സ്വാഗതം
WELCOME

News Update..

Wednesday, November 7, 2012

നിയമം നടപ്പാക്കിയിട്ടും ഭക്ഷ്യവിഷബാധക്ക് കുറവില്ല Madhyamam News Feeds

നിയമം നടപ്പാക്കിയിട്ടും ഭക്ഷ്യവിഷബാധക്ക് കുറവില്ല Madhyamam News Feeds

Link to

നിയമം നടപ്പാക്കിയിട്ടും ഭക്ഷ്യവിഷബാധക്ക് കുറവില്ല

Posted: 07 Nov 2012 12:38 AM PST

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയെങ്കിലും നടപടികള്‍ കാര്യക്ഷമമാക്കാത്തതിനാല്‍ ഭക്ഷ്യവിഷബാധ ക്രമാതീതമായി വര്‍ധിക്കുന്നു. പരിശോധന കുറഞ്ഞതും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വ്യാപാരികള്‍ വീഴ്ചവരുത്തുന്നതുമാണ് ഭക്ഷ്യവിഷബാധ വര്‍ധിക്കാനിടയാക്കുന്നത്.
തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി മരിച്ചതോടെ ഹോട്ടലുകളില്‍ പരിശോധന വ്യാപകമാക്കിയിരുന്നു. പരിശോധന കാര്യക്ഷമമായതോടെ ഹോട്ടലുടമാ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉള്‍പ്പെടെ നടന്നിരുന്നു. ഭക്ഷ്യസുരക്ഷാ കമീഷണര്‍ വിളിച്ച യോഗത്തില്‍ ഹോട്ടലുടമകള്‍ കമീഷണറോട് തട്ടിക്കയറുകയും രാഷ്ട്രീയ സമ്മര്‍ദമുണ്ടാക്കുകയും ചെയ്തതോടെയാണ് പരിശോധന കുറഞ്ഞത്.
ഒരു മാസത്തിനിടെ സംസ്ഥാനത്ത് നൂറോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അടുത്തിടെയായി മത്സ്യങ്ങളില്‍ അമോണിയ കലര്‍ത്തിയതിനാല്‍ 20ഓളം പേര്‍ ആശുപത്രിയിലായിരുന്നു.
തിരുവനന്തപുരത്ത് നഴ്സിങ് വിദ്യാര്‍ഥികള്‍ക്കും കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും കൂട്ടത്തോടെ വിഷബാധയേറ്റിരുന്നു. ദിനംപ്രതി ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മാനദണ്ഡങ്ങള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പുറത്തിറക്കിയെങ്കിലും പാലിക്കാത്തതാണ് അടിക്കടി ഭക്ഷ്യവിഷബാധ ഉണ്ടാകാനിടയാക്കുന്നത്.
ഭക്ഷ്യവിഷബാധ വര്‍ധിച്ചിട്ടില്ലെന്നും പരാതിയാണ് വര്‍ധിച്ചതെന്നും ഫുഡ്സേഫ്റ്റി കമീഷണറുടെ ചുമതലയുള്ള അനില്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
പരിശോധന കുറഞ്ഞില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മത്സ്യത്തിലെ അമോണിയ കാരണം വിഷബാധയേറ്റുവെന്നത് ശരിയല്ല. പാകം ചെയ്ത ആഹാരത്തിലൂടെ അമോണിയ ശരീരത്തില്‍ പ്രവേശിക്കില്ല. ചീഞ്ഞ മത്സ്യങ്ങളിലെ രോഗാണുക്കളാണ് വിഷബാധക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പീഡനം: ഡിവൈ.എസ്.പിയില്‍നിന്ന് വനിതാ കമീഷന്‍ റിപ്പോര്‍ട്ട് തേടും

Posted: 07 Nov 2012 12:25 AM PST

കൊല്ലം: പീഡനക്കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന യുവതിയുടെ പരാതിയില്‍ ഡിവൈ.എസ്.പിയില്‍നിന്ന് വനിതാ കമീഷന്‍ റിപ്പോര്‍ട്ട് തേടും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമീഷന്‍ മെഗാ അദാലത്തില്‍ പുനലൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് തീരുമാനം.
തന്നെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെതിരെ പരാതി നല്‍കിയെങ്കിലും കാര്യക്ഷമമായ അന്വേഷണം നടത്താനും പ്രതിയെ പിടികൂടാനും പൊലീസ് തയാറാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ കമീഷന്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. തുടര്‍ന്നാണ് കേസിന്‍െറ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും പുനലൂര്‍ ഡിവൈ.എസ്.പിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
ഗാര്‍ഹിക പീഡനം, വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിപ്പിക്കല്‍, സ്ത്രീധന പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളായിരുന്നു അദാലത്തില്‍ പരിഗണക്ക് വന്നവയിലേറെയും. 82 കേസുകളില്‍ 43 എണം തീര്‍പ്പായി. 25 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റി. 14 കേസുകളില്‍ പരാതിക്കാര്‍ ഹാജരായില്ല. പ്രത്യേക കൗണ്ടറുകളില്‍ പരാതികള്‍ കേള്‍ക്കാന്‍ അഭിഭാഷകരുടെ സേവനവും ഏര്‍പ്പെടുത്തിയിരുന്നു. കേസുകളില്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സൗജന്യ നിയമസഹായം പ്രയോജനപ്പെടുത്താന്‍ വനിതകള്‍ തയാറാകണമെന്ന് അദാലത്തിന് നേതൃത്വം നല്‍കിയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി നിര്‍ദേശിച്ചു.
കമീഷന്‍ ഡയറക്ടര്‍ ജേക്കബ് ജോബ്, കൊല്ലം ജില്ലയുടെ ചുമതലയുള്ള കമീഷന്‍ അംഗം ഡോ. കെ.എ. തുളസി, കൊല്ലം വനിതാസെല്‍ പൊലീസ് സി.ഐ അനിത കുമാരി, വനിതാ കമീഷന്‍ സി.ഐ കെ.എം. പ്രസാദ് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

ബസ്,ഓട്ടോ,ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

Posted: 06 Nov 2012 11:39 PM PST

Image: 

തിരുവനന്തപുരം: ബസ്,ഓട്ടോ,ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശകള്‍ക്ക് യോഗം അംഗീകാരം നല്‍കുകയായിരുന്നു. ബസ് ചാര്‍ജ് മിനിമം അഞ്ചു രൂപയില്‍നിന്ന് ആറാക്കി. പതിനൊന്ന് വര്‍ഷത്തിനുശേഷം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയാക്കി വര്‍ധിപ്പിച്ചു. 2001ലാണ് ഏറ്റവുമൊടുവില്‍ വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടിയത്.

ബസ് ചര്‍ജ്ജ് കിലോ മീറ്റിന് 55 പൈസയില്‍ നിന്ന് 58 രൂപയായി വര്‍ദ്ധിപ്പിച്ചു. ഫാസ്റ്റ് പാസഞ്ചര്‍ ബസിന്‍െറ മിനമം ചാര്‍ജ്ജ് എട്ടു രൂപയും സൂപ്പര്‍ ഫാസ്റ്റിന്‍േറത് 12രൂപയും സൂപ്പര്‍ എക്സ്പ്രസിന്‍േറത് 17രൂപയുമാക്കി വര്‍ധിപ്പിച്ചു. ലക്ഷ്വറി വോള്‍വാ ബസ്സുകളുടെ മിനിമം നിരക്ക് 35 രൂപയാക്കി.

നിരക്കു വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. മന്ത്രിസഭായോഗ തീരുമാനത്തെ ബസുടമകളുടെ സംഘടനകള്‍ സ്വാഗതം ചെയ്തു. ഇന്ന് തീരുമാനം ഉണ്ടായില്ലങ്കെില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോവാന്‍ ബസുടമകള്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. നിരക്കു വര്‍ധനക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

വണ്ടിപ്പെരിയാര്‍ സത്രം റോഡ് നന്നാക്കാന്‍ നടപടിയില്ല; അയ്യപ്പഭക്തര്‍ക്ക് ഇത്തവണയും ദുരിത യാത്ര

Posted: 06 Nov 2012 11:24 PM PST

വണ്ടിപ്പെരിയാര്‍: ശബരിമല തീര്‍ഥാടകരുടെ പരമ്പരാഗത പാതയായ വണ്ടിപ്പെരിയാര്‍ മൗണ്ട്-സത്രം റോഡ് അറ്റകുറ്റപ്പണിനടത്താത്തതിനാല്‍ അയ്യപ്പഭക്തരെ ഇത്തവണയും കാത്തിരിക്കുന്നത് ദുരിത യാത്ര.
പുല്ലുമേട് ദുരന്തത്തെ തുടര്‍ന്ന് വള്ളക്കടവ്-കോഴിക്കാനം വഴി പുല്ലുമേട്ടിലേക്കുള്ള കാനന പാതയിലൂടെ ഗതാഗതത്തിന് ഹൈകോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ദുരന്ത അന്വേഷണ കമീഷന്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍നായരാണ് പരമ്പരാഗത പാതയിലൂടെ അയ്യപ്പ ഭക്തരെ പുല്ലുമേട്ടിലെത്തിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ദുരന്തത്തിന്‍െറ രണ്ടാം വാര്‍ഷികം പടിക്കലെത്തി നില്‍ക്കുമ്പോഴും റോഡ് അറ്റകുറ്റപ്പണി നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല.
വണ്ടിപ്പെരിയാര്‍ മുതല്‍ സത്രം വരെ പതിനഞ്ച് കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇവിടെ നിന്ന് കാനന പാതയിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ഭക്തര്‍ക്ക് പുല്ലുമേട്ടിലെത്താന്‍. വണ്ടിപ്പെരിയാര്‍ മുതല്‍ കടശ്ശിക്കടവ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡ് മാത്രമാണ് ടാറിങ് നടത്തിയത്. ബാക്കി ഭാഗത്തെ റോഡില്‍ വന്‍ ഗട്ടറുകള്‍ രൂപപ്പെടുകയും ടാറിങ് പൂര്‍ണമായി ഇളകി മാറിയിരിക്കുകയുമാണ്.
സ്വകാര്യ എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന റോഡിന്‍െറ വീതി കൂട്ടി അറ്റകുറ്റപ്പണി നടത്തുന്നതിന് ഒമ്പത് കോടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, എസ്റ്റേറ്റ് മാനേജ്മെന്‍റ് സ്ഥലം വിട്ടുനല്‍കാന്‍ തയാറാകാത്തത് റോഡുനിര്‍മാണം പ്രതിസന്ധിയിലാക്കി.
വണ്ടിപ്പെരിയാറില്‍ നിന്ന് മൗണ്ട് എസ്റ്റേറ്റ് വരെ ഒരു കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്നുണ്ട്. റോഡിന്‍െറ ശോച്യാവസ്ഥ മൂലം പാതിവഴിയില്‍ ബസ് ബ്രേക്ക് ഡൗണ്‍ ആകല്‍ പതിവാണ്.
നിലവിലെ സാഹചര്യത്തില്‍ സത്രത്തിലേക്ക് അയ്യപ്പഭക്തര്‍ക്കായി സര്‍വീസ് നട ത്താന്‍ കഴിയില്ലെന്നും എന്നാല്‍, വള്ളക്കടവ്-കോഴിക്കാനം വഴി പുല്ലുമേട്ടിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയാറായാല്‍ 50 കട്ചേസ് ബസുകള്‍ സര്‍വീസിനെത്തിക്കാമെന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി. പീരുമേട് താലൂക്ക് സഭയില്‍ റോഡ് പ്രശ്നം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് റോഡ് അറ്റകുറ്റപ്പണി നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ ഇ.എസ്. ബിജിമോള്‍ എം. എല്‍. എ പി.ഡബ്ള്യു.ഡി എക്സി.എന്‍ജിനീയര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. റോഡ് നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കാന്‍ തയാറാകാത്ത മാനേജ്മെന്‍റുകള്‍ക്കെതിരെ തൊഴിലാളികളെ അണിനിരത്തി പണിമുടക്ക് ആരംഭിക്കാനും വിവിധ ട്രേഡ് യൂനിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.

ഉല്‍പ്പാദനച്ചെലവേറി; ഏലംകൃഷി ഹൈറേഞ്ചിന്‍െറ പടിയിറങ്ങുന്നു

Posted: 06 Nov 2012 11:24 PM PST

മൂന്നാര്‍: തൊഴിലാളിക്ഷാമവും ഉല്‍പ്പാദനച്ചെലവും വര്‍ധിച്ചതോടെ ഏലം കൃഷി ഹൈറേഞ്ചിന്‍െറ പടിയിറങ്ങുന്നു. ഉയര്‍ന്ന ഗുണമേന്മയും മികച്ച വിളവും ലഭിച്ചിരുന്ന കേരളത്തിന്‍െറ തനത് ഏലം വിളഞ്ഞിരുന്ന ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെ ഏലത്തോട്ടങ്ങളാണ് പ്രതിസന്ധി നേരിടുന്നത്.
നാണ്യവിളകളുടെ കേന്ദ്രമായ ഇടുക്കി ജില്ലയുടെ സാമ്പത്തിക അടിത്തറ ഉറപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്ന ചെറുതും വലുതുമായ ഏലത്തോട്ടങ്ങളാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. സ്ഥിരമായ പരിചരണവും ക്രമമായ മേല്‍നോട്ടവും ആവശ്യമായ കൃഷിയാണ് ഏലം. മൂന്ന് താലൂക്കുകളിലായി ഏലം കൃഷി ചെയ്യുന്നുണ്ട്. സ്ഥിരമായി തൊഴിലാളികള്‍ വേണ്ടതാണ് ഇതിനെങ്കിലും സമീപകാലത്ത് തൊഴിലാളികളെ കിട്ടാത്തത് തോട്ടങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. സ്ത്രീ തൊഴിലാളികള്‍ ഏറെ ആവശ്യമായ മേഖലയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി വ്യാപകമായതോടെ ജോലിക്ക് ആളുകളെ ലഭിക്കാതായതായി പറയുന്നു. വളത്തിനും കീടനാശിനിക്കും 10 വര്‍ഷത്തിനിടെ വില പതിന്മടങ്ങ് വര്‍ധിച്ചതായും കര്‍ഷകര്‍ പരാതിപ്പെടുന്നു.
വിദേശ കമ്പോളങ്ങളെ ആശ്രയിച്ച് വിലയിലുണ്ടാകുന്ന വ്യതിയാനമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. വര്‍ഷം മുഴുവന്‍ ഒരുപോലെ പരിചരിക്കേണ്ട തോട്ടങ്ങളില്‍ മരുന്നും വളവും വര്‍ധിച്ചതോടെയാണ് തോട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നത്. 1000 രൂപയെങ്കിലും കിലോക്ക് ലഭിക്കണമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ഇപ്പോള്‍ ലഭിക്കുന്നത് ശരാശരി 600 രൂപയാണ്. ഈ വിലയ്ക്ക് ഏലക്ക വിറ്റഴിച്ചാല്‍ കൈയില്‍നിന്ന് പണം പോകുന്ന സ്ഥിതിയാണുള്ളത്.
ഹൈറേഞ്ചിന് ശൈത്യഹരിത കവചം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ഏലമലക്കാടുകളാണ്. പരിസ്ഥിതി സംരക്ഷണത്തിനും ജൈവ വൈവിധ്യത്തിനും പ്രധാനമായും വന്മരങ്ങള്‍ നിറഞ്ഞ മലനിരകളാണ് അത്യാവശ്യം. കേരളത്തിനകത്തും പുറത്തുമുള്ള തോട്ടമുടമകള്‍ ചെലവേറിയതോടെ കൃഷി അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. വളം-കീടനാശിനികളുടെ വില സബ്സിഡി നിരക്കിലാക്കുകയോ ഏലക്കക്ക് തറവില ഏര്‍പ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ ഏലത്തിന്‍െറ സുഗന്ധം നിറഞ്ഞ മലനിരകള്‍ ഓര്‍മയാകും.

നഴ്സ് സമരം: ചര്‍ച്ച അലസി

Posted: 06 Nov 2012 11:17 PM PST

തൃശൂര്‍: മദര്‍ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നഴ്സുമാരും മാനേജ്മെന്‍റും വിട്ടുവീഴ്ചക്ക് തയാറാവാത്തതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.15 നഴ്സുമാരെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും നിലപാടില്‍ ഉറച്ചുനിന്നു.
സസ്പെന്‍ഡ് ചെയ്ത യു.എന്‍.എ ഭാരവാഹികളായ 15 പേരെ അന്വേഷണം നടത്തി തിരിച്ചെടുക്കാമെന്ന് മാനേജ്മെന്‍റ് പറഞ്ഞു. എന്നാല്‍ അന്വേഷണം നടത്താതെ നിരുപാധികം തിരിച്ചെടുക്കണമെന്നായിരുന്നു നഴ്സുമാരുടെ ആവശ്യം. ഇരുകൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ കലക്ടര്‍ പി.എം. ഫ്രാന്‍സിസ് ചര്‍ച്ച അവസാനിപ്പിച്ചു. വിഷയം ലേബര്‍ കമീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ, സമരം തീര്‍പ്പാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമായി. കലക്ടറുടെ റിപ്പോര്‍ട്ട് ലേബര്‍ കമീഷണര്‍ക്ക് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാവും.
വ്യാഴാഴ്ച മുതല്‍ മരണംവരെ നിരാഹാര സമരം ആരംഭിക്കുന്നതിന് ബുധനാഴ്ച സമരസമിതി തീരുമാനമെടുക്കുമെന്ന് യു.എന്‍.എ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ഷാ, ജില്ലാ പ്രസിഡന്‍റ് എം.വി. സുധീപ്, സെക്രട്ടറി നവീന്‍ പി. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
വൈകീട്ട് കലക്ടറുടെ ചേംബറിലായിരുന്നു ചര്‍ച്ച. മാനേജ്മെന്‍റിനെ പ്രതിനിധീകരിച്ച് എം. ഡി ഡോ.ഹക്കീം, ഡോ.ഷിജാര്‍, ഡോ.ജയരാജ്, എച്ച്.ആര്‍. മാനേജര്‍ മോഹനന്‍, പി.ആര്‍.ഒ ജോണ്‍സണ്‍ എന്നിവരും ആര്‍. ഡി. ഒ, ലേബര്‍ ഓഫിസര്‍ വേണുഗോപാല്‍, യു. എന്‍. എ നേതാക്കള്‍, യൂനിറ്റ് ഭാരവാഹികളായ രശ്മി, അരുണ്‍ വില്‍സണ്‍, സുധീപ് ദിലീപ് എന്നിവരും പങ്കെടുത്തു.
സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കാതെയുള്ള വിട്ടുവീഴ്ചക്ക് തയാറാവാമെന്നാണ് മാനേജ്മെന്‍റ് വാദിച്ചതെന്ന് യു. എന്‍. എ ഭാരവാഹികള്‍ പറഞ്ഞു.ഇക്കാര്യം അംഗീകരിക്കാനാവില്ലെന്ന് കലക്ടറും ആര്‍. ഡി. ഒയും പറഞ്ഞെങ്കിലും മാനേജ്മെന്‍റ് വിട്ടുവീഴ്ചക്ക് തയാറായില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതോടെ, താനിനി ഇരുന്നിട്ട് കാര്യമില്ലെന്നു പറഞ്ഞ് കലക്ടര്‍ ഇറങ്ങിപ്പോവുകയായിരുന്നൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നഴ്സുമാരെ സ്ഥലം മാറ്റാനുള്ള അവകാശം മാനേജ്മെന്‍റിന്‍െറ അവകാശമാണെന്ന് കലക്ടര്‍ പറഞ്ഞതായി മാനേജ്മെന്‍റ് പറഞ്ഞു.അന്വേഷണം പെട്ടെന്ന് നടത്തി സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് മാനേജ്മെന്‍റ് സമ്മതിച്ചെങ്കിലും സമരക്കാര്‍ അംഗീകരിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
സമരപ്പന്തലില്‍ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാരം മൂന്നുദിവസം പിന്നിട്ടു. യു.എന്‍.എ നേതാക്കളായ ഷീജ, ലില്ലി, വത്സമ്മ, കെ.വി. ഷീല, വിജുകുമാരി എന്നിവരാണ് ചൊവ്വാഴ്ച നിരാഹാരമിരുന്നത്.

സമരം ഒത്തുതീര്‍ക്കണം: പരിഷത്ത്
തൃശൂര്‍: മദര്‍ ആശുപത്രിയില്‍ രണ്ടുമാസമായി നടക്കുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കണമെന്നും മാനേജ്മെന്‍റ് പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സേവന -വേതന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക, റിപ്പോര്‍ട്ട് അനുസരിച്ചുള്ള സേവന -വേതന വ്യവസ്ഥ നടപ്പാക്കുക, സ്വകാര്യ ആശുപത്രികളുടെ ഗുണനിലവാരം, ഫീസ്, വാടക, മറ്റു നിരക്കുകള്‍ തുടങ്ങിയവ സാമൂഹിക നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ നിയമനിര്‍മാണം നടത്തുക, തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് സുപ്രീംകോടതി നിര്‍ദേശിച്ച വനിതാഫോറം സ്വകാര്യ ആശുപത്രികളിലും രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഷത്ത് ഉന്നയിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്സിങ് മേഖലയില്‍ കൂടുതല്‍ പേരും സ്ത്രീകളാണെന്നത് മാനുഷിക പരിഗണന എന്ന ആവശ്യത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നതായി പ്രസ്താവന ചൂണ്ടിക്കാട്ടി. കഴുത്തറപ്പനായാണ് സ്വകാര്യമേഖലയിലെ ആരോഗ്യരംഗം പ്രവര്‍ത്തിക്കുന്നത്. അതിരുവിട്ട സ്വകാര്യവത്കരണത്തിന്‍െറയും സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിന്‍െറയും തുടര്‍ച്ചയായി ഉടലെടുക്കുന്ന ജീവിത തകര്‍ച്ചയുടെ സൂചന കൂടിയാണ് സമരമെന്ന് പരിഷത്ത് അഭിപ്രായപ്പെട്ടു.

രഥോത്സവത്തിന് കല്‍പ്പാത്തി ഗ്രാമം ഒരുങ്ങി

Posted: 06 Nov 2012 11:02 PM PST

പാലക്കാട്: കല്‍പ്പാത്തി ഗ്രാമം രഥോത്സവത്തിനൊരുങ്ങി. മധ്യമലബാറിലെ ഏറ്റവും ശ്രദ്ധേയമായ ഉത്സവമാണിത്. ബുധനാഴ്ച രാവിലെ 9.15നാണ് കൊടിയേറ്റ്. നവംബര്‍ 13, 14, 15 തീയതികളിലാണ് തേര്.
കല്‍പ്പാത്തി അഗ്രഹാരങ്ങളില്‍ ഇനി തിരക്കിന്‍െറ നാളുകളാണ്. ബുധനാഴ്ച വൈകീട്ട് സംഗീതോത്സവത്തിന് തിരിതെളിയും. പന്ത്രണ്ടിന് വൈകീട്ട് സമാപിക്കും.
വിദേശത്തുള്ള കല്‍പ്പാത്തി സ്വദേശികള്‍ ഉത്സവത്തില്‍ പങ്കാളികളാവാന്‍ വീടുകളിലെത്തിതുടങ്ങി.
വീടുകള്‍ മോടിപിടിപ്പിക്കുന്ന പണികള്‍ അവസാനഘട്ടത്തിലാണ്. വിദേശത്തുനിന്നടക്കം നിരവധിപേര്‍ കല്‍പ്പാത്തിയില്‍ എത്താറുണ്ട്.
30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ ഗണപതി തേരിന്‍െറ വെള്ളോട്ടം തിങ്കളാഴ്ച നടന്നു. വനം വകുപ്പിന്‍െറ വാളയാര്‍ ഡിപ്പോയില്‍നിന്ന് 1100 ക്യൂബിക് മീറ്റര്‍ വേങ്ങ മരമാണ് ഇത് നിര്‍മിക്കാന്‍ ഉപയോഗിച്ചത്. 11.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
വെള്ളോട്ടം നടത്തിയെങ്കിലും ചില്ലറ പണികള്‍ കൂടി ബാക്കിയുണ്ട്. ദേവസ്വം ബോര്‍ഡാണ് ചെലവിന്‍െറ 75 ശതമാനവും വഹിക്കുന്നത്.
സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ രഥോത്സവ നിര്‍മാണ കമ്മിറ്റിക്ക് കൈമാറിയിട്ടില്ല. നാല് ലക്ഷത്തോളം രൂപ പലരില്‍നിന്ന് വായ്പയായി വാങ്ങിച്ചാണ് രഥത്തിന്‍െറ പണി പൂര്‍ത്തീകരിച്ചത്.
12 അടി ഉയരത്തില്‍ 280 ശില്‍പങ്ങളോടെയാണ് രഥം പണി കഴിപ്പിച്ചത്. തമിഴ്നാട് പെരമ്പല്ലൂര്‍ സി. മണികണ്ഠന്‍െറ നേതൃത്വത്തില്‍ 15 ഓളം പേര്‍ ആറ് മാസം നിര്‍മാണത്തിലേര്‍പ്പെട്ടു. നിശ്ചിത സമയത്തിന് മുമ്പ് രഥത്തിന്‍െറ പണി പൂര്‍ത്തീകരിച്ചതിന് നിര്‍മാണ കമ്മിറ്റി ശില്‍പി മണികണ്ഠനെ ആദരിച്ചു. ഇത്തവണ കല്‍പ്പാത്തി അഗ്രഹാര വീഥികളില്‍ പുതിയ ഗണപതി തേരാണ് ഉരുളുക.

സ്വകാര്യ ബസുകള്‍ക്ക് വിദ്യാര്‍ഥികളോട് ‘അലര്‍ജി’

Posted: 06 Nov 2012 10:58 PM PST

പെരിന്തല്‍മണ്ണ: ജില്ലയിലുടനീളം സ്വകാര്യ ബസുകാര്‍ വിദ്യാര്‍ഥികളെ ആട്ടിയകറ്റുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നത്തെ കുറിച്ച് പരാതി ലഭിച്ചാലുടന്‍ നടപടി കൈകൊള്ളുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്വാക്കായി തുടരുകയാണ്. ബസുകാരുടെ ആട്ടിയകറ്റലില്‍ തിങ്കളാഴ്ച പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥിനി ചക്രത്തിനടിയില്‍പ്പെടാതിരുന്നത് തലനാരിഴക്കാണ്. സ്വകാര്യബസുകാര്‍ കുട്ടികളെ കയറ്റാന്‍ മടിക്കുന്നതുമൂലം കുട്ടികള്‍ നേരിടുന്ന യാത്രാദുരിതം രൂക്ഷമാണ്. മലപ്പുറത്തിനും പെരിന്തല്‍മണ്ണക്കുമിടയില്‍ സ്കൂള്‍ സമയങ്ങളില്‍ കുട്ടികളും ബസുകാരും തമ്മിലുള്ള വാക്കേറ്റവും കശപിശയും നിത്യസംഭവമാണ്.
കുട്ടികളെ ഒഴിവാക്കാന്‍ പരമാവധി ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ ആക്കുന്ന പ്രവണതയും ഏറിയിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പിന്‍െറ ഒത്താശയോടെയാണ് ഈ ‘തരംമാറ്റല്‍’ നിര്‍ബാധം നടക്കുന്നത്. പൊലീസ് ഡ്യൂട്ടിയില്‍ ഇല്ലാത്തിടങ്ങളില്‍ ബസുകള്‍ രാവിലെ എട്ടു മുതല്‍ സ്റ്റോപ്പില്‍ നിര്‍ത്താറില്ലെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു. ബസുകള്‍ വിദ്യാര്‍ഥികളെ ഒഴിവാക്കി കടന്നുപോകുമ്പോള്‍ കൃത്യസമയത്ത് ക്ളാസിലെത്താനാവാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കഷ്ടപ്പെടുകയാണ്. സ്കൂള്‍ യാത്ര പെണ്‍കുട്ടികള്‍ക്കാണ് ഏറെ ദുരിതമായി മാറുന്നത്. പാഠപുസ്തകെട്ടുകള്‍ ഭാരമായി മാറുമ്പോള്‍ വെയിലത്ത് വരിനിന്ന് കയറിപ്പറ്റാന്‍ ഇവര്‍ പ്രയാസപ്പെടുകയാണ്. ബസിന്‍െറ മുന്‍വാതിലിന് മുമ്പില്‍ നിലയുറപ്പിച്ച് പെണ്‍കുട്ടികളെ ‘ഇന്‍ര്‍വ്യൂ’ ചെയ്ത് കയറ്റുന്നതും ഓടിത്തുടങ്ങുന്ന ബസില്‍നിന്ന് വലിച്ചുതാഴെയിടുന്നതും നിത്യകാഴ്ചയാണ്. കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് പൊലീസ് മടികാണിക്കുകയാണ്. പല ജില്ലകളിലും പൊലീസ് ഉള്‍പ്പെടെയുള്ള ഉന്നതാധികാരികളുടെ ട്രാവലിങ് വെല്‍ഫെയര്‍ ഫെസിലിറ്റി കമ്മിറ്റി കാര്യമായി പ്രശ്നത്തില്‍ ഇടപെടുന്നുണ്ടെങ്കിലും ജില്ലയില്‍ ഈ സംവിധാനം നിര്‍ജീവമാണ്.
വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന ബസുകള്‍ പിടികൂടാന്‍ മൊബൈല്‍ സ്ക്വാഡുകള്‍ രൂപവത്കരിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. അധ്യയന വര്‍ഷാരംഭത്തില്‍ ചേരാറുള്ള ട്രാവലിങ് വെല്‍ഫെയര്‍ ഫെസിലിറ്റി കമ്മിറ്റി ജില്ലയില്‍ വിളിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഈ വിഷയത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കും പരാതിയില്ല.

സമാജ്വാദി കോളനിവാസികളുടെ ദുരിതത്തിന് അറുതിയാവുന്നു

Posted: 06 Nov 2012 10:23 PM PST

കണ്ണൂര്‍: തോട്ടട സമാജ്വാദി കോളനി നിവാസികളുടെ തെരുവുജീവിതത്തിന് തുല്യമായ കൊടും ദുരിതങ്ങള്‍ക്ക് അറുതിയാവുന്നു. പ്ളാസ്റ്റിക് ചാക്കും തുണികളും മറച്ചുണ്ടാക്കിയ കൂരകളില്‍ തിങ്ങിഞെരുങ്ങി കഴിയുന്ന കുടുംബങ്ങള്‍ക്ക് നാലുസെന്‍റ് ഭൂമി വീതം ലഭ്യമാക്കി ഭവനപദ്ധതി നടപ്പാക്കാന്‍ പ്രാഥമിക നടപടിയായി. പദ്ധതിക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാപഞ്ചായത്തംഗം പി. മാധവന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം പരിഗണിച്ചാണ് പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കിയത്. ജില്ലാകലക്ടര്‍ ചെയര്‍മാനായുള്ള അഭയനികേതന് അനുവദിച്ച 14 ഏക്കര്‍ ഭൂമിയില്‍നിന്ന് മൂന്ന് ഏക്കര്‍ കോളനിക്കായി ഏറ്റെടുത്ത് ഒരു കുടുംബത്തിന് നാലുസെന്‍റ് ഭൂമി ലഭിക്കുന്ന വിധം പദ്ധതി തയാറാക്കാനാണ് ഉദ്ദേശ്യം. സമാജ്വാദി കോളനിയോട് ചേര്‍ന്ന് കിടക്കുന്നതാണ് അഭയനികേതന്‍െറ ഭൂമി. ഇതില്‍ എട്ട് ഏക്കറോളം ഉപയോഗിക്കാതെ കാടുപിടിച്ച് കിടക്കുകയാണ്.
സ്ഥലലഭ്യതയനുസരിച്ച് വീടുകളായോ ഫ്ളാറ്റ് സമുച്ചയമായോ പദ്ധതിയുടെ രൂപരേഖ തയാറാക്കാനാണ് ആവശ്യപ്പെട്ടത്. നവംബര്‍ 17ന് കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി കോളനി സന്ദര്‍ശിക്കും. പദ്ധതിയുടെ ഔദ്യാഗിക പ്രഖ്യാപനവും അന്ന് നടത്തും. അപ്പോഴേക്കും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കണം.
എടക്കാട് ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡില്‍പെട്ട സമാജ്വാദി കോളനിയിലെ 1.68 സെന്‍റ് ഭൂമിയില്‍ 84 കുടുംബങ്ങളിലായി 400ഓളം ആളുകളാണ് താമസിക്കുന്നത്. 37 കുടുംബങ്ങള്‍ക്ക് മാത്രമാണ് വാസയോഗ്യമായ വീടുകളുള്ളത്. ഓലയും ചാക്കും തുണിയും ഉപയോഗിച്ചുണ്ടാക്കിയ കൂരകളാണ് ശേഷിച്ച 45 എണ്ണം. ഇതില്‍ രണ്ട് വീടുകളില്‍ മാത്രമാണ് കക്കൂസ് ഉള്ളത്. കക്കൂസ് നിര്‍മിക്കാനുള്ള സ്ഥലം പോലും ലഭ്യമല്ലാത്തതിനാല്‍ തൊട്ടടുത്തുള്ള തുറസായ പറമ്പിലാണ് കോളനിനിവാസികള്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത്. വീടുകളിലെ മാലിന്യങ്ങള്‍ തള്ളുന്നതും ഇവിടെയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. തെരുവില്‍ കഴിയുന്നതിനെക്കാള്‍ ശോചനീയമായ അവസ്ഥയിലാണ് കോളനിയിലെ ജീവിതം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇതേവരെ യാഥാര്‍ഥ്യമായില്ല. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ കുടിവെള്ള പദ്ധതിയെയാണ് ഇപ്പോള്‍ കോളനിവാസികള്‍ ആശ്രയിക്കുന്നത്. കുഴല്‍ക്കിണര്‍, ടാങ്ക്, പൈപ്പ്ലൈന്‍, വീടുകള്‍ക്കു മുന്നില്‍ ടാപ്പുകള്‍ എന്നിവ ഉള്‍പ്പെടെ 1,82,433 രൂപ ചെലവഴിച്ചാണ് സോളിഡാരിറ്റി കോളനിയില്‍ കുടിവെള്ളം എത്തിച്ചത്.
നേരത്തെ ജില്ലാപഞ്ചായത്ത് ഇവിടെ സ്ഥാപിച്ച ടാങ്കും പമ്പുസെറ്റും വെള്ളമെത്തിക്കാന്‍ ഉപയോഗപ്പെടാതെ നോക്കുകുത്തിയായി. കുഴല്‍ക്കിണറില്‍ വെള്ളം ലഭിക്കുന്നില്ലെന്നതായിരുന്നു പദ്ധതി പ്രയോജനരഹിതമാകാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ കാരണം. എന്നാല്‍, സോളിഡാരിറ്റി നിര്‍മിച്ച കിണറില്‍ ആവശ്യത്തിന് വെള്ളം ലഭ്യമായി. കോളനിവാസികള്‍ക്ക് ശുചിത്വപൂര്‍ണവും വാസയോഗ്യവുമായ വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കണമെന്ന് പി. മാധവന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 21ന് തിരുവനന്തപുരത്ത് നേരിട്ട് ചെന്ന് സമര്‍പ്പിച്ച നിവേദനം മുഖ്യമന്ത്രി ഗൗരവപൂര്‍വം പരിഗണിച്ച് പദ്ധതി തയാറാക്കാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്.
കോളനിയിലെ താമസക്കാരില്‍ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തില്‍പെട്ട ചക്ളിയ സമുദായാംഗങ്ങളാണ്. അന്യസംസ്ഥാനക്കാരായ നാടോടികളും കൂലി ത്തൊഴിലാളികളുമൊക്കെയാണ് മറ്റുള്ളവര്‍. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിരാശ്രയരായ ഇവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

അഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഡിസംബര്‍ നാലിന് ഉപതെരഞ്ഞെടുപ്പ്

Posted: 06 Nov 2012 10:12 PM PST

ആലപ്പുഴ: ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഡിസംബര്‍ നാലിന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചു.
മുട്ടാര്‍ പഞ്ചായത്തിലെ ആലപ്പുറത്തുകാട് ജനറല്‍ വാര്‍ഡിലേക്കും (13) പുന്നപ്ര തെക്ക്, വീയപുരം, മാവേലിക്കര-തെക്കേക്കര എന്നീ പഞ്ചായത്തുകളിലെ അറവുകാട് (മൂന്ന്), കാരിച്ചാല്‍ വടക്ക് (ഏഴ്), പള്ളിക്കല്‍ ഈസ്റ്റ് (ഏഴ്) എന്നീ വനിതാ സംവരണ വാര്‍ഡുകളിലേക്കും കാവാലം ഗ്രാമപഞ്ചായത്തിലെ കരിയൂര്‍ മംഗലം (ആറ്) പട്ടികജാതി സംവരണ വാര്‍ഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ 1000 രൂപ നിക്ഷേപത്തുകയായി കെട്ടിവെക്കണം. ഉപതെരഞ്ഞെടുപ്പിനുള്ള നോട്ടീസ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. നാമനിര്‍ദേശപത്രിക 14 വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന 15ന് നടക്കും.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാനതീയതി 17 ആണ്. തെരഞ്ഞെടുപ്പ് ഡിസംബര്‍ നാലിന് രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കും. അഞ്ചിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിന്‍െറ പരിധി 5000 രൂപയില്‍ നിന്ന് 10000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് 2013 ജനുവരി മൂന്നിന് അതത് ബ്ളോക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഫോറം എന്‍ 30ല്‍ നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു.വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP