സ്വാഗതം
WELCOME

News Update..

Tuesday, December 3, 2013

ദേശീയ അത്ലറ്റിക്സ് മീറ്റ്: ഗായത്രിക്ക് മീറ്റ് റെക്കോഡ്, പി.യു. ചിത്രക്ക് സ്വര്‍ണം Madhyamam News Feeds

ദേശീയ അത്ലറ്റിക്സ് മീറ്റ്: ഗായത്രിക്ക് മീറ്റ് റെക്കോഡ്, പി.യു. ചിത്രക്ക് സ്വര്‍ണം Madhyamam News Feeds

Link to

ദേശീയ അത്ലറ്റിക്സ് മീറ്റ്: ഗായത്രിക്ക് മീറ്റ് റെക്കോഡ്, പി.യു. ചിത്രക്ക് സ്വര്‍ണം

Posted: 02 Dec 2013 11:48 PM PST

Image: 

ബംഗളൂരു: ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ കേരള താരങ്ങള്‍ മെഡല്‍വേട്ട തുടങ്ങി. ഹൈജംപില്‍ കേരളത്തിന്റെ ഗായത്രി ശിവകുമാര്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 20 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ പി.യു. ചിത്രക്ക് സ്വര്‍ണം.

പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ആല്‍ബിന്‍ സണ്ണിക്ക് വെങ്കലം. 14 വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ സാവില്‍ സാജുവിന് വെങ്കലം. 18 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ട്വിങ്കിള്‍ ടോമിയും വെങ്കലം നേടി.

ജയിലുകള്‍ പാര്‍ട്ടിഗ്രാമങ്ങളാക്കി മാറ്റി -മുല്ലപ്പള്ളി

Posted: 02 Dec 2013 11:12 PM PST

Image: 

തിരുവനന്തപുരം: ജയിലുകള്‍ പ്രതികള്‍ക്ക് പിക്നിക് കേന്ദ്രങ്ങളെ പോലെയാണെന്നും ഇവ പാര്‍ട്ടി ഗ്രാമങ്ങള്‍ ആക്കിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ടി.പി വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ച സംഭവം വിവാദമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ആക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതിന്‍്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പടിപടിയായി മാത്രമെ അതില്‍ നിന്ന് മുക്തമാക്കാന്‍ കഴിയൂ.

ആര്‍ക്കാണോ വീഴ്ച പറ്റിയത് അത് അന്വേഷിക്കണം. ജയിലില്‍ എന്തൊക്കെ പരിഷ്കരണങ്ങള്‍ വരുത്താന്‍ പറ്റുമോ അതെല്ലാം ഉടനടി വരുത്തണം. പാര്‍ട്ടി ഫോറത്തില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറയുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ളെന്നും തിരുവഞ്ചൂരിനെതിരെ കെ.സുധാകരന്‍്റെ പരസ്യവിമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു.

പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Posted: 02 Dec 2013 10:44 PM PST

Image: 

ബലാസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി-2 ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഒഡിഷയിലെ ചന്ദിപൂരില്‍നിന്ന് ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് 350 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഉള്ള ഉപരിതല മിസൈല്‍ പരീക്ഷിച്ചത്. പരീക്ഷണം സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് ഐ.ടി.ആര്‍ ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് പറഞ്ഞു.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍  (ഡി.ആര്‍.ഡി.ഒ) റഡാറുകള്‍ മിസൈലിന്‍്റെ ദൃശ്യങ്ങള്‍ പിന്തുടരുന്നതായും സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍റിന്‍്റെ പതിവു പരിശീലനങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണമെന്നും പ്രസാദ് അറിയിച്ചു.

500 കിലോഗ്രാം മുതല്‍ 1000കിലോ ഗ്രാം വരെ ഭാരമുള്ള യുദ്ധോപകരണങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് പ്രിഥ്വി. ഒക്ടോബര്‍ ഏഴിന് നടന്ന പ്രിഥ്വി രണ്ട് മിസൈല്‍ ട്രയല്‍ വിജയകരമായിരുന്നു.

തിരുവഞ്ചൂരിനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സുധാകരന്‍

Posted: 02 Dec 2013 10:31 PM PST

Image: 

കണ്ണൂര്‍: സി.പി.എമ്മിനെ സഹായിക്കുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെറ്റു തിരുത്തി മുന്നോട്ടു പോവണമെന്നും തെറ്റു തിരുത്താന്‍ തയാറല്ളെങ്കില്‍ അദ്ദഹേത്തെ മാറ്റുന്ന കാര്യം മുഖ്യമന്ത്രി ആലോചിക്കണമെന്നും കെ.സുധാകരന്‍ എം.പി  വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മന്ത്രിസ്ഥാനം ആരുടെയും കുടുംബ സ്വത്തല്ളെന്നും കുടുംബ മഹിമയുടെ അടിസ്ഥാനത്തിലല്ല മന്ത്രി സ്ഥാനം ലഭിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താല്‍പര്യം  ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  പരിഗണിക്കുന്നില്ളെന്നും  ജനങ്ങളുടെ വികാരം ഉള്‍ക്കൊളളാന്‍ കഴിയുന്നില്ളെങ്കില്‍ തിരുവഞ്ചൂര്‍ രാജിവച്ച് പുറത്തുപോകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രി സ്വന്തം അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മന്ത്രിമാരുടെ അജണ്ട പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും അജണ്ടയാവണം. സി.പി.എമ്മിനെ സഹായിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത്.  തിരുവഞ്ചൂരിന്‍്റെ ഒൗദാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമില്ല. നീതി ലഭിക്കണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അല്‍പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിക്ക് കുടപിടിക്കുന്ന തരത്തിലേക്ക് തിരുവഞ്ചൂര്‍ താഴരുത്. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഹസിക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി സ്വീകരിക്കുന്നത്. ആഭ്യന്തര വകുപ്പ് ആര്‍ക്കു വേണ്ടിയാണെന്നും സി.പി.എമ്മിനെ സഹായിക്കാനാണോയെന്നും സുധാകരന്‍ ചോദിച്ചു.

ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് ജയിലില്‍ സഹായം ലഭിക്കുന്നത് തിരുവഞ്ചൂരിന്‍്റെ സി.പി.എം സ്നേഹത്തിന്‍്റെ ഭാഗമാണ്.  അന്വേഷണം ഉന്നതങ്ങളിലേക്ക് പോകാതിരിക്കുന്നതിന് വേണ്ടി ആഭ്യന്തര വകുപ്പിന്‍്റെ ഇടപെടലുണ്ടായെന്നും  സുധാകരന്‍ ആരോപിച്ചു.

ലീഗ് പ്രവര്‍ത്തനായ ഷുക്കൂറിന്‍്റെ വധക്കേസ് അന്വേഷണം അട്ടിമറിച്ചു. പ്രതികള്‍ക്കു മേല്‍ ശക്തമായ വകുപ്പുകള്‍ ചാര്‍ത്തിയില്ല.  അറിയേണ്ട കാര്യങ്ങള്‍ അറിയാന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കുന്നില്ളെങ്കില്‍ അതാരുടെ തെറ്റാണെന്ന് സുധാകരന്‍ ചോദിച്ചു.
 ജയിലില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രിക്ക് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒന്നുമറിയില്ലന്നെ്  തിരുവഞ്ചൂര്‍ പറയുന്നത് നുണയാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞില്ലങ്കെില്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. ആഭ്യന്തര മന്ത്രി കേരളത്തിന് ബാധ്യതയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഉത്സവലഹരിയില്‍ ദേശീയദിനാഘോഷം

Posted: 02 Dec 2013 10:12 PM PST

Image: 

ദുബൈ: ഐക്യത്തിന്‍െറയും ഒത്തൊരുമയുടെയും പ്രഘോഷണവുമായി നാടെങ്ങും 42ാമത് ദേശീയദിനം ആഘോഷിച്ചു. അബൂദബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഫുജൈറ എന്നീ എമിറേറ്റുകളില്‍ നടന്ന വര്‍ണാഭമായ ദേശീയദിനാഘോഷ പരിപാടികളില്‍ സ്വദേശികളും വിദേശികളും ഒരുപോലെ പങ്കാളികളായി. മലയാളികളടക്കമുള്ള പ്രവാസികളുടെ നേതൃത്വത്തിലും ആഘോഷ പരിപാടികള്‍ ഒരുക്കിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യത്തെ കെട്ടിടങ്ങളും വാഹനങ്ങളും ദേശീയ പതാകകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. തെരുവുകള്‍ ദേശീയ പതാകയുടെ നിറത്തില്‍ ദീപാലംകൃതമാക്കി. കൂറ്റന്‍ കൊടിമരങ്ങളിലും കെട്ടിടങ്ങളുടെ മുകളിലും വാഹനങ്ങളിലും ഉയര്‍ന്നു പറക്കുന്ന ദേശീയ പതാകകള്‍, അറബ് പാരമ്പര്യത്തിന്‍െറ തനിമ വിളിച്ചോതുന്ന ഗാനങ്ങളും പരമ്പരാഗത നൃത്തങ്ങളും, മധുര വിതരണം തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി.
ദേശീയ പതാകയുടെ നിറത്തില്‍ അലങ്കരിക്കുകയും ശൈഖ് സായിദ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ പതിക്കുകയും ചെയ്ത വാഹനങ്ങള്‍ റോഡുകളില്‍ അണിനിരന്നു. ദേശീയ പതാകയുടെ നിറത്തിലുള്ള വസ്ത്രം ധരിച്ച കൊച്ചുകുട്ടികള്‍ വീട്ടുമുറ്റത്തും മറ്റും വര്‍ണം വിതറി നടന്നുകളിച്ചു. വൈദ്യുതാലങ്കാരത്തില്‍ ബഹുനില കെട്ടിടങ്ങള്‍ വെട്ടിത്തിളങ്ങിയപ്പോള്‍, റോഡുകള്‍ക്ക് നടുവിലെ ഡിവൈഡറുകളിലും മറ്റും സ്ഥാപിച്ച പ്രത്യേക തൂണുകള്‍ വര്‍ണപ്രഭ ചൊരിഞ്ഞു.
ഞായറാഴ്ച രാത്രി ബുര്‍ജ് പാര്‍ക്കില്‍ നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും എത്തിയിരുന്നു. ‘ദി ഹാപ്പിയസ്റ്റ് നാഷന്‍’ എന്ന് പേരിട്ട രണ്ട് മണിക്കൂര്‍ നീണ്ട പരിപാടിയില്‍ യു.എ.ഇയുടെ വളര്‍ച്ചയും വികാസവും വിശദമായി പ്രതിപാദിച്ചിരുന്നു. കരിമരുന്ന് പ്രയോഗം, പ്രത്യേക സംഗീത ജലധാര പ്രകടനം എന്നിവയോടെയാണ് പരിപാടി സമാപിച്ചത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ദേശീയ പതാകയുടെ നിറമണിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ജുമൈറയില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് ടീമായ റെഡ് ആരോസിന്‍െറ അഭ്യാസ പ്രകടനങ്ങള്‍ നടന്നു. രാത്രി കരിമരുന്ന് പ്രയോഗവും ഒരുക്കിയിരുന്നു. ദുബൈയില്‍ നിന്ന് അബൂദബിയിലേക്ക് 1000 പേര്‍ നടത്തിയ സൈക്കിള്‍ പതാക ഘോഷയാത്രയും ശ്രദ്ധേയമായി. രാവിലെ ഏഴിന് യൂനിയന്‍ ഹൗസില്‍ നിന്ന് ആരംഭിച്ച് യാത്ര ഉച്ചക്ക് രണ്ടിന് അബൂദബിയിലെത്തി. വിദ്യാര്‍ഥികളും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ സൈക്കിള്‍ യാത്രയില്‍ പങ്കാളികളായി. ഉമ്മുല്‍ഖുവൈനില്‍ സാംസ്കാരിക മന്ത്രാലയത്തിന്‍െറയും യുവജന ക്ഷേമ മന്ത്രാലയത്തിന്‍െറയും നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍. പരമ്പരാഗത നൃത്തവും സംഗീതവും ആഘോഷത്തിന് കൊഴുപ്പേകി. പോര്‍ച്ചുഗലില്‍ നിന്നുള്ള ജാസ് ഗ്രൂപ്പിന്‍െറ പ്രത്യേക പരിപാടിയുമുണ്ടായിരുന്നു. കുട്ടികളുടെ മത്സര പരിപാടികളും കാര്‍ പരേഡും ആഘോഷത്തിന്‍െറ ഭാഗമായി ഒരുക്കിയിരുന്നു. അജ്മാനിലെ ജറഫില്‍ നിര്‍മിച്ച 120 മീറ്റര്‍ ഉയരമുള്ള കൊടിമരത്തില്‍ രാവിലെ ദേശീയപതാക ഉയര്‍ത്തി. ഘോഷയാത്ര, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടന്നു. ഞായറാഴ്ച വൈകിട്ട് കോര്‍ണിഷ് റോഡില്‍ നടന്ന വാഹന പരേഡില്‍ നിരവധി പേര്‍ പങ്കെടുത്തു.
 

പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നു; ജയില്‍മാറ്റം പരിഗണനയില്‍ -തിരുവഞ്ചൂര്‍

Posted: 02 Dec 2013 10:11 PM PST

Image: 

കോഴിക്കോട്: ടി.പി വധക്കേസ് പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൂടാതെ ജയിലിനുള്ളില്‍ പ്രതികള്‍ സംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ വിചാരണ കോടതിയെ അറിയിക്കും. ടി.പി വധക്കേസ് പ്രതികള്‍ വിചാരണ തടവുകാര്‍ ആയതിനാല്‍ ജയില്‍ മാറ്റുന്നത് അടക്കമുള്ള നടപടികള്‍ക്ക് കോടതിയുടെ അനുമതി ആവശ്യമാണ്. ആഭ്യന്തര സെക്രട്ടറി, ജയില്‍ ഡി.ജി.പി, പൊലീസ് എന്നിവരുടെ ഉന്നതതല സംഘം അന്വേഷണം നടത്തും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചത് അടക്കമുള്ള കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചത്. റിമാന്‍ഡ് പ്രതികളുടെ ജയിലിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ കോടതിയെ അറിയിക്കും. ഉന്നതസംഘത്തിന്റെ അന്വേഷണം വേഗത്തിലാക്കും. ജയിലിലെ സുരക്ഷാവീഴ്ചകള്‍ പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കും. അന്വേഷണ സംഘത്തിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാവീഴ്ച പരിഹരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ജയിലിനുള്ളില്‍ റെയ്ഡുകള്‍ നടത്തുന്നത് പരിഹാരമാകില്ല. ജയിലിനുള്ളിലെ ജാമറുകള്‍ പ്രവര്‍ത്തിക്കാത്തതാണ് മൊബൈല്‍ ഫോണ്‍  പ്രവര്‍ത്തിക്കാന്‍ കാരണം. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അക്കാര്യം കണ്ടത്തൊനുള്ള സെന്‍സറുകള്‍ ജയിലിനുള്ളില്‍ സ്ഥാപിക്കും. ഇതിനായി വിദഗ്ധ സംഘത്തിന്റെ സഹായം തേടും. രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കാമെന്നും തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി സ്ഥിതിഗതികള്‍  അധികൃതരോട് വിശദമായി ചോദിച്ചറിഞ്ഞു. ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്, ഇന്‍റലിജന്‍സ് എ.ഡി.ജി.പി സെന്‍കുമാര്‍ എന്നിവര്‍ ആഭ്യന്തരമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

റാസല്‍ഖൈമയില്‍ തീ പിടുത്തം: പിതാവും രണ്ട് മക്കളും മരിച്ചു

Posted: 02 Dec 2013 10:11 PM PST

Image: 

റാസല്‍ഖൈമ (യു.എ.ഇ): റാസല്‍ഖൈമയിന്റെ ജൂലാനില്‍ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മലപ്പുറം സ്വദേശിയും രണ്ട് മക്കളും മരിച്ചു. മലപ്പുറം വളവന്നൂര്‍ ചങ്ങനക്കാട്ടില്‍ ഹംസയുടെ മകന്‍ ഷിഹാബുദ്ദീന്‍ (31), മക്കളായ രണ്ട് വയസ്സുകാരി മാജിത, റാക് ഇന്ത്യന്‍ സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥി ഫിനാസ് എന്നിവരാണ് ദാരുണമായി മരിച്ചത്. ഷിഹാബുദ്ദീന്റെ ഭാര്യ തിരൂര്‍ അന്നാര സ്വദേശിനി ഉമ്മുസല്‍മ മുഖത്തും കൈക്കും പൊള്ളലേറ്റ് റാസല്‍ഖൈമ സഖര്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരക്ക് ശേഷമാണ് സംഭവം. റാസല്‍ഖൈമയില്‍ അറബ് ഇന്‍ഡോ ഫുഡ്സ്റ്റഫ് ട്രേഡിംഗ് സ്ഥാപനത്തിലായിരുന്നു ഷിഹാബുദ്ദീന്‍ ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് ജൂലാനിലുള്ള ഒരു ഗ്രോസറിയില്‍ ഷിഹാബുദ്ദീന്‍ സാധനങ്ങള്‍ എത്തിച്ചിരുന്നതായി വിവരമുണ്ട്. തീ പിടിത്തത്തിനുണ്ടായ കാരണം അറിവായിട്ടില്ല. മൃതദേഹങ്ങള്‍ റാസല്‍ഖൈമ സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍.

നിയമവിരുദ്ധര്‍ക്കെതിരെ സൂക്ഷ്മ പരിശോധന തുടരും: മന്ത്രിസഭ

Posted: 02 Dec 2013 10:07 PM PST

Image: 

റിയാദ്: സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെയുള്ള പരിശോധന സൂക്ഷ്മമായും കര്‍ശനമായും തുടരുമെന്ന് മന്ത്രിസഭ യോഗം പ്രഖ്യാപിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് കഴിഞ്ഞവര്‍ക്ക് അവരുടെ നില മെച്ചപ്പെടുത്താന്‍ ഏഴ് മാസത്തെ സമയം അനുവദിച്ച ശേഷമാണ് പരിശോധന ആരംഭിച്ചത്.
ഇളവുകാലം അനുകൂലമായി ഉപയോഗപ്പെടുത്താത്തവരാണ് രാജ്യത്ത് അനധികൃതമായി തുടരുന്നത്. ആഭ്യന്തര, തൊഴില്‍ മന്ത്രാലയം നടത്തിവരുന്ന പരിശോധനയില്‍ ഇളവു വരുത്തേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു.
കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പരിശോധന തുടരാനുള്ള തീരുമാനമെടുത്തത്. ഇളവുകാലം കഴിഞ്ഞയുടനെ ചില വിഭാഗങ്ങള്‍ സൗദിയുടെ ആഭ്യന്തര സുരക്ഷക്കെതിരെ തിരിയുന്നത് അനുവദിക്കാനാവില്ല. അതേസമയം വിദേശികളുടെ എല്ലാ അവകാശങ്ങളും അനുവദിച്ചുകൊണ്ടായിരിക്കും പരിശോധന നടക്കുകയെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച സാംസ്കാരിക വാര്‍ത്താവിനിയമ മന്ത്രി ഡോ. അബ്ദുല്‍ അസീസ് മുഹ്യിദ്ദീന്‍ ഖോജ പറഞ്ഞു.
അറബ് മോണിറ്ററി ഫണ്ടില്‍ സൗദിയുടെ വിഹിതം 44 ദശലക്ഷം ദീനാറായി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു. സമയബന്ധിതമായി നിശ്ചയിച്ച ഗഡുക്കളായാണ് സംഖ്യ മോണിറ്ററി ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക. അറബ് സാമ്പത്തിക, സാമൂഹികഫണ്ടിലെ സൗദി വിഹിതവും 120 ബില്യന്‍ കുവൈത്തി ദീനാറായി വര്‍ധിപ്പിക്കും. ആഫ്രിക്കയിലെ വികസനത്തിനുള്ള അറബ് ഫണ്ടിലെ സൗദിയുടെ വിഹിതം 171 ബില്യന്‍ ഡോളറായി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു. ഗഡുക്കളായാണ് ഈ സംഖ്യയും ഫണ്ടില്‍ നിക്ഷേപിക്കുക.

പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Posted: 02 Dec 2013 09:52 PM PST

Image: 

കുവൈത്ത് സിറ്റി: പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണം ഉയര്‍ത്തണമെന്ന കാലങ്ങളായുള്ള ആവശ്യം വീണ്ടുമുയരുന്നു. ഈ ആവശ്യമുന്നയിച്ച് ചില എം.പിമാര്‍ പാര്‍ലമെന്‍റില്‍ നിര്‍ദേശം സമര്‍പ്പിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാവുന്നത്. നിലവിലുള്ള 50ല്‍നിന്ന് എം.പിമാരുടെ എണ്ണം 70 ആക്കി ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. അടിയന്തര പ്രാധാന്യത്തോടെ നിര്‍ദേശം പരിഗണിക്കണമെന്നാണ് സമര്‍പ്പിച്ച എം.പിമാരുടെ ആവശ്യം.
അംഗങ്ങളുടെ എണ്ണം കൂട്ടണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. ഭരണഘടനയിലെ 80ാം ആര്‍ട്ടിക്കിളാണ് പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണം 50 ആയി നിജപ്പെടുത്തുന്നത്. സങ്കീര്‍ണമായ പ്രക്രിയയിലൂടെ മാത്രമേ  ഭരണഘടനാ ഭേദഗതി സാധ്യമാവൂ. രണ്ട് ഘട്ടമായാണ് ഭേദഗതി പ്രക്രിയ. ഭരണഘടനാ ഭേദഗതിക്കുള്ള അപേക്ഷക്ക് പാര്‍ലമെന്‍റില്‍ മൂന്നിലൊന്ന് പേരുടെ പിന്തുണ ലഭിക്കണം. തുടര്‍ന്ന് അമീറിന്‍െറ അനുമതി ലഭിച്ചാല്‍ മാത്രമേ തുടര്‍ പ്രക്രിയ നടക്കൂ. അമീര്‍ അനുമതി നിഷേധിക്കുകയാണെങ്കില്‍ നടപടി നിലക്കും. അമീറിന്‍െറ പ്രാഥമിക അനുമതിക്കുശേഷം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന ഭേദഗതി നിര്‍ദേശം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ പാസാവൂ. തുടര്‍ന്ന് അമീറിന്‍െറ അന്തിമ അനുമതി കൂടി കിട്ടിയാലാണ് ഭേദഗതി പ്രാബല്യത്തില്‍വരിക.
രാജ്യത്തെ അഞ്ച് മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ എണ്ണത്തിലുള്ള വ്യത്യാസമാണ് എം.പിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ അഞ്ച് മണ്ഡലങ്ങളില്‍നിന്നും പത്ത് എം.പിമാര്‍ വീതമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍, മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ അന്തരമുണ്ട്. ഉദാഹരണത്തിന് രണ്ടാം മണ്ഡലത്തില്‍ 50,000 വോട്ടര്‍മാരാണുള്ളതെങ്കില്‍ അഞ്ചാം മണ്ഡലത്തിലെ സമ്മതിദായകരുടെ എണ്ണം 1,20,000 ആണ്. ഇത് പരിഹരിക്കാന്‍ കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലത്തില്‍നിന്ന് കൂടുതല്‍ എം.പിമാര്‍ വേണമെന്നാണ് ആവശ്യം.
ഇതോടൊപ്പം എം.പിമാരുടെ എണ്ണം കൂടുമ്പോള്‍ മന്ത്രിമാരുടെ എണ്ണവും വര്‍ധിപ്പിക്കാമെന്ന സൗകര്യവുമുണ്ടെന്നും വര്‍ധനയെ അനുകൂലിക്കുന്നവര്‍ പറയുന്നു. നിലവില്‍ പാര്‍ലമെന്‍ംഗങ്ങളുടെ എണ്ണത്തിന്‍െറ മൂന്നിലൊന്ന് മന്ത്രിമാരെ മാത്രമേ നിശ്ചയിക്കാനാവൂ. അതുകൊണ്ടുതന്നെ 50 അംഗ പാര്‍ലമെന്‍റിനൊപ്പം മന്ത്രിസഭാംഗങ്ങളുടെ എണ്ണം 16ല്‍ കൂടാനാവില്ല. എന്നാല്‍, എം.പിമാരുടെ എണ്ണം 70 ആക്കിയുയര്‍ത്തുകയാണെങ്കില്‍ 23 മന്ത്രിമാര്‍ വരെയാവാം. ഇതോടെ ഒരു വകുപ്പിന് ഒരു മന്ത്രി എന്ന രീതിയിലാക്കി മന്ത്രിമാര്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സൗകര്യം നല്‍കാം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ മിക്ക മന്ത്രിമാരും സുപ്രധാനമായ രണ്ട് വകുപ്പുകളുടെ ചുമതലയെങ്കിലും വഹിക്കുന്നുണ്ട്.
 

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം സംഘടിപ്പിച്ചു

Posted: 02 Dec 2013 09:46 PM PST

Image: 

മനാമ: യു.എന്‍ ആചരിക്കുന്ന ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ ദിനത്തില്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രമുഖരുടെയും സാന്നിധ്യത്തില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നു. യു.എന്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ഫലസ്തീന്‍ എംബസി എന്നിവയുടെ സഹകരണത്തോടെയാണ് ഐക്യദാര്‍ഢ്യ സംഗമം നടത്തിയത്. ഫലസ്തീന്‍ പ്രശ്നത്തെ അനുകൂലിക്കുന്ന വിവിധ പ്രവാസികളും ചടങ്ങില്‍ പങ്കെടുത്തു. ഫലസ്തീന്‍ പ്രശ്നം ഓരോ അറബികളുടെയും മനസ്സില്‍ കേന്ദ്രീകരിച്ചിരിക്കുന്ന വിഷയമാണ്.
മേഖലയുടെ ഭാവിയും വര്‍ത്തമാനവും ആശ്രയിച്ചിരിക്കുന്ന വിഷയത്തില്‍ ഫലസ്തീനികളുടെ അവകാശത്തെ കവര്‍ന്നെടുക്കാനുള്ള ശ്രമത്തില്‍ എല്ലാവരും ആശങ്കാകുലരാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രിയൂം സര്‍ക്കാര്‍ ഔദ്യാഗിക വക്താവുമായ സമീറ ഇബ്രാഹിം ബിന്‍ റജബ് വ്യക്തമാക്കി. ഫലസ്തീനികള്‍ക്കുള്ള സഹായ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിന് വിപുലമായ ശ്രമങ്ങള്‍ അനിവാര്യമാണ്. ഫലസ്തീന്‍ ജനതയുടെ അവകാശത്തില്‍ അണുവിട മാറ്റമില്ലാത്ത സമീപനമാണ് ഭരണാധികാരി കിംഗ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടേതെന്ന് അവര്‍ പറഞ്ഞു. ഫലസ്തീന് സഹായം നല്‍കുന്നതിനും ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കുന്നതിനും  എന്നും പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ബഹ്റൈന്‍. അധിനിവിഷ്ട ഭൂമിയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന് 2011ലെ യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ രാജാവ് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP