സ്വാഗതം
WELCOME

News Update..

Tuesday, December 24, 2013

മുതലാളിമാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാറുകള്‍ മത്സരിക്കുന്നു -ബേബിജോണ്‍ Madhyamam News Feeds

മുതലാളിമാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാറുകള്‍ മത്സരിക്കുന്നു -ബേബിജോണ്‍ Madhyamam News Feeds

Link to

മുതലാളിമാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാറുകള്‍ മത്സരിക്കുന്നു -ബേബിജോണ്‍

Posted: 24 Dec 2013 01:12 AM PST

കൊല്ലം: സമ്പന്നര്‍ക്കും മുതലാളിമാര്‍ക്കും ആനുകൂല്യങ്ങളും സൗജന്യങ്ങളും നല്‍കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍  മത്സരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണ്‍. ഡി.വൈ.എഫ്.ഐയുടെ കലക്ടറേറ്റ് ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ ഭക്ഷ്യസബ്സിഡിക്ക്   തുക ചെലവഴിക്കാനില്ളെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ പക്ഷേ 2006 മുതല്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവായും മറ്റും നല്‍കിയത് 28 ലക്ഷംകോടി രൂപയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് എസ്. സജീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. വി.പി. പ്രശാന്ത്, സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം  ആര്‍. ഗോപീകൃഷ്ണന്‍, ചിന്താ ജറോം, അഡ്വ. ഡി. സുരേഷ്കുമാര്‍, കെ. സേതുമാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ വായ്പ: മൊറട്ടോറിയം പലിശയിനത്തില്‍ മാത്രമാക്കണമെന്ന് ബാങ്കേഴ്സ് സമിതി

Posted: 24 Dec 2013 01:05 AM PST

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പലിശയിനത്തില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം. സബ്സിഡി ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി സംസ്ഥാനത്തെ അവശേഷിക്കുന്ന ജില്ലകളിലേക്കും വ്യാപിപ്പിക്കണം.
 മൊറട്ടോറിയത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടാത്തവരും വിദ്യാഭ്യാസ വായ്പാ തിരിച്ചടയ്ക്കാന്‍ തയാറാകുന്നില്ളെന്ന് അവലോകനയോഗ റിപ്പോര്‍ട്ടില്‍പറയുന്നു. വിദ്യാഭ്യാസവായ്പ പൂര്‍ണമായി എഴുതിത്തള്ളുമെന്ന് വിശ്വസിച്ചാണ് തിരിച്ചടക്കാത്തതെന്നും കുറ്റപ്പെടുത്തുന്നു. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട കിട്ടാക്കടത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ദേശസാത്കൃത ബാങ്കുകളുടെ നഷ്ടം വര്‍ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ ആവശ്യം. വായ്പാ നടപടിക്രമങ്ങളിലെ കാര്‍ക്കശ്യം സംബന്ധിച്ച ബാങ്കുകളുടെ നിലപാടിനെ യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരായ കെ.എം. മാണിയും കെ. സി. ജോസഫും  വിമര്‍ശിച്ചു.
2004 മുതല്‍ 2009വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസവായ്പ എടുത്തവര്‍ക്ക് മാത്രമാണ് മൊറട്ടോറിയം ബാധകമാകുന്നത്. മൊറട്ടോറിയത്തിന്‍െറ പശ്ചാത്തലത്തില്‍ ജപ്തി നടപടികള്‍ നടത്താന്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ല.  420 കോടി ഇടുക്കി ജില്ലയിലെ ബാങ്കുകള്‍ക്ക് ലഭിക്കാനുണ്ട്. 22 ശതമാനമായി കിട്ടാക്കടം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ പല ദേശസാത്കൃത ബാങ്കുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. സെപ്റ്റംബറിലെ കണക്കനുസരിച്ച് 50226 പേര്‍ക്കായി 8614 കോടിയാണ് വിദ്യാഭ്യാസ വായ്പ നല്‍കിയത്. ഇതില്‍ 929 ഉം കിട്ടാക്കടമാണ്. എല്ലാ വിദ്യാഭ്യാസ വായ്പകളും എഴുതിത്തള്ളുമെന്നും തിരിച്ചടക്കേണ്ടതില്ളെന്നും വ്യാജപ്രചാരണം നടത്തുവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതി കൊല്ലം, കാസര്‍കോട്, മലപ്പുറം ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കണം. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിലൂടെ നടപ്പാക്കുന്ന പോസ്റ്റ് മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പിനായി എല്ലാ ബാങ്കുകളെയും ഉള്‍പ്പെടുത്തണം. ഇപ്പോള്‍ ഏതാനും ബാങ്കുകളെ മാത്രമാണ് അക്കൗണ്ട് ആരംഭിക്കാന്‍ അനുവദിച്ചിട്ടുള്ളത്. പാചക വാതക ഏജന്‍സിയില്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തവരുടെയും ബാങ്കുകളെ ആധാറുമായി ബന്ധിപ്പിച്ചവരുടെയും അന്തരം വര്‍ധിച്ചുവരുന്നു. 49.36 ശതമാനമാണ് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചത്. 62.36 ശതമാനം ഗ്യാസ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാചകവാതക സബ്സിഡി ബാങ്കിലത്തൊനുള്ള കാലതാമസവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കനറാ ബാങ്ക് സി.എം.ഡി ആര്‍.കെ.ദുബെ അധ്യക്ഷത വഹിച്ചു.

ജില്ലയില്‍ 76 പഞ്ചായത്തുകളില്‍ കുളമ്പുരോഗം പടര്‍ന്നു

Posted: 24 Dec 2013 12:51 AM PST

തൃശൂര്‍:  ജില്ലയില്‍ 76 പഞ്ചായത്തുകളില്‍ കാലികളിലെ കുളമ്പുരോഗം കണ്ടത്തെിയതായി മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പിന്‍െറ നേതൃത്വത്തില്‍ ദ്രുതകര്‍മസേനയുടെ സഹായത്തോടെ ജില്ലയില്‍ നടത്തിയ അടിയന്തര പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  
 രണ്ട് ദിവസങ്ങളിലായി 13  പശുക്കളും 53 കിടാരികളും ചത്തു. 707 പശുക്കളില്‍ പുതുതായി രോഗം കണ്ടത്തെി.
ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ രോഗം ബാധിച്ച കാലികളുടെ എണ്ണം ഇരുപതിനായിരം വരും. മരണനിരക്ക് ആയിരം പിന്നിട്ടു.
എന്നാല്‍, പ്രതിരോധപ്രവര്‍ത്തനം മൂലം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രോഗബാധ, മരണനിരക്ക് എന്നിവയെ അടിസ്ഥാനമാക്കി രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായാണ് വകുപ്പ് വിലയിരുത്തുന്നത്. കുരലടപ്പന്‍ രോഗബാധക്കുള്ള വാക്സിനേഷനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ഇതാണ് ഫലം കണ്ടതെന്നും അധികൃതര്‍ പറയുന്നു. ഇന്നലെ മുതല്‍ പുതിയ വാക്സിന്‍ ആണ് ഉപയോഗിച്ചത്.  
രോഗപശ്ചാത്തലത്തില്‍ അന്യസംസ്ഥാനത്ത് നിന്നുള്ള കാലികടത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഊടുവഴികളിലൂടെയും കണ്ണ് വെട്ടിച്ചും കാലികളെ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.
അറവുശാലകളിലും ഇറച്ചി വില്‍പനകേന്ദ്രങ്ങളിലും മുന്നറിയിപ്പില്ലാതെ മൃഗസംരക്ഷണ വകുപ്പിന്‍െറ പരിശോധനയുണ്ടാകും.
അടുത്ത ദിവസം മുതല്‍ കാലികള്‍ ചത്ത ഉടമകള്‍ക്ക്  നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ദല്‍ഹി സര്‍ക്കാര്‍ രൂപീകരണത്തിതിന് രാഷ്ട്രപതിയുടെ അംഗീകാരം

Posted: 24 Dec 2013 12:51 AM PST

Image: 

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നല്‍കി. സര്‍ക്കാര്‍ രൂപീകരണത്തിന് എ.എ.പി അവകാശവാദം ഉന്നയിച്ചതായി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നെജീബ് ജങ് രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ഈ വിവരം സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് കെജ് രിവാളിനെ അറിയിച്ചു. ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ നെജീബ് ജങ് രാഷ്ട്രപതിയുടെ അനുമതി തേടിയത്.

സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യനായി ചീഫ് സെക്രട്ടറി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഐ.എ.എസുകാരനും മുന്‍ ഊര്‍ജ സെക്രട്ടറിയുമായ രാജേന്ദ്ര കുമാറിനെ അരവിന്ദ് കെജ് രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ദല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ കെജ് രിവാള്‍ നിരസിച്ചു. തനിക്ക് ദൈവം സുരക്ഷ നല്‍കുമെന്ന് കെജ് രിവാള്‍ പറഞ്ഞു. ഇസെഡ് കാറ്റഗറി സുരക്ഷയാണ് ദല്‍ഹി മുഖ്യമന്ത്രിക്ക് പൊലീസ് നല്‍കുന്നത്.

എഴുപതംഗ നിയമസഭയില്‍ എ.എ.പിക്ക് 28 അംഗങ്ങളാണുള്ളത്. കൂടാതെ എട്ട് സീറ്റുള്ള കോണ്‍ഗ്രസും ഏക ജെ.ഡി.യു അംഗവും എ.എ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നന്ദിയോട് ആശുപത്രി: ഡോക്ടര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്

Posted: 24 Dec 2013 12:41 AM PST

പാലക്കാട്: നന്ദിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒരു ക്ളര്‍ക്കിന്‍െറ സസ്പെന്‍ഷനിടയായ സംഭവത്തിന്‍െറ ഭാഗമായി മെഡിക്കല്‍ ഓഫിസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും രണ്ട് ജീവനക്കാരുടെ പേരില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതിനെ പറ്റി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.ആര്‍. അരുണ്‍രാജിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വേണുഗോപാലന്‍ നോട്ടീസ് നല്‍കിയത്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ളര്‍ക്ക് മുരളീധരനെ അന്വേഷണവിധേയമായി അടുത്തയിടെ സസ്പെന്‍ഡ് ചെയ്തിരുന്നു. മുരളീധരന്‍ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ളെന്ന് കാണിച്ച് മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 26ന് ഡപ്യൂട്ടി ഡി.എം.ഒ ശെല്‍വരാജിന്‍െറ നേതൃത്വത്തില്‍ നന്ദിയോട് കേന്ദ്രത്തില്‍ പരിശോധനക്കത്തെിയ സംഘത്തെ നാട്ടുകാരായ ചിലര്‍ തടഞ്ഞുവെച്ചിരുന്നു.
നിരന്തരം ആക്ഷേപങ്ങള്‍ക്ക് വിധേയനാവുന്ന ജീവനക്കാരനായി അറിയപ്പെടുന്ന മുരളീധരനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയമാണത്രേ ഇതിന് കാരണം. ഡോക്ടറുടെ ഒത്താശയും സമരക്കാര്‍ക്ക് ഉണ്ടായിരുന്നതായി ആക്ഷേപമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഡി.എം.ഒ ഓഫിസിലെ ക്ളര്‍ക്കുമാരായ സലീം, ഗോപാലകൃഷ്ണന്‍ എന്നിവരെ പ്രതികളാക്കി ഡോക്ടര്‍ അരുണ്‍രാജ് നല്‍കിയ പരാതിയെ തുടര്‍ന്ന് പുതുനഗരം പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. രണ്ട് ജീവനക്കാരും ഇപ്പോള്‍ ജാമ്യത്തിലാണ്.  ജാമ്യത്തിലിറങ്ങിയ സലീമും ഗോപാലകൃഷ്ണനും ഡി.എം.ഒ ഓഫിസില്‍ ജോലിയില്‍ തുടരുന്നുവെന്ന ആക്ഷേപത്തില്‍ കഴമ്പില്ളെന്ന് ഡി.എം.ഒ വേണുഗോപാലന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
മേലുദ്യോഗസ്ഥന്മാരോടുപോലും പറയാതെയാണ് ഡോ. അരുണ്‍രാജ് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പുതലത്തില്‍ ഈ ജീവനക്കാര്‍ക്കെതിരെ ഒരു പരാതിയുമില്ല. ഇത്തരം പരാതികളുടെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടി കൈക്കൊള്ളാന്‍ വ്യവസ്ഥയില്ല. മുരളീധരനെ സസ്പെന്‍ഡ് ചെയ്തത് ഡോക്ടറുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിന്‍െറ ഭാഗമായാണ്. പൊലീസില്‍ പരാതി നല്‍കിയ സംഭവമുള്‍പ്പെടെ വിശദീകരിക്കാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.എം.ഒ വ്യക്തമാക്കി.
 

എടപ്പാള്‍ നടുവട്ടത്ത് ബസുകള്‍ കൂട്ടിയിടിച്ച് 65 പേര്‍ക്ക് പരിക്ക്

Posted: 23 Dec 2013 11:24 PM PST

എടപ്പാള്‍: സംസ്ഥാനപാതയില്‍ എടപ്പാള്‍ നടുവട്ടത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്  65 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30നാണ് അപകടം. ഗുരുതര പരിക്കേറ്റ 40 പേരെ എടപ്പാളിലെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ 25 പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
തൃശൂരില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന സണ്‍, കുറ്റിപ്പുറത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന തോമസ് മോട്ടോഴ്സ് ബസുകളാണ് കൂട്ടിയിടിച്ചത്. തലശ്ശേരിയിലേക്ക് പോകുന്ന ബസിന് പിന്നില്‍ വന്ന ഓട്ടോറിക്ഷ ബസിലിടിച്ച് യാത്രക്കാരായ രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍  തോമസ് മോട്ടോഴ്സ് ബസിന്‍െറ ചില്ല് തകര്‍ന്ന് രണ്ട് സ്ത്രീകളും ഒരു പുരുഷനും റോഡിലേക്ക് തെറിച്ച് വീണു. ഇവരുടെ നില ഗുരുതരമാണ്.  നാട്ടുകാരും ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്. അപകടത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.
വയനാട് കാഞ്ഞിരക്കുഴിയില്‍ ജോബി (25), കോഴിക്കോട് കല്ലായി കാദിര്‍ക്കോയ (55), നൈതല്ലൂര്‍ പൂലാക്കുന്ന് വീട്ടില്‍ സ്വാതി (22), ചങ്ങരംകുളം പച്ചേരി വളപ്പില്‍ ജമീല (25), വട്ടംകുളം  കുന്നത്ത് വളപ്പില്‍ വിനോദ് (22), തൃശൂര്‍ തേക്കുമ്പാടം ശിവാനന്ദന്‍ (35), പടിഞ്ഞാറങ്ങാടി കരിപ്പൂര്‍ വളപ്പില്‍ സെയ്ത് മുഹമ്മദ് (50), കടവല്ലൂര്‍ വട്ടമാവ് കടലിങ്ങല്‍ ശ്രുതി (22), പുത്തനത്താണി സ്വദേശിനി റുഖിയ (22) എന്നിവരാണ് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പിടാവനൂര്‍ എഴുത്തുപുരക്കല്‍ മിഥുന്‍ (17), മൂക്കുതല കാട്ടിശ്ശരി രാഹുല്‍ (16), മൂക്കുതല വെള്ളായി വളപ്പില്‍ ശ്രീരാഗ് (16), പിടാവനൂര്‍ മേനകത്ത് അതുല്‍ (15), വടക്കേക്കാട് ചന്ദനാത്ത് ഷംസീര്‍ (19), തൃപ്രയാര്‍ തെക്കുപ്പാടം പാഴൂര്‍ വീട്ടില്‍ രമണി (42) മാതാവ് അക്കിക്കുട്ടി (65), മക്കളായ രേഷ്മ (21), മൃദുല (16), പെരുമ്പിലാവ് കോടത്തൂര്‍ വീട്ടില്‍ പ്രസന്ന (38), കാഞ്ഞിരത്താണി കഴുങ്ങില്‍ അബൂബക്കര്‍ (47), കോഴിക്കോട് പാലായി പൂനത്തില്‍ കമലാക്ഷി (45), കോഴിക്കോട് പൈക്കാട്ട് കാവില്‍ അഭിഷേക് (15), കോട്ടക്കല്‍ ചോലക്കുന്ന് അഹമ്മദ്കുട്ടി (60), ഭാര്യ സൈനബ (48) വളാഞ്ചേരി സ്വദേശിനി ബിന്ദു (35), വളാഞ്ചേരി മൂച്ചിക്കുന്നില്‍ ആയിഷ (40), കോഴിക്കോട് വള്ളിക്കാട്ട് കാവില്‍ കാര്‍ത്തികേയന്‍ (45), താനാളൂര്‍ തടത്തില്‍ മുഹമ്മദ്കുട്ടി (53), കേച്ചേരി അബ്ദുല്‍ സഹീര്‍ (42), കോഴിക്കോട് സ്വദേശിനി നിഷ (39), നന്നംമുക്കിലെ അജിത (43), ആലങ്കോട് മണാളത്ത് റാഷിദ് (32), പന്നിത്തടത്തെ റഷീദ് (39), സേലം സ്വദേശി രാജ് (36), പൊന്നാനിയിലെ ദേവരാജ് (48), പടിഞ്ഞാറങ്ങാടിയിലെ കമലാക്ഷി (52),  ഓട്ടോ യാത്രക്കാരായ പന്താവൂര്‍ സ്വദേശി കൗലത്ത് (43), ഭര്‍ത്താവ്  സുലൈമാന്‍ (49) എന്നിവരെ എടപ്പാളിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  
 

മുസ്ലിം ബ്രദര്‍ഹുഡ് തീവ്രവാദ സംഘടനയെന്ന് ഈജിപ്ത് പ്രധാനമന്ത്രി

Posted: 23 Dec 2013 11:11 PM PST

Image: 

കൈറോ:   പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന മുസ്ലിം ബ്രദര്‍ഹുഡ് തീവ്രവാദ സംഘടനയാണെന്ന് ഈജിപ്ത് ഭരണകൂടം. മന്‍സൂറയിലെ പൊലീസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് ഈജിപ്ത് താല്‍കാലിക പ്രധാനമന്ത്രി ഹാസിം അല്‍ ബിബ് ലാവി പ്രഖ്യാപനം നടത്തിയത്.

ഔദ്യോഗിക വാര്‍ത്താ ഏജന്‍സി മിനയാണ് വാര്‍ത്ത പുറത്തുവിട്ടത്. തീവ്രവാദ സംഘടനകളുടെ മുഖമാണ് മുസ്ലിം ബ്രദര്‍ഹുഡിനുള്ളത്. ഈ മുഖവുമായി ഈജിപ്ത് ജനതയെ സ്വാധീനിക്കാന്‍ സംഘടനക്ക് സാധിക്കില്ലെന്നും ബെല്‍വാനിയുടെ മീഡിയ ഉപദേശകന്‍ ഷെരീഫ് ഷ്വാഖി പറഞ്ഞു.

അതേസമയം, മന്‍സൂറയിലെ പൊലീസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തെ മുസ്ലിം ബ്രദര്‍ഹുഡ് ശക്തമായി അപലപിച്ചു. ഇത് രാജ്യത്ത് അസ്ഥിരതയും കലാപങ്ങളും അക്രമങ്ങളും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കും. സംഭവത്തെകുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടത്തെണമെന്നും മുസ്ലിം ബ്രദര്‍ഹുഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഒക്ടോബറില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ അംഗീകാരം ഈജിപ്ഷ്യന്‍ ഭരണകൂടം റദ്ദാക്കിയിരുന്നു.

പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയിലെ മനുഷ്യവിസര്‍ജ്യം തോട്ടിലേക്ക്

Posted: 23 Dec 2013 11:11 PM PST

Subtitle: 
പുറംലോകം അറിഞ്ഞത് ചെയര്‍മാന്‍െറ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍

പത്തനംതിട്ട: പത്തനംതിട്ട മുത്തൂറ്റ്  ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മനുഷ്യവിസര്‍ജ്യം സമീപ തോട്ടിലേക്ക് ഒഴുകിയത്തെുന്നതായി ചെയര്‍മാന്‍െറ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടത്തെി. സംഭവത്തില്‍ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍ പറഞ്ഞു.
അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് പരിശോധന നടത്തിയത്. ആശുപത്രിയുടെ മുന്നിലൂടെ ഒഴുകുന്ന തോടിന് സമീപത്തായാണ് സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രിക്കായി  വയല്‍ നികത്തി ഉയര്‍ത്തിയതിനാല്‍ ഉറപ്പില്ലാത്ത മണ്ണിലൂടെ മാലിന്യം തോട്ടിലേക്ക് ഒഴുകിയത്തെുകയാണ്. കണ്ണങ്കര തോടിന്‍െറ വശത്തായി സ്ഥാപിച്ചിരിക്കുന്ന മലിനജല ശുദ്ധീകരണ പ്ളാന്‍റ് പ്രവര്‍ത്തനം നിലച്ചതായും പരിശോധനയില്‍ കണ്ടത്തെി. ആശുപത്രി മാലിന്യവും കുഴലുകള്‍ വഴി തോട്ടിലേക്ക് എത്തുന്നുണ്ട്.
  ആരോഗ്യ സംരക്ഷണത്തിന് ദൃഢപ്രതിജ്ഞയെടുത്തവര്‍ തന്നെ നിയമം ലംഘിച്ചതുവഴി സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനാനുമതി റദ്ദാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാന്‍ നഗരസഭ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
ഇതിനായി നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ വിളിച്ച് ആരോഗ്യ വിഭാഗവുമായി ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും. തോട്ടിലേക്ക് ഒഴുക്കുന്ന ആശുപത്രി മാലിന്യം നദിയില്‍ എത്തിച്ചേരുന്നതുവഴി കുടിവെള്ള സ്രോതസ്സുകള്‍ മലിനമായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. വര്‍ഷങ്ങളായി ആശുപത്രി മാലിന്യം നേരിട്ട് തോട്ടിലേക്കത്തെുന്നതായ പരാതികള്‍ സംസ്ഥാന മലിനീകരണ വിഭാഗം ജില്ലാ ഓഫിസില്‍ അറിയിച്ചിരുന്നു. എന്നാല്‍, നടപടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് ജില്ലയിലെ വിവിധ ജനപ്രതിനിധികള്‍ക്കും ചെയര്‍മാനും തെളിവുകള്‍ ചൂണ്ടിക്കാട്ടി അജ്ഞാതന്‍ ഫോണ്‍ സന്ദേശം നല്‍കിയത്.
എന്നാല്‍, ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചിരുന്നില്ളെന്ന് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. മലിനജല ശുദ്ധീകരണ പ്ളാന്‍റ് ഉണ്ടെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കിയത്. എന്നാല്‍, നിയമലംഘനം കാട്ടിയതായ പരാതി പരിശോധിച്ച് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 പരിശോധനക്ക് നഗരസഭ ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.ജി. പ്രസന്നന്‍, അനീസ് പി. മുഹമ്മദ്, നഗരസഭ എന്‍ജിനീയറിങ് വിഭാഗം ഓവര്‍സിയര്‍ അന്‍സാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആര്‍.ഒ. പ്രശാന്ത്, ബി. രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി.
 മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പൊതുജനങ്ങള്‍ക്ക് താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് പരാതികള്‍ സമര്‍പ്പിക്കാം. 9447975738, 0468 2223983.
 

ജില്ലയില്‍ പ്രത്യേക പൊലീസ് നിരീക്ഷണവും പട്രോളിങ്ങും

Posted: 23 Dec 2013 11:01 PM PST

കോട്ടയം: ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ ജനുവരി ഒന്നുവരെ പൊലീസ് പ്രത്യേക നിരീക്ഷണവും മുഴുവന്‍ സമയ പട്രോളിങ്ങും ഏര്‍പ്പെടുത്തി.
സുരക്ഷനടപടികളുടെ ഭാഗമായി വാഹനങ്ങള്‍ നിരന്തരം പരിശോധിക്കും. മദ്യപിച്ചും അമിതവേഗത്തിലും വാഹനം ഓടിക്കുന്നവര്‍, പൊതുസ്ഥലങ്ങളില്‍ ക്രമരഹിതമായി പെരുമാറുന്നവര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും.    
പൊതുസ്ഥലങ്ങളില്‍ അപകടകരമായി പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ സ്ഫോടക വസ്തു നിയമ പ്രകാരം നടപടി സ്വീകരിക്കും. അനുമതി വാങ്ങാതെയും നിബന്ധനകള്‍ ലംഘിച്ചും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും.  പൊതുസ്ഥലങ്ങളിലും ബസുകളിലും നടക്കുന്ന പോക്കറ്റടി, സ്ത്രീകളെ ശല്യപ്പെടുത്തല്‍ എന്നിവ പിടികൂടാന്‍ ഷാഡോ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. തിരക്കേറിയ പ്രധാന നിരത്തുകള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കാല്‍നട പട്രോളിങ് ഏര്‍പ്പെടുത്തിയതായും പൊലീസ് മേധാവി അറിയിച്ചു.

യു.എ.ഇയില്‍ പെരുമഴദിനം; റോഡുകള്‍ തോടുകളായി

Posted: 23 Dec 2013 10:36 PM PST

Image: 

ഷാര്‍ജ/ദുബൈ: യു.എ.ഇയില്‍ പരക്കെ ശക്തമായ മഴ പെയ്തു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് കൊടും തണുപ്പിനെ പോലും കോരിതരിപ്പിച്ച് കൊണ്ട് പെരുമഴ വര്‍ഷിച്ചത്. ഷാര്‍ജ, ദുബൈ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം കോരിച്ചൊരിയുന്ന മഴയായിരുന്നു. മഴ പെയ്തതോടെ തണുപ്പും ശക്തമായി.
മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. അതിരാവിലെ വാഹനവുമായിറങ്ങിയവര്‍ക്ക് റോഡിലെ വെള്ളംകാരണം ബുദ്ധിമുട്ടി. പലേടങ്ങളിലും ഗതാഗതം താളം തെറ്റി. ചിലര്‍ക്ക് വാഹനം പുറത്തിറാക്കാനായില്ല. അടുത്ത ഒന്നു രണ്ടു ദിവസങ്ങള്‍ കൂടി മഴ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡ്രൈവര്‍മാര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. പ്രധാന റോഡുകളിലും മറ്റും രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. വെളുപ്പിന് ആരംഭിച്ച മഴ നീണ്ടതോടെ ജീവനക്കാരും മറ്റും രാവിലെ ഓഫീസിലത്തൊന്‍ വൈകി. വടക്കന്‍ എമിറേറ്റുകളില്‍ പ്രതികൂല കാലാവസ്ഥ തുടര്‍ന്നേക്കുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പുലര്‍ച്ചെ തുള്ളിക്കൊരു കുടം എന്ന കണക്കില്‍ മഴ ലഭിച്ചത് അജ്മാനിലായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് തന്നെ ശക്തമായ വെള്ളകെട്ടാണ് അജ്മാന്‍ റോഡില്‍ കാണാനായത്.
അജ്മാന്‍ കോര്‍ണിഷില്‍ പുലര്‍ച്ചെ 3.30ന് മലയാളി യാത്രകാര്‍ സഞ്ചരിച്ച കാറിന്‍െറ മുന്‍വശത്തെ വീല്‍ ഒടിഞ്ഞു. ഇതിലുണ്ടായിരുന്ന യാത്രകാര്‍ പരിക്കില്ലാതെ രക്ഷപെട്ടു. ഇത് മൂലം വന്‍ ഗതാഗത കുരുക്കാണ് അനുഭവത്തെ്. പൊലീസെത്തിയാണ് യാത്രാക്ളേശം പരിഹരിച്ചത്. വലുതും ചെറുതുമായ നിരവധി അപകടങ്ങളും പുലര്‍ച്ചെ നടന്നു. ദൈദ് റോഡില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ദൈദ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
സാധാരണ രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് പുറമേ കൂടുതല്‍ പൊലീസുകാരെ സുരക്ഷ കണക്കിലെടുത്ത് പല ഭാഗത്തും നിയോഗിച്ചിട്ടുണ്ടായിരുന്നു. അജ്മാനിലെ റൗണ്ടബൗട്ടുകളില്‍ വെള്ളം കെട്ടി കിടന്നത് ശ്രദ്ധിക്കാതെ യാത്ര ചെയ്തവരില്‍ പലരും വാഹനം കേടായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി.
പുലര്‍ച്ചെ നാല് മണിയോടെയാണ് ഷാര്‍ജയില്‍ പെരുമഴ തുടങ്ങിയത്. പ്രധാന നിരത്തുകളിലെല്ലാം വെള്ളം കെട്ടിക്കിടന്നത് കാരണം യാത്രകാര്‍ ബുദ്ധിമുട്ടി. മിക്ക കെട്ടിടങ്ങളൂടെ മുറ്റങ്ങളിലും വെള്ളം കെട്ടിക്കിടന്നത് കാരണം പലര്‍ക്കും പുറത്തിറങ്ങാനായില്ല. പലരും ജോലി ഉപേക്ഷിച്ച് പുതപ്പിനുള്ളിലേക്ക് തന്നെ മടങ്ങി. ഷാര്‍ജയിലെ അല്‍ നഹ്ദ ഭാഗത്തെ നിരവധി സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാനായില്ല. കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ താമസിക്കുന്നവരെയാണ് മഴ ഏറെ ബുദ്ധിമുട്ടിച്ചത്.
കെട്ടിടങ്ങളിലെ കാവല്‍ ജോലികളില്‍ ഏര്‍പെടുന്നവരാണ് ഏറെ ബുദ്ധിമുട്ടിയത്. മരൂഭൂമിയിലൂടെ കടന്ന് പോകുന്ന റോഡുകളിലാണ് യാത്രക്ളേശം കൂടുതല്‍ അനുഭവപെട്ടത്.
ഷാര്‍ജ- മലീഹ റോഡില്‍ പെരുമഴയെ തുടര്‍ന്ന് മണ്ണ് ഒലിച്ച് വന്നത് കാരണം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. ഈ ഭാഗത്ത് ദൂരകാഴ്ച്ച വളരെ കുറവായിരുന്നു.
ദുബൈയിലെ ഹത്ത-ഒമാന്‍ പാതയിലും ഇതേ അനുഭവമായിരുന്നുവെന്ന് ഇതിലെ യാത്ര ചെയ്തവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. റാസല്‍ഖൈമയില്‍ നിന്ന് ഉമ്മുല്‍ഖുവൈനിലേക്ക് പോകുന്ന തീരദേശ പാതയായ അല്‍ ഇത്തിഹാദ് റോഡിലേക്ക് ചെറിയ തോതില്‍ തിരമാലകള്‍ അടിച്ചത് യാത്രകാരില്‍ ഭീതി ഉണര്‍ത്തി. എന്നാല്‍ പലരും വാഹനങ്ങള്‍ നിറുത്തി മഴയും കടലും തമ്മിലുള്ള ചങ്ങാത്തം കാണുന്ന തിരക്കിലായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച രണ്ട് പേര്‍ ഉമ്മുല്‍ഖുവൈനിലെ റോഡരുകില്‍ നിറുത്തിയിട്ടിരിക്കുന്ന വിമാനത്തില്‍ കയറിയാണ് മഴയില്‍ നിന്ന് രക്ഷപെട്ടത്.
തുള്ളിക്കൊരു കുടം എന്ന കണക്കില്‍ മഴ തിമര്‍ത്ത് പെയ്തപ്പോള്‍ കിടക്ക പൊറുതി നഷ്്ട്ടപെട്ട മൃഗങ്ങള്‍ ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ ഭാഗങ്ങളിലെ സുരക്ഷ വേലികള്‍ തകര്‍ന്ന ഭാഗത്ത് കൂടെ റോഡിലേക്ക് ഇറങ്ങിയതും ഭീതി പടര്‍ത്തി. തണുപ്പ് ആസ്വദിച്ച് റോഡരുകിലെ മരുഭൂമികളില്‍ കുടുംബ സമ്മേതം വന്ന് ഇറച്ചി ചുട്ട് തിന്നും ഗാവ കുടിച്ചും സൊറ പറഞ്ഞും ഇരുന്നവരെ മഴ വീട്ടിലേക്ക് തിരിച്ചയച്ചു. ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്ന് മലയോര മേഖലകളിലെ തോടുകള്‍ നിറഞ്ഞിട്ടുണ്ട്. കാര്‍ഷിക മേഖലകളില്‍ മഴ ഉണര്‍വേകിയിട്ടുണ്ട്. എന്നാല്‍ തക്കാളികള്‍ വിളവെടുപ്പിന് പാകമായി കിടക്കുന്ന തോട്ടങ്ങളിലുള്ളവര്‍ മഴയോട് നീരസം പ്രകടമാക്കി. യു.എ.ഇയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തുടര്‍ ദിവസങ്ങളിലും മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.  
ഫുജൈറ : കിഴക്കന്‍ തീരത്തും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ മഴ കിട്ടി. എങ്ങും മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്. ഇന്നലെ രാത്രിയും മഴ തുടര്‍ന്നു. ഫുജൈറയില്‍ റോഡ് പണി നടക്കുന്ന സ്ഥലങ്ങളില്‍ വെള്ളം കയറിയത് കാരണം പണികള്‍ നിര്‍ത്തി വെക്കേണ്ടി വന്നു . റോഡുകളില്‍ വെള്ളം കയറിയത് വാഹന ഗതാഗതാതെയും ബാധിച്ചു . മുനിസിപ്പാലിറ്റി വണ്ടികള്‍ റോഡില്‍ നിന്ന് വെള്ളം നീക്കം ചെയ്തുകൊണ്ടിരിക്കുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP