സ്വാഗതം
WELCOME

News Update..

Wednesday, December 18, 2013

പുതുമോടിയില്‍ കാഴ്ചബംഗ്ളാവ് Madhyamam News Feeds

പുതുമോടിയില്‍ കാഴ്ചബംഗ്ളാവ് Madhyamam News Feeds

Link to

പുതുമോടിയില്‍ കാഴ്ചബംഗ്ളാവ്

Posted: 18 Dec 2013 01:05 AM PST

തിരുവനന്തപുരം: ക്രിസ്മസ് അവധി പടിവാതിലിലത്തെിയതോടെ കാഴ്ചബംഗ്ളാവ് കാഴ്ചയുടെയും സുരക്ഷയുടെയും നവ്യാനുഭവങ്ങളൊരുക്കുന്നു. പ്രകാശവും ശബ്ദവും ഉപയോഗപ്പെടുത്തി സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ ദൃശ്യാനുഭവമാണ് റെപ്റ്റൈല്‍ എന്‍ക്ളോഷറില്‍ ഒരുങ്ങുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെ കാടിന്‍െറ ശബ്ദവിന്യാസവും വെളിച്ച സംവിധാനവുമാണ് ഒരുക്കുന്നത്. നവീകരണത്തിനായി ഒക്ടോബര്‍ മുതല്‍ റെപ്റ്റൈല്‍ എന്‍ക്ളോഷര്‍ അടച്ചിട്ടിരിക്കുകയാണ്. ചെറിയ അരുവികളും അവയുടെ ശബ്ദവും എല്ലാ ചേര്‍ന്ന് ചെറിയൊരു കാടുതന്നെയാണ് നിര്‍മിക്കുന്നത്. നവീകരണം പൂര്‍ത്തിയാക്കിയ ശേഷം എന്‍ക്ളോഷറിന് ടിക്കറ്റ് ഏര്‍പ്പെടുത്തും.
60 ലക്ഷത്തോളം രൂപയാണു നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. മരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ഇത്തരത്തിലുള്ള നവീകരണങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ റെപ്റ്റൈല്‍ എന്‍ക്ളോഷറിലേക്ക് പഴയതുപോലെ അനിയന്ത്രിതമായി സന്ദര്‍ശകരെ കടത്തിവിടാനാകില്ല. നിയന്ത്രിതമായി നിശ്ചിത എണ്ണം സന്ദര്‍ശകരെ മാത്രമേ ഒരേസമയം എന്‍ക്ളോഷറിനുള്ളില്‍ പ്രവേശിപ്പിക്കൂ. ഇതിന്‍െറ ഭാഗമായാണ് ടിക്കറ്റ് ഏര്‍പ്പെടുത്തുന്നത്.
എന്‍ക്ളോഷറിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാകും. മൃഗശാലയിലേക്ക് പുതിയതായി എത്തുന്ന അനക്കൊണ്ടകള്‍ക്കുള്ള ക്വാറന്‍ൈറന്‍ കൂടിന്‍െറ നിര്‍മാണവും പുരോഗമിക്കുകയാണ്. വാതിലുകള്‍ പിടിപ്പിക്കുക, ഡ്രെയ്നേജ് നിര്‍മാണം, പെയ്ന്‍റിങ് തുടങ്ങിയ ജോലികള്‍ മാത്രമേ ഇനി പൂര്‍ത്തിയാകാനുള്ളൂ. ഫെബ്രുവരിയോടെ തന്നെ അനക്കൊണ്ടകളെയും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.  
 

വിറങ്ങലിച്ച് ഉറങ്ങാതെ കടവല്ലൂര്‍

Posted: 18 Dec 2013 12:48 AM PST

കടവല്ലൂര്‍: തിരുവാതിര ആഘോഷത്തിനിടെ നിയന്ത്രണം വിട്ട് ടിപ്പര്‍ പാഞ്ഞുകയറി നാലുപേരുടെ ജീവന്‍ അപഹരിച്ചതിന്‍െറ ഞെട്ടലില്‍ തേങ്ങുകയാണ് കടവല്ലൂര്‍ ഗ്രാമം. അപകടത്തില്‍പെട്ട നാലുപേരും കടവല്ലൂര്‍ ഗ്രാമവാസികളാണ്. സംസ്ഥാന പാതയില്‍ അമ്പലം സ്റ്റോപ്പിന് സമീപത്തുള്ള രാജനൊഴികെ മരിച്ച മറ്റ് മൂന്നുപേരും അമ്പലത്തിന് തൊട്ടടുത്തെ പാറപ്പുറം സ്വദേശികളാണ്. ചോഴികെട്ട് ഈ ഗ്രാമത്തിന്‍െറ ഉത്സവമാണ്. ദേഹത്ത് പുല്ലും ചപ്പും വെച്ചുകെട്ടി വീടുകള്‍ തോറും കയറിയിറങ്ങുന്ന ഉത്സവം എല്ലാവര്‍ഷവും ആഘോഷമായാണ് ഇവര്‍ നടത്താറുള്ളത്. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ ഉത്സവത്തിനത്തൊറുണ്ട്. അപകടത്തില്‍ മരിച്ച രാജന്‍ ദീര്‍ഘനാളായി വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലത്തെിയത്. വേര്‍പാടറിഞ്ഞ് പൊട്ടിക്കരഞ്ഞ രാജന്‍െറ മക്കളായ രേഷ്മയെയും രഞ്ജിമയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. അപകടത്തില്‍ മരിച്ച മനീഷ് അവിവാഹിതനാണ്. തങ്കയാണ് മാതാവ്. മനോജ്, മജീഷ്, മോനിഷ, മഞ്ജു എന്നിവരാണ് സഹോദരങ്ങള്‍. മിഷയാണ്  മുകേഷിന്‍െറ ഭാര്യ. മൂന്നുമാസം പ്രായമുള്ള മകളുമുണ്ട്. ഇയാള്‍ സ്വര്‍ണപ്പണിക്കാരനാണ്. മരിച്ച   സുധാകരന്‍  വാദ്യക്കാരനാണ്.  

 

അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു

Posted: 18 Dec 2013 12:47 AM PST

Image: 

ന്യൂദല്‍ഹി: ഒമ്പതു ദിവസം നീണ്ട നിരാഹാര സമരം അണ്ണാ ഹസാരെ അവസാനിപ്പിച്ചു. അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്‍ ലോക്സഭ പാസാക്കിയ സാഹചര്യത്തിലാണ് ബില്ലിനുവേണ്ടി നടത്തി വന്ന സമരം ഹസാരെ നാരങ്ങാനീര് കുടിച്ച് അവസാനിപ്പിച്ചത്. ലോകായുക്തക്ക് സമാനമായി സംസ്ഥാനങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ഹസാരെ പറഞ്ഞു. ലോക്പാല്‍ ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് ഹസാരെയുടെ സമരവേദിയില്‍ അനുയായികളുടെ ആഹ്ളാദ പ്രകടനവും നടന്നു. ബില്ല് ഭേദഗതിയോടെ കഴിഞ്ഞ ദിവസം രാജ്യസഭ പസാക്കിയിരുന്നു.  രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാവും.

കോര്‍പറേഷന്‍ വൈദ്യുതി കുടിശ്ശിക: ജപ്തി നടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ

Posted: 18 Dec 2013 12:26 AM PST

Subtitle: 
കോര്‍പറേഷന്‍ ഒന്നരമാസത്തിനകം 50 ലക്ഷം

തൃശൂര്‍: കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ള 38 വര്‍ഷത്തെ കുടിശ്ശിക തുകയായ 25 കോടി നല്‍കാതിരുന്നതിന് നഗരസഭാ ആസ്തികള്‍ ജപ്തി ചെയ്യാനുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉത്തരവ് ഹൈകോടതി ഉപാധികളോടെ തടഞ്ഞുവെച്ചു. ഈമാസം 31ന് മുമ്പ് 25 ലക്ഷവും ജനുവരി 31നകം 25ലക്ഷവും അടക്കാനും തുടര്‍ന്ന് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുമാണ് വിധി.ഫെബ്രുവരി 15 വരെയാണ് സ്റ്റേ. കെ.എസ്.ഇ.ബിക്ക് നഗരസഭ ഒന്നും നല്‍കേണ്ടതില്ളെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍െറയും വൈദ്യുതി റെഗുലേറ്ററി കമീഷന്‍െറയും നിലപാടുകള്‍ ശരിയല്ളെന്നുമാണ് നഗരസഭാ വൈദ്യുതി വിഭാഗത്തിന്‍െറ നിലപാട്. ഹൈകോടതി വിധി ഈ വാദത്തിന് തിരിച്ചടിയാണ്.
1974 മുതല്‍ 2012 വരെ നല്‍കാനുള്ള കുടിശ്ശിക ഈടാക്കാനാണ് സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ് നഗരസഭാ ആസ്തികള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.
ജപ്തി ചെയ്യാന്‍ എത്തിയവരെ നഗരസഭാ വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥര്‍ അനുനയിപ്പിക്കുകയും സമയം ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് തുക അടക്കാന്‍ 15 ദിവസം സമയം നല്‍കി. ഇതിനിടെ നഗരസഭ കോടതിയെ സമീപിച്ചു.
കെ.എസ്.ഇ.ബിയുടെ ഏജന്‍സിയായ നഗരസഭ ബോര്‍ഡില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ 92 ശതമാനവും ഉപയോഗിക്കണമെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും റെഗുലേറ്ററി കമീഷനും നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍, 80 ശതമാനമെ ഉപയോഗിക്കാനാവൂവെന്നും 20 ശതമാനം പ്രസാരണനഷ്ടം ഉള്‍പ്പെടെയുള്ള നഷ്ടം ഉണ്ടാകുമെന്നും കോര്‍പറേഷന്‍ വൈദ്യുതി വകുപ്പ് പറയുന്നു. 80 ശതമാനം വൈദ്യുതിക്കുള്ള പണമാണ് നഗരസഭ കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്. എന്നാല്‍, ഒൗദ്യോഗികമായി അംഗീകരിച്ച എട്ട് ശതമാനം നഷ്ടത്തിനുശേഷം ശേഷിക്കുന്ന 12 ശതമാനം വൈദ്യുതിയുടെ വില കുടിശ്ശികയായി കണക്കാക്കുകയായിരുന്നു.
ഇതിനിടെ, പ്രശ്നം പഠിച്ച് പരിഹരിക്കാന്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനം ബുധനാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിച്ചേക്കും.
 

റെയില്‍വേ വികസനം: ജനപ്രതിനിധികള്‍ കേന്ദ്രമന്ത്രിയെ കണ്ടു

Posted: 18 Dec 2013 12:18 AM PST

പാലക്കാട്: പാലക്കാട്-പൊളളാച്ചി ഗേജ് മാറ്റം, കോച്ച് ഫാക്ടറി, ത്യശൂര്‍-കൊല്ലങ്കോട് റെയില്‍പാത  വികസന പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എം.പി.മാരായ പി.കെ. ബിജു, എം.ബി. രാജേഷ്, വി. ചെന്താമരാക്ഷന്‍ എം. എല്‍.എ എന്നിവര്‍ കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ എന്നിവരെ നേരില്‍ കണ്ടു.
 റെയില്‍വേ ബജറ്റില്‍ ദക്ഷിണ റെയില്‍വേക്ക് അനുവദിച്ച ബജറ്റ് വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ കേന്ദ്ര ആസൂത്രണ വിഭാഗം കുറവ് വരുത്തിയിരിക്കുകയാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
 2008ല്‍ ഗേജ് മാറ്റത്തിനായി പാലക്കാട്-പൊളളാച്ചി പാത പൊളിച്ചുനീക്കുമ്പോള്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ അധിക്യതര്‍ അറിയിച്ചിരുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും ഗേജ് മാറ്റ പ്രവൃത്തിയുടെ രണ്ടാം റീച്ച് നിര്‍മാണം ആരംഭിച്ചിട്ടില്ളെന്നും ജനപ്രതിനിധികള്‍ അറിയിച്ചു. പാലക്കാട് കോച്ച് ഫാക്ടറിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലെ സങ്കീര്‍ണത പരിഹരിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിക്കായി 230.10 ഏക്കര്‍ ഭൂമി റെയില്‍വേക്ക് കൈമാറിയെങ്കിലും 94.85 ഏക്കര്‍ വനഭൂമി കൂടി അക്വയര്‍ ചെയ്ത് നല്‍കിയാലേ പദ്ധതി ഏറ്റെടുക്കാന്‍ കഴിയൂവെന്ന റെയില്‍വേ അധിക്യതരുടെ നിലപാടും ജനപ്രതിനിധികള്‍ റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
 59 കിലോമീറ്റര്‍ നീളം വരുന്ന ത്യശൂര്‍-കൊല്ലങ്കോട് റെയില്‍വേ ലൈന്‍ നിര്‍മാണത്തിനാവശ്യമായ  480.59 കോടി രൂപ അനുവദിച്ച് പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
റെയില്‍വേ വികസനത്തിനായി ബജറ്റില്‍ അനുവദിച്ച തുക വിട്ടുനല്‍കാന്‍ കേന്ദ്ര ആസൂത്രണ വിഭാഗവും ധനമന്ത്രിയും തയാറാകുന്നില്ളെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചതായി പ്രതിനിധിസംഘം പറഞ്ഞു.
 പ്രതിസന്ധി മറികടന്ന് റെയില്‍വേ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് മറ്റു സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കുന്ന അതേ മാതൃകയില്‍  കേരളം  മുന്നോട്ടുവന്നാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട്-പൊളളാച്ചി ഗേജ് മാറ്റം, പാലക്കാട് കോച്ച് ഫാക്ടറി, ത്യശൂര്‍-കൊല്ലങ്കോട് റെയില്‍വേ ലൈന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് അടുത്ത സാമ്പത്തികവര്‍ഷം മുന്‍ഗണന നല്‍കി നടപ്പാക്കുന്നതിന് നടപടിയെടുക്കാമെന്ന് റെയില്‍വേ മന്ത്രിയും ബോര്‍ഡ് ചെയര്‍മാനും ഉറപ്പ് നല്‍കിയതായും പി.കെ. ബിജു എം.പി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

തണുത്ത മരണം കാവല്‍ നില്‍ക്കുന്ന മുസഫര്‍ നഗര്‍....

Posted: 17 Dec 2013 11:44 PM PST

Image: 

മലാക്പൂര്‍ അഭയാര്‍ഥി ക്യാമ്പ്: തണുത്ത് തണുത്ത് മരവിച്ച് ജീവന്‍ വെടിഞ്ഞ പിഞ്ചു ശരീരം എരിയുന്ന നെഞ്ചിലെ ചൂടിലേക്ക് ചേര്‍ത്തു പിടിച്ച് നില്‍ക്കുകയാണ് ഒരമ്മ..മരിച്ചിട്ടും ഭൂമിയില്‍ അവശേഷിക്കുന്ന കുറച്ചു നിമിഷമെങ്കിലും തന്‍്റെ കുഞ്ഞിന് ചൂട് പകരാന്‍...രണ്ടു വയസ്സുകാരന്‍ അയാനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ആവാതെ ചെറു തീയുടെ അരികെ കുഞ്ഞുമായി രാത്രി മുഴുവന്‍ ഇരിക്കുയാണ് മറ്റൊരമ്മ.. ഇത് കലാപം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ ചേക്കേറിയ മുസഫര്‍ നഗറിലെ മലാക്പൂര്‍ അഭയാര്‍ഥി ക്യാമ്പിലെ കണ്ണു നനയിക്കുന്ന കാഴ്ച. വടക്കേന്ത്യ മുഴുവന്‍ കൊടും തണുപ്പില്‍ വിറയ്ക്കുമ്പോള്‍ ശരീരത്തില്‍ ഇടാന്‍ ഒരു പുതപ്പിന്‍ചീളുപോലും ഇല്ലാതെ 40 തോളം കുഞ്ഞുങ്ങളാണ് ഈ ക്യാമ്പില്‍ അതിദയനീയമായി മരണത്തിന് കീഴടങ്ങിയത്.  എന്നാല്‍, യഥാര്‍ഥ കണക്കുകള്‍ ഇതിലും എത്രയോ അധികം വരുമെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.  

കലാപം നടന്ന മുസഫര്‍ നഗറിലെ ഇല്ലം ഗ്രാമത്തില്‍നിന്നാണ് അനസിന്‍്റെയും അയാന്‍െറയും മാതാപിതാക്കള്‍ ഈ ക്യാമ്പില്‍ എത്തിയത്.  രാവു മുഴുവന്‍ അയാനെ തീക്കടുത്ത് പിടിച്ചു കൊണ്ടിരിക്കവെ അഛന്‍ അറിയാതെ പാതി ഉറങ്ങിപ്പോയി.  അതിന്‍്റെ ഫലം കുഞ്ഞിന്‍്റെ കാലിലെ സാരമായ പൊള്ളലായ് നീറ്റി. ഈ ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ അഭയാര്‍ഥികള്‍ ആണ് അയാനും സഹോദരന്‍ അനസും.

ഇത്തരം നിരവധി ക്യാമ്പുകള്‍ ആണ് യു.പിയില്‍ ഉള്ളത്. ഇവിടങ്ങളിലെല്ലാം നൂറുകണക്കിന് കുഞ്ഞുങ്ങള്‍ തണുപ്പിന്‍്റെ കുത്തിക്കീറല്‍ സഹിക്കാനാവാതെ വാടിത്തളര്‍ന്ന് ജീവന്‍ വെടിയുന്നു. ന്യൂമോണിയയയെ തുടര്‍ന്ന് രണ്ടു വയസ്സുകാരി മകള്‍ നഷ്ടപ്പെട്ട അഫ്സാന എന്ന യുവതി കണ്ണീര്‍ വാര്‍ക്കുകയാണ്. അഫ്സാനയുടെ അവശേഷിക്കുന്ന മറ്റൊരു കുഞ്ഞ് കടുത്ത പനിയുടെയും വയറിളക്കത്തിന്‍്റെയും പിടിയില്‍ ആണ് ഇപ്പോള്‍. സര്‍ക്കാര്‍ നല്‍കി വരുന്ന പരിമിതമായ വൈദ്യ സഹായം പകല്‍ സമയത്ത് മാത്രമാണ് ഉള്ളത്. തങ്ങള്‍ കൊല്ലപ്പെട്ടാല്‍ മാത്രമെ സര്‍ക്കാര്‍ സഹായിക്കൂ എന്നുണ്ടോ? അഫ്സാന  എറിയുന്ന ചോദ്യം ഈ തണുപ്പിലും പൊള്ളിക്കുന്നതാണ്. ക്യാമ്പില്‍ ജനിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ രണ്ടു കുഞ്ഞുങ്ങള്‍ ഇവിടെ തന്നെ ജീവന്‍ വെടിഞ്ഞത് ഈ ക്യാമ്പിലുള്ളവര്‍ക്ക് മറക്കാനാവാത്തതാണ്.

കലാപവേളയില്‍ അക്രമം ഭയന്ന് എല്ലാം വിട്ട് ഓടിയ 650 ഓളം മുസ്ലിം കുടുംബങ്ങളാണ് മലാക്പൂര്‍ ക്യാമ്പില്‍ മാത്രം ഉള്ളത്. മാറിയുടുക്കാന്‍ തുണി പോലുമില്ല ഇവരില്‍ മിക്കവര്‍ക്കും. ശാമില്‍ ജില്ലയില്‍ കാടു വെട്ടിത്തെളിച്ച് താല്‍ക്കാലികമായി കെട്ടിയ ടെന്‍്റുകളാണ് ക്യാമ്പ്. സാധാരണ തണുപ്പിനെ പോലും പ്രതിരോധിക്കാന്‍ ഇവക്കാവില്ല. മരണം തണുപ്പിന്‍്റെ രൂപത്തില്‍ കയറി നിരങ്ങുകയാണ് ഇവിടം. തണുപ്പ് തുടങ്ങിയതു മുതല്‍ ഡസനോളം കുട്ടികള്‍ ആണ് ഈ ക്യാമ്പില്‍ മാത്രം മരിച്ചത്. ചില സന്നദ്ധ സംഘടകള്‍ നല്‍കുന്ന ബ്ളാങ്കറ്റുകളും പുതപ്പും ഏതാനും പേരില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഭൂരിപക്ഷത്തിനും തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളില്ല.  അസുഖ ബാധിതര്‍ക്ക് മികച്ച ചികില്‍സ പോലും അന്യമാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം അതിലേറെ ദയനീയം. 3000 പേര്‍ അഭയംതേടിയ ഒരു ക്യാമ്പില്‍ രണ്ട് നിര കക്കൂസുകള്‍ മാത്രമാണുള്ളത്. അതില്‍ പലതും ഉപയോഗശൂന്യവുമാണ്.

ദുരിതങ്ങള്‍ മഞ്ഞു മാരിയായ് പതിക്കുന്ന തങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയില്‍ കടുത്ത പ്രതിഷേധം ഇവര്‍ക്കുണ്ട്. കലാപ മേഖലയില്‍ വിനിയോഗിക്കാനുള്ള 90 കോടിയുടെ പാക്കേജ്  യു.പി സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും പുതിയ പാക്കേജ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചികില്‍സാ സഹായം അനുവദിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിച്ചിട്ടുമില്ല.

 

ലോക്പാല്‍ ബില്‍ ലോക് സഭ പാസാക്കി

Posted: 17 Dec 2013 11:27 PM PST

Image: 

ന്യൂദല്‍ഹി: നാലര പതിറ്റാണ്ട് രാജ്യം ചര്‍ച്ച ചെയ്ത അഴിമതി പ്രതിരോധ സംവിധാനമായ ലോക്പാല്‍ ബില്‍ ലോക് സഭ പാസാക്കി. ഒരു വിഭാഗം അംഗങ്ങളുടെ ബഹളത്തിനിടെ ശബ്ദ വോട്ടോടെയാണ് ബാല്‍ പാസാക്കിയത്. അതേസമയം ബില്ലില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.

അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍  മാത്രം പോരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക് സഭയില്‍ പറഞ്ഞു. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ അടക്കം നിയമനിര്‍മാണം വേണം. ഇവ പലതും ലോക് സഭയുടെയും രാജ്യസഭയുടെയും പരിഗണനിയിലാണ്. ഇതിനായി പാര്‍ലമെന്‍റ് സമ്മേളനം നീട്ടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ലോക്പാല്‍ ബില്‍ കൊണ്ടുവന്നതിന്‍െറ അവകാശവാദം പലരും ഉന്നിയിക്കുന്നുണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. ലോക്പാലിന്‍െറ ക്രെഡിറ്റ് അണ്ണാ ഹസാരെക്ക് അവകാശപ്പെട്ടതാണ്. ശക്തമായ ലോക്പാല്‍ ബില്ലിനായി നിരാഹാര സത്യാഗ്രഹം നടത്തിയത് ഹസാരെയാണ്. കൂടാതെ രാജ്യത്തെ ജനങ്ങള്‍ക്കും ക്രെഡിറ്റ് അവകാശപ്പെടാമെന്നും സുഷമ സ്വരാജ് സഭയില്‍ പറഞ്ഞു.

ലോക്പാല്‍ ബില്‍ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശം നല്‍കണമെന്ന് എസ്.പി നേതാവ് മുലായം സിങ് യാദവ് ആവശ്യപ്പെട്ടു.

ഇന്ന് വീണ്ടും ചര്‍ച്ച

Posted: 17 Dec 2013 11:11 PM PST

Subtitle: 
ഡോക്ടര്‍മാരുടെ സമരം തുടരും

മഞ്ചേരി: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജില്ലയില്‍ നടത്തുന്ന സമരം ബുധനാഴ്ചയും തുടരും. കെ.ജി.എം.ഒ.എ ഭാരവാഹികള്‍ തിരുവനന്തപുരത്ത് മന്ത്രി എ.പി. അനില്‍കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ നാലു മാസമായി നടത്തുന്ന സമരത്തിന്‍െറ പൊതു ആവശ്യങ്ങള്‍ അറിയിച്ചു.
ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവനുമായും ചര്‍ച്ച നടത്തി.
ഡോ. ഇളങ്കോവന്‍ ബുധനാഴ്ച ആരോഗ്യ ഡയറക്ടര്‍, ആരോഗ്യ ഫിനാന്‍സ് വിഭാഗം സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം വീണ്ടും കെ.ജി.എം.ഒ.എ ഭാരവാഹികളുമായി ബുധനാഴ്ച ഉച്ചക്ക് 2.30ന് ചര്‍ച്ച തുടരും.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാലു മാസമായി നടത്തുന്ന സമരത്തെക്കുറിച്ചും ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ചും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അജ്ഞനാണെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നോട്ടീസ് നല്‍കിയാണ് കെ.ജി.എം.ഒ.എ ഓരോ ഘട്ടത്തിലും സമരരീതി മാറ്റിയത്.
അവശ്യ സര്‍വീസെന്ന നിലയില്‍ ആരോഗ്യരംഗം ഒരു ജില്ലയില്‍ ആഴ്ചകളോളം സ്തംഭിച്ചിട്ടും വകുപ്പ് സെക്രട്ടറിയടക്കം അറിഞ്ഞില്ളെന്നത് ഭരണപരമായ പോരായ്മയാണെന്ന് സമരം നടത്തുന്നവര്‍ പറഞ്ഞു.
ജനസംഖ്യക്ക് ആനുപാതികമായി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുക, മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന്‍െറ പേരില്‍ നിലവിലെ ജനറല്‍ ആശുപത്രി ഇല്ലാതാക്കാനുള്ള ശ്രമം ഒഴിവാക്കുക, മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗ യൂനിറ്റ് തുടങ്ങുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
19ന് നിശ്ചയിച്ച ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ജില്ലയിലെ സന്ദര്‍ശനം 24ലേക്ക് മാറ്റി.

വന്‍കിടക്കാരെ ലക്ഷ്യമിട്ടു; കൊണ്ടത് സാധാരണക്കാര്‍ക്ക്

Posted: 17 Dec 2013 10:59 PM PST

Subtitle: 
ഭൂമി കൈമാറ്റം തടയല്‍ നിയമം

കാഞ്ഞിരപ്പള്ളി : വന്‍കിട തോട്ടം ഉടമകള്‍ ഭൂമി കൈമാറുന്നത് തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം  സാധാരണക്കാര്‍ക്ക് വന്‍ ബാധ്യതയായി. കാഞ്ഞിരപ്പള്ളി താലൂക്കില്‍ മുണ്ടക്കയം, ഇടക്കുന്നം, കൂവപ്പള്ളി വില്ളേജുകളില്‍ വീടുവെക്കുന്നതിനായി തുണ്ടു ഭൂമി വാങ്ങി  തീറാധാരവും നടത്തിയ വസ്തു ഉടമകളാണ്  വസ്തു പോക്കുവരവു ചെയ്തു കിട്ടാത്തതിനാല്‍  ദുരിതം അനുഭവിക്കുന്നത്.  വില്ളേജ് ഓഫിസുകളില്‍ നിന്ന് വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാതെ വന്നതോടെ നുറുകണക്കിന് സാധാരണക്കാരുടെ സ്വന്തമായി ഒരു വീട് എന്നത് സ്വപ്നത്തില്‍ മാത്രമായി. വില്ളേജില്‍ വസ്തു പോക്കുവരവു ചെയ്തു കിട്ടിയെങ്കില്‍ മാത്രമേ പഞ്ചായത്തില്‍നിന്ന് വീട് നിര്‍മിക്കുന്നതിനുള്ള അനുമതിയും ബാങ്ക് ലോണുകളും നേടാന്‍ കഴിയൂ എന്നിരിക്കേ പുതുതായി സര്‍ക്കാര്‍ നടപ്പാക്കിയ നിയമം നൂറുകണക്കിന് സാധാരണക്കാരെയാണ്  വലക്കുന്നത്.
  ഇക്കാരണത്താല്‍ വസ്തുവിന്‍െറ കൈമാറ്റം നിലച്ചതും പ്രശ്നം സൃഷ്ടിക്കുന്നു.   1967 ല്‍ റബര്‍ ബോര്‍ഡില്‍നിന്ന് രജിട്രേഷന്‍ എടുത്തിട്ടുള്ള ചെറുകിട റബര്‍ തോട്ടങ്ങള്‍ മുറിച്ചു വില്‍ക്കുന്നത് തടഞ്ഞതാണ് ഇപ്പോള്‍ പ്രശ്നമായത്.  വര്‍ഷങ്ങള്‍ക്കു മുമ്പ് തോട്ടങ്ങല്ലാതായ സ്ഥലങ്ങള്‍ പോലും വില്ളേജ് ഓഫിസിലെ സെറ്റില്‍മെന്‍റ് രേഖകളില്‍ തോട്ടം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍  വസ്തുക്കളുടെ പോക്കു വരവ് ചെയ്തു കൊടുക്കില്ളെന്നതാണ്  ഇപ്പോഴത്തെ  അവസ്ഥ. വസ്തു കൈമാറ്റം ചെയ്യുന്നതിനോ രജിട്രേഷന്‍ നടത്തുന്നതിനോ യാതൊരു വിധ തടസ്സവും ഇല്ളെന്നിരിക്കേ  ആയിരങ്ങള്‍ മുദ്രപ്പത്രത്തിനും വന്‍തുക ഫീസും നല്‍കിയ ശേഷം വസ്തു സ്വന്തം പേരിലാക്കുന്നതിനു ശ്രമിക്കുമ്പോഴാണ്  പോക്കുവരവ് തടഞ്ഞിട്ടുള്ളതായി  അറിയുന്നത്. വസ്തു പേരില്‍ കൂട്ടാന്‍ വില്ളേജ് അധികൃര്‍ തടസ്സമുന്നയിച്ചു തുടങ്ങിയതോടെ  രോഗ ചികിത്സകള്‍ക്കും കുട്ടികളുടെ വിവാഹ ആവശ്യത്തിനും പഠനാവശ്യങ്ങള്‍ക്കും വസ്തു വില്‍ക്കുന്നതിനോ ബാങ്കില്‍ പണയപ്പെടുത്തുന്നതിനോ കഴിയാതായിക്കഴിഞ്ഞു.
 

തൊഴിലാളിനേതാവിനെ വെട്ടിയ കേസ്; നാലുപേര്‍ അറസ്റ്റില്‍

Posted: 17 Dec 2013 10:56 PM PST

തിരുവല്ല: ഐ.എന്‍.ടി.യു.സി ചുമട്ടുതൊഴിലാളി നേതാവിനെ വീടുകയറി ആക്രമിച്ച കേസിലെ നാല് പ്രതികളെ  അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി മാന്നാര്‍ തണ്ടക്കുളം വീട്ടില്‍ സാജന്‍ (50), മൂന്നാം പ്രതി മല്ലപ്പള്ളി മുള്ളന്‍കുഴിയില്‍ ഗിരീഷ്(21), നാലാം പ്രതി കുന്നന്താനം നടയ്ക്കല്‍ ഉതിക്കമണ്ണില്‍ തോമസ് നൈനാന്‍ (38), മല്ലപ്പള്ളി പാടിമണ്‍ കാട്ടാമല വീട്ടില്‍ സതീഷ് (37)എന്നിവരാണ് അറസ്റ്റിലായത്.  തിങ്കളാഴ്ച  രാവിലെ 7.30ന് ആഞ്ഞിലിത്താനം കവലയില്‍നിന്നാണ് ഇവരെ  തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
 ചുമട്ടുതൊഴിലാളി ചുമത്ര കുന്നുതറ പടിഞ്ഞാറേതില്‍ മോബി, അനുജന്‍ മോന്‍സി, അമ്മ തങ്കമണി, മോബിയുടെ ഭാര്യ താര എന്നിവരെ വീടുകയറി ആക്രമിച്ചെന്നാണ് കേസ്.
 കേസിലെ പ്രധാനപ്രതി ചക്കുളം മനോജിനെയും മറ്റുരണ്ട് പ്രതികളെയും പിടികിട്ടാനുണ്ട്. നവംബര്‍ 24ന് രാത്രിയിലായിരുന്നു  അക്രമം. നഗരത്തില്‍ തടികയറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കൂലിത്തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
വ്യാപാരി കുഞ്ഞുമോന്‍ വിലയ്ക്ക് വാങ്ങിയ തടി ലോറിയില്‍ കയറ്റുന്നതിനിടെ കൂലിത്തര്‍ക്കം ഉണ്ടായി. പൊലീസിന്‍െറ മധ്യസ്ഥതയില്‍ വിഷയം പരിഹരിച്ചെങ്കിലും രാത്രി ഒമ്പതരയോടെ ഏഴംഗസംഘം വീട്ടിലത്തെി ആക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയന്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തിരുവല്ല സി.ഐ ബിനുവര്‍ഗീസിന്‍െറ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP