സ്വാഗതം
WELCOME

News Update..

Thursday, November 15, 2012

താജ് മഹല്‍ പോലെയുള്ള ഗാനങ്ങള്‍ Madhyamam News Feeds

താജ് മഹല്‍ പോലെയുള്ള ഗാനങ്ങള്‍ Madhyamam News Feeds

Link to

താജ് മഹല്‍ പോലെയുള്ള ഗാനങ്ങള്‍

Posted: 15 Nov 2012 01:45 AM PST

Image: 

ഒട്ടേറെ നിത്യസുന്ദര ഗാനങ്ങള്‍ ഹിന്ദി സിനിമാലോകത്തിനു നല്‍കിയ പ്രതിഭാശാലിയായ സംഗീത സംവിധായകന്‍ റോഷന്‍െറ ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെസംഗീത ജീവിതത്തിലൂടെയുള്ള സഞ്ചാരം

   ഹിന്ദി സിനിമാ സംഗീതത്തിലെ ഏറ്റവും മികച്ച ഗാനം ഏത് എന്ന ചോദ്യവുമായി പ്രസിദ്ധ ഇംഗ്ളീഷ് വാരികയായ 'ഔ് ലുക്ക്' മുപ്പതിലധികം വരുന്ന സംഗീതജ്ഞരുടെ ഇടയിലേക്കിറങ്ങി, 2006ല്‍. സംഗീതലോകത്തെ ജീനിയസ്സുകളായ മന്നാ ഡെ, മഹേന്ദ്ര കപൂര്‍, ഗുല്‍സാര്‍, ഖയ്യാം എന്നിവരടങ്ങുന്ന ഈ സംഘത്തിന്‍െറ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ എക്കാലത്തെയും ഏറ്റവും മികച്ച 20 പാട്ടുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദി സിനിമാഗാനലോകത്തെ മഹാരഥന്മാരും ഒട്ടേറെ ഹിറ്റുകളുടെ ശില്പികളുമായ വലിയ സംഗീതജ്ഞന്മാരുടെ ഗാനങ്ങളെ പിന്നിലാക്കി, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഗാനമാണ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. 1964 ല്‍ പുറത്തിറങ്ങിയ 'ചിത്രലേഖ' എന്ന സിനിമയിലെ 'മന്‍രെ തൂ കാഹെ ന ധീര് ധരെ'   എന്ന ഭജന്‍ ആയിരുന്നു ആ ഗാനം. നൌഷാദ്, ശങ്കര്‍ജയ്കിഷന്‍ തുടങ്ങിയ വമ്പന്മാരുടെ ഗാനങ്ങളെ പിന്നിലാക്കിയ ഈ പാട്ടിന്റെശില്പി ആരെന്നല്ലെ? റോഷന്‍.

റോഷന്റെതുടക്കം

റോഷന്‍ ലാല്‍ നഗ്രത്ത് എന്ന റോഷന്‍ ജനിച്ചത് അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഗുജ്രന്‍വാല എന്ന സ്ഥലത്താണ്; 1917 ജുലൈ 14ന്. നന്നെ ചെറുപ്പത്തിലെ സംഗീതം അഭ്യസിച്ചു തുടങ്ങിയ റോഷന്‍ തന്‍െറ കോളേജ് വിദ്യാഭ്യാസകാലത്ത് സംഗീതം കൂടുതല്‍ ഗൗരവമായി പഠിക്കാന്‍ ശ്രമിച്ചു. നാല്പതുകളുടെ തുടക്ക·ില്‍ റോഷന്‍ ഡല്‍ഹി ആകാശവാണി നിലയത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലിക്ക് ചേര്‍ന്നു.

സിനിമാസംഗീതലോകത്തേക്ക്

1948ലാണ് റോഷന്‍ ഹിന്ദി  ചലച്ചിത്ര സംഗീതത്തില്‍ ഭാഗ്യം തേടി പ്രവേശിക്കുന്നത്. തുടക്കത്തില്‍ അദ്ദേഹം ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നു, തന്റെപ്രതിഭ തെളിയിക്കാനായി.1949ല്‍ അക്കാലത്തെ ഏറ്റവും വലിയ സംവിധായകനായിരുന്ന കിദാര്‍ ശര്‍മ്മ തന്റെ'നേകി ഔ ബഡി' എന്ന സിനിമയുടെ പാട്ട് ചിട്ടപ്പെടുത്താന്‍ അദ്ദേഹത്തെ തീരുമാനിക്കുന്നതു വരെയുള്ള കാലം റോഷന് ദുരിതത്തിന്റെും ദാരിദ്യത്തിന്റെും ആയിരുന്നു. ആദ്യചിത്രം സാമ്പത്തിക പരാജയം ആയിരുന്നെങ്കിലും ആ ഒരൊറ്റ സിനിമയിലെ ഗാനങ്ങളിലൂടെറോഷന്‍ എന്ന സംഗീതകാരനെ ഹിന്ദി സിനിമാലോകം തിരിച്ചറിഞ്ഞു .

ബര്‍സാത്ത് കി രാത്ത്

ചെറിയ ബാനറുകളുടെ കൊച്ചു സിനിമകളായിരുന്നു ആദ്യകാലങ്ങളില്‍ റോഷന് ലഭിച്ചിരുന്നത് . നൗഷാദും ശങ്കര്‍ ജയ്കിഷനും മദന്‍ മോഹനും ഒ.പി നയ്യാരും അടക്കിവാണിരുന്ന സിനിമാ സംഗീതലോകത്തിന്‍െറ രാജവീഥിയിലേക്ക് നടന്നു കയറുക അനായാസമായിരുന്നില്ല ഒരാള്‍ക്കും. അമ്പതുകളില്‍ ചെറുസിനിമകളിലെ ഒട്ടും മോശമല്ലാതെ ഗാനങ്ങള്‍ സൃഷ്ടിച്ച് ഒതുങ്ങിക്കൂടിയ റോഷന്‍ ഹിന്ദി സിനിമാ സംഗീതസാമ്രാജ്യത്തിലെ മുന്‍നിരക്കാരനായത് 1960 ലെ 'ബര്‍സാത്ത് കി രാത്ത്' എന്ന സിനിമയിലൂടെയായിരുന്നു. അമ്പതുകളിലെ തന്റെഇഷ്ട ഗായകരായിരുന്ന മുകേഷിന്‍െറയും തലത്തിന്റെും സ്വാധീനത്തില്‍ നിന്ന് മോചിതനായ റോഷന്‍ തന്‍െറ ഹംസഗീതങ്ങള്‍ ആലപിക്കാനായി മുഹമ്മദ് റഫി എന്ന പ്രതിഭയെ കണ്ടുമുട്ടിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക്. മധുബാലയും ഭരത് ഭൂഷണും മുഖ്യ ആകര്‍ഷണങ്ങള്‍ ആയിരുന്ന   'ബര്‍സാത്ത് കി രാത്ത്' എന്ന സിനിമയിലെ 'സിന്ദഗീ ഭര്‍ നഹി ഭൂലേഗി വൊ ബര്‍സാത്ത് കി രാത്ത് ' എന്ന് തുടങ്ങുന്ന ഗാനം റഫിയുടെ മന്ദ്രമധുര സ്വരത്തിലൂടെ അസ്വാദകരുടെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങിയപ്പോള്‍ നടന്നത് റോഷന്‍ എന്ന സംഗീത സംവിധായകന്റെരണ്ടാം ജന്മം ആയിരുന്നു. സാഹിര്‍ ലുധിയാന്‍വിയുടെ സുന്ദരമായ വരികള്‍ക്ക് റോഷന്‍ പകര്‍ന്നു നല്‍കിയ റൊമാന്‍റിക് സംഗീതം സംഗീതാസ്വാദകര്‍ ഏറ്റുവാങ്ങി. റോഷന്റെഇഷ്ട വാദ്യോപകരണമായ 'സാരംഗി' യുടെ നേര്‍ത്ത അലകള്‍ ആ ഗാനത്തിന്റെപിന്നണിയില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നത് ശ്രവിയ്ക്കുക ഇന്നും ആനന്ദദായകമാണ് ശ്രോതാവിന്. ‘ബര്‍സാത്ത് കി രാത്ത്' എന്ന സിനിമ ഇന്ന് അറിയപ്പെടുന്നത് ആ ഗാനത്തിന്റെപേരിലാണ്. പലപ്പോഴും റോഷന്‍ എന്ന സംഗീതസംവിധായകന്‍െറ മേല്‍ വിലാസവും ആയി മാറി ആ ഗാനം.

താജ് മഹല്‍  പോലുള്ള ഗാനങ്ങള്‍
    നാടോടി സംഗീതത്തെയും ക്ളാസിക് രാഗങ്ങളെയും വിദഗ്ധമായും സുന്ദരമായും കൂട്ടിയിണക്കിയവയാണ് അദ്ദേഹത്തിന്‍െറ മികച്ച ഗാനങ്ങള്‍ മിക്കവയും. ഈ കൂട്ടിയിണക്കല്‍ ഒരിക്കലും ഒരു ഏച്ചുകെട്ടലായി റോഷന്റെസംഗീതത്തില്‍ ദര്‍ശിക്കാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന്റെമേന്മ. അദ്ദേഹത്തിന്റെഗാനങ്ങളെ ഇതര സംഗീതജ്ഞരുടേതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും ഈ പ്രത്യേകത ആണ്. ഗസല്‍ പോലെ തന്നെ ഖവാലിയും ഏറെ ഇഷ്ടപ്പെട്ടിരുന്ന റോഷന്റെഖവാലികള്‍ ഹിന്ദി സിനിമാസംഗീതത്തിലെ ഏറ്റവും മികച്ചവയില്‍ പെടുന്നു.


'ബര്‍സാത്ത് കി രാത്തി'ന്റെവിജയത്തെ തുടര്‍ന്നുള്ള  വര്‍ഷങ്ങള്‍ റോഷന്‍െറ മികച്ച ഗാനങ്ങളുടേതായിരുന്നു. അവസരങ്ങള്‍ക്കായി ആരുടേയും പിന്നാലെ പായാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹത്തെ തേടി വന്‍ ബാനറുകള്‍ വന്നു.1962ല്‍ പുറത്തു വന്ന 'ആര്‍തി' റോഷന്റെമറ്റൊരു സംഗീതസമാഹാരമാണ്.അശോക് കുമാറും മീനാകുമാരിയും തകര്‍ത്തഭിനയിച്ച ആ സിനിമയില്‍ ഗസലും ഫോക്കും ഒരുമിച്ച് അണിനിരത്തി അദ്ദേഹം. റഫിയും ലതയും ചേര്‍ന്നാലപിച്ച 'ബാര്‍ ബാര്‍ മൊഹെ ക്യാ സംഝായെ' എന്ന ഗാനം മെലഡിയുടെയും റിഥത്തിന്‍െറയും മികച്ച ബാലന്‍സ് കാത്തു
സൂക്ഷിച്ച ഗാനമാണ്. റഫി ആലപിച്ച 'അബ് ക്യാ മിസാല്‍ ദൂന്‍', ലത ജീവന്‍ നല്‍കിയ 'ആപ്നെ യാദ് ദിലായാ തൊ മുഝെ യാദ് ആയാ' തുടങ്ങിയ ഗാനങ്ങള്‍ ഹിന്ദി സിനിമലോകം കേട്ട ഏറ്റവും മികച്ച ഗസലുകളില്‍ ഉള്‍പ്പെടുന്നു എന്ന് കരുതുന്ന ആസ്വാദകര്‍ ഉണ്ട്. ലത പാടിയ 'ബഹാരോം കി മന്‍സില്‍ രാഹി' എന്ന ഗാനം ഏറ്റുപാടാത്ത സംഗീതപ്രേമികള്‍ കുറവാണ്. 'ആര്‍തി'യിലെ മറ്റൊരു ഗാനമായ  'കഭി തോ മിലേഗി' നിത്യഹരിതമാണ്. 1963 ല്‍ പുറത്തിറങ്ങിയ 'താജ് മഹല്‍ ' എന്ന മുഗള്‍ചരിത്രസിനിമയിലെ ഗാനങ്ങള്‍ക്ക്  അദ്ദേഹം നല്‍കിയ സംഗീതം റോഷന്‍ എന്ന നാമത്തെ അനശ്വരമാക്കുകയായിരുന്നു. ആ സിനിമയിലെ റഫിയും ലതയും ചേര്‍ന്നാലപിച്ച 'ജൊ വാദാ കിയാ വോ' എന്ന ഗാനം ഇന്ത്യന്‍ സിനിമാസംഗീതം കണ്ട ഏറ്റവും മികച്ച ഡ്യുയറ്റ് ആയി കണക്കാക്കപ്പെടുന്നു.  രണ്ട് തുല്യപ്രതിഭകളുടെ ശബ്ദത്തെ അതിസുന്ദരമായി ഇഴ ചേര്‍ത്ത ഈ ഗാനം അന്ന് ചേക്കേറിയതില്‍ പിന്നെ ആസ്വാദകരുടെ മനസ്സില്‍ നിന്ന് ഇറങ്ങിപ്പോയിട്ടേയില്ല.'താജ്മഹലി'ലെ മറ്റ് ഗാനങ്ങളും മികച്ചവ ആയിരുന്നു. റഫി ആലപിച്ച 'പാവോം ചൂലേനെദോ ഫൂലോം കോ ഇനായ് ഹോഗി' യും 'ജൊ ബാത് തുഝ്മെ ഹെ' യും നിത്യഹരിതങ്ങളാണ്. സംഗീതത്തിനുള്ള ആ വര്‍ഷത്തെ 'ഫിലിം ഫെയര്‍' അവാര്‍ഡ് റോഷനെ തേടിയെത്തി 'താജ്മഹലി'ലൂടെ.
ഔ് ലുക്ക് സര്‍വേയില്‍ എക്കാലത്തെയും മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ട 'മന്‍രെ തൂ കാഹെ ന ധീര് ധരെ' എന്ന ഗാനം ഹിന്ദി സിനിമയിലെ ഭജനുകളിലെ കോഹിനൂര്‍ രത്നമാണെന്ന് വാഴ്ത്തപ്പെടുന്നു. റഫിയുടെ ആലാപനരീതിയുടെ മികച്ച ഉദാഹരണമായ ഈ ഗാനം 1964 ല്‍ പുറത്തു വന്ന 'ചിത്രലേഖ' എന്ന സിനിമയിലേതാണ്. സാഹിര്‍ ലുധിയാന്‍വിയുടെ മികച്ച വരികള്‍ റഫിയുടെ സാന്ദ്രമായ സ്വരത്തിലൂടെ പുറത്തു വന്നപ്പൊള്‍ ഹിന്ദി സിനിമ കണ്ട എക്കാലത്തെയും  മികച്ച ഗാനം എന്ന്  പില്‍ക്കാലത്ത്  കൊണ്ടാടപ്പെട്ട ആ ഗാനത്തെ ആസ്വാദകര്‍ ഹൃദയങ്ങളില്‍ ഏറ്റുവാങ്ങി. കടുത്ത ഹൃദ്രോഗി ആയിരുന്ന  റോഷന്‍െറ അന്ത്യം 1967 നവംബര്‍ 16 നായിരുന്നു.അപ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും അമ്പത്. വളരെ കുറച്ച ഗാനങ്ങളെ നല്‍കിയുള്ളുവെങ്കിലും അവ എക്കാലവും നിലനില്‍ക്കുന്നവ ആയിരുന്നു എന്നതാണ് ഒരു കലാകാരന്‍ എന്ന നിലയിലുള്ള അദ്ദേഹിന്റെപ്രസക്തി. അദ്ദേഹിന്റെമരണത്തിനു 40 വര്‍ഷത്തിനു ശേഷവും ആ പ്രതിഭ സ്യഷ്ടിച്ച ഗാനം ഏറ്റവും മികച്ചതായി വീണ്ടും കണ്ടെടുക്കപ്പെടുന്നത് ആ പ്രസക്തിയുടെ തെളിവെന്ന് ഓരോ ആസ്വാദകനും അറിയുന്നു.

റോഷന്റെമികച്ച പത്ത·് പാട്ടുകള്‍

സിന്ദഗീ ഭര്‍ നഹി ഭൂലേഗി വൊ ബര്‍സാത്ത് കി രാത്ത് /1960/ ബര്‍സാത്ത് കി രാത്ത്
ബഹാരോം കി മന്‍സില്‍ രാഹി/1962/ആര്‍തി
ജൊ വാദാ കിയാ വോ/1963/ താജ്മഹല്‍
പാവോം ചൂലേനെദോ ഫൂലോം കോ ഇനായത്ത് ഹോഗി/1963/ താജ്മഹല്‍
ജൊ ബാത് തുഝ്മെ ഹെ/1963/താജ് മഹല്‍
മന്‍രെ തൂ കാഹെ ന ധീര് ധരെ/1964/ചിത്രലേഖ
ഓ രെ താല്‍ മിലെ/1968/അനോഖീ രാത്
മേനെ ഷായദ് തുമെ പെഹലെ/1960/ ബര്‍സാത്ത് കി രാത്ത്
അബ് ക്യാ മിസാല്‍ ദൂന്‍/1962/ആര്‍തി
ദില്‍ ജോന കെഹ സകാ/1965/ബീഗി രാത്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആശങ്ക അടിസ്ഥാനരഹിതം -ജില്ലാ കലക്ടര്‍

Posted: 15 Nov 2012 01:26 AM PST

കാസര്‍കോട്: ദേശീയ മനുഷ്യാവകാശ കമീഷന്‍െറ ശിപാര്‍ശപ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതില്‍നിന്ന് പലരും ഒഴിവാക്കപ്പെടുന്നുവെന്ന ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അനുവദിച്ച ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം ആശങ്ക അടിസ്ഥാനരഹിതമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ പെന്‍ഷന്‍, സൗജന്യ ചികിത്സ, റേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും. ദുരിതബാധിതരായി മരിച്ചവരുടെ ആശ്രിതര്‍ക്കും പൂര്‍ണമായും കിടപ്പിലായവര്‍ക്കും മനോവൈകല്യമുള്ളവര്‍ക്കും അഞ്ചുലക്ഷം രൂപ വീതവും മറ്റ് ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്ക് മൂന്നുലക്ഷം രൂപ വീതവും ധനസഹായം നല്‍കുന്നതിനാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെട്ട ദുരിതബാധിതരില്‍ പൂര്‍ണമായും കിടപ്പിലായവര്‍, മനോവൈകല്യമുള്ളവര്‍, മറ്റ് ശാരീരിക വൈകല്യമുള്ളവര്‍ എന്നിവരെ കണ്ടെത്തി തരംതിരിക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പട്ടികയില്‍നിന്ന് ആരെയെങ്കിലും ഒഴിവാക്കാനോ നിലവിലുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.

ജില്ലാ ശാസ്ത്ര മേളക്ക് തുടക്കം

Posted: 15 Nov 2012 12:46 AM PST

പയ്യന്നൂര്‍: കാരറ്റിലും ചേമ്പിന്‍െറ തണ്ടിലും ചായം തേച്ച് ബെഡ്ഷീറ്റില്‍ ഡിസൈന്‍ തീര്‍ത്തപ്പോള്‍ അവ വിപണിയിലേതിനോട് കിടപിടിക്കുന്നതായി.
പാട്യം സ്വദേശി ഋത്വികാണ് മറ്റെല്ലാവരും മേശവിരിയില്‍ ഡിസൈന്‍ തീര്‍ത്തപ്പോള്‍ ബെഡ്ഷീറ്റില്‍ ഡിസൈന്‍ ചെയ്ത് വെജിറ്റബ്ള്‍ പ്രിന്‍റിങ് മത്സരത്തില്‍ ശ്രദ്ധേയനായത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ എ ഗ്രേഡ് കിട്ടിയതിന്‍െറ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ജില്ലയില്‍ മത്സരിക്കാനെത്തിയത്. പാനൂര്‍ ചെണ്ടയാട് അബ്ദുറഹ്മാന്‍ സ്മാരക യു.പി സ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ് ഋത്വിക്. മൂന്ന് മണിക്കൂര്‍ സമയം അനുവദിച്ചെങ്കിലും രണ്ടു മണിക്കൂര്‍കൊണ്ടുതന്നെ ഈ മിടുക്കന്‍ ഡിസൈന്‍ ചെയ്തുതീര്‍ത്തു.

ഗണിത ശാസ്ത്രമേള: പയ്യന്നൂരും തളിപ്പറമ്പും
തലശ്ശേരിയും മാടായിയും മട്ടന്നൂരും ചാമ്പ്യന്മാര്‍
പയ്യന്നൂര്‍: പയ്യന്നൂരില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഗണിതശാസ്ത്ര മേള പൂര്‍ത്തിയായപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 96 പോയന്‍റ് നേടി ആതിഥേയരായ പയ്യന്നൂര്‍ ഉപജില്ല ചാമ്പ്യന്മാരായി. 93 പോയന്‍േറാടെ പാനൂര്‍ ഉപജില്ലക്കാണ് രണ്ടാംസ്ഥാനം.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 93 പോയന്‍റ് നേടിയ പാനൂര്‍ ഉപജില്ല ഒന്നാംസ്ഥാനം നേടിയപ്പോള്‍ 90 പോയന്‍റുള്ള തളിപ്പറമ്പ് നോര്‍ത്തിനാണ് രണ്ടാംസ്ഥാനം. യു.പി വിഭാഗത്തില്‍ 21 വീതം പോയന്‍റുകള്‍ നേടി മാടായിയും തലശ്ശേരി നോര്‍ത്തും കിരീടം പങ്കിട്ടു. 18 പോയന്‍റുള്ള മട്ടന്നൂരിനാണ് രണ്ടാംസ്ഥാനം.
ഗണിതശാസ്ത്രമേള എല്‍.പി വിഭാഗത്തില്‍ തലശ്ശേരി നോര്‍ത്ത് ഉപജില്ലയാണ് ഓവറോള്‍ ചാമ്പ്യന്മാരായത്. ഇവര്‍ക്ക് 40 പോയന്‍റുണ്ട്. 30 പോയന്‍റുകളുള്ള തലശ്ശേരി സൗത്തിനാണ് രണ്ടാംസ്ഥാനം. പ്രവൃത്തിപരിചയ മേള യു.പി വിഭാഗം പൂര്‍ത്തിയായപ്പോള്‍ മാടായി ഉപജില്ല ചമ്പ്യന്മാരായി. കണ്ണൂര്‍ നോര്‍ത്തിനാണ് രണ്ടാംസ്ഥാനം. എല്‍.പി വിഭാഗത്തില്‍ തലശ്ശേരി നോര്‍ത്ത് ഒന്നും മാടായി ഉപജില്ല രണ്ടും സ്ഥാനം നേടി. മേളയുടെ ഉദ്ഘാടനം പയ്യന്നൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍ സി. കൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.പി. കരുണാകരന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. ഗംഗാധരന്‍, നഗരസഭാംഗങ്ങളായ മണിയറ ചന്ദ്രന്‍, എ.പി. നാരായണന്‍, ഹയര്‍സെക്കന്‍ഡറി കോഓഡിനേറ്റര്‍ ശശിധരന്‍ കുനിയില്‍, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, ഡി.പി.ഒ പി. ചന്ദ്രശേഖരന്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ. രാജന്‍, ദിനേശന്‍ മഠത്തില്‍, വി.കെ. ബാബുരാജ്, സി.വി. ബിനീഷ്, പി. ശ്യാമള, സിസ്റ്റര്‍ എല്‍സമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സി.ആര്‍. വിജയനുണ്ണി സ്വാഗതവും ടി.വി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്തംഗം പ്രഫ. കെ.എ. സരള സമ്മാനദാനം നിര്‍വഹിക്കും. ജില്ലയിലെ വിവിധ ഉപജില്ലകളില്‍നിന്നും 14000ത്തോളം വിദ്യാര്‍ഥികളാണ് മാറ്റുരക്കുന്നത്.

അസമില്‍ അക്രമം തുടരുന്നു; മരണം അഞ്ചായി

Posted: 15 Nov 2012 12:29 AM PST

Image: 

ഗുവാഹത്തി: അസമില്‍ പുതുതായി പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്ന് കൊക്രജാര്‍, ഗോസിയാഗോണ്‍ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊക്രജാറില്‍ ഒരാള്‍ക്ക് ഇന്ന് രാവിലെ കുത്തേറ്റു. മറ്റൊരാളുടെ മൃതദേഹം ഗോസിയാഗോണില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതോടെ ശനിയാഴ്ച മുതല്‍ തുടരുന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
വീണ്ടും അക്രമം തുടങ്ങിയ സാഹചര്യത്തില്‍ സിവില്‍ ഭരണകൂടവും പൊലീസും സ്ഥിഗതികളില്‍ ജാഗ്രത പുലര്‍ത്തിവരികയാണ്. അനധികൃത ആയുധശേഖരങ്ങള്‍ തിരഞ്ഞ് പിടിച്ചെടുക്കുന്നതിന് പ്രത്യേക പൊലീസ് സംഘം രംഗത്തിറങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി നടന്ന രണ്ടു സംഭവങ്ങളില്‍ ഒരുസ്ത്രീ വെടിയേറ്റ് മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്് തീവ്രവാദികള്‍ ആണ് പുതിയ അക്രമങ്ങള്‍ക്ക് പിന്നില്‍ എന്ന് കരുതുന്നു. ആവശ്യമെങ്കില്‍ സൈന്യത്തിന്‍േറയോ അര്‍ധസേനാ വിഭാഗത്തിന്റേയാ സഹായം തേടാന്‍ മുഖ്യമന്ത്രി തരുണ്‍ ഗഗോയ് മുതിര്‍ന്ന പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സമാധാനവും സൗഹാര്‍ദവും കാത്തു സൂക്ഷിക്കാന്‍ അദ്ദേഹം ജനങ്ങളോടഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് പുതിയ അക്രമ സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോഡോകളും അസമിലെ മുസ്ലിം ന്യൂനപക്ഷവും തമ്മില്‍ കഴിഞ്ഞ ആഗ്സ്റ്റില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ 90പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈപശ്ചാത്തലത്തില്‍ അസമിലെ പുതിയ അക്രമസംഭവങ്ങളെ ആശങ്കയോടെയാണ് നിരീക്ഷകര്‍ കാണുന്നത്.

സെവാഗിന് സെഞ്ച്വറി

Posted: 15 Nov 2012 12:10 AM PST

Image: 

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ളണ്ട് ക്രിക്കറ്റ് ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗിന് സെഞ്ച്വറി. 90 പന്തിലാണ് സെവാഗ് സെഞ്ച്വറിയടിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു. സെവാഗിനെയും ഗൗതം ഗംഭീറിനെയുമാണ് ക്യാപ്റ്റന്‍ ധോണി ഓപണര്‍മാരായി രംഗത്തിറക്കിയത്. 45 റണ്ണെടുത്ത് ഗംഭീര്‍ പുറത്തായെങ്കിലും സെവാഗ് മികച്ച കളി പുറത്തെടുത്തു.

ടീമുകള്‍:
ഇന്ത്യ: എം.എസ്. ധോണി (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, സചിന്‍ ടെണ്ടുല്‍കര്‍, വിരാട് കോഹ്ലി, യുവരാജ് സിങ്, ചേതേശ്വര്‍ പൂജാര, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, പ്രഗ്യാന്‍ ഓജ, സഹീര്‍ഖാന്‍, അജിന്‍ക്യ രഹാനെ, ഹര്‍ഭജന്‍സിങ്, ഇശാന്ത് ശര്‍മ, മുരളി വിജയ്, അശോക് ദിന്‍ഡ.
ഇംഗ്ളണ്ട്: അലിസ്റ്റര്‍കുക്ക് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്സണ്‍, ഇയാന്‍ ബെല്‍, ടിം ബ്രെസ്നാന്‍, നിക്കോംപ്റ്റണ്‍, സ്റ്റീവന്‍ ഫിന്‍, സമിത് പട്ടേല്‍, കെവിന്‍ പീറ്റേഴ്സണ്‍, മാറ്റ് പ്രിയര്‍, ഗ്രേയം സ്വാന്‍, ജൊനാഥന്‍ ട്രോട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ഗ്രഹാം ഒനിയന്‍സ്, ഇയോന്‍ മോര്‍ഗന്‍, മോണ്ടി പനേസര്‍, സ്റ്റുവര്‍ട്ട് മീക്കര്‍.

ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; മൂന്ന് മരണം

Posted: 14 Nov 2012 11:39 PM PST

Image: 

ഗസ്സ സിറ്റി: ഇസ്രായേല്‍ സൈന്യം വ്യാഴാഴ്ചയും ഗസ്സയില്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ, മൂന്ന് ദിവസത്തിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 11 ആയി. നൂറിലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച നടന്ന കാബിനറ്റില്‍ ഗസ്സയില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. യു.എന്‍ അംഗത്വത്തിനായി ഫലസ്തീന്‍ വീണ്ടും ശ്രമമാരംഭിച്ചതോടെയാണ് ഇസ്രായേല്‍ വീണ്ടും ഗസ്സയില്‍ വ്യോമാക്രമണം ശക്തമാക്കിയത്.

നുണ പരിശോധനക്ക് തയ്യാറല്ലെന്ന് എം.എം മണി

Posted: 14 Nov 2012 11:19 PM PST

Image: 

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ നുണപരിശോധനക്ക് തയ്യാറല്ലെന്ന് സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. ക്രൈം ഡിറ്റാച്ച്മെന്‍റ് എസ്.പി സന്തോഷ് കുമാറിന് എഴുതിയ കത്തിലാണ് മണി ഇക്കാര്യം അറിയിച്ചത്. തനിക്ക് 69 വയസ്സായെന്നും പല വിധ രോഗങ്ങള്‍ക്കും ചികില്‍സയില്‍ ആണെന്നും അറിയിച്ച മണി ആരോഗ്യപരമായ കാരണങ്ങളാല്‍ നുണപരിശോധനക്ക് വിധേയനാവാന്‍ കഴിയില്ലെന്നും എഴുതി. നുണ പരിശോധന ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ പൊലീസിനോട് സഹകരിക്കാനാവില്ല. മുന്‍ അഡ്വക്കേറ്റ് ജനറല്‍ എന്‍.കെ ദാമോദരന്റെ നിയമോപദേശം തേടിയതിന് ശേഷമാണ് മണി അന്വേഷണ സംഘത്തിന് മറുപടി നല്‍കിയത്. അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ മണി നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതെ തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.

ക്വാറി, ക്രഷര്‍, സിമന്‍റ് സമരം ഇന്നു മുതല്‍

Posted: 14 Nov 2012 11:08 PM PST

സുല്‍ത്താന്‍ ബത്തേരി: കരിങ്കല്‍ ക്വാറി, ക്രഷര്‍ ഉടമകളും സിമന്‍റ് വ്യാപാരികളും ഇന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. സംസ്ഥാനതല പ്രക്ഷോഭത്തിന്‍െറ ഭാഗമായി ജില്ലയിലെ മുഴുവന്‍ കരിങ്കല്‍ ക്വാറികളും ക്രഷറുകളും സിമന്‍റ് വ്യാപാര സ്ഥാപനങ്ങളും ഇന്നു മുതല്‍ നിശ്ചലമാകും.
ഓള്‍ കേരള ലൈസന്‍സ്ഡ് ക്വാറി ഓണേഴ്സ് അസോസിയേഷന്‍, ഓള്‍ കേരള കരിങ്കല്‍ ക്വാറി അസോസിയേഷന്‍, ഓള്‍ കേരള ക്രഷര്‍ ഓണേഴ്സ് അസോസിയേഷന്‍, രജിസ്ട്രേഡ് മെറ്റല്‍ ക്രഷര്‍ ഓണേഴ്സ് അസോസിയേഷന്‍ എന്നിവ ഉള്‍പ്പെട്ട ക്രഷര്‍, ക്വാറി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് കരിങ്കല്‍ മേഖലയിലെ സമരം. ഈ രംഗത്ത് അടുത്ത കാലത്ത് കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍മൂലം സംസ്ഥാനത്ത് ആകെയുള്ള 3,600 ക്വാറികളില്‍ 1000ത്തിലധികം പൂട്ടിക്കഴിഞ്ഞു. നിലവിലുള്ള പെര്‍മിറ്റിന്‍െറ കാലാവധി തീരുന്ന മുറക്ക് മറ്റു ക്വാറികളും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.
വയനാട്ടില്‍ മാത്രം ശരാശരി ആയിരത്തോളം ലോഡ് കരിങ്കല്ലാണ് 120 ക്വാറികളില്‍നിന്നായി ഉല്‍പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ 15ഓളം ക്വാറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വയനാട്ടില്‍ മഴക്കാലത്തിനുശേഷം സീസണ്‍ ആരംഭിക്കുകയാണ്. കല്ല്, മെറ്റല്‍, മണല്‍, ചെങ്കല്ല് എന്നിവ കിട്ടാതാവുന്നതോടെ നിര്‍മാണ മേഖല സ്തംഭിക്കും. ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കാല്‍ലക്ഷത്തോളം കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. നിലവിലുള്ള രീതിയില്‍ മൈനിങ് ആന്‍ഡ് പൊലൂഷന്‍ പെര്‍മിറ്റ് അനുവദിക്കണമെന്നാണ് ക്വാറി ഉടമകളുടെ ആവശ്യം. നോട്ടിഫൈഡ് ഗുഡ്സ് പട്ടികയില്‍ പെടുത്തി സിമന്‍റ് വ്യാപാരികളെ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സിമന്‍റ് വ്യാപാരികളുടെ സമരം. വികസന പ്രതിസന്ധിയോടൊപ്പം സാമ്പത്തിക മാന്ദ്യവും അതിരൂക്ഷമായ ജില്ലയില്‍ നിര്‍മാണ രംഗത്തെ സ്തംഭനവും തൊഴില്‍ പ്രതിസന്ധിയും സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കും.

പുതുമകളുടെ ദായോം പന്ത്രണ്ടും

Posted: 14 Nov 2012 10:59 PM PST

Image: 

കാമറയ്ക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് ദായോം പന്ത്രണ്ടും. പുതുമയാര്‍ന്ന ചിത്രങ്ങള്‍ ആഗ്രഹിക്കുന്ന കോഴിക്കോട്ടെ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായ ടെമ്പോറ ടാക്കീസാണ് ഈ ചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹര്‍ഷദാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
അഞ്ചുപേര്‍ ഒരു പ്രത്യേക ദൗത്യവുമായി ഹൈറേഞ്ചിലൂടെ നടത്തുന്ന യാത്രയുടെ കഥയാണ് ഈ റോഡ് മൂവി പറയുന്നത്. ആ യാത്രയില്‍ അപ്രതീക്ഷിതമായി അവര്‍ക്കൊപ്പം ചേരുന്നയാള്‍ ഈ ചെറുപ്പക്കാരുടെ യാത്രയും, ജീവിതവും കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്നു.
നാടകരംഗത്തുനിന്നുള്ള അബു, ഉക്രൂ.ഡി.പോഷിണി, ലുഖ്മാന്‍, അഖില്‍വി, മനീഷ് ആചാരി, ഷിന്‍ഡോസ്റ്റാന്‍ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളിന്റെനേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍വെച്ചാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. പൊള്ളാച്ചി, വാള്‍പ്പാറ എന്നിവടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
ഛായാഗ്രണം-കണ്ണന്‍ പട്ടേരി, പ്രൊഡക്ഷന്‍ ഡിസൈനര്‍-ശശി പൊതുവാള്‍, ചീഫ് അസേസിയേറ്റ് ഡയറക്ടര്‍-ആസാദ് അലവില്‍, സംഭാഷണം-മുഹ്സിന്‍ പരാരി, ഗാനങ്ങള്‍-അഖില്‍വി, ഗാനരചന-ഡോ.പ്രസാദ്, എഡിറ്റിംഗ്-അഭിജിത്ത് എടയത്ത്, സ്റ്റില്‍സ്-ഷാജി നാഥന്‍, ചമയം-സുമ്പര്‍ലാല്‍

ഖത്തര്‍ എയര്‍വെയ് സിന് അഭിമാനമായി ‘ഡ്രീംലൈനര്‍’ പറന്നിറങ്ങി

Posted: 14 Nov 2012 10:45 PM PST

Image: 

ദോഹ: ഖത്തര്‍ എയര്‍വെയ്സ് കുടുംബത്തിലേക്ക് അഭിമാനത്തിന്‍െറ സ്വപ്നരേഖയായി ലോകത്തിലെ ഏറ്റവും അത്യാധുനിക വിമാനമായ ബോയിംഗ് 787 ഡ്രീംലൈനര്‍ പറന്നിറങ്ങി. അംഗീകാരങ്ങളും അസാധാരണ നേട്ടങ്ങളും കൊണ്ട് കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടയില്‍ ആഗോള വ്യോമയാന ഭൂപടത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ ഖത്തര്‍ എയര്‍വെയ്സ് 787 ഡ്രീംലൈനര്‍ സ്വന്തമാക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ വിമാനക്കമ്പനിയായി. സിയാറ്റിലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 13 മണിക്കൂര്‍ യാത്ര പിന്നിട്ട് നേരത്തെ നിശ്ചയിച്ചതിലും വൈകി ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ റണ്‍വേ തൊട്ടത്. വിവിധ രാജ്യങ്ങളുടെ അംബാഡര്‍മാര്‍, എയര്‍ലൈന്‍-എയര്‍പോര്‍ട്ട് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യോമയാനരംഗത്തെ മറ്റ് ഉന്നതവ്യക്തിത്വങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഡ്രീംലൈനറിനെ വരവേറ്റു. ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിറും മാധ്യമപ്രവര്‍ത്തകരും ബോയിംഗ് കമ്പനി അധികൃതരും നൂറോളം യാത്രക്കാരും സിയാറ്റിലില്‍ നിന്ന് ദോഹക്കുള്ള ആദ്യയാത്രയില്‍ വിമാനത്തിലുണ്ടായിരുന്നു.
ഖത്തര്‍ എയര്‍വെയ്സ് പൈലറ്റുമാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിചയപ്പെടുന്നതിനായി ഏതാനും ദിവസം വിമാനം ദോഹ എയര്‍പോര്‍ട്ടിലുണ്ടാകും. തുടര്‍ന്ന് ഈ മാസം 20 മുതല്‍ ഏതാനും ആഴ്ചത്തേക്ക് ദോഹ-ദുബൈ സര്‍വീസ് നടത്തിയശേഷം ലണ്ടന്‍ ഹീത്രോ സര്‍വീസിനായിരിക്കും വിമാനം ഉപയോഗിക്കുകയെന്ന് തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ അക്ബര്‍ അല്‍ ബാകിര്‍ അറിയിച്ചു. 60 ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്കാണ് ഖത്തര്‍ എയര്‍വെയ്സ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. അടുത്ത ആറാഴ്ചക്കകം നാലെണ്ണം കൂടി ലഭിക്കും. ഇവ ദല്‍ഹി, ഫ്രാങ്ക്ഫര്‍ട്ട്, സൂറിച്ച് തുടങ്ങിയ റൂട്ടുകളിലെ സര്‍വീസിന് ഉപയോഗിക്കും. ഖത്തറിനെയും അവിടുത്തെ ജനങ്ങളെയും ഖത്തര്‍ എയര്‍വെയ്സിനെയും സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണെന്ന് ബാകിര്‍ അഭിപ്രായപ്പെട്ടു. അടുത്തതലമുറ വിമാനങ്ങളായ ഡ്രീംലൈനറുകള്‍ ഇന്ധനക്ഷമതയും കുറഞ്ഞ പ്രവര്‍ത്തനച്ചെലവും കൊണ്ട് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഏറ്റവും അനുയോജ്യവും വ്യത്യസ്തമായ യാത്രാനുഭവം സമ്മാനിക്കുന്നവയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഹ-ദുബൈ ഡ്രീംലൈനര്‍ സര്‍വീസിലേക്ക് ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാമെന്നും അല്‍ ബാകിര്‍ പറഞ്ഞു.
പ്രവര്‍ത്തനക്ഷമതക്കും സുഖകരമായ യാത്രക്കും പേരുകേട്ട ഡ്രീംലൈനര്‍ വ്യോമയാന വ്യവസായ രംഗത്ത് ഇതിനം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞതായി പത്രസമ്മേളനത്തില്‍ സംസാരിച്ച ബോയിങ് കൊമേഴ്സ്യല്‍ വൈസ് പ്രസിഡന്‍റ് (ഇന്‍റര്‍നാഷനല്‍ സെയില്‍സ്, മിഡില്‍ ഈസ്റ്റ്) മാര്‍ട്ടി ബെന്‍ട്രോട്ട് പറഞ്ഞു. 2007 മുതല്‍ ബോയിങുമായി വ്യപാര ബന്ധമുള്ള ഖത്തര്‍ എയര്‍വെയ്സ് 777 ഇനത്തില്‍പ്പെട്ട 31 വിമാനങ്ങള്‍ ഇതിനകം കമ്പനിയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്.

ആഡംബരങ്ങളുടെ ആകാശയാത്ര
ദോഹ: ആകാശയാത്രയെ അങ്ങേയറ്റം ആഡംബരപൂര്‍ണമാക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് ബോയിങ് 787 വിമാനത്തെ വ്യത്യസ്തമാക്കുന്നത്. യാത്രക്കാരന്‍െറ ആരോഗ്യത്തിനും സൗകര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപകല്‍പന ചെയ്തിട്ടുള്ള ഡ്രീംലൈനര്‍ മറ്റേത് വിമാനത്തേക്കാളും 30 ശതമാനം കൂടുതല്‍ ഇന്ധക്ഷമത ഉറപ്പാക്കുന്നു.
ബിസിനസ് ക്ളാസില്‍ 254ഉം ഇക്കോണമിയില്‍ 232ഉം സീറ്റാണ് വിമാനത്തിലുള്ളത്. 166 അടിയും ഒരു ഇഞ്ചുമാണ് വിമാനത്തിന്‍െറ നീളം. ബിസിനസ് ക്ളാസില്‍ 1-2-1 എന്ന ക്രമത്തിലും ഇക്കോണമിയില്‍ 3-3-3 എന്ന ക്രമത്തിലും സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു. റൂട്ടിനെക്കുറിച്ചും വിമാനത്തെക്കുറിച്ചുമുള്ളള പൂര്‍ണവിവരങ്ങള്‍ ലഭ്യമാക്കാന്‍ വിശാലമായ ഡിസ്പ്ളെയാണ് ഒരുക്കിയിരിക്കുന്നത്. ഓരോ യാത്രക്കാരനും സുഖകരമായ യാത്രക്ക് ആവശ്യമായ സ്ഥലസൗകര്യം, എല്‍.ഇ.ഡി ലൈറ്റിങ് സംവിധാനം, വലിയ ജനാലകള്‍, സീറ്റ് ജനാലക്കരികില്‍ അല്ലെങ്കില്‍ പോലും വിശാലമായ പുറം കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള ക്രമീരണം എന്നിവയെല്ലാം ഡ്രീംലൈനറുടെ പ്രത്യേകതകളാണ്. ആയിരത്തിലധികം സിനിമകളും പ്രോഗ്രാമുകളും ശ്രവ്യവിനോദങ്ങളും ഉള്‍പ്പെടുത്തി ഐടച്ച് കണ്‍ട്രോള്‍ യൂണിറ്റ്, ഐപോര്‍ട്ട്, യു.എസ്.ബി പോര്‍ട്ട്, റിമോട്ട് ഡാറ്റ ഔ്ലറ്റ്, കൈവശമുള്ള സാധന സാമഗ്രികള്‍ സൂക്ഷിക്കാന്‍ ആവശ്യത്തിന് സ്ഥലസൗകര്യം, ഉയര്‍ന്ന വേഗതയുള്ള ഇന്‍റര്‍നെറ്റ് വൈഫൈ കണക്ടിവിറ്റി എന്നിവയെല്ലാം ഡ്രീംലൈനറിലെ യാത്രയെ വ്യത്യസ്ത അനുഭവമാക്കുന്നു. പ്രവാസി ഇന്ത്യക്കാര്‍ക്കായി വൈകാതെ ഡ്രീംലൈനര്‍ ദല്‍ഹിക്കും പറന്നുതുടങ്ങും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP