നടരാജനെതിരെ നടപടി വരും Madhyamam News Feeds | ![]() |
- നടരാജനെതിരെ നടപടി വരും
- വൈക്കത്ത് ജലാശയങ്ങളില്‍ കക്കൂസ്മാലിന്യം തള്ളുന്നു
- കനത്ത മഴ: 400 വീടുകള്‍ വെള്ളത്തില്‍
- മഴയില്‍ നഗരം മുങ്ങി
- ഹാപ്പി ബര്‍ത്ത് ഡെ ഷാരൂഖ്
- എസ്.ഐ യുടെ സ്ഥലം മാറ്റം; ലീഗ് -കോണ്‍. തര്‍ക്കം മറനീക്കി പുറത്തേക്ക്
- മായാപുരം ക്വാറി: സര്‍ക്കാറിന് നഷ്ടം ലക്ഷങ്ങള്‍
- ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ മുഴുവന്‍ ഷട്ടറുകളും അടച്ചു
- ഇന്‍ഫോസിസില്‍ വന്‍ ചെലവ് ചുരുക്കല്‍
- പേടിക്കണം, കവര്‍പാലിനെയും
Posted: 02 Nov 2012 12:06 AM PDT Image: ![]() തിരുവനന്തപുരം: ഭൂമിദാനകേസില്‍ നിന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കാന്‍ വിജിലന്‍സ് ഡിവൈ.എസ്.പിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് വിവരാവകാശ കമീഷണര്‍ കെ. നടരാജനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് മുന്‍ ഡി.ഐ.ജിയായിരുന്ന നടരാജന്‍െറ പ്രവൃത്തിയെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് എ.ഡി.ജി.പി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നാണ് പറയുന്നത്. നടരാജനെ സസ്പെന്‍റ് ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ നല്‍കിയതായും അറിയുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച സര്‍ക്കാര്‍ നടപടിയെടുക്കും മുമ്പ് നിയമോപദേശം തേടാനും തീരുമാനിച്ചു. നിയമോപദേശം ലഭിച്ച ശേഷം ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. വിവരാവകാശ കമീഷണര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഗവര്‍ണര്‍ക്കാണ് അധികാരം. |
വൈക്കത്ത് ജലാശയങ്ങളില്‍ കക്കൂസ്മാലിന്യം തള്ളുന്നു Posted: 01 Nov 2012 11:52 PM PDT വൈക്കം: താലൂക്കിന്‍െറ പ്രധാന നിരത്തുവക്കിലും ജലാശയങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും കക്കൂസ് മാലിന്യവും മാംസാവശിഷ്ടങ്ങളും തിങ്ങി. കഴിഞ്ഞ ദിവസം അംബിക മാര്‍ക്കറ്റിന് സമീപം പാടത്ത് രാത്രി കക്കൂസ്മാലിന്യം തള്ളി. തണ്ണീര്‍മുക്കം ബണ്ടിന്‍െറ വെള്ളൂര്‍ ഭാഗത്ത് മണ്‍ചിറയോട് ചേര്‍ന്ന് മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. കഴിഞ്ഞമാസം തലയാഴം, തോട്ടകം പാടശേഖരത്ത് ടാങ്കില്‍ കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടിയിരുന്നു. ഇത്തിപ്പുഴ, മുറിഞ്ഞപുഴ പാലങ്ങള്‍ക്ക് സമീപം പുഴയോരത്ത് തോട്ടുവക്കത്ത് വലിയാനപ്പുഴയും സമീപത്ത് കരിയാറില്‍, വെള്ളൂര്‍ കൈപ്പുഴമുട്ട് അച്ചിനകം ഭാഗങ്ങളിലും രാത്രിയില്‍ മാലിന്യം നിക്ഷേപം പതിവാണ്. ഒഴിഞ്ഞ കോണുകളില്‍ രാത്രിയുടെ മറവില്‍ നടത്തുന്ന നിയമലംഘനം ജനവാസ കേന്ദ്രങ്ങളില്‍ പതിവായതോടെയാണ് ജനരോഷം ഉയര്‍ന്നത്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നടപടിക്ക് ചില പൊലീസുകാരുടെ പിന്‍ബലവും ഉണ്ടെന്ന് ആരോപണമുണ്ട്. എറണാകുളം, ചേര്‍ത്തല ഭാഗങ്ങളില്‍നിന്നുപോലും ഈ ഭാഗത്ത് മാലിന്യം എത്തിക്കുന്നതായി പറയുന്നു. ജലാശയങ്ങളില്‍ നിക്ഷേപിച്ചശേഷം കടന്നുകളയുകയാണ്. ആരോഗ്യവകുപ്പും പൊലീസും സത്വര നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാണ്. |
കനത്ത മഴ: 400 വീടുകള്‍ വെള്ളത്തില്‍ Posted: 01 Nov 2012 11:35 PM PDT അരൂര്‍: തോരാതെ പെയ്ത മഴയില്‍ അരൂര്‍, എഴുപുന്ന മേഖലയില്‍ 400 ഓളം വീടുകള്‍ വെള്ളത്തിലായി. വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ വീണ് വീടുതകര്‍ന്നു. വൈദ്യുതി വിതരണം മണിക്കൂറുകളോളം നിലച്ചു. അരൂര്‍ ഗ്രാമപഞ്ചായത്തില്‍ മാര്‍ക്കണ്ഡേയം, പൂതുവള്ളിത്തറ എന്നീ പ്രദേശങ്ങളിലെ നൂറോളം വീടുകള്‍ വെള്ളത്തിലായി. |
Posted: 01 Nov 2012 11:06 PM PDT കൊച്ചി: ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി പെയ്ത മഴയില്‍ എറണാകുളം നഗരത്തിന്‍െറ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മുഴുവന്‍ വെള്ളക്കെട്ടിലായിയിരുന്നു. പ്ളാറ്റ്ഫോമില്‍ മുട്ടറ്റം വെള്ളത്തിലാണ് യാത്രക്കാര്‍നിന്നത്. കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലെ കടകളിലും വെള്ളം കയറി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ വീടുകളിലും വെള്ളം കയറി. റെയില്‍വേ ട്രാക്കിന് സമീപത്തെ നൂറോളം വീടുകളും മുട്ടോളം വെള്ളത്തിലായിരുന്നു. വീട്ടുപകരണങ്ങള്‍ പലതും നശിച്ചു. രാത്രി അപ്രതീക്ഷിതമായി പെയ്ത മഴയായതിനാല്‍ മുന്‍കരുതല്‍ പോലും സാധ്യമായില്ല. താമസക്കാര്‍ തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് മാറി. |
Posted: 01 Nov 2012 11:00 PM PDT Image: ![]() ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖിന് ഇന്ന് 46ാം പിറന്നാള്‍. എസ്.ആര്‍.കെയുടെ പിറന്നളാഘോഷം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. എന്നാല്‍ ബി'ടൗണിലെ പതിവ് ബര്‍ത്ത് ഡേ പാര്‍ട്ടികളില്‍ താത്പര്യമില്ലാത്ത ഷാരൂഖ് ഈ ദിവസം കുട്ടികളോടും കുടുംബത്തോടുമൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഗോഡ്ഫാദര്‍ യാഷ് ചോപ്രയില്ലാത്ത ആദ്യ പിറന്നാള്‍ കൂടിയാണ് താരത്തിനിത്. ഷാരൂഖും യാഷ് ചോപ്രയും ഒന്നിച്ച അവസാനചിത്രം ജബ് തക് ഹേ ജാന്‍ അടുത്ത ആഴ്ച റിലീസ് ചെയ്യാനിരിക്കയാണ്. 1965 നവംബര്‍ രണ്ടിന് ദല്‍ഹിയിലെ ഒരു യാഥാസ്തിക പഠാന്‍ കുടുംബത്തിലായിരുന്നു കിങ് ഖാന്റെ ജനനം. പഠന ശേഷം ചില ടെലിവിഷന്‍ പരമ്പരകളിലാണ് ആദ്യം അഭിനയച്ചത്. 1992ല്‍ ഷാരൂഖിന്റെ ആദ്യ ചിത്രം ദീവാന പുറത്തിറങ്ങി. കരിയറിന്റെആദ്യകാലങ്ങളില്‍ പുറത്തിറങ്ങിയ ഡര്‍, ബാസീഗര്‍, അന്‍ജാം തുടങ്ങിയ ചിത്രങ്ങളില്‍ നെഗറ്റീവ് വേഷങ്ങളില്‍ തിളങ്ങിയ ഷാരൂഖ് പിന്നീട് ബോളിവുഡിലെ പ്രണയ ചക്രവര്‍ത്തിയുടെ കിരീടം ചൂടുന്ന കാഴ്ചയാണ് കാണാനായത്. 1995ല്‍ പുറത്തിറങ്ങിയ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ തകര്‍ത്തത് അതുവരെയുണ്ടായിരുന്ന ബോക്സ് ഓഫീസ് റെക്കോര്‍ഡുകളായിരുന്നു. ദില്‍ തോ പാഗല്‍ ഹേ(1997), കുച് കുച് ഹോതാ ഹെ(1998) തുടങ്ങിയ ചിത്രങ്ങളുടെ വന്‍വിജയം ഷാരൂഖിന് ബോളിവുഡിലെ കിങ് ഓഫ് റൊമന്‍സ് പദവി നേടിക്കൊടുത്തു. ഇതോടൊപ്പം തന്നെ സ്വദേശ്, ഛക് ദേ ഇന്ത്യ, മൈ നെയിം ഈസ് ഖാന്‍ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങള്‍ ഷാരൂഖിനെ ഇന്ത്യന്‍ സിനിമയിലെ ജനപ്രിയ താരമാക്കി മാറ്റി. പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ഷാരൂഖിനെ തേടിയെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ആരാധകരും താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തും. |
എസ്.ഐ യുടെ സ്ഥലം മാറ്റം; ലീഗ് -കോണ്‍. തര്‍ക്കം മറനീക്കി പുറത്തേക്ക് Posted: 01 Nov 2012 10:58 PM PDT പുന്നയൂര്‍ക്കുളം: വടക്കേക്കാട് എസ്.ഐ സജിന്‍ ശശിയെ സ്ഥലം മാറ്റുന്നതിനെ ചൊല്ലിയുള്ള മുസ്ലിംലീഗ് -കോണ്‍ഗ്രസ് എ വിഭാഗം നേതൃത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തേക്ക്. എസ്.ഐയെ സംരക്ഷിക്കുന്നത് പുന്നയൂരിലെ കോണ്‍ഗ്രസ് എ വിഭാഗം ജില്ലാ നേതാവാണെന്ന തിരിച്ചറിവാണ് ലീഗ് അണികളെയും നേതൃത്വത്തെയും ഒരുപോലെ പ്രകോപിപ്പിച്ചത്. സമ്മര്‍ദതന്ത്രത്തിന്‍െറ ഭാഗമായി ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം കൊണ്ടുവരുന്നതുള്‍പ്പെടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ലീഗ് നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞു. എസ്.ഐയെ വിട്ട് ലീഗ് അണികളെ കള്ളക്കേസില്‍ കുടുക്കുന്നത് എ വിഭാഗം നേതാവാണെന്ന് ലീഗ് നേരത്തേ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്ന് എസ്.ഐയെ തീവ്രവാദബന്ധം ആരോപിച്ച് മാറ്റാന്‍ ലീഗ് നേതൃത്വം ശ്രമിച്ചിരുന്നു. |
മായാപുരം ക്വാറി: സര്‍ക്കാറിന് നഷ്ടം ലക്ഷങ്ങള്‍ Posted: 01 Nov 2012 10:45 PM PDT പാലക്കാട്: ധോണി മായാപുരത്ത് അനധികൃത സ്വകാര്യക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് സര്‍ക്കാറിന് ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടാക്കിയതായി പ്രാഥമിക വിവരം. |
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ മുഴുവന്‍ ഷട്ടറുകളും അടച്ചു Posted: 01 Nov 2012 10:25 PM PDT പൊന്നാനി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ മുഴുവന്‍ ഷട്ടറുകളും വ്യാഴാഴ്ച രാവിലെ അടച്ചു. 70 ഷട്ടറുകളാണ് ചമ്രവട്ടം റെഗുലേറ്ററിനുള്ളത്. ഇതില്‍ 60 ഷട്ടറുകള്‍ നേരത്തേ അടച്ചിരുന്നു. ബാക്കി പത്ത് ഷട്ടറുകളാണ് ഇന്നലെ അടച്ചത്. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് പുലര്‍ച്ചെ ആറിന് ഷട്ടറുകള്‍ അടച്ചത്. |
ഇന്‍ഫോസിസില്‍ വന്‍ ചെലവ് ചുരുക്കല്‍ Posted: 01 Nov 2012 10:18 PM PDT Image: ![]() ബംഗളൂരു: ഇന്ത്യയിലെ മുന്‍നിര ഐ.ടി കമ്പനികളില്‍ ഒന്നായ ഇന്‍ഫോസിസ് ടെക്നോളജീസില്‍ വന്‍ ചെലവ് ചുരുക്കള്‍ നടപടികള്‍. ഇതിന്‍െറ ഭാഗമായി വിവിധ കാമ്പസുകളില്‍ നിന്ന് റിക്രൂട്ട് ചെയ്ത 1700 ട്രെയിനികളുടെ നിയമനം നീട്ടി. കൂടാതെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വിമാനങ്ങളില്‍ ബിസിനസ് ക്ളാസ് യാത്ര അനുവദിച്ചിരുന്നതും റദ്ദാക്കിയിട്ടുണ്ട്. |
Posted: 01 Nov 2012 09:59 PM PDT Image: ![]() നമ്മുടെ അടുക്കളയിലെത്തുന്ന പാലില്‍ പാല്‍ മാത്രമാണോ ഉള്ളത്? അല്ലെന്നാണ് നമ്മുടെ സര്‍ക്കാര്‍തന്നെ കണ്ടെത്തിയിട്ടുള്ളത്. രാജ്യത്ത് 70 ശതമാനം പാലും മായംകലര്‍ന്നതാണെന്ന പഠനറിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അധികമായിട്ടില്ല. ഡിറ്റര്‍ജന്‍റ്, കൊഴുപ്പ്, പാല്‍പ്പൊടി, ഗ്ളൂക്കോസ് തുടങ്ങി യൂറിയ വരെ പാലില്‍ കണ്ടെത്തി. ഇപ്പോഴിതാ വീടുകളില്‍ പെയിന്‍റിങ്ങിനുപയോഗിക്കുന്ന ‘വൈറ്റ് ഇമല്‍ഷന്‍’ വെള്ളത്തില്‍ കലക്കിവരെ പാലായി നമുക്ക് തരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തികടന്നെത്തുന്ന കവര്‍പാലുകളെ സൂക്ഷിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മായം മായം...തിന്നുന്ന മായം പാസ്ചറൈസേഷന്‍ നല്ലതോ? പ്രഹസനമാകുന്ന പരിശോധനകള്‍ പാക്കറ്റ് പാലില്‍ ശ്രദ്ധിക്കേണ്ടത് |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment