സ്വാഗതം
WELCOME

News Update..

Saturday, December 7, 2013

വിധിയെഴുത്ത് നാളെ; ബി.ജെ.പിക്ക് മുന്‍തൂക്കമെന്ന് പ്രവചനങ്ങള്‍ Madhyamam News Feeds

വിധിയെഴുത്ത് നാളെ; ബി.ജെ.പിക്ക് മുന്‍തൂക്കമെന്ന് പ്രവചനങ്ങള്‍ Madhyamam News Feeds

Link to

വിധിയെഴുത്ത് നാളെ; ബി.ജെ.പിക്ക് മുന്‍തൂക്കമെന്ന് പ്രവചനങ്ങള്‍

Posted: 07 Dec 2013 01:21 AM PST

Image: 

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭകളിലേക്കുള്ള വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മണിക്കാരംഭിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രമായതിനാല്‍ പത്ത് മണിയോടെ ആദ്യ ഫലം അറിവാകുമെന്നാണ് സൂചന. ദല്‍ഹി, മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. ശക്തമായ ത്രികോണ മല്‍സരം നടന്ന ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തത്തെുമെന്നാണ് പ്രവചനം.
മിസോറാമിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് നടന്നത്, 81 ശതമാനം. ഏറ്റവും കുറവ് ദല്‍ഹിയിലും 65 ശതമാനം. 2014 ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പ് നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലെ പോരാട്ടം കൂടിയായിരുന്നു. ബി.ജെ.പിക്കു വേണ്ടി മോഡിയും കോണ്‍ഗ്രസിനു വേണ്ടി രാഹുല്‍ ഗാന്ധിയുമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

ആഭ്യന്തര വകുപ്പിനെതിരായ പരാമര്‍ശങ്ങള്‍ ഗൗരവതരം -ലീഗ്

Posted: 06 Dec 2013 11:56 PM PST

Image: 

മലപ്പുറം: ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുമെന്ന് മുസ്ലിം ലീഗ്. മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് നടന്ന മുസ്ലിം ലീഗിന്‍െറ അടിയന്തിര സെക്രട്ടറിയേറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് യോഗം ചേര്‍ന്നത്. ലീഗിന്‍െറ അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

ദേശീയ പാത വികസന വിഷയത്തില്‍ ഇരകളെ വിശ്വാസത്തിലെടുത്തും ഭൂമി വിലയെ കുറിച്ച് ബോധ്യപ്പെടുത്തിയതിനും ശേഷവും മാത്രമേ സര്‍വേയുമായി മുന്നോട്ട് പോകൂ. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഉത്തരവിറങ്ങിയതിന് ശേഷം മാത്രമേ നടപടികളുമായി മുന്നോട്ട് പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

തേജ്പാലിന്‍്റെ പൊലീസ് കസ്റ്റഡി നാലു ദിവസത്തേക്ക് കൂടി നീട്ടി

Posted: 06 Dec 2013 10:42 PM PST

Image: 

പനാജി: തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്‍്റെ പൊലീസ് കസ്റ്റഡി നാലു ദിവസത്തേക്ക് കൂടി നീട്ടി. ആറു ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് തേജ്പാലിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് തേജ്പാലിനെ എട്ടു ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയുടെ മൊഴി കോടതി രേഖപ്പെടുത്തി.
മൂന്ന് സാക്ഷികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മാനഭംഗക്കേസിനെ തുടര്‍ന്ന് തെഹല്‍കയില്‍നിന്ന് രാജിവെച്ച ഇഷാന്‍ തന്‍ഖ, ജി. വിഷ്ണു, ഷുഗത് ദാസ്ഗുപ്ത എന്നിവരാണ് ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്്ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കിയത്.
 കേസില്‍ നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 342, 376(2), 376 സി എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ എഫ്.ഐ.ആറില്‍ ചുമത്തിയിട്ടുള്ളത്.
 

മലയാളി നാവികന്‍െറ മോചന ശ്രമം തുടരുന്നു

Posted: 06 Dec 2013 10:38 PM PST

Image: 
Subtitle: 
ഇന്ത്യന്‍ സംഘം ടോഗോ ജയില്‍ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവില്‍ കഴിയുന്ന മലയാളി നാവികന്‍ സുനില്‍ ജെയിംസിന്‍െറ മോചനത്തിന്  വേണ്ടിയുള്ള ശ്രമം തുടരുന്നു. ഇന്ത്യന്‍ സംഘം സുനിലിനെ ടോഗോ ജയിലില്‍ സന്ദര്‍ശിച്ചു. ജയില്‍ മോചനത്തിനായി ടോഗോയിലെ അധികാരികള്‍ക്ക് ഇന്ത്യന്‍ സംഘം അപേക്ഷ നല്‍കി. ജെയിംസിന്‍െറ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഘാനയിലെ ഇന്ത്യന്‍ സംഘം സാഹചര്യം വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്
കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ആലപ്പുഴ ചമ്പക്കുളം പുല്ലാന്തറ വീട്ടില്‍ സുനില്‍ ജെയിംസിനെ (28) കടല്‍ക്കൊള്ളക്കാരെ സഹായിച്ചന്നെ സംശയത്തെ തുടര്‍ന്നാണ് ടോഗോ നാവികസേന കസ്റ്റഡിയിലെടുത്തത്. ബ്രിട്ടീഷ് ഷിപ്പിങ് കമ്പനിയായ യൂനിയന്‍ മാരിടൈമിന്‍െറ ചരക്കുകപ്പലായ എ.ടി ഓഷ്യന്‍ സെഞ്ചൂറിയനിലെ ക്യാപ്റ്റനാണ് സുനില്‍ ജെയിംസ്. ജൂലൈയില്‍ കടല്‍ക്കൊള്ളക്കാര്‍ സുനിലിനെയടക്കം ബന്ദികളാക്കി കപ്പല്‍ കൊള്ളയടിച്ചിരുന്നു. പിന്നീട് വിട്ടയച്ചങ്കെിലും വിവരമറിയിക്കാന്‍ ടോഗോ തീരത്തിറങ്ങിയ സുനിലിനെയും കപ്പല്‍ ജീവനക്കാരെയും നാവികസേന പിടികൂടുകയായിരുന്നു. മോചനത്തിന് ശ്രമം നടത്തുന്നതിനിടെ സുനിലിന്‍െറ 11 മാസം പ്രായമുള്ള കുഞ്ഞ് വിവിയന്‍ ആമാശയ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ മരിച്ചിരുന്നു. സുനില്‍ വരാതെ മൃതദേഹം സംസ്കരിക്കില്ളെന്നാണ് ബന്ധുക്കളുടെ തീരുമാനം.

ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

Posted: 06 Dec 2013 10:17 PM PST

Image: 

ദുബൈ: പത്താമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയര്‍ന്നു. അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നത് കൂടിയായി ഉദ്ഘാടന ചടങ്ങ്. മഹാനായ നേതാവായിരുന്നു നെല്‍സണ്‍ മണ്ടേലയെന്ന് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ജേതാവും ഹോളിവുഡ് നടനുമായ മാര്‍ട്ടിന്‍ ഷീന്‍ പറഞ്ഞു. വര്‍ണവിവേചനത്തിനെതിരെ പോരാടിയ അദ്ദേഹത്തിന്‍െറ കാലഘട്ടത്തില്‍ ജീവിക്കാനായത് തന്നെ വലിയ ബഹുമതിയായാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ സംവിധായകന്‍ ഹാനി അബൂഅസദിന്‍െറ അക്കാദമി അവാര്‍ഡ് നോമിനേഷന്‍ നേടിയ ‘ഉമര്‍’ ആണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ജൂറി അധ്യക്ഷ കേറ്റ് ബ്ളാങ്കറ്റ്, മാര്‍ട്ടിന്‍ ഷീന്‍, മൈക്കല്‍ ജോര്‍ദന്‍, ജാവേദ് ജഫ്രി, ജിം ഷ്രീഡന്‍, യൂജിന്‍ ഡോമിങ്കോ, മുറാത് യില്‍ഡിരിം, ബുര്‍സിന്‍ ടെര്‍സിയോഗ്ളവന്‍ഡ്, മെറ്റം കുംബുള്‍, യുവ യാഗിറ, ജസ്റ്റിന്‍ ചാഡ്വിക്, മൈക്കല്‍ പിന, സ്കോട്ട് കൂപ്പര്‍, സഞ്ജയ് സൂരി എന്നിവര്‍ക്ക് റെഡ് കാര്‍പറ്റ് സ്വീകരണം നല്‍കി. മദീനത്ത് ജുമൈറ അരീന, മദീനത്ത് തിയറ്റര്‍, സൂഖ് മദീനത്ത് ജുമൈറ, മാള്‍ ഓഫ് എമിറേറ്റ്സിലെ വോക്സ് സിനിമാസ് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. പൊതുജനങ്ങള്‍ക്കായി ബുര്‍ജ് ഖലീഫക്കടുത്ത ബുര്‍ജ് പാര്‍ക്കില്‍ സൗജന്യ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
 

മിഡിലീസ്റ്റിന്‍െറ സുരക്ഷ: മനാമ ഡയലോഗിന് പ്രൗഢമായ തുടക്കം

Posted: 06 Dec 2013 09:54 PM PST

Image: 

മനാമ: മിഡിലീസ്റ്റിലെ സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സുപ്രധാനമായ മനാമ ഡയലോഗിന് റിറ്റ്സ് കാല്‍ട്ടണ്‍ ഹോട്ടലില്‍ തുടക്കമായി. സിറിയ, ഈജിപ് പ്രശ്നങ്ങള്‍, ഇറാനുമായുണ്ടാക്കിയ ആണവ കരാര്‍, ഊര്‍ജ പ്രതിസന്ധി, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 50ഓളം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇന്ന് രാവിലെ ബഹ്റൈനില്‍ എത്തും. ഇറാന്‍ വിദേശകാര്യമന്ത്രിയെയും ഒൗദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കുന്നില്ല. അതേസമയം, ഇറാനില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. യു.എസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹഗല്‍ ഇന്ന് സമ്മേളനത്തെ അഭിമുഖീകരിക്കും.
ഇന്നലെ വൈകീട്ട് നടന്ന ഉദ്ഘാടന സെഷനില്‍ ‘മിഡിലീസ്റ്റിന്‍െറ ഭാവി; പ്രശ്നങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ശൈഖ് ഡോ. മുഹമ്മദ് സബാഹ് അല്‍ സലാം അല്‍സബാഹ്, തുര്‍ക്കി അല്‍ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സഊദ്, ടിംകെയിന്‍, ഫാദില സോസി, ഹൊഷിയാര്‍ സെബാരി എന്നിവര്‍ സംസാരിച്ചു. സുരക്ഷാ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും വിവിധ രാജ്യങ്ങള്‍ തമ്മിലെ മന്ത്രിതല ഉഭയകക്ഷി ചര്‍ച്ചകളും നടക്കുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് സമ്മേളനത്തിന് നേതൃത്വം നല്‍കുന്ന ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ബഹ്റൈന്‍ ഭരണാധികാരികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഞായറാഴ്ച വൈകീട്ട് സീഫില്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയോടൊപ്പം അദ്ദേഹം ശിലയിടും.
ഇന്നും നാളെയും എംബസിയില്‍ നടക്കുന്ന മേഖലയിലെ അംബാസഡര്‍മാരുടെ സമ്മേളനത്തിലും മന്ത്രി സംബന്ധിക്കും. തിങ്കളാഴ്ചവരെ അദ്ദേഹം ബഹ്റൈനിലുണ്ടാകും. മനാമ ഡയലോഗിലെ സമാപന സെഷനില്‍ ‘മധ്യ പൗരസ്ത്യ ദേശത്തിന്‍െറ സുരക്ഷയില്‍ അന്താരാഷ്ട്ര താല്‍പര്യങ്ങള്‍’ എന്ന വിഷയത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് മുഖ്യ പ്രഭാഷണം നടത്തും.
ഇന്ത്യയും ബഹ്റൈനും തമ്മില്‍ ഹൃദ്യവും ശക്തവുമായ ബന്ധം നിലനില്‍ക്കുന്നതായും ജനങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമാണുള്ളതെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബഹ്റൈന്‍ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ്. 2012-13ല്‍ ഇരു രാജ്യങ്ങള്‍ക്കുമിടക്ക് എണ്ണയിതര വ്യാപാരം 1.3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിലധികമാണ്. മൂന്നര ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ബഹ്റൈനില്‍ തൊഴിലെടുക്കുകയും രാജ്യത്തിന്‍െറ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു. ബഹ്റൈന്‍െറ വികസനത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ സംഭവാനകള്‍ ഇന്ത്യ-ബഹ്റൈന്‍ ഉഭയകക്ഷി ഇടപാടില്‍ പ്രധാന അടിത്തറയാണെന്നും എംബസി അറിയിച്ചു. 70 ലക്ഷത്തോളം ഇന്ത്യക്കാര്‍ കഴിയുന്ന ഗള്‍ഫ്, മധ്യ പൗരസ്ത്യദേശത്തിന്‍െറ സുരക്ഷയിലും സുസ്ഥിരതയിലും ഇന്ത്യക്ക് പ്രത്യേക താല്‍പര്യവുമുണ്ട്. ഇന്ത്യക്ക് ലഭിക്കുന്ന അസംസ്കൃത എണ്ണയില്‍ ഏതാണ്ട് മൂന്നില്‍ രണ്ടു ഭാഗവും മേഖലയില്‍നിന്നാണെന്നതും പ്രധാനമാണ്.

അക്ഷര പ്രേമികള്‍ നിറഞ്ഞ് പുസ്തകോല്‍സവം

Posted: 06 Dec 2013 09:49 PM PST

Image: 

ദോഹ: അറബ് ലോകത്തെ ശ്രദ്ധേയമായ ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഒഴിവുദിനമായ ഇന്നലെ സന്ദര്‍ശക ബാഹുല്യത്താല്‍ ശ്രദ്ധേയമായി. ദോഹ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മേളയില്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ അക്ഷരസ്നേഹികള്‍ ഒഴുകിയത്തെുന്ന കാഴ്ചയായിരുന്നു ഇന്നലെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സന്ദര്‍ശകര്‍ വര്‍ധിച്ചതായി വിവിധ സ്റ്റാളുകളിലുള്ളവര്‍ പറഞ്ഞു. പുസ്തകോല്‍സവത്തില്‍ ആദ്യമായി മലയാള സാന്നിധ്യം വിളിച്ചറിയിച്ച് കോഴിക്കോട് ഇസ്ലാമിക് പബ്ളിഷിങ് ഹൗസും ക്രസന്‍റ് പബ്ളിക്കേഷനും രംഗത്തുണ്ട്. സ്റ്റാള്‍ നമ്പര്‍ 29ല്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് പബ്ളിഷിങ് ഹൗസില്‍ എല്ലാ പുസ്തകങ്ങളും 20ശതമാനം വിലക്കുറവില്‍ ലഭ്യമാണ്. കൂടാതെ കുട്ടികളെ ആകര്‍ഷിക്കുന്ന ബാലസാഹിത്യങ്ങളും പ്രുത്യക വിലക്കുറവില്‍ സ്റ്റാളില്‍ ലഭ്യമാക്കിയിട്ടുണ്ട്. 3000 രൂപ മുഖവിലയുള്ള ആറു വാള്യം തഫ്ഹീമുല്‍ ഖുര്‍ആന്‍ 140 റിയാല്‍ അടച്ചാല്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള സംവിധാനവും സ്റ്റാളില്‍ ഏര്‍പ്പെടുത്തയതായി സംഘാടകര്‍ അറിയിച്ചു. മലയാള സാഹിത്യത്തിലെ കനപ്പെട്ട പുസ്തകങ്ങളടങ്ങിയ ഡി.സി ബുക്സിന്‍െറ വിപുലമായ ശേഖരമാണ് ക്രസന്‍റ് ബുക് ഷോപ്പിലുള്ളത്.
പുസ്തക പ്രേമികളെ വിസ്മയിപ്പിക്കുന്ന പുസ്തക ശേഖരങ്ങളാണ് മറ്റു സ്റ്റാളുകളിലും ഒരുക്കിയിരിക്കുന്നത്. ഏറ്റവും വിലയേറിയതും പഴക്കം ചെന്നതുമായ പുസ്തകവും മേളയിലുണ്ട്. ഇത്തരത്തില്‍ അപൂര്‍വമായ ഒട്ടനവധി പുസ്കതങ്ങള്‍ മേളയെ ശ്രദ്ധേയമാക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ നാല്‍ക്കാലികളായ മൃഗങ്ങളെക്കുറിച്ച് ജോണ്‍ ജെയിംസ് അഡോബോണ്‍ എഴുതിയ പുസ്തകമാണ് ഏറ്റവും വിലയേറിയത്. നോര്‍ത്ത് അമേരിക്കയിലെ വ്യത്യസ്തവും അപൂര്‍വവുമായ മൃഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന, അവയുടെ വര്‍ണചിത്രങ്ങളടക്കം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകത്തിന്‍്റെ വില ഏകദേശം 4.7 മില്യന്‍ ഖത്തര്‍ റിയാല്‍ വരും. ആന്‍റി ക്വാരിയറ്റ് ഫോറമാണ് പുസ്തകം ബുക് ഫെയറില്‍ കൊണ്ടുവന്നത്. 150 ഷീറ്റുകളുള്ള പുസ്തകം അതിന്‍്റെ ഉള്ളടക്കം കൊണ്ടുതന്നെ വിലപ്പെട്ടതാണെന്ന് ഫോറം പ്രതിനിധി ലോറന്‍സ് ആര്‍ ഹെസ്ലിങ്ക് പറഞ്ഞു. ജോണ്‍ ജെയിംസ് അഡോബോണ്‍ എഴുതിയ ബേര്‍ഡ്സ് ഓഫ് അമേരിക്ക എന്ന പുസ്തകം ശൈഖ് സൗദ് ആല്‍ഥാനി വാങ്ങിയിരുന്നു. 2000 മാര്‍ച്ചില്‍ നടന്ന ലേലത്തില്‍ 11.5 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചാണ് അദ്ദേഹം പുസ്തകം സ്വന്തമാക്കിയത്. ജോണ്‍ ജെയിംസിന്‍്റെ രചനകള്‍ക്ക് ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ പുസ്തകത്തിന്‍െറ വിലയും ഉയരും. പുരാതന യൂറോപ്യന്‍ സാഹിത്യവുമായി ബന്ധപ്പെട്ട ഗെറേര്‍ട്ട് ലീയുവിന്‍െറ സചിത്ര ഗ്രനഥമാണ് ഏറ്റവും പഴക്കം ചെന്ന പുസ്തകം. 1483ല്‍ പ്രിന്‍റ് ചെയ്ത പുസ്തകവും ബുക്ക്ഫെയറിനെ ആകര്‍ഷകമാക്കുന്നു. ലോകത്തിലെ ആദ്യ സചിത്ര ഗ്രന്ഥമാണിതെന്ന് പുസ്തക നിരൂപകര്‍ അഭിപ്രായപ്പെടുന്നു. അക്കാലത്തും പിന്നീടും ഈ പുസ്തകം വലിയതോതില്‍ ജനപ്രീതി നേടിയിരുന്നു.
500 വര്‍ഷം പഴക്കമുള്ള പുസ്തകവും ബുക്ക് ഫെയറിലുണ്ട്. ദി സെവന്‍ സേജസ് ഓഫ് റോം അഥവാ റോമിലെ ഏഴു ഋഷിവര്യന്‍മാര്‍ എന്ന ഇംഗ്ളീഷ് പുുസ്തകത്തിന്‍െറ വില 2,50,000. അറേബ്യന്‍ രാത്രികളുടെ മാതൃകയിലുള്ള വിദ്യാഭ്യാസ കഥകളാണ് പുസ്തകത്തിലുള്ളത്.
29 രാജ്യങ്ങളില്‍നിന്നുള്ള 360 പ്രസാധകരുടെ 22,000 പുസ്തകങ്ങളാണ് ബുക്ക്ഫെയറിലുള്ളത്. ഈ വര്‍ഷത്തെ വിശിഷ്ടതിഥിയായി പരിഗണിച്ചിരിക്കുന്നത് ബ്രിട്ടനെയാണ്. ബ്രിട്ടണിലെ ഏഴു മുന്‍നിര പ്രസാധകരുടേതായി 400ലധികം ബുക്കുകള്‍ മേളയിലുണ്ട്. ബ്രിട്ടന് ഈ ബുക്ക് ഫെയറില്‍ വലിയ തോതിലുള്ള പങ്ക് വഹിക്കാനാകുമെന്നും അവര്‍ ഇതില്‍ പങ്കാളികളായതില്‍ സന്തോഷമുണ്ടെന്നും ഉദ്ഘാടനം ചെയ്ത കലാ, സാംസ്കാരിക, പൈതൃക വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍ ഖുവൈരി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു പരിപാടി ആവിഷ്കരിച്ച ഖത്തറിനോട് നന്ദിയുണ്ടെന്നും തന്‍്റെ ആശംസകള്‍ മന്ത്രിയെ അറിയിക്കുന്നതായും ബ്രിട്ടീഷ് കൗണ്‍സില്‍ ഡയറക്ടര്‍ മാര്‍ട്ടിന്‍ ഹോപ് പറഞ്ഞു. ഡിസംബര്‍ 14 വരെ പുസ്തകോല്‍സവം തുടരും.

പി. സി ജോര്‍ജിന്‍െറ ബ്ളോഗില്‍ നവീന വേതാളമായി തിരുവഞ്ചൂര്‍

Posted: 06 Dec 2013 09:39 PM PST

Image: 

കോട്ടയം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒറ്റുകാരനായ നവീന വേതാളമായി ചിത്രീകരിച്ച് ചീഫ് വിപ്പ് പി. സി ജോര്‍ജിന്‍െറ ബ്ളോഗ്. എമേര്‍ജിങ് ഫൈറ്റ് എന്ന ബോ്ളഗില്‍ 'ഭോജരാജനും നവീന വേതാളവും' എന്ന തലക്കെട്ടില്‍ ശനിയാഴ്ച കാലത്ത് പോസ്റ്റ് ചെയ്ത ആക്ഷേപഹാസ്യത്തില്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരുമാണ് കഥാപാത്രങ്ങള്‍.
പള്ളിയറയിലെ തൂവല്‍കിടക്കയില്‍ കിടക്കുമ്പോള്‍ ഭോജരാജന്‍ കണ്ട സ്വപ്നമാണ് ഇതിവൃത്തം. എവിടെയും പ്രതിഷേധവും പ്രകടനവും എതിര്‍പ്പും മൂലം അസ്വസഥനാണ് ഭോജരാജന്‍. പ്രജാ സമ്പര്‍ക്ക പരിപാടി ക്ളിക്ക് ചെയ്യുന്നില്ല. രാജ്യത്തിന്‍െറ വടക്കന്‍ മേഖലയില്‍ പ്രജാനായകനായ ചന്ദ്ര സേനനെ കൊന്നതിന് പിടിയലായ പ്രതികള്‍ കാരാഗൃഹത്തില്‍ ബര്‍മുഡയും കൂളിങ് ഗ്ളാസുമായി സുഖവാസം നടത്തുന്നു. കാരാഗൃഹ മേധാവി അവര്‍ക്ക് വേണ്ടി സംസാരിക്കുന്നു. രണ്ടു കേസുകള്‍ക്ക് കൂടി ജാമ്യം കിട്ടിയാല്‍ സര്‍പ സുന്ദരി ജയലില്‍ നിന്നും പുറത്ത് വരുമെന്നും ഭോജരാജന്‍ ആശങ്കപ്പെടുന്നു. പ്രജകളുടെ മുഴുവന്‍ രോഷവും തനിക്ക് നേരെ മാത്രമാണ്. താന്‍ പുറത്തിറങ്ങിയാലുടന്‍ കറുത്ത തുണി... സ്വപ്നത്തിനൊടുവില്‍ ഞെട്ടിയുണര്‍ന്ന രാജാവ് സിംഹാസനത്തിലേക്ക് നോക്കുമ്പാള്‍ കാണുന്നത് മുഖം നിറയെ വെളുത്ത ചിരിയുള്ള ചതിയുടെ വാരിക്കുഴി തീര്‍ത്ത് ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കാന്‍ വെമ്പുന്ന വേതാളത്തെയാണ്. വിക്രമാദിത്യ ചക്രവര്‍ത്തിയുടെ തോളില്‍ അമര്‍ന്നിരുന്ന വേതാളത്തിന്‍െറ നവീന രൂപമായാണ് അതിനെ ജോര്‍ജ് വിശേഷപ്പിക്കുന്നത്. ഒത്തു തീര്‍പ്പിന്‍െറയും അഡ്ജസ്റ്റ്മെന്‍റ് രാജ്യനീതിയുടെയും ഉടമയുമാണ് ഈ നവീന വേതാളമെന്നും ബ്ളോഗില്‍ കുറിക്കുന്നു.

സിറിയ: സമാധാന പരിഹാരത്തിന് ബശ്ശാര്‍ സ്ഥാനമൊഴിയണം -ബ്രിട്ടന്‍

Posted: 06 Dec 2013 09:25 PM PST

Image: 

കുവൈത്ത് സിറ്റി: സിറിയന്‍ പ്രശ്നത്തിന് സമാധാനപരമായ പരിഹാരമുണ്ടാവണമെങ്കില്‍ ബശ്ശാറുല്‍ അസദ് സ്ഥാനമൊഴിയണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയയിലെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരത്തിനാണ് ഞങ്ങളുടെ ശ്രമം. പക്ഷേ അതിന് ബശ്ശാറുല്‍ അസദ് സ്ഥാനമൊഴിയുകയെന്ന നിബന്ധന അനിവാര്യമാണെന്നത് ബ്രിട്ടന്‍െറ നയമാണ്. അതില്‍ വിട്ടുവീഴ്ചയില്ല -ഹേഗ് പറഞ്ഞു. അടുത്തമാസം 22ന് നടക്കുന്ന ജനീവാ സംഭാഷണത്തില്‍ ഇടക്കാല സര്‍ക്കാറിന് തീരുമാനമുണ്ടായാലും ബശ്ശാര്‍ തന്നെ രാഷ്ട്രസാരഥിയായി തുടരുമെന്ന് കഴിഞ്ഞദിവസം സിറിയന്‍ വാര്‍ത്താവിതരണ മന്ത്രി ഇംറാന്‍ അല്‍ സുഹ്ബി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം.
തന്‍െറ തന്നെ ജനങ്ങളുടെ രക്തം ഇത്രയേറെ ഒഴുക്കുകയും രാജ്യത്തിനാകമാനം നാശനഷ്ടം വരുത്തുകയും ചെയ്തിട്ട് അതിന് നേതൃത്വം നല്‍കിയ ആള്‍ തന്നെ ഭരണാധികാരിയായി തുടരുന്നതിനെ അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ ബശ്ശാറുല്‍ അസദ് നേതൃസ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള ഒരു പരിഹാരവും ബ്രിട്ടന് ആലോചിക്കാന്‍ കൂടിയാവില്ല -ഹേഗ് വ്യക്തമാക്കി.
സമാധനത്തിന് തടസ്സം നില്‍ക്കുന്നയാളാണ് ബശ്ശാര്‍ എന്ന് വ്യക്തമാക്കിയ അദ്ദേഹം ബ്രിട്ടന്‍ അടക്കം യൂറോപ്യന്‍ രാജ്യങ്ങളൊന്നും മര്‍ദക ഭരണാധികാരിയെ സ്വീകരിക്കില്ളെന്ന് കൂട്ടിച്ചേര്‍ത്തു. സിറിയന്‍ ജനതയുടെ പ്രതിനിധികളായി ബശ്ശാര്‍ സര്‍ക്കാറിന് പകരം സിറിയന്‍ ദേശീയ സഖ്യത്തെയാണ് അംഗീകരിക്കുകന്നതെന്നും ഹേഗ് പറഞ്ഞു. സിറിയന്‍ ദേശീയ സഖ്യം മേധാവി അഹ്മദ് ജര്‍ബ പ്രഥമ കുവൈത്ത് സന്ദര്‍ശനത്തിന് ശനിയാഴ്ച കുവൈത്തിലത്തെുന്നുമുണ്ട്.
ജനീവാ സംഭാഷണത്തിനും കുവൈത്ത് ആതിഥ്യം വഹിക്കുന്ന സിറിയ യു.എന്‍ ഉച്ചകോടിക്കും മുന്നോടിയായി നടന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹ് വ്യക്തമാക്കി. നേരത്തേ ഇരുവരും നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ചയായി. വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും മേഖലയിലെ മറ്റു വിഷയങ്ങളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമുമായും ഹേഗ് കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഡ് വിദേശകാര്യ വകുപ്പിലെ മിഡിലീസ്റ്റ് ഡയറക്ടര്‍ എഡ്വേര്‍ഡ് ഓക്ഡെനും ഹേഗിനൊപ്പമുണ്ട്.
 

ഇന്ത്യന്‍ സ്കൂള്‍ അധ്യാപക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted: 06 Dec 2013 09:20 PM PST

Image: 

മസ്കത്ത്: ഒമാനിലെ മികച്ച ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ഇന്ത്യന്‍ സ്കൂള്‍ ഡയക്ടേഴ്സ് ബോര്‍ഡ് നല്‍കുന്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് വിഭാഗങ്ങളിലെ മൂന്ന് അവാര്‍ഡും മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍ വാരിക്കൂട്ടി. അധ്യാപക അവാര്‍ഡ് ജേതാക്കളില്‍ ഇക്കുറി മലയാളികള്‍ ഇല്ല. അതേസമയം, സീബ് ഇന്ത്യന്‍ സ്കൂളിലെ അധ്യാപിക കണ്ണൂര്‍ സ്വദേശി ഡെയ്സി റോയ്  സെക്കന്‍ഡറി വിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് കരസ്ഥമാക്കി.
അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ജെ.എസ്. മുകുളാണ് ഈ അധ്യയനവര്‍ഷത്തെ മികച്ച ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കെ.ജി, പ്രൈമറി, മിഡില്‍ സ്കൂള്‍, സെക്കന്‍ഡറി, കലാകായികം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മികച്ച അധ്യാപകരെ തെരഞ്ഞെടുത്തത്. പ്രൈമറി, മിഡില്‍ സ്കൂള്‍, സെക്കന്‍ഡറി അധ്യാപക പുരസ്കാരങ്ങള്‍ മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ അധ്യാപകര്‍ നേടി. പ്രിയാ മുരളി മികച്ച പ്രൈമറി അധ്യാപികയായും എം.വി.എസ്.ആര്‍. സോമരാജയലു മിഡില്‍ സ്കൂള്‍ അധ്യാപകനായും തെരഞ്ഞെടുക്കപ്പെട്ടു. കൈലാഷ് ചന്ദ്ര നദാനിയാണ്  സെക്കന്‍ഡറി വിഭാഗത്തില്‍ പുരസ്കാരം നേടിയത്. മുലദ ഇന്ത്യന്‍ സ്കൂളിലെ സൈദ അജ്മലാണ് മികച്ച കെ.ജി വിഭാഗം അധ്യാപിക. മികച്ച കലാകായിക വിഭാഗം അധ്യാപക പുരസ്കാരത്തിന്  സൊഹാര്‍ ഇന്ത്യന്‍ സ്കൂളിലെ കമാല്‍ പ്രസാദ് ഗൗരവ് അര്‍ഹനായി.
ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ജേതാക്കളില്‍ ഇക്കുറി മലയാളികള്‍ ആരുമില്ളെന്നതാണ് പ്രത്യേകത.  അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ നിരവധി മലയാളികള്‍ ഉണ്ടായിരുന്നു എങ്കിലും പുരസ്കാരം ലഭിച്ചില്ല.
രാജ്യത്തെ 19 ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള അമ്പതോളം അധ്യാപകരെയാണ് നാമനിര്‍ദേശം ചെയ്തത്.
മബേല ഇന്ത്യന്‍ സ്കൂളിലെ മുഹമ്മദ് ഇസെസ് എ. ഖാസി, സീബ് സ്കൂളിലെ ഗീതാശര്‍മ, നിസ്വ ഇന്ത്യന്‍ സ്കൂളിലെ ഗീതാ ശരവണന്‍, മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ നാഗവേന്ദ്ര ജെയിന്‍ ആചാര്യ എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് കരസ്ഥമാക്കി. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ടോണി ജോര്‍ജ് അലക്സാന്‍ഡര്‍, കനക് കിംജി, കിരണ്‍ ആഷര്‍, എം. എബ്രഹാം, തുവൈബ ബര്‍വാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മികച്ച ടീച്ചര്‍ക്കുള്ള പുരസ്കാരം നേടുന്നതിലേക്കുള്ള പ്രചോദനമായാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സിനെ കാണുന്നതെന്ന് ആറു വര്‍ഷമായി സീബ് ഇന്ത്യന്‍ സ്കൂളില്‍ ഫിസിക്സ് അധ്യാപികയായ ഡെയ്സി റോയ് പറഞ്ഞു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP