സ്വാഗതം
WELCOME

News Update..

Tuesday, November 6, 2012

2ജി ലേലം: ടാറ്റാ ടെലിയും പിന്മാറി; സി.ഡി.എം.എക്ക് ആവശ്യക്കാരില്ല Madhyamam News Feeds

2ജി ലേലം: ടാറ്റാ ടെലിയും പിന്മാറി; സി.ഡി.എം.എക്ക് ആവശ്യക്കാരില്ല Madhyamam News Feeds

Link to

2ജി ലേലം: ടാറ്റാ ടെലിയും പിന്മാറി; സി.ഡി.എം.എക്ക് ആവശ്യക്കാരില്ല

Posted: 05 Nov 2012 10:34 PM PST

Image: 

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം ലേലത്തില്‍ നിന്ന് പിന്‍മാറാന്‍ ടാറ്റാ ടെലിസര്‍വീസസ് കൂടി തീരുമാനിച്ചതോടെ അടുത്ത ആഴ്ച്ച ആരംഭിക്കുന്ന സ്പെക്ട്രം ലേലത്തില്‍ സി.ഡി.എം.എ വിഭാഗത്തില്‍ മല്‍സരിക്കാന്‍ കമ്പനികള്‍ ഉണ്ടാവില്ല. സി.ഡി.എം.എ ലേലത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന വീഡിയോകോണ്‍ നേരത്തെ പിന്മാറിയിരുന്നു. അടിസ്ഥാന വില വളരെ ഉയര്‍ത്തി നിശ്ചയച്ചതാണ് എല്ലാ കമ്പനികളും പിന്മാറാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജി.എസ്.എം വിഭാഗത്തിലും കാര്യമായ ആവേശം ടെലിക്കോം കമ്പനികള്‍ പ്രകടിപ്പിക്കുന്നില്ല. ആകെ അഞ്ചു മുന്‍ നിരകമ്പനികള്‍ മാത്രമാണ് ലേലത്തില്‍ അവശേഷിക്കുന്നത്. ഇതോടെ നവംബര്‍ 12 ആരംഭിക്കുന്ന ലേലം പെട്ടെന്നു തന്നെ അവസാനിക്കുമെന്ന് മാത്രമല്ല പ്രതീക്ഷിക്കുന്ന വരുമാനം സര്‍ക്കാര്‍ ഖജനാവില്‍ എത്തുകയുമില്ല. പ്രതീക്ഷിച്ചിരുന്നതിലും 18,500 കോടി രൂപയോളം കുറവേ സര്‍ക്കാറിന് ലഭിക്കുകയുള്ളൂവെന്നാണ് കരുതുന്നത്.
2010ലെ ലേലത്തില്‍ നിരവധി കമ്പനികള്‍ പങ്കെടുത്തതോടെ ലേലം ഒരു മാസത്തോളം നീണ്ടു. എന്ന് മാത്രമല്ല അടിസ്ഥാന വിലയെക്കാള്‍ നിരവധി മടങ്ങ് ഉയര്‍ന്ന വില കമ്പനികള്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇക്കുറി ജി.എസ്.എം ലേലത്തില്‍ പോലും അഞ്ചു കമ്പനികള്‍ മാത്രമാണ് പങ്കെടുക്കുന്നത്.
അഞ്ചു മെഗാ ഹെഡ്സ് സ്പെക്ട്രത്തിന് 14000 കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. കാര്യക്ഷമത കൂടുതലാണെന്ന കാരണത്താല്‍ സി.ഡി.എം.എ സ്പെക്ട്രത്തിന് ഇതിന് 1.3 മടങ്ങ് വിലയാണ് നിശ്ചയിച്ചിരുന്നത്. 2010ല്‍ 1600 കോടി രൂപ നല്‍കിയ സ്ഥാനത്ത് ഇക്കുറി നല്‍കേണ്ടി വരിക 18000 കോടി രൂപയോളമാണ്. ഇത്ര വലിയ തുക നല്‍കിയുള്ള പ്രവര്‍ത്തനം ലാഭകരമാകില്ല എന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.
2ജി ലേലവും സ്പെക്ട്രത്തിന് ഒറ്റത്തവണ നല്‍കേണ്ട ഫീസും ഉള്‍പ്പെടെ 40,000 കോടി രൂപയോളം ലഭിക്കുമെന്നായിരുന്ന സര്‍ക്കാര്‍ കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 20,000 മുതല്‍ 23,000 കോടി രൂപ വരെ മാത്രമായിരിക്കും ലഭിക്കുക. ഇതിന്‍െറ 33 ശതമാനം മാത്രം ഇപ്പോള്‍ നല്‍കിയാല്‍ മതിയാവും. അതായത് ഏകദേശം 7500 കോടി രൂപ. ഒറ്റ തവണ നല്‍കേണ്ട സ്പെക്ട്രം ചാര്‍ജ് ഇനത്തില്‍ പ്രതീക്ഷിക്കുന്നത് 32000 കോടി രൂപയോളമാണ്. ഇതിന്‍െറയും 33 ശതമാനം ഇപ്പോള്‍ നല്‍കിയാല്‍ മതിയാവും. അതായത് 10,500 കോടി രൂപ. ഫലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാറിന് ലഭിക്കുക 18000 കോടി രുപയോളം മാത്രമായിരിക്കും.

ആശങ്ക ബാക്കി; മൊബൈല്‍ ഇന്‍സിനറേറ്റര്‍ പരീക്ഷണം തുടങ്ങി

Posted: 05 Nov 2012 10:27 PM PST

തിരുവനന്തപുരം: ആശങ്കകള്‍ ബാക്കിയാക്കി മൊബൈല്‍ ഇന്‍സിനറേറ്റര്‍ പരീക്ഷണം നടത്തി. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടിയ മാലിന്യം സംസ്കരിക്കാന്‍ സഞ്ചരിക്കുന്ന മാലിന്യസംസ്കരണ യന്ത്രം കഴിഞ്ഞയാഴ്ചയാണ് ഗുജറാത്തില്‍നിന്ന് എത്തിയത്. മാലിന്യ സംസ്കരണനിയമം പാലിക്കാതെയാണ് യന്ത്രം പ്രവര്‍ത്തിക്കുകയെന്ന് ആക്ഷേപമുയര്‍ന്നിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡോ ശുചിത്വ മിഷനോ പരിശോധിക്കാതെയാണ് പരീക്ഷണം നടത്തിയത്.
വഴിയോരങ്ങളിലും മാര്‍ക്കറ്റ് പരിസരങ്ങളിലും നിര്‍ത്തി മാലിന്യങ്ങള്‍ സംസ്കരിച്ച ശേഷമായിരിക്കും അടുത്തിടങ്ങളിലേക്ക് പോകുക. പാളയം മാര്‍ക്കറ്റിന് പിറകുവശത്തായാണ് പരീക്ഷണം നടത്തിയത്. സാങ്കേതിക പരിശോധന മാത്രമാണ് ആദ്യ ദിവസം നടന്നത്. മണിക്കൂറില്‍ ഒരു ടണ്‍ മാലിന്യം വരെ സംസ്കരിക്കാന്‍ കഴിയുമെന്നാണ് ട്രയല്‍ റണ്ണിലൂടെ മനസ്സിലായത്. പരീക്ഷണം അടുത്ത ദിവസങ്ങളിലും തുടരും.
ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളായാവും യന്ത്രം പ്രവര്‍ത്തിപ്പിക്കുക. ചാരം നീക്കാനുള്ള സമയം മാത്രമേ അടുത്ത ഷിഫ്റ്റിന് വേണ്ടൂ. മൂന്ന് ഷിഫ്റ്റില്‍ ഒരു ദിവസം മൂന്ന് ടണ്‍ മാലിന്യം വരെ സംസ്കരിക്കാനാകും. ഒരു ടണ്‍ മാലിന്യം സംസ്കരിക്കാന്‍ 40 ലിറ്ററിലേറെ ഡീസല്‍ വേണമെന്നാണ് പ്രതീക്ഷ. വിദേശ രാജ്യങ്ങളിലും ചെന്നൈയിലും യന്ത്രം ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണം നിരോധിച്ചപ്പോഴാണ് ഇവിടെ നടപ്പാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ആഗോളതാപന കരാറില്‍ ഒപ്പിട്ട രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ ഇത്തരം യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്താനാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ തീരുമാനം.
ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഉടന്‍ പരിശോധിക്കുമെന്നാണ് ചെയര്‍മാന്‍ കെ. സജീവന്‍ പ്രതികരിച്ചത്. അതേസമയം, പരീക്ഷണ കത്തിക്കലില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പഠനവിധേയമാക്കിയിട്ടില്ലെന്നും അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക സാങ്കേതിക പരിശോധന മാത്രമാണ് തിങ്കളാഴ്ച നടന്നതെന്നും പരിശോധിച്ച് പദ്ധതി നടപ്പാക്കുമെന്നും ശുചിത്വമിഷന്‍ ഡയറക്ടര്‍ ജോര്‍ജ് ചാക്കച്ചേരി പറഞ്ഞു. പരീക്ഷണം വിജയമായാല്‍ ഒരാഴ്ചക്കകം സ്ഥിരം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ശുചിത്വമിഷന്‍ അധികൃര്‍ പറയുന്നത്.

കള്ളനോട്ട് കേസില്‍ യുവതിയടക്കം രണ്ടുപേര്‍ കൂടി പിടിയില്‍

Posted: 05 Nov 2012 10:20 PM PST

കൊട്ടാരക്കര: കൊട്ടാരക്കരയിലെ കള്ളനോട്ട് കേസില്‍ സംസ്ഥാനത്തെ വിതരണശൃംഖലയിലെ വനിതയടക്കമുള്ള പ്രധാനികളെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയെ തെരയുന്നു. വര്‍ക്കല മുണ്ടയില്‍ പുത്തന്‍വിള വീട്ടില്‍ റീജ (38), തിരുവനന്തപുരം മാറനല്ലൂര്‍ മേലാരിയോട്ട് പത്മവിലാസത്തില്‍ രത്നാകരന്‍ (59) എന്നിവരെയാണ് പിടികൂടിയത്. പൂവറ്റൂര്‍ കിഴക്ക് പ്രദീപ് ഭവനില്‍ പ്രസന്നകുമാരി (40), ജ്യേഷ്ഠത്തിയുടെ മകന്‍ എഴുകോണ്‍ ചിറ്റാകോട് രാജേഷ് ഭവനില്‍ രാജീവ് എന്ന രാജേഷ് (23), പേരൂര്‍ റീനാഭവനില്‍ അരുണ്‍ (32), മടവൂര്‍ ഞാറായിക്കോണം അരണ്യയില്‍ നസീര്‍ (53) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റീജയെ അന്വേഷിക്കുകയായിരുന്നു. രത്നാകരനൊപ്പം വിവിധസ്ഥലങ്ങളില്‍ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. രണ്ടുപേരെയും ഞായറാഴ്ച വൈകുന്നേരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍നിന്നാണ് പിടികൂടിയത്.
അതേസമയം, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനുവിട്ടു. ലോക്കല്‍പൊലീസിന്‍െറ അന്വേഷണത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഇപ്പോള്‍ കേരളത്തിലെ വിതരണശൃംഖലയില്‍പ്പെട്ടവരെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്. ഇവര്‍ക്ക് ബന്ധമുള്ള തമിഴ്നാട് സ്വദേശിയെപ്പറ്റി അന്വേഷണം നടന്നുവരുന്നു. ഇയാള്‍ക്ക് മറ്റ് പല സംസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടുന്നതോടെ വ്യാജനോട്ടുകളുടെ ഉറവിടം കിട്ടുമെന്ന വിശ്വാസത്തിലാണ് പൊലീസ്. സംഘത്തിന് വിദേശബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ എന്‍.ഐ.എ കേസ് പരിശോധിക്കുമെന്നാണ് സൂചന.
2012 ജനുവരിയില്‍ സഹോദരന്‍െറ ഭാര്യ പൊള്ളലേറ്റ് മരിച്ച കേസില്‍ ഹൈകോടതി ജാമ്യം തള്ളിയതിനെതുടര്‍ന്ന് ഒളിവിലായിരുന്നു റീജ. ഹോം നഴ്സാണെന്ന വ്യാജേന ഞാറായിക്കോണത്തെ നസീറിന്‍െറ വീട്ടില്‍ ജോലി നോക്കിവരികയായിരുന്നു. 2005ല്‍ പൂന്തുറ പൊലീസ് സ്റ്റേഷനിലും 2006ല്‍ ആറ്റിങ്ങല്‍ പള്ളിക്കല്‍ പൊലീസ് സ്റ്റേഷനിലും കള്ളനോട്ട് കേസുകളില്‍ പ്രതിയാണിവര്‍. പാലാക്ക് സമീപം രാമപുരം പൊലീസ് സ്റ്റേഷനില്‍ 2005 ലെ കള്ളനോട്ട് കേസില്‍ എട്ടുവര്‍ഷം ശിക്ഷ ലഭിച്ചിരുന്നു. മറ്റു രണ്ടുകേസുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്.
രത്നാകരന്‍െറ പേരില്‍ 105 കേസുകളാണുള്ളത്. തിരുവനന്തപുരം മ്യൂസിയം, ആറ്റിങ്ങല്‍, ബാലരാമപുരം, പൂന്തുറ സ്റ്റേഷനുകളിലെ കള്ളനോട്ട് കേസുകളില്‍ പ്രതിയാണ് രത്നാകരന്‍. 2005ല്‍ പൂന്തുറ കേസില്‍ റീജക്കൊപ്പമായിരുന്നു രത്നാകരനെയും പിടികൂടിയത്. 1998ല്‍ ഒന്നിച്ചുകൂടിയ ഇവര്‍ 2005ല്‍ പൂന്തുറ കേസിലാണ് ആദ്യമായി പിടിയിലാവുന്നത്. രത്നാകരനുമായി ബന്ധമുള്ള തമിഴ്നാട് സ്വദേശിയെയാണ് തെരയുന്നത്. രത്നാകരന് അന്യസംസ്ഥാനങ്ങളില്‍നിന്ന് കള്ളനോട്ട് എത്തിച്ചുകൊടുക്കുന്നത് തമിഴ്നാട് സ്വദേശിയാണ്. ഇയാളില്‍നിന്ന് മൊത്തം 50,000 രൂപ വാങ്ങിയെന്ന് രത്നാകരന്‍ പൊലീസിനോട് പറഞ്ഞു. ബാക്കി തുകയാണ് മറ്റുള്ള പ്രതികളില്‍നിന്ന് പിടികൂടിയത്. ഒക്ടോബര്‍ 27ന് രാവിലെ ഒമ്പതിന് കലയപുരം പെട്രോള്‍ പമ്പില്‍ കള്ളനോട്ടുമായി രാജേഷ് പിടിയിലായതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരെ കണ്ടെത്തിയത്. ഇവരില്‍നിന്ന് 41,200 രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടിയിരുന്നു.
അന്വേഷണം അന്യസംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര റൂറല്‍ എസ്.പി കെ.ബി. ബാലചന്ദ്രന്‍െറ നിര്‍ദേശാനുസരണം കൊട്ടാരക്കര ഡിവൈ.എസ്.പി കെ.എം. ആന്‍േറായുടെ മേല്‍നോട്ടത്തില്‍ സി.ഐ വിജയകുമാറിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം. കൊട്ടാരക്കര എസ്.ഐ ബെന്നിലാലു, എസ്.ഐ പ്രതാപചന്ദ്രന്‍, പ്രബേഷനറി എസ്.ഐ ഷിജി, എ.എസ്.ഐ രഘു, സി.പി.ഒ മാരായ മധു, രാധാകൃഷ്ണന്‍, സുല്‍ഫി, ആര്‍.എസ്. അനില്‍, അനില്‍കുമാര്‍, വനിതാ ഓഫിസര്‍മാരായ ജുമൈല ബീവി, ഷൈനി, ജ്യോതി, ഷൈലജ എന്നിവരാണ് സംഘത്തിലുള്ളത്.

സര്‍വേക്കല്ല് മോഷണം; റവന്യൂ ഫയല്‍ കാണാനില്ല

Posted: 05 Nov 2012 10:13 PM PST

ചെറുതോണി: സര്‍വേക്കല്ലുകള്‍ മോഷണം പോയ സംഭവത്തില്‍ റവന്യൂ വകുപ്പിന്‍െറ ഫയല്‍ കാണാനില്ല. അതേസമയം മൂന്ന് കേസ ുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
2007 ല്‍ കല്ലൊന്നിന് 40 രൂപ നിരക്കില്‍ സര്‍വേ വകുപ്പ് വാങ്ങിയ 3500 കല്ലുകളാണ് മോഷണം പോയത്. ഇടുക്കി വില്ലേജിലെ റീസര്‍വേക്ക് വാങ്ങിയതായിരുന്നു കല്ലുകള്‍. ഇവ ചെറുതോണി പെട്രോള്‍ പമ്പ് ജങ്ഷന്‍, വെള്ളക്കയം, വഞ്ചിക്കവല എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരുന്നു. മൂന്നടി നീളത്തില്‍ ചതുരാകൃതിയില്‍ പ്രത്യേകം കീറിയെടുത്ത കല്ലുകളാണ് കാണാതായത്.
മൂന്നാര്‍ പ്രശ്നത്തെ തുടര്‍ന്ന് സര്‍വേ വകുപ്പ് ജീവനക്കാരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചിരുന്നു. അതിനിടയിലാണ് ആസൂത്രിതമായി കല്ലുകള്‍ മാറ്റിയത്. ഇതിന് പിന്നില്‍ റവന്യൂ വകുപ്പിലെ ചില ജീവനക്കാര്‍ കോഴ പറ്റി മൗനാനുവാദം നല്‍കിയതായി പറയപ്പെടുന്നു. ടൗണിലെ ചില വാഹനങ്ങളിലാണ് ഇത് കടത്തിയത്. കല്ല് കയറ്റാനും ഇറക്കാനും ചിലര്‍ സഹായിച്ചിട്ടുണ്ട്. ഒന്നിലധികം പേര്‍ കല്ലുകള്‍ കൈവശപ്പെടുത്തിയതായാണ് വിവരം. ജില്ലാ ആസ്ഥാനത്തെ ഇടനിലക്കാര്‍ വഴി റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലര്‍ കല്ലൊന്നിന് നൂറിലധികം രൂപ കണക്കില്‍ വാങ്ങിയതായി കാണാതായപ്പോള്‍ പരാതി ഉയര്‍ന്നിരുന്നു.
റീസര്‍വേ നടപടി പുനരാരംഭിക്കാന്‍ നീക്കം തുടങ്ങിയപ്പോഴാണ് കല്ലുകളെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷിച്ചത്. കല്ലുകള്‍ ഉപയോഗിച്ച് ചിലര്‍ സംരക്ഷണ ഭിത്തി കെട്ടിയതും വഞ്ചിക്കവലയില്‍ മറ്റൊരു നിര്‍മാണത്തിനായി സര്‍വേക്കല്ലുകള്‍ ജെ.സി.ബിയില്‍ കൊണ്ടുപോയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഈ കാലത്താണ് മൂന്നാര്‍ കൈയേറ്റ വിഷയം പൊങ്ങിവന്നത്. അവസരം മുതലാക്കി ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് അന്വേഷണം മരവിപ്പിക്കുകയും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. സംഭവം വിവാദമായതോടെ 2008 ല്‍ നിയമ നടപടി സ്വീകരിക്കാന്‍ വകുപ്പുതലത്തില്‍ തീരുമാനമെടുത്തു. കല്ല് കൈവശപ്പെടുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് സമാനമായ കേസെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായി.
എന്നാല്‍, പൊതുതെരഞ്ഞെടുപ്പും ഭരണമാറ്റവും വന്നതോടെ അന്വേഷണം പൂര്‍ണമായി നിലച്ചു. ഇപ്പോള്‍ ഇത് സംബന്ധിച്ച് രേഖകളെന്നുമില്ലെന്നാണ് വില്ലേജില്‍ നിന്നുള്ള വിവരം. പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി കിട്ടിയതായി രേഖകളൊന്നുമില്ലെന്ന് കേസന്വേഷിക്കുന്ന ഇടുക്കി സി.ഐ പയസ് ജോര്‍ജ് പറഞ്ഞു. ടൗണിലെ ചുമട്ടുതൊഴിലാളികളും വെള്ളക്കയത്തെ കടയുടമയും തമ്മിലെ തൊഴില്‍ തര്‍ക്കം സംഘര്‍ഷത്തിലെത്തിയപ്പോഴാണ് സര്‍വേക്കല്ല് മോഷണം മറനീക്കി പുറത്തു വരുന്നത്.

ഗതാഗതം തോന്നിയപോലെ; പത്തനംതിട്ടയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു

Posted: 05 Nov 2012 10:00 PM PST

പത്തനംതിട്ട: നഗരത്തിലെ ഗതാഗത നിയന്ത്രണം താറുമാറായതോടെ അപകടങ്ങളും വര്‍ധിച്ചു. ശബരിമല സീസണ്‍ അടുത്തതോടെ നഗരത്തിലേക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് ആരംഭിച്ചുകഴിഞ്ഞു. ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യമായിട്ടും ഗതാഗതം കാര്യക്ഷമമാ ക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. പ്രധാന ജങ്ഷനുകളില്‍ ആഴ്ചകള്‍ക്ക് മുമ്പ് ഇളക്കി മാറ്റിയ ട്രാഫിക് ഐലന്‍ഡുകള്‍ പുന$സ്ഥാപിച്ചിട്ടില്ല.പൊലീസുകാരുടെ കണ്‍മുന്നിലൂടെ എല്ലാ നിയമങ്ങളും ലംഘിച്ച് വാഹനങ്ങള്‍ പായുന്നത് പതിവുകാഴ്ചയാണ്.
ശനിയാഴ്ച ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന റിങ് റോഡില്‍ അഴൂരിലേക്ക് തിരിയുന്ന ജങ്ഷനില്‍ ട്രാഫിക് ഐലന്‍ഡ് പുന$സ്ഥാപിച്ചിട്ടില്ല. ഇവിടെ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഓമല്ലൂര്‍ സ്വദേശിയായ ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. നഗരത്തില്‍ ഏറ്റവും തിരക്കുള്ള ജങ്ഷനുകളില്‍ ഒന്നായ ഇവിടെ ഐലന്‍ഡ് പുന$സ്ഥാപിക്കാത്തത് മൂലം ഗതാഗതം താളം തെറ്റിയിരി ക്കുകയാണ്. റോഡ് നവീകരണത്തിന്‍െറ ഭാഗമായി ആഴ്ചകള്‍ക്ക് മുമ്പാണ് ഇവിടുത്തെ ഐലന്‍ഡ് ഇളക്കിമാറ്റിയത്. ഇവിടെ ഗതാഗതം നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡിനെയാണ് നിയമിച്ചിട്ടുള്ളത്. ഹോം ഗാര്‍ഡ് റോഡിന്‍െറ ഒരു വശത്തുനിന്ന് ഗതാഗതം നിയന്ത്രിക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് കാണാനാകാത്ത അവസ്ഥയാണ്. നാലു ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ ഇവിടെ വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഓമല്ലൂര്‍ ഭാഗത്ത് റോഡുപണി നടക്കുന്നത് മൂലം എല്ലാ വാഹനങ്ങളും അഴൂര്‍ റോഡ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. അഴൂര്‍ ഭാഗത്തുനിന്നുള്ള സ്വകാര്യബസുകള്‍ റിങ് റോഡ്, സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍, കലക്ടറേറ്റ് ജങ്ഷന്‍ വഴി, പഴയസ്റ്റാന്‍ഡില്‍ പ്രവേശിച്ച് പോകാനാണ് നിര്‍ദേശം. എന്നാല്‍, ചില സ്വകാര്യ ബസുകള്‍ അഴൂര്‍ ജങ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപമെത്തി വലത്തേക്ക് തിരിഞ്ഞ് റിങ് റോഡിലൂടെ അബാന്‍ ജങ്ഷനില്‍ എത്തി പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതായും പരാതിയുണ്ട്. സമയക്കുറവാണ് ഇതിന് കാരണമായി ബസ് ജീവനക്കാര്‍ പറയുന്നത്.
സ്റ്റേഡിയം ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാ ന്‍ ഇളക്കിമാറ്റിയ ട്രാഫിക് ഐലന്‍ഡ് പുന$സ്ഥാപിക്കാത്തതും അപകട ഭീഷണി വര്‍ധിപ്പിച്ചിട്ടുണ്ട്. ട്രാഫിക് പൊലീസ് റോഡിന്‍െറ ഒരു വശത്തുനിന്നാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്.
തിങ്കളാഴ്ച രാവിലെ പത്തിന് ജനറല്‍ ആശുപത്രി ജങ്ഷനില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ജനറല്‍ ആശുപത്രി കവല അപകടമേഖലയായി മാറിയിട്ടുണ്ട്. മാര്‍ത്തോമാ സ്കൂള്‍ റോഡ് വഴിയും സെന്‍റ്പീറ്റേഴ്സ് ജങ്ഷന്‍ വഴി ടി.കെ റോഡില്‍ക്കൂടിയും വരുന്ന വാഹനങ്ങള്‍ ആശുപത്രി കവലയില്‍ കൂട്ടിയിടിക്കുന്നതും പതിവാണ്. ഇവിടെ ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്.
ട്രാഫിക് പൊലീസിന്‍െറ സേവനവും ഇവിടെ ലഭ്യമല്ല. വാഹനത്തിരക്ക് കാരണം റോഡ് മുറിച്ചുകടക്കാനും പ്രയാസമാണ്. ആശുപത്രിയില്‍ എത്തുന്ന രോഗികളാണ് കൂടുതല്‍ വലയുന്നത്. നഗരത്തില്‍ വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ പോകുന്നതും പതിവാണ്. വണ്‍വേ സമ്പ്രദായം നിലനില്‍ക്കുന്ന പ്രധാന റോഡുകളില്‍ ഒന്നായ ടി.കെ റോഡില്‍ പലപ്പോഴും വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ പോകുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ മൈലപ്രക്ക് തിരിയുന്ന ഭാഗവും അപകട കവലയാണ്.

ചികിത്സാ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരില്ല; രോഗികള്‍ ദുരിതത്തില്‍

Posted: 05 Nov 2012 09:51 PM PST

ഗാന്ധിനഗര്‍: കാന്‍സര്‍ രോഗികള്‍ക്കുള്ള ആനുനിക ചികിത്സാ ഉപകരണമായ ലീനിയര്‍ ആക്സിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരില്ല. രോഗികള്‍ ദുരിതത്തില്‍.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സര്‍ രോഗികള്‍ക്കായി സ്ഥാപിച്ച ആധുനിക ചികിത്സാ ഉപകരണമാണ് ലീനിയര്‍ ആക്സിലേറ്റര്‍. നാല്വര്‍ഷം മുമ്പ ഏഴ്കോടി മുതല്‍ മുടക്കിയാണ് ഉപകരണം മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചത്. കാന്‍സര്‍ വിഭാഗം തുടങ്ങിയ കാലഘട്ടത്തിലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും നിലനില്‍ക്കുന്നത്. നൂറില്‍ അധികം പേരെ ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കഴിയുന്ന യന്ത്രത്തില്‍ ഇപ്പോള്‍ ശരാശരി 40 രോഗികളെയും പഴയ കോബാള്‍ട്ട് യന്ത്രത്തില്‍ 90 രോഗികളെയും റേഡിയേഷന് വിധേയമാക്കുന്നുണ്ട്.
വോള്‍ട്ടേജ് ക്ഷാമം മൂലം ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു.
എന്നാല്‍,ആറ്മാസം മുമ്പ് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമെന്നനിലയില്‍ സബ്സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്.
പുതിയഉപകരണത്തില്‍ റേഡിയേഷന്‍ നടത്തണമെങ്കില്‍ വിദഗ്ധപരിശീലനം ലഭിച്ച റേഡിയോഗ്രാഫേഴ്സിനെ നിയമിച്ചെങ്കില്‍ മാത്രമെ രോഗികള്‍ക്ക് ആധുനിക മിഷ്യന്‍കൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ.

ടി.പി. വധം: വിചാരണ ജുലൈ 31കം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി

Posted: 05 Nov 2012 09:33 PM PST

Image: 

കൊച്ചി: ടി.പി. വധക്കേസിന്‍െറ വിചാരണ ജൂലൈ 31കം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി നിര്‍ദ്ദേശം. കേസിലെ 13ാം പ്രതി പി.കെ. കുഞ്ഞനന്തന്‍െറ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈകോടതി കോഴിക്കോട് എരഞ്ഞിപാലത്തെ പ്രത്യേക കോടതിക്ക് നിര്‍ദ്ദേശം നല്‍കിയത്. സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം കൂടിയായ പി.കെ.കുഞ്ഞനന്ത (65)ന്‍െറ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.

കുഞ്ഞനന്തന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
കോഴിക്കോട് എരഞ്ഞിപാലത്തെ മാറാട് പ്രത്യേക കോടതിയിലാണ് ടി.പി വധത്തിന്‍െറയും വിചാരണ നടക്കുക. ഈ മാസം 16ന് കോടതി കേസ് ആദ്യമായി പരിഗണിക്കും.

സ്വര്‍ണവില കൂടി; പവന് 23,120 രൂപ

Posted: 05 Nov 2012 09:10 PM PST

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപ വര്‍ധിച്ച് 23,120 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 2,890 രൂപയിലാണ് ഇന്ന്് വ്യാപാരം നടക്കുന്നത്. ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ശനിയാഴ്ച 22,880 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച വില മാറ്റമില്ലാതെ തുടര്‍ന്നു. ആ നിലയില്‍ നിന്നാണ് പവന്‍വില വീണ്ടും 23,000 കടന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആലപ്പുഴ ബൈപാസിന് 200 കോടിയുടെ പദ്ധതി -മന്ത്രി വേണുഗോപാല്‍

Posted: 05 Nov 2012 08:56 PM PST

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നുമാസത്തിനകം തുടങ്ങുമെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ബി.ഒ.ടി വ്യവസ്ഥയില്ലാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തുല്യ പങ്കാളിത്തത്തോടെ 200 കോടിയുടെ പദ്ധതിയാണ് ബൈപാസിനുവേണ്ടി തയാറാക്കുന്നത്. ദേശീയപാത അതോറിറ്റി നിര്‍മാണത്തിന് നേതൃത്വം നല്‍കും. ഭാവിയില്‍ നാലുവരിപ്പാത ആക്കുന്നതിനുവേണ്ടിയുള്ള സംവിധാനം ഉള്‍പ്പെടുത്തി നിലവില്‍ രണ്ടുവരിപ്പാത നിര്‍മിക്കുകയാണ് ലക്ഷ്യം. ആലപ്പുഴ ബീച്ചിനെ സംരക്ഷിച്ചുകൊണ്ടാണ് ബൈപാസ് നിര്‍മിക്കുക. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
ദേശീയപാത നാലുവരിയാക്കുന്നതിനോടനുബന്ധിച്ച് ബൈപാസ് നിര്‍മിക്കണമെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്.എന്നാല്‍, നാലുവരിപ്പാതയാക്കുമ്പോള്‍ ഉണ്ടാകുന്ന കുടിയൊഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദേശീയപാത വികസനം നീളുകയാണ്.അതിന്‍െറ പേരില്‍ ബൈപാസിന്‍െറ നിര്‍മാണം വൈകാന്‍ പാടില്ല എന്നതുകൊണ്ടാണ് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബി.ഒ.ടി ഇല്ലാതെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി നീക്കാന്‍ തീരുമാനിച്ചത്.
ജില്ലയില്‍നിന്ന് നാല് മന്ത്രിമാര്‍ കേന്ദ്രത്തില്‍ ഉള്ളതിനാല്‍ പരമാവധി വികസനം എത്തിക്കാന്‍ കൂട്ടായി ശ്രമിക്കും.കുട്ടനാട് പാക്കേജിന്‍െറ പ്രവര്‍ത്തനം വൈകുന്നത് കേന്ദ്രത്തിന്‍െറ കുഴപ്പംകൊണ്ടല്ലെന്നും സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പാക്കേജിന്‍െറ അടങ്കല്‍ തുക 4000 കോടിയായി വര്‍ധിച്ചിരിക്കുകയാണ്. അതായത് ,നേരത്തേ നിശ്ചയിച്ചിരുന്ന തുകയുടെ ഇരട്ടിയിലധികം. അതിനാല്‍ ഹ്രസ്വവും ദീര്‍ഘവുമായി പദ്ധതികള്‍ ഏതൊക്കെയെന്ന് വേര്‍തിരിച്ച് മുന്‍ഗണനാക്രമം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.വിമാനടിക്കറ്റ് ബുക്കിങ് കേന്ദ്രം ആലപ്പുഴയില്‍ തുടങ്ങുന്നതിന് നിര്‍ദേശം വന്നാല്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുകാരനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

Posted: 05 Nov 2012 08:51 PM PST

Image: 

കുണ്ടറ: പൊലീസ് ഉദ്യോഗസ്ഥനെ മൂന്നംഗ സംഘം രാത്രി വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസ് കോണ്‍സ്റ്റബിള്‍ പടപ്പക്കര കരുക്കുഴി ബോണി വിലാസത്തില്‍ നിക്സണ്‍ ചള്‍സ് (36)നെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്.
നിക്സണെ കൂടാതെ ഭാര്യ മാതാവ് ഫ്രിഡിക യേശുദാസി (64)നെയും അക്രമി സംഘം വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമം നടത്തിയതെന്ന് സംശയിക്കുന്ന മൂന്നു പേരെ പൊലീസ് തിരിച്ചറിഞ്ഞു. ജോമോന്‍, മനുപ്രസാദ്, ജതിന്‍ പ്രസാദ് എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞിരക്കുന്നത്. അക്രമം നടത്താനായി ഇവര്‍ സഞ്ചരിച്ച ഓട്ടോ റിക്ഷ പൊലീസ് കണ്ടെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP