെ സംസ്കാര ദിവസം മുംബൈയില്‍ ബന്ദ് ആചരിച്ചതിനെ ചോദ്യം ചെയ്ത ഫേസ്ബുക്കില്‍ കമന്‍്റ് പോസ്റ്റ് ചെയ്ത ഒരു പെണ്‍കുട്ടിയും അത് ലൈക്ക് ചെയ്ത മറ്റൊരാളും അറസ്റ്റിലായതോടെയാണ്  66 A വകുപ്പ് വീണ്ടും ചര്‍ച്ചയായത്. അറസ്റ്റിനെതിരെ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. പിന്നീട് രാജ് താക്കറെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്‍്റ് പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഇന്നലെ മറ്റൊരു വിദ്യാര്‍ഥിയെയും അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, വിവാദ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ശ്രേയ സിംഗാല്‍ എന്ന നിയമ വിദ്യാര്‍ഥിനി ഹരജി സമര്‍പ്പിച്ചു. ഹരജി ഇന്ന് പരിഗണിക്കും. എന്തൂകൊണ്ട് ഈ പ്രശ്നം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നില്ലെന്ന് ഹരജി പരിഗണിക്കവെ ജഡ്ഫി ചോദിച്ചു.

 

features: 
Facebook

ഭക്തിപ്രഭ ചൊരിഞ്ഞ് കാര്‍ത്തിക വിളക്ക്

Posted: 28 Nov 2012 11:21 PM PST

പാലക്കാട്: ശോകനാശിനി തീരത്തെ തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ക്ഷേത്രത്തിന്‍െറ നാലമ്പല ഭിത്തികളില്‍ സ്ഥാപിച്ച കല്‍വിളക്കുകളില്‍ ഭക്തജനങ്ങള്‍ കാര്‍ത്തിക ദീപം തെളിയിച്ചു. പതിനായിരത്തിലധികം കല്‍വിളക്കുകളില്‍ ദീപം തെളിയിക്കല്‍ സന്ധ്യക്ക് ആറോടെ ആരംഭിച്ചു.  തിരിതെളിയിക്കാന്‍ നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയൊരു സംഘം ഭക്ത്യാദരപൂര്‍വം ക്ഷേത്രത്തിലെത്തി. ശില്‍പ ഭംഗിയാലും വാസ്തു ശാസ്ത്ര മഹിമകൊണ്ടും മറ്റ് ക്ഷേത്രങ്ങളില്‍നിന്ന് വിഭിന്നമാണ് തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ഭഗവതി ക്ഷേത്രം.
നവംബര്‍ 20 മുതലാണ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് മഹോത്സവം തുടങ്ങിയത്. ബുധനാഴ്ച രാത്രി പള്ളിവേട്ട എഴുന്നെള്ളിപ്പ് കഴിഞ്ഞ് ഭഗവതിമാരെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നെള്ളിച്ചതോടെ ഉത്സവം സമാപിച്ചു. വ്യാഴാഴ്ച രാവിലെ ആറിന് കൊടിയിറക്കം നടക്കുന്നതോടെ ഈ വര്‍ഷത്തെ കാര്‍ത്തിക വിളക്കുത്സവം സമാപിക്കും.
മാങ്കുറുശ്ശി: ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക വിളക്ക് ഉത്സവം ഭക്തിസാന്ദ്രമായി. രാവിലെ ഉഷപൂജ, ശുദ്ധികലശം എന്നിവയുമുണ്ടായി. ഉച്ചക്ക് സമൂഹസദ്യ, വൈകീട്ട് കാഴ്ചശീവേലി, മാങ്കുറുശ്ശി ഉണ്ണികൃഷ്ണന്‍ മാരാരും നല്‍പതോളം കലാകാരന്മാരും പങ്കെടുത്ത പാണ്ടിമേളവും നടന്നു.
തേനൂര്‍: അയ്യര്‍മല ചിദംബരേശ്വര ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് മഹോത്സവത്തിന്‍െറ ഭാഗമായി രഥോല്‍സവം നടത്തി. രാവിലെ പ്രഭാതപൂജ, അഭിഷേകം, ഉച്ചക്ക് തായമ്പക എന്നിവയുണ്ടായി. വൈകീട്ട് മലമുകളില്‍നിന്ന് പ്രതിഷ്ഠ ഘോഷയാത്രയോടെ ക്ഷേത്രത്തിന് താഴെയുള്ള കുളത്തിലെത്തിച്ചു. നീരാട്ടിന് ശേഷം താളമേളങ്ങളുടെ അകമ്പടിയോടെ പ്രതിഷ്ഠ മൈതാനിയിലെത്തിച്ച ശേഷം രഥപ്രദക്ഷിണം നടത്തി. തുടര്‍ന്ന്, രഥം എഴുന്നെള്ളിപ്പ് നടന്നു. വൈകീട്ട് പ്രതിഷ്ഠ മലമുകളിലെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു.

ജില്ലാ സ്കൂള്‍ കായികമേള : കടകശ്ശേരിക്കും എടപ്പാളിനും ഹാട്രിക്

Posted: 28 Nov 2012 11:19 PM PST

തിരൂര്‍: ജില്ലയിലെ കൗമാര കായികപ്രതിഭകളുടെ മാമാങ്കത്തില്‍ 33 സ്വര്‍ണവും 28 വെള്ളിയും 21 വെങ്കലവുമായി 286 പോയന്‍റ് നേടി എടപ്പാള്‍ ഉപജില്ല വിജയത്തേരിലേറി. 21 സ്വര്‍ണവും 17 വീതം വെള്ളിയും വെങ്കലവുമായി 173 പോയന്‍റ് വാരിക്കൂട്ടി കടകശ്ശേരി ഐഡിയല്‍ ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് എടപ്പാളിനെ വീജയപീഠത്തിലെത്തിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എടപ്പാള്‍ ഉപജില്ലയും കടകശ്ശേരിയും കായിക കിരീടമണിയുന്നത്. മേളയിലെ മികച്ച സ്കൂളിനുള്ള ട്രോഫിയും കടകശ്ശേരി സ്വന്തമാക്കി.
ആതിഥേയരായ തിരൂര്‍ ഉപജില്ലക്കും തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമാണ് രണ്ടാം സ്ഥാനം.
11 സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവുമായി 110 പോയന്‍റാണ് തിരൂരിന്‍െറ സമ്പാദ്യം. ഇതില്‍ ഒമ്പത് വെള്ളിയും എട്ട് സ്വര്‍ണവും ഏഴ് വെങ്കലവും നേടി 71 പോയന്‍റ് സമ്മാനിച്ചത് നാവാമുകുന്ദയാണ്.  
എട്ട് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടി 50പോയന്‍റ് കരസ്ഥമാക്കിയ പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹൈസ്കൂളിന്‍െറ കരുത്തില്‍ കിഴിശ്ശേരി ഉപജില്ല മൂന്നാം സ്ഥാനക്കാരായി. 11 സ്വര്‍ണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവുമായി 88 പോയന്‍റാണ് കിഴിശ്ശേരിയുടെ നേട്ടം.
സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ മികവാണ് എടപ്പാളിനെ തുണച്ചത്. സീനിയര്‍ ആണ്‍ (74 പോയന്‍റ്), പെണ്‍ (82 പോയന്‍റ്), ജൂനിയര്‍ ആണ്‍ (54 പോയന്‍റ്), പെണ്‍ (57 പോയന്‍റ്) വിഭാഗങ്ങളില്‍ എടപ്പാള്‍ ഉപജില്ല ഒന്നാമതെത്തി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളിലും (16 പോയന്‍റ്) ആണ്‍കുട്ടികളിലും (20 പോയന്‍റ്) കിഴിശ്ശേരി ഉപജില്ല ജേതാക്കളായി. സീനിയര്‍ ആണ്‍കുട്ടികളിലും (40) പെണ്‍കുട്ടികളിലും (29) തിരൂര്‍ ഉപജില്ല രണ്ടാം സ്ഥാനം നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ കുറ്റിപ്പുറം (13 പോയന്‍റ്), തിരൂര്‍ (12 പോയന്‍റ്) ഉപജില്ലകളും ആണ്‍കുട്ടികളില്‍ എടപ്പാള്‍ (14 പോയന്‍റ്), മലപ്പുറം (എട്ട് പോയന്‍റ്) ഉപജില്ലകളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ താനൂരും (23.5) വേങ്ങരയും (22) പെണ്‍കുട്ടികളില്‍ നിലമ്പൂരും (19) തിരൂരും (17) ആണ് എടപ്പാളിന് പിന്നിലെത്തിയത്.
ചൊവ്വാഴ്ച താരങ്ങളുടെ കുത്തിയിരിപ്പ് സമരത്തിനിടയാക്കിയ രണ്ട് സബ് ജൂനിയര്‍ താരങ്ങളുടെ മത്സരഫലങ്ങള്‍ ബുധനാഴ്ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി. ഗോപി ഇടപെട്ട് തടഞ്ഞു. ഇതിനെ തുടര്‍ന്ന് സബ് ജൂനിയര്‍ ആണ്‍കുട്ടികളിലെ വ്യക്തിഗത ചാമ്പ്യനെ പ്രഖ്യാപിച്ചിട്ടില്ല. തിങ്കളാഴ്ച നല്‍കിയ പരാതിയില്‍ ചൊവ്വാഴ്ച വൈകുന്നേരം വരെയും നടപടിയെടുക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് ഡി.ഡി.ഇ ബുധനാഴ്ച രാവിലെ പരാതികള്‍ പരിശോധിച്ചത്.
സമാപന സമ്മേളനത്തില്‍ തിരൂര്‍ ഡി.ഇ.ഒ ഗിരീഷ് ചോലയില്‍ സമ്മാനങ്ങള്‍ നല്‍കി. ഉമ്മര്‍, കുഞ്ഞിമുഹമ്മദ്, ഹമീദ് കൈനിക്കര എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്കൂള്‍ ഗെയിംസ്  അസോസിയേഷന്‍ സെക്രട്ടറി എം.പി. ഹസന്‍കോയ സ്വാഗതവും കെ.പി. പ്രശാന്ത് നന്ദിയും പറഞ്ഞു.

നെന്മേനി: കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭം

Posted: 28 Nov 2012 11:13 PM PST

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നെന്മേനി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭം. ലീഗ്-കോണ്‍ഗ്രസ് ഭിന്നത നിലനില്‍ക്കുന്ന പഞ്ചായത്താണിത്. യൂത്ത് ലീഗ് പ്രക്ഷോഭം മുസ്ലിം ലീഗ് ബത്തേരി മണ്ഡലം പ്രസിഡന്‍റ് മാടക്കര അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പിന്തുണയില്‍ മുസ്ലിം ലീഗിനെ പുറത്തുനിര്‍ത്തുന്ന നയമാണ് നെന്മേനിയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നാണ് മുഖ്യ ആക്ഷേപം.  യു.ഡി.എഫ് ജില്ലാ-മണ്ഡലം കമ്മിറ്റികള്‍ ഇടപെട്ടുവെങ്കിലും ഇവിടെ ഇരു കക്ഷികളെയും ഒന്നിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ചുള്ളിയോട് ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സില്‍ മാവേലി സ്റ്റോര്‍ ആരംഭിക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി പാരവെച്ചുവെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. കിണര്‍ സൗകര്യമുണ്ടായിട്ടും മൂത്രപ്പുരയിലടക്കം ഷോപ്പിങ് കോംപ്ളക്സില്‍ വെള്ളമെത്തിക്കുന്നതില്‍ ഭരണ സമിതിക്ക് അനാസ്ഥയാണ്. നിലപാട് തിരുത്താന്‍ കോണ്‍ഗ്രസ് തയാറായില്ലെങ്കില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കാനാണ് യൂത്ത് ലീഗ് തീരുമാനം.
യൂനിറ്റ് പ്രസിഡന്‍റ് കെ. ഹനീഫ അധ്യക്ഷത വഹിച്ചു. എം.എ. ഉസ്മാന്‍, പി.പി. റഷീദ്, പി. മൊയ്തീന്‍, എസ്. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
 

അതിവേഗ റെയില്‍പാത സര്‍വേ 50 ശതമാനം പൂര്‍ത്തിയായി

Posted: 28 Nov 2012 11:03 PM PST

കോഴിക്കോട്: തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാതയുടെ സര്‍വേ 50 ശതമാനം പൂര്‍ത്തിയായതായി ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ചീഫ് എന്‍ജിനീയര്‍ ജി. രാധാകൃഷ്ണന്‍ നായര്‍. അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്സ് കേരള 43ാമത് വാര്‍ഷിക സാംസ്കാരിക- കായികമേളയോടനുബന്ധിച്ച് ‘അതിവേഗ റെയില്‍പാത സ്വപ്നവും യാഥാര്‍ഥ്യവും’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗ റെയില്‍പാതയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തെറ്റിദ്ധാരണകള്‍ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. റെയില്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് (ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) രണ്ടു മാസത്തിനകം സര്‍ക്കാറിന് കൈമാറും. കാസര്‍കോട് വരെയാണ് പാത നിശ്ചയിച്ചതെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അഭ്യര്‍ഥന മാനിച്ച് മംഗലാപുരംവരെ നീട്ടാന്‍ ധാരണയായിട്ടുണ്ട്. മംഗലാപുരം സ്റ്റേഷന്‍ ഉഡുപ്പിയിലാകും സ്ഥാപിക്കുക. കോഴിക്കോട് സ്റ്റേഷന്‍ തൊണ്ടയാട് ബൈപാസ് റോഡരികിലാണ് ഉദ്ദേശിക്കുന്നത്. എല്ലാ സ്റ്റേഷനുകളും ഒഴിഞ്ഞ ഭൂപ്രദേശങ്ങളിലാണ് വരുക. പാതക്ക് 15 മീറ്റര്‍ മാത്രം വീതി മതി. 110 മീറ്ററിലേറെ അളന്നുവെക്കുന്നത് നിര്‍മാണഘട്ടത്തിലെ സൗകര്യങ്ങള്‍ക്കുവേണ്ടിയാണ്. പിന്നീടത് തിരിച്ചേല്‍പിക്കാന്‍ കഴിയും. തൂണുകളിലായതിനാല്‍ റെയിലിന് അഞ്ചു മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്താനാവും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയുള്ള ജപ്പാന്‍ നിര്‍മിത എന്‍ 700 ഇനം വണ്ടികളാണ് വിഭാവനം ചെയ്യുന്നത്. ഓരോ അര മണിക്കൂറും ഇടവിട്ട് ട്രെയിനുകള്‍ ഓടുന്നവിധമാകും സംവിധാനം.  മൊത്തം ഒമ്പത് സ്റ്റേഷനുകളാണുണ്ടാവുക. എട്ടു കോച്ചുകളില്‍ രണ്ട് ക്ളാസുകളിലായി 870 പേര്‍ക്ക് ഒരു ട്രെയിനില്‍ യാത്ര ചെയ്യാം. സിഗ്നല്‍ സംവിധാനം തെറ്റിയാല്‍ വന്‍ അപകടമുണ്ടാകും.പൂര്‍ണമായി ജപ്പാന്‍ സഹായത്തോടെയാണ് കേരളത്തില്‍ നടപ്പാക്കുക. 525 കിലോമീറ്ററില്‍ 1.18 ലക്ഷം കോടി രൂപ ചെലവിലാണ് പദ്ധതി. സര്‍ക്കാര്‍ അനുമതി  കിട്ടി മൂന്നു കൊല്ലത്തിനകം പണി തുടങ്ങാനാവും. തിരുവനന്തപുരത്തുനിന്ന് കൊച്ചിവരെ ഒന്നാംഘട്ടം അഞ്ചു കൊല്ലംകൊണ്ടും കോഴിക്കോടുവരെ ആറു കൊല്ലംകൊണ്ടും പൂര്‍ത്തിയാക്കാനാവും. സാധാരണ ട്രെയിനിനേക്കാള്‍ കൂടുതലും വിമാനത്തേക്കാള്‍ കുറവുമാകും യാത്രാനിരക്കുകള്‍.  സ്ഥലം ഏറ്റെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഗൂഗ്ള്‍ മാപ്പ് വഴി ഒഴിഞ്ഞ സ്ഥലം മാത്രം കണ്ടെത്തിയാണ് റെയില്‍ സര്‍വേ പുരോഗമിക്കുന്നത്. ഉയരത്തിലുള്ള തൂണ്‍ അല്ലെങ്കില്‍ തുരങ്കംവഴി മാത്രമാണ് റെയില്‍ കടന്നുപോവുകയെന്നും ജി. രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.എന്‍ജിനീയര്‍മാരായ കെ.എന്‍. ശശികുമാര്‍, യു. വേണുഗോപാല്‍, പ്രേമാനന്ദ്, വി. ബാലകൃഷ്ണന്‍, ഹാഷിം എന്നിവര്‍ സംസാരിച്ചു.
 

ഈജിപ്ത് പ്രതിസന്ധി അതിജീവിക്കും-ഖാലിദ് അല്‍ മഈന

Posted: 28 Nov 2012 10:48 PM PST

Image: 

ജിദ്ദ: ഈജിപ്തില്‍ സ്വേഛാധിപത്യത്തിനെതിരെ പൊരുതിയ ജനത്തിന്‍െറ പ്രതീക്ഷകള്‍ നിറവേറ്റാന്‍ പുതിയ ഭരണകൂടത്തിനു സാധിക്കുമെന്നും പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്ക് നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനാവുമെന്നും പ്രമുഖ പശ്ചിമേഷ്യാ രാഷ്ട്രീയവിദഗ്ധനും ‘സൗദി ഗസറ്റ്’ മുഖ്യ പത്രാധിപരുമായ ഖാലിദ് അല്‍ മഈന പ്രത്യാശ പ്രകടിപ്പിച്ചു. മുര്‍സി നല്ലൊരു നേതാവും ഭരണാധികാരിയുമാണ്. കുറഞ്ഞ നാള്‍ കൊണ്ട് അദ്ദേഹം തന്‍െറ പാടവം തെളിയിച്ചുകഴിഞ്ഞു. ജനം തങ്ങള്‍ക്കു കിട്ടിയ അവസരം വിനിയോഗിച്ചു. ഇനി തന്‍െറ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിന് അദ്ദേഹത്തിന് സമയമനുവദിക്കണം-‘ഗള്‍ഫ് മാധ്യമ’ത്തിനു നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് മഈന അഭിപ്രായപ്പെട്ടു. സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ പങ്കുകൊണ്ട പരിവര്‍ത്തനത്തിനാണ് ഈജിപ്ത് സാക്ഷ്യം വഹിച്ചത്. അവര്‍ക്കെല്ലാം പ്രതീക്ഷകളുണ്ട്. ജനഹിതം എന്ന ‘ഭൂത’ത്തെ ഈജിപ്ത് തുറന്നുവിട്ടുകഴിഞ്ഞു. ഇനി അതിനെ തിരിച്ചടച്ചു വെക്കാന്‍ സാധ്യമല്ലെന്ന് ഓര്‍ക്കണം-അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികാരത്തിന്‍െറ ആന്ധ്യം ബാധിച്ച പ്രവര്‍ത്തനങ്ങളാണ് സിറിയയില്‍ ബശ്ശാറുല്‍ അസദ് നടത്തിവരുന്നതെന്നും ജനത്തെയും ദൈവത്തെയും ഭയമില്ലാത്ത നിര്‍ദയഭരണമാണ് അയാള്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറബ് വസന്തം കൃത്യമായ സൂചനയാണ്. ലോകത്ത് പഴയ സാഹചര്യം തീര്‍ത്തും മാറി. ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് വിശദീകരണങ്ങളോ ന്യായവാദങ്ങളോ അല്ല. അവര്‍ക്കു വേണ്ടത് ഉത്തരങ്ങളാണ്. പണ്ടത്തേക്കാള്‍ പുതിയ കാലത്തേക്കും ലോകത്തേക്കും കണ്ണു തുറന്നിരിക്കുകയാണവര്‍. സിംഗപ്പൂരും മലേഷ്യയും പോളണ്ടുമൊക്കെ അവര്‍ കാണുന്നുണ്ട്. സ്വന്തം നാടിന്‍െറ സ്ഥിതിയും അവരുടെ മുന്നിലുണ്ട്. ഈ സാഹചര്യങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിയും മനുഷ്യന്‍െറ അന്തസ്സും വീണ്ടെടുക്കുന്നതിനുള്ള മുറവിളികളും പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഇതര ഏജന്‍സികളും ഗ്രൂപ്പുകളും വിവിധ സംഘടനകളും വഴി സജീവമാണിന്ന്. പരിസ്ഥിതി അവഗണിക്കാനാവാത്ത മുഖ്യപ്രശ്നമായി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. സ്ത്രീകളുടെ സാമൂഹികപങ്കാളിത്തം സജീവമായ കാലമാണിത്. പഴയ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള സ്ത്രീശാക്തീകരണവും പങ്കാളിത്തവും വര്‍ധിച്ചുവരികയാണ്. സമൂഹത്തില്‍ സ്ത്രീക്ക് ഇസ്ലാം നല്‍കിയ സമ്പൂര്‍ണ പങ്കാളിത്തം ഇന്ന് അവരും സമൂഹവും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു-ഖാലിദ് മഈന തുടര്‍ന്നു.
അറബ്ലോകത്തെ ഈ പുതിയ മാറ്റങ്ങള്‍ അവഗണിക്കാനാവാത്തതാണ്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് കഴിഞ്ഞ ഒരു ദശകത്തിനിടെ സുപ്രധാനമായ ചുവടുവെപ്പുകളാണ് നടത്തിയത്. ഇതര രാഷ്ട്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ജനങ്ങളുടെ വിഷമതകളും അസ്വാസ്ഥ്യങ്ങളും മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2001 സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്ലിംകളെയും യഥാതഥമായ രീതിയില്‍ പ്രതിനിധാനം ചെയ്യാനും മോശമായ പ്രതിഛായ മാറ്റിയെടുക്കാനുമുള്ള ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവന്നു. ഇതില്‍ വ്യക്തിഗതമായ രീതിയില്‍ തനിക്ക് മികച്ച പങ്കുവഹിക്കാന്‍ കഴിഞ്ഞതായി ഖാലിദ് അല്‍ മഈന അനുസ്മരിച്ചു. റീം ഫൈസല്‍ രാജകുമാരിയുടെ കൂടെ ഞങ്ങളാരംഭിച്ച നഹ്വ അമലില്‍ മസ്ഊല്‍ (‘നഅം’) എന്ന എന്‍.ജി.ഒ രാജ്യത്തിനകത്തും പുറത്തും അറബ്ലോകത്തിന്‍െറയും ഇസ്ലാമിന്‍െറയും യശസ്സുയര്‍ത്തുന്ന പ്രചാരണങ്ങളില്‍ സജീവ പങ്കുവഹിച്ചു. റീം രാജകുമാരിയാണ് ഇപ്പോള്‍ ‘നഅമി’ന് സാരഥ്യം വഹിക്കുന്നത്.

പ്രകൃതിസൗഹൃദ ജീവിതത്തിന്‍െറ ഹരിത സന്ദേശവുമായി പ്രദര്‍ശനവും സിനിമകളും

Posted: 28 Nov 2012 10:46 PM PST

Image: 
Subtitle: 
കാലാവസ്ഥാവ്യതിയാന സമ്മേളനം

ദോഹ: ദോഹയില്‍ നടക്കുന്ന 18ാമത് യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തോടനുബന്ധിച്ച് ദോഹ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന ബോധവത്കരണ പ്രദര്‍ശനവും കത്താറയില്‍ സംഘടിപ്പിച്ചിരിക്കുന്ന ചലച്ചിത്രമേളയും സന്ദര്‍ശകര്‍ക്കും പ്രേക്ഷകര്‍ക്കും പ്രകൃതിസൗഹൃദജീവിതത്തിന്‍െറ ഹരിതസന്ദേശം പകര്‍ന്ന് ശ്രദ്ധേയമാകുന്നു. പ്രകൃതിയുടെ പച്ചപ്പിലേക്ക് മടങ്ങുന്നതിനെയും അതുവഴി കാലാവസ്ഥാവ്യതിയാനവും മാലിന്യങ്ങളും ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് ഭൂമിയെയും വരും തലമുറയെും സംരക്ഷിക്കുന്നതിനെയും കുറിച്ച് ഗൗരവപൂര്‍വ്വം ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ പരിപാടികളുടെ ലക്ഷ്യം.
ഹൈടെക് യുഗത്തില്‍ പ്രകൃതിസൗഹൃദജീവിതത്തിന്‍െറ പ്രാധാന്യം എടുത്തുകാട്ടുന്ന സംരംഭങ്ങളാണ് ദോഹ എക്സിബിഷന്‍ സെന്‍ററിലെ പ്രദര്‍ശനത്തിലുള്ളത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കമ്പനികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളെയും സംരംഭങ്ങളെയും വ്യത്യസ്ത പവ്ലിയനുകളിലൂടെ പരിചയപ്പെടുത്തുന്നു.
2000 ചതുരശ്രമീറ്റര്‍ സ്ഥലത്തായി സൗദി അറേബ്യയാണ് മേളയിലെ ഏറ്റവും വലിയ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ സൗദി ഗൗരവത്തോടെയാണ് കാണുന്നതെന്നും പരിസ്ഥിതിസൗഹൃദ മുന്നേറ്റത്തില്‍ രാജ്യത്തിന്‍െറചുവടുവെപ്പുകളെ ഖത്തറിലെ ജനസമൂഹത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സൗദിയില്‍ നിന്നുള്ള തലാഹ് അബ്ദുറഹ്മാന്‍ അല്‍ സെകായിത് പറഞ്ഞു. സൗദി അറേബ്യന്‍ ഓയില്‍ കമ്പനി, സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍, കിംഗ് അബ്ദുല്ല സിറ്റി ഫോര്‍ അറ്റോമിക് ആന്‍റ് റിന്യൂവബിള്‍ എനര്‍ജി, കിംഗ് അബ്ദുല്ല ശാസ്ത്ര, സങ്കേതിക സര്‍വകലാശാല തുടങ്ങി ഏഴ് സൗദി കമ്പനികളുടെ പവ്ലിയനുകള്‍ മേളയിലുണ്ട്.  ബ്രഹ്മകുമാരീസ് എന്‍വയണ്‍മെന്‍റ് ഇനീഷ്യേറ്റീവ്സ് ആണ് മേളയിലെ ഇന്ത്യന്‍ സാന്നിധ്യം.  ഖത്തര്‍ പെട്രോളിയം, ദോഹ അന്താരാഷ്ട്ര മതസംവാദ കേന്ദ്രം, മനുഷ്യക്കടത്ത് വിരുദ്ധ ഫൗണ്ടേഷന്‍, കുവൈത്ത് സയന്‍സ് ക്ളബ്ബ്, ലുസൈല്‍ സിറ്റി, ഖത്തര്‍ യൂനിവേഴ്സിറ്റി, ഖത്തര്‍ ഫൗണ്ടേഷന്‍, ഫ്രണ്ട്സ് ഓഫ് എന്‍വയണ്‍മെന്‍റ് സെന്‍റര്‍, ദോഹ ബാങ്ക്, ഖത്തര്‍ സ്റ്റീല്‍ തുടങ്ങിയവയുടെയല്ലാം പവ്ലിയന്‍ മേളയില്‍ ഒരുക്കിട്ടുണ്ട്. ഇവയുടെപരിസ്ഥിതിസൗഹൃദ സംരംഭങ്ങളെക്കുറിച്ച ലഘുലേഖകള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നവ പവ്ലിയനില്‍ സജ്ജീകരിച്ചിരിക്കുന്നു. ഖത്തറില്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന പക്ഷിമൃഗാദികളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരണങ്ങളും ഉള്‍പ്പെടുത്തിയ പവ്ലിയനും ശ്രദ്ധേയമാണ്.
പാഴ്വസ്തുക്കള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം എങ്ങനെയെല്ലാം പുനരുപയോഗിക്കാം എന്നതിന്‍െറ മികച്ച മാതൃകകള്‍ മേളയില്‍ ഒരുക്കിയി
ട്ടുണ്ട്.
പ്ളാസ്റ്റിക് കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും കൊണ്ട് ഒരുക്കിയ ഒട്ടകത്തിന്‍െറ രൂപം ആകര്‍ഷകമായ കാഴ്ചയാണ്. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച ബോധവത്കരണവുമായി ഖത്തറിന്‍െറ തനത് പച്ചക്കറികള്‍ പരിചയപ്പെടുത്തുന്ന പവ്ലിയനുമുണ്ട്. മേളയുടെ ഭാഗമായി ശില്‍പ്പശാലകളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ ഇന്‍റര്‍നാഷനല്‍ ഫെയേഴ്സ് ആന്‍റ് പ്രമോഷന്‍സ് സംഘടിപ്പിച്ചിരിക്കുന്ന മേള ഡിസംബര്‍ ഏഴ് വരെ നീണ്ടുനില്‍ക്കും. രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് മണിവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്‍െറ സംഘാടക സമിതിയുമായി സഹകരിച്ച് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കത്താറയിലെ ഒപ്പണ്‍ എയര്‍ തിയേറ്ററില്‍ ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. പ്രകൃതിയുടെ ചില നിഗൂഢതകളെ അനാവരണം ചെയ്യുന്നതിനൊപ്പം പരിസ്ഥിതി പ്രശ്നങ്ങളെ മനുഷ്യന് എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നുകൂടി കാണിച്ചുതരുന്നവയാണ് ആറ് ദിവസത്തെ ചലച്ചിത്രമേള.
ഇന്ന് രാത്രി എട്ടരക്ക് ‘ദി ഐലന്‍റ് പ്രസിഡന്‍റ്’, നാളെ വൈകിട്ട് 6.30നും ഒമ്പത് മണിക്കും ‘ഹോം’, ശനിയാഴ്ച രാത്രി 8.30ന് ‘വിംഗ്ഡ് മൈഗ്രേഷന്‍’ എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഷാര്‍ജയുടെ ഹൃദയം തൊട്ടറിഞ്ഞ് ബസ് യാത്ര

Posted: 28 Nov 2012 10:37 PM PST

Image: 

ഷാര്‍ജ: യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയുടെ ഹൃദയമിടിപ്പുകള്‍ വിനോദസഞ്ചാരികള്‍ക്ക് പകര്‍ന്നുനല്‍കുന്ന ബസ് സര്‍വീസിന് തുടക്കമായി. ഷാര്‍ജ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (ശുരൂഖ്) പുതിയ സംരംഭമായ ഹോപ് ഓണ്‍- ഹോപ് ഓഫ് ബസ് സര്‍വീസ് യാത്രികര്‍ക്ക് പുത്തന്‍ അനുഭവമാണ് സമ്മാനിക്കുന്നത്.
ചരിത്രപ്രധാനമായ സ്ഥലങ്ങളടക്കം ഷാര്‍ജ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങുന്ന ബസിന് 15 സ്റ്റോപ്പുകളാണുള്ളത്. സെന്‍ട്രല്‍ സൂഖ്, മാര്‍ബെല്ല റിസോര്‍ട്ട്, അല്‍ നൂര്‍ മോസ്ക്, അല്‍മജാസ് വാട്ടര്‍ഫ്രണ്ട്, ബുഹൈറ കോര്‍ണിഷ്, അല്‍ ഖസ്ബ, ഷാര്‍ജ അക്വേറിയം, അല്‍ഖന്‍ കോര്‍ണിഷ്, അല്‍ മുന്‍തസ, ഫിഷ്മാര്‍ക്കറ്റ്, ഹാര്‍ട്ട് ഓഫ് ഷാര്‍ജ, ഇസ്ലാമിക് മ്യൂസിയം, റാഡിസണ്‍ ബ്ളൂ റിസോര്‍ട്ട്, ക്ളോക്ക് റൗണ്ടെബൗട്ട്, മെഗാമാള്‍ എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാം. 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തുന്ന ബസില്‍ കയറി അടുത്ത സ്ഥലത്തേക്ക് നീങ്ങാം. 24 മണിക്കൂര്‍ സമയത്തേക്ക് മുതിര്‍ന്നവര്‍ക്ക് 85 ദിര്‍ഹവും കുട്ടികള്‍ക്ക് 45 ദിര്‍ഹവുമാണ് ഈടാക്കുക. രണ്ടുതട്ടുകളിലായി ഒരുക്കിയിരിക്കുന്ന ബസില്‍ മുകള്‍ത്തട്ടിലെ യാത്രയാണ് കൂടുതല്‍ ആകര്‍ഷകം. കാലാവസ്ഥക്കനുസരിച്ച് മേല്‍ക്കൂര മാറ്റാവുന്ന വിധത്തിലാണ് മുകള്‍ത്തട്ടിലെ സംവിധാനം. സ്ഥലങ്ങളെക്കുറിച്ച് നിരവധി ഭാഷകളില്‍ വിവരണവുമുണ്ടാകും. ഇംഗ്ളീഷ്, അറബി, ജര്‍മന്‍, റഷ്യന്‍ ഭാഷകളിലാണ് നിലവില്‍ വിവരണമുള്ളത്. ഭാവിയില്‍ ഇന്ത്യന്‍ ഭാഷകളടക്കം ഉള്‍പ്പെടുത്തും. സാധാരണ ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയും വാരാന്ത്യദിനങ്ങളിലും അവധി ദിനങ്ങളിലും രാത്രി 10 വരെയുമാണ് സര്‍വീസ്.
അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ ബസ് സര്‍വീസിന്‍െറ ഔദ്യാഗിക ഉദ്ഘാടനം നടന്നു. ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ നുഅ്മാന്‍, ശുരൂഖ് സി.ഇ.ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍കല്‍, സി.ഒ.ഒ അഹ്മദ് ഉബൈദ് അല്‍ഖസീര്‍, സിറ്റി സൈറ്റ്സീയിങ് വേള്‍ഡ്വൈഡ് പ്രസിഡന്‍റ് ആന്‍ഡ് സി.ഇ.ഒ എന്‍റിക് ബാറ വാല്‍ഡെന്‍ബ്രോ, ജനറല്‍ മാനേജര്‍ ഗോണ്‍സാലോ റൂയിസ് ഗാര്‍ഷ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തെ പ്രമുഖ ടൂറിസം കേന്ദ്രമായി ഷാര്‍ജയെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ശുരൂഖെന്ന് സി.ഇ.ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍കല്‍ പറഞ്ഞു. അല്‍ ഖസ്ബ, അല്‍ മജാസ് തുടങ്ങിയ പദ്ധതികളുടെ പൂര്‍ത്തീകരണം ടൂറിസം വികസനത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്. പുതിയ പദ്ധതികള്‍ വരുന്നതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്ന് കരുതുന്നു. ഷാര്‍ജയുടെ ചരിത്രപരമായ പ്രാധാന്യം സഞ്ചാരികളെ ബോധ്യപ്പെടുത്താന്‍ ഹോപ് ഓണ്‍- ഹോപ് ഓഫ് ബസ് സര്‍വീസിന് കഴിയും. ഖോര്‍ഫുകാന്‍, കല്‍ബ തുടങ്ങിയ പൗരാണിക പ്രദേശങ്ങളെകൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ട്. കല്‍ബയിലെ ഇക്കോടൂറിസം പദ്ധതി പൂര്‍ത്തിയാകുന്ന മുറക്ക് സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സെന്‍സെക്സ് വീണ്ടും 19,000 ന് മുകളില്‍

Posted: 28 Nov 2012 10:28 PM PST

Image: 

മുംബൈ: രണ്ട് മാസത്തെ· ഇടവേളക്ക് ശേഷം ബോംബെ ഓഹരി വില സൂചിക (സെന്‍സെക്സ്) വീണ്ടും 19000 പോയന്‍റിനു മുകളില്‍. റേറ്റിങ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സച്സ് ഇന്ത്യയിലെ കമ്പനികളുടെ ഓഹരികളുടെ സുരക്ഷാ നിലവാരം ഉയര്‍ത്തിയതോടെയുണ്ടായ നിക്ഷേപ താല്‍പ്പര്യത്തെ· തുടര്‍ന്നാണ് വ്യാഴാഴ്ച്ച ഇടപാടുകളുടെ ആരംഭ·ില്‍ തന്നെ സൂചിക വീണ്ടും 19,000·നു മുകളില്‍ എത്തിയത്.
ഒക്ടോബര്‍ അഞ്ചിനാണ് ഇതിനു മുമ്പ് സെന്‍സെക്സ് ഈ നിലവാരത്തിനു മുകളില്‍ എത്തിയിരുന്നത്. വ്യാഴാഴ്ച ഇടപാടുകളുടെ ആരംഭ·ില്‍ തന്നെ 200 പോയന്‍്റ് ഉയര്‍ന്ന സെന്‍സെക്സ് ഒരവസര·ില്‍ 19049.4 എന്ന നിലയിലേക്ക് ഉയര്‍ന്നു. എന്നാല്‍ തുടര്‍ന്ന് ലാഭമെടുക്കലില്‍ വീണ്ടും 19000ന് താഴേക്ക് പോയി.

features: 
Facebook

Wednesday, November 28, 2012

ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍ Madhyamam News Feeds

ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍ Madhyamam News Feeds

Link to

ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍

Posted: 28 Nov 2012 01:15 AM PST

Image: 

ജോധ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കൊല്‍ക്കത്ത സ്വദേശിനി അനന്ദിതാ ദാസിനെയാണ് ഔദ്യാഗികവസതിയിലെ ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

ജോധ്പൂര്‍ വ്യോമസേനാ ഓഫീസില്‍ തന്നെ ജോലിചെയ്യുന്ന ഭര്‍ത്താവിനൊപ്പമാണ് അനന്ദിതാ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മഹാത്മാ ഗാന്ധി ആശുപത്രിയിലെത്തിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രതിരോധമന്ത്രാലയം വക്താവ് എസ്.ഡി ഗോസ്വാമി പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

റിലയന്‍സ് വീണ്ടും ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്പനി

Posted: 28 Nov 2012 12:29 AM PST

Image: 

മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം റിലയന്‍സ് ഇന്റസ്ട്രീസ് തിരിച്ചു പിടിച്ചു. ചൊവ്വാഴ്ച്ച കമ്പനിയുടെ ഓഹരി വില 1.66 ശതമാനം ഉയര്‍ന്നതോടെയാണ് ടി.സി.എസിനെയാണ് റിലയന്‍സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

ചൊവ്വാഴ്ച്ചത്തെ ക്ലോസിങ് നിരക്കില്‍ 2,54,377 കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം. അതേസമയം ടി.സി.എസിന്റെ മൂല്യം 2,53,479 കോടിയും. കമ്പനിയുടെ ആകെ ഓഹരികളെ ഒരു ദിവസത്തെ ഓഹരിവിലകൊണ്ട് ഗുണിച്ചാണ് കമ്പനിയുടെ വിപണി മൂല്യം കാണുന്നത്. ഓഹരി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഓഹരിയുടെ വിപണി മൂല്യവും മാറും.

വിപണി മൂല്യത്തിന്റ കാര്യത്തില്‍ ഐ.ടി.സിക്കാണ് മൂന്നാം സ്ഥാനം. കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി എന്നിവയാണ് തൊട്ടു പിന്നില്‍.
 

പരിശോധനകള്‍ പ്രഹസനം; അനധികൃത അറവുശാലകള്‍ പെരുകുന്നു

Posted: 27 Nov 2012 11:24 PM PST

വള്ളക്കടവ്: പരിശോധനകള്‍ പ്രഹസനമാകുന്നു; നഗരത്തില്‍ അനധികൃത അറവുശാലകള്‍ പെരുകുന്നു. മാലിന്യനിര്‍മാര്‍ജനത്തിന്‍െറ ഭാഗമായി അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശമുണ്ടെങ്കിലും ഇതുവരെ പാലിക്കപ്പെട്ടില്ല. കഴിഞ്ഞദിവസം വെങ്ങാനൂര്‍ ചന്തയില്‍ നിന്ന് വാങ്ങിയ മാട്ടിറച്ചയില്‍ പുഴു കണ്ടെത്തിയതാണ് അവസാനത്തെ സംഭവം. ഇത്തരം കടകള്‍ക്ക് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കാന്‍ പോലും ആരോഗ്യവകുപ്പ് തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അറവുശാലകളില്‍ നിന്നുള്ള മാലിന്യം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുന്നത്.  മാംസാവശിഷ്ടങ്ങള്‍ റോഡരികിലും തോടുകളിലും കുടിവെള്ള സ്രോതസ്സുകളിലും നിക്ഷേപിക്കാറുണ്ട്. പാതയോരത്ത് ഇറച്ചി വ്യാപാരം പാടില്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കുന്നില്ല. പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടിയ മാംസാവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ കുമിഞ്ഞ്കൂടുകയാണ്. അറവുലാശകളുള്ളയിടങ്ങളില്‍ മാത്രമേ ലൈസന്‍സ് അനുവദിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. ഇവിടെ വെട്ടുന്ന ഇറച്ചി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ.
എന്നാല്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കശാപ്പ് ചെയ്ത് സുരക്ഷിതമല്ലാതെ വഴിയോരത്ത് കെട്ടിത്തൂക്കി വില്‍ക്കുന്നത് നഗരത്തില്‍ നിത്യകാഴ്ചയാണ്. കശാപ്പുചെയ്യുന്നതിന്മുമ്പ് മാടുകളെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് രോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം.അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ സാനിട്ടറി ഇന്‍സ്പെ്കടറോ ഇറച്ചി പരിശോധിച്ച് സീല്‍ ചെയ്യണം എന്നൊക്കെയാണ്ചട്ടം. ഇതൊന്നും തലസ്ഥാനത്തെ കച്ചവടക്കാര്‍ക്ക് ബാധകമല്ല. രോഗം പിടിപെട്ടവയും ദയാവധം അര്‍ഹിക്കുന്നതുമായ മാടുകളെയാണ് ലൈസന്‍സില്ലാത്ത കടക്കാര്‍ കശാപ്പുചെയ്യുന്നത്. കശാപ്പ് ചെയ്യാനും മാലിന്യം മറവ് ചെയ്യാനും സൗകര്യം വേണമെന്ന നിബന്ധന പാലിക്കാതെയാണ് പലര്‍ക്കും നഗരസഭ അനുമതി നല്‍കുന്നത്. അധികൃതര്‍ പരിശോധന നടത്താത്തുമൂലം ഇവര്‍ കശാപ്പ് ചെയ്യുന്ന മാടുകളെ കുറിച്ച് വ്യക്തമായ വിവരമില്ല.
മാംസം ഐസിട്ട് സൂക്ഷിച്ച്  പിറ്റേന്ന് വില്‍ക്കുന്നതും പതിവാണ്. ഇതിലാണ് പുഴുക്കളുണ്ടാവാന്‍ സാധ്യത കൂടുതല്‍. ഉണങ്ങി കട്ടപിടിക്കുന്ന രക്തത്തില്‍ നിന്നാണ് പുഴുക്കള്‍ ഉണ്ടാവുക. ഇത്തരം ഇറച്ചികളാണ് നഗരത്തിലെ ഹോട്ടലുകളില്‍ നല്‍കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പരിശോധന ഇല്ലാതെ എത്തുന്ന രോഗംബാധിച്ച മാടുകളെയും അറുത്ത് വില്‍ക്കാറുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

സി.ഐ ക്ക് നേരെ മണല്‍ മാഫിയ ആക്രമണം

Posted: 27 Nov 2012 11:18 PM PST

കോന്നി: മണല്‍ കടത്ത് സംഘത്തെ പിടികൂടാന്‍ ശ്രമിച്ച സി.ഐ ക്ക് നേരെ ആക്രമണം.  ഐരവണ്‍ ആറ്റുവശം മുരുകന്‍ കോവിലിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. ആറ്റുവശം ഭാഗത്ത് മണല്‍കടത്ത് നടക്കുന്നത് അറിഞ്ഞ് എത്തിയതായിരുന്നു കോന്നി സി.ഐ എം.ആര്‍. മധുബാബുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം.
 പൊലീസിനെ കണ്ട് മണല്‍ മാഫിയ സംഘത്തിലുണ്ടായിരുന്ന എട്ടോളം പേര്‍ ഓടിരക്ഷപ്പെടുകയും നാലുപേര്‍ പൊലീസിന് നേരെ തിരിയുകയുമായിരുന്നു. ഇവരെ പിടികൂടുന്നതിനിടയില്‍ സി.ഐയുടെ ഷര്‍ട്ട് വലിച്ചുകീറുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
 സംഭവവുമായി ബന്ധപ്പെട്ട് കുമ്മണ്ണൂര്‍ പള്ളിവടക്കേതില്‍ ഷെരീഫ് (40), ഐരവണ്‍ കരിങ്ങാറമൂട്ടില്‍ ശബരി ബാലന്‍ (25), കുമ്മണ്ണൂര്‍ മഞ്ഞാടിയില്‍ സുധീഷ്കുമാര്‍ (28), കുമ്മണ്ണൂര്‍ പള്ളിവടക്കേതില്‍ ഷംസുദ്ദീന്‍ (35) എന്നിവരെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഐരവണ്‍, കുമ്മണ്ണൂര്‍, അരുവാപ്പുലം മേഖലകളില്‍ മണല്‍ മാഫിയ പിടിമുറുക്കിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യവാരത്തില്‍ ഐരവണ്ണില്‍ നിന്നും 250 ചാക്ക് മണല്‍ സി.ഐ യുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. മണല്‍ മാഫിയക്കെതിരെ ശക്തമായ നിലപാടാണ് സി.ഐ യുടെ നേതൃത്വത്തില്‍ കോന്നിയില്‍ നടന്നത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കോന്നിയില്‍ മണല്‍ മാഫിയയുടെ ആക്രമണം പൊലീസ് നേരിടുന്നത്. മുമ്പ് കോന്നി എസ്.ഐ ആയിരുന്ന അശ്വത് എസ്. കാരാണ്‍മയില്‍ മണല്‍ മാഫിയാ സംഘം ടിപ്പര്‍ ലോറിയുടെ ടിപ്പ് ഉയര്‍ത്തി 10 കിലോമീറ്ററോളം കൊണ്ടുപോവുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

കോട്ടയം നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് വിജ്ഞാപനമായി

Posted: 27 Nov 2012 11:14 PM PST

കോട്ടയം: കോട്ടയം നഗരസഭാ ചെയര്‍മാന്‍, വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനമിറക്കി.  ധാരണപ്രകാരം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സണ്ണി കല്ലൂരും വൈസ്ചെയര്‍മാന്‍ പദവിയില്‍നിന്ന് മായക്കുട്ടി ജോണും രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജില്ലാ വ്യവസായകേന്ദ്രം ഓഫിസര്‍ വരണാധികാരിയായി ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് ചെയര്‍മാന്‍െറയും ഉച്ചക്ക് രണ്ടിന്  വൈസ്ചെയര്‍മാന്‍െറയും തെരഞ്ഞെടുപ്പ് നടക്കും. 52 അംഗ നഗരസഭയില്‍ യു.ഡി.എഫ് പക്ഷത്ത് 29 അംഗങ്ങളും എല്‍.ഡി.എഫ് പക്ഷത്ത് 18 പേരുമാണുള്ളത്. കോണ്‍ഗ്രസ്-24, കേരളകോണ്‍ഗ്രസ് (എം)-നാല്, ജനതാദള്‍ (വീരേന്ദ്രകുമാര്‍ വിഭാഗം)-ഒന്ന് എന്നിങ്ങനെയാണ് യു.ഡി.എഫ് കക്ഷിനില. ഇവരെകൂടാതെ ഒരുസ്വതന്ത്രനും ബി.ജെ.പിക്ക് നാലും അംഗങ്ങളുണ്ട്. കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍ യു.ഡി.എഫിനെ അനുകൂലിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നിരുന്നു.
നഗരസഭയില്‍ കോണ്‍ഗ്രസിന് 24 അംഗങ്ങളാണുള്ളത്. ഇവരില്‍ 14 പേര്‍ എ വിഭാഗക്കാരും 10പേര്‍ ഐക്കാരുമാണ്. ആദ്യ രണ്ടുവര്‍ഷം കോണ്‍ഗ്രസിലെ സണ്ണി കല്ലൂരിനും പിന്നീടുള്ള രണ്ടുവര്‍ഷം കോണ്‍ഗ്രസ് അംഗങ്ങളായ എം.പി. സന്തോഷ്കുമാറിനും അവസാന വര്‍ഷം കെ.ആര്‍.ജി. വാര്യര്‍ക്കും ചെയര്‍മാന്‍സ്ഥാനം നല്‍കാമെന്നായിരുന്നു ധാരണ. ഉപാധ്യക്ഷ പദവി ആദ്യ രണ്ടുവര്‍ഷം കേരളകോണ്‍ഗ്രസ് (എം)ലെ  മായക്കുട്ടിജോണിനും പിന്നീടുള്ള മൂന്നുവര്‍ഷം കോണ്‍ഗ്രസിനുമാണ്.
ഒന്നരവര്‍ഷംവീതം കോണ്‍ഗ്രസിലെ രാജം ജി. നായര്‍ക്കും ആലീസ് ജോസഫിനും നല്‍കണമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് ഈമാസം എട്ടിന് വൈസ്ചെയര്‍മാന്‍ മായക്കുട്ടി ജോണും 12ന് ചെയര്‍മാന്‍ സണ്ണി കല്ലൂരും രാജിവെച്ചിരുന്നു. രാജിക്ക് പിന്നാലെ കരാര്‍സംബന്ധിച്ച തര്‍ക്കം ഉടലെടുത്തു. ഡി.സി.സി പ്രസിഡന്‍റ് കുര്യന്‍ ജോയി പുറത്തിറക്കിയ കരാറിന്‍െറ പകര്‍പ്പിലെ ഒപ്പ്വ്യാജമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തി. കെ.പി.സി.സി സെക്രട്ടറി ജോസഫ് വാഴക്കന്‍, സണ്ണി കല്ലൂര്‍ എന്നിവരുടെ ഒപ്പുകള്‍ വ്യാജമാണെന്നായിരുന്നു ആരോപണം. ആരോപണം തെളിയിച്ചാല്‍ രാജിവെക്കാമെന്ന് മന്ത്രി കെ.സി. ജോസഫ് വെല്ലുവിളിച്ചതോടെ പ്രശ്നം കൂടുതല്‍ വഷളാവുകയായിരുന്നു.

വണ്ണപ്പുറത്തിന്‍െറ മികവില്‍ തൊടുപുഴ നേടി

Posted: 27 Nov 2012 11:09 PM PST

കട്ടപ്പന: ഇടുക്കി റവന്യൂ ജില്ലാ സ്കൂള്‍ കായിക മേളയില്‍ വണ്ണപ്പുറത്തിന്‍െറ ചിറകിലേറി തുടര്‍ച്ചയായി അഞ്ചാം തവണയും തൊടുപുഴ  ഉപജില്ല്ളക്ക് ഓവറോള്‍. കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി ഗ്രൗണ്ടില്‍ നടന്ന കായിക മേളയില്‍ 337 പോയന്‍റ് നേടിയാണ് തൊടുപുഴ ഓവറോള്‍ ചാമ്പ്യന്മാരായത്. ഇതില്‍ 244 പോയന്‍റും ദേശീയ കായിക പരിശീലകന്‍ തോമസ് മാഷ് പരിശീലനം നല്‍കുന്ന വണ്ണപ്പുറം എസ്.എന്‍ വി.എച്ച്.എസ്.എസി ന്‍െറ സംഭാവനയായിരുന്നു.
157 പോയന്‍റ് നേടിയ അടിമാലി ഉപജില്ല റണ്ണര്‍അപ് കിരീടം നേടിയപ്പോള്‍ കട്ടപ്പന  130 പോയന്‍റുമായി മൂന്നാം സ്ഥാനവും 73 പോയന്‍റ് നേടിയ നെടുങ്കണ്ടം  നാലാം സ്ഥാനത്തിനും അര്‍ഹമായി. സ്കൂള്‍ വിഭാഗത്തില്‍ വണ്ണപ്പുറം എസ്.എന്‍.എം വി.എച്ച്.എസ്.എസ് 244 പോയന്‍റ് നേടി ഓവറോള്‍ നേടി. 93 പോയന്‍റ് നേടിയ എന്‍.ആര്‍ സിറ്റി എസ്.എന്‍ വി.എച്ച്.എസ്.എസ് റണ്ണര്‍ അപ്പ് നേടി. ആതിഥേയരായ കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 32 പോയന്‍റുമായി മൂന്നാം സ്ഥാനത്തെത്തി.വ്യക്തിഗത വിഭാഗം സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വണ്ണപ്പുറം എസ്.എന്‍.എം എച്ച്.എസ്.എസിലെ ആനന്ദ് കെ.മധു വ്യക്തിഗത ചാമ്പ്യനായപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരട്ടയാര്‍ എസ്.ടി എച്ച്.എസ്.എസിലെ ഗീതു മോഹനന്‍, എന്‍.ആര്‍ സിറ്റി എസ്.എന്‍.വി എച്ച്.എസ്.എസിലെ ടി.എസ്. ആര്യ, വി.സി. സ്വാതി എന്നിവര്‍ 15 പോയന്‍റ് വീതം നേടി ചാമ്പ്യന്‍ പട്ടം പങ്കിട്ടു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വണ്ണപ്പുറം എസ്.എന്‍.എം എച്ച്.എസ്.എസിലെ ടി.സി. ജിബിയ, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വണ്ണപ്പുറത്തെ തന്നെ അഭിജിത്.ബി.നായര്‍, സബ്ജൂനിയര്‍ ഗേള്‍സില്‍ വണ്ണപ്പുറത്തെ അഖില ജാന്‍സി മാത്യു, സബ് ജൂനിയര്‍ ബോയ്സില്‍ മൂന്നാര്‍ എം.ആര്‍.എസിലെ എം. ബിനു എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരി ആന്‍റണി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണി കുളമ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനിതാ തങ്കച്ചന്‍, അഡ്വ. മനോജ്.എം.തോമസ്, ജോസഫ് കുര്യന്‍, സിബിച്ചന്‍ ജോസഫ്, ജയമ്മ, ജോസ് മാത്യു, ടോം.ടി.ജോസ് എന്നിവര്‍ സംസാരിച്ചു.
കായിക മേളയില്‍ ഓവറോള്‍ കിരീടം നേടിയ തൊടുപുഴ ഉപജില്ലാ, റണ്ണേഴ്സ് അപ് അടിമാലി ഉപജില്ലാ ,വ്യക്തിഗത ചാമ്പ്യന്മാര്‍ എന്നിവര്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും യോഗത്തില്‍ വിതരണം ചെയ്തു.
 

കണ്ടെയ്നര്‍ മേല്‍പ്പാലം തകര്‍ന്നത് നിര്‍മാണത്തിലെ പിഴവുമൂലമെന്ന് സൂചന

Posted: 27 Nov 2012 11:04 PM PST

വൈപ്പിന്‍: വല്ലാര്‍പാടം-ബോള്‍ഗാട്ടി കണ്ടെയ്നര്‍ മേല്‍പ്പാലം തകര്‍ന്നത് നിര്‍മാണത്തിലെ സാങ്കേതിക പിഴവു മൂലമെന്ന് സൂചന. അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി നിര്‍മാണത്തിലും പിഴവുകളുണ്ട്. ഇതു മൂലമണ്  പാലം വന്നു ചേരുന്ന ഭാഗത്തെ മണല്‍ ഊര്‍ന്നു പോകുകയും സ്ളാബ് ഇടിഞ്ഞതുമെന്നാണ് ആരോപിക്കപ്പെടുന്നത്. റോഡും പാലവുമായി ബന്ധിപ്പിക്കുന്ന ഗ്യാപ്പ് സ്ളാബാണ് തകര്‍ന്നത്.   പാലം നിര്‍മിച്ച കണ്‍സ്ട്രക്ഷന്‍സ് കമ്പനിതൊഴില്‍ വൈദഗ്ധ്യമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെയാണ് നിര്‍മാണത്തിന് കരാര്‍ ഏല്‍പ്പിച്ചിരുന്നതെന്ന് ആരോപണമുണ്ട്.
പാലത്തിന്‍െറ ഉദ്ഘാടനം കാത്ത് അക്ഷമരായിരുന്ന വൈപ്പിന്‍ വല്ലാര്‍പാടം ദ്വീപ് നിവാസികള്‍ക്ക് സംഭവം ഇരുട്ടടിയായി. കണ്ടെയ്നര്‍ ലോറികളുടെ സുഗമമായ സഞ്ചാരത്തിനാണ് സമാന്തര പാലം നിര്‍മിച്ചതെങ്കിലും വല്ലാര്‍പാടത്തെ റെയില്‍വേ ഗേറ്റ് അടയ്ക്കുമ്പോള്‍ എകമാര്‍ഗമെന്ന നിലയിലാണ് ദ്വീപ് നിവാസികള്‍ ഈ പാലത്തിനെ കണ്ടിരുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് ഗോശ്രീ സമാന്തരപാലം നിര്‍മാണം തുടങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കുമെന്നായിരുന്നു പ്രഖ്യാപനം.

വേണം ജനപ്രതിനിധികളുടെ ജാഗ്രതയും ജനപിന്തുണയും

Posted: 27 Nov 2012 10:58 PM PST

Image: 
Subtitle: 
അവഗണനയില്‍ അലിയുന്ന അലീഗഢ് സ്വപ്നങ്ങള്‍ -4

അലീഗഢ് പദ്ധതിയുടെ തുടക്കത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ മെല്ലപ്പോക്ക് കടുത്ത ജനകീയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അലീഗഢ് മലപ്പുറത്ത് ചൂടേറിയ വിഷയമായി. ഇതില്‍നിന്ന് പാഠമുള്‍കൊണ്ട് തെരഞ്ഞെടുപ്പാനന്തരം എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍നിലപാടില്‍നിന്ന് വിത്യസ്തമായി നടപടികള്‍ വേഗത്തിലാക്കി. 2009 ജനുവരി 27ന് പെരിന്തല്‍മണ്ണ ചേലാമലയില്‍ ഭൂമി ഏറ്റെടുത്തുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതുമുതല്‍ ഭൂമികൈമാറ്റംവരെയുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്. അലീഗഢ് കേന്ദ്രത്തിന് സ്ഥലമേറ്റെടുത്ത് നല്‍കുന്നതിലും അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും  കേരള സര്‍ക്കാര്‍ കാണിച്ച അത്മാര്‍ഥതയും ഔുക്യവും എടുത്തുപറയേണ്ടതായിരുന്നു. എന്നാല്‍, ഈ ആവേശവും ചടുലതയും കേന്ദ്രസര്‍ക്കാറും യു.പി.എയും തുടര്‍നടപടികളില്‍ കാണിച്ചില്ല. ഭൂമി ഏറ്റുവാങ്ങിയ അലീഗഢ്  യൂണിവേഴ്സിറ്റിയും നാടിന്‍െറ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നാണ്  യാഥാര്‍ഥ്യം. 16 മാസത്തിനുള്ളില്‍ 335.99 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയത് ചരിത്രത്തിലാദ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. 280 ഭൂവുടമകള്‍ക്ക് മുഴുവന്‍ തുകയും നഷ്ടപരിഹാരമായി നല്‍കിയാണ് സമയബന്ധിതമായി ഭൂമി ഏറ്റെടുത്തത്. 39,51,36,000 രൂപ ഭൂവുടമകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചു. ഒന്നാം ഘട്ടത്തില്‍ 121.76 ഏക്കര്‍ ഭൂമിയുടെ രേഖകളും രണ്ടാം ഘട്ടത്തില്‍ 214.23 ഏക്കര്‍ ഭൂമിയുടെ രേഖകളും കേരളം അലീഗഢ് അധികൃതര്‍ക്ക് കൈമാറി. മലപ്പുറം കലക്ടര്‍ എം.സി. മോഹന്‍ദാസിന്‍െറ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ.കെ. ഗോപാലന്‍, മുന്‍ പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ജോയി ജോണ്‍, സ്പെഷല്‍ തഹസില്‍ദാര്‍മാരായ പി.വി. രാംദാസ്, എം.വി. കൃഷ്ണന്‍കുട്ടി, അസി.സ്പെഷന്‍ ഓഫിസര്‍ കെ.ടി. അലി അസ്ക്കര്‍, അബ്ദുല്‍ സലാമിന്‍െറ നേതൃത്വത്തിലുള്ള സര്‍വേയര്‍ ടീം തുടങ്ങിയവരടങ്ങുന്ന 41 സംഘത്തിന്‍െറ അശ്രാന്ത പരിശ്രമത്തിന്‍െറ ഫലമാണ് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കിയത്. 250 മുതല്‍ 300വരെ ഏക്കര്‍വരെ ഭൂമിയാണ് സര്‍വ്വകലാശാല സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. 2009 ജനുവരി 27നാണ് പെരിന്തല്‍മണ്ണ ചോലാമലയിലെ ഭൂമി ഫാസ്റ്റ്ട്രാക്ക് സംവിധാനത്തിലൂടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.  2009 ഡിസംബര്‍ 21ലെ ഉത്തരവ് പ്രകാരം ഭൂമി ഏറ്റെടുക്കലിന് സ്പെഷല്‍ തഹസില്‍ദാര്‍മാരെയും സര്‍വേയര്‍ സംഘത്തെയും നിയോഗിച്ചു. 2009 ജൂണ്‍ 19ന് പെരിന്തല്‍മണ്ണ സിവില്‍സ്റ്റേഷനില്‍ സര്‍വേ സംഘത്തിന്‍െറ ഓഫിസ് തുറക്കുകയും ജൂലൈ ആദ്യം ഭൂമി ഏറ്റെടുക്കലിന്  നടപടി തുടങ്ങുകയുമുണ്ടായി. സ്ഥലമെടുപ്പ് സംഘം ആദ്യമായി ചേലാമലയില്‍ പരിശോധന നടത്തുന്നതിനിടെ പ്രദേശത്തെ കര്‍ഷകര്‍ സംഘടിച്ച് സംഘത്തെ തടഞ്ഞിരുന്നു. സ്ഥലത്തിന് ഉചിതമായി നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു ആവശ്യം. തുക സംബന്ധിച്ച് വ്യക്തമായ ഉറപ്പ് കിട്ടിയതോടെ ഭൂവുടമകള്‍ സഹകരിച്ചു. വ്യാപകമായ കുടിയൊഴിപ്പിക്കലില്ലാതെയും മോശമല്ലാത്ത നഷ്ടപരിഹാരം നല്‍കിയുമാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ഭൂമിക്ക് വില നിശ്ചയിക്കാന്‍ കലക്ടറും മുന്‍ എം.എല്‍.എ വി.ശശികുമാറും ഒമ്പത് തവണയാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്. ഒന്നാംഘട്ടത്തില്‍ 103 ഭൂവുടമകളില്‍നിന്ന് രജിസ്റ്റര്‍ ചെയ്തുവാങ്ങിയത് 111.96 ഏക്കര്‍ ഭൂമിയാണ്. ലാന്‍റ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുത്ത 9.80 ഏക്കര്‍ ഭൂമി കൂടിചേര്‍ത്തുള്ളതാണ് ആദ്യഘട്ടത്തില്‍ കൈമാറിയ 121.76 ഏക്കര്‍ ഭൂമി. ഇതിന് 13,13,96,066 രൂപ ഭൂവുടമകള്‍ക്ക് കൈമാറി. രണ്ടാംഘട്ടത്തില്‍ 176 കൈവശക്കാരില്‍നിന്ന് 214.23 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 25.95 ഏക്കര്‍ ലാന്‍റ് അക്വിസിഷന്‍ നടപടിയിലൂടെ ഏറ്റെടുത്തു. റോഡിനാവശ്യമായ 5.37 ഏക്കറടക്കം  214.23 ഏക്കറാണ് രണ്ടാം ഘട്ടത്തില്‍ സര്‍വ്വകലാശാലക്ക് കൈമാറിയത്. 26,37,40,225 രൂപ പ്രതിഫലമായി നല്‍കി. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ വിലപേശിയാണ് ഏഴ് മാസത്തിനുള്ളില്‍ ആദ്യഘട്ടവും ഒമ്പത് മാസത്തിനുള്ളില്‍ രണ്ടാംഘട്ടവും ഏറ്റെടുത്തത്.
വിവാദങ്ങളുടെ നീര്‍ച്ചുഴികളില്‍ തളരാതെ ഒറ്റയാള്‍ പോരാട്ടം നടത്തിയ അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ വി.ശശികുമാറാണ് അലീഗഢ് മലപ്പുറത്ത് യാഥാര്‍ഥ്യമാക്കിയതില്‍ സ്മരണീയമായ പങ്ക് വഹിച്ചത്. അലീഗഢ് സ്ഥാപിക്കേണ്ട സ്ഥലം സംബന്ധിച്ച വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചേലാമലയുടെ സാധ്യതകള്‍ വെളിച്ചത്ത് കൊണ്ടുവന്നത് ശശികുമാറാണ്. 2009 ഫെബ്രുവരി 18ന് ശശികുമാര്‍ നിയമസഭയില്‍ വിഷയത്തില്‍ ഉന്നയിച്ച ഉപക്ഷേപത്തിന്‍െറ ഫലമെന്നോണമാണ് മൂന്ന് ദിവസം കഴിഞ്ഞ് ഭൂമി ഏറ്റെടുക്കല്‍ സംഘത്തെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അടിസ്ഥാനസൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമായില്ലെങ്കിലും ഇതിനകം നടത്തിയ പ്രവൃത്തികള്‍ സെന്‍ററിന്‍െറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്തു.
താല്‍കാലിക റോഡ് നിര്‍മാണത്തിന് 90 ലക്ഷവും കുടിവെള്ള സൗകര്യമൊരുക്കാന്‍ 43 ലക്ഷവും വൈദ്യുതി സംവിധാനത്തിന് 13.84 ലക്ഷവുമാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. പിന്നാക്കപ്രദേശമായ മലപ്പുറത്തിന് അനുവദിച്ച കേന്ദ്രസര്‍വ്വകലാശാല നഷ്ടപ്പെടരുതെന്ന നിര്‍ബന്ധബുദ്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലും അനുബന്ധ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. അലീഗഢ് കാമ്പസിന് ആദ്യമായി സ്ഥലമേറ്റെടുത്ത് നല്‍കിയ സംസ്ഥാനവും കേരളമാണ്. സ്ഥലമെടുപ്പ് പൂര്‍ത്തിയാവാത്തതിനാല്‍ മുര്‍ശിദാബാദ് അടക്കം മറ്റു കേന്ദ്രങ്ങളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലായിരിക്കെ വിശേഷിച്ചും. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അലീഗഢ് പ്രചാരണവിഷയമാക്കി നേട്ടമുണ്ടാക്കിയത് മുസ്ലിം ലീഗാണ്. മലപ്പുറം ജില്ലയുടെ കിഴക്കല്‍ മേഖല ഉള്‍പ്പെട്ട വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ അലീഗഢ് എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായ എം.ഐ. ഷാനവാസും ജയിച്ചുക്കയറി. തെരഞ്ഞെടുപ്പാനന്തരം ലീഗും കോണ്‍ഗ്രസും അലീഗഢ് വിഷയം കൈവിടുന്നതാണ് കണ്ടത്. വി.ശശികുമാര്‍ കാണിച്ച ഔുക്യം പെരിന്തല്‍മണ്ണ എം.എല്‍.എ എന്ന നിലയില്‍ മഞ്ഞളാംകുഴി അലിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോള്‍ അലീഗഢിനെ കുറിച്ച് ഓര്‍ക്കുന്നത് വളരെ കുറച്ചുപേര്‍ മാത്രമാണ്. പദ്ധതി വിജയമാക്കാന്‍ ആഹോരാത്രം പ്രയത്നിച്ച മലയാളികളായ മുന്‍ വി.സി പ്രഫ. പി.കെ. അബ്ദുല്‍ അസീസും മുന്‍ രജിസ്ട്രാന്‍ വി.കെ. ജലീലുമാണ് അതില്‍ പ്രമുഖര്‍. അബ്ദുല്‍ അസീസ് വിരമിച്ചശേഷം വൈസ് ചാന്‍സലറുടെ ഇന്‍ചാര്‍ജ്ജ് വഹിച്ചപ്പോഴും വി.കെ. ജലീല്‍ മലപ്പുറം സെന്‍റര്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുംവിധം പ്രവര്‍ത്തിച്ചു.
രാഷ്ട്രീയ, ഉദ്യോഗസ്ഥത്തലങ്ങളിലും സര്‍വ്വകലാശാലയിലും സമ്മര്‍ദ്ദവുമായി ഇവര്‍ ഇപ്പോഴും പദ്ധതിക്ക് പിറകെയുണ്ട്.  
ധനമന്ത്രിയായിരിക്കെ പ്രണഖ് മുഖര്‍ജിയില്‍ സമ്മര്‍ദ്ദംചെലുത്തിയാണ് ഫണ്ടിന്‍െറ തടസ്സങ്ങള്‍ നീക്കിയത്. 2001ല്‍ മലപ്പുറം, മുര്‍ശിദാബാദ് സെന്‍ററുള്‍ക്ക് പത്ത് കോടി അനുവദിക്കുന്നത് അങ്ങിനെയാണ്. മലയാളമണ്ണില്‍ അലീഗഢിന്‍െറ പതിപ്പ് എന്ന വിപ്ളവത്തിന് നേതൃത്വം നല്‍കിയ പി.കെ. അബ്ദുല്‍ അസീസ് വി.സി സ്ഥാനം വിട്ടിട്ടും തളരാത്ത മനസുമായി പോരാട്ടത്തിലാണ്. കൊടുങ്ങല്ലൂരില്‍ നടന്ന സര്‍സയ്യിദ് ദിനാഘോഷത്തില്‍ അദേഹം ഉപകേന്ദ്രങ്ങളെകുറിച്ചുള്ള തന്‍െറ സങ്കല്‍പ്പം പൂര്‍വ്വവിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ഒരുവര്‍ഷമായി ചുവപ്പുനാടയില്‍ കുരുങ്ങിയ ഡി.പി.ആര്‍ അംഗീകരിച്ചുകിട്ടാനാണ് മുന്‍ വി.സിയുടെ ഇപ്പോഴത്തെ ശ്രമം. ഇതിനായി അദേഹം പുതിയ  മാനവവിഭവശേഷി  സഹമന്ത്രി ശശി തരൂരില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. പ്രതീക്ഷയോടെ മുന്നോട്ട് എന്ന സന്ദേശമാണ് അലീഗഢ് മലപ്പുറം സെന്‍ററിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അദേഹം പകര്‍ന്നുനല്‍കുന്നത്.  അടിസ്ഥാനസൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടും മുന്നോട്ടുള്ള കുതിപ്പ് തടസ്സപ്പെട്ട അലീഗഢ് മലപ്പുറം സെന്‍ററിനെ തളര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ കൂട്ടായ ശ്രമമാണ് ഇന്നാവശ്യം. ഇതിനായി കേരളത്തില്‍നിന്നുള്ള എം.പിമാരും മലയാളി മന്ത്രിമാരും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. പദ്ധതി കൈവിട്ടുപോകാതിരിക്കാന്‍ ജാഗരൂകരായിരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്‍െറയും മുഖ്യമന്ത്രിയും ബാധ്യതയാണ്. അതിനുള്ള ഇഛാശക്തിയാണ് രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍പ്രകാരം ദേശീയ പ്രാധാന്യമുള്ള ഉന്നതകലാലയമാണ് അലീഗഢ് മുസ്ലിം സര്‍വ്വകലാശാല. ഇതിന്‍െറ സാധ്യതകള്‍ നിക്ഷിപ്ത താല്‍പര്യക്കാരായ ഒരു കൂട്ടം ഉദ്യോഗസ്ഥരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടുകൂട എന്ന തിരിച്ചറിവാണ് നേതാക്കള്‍ക്ക് ഉണ്ടാവേണ്ടത്.                          

 

* അവഗണനയില്‍ അലിയുന്ന അലീഗഢ് സ്വപ്നങ്ങള്‍

* മുളയിലേ നുള്ളാന്‍ നീക്കങ്ങള്‍; വഴിയില്‍ മുള്ളുവിതറി ഉദ്യോഗസ്ഥവൃന്ദം

* പഠിച്ചു തീരുന്നില്ല, പരാധീനതയുടെ പാഠങ്ങള്‍

 (അവസാനിച്ചു)

 

 

മണി പൊലീസ് കസ്റ്റഡിയില്‍

Posted: 27 Nov 2012 10:50 PM PST

Image: 

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം മണിയെ ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കൂടുതല്‍ ചോദ്യം ചെയ്യാന്‍ മണിയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നെടുങ്കണ്ടം ടിബിയില്‍ വെച്ച് മണിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നവംബര്‍ 21ന് പുലര്‍ച്ചെയാണ് മണിയെ പ്രത്യേക അന്വേഷണസംഘം കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തി അറസ്റ്റു ചെയ്തത്.

 

പ്രവാസികള്‍ക്ക് വോട്ടവകാശം

Posted: 27 Nov 2012 10:42 PM PST

Image: 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഇന്ന് ചര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായി പ്രവാസികളുടെ വോട്ടര്‍പട്ടിക കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും.

ഓട്ടോ മിനിമം ചാര്‍ജ്ജ് 15 രൂപയാക്കണമെന്ന തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ശബരിമല ചീഫ് കമ്മീഷണറായി നിയമിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് അത് ഉപയോഗപ്പെടുത്തിയത്.

 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP