സ്വാഗതം
WELCOME

News Update..

Saturday, November 10, 2012

വല്ലാര്‍പാടം; സുരക്ഷാവീഴ്ച അനുവദിക്കാനാവില്ല -ആന്‍്റണി Madhyamam News Feeds

വല്ലാര്‍പാടം; സുരക്ഷാവീഴ്ച അനുവദിക്കാനാവില്ല -ആന്‍്റണി Madhyamam News Feeds

Link to

വല്ലാര്‍പാടം; സുരക്ഷാവീഴ്ച അനുവദിക്കാനാവില്ല -ആന്‍്റണി

Posted: 09 Nov 2012 11:59 PM PST

Image: 

ന്യൂദല്‍ഹി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്‍്റണി. അങ്ങനെ ചെയ്യുന്ന പക്ഷം അത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. സുരക്ഷാ പരിശോധന കരാറിന്‍െറ ഭാഗമാണെന്നും ഇക്കാര്യങ്ങളില്‍ വിട്ടു വീഴ്ചയില്ലാതെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമോ എന്ന് നോക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു.
കബോട്ടാഷ് നിയമത്തില്‍ ഇളവു വരുത്താത്തതിനാല്‍ സുരക്ഷാപരിശോധനയില്‍ കൂടുതല്‍ കാലതാമസം വരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ടയ്നറുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് ആന്‍റണിയുടെ പ്രതികരണം.
ടെര്‍മിനലിലെത്തുന്ന എല്ലാ ഇറക്കുമതി കണ്ടെയ്നറുകളും കൃത്യമായും സമഗ്രമായും പരിശോധന നടത്തണമെന്നാണ് പ്രതിരോധ വകുപ്പ് പറയുന്നത്. ഇത് ചരക്കു നീക്കം വൈകിക്കുന്നു. തൊട്ടടുത്തെ ശ്രീലങ്കന്‍ തുറമുഖത്ത് മൂന്ന് ദിവസം കൊണ്ട് ചരക്കു നീക്കം പൂര്‍ത്തിയാവുമ്പോഴാണ് ഇവിടെ കാലതാമസമുണ്ടാവുന്നത്.

അച്യുതമേനോന്റെ ഭരണം മാതൃകയാക്കണമെന്ന് സുധീരന്‍

Posted: 09 Nov 2012 11:17 PM PST

Image: 

കണ്ണൂര്‍: സി.അച്യുതമേനോന്റെ ഭരണ കാലം മാത്യകയാക്കുകയാണ് ഭരണ,മുന്നണിതലങ്ങളിലെ വര്‍ത്തമാന പ്രശ്‌നങ്ങള്‍ നേരിടാനുള്ള മാര്‍ഗ്ഗമെന്ന് വി.എം.സുധീരന്‍. അച്യുതമേനോന്‍,സി.എച്ച.മുഹമ്മദ് കോയ തുടങ്ങിയവരുള്‍പ്പെട്ട മന്ത്രിസഭ നയപരമായ കാര്യങ്ങള്‍ നേതൃ,മുന്നണി തലങ്ങളില്‍ ചര്‍ച്ച ചെയ്യുമായിരുന്നു. മുന്നണിക്ക് നേത്യത്വം നല്‍കുന്ന കോണ്‍ഗ്രസ്സില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദിയില്ല. ഹരിത പക്ഷ എം.എല്‍.എമാരുടെ ശബ്ദം അവഗണിക്കപ്പെടുന്നുവെന്ന ആക്ഷേപമുണ്ടാവുന്നതും കൂടിയാലോചനയുടെ അഭാവം കൊണ്ടാണ്. സാമ്പത്തിക ശക്തികളുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കുന്ന മുന്നണി സംസ്ഥാനത്ത് രൂപപ്പെടുകയാണെന്നും മഹാത്മ മന്ദിരത്തില്‍ പാമ്പന്‍ മാധവന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യവെ അദ്ദഹം പറഞ്ഞു.

ഏത് മുന്നണി ഭരിച്ചാലും സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഭരണ വര്‍ഗ്ഗം ശക്തിപ്പെടുകയാണ്.കോവളം കൊട്ടാരത്തിന്റെ കാര്യത്തിലും ഇതാണ് പ്രകടമാവുന്നത്- സുധീരന്‍ പറഞ്ഞു.

തീരദേശം ബ്ളേഡ് മാഫിയയുടെ പിടിയില്‍

Posted: 09 Nov 2012 11:10 PM PST

പൂന്തുറ: തീരദേശത്ത് ബ്ളേഡ് മാഫിയ പിടിമുറുക്കുന്നു. തമിഴ്നാട്ടുകാരുടെ സംഘങ്ങളാണ് വ്യാപകമാകുന്നത്. യാതൊരു ഈടുമില്ലാതെ എത്ര രൂപവരെ വേണമെങ്കിലും കൊള്ളപ്പലിശക്ക് നല്‍കുന്ന ഇവര്‍ പല പേരുകളിലും വിവിധ അഡ്രസുകളിലുമാണ് അറിയപ്പെടുന്നത്. 1000 രൂപക്ക് 25 രൂപ മുതല്‍ 30 രൂപ വരെയാണ് പലിശ.
ഒരു ഫോണ്‍കോളില്‍ എത്ര പണം വേണമെങ്കിലും വീട്ട്മുറ്റത്ത് ലഭ്യമാകുമെന്നുള്ളതു കൊണ്ട് സാധാരണക്കാര്‍ പലരും ഇവരെയാണ് ആശ്രയിക്കുന്നത്. പണം നല്‍കിയാല്‍ പ്രോമിസറി നോട്ടുകളും ബ്ളാങ്ക് ചെക്കുകളും ഒപ്പിട്ട് വാങ്ങുന്ന സംഘം പിന്നീട് ഇതുകാട്ടി വിരട്ടിയാണ് പലിശയും മുതലും ഈടാക്കുന്നത്.
പലിശ നല്‍കാന്‍ ഒരുദിവസം വൈകിയാല്‍ പിഴപ്പലിശ നല്‍കേണ്ടി വരും. ആദ്യം പണം നല്‍കുമ്പോള്‍ തന്നെ എഴുത്ത്കുത്ത് എന്നപേരില്‍ ആവശ്യക്കാരനില്‍ നിന്നും ഒരുസംഖ്യ ഈടാക്കും. ഇതും ചേര്‍ത്താണ് പലിശ നല്‍കേണ്ടത്. പണത്തിന് ആവശ്യമുള്ളവരെ കൊള്ളപ്പലിശക്കാരുടെ അടുത്തെത്തിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നാട്ടുകാരായ ഏജന്‍റുമാരുമുണ്ട്. പണം നല്‍കാന്‍ വൈകിയാല്‍ പലിശക്കാരുടെ ഭീഷണിക്ക് പുറമെ ഏജന്‍റുമാരുടെ ഭീഷണിക്കും സാധാരണക്കാര്‍ വഴങ്ങേണ്ടിവരുന്ന അവസ്ഥയാണ്. പണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാധാരണക്കാരില്‍ നിന്ന് പലപ്പോഴും വീടിന്‍െറയും സ്ഥലത്തിന്‍െറയും അവകാശം പണയാധാരമായി എഴുതി വാങ്ങി പിന്നീട് സ്വന്തം പേരിലേക്ക് മാറ്റും. ഇത്തരത്തില്‍ എഴുതി വാങ്ങുന്ന പ്രമാണങ്ങള്‍ ബാങ്കില്‍ പണയം വെച്ച് കൂടുതല്‍ പണം വാങ്ങി മുങ്ങാറാണ് പതിവ്. ജപ്തിക്കായി ബാങ്കുകാര്‍ വീട്ടിലെത്തുമ്പോഴാണ് ഉടമസ്ഥര്‍ ഇക്കാര്യം അറിയുന്നത് തന്നെ.
സ്വകാര്യ ബാങ്കുകളെ ആശ്രയിച്ചാല്‍ പണം കിട്ടാന്‍ ദിവസങ്ങള്‍ വൈകുമെന്ന കാരണത്താല്‍ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഈ സംഘങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തരം പണിമിടപാട് സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം കാറ്റില്‍പറത്തിയാണ് കൊള്ളപ്പലിശക്കാര്‍ തീരം കൈയടക്കുന്നത്.
തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെയും വ്യവസായികളുടെയും പണമാണ് ഏജന്‍റുമാര്‍ വഴി സംസ്ഥാനത്തൊഴുകുന്നത്. നാട്ടുകാരായ ബ്ളേഡ് മാഫിയകളും സജീവമാണ്. പലിശപ്പണം തിരിച്ച്ന ല്‍കാത്തതില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മാതാവിന്‍െറ വസ്തു എഴുതി വാങ്ങിയ സംഭവം അടുത്തിടെയാണ് നഗരത്തില്‍ ഉണ്ടായത്.
കടം വാങ്ങിയ ആറ് ലക്ഷം രൂപക്ക് പകരം 50 ലക്ഷം രൂപയുടെ വസ്തു ബ്ളേഡ് മാഫിയക്ക് എഴുതിക്കൊടുക്കേണ്ടിവന്നു. ഇത്തരക്കാരെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ സാമൂഹിക ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരും.

പദ്ധതി രൂപവത്കരണമായില്ല; വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി

Posted: 09 Nov 2012 10:56 PM PST

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം അവസാന ഘട്ടത്തിലെത്തേണ്ട സമയത്തും പദ്ധതി രൂപവത്കരണം പോലുമാകാത്തത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. രൂപവത്കരണത്തിന് മൂന്നുമാസവും നടത്തിപ്പിന് ഒമ്പത് മാസവും എന്നത് മാറി രൂപവത്കരണത്തിന് ഒമ്പത് മാസവും നടത്തിപ്പിന് മൂന്ന് മാസവും എന്ന നിലയിലായിരിക്കുകയാണ് കാര്യങ്ങള്‍. ഇക്കാര്യത്തില്‍ സര്‍ക്കാറിന് വ്യക്തതയില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 30നകം പദ്ധതി രൂപവത്കരണം നടത്തണമെന്നാണ് പുതിയ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ ഏഴോളം നിര്‍ദേശങ്ങളാണ് സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ഇതിനു പുറമേ,സാങ്കേതിക ഉപദേശക സമിതികളെ ഒഴിവാക്കി അതത് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥന്‍െറ നിര്‍ദേശപ്രകാരം പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശവും പദ്ധതി യെ പിന്നോട്ടടിക്കും. ഉത്തരവാദിത്തം മുഴുവന്‍ തന്‍െറ തലയിലാവുന്നതുമൂലം ഉദ്യോഗസ്ഥര്‍ അത് ഏറ്റെടുക്കാനും മടിക്കും.വ്യക്തിഗത പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്താനും നിര്‍മാണങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ ശരിയായി നടത്താനും കഴിയാത്ത അവസ്ഥയാവും സൃഷ്ടിക്കപ്പെടുക. ഇന്ദിരാ ആവാസ് യോജനക്കായുളള വിഹിതം വര്‍ധിപ്പിച്ചതോടെ തനത് ഫണ്ടില്ലാത്ത ബ്ളോക്ക് പഞ്ചായത്തുകളും പ്രതിസന്ധിയിലാണ്്. പദ്ധതി വിഹിതമാകെ ഭവന പദ്ധതിക്ക് മാറ്റേണ്ടിവന്നതുമൂലം ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ബ്ളോക്ക് പഞ്ചായത്തുകള്‍ വികസന സെമിനാറുകള്‍ വേണ്ടെന്ന് വെച്ചിരിക്കുകയുമാണ്.പഞ്ചവത്സര പദ്ധയിയുമായി ബന്ധപ്പെട്ട് രണ്ടും അഞ്ചും വര്‍ഷ പദ്ധതികള്‍ തയാറാക്കാനുള്ള നിര്‍ദേശവും സര്‍ക്കാറില്‍ നിന്നുണ്ടായിട്ടുണ്ട്. ഇതിനാവശ്യമായ പരിശീലനം നല്‍കാന്‍ ‘കില’യുടെ ഭാഗത്ത് നിന്ന് ഇനിയും നീക്കങ്ങളുണ്ടായിട്ടില്ല.

ബിരിയാണിയില്‍ പാറ്റയെ ഇട്ട് പണം തട്ടാന്‍ ശ്രമിച്ച വിദ്യാര്‍ഥി പിടിയില്‍

Posted: 09 Nov 2012 10:55 PM PST

നെടുമങ്ങാട്: ബിരിയാണിയില്‍ ചത്ത പാറ്റയെ ഇട്ട് ഹോട്ടലുടമയെ കബളിപ്പിച്ച് രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച പ്ളസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍. നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷന് സമീപത്തെ ഹോട്ടലില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി എത്തിയത്. ആഹാരം കഴിച്ചുതുടങ്ങുന്നതിനിടയില്‍ വിദ്യാര്‍ഥി ബഹളമുണ്ടാക്കി ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റത്തിലെത്തി.
പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഹോട്ടലുടമ വിദ്യാര്‍ഥിയുടെ സ്കൂള്‍ ബാഗ് പരിശോധിച്ചപ്പോള്‍ മൂന്നിലധികം ചത്ത പാറ്റകളെ കണ്ടെത്തി. ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെടുന്നതിനിടയില്‍ വിദ്യാര്‍ഥി 1000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഇതാണ് സംശയത്തിനിട നല്‍കിയത്. ഉടന്‍ തന്നെ വിദ്യാര്‍ഥിയെ തടഞ്ഞുവെച്ച് നെടുമങ്ങാട് പൊലീസില്‍ വിവരമറിയിച്ചു.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ രൂപ തട്ടിയെടുക്കാന്‍ സഞ്ചിയില്‍ കൊണ്ടുവന്ന ചത്ത പാറ്റയെ ബിരിയാണിയില്‍ ആരും കാണാതെ ഇട്ടതാണെന്ന് സമ്മതിച്ചു. ഇതേ തുടര്‍ന്ന് ആര്യനാട് പട്ടികജാതി കോളനിയില്‍ താമസിക്കുന്ന രക്ഷാകര്‍ത്താക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ താക്കീത് നല്‍കി സ്റ്റേഷന്‍ ജാമ്യത്തില്‍ രാത്രിയോടെ വിട്ടയച്ചു.

കലക്ടര്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ട നിലം വീണ്ടും നികത്തുന്നു

Posted: 09 Nov 2012 10:44 PM PST

തിരുവല്ല: നിരണത്ത് കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയ പാടശേഖരം വീണ്ടും നികത്തുന്നു. നിര്‍ദിഷ്ട സ്ഥലം 14 ദിവസത്തിനുള്ളില്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഉത്തരവിട്ട കലക്ടറെ സ്ഥലം മാറ്റിയതോടെയാണ് മണ്ണിടല്‍ വീണ്ടും തകൃതിയായത്.
നിരണം വില്ലേജോഫിസ് അതിര്‍ത്തിയില്‍ മണ്ണംതോട്ടുവഴി നിരണം റോഡില്‍ ബ്ളോക് ഒന്നില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി അംഗവുമായ നേതാവിന്‍െറയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള റീസര്‍വേ 646/9 ലെ 37.15 ആര്‍ പാടശേഖരമാണ് നികത്തുന്നത്. ജനുവരി മുതല്‍ കുറച്ച് മണ്ണടിക്കല്‍ തുടങ്ങിയെങ്കിലും ജൂണ്‍ ആരംഭത്തോടെ പാടം നികത്തല്‍ ശക്തമാക്കി. തദ്ദേശവാസികള്‍ നിരവധി തവണ താലൂക്ക് റവന്യൂ അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും അധികൃതര്‍ മൗനം പാലിച്ചു.
ജൂണ്‍ ഏഴിന് താലൂക്ക് അധികൃതര്‍ പാടം നികത്തല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് നിരോധ ഉത്തരവ് നല്‍കിയെങ്കിലും 24 മണിക്കൂറിനുള്ളില്‍ നിര്‍ദിഷ്ട സ്ഥലത്ത് അറുനൂറോളം വാഴകളും 65 മൂട് തെങ്ങുംതൈയും നട്ടു. രാത്രി ജനറേറ്റര്‍ ഉപയോഗിച്ച് ടെമ്പോയില്‍ ഹാലൊജന്‍ ലൈറ്റുകള്‍ തെളിച്ചാണ് വാഴയും തെങ്ങും നട്ടത്. തുടര്‍ന്ന് തദ്ദേശവാസികള്‍ കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കി.സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ 14 ദിവസത്തിനുള്ളില്‍ അനധികൃതമായി നികത്തിയ പാടം പൂര്‍വ സ്ഥിതിയിലാക്കാന്‍ ഉത്തരവിടുകയായിരുന്നു.
14 ദിവസത്തിനുള്ളില്‍ മണ്ണ് നീക്കാത്ത പക്ഷം തിരുവല്ല ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ മണ്ണ് നീക്കാനും ചെലവായി 25,000 രൂപ പിഴ ഈടാക്കാനുമായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെ തിരുവല്ല ആര്‍.ഡി.ഒ അവധിയില്‍ പ്രവേശിക്കുകയും പിന്നീട് സ്ഥലം മാറിപ്പോകുകയും ചെയ്തു. ഉത്തരവ് പുറപ്പെടുവിച്ച് 14 ദിവസം പൂര്‍ത്തിയാകുംമുമ്പ് കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തു.
ഇപ്പോള്‍ പട്ടാപ്പകല്‍ വരെ നികത്തല്‍ നടക്കുന്നുണ്ട്. കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ഹൈകോടതി അനുമതിയുള്ളതാണെന്ന് പുളിക്കീഴ് പൊലീസിനെ തെറ്റിധരിപ്പിച്ച് വാഴയും തെങ്ങും തൈകളും നശിപ്പിക്കാതിരിക്കാന്‍ വസ്തു ഉടമ പൊലീസിനെ കാവല്‍ നിര്‍ത്തിയതും വിവാദമായിരുന്നു.

പാചകവാതക വിതരണം നിലച്ചു

Posted: 09 Nov 2012 10:38 PM PST

കട്ടപ്പന: മേരികുളം, ഉപ്പുതറ മേഖലയില്‍ ഭാരത് ഗ്യാസിന്‍െറ പാചകവാതക വിതരണം മുടങ്ങി.
പീരുമേട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്യാസ് ഏജന്‍സിയുടെ ഉപഭോക്താക്കള്‍ക്കാണ് മാസങ്ങളായി ഗ്യാസ് ലഭിക്കാത്തത്.
ഏലപ്പാറ, ചപ്പാത്ത്, പരപ്പ്, മാട്ടുക്കട്ട, വെള്ളിലാംകണ്ടം, കാഞ്ചിയാര്‍, സ്വരാജ് എന്നീ മേഖലകളിലും ഭാരത് ഗ്യാസ് ലഭിക്കുന്നില്ല.
ഏജന്‍സിയില്‍ നിന്ന് ഗ്യാസ് ലഭിക്കുന്നില്ലെങ്കിലും കരിഞ്ചന്തയില്‍ ഗ്യാസ് സുലഭമാണ്. ആറുമാസം മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ഗ്യാസ് ലഭിക്കാനുണ്ടെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളുടെ ഭൂരിഭാഗം പ്രദേശത്തും ഭാരത് ഗ്യാസ് വിതരണം ചെയ്യുന്നത് പീരുമേട്ടിലെ ഏജന്‍സിയാണ്.
വിദൂരസ്ഥലങ്ങളില്‍ വരെ ഗ്യാസ് എത്തിച്ച് കൊടുക്കാനുള്ള സൗകര്യമുണ്ടെന്ന് ഏജന്‍സി അവകാശപ്പെടുമ്പോഴും ഉപഭോക്താക്കള്‍ക്ക് യഥാസമയം ഗ്യാസ് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഏജന്‍സികളില്‍ നിന്ന് ഗ്യാസ് എടുത്ത് കരിഞ്ചന്തയില്‍ വിറ്റ് കൊള്ളലാഭം നേടുന്നവരും കുറവല്ല. ഗ്യാസ് വിതരണം ഉടന്‍ പുന$സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍ അറിയിച്ചു.

മോഷ്ടാക്കള്‍ പിടിയില്‍

Posted: 09 Nov 2012 10:35 PM PST

മുണ്ടക്കയം: ശിക്ഷകഴിഞ്ഞിറങ്ങി മോഷണം പതിവാക്കിയയാളും കൂട്ടാളിയും പിടിയില്‍. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ രണ്ടംഗസംഘമാണ് പൊലീസ് പട്രോളിങ്ങിനിടെ പിടിയിലായത്. കോതമംഗലം മാമാല കണ്ടം ചാമപ്പാറ, ഏണിപ്പാറകോളനിയില്‍ രാജേഷ് (28) കവച്ചൂച്ചിറ, പെരുവ മാത്തുങ്കല്‍ ബിജു (35) എന്നിവരാണ് പെരുവന്താനം എസ്.ഐ പയസ് കെ.തോമസും സംഘവും പിടികൂടിയത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് പട്രോളിങ്ങിനിടെ കൊല്ലം-തേനി ദേശീയപാതയില്‍ മുണ്ടക്കയം കല്ലേപ്പാലത്തിന് സമീപം വെയ്റ്റിങ് ഷെഡില്‍ സംശയാസ്പദമായി കണ്ട ഇരുവരെയും പിടികൂടി പൊലീസ് ചോദ്യം ചെയ്തതോടെയാണ് വിവിധ മോഷണ കഥകള്‍ അറിയുന്നത്. 34 ാം മൈലിലെ വ്യാകുലമാതാ ഫൊറോനാപള്ളിവക ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയെന്നതായിരുന്നു ലക്ഷ്യം. പട്രോളിങ് സംഘം പിടികൂടിയപ്പോള്‍ ഇവരുടെ കൈവശം മോഷണത്തിനുപയോഗിക്കുന്ന ഉളി, പൂട്ട്പൊളിക്കുന്ന സാമഗ്രികള്‍ എന്നിവയുണ്ടായിരുന്നു.
മുമ്പ് മുറിഞ്ഞപുഴ, കണയങ്കവയലില്‍ താമസിച്ചിരുന്ന രാജേഷ് നിരവധി മോഷണക്കേസുകളില്‍ പ്രതിയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. 2004 ല്‍ പെരുവന്താനം ചെറുവള്ളികുളത്ത് വീട്ടില്‍ നിന്ന് കുരുമുളകും ഇലക്ട്രോണിക്സ് സാധനങ്ങളും മോഷ്ടിച്ചകേസില്‍ പിടിയിലായ ഇയാളെ ഒരുവര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. 2008 ല്‍ കുട്ടമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച കേസില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പിടികൂടിയിരുന്നു.
പ്രതികളുടെ വിരലടയാളം മുണ്ടക്കയം പൊലീസ് പരിശോധനക്കയച്ചിട്ടുണ്ടെന്ന് മുണ്ടക്കയം എസ്.ഐ.മുഹമ്മദ് ഹനീഫ് അറിയിച്ചു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 31 പേര്‍ക്ക് പരിക്ക്

Posted: 09 Nov 2012 10:29 PM PST

തുറവൂര്‍: ദേശീയപാതയില്‍ കുത്തിയതോട് പാലം ഇറക്കത്തിലെ താഴ്ചയിലേക്ക് സ്കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവറും ആയയും വിദ്യാര്‍ഥികളുമടക്കം 31 പേര്‍ക്ക് പരിക്ക്.
വെള്ളിയാഴ്ച രാവിലെ 8.30നാണ്അപകടം. തുറവൂര്‍ തെക്ക് സഞ്ചോസദന്‍ സ്പെഷല്‍ സ്കൂളിലെ ബസാണ് കുത്തിയതോട് പാലത്തിന്‍െറ അപ്രോച്ച്റോഡില്‍ നിന്നും പത്തടി താഴ്ചയിലേക്ക് മറിഞ്ഞത്.
കുട്ടികളുടെ കൂട്ടക്കരച്ചില്‍കേട്ട് വാഹനത്തിന് തൊട്ടുപിന്നാലെ ഉണ്ടായിരുന്ന മറ്റുവാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ഓടിയെത്തി അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചു.
പിന്നാലെ വന്ന പൊലീസുകാരും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ചുക്കാന്‍പിടിച്ചു. പാലത്തിലെ കുഴിയില്‍ വീണ് നിയന്ത്രണംവിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ചന്തിരൂര്‍ ചിറ്റേഴത്ത് ഷിഫാന (11), തുറവൂര്‍ കുഴിയത്ത് ദീപ്തി (25), എരമല്ലൂര്‍ വലിയകുന്ന് ഐശ്വര്യ (18), ഡ്രൈവര്‍ സുരേഷ് (38), ആയ തുറവൂര്‍ നാലാംപുരക്കല്‍ എല്‍സി (54) എന്നിവരെ ചേര്‍ത്തല കെ.വി.എം ആശുപത്രിയിലും എരമല്ലൂര്‍ വടക്കേ വട്ടപറമ്പില്‍ പ്രശാന്ത് (24), എഴുപുന്ന തെക്ക് വല്ലേത്തോട് വഞ്ചിപ്പുരക്കല്‍ ജ്യോതി (22), എരമല്ലൂര്‍ കാട്ടേഴത്ത് ശബരി ഓമനക്കുട്ടന്‍ (21), കുത്തിയതോട് കണ്ടത്തിപറമ്പില്‍ പ്രവീണ്‍ (29), പറയകാട് തഴുപ്പ് കിളിത്തറ പ്രസാദ് (35), എഴുപുന്ന പാലക്കാമുറ്റം വിഷ്ണുദാസ് (20), കോടംതുരുത്ത് പ്ളാറ്റ്ചിറ പ്രിന്‍സ് (22), തുറവൂര്‍ മൂര്‍ത്തിക്കല്‍ ഗണേഷ്കുമാര്‍ (14), എരമല്ലൂര്‍ കാക്കത്തുരുത്ത് ജ്യോതിഷ്കുമാര്‍ (19), എരമല്ലൂര്‍ തെക്കേപൂപ്പടം ജോമോന്‍ (12), തുറവൂര്‍ മന്നത്ത് മഠം ദിവ്യാ ഉണ്ണി (26), അരൂര്‍ പുത്തന്‍പറമ്പില്‍ അഗസ്റ്റിന്‍ (27), എഴുപുന്ന നികര്‍ത്തില്‍ വിജീഷ് (19), കുത്തിയതോട് ആസാദ് നികര്‍ത്തില്‍ മുഹമ്മദ് അര്‍ഷാദ് (18) എന്നിവരെ ചേര്‍ത്തല താലൂക്കാശുപത്രിയിലും അരൂര്‍ വൈഷ്ണവത്തില്‍ ശാരിക (16), എഴുപുന്ന കോട്ടക്കല്‍ ഹിന (10), അരൂര്‍ നെല്ലിക്കല്‍ ദീപ്തി മാര്‍ഷല്‍ (14), തുറവൂര്‍ ഇല്ലിക്കല്‍ അഞ്ജന (16), അരൂര്‍ ഉപ്ളക്കല്‍ യദുകൃഷ്ണന്‍ (എട്ട്), എഴുപുന്ന കൊല്ലശേരില്‍ കൃഷ്ണലാല്‍ (19), തിരുമലഭാഗം പറത്തറ നന്ദിത (13), എഴുപുന്ന തെക്ക് പി.എസ് കവല തുണ്ടിയില്‍ ഗോവിന്ദ് (എട്ട്), തുറവൂര്‍ തഴുക്കാട്ടുചിറ ഹിമ (16), തുറവൂര്‍ കോട്ടശേരി വര്‍ഷ (ഒമ്പത്), കോടംതുരുത്ത് കൊല്ലേഴത്ത് മേരി നീന (16), എഴുപുന്ന ചമ്മലത്ത് ഷാനി (12) എന്നിവരെ തുറവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
എ.എം. ആരിഫ് എം.എല്‍.എ, പട്ടണക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ദിലീപ് കണ്ണാടന്‍, ബ്ളോക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.എച്ച്. സലാം, തുറവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.ഒ. ജോര്‍ജ്, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. മധു, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി. സോജകുമാര്‍, കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം. കമാല്‍ എന്നിവര്‍ സംഭവസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു.

തോക്കിന്‍ മുനയില്‍ ഒരു അങ്കണവാടി

Posted: 09 Nov 2012 10:19 PM PST

കൊച്ചി: മാതൃരാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ബാപ്പുജിയുടെയും ചാച്ചാ നെഹ്റുവിന്‍െറയും കഥകള്‍ കേട്ട് കുഞ്ഞുമക്കള്‍ വളരണമെന്നാണല്ലോ ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍, അതിരാവിലെ പൊലീസ് ബൂട്ടടി കേട്ടും എ.കെ 47 തോക്ക് കണ്ടും പഠിക്കേണ്ടി വരുന്ന കുഞ്ഞുമക്കളുടെ റോള്‍ മോഡല്‍ ആരാവും? തീവ്രവാദ കേസുകളിലെ പ്രതികളെ കാണുന്ന കുഞ്ഞുമക്കള്‍ തടിയന്‍റവിട നസീറിനെയും ദാവൂദ് ഇബ്രാഹിമിനെയും മാതൃകയാക്കാതിരിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാനേ കലൂരിലെ മാതാപിതാക്കള്‍ക്ക് നിവൃത്തിയുള്ളൂ. കാരണം തടിയന്‍റവിട നസീറിനെയും താഹിര്‍ മെര്‍ച്ചന്‍റിനെയും പോലുള്ളവരെ ഹാജരാക്കുന്ന കലൂര്‍ എന്‍.ഐ.എ കോടതിയിലെ കെട്ടിടത്തിലാണ് ഇവരുടെ കുഞ്ഞുമക്കളുടെ അങ്കണവാടി. 16 ഓളം കുരുന്നുകളാണ് സി.ബി.ഐ കോടതിയും ഫാമിലി കോടതിയും എന്‍.ഐ.എ കോടതിയും ഉള്‍പ്പെട്ട കെട്ടിട സമുച്ചയത്തില്‍ ബാലപാഠം അഭ്യസിക്കുന്നത്.
അടുത്തകാലം വരെ കോടതി മുറ്റത്തിറങ്ങി ഓടിച്ചാടി കളിച്ച് നടന്ന കുരുന്നുകള്‍ ഇപ്പോള്‍ പുറത്തിറങ്ങാറില്ല. ചിലപ്പോള്‍ പുറത്തേക്കിറങ്ങിയാല്‍ കാണുക പൊലീസിന്‍െറ ഇടിവണ്ടിയും പരക്കം പായുന്ന പൊലീസ് നായയെയുമാവും. പിന്നെ തീവ്രവാദ കേസുകളില്‍ വരെ ഉള്‍പ്പെട്ട പ്രതികളെയും. രവിപുരത്തായിരുന്ന എന്‍.ഐ.എ കോടതി കലൂരിലെ കെട്ടിടത്തിലെത്തിയതോടെ കുട്ടികളുടെ കളിപ്പാട്ടങ്ങളെല്ലാം തട്ടിന്‍പുറത്തായി. പ്രതികളെ കൊണ്ടുവരുന്ന ദിവസം ഇവരെ പഠിപ്പിക്കുന്ന ദേവിക ടീച്ചര്‍ വാതില്‍ അടച്ചിടും. കുരുന്നുകള്‍ ഇതൊന്നും കാണരുതല്ലോ. പിന്നെ അന്നത്തെ കളിചിരികള്‍ ഇരുട്ട് കൂടിയ ഒറ്റമുറിയില്‍. ഊണും ഉറക്കവും അവിടെത്തന്നെ. തോക്കുകള്‍ കണ്ട് ഉണരുന്ന ഈ കുഞ്ഞ് മക്കളുടെ മനസ്സ് കാണേണ്ട അധികൃതര്‍ ഇപ്പോഴും ഉറക്കത്തിലാണ്. ജഡ്ജിമാര്‍ അടക്കമുള്ളവര്‍ അങ്കണവാടി ഇവിടെനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമില്ല. ആരെങ്കിലും ചോദിച്ചാല്‍ മാറ്റാന്‍ നടപടിയായെന്ന് പറയുന്നുണ്ടെങ്കിലും അങ്കണവാടി ഇപ്പോഴും അവിടെ തന്നെയുണ്ട്.
വെള്ളിയാഴ്ച മുംബൈ ജയിലില്‍നിന്ന് താഹിര്‍ മെര്‍ച്ചന്‍റിനെ കോടതിയിലെത്തിച്ചപ്പോള്‍ ദേവിക ടീച്ചര്‍ പതിവ് രീതിയില്‍ വാതിലടച്ചെങ്കിലും ചാനലുകാര്‍ക്ക് പിടികൊടുക്കാതെ മെര്‍ച്ചന്‍റിനെ തിരികെ പൊലീസ് ജീപ്പിലേക്ക് വലിച്ചുകൊണ്ടുപോകുമ്പോഴുണ്ടായ കോലാഹലങ്ങള്‍ ഈ കുരുന്ന് മനസ്സുകളില്‍ പതിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അധികൃതര്‍ നാളെ മറുപടി പറയേണ്ടി വരും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP