സ്വാഗതം
WELCOME

News Update..

Saturday, November 3, 2012

കോണ്‍ഗ്രസിനെതിരെ സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലേക്ക് Madhyamam News Feeds

കോണ്‍ഗ്രസിനെതിരെ സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലേക്ക് Madhyamam News Feeds

Link to

കോണ്‍ഗ്രസിനെതിരെ സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലേക്ക്

Posted: 03 Nov 2012 12:30 AM PDT

Image: 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി മേധാവി സുബ്രഹ്മണ്യം സ്വാമി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഈ നീക്കം അറിയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ശനിയാഴ്ച ഹരജി സമര്‍പിക്കുമെന്ന് അദ്ദേഹം കുറിച്ചു.
വ്യാഴാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ആരോപണമുന്നയിച്ച് സ്വാമി പത്രസമ്മേളനം നടത്തിയതോടെയാണ് സ്വാമിയും കോണ്‍ഗ്രസും തമ്മിലെ പോര് വീണ്ടും മൂര്‍ഛിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെപ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സിന് കോണ്‍ഗ്രസ് 90 കോടിയുടെ അനധികൃത വായ്പ അനുവദിച്ചതായി സുബ്രഹ്മണ്യം സ്വാമി ആരോപണമുന്നയിച്ചിരുന്നു. ഈ നടപടി ആദായ നികുതി-തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ദ്വിവേദി വെള്ളിയാഴ്ച രംഗത്തുവന്നു. സാമ്പത്തിക ഞെരുക്കത്തിലായ അസാസിയേറ്റഡ് ജേര്‍ണല്‍സിന്‍െറ തിരിച്ചുവരവിനാണ് വായ്പ അനുവദിച്ചതെന്ന് ദ്വിവേദി വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്വാമിയുടെ പുതിയ നീക്കം.

സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനുള്ള നടപടിക്ക് മുന്‍തൂക്കം -കാര്‍ഷിക സര്‍വകലാശാല വി.സി

Posted: 03 Nov 2012 12:28 AM PDT

മണ്ണുത്തി: കാര്‍ഷിക സര്‍വകലാശാല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ വേണ്ട നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് പുതുതായി ചുമതലയേറ്റ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം സര്‍വകലാശാല ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
പെന്‍ഷന്‍ കൊടുക്കാന്‍ മാത്രം പ്രതിമാസം അഞ്ചുകോടി വേണം. കഴിഞ്ഞ കുറെക്കാലങ്ങളായി സര്‍വകലാശാലക്ക് ലഭിക്കുന്ന ധനസഹായം അപര്യാപ്തമായതിനാലാണ് ഈ സ്ഥിതി വന്നത്. ശമ്പള ഇനത്തില്‍ പ്രതിവര്‍ഷം 20 ശതമാനം അധിക ചെലവ് വരുമ്പോള്‍ സര്‍ക്കാര്‍ ധനസഹായത്തില്‍ 10 ശതമാനവും അതില്‍ താഴെയുമാണ് വാര്‍ഷിക വര്‍ധന. ഇത് തിരിച്ചറിഞ്ഞ് പ്രത്യേക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. വൈസ് ചാന്‍സലര്‍ പറഞ്ഞു. മനുഷ്യ വിഭവശേഷിക്കുറവ് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ എത്രമാത്രം ബാധിക്കുമെന്ന് പരിശോധിക്കും. സര്‍വകലാശാലയുടെ ആഭ്യന്തര വരുമാനം വര്‍ധിപ്പിച്ചും ചെലവ് കുറച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചും സ്ഥിതി മെച്ചപ്പെടുത്തും. ഗുണമേന്മയുള്ള ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങിയവ വന്‍ തോതില്‍ ഉല്‍പാദിപ്പിക്കാനും നടപടിയെടുക്കും. കാര്‍ഷിക സര്‍വകലാശാലക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ധനസഹായത്തിന്‍െറ ആദ്യഗഡു അടുത്തമാസം ലഭിക്കും. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നും ഇതിനുവേണ്ട നടപടി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
സര്‍വകലാശാല വിഭജനത്തെത്തുടര്‍ന്ന് വസ്തുവകകള്‍ പങ്കിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും എത്രയും വേഗം പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പത്താമത്തെ വൈസ് ചാന്‍സലറായി കേരളപ്പിറവി ദിനമായ വെള്ളിയാഴ്ചയാണ് ഡോ. രാജേന്ദ്രന്‍ ചുമതലയേറ്റത്. ഡോ. കെ.ആര്‍. വിശ്വംഭരന്‍ വിരമിച്ചതിനെത്തുടര്‍ന്ന് കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ വൈസ് ചാന്‍സലറുടെ അധികച്ചുമതല നിര്‍വഹിച്ച് വരികയായിരുന്നു.

കുറ്റങ്ങള്‍ പൊലീസില്‍ ചാര്‍ത്തി ജില്ലാസമാധാന യോഗം

Posted: 03 Nov 2012 12:19 AM PDT

കാസര്‍കോട്: മാസത്തിലൊരിക്കല്‍ കൂടേണ്ട ജില്ലാതല സമാധാന യോഗം മൂന്ന് മാസത്തിനുശേഷം ചേര്‍ന്നപ്പോള്‍ കുറ്റമെല്ലാം പൊലീസിന്. വെള്ളിയാഴ്ചത്തെ കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാന യോഗമാണ് പുതിയ തീരുമാനങ്ങള്‍ ഒന്നുമെടുക്കാതെ പൊലീസിന് മേല്‍ കുതിരകയറുക എന്ന ഏക അജണ്ടയില്‍ അവസാനിച്ചത്്. കോണ്‍ഗ്രസും ബി.ജെ.പിയും വിട്ടുനിന്ന യോഗത്തില്‍ മധുര്‍ പഞ്ചായത്തില്‍ അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളായിരുന്നു മുസ്ലിംലീഗിനെ പ്രതിനിധാനം ചെയ്ത് ജില്ലാ പ്രസിഡന്‍റ് ചെര്‍ക്കളം അബ്ദുല്ലയും ട്രഷറര്‍ എ. അബ്ദുറഹ്മാനും ഉന്നയിച്ചത്്. മധുരിലെ വര്‍ഗീയ സ്വഭാവമുള്ള 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഒറ്റ പ്രതികളെ പോലും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് ചെര്‍ക്കളം ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേയും അനുബന്ധ സംഘടനകളിലും ഉള്‍പ്പെട്ടവരാണ് പ്രതികള്‍. ഇവരെ പിടികൂടാന്‍ പൊലീസിന് ഭയമാണ്. മധുരില്‍ ചാരായ മാഫിയയുമായി ചേര്‍ന്ന് ഇക്കൂട്ടര്‍ നടത്തുന്ന തേര്‍വാഴ്ച കാരണം ഒരു വിഭാഗത്തില്‍പെട്ട 45ഓളം കുടുംബങ്ങള്‍ക്ക് പ്രദേശത്ത് നിന്ന് കുടിയൊഴിയേണ്ടി വന്നു. പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങളും മറ്റും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുമ്പോള്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് എ. അബ്ദുറഹ്മാന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയുടെ കൊടികള്‍ മാറ്റുകയും എതിര്‍പാര്‍ട്ടിയുടേത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്താല്‍ മുസ്ലിംലീഗ് സമാധാനയോഗം ബഹിഷ്കരിക്കും. മധുര്‍ പഞ്ചായത്തിലെ സമാധാനയോഗം പൊലീസ് എത്താത്തതിനാല്‍ നടക്കാതെ പോയതും വിമര്‍ശിക്കപ്പെട്ടു. വര്‍ഗീയ കേസുകളില്‍ ഏറെയും നിരപരാധികളാണ് പ്രതികളാകുന്നതെന്നും ഇരു വിഭാഗത്തിലുംപെട്ട യഥാര്‍ഥ പ്രതികള്‍ പുറത്താണെന്നും വിമര്‍ശമുയര്‍ന്നു.
നേരത്തേ തയാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് പ്രതികളെ പിടികൂടുന്നത്്. എന്നാല്‍, ചെര്‍ക്കളത്തിന്‍െറ വാദങ്ങളെ എ.എസ്.പി ഷിബു നിഷേധിച്ചു. നിഷ്പക്ഷമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് എ.എസ്.പി പറഞ്ഞു. സംഭവങ്ങളുണ്ടാകുമ്പോള്‍ പൊലീസിന് ലീഗ് അടക്കം എല്ലാ വിഭാഗത്തില്‍ നിന്നും സമ്മര്‍ദം വരാറുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍വെച്ചാണ് ആരോപണമുന്നയിക്കുന്നത്. പൊലീസ് നീതിരഹിതമായി പെരുമാറുന്നുവെന്ന് ലീഗും ബി.ജെ.പിയും ഒരുപോലെ കുറ്റപ്പെടുത്തുന്നത് പൊലീസ് വിവേചനരഹിതമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്‍െറ തെളിവാണെന്ന് എ.എസ്.പി ചൂണ്ടിക്കാട്ടി.
പൊതുസ്ഥലം കൈയേറിയുള്ള കൊടിതോരണങ്ങളും മറ്റും ഒരുഭാഗത്ത് നീക്കംചെയ്യുമ്പോള്‍ മറുഭാഗത്ത് അതിലേറെ വീണ്ടും സ്ഥാപിക്കപ്പെടുന്നതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ പി.എസ്. മുഹമദ് സഗീര്‍ പറഞ്ഞു. സ്വകാര്യ ബസുകളുടെ പേരും ഉള്ളിലെ ദൈവചിത്രങ്ങളും നോക്കി ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ബസുകള്‍ക്ക് പേരൊഴിവാക്കി നമ്പറുകള്‍ മാത്രം നല്‍കണമെന്നും നിര്‍ദേശമുയര്‍ന്നു. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), പി.ബി. അബ്ദുറസാഖ്, എന്‍.എ.നെല്ലിക്കുന്ന്, സി.പി.എമ്മിനെ പ്രതിനിധാനം ചെയ്ത് സി.എച്ച് കുഞ്ഞമ്പു, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി. സുകുമാരന്‍, പി.കമ്മാരന്‍, നാഷനല്‍ അബ്ദുല്ല, സി.എച്ച്. മുത്തലിബ്, മുഹമ്മദ് വടക്കെക്കര, എ.ഡി.എം എച്ച് ദിനേശന്‍, തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ആശുപത്രി ഉടമകളുടേത് വ്യാജ പ്രചാരണം -നഴ്സസ് അസോസിയേഷന്‍

Posted: 03 Nov 2012 12:14 AM PDT

കണ്ണൂര്‍: സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ പിടിവാശിയാണ് നഴ്സുമാരുടെ സമരം നീളുന്നതിന് കാരണമെന്നും വ്യാജ പ്രചാരണങ്ങളാണ് അവര്‍ നടത്തുന്നതെന്നും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചര്‍ച്ചകള്‍ മാനേജ്മെന്‍റുകള്‍ പരാജയപ്പെടുത്തുകയാണ്. സമരത്തെപ്പറ്റി പത്രപ്പരസ്യം നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണ്. നഴ്സുമാര്‍ക്ക് 10,500 രൂപ ശമ്പളം നല്‍കുന്നുവെന്നാണ് പരസ്യം വഴി പറയുന്നത്. തികച്ചും വാസ്തവവിരുദ്ധമാണിത്. സമരം നടക്കുന്ന ജില്ലയിലെ നാല് ആശുപത്രികളിലും മിനിമം വേതനമായ 7600 രൂപയില്‍ കൂടുതല്‍ നല്‍കുന്നില്ല. വളരെ ചുരുക്കം പേര്‍ക്കാണ് ഈ വേതനം കിട്ടുന്നത്. ഈ ആശുപത്രികളില്‍ 30ഓളം പേര്‍ ഇപ്പോഴും 2000 മുതല്‍ 5000 വരെ ശമ്പളത്തിനാണ് ജോലിചെയ്യുന്നത്.
യോഗ്യതയില്ലാത്തവരെയും വിദ്യാര്‍ഥികളെയും ഉപയോഗപ്പെടുത്തിയാണ് ആശുപത്രിയില്‍ രോഗികളെ പരിചരിക്കുന്നത്. ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതില്‍ മാനേജ്മെന്‍റുകള്‍ കടുത്ത എതിര്‍പ്പാണ് പുലര്‍ത്തുന്നത്. സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ്, കെ.ആര്‍. ധന്യ, എസ്. ശ്രീനാഥ്, ലിബിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

Posted: 02 Nov 2012 11:58 PM PDT

മലപ്പുറം: ജില്ലയിലെ നാല് ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി ഓഫിസുകളിലായിരുന്നു റെയ്ഡ്. ഏജന്‍റുമാര്‍ ഓഫിസുകളില്‍ അവിഹിതമായി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച് പരാതികള്‍ വ്യാപകമായ സാഹചര്യത്തിലായിരുന്നു റെയ്ഡ്. ലൈസന്‍സ് തരപ്പെടുത്തി നല്‍കാന്‍ പണം നല്‍കുന്നതായും ഓഫിസ് ഫയലുകള്‍ ഏജന്‍റുമാര്‍ നേരിട്ടെത്തി കൈകാര്യം ചെയ്യുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. പരിശോധന സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഡിവൈ.എസ്.പി പി. അബ്ദുല്‍ഹമീദ് പറഞ്ഞു. വൈകീട്ട് മൂന്നരയോടെയായിരുന്നു റെയ്ഡ്. മിക്ക ഓഫിസുകളിലും ഏജന്‍റുമാര്‍ ഇടപാടുകള്‍ നേരത്തെ അവസാനിപ്പിച്ചതിനാല്‍ കാര്യമായ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന.

കണ്ണൂരിലും തളിപ്പറമ്പിലും തിരുവഞ്ചൂരിനെതിരെ പോസ്റ്റര്‍

Posted: 02 Nov 2012 11:47 PM PDT

Image: 

കണ്ണൂര്‍: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കണ്ണൂരിലും തളിപ്പറമ്പിലും പോസ്റ്റര്‍. വളപട്ടണം പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവങ്ങള്‍ക്കു ശേഷം കെ.സുധാകരന്‍ എം.പിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിര്‍ പ്രസ്താവനകളിറക്കിയിരുന്നു. ഇതു വിവാദമായതിനു പിന്നാലെയാണ് യൂത്ത് കോണ്‍്ഗ്രസിന്റെ പേരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ചില പോസ്റ്റുകളില്‍ പറയുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് പോസ്റ്റുകള്‍ പതിച്ചത്.
എന്നാല്‍, വളപട്ടണം എസ്.ഐക്കെതിരെ ഉടന്‍ നടപടിയുണ്ടാവില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഐ.ജിയുടെ റിപോര്‍ട്ട് കിട്ടിയതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തനിക്കെതിരെ പോസ്റ്ററുകള്‍ പതിക്കുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ സ്വഭാവമായിട്ടാണ് കാണുന്നതെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
സംഭവത്തോട് പ്രതികരിക്കവെ വളപട്ടണത്ത് സുധാകരന്‍ കാണിച്ചത് അധികാര ധാര്‍ഷ്ട്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് വാഴ്ചയെന്ന് വി.എസ്

Posted: 02 Nov 2012 11:45 PM PDT

Image: 

തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ രാജ്ഭവനു മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം തുടങ്ങി. ആശാന്‍ സ്ക്വയറില്‍നിന്ന് പ്രകടനമായാണ് എം.എല്‍.എമാര്‍ എത്തിയത്. സത്യഗ്രഹം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് വാഴ്ചയാണ് ഉമ്മന്‍ചണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ദേവസ്വം ഓര്‍ഡിനന്‍സ് സ്ത്രീ വിരുദ്ധമാണെന്നും വി.എസ് പറഞ്ഞു.

ഭരണഘടനാവിരുദ്ധമായ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ ഗര്‍വണര്‍ക്ക് നിവേദനം നല്‍കും. 118ാം വകുപ്പ് ഉറപ്പു നല്‍കുന്ന, എം.എല്‍.എമാര്‍ക്ക് വോട്ട്ചെയ്യാനുള്ള അവകാശം നിഷേധിക്കാതിരിക്കുക,വനിതാ സംവരണം എടുത്തുകളയാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടത്തുന്നത്. ഓര്‍ഡിനന്‍സ് പിന്‍വലിക്കാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

കടുവാസങ്കേതം: കേന്ദ്ര നിര്‍ദേശമുണ്ടെന്ന് വിവരാവകാശ രേഖ

Posted: 02 Nov 2012 11:35 PM PDT

കല്‍പറ്റ: വയനാടിനെ കടുവാസങ്കേതമാക്കാന്‍ കേന്ദ്ര നിര്‍ദേശമുണ്ടെന്നും ജനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ലെന്നും ഇതുസംബന്ധിച്ച വിവരാവകാശ രേഖ ഇതിന് തെളിവാണെന്നും നെന്മേനിക്കുന്ന് ഗ്രാമശ്രീ സ്വാശ്രയസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡെ. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വന്യജീവി വിഭാഗം) ഓഫിസില്‍ നിന്നാണ് വിവരാവകാശ രേഖ ലഭിച്ചത്.
വയനാട് വന്യജീവി സങ്കേതം കടുവാസംരക്ഷണ കേന്ദ്രമാക്കി മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇതിന്‍മേല്‍ നടപടി സ്വീകരിച്ചുവരുന്നതായുമാണ് മറുപടി ലഭിച്ചത്.
കടുവാ സംരക്ഷണ കേന്ദ്രമായാല്‍ അതിലുള്‍പ്പെടുന്ന വയനാട് ജില്ലയിലെ റെയ്ഞ്ചുകള്‍ ഏതാണ് എന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല എന്നുമാണ് വിവരാവകാശ മറുപടിയിലുള്ളത്. വയനാടിനെ കടുവാസങ്കേതമാക്കുന്നു എന്ന ആശങ്ക വെറുതെയാണെന്നും കുപ്രചാരണമാണെന്നുമുള്ള ബന്ധപ്പെട്ടവരുടെ വിശദീകരണത്തിന് എതിരാണ് രേഖയെന്നും ഇതിനാല്‍ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ഇനി ഒരു ഔദ്യാഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂ. വ്യക്തമായ മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ വന്യമൃഗ സംരക്ഷണ നിയമം തന്നെ കര്‍ഷകര്‍ക്ക് വന്‍ ദുരിതമായിട്ടുണ്ട്. ഇതിനാല്‍ കടുവാസങ്കേതത്തിനെതിരെ ജനങ്ങള്‍ ശക്തമായി രംഗത്തിറങ്ങുമെന്നും അവര്‍ പറഞ്ഞു. കെ.ജി. സജേഷ്, റോയ് മാത്യു, കെ.എന്‍. വിനോദ്കുമാര്‍, പി.സി. സുരേന്ദ്രന്‍, കെ.പി. ദിനേഷ്കുമാര്‍, വി.എസ്. ജിതേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കടുവാ സങ്കേതം: പ്രചാരണം അടിസ്ഥാനരഹിതം -വനം മന്ത്രി

Posted: 02 Nov 2012 11:33 PM PDT

കല്‍പറ്റ: വയനാട് വന്യമൃഗ സംരക്ഷണകേന്ദ്രം കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുമെന്നും ഇതുകൊണ്ട് നാട്ടുകാര്‍ക്ക് ഒട്ടനവധി പ്രയാസങ്ങളുണ്ടാകുമെന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് വനം മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഔദ്യാഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പൊടിപ്പും തൊങ്ങലും ചേര്‍ത്തുള്ള പ്രചാരണങ്ങള്‍ ജനങ്ങളില്‍ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നതാണ്.
നാട്ടുകാരുമായും ജനപ്രതിനിധികളുമായും ആശയവിനിമയം നടത്തി അവരുടെ സമ്മതത്തോടുകൂടി മാത്രമേ ഈ വിഷയത്തില്‍ വനംവകുപ്പ് ഏത് നടപടിയും കൈക്കൊള്ളുകയുള്ളൂ.
പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന നടപടികളൊന്നും വനംവകുപ്പിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. കടുവാസങ്കേതവും ബഫര്‍ സോണും വയനാടിന് വലിയ ഭീഷണിയാകുമെന്ന പ്രചാരണങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 23,000ത്തില്‍ താഴെ

Posted: 02 Nov 2012 11:28 PM PDT

Image: 

കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 22,880തില്‍ എത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2860ലുമെത്തി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച 120 രൂപ കുറഞ്ഞിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP