സ്വാഗതം
WELCOME

News Update..

Friday, November 9, 2012

പലിശ നിരക്ക് വൈകാതെ കുറഞ്ഞു തുടങ്ങും -ഫെഡറല്‍ ബാങ്ക് എം.ഡി Madhyamam News Feeds

പലിശ നിരക്ക് വൈകാതെ കുറഞ്ഞു തുടങ്ങും -ഫെഡറല്‍ ബാങ്ക് എം.ഡി Madhyamam News Feeds

Link to

പലിശ നിരക്ക് വൈകാതെ കുറഞ്ഞു തുടങ്ങും -ഫെഡറല്‍ ബാങ്ക് എം.ഡി

Posted: 09 Nov 2012 01:14 AM PST

Image: 

കോഴിക്കോട്: റിസര്‍വ് ബാങ്കിന്‍െറ നയങ്ങള്‍ ശരിയായ പാതയിലാണെന്നും പലിശ നിരക്കുകള്‍ വൈകാതെ കുറഞ്ഞു തുടങ്ങുമെന്നുമാണ് തന്‍െറ പ്രതീക്ഷയെന്നും ഫെഡറല്‍ ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍. അടുത്ത ഒരു വര്‍ഷത്തിനിടെ 0.50 ശതമാനം മുതല്‍ 0.75 ശതമാനം വരെ കുറവ് പലിശ നിരക്കില്‍ പ്രതീക്ഷിക്കമെന്നും ’മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ധനകമ്മി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ധനമന്ത്രാലയവും കേന്ദ്ര സര്‍ക്കാറും ആരംഭിച്ചു കഴിഞ്ഞു. ഈ നടപടികള്‍ പ്രാബല്ല്യത്തില്‍ ആവുന്നതോടെ പണപ്പെരുപ്പം കുറഞ്ഞു തുടങ്ങും. അപ്പോള്‍ പലിശ നിരക്ക് കുറയ്ക്കുന്നതിന് നേരിട്ടുള്ള നടപടികള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് പ്രതീക്ഷിക്കാം. 2013 ജനുവരി മുതല്‍ ഇത് തുടങ്ങുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘എന്നാല്‍ പണലഭ്യത ഉയര്‍ന്നത് കൊണ്ട് മാത്രം പലിശ നിരക്ക് കുറയില്ല. വയ്പകള്‍ക്കുള്ള ഡിമാന്‍റ് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. കൂടാതെ എട്ട് - ഒമ്പത് ശതമാനം നിക്ഷേപ നിരക്കുകള്‍ നിലനില്‍ക്കുമ്പോള്‍ വായ്പാ നിരക്ക് കുറയുന്നതിന് പരിധിയുണ്ട്’ -ശ്യം ശ്രീനിവാസന്‍ പറഞ്ഞു.
എങ്കിലും പണപ്പെരുപ്പ നിരക്ക് കുറഞ്ഞു തുടങ്ങുകയാണെങ്കില്‍ അടുത്ത ഒരു വര്‍ഷത്തിനകം 0.75 ശതമാനം വരെ പലിശ കുറവ് പ്രതീക്ഷിക്കാം. പലിശ നിരക്ക് കുറഞ്ഞാല്‍ അത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

വായ്പകളുടെ അളവിനെക്കാള്‍ ഗുണമേന്മയുള്ള വായ്പകള്‍ക്കാണ് താന്‍ മുന്‍ഗണനല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി വൈകാതെ 30 പുതിയ ശാഖകള്‍ കൂടി ആരംഭിക്കും. മെച്ചപ്പെട്ട ബാങ്കിങ് സാങ്കേതിക വിദ്യക്കായി പണം മുടക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അംബാനി സഹോദരന്‍മാര്‍ക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെജ്രിവാള്‍

Posted: 09 Nov 2012 12:51 AM PST

Image: 

ന്യൂദല്‍ഹി: അംബാനി സഹോദരന്‍മാര്‍ക്ക് സ്വിസ് ബാങ്കില്‍ കോടികളുടെ കള്ള പണ നിക്ഷേപമുണ്ടെന്ന് ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 500 കോടി രൂപയുടെ നിക്ഷേപമാണ് സ്വിസ് ബാങ്കിലുള്ളത്. മുകേഷ്അംബാനിക്കും അനില്‍ അംബാനിക്കും 100 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇവരുടെ മാതാവ് കോകില ബെന്‍ അംബാനിയുടെ പേരിലും കോടികളുടെ നിക്ഷേപമുണ്ടെന്ന് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
റിലയന്‍സിന്‍െറ മൊണ്ടേക് സോഫ്റ്റ് വെയറിന് 21,000 കോടി രൂപയുടെ സ്വിസ് ബാങ്ക് നിക്ഷേപമുണ്ട്. അനുടണ്ഠനും സന്ദീപ് ടണഠനും 125 കോടി രൂപയുടെ വീതം നിക്ഷേപമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. യു.പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയാണ് അനു ടണ്ഠന്‍.

സ്വിസ് ബാങ്കില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുള്ള കോര്‍പ്പറേറ്റുകളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ് കെജ്രിവാള്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള 700 ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ 2001ലാണ് ബാങ്ക് അധികതര്‍ ഇന്ത്യക്ക് കൈമാറിയത്. ഇവരില്‍ 10 പേരുടെ വിവരങ്ങളാണ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

തമിഴ്നാട്ടില്‍ 285 ദലിത് കുടിലുകള്‍ക്ക് തീയിട്ടു

Posted: 09 Nov 2012 12:40 AM PST

Image: 

ധര്‍മപുരി: തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ നായ്ക്കന്‍കോട്ടയില്‍ ദലിതുകള്‍ക്കുനേരെ സംഘടിത ആക്രമണം. ഇവിടുത്തെ കോളനികളില്‍ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ 285ഓളം കുടിലുകള്‍ തകര്‍ന്നു. സവര്‍ണ വിഭാഗത്തില്‍ പെട്ട യുവതി കോളനിയിലെ ദലിത് യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു.തുടര്‍ന്നാണ് ഒരു പറ്റം പേര്‍ ദലിതുകള്‍ തിങ്ങിപാര്‍ക്കുന്ന കോളനികളില്‍ എത്തി അക്രമം അഴിച്ചുവിട്ടത്. എന്നാല്‍,ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കോളനിയിലുള്ളവര്‍ അക്രമികള്‍ വരുന്നതറിഞ്ഞ് അയല്‍ ഗ്രാമങ്ങളിലേക്ക്് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് സംഭവം. കുടിലുകള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ദലിത് യുവാവ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഇവര്‍ രണ്ടു പേരും സുരക്ഷിതരാണെന്നും സംഭവവുമായി ബന്ധപ്പെട്ട് 90റോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും സേലം ഡി.ഐ.ജി സഞ്ജയ്കുമാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവരികയാണെന്ന് ജില്ലാ കലക്ടര്‍ ലില്ലി അറിയിച്ചു.

പത്മനാഭസ്വാമി ക്ഷേത്രം സ്വത്ത് കേസില്‍ വി.എസ് കക്ഷിചേരും

Posted: 08 Nov 2012 11:23 PM PST

Image: 

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സ്വത്ത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍ കക്ഷി ചേരുന്നു. ക്ഷേത്ര സ്വത്ത് സംബന്ധിച്ച് അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെതിരെ സി.പി.എം രംഗത്ത് വന്നിരുന്നു. അമികസ് ക്യൂറി രാജ ഭക്തി കാണിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുടനെയാണ് വി.എസിന്റെ നീക്കം. അമികസ് ക്യൂറിയുടെ നീതിബോധത്തെ സംശയിക്കണമെന്ന് വി.എസ് പ്രതികരിക്കുകയും ചെയ്തു. കോടതിയുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ കേസിന്റെ നടപടിക്രമങ്ങള്‍ നീക്കാനാണ് വി.എസിന്റെ തീരുമാനം.

യു.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ മുരളിയുടെ വിമര്‍ശം

Posted: 08 Nov 2012 11:07 PM PST

Image: 

കോഴിക്കോട്: കോണ്‍ഗ്രസ് എംഎല്‍എമാരെ നിയന്ത്രിക്കല്‍ ഐക്യ ജനാധിപത്യമുന്നണി കണ്‍വീനറുടെ ജോലിയല്ലെന്ന് കെ.മുരളീധരന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് പി.പി തങ്കച്ചനെതിരെ വിമര്‍ശനവുമായി മുരളീധരന്‍ രംഗത്തുവന്നത്. എം.എല്‍.എമാരെ നിയന്ത്രിക്കല്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ചെയ്യുമെന്നും മുരളി പറഞ്ഞു. പി.സി ജോര്‍ജിനെപ്പോലുള്ളവരെ നിയന്ത്രിക്കുകയാണ് തങ്കച്ചന്‍ ചെയ്യേണ്ടത്.
പുനസംഘടന ഉടന്‍ നടന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗങ്ങളും രഹസ്യയോഗങ്ങളും സജീവമാകുമെന്നും ഇക്കാര്യം പൊതുവേദിയില്‍ പറയുമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷത്തിനിടെ മരണം: ഏഴുപേര്‍ പിടിയില്‍

Posted: 08 Nov 2012 10:53 PM PST

പൂവാര്‍: പുതിയതുറയില്‍ സമീപവാസികള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ മരിച്ചസംഭവത്തില്‍ ഏഴുപേര്‍ പൊലീസ് പിടിയില്‍.
പുതിയതുറ സ്വദേശികളായ ആരോഗ്യദാസന്‍ (30), ബെര്‍നാഡ് ജേക്കബ് (22), മേരി (70), സെല്‍വരാജ് (35), മലത്തുറ അമ്പലത്തുമൂലയില്‍ അലോഷ്യസ് (30), വാറുതട്ട്പുരയിടത്തില്‍ ഫ്രാന്‍സിസ് (52), ജോസ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. തിരുവനന്തപുരം ജില്ലാ റൂറല്‍ എസ്.പി തോമസ്കുട്ടി, നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി വൈ.ആര്‍. റെസ്റ്റിന്‍, പൂവാര്‍ സി.ഐ അമ്മിണിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം. പുതിയതുറ സ്വദേശികളായ ക്രിസ്തുദാസന്‍ (27), ആന്‍റണി (35) എന്നിവര്‍ സംഘര്‍ഷത്തില്‍ മരിച്ചിരുന്നു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനുകാരണം.
നേരത്തെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോണ്‍ഹഡ്സണ്‍, മേരി എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

ഹാരിസണ്‍ പ്ളാന്‍േറഷന്‍: മിച്ചഭൂമി ലാന്‍ഡ് ബാങ്കില്‍ ചേര്‍ത്തുതുടങ്ങി

Posted: 08 Nov 2012 10:48 PM PST

പുനലൂര്‍: കിഴക്കന്‍മേഖലയില്‍ ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ (എച്ച്.എം.എല്‍) മിച്ചഭൂമി ഏറ്റെടുത്ത് ലാന്‍ഡ് ബാങ്കില്‍ ചേര്‍ത്തുതുടങ്ങി. മിച്ചഭൂമി ഏറ്റെടുക്കാന്‍ രൂപവത്കരിച്ച ദ്രുതകര്‍മസേനയുടെ നേതൃത്വത്തിലാണ് തെന്മല വാലി എസ്റ്റേറ്റ് മേഖലയില്‍ വ്യാഴാഴ്ച മുതല്‍ ക്യാമ്പ്ചെയ്ത് ഭൂമി ഏറ്റെടുക്കുന്നത്. തെന്മല, ആര്യങ്കാവ് വില്ലേജുകളില്‍ 383 ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നും ഇത് സര്‍ക്കാറിലേക്ക് വിട്ടുകൊടുക്കാന്‍ തയാറാണെന്നും ഹാരിസണ്‍ മാനേജ്മെന്‍റ് ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ റവന്യുസംഘം രണ്ടുമാസംമുമ്പ് മിച്ചഭൂമി കണ്ടെത്തി അളന്നുതിരിച്ചു.
ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാവുന്ന എതിര്‍പ്പ് കണക്കിലെടുത്ത് പൊലീസ്, വനം ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയാണ് സേന രൂപവത്കരിച്ചത്. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി ഷിബു, ലാന്‍ഡ് റവന്യു അസിസ്റ്റന്‍റ് കമീഷണര്‍ ഡോ. സജിത്ബാബു, ഡെപ്യൂട്ടി കലക്ടര്‍ വര്‍ഗീസ് പണിയ്ക്കര്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് രാവിലെ ഹാരിസണ്‍ എസ്റ്റേറ്റ് മേഖലയില്‍ എത്തിയത്. ഈസ്ഫീല്‍ഡ് എസ്റ്റേറ്റിന്‍െറ ഭാഗമായ പൂത്തോട്ടം മേഖലയില്‍നിന്നാണ് മിച്ചഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയത്. ഈ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും നോട്ടീസ് പതിക്കുകയും ചെയ്തു.
പുനലൂര്‍ ഡിവൈ.എസ്.പി കെ.എല്‍. ജോണ്‍കുട്ടി, പത്തനാപുരം അഡീഷനല്‍ തഹസില്‍ദാര്‍ ഉദയഭാനു, വനം ഡിവിഷന്‍ അധികൃതര്‍ തുടങ്ങിയവരും എത്തി. എസ്റ്റേറ്റിന്‍െറ മറ്റ് മേഖലകളിലുള്ള മിച്ചഭൂമി പൂര്‍ണമായി ലാന്‍ഡ് ബാങ്കില്‍ ചേര്‍ത്തശേഷമേ ദൗത്യസംഘം മടങ്ങൂ. അതേസമയം കുടിയേറ്റ കര്‍ഷകര്‍ അനേകം വര്‍ഷങ്ങളായി കൈവശംവെക്കുന്ന ഭൂമിയും മിച്ചഭൂമിയായി ഉള്‍പ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്.
ഇത് ഏറ്റെടുക്കുന്നതിനെതിരെ സി.പി.ഐ രംഗത്തുവന്നു. ഈ ഭൂമി വെള്ളിയാഴ്ച ഏറ്റെടുക്കുമെന്ന് അറിയുന്നു. എതിര്‍പ്പ് കണക്കിലെടുത്ത് വ്യാഴാഴ്ച വൈകുന്നേരം കൂടുതല്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നു.

ലോറി സ്റ്റാന്‍ഡിലെ ഫീസ് പിരിവ് ഒഴിവാക്കും

Posted: 08 Nov 2012 10:39 PM PST

തൊടുപുഴ: പുനര്‍നിര്‍മാണ ഭാഗമായി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം ലോറി സ്റ്റാന്‍ഡിലേക്ക് മാറ്റുന്നതിനാല്‍ ലോറി ഉടമകളില്‍ നിന്ന് ഫീസ് പിരിക്കുന്നത് ഒഴിവാക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. തൊടുപുഴ മാര്‍ക്കറ്റിലെ പഴയകെട്ടിടങ്ങളിലുള്ളവരെ അടുത്തയാഴ്ചയോടെ ഒഴിപ്പിക്കാനും തീരുമാനമായി.
കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം വ്യാഴാഴ്ച മുതല്‍ ലോറി സ്റ്റാന്‍ഡിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയുമായി കരാര്‍ ഒപ്പിടാന്‍ കഴിയാത്തതിനാല്‍ അടുത്തയാഴ്ചയെ ഡിപ്പോ മാറ്റം സാധ്യമാവുകയുള്ളൂ എന്ന് ചെയര്‍മാന്‍ അറിയിച്ചു. ഡിപ്പോയുടെ പ്രവര്‍ത്തനം തുടങ്ങുന്ന ദിവസം മുതലാണ് ലോറി ഫീസ് ഒഴിവാക്കുന്നത്. രണ്ട് മാസമായി ഗാരേജ് നിര്‍മാണം നടക്കുന്നതിനാല്‍ ഫീസ് പിരിക്കാന്‍ കഴിയുന്നില്ലെന്നും രണ്ട് മാസത്തെ തുക തിരിച്ച് തരണമെന്നും കരാറുകാരന്‍ ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ആര്‍.ടി.സി ഗാരേജ് ലോറി സ്റ്റാന്‍ഡിലേക്ക് മാറ്റുമ്പോള്‍ യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യം കെ.എസ്.ആര്‍.ടി.സി അധികൃതരോട് ആവശ്യപ്പെടുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. പുതിയ ഗാരേജിന്‍െറ നിര്‍മാണം അവസാനിക്കുന്ന മുറക്ക് സ്റ്റാന്‍ഡിന്‍െറ സ്ഥലം നഗരസഭക്ക് വിട്ട് നല്‍കുന്ന കാര്യം കരാറില്‍ എഴുതിച്ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
നാഷനല്‍ ഫിഷറീസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍,സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഹോള്‍സെയില്‍ കം റീട്ടെയില്‍ ഫിഷ് മാര്‍ക്കറ്റ് കെട്ടിടം നിര്‍മിക്കുന്നതിനാണ് മാര്‍ക്കറ്റിലെ പഴയ കെട്ടിടത്തിലുള്ളവരെ ഒഴിവാക്കുന്നത്. 15ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അടുത്തയാഴ്ചയോടെ ഇവരെ ഒഴിപ്പിക്കാനാണ് തീരുമാനം.
മുനിസിപ്പല്‍ മൈതാനത്തിന്‍െറ ചുറ്റുമതില്‍ നിര്‍മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. അല്ലാത്തപക്ഷം റീടെന്‍ഡര്‍ വിളിക്കും. മുതലക്കോടത്ത് 120 എച്ച്.പി മോട്ടാര്‍ സ്ഥാപിച്ച് എം സാന്‍ഡ് യൂനിറ്റ് സ്ഥാപിക്കാന്‍ യോഗം അനുമതി നല്‍കി. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് വാര്‍ഡംഗങ്ങളുടെ നേതൃത്വത്തില്‍ അതത് പ്രദേശത്തുള്ള ഇലക്ട്രീഷ്യന്മാരെ നിയമിക്കാന്‍ തീരുമാനിച്ചു. ഇതിന്‍െറ മേല്‍നോട്ടത്തിനായി നാല് കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി.
നഗരസഭയുടെ ടിപ്പര്‍ നിരവധിപേര്‍ ഉപയോഗിക്കുന്നതായി പ്രതിപക്ഷനേതാവ് ആര്‍. ഹരി ചൂണ്ടിക്കാട്ടി. ഒരാളെ ഡ്രൈവറായി ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും പലരാണ് വാഹനം ഓടിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നഗരസഭ പുതുക്കി തയാറാക്കിയ ആശ്രയ ലിസ്റ്റിന് യോഗം അംഗീകാരം നല്‍കി.
അതേസമയം,ചെയര്‍മാനെ അവഹേളിക്കുന്ന തരത്തില്‍ ചിലര്‍ സംസാരിക്കുന്നുവെന്നും പത്രവാര്‍ത്ത നല്‍കുന്നുവെന്നും കൗണ്‍സിലിനെ അവഹേളിക്കുന്നുവെന്നും ആരോപിച്ച് കൗണ്‍സിലര്‍ എ.എം. ഹാരിദ് രംഗത്തുവന്നത് ബഹളത്തിനിടയാക്കി. ചെയര്‍മാന്‍െറ യോഗ്യത ആരും ചോദ്യം ചെയ്യാന്‍ വരേണ്ടെന്നും യോഗ്യത ഇല്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളെ ജനം എഴുതിത്തള്ളിയതെന്നും ഹാരിദ് പറഞ്ഞു. എന്നാല്‍, ചെയര്‍മാനെ നോക്കുകുത്തിയാക്കി മറ്റുള്ള ചിലരാണ് ഭരണം നടത്തുന്നതെന്നും ചെയര്‍മാനെക്കാള്‍ വലുത് ഇവരാണെന്ന ധാരണയുണ്ടെന്നും പ്രതിപക്ഷനേതാവ് ആര്‍. ഹരി കുറ്റപ്പെടുത്തി.

കള്ളനോട്ട് കേസ്: തക്ലി 16 വരെ എന്‍.ഐ.എ കസ്റ്റഡിയില്‍

Posted: 08 Nov 2012 10:38 PM PST

Image: 

കൊച്ചി: കരിപ്പൂര്‍ കള്ളനോട്ട് കേസില്‍ പ്രതിചേര്‍ത്ത താഹിര്‍ മെര്‍ച്ചന്‍റ് എന്ന താഹിര്‍ തക്ലിയെ കൊച്ചിയിലെ എന്‍.ഐ.എ. കോടതി നവംബര്‍ 16 വരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. തക്ലിയെ ഇന്നു രാവിലെ നാലരക്ക് മുംബൈയില്‍നിന്നുള്ള ട്രെയിനിലാണ് കൊച്ചിയില്‍ എത്തിച്ചത്.

റാസല്‍ഖൈമയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് 72.5 ലക്ഷത്തിന്റെ കള്ളനോട്ട് 2008 ഓഗസ്റ്റ് 16ന് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്‍്റലിജന്‍സ് പിടികൂടിയതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച അന്വേഷണം കഴിഞ്ഞ ജനുവരിയില്‍ എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് തക്ലിയെ ഈ കേസില്‍ എന്‍.ഐ.എ പ്രതി ചേര്‍ത്തു. 1993 ലെ മുംബൈ സ്ഫോടനക്കേസില്‍ പ്രതിയായ മെര്‍ച്ചന്‍റ് അവിടെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു.

ജല അതോറിറ്റി റോഡുകളെ വെള്ളത്തിലാക്കുന്നു

Posted: 08 Nov 2012 10:36 PM PST

തിരുവല്ല: മാസം മുമ്പ് ടാറിങ് കഴിഞ്ഞ റോഡ് പൈപ്പ് പൊട്ടി കുഴിയായതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു. കെ.എസ്.ടി.പി യുടെ മേല്‍നോട്ടത്തില്‍ ടാര്‍ ചെയ്ത തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയില്‍ തിരുവല്ല മാര്‍ക്കറ്റ് ജങ്ഷന് സമീപമാണ് കുടിവെള്ളവിതരണ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടത്. വെള്ളം കെട്ടിക്കിടക്കുന്ന കുഴിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. രണ്ടാഴ്ച കഴിഞ്ഞിട്ടും കുഴി അടക്കാത്തതിനെ തുടര്‍ന്നാണ് തദ്ദേശവാസികള്‍ വാഴ നട്ട് പ്രതിഷേധിച്ചത്.
തിരുവല്ല താലൂക്കാശുപത്രിയുടെ താഴെയും പൈപ്പ് പൊട്ടി റോഡില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. തിരുവല്ല ബി.എസ്.എന്‍.എല്‍ കാര്യാലയത്തിന് മുന്നില്‍ ഏകദേശം 50 മീറ്റര്‍ നീളത്തില്‍ 12 അടി വീതിയില്‍ ടാറ് ചെയ്തിട്ടില്ല. പൈപ്പ് പൊട്ടാനുള്ള സാധ്യ തയെ തുടര്‍ന്നാണ് ടാര്‍ ചെയ്യാത്തതെന്ന് പൊതുമരാമത്ത് റോഡുവിഭാഗം അധികൃതര്‍ പറയുന്നു. പൈപ്പ് മാറ്റി സ്ഥാപിച്ച് മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. എന്നാല്‍ പൈപ്പ് നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ നിരവധി തവണ പ്രഖ്യാപിച്ചിട്ടും പണി ആരംഭിച്ചിട്ടില്ല. ഇതേതുടര്‍ന്ന് കെ.എസ്.ടി.പി യുടെ മേല്‍നോട്ടത്തില്‍ നടന്ന ടാറിങ് ജോലികള്‍ ഭാഗികമായി ഉപേക്ഷിച്ച് അത്യാധുനിക ടാറിങ് യന്ത്രങ്ങള്‍ മറ്റ് സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. റോഡ് ടാറിങ് കഴിഞ്ഞ് പൈപ്പ് പൊട്ടിയാല്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ടിവരും. അതിനാല്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ രേഖാമൂലം മുന്‍കൂര്‍ അനുമതി വാങ്ങിയതിനെ തുടര്‍ന്നാണ് ടാറിങ് ജോലികള്‍ നിര്‍ത്തിവെച്ചത്. പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പി.ഡബ്ള്യു.ഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് തദ്ദേശവാസികള്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP