സ്വാഗതം
WELCOME

News Update..

Tuesday, December 31, 2013

തൊഴിലാളികള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടി -മന്ത്രി കൊടിക്കുന്നില്‍ Madhyamam News Feeds

തൊഴിലാളികള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടി -മന്ത്രി കൊടിക്കുന്നില്‍ Madhyamam News Feeds

Link to

തൊഴിലാളികള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടി -മന്ത്രി കൊടിക്കുന്നില്‍

Posted: 31 Dec 2013 01:09 AM PST

തൃശൂര്‍: അടുത്ത തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തൊഴിലവകാശ നിയമവും പെന്‍ഷന്‍ അവകാശ നിയമവും പാസാക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ദേശീയ ചുമട്ടുതൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് തൊഴിലാളികള്‍ക്ക് എതിരാണെന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. എന്നാല്‍, തൊഴിലാളികള്‍ക്ക് വേണ്ടി 44 തൊഴില്‍ നിയമങ്ങളും പാസാക്കിയത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാറുകളാണ്. തൊഴിലാളികള്‍ക്ക് സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ മേഖലയില്‍ വ്യക്തമായ നയം പ്രഖ്യാപിക്കാന്‍ ഭരണത്തിന് കഴിഞ്ഞില്ലെങ്കില്‍ കെജ്രിവാള്‍മാര്‍ ഇനിയുമുണ്ടാകുമെന്ന് അധ്യക്ഷത വഹിച്ച ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. രണ്ട് വര്‍ഷമായി ദേശീയതലത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ സമരം നടത്തുന്നു. നിരവധി നിവേദനങ്ങള്‍ നല്‍കി. മിനിമം കൂലിയുടെയും ഇ.എസ്.ഐയുടെയും ബോണസിന്‍െറയും കാര്യത്തില്‍  തീരുമാനം വൈകുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി ഐ.എന്‍.ടി.യു.സി കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കരാര്‍ തൊഴിലാളികള്‍ കൂട്ടത്തോടെ കെജ്രിവാളിനെ സമീപിച്ചത് നേതാക്കള്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് സുന്ദരന്‍ കുന്നത്തുള്ളി, പി.സി. ചാക്കോ എം.പി, എം.പി. വിന്‍സെന്‍റ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, എ.സി. ജോസ്, ഐ.പി. പോള്‍, സി.ഐ. സെബാസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുമ്പ് പ്രകടനവും നടന്നു. പഞ്ചവാദ്യത്തിന്‍െറ അകമ്പടിയോടെ മൂവര്‍ണക്കുടയും മൂവര്‍ണക്കൊടിയുമായാണ് പ്രകടനം മുന്നേറിയത്.
ജില്ലാ ഭാരവാഹികള്‍: സുന്ദരന്‍ കുന്നത്തുള്ളി (പ്രസി.), സോമന്‍ മൂത്രത്തിക്കര, ആന്‍റണി കുറ്റൂക്കാരന്‍, പി. രാമന്‍ മേനോന്‍ (വൈസ് പ്രസി.), ടി.എം. കൃഷ്ണന്‍ (ജന. സെക്ര.), ഇ. ഉണ്ണികൃഷ്ണന്‍, പി. സുലൈമാന്‍, എം.എ. സുബൈര്‍, വി.എം. കുര്യാക്കോസ് (സെക്ര.), എ.എ. ജോസ് (ട്രഷ.).
 

നാലു ദിനങ്ങള്‍ക്കുള്ളില്‍ മുസഫര്‍നഗര്‍ ക്യാമ്പ് അടക്കണമെന്ന് യു.പി സര്‍ക്കാര്‍

Posted: 30 Dec 2013 11:42 PM PST

Image: 

മുസഫര്‍നഗര്‍: കലാപബാധിതര്‍ താമസിക്കുന്ന മുസഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കകം അടച്ചുപൂട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍്റെ  ഉത്തരവ്. ഇതോടെ സെപ്തംബറിലെ കലാപത്തില്‍ വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക്  ഏക അഭയമായിരുന്ന ഇടംകൂടി ഇല്ലാതാവുകയാണ്.

ക്യാമ്പുകള്‍ പൊളിക്കുന്നതിന്‍െറ ഭാഗമായി ഉദ്യോഗസ്ഥര്‍ കലാപബാധിതരെ സമീപിച്ച് വീടുകളിലേക്ക് മടങ്ങിപ്പോവാന്‍ നിര്‍ദേശിക്കുന്നുണ്ട്. സമീപപ്രദേശമായ ശംലി ജില്ലയിലും സമാന സന്ദര്‍ശനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുണ്ട്. ക്യാമ്പു നടത്തിപ്പുകാരോട് വരുംദിനങ്ങളില്‍ ഇത് അടച്ചുപൂട്ടണമെന്ന നിര്‍ദേശം നല്‍കിയതായും അറിയുന്നു.

കുടിയൊഴിപ്പിക്കലില്‍ പങ്കാളിയാവുന്നതിന് ഇന്ന് രാവിലെ എട്ടു ട്രക്കുകള്‍ മുസഫര്‍ നഗറില്‍ എത്തിയിരുന്നു. എന്നാല്‍, എങ്ങോട്ടും പോവാനില്ലാതെ എണ്‍പതോളം കുടുംബങ്ങള്‍ ഇവിടെയുണ്ട്. ഇരാവട്ടെ ഗ്രാമങ്ങളിലേക്ക് തിരികെ പോവാന്‍  ഭയപ്പെടുകയാണ്.
 

സ്വകാര്യ ബസുകളുടെ സമയ ഏകീകരണം അട്ടിമറിച്ചു

Posted: 30 Dec 2013 11:12 PM PST

പീരുമേട്: സ്വകാര്യ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ സമയം ഏകീകരിക്കാനുള്ള നീക്കം അട്ടിമറിച്ചു. സ്വകാര്യ ബസ് ലോബിയും കെ.എസ്.ആര്‍.ടി.സിയിലെ ചില ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പിലെ ചിലരും നടത്തിയ ഒത്തുകളിയി ലൂടെയാണ് സര്‍ക്കാര്‍ നീക്കം അട്ടിമറിച്ചത്.
സ്വകാര്യ സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് ഒരു കി.മീ. ഒറ്റവരിപ്പാതയില്‍ ഓടുന്നതിന് ഒന്നേമുക്കാല്‍ മിനിറ്റും ഇരട്ടവരിപ്പാതയില്‍ ഒന്നര മിനിറ്റും ഫാസ്റ്റ് പെര്‍മിറ്റുകള്‍ക്ക് ഒറ്റവരിപ്പാതയില്‍ രണ്ട് മിനിറ്റും രണ്ടുവരിപ്പാതയില്‍ ഒന്നേമുക്കാല്‍ മിനിറ്റുമായി ഏകീകരിക്കാനാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായത്. ഇതിന് വേണ്ടി കഴിഞ്ഞ 19, 20, 21 തീയതികളില്‍ ഇടുക്കി ആര്‍.ടി ഓഫിസില്‍ ടൈം ഹിയറിങ്ങും പ്രഖ്യാപിച്ചിരുന്നു.ആദ്യദിവസം കട്ടപ്പന, നെടുങ്കണ്ടം മേഖലകളില്‍നിന്ന് എറണാകുളത്തേക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുമളി, കട്ടപ്പന മേഖലകളില്‍നിന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ സമയം പുന$ക്രമീകരിക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍, പുന$ക്രമീകരണ യോഗത്തില്‍ സ്വകാര്യബസുകള്‍ക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡുകളില്‍ സര്‍വീസിനിടെ നല്‍കിയ ഹാള്‍ട്ട് സമയം കുറച്ച് സമയം ഏകീകരിക്കാനാണ് ധാരണയായത്. ഇതുമൂലം നിലവില്‍ ഓടിക്കൊണ്ടിരുന്ന സമയം ക്രമീകരിക്കാതെ തന്നെ സ്വകാര്യ ബസുകള്‍ക്ക് ലാഭം കൊയ്യാനുള്ള വഴി ഒരുങ്ങുകയാണുണ്ടായത്. ജില്ലയില്‍ സര്‍വീസ് നടത്തുന്ന മിക്ക സ്വകാര്യ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും അനുവദിച്ച റൂട്ടിലും സമയത്തുമല്ല സര്‍വീസുകള്‍ നടത്തുന്നത്.
മിക്ക ബസുകളും ഉള്‍നാടന്‍ മേഖലകളിലേക്ക് പെര്‍മിറ്റ് നേടിയ ശേഷം പ്രധാന ടൗണുകളില്‍ ട്രിപ് അവസാനിപ്പിക്കുകയാണ്. മലബാര്‍ മേഖലയില്‍നിന്ന് കുമളി, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ മുണ്ടക്കയത്തും കോട്ടയം, ചങ്ങനാശേരി, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന പത്തില്‍പ്പരം ബസുകള്‍ കുമളി, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ പാതിവഴിയില്‍ ട്രിപ് അവസാനിപ്പിക്കുന്നു.
സമയക്രമീകരണം നടന്നാല്‍ ഇത്തരം ബസുകളുടെ സമയത്തില്‍ വന്‍ മാറ്റം ഉണ്ടാകുമെന്നതിനാല്‍ ഏകീകരണത്തിനുള്ള ഹിയറിങ് അട്ടിമറിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സഹായമാകുന്ന സമയക്രമീകരണം അട്ടിമറിക്കാന്‍ കെ.എസ്.ആര്‍.ടി.സിയിലെ ചിലരും ഒത്തുകളിച്ചതായും പരാതി ഉയര്‍ന്നു. കുമളിയില്‍നിന്ന് ദേശീയപാത 183 വഴി സര്‍വീസ് നടത്തുന്ന 13ല്‍പ്പരം സ്വകാര്യബസുകള്‍ അനുവദിച്ച സമയം ലംഘിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളുടെ മുന്നില്‍  വരെ ഓടുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തുന്ന ഇത്തരം ബസുകളെ നിയന്ത്രിക്കാനും ഏകീകരണം സഹായമാകുമായിരുന്നു. സമയക്രമീകരണം അട്ടിമറിച്ചതിനാല്‍ സ്വകാര്യ ഫാസ്റ്റുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ സാധിക്കുകയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.

തിരിഞ്ഞുനോക്കുമ്പോള്‍

Posted: 30 Dec 2013 11:06 PM PST

Subtitle: 
ജില്ലയെ കേരളം ഉറ്റുനോക്കിയ വര്‍ഷം; നേട്ടമായി കോന്നി താലൂക്കും മെഡിക്കല്‍ കോളജ് ശിലാസ്ഥാപനവും

പത്തനംതിട്ട: 2013 ജില്ലയെ കേരളമാകെ ഉറ്റുനോക്കിയ വര്‍ഷമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സോളാര്‍ കേസിന്‍െറ ഈറ്റില്ലം പത്തനംതിട്ടയായതാണ് എല്ലാവരുടെയും നോട്ടം ഇവിടേക്ക് തിരിയാന്‍ ഇടയാക്കിയത്. സോളാര്‍ ഇടപാടില്‍ സരിതക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കോന്നി മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തലാണ് ജില്ലയെ വാര്‍ത്താകേന്ദ്രമാക്കിമാറ്റിയത്.
പോയവര്‍ഷം നേട്ടങ്ങളും ഏറെ കൈവരിച്ചത് കോന്നിയാണ്. ജില്ലയിലെ പുതിയ താലൂക്കും മെഡിക്കല്‍ കോളജും ലഭിച്ചത് കോന്നിക്കാര്‍ക്കാണ്.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജില്ലയുടെ കായികസ്വപ്നങ്ങള്‍ക്ക് പുതുനാമ്പ് കിളിപ്പിച്ച് ജില്ലക്ക് സ്വര്‍ണവും വെള്ളിയും  നേടാന്‍ കഴിഞ്ഞതും പത്തനംതിട്ട സബ്ജയില്‍  ജില്ലാ ജയിലായി ഉയര്‍ത്തിയതും പോയവര്‍ഷത്തെ നേട്ടമായി. മുന്‍ എം.എല്‍.എമാരായ കെ.കെ. നായരുടെയും റോസമ്മ പുന്നൂസിന്‍െറയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് കൊച്ചീപ്പന്‍ മാപ്പിളയുടെയും നിര്യാണം ജില്ലയുടെ തീരാനഷ്ടവുമായി. ആറന്മുള വിമാനത്താവള പദ്ധതി ഈ വര്‍ഷവും വിവാദക്കുരുക്കുകളില്‍ പെട്ട് കിടക്കേണ്ട ഗതികേടിലാണ്.
സോളാര്‍ തട്ടിപ്പുകേസില്‍ മന്ത്രിസഭ വീഴുമെന്ന അവസ്ഥപോലും സംജാതമായിരുന്നു. സംസ്ഥാനത്താകെ ഇപ്പോഴും  ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയായും സരിത എസ്. നായര്‍ രണ്ടാം പ്രതിയായും നടത്തിയ സോളാര്‍ തട്ടിപ്പുകേസ്.
ഇവര്‍ ജില്ലയില്‍ നിരവധി പേരില്‍നിന്ന്   വന്‍തുക കൈപ്പറ്റിയിരുന്നു. അതില്‍ പ്രധാനികള്‍ കോഴഞ്ചേരിയിലെ പ്രവാസി മലയാളി ബാബുരാജും കോന്നി മല്ലേലില്‍ ശ്രീധരന്‍ നായരുമായിരുന്നു. ബാബുരാജില്‍നിന്ന് 1.19കോടി രൂപയും ശ്രീധരന്‍ നായരില്‍നിന്ന് 40 ലക്ഷം രൂപയുമാണ് ബിജുവും സരിതയും ചേര്‍ന്ന് തട്ടിയെടുത്തത്. ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്ന സോളാര്‍ പ്ളാന്‍റില്‍ പണം മുടക്കുന്ന കാര്യം  മുഖ്യമന്ത്രിയോടും  സംസാരിച്ചിരുന്നെന്നും ഈ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് പണം കൈമാറിയതെന്നുമുള്ള പരാമര്‍ശമാണ് കോളിളക്കം സൃഷ്ടിച്ചത്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തു. ഈ കേസില്‍ ബിജു രാധാകൃഷ്ണനും സരിതയെയും കൂടാതെ മുഖ്യമന്ത്രിയുടെ പി.എ ആയിരുന്ന ടെന്നി ജോപ്പന്‍ മൂന്നാം പ്രതിയും ആയിരുന്നു.
2013ല്‍ സര്‍ക്കാറിന്‍െറ പുതുവര്‍ഷ സമ്മാനമായി കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന്‍െറ ശിലാസ്ഥാപനം ജനുവരി 25ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ മണ്ണുസംരക്ഷണ കേന്ദ്രത്തിന്‍െറ ഭാഗമായ 114 ഏക്കറില്‍നിന്നാണ് മെഡിക്കല്‍ കോളജിന് ആവശ്യമായ 50 ഏക്കര്‍ സ്ഥലം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ 200 കോടിയാണ് ചെലവഴിക്കുന്നത്. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. മരുന്ന് പരിശോധനക്കുള്ള ലാബ് ഉള്‍പ്പെടെ സ്ഥാപനവും കേന്ദ്രീയ വിദ്യാലയവും ഇവിടെ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.  എല്ലാ സ്ഥാപനങ്ങളെയും യോജിപ്പിച്ച് ടൗണ്‍ഷിപ് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇവിടെ തന്നെ 35 ഏക്കറില്‍ ഫുഡ് ടെക്നോളജി കോളജും ഇന്‍സ്റ്റിറ്റ്യൂട്ടും പ്രവര്‍ത്തിക്കുന്നുണ്ട്.
നവംബര്‍ 25ന് നിര്‍മാണത്തിന്‍െറ ഭാഗമായുള്ള ഭൂമി പൂജ നടന്നു. 2015ല്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് നിര്‍മാണവും നടക്കുകയാണ്. ഫെബ്രുവരി എട്ടിന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജും വൈസ് പ്രസിഡന്‍റ് പി. വിജയമ്മയും യു.ഡി.എഫ് ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞു. പുതിയ പ്രസിഡന്‍റായി ഡോ. സജി ചാക്കോയും വൈസ് പ്രസിഡന്‍റായി  കെ.ജി. അനിതയും സ്ഥാനമേറ്റു. രാജ്യത്തെ മികച്ച ജില്ലാപഞ്ചായത്തായി പത്തനംതിട്ട ജില്ലാപഞ്ചായത്തിനെ തെരഞ്ഞെടുത്തു. 2012-13 സാമ്പത്തികവര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്കാരം. വാര്‍ഷിക പദ്ധതിയില്‍ 84 ശതമാനം തുക ചെലവിട്ടത് ഉള്‍പ്പെടെ മൊത്തത്തില്‍  മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് 40 ലക്ഷം രൂപയുടെ പുരസ്കാരം ലഭിച്ചത്. ഇക്കാലയളവില്‍ ബാബു ജോര്‍ജായിരുന്നു പ്രസിഡന്‍റ്.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ബോര്‍ഡിന്‍െറ വിവിധ ഓഫിസുകള്‍ ഏകോപിപ്പിച്ച് ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ അടൂരില്‍ വൈദ്യുതി ഭവന്‍െറ ഉദ്ഘാടനം ഏപ്രില്‍ 11ന് നടന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും മുഴുവന്‍ ഓഫിസുകളും ഇവിടേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ല.
ജില്ലാ ജയിലിന്‍െറ ഉദ്ഘാടനം നവംബര്‍ 13ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
105 കോടിയുടെ വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ ബിഷപ് കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്തയുടെ സഹോദരന്‍ കെ.പി. പുന്നൂസ് ആഗസ്റ്റ് 18ന് അറസ്റ്റിലായി. ഇദ്ദേഹം നിരണം പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ്.
 

വിടവാങ്ങാനൊരുങ്ങി തിരുവഞ്ചൂര്‍ -‘‘ആഭ്യന്തരവകുപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു’’

Posted: 30 Dec 2013 10:51 PM PST

Image: 

തിരുവനന്തപുരം: ഒരു പൊലീസ് വെടിവെപ്പുപോലുമില്ലാത്ത  ഭരണമാണ് ഒരു വര്‍ഷമായി  ആഭ്യന്തരവകുപ്പ്  കാഴ്ചവെച്ചതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തരവകുപ്പിന്‍്റെയും  ജയില്‍ ഉള്‍പ്പെടെയുള്ള  അനുബന്ധ വകുപ്പുകളുടെയും പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ കഴിഞ്ഞത് കീഴുദ്യോഗസ്ഥരുടെ സഹകരണം കൊണ്ടാണ്. സംസ്ഥാനത്തെ സേനാവിഭാഗത്തിന്‍്റെ ഭാഗത്തുനിന്നും മികച്ച സഹകരണം തനിക്കു ലഭിച്ചു. രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് കൈമാറാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച സാഹചര്യത്തിലാണ് തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പാര്‍ട്ടിക്കെതിരായ നിലപാട് ഒരിക്കലും സ്വീകരിക്കില്ളെന്നും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളിലായി ക്രിമിനല്‍ കേസുകള്‍ ഗണ്യമായി കുറഞ്ഞതായി തിരുവഞ്ചൂര്‍ അവകാശപ്പെട്ടു.  2012 ല്‍ ഒരു പൊലീസ് വെടിവെപ്പുപോലും ഉണ്ടായിട്ടില്ല. 2012 ല്‍ രണ്ടു പ്രാവശ്യമാണ് പൊലീസിന്‍്റെ ഭാഗത്തു നിന്ന് ആകാശത്തേക്ക് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ആറു മാസങ്ങളായി പൊലീസ് ലാത്തിചാര്‍ജ് ഉണ്ടായിട്ടേയില്ല. പൊലീസ് ചെയ്സിങ്ങും ലോക്കപ്പ് മരണങ്ങളും ഉണ്ടായില്ല.  കസ്റ്റഡിമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രമസമാധാന രംഗത്ത് പൂര്‍ണമായ സഹകരണമാണ് ജനങ്ങളുടെയും സേനയുടെയും ഭാഗത്തു നിന്നുണ്ടായത്. ആഭ്യന്തരവകുപ്പില്‍ തന്‍്റെ കാലഘട്ടം സുവര്‍ണലിപികളില്‍ എഴുതേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
വകുപ്പ് ഏറ്റെടുക്കുമ്പോള്‍ 2200 കേസുകളാണ് കെട്ടികിടന്നിരുന്നത്. അതില്‍ 340 എണ്ണം മാത്രമാണ് തീര്‍പ്പാക്കാന്‍ ബാക്കിയുള്ളത്. മറ്റുള്ളവയെല്ലാം സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിഞ്ഞു. നാലായിരത്തിലധികം വിജിലന്‍സ് അന്വേഷണങ്ങളും   ഉണ്ടായിരുന്നു. അതില്‍ 293 അന്വേഷണങ്ങളാണ് ഇനി പൂറത്തിയാക്കാനുള്ളത്. ഇതിനായി സഹകരിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദിയുണ്ട്.
പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച കാര്യം ഏറ്റവും നന്നായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. 2011 ല്‍ റവന്യൂ വകുപ്പ് ഏല്‍പ്പിച്ചപ്പോഴും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടി. അടുത്ത 22 ന് കേസില്‍ കോടതി വിധി പറയും. സോളാര്‍ കേസ് അന്വേഷണവും സുതാര്യമായിരുന്നു. കേരളത്തില്‍ പ്രതിപക്ഷം നടത്തിയ രണ്ടു ബഹുജനസമരങ്ങള്‍ ഒരു തുള്ളി ചോരപോലും ചിന്താതെ തീര്‍പ്പാക്കാന്‍ കഴിഞ്ഞതും ആഭ്യന്തരവകുപ്പിന്‍്റെ നേട്ടമാണ്.  പ്രതിപക്ഷ വിമര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

പേട്ടതുള്ളല്‍ പാതയില്‍ നാളെമുതല്‍ വണ്‍വേ പരീക്ഷണം

Posted: 30 Dec 2013 10:46 PM PST

എരുമേലി: പേട്ടതുള്ളല്‍ പാതയില്‍ ജനുവരി ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗതം വണ്‍വേയാക്കാന്‍ കോട്ടയം ആര്‍.ഡി.ഒ മോഹനന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വാവരുപള്ളിയില്‍നിന്ന് റാന്നി റൂട്ടിലേക്ക് മാത്രമേ ഈ ദിവസങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കൂ. തിരിച്ചുവരുന്ന വാഹനങ്ങള്‍ ഓരുങ്കല്‍കടവ്, ടി.ബി റോഡ്, പ്രപ്പോസ്, മച്ചന്നൂര്‍കര, വാഴക്കാല എന്നിവിടങ്ങളിലൂടെ പോകണം. പരിഷ്കാരത്തോട് ഒരുവിഭാഗം എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
മകരവിളക്ക് സീസണില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി കുറ്റമറ്റ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ശബരിമല സ്പെഷല്‍ കമീഷണറും പത്തനംതിട്ട ജില്ലാ ജഡ്ജിയുമായ കെ. ബാബു രാവിലെ നടന്ന അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എരുമേലി ദേവസ്വം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട കലക്ടര്‍ പ്രണബ് ജ്യോതിനാഥ്, ഇടുക്കി സബ് കലക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള, കോട്ടയം കലക്ടറുടെ പ്രതിനിധി ആര്‍.ഡി.ഒ കെ. മോഹനന്‍പിള്ള, റെവന്യൂ, പൊലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, നേതാക്കള്‍, വിവിധ സംഘടന നേതാക്കള്‍, ജമാഅത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
എരുമേലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പത്തു ലക്ഷം മുടക്കി സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് വൈദ്യുതി ചാര്‍ജ് അടക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒന്നരമാസമായി നോക്കുകുത്തിയാണ്. ചാര്‍ജ് അടക്കാന്‍ ഫണ്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സിയും വഴിവിളക്കായി കൂട്ടാന്‍ ഇതിനെ കഴിയാത്തതിനാല്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്തും അറിയിച്ചു. ഇതില്‍ തീരുമാനമായിട്ടില്ല.
പമ്പയില്‍ കഴിഞ്ഞദിവസത്തെ തിരക്കിനെത്തുടര്‍ന്ന് പമ്പ മുതല്‍ എരുമേലിവരെ ഭാഗങ്ങളിലെ വഴിയില്‍ വാഹനങ്ങള്‍ ഏഴ്  മുതല്‍ ഒമ്പതു മണിക്കൂര്‍വരെ തടഞ്ഞിട്ടത് യോഗത്തില്‍ ഉയര്‍ന്നുവന്നു. പമ്പയില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം വാഹനങ്ങള്‍ എത്തിയതോടെ തടയാന്‍ നിര്‍ദേശിച്ചതാണ് ഇതിന് കാരണമായത്. നിലക്കലില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ അവസരങ്ങള്‍ ഉണ്ടാക്കിയാല്‍ ഭക്തര്‍ക്ക് വിശ്രമിച്ച് സാവധാനം പമ്പയിലെത്താന്‍ സാധിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സൗകര്യം ഒരുക്കാന്‍ തീരുമാനമായി.
കാനന പാതയില്‍ കൂടി വൈകുന്നേരം തീര്‍ഥാടകര്‍ കടന്നുപോകുന്നത് കോടതി വിലക്കിയിട്ടില്ലെന്നും പൊലീസിന്‍െറയും വനംവകുപ്പിന്‍െറയും ഉത്തരവാദിത്തത്തിലാണ് ഇതെന്നും കമീഷന്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് ശബരിമല വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. ഇതിലൊന്ന് അത്യാഹിത വിഭാഗത്തിന് അടുത്തുതന്നെയാണ്. എന്നാല്‍, എരുമേലിയിലോ സമീപത്തോ ആശുപത്രികളില്‍ കാര്‍ഡിയോളജി ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് ഏതെങ്കിലും രീതിയില്‍ കാര്‍ഡിയോളജിസ്റ്റിനെ ഇവിടെ നിയമിക്കാന്‍ ശ്രമിക്കുവെന്നും കമീഷന്‍ പറഞ്ഞു.
സേഫ്സോണ്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതുവരെയും വലിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ സ്ഥലങ്ങളിലും വെള്ളം എത്തിക്കുന്നതില്‍ വിജയിച്ചുവെന്ന് ജലഅതോറിറ്റിയും അവകാശപ്പെട്ടു. കോയിക്കല്‍ കാവ് മുതല്‍ കാളകെട്ടിവരെ സ്ഥിരം വൈദ്യുതി സര്‍ക്കാര്‍ സംവിധാനത്തിലൂടെ എത്തിക്കാന്‍ ശ്രമിക്കുവെന്നും കരിമ്പിന്‍തോട് - എരുമേലി പാതകളില്‍ വൈദ്യുതി എത്തിക്കുന്നത് പഞ്ചായത്തുവഴി തീരുമാനമെടുക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.  
എല്ലാ കച്ചവടസ്ഥാപനങ്ങളിലും അമിത വില ഈടാക്കുന്നത് പരിശോധിക്കാന്‍ പ്രത്യേക സ്ക്വാഡുകളെ നിയമിച്ചു. ആറുപേരടങ്ങുന്ന സ്ക്വാഡുകള്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതായും പറഞ്ഞു.
 

പ്രധാനമന്ത്രി രാജിക്കൊരുങ്ങുന്നുവെന്ന്; വാര്‍ത്ത നിഷേധിച്ച് ഒഫീസ്

Posted: 30 Dec 2013 10:42 PM PST

Image: 

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജി വെക്കുമെന്ന അഭ്യൂഹം രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍, ഇത് നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഒഫീസ് രംഗത്തത്തെി.
പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ജനുവരി മൂന്നിന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും. രണ്ടാമത് അധികാരത്തിലേറി അഞ്ചു വര്‍ഷത്തിനുള്ളില്‍ മന്‍മോഹന്‍ സിങ് നടത്തുന്ന ആദ്യ ഒൗദ്യോഗിക വാര്‍ത്താ സമ്മേളനം ആയിരിക്കും അത്.
എന്നാല്‍, 2014ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിന്‍്റെ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണ് ഈ മാധ്യമകൂടിക്കാഴ്ചയെന്നും വിലയിരുത്തല്‍ ഉണ്ട്.
പത്തു വര്‍ഷം നീണ്ട തന്‍്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായിരിക്കും പ്രധാനമായും മന്‍മോഹന്‍സിങ് നല്‍കുക. ടീം നേതാവ് എന്ന നിലയില്‍ ഏറെ ദുര്‍ബലനെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ മുന്നണിക്കകത്തും പുറത്തും അദ്ദേഹം കേട്ടിരുന്നു.
ഒരു വിടവാങ്ങലിന്‍്റെ സ്വരത്തില്‍ ഇനി മൂന്നാം ഊഴത്തിന് താന്‍ ഇല്ല എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ഇതിനകം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ മന്‍മോഹന്‍സിങ് ഇക്കാര്യം മാധ്യങ്ങളെ അറിയിക്കുമെന്നും കരുതുന്നു.

കുളമ്പുരോഗം: ക്ഷീരകര്‍ഷകര്‍ക്ക് അഞ്ചുലക്ഷം സഹായധനം

Posted: 30 Dec 2013 10:39 PM PST

Subtitle: 
മികച്ച കര്‍ഷകരെ തെരഞ്ഞെടുത്തു

കാലടി: കുളമ്പുരോഗം മൂലം ദുരിതം അനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പീപ്ള്‍സ് ഡെയറി ഡെവലപ്മെന്‍റ് പ്രോജക്ട് (പി.ഡി.ഡി.പി) സെന്‍ട്രല്‍ സൊസൈറ്റി ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ നാഴിയമ്പാറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘങ്ങള്‍ വഴി അര്‍ഹരായ ക്ഷീര കര്‍ഷകരെ കണ്ടെത്തിയാണ് സഹായം നല്‍കുന്നത്. പി.ഡി.ഡി.പി  നേതൃത്വത്തില്‍ സംസ്ഥാനത്തെ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സ്ഥാപക ചെയര്‍മാന്‍ ഫാ. ജോസഫ് മുട്ടുമനയുടെ നാമഥേയത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ജനുവരി നാലിന് രാവിലെ പത്തിന് അങ്കമാലി സി.എസ്.ഐ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. ബാബു വിതരണം ചെയ്യും.
മികച്ച ക്ഷീര കര്‍ഷകയായി മുംതാസ് കമറുദ്ദീന്‍ (തൃശൂര്‍, ചെറുതുരുത്തി പൊക്കാലത്ത് വീട്), ക്ഷീര കര്‍ഷകനായി മാത്യു ജോണ്‍ (മൂവാറ്റുപുഴ മീങ്കുന്നം കച്ചിറയില്‍ വീട്), ചെറിയാന്‍ തോമസ് (തിരുവല്ല, കാരക്കല്‍ നെടുംതറയില്‍ വീട്) എന്നിവരാണ് അര്‍ഹരായത്. ഇവര്‍ക്ക് യഥാക്രമം 30,000, 20,000, 15,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്.
പുതിയ മില്‍ക് ചില്ലിങ് പ്ളാന്‍റിന്‍െറ ശിലാസ്ഥാപനവും ഐസ്ക്രീം വിപണന വാഹനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
വൈസ് ചെയര്‍മാന്‍ ഫാ.ജേക്കബ് കോറോത്ത്, സെക്രട്ടറി കെ.ജെ. ബോബന്‍, ട്രഷറര്‍ ബാബു വെളിയത്ത്, മാര്‍ക്കറ്റിങ് മാനേജര്‍ പോള്‍ തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് സാക്ഷരത: സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted: 30 Dec 2013 10:09 PM PST

പാലക്കാട്: മൂന്നു വര്‍ഷത്തിനുള്ളില്‍ അട്ടപ്പാടിയിലെ ആദിവാസികളെ സമ്പൂര്‍ണ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പ് ഊരുകളില്‍ ആരംഭിക്കുന്ന സമൂഹപഠന കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പി.വി. രാധാകൃഷ്ണന്‍ സംസ്ഥാന പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ (കെ.എസ്.എല്‍.എം.എ) സഹകരണത്തോടെ അട്ടപ്പാടി ഐ.ടി.ഡി.പി മുഖേനയാണ് സമൂഹപഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
2013 ആഗസ്റ്റ് അഞ്ചിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അട്ടപ്പാടി അവലോകന യോഗത്തില്‍ പോസ്റ്റ് ലിറ്ററസി പ്രോഗ്രാമിന്‍െറ ഭാഗമായി അട്ടപ്പാടിയില്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ നിര്‍ദേശം സമര്‍പ്പിച്ചത്. സംസ്ഥാനത്തെ ഏക ട്രൈബല്‍ ബ്ളോക്കായ അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളിലും ഔചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും പഠനം ഉപേക്ഷിച്ച യുവാക്കളും മധ്യവയസ്കരും ഉള്‍പ്പെടുന്ന ഭൂരിഭാഗം ആദിവാസി സമൂഹത്തിന് തുടര്‍പഠനം അപ്രാപ്യമായ അവസ്ഥയാണ്. അട്ടപ്പാടി മേഖലയിലെ സാക്ഷരത 66.5 ശതമാനവും ഇതില്‍ തന്നെ ആദിവാസി വിഭാഗങ്ങളുടെ സാക്ഷരത 62 ശതമാനം മാത്രവുമാണ്. ഇതിന് പരിഹാരമായാണ് സമൂഹപഠന കേന്ദ്രങ്ങള്‍ എന്ന ആശയം മുന്നോട്ടുവെക്കുന്നത്.
അട്ടപ്പാടിയിലെ 192 ഊരുകളിലും സമൂഹപഠന കേന്ദ്രം ആരംഭിക്കണമെന്നാണ് നിര്‍ദേശം. ഇതിന് നിലവിലുള്ള കമ്യൂണിറ്റി സെന്‍ററുകളെ പ്രയോജനപ്പെടുത്തും. വിദ്യാ ഊരുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും തുടര്‍പഠനവും തൊഴില്‍ പരിശീലനവും വിവര വിജ്ഞാന വിനിമയവും  പ്രാപ്യമാകും വിധത്തില്‍ വേദിയൊരുക്കുക, കാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍  സക്രിയമായി ഇടപെടുന്നതിനും പരിഹരിക്കുന്നതിനും ശേഷി വളര്‍ത്തുന്നതിനും സഹായിക്കുക, ആരോഗ്യം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, നിയമബോധനം തുടങ്ങിയ മേഖലകളില്‍ അവബോധം വളര്‍ത്തി ആരോഗ്യമുള്ള ജനതയെയും പരിസ്ഥിതിയും സൃഷ്ടിക്കുക, ആദിവാസികളുടെ കലാകായിക സാംസ്കാരിക കഴിവുകള്‍  പ്രോത്സാഹിപ്പിക്കുക, തനത് കൃഷിരീതികളും ഭാഷയും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായിക്കുക, സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, ഐ.ടി.ഡി.പിയുമായി  ബന്ധപ്പെട്ട് വിവരങ്ങളും  വിജ്ഞാനങ്ങളും കൈമാറുകയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക, വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുടെ വിവര വിനിമയ കേന്ദ്രമായി പ്രവര്‍ത്തിക്കുക, ആദിവാസി സമൂഹത്തിന്‍െറ ഉന്നമനത്തിന് അഭ്യസ്ഥവിദ്യരായ യുവജനതയെ പ്രയോജനപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണപരവും സാമ്പത്തികപരവുമായ ചുമതലകള്‍ ഐ.ടി.ഡി.പിക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, വിലയിരുത്തല്‍, സാങ്കേതിക സഹായം, പരിശീലനം നല്‍കല്‍, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ സംസ്ഥാന സാക്ഷരതാ മിഷനുമായിരിക്കും. അട്ടപ്പാടി ഐ.ടി.ഡി.പി കേന്ദ്രീകരിച്ച് പദ്ധതി നിര്‍വഹണത്തിന് സംഘാടക സമിതി രൂപവത്കരിക്കുകയും ഇതില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍, ഊരുകൂട്ടം പ്രതിനിധികള്‍,  കുടുംബശ്രീ പ്രതിനിധികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, വികസന    സ്ഥാപനങ്ങളിലെ മേലധികാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തുകയും വേണമെന്ന് നിര്‍ദേശമുണ്ട്.
പ്രവേശ ഉത്സവം എന്ന പേരില്‍  സാക്ഷരതാ, തുല്യതാ, തൊഴില്‍ പരിശീലനങ്ങള്‍, പരിഹാരബോധനം എന്നിവ മുഖേന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തും. അറിവിലൂടെ  അട്ടപ്പാടിയുടെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
 

മെഡിക്കല്‍ കോളജില്‍ ഒ.പി നടത്താന്‍ സൗകര്യങ്ങള്‍ പരിശോധിച്ചു

Posted: 30 Dec 2013 10:06 PM PST

മഞ്ചേരി: മെഡിക്കല്‍ കോളജില്‍ മൂന്ന് ഒ.പി നടത്താന്‍ സ്ഥലസൗകര്യം പരിശോധിച്ച് തുടങ്ങി. ഗൈനക്ക്, സര്‍ജറി, മെഡിസിന്‍ എന്നീ വിഭാഗങ്ങളിലാണ് പരിശോധന നടക്കുക. ഗൈനക്കോളജി വിഭാഗത്തില്‍ 50 ബെഡാണ് ഉള്ളത്. 80 ബെഡ് വേണമെന്നാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം. മാത്രമല്ല പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്‍റ് പ്രഫസര്‍ എന്നിങ്ങനെ മൂന്നുപേര്‍ക്ക് ഓരോ മുറികള്‍ വേണം. മൂന്ന് ഒ.പികള്‍ക്കും ഈ സൗകര്യങ്ങള്‍ വേണം. നിലവില്‍ ഇപ്രകാരം സൗകര്യങ്ങള്‍  പഴയ കെട്ടിടത്തില്‍ മാത്രമാണുള്ളത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സൗകര്യങ്ങള്‍ ജനറല്‍ ആശുപത്രിയിലെത്തി പരിശോധിച്ചു.
ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിനിയോഗിക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഐക്യമുണ്ടാക്കാന്‍ ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട് എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി മുമ്പാകെയാണ് ഇതുസംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കേണ്ടത്. ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന ഒ.പികള്‍ ഒന്നും നിര്‍ത്തരുതെന്നും എന്നാല്‍, ഇവിടത്തെ പരമാവധി സൗകര്യങ്ങള്‍ വിനിയോഗിച്ച് മെഡിക്കല്‍ കോളജ് ഒ.പി തുടങ്ങണമെന്നുമാണ് വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
ഗൈനക്കോളജിയില്‍ 80 ബെഡ് വേണമെന്ന് നിബന്ധനയുണ്ടെങ്കില്‍ ബെഡുകളുടെ എണ്ണം കൂട്ടണമെന്നും ജനറല്‍ ആശുപത്രി നിലനിര്‍ത്തണമെന്നും നിലവില്‍ ലഭിക്കുന്ന സൗകര്യങ്ങളോ ഒ.പികളോ നിര്‍ത്തരുതെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജനുവരി 27ന് ആശുപത്രിയിലേക്ക് ബഹുജനമാര്‍ച്ച് നടത്തുന്നുണ്ട്.
അറ്റകുറ്റപ്പണിക്കുവേണ്ടി താല്‍ക്കാലികമായി ഒഴിപ്പിച്ച കെട്ടിടത്തിന്‍െറ പണികള്‍ പെട്ടെന്ന് തീര്‍ത്ത് ഒ.പി ആരംഭിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Monday, December 30, 2013

ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍ Madhyamam News Feeds

ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍ Madhyamam News Feeds

Link to

ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍

Posted: 29 Dec 2013 11:43 PM PST

Image: 

കണ്ണൂര്‍: ദേശാഭിമാനി ഭൂമി പ്രശ്നത്തില്‍ ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് ദേശാഭിമാനി ജനറല്‍ മാനേജറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍. 

ഡാനിഷ് ചക്കോക്ക് ആണ് ദേശാഭിമാനി ഭൂമി വിറ്റതെന്നു പറഞ്ഞ ജയരാജന്‍ ഇടപാടില്‍ ചാക്കിന്‍്റെ പങ്ക് അറിഞ്ഞിരുന്നില്ളെന്നും ഇനി ചാക്കിന് വിറ്റാലും തെറ്റില്ളെന്നും ന്യായീകരിച്ചു. രാധാകൃഷ്ണന്‍ ക്രിമിനല്‍ അല്ളെന്നും ഭൂമിക്കച്ചവടത്തില്‍ നഷ്ടം വന്നിട്ടില്ളെന്നും ജയരാജന്‍ പറഞ്ഞു. ഭൂമി വില്‍പന പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ല. തനിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും ജയരാജന്‍ കണ്ണൂരില്‍ പ്രതികരിച്ചു.

നേരത്തെ സി.പി.എം പ്ളീനം നടക്കവെ ആശംസയര്‍പിച്ച് ചാക്ക് രാധകൃഷ്ണന്‍്റെ സൂര്യ ഗ്രൂപ്പിന്‍്റേതായി  ദേശാഭിമാനിയില്‍ വന്ന പരസ്യം വിവാദമായിരുന്നു. ആ സമയത്തും ന്യായീകരണവുമായി പത്രത്തിന്‍്റെ ജനറല്‍ മാനേജര്‍ രംഗത്തു വരികയുണ്ടായി.

അതേസമയം ഭൂമിയിടപാടില്‍ ഉത്തരവാദിത്വം മുഴുവന്‍ ഇപി ജയരാജനാണെന്നും ഉത്തരം പറയേണ്ടത് ജയരാജനാണെന്നും വീരേന്ദ്രകുമാര്‍ ഉന്നയിച്ചു.

തിരുവനന്തപുരത്ത് ദേശാഭിമാനിയുടെ പേരിലുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന ഭൂമി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം. രാധാകൃഷ്ണന്‍്റെ കമ്പനിക്കു വില്പന നടത്തിയെന്നതാണു പുതിയ വിവാദത്തിനു തിരികൊളുത്തിയത്. പാര്‍ട്ടിയോ നേതാക്കളോ വിവാദങ്ങളില്‍പ്പെടരുതെന്നു സി.പി.എം സംസ്ഥാന പ്ളീനത്തില്‍ നിര്‍ദേശം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണു വിവാദ വ്യവസായിയുടെ കമ്പനിക്കു ഭൂമി കൈമാറിയത്.

കാപ്പിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയാണ് ഈ സ്ഥലം വാങ്ങിയത്. ഇതിന്‍്റെ എം.ഡി വി.എം. രാധാകൃഷ്ണനായിരുന്നു. എന്നാല്‍, ഭൂമി ഇടപാടു നടന്ന ഏതാനും ദിവസത്തേക്ക് ഇദ്ദേഹം എം.ഡി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു തന്‍്റെ തന്നെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനെ താല്‍കാലിക എം.ഡിയാക്കിയാണ് ഇടപാടു നടത്തിയതെന്നാണ് ആരോപണം. ദേശാഭിമാനി ജനറല്‍ മാനേജരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനാണു ഭൂമി വില്പന നടത്തിയതെന്നാണു രേഖകള്‍ പറയുന്നത്.

വിതുര പെണ്‍വാണിഭക്കേസ്: മുന്‍ ഡി.വൈ.എസ്.പിയെ വെറുതെ വിട്ടു

Posted: 29 Dec 2013 10:17 PM PST

Image: 

കോട്ടയം: പ്രമാദമായ വിതുര പെണ്‍വാണിഭ കേസിലെ പ്രതി ആലുവ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെ കോടതി വെറുതെ വിട്ടു. തെളിവില്ളെന്ന കാരണം ചൂണ്ടിക്കാട്ടി കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് വിധി. ജഡ്ജി എസ്. ഷാജഹാന്‍ ആണ് വിധി പ്രഖ്യാപിച്ചത്.

ഇതേ കോടതി പരിഗണിക്കുന്ന 15 കേസുകളിലെ ആദ്യ വിധിയാണിത്. രണ്ടാംഘട്ട വിചാരണയില്‍ പ്രതിയെ ഓര്‍മയില്ളെന്ന് കേസിലെ ഇരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. കേസിന്‍്റെ വിചാരണയുടെ ആദ്യഘട്ടത്തില്‍ ബഷീര്‍ അടക്കമുള്ള പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.

ആലുവയിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ വെച്ച് ഡി.വൈ.എസ്.പി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍,കേസിന്‍്റെ രണ്ടാംഘട്ടത്തില്‍ ആരെയും ഓര്‍മയില്ളെന്ന് പെണ്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് മുഹമ്മദ് ബഷീറിന്‍്റെയും മറ്റൊരു പ്രതിയായ ടി.എം ശശിയുടെയും മൊഴി രേഖപ്പെടുത്തുന്നത് കോടതി ഒഴിവാക്കി. ശശിയുടെ കേസില്‍ നാളെ വിധിയുണ്ടാവും.

1995ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. വിതുര സ്വദേശിനിയായ അജിത പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നു. ഇയാള്‍ മുഖാന്തരം പെണ്‍കുട്ടിയെ സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.

അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു.

കൊല്ലം സ്ഫോടനം; പടക്കശാല ഉടമയും മകളും അറസ്റ്റില്‍

Posted: 29 Dec 2013 10:00 PM PST

Image: 

കൊല്ലം: കൊല്ലത്ത് പട്ടാഴിയില്‍ സ്ഫോടനം നടന്ന പടക്കശാലയുടെ ഉടമ അജയനെയും മകള്‍ സ്വാതിയെയും കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു. ഒളിച്ചു കടക്കാന്‍ ശ്രമിക്കവെ കൊല്ലം ചടയമംഗലത്തു നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

സ്ഫോടക വസ്തു നിരോധന നിയമ പ്രകാരവും മനപൂര്‍വമല്ലാത്ത നരഹത്യക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലം വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്.  ദുരന്തത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

തമിഴ്നാട് സ്വദേശി പരമശിവമാണ് മരിച്ചത്. പടക്ക നിര്‍മാണത്തിനെ  ഞായറാഴ്ച ഉച്ചക്ക് 3.15 നായിരുന്നു അപകടം. റബര്‍ തോട്ടത്തിനു നടുവില്‍ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം. മുമ്പും ഇവിടെ അപകടമുണ്ടായിരുന്നു. അപകടത്തില്‍ അജയന്‍്റെ മകന്‍ മരിച്ചിരുന്നു. പിന്നീട് മകളുടെ പേരില്‍ ലൈസന്‍സ് നേടിയാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്.

ഒരുക്കങ്ങളുടെ ചിത്രങ്ങള്‍ എ.ഐ.എഫ്.എഫിന് അയക്കും

Posted: 29 Dec 2013 09:43 PM PST

Subtitle: 
തയാറെടുപ്പുകള്‍ ദ്രുതഗതിയില്‍

മഞ്ചേരി: ഫെഡറേഷന്‍ കപ്പ് ഫുട്ബാളിന് വിസില്‍ മുഴങ്ങാന്‍ രണ്ടാഴ്ചകൂടി ശേഷിക്കേ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍. ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ സാങ്കേതിക വിദഗ്ധരും ഭാരവാഹികളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ പരിശോധനക്ക് എത്തും. അതിനുകാത്തുനില്‍ക്കാതെ ഗ്രൗണ്ടിന്‍െറയും കളിക്കാര്‍ക്ക് ഒരുങ്ങാനും താമസിക്കാനും പരിശീലനം നടത്താനും ഉള്ള സൗകര്യങ്ങളുടെയും പൂര്‍ത്തീകരണം എത്രത്തോളമായെന്ന് വ്യക്തമാക്കി ഫോട്ടോകള്‍ അയച്ചു നല്‍കും. 105 മീറ്റര്‍ നീളമാണ് ഗ്രൗണ്ടിന്. ഗോള്‍ പോസ്റ്റുകള്‍ എത്തിയ ശേഷം എ.ഐ.എഫ്.എഫ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമ രൂപമുണ്ടാക്കും.
25 ഏക്കര്‍ വരുന്ന ഫുട്ബാള്‍ അക്കാദമി വളപ്പിലേക്ക് പ്രവേശിക്കുന്ന കവാടം 26 ലക്ഷം രൂപ ചെലവില്‍, മഞ്ചേരി നഗരസഭയാണ് ഒരുക്കുന്നത്. ഏതാനും ദിവസങ്ങളായി ഇതിന്‍െറ പ്രവൃത്തിയിലാണ്. ഞായറാഴ്ച അകത്തെ റോഡിന്‍െറ ടാറിങ് തുടങ്ങി. മലപ്പുറം റോഡില്‍ നിന്ന് വായ്പ്പാറപ്പടി റോഡ് വഴി ഗ്രൗണ്ടിലെത്തുന്ന ചീനിക്കാമണ്ണ് റോഡ് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ടീമുകള്‍ക്ക് താമസിക്കാന്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ നേരത്തെ കണ്ടുവെച്ചിട്ടുണ്ട്. താമസ സ്ഥലങ്ങളില്‍ നിന്ന് പരിശീലന ഗ്രൗണ്ടിലേക്കും പയ്യനാട്ടേക്കും സംഘാടക സമിതിയാണ് വാഹന സൗകര്യം ഒരുക്കുക. 24 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രാവലര്‍ ബസ് ഒരുക്കും.

ദേവയാനി സംഭവം യു.എസ് പരിശോധിക്കുന്നു

Posted: 29 Dec 2013 09:37 PM PST

Image: 

വാഷിങ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെ തങ്ങളുടെ രാജ്യത്ത് അപമാനിതയായ സംഭവത്തില്‍ അന്വേഷണത്തിന് യു.എസ് ഉത്തരവിട്ടു. സംഭവത്തില്‍ ഇന്ത്യ എടുത്ത കര്‍ക്കശ നിലപാട് യു.എസിനെ ഞെട്ടിച്ചതായാണ് സൂചന. പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കണ്ടത്തൊനുള്ള ശ്രമങ്ങളില്‍ ആണ് യു.എസ് അധികൃതര്‍.

വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സില്‍,വിദേശകാര്യ-നീതിന്യായ വിഭാഗങ്ങള്‍ അന്വേഷണത്തില്‍ പങ്കാളികള്‍ ആവും. യഥാര്‍ഥ സംഭവം എന്താണെന്ന് ഈ സംഘം അന്വേഷിക്കും. ദേവയാനി സംഭവം കൈകാര്യം ചെയ്ത രീതി ശരിയായില്ളെന്നാണ് യു.എസ് ഭരണകൂടത്തിന്‍്റെ ഏറ്റവും പുതിയ വിലയിരുത്തല്‍.

മതിയായ വേതനം നല്‍കിയില്ളെന്ന ദേവയാനിയുടെ വീട്ടുജോലിക്കാരിയായ സംഗീത റിച്ചാര്‍ഡിന്‍്റെ പരാതിയെ തുടര്‍ന്ന് ഈ മാസം 12നാണ് ദേവയാനിയെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ കൈവിലങ്ങണിയിക്കുകയും വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്നും കൊടുംകുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ അടച്ചുവെന്നുമുള്ള ദേവയാനിയുടെ വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

കൃഷിമന്ത്രിയുടെ വാഗ്ദാനം പതിരായി; ഹൈടെക് കൃഷി തുടങ്ങിയില്ല

Posted: 29 Dec 2013 09:36 PM PST

കാസര്‍കോട്: കൃഷിമന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കാക്കി ജില്ലയില്‍ ഹൈടെക് കൃഷി തുടങ്ങിയില്ല. വെള്ളവും വളവും കണികയായി നല്‍കി പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിക്ക് അനുവദിച്ച അഞ്ചു കോടി രൂപ പാഴാക്കിയത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് 978 ഗ്രാമപഞ്ചായത്തുകളില്‍ മൂന്ന് വീതം ഹൈടെക് കൃഷി യൂനിറ്റുകള്‍ തുടങ്ങാനുള്ള പദ്ധതിയാണ്  സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നത്.ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് 75 ശതമാനം സബ്സിഡി നല്‍കാനായി കഴിഞ്ഞവര്‍ഷം 3.20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 400 ചതുരശ്ര മീറ്ററിന് 935 രൂപയാണ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ കണക്കാക്കിയ നിര്‍മാണ ചെലവ്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഏകീകൃത സബ്സിഡി നിരക്ക് തീരുമാനിച്ചത്.
എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഹൈടെക് ഫാം യൂനിറ്റുകള്‍ കാസര്‍കോട്ട് നിര്‍മിച്ചുനല്‍കാന്‍ ഏജന്‍സികള്‍ സന്നദ്ധമായില്ല.1500 രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. കാസര്‍കോടിന് പ്രത്യേക പരിഗണന നല്‍കി 1300 രൂപ നിരക്കില്‍ അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമെന്ന് ഏപ്രില്‍ 18ന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള കൃഷിമന്ത്രി കെ.പി. മോഹനന്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഇത് പ്രാവര്‍ത്തികമായില്ല. മേയ് 31നകം പൂര്‍ത്തീകരിക്കേണ്ടിയിരുന്ന പദ്ധതി നിര്‍വഹണം മന്ത്രിയുടെ വാഗ്ദാനം പതിരാവില്ലെന്ന പ്രതീക്ഷയില്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
പദ്ധതിക്ക് ഒമ്പത് സംരംഭകര്‍ സന്നദ്ധമായിട്ടുണ്ടെന്ന്
കൃഷി അധിക്യതര്‍ പറഞ്ഞു. ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. 5400 ചതുരശ്ര മീറ്ററിലാണ് ഫാം യൂനിറ്റുകള്‍ സജ്ജമാക്കുക. 50.49 ലക്ഷം രൂപയാണ് സബ്സിഡിയായി നല്‍കുക. 249.71 ലക്ഷം രൂപ വിനിയോഗിക്കാതെ കിടക്കും.  നേരത്തേ തുടങ്ങിയ ഹൈടെക് യൂനിറ്റുകളാണ് കൃഷിക്ക് മാതൃക. പൊതുമേഖലയില്‍ 18 ഉം സ്വകാര്യമേഖലയില്‍ മൂന്നും പ്രദര്‍ശന യൂനിറ്റുകളാണ് മാതൃക. പൊതുമേഖലയില്‍ പടന്നക്കാട് കാര്‍ഷിക കോളജില്‍ മാത്രമാണ് ജില്ലയില്‍
യൂനിറ്റുള്ളത്. തിരുവനന്തപുരം ഉള്ളൂര്‍ സര്‍ക്കാര്‍ വിത്ത് തോട്ടം, കോട്ടയം ജില്ലാ കൃഷി തോട്ടം, ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ സംസ്ഥാന പച്ചക്കറി തോട്ടം, എസ്.എച്ച്.എം ഗ്രൂപ്പിന്‍െറ വട്ടവട, കാന്തല്ലൂര്‍ തോട്ടങ്ങള്‍, മാട്ടുപ്പെട്ടി കെ.എല്‍.ഡി ബോര്‍ഡ്, പത്തനംതിട്ടയില്‍ പന്തളം കരിമ്പ് തോട്ടം, ആലപ്പുഴയില്‍ മാവേലിക്കര ജില്ലാക്യഷി തോട്ടം,തൃശൂരില്‍ മണ്ണുത്തി സംസ്ഥാന വിത്ത് തോട്ടം, മലപ്പുറത്ത് ആനക്കയം വിത്ത് തോട്ടം, പാലക്കാട് കുന്നനൂര്‍ വിത്ത് തോട്ടം, കോഴിക്കോട് വേങ്ങരി കാര്‍ഷിക മൊത്തവിപണന കേന്ദ്രം, വയനാട്
അമ്പലവയല്‍ മേഖലാകാര്‍ഷിക ഗവേഷണ കേന്ദ്രം, സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രം, കണ്ണൂര്‍ തളിപ്പറമ്പ്, പന്നിയൂര്‍ തോട്ടങ്ങള്‍ എന്നിവിടങ്ങളിലാണ് മറ്റ് 17 പ്രദര്‍ശന യൂനിറ്റുകള്‍.
സര്‍ക്കാറിന്‍െറ സമ്പൂര്‍ണ ചെലവിലാണിത്. 90 ശതമാനം ചെലവ് സര്‍ക്കാറും 10 ശതമാനം സ്ഥാപനവും വഹിച്ചാണ് സ്വകാര്യമേഖലയിലെ മൂന്ന് പ്രദര്‍ശന യൂനിറ്റുകള്‍. തിരുവനന്തപുരം ജില്ലയില്‍ പോത്തങ്കോട് ശാന്തിഗിരി ആശ്രമം, തോന്നക്കല്‍ സായ്ഗ്രാം, കോട്ടയം ജില്ലയില്‍ കുറുവിലങ്ങാട് ദേവമാത കോളജ് എന്നിവയാണ് ഈ സ്ഥാപനങ്ങള്‍.

ബി.ഒ.ടി ബസ് ടെര്‍മിനല്‍ നടത്തിപ്പ് കരാറുകാരിലേക്ക്

Posted: 29 Dec 2013 09:09 PM PST

Subtitle: 
പ്രതിവര്‍ഷ വരുമാന വര്‍ധന

കണ്ണൂര്‍:   താവക്കര ബി.ഒ.ടി ബസ് ടെര്‍മിനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനുള്ള വഴി തുറക്കുന്നു. വരുമാനമായി നിലവില്‍ ലഭിക്കുന്നതിലും ഉയര്‍ന്ന സംഖ്യയും, പ്രതിവര്‍ഷ വര്‍ധനവുമെന്ന നഗരസഭയുടെ ആവശ്യം കരാറുകാര്‍ അംഗീകരിച്ചു.
വരുമാന വര്‍ധന അടക്കമുള്ള നഗരസഭയുടെ പുതിയ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ നഗരസഭ ഏറ്റെടുത്ത ബസ് സ്റ്റാന്‍ഡ് വിട്ടുകൊടുക്കുകയുള്ളൂ. നടത്തിപ്പുകാര്‍ പാലിക്കുന്നതിലേക്കായുള്ള കൂടുതല്‍ നിബന്ധനകള്‍ സംബന്ധിച്ച് ഒരു തവണ കൂടി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും കരാറിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുക.
ബി.ഒ.ടി ബസ് സ്റ്റാന്‍ഡ് ഏറ്റെടുത്തുവെങ്കിലും സ്വന്തമായി നടത്തുന്നത് പ്രയാസമാകുമെന്നതിനാല്‍ വരുമാന വര്‍ധന  അടക്കമുള്ള ഉപാധികളുമായി കരാറുകാരെ തന്നെ പദ്ധതി ഏല്‍പിക്കുന്നതായിരിക്കും  ഉചിതമെന്ന തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ്  ചര്‍ച്ചകളില്‍ നഗരസഭയും അനുകൂല നിലപാട് സ്വീകരിച്ചത്. നിലവിലെ കരാര്‍ പ്രകാരം ബസ്സ്റ്റാന്‍ഡ് നടത്തിപ്പിന്‍െറ വിഹിതമായി പ്രതിവര്‍ഷം പത്തു ലക്ഷം രൂപയാണ് നഗരസഭക്ക് ലഭിക്കുന്നത്.
ജില്ലയിലെ ഏറ്റവും പ്രമുഖ-വാണിജ്യ കേന്ദ്രമായി മാറിയ താവക്കര ബസ് ടെര്‍മിനല്‍ സമുച്ചയത്തില്‍ നിന്ന് പ്രതിമാസം എണ്‍പതിനായിരം രൂപക്കടുത്തു മാത്രമാണ് വരുമാനം.
മള്‍ട്ടിനാഷനല്‍ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതടക്കം മുന്നൂറോളം കടകളും, ഹോട്ടലുകളും ഉള്‍പ്പെടെയുള്ള ബിസിനസ് നടക്കുന്നിടത്താണ് തുച്ഛമായ ഈ തുക കിട്ടുന്നത്.
മാത്രമല്ല, കരാര്‍ വ്യവസ്ഥ ചെയ്ത പ്രകാരം പ്രതിവര്‍ഷമുള്ള പത്തു ലക്ഷം രൂപ കരാര്‍ അവസാനിക്കുന്നതു വരെയും വര്‍ധിപ്പിക്കുകയുമില്ല. വരുമാനം എത്ര വര്‍ധിച്ചാലും  ഇതേ തുക തന്നെയായിരിക്കും നല്‍കുക. മുപ്പതു വര്‍ഷത്തേക്കാണ് ബസ് ടെര്‍മിനല്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ കരാറുകാരന് നടത്തിപ്പിനുള്ള അവകാശം. മുപ്പതു വര്‍ഷം കഴിയുമ്പോള്‍ ഇക്കണക്കില്‍ നഗരസഭക്ക് ലഭിക്കുന്നത് ക്ളാസ്ഫോര്‍ ജീവനക്കാരനു ലഭിക്കുന്ന തുകയുടെ അത്രയും മൂല്യമേയുണ്ടാകൂ.
ഈ വ്യത്യാസം പരിഹരിക്കുന്നതിന് മുമ്പും നഗരസഭ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. പ്രതിവര്‍ഷം നിശ്ചിത ശതമാനം വര്‍ധന വേണമെന്ന നഗരസഭയുടെ ആവശ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. നഗരസഭയുടെ പ്രത്യേക ഉപസമിതിയും കരാറുകാരും തമ്മില്‍ ഇതു സംബന്ധിച്ച് ഒന്നിലേറെ തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.അടുത്ത ദിവസം തന്നെ നടക്കുന്ന ചര്‍ച്ചയില്‍ കരാറിലെ പുതിയ വ്യവസ്ഥകളും വര്‍ധിപ്പിക്കുന്ന തുകയും സംബന്ധിച്ച് അന്തിമ രൂപമുണ്ടാകും.
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് താവക്കര ബസ് ടെര്‍മിനലിന്‍െറ കരാര്‍ നഗരസഭ റദ്ദാക്കിയത്. വ്യാപക കരാര്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാലും മുറികള്‍ വാടകക്കു നല്‍കുന്നതില്‍ നഗരസഭയെ വഞ്ചിച്ചതിലുമായിരുന്നു നടപടി. ടെര്‍മിനലിലെ കടമുറികള്‍ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമ്പതു കോടിയിലേറെ രൂപ കരാറുകാര്‍ അനധികൃതമായി കൈക്കലാക്കിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതും നഗരസഭയുടെ നടപടിക്കു കാരണമായി. നഗരസഭയുടെ നടപടിക്കെതിരെ കരാറുകാര്‍ കോടതിയെ സമീപിച്ചെങ്കിലും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണം -നിര്‍മാണ തൊഴിലാളി യൂനിയന്‍

Posted: 29 Dec 2013 08:57 PM PST

കല്‍പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ജനങ്ങള്‍ ആശങ്കയിലാണെന്നും ഇത് നിര്‍മാണ മേഖലയെ ബാധിച്ചതായും നിര്‍മാണ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം വിലയിരുത്തി. റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണം നിര്‍മാണ മേഖലയെ പൂര്‍ണമായും തകര്‍ക്കും. തൊഴിലാളികളുടെ തൊഴിലും ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്ന റിപ്പോര്‍ട്ട് ഉപേക്ഷിക്കണം. പി. കുഞ്ഞിക്കണ്ണന്‍ നഗറില്‍ നടന്ന സമ്മേളനം ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. മധു പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി വാടി രവി സംഘടനാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ. വാസുദേവന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്‍റ് പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം. മധു രക്തസാക്ഷി പ്രമേയവും കെ.വി. ഗിരീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാമചന്ദ്രന്‍, പി.എം. സന്തോഷ്കുമാര്‍, എന്‍.ടി. അനില്‍കുമാര്‍, കെ.വി. ഗിരീഷ്, മനോജ് പട്ടേടന്‍, ഷിനു, കെ.വി. ഭാസ്കരന്‍, ഹൈദ്രു, കെ.പി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ കമ്മിറ്റി സമ്മേളനം നിയന്ത്രിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം.ഡി. സെബാസ്റ്റ്യന്‍ സ്വാഗതവും കണ്‍വീനര്‍ കെ. വാസുദേവന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി.എ. മുഹമ്മദ് (പ്രസി), പി.കെ. രാമചന്ദ്രന്‍, ടി.ആര്‍. രവി, എന്‍.ടി. അനില്‍കുമാര്‍ (വൈസ് പ്രസി), എം. മധു (സെക്ര), പി.എം. സന്തോഷ്കുമാര്‍, മുജീബ് റഹ്മാന്‍, കെ.സി. ജബ്ബാര്‍ (ജോ. സെക്ര), കെ. വാസുദേവന്‍ (ട്രഷ). വി.ജെ. ടോമി, കെ.വി. ഗിരീഷ്, കെ.ടി. ബാലകൃഷ്ണന്‍ (എക്സി).

മെഡിക്കല്‍ കോളജില്‍ ഔധമില്ല

Posted: 29 Dec 2013 08:45 PM PST

Subtitle: 
സൗജന്യ മരുന്നുവിതരണം പ്രഹസനം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നില്ലാതെ രോഗികള്‍ നട്ടംതിരിയുന്നു. സൗജന്യ മരുന്നുകള്‍ പലതും മാസങ്ങളായി ലഭിക്കാനില്ല. നിലവില്‍ ലഭ്യമായവ  രണ്ടുമൂന്നു ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് വരുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത രോഗികളെല്ലാം മരുന്ന് പുറത്തുനിന്ന് പണം കൊടുത്ത് വാങ്ങണം.
മെഡിക്കല്‍ കോളജില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മരുന്നാണ്  സെഫോ ടാക്സിം ഇന്‍ജക്ഷന്‍. ഇത് ആന്‍റി ബയോട്ടിക് ഇന്‍ജക്ഷനാണ്. മുറിവ്, വേദന തുടങ്ങി എല്ലാതരം രോഗാണുബാധക്കും ഉപയോഗിക്കാവുന്ന ഈ ഇന്‍ജക്ഷന്‍ മരുന്ന് മൂന്നു മാസമായി ലഭ്യമല്ല. രണ്ടാഴ്ച മുമ്പ് 8000 കുപ്പി മരുന്ന് വന്നെങ്കിലും രണ്ടു ദിവസം തികച്ച് ഉപയോഗിക്കാന്‍ തികഞ്ഞില്ല.  ശരീരത്തിലെ നീര് പോകുന്നതിന്, മൂത്രതടസ്സമുള്ളവര്‍ക്ക് മൂത്രംപോകുന്നതിനെല്ലാം ഉപയോഗിക്കുന്ന ലാസിക്സ് ഇന്‍ജക്ഷന്‍ മരുന്നും മാസങ്ങളായി ലഭ്യമല്ല. ശ്വാസംമുട്ടല്‍ രോഗികള്‍ക്ക് നിര്‍ബന്ധമായും ഈ മരുന്ന് ആവശ്യമാണ്. ഒരു രോഗിക്ക് ഒരു ദിവസം 10-15 ഇന്‍ജക്ഷന്‍ നല്‍കേണ്ടതുണ്ട്. മരുന്ന് ആശുപത്രിയിലില്ലാത്തതിനാല്‍ പുറത്തെ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കുക മാത്രമാണ് വഴി.
മഞ്ഞുകാലമായതോടെ ആസ്ത്മ രോഗികള്‍ ധാരാളമായി ആശുപത്രിയിലെത്തുന്നുണ്ട്. പ്രധാനമായി ഇവര്‍ക്ക് ആവി പിടിക്കുകയാണ് വേണ്ടത്. ഇതിന് ഇന്‍ഹലേഷന്‍ സൊലൂഷനായി ഉപയോഗിക്കുന്ന മരുന്നുകളൊന്നുംതന്നെ ആശുപത്രിയിലില്ല. സാല്‍ബ്യൂട്ടമോള്‍, ഇപ്ര തുടങ്ങിയ മരുന്നുകളാണ് ആവിപിടിക്കാന്‍ ഉപയോഗിക്കുക. മരണാസന്നരായ രോഗികള്‍ക്കും ഹൃദയസംബന്ധമായ തീവ്ര അസുഖമുള്ള രോഗികള്‍ക്കും ഉപയോഗിക്കുന്ന ഡോപമിന്‍, ഡോബ്യൂട്ടമിന്‍ എന്നീ മരുന്നുകള്‍ ആശുപത്രിയില്‍ ലഭ്യമല്ല. എല്ലാ ഐ.സി.യുകളിലും ഈ മരുന്ന് ദിവസവും 100ലധികം ആവശ്യമാണ്. രക്തജന്യ രോഗികള്‍ക്ക് എല്ലാ രോഗാണുബാധകള്‍ക്കും നല്‍കുന്ന ആന്‍റിബയോട്ടിക് മരുന്നായ ടാസോമാക്കും മാസങ്ങളായി ലഭ്യമല്ല. ഒരു ദിവസം ഒരാള്‍ക്ക് രണ്ട് കുപ്പി ടാസോമാക്ക് ആവശ്യമാണ്. ഒരു കുപ്പിക്ക് 450 രൂപ വില വരും. രക്തജന്യരോഗത്തിനുള്ള എല്ലാ മരുന്നുകളും വന്‍ വിലയുള്ളവയാണ്. ആശുപത്രിയില്‍ സൗജന്യമരുന്ന് വിതരണമുണ്ടായിട്ടും ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ട ഇത്തരം രോഗികള്‍ക്കുപോലും അവ ഉപകാരപ്പെടുന്നില്ല. മറ്റു മരുന്നുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
സ്റ്റോക്കുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. എന്നാല്‍, രണ്ടു ദിവസത്തേക്ക് മാത്രം. വളരെ കുറഞ്ഞ അളവിലാണ് മറ്റു മരുന്നുകള്‍ വരുന്നത്. മാസങ്ങളായി ലഭിക്കാത്തതിനേക്കാള്‍ നല്ലത് ഇടക്കെങ്കിലും ലഭിക്കുന്നതാണല്ലോ എന്ന് ആശ്വസിക്കുകയാണ് രോഗികള്‍. ‘സൗജന്യ മരുന്ന് വിതരണം’ പേരിന് മാത്രമാകുമ്പോള്‍ സാമ്പത്തിക ഭദ്രതയില്ലാത്ത രോഗികള്‍ മരുന്നിനായി നെട്ടോട്ടമോടുകയാണ്.

ഷുമാക്കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

Posted: 29 Dec 2013 08:42 PM PST

Image: 

പാരിസ്: തലക്ക് ഗുരുതരമായി പരിക്കേറ്റ കാറോട്ട താരം മൈക്കല്‍ ഷുമാക്കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഏഴു തവണ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ജേതാവായ മൈക്കല്‍ ഷുമാക്കറിന് സ്കീയിങ്ങിനിടെയാണ് തലക്ക് ഗുരുതര പരിക്കേറ്റത്.

ഫ്രാന്‍സിലെ മെരിബല്‍ റിസോര്‍ട്ടിലാണ് സംഭവം. ഷുമാക്കറിന്‍െറ തല പാറയില്‍ ഇടിക്കുകയായിരുന്നു. ഹെല്‍മറ്റ് വെച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ പരിക്കുണ്ടെന്ന് മെരിബല്‍ റിസോര്‍ട്ട് ഡയറക്ടര്‍  അറിയിച്ചു.

ഹെലികോപ്ടറിലാണ്  മൗട്ടീസിലെ ആശുപത്രിയിലേക്ക്  ഷുമാക്കറെ എത്തിച്ചത്. പിന്നീട് കൂടുതല്‍ സൗകര്യമുള്ള ഗ്രെനോബ്ള്‍ ആശുപത്രിയിലേക്ക് മാറ്റി.

Sunday, December 29, 2013

ദേശാഭിമാനി ഭൂമി വാങ്ങിയത് വി.എം രാധാകൃഷ്ണന്‍ Madhyamam News Feeds

ദേശാഭിമാനി ഭൂമി വാങ്ങിയത് വി.എം രാധാകൃഷ്ണന്‍ Madhyamam News Feeds

Link to

ദേശാഭിമാനി ഭൂമി വാങ്ങിയത് വി.എം രാധാകൃഷ്ണന്‍

Posted: 29 Dec 2013 01:17 AM PST

Image: 

തിരുവനന്തപുരം: സി.പി.എമ്മും വിവാദവ്യവസായി വി.എം.രാധാകൃഷ്ണനും തമ്മിലുള്ള ബന്ധം വീണ്ടും വിവാദമാകുന്നു. തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത് ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തിരണ്ടര സെന്‍്റും കെട്ടിടവും   വി.എം.രാധാകൃഷ്ണന് വിറ്റതാണ് വിവാദമായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് എം.ഡി സ്ഥാനത്തുനിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞ് രാധാകൃഷ്ണന്‍ ഭൂമി വാങ്ങിയത്. മൂന്നുകോടി 30 ലക്ഷം രൂപയ്ക്കാണ് വി.എം.രാധാകൃഷ്ണന്‍്റെ  ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍്റ്  ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയത്. 2012 ജൂലൈ 17ന് കോട്ടയ്ക്കകം സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു പ്രമാണം രജിസ്റ്റര്‍ ചെയ്തത്.
കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വി.എം രാധാകൃഷ്ണനാണെന്ന് ജൂണ്‍ രണ്ടിനും 11നും കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ രേഖകളില്‍ വ്യക്തമാണ്. എന്നാല്‍ ജൂലൈ ആറിന് രാധാകൃഷ്ണന്‍ സ്ഥാനം രാജിവെയ്ക്കുകയും പകരം ഡാനിഷ് കെ. ചാക്കോ എന്ന വ്യക്തി ചുമതലയേല്‍ക്കുകയും ചെയ്തു.
മൂന്നുദിവസത്തിനുശേഷം കമ്പനി രജിസ്ട്രാര്‍ക്കു നല്‍കിയ ഫോം 32ല്‍ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് രാധാകൃഷ്ണന്‍്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമി ഇടപാട് നടത്തുന്നതിന് വേണ്ടി കമ്പനിയുടെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റി ഡാനിഷിനെ ഡയറക്ടറാക്കുകയായിരുന്നു.
നേരത്തെ, പാലക്കാട് നടന്ന സി.പി.എം പ്ളീനത്തിന്റെ സമാപനദിവസം ദേശാഭിമാനി ദിനപത്രത്തില്‍ രാധാകൃഷ്ണന്‍്റെറ പരസ്യം നല്‍കിയത് വിവാദമായിരുന്നു.

നഗരയാത്രക്ക് വേഗം പകര്‍ന്ന് നോര്‍ത് മേല്‍പാലം ഇന്ന് തുറക്കും

Posted: 28 Dec 2013 11:07 PM PST

കൊച്ചി: വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങിയിരുന്ന നഗരയാത്രക്ക് ആശ്വാസമേകി നോര്‍ത് മേല്‍പാലം ഞായറാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും. ഉച്ചക്ക് രണ്ടിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലം ഉദ്ഘാടനം നിര്‍വഹിക്കും. മെട്രോ നിര്‍മാണ മേല്‍നോട്ടം ഏറ്റെടുത്ത ഡി.എം.ആര്‍.സി   നേതൃത്വത്തില്‍ 24 മാസത്തെ ശ്രമഫലമായ ദൗത്യം കൂടിയാണ് പൂര്‍ണമായത്.
 കൊച്ചി മെട്രോക്കുള്ള തൂണുകള്‍ ഉയര്‍ന്നുകഴിഞ്ഞ സാഹചര്യത്തിലാണ് പാലം തുറന്നുകൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 80 കോടിയില്‍പ്പരം രൂപ ചെലവില്‍ 2011 നവംബര്‍ ഒന്നിനാണ്  മേല്‍പാലത്തിന്‍െറ പുനര്‍നിര്‍മാണം ആരംഭിച്ചത്. നിര്‍മാണത്തിന്‍െറ കരാര്‍ 2011 മേയ് 27നാണ് ചെറിയാന്‍ ആന്‍ഡ് വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ഡി.എം.ആര്‍.സി ഒപ്പുവെച്ചത്. ആദ്യം മധ്യഭാഗത്തെ ലെയ്ന്‍ രണ്ട്, മൂന്ന് എന്നിവയിലൂടെ ഗതാഗതം അനുവദിച്ചുകൊണ്ട് ലെയ്ന്‍ ഒന്ന്, നാല് എന്നിവയിലെ മേല്‍പാലം പുതുക്കിപ്പണിതു. ഇവയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി 2013 ജനുവരിയില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും മധ്യഭാഗത്തെ പാലം പുനര്‍നിര്‍മാണം തുടങ്ങുകയും ചെയ്തു. നാലു ലെയ്ന്‍ പാലത്തിലൂടെ നിലവില്‍  ഒന്ന്, നാല് എന്നിവയിലൂടെ ഒരു വരി ഗതാഗതം മാത്രമാണ് അനുവദിച്ചിരുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ മധ്യഭാഗത്തെ പാലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇതോടൊപ്പം നോര്‍ത് മേല്‍പാലത്തിന് സമീപം സര്‍വീസ് റോഡുകളുടെയും ഫുട്പാത്തിന്‍െറയും നിര്‍മാണപ്രവര്‍ത്തനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൊച്ചി മെട്രോയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഴയ പാലം പുനര്‍നിര്‍മിച്ചത്. പാലത്തിന് താഴെ പാര്‍ക്കിങ് സ്ഥലമായി മാറ്റും. ഇരുചക്രവാഹനങ്ങളും കാറുകളും പാര്‍ക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മെട്രോ റെയിലിന്‍െറ സ്റ്റേഷന്‍ തൊട്ടടുത്തുവരുന്നതു കൊണ്ട് ട്രെയിനില്‍ കയറാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാനാകും. പാലം ഗതാഗതത്തിന് തുറന്നു കൊടുത്താലും മെട്രോ തൂണുകളുടെ നിര്‍മാണം തടസ്സമില്ലാതെ നടക്കും. നോര്‍ത് മേല്‍പാലത്തിനോടുചേര്‍ന്ന് മാത്രം 15 തൂണുകള്‍ മെട്രോപാതയെ താങ്ങി നില്‍ക്കുന്നതിനായുണ്ട്. ഇതില്‍ 12 എണ്ണം ഉയര്‍ന്നു കഴിഞ്ഞു. ശേഷിക്കുന്നത് ജനുവരി പകുതിയോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി  പ്രഫ. കെ.വി. തോമസ് മുഖ്യാതിഥിയായിരിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, അനൂപ് ജേക്കബ്, മേയര്‍ ടോണി ചമ്മണി, എം.പിമാരായ പി.രാജീവ്, ഡോ.ചാള്‍സ് ഡയസ്, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ബെന്നി ബഹനാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.

പ്രകാശം പരക്കുന്നു

Posted: 28 Dec 2013 10:30 PM PST

ആലപ്പുഴ: ജില്ലയില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള 2783 അപേക്ഷകര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കിയതായി കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.
ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന പ്രകാരമാണ് ഇത്. കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. രാജ്കുമാര്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അവതരിപ്പിച്ചു.
പദ്ധതി പ്രകാരം 5400 പേര്‍ക്ക് കണക്ഷന്‍ നല്‍കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. വയറിങ് നടത്തിയ ബി.പി.എല്‍ ഭവനങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ ഉടന്‍ സൗജന്യ കണക്ഷന്‍ നല്‍കും. അപേക്ഷ നല്‍കിയാല്‍, വയറിങ് നടത്തിയിട്ടില്ലാത്ത ഭവനങ്ങളില്‍ ഭാവിയില്‍ കണക്ഷന്‍ ലഭിക്കുന്നതിന് പോസ്റ്റ് സ്ഥാപിച്ച് സൗകര്യം ഏര്‍പ്പെടുത്തും.
 ഇപ്പോള്‍ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത അര്‍ഹരായവരെയും ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ പരിഗണിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പദ്ധതിയില്‍ ഇതുവരെ 2783 അപേക്ഷകളാണ് ലഭിച്ചത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കൂടുതല്‍ പേര്‍ക്ക് സൗജന്യ കണക്ഷന്‍ ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് തൊട്ടടുത്ത കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടണം.
കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ തുടക്കംകുറിച്ച സ്വയംപര്യാപ്തഗ്രാമം കര്‍മപരിപാടിക്ക് അന്തിമരൂപം നല്‍കുന്നതിന് ജനുവരി ആറിന് യോഗം വിളിച്ചുചേര്‍ക്കുമെന്ന് കലക്ടര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും മറ്റും കൈക്കൊണ്ട നടപടികള്‍ യോഗത്തില്‍ അവലോകനം ചെയ്യും.
ബന്ധപ്പെട്ട വകുപ്പുകളും ഏജന്‍സികളും സ്ഥാപനങ്ങളും യോഗത്തിന് മുമ്പ് തങ്ങളുടെ ആക്ഷന്‍ പ്ളാന്‍ കലക്ടര്‍ക്ക് നല്‍കണം.
പഞ്ചായത്തുകളുടെ പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യവാരം നിര്‍വഹണോദ്യോഗസ്ഥരുടെ യോഗം വിളിക്കും.
 കുട്ടനാട് പാക്കേജിലെ കരാറുകാരുടെ യോഗം അടുത്ത ആഴ്ചയും പാടശേഖരസമിതി പ്രതിനിധികളുടെ യോഗം അതിനുശേഷവും വിളിച്ചുചേര്‍ക്കും. സുതാര്യകേരളം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം ഇനി മുതല്‍ ഡി.ഡി.സിയോടനുബന്ധിച്ചല്ലാതെ പ്രത്യേക യോഗമായി നടത്താന്‍ തീരുമാനിച്ചു.
കുളമ്പുരോഗം ബാധിച്ച് പശുക്കള്‍ ചത്തതിന് നഷ്ടപരിഹാരമായി 9,60,000 രൂപ ഉടമകള്‍ക്ക് വിതരണം ചെയ്തതായി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് തുക നല്‍കും. രോഗത്തിനടിപ്പെട്ട കാലികളുടെ ചികിത്സക്ക് 3,88,120 രൂപയും നല്‍കിയിട്ടുണ്ട്. സൗജന്യകാലിത്തീറ്റയും വിതരണം ചെയ്തുതുടങ്ങി.
യോഗത്തില്‍ കലക്ടര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപ്ളാനിങ് ഓഫിസര്‍ സാലി ജോസഫ്, എം.എന്‍. ചന്ദ്രപ്രകാശ്, ജില്ലാ-മേഖലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ സ്കൂള്‍ കലോത്സവത്തിന് കുമ്പള ഒരുങ്ങി

Posted: 28 Dec 2013 10:17 PM PST

Subtitle: 
സ്റ്റേജിതര മത്സരങ്ങള്‍ 31ന്

കാസര്‍കോട്: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ തുളുനാടിന്‍െറ സാംസ്കാരിക നഗരിയായ കുമ്പള ഒരുങ്ങി. ഡിസംബര്‍ 31 മുതല്‍  ജനുവരി നാലുവരെ കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ ഏഴ് ഉപജില്ലകളില്‍നിന്നുള്ള നാലായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  
ഡിസംബര്‍ 31ന് സ്റ്റേജിതര ഇനങ്ങളിലും ബാന്‍ഡ്മേളത്തിലും മത്സരം നടക്കും. കര്‍ണാടിക്-ഹിന്ദുസ്ഥാനി രാഗങ്ങളുടെ പേരിട്ട എട്ട് വേദികളിലായാണ് സ്റ്റേജിന മത്സരങ്ങള്‍ അരങ്ങേറുക.   
കുമ്പള ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനിയിലെ ഒന്നാം വേദി നീലാംബരി, ജി.എച്ച്.എസ്.എസ് സ്കൂളിലെ രണ്ടാം വേദി സാവേരി, കുമ്പള ജി.എസ്.ബി.എസ് സ്കൂളിലെ മൂന്നാം വേദി ആരഭി, ഹയര്‍സെക്കന്‍ഡറി സ്കൂളിന് പിന്നില്‍ തയാറാക്കിയ നാലാം വേദി തരംഗിണി, ഐ.എച്ച്.ആര്‍.ഡി കോളജില്‍ തയാറാക്കിയ അഞ്ചാം വേദി മേഘമല്‍ഹാര്‍, സെന്‍റ് മോണിക്ക ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ തയാറാക്കിയ ആറാം വേദി മോഹനം, ഹോളി ഫാമിലി എ.എസ്.ബി സ്കൂളില്‍ തയാറാക്കിയ ഏഴാം വേദി അമൃതവര്‍ഷിണി എന്നീ പേരുകളില്‍ അറിയപ്പെടും. പൂരക്കളി വിദ്വാന്‍ വേങ്ങര കൃഷ്ണപണിക്കരുടെ പേരില്‍ പ്രത്യേക വേദിയും തയാറാക്കിയിട്ടുണ്ട്.
31ന് രാവിലെ ഒമ്പതിന് പി.ടി.എ പ്രസിഡന്‍റ് സുരേഷ് റാവു കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തും. ജനുവരി ഒന്നിന് വൈകീട്ട് നാലിന് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ച രണ്ടിന് മാവിനകട്ടയില്‍നിന്ന് സ്കൂള്‍ പരിസരത്തേക്ക് ഘോഷയാത്ര നടത്തും. നാലിന് വൈകീട്ട് സമാപന സമ്മേളനം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിന്‍െറ ഭാഗമായി ആയിരത്തോളം പേര്‍ക്ക് ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഊട്ടുപുര ഒരുക്കിയിട്ടുണ്ട്. മത്സര വിവരങ്ങളും അറിയിപ്പുകളും യഥാസമയം ലഭ്യമാക്കാന്‍  വിവര സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മീഡിയാ സെന്‍റര്‍ സജ്ജീകരിക്കും.  കലോത്സവ ബ്ളോഗ് കഴിഞ്ഞദിവസം പ്രകാശനം ചെയ്തിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ അഡ്വ. പി.പി. ശ്യാമളാദേവി, പി.ബി. അബ്ദുറസാഖ് എം.എല്‍.എ, ഡി.ഡി.ഇ സി. രാഘവന്‍, കെ.എസ്. കുര്യാക്കോസ്, എ.കെ.എം. അഷ്റഫ്, രേവതി എന്നിവര്‍ സംബന്ധിച്ചു.

കാണികളില്‍ ആവേശം നിറച്ച് ഒട്ടക പന്തയം

Posted: 28 Dec 2013 10:11 PM PST

Image: 

അബൂദബി: അല്‍ദഫ്റ ഫെസ്റ്റിവെലിന്‍െറ സമാപന ഭാഗമായി നടന്ന ഒട്ടക പന്തയം കാണികള്‍ക്ക് ആവേശമായി. ഒട്ടകങ്ങളുടെ ഓട്ട മല്‍സരം കാണുന്നതിനും സ്വദേശികളും വിദേശികളും അടക്കം നിരവധി പേരാണ് അല്‍ദഫ്റയിലത്തെിയത്.
അബൂദബി കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍റ് ഹെറിറ്റേജ് ഫെസ്റ്റിവെല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മേളയില്‍ നാല് ലാപ്പുകളിലായാണ് ഒട്ടക പന്തയ മല്‍സരം നടന്നത്. വിവിധ പ്രായ പരിധിയിലുള്ളവര്‍ക്കായാണ് മല്‍സരം നടന്നത്. ഒട്ടക പന്തയ മല്‍സരത്തിന് ഇറങ്ങുന്ന സ്വദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി അല്‍ ദഫ്റ ഫെസ്റ്റിവെല്‍ ഹെറിറ്റേജ് കോംപറ്റീഷന്‍സ് ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ അല്‍ മസ്റൂയി പറഞ്ഞു.   സ്വദേശികളെയും യു.എ.ഇയിലുള്ള ഒട്ടകങ്ങളെയും മാത്രമാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്. 18- 29 പ്രായപരിധിയില്‍ ഹമദ് മുഹമ്മദ് ഖല്‍ഫാന്‍ റാഷെദ് അല്‍ മസ്റൂയിയും 30- 39 പ്രായപരിധിയില്‍ മുസ്ബാഹ് മുഹമ്മദ് സാലെം അല്‍ മുഹ്ഫിഫും 40-49 പ്രായക്കാരില്‍ ഖമീസ് അലി സഈദ് അലി അല്‍ മെലാഈയും 50നും 70നും ഇടയില്‍ പ്രായമുള്ളവരില്‍ സുല്‍ത്താന്‍ ഉബൈദ് അല്‍ സഫ്ന ഹുദൈറം അല്‍ കുത്ബിയും ഒന്നാമതത്തെി. വിജയികള്‍ക്ക് 25000 ദിര്‍ഹം വീതം സമ്മാനമായി നല്‍കി. ഡിസംബര്‍ 14 മുതല്‍ 28 വരെയാണ് അല്‍ ദഫ്റ ഫെസ്റ്റിവെല്‍ നടന്നത്. 

വൈതല്‍മലയിലെ റിസോര്‍ട്ട് നടത്തിപ്പിന് ടെന്‍ഡര്‍ ക്ഷണിക്കും

Posted: 28 Dec 2013 10:03 PM PST

Subtitle: 
കെ.ടി.ഡി.സിക്ക് വേണ്ട

നടുവില്‍: വൈതല്‍മലയില്‍ ടൂറിസം വകുപ്പ് നിര്‍മിച്ച റിസോര്‍ട്ട് നടത്തിപ്പിനായി ടെന്‍ഡര്‍ ക്ഷണിക്കും. റിസോര്‍ട്ട് നടത്താന്‍ കഴിയില്ളെന്ന് കെ.ടി.ഡി.സി അറിയിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ സംരംഭകരെ കണ്ടത്തൊനായി ടെന്‍ഡര്‍ ക്ഷണിക്കുന്നത്. ഒരുകോടി 54 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച റിസോര്‍ട്ട് രണ്ടര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്.
2011 ഫെബ്രുവരിയില്‍ അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തത്. വൈദ്യതി കണക്ഷന്‍ ലഭിക്കാത്തതും കെ.ടി.ഡി.സിയെക്കൊണ്ട് ഏറ്റെടുപ്പിക്കുമെന്ന പ്രഖ്യാപനവുമായിരുന്നു ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ റിസോര്‍ട്ട് അടഞ്ഞുകിടക്കാന്‍ കാരണം.
31 ലക്ഷം ചെലവിട്ട് മലയില്‍ വൈദ്യുതിയത്തെിച്ചിട്ടും കെ.ടി.ഡി.സി ഏറ്റെടുക്കല്‍ തീരുമാനം നീണ്ടുപോകുന്നതിനാല്‍ കഴിഞ്ഞ ഒക്ടോബര്‍ 24ന് ചേര്‍ന്ന ഡി.ടി.പി.സി എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗമാണ് നടത്തിപ്പുകാരെ കണ്ടത്തൊനായി ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഈ യോഗ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ കലക്ടര്‍ കെ.ടി.ഡി.സിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് റിസോര്‍ട്ട് നടത്തിപ്പിന് തങ്ങളില്ളെന്ന് കെ.ടി.ഡി.സി രേഖാമൂലം അറിയിച്ചത്. കെ.ടി.ഡി.സി പിന്മാറിയ സാഹചര്യത്തില്‍ ടെന്‍ഡര്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ കലക്ടര്‍ രാജമാണിക്യം നിര്‍ദേശം നല്‍കിയതായി ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ജീവനക്കാരുടെ കുറവും മറ്റുമാണത്രെ പിന്മാറ്റത്തിനുള്ള കാരണമായി കെ.ടി.ഡി.സിയുടെ വിശദീകരണം. പത്ത് മുറികള്‍, രണ്ട് ഡോര്‍മിറ്ററികള്‍, റസ്റ്റാറന്‍റ് അടക്കം സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളോടെയായിരുന്നു റിസോര്‍ട്ട് നിര്‍മിച്ചത്. ദീര്‍ഘകാലം അടഞ്ഞുകിടന്നതിനത്തെുടര്‍ന്ന് സാമൂഹിക വിരുദ്ധര്‍ ഇതിന്‍െറ ജനല്‍ഗ്ളാസുകളും ഗേറ്റുകളുമടക്കം തകര്‍ത്തിട്ടുമുണ്ട്. ഇനിയും അടഞ്ഞുകിടന്നാല്‍ റിസോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയാതാവുമെന്നതിനാലാണ് സ്വകാര്യ സംരംഭകരെ കണ്ടത്തൊന്‍ ഡി.ടി.പി.സി തീരുമാനിച്ചത്.
അതേസമയം, ടൂറിസം വകുപ്പ് പണംമുടക്കിയ ട്രാന്‍സ്ഫോര്‍മര്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കെ.എസ്.ഇ.ബി സ്ഥാപിച്ചിരിക്കുന്നത്. ഇത് കോംപ്ളക്സിന്‍െറ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഡി.ടി.പി.സി ആവശ്യപ്പെട്ടെങ്കിലും ഇനിയും പണം മുടക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. നിലവില്‍ മലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടുകളിലൊന്നും വൈദ്യുതി എത്തിയിട്ടില്ല. ഇവര്‍ക്ക് എളുപ്പത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായി കെ.എസ്.ഇ.ബി ഒത്തുകളിച്ചതായാണ് ഡി.ടി.പി.സി സംശയിക്കുന്നത്. ഈ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് മറ്റ് കണക്ഷന്‍ നല്‍കരുതെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് ഡി.ടി.പി.സി കത്ത് നല്‍കിയിട്ടുണ്ട്.

കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ അതോറിറ്റിയാക്കാന്‍ ആലോചന

Posted: 28 Dec 2013 09:47 PM PST

Image: 

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തെ സ്വതന്ത്ര അതോറിറ്റിയാക്കാന്‍ നീക്കം. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ ഭാഗമായുണ്ടാവുന്ന ഇടക്കിടെയുള്ള മന്ത്രിതല മാറ്റത്തെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മന്ത്രിസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സെക്രട്ടറി ജനറലിന്‍െറ കീഴിലായിരിക്കും അതോറിറ്റി പ്രവര്‍ത്തിക്കുക.
മന്ത്രിമാരും അതുവഴി നയപരിപാടികളും ഇടക്കിടെ മാറുന്നത് വിദ്യാഭ്യാസ മന്ത്രാലയത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടാവുന്ന മന്ത്രിതലത്തിലെ മാറ്റം ഉദ്യോഗസ്ഥ തലത്തിലെ അഴിച്ചുപണിക്ക് കാരണമാവുന്നു. നയവും പദ്ധതികളുമെല്ലാം അതിനനുസരിച്ച് മാറുന്നു. ഇതോടെ നടപ്പാക്കേണ്ട കാര്യങ്ങള്‍ സാവധാനത്തിലാവുകയും മുന്‍ഗണനാക്രമം തെറ്റുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങളെല്ലാം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതോറിറ്റിക്ക് സ്വന്തമായി ബജറ്റുണ്ടാവും. വിദ്യാഭ്യാസ മന്ത്രാലയത്തെ പോലെ അതോറിറ്റിയെ സിവില്‍ സര്‍വീസ് കമ്മീഷനുമായി ബന്ധപ്പെടുത്തില്ല. രാജ്യത്തെ ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണയാക പങ്കുവഹിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ ഇടക്കിടെയുണ്ടാവുന്ന മാറ്റം ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഏറക്കാലമായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്.
നിലവില്‍ വകുപ്പിന്‍െറ ചുമതലയുള്ള ഡോ. നായിഫ് അല്‍ ഹജ്റഫ് കുറ്റവിചാരണയുടെ വക്കില്‍നില്‍ക്കെയാണ് മന്ത്രിസഭ രാജിവെച്ചത്. പുതിയ മന്ത്രിസഭയില്‍ അദ്ദേഹം ഉണ്ടാവില്ളെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ അമരക്കാരന്‍ വരും. അതോറിറ്റിയായി രൂപമാറ്റം സംഭവിച്ചാല്‍ രാഷ്ട്രീയ മാറ്റം വിദ്യാഭ്യാസ നടപടികളെ ബാധിക്കില്ല. എന്നാല്‍, ഈ ആലോചന എത്രമാത്രം മുന്നോട്ടുപോയിട്ടുണ്ടെന്ന് എപ്പോള്‍ മുതല്‍ നടപ്പാവുമെന്നും വ്യക്തമല്ല. അതോടൊപ്പം ഇത്തരമൊരുനീക്കം രാജ്യത്ത് ആദ്യമായതിനാല്‍ നന്നായി ആലോചിച്ചശേഷം മാത്രമേ സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോകുകയുള്ളൂ എന്നാണ് സൂചന. അല്ളെങ്കില്‍ പല വകുപ്പുകളും ഇത്തരമൊരു മാറ്റത്തിന് ശ്രം നടത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സര്‍വകലാശാലാ മീറ്റില്‍ എം.ജിക്ക് വനിതാ കിരീടം

Posted: 28 Dec 2013 09:24 PM PST

Image: 

പട്യാല: അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല മീറ്റില്‍ എം.ജി സര്‍വകലാശാല തുടര്‍ച്ചയായി രണ്ടാം തവണയും വനിതാ വിഭാഗം ജേതാക്കള്‍. കാലിക്കറ്റ് സര്‍വകലാശാലക്ക് വനിതകളില്‍ മൂന്നാം സ്ഥാനവും. ആണ്‍കുട്ടികളില്‍ ജേതാക്കളായ ആതിഥേയരായ പഞ്ചാബി സര്‍വകലാശാല ഓവറോള്‍ കിരീടത്തില്‍ വീണ്ടും മുത്തമിട്ടു. എം.ജിയുടെ അനില്‍ഡ തോമസ് മീറ്റിലെ മികച്ച വനിത അത്ലറ്റായി. 15 സ്വര്‍ണവും 10 വെളളിയും മൂന്ന് വെങ്കലവുമടക്കം 191 പോയന്‍റ് സ്വന്തമാക്കിയാണ് പട്യാല പഞ്ചാബി സര്‍വകലാശാല ജേതാക്കളായത്.
ആറു സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമടക്കം 129.5 പോയന്‍റുമായി എം.ജി ഓവറോളില്‍ രണ്ടാമതാണ്. അഞ്ചു സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമടക്കം 92.5 പോയന്‍റാണ് വനിതകളില്‍ ജേതാക്കളായ എം.ജിക്ക് ലഭിച്ചത്.  
കഴിഞ്ഞ വര്‍ഷം വനിതകളില്‍ രണ്ടാം സ്ഥാനക്കാരായ കാലിക്കറ്റിന് ഇത്തവണ രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 53 പോയന്‍റാണ് ലഭിച്ചത്. മീറ്റിന്‍െറ അവസാനദിനമായ ശനിയാഴ്ച നാല് സ്വര്‍ണമടക്കം 11 മെഡലുകള്‍ മലയാളി താരങ്ങള്‍ സ്വന്തമാക്കി.

റിലേയില്‍ കേരള വാഴ്ച
അവസാന ദിവസത്തെ പ്രധാന ഇനമായ റിലേയില്‍ മെഡലുകള്‍ വാരിക്കൂട്ടി കേരള ടീമുകള്‍. ആറ് മെഡലുകളാണ് കേരള ടീമുകള്‍ക്ക് റിലേയില്‍ ലഭിച്ചത്. പെണ്‍കുട്ടികളുടെ 4x100, 4x400 റിലേയില്‍ സ്വര്‍ണം എം.ജിയും വെള്ളി കാലിക്കറ്റും പങ്കിട്ടപ്പോള്‍ ആണ്‍കുട്ടികളുടെ 4x400 റിലേയില്‍ കേരള സര്‍വകലാശാല വെള്ളിയും എം.ജി വെങ്കലവും നേടി.
4x100 റിലേയില്‍ എം.ജിക്കായി കെ. മഞ്ജു, റിന്‍റു മാത്യു (ഇരുവരും അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി), സിനി അലക്സ്, ആഗ്നസ് സെബാസ്റ്റ്യന്‍ (ഇരുവരും പാലാ അല്‍ഫോണ്‍സ കോളജ്) എന്നിവരാണ് മത്സരിച്ചത്. 4x400ല്‍ നിമിഷ ജയപ്രകാശ് (പാലാഅല്‍ഫോണ്‍സ), കെ. സിന്‍ഷ (അസംപ്ഷന്‍), സി.എസ്. സിന്ധ്യാമോള്‍, അനില്‍ഡ തോമസ് (ഇരുവരും എം.എ കോളജ്) എന്നിവരാണ് സ്വര്‍ണം നേടിയത്.
4x100 റിലേയില്‍ വെള്ളി നേടിയ കാലിക്കറ്റ് ടീമില്‍ ജി. ലാവണ്യ(പി.എസ്.എം.ഒ തിരൂരങ്ങാടി), ദിവ്യ, ശില്‍പ(ഇരുവരും മേഴ്സി കോളജ് പാലക്കാട്), എം. സുഗിന (തൃശൂര്‍ വിമല കോളജ്) എന്നിവരാണുള്ളത്. ഒ.വി. രേവതി(വിമല കോളജ്), നിഖില ജോസഫ്(ഇ.എം.ഇ.എ കൊണ്ടോട്ടി), ജീഷ്മ(മേഴ്സി കോളജ്), ആര്‍. അനു (വിമലകോളജ്) എന്നിവരാണ് 4x400ല്‍ കാലിക്കറ്റിനായി മത്സരിച്ചത്.
ആണ്‍കുട്ടികളില്‍ 4x400 റിലേയില്‍ വെള്ളി നേടിയ കേരള സര്‍വകലാശാല ടീമില്‍ പി.എച്ച്. അഖില്‍ (എസ്.എം കോളജ് ചേര്‍ത്തല), അലക്സ് ആന്‍റണി(എസ്.എന്‍ കോളജ് ചേര്‍ത്തല), മനുസക്കറിയ, മുഹമ്മദ് ഷര്‍ഷാദ് (ഇരുവരും മാര്‍ ഇവാനിയസ് കോളജ് തിരുവനന്തപുരം) എന്നിവരാണുള്ളത്. വെങ്കലം നേടിയ എം.ജിക്കായി അമല്‍ (എസ്.ബി കോളജ്), ജി. അനീഷ് (സെ. തോമസ് പാലാ), ഡി. അനൂപ്, ബിനുജോസ് (ഇരുവരും എം.എ കോളജ്) എന്നിവര്‍ മത്സരിച്ചു.

200ല്‍ അനുരൂപിന് സ്വര്‍ണം
100 മീറ്ററില്‍ വെള്ളി നേടിയ എം.എ കോളജിന്‍െറ അനുരൂപിന് 200 മീറ്ററില്‍ സ്വര്‍ണം. 22.21 സെക്കന്‍ഡില്‍ ഓടിയത്തെിയാണ് അനുരൂപ് മീറ്റിലെ രണ്ടാമത്തെ മെഡല്‍ നേടിയത്. എം.എ കോളജിലെ രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ഥിയായ അനുരൂപ് മൂവാറ്റുപുഴ പുളിക്കത്തടത്തില്‍ ജോണ്‍-എലിസബത്ത് ദമ്പതികളുടെ മകനാണ്.
കാലിക്കറ്റിന്‍െറ എം.ഡി. താരക്ക് ഹാഫ് മാരത്തണില്‍ വെങ്കലം ലഭിച്ചു. പാലക്കാട് മേഴ്സി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനത്തായിരുന്ന കേരളക്ക് പോള്‍ ജോസഫിലൂടെ  മീറ്റിന്‍െറ അവസാനദിനമായ ശനിയാഴ്ച ആദ്യമെഡല്‍. ചേര്‍ത്തല സെന്‍റ് മൈക്ക്ള്‍സിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ പോളിന് 110 മീ. ഹര്‍ഡ്ല്‍സിലാണ് വെങ്കലം ലഭിച്ചത്.

താരങ്ങളായി അനില്‍ഡയും അനുവും
പട്യാല: മീറ്റിലെ മികച്ച വനിതാ അത്ലറ്റായി എം.ജി സര്‍വകലാശാലയുടെ അനില്‍ഡ തോമസിനെ തെരഞ്ഞെടുത്തു. 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഭുവനേശ്വറിലെ കീഥ് സര്‍വകലാശാലയുടെ ദ്യൂതി ചന്ദിനെയും  മികച്ച വനിത അത്ലറ്റായി തെരഞ്ഞെടുത്തു.
ശനിയാഴ്ച നടന്ന 200 മീറ്ററിലും സ്വര്‍ണം നേടിയ കാലിക്കറ്റിന്‍െറ ആര്‍. അനു ഡബ്ള്‍ തികച്ചു. അനു 22.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍  എം.ജിയുടെ അനില്‍ഡ (22.13 സെ.) വെള്ളി നേടി. 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അനു സ്വര്‍ണമണിഞ്ഞിരുന്നു.
മികച്ച വനിത അത്ലറ്റായ എം.എ കോളജിലെ അനില്‍ഡ 400 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. സ്വര്‍ണം നേടിയ എം.ജിയുടെ റിലേ ടീമിലും  അംഗമായിരുന്നു. ശ്രീകൃഷ്ണ കോളജിലെ പി.ബി. ജയ്കുമാറാണ് ഇരുവരുടെയും പരിശീലകന്‍. പുരുഷന്മാരില്‍ പഞ്ചാബി സര്‍വകലാശാലയിലെ തേജീന്ദര്‍പാലാണ് മികച്ച അത്ലറ്റ്. 

നഗരസഭയിലെ കുരങ്ങുശല്യം നിയന്ത്രിക്കണം -ജില്ലാ വികസന സമിതി

Posted: 28 Dec 2013 09:20 PM PST

കല്‍പറ്റ: നഗരസഭാ പരിധിയിലെ കുരങ്ങുശല്യം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന്് വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. ജനങ്ങളുടെ സൈ്വരജീവിതം തടസ്സപ്പെടുത്തുന്ന കുരങ്ങുകളെ കൂടുപയോഗിച്ച് പിടിച്ച് ഉള്‍ക്കാടുകളില്‍ തുറന്നുവിടണമെന്ന് പ്രമേയമവതരിപ്പിച്ച എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു.
പ്രധാനപ്പെട്ട വകുപ്പുകളുടെ ധനവിനിയോഗത്തില്‍ വന്ന കുറവ് സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥരില്‍നിന്ന് എം.എല്‍.എ വിശദീകരണം തേടി. തദ്ദേശഭരണ വകുപ്പിലെ എന്‍ജിനീയര്‍മാരുടെ കുറവ് പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. അഞ്ചുപേര്‍ വേണ്ടിടത്ത് നിലവില്‍ ഒരാള്‍ മാത്രമാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഓവര്‍സിയര്‍മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളുടെ ചുമതലയുള്ളതിനാല്‍ പ്രവൃത്തികളുടെ മേല്‍നോട്ടം നിര്‍വഹിക്കാന്‍ സാധിക്കുന്നില്ല. നിരവധി കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ സംബന്ധിച്ച് പൂര്‍ണ വിവരം നല്‍കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി അടിയന്തര പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
കാരാപ്പുഴ പദ്ധതിക്ക് സമീപമുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എക്സി. എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. കല്‍പറ്റ ബൈപാസ് റോഡ് ജനുവരി 10ന് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
രാജീവ്ഗാന്ധി വൈദ്യുതി പദ്ധതിയില്‍ മൂന്ന് പ്രവൃത്തികള്‍ മാത്രമേ തുടങ്ങാന്‍ ബാക്കിയുള്ളൂവെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന റോഡുകളില്‍ സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകള്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കണം. ഇതു സംബന്ധിച്ച പ്രമേയമവതരിപ്പിച്ച മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അബ്ദുല്‍ അഷ്റഫ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി പലയിടങ്ങളിലും സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ടെന്നും ഇവ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മുന്‍കാലത്ത് ആരംഭിച്ചതും പാതിവഴിയിലായതുമായ വീടുകളുടെ പണി പൂര്‍ത്തിയാക്കണം. ഇന്ദിര ആവാസ് യോജന ഉപഭോക്താക്കളെയും ഇതില്‍ ഉള്‍പ്പെടുത്തണം.
അക്ഷയ കേന്ദ്രങ്ങളില്‍ ബാങ്കിങ് കിയോസ്കുകള്‍ ആരംഭിക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ ഇത്തരത്തിലുള്ള 48 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അസി. കോഓഡിനേറ്റര്‍ അറിയിച്ചു. ഇത് നിലവില്‍വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ബാങ്കുകളില്‍ പോകാതെ സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങളില്‍ ലഭ്യമാകും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് കൂലി പിന്‍വലിക്കുന്നതിനും പാചക വാതക സബ്സിഡിയും മറ്റും പണമായി ലഭിക്കുന്നതിനും ഏറെ പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലാ കലക്ടര്‍ കെ.ജി. രാജു അധ്യക്ഷത വഹിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ജി. സജീവ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാനാഞ്ചിറയില്‍ ശുചീകരണ പ്ളാന്‍റ് സ്ഥാപിക്കാന്‍ നിര്‍ദേശം

Posted: 28 Dec 2013 08:53 PM PST

Subtitle: 
മാലിന്യനിക്ഷേപം കണ്ടത്തൊന്‍ സ്ക്വാഡ്

കോഴിക്കോട്: മാനാഞ്ചിറയില്‍ ശുചീകരണ പ്ളാന്‍റ് സ്ഥാപിക്കാനും നീലിച്ചിറ കുടിവെള്ള പദ്ധതി അഭിവൃദ്ധിപ്പെടുത്താനും നഗരസഭയുടെ അടുത്ത വര്‍ഷത്തേക്കുള്ള കരട് പദ്ധതിയില്‍ നിര്‍ദേശം. അനധികൃത മാലിന്യ നിക്ഷേപം നിരീക്ഷിക്കാന്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്താനും വനിതകള്‍ക്കായി ഓട്ടോ-ടാക്സി എന്നിവക്ക് സഹായം നല്‍കാനും 2014-15, 2015-16 വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ നിര്‍ദേശിക്കുന്നു.
ഇവയടക്കമുള്ള നിരവധി നിര്‍ദേശങ്ങള്‍ക്ക് മേയര്‍ പ്രഫ. എ.കെ. പ്രേമജത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. നിര്‍ദേശങ്ങളില്‍ ചര്‍ച്ചനടത്തി ഭേദഗതി വരുത്താനുള്ള വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ ജനുവരി 10നകം പൂര്‍ത്തിയാക്കണമെന്നും ഇതിന്‍െറയടിസ്ഥാനത്തിലുള്ള  വികസന സെമിനാര്‍ ജനുവരി 22ന് ചേരുമെന്നും മേയര്‍ അറിയിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലേക്ക് പ്രിന്‍റര്‍, സ്കാനര്‍, കോപ്പിയര്‍ എന്നിവ വാങ്ങാനുള്ള ശിപാര്‍ശ കൗണ്‍സില്‍ തള്ളി. കൃഷിവകുപ്പ് കാര്യാലയത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൃഷിവകുപ്പിനാണ് ചുമതല എന്ന് കണ്ടത്തെിയാണ് നടപടി. നഗരസഭയില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പാക്കണം, സോണല്‍ ഓഫിസുകളും മെയിന്‍ ഓഫിസും ബന്ധിപ്പിക്കാന്‍ തുടര്‍ നടപടികളെടുക്കണം, അന്‍സാരി പാര്‍ക്ക് നവീകരിക്കാനും മാനാഞ്ചിറ മൈതാനം ഉള്‍പ്പെടെ നഗരത്തിലെ പാര്‍ക്കുകള്‍ സംരക്ഷിക്കാനും തുക കണ്ടത്തെണമെന്നും നിര്‍ദേശമുണ്ട്.
നഗരാതിര്‍ത്തിയില്‍ കവാടങ്ങള്‍ സ്ഥാപിക്കുക, റോഡുകളുടെ പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കുക, സ്ഥിരം വൈദ്യുത അലങ്കാരം നടത്തുക എന്നിവയും വേണം. സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണം, പുതിയങ്ങാടി മത്സ്യ മാര്‍ക്കറ്റ് നവീകരണം എന്നിവക്കും നിര്‍ദേശമുണ്ട്.
നഗര പരിധിയിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ പോംവഴി കണ്ടത്തെും. കല്ലായിയിലെ അലഞ്ഞുതിരിയുന്ന കാലികളെ പാര്‍പ്പിക്കാനുള്ള സ്ഥലം നവീകരിക്കും. നഗരത്തിലെ എല്ലാ വീടുകളിലും കൊതുക് നശീകരണത്തിനായി ഗപ്പി മത്സ്യം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും.  നെല്ലിക്കോട് വ്യവസായ എസ്റ്റേറ്റിന്‍െറ പശ്ചാത്തല സൗകര്യം വികസിപ്പിക്കും.
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ചെറുതോണി ലഭ്യമാക്കുക, തീരദേശത്ത് കൂടുതല്‍ അങ്കണവാടികള്‍ പണിയുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് ഫുഡ്കോര്‍ട്ടും സഹകരണ സ്റ്റോറും മാസച്ചന്തയും തുടങ്ങുക എന്നീ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പുതിയ കുടിവെള്ള പദ്ധതികള്‍ക്കും ശിപാര്‍ശയുണ്ട്.
ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, അഡ്വ. എം.ടി. പത്മ, കറ്റടത്ത് ഹാജറ, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ലിംന സുരേഷ്, ഒ. സദാശിവന്‍, എം. ശ്രീധരന്‍, ജാനമ്മ കുഞ്ഞുണ്ണി, കെ. സത്യനാഥന്‍, കെ. ബാലഗോപാല്‍, ഇ.എം. സോമന്‍, എം. മോഹനന്‍, കെ. ദേവകി, കെ. രവീന്ദ്രന്‍, കവിത അരുണ്‍, കെ.ടി. ബീരാന്‍കോയ, കെ. സൗദാമിനി ടീച്ചര്‍, എന്‍.സി. മോയിന്‍കുട്ടി, അഡ്വ. എ.വി. അന്‍വര്‍, ഉഷാദേവി ടീച്ചര്‍, ടി. ഹസന്‍, പി.വി. അവറാന്‍, സി.പി. മുസഫര്‍ അഹമ്മദ്, എം.കെ. സ്വാമിനാഥന്‍, കെ.പി. അബ്ദുല്ലക്കോയ, സക്കറിയ പി. ഹുസൈന്‍, ജീന്‍ മോസസ്, ടി. സുജന്‍, പൂളക്കല്‍ ശ്രീകുമാര്‍, സി.എസ്. സത്യഭാമ, സി.പി. സലീം തുടങ്ങിയവര്‍ സംസാരിച്ചു.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP