സ്വാഗതം
WELCOME

News Update..

Monday, June 30, 2014

ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസചര്‍ച്ച നാളെ, മേയര്‍ക്കെതിരെ ബുധനാഴ്ച Madhyamam News Feeds

ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസചര്‍ച്ച നാളെ, മേയര്‍ക്കെതിരെ ബുധനാഴ്ച Madhyamam News Feeds

Link to

ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസചര്‍ച്ച നാളെ, മേയര്‍ക്കെതിരെ ബുധനാഴ്ച

Posted: 30 Jun 2014 12:30 AM PDT

കൊല്ലം: കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസത്തിന്മേലുള്ള ചര്‍ച്ച ചൊവ്വാഴ്ച നടക്കാനിരിക്കെ ഇരുമുന്നണികള്‍ക്കും ആശങ്ക. ഇരുപക്ഷത്തും 27 വീതം അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ പി.ഡി.പി അംഗം എം.കമാലുദ്ദീന്‍െറ നിലപാടാണ് നിര്‍ണായമാകുക.
ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തെ തുടര്‍ന്ന് യു.ഡി.എഫാണ് അവിശ്വാസ പ്രമേയങ്ങള്‍ കൊണ്ടുവന്നുതുടങ്ങിയത്. മരാമത്ത്, അരോഗ്യ സ്ഥിരംസമിതി അധ്യക്ഷര്‍ക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആര്‍.എസ്.പിയുടെ പിന്തുണയില്‍ പാസായിരുന്നു. ഡെപ്യൂട്ടി മേയറായി തുടരുന്നത് ആര്‍.എസ്.പി അംഗം ഗോപിനാഥാണ്. ഇദ്ദേഹത്തെ പുറത്താക്കാന്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിന് ബദലായി മേയര്‍ക്കെതിരെ യു.ഡി.എഫും രംഗത്തുവന്നു.
രണ്ട് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം കിട്ടിയ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന യു.ഡി.എഫിനും സ്ഥിതി അനുകൂലമല്ല. 27 കൗണ്‍സിലര്‍മാരുമായി ഇരുപക്ഷവും തുല്യത പാലിക്കുമ്പോള്‍ പി.ഡി.പി അംഗം എങ്ങോട്ട് ചായുമെന്ന് പറയാനാവാത്ത അവസ്ഥയാണ്.
ഒപ്പംനിന്നാല്‍ പി.ഡി.പി കൗണ്‍സിലര്‍ കമാലുദ്ദീന് ഏതെങ്കിലും സ്ഥിരംസമിതിയുടെ അധ്യക്ഷസ്ഥാനം നല്‍കാമെന്നായിരുന്നു യു.ഡി.എഫ് നിലപാട്. എന്നാല്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കുള്ള ദിവസമടുത്തുവെങ്കിലും യു.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച ഉറപ്പ് കിട്ടിയിട്ടില്ലത്രെ. ഉപാധികളില്ലാതെ പിന്തുണക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും പറയുന്നു.
എല്‍.ഡി.എഫാകട്ടെ പി.ഡി.പിക്ക് പ്രത്യേകിച്ച് ഒരുസ്ഥാനവും വാഗ്ദാനം ചെയ്തിട്ടില്ല. അതേസമയം 27ല്‍ ആടിയുലയുന്ന അംഗങ്ങളെ ഉറപ്പിച്ചുനിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. ജെ.എസ്.എസ് അംഗം പ്രേം ഉഷാറിന്‍െറ പിന്തുണ അവര്‍ ഉറപ്പാക്കികഴിഞ്ഞു. ഭരണം മറിഞ്ഞാല്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നല്‍കാമെന്നാണ് ധാരണ. പാലക്കടവ് ഡിവിഷനില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് വിമത അംഗം ജി.സതീഷ്കുമാറിന് ഡി.സി.സി സെക്രട്ടറി സ്ഥാനമാണ് വാഗ്ദാനം.
യു.ഡി.എഫിലെ ഒരംഗത്തെപോലും അടര്‍ത്താനാവാത്തതാണ് എല്‍.ഡി.എഫിന്‍െറ പ്രതിസന്ധി. പലരുമായും രഹസ്യചര്‍ച്ചകള്‍ നടന്നെങ്കിലും വിജയം കണ്ടില്ല. പി.ഡി.പി അംഗത്തിനെ കൂടെ നിര്‍ത്താന്‍ ഫലപ്രദമായ ചര്‍ച്ചകളും എല്‍.ഡി.എഫ് നടത്തിയിട്ടില്ല. കൂടെനിന്നാല്‍ ഏതെങ്കിലും സ്ഥിരംസമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് കമാലുദ്ദീനെ പരിഗണിക്കാമെന്നാണ് ചില എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നത്. 42 മാസ ഭരണത്തില്‍ എല്‍.എഡി.എഫിനെ പിന്തുണച്ചായിരുന്നു പി.ഡി.പി അംഗം കൗണ്‍സിലില്‍ ഇരുന്നിരുന്നത്.
ഭരണം നിലനിര്‍ത്താന്‍ പി.ഡി.പിയുടെ പിന്തുണ വേണ്ടെന്ന സി.പി.ഐ നിലപാടാണ് യു.ഡി.എഫ് ക്യാമ്പിലേക്ക് ചായാന്‍ പി.ഡി.പിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ഇരുപക്ഷവും കടുത്ത അങ്കലാപ്പിലാണ്.

അട്ടിമറിക്കാന്‍ സ്വകാര്യബസുടമകള്‍ ഫണ്ട് ശേഖരിക്കുന്നു; പെര്‍മിറ്റ് ഒന്നിന് ഒന്നരലക്ഷം

Posted: 30 Jun 2014 12:13 AM PDT

തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍ ക്ളാസ് ബസ് സര്‍വീസുകള്‍ ദേശസാത്കരിച്ച സര്‍ക്കാര്‍ നടപടി അട്ടിമറിക്കാന്‍ സ്വകാര്യബസുടമകള്‍ വന്‍ ഫണ്ട് ശേഖരണം നടത്തുന്നു. ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളുടെ ഉടമകളില്‍നിന്ന് പെര്‍മിറ്റ് ഒന്നിന് ഒന്നര ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.
സ്വകാര്യബസുകള്‍ ഏറ്റെടുക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചിട്ടും പ്രയോജനമില്ലാതായതോടെ സര്‍ക്കാറിന്‍െറ ഗതാഗതനയം തിരുത്തി പെര്‍മിറ്റുകള്‍ നിലനിര്‍ത്താമെന്ന് വാഗ്ദാനം ചെയ്താണ് പണം പിരിക്കുന്നത്. ഭരണപക്ഷത്തെ രണ്ട് ഘടകകക്ഷി നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ നടത്തുന്ന ബസുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തതോടെയാണ് ഗതാഗത മന്ത്രാലയത്തെ തന്നെ പണമെറിഞ്ഞ് സ്വാധീനിക്കാന്‍ ശ്രമം തുടങ്ങിയത്. കൊല്ലം, കോട്ടയം ജില്ലകളിലെ രണ്ട് പ്രമുഖ ബസ് ഉടമകളാണ് പിരിവിന് പിന്നില്‍. ഇതുവരെ രണ്ടു കോടിയിലേറെ രൂപ ഇവര്‍ സമാഹരിച്ചു കഴിഞ്ഞുവെന്ന് ബസുടമകള്‍ പറയുന്നു.
ദേശസാത്കൃത റൂട്ടുകളില്‍നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കാനുള്ള തീരുമാനത്തിനും സൂപ്പര്‍ക്ളാസ് പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാക്കിയതിനുമെതിരായ കേസുകള്‍ നടത്താനാണ് പണം പിരിക്കുന്നതെന്നാണ് ബസുടമ സംഘടന നേതാക്കളുടെ വിശദീകരണം. സ്വകാര്യബസ് സര്‍വീസുകള്‍ വന്‍നഷ്ടത്തിലാണെന്ന വാദം ഉയര്‍ത്തി ബസ് ചാര്‍ജ് വര്‍ധനക്ക് നിര്‍ബന്ധിക്കുന്നതിനൊപ്പം പെര്‍മിറ്റ് നിലനിര്‍ത്താന്‍ എന്തിന് ഇത്രയും തുക മുടക്കി കേസ് നടത്തുന്നുവെന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് മറുപടിയില്ല.
കോടതി വിധികളുടെ പിന്തുണയോടെ സ്വകാര്യപെര്‍മിറ്റുകള്‍ ഏറ്റെടുക്കുന്നത് കെ.എസ്.ആര്‍.ടി.സി ഊര്‍ജിതമാക്കിയതോടെ കേരള രാഷ്ട്രീയത്തില്‍ വന്‍സ്വാധീനമുള്ള നേതാക്കള്‍ വരെ സ്വകാര്യബസുകള്‍ക്ക് വേണ്ടി വാദിച്ചു തുടങ്ങി. 2009ല്‍ സ്വകാര്യ ഫാസ്റ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ട കോട്ടയം ജില്ലയിലെ പ്രമുഖ എം.എല്‍.എയാണ് ഈ വിഷയത്തില്‍ സര്‍ക്കാറിന്‍െറയും ബസുടമകളുടെയും ഇടനിലക്കാരന്‍. 2000 സൂപ്പര്‍ക്ളാസ് ബസുകള്‍ സ്വകാര്യമേഖലയില്‍ ഉണ്ടെന്നും ഇത് ഏറ്റെടുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് ശേഷിയില്ലെന്നുമാണ് ഈ എം.എല്‍.എ പ്രചരിപ്പിക്കുന്നത്. ഇത്രയും ബസുകള്‍ ഒറ്റയടിക്ക് ഇല്ലാതായാല്‍ ജനം വലയുമെന്നും എം.എല്‍.എ പറയുന്നു. എന്നാല്‍, ബസുടമകള്‍ ഹൈകോടതിയില്‍ നല്‍കിയ രേഖകളിലടക്കം സംസ്ഥാനത്ത് 241 സൂപ്പര്‍ ക്ളാസ് സര്‍വീസുകളെയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ സ്വകാര്യ ബസുടമകളുടെ പല സംഘങ്ങള്‍ മൂന്ന് വട്ടം ഗതാഗത മന്ത്രിയുമായി അനൗപചാരിക ചര്‍ച്ച നടത്തി. ദേശസാത്കരണം ഉപേക്ഷിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. എന്നാല്‍, ആര്യാടന്‍ മുഹമ്മദ് കൊണ്ടുവന്ന ദേശസാത്കരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അട്ടിമറിച്ചുവെന്ന് ആരോപണമുയരാന്‍ ഇടയുണ്ടെന്നതിനാല്‍ ഗതാഗത മന്ത്രാലയം ഉറപ്പുകളൊന്നും നല്‍കിയില്ല.
ദേശസാത്കരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഹൈകോടതി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇവ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നിലും ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഗതാഗതനയം മാറ്റുന്നത് സംബന്ധിച്ച് ബസുടമകളുമായി ചര്‍ച്ച നടത്തുകയാണെന്നാണ് സര്‍ക്കാറിന് വേണ്ടി അഭിഭാഷകര്‍ ഹൈകോടതിയെ ധരിപ്പിച്ചത്. ഇതിന് സമാന്തരമായി സ്വകാര്യബസുകള്‍ ഏറ്റെടുക്കാനാവശ്യമായ നടപടികളില്‍ വെള്ളം ചേര്‍ത്ത് കെ.എസ്.ആര്‍.ടി.സിയുടെയും ഗതാഗത വകുപ്പിന്‍െറയും ജില്ലാ മേധാവികളും സ്വകാര്യ ഉടമകള്‍ക്ക് ഒത്താശ ചെയ്യുകയാണ്. കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത പെര്‍മിറ്റുകള്‍ പോലും പുതുക്കി നല്‍കുകയാണ് ഗതാഗത വകുപ്പ്. ഫലത്തില്‍ പെര്‍മിറ്റ് ഏറ്റെടുത്ത റൂട്ടിലൂടെ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസും ഒന്നിച്ച് സര്‍വീസ് നടത്തുകയാണ്. രാത്രി കോട്ടയത്തുനിന്ന് കണ്ണൂരിലേക്കും വയനാട്ടിലേക്കും പെര്‍മിറ്റില്ലാത്ത ബസുകള്‍ പോലും യഥേഷ്ടം ഓടുന്നു. കൊട്ടാരക്കര-എറണാകുളം റൂട്ടിലും പെര്‍മിറ്റില്ലാതെ സ്വകാര്യ സൂപ്പര്‍ ക്ളാസ് ഓടിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഉതിമൂടുനിന്ന് എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ എക്സ്പ്രസ് ബസിന്‍െറ പെര്‍മിറ്റ് രണ്ടുദിവസം മുമ്പ് അവസാനിച്ചുവെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. എന്നാല്‍, ഇതിന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ടെന്ന് എം.എല്‍.എയുടെ ബന്ധു കൂടിയായ ഉടമ പറയുന്നു. രേഖയില്‍ കൃത്രിമം നടത്തിയെന്നാണ് സൂചനയെങ്കിലും നടപടിയെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല.
ഒരു പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആര്‍.ടി.എയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കാറുണ്ട്. സൂക്ഷിച്ചുവെക്കേണ്ട ഇവ പല യൂനിറ്റുകളിലും നശിപ്പിക്കപ്പെട്ടുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഒരു വര്‍ഷം മുമ്പ് സൂപ്പര്‍ക്ളാസുകള്‍ ദേശസാത്കരിച്ച് ഉത്തരവ് ഇറക്കിയപ്പോള്‍ തന്നെ സംസ്ഥാനത്തെ ഇത്തരം സ്വകാര്യബസുകളുടെ കണക്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കെ.എസ്.ആര്‍.ടി.സി അനങ്ങിയില്ല. പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷയുമായി ഉടമകള്‍ ആര്‍.ടി.എയെ സമീപിക്കുമ്പോള്‍ എതിര്‍ക്കാനും ഇപ്പോള്‍ യൂനിറ്റ് തല ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ല. ദീര്‍ഘദൂര സര്‍വീസുകളുടെ പ്രശ്നം വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഏത് യൂനിറ്റാണ് ഇടപെടേണ്ടത് എന്നതിലും തര്‍ക്കം നിലനില്‍ക്കുകയാണ്.

ഗുരുവായൂരിലെ യാത്രാദുരിതം: എല്‍.ഡി.എഫ് സമരത്തിന്

Posted: 29 Jun 2014 11:52 PM PDT

ഗുരുവായൂര്‍: തകര്‍ന്ന റോഡുകളുടെ വിഷയത്തില്‍ സമരരംഗത്തിറങ്ങാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. ഗുരുവായൂരിലെ സഞ്ചാരദുരിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കെയാണ് എല്‍.ഡി.എഫ് സമരത്തിനിറങ്ങുന്നതായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയും സമരങ്ങളുമായി മുന്നോട്ട് പോകുമ്പോഴും എല്‍.ഡി.എഫിന്‍െറ മൗനം ചര്‍ച്ചയായിരുന്നു. അതിനിടെയാണ് സമരപ്രഖ്യാപനവുമായി എല്‍.ഡി.എഫ് രംഗത്തു വരുന്നത്.
ഒരു വര്‍ഷം മുമ്പ് സി.പി.എം സമരം നടത്തിയിരുന്നെങ്കിലും യാത്രാദുരിതം രൂക്ഷമായിരിക്കെ സി.പി.എമ്മിനെയും ബഹുജന സംഘടനകളെയും സമരരംഗത്ത് കാണാനില്ലായിരുന്നു. ഗുരുവായൂര്‍ എ.കെ.ജി സ്മാരക സദനത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സമരരൂപം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം തീരുമാനിക്കുമെന്നാണ് അറിയിച്ചത്. തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, അഴുക്കുചാല്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുക, റെയില്‍വേ മേല്‍പാലം നിര്‍മാണം ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, നഗരസഭ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ. സുധീരന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ പി.കെ. സെയ്താലിക്കുട്ടി, ജനതാദള്‍ സംസ്ഥാന സെക്രട്ടറി സുരേഷ് വാര്യര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എം.സി. സുനില്‍കുമാര്‍, മോഹന്‍ദാസ് ചേലനാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഉപവാസ സമരം
ഗുരുവായൂര്‍: മുസ്ലിംലീഗിന്‍െറ സമ്മര്‍ദമാണ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതെന്ന് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രന്‍. ഗുരുവായൂരിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ നടന്ന 12 മണിക്കൂര്‍ ഉപവാസ സമരം പടിഞ്ഞാറേ നടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നഗരസഭ കൗണ്‍സിലര്‍ തേലംപറ്റ വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം ദയാനന്ദന്‍ മാമ്പുള്ളി, ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് എം. മഹേഷ്, ബിജു പാലുവായ്, അനില്‍ മഞ്ചറമ്പത്ത്, പി.എം. ഭരതന്‍, വി.കെ. ശശികുമാര്‍, പി.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭ ലൈബ്രറി വളപ്പിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉപവാസം ആരംഭിച്ചത്.
ഭക്തരോടുള്ള ക്രൂരത
ഗുരുവായൂര്‍: തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാത്തത് ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരോട് കാണിക്കുന്ന ക്രൂരതയാണെന്ന് കേരള ക്ഷേത്ര സംരക്ഷണസമിതി മാതൃസമിതി സംസ്ഥാന സംഗമം കുറ്റപ്പെടുത്തി. മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ജെ. ലളിതാംബിംക ഉദ്ഘാടനം ചെയ്തു. വീരമാത പുരസ്കാരം യശോദ മാധവന് സമ്മാനിച്ചു. മാതൃസമിതി സംസ്ഥാന പ്രസിഡന്‍റ് പ്രഫ. വി.ടി. രമ അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷ മേനോന്‍, എന്‍. ലീലാമണി, ഡോ. ജയപ്രസാദ്, കെ.എസ്. നാരായണന്‍, ശാന്ത എസ്. പിള്ള എന്നിവര്‍ സംസാരിച്ചു.
കരാറുകാരനെ മാറ്റണം
ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടുന്നതില്‍ വീഴ്ചവരുത്തി ഗുരുവായൂരിനെ ദുരിത്തിലാക്കിയ കരാറുകാരനെ മാറ്റണമെന്ന് ക്ഷേത്ര നഗര വികസനസമിതി ആവശ്യപ്പെട്ടു.
പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ പി.ഡബ്ള്യു.ഡി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ എന്നിവയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. നഗരവികസന സമിതിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് അയച്ചു. ഗുരുവായൂരിലെത്തിയ ചീഫ് സെക്രട്ടറി ഭരത്ഭൂഷനെ നേരില്‍ കണ്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി സമിതി ജനറല്‍ കണ്‍വീനര്‍ ടി.എന്‍. മുരളി അറിയിച്ചു.
മുഖ്യമന്ത്രി വരണം
ഗുരുവായൂര്‍: റോഡുകളുടെ ദുരവസ്ഥ അറിയാന്‍ മുഖ്യമന്ത്രി ഗുരുവായൂര്‍ സന്ദര്‍ശിക്കണമെന്ന് ജനതാദള്‍ എസ് ആവശ്യപ്പെട്ടു. പതിനായിരങ്ങള്‍ എത്തുന്ന ഗുരുവായൂരില്‍ മൂന്ന് വര്‍ഷത്തിലധികമായി റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി. നഗരസഭയും എം.എല്‍.എയും കലക്ടറും നല്‍കിയ നിര്‍ദേശങ്ങളൊന്നും കരാറുകാരനും ഉദ്യോഗസ്ഥരും അനുസരിക്കാത്ത സാഹചര്യവുമുണ്ട്.
എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ രാഗി എസ്. വാര്യര്‍, ഉണ്ണികൃഷ്ണന്‍ ചെറുപറമ്പില്‍, ടി.ഡി. ജയദേവന്‍, കെ.വി. മോഹന്‍ദാസ്, കെ. സുഭാഷ് എന്നിവര്‍ സംസാരിച്ചു.
ഉത്തരവാദി എം.എല്‍.എ –യു.ഡി.എഫ്
ഗുരുവായൂര്‍: റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതിന്‍െറ പ്രധാന ഉത്തരവാദി എം.എല്‍.എയാണെന്ന് യു.ഡി.എഫ് നേതൃയോഗം കുറ്റപ്പെടുത്തി. റോഡുകള്‍ തകര്‍ന്ന് കിടന്നിട്ടും നഗരസഭ വേണ്ടവിധത്തില്‍ പ്രതികരിച്ചില്ലെന്നും ആരോപിച്ചു. റോഡുകളുടെ പ്രശ്നത്തില്‍ ഇതുവരെ മൗനം പാലിച്ച സി.പി.എം ഇപ്പോള്‍ സമരരംഗത്തിറങ്ങുന്നവരെ പരിഹസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പി.എ. മാധവന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. പി.കെ. അബൂബക്കര്‍ ഹാജി, പി.ഐ. സൈമണ്‍, അഡ്വ. വി.എ. ജോസ്, വി. വേണുഗോപാല്‍, ആര്‍.വി. അബ്ദുല്‍ റഹിം, കെ.പി.എ. റഷീദ്, ആര്‍. രവികുമാര്‍, ശശി വാറനാട്ട്, ആര്‍.എ. അബൂബക്കര്‍, കെ.പി. ഉദയന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

അനാഥ രോഗികളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി

Posted: 29 Jun 2014 11:23 PM PDT

പാലക്കാട്: ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ അനാഥരായ രോഗികള്‍ മരിച്ചാല്‍ അവരുടെ സ്വത്ത് ബന്ധുക്കളെന്ന പേരില്‍ തട്ടിയെടുക്കാനുള്ള ശ്രമം ആശുപത്രി അധികൃതര്‍ക്ക് തലവേദനയാകുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സക്കിടെ ഒരു രോഗിയില്‍നിന്ന് ചിലര്‍ നിര്‍ബന്ധപൂര്‍വം രേഖകള്‍ ഒപ്പിട്ടു വാങ്ങാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരും മറ്റു രോഗികളും ഇടപെട്ട് വിഫലമാക്കിയിരുന്നു. അജ്ഞാതന്‍ എന്ന വിഭാഗത്തിലാണ് രോഗിയെ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇത്തരക്കാരില്‍നിന്നാണ് ബന്ധുക്കളെന്ന് പറഞ്ഞ് എത്തുന്നവര്‍ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്നത്. രേഖകളില്‍ ഒപ്പിട്ടുവാങ്ങാനുള്ള ശ്രമം സംബന്ധിച്ച് പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം നല്‍കിയിയിട്ടുണ്ട്. അടുത്തിടെ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതായി അധികൃതര്‍ പറഞ്ഞു. പലപ്പോഴും ആശുപത്രി ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് രോഗികളെ രക്ഷിക്കുന്നത്.
അനാഥരെന്ന പേരില്‍ ബന്ധുക്കള്‍ തന്നെ അവശരായ രോഗികളെ ഐസൊലേഷന്‍ വാര്‍ഡിലാക്കി കടന്നുകളയുന്ന സംഭവങ്ങളുമുണ്ട്. നാട്ടുകാര്‍ രോഗിയെ ആശുപത്രിയിലെത്തിക്കുന്ന സംഭവങ്ങളിലും പിന്നീട് ബന്ധുക്കളെന്ന പേരില്‍ പലരും എത്താറുണ്ട്. ജില്ലാ ആശുപത്രിയുടെ ആരംഭകാലം മുതലുള്ള പൈതൃക വാര്‍ഡായ നെഹ്റു വാര്‍ഡാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്. വയറിളക്ക സംബന്ധമായ രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള വാര്‍ഡാണിത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പൊലീസും സന്നദ്ധ പ്രവര്‍ത്തകരും എത്തിക്കുന്ന അനാഥരും നിരാലംബരുമായ രോഗികളെ മറ്റു വാര്‍ഡുകളില്ലാത്തതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിക്കുന്നത്. ചികിത്സക്കുശേഷം ചിലര്‍ തിരിച്ചുപോകും. മറ്റു ചിലര്‍ അവിടെത്തന്നെ തുടരും.
അനാഥരായ ആളുകള്‍ ചികിത്സക്കിടെ മരിച്ചാല്‍ പൊലീസ് എയ്ഡ് പോസ്റ്റ് വഴി മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തും. തുടര്‍ന്ന് ഒരാഴ്ചക്കകം ബന്ധുക്കളെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം സംസ്കരിക്കും. ഇതിനിടെയാണ് അവശരായ രോഗികളെ കബളിപ്പിച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നത്. അനാഥരും അശരണരുമായ രോഗികളെ സുരക്ഷിതമായി ചികിത്സിക്കുന്നതിന് സാമൂഹിക ക്ഷേമം ഉള്‍പ്പെടെ വകുപ്പുകള്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയെ മോഡല്‍ സ്കൂളിലേക്ക് മാറ്റി നിയമിച്ചു

Posted: 29 Jun 2014 11:19 PM PDT

Image: 

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ മുന്‍ പ്രധാന അധ്യാപികയായിരുന്ന ഊര്‍മിളയെ തിരുവനന്തപുരം മോഡല്‍ സ്കൂളിലേക്ക് മാറ്റി നിയമിച്ചു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇംഗ്ളീഷ് ക്ളബ്ബിന്‍്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ പങ്കടെുക്കാന്‍ സ്കൂളിലത്തെിയ മന്ത്രിയെ പൊതുവേദിയില്‍ അപമാനിച്ചുവെന്ന ആരോപണത്തില്‍ കഴിഞ്ഞ ആഴ്ചയാണ് അധ്യാപികയെ സ്ഥലംമാറ്റിയത്.  ആറ്റിങ്ങല്‍ അയിലം സ്കൂളിലേക്കായിരുന്നു മാറ്റം.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ധ്യാപിക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രധാന അധ്യാപക സ്ഥാനത്തു നിന്നും മാറ്റരുതെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കോട്ടണ്‍ഹില്‍ സ്കൂളില്‍ വീണ്ടും നിയമനം നല്‍കാനാവില്ളെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് തിരുവനന്തപുരം മോഡല്‍സ്കൂളിലേക്ക് മാറ്റി നിയമിച്ചത്.സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നതായി ഊര്‍മ്മിളാ ദേവി പറഞ്ഞു.

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്

Posted: 29 Jun 2014 11:08 PM PDT

ചങ്ങരംകുളം: സംസ്ഥാനപാതയില്‍ ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ ഇന്നോവ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. കാസര്‍കോട് സ്വദേശികളായ ദര്‍ജല്‍ വീട്ടില്‍ ഫാത്തിമ (32), മുഹമ്മദ് ഇബ്രാഹിം (42), മുഹമ്മദ് നൗഷാദ് (17), കുഞ്ഞിബീവി (65) , അബ്ദുല്‍ റസാഖ് (14), ജംഷീദ് (18), അബ്ദുല്‍ ലത്തീഫ് (24), സിദ്ദീഖ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
ടാങ്കര്‍ ലോറി മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ചതോടെ ലോറി നിയന്ത്രണം വിട്ട് സമീപത്തെ ഗട്ടറിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മനസ്സിന് കുളിരുപകര്‍ന്ന് റമദാന്‍

Posted: 29 Jun 2014 11:02 PM PDT

Image: 

വിശുദ്ധമാസമായ റമദാന്‍ വീണ്ടും എത്തിച്ചേര്‍ന്നിരിക്കുന്നു. വിശ്വാസിയുടെ മനസ്സിന് കുളിര് പകര്‍ന്നും മാനവസമൂഹത്തില്‍ നന്മയുടെ കതിര് വിളയിച്ചും സത്കര്‍മങ്ങളുടെയും ദാനധര്‍മങ്ങളുടെയും വസന്തകാലമായാണ് റമദാന്‍ സമാഗതമാകുന്നത്. ഖുര്‍ആനും നോമ്പുമാണ് റമദാനിന്‍െറ മുഖ്യമായ ഉള്ളടക്കം.
സ്രഷ്ടാവായ അല്ലാഹു അവന്‍െറ സവിശേഷ സൃഷ്ടിയായ മനുഷ്യനോട് സംസാരിച്ച വചനങ്ങളാണ് ഖുര്‍ആന്‍. അത് മനുഷ്യനെ കൃത്യമായി നിര്‍വചിക്കുന്നു. അവന്‍ എവിടെനിന്ന് വന്നെന്നും എങ്ങോട്ട് പോകുന്നെന്നും പറഞ്ഞുകൊടുക്കുന്നു. അവന്‍െറ ദൗത്യമെന്തെന്ന് അവനെ പഠിപ്പിക്കുന്നു. ഭൂമിയെ പരിപാലിച്ചും അതില്‍ സംസ്കാരവും നാഗരികതയും കെട്ടിപ്പടുത്തും മുന്നോട്ടുപോകുമ്പോള്‍ അവന്‍ ചലിക്കേണ്ട ഏറ്റവും ശരിയായ വഴിയേതെന്ന് ഖുര്‍ആന്‍ കാണിച്ചുകൊടുക്കുന്നു.
ഖുര്‍ആന്‍ വായിക്കാനും പഠിക്കാനും അതിനെ അനുധാവനം ചെയ്യുമെന്ന പ്രതിജ്ഞ പുതുക്കാനുമുള്ള സവിശേഷ സന്ദര്‍ഭമാണ് റമദാന്‍. ഖുര്‍ആന്‍ അനുധാവനം ചെയ്യാന്‍ വര്‍ധിച്ച ആത്മശക്തിയും മനക്കരുത്തും ആവശ്യമാണ്. പൈശാചിക ചോദനകളെ പ്രതിരോധിച്ചുമാത്രമേ ഏതൊരാള്‍ക്കും ഖുര്‍ആനിക ജീവിതം നയിക്കാനാവൂ.  അനേകം പ്രലോഭനങ്ങള്‍ തിരിച്ചറിഞ്ഞും തടഞ്ഞുനിര്‍ത്തിയും മാത്രമേ ഖുര്‍ആന്‍ ജീവിതത്തിന്‍െറ വഴികാട്ടിയായി സ്വീകരിക്കാന്‍ മനുഷ്യന് സാധിക്കൂ. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും ഭോഗസുഖങ്ങള്‍ വേണ്ടെന്നുവെച്ചും ഈ ആത്മീയശക്തിയില്‍ മനശ്ശക്തിയുമാണ് വിശ്വാസി ആര്‍ജിക്കുന്നത്.
റമദാന്‍ കാരുണ്യത്തിന്‍െറയും സഹാനുഭൂതിയുടെയും മാസമാണ്. ഓരോ വിശ്വാസിയും കൂടുതല്‍ ഉദാരമതിയായിത്തീരുകയും കഷ്ടപ്പെടുന്നവന്‍െറയും പ്രയാസമനുഭവിക്കുന്നവന്‍െറയും നേരെ സഹായഹസ്തം നീട്ടുകയും വേണം.
റമദാന്‍ കര്‍മനിരതരാകേണ്ട മാസമാണ്. ആലസ്യത്തിന്‍െറയും നിഷ്ക്രിയത്വത്തിന്‍െറയും മാസമല്ല. ബദ്ര്‍ യുദ്ധമടക്കമുള്ള മഹാസമരങ്ങള്‍ അതുകൊണ്ടുതന്നെയാണ് റമദാന്‍ മാസത്തിലായത്. വിശുദ്ധറമദാനിലെ രാവുകള്‍ ഉണ്ണാനും പകലുകള്‍ ഉറങ്ങാനുമുള്ളതല്ല. രാവുകള്‍ നിന്ന് നമസ്കരിക്കാനും പകലുകള്‍ സത്കര്‍മങ്ങള്‍ ചെയ്യാനുമുള്ളതാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഹൃദയംതുറന്ന റമദാന്‍ ആശംസകള്‍.

നെല്ലിന്‍െറ കുടിശ്ശിക വൈകുന്നു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

Posted: 29 Jun 2014 10:57 PM PDT

Image: 

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്‍െറ കുടിശ്ശിക വൈകുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കൊടുക്കാന്‍ വൈകിയ കുടിശ്ശികക്കുള്ള പലിശ കൂടി കര്‍ഷകര്‍ക്ക് നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ ജപ്തി ഭീഷണിയിലാണ്. അന്നം നല്‍കിയവരോട് സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.

അടിയന്തരപ്രമേയത്തിന് മറുപടി നല്‍കിയ മന്ത്രി അനൂപ് ജേക്കബ്, നെല്ല് സംഭരിച്ച വകയില്‍ 186 കോടി നല്‍കാനുണ്ടെന്ന് സഭയെ അറിയിച്ചു. നാളെ ഇക്കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

അടുത്ത വര്‍ഷം മുതല്‍ നെല്ല് സംഭരണം ബാങ്കുകളുമായി ബന്ധപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തവണ റെക്കോര്‍ഡ് സംഭരണമാണ് നടന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അസാപ് പദ്ധതി വ്യാപിപ്പിക്കും

Posted: 29 Jun 2014 10:57 PM PDT

പത്തനംതിട്ട: തൊഴില്‍ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്ന അസാപ് (അഡീഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം) പദ്ധതി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വ്യാപകമായി നടപ്പാക്കും.
സ്കൂള്‍, കോളജ് വിദ്യാഭ്യാസത്തിനൊപ്പം പ്രത്യേക തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്ളസ് വണ്‍, ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്.
തൊഴില്‍ നൈപുണ്യം നേടാനുള്ള വാസനയും താല്‍പര്യവും പരിഗണിച്ചായിരിക്കും കുട്ടികളെ തെരഞ്ഞെടുക്കുക. 30 വിദ്യാര്‍ഥികള്‍ വീതമുള്ള രണ്ട് ബാച്ചുകള്‍ വരെ ഒരു വിദ്യാലയത്തില്‍ ഉണ്ടാകും. 100 മണിക്കൂര്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷും 80 മണിക്കൂര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ അടിസ്ഥാന വിവരങ്ങളും ചേര്‍ന്ന 180 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫൗണ്ടേഷന്‍ മൊഡ്യൂള്‍, തെരഞ്ഞെടുക്കുന്ന തൊഴില്‍ വൈദഗ്ധ്യ കോഴ്സിനൊപ്പം നിര്‍ബന്ധമായി പഠിക്കണം.
ഐ.ടി, ഫിനാന്‍സ് സര്‍വീസസ്, ടെലികോം, ഹോസ്പിറ്റാലിറ്റി, ഓര്‍ഗനൈസ്ഡ് റീട്ടെയില്‍, ഹെല്‍ത്ത് കെയര്‍, മീഡിയ, റബര്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, ഓട്ടോമാറ്റീവ് പ്രിന്‍റിങ്, മൊബൈല്‍ കമ്യൂണിക്കേഷന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, ഓട്ടോമേഷന്‍ ടെക്നോളജി തുടങ്ങിയ തൊഴില്‍ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന കോഴ്സുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബന്ധപ്പെട്ട വ്യവസായ-തൊഴില്‍ സ്ഥാനപങ്ങളില്‍ നിര്‍ബന്ധിത ഇന്‍േറണ്‍ഷിപ്പുമുണ്ടാകും. തൊഴിലുകളില്‍ വൈദഗ്ധ്യം നേടുന്നതിന് സ്കില്‍ മൊഡ്യൂളില്‍, അതിനു സഹായകമായ സിലബസാണ് തയാറാക്കിയിരിക്കുന്നത്. സ്കൂള്‍, കോളജ് പഠന സമയത്തിനു പുറമെ സമയമായിരിക്കും അസാപിന്‍െറ അധ്യയനസമയം. പൊതു അവധി ദിവസങ്ങളിലും ശനിയാഴ്ചകളിലും ഞായറാഴ്കളിലും ക്ളാസുണ്ടാകും.
ഫൗണ്ടേഷന്‍ കോഴ്സ് ക്ളാസ് പ്രവൃത്തിദിവസങ്ങളിലും സ്കില്‍ കോഴ്സ് ക്ളാസ് അവധി ദിവസങ്ങളിലും നടക്കും. ഓരോ അധ്യയന വര്‍ഷവും കോളജ്, ഹയര്‍ സെക്കന്‍ഡറി പ്രവേശം പൂര്‍ത്തിയായി, നവംബര്‍ 30 വരെയായിരിക്കും കോഴ്സുകളിലേക്കുള്ള പ്രവേശം. അടുത്ത അധ്യയനവര്‍ഷം മേയില്‍ കോഴ്സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ഇന്‍േറണല്‍- ഫൈനല്‍ അസസ്മെന്‍റുകള്‍ ഉണ്ടാകും. കമ്യൂണിക്കേഷന്‍ സ്കില്‍ അസസ്മെന്‍റ് ബ്രിട്ടീഷ് കൗണ്‍സിലിന്‍െറ 'അപ്റ്റിസ്'ടെസ്റ്റിലൂടെ നടത്തും. തൊഴില്‍ വൈദഗ്ധ്യ വിലയിരുത്തല്‍ അതത് തൊഴില്‍ പരിശീലനത്തിനുള്ള അക്രഡിറ്റഡ് ഏജന്‍സിയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് നടത്തുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും അതത് മേഖലയിലെ വ്യവസായ അക്രഡിറ്റേഷന്‍ ഏജന്‍സികളും ചേര്‍ന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വിജയകരമായി ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നേടുന്നതിന് പരിഗണന ലഭിക്കും.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന ജില്ലയിലെ ഗവ. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും പ്രധാനാധ്യാപകരുടെയും യോഗം കലക്ടര്‍ എസ്. ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ദിരാമ്മ അധ്യക്ഷത വഹിച്ചു. കെ.കെ. സുലേഖ, ആര്‍. രമ എന്നിവര്‍ സംസാരിച്ചു.

ഡോക്ടര്‍മാര്‍ കുറവ്; ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം

Posted: 29 Jun 2014 10:42 PM PDT

കോട്ടയം: ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ക്ഷുഭിതരായ രോഗികളും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ച രാവിലെ 12.30നാണ് സംഘര്‍ഷമുണ്ടായത്. ഒ.പി അവധിയായതിനാല്‍ പനിബാധിതരടക്കമുള്ള നൂറുകണക്കിന് രോഗികള്‍ രാവിലെ മുതല്‍ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് മുന്നിലെ ക്യൂവിലാണ് നിരന്നത്. ഈസമയം രോഗികളെ നോക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു വനിതാഡോക്ടര്‍ മാത്രമായിരുന്നു. ഇതിനിടെ, രാവിലെ എട്ടുമുതല്‍ കൈക്കുഞ്ഞുമായി ക്യൂവില്‍ ഇടംപിടിച്ചവര്‍ തളര്‍ന്നിട്ടും ഡോക്ടറെ കാണാന്‍ അവസരം ലഭിച്ചില്ല. ഇതില്‍ ക്ഷുഭിതരായ രോഗികളും അവര്‍ക്കൊപ്പം എത്തിയവരും ബഹളംവെച്ചു. ഇത് ചോദ്യംചെയ്ത ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. എയ്ഡ്പോസ്റ്റിലെ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. വിശ്രമമില്ലാതെ രോഗികളെ നോക്കിയ വനിതാ ഡോക്ടറും കുഴഞ്ഞു. ഇതിനൊപ്പം അത്യാഹിത വിഭാഗത്തിലേക്ക് അടിയന്തരചികിത്സകിട്ടേണ്ട ആളുകളും എത്തിയതോടെ രോഗികളുടെ കാത്തിരിപ്പ് പിന്നെയും നീണ്ടു. ഉച്ചക്ക് രണ്ടുമുതല്‍ എട്ടുവരെ പ്രവര്‍ത്തിക്കുന്ന ഫീവര്‍ ക്ളിനിക്കിന്‍െറ പ്രവര്‍ത്തനവും അവതാളത്തിലായി. പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കുന്നതടക്കം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധകൊടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമല്ലെന്ന് ആക്ഷേപമുണ്ട്.

Sunday, June 29, 2014

സൈന നെഹ് വാളിന് ആസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം Madhyamam News Feeds

സൈന നെഹ് വാളിന് ആസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം Madhyamam News Feeds

Link to

സൈന നെഹ് വാളിന് ആസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം

Posted: 29 Jun 2014 12:09 AM PDT

Image: 

സിഡ്നി: ഇന്ത്യയുടെ സൈന നെഹ് വാളിന്  ആസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് കിരീടം. സ്പെയിനിന്‍െറ കാരൊലിന മാരിനെ തോല്‍പ്പിച്ചാണ് ഈ വര്‍ഷത്തെ രണ്ടാമത്തെ കിരീടം സൈന സ്വന്തമാക്കിയത്. സ്കോര്‍: 21-18, 21-11. 750,000 ഡോളറാണ് സമ്മാനത്തുക.

മത്സരത്തിന്‍െറ തുടക്കത്തില്‍ ഒന്ന് പരുങ്ങിയ സൈന പിന്നീട് തിരിച്ചുവരികയായിരുന്നു. ടൂര്‍ണമെന്‍റില്‍ ആറാം സീഡായിരുന്നു സൈന. ഈ വര്‍ഷമാദ്യം സൈന ഇന്ത്യ ഓപണ്‍ ഗ്രാന്‍റ് പ്രിക്സ് ഗോള്‍ഡ് കിരീടവും നേടിയിരുന്നു.

കാരൊലിനയുടെ ആദ്യ സൂപ്പര്‍ സീരീസ് ഫൈനലാണിത്. ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിനെയാണ് കാരൊലിന പരാജയപ്പെടുത്തിയത്.

പത്തനംതിട്ട നഗരത്തിലെ ഗതാഗത പരിഷ്കരണം: പ്രതിഷേധം ശക്തം

Posted: 28 Jun 2014 11:55 PM PDT

പത്തനംതിട്ട: ജൂലൈ ഒന്നു മുതല്‍ പത്തനംതിട്ട നഗരത്തില്‍ ഗതാഗത സംവിധാനം പരിഷ്കരിക്കുന്നത് അറിഞ്ഞിട്ടില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍ കൗണ്‍സിലിനെ അറിയിച്ചു. ഇത് സംബന്ധിച്ച് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ടി.സക്കീര്‍ ഹുസൈന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു ചെയര്‍മാന്‍.
കഴിഞ്ഞ ആഴ്ചയില്‍ നടന്ന ആര്‍.ടി.എ ബോര്‍ഡ് യോഗമാണ് ഗതാഗത പരിഷ്കരണത്തിന് തീരുമാനിച്ചത്. മോട്ടോര്‍ വാഹന നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ അധികാരത്തില്‍മേലുള്ള കടന്നുകയറ്റമാണ് ആര്‍.ടി.എ തീരുമാനമെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
അശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത്, മറ്റൊരു കാലിലേക്ക് മാറ്റുന്നതിന് സമമാണ്. നഗരത്തില്‍ ഗതാഗത പരിഷ്കാരം നടപ്പാവുന്നതോടെ നഗരസഭയുടെ പഴയ ബസ് സ്റ്റേഷനില്‍ നിന്നും ബസുകള്‍ പൂര്‍ണമായും ഒഴിവാക്കുകയും സെന്‍ട്രല്‍ ജങ്ഷനില്‍ ഗതാഗതകുരുക്കിന് കാരണമാവുകയും ചെയ്യും.
ഒരേ സ്ഥലത്തേക്കുള്ള ബസുകളെ സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്, ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി എന്നിങ്ങനെ തരംതിരിച്ച് പരിഷ്കാരങ്ങള്‍ യാത്രക്കാരില്‍ അടിച്ചേല്‍പിക്കുന്ന സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നും സക്കീര്‍ ചൂണ്ടിക്കാട്ടി. നഗരത്തിലെത്തുന്ന യാത്രക്കാര്‍ ഓട്ടോറിക്ഷയടക്കമുള്ള ടാക്സി വാഹനങ്ങള്‍ പിടിച്ച് ബസ് സ്റ്റേഷനുകളിലെത്തേണ്ടതായി വരും. ഇത് യാത്രക്കാര്‍ക്ക് അധിക പണച്ചെലവുണ്ടാക്കും. ഇതിന്‍െറ ഗുണം സ്വകാര്യ ബസ് സര്‍വീസുകള്‍ക്കാവും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും യാത്രക്കാരെ അകറ്റുന്നതിന് കാരണവുമാകും.
മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനമെടുത്ത ശേഷമേ, നഗരത്തില്‍ ട്രാഫിക് സംവിധാനം പുന$ക്രമീകരിക്കാവൂ എന്ന കൗണ്‍സില്‍ തീരുമാനം ആര്‍.ടി.എ ബോര്‍ഡിനെ അറിയിക്കുന്നതിനുള്ള ആര്‍ജവം ചെയര്‍മാന്‍ കാണിക്കണമെന്ന് സക്കീര്‍ ആവശ്യപ്പെട്ടു. ഇതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി, ആര്‍ക്കും എന്തും എങ്ങനെയും തീരുമാനിക്കാമെന്നുള്ള ആര്‍.ടി.എ ബോര്‍ഡിന്‍െറ ധാര്‍ഷ്ട്യം ഇല്ലാതാക്കണമെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
വിഷയം ചര്‍ച്ചചെയ്യുന്നതിന് തിങ്കളാഴ്ച അടിയന്തര കൗണ്‍സില്‍ യോഗം ചേരുമെന്ന് നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍ പിന്നീട് അറിയിച്ചു.
ചില വിവരാവകാശ പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെടുക്കുന്ന വിവരാവകാശ രേഖകള്‍ ഉപയോഗപ്പെടുത്തി തട്ടിപ്പുനടത്തുന്നതായും സാമ്പത്തിക ചൂഷണത്തിന് ഇത് കാരണമാവുന്നതായും ചെയര്‍മാന്‍ സുരേഷ്കുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍ ഉയര്‍ത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെയര്‍മാന്‍.
നഗരത്തിലെ വിവരാവകാശ പ്രവര്‍ത്തകനെതിരേ കൗണ്‍സിലില്‍ ഉയര്‍ന്ന പൊതുവികാരം വിവരാവകാശ കമീഷന്‍, പൊലീസ് എന്നിവര്‍ക്ക് പരാതിയായി നല്‍കുന്നതിനും കൗണ്‍സിലില്‍ തീരുമാനമായി.
നഗരസഭയുടെയൊ ബന്ധപ്പെട്ട ഏജന്‍സികളുടെയൊ മുന്‍കൂര്‍ അനുമതി വാങ്ങാതെ നഗരത്തില്‍ റോഡുകള്‍ കുഴിക്കുന്നതായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ മണ്ണില്‍ ആരോപിച്ചു. നഗരത്തിലെ ചില സ്ഥാപനങ്ങള്‍ നഗരസഭയുടെ അനുമതി വാങ്ങാതെ റോഡുകുഴിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ കൗണ്‍സിലിന് ഉറപ്പു നല്‍കി.
വാര്‍ഡ് അംഗങ്ങളുടെ അനുമതി തേടി റോഡ് കുഴിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ അധികാരം, വ്യക്തി കേന്ദ്രീകൃതമാവുന്നത് അനുചിതവും നിയമലംഘനവുമാവുമെന്ന് ടി.സക്കീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.
ചെയര്‍മാന്‍െറ അഭിപ്രായം തള്ളി ഇതിനെ കൗണ്‍സില്‍ അംഗങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
നഗരത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന വൈദ്യുതി തടസ്സം, വാട്ടര്‍ അതോറിറ്റി പമ്പുഹൗസുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായി എം.സി. ഷെരീഫ് ചൂണ്ടിക്കാട്ടി. ഈക്കാര്യത്തില്‍ വാട്ടര്‍ അതോറിറ്റിയെയും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.
നഗരസഭാ കൗണ്‍സിലില്‍ വിലപ്പെട്ട തീരുമാനം എടുക്കുന്ന ദിവസത്തെ മിനുട്സ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതായി പ്രതിപക്ഷ കൗണ്‍സിലറായ ആര്‍.സാബു പറഞ്ഞു. പ്രശ്നം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ കൗണ്‍സിലിന് ഉറപ്പ് നല്‍കി. റഷീദാബീവി, കുഞ്ഞുഞ്ഞമ്മ വര്‍ഗീസ്, റോഷന്‍ നായര്‍, ബാബു വിളവിനാല്‍, പി.കെ അനീഷ് സംസാരിച്ചു.

വ്യാപാരികളെ ജനപ്രതിനിധികള്‍ സഹായിക്കുന്നെന്ന് ആക്ഷേപം

Posted: 28 Jun 2014 11:51 PM PDT

മുണ്ടക്കയം: പകര്‍ച്ചവ്യാധി പടരുന്നതിനിടെ മണിമലയാറ്റിലേക്കുള്ള പൊതുഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതിന് നടപടി നേരിട്ട വ്യാപാരികളെ മുണ്ടക്കയത്തെ ചില ജനപ്രതിനിധികള്‍ സഹായിക്കുന്നെന്ന് ആക്ഷേപം.
വൃത്തിഹീനമായ അഞ്ചു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും 10,000 രൂപ വീതം പിഴ ഒടുക്കാനും പഞ്ചായത്ത് സെക്രട്ടറി കെ. സെന്‍കുമാര്‍ ഉത്തരവിട്ടിരുന്നു.
സെക്രട്ടറി സ്വീകരിച്ച നിലപാടിനെതിരെ രഹസ്യമായി പ്രവര്‍ത്തിച്ച അംഗങ്ങള്‍ റെയ്ഡിനെ പിന്തുണക്കുന്നതിന് ഒപ്പം കുറ്റക്കാരെ സഹായിക്കുന്നു.
ഇതിനിടെ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം കെട്ടിട ഉടമ പുതുപ്പറമ്പില്‍ മൂസ 10,000 രൂപ പിഴ ഒടുക്കി.
ഹോട്ടലുകള്‍ അടക്കം അഞ്ചു വ്യാപാരസ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയതിന്‍െറ അടുത്ത ദിവസം രണ്ടു ലോഡ്ജും ഒരു ഹോട്ടലും വീണ്ടും തുറന്നത് വിവാദമായിരുന്നു.
വ്യാപാരികളെ സഹായിക്കുന്ന നിലപാടുമായി ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥന്‍മാര്‍ രഹസ്യമായി രംഗത്തു വന്നതോടെ സ്ഥാപനങ്ങള്‍ അടക്കാന്‍ വീണ്ടും സെക്രട്ടറി നിര്‍ദേശം നല്‍കി.
തുടര്‍ന്ന് അടച്ചുപൂട്ടിയ ചില സ്ഥാപനങ്ങള്‍ ശനിയാഴ്ച വീണ്ടും തുറന്നതായി ലഭിച്ച വിവരം അനുസരിച്ചു സെക്രട്ടറി സെന്‍കുമാര്‍, മുണ്ടക്കയം എസ്.ഐ ഇന്ദ്രരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഈട്ടിക്കല്‍ ബില്‍ഡിങ്സിലെ സ്ഥാപനങ്ങളില്‍ എത്തിയെങ്കിലും കടകള്‍ അടഞ്ഞു കിടക്കുകയായിരുന്നു.
റെയ്ഡ് വിവരം ചില പഞ്ചായത്ത് അംഗങ്ങള്‍ ചിലര്‍ വ്യാപാരികള്‍ക്കു കൈമാറിയതാണ് ഇതിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മാണം വ്യാപകം

Posted: 28 Jun 2014 11:32 PM PDT

അടിമാലി: അധികൃതരുടെ ഒത്താശയോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മാണങ്ങള്‍ തകൃതി. വന്‍തുക കോഴ വാങ്ങിയാണ് ഇതിന് അധികൃതര്‍ ഒത്താശചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഒട്ടേറെ നിയമവിരുദ്ധ അനുമതികള്‍ കണ്ടെത്തിയതായാണ് വിവരം. എന്നാല്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദം മൂലം കൈയേറ്റക്കാര്‍ക്കും നിയമ ലംഘകര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ പോലും വിജിലന്‍സ് എടുത്തിട്ടില്ല.
പലയിടങ്ങളിലും വ്യാപാര കേന്ദ്രങ്ങളില്‍ നവീകരണമെന്ന പേരില്‍ ദുര്‍ബല കെട്ടിടങ്ങള്‍ പൊളിച്ച് ബഹുനില മന്ദിരങ്ങളാണ് പണിതുയര്‍ത്തുന്നത്. പഴയ കെട്ടിട നമ്പരും വൈദ്യുതി കണക്ഷനും ഉള്ളതിനാല്‍ പുതിയ കണക്ഷനും പഞ്ഞമില്ല. റോഡ്-തോട് പുറമ്പോക്ക് ഭൂമികളിലും റവന്യൂ തരിശ് ഭൂമിയിലുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലാണ് നിര്‍മാണങ്ങള്‍ വ്യാപകമായിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ 300 ലധികം നിയമവിരുദ്ധ കെട്ടിടങ്ങള്‍ ഈ താലൂക്കുകളില്‍ ഉയര്‍ന്നിട്ടുണ്ട്. മാസ്റ്റര്‍ പ്ളാനും നിര്‍മാണ ചട്ടങ്ങളും പരിഗണിക്കാതെയാണ് ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.
ചിലയിടങ്ങളില്‍ തോട്ടിലേക്കും റോഡുകളിലേക്കും ഇറക്കിയാണ് നിര്‍മാണം. അടിമാലി, പള്ളിവാസല്‍, ചിന്നക്കനാല്‍, പീരുമേട്, നെടുങ്കണ്ടം, കട്ടപ്പന, ആനച്ചാല്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ മൂന്ന് നിലകളില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണിത കെട്ടിടത്തെകുറിച്ച് അന്വേഷണം നടന്നിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ പട്ടയ ഭൂമിക്ക് നമ്പര്‍ നല്‍കുന്ന ലാഘവത്തോടെ രേഖകള്‍ ശരിയാക്കി നല്‍കുന്നുണ്ട്്. പള്ളിവാസല്‍ വില്ലേജില്‍ 18 കെട്ടിടങ്ങള്‍ അനുമതിയില്ലാതെ പണിതുയര്‍ത്തിയിട്ടുണ്ട്. ഇവിടെ നാലിടത്ത് മലയിടിച്ച് റോഡ് നിര്‍മാണവും നടക്കുന്നു. ഇത് അഞ്ച് വീടുകള്‍ക്ക് ഭീഷണിയായതോടെ താമസക്കാര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 60 ലക്ഷത്തോളം രൂപ

Posted: 28 Jun 2014 11:29 PM PDT

ചേര്‍പ്പ്: കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ല. ചേര്‍പ്പ് കൃഷി അസി. ഡയറക്ടറുടെ കീഴിലുള്ള കൂര്‍ക്കഞ്ചേരി, ചേര്‍പ്പ്, പാറളം, അവിണിശേരി, ഒല്ലൂര്‍ എന്നീ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന കര്‍ഷകരുടെ നേന്ത്രവാഴ, ജാതി, കുരുമുളക് തുടങ്ങിയ വിളകളാണ് കാലവര്‍ഷക്കെടുതിയില്‍ നശിച്ചത്. 60 ലക്ഷത്തോളം രൂപയാണ് ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കാനുള്ളത്.
1000 നേന്ത്രവാഴകള്‍ക്ക് മുകളില്‍ നശിച്ച രണ്ട് കര്‍ഷകര്‍ക്ക് മാത്രമാണ് ഡയറക്ടറേറ്റില്‍നിന്ന് പണം അനുവദിച്ചത്. ഒരു നേന്ത്രവാഴക്ക് 100 രൂപ കണക്കിലാണ് നഷ്ടപരിഹാരം.
ബാങ്കുകളില്‍നിന്ന് കടം വാങ്ങി നേന്ത്രവാഴകൃഷി നടത്തിയ കര്‍ഷകര്‍ കടം തിരിച്ചടക്കാന്‍ കഴിയാതെ ദുരിതത്തിലാണ്. സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് പണം വാങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കടം അടച്ചുതീര്‍ക്കാത്തതിനാല്‍ പലര്‍ക്കും ഇത്തവണ ബാങ്കില്‍നിന്ന് കടം വാങ്ങാന്‍ കഴിഞ്ഞില്ല. പലിശ കൊടുക്കാന്‍ തന്നെ ഇവര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ആരായേണ്ടിവന്നു. ചേര്‍പ്പ് കൃഷിഭവന്‍ പരിധിയില്‍ തന്നെ ഏഴുലക്ഷം രൂപ നഷ്ടപരിഹാരമായി കൊടുക്കാനുണ്ട്.
സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിന് കാരണമെന്ന് പറയുന്നു. ഈ മേഖലയിലെല്ലാം നേന്ത്രവാഴകൃഷിയാണ് മുഖ്യമായും നടക്കുന്നത്. കര്‍ഷകര്‍ നിരന്തരം കൃഷിഭവനുകുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അവരും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ കാലവര്‍ഷക്കെടുതി കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും ജില്ലയില്‍ തന്നെ ഒരിടത്തും കാര്‍ഷികവിളകള്‍ക്കുള്ള നഷ്ടപരിഹാര തുക നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

കരട് പട്ടികയില്‍ അപാകതകളേറെ; പരിഹരിക്കാന്‍ സംവിധാനമില്ല

Posted: 28 Jun 2014 11:26 PM PDT

കാസര്‍കോട്: ഗ്രാമവികസന വകുപ്പ് തയാറാക്കിയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിന്‍െറ കരട് പട്ടികയില്‍ അപാകതകളും അവ്യക്തതകളും ഏറെ. കരട് പട്ടിക പരിശോധിച്ച് ചര്‍ച്ച നടത്താന്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തെങ്കിലും ഇതിലെ ഗൗരവകരമായ പിശകുകള്‍ തിരുത്താനും അപാകതകള്‍ പരിഹരിക്കാനും സംവിധാനമൊരുക്കിയിട്ടില്ല.
ആക്ഷേപം നല്‍കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ പട്ടികയില്‍ ഉള്‍പ്പെട്ടവരും ഒഴിവാക്കപ്പെട്ടവരും കടുത്ത ആശങ്കയിലാണ്. പട്ടിക 2014 മേയ് 19ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. മേയ് 28നകം ഗ്രാമപഞ്ചായത്തുകളില്‍ സ്പെഷ്യല്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് കരട് ലിസ്റ്റ് അവതരിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ജൂണ്‍ എട്ടിന് മുമ്പ് ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും ജൂണ്‍ 15നകം തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തശേഷം ജൂലൈ രണ്ടിന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണ് സര്‍ക്കാറിന്‍െറ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ആക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള സമയപരിധി പിന്നീട് ജൂണ്‍ 17ലേക്കും ജൂണ്‍ 30ലേക്കും മാറ്റി. കുടുംബങ്ങളെ സംബന്ധിച്ച പല വിവരങ്ങളും തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പല വീടുകളും ചില പ്രദേശങ്ങള്‍ തന്നെയും പട്ടികയില്‍നിന്ന് ഒഴിവായി. വിദേശങ്ങളില്‍ ജോലി ചെയ്യുന്നയാളെ പൂര്‍ണമായും ഒഴിവാക്കി. നാലുചക്ര വാഹനങ്ങള്‍ ഉള്ള കുടുംബങ്ങളില്‍ ഇല്ല എന്നാണ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്. ഈ പട്ടികയിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ബി.പി.എല്‍ ലിസ്റ്റ് തയാറാക്കുമെന്നാണ് ഗ്രാമവികസന വകുപ്പ് മന്ത്രി പറഞ്ഞത്. നിലവിലുള്ള ബി.പി.എല്‍ ലിസ്റ്റിലുള്ളതിനെക്കാള്‍ വലിയ അബദ്ധങ്ങളായിരിക്കും പുതിയ പട്ടികയില്‍ ഉണ്ടാവുക. അര്‍ഹതപ്പെട്ട പല കുടുംബങ്ങളും പുറത്തായേക്കുമെന്നാണ് ആശങ്ക. ആക്ഷേപങ്ങള്‍ നല്‍കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയതല്ലാതെ പരാതികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തുകളില്‍ സംവിധാനം ഒരുക്കിയിട്ടില്ല. പഞ്ചായത്ത് സെക്രട്ടറിമാരോ വി.ഇ.ഒമാരോ പരാതികള്‍ സ്വീകരിക്കാന്‍ തയാറായില്ലെന്ന് പരാതി ഉയരുന്നുണ്ട്. തങ്ങളെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ പറയുന്നത്. പട്ടികയിലെ തെറ്റായ വിവരങ്ങള്‍ തിരുത്തുന്നതിന് വീടും പ്രദേശങ്ങളും വിട്ടുപോയവരും എവിടെ പരാതി നല്‍കുമെന്നറിയാതെ വലയുകയാണ്. ആക്ഷേപങ്ങള്‍ നല്‍കാനുള്ള അപേക്ഷാഫോറങ്ങള്‍ ഗ്രാമപഞ്ചായത്തുകളില്‍നിന്നും ലഭിക്കുന്നില്ലെന്നും അനുഭവസ്ഥര്‍ പറയുന്നു. വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഫോറം നമ്പര്‍ സിയില്‍ അവസാന ഭാഗത്ത് സെന്‍സസിന്‍െറ ചോദ്യാവലി പൂരിപ്പിച്ച് വെക്കണമെന്ന് പറയുന്നുണ്ടെങ്കിലും മിക്ക പഞ്ചായത്തുകളിലും ഇതും കിട്ടാനില്ല. ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ സെന്‍സസ് കരട് ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കാന്‍ പരാതികളുമായി നിരവധിയാളുകള്‍ എത്തിയെങ്കിലും ഉത്തരവാദപ്പെട്ടവരാരും പരാതികള്‍ സ്വീകരിക്കുന്നില്ല.

മണ്ണ് നീക്കലിന് അനുമതി വേണം – ജില്ലാ വികസന സമിതി യോഗം

Posted: 28 Jun 2014 11:18 PM PDT

കണ്ണൂര്‍: ആയിക്കര മാപ്പിള ബേയിലെ മണ്ണ് മാറ്റാനുളള പ്രവൃത്തി അടിയന്തരമായി നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 4.86 ലക്ഷം ടണ്‍ മണ്ണ് നീക്കാന്‍ 6.6 കോടിയുടെ പ്രവൃത്തി ജനുവരി 28ന് ടെന്‍ഡര്‍ വിളിച്ചതായി ഹാര്‍ബര്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. ഒരു ടെന്‍ഡര്‍ മാത്രം ലഭിച്ചതിനാല്‍ റീടെന്‍ഡര്‍ ചെയ്യേണ്ടി വന്നു. 2014 മേയ് അഞ്ചിന് റീ ടെന്‍ഡര്‍ ചെയ്തു. പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ ആയതിനാല്‍ ഇതിന് സര്‍ക്കാറിന്‍െറ അനുമതി വേണം. അനുമതി ലഭിച്ചാല്‍ 10 ദിവസത്തിനകം പ്രവൃത്തി തുടങ്ങാനാവുമെന്നും എക്സി. എന്‍ജിനീയര്‍ അറിയിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എയാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. പ്രവൃത്തി എത്രയും വേഗം നടത്താനാവശ്യമായ ഇടപെടല്‍ വേണമെന്ന് എം.എല്‍.എമാരായ അഡ്വ. സണ്ണി ജോസഫ്, എ.പി. അബ്ദുല്ലക്കുട്ടി, കെ.കെ. നാരായണന്‍, ജെയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവരും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വിഷയം പ്രമേയമായി സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങളെയും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെയുണ്ടായ അക്രമങ്ങളെയും പ്രമേയത്തില്‍ അപലപിച്ചു. കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങളില്‍ കടല്‍ഭിത്തിയും ആവശ്യമായിടങ്ങളില്‍ പുലിമുട്ടും നിര്‍മിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന മാട്ടൂല്‍ പ്രദേശത്ത് ജനങ്ങള്‍ ഭീതിയിലാണെന്ന് ടി.വി. രാജേഷ് എം.എല്‍.എ ചൂണ്ടിക്കാട്ടി. മാട്ടൂല്‍ ഭാഗത്ത് പുലിമുട്ട് നിര്‍മിക്കാനുള്ള പ്രവൃത്തിക്ക് കഴിഞ്ഞവര്‍ഷം എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണം വടക്കേക്കളം, കൊട്ടിയൂര്‍ മേഖലയിലെ കൈവശ കൃഷിക്കാര്‍ ഭുരിതമനുഭവിക്കുന്നതായി അഡ്വ.സണ്ണി ജോസഫ് എം.എല്‍.എയും കൃഷി മന്ത്രിയുടെ പ്രതിനിധി കെ.പി. ചന്ദ്രന്‍ മാസ്റ്ററും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍, താല്‍ക്കാലികമായി നികുതി സ്വീകരിക്കാന്‍ ഉത്തരവുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പഴശ്ശി ഡാമിന്‍െറ ജലനിരപ്പ് 15 മീറ്ററായി താഴ്ത്തിയതിനെതിരെ യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. മണ്‍സൂണ്‍ കണക്കിലെടുത്ത് ഡാമിന്‍െറ സുരക്ഷിതത്വം പരിഗണിച്ചാണ് ഷട്ടര്‍ തുറന്നതെന്ന് പഴശ്ശി ഇറിഗേഷന്‍ എക്സി. എന്‍ജിനീയര്‍ അറിയിച്ചു. 21 മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ത്താമെന്നിരിക്കെ അതിലും കുറച്ചത് ശരിയായില്ലെന്ന് സണ്ണി ജോസഫ് എം.എല്‍.എ ചൂണ്ടിക്കാട്ടി. മണലെടുക്കുന്നതിന് സഹായിക്കാനാണ് നടപടിയെന്ന് ആക്ഷേപമുള്ളതായി ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീധരന്‍ പറഞ്ഞു.ജില്ലയില്‍ കെട്ടിക്കിടക്കുന്ന ലാന്‍ഡ് ട്രൈബ്യൂണല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തണമെന്ന് എം.എല്‍.എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ചില മേഖലകളില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരെ ലഭ്യമാകുന്നില്ലെന്ന് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകം അലവന്‍സ് നല്‍കി ഡോക്ടര്‍മാരെ നിയമിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു.

ആരോഗ്യമേഖല: കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനം

Posted: 28 Jun 2014 11:15 PM PDT

പാലക്കാട്: ജില്ലയില്‍ കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ശുചീകരണ പ്രവര്‍ത്തനങ്ങളും ഹോട്ടല്‍ പരിശോധനകളും കൂടുതല്‍ സജീവമാക്കണം. ആശുപത്രിയോട് ചേര്‍ന്ന കാന്‍റീനുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കണം. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലയില്‍ ശുചീകരണ പരിപാടികളും പരിശോധനകളും മറ്റും നടത്തുന്നതായി ഡി.എം.ഒ ഡോ. കെ. വേണുഗോപാലന്‍ യോഗത്തില്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ വിഭാഗം, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ എന്നിവരുടെ സഹകരണം ഇക്കാര്യത്തില്‍ ലഭിക്കുന്നു. ജില്ലയില്‍ രണ്ട് കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡി.എം.ഒ അറിയിച്ചു. ഇതില്‍ ഒരാള്‍ മരിച്ചു. ജില്ലയില്‍ 94 ഡോക്ടര്‍മാരുടെ കുറവ് ഇപ്പോഴുണ്ട്. താല്‍ക്കാലികക്കാരായ 80 ഓളം പേര്‍ പെട്ടെന്ന് ജോലി ഒഴിവാക്കിയതാണ് ഈ ക്ഷാമത്തിന് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു.
ജില്ലയില്‍ നിന്ന് വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ പുറത്തേക്ക് പോയവരെ അടിയന്തരമായി തിരിച്ചുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച കാര്യം സര്‍ക്കാറിനെ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു.
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍-പദ്ധതി സംബന്ധിച്ച് അവലോകനം വേണമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. ആവശ്യപ്പെട്ടു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് ഇത് സംബന്ധിച്ച് യോഗം ചേരുന്നതായി പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട ആക്ട് നിലവില്‍ വന്നതിന് ശേഷം പഴയ നിയമം ഉപയോഗിച്ച് കോടതിയുടെ ഉത്തരവോടെ ജില്ലയില്‍ 126 നിലങ്ങള്‍ നികത്തിയതായി ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ആര്‍.ഡി.ഒയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇത് നടന്നതെന്നും ഇപ്പോള്‍ ഇത്തരത്തില്‍ നികത്തലുകള്‍ നടക്കുന്നില്ലെന്നും കലക്ടര്‍ അറിയിച്ചു. നെല്‍പാടങ്ങള്‍ നികത്തല്‍, അട്ടപ്പാടിയിലെ കാര്‍ഷിക പ്രശ്നം, മണല്‍ വാരല്‍, കുളമ്പുരോഗം, പുലാമന്തോള്‍ പാലത്തിന് സമീപത്തെ ചെക്ഡാം നിര്‍മാണത്തിലെ അപാകത എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി മൂന്ന് ലക്ഷം രൂപയായി നിലനിര്‍ത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ എം.എല്‍.എമാരായ സി.പി. മുഹമ്മദ്, എ.കെ. ബാലന്‍, വി.ടി. ബല്‍റാം, എന്‍. ഷംസുദ്ദീന്‍, കെ.എസ്. സലീഖ, വി. ചെന്താമരാക്ഷന്‍, എം. ഹംസ, കെ.വി. വിജയദാസ്, എം. ചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.ഇ.എ. സലാം, സുബൈദ ഇസ്ഹാക്ക്, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.പി. ജോണി എന്നിവര്‍ പങ്കെടുത്തു.

ഇറാഖ് റഷ്യയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങി

Posted: 28 Jun 2014 11:12 PM PDT

Image: 

ബാഗ്ദാദ്: ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്ന ഇറാഖില്‍ സര്‍ക്കാര്‍ റഷ്യയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങി. റഷ്യ ഉപയോഗിച്ച സുഖോയ് വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് ഇറാഖ് വാങ്ങിയത്. വിമാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം ഉപയോഗിച്ചു തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിമതര്‍ക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് ഇറാഖ് പുതിയ വിമാനങ്ങള്‍ വാങ്ങിയത്.

കഴിഞ്ഞ മൂന്ന് ആഴ്ചയായി ഇറാഖില്‍ ഐ.എസ്.ഐ.എസിന്‍െറ ആക്രമണം കൂടുതല്‍ രൂക്ഷമാണെന്നാണ് റിപോര്‍ട്ട്. നിരവധി പട്ടണങ്ങള്‍ ഇതിനകം വിമതരുടെ അധീനതയിലായിട്ടുണ്ട്. അതേസമയം, ഈ മാസം 11ന് വിമതര്‍ പിടിച്ചെടുത്ത തിക്രീത് തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു.

ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി

Posted: 28 Jun 2014 11:00 PM PDT

Image: 

ചെന്നൈ: പോരൂരില്‍ നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. ഇരുപത്തഞ്ചോളം പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ കമ്പനിയുടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ക്കോണത്തുനിന്നത്തെിയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ശനിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ 75 ഫ്ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു. തൊട്ടടുത്ത് നിര്‍മാണത്തിലിരിക്കുന്ന സമാനമായ കെട്ടിടം 12 അടി ഭൂമിയിലേക്ക് താഴ്ന്ന് ചെരിഞ്ഞു നിലംപൊത്താറായി. പൊലീസും ഫയര്‍ഫോഴ്സുമടക്കം 400ഓളം രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയവരെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
 മെട്രോ റെയില്‍ കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരണമെന്ന് ജയലളിത നിര്‍ദേശം നല്‍കി. അപകടത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജയലളിത നിര്‍ദേശം നല്‍കി. മന്ത്രി ടി.കെ.എം ചിന്നയ്യ റവന്യൂ അഡ്മിനിസ്ട്രേഷന്‍ കമീഷണര്‍ ടി.എസ് ശ്രീധര്‍, സിറ്റി പൊലീസ് കമീഷണര്‍ എസ്. ജോര്‍ജ്, കാഞ്ചീപുരം ജില്ലാ കലക്ടര്‍ കെ. ഭാസ്കരന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തുണ്ട്. കോണ്‍ക്രീറ്റ് ബ്ളോക്കുകള്‍ മുറിച്ചു മാറ്റി ആളുകളെ പുറത്തെടുക്കല്‍ ശ്രമകരമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയം വേണ്ടിവരും. പ്രൈം സൃഷ്ടി ലിമിറ്റഡാണ് കെട്ടിടത്തിന്‍െറ ഉടമസ്ഥര്‍.
 

Saturday, June 28, 2014

റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി Madhyamam News Feeds

റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി Madhyamam News Feeds

Link to

റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി

Posted: 28 Jun 2014 12:09 AM PDT

Image: 

ദോഹ: പുണ്യങ്ങള്‍ പൂക്കുന്ന വിശുദ്ധമാസത്തെ വരവേല്‍ക്കാന്‍ അകവും പുറവും ശുദ്ധീകരിച്ച് വിശ്വാസികള്‍ ഒരുങ്ങി. 30 ദിനരാത്രങ്ങള്‍ ആരാധനകളാല്‍ ധന്യമാക്കാനുള്ള പുറപ്പാടിലാണ് വിശ്വാസികളെല്ലാം. രാജ്യത്ത് ചുട് റെക്കോര്‍ഡ് ഭേദിച്ച ഈ വര്‍ഷം വിശ്വാസികള്‍ക്ക് വ്രതമാസം അത്ര സുഖപ്രദമാവില്ല. പ്രത്യേകിച്ച് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്.
ഈ റമദാനില്‍ വശ്വാസികളെ കാത്തിരിക്കുന്നത് നീളമേറിയ പകലുകളാണെന്ന പ്രത്യേകതയുമുണ്ട്. വ്രതാനുഷ്ഠാനത്തിന്  ഇത്തവണ 15 മണിക്കൂര്‍ വരെ നീളമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വേനലിന്‍െറ രൗദ്രത കൂടുതല്‍ പ്രകടമാക്കുന്നതും റമദാന്‍ കാലത്തായിരിക്കും. ചുരുക്കത്തില്‍ ഇത്തവണത്തെ നോമ്പ് വിശ്വാസികള്‍ക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കടുത്ത ശാരീരിക വെല്ലുവിളികള്‍ ഉയര്‍ത്തും. തുടക്കത്തില്‍ കാലത്ത് 3.16ന് ആരംഭിക്കുന്ന വ്രതസമയം വൈകുന്നേരം 6.30 വരെ നീണ്ടുനില്‍ക്കുന്നുണ്ട്.  റമദാന്‍  അവസാന ഘട്ടത്തിലത്തെുമ്പോഴായിരിക്കും പകല്‍ ദൈര്‍ഘ്യത്തിന് നേരിയ കുറവെങ്കിലും വരിക. ഒടുവിലത്തെ ദിനത്തില്‍ 14 മണിക്കൂറും 51 മിനുട്ടുമായിരിക്കും നോമ്പ് സമയം. പകല്‍ നീളത്തിനൊപ്പം കഠിനമായ വെയിലും കൂടിയാവുമ്പോള്‍ വ്രതാനുഷ്ഠാനം കടുപ്പമേറും. ഇതിന് മുമ്പ് 1982ലായിരുന്നു ഏററവും ഒടുവിലത്തെ  ദൈര്‍ഘ്യമേറിയ റമദാന്‍.  ചെറുതും വലുതുമായ 2500 ഓളം പള്ളികളാണ് ഖത്തറിലുള്ളത്. പുണ്യ മാസത്തെ വരവേല്‍ക്കുന്നതിനായി ഇവയെല്ലാം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. സാധാരണ ദിവസങ്ങളില്‍ അഞ്ച് നേരത്തെ പ്രാര്‍ഥനകള്‍ക്കായി പത്ത് മണിക്കൂര്‍ വരെയാണ് പള്ളികള്‍ തുറക്കുന്നത്.
റമദാനില്‍ ഇത് ഇരട്ടി സമയം വരെയാകും. നേരത്തേ രാത്രി പ്രാര്‍ഥനയായ ഇശാ നമസ്കാരത്തിന് ശേഷം പള്ളി അടച്ചിട്ടിരുന്നുവെങ്കില്‍ റമദാന്‍ കാലത്ത് തറാവീഅ് നമസ്കാരം കൂടി കഴിഞ്ഞ ശേഷം വളരെ വൈകിയേ പള്ളി പൂട്ടുകയുള്ളൂ. റമദാന്‍ 20 കഴിഞ്ഞാല്‍ പുലര്‍ച്ചെയുള്ള സുബ്ഹി നമസ്കാരം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ മാത്രമേ പള്ളി അടക്കുകയുള്ളൂ.
രാത്രി നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുക, മത പ്രഭാഷണങ്ങള്‍ നടത്തുക എന്നിങ്ങിനെ പള്ളി ഇമാമുമാര്‍ക്കും തിരക്കേറിയ ദിനങ്ങളാണ് വരുന്നത്. ഇത്തവണ പള്ളിയില്‍ നടത്തേണ്ട പ്രഭാഷണങ്ങളുടെ വിഷയങ്ങള്‍ സംബന്ധിച്ച് പ്രത്യേകം സര്‍ക്കുലറുകളൊന്നും നല്‍കിയിട്ടില്ല. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളില്‍  കൂടുതല്‍ ഈന്നല്‍ നല്‍കണമെന്നാണ് നിര്‍ദേശം. മുസ്ലിം കര്‍മ്മാനുഷ്ഠാനത്തിന്‍െറ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ സക്കാത്ത് വിതരണവും  റമദാനിലാണ് സജീവമാകുന്നത്.
 

ദേവസ്വം റിക്രൂട്ട്മെന്‍റ്‌ ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ് പ്രമേയം

Posted: 27 Jun 2014 11:32 PM PDT

Image: 

കോട്ടയം: കേരളാ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ് പ്രമേയം. എന്‍.എസ്.എസിന്‍െറ നൂറാം വാര്‍ഷിക ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് പ്രായോഗികമല്ല. ഹൈന്ദവര്‍ മാത്രം അടങ്ങുന്ന റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിച്ച് സംവരണം നടപ്പാക്കണമെന്നും എന്‍.എസ്.എസ് ആവശ്യപ്പെടുന്നു.

ദേവസ്വം റിക്രൂട്ട്മെന്‍റ്  ബോര്‍ഡ് ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നെങ്കിലും ബോര്‍ഡ് രൂപീകരിച്ചിട്ടില്ല. പരാതികള്‍ കെട്ടികിടക്കുന്നതിനാല്‍ ഭരണം അവതാളത്തിലായിരിക്കുകയാണ്. മുന്നാക്ക സംവരണത്തിനായുള്ള എസ്.ആര്‍. സിന്‍ഹു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം നടപ്പാക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

110 കോടി രുപയുടെ ബജറ്റാണ് വാര്‍ഷിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചത്.
 

റമദാന്‍ തിരക്കില്‍ മുങ്ങി നഗരങ്ങള്‍

Posted: 27 Jun 2014 11:25 PM PDT

Image: 

ദമ്മാം: റമദാനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയതോടെ വിപണിയിലും വന്‍ തിരക്ക്. നോമ്പുതുറ വിഭവങ്ങള്‍ വാങ്ങാനായി കുടുംബ സമേതം സ്വദേശികളും വിദേശികളും ഒന്നിച്ചിറങ്ങിയതോടെ നഗരങ്ങള്‍ തിരക്കില്‍ വീര്‍പ്പുമുട്ടി. പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. പഴം, പച്ചക്കറി എന്നിവക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളതെന്ന് വ്യാപാരികള്‍ പറഞ്ഞു. സര്‍ക്കാര്‍ മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജനബാഹുല്യം പ്രകടമായിരുന്നു. നഗരങ്ങളിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളുടെ അകത്ത് പ്രവേശിക്കാന്‍ കഴിയാത്തവരില്‍ പലരും പുറത്തെ തെരൂവു കച്ചവടക്കാരെ സമീപിച്ചതോടെ അവര്‍ക്കും കച്ചവടം പൊടിപൊടിച്ചു. കൊടും ചൂടില്‍ റമദാന്‍ എത്തുന്നതുകൊണ്ട് പഴ വര്‍ഗങ്ങള്‍ക്കാണ് വന്‍ ഡിമാന്‍റ്.
തണ്ണി മത്തന്‍, മുന്തിരി, ആപ്പിള്‍, ഓറഞ്ച്, കക്കരി തുടങ്ങിയ ഇനങ്ങളായി കൂടുതലായി വിറ്റു പോകുന്നത്. വിവിധ പച്ചക്കറി ഇനങ്ങളും ധാരാളമായി വാങ്ങുന്നുണ്ട്. അവധി ദിവസമായ ഇന്നലെ പ്രവാസി തൊഴിലാളികളും സ്വദേശി, വിദേശി കുടുംബങ്ങളും ഒന്നടങ്കം വിപണിയിലത്തെിയതോടെയാണ് പലയിടങ്ങളിലും വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ദമ്മാം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം വാഹന തിരക്കില്‍ വീര്‍പ്പുമുട്ടി. തെരുവു കച്ചവടക്കാര്‍ കൂടി നിരത്ത് കൈയടക്കിയതോടെ പലയിടങ്ങളിലും കാല്‍നടപോലും ദുസഹമായിരുന്നു. പള്ളികളിലും മറ്റും റമദാനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നോമ്പുതുറക്കുള്ള വിപുലമായ സംവിധാനങ്ങള്‍ പള്ളികളോടനുബന്ധിച്ച് സജ്ജമാക്കിയതായി ജുമുഅ നമസ്കാരത്തിനു ശേഷം ഇമാമുമാര്‍ വിശ്വാസികളെ അറിയിച്ചു.
കൂടാതെ റമദാനില്‍ ഇതര മതവിശ്വാസികള്‍ വ്രതമെടുക്കുന്നുവരെ പരിഗണിക്കണമെന്നും പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

തിക്രിതില്‍ ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം

Posted: 27 Jun 2014 11:21 PM PDT

Image: 

ബാഗ്ദാദ്: ഇറാഖിലെ തിക്രിത്തില്‍ മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്ന ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം. അത്യാഹിതവിഭാഗത്തിനുമുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് രോഗികള്‍ മരിച്ചു. മലയാളി നഴ്സുമാരില്‍ ചിലര്‍ ബന്ധുക്കള്‍ മുഖേനയാണ് വിവരം നാട്ടിലറിയിച്ചത്.

സുന്നി സായുധ വിമത വിഭാഗം കൈയടക്കിയ തിക്രീത് തിരിച്ചുപിടിക്കാന്‍ സൈന്യം നടപടി തുടങ്ങിയതോടെ വിമതരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. ഇറാഖ് സൈനിക ഹെലികോപ്ടര്‍ തിക്രീത് യൂനിവേഴ്സിറ്റി കാമ്പസില്‍ കഴിഞ്ഞദിവസം വെടിവെപ്പ് നടത്തിയിരുന്നു. മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍െറ ജന്മനാടായ തിക്രീത് അടക്കമുള്ള രാജ്യത്തിന്‍െറ പ്രധാന പ്രദേശങ്ങള്‍ കൈയടക്കി മുന്നേറുന്ന വിമത സുന്നി സായുധസേനയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ഇറാഖിലുള്ള മലയാളികളില്‍ കൂടുതല്‍പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ തയാറാവുന്നതായാണ് സൂചന. 31 മലയാളികള്‍ തിരിച്ചുവരാനുള്ള സന്നദ്ധത എംബസിയെ അറിയിച്ചിട്ടുണ്ട്.

ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച നാല് പ്രതികള്‍ കുറ്റക്കാര്‍

Posted: 27 Jun 2014 11:00 PM PDT

Image: 

തലശേരി: കണ്ണൂര്‍ ഇരുട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗ ചെയ്ത കേസിലെ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കുള്ള ശിക്ഷ ജൂണ്‍ 30ന് വിധിക്കുമെന്ന് തലശേരി ജില്ലാ സെഷന്‍സ് കോടതി പറഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി അവരെ കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.

ഉളിക്കല്‍ വയത്തൂര്‍ സ്വദേശികളായ പ്ളാത്തോട്ടത്തില്‍ വീട്ടില്‍ ബിജു (38), കൊമ്പന പറമ്പില്‍ മുഹമ്മദ് സാലി (25), കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷെരീഫ് (27), മണിപ്പാറ നുച്യാട് നടുതുടിയില്‍ എന്‍.കെ. ജംഷീര്‍ (23) എന്നിവരാണ് കേസിലെ പ്രതികള്‍. അന്യായമായി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്.

2011 ഡിസംബര്‍ 24ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാമുകനെ തേടിയെത്തിയ ബംഗാളി പെണ്‍കുട്ടിയായിരുന്നു പീഡനത്തിന് ഇരയായത്. സഹോദരി ഭര്‍ത്താവ്, കാമുകന്‍െറ സുഹൃത്ത് എന്നിവരോടൊപ്പം വീരാജ്പേട്ടയിലെത്തി തിരിച്ച് വരുമ്പോഴാണിത്. വീരാജ്പേട്ടക്കടുത്ത പെരുമ്പാടി ചെക് പോസ്റ്റില്‍നിന്ന് മൂവരും ഇരിട്ടിയിലേക്ക് വരാന്‍ ലോറി കയറി. ഇരിട്ടി വയത്തൂരില്‍വെച്ച് ബന്ധുക്കളെ മര്‍ദിച്ച് അവശരാക്കിയശേഷം ലോറിയിലുള്ളവര്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

പെണ്‍കുട്ടി, ജഡ്ജി, പരിഭാഷക, ഇരുവിഭാഗങ്ങളുടെയും അഭിഭാഷകര്‍ എന്നിവരുടെ മാത്രം സാന്നിധ്യത്തില്‍ ഇന്‍കാമറയായാണ് വിസ്താരം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയും ദൃക്സാക്ഷിയുമായ ദാറുല്‍ ഇസ് ലാമും സാക്ഷി വിസ്താരവേളയില്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 21,200 രൂപ

Posted: 27 Jun 2014 10:00 PM PDT

Image: 

കൊച്ചി: വാരം അവസാനിക്കുമ്പോഴും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂണ്‍ 19നാണ് പവന്‍ വില 20,800 രൂപയില്‍ നിന്ന് 21,200 രൂപയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് ഈ വാരത്തിലും സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഒൗണ്‍സ് സ്വര്‍ണത്തിന് 3.89 ഡോളര്‍ താഴ്ന്ന് 1,315.11 ഡോളറിലെത്തി.

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് നാല് മരണം

Posted: 27 Jun 2014 09:39 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു. ഡല്‍ഹിയിലെ തുളസി നഗറിലാണ് സംഭവം.  ആറു പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചും ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചുമാണ്് മരിച്ചത്. കെട്ടിടത്തിന്‍്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്സിന്‍്റേയും പൊലീസിന്‍െറയും നേതൃത്വത്തില്‍ തെരച്ചില്‍  തുടരുകയാണ്.

പെട്രോള്‍ വില കുറഞ്ഞേക്കും

Posted: 27 Jun 2014 09:21 PM PDT

Image: 

ന്യൂഡല്‍ഹി:  പെട്രോള്‍ വില കുറയാന്‍ സാധ്യത. പെട്രോളിന്‍്റെയും ഡീസലിന്‍്റെയും എക്സൈസ് തീരുവ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പെട്രോള്‍ വില  രണ്ടു വരെ രൂപ കുറയാനാണ് സാധ്യത. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്‍്റെ ഭാഗമായാണ് നടപടി. എന്നാല്‍ തീരുവ കുറഞ്ഞാലും ഡീസല്‍ വില കുറയാന്‍ സാധ്യതയില്ല.

അതേസമയം, ഇന്ധനവില കുറക്കുന്നതിനോട് പെട്രോളിയം മന്ത്രാലയത്തിനു യോജിപ്പില്ളെന്ന് റിപ്പോര്‍ട്ടുണ്ട്. പെട്രോളിയം മന്ത്രാലയവും ധനമന്ത്രാലയവും കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.

കിളിമാനൂരില്‍ വാഹനാപകടം; അമ്മയും കുഞ്ഞും മരിച്ചു

Posted: 27 Jun 2014 08:50 PM PDT

Image: 

തിരുവനന്തപുരം: കിളിമാനൂര്‍ ചാരൂപ്പാറയില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കല്ലറ പള്ളിമുക്ക് പി.എം.വി ഹൗസില്‍ സാബിറിന്‍െറ ഭാര്യ ജസ്ന (26), ഏക മകന്‍ അലി (രണ്ടര) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വാഹിദ് (50), സാഹിദ (45), ഡ്രൈവര്‍ ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജസ്നയുടെ സഹോദരന്‍ അസിം, ഭാര്യ ഷംന എന്നിവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങിവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ തൊളിക്കുഴിക്ക് സമീപം ചാരുപ്പാറ ആറ്റിലേക്ക് മറിയുകയായിരുന്നു.

അധ്യാപികയോട് പ്രതികാര മനോഭാവമില്ലെന്ന് ഉമ്മന്‍ചാണ്ടി

Posted: 27 Jun 2014 08:10 PM PDT

Image: 

കൊച്ചി: തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിന്ന് സ്ഥലംമാറ്റിയ പ്രഥമാധ്യാപിക കെ.കെ. ഊര്‍മിള ദേവിയോട് പ്രതികാര മനോഭാവമില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അധ്യാപികയുടെ അപേക്ഷയെകുറിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചു. വിഷയത്തില്‍ എത്രയും വേഗം നടപടിയെടുക്കും. നിയമപരമായ രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

Friday, June 27, 2014

മധുരിത ഗായകന് നാടിന്റെ ഓര്‍മപ്പുസ്തകം Madhyamam News Feeds

മധുരിത ഗായകന് നാടിന്റെ ഓര്‍മപ്പുസ്തകം Madhyamam News Feeds

Link to

മധുരിത ഗായകന് നാടിന്റെ ഓര്‍മപ്പുസ്തകം

Posted: 27 Jun 2014 12:07 AM PDT

Image: 

‘പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ളോ.........’ സംഗീതവും ഫുട്ബാളും സൗഹൃദക്കൂട്ടങ്ങളും പരസ്പരം ചേര്‍ന്നൊഴുകുന്ന കോഴിക്കോടന്‍ തെരുവുകളെ സംഗീതസാന്ദ്രമാക്കിയ പ്രിയ ഗായകന്‍ നജ്മല്‍ ബാബുവിന്‍െറ സ്വരം വീണ്ടും അനശ്വരമാക്കാന്‍ ഒരുങ്ങുന്നു, കോഴിക്കോടിന്‍െറ സൗഹൃദക്കൂട്ടം. ജീവിതകാലം മുഴുവന്‍ സംഗീതത്തിന്‍െറ പിന്നാലെയലയുമ്പോഴും ഒരുക്കാനാകാതെ പോയ പാട്ടുകളും ഓര്‍മകളുമാണ് ഗാന സീഡിയും ഓര്‍മപ്പുസ്തകവും ഇറക്കി സൗഹൃദക്കൂട്ടം അനശ്വരമാക്കുന്നത്. വിഷാദ ലോകത്തിന്‍െറ സംഗീതം തെരുവാകെ പാടി നടന്ന കോഴിക്കോട് അബ്ദുല്‍ഖാദറിന്‍െറ മകന്  സൗഹൃദക്കൂട്ടമായ ഗസല്‍ധാരയാണ് മരണശേഷം  ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നത്. നദീം നൗഷാദ് എഡിറ്റ്് ചെയ്ത ‘നജ്മല്‍ ബാബു: ജീവിതവും സംഗീതവും’ എന്ന ഗ്രന്ഥവും അദ്ദേഹം പാടിയ 16 ഗാനങ്ങളടങ്ങിയ സീഡിയും പുറത്തിറങ്ങുന്നു.
ഒരു കാലത്ത് കോഴിക്കോടിന്‍െറ തെരുവുകളെയും ഫുട്ബാള്‍ മൈതാനങ്ങളെയും ഗസല്‍ മെഹ്ഫിലുകളെയും ത്രസിപ്പിച്ച സ്വരമാണ് വീണ്ടും അനുവാചകരില്‍ എത്തുന്നത്. വലിയ ഗായകന്‍െറ മകനായിരുന്നിട്ടും 10 വര്‍ഷം മണലാരണ്യത്തിലും പിന്നീട് പാട്ടിനായി നാടാകെയും അലഞ്ഞ്, കഴിഞ്ഞ നവംബര്‍ അഞ്ചിന് വൃക്ക സംബന്ധമായ രോഗത്തത്തെുടര്‍ന്ന് മലപ്പുറം ജില്ലയിലെ വേങ്ങരയിലായിരുന്നു നജ്മല്‍ ബാബുവിന്‍െറ മരണം. പാട്ടിനോടും ജീവിതത്തോടും ഒരേ സമയം പൊരുതി വീണതായിരുന്നു ഈ ഗായകന്‍െറ ജീവിതം. പത്താം ാം വയസ്സില്‍ മുംബൈയിലെ ഷണ്‍മുഖാനന്ദ ഹാളില്‍ പിതാവിനോടൊപ്പം പാടാന്‍ പോയായിരുന്നു തുടക്കം.

പിതാവ് അബ്ദുല്‍ ഖാദറിന്‍െറ ദുരിത ജീവിതം കണ്ട് പിന്നീട്  ഗള്‍ഫിലേക്ക് പോയി. അപ്പോഴും മനസ്സില്‍ നിന്ന് കുതറിത്തെറിച്ച് പുറത്തത്തെിയ മെഹ്ദി ഹസന്‍െറ പാട്ടുകള്‍ കൂടെ ജോലി ചെയ്ത പാകിസ്താനികളെ പോലും അമ്പരപ്പിച്ചു. രോഗബാധിതനായി നാട്ടിലത്തെി കോഴിക്കോട് കമ്മത്ത്ലെയിനില്‍ തുടങ്ങിയ ഹോട്ടലിന്‍െറ പേര് പാരിബാസ്. സംഗീതവും ഭക്ഷണവും വിളമ്പുന്ന ഹോട്ടല്‍. ഒരു ഭാഗത്ത് ഭക്ഷണം വിളമ്പുമ്പോള്‍ മറുഭാഗത്ത് മെഹ്ദിഹസനും ഗുലാംഅലിയും പെയ്തുതീരുമായിരുന്നു. ജീവിതത്തില്‍ പക്ഷേ, ഇത് നഷ്ടക്കണക്കായപ്പോള്‍ സ്വര്‍ണക്കട തുടങ്ങി. പിന്നീട് രോഗത്തിലേക്കും മരണത്തിലേക്കുമുള്ള യാത്രയായിരുന്നു. അക്കാലത്ത് ഏറെ പരിചിതമല്ലാത്ത ഗസല്‍ സംഗീതത്തെ മലയാളികളുടെ ഗൃഹാതുരതയിലേക്ക് കുടിയിരുത്തുകയായിരുന്നു നജ്മല്‍ ബാബു. ആകാശവാണിയില്‍ ഗസലുകള്‍ വരുന്നത് ഈ ഗായകന്‍െറ സ്വരങ്ങളിലൂടെയാണ്.

അന്യ ദേശങ്ങളിലൂടെയുള്ള ഈ യാത്ര വൈവിധ്യങ്ങളുടെ സംഗീതധാരയെ ഈ ഗായകന്‍ കേരളത്തിന്‍െറ മണ്ണിലത്തെിച്ചു. പിന്നീടിങ്ങോട്ട് നാടൊട്ടുക്കും എണ്ണമറ്റ വേദികളില്‍ നജ്മലിന്‍െറ സ്വരം നിറഞ്ഞു. എഴുപതുകളില്‍ നാഗ്ജി ഫുട്ബാളില്‍ കളിക്കാന്‍ കോഴിക്കോട്ടത്തെുന്ന താരങ്ങളുമായുള്ള സൗഹൃദം ഭാഷയുടെ അതിരുകള്‍ കടന്ന സംഗീതത്തിന്‍െറ വഴികള്‍ തുറന്നു.

അങ്ങനെ മെഹ്ദി ഹസന്‍െറയും ഗുലാം അലിയുടെയും മുഹമ്മദ് റഫിയുടെയും മുകേഷിന്‍െറയും ഗസലുകള്‍ മലയാളികളുടെ കാതുകളിലുമത്തെി.
സാധാരണ ഗായകര്‍ പാടാന്‍ മടിക്കുന്ന ഹൈ പിച്ച് ഗാനങ്ങള്‍ നജ്മല്‍ അനായാസം പാടി. ടാഗോറിന്‍െറ ഗീതാഞ്ജലിയില്‍ നിന്ന് ഭാസ്കരന്‍ മാസ്റ്റര്‍ വിവര്‍ത്തനം ചെയ്ത് കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന ‘ഞാന്‍ പാടാനോര്‍ത്തൊരു മധുരിത ഗാനം...’ ആയിരുന്നു ഇഷ്ട ഗാനം. 

ഹിമാചല്‍പ്രദേശ് സംഘം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു

Posted: 26 Jun 2014 11:55 PM PDT

പാലക്കാട്: കേരളത്തിലെ ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള 30 അംഗ സംഘം ജില്ലാ പഞ്ചായത്തിലെത്തി. കിലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി ജില്ലയില്‍ നിന്നുള്ള ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഭരണസമ്പ്രദായങ്ങള്‍ പഠിക്കുന്ന ആര്‍.ജി.പി.എസ് പദ്ധതിയുടെ ഭാഗമായാണ് സന്ദര്‍ശനം.
മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള മിനി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ജില്ലാ പഞ്ചായത്ത് അടുത്ത മാസം കമീഷന്‍ ചെയ്യുമെന്നും ഇത്തരത്തില്‍ പദ്ധതി ഏറ്റെടുക്കുന്ന രാജ്യത്തെ ആദ്യത്തെ ജില്ലാ പഞ്ചായത്താണ് പാലക്കാട് എന്നും പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ സംഘത്തെ അറിയിച്ചു.
ഭരണസംവിധാനം, പദ്ധതികള്‍ നടപ്പാക്കുന്നതിന്‍െറ നടപടികള്‍ എന്നിവയെ കുറിച്ച് സെക്രട്ടറി ടി.എസ്. മജീദ് വിശദീകരിച്ചു. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഹിമാചല്‍പ്രദേശില്‍ ഇവരെ ജനങ്ങള്‍ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. 324 ഗ്രാമപഞ്ചായത്ത്, 244 ബ്ളോക്ക്, 12 ജില്ലാ പഞ്ചായത്തുകളുമുള്ള ഹിമാചല്‍പ്രദേശില്‍ പഞ്ചായത്ത് തലത്തില്‍ പ്രധാനമായും രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണുള്ളത്.
ചെറിയ പ്രശ്നങ്ങള്‍ കോടതിയില്‍ പോകാതെ പഞ്ചായത്ത് തലത്തില്‍ തന്നെ തീര്‍പ്പാക്കുന്ന ന്യായ പഞ്ചായത്ത് സംവിധാനം അവിടെ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്.
കേരളത്തിലെ പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഹിമാചലില്‍ ഇല്ല. കേന്ദ്രവിഹിതം ഉപയോഗിച്ചാണ് ഇവര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. വാര്‍ഡ് തലത്തില്‍ മെമ്പര്‍മാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പഞ്ചായത്തിന് നല്‍കും. പഞ്ചായത്ത് ഇതില്‍ മുന്‍ഗണനാ പ്രാധാന്യമനുസരിച്ച് അനുമതി നല്‍കും.
കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹിമാചല്‍പ്രദേശിലെ കൂടുതല്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും അവിടുത്തെ ഭരണ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ഹിമാചല്‍ സംഘം ക്ഷണിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക് കുമാര്‍, പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി എന്നിവരും പങ്കെടുത്തു.

കൊളത്തൂര്‍–പുലാമന്തോള്‍ റോഡരികുകള്‍ ഇടിഞ്ഞു താഴുന്നു്

Posted: 26 Jun 2014 11:48 PM PDT

പുലാമന്തോള്‍: രണ്ടുമാസം മുമ്പ് നവീകരണം പൂര്‍ത്തിയാക്കിയ കൊളത്തൂര്‍-പുലാമന്തോള്‍ റോഡരികുകള്‍ ഇടിഞ്ഞു താഴുന്നു.
നവീകരണത്തിനായി റോഡിന്‍െറ വീതികൂട്ടിയ ഭാഗങ്ങളാണ് ഇടിഞ്ഞ് താഴുന്നത്. അഞ്ചര മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് റബറൈസിങ് നടത്താനാണ് ഏഴ് മീറ്ററാക്കി വീതി കൂട്ടിയത്. വീതി കൂട്ടാനായി റോഡരികുകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചാലെടുത്തശേഷം ക്വാറി വേസ്റ്റ് ഇട്ട് മൂടുകയായിരുന്നു. ഇതിനുശേഷം റോഡരികുകള്‍ വേണ്ടത്ര ഉറപ്പ് വരുന്നതിന് മുമ്പുതന്നെ ടാറിങ്ങും നടത്തി. ഇതേസമയത്ത് തന്നെയാണ് പുലാമന്തോള്‍ മുതല്‍ കൊളത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ സ്വകാര്യ ടെലിഫോണ്‍ കമ്പനിയുടെ കേബിള്‍ വലിക്കുന്ന പ്രവര്‍ത്തനവും നടത്തിയത്. തുടര്‍ന്ന് കേബിള്‍ കുഴികളും വേണ്ടതുപോലെ നിരപ്പാക്കാത്തതാണ് റോഡരികുകള്‍ ഇടിഞ്ഞുതാഴാന്‍ കാരണം. കൊളത്തൂര്‍-പുലാമന്തോള്‍ റോഡിലൂടെ വഴിതെറ്റിവന്ന ട്രക്കര്‍ ബുധനാഴ്ച രാവിലെ താവുള്ളിപാലത്തിനടുത്ത് റോഡരിക് താഴ്ന്നതുകാരണം ചെരിഞ്ഞിരുന്നു. പെരുമ്പിലാവില്‍ നിന്ന് ഈ റോഡിലേക്ക് പൈ്ളവുഡുമായി പോവുകയായിരുന്ന വാഹനം ലോഡിറക്കിയ ശേഷം കുഴിയില്‍ നിന്ന് കയറ്റി വീണ്ടും ലോഡിങ് നടത്തി ബുധനാഴ്ച രാത്രി 10നാണ് വീണ്ടും യാത്രയായത്. 4.10 കോടി ചെലവിട്ട് നവീകരണം പൂര്‍ത്തിയാക്കിയ റോഡിന്‍െറ അരികുകള്‍ പലഭാഗത്തും താഴ്ന്നിട്ടുണ്ട്.

തിരുനെട്ടൂര്‍ മഹാദേവര്‍ക്ഷേത്രത്തില്‍ കവര്‍ച്ച

Posted: 26 Jun 2014 11:46 PM PDT

നെട്ടൂര്‍: തിരുനെട്ടൂര്‍ മഹാദേവര്‍ക്ഷേത്രത്തില്‍ കവര്‍ച്ച. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഓടില്‍ നിര്‍മിച്ച പ്രഭാമണ്ഡലം മോഷണം പോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശ്രീകോവിലിന്‍െറ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ബുധനാഴ്ച അര്‍ധരാത്രിയിലാകാം കൃത്യം നടന്നതെന്ന് കരുതുന്നു. പുലര്‍ച്ചെ നാലോടെ ശ്രീകോവില്‍ തുറക്കാന്‍ മേല്‍ശാന്തി എത്തിയപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ജീവനക്കാരെയും മറ്റും വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച പനങ്ങാട് എസ്.ഐ എം.ബി. ശ്രീകുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ശ്രീകോവിലില്‍ ശിവലിംഗത്തിന് മുകളില്‍ വലയംവെക്കുന്ന രീതിയില്‍ സ്ഥാപിച്ചിരുന്ന പ്രഭാമണ്ഡലമാണ് മോഷണം പോയത്. പ്രധാന വാതിലിന്‍െറ പൂട്ട് ആയുധം ഉപയോഗിച്ച് തുറന്ന് ശ്രീകോവിലിനകത്ത് കടന്ന മോഷ്ടാക്കള്‍ രണ്ടാമത്തെ വാതില്‍ തള്ളിത്തുറന്നാണ് പ്രധാന ശ്രീകോവിലില്‍നിന്ന് പ്രഭാമണ്ഡലം കവര്‍ന്നത്. വിഗ്രഹത്തിന് മുന്നില്‍ ഉറപ്പിച്ചിരുന്ന വെള്ളിയില്‍ തീര്‍ത്ത ചന്ദ്രക്കലയും മറ്റും ശ്രീകോവിലിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
മോഷ്ടാക്കള്‍ കൃത്യം നടത്താനായി കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഉളിയും കുത്തിരുമ്പും അടക്കമുള്ള ആയുധങ്ങള്‍ ശ്രീകോവിലിന്‍െറ തൃപ്പടിയില്‍നിന്ന് ലഭിച്ചു.
ക്ഷേത്രത്തിന്‍െറ മുന്നിലെയും പിന്നിലെയും ഭണ്ഡാരത്തിന്‍െറ താഴ് തകര്‍ത്തിട്ടുണ്ടെങ്കിലും തുറന്നതായി വ്യക്തമല്ല. കാലപ്പഴക്കവും മറ്റും കാരണം പുരാവസ്തുവായി കണക്കാക്കുന്ന പ്രഭാമണ്ഡലത്തിന് ലക്ഷങ്ങള്‍ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. മോഷണ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. ജയിംസ് സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ഡി.സി.പി ആര്‍. നിശാന്തിനി, തൃക്കാക്കര എ.സി.പി സേവ്യര്‍ സെബാസ്റ്റ്യന്‍, എറണാകുളം സൗത് സി.ഐ സി.ബി. ടോം തുടങ്ങിയവര്‍ സ്ഥലത്തെത്തി. ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉളിയും കുത്തിരുമ്പും വിരലടയാള വിദഗ്ധര്‍ പരിശോധിച്ചു. പൊലീസ് ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ചു.
ക്ഷേത്രത്തിന് മുന്നില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ച ഉപകരണങ്ങളില്‍ മണംപിടിച്ച പൊലീസ് നായ ക്ഷേത്രത്തിന്‍െറ തെക്കുഭാഗത്തുകൂടി പടിഞ്ഞാറ് ഓടിയ ശേഷം ക്ഷേത്രത്തിന് അടുത്തുതന്നെ തിരികെയെത്തി നിന്നു. കൊച്ചിന്‍ സിറ്റി ഫോറന്‍സിക് വിഭാഗം, സയന്‍റിഫിക് അസിസ്റ്റന്‍റ് മേരി ഷെറിന്‍, കൊച്ചിന്‍ സിറ്റി ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ, ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ പി.വി. പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചത്.

പാര്‍ട്ടി ഓഫിസ് ആക്രമണം: പൊലീസ് നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി പ്രക്ഷോഭത്തിന്

Posted: 26 Jun 2014 11:43 PM PDT

ആലപ്പുഴ: പഴവങ്ങാടിയിലെ ഓഫിസിനു നേരെ ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ ആര്‍.എസ്.പി ജില്ലാകമ്മിറ്റി ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു.
ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം രൂപവത്കരിച്ച ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ സ്പെഷല്‍ സ്ക്വാഡിന്‍െറ പ്രവര്‍ത്തനം നിഷ്ക്രിയമാണെന്ന് ജില്ലാസെക്രട്ടറിയടക്കമുള്ള ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജൂലൈ ഒമ്പതിന് എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനുള്ള തീരുമാനം അറിയിച്ച അവര്‍ മുന്നണിബന്ധം തങ്ങളുടെ തീരുമാനത്തിന് തടസ്സമല്ലെന്ന് വ്യക്തമാക്കി.
ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.പിക്കാര്‍ തന്നെയാണെന്ന മട്ടില്‍ വന്ന വാര്‍ത്തകള്‍ ദുഷ്പ്രചാരണമാണെന്ന് ആരോപിച്ച നേതാക്കള്‍ പൊലീസ് സംഘത്തിന് അത്തരമൊരു സംശയമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും പാര്‍ട്ടികള്‍ ആക്രമണത്തിനു പിന്നിലുള്ളതായി തങ്ങള്‍ ആരോപിക്കാതിരിക്കുന്നത് അന്വേഷണസംഘത്തിനെ വഴി തെറ്റിക്കുമെന്നതിനാലും പിന്നീട് തെറ്റിദ്ധാരണയുണ്ടാക്കുമെന്നതിനാലുമാണെന്നും ആദ്യം ചൂണ്ടിക്കാട്ടിയ നേതാക്കള്‍ പിന്നീട്, ലയന സമ്മേളനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ചിലര്‍ക്കെതിരെ നടത്തിയ പരസ്യമായ ആക്ഷേപം അതിന് കാരണമായിട്ടുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് പ്രതിഷേധപ്രകടനം നടത്തിയിരുന്ന കാര്യം അവര്‍ അനുസ്മരിച്ചു.
തങ്ങളുടെ സംശയങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്ത നേതാക്കള്‍ പരസ്യമായി ആര്‍ക്കെങ്കിലുമെതിരെ ആരോപണമുന്നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.
ആഭ്യന്തരമന്ത്രിയെ വിവരങ്ങള്‍ ഫോണില്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അടുത്തദിവസം പാര്‍ട്ടിയുടെ നിവേദക സംഘം നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ജില്ലാസെക്രട്ടറി അഡ്വ. ബി. രാജശേഖരന്‍ അറിയിച്ചു.
ഒരാഴ്ച കൂടി അന്വേഷണസംഘത്തിന് സമയം അനുവദിക്കണമെന്നതിനാലാണ് മാര്‍ച്ച് ഒമ്പതാം തീയതിയാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി നേതാക്കളായ ചുങ്കം നിസാം, പ്രഫ. ചന്ദ്രശേഖരന്‍ നായര്‍, അഡ്വ. സണ്ണിക്കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പകര്‍ച്ചവ്യാധി: അന്യസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയില്‍

Posted: 26 Jun 2014 11:39 PM PDT

മാനന്തവാടി: മഴക്കാലമാരംഭിച്ചതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഷെഡുകള്‍ രോഗ ഭീതിയില്‍. ശുചിത്വക്കുറവും കുടിവെള്ളത്തിന്‍െറ അഭാവവും മൂലം ദുരിതമനുഭവിക്കുന്ന ഇവര്‍ക്ക് രോഗം പിടികൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
2011 മുതല്‍ ഇതുവരെ 4689 അന്യസംസ്ഥാന തൊഴിലാളികള്‍ കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫിസില്‍ ക്ഷേമനിധി അംഗത്വം എടുത്തിട്ടുണ്ട്. ഇതിന്‍െറ മൂന്നിരട്ടിയെങ്കിലും ജില്ലയില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
അസം, പശ്ചിമബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് ഇവിടെ ജോലിക്കെത്തുന്നത്. കെട്ടിടനിര്‍മാണ മേഖലയിലാണ് ഭൂരിഭാഗം പേരും ജോലിചെയ്യുന്നത്. ജോലിസ്ഥലത്തുതന്നെ നിര്‍മിക്കുന്ന താല്‍ക്കാലിക ഷെഡുകളിലാണ് ഇവരുടെ താമസം. ചെറിയ ഷെഡില്‍ മുപ്പതും നാല്‍പതും പേര്‍ ഒന്നിച്ചാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ പരിസരം വൃത്തിഹീനമാവുകയും രോഗ സാധ്യത വര്‍ധിക്കുകയുമാണ്.
തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജനവും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാഹചര്യമൊരുക്കുന്നുണ്ട്. ഇത്തരം ക്യാമ്പുകളില്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യ വകുപ്പിന്‍െറ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. തൊഴിലാളികള്‍ താമസിക്കുന്ന പരിസരം വൃത്തിഹീനമായതുമൂലം പരിസര പ്രദേശങ്ങളും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍ ശുചീകരിക്കുകയും പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്താലേ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയൂ.

റമദാന്‍ ഒന്നു മുതല്‍ ട്രെയിനുകളില്‍ സമയമാറ്റം

Posted: 26 Jun 2014 11:16 PM PDT

Image: 

ദമ്മാം: റമദാനില്‍ സൗദി റെയില്‍വേക്ക് കീഴിലുള്ള ദമ്മാം-റിയാദ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ദമ്മാമില്‍ നിന്ന് അബ്ഖൈഖ്, ഹുഫൂഫ് വഴി റിയാദിലേക്കും ദമ്മാമില്‍ നിന്ന് ഹുഫൂഫിലേക്കും സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്. റമദാന്‍ ഒന്നു മുതല്‍ 20 വരെ പുതിയ സമയക്രമത്തിലായിരിക്കും ട്രെയിനുകള്‍ ഓടുകയെന്ന് സൗദി റെയില്‍വേ പബ്ളിക് റിലേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഖലീല്‍ അബൂ സൈദ് അറിയിച്ചു.
രാവിലെ 9.06ന് ദമ്മാം സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ച തിരിഞ്ഞ് 1.26ന് റിയാദിലെത്തിയിരുന്ന മൂന്നാം നമ്പര്‍ ട്രെയിന്‍ റമദാന്‍ ഒന്നു മുതല്‍ രാവിലെ 8ന് പുറപ്പെടും. 12.20ന് ട്രെയിന്‍ റിയാദില്‍ എത്തിച്ചേരും. അബ്ഖൈഖ് സ്റ്റേഷനില്‍ നിന്ന് സാധാരണ ദിവസങ്ങളില്‍ 9.47ന് പുറപ്പെട്ടിരുന്ന ഈ ട്രെയിന്‍ ഇനി മുതല്‍ 8.41ന് സ്റ്റേഷന്‍ വിടും. ഹുഫൂഫിലെ സമയം 10.50ല്‍ നിന്ന് 9.34 ആക്കിയും കുറച്ചിട്ടുണ്ട്.
ദമ്മാമില്‍ നിന്ന് രാത്രി 8.05ന് തുടങ്ങി 12.20ന് സര്‍വീസ് അവസാനിപ്പിച്ചിരുന്ന ഒമ്പതാം നമ്പര്‍ ട്രെയിന്‍ 8.53ന് പുറപ്പെട്ട് പുലര്‍ച്ചെ 1.13ന് റിയാദില്‍ എത്തിച്ചേരും. ഈ ട്രെയിന്‍ അബ്ഖൈഖില്‍ നിന്ന് 9.37നും ഹുഫൂഫില്‍ നിന്ന് 10.29നും സ്റ്റേഷന്‍ വിടും. ദമ്മാമില്‍ നിന്ന് രാത്രി 7.55ന് പുറപ്പെട്ട് 12.15ന് റിയാദിലെത്തിയിരുന്ന 10ാം നമ്പര്‍ ട്രെയിന്‍ രാത്രി 9.24നാണ് സര്‍വീസ് തുടങ്ങുക. പുലര്‍ച്ചെ 1.44ന് റിയാദിലെത്തും. ദമ്മാമില്‍ നിന്ന് ഉച്ച തിരിഞ്ഞ് 2.50ന് പുറപ്പെട്ട് വൈകിട്ട് 4.10ന് ഹുഫൂഫിലെത്തിയിരുന്ന 11ാം നമ്പര്‍ ട്രെയിന്‍ വൈകിട്ട് 3.38ന് പുറപ്പെട്ട് 5.08ന് എത്തിച്ചേരും. വെള്ളിയാഴ്ച ദിവസം പഴയ സമയക്രമത്തിലായിരിക്കും ഈ ട്രെയിന്‍ പുറപ്പെടുക.
ദമ്മാം-ഹുഫൂഫ് സര്‍വീസ് നടത്തുന്ന 12ാം നമ്പര്‍ ട്രെയിന്‍ രാവിലെ 8.04ന് പുറപ്പെട്ട് 9.33ന് ദമ്മാമിലെത്തും. 8.45ട്രെയിന്‍ അബ്ഖൈഖ് സ്റ്റേഷന്‍ വിടും. വെള്ളിയാഴ്ചയൊഴിച്ചു ദിവസങ്ങളിലെ സമയക്രമമാണിത്. നിലവില്‍ രാവിലെ 5.53ന് തുടങ്ങി 7.15ന് ദമ്മാമില്‍ അവസാനിക്കുന്ന സര്‍വീസാണിത്.  
റമദാനില്‍ യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് സമയമാറ്റം നടത്തിയതെന്ന് അബൂ സൈദ് പറഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മെച്ചപ്പെട്ട സര്‍വീസ് നല്‍കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന്‍െറ ഭാഗമായി ഓണ്‍ലൈനായി ബുക് ചെയ്ത ടിക്കറ്റുകളുടെ പ്രിന്‍റ് ഔുകള്‍ എടുക്കാനുള്ള സൗകര്യം വിവിധ സ്റ്റേഷനുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ബാങ്കുകള്‍ വഴിയും റെയില്‍വേ ടിക്കറ്റിന്‍െറ പണമടക്കാം.
പുതിയ പാതകള്‍ നിര്‍മിച്ച് കൂടുതല്‍ പ്രദേശങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണ്. യാത്ര സുഗമമാക്കുന്നതിന്‍െറ ഭാഗമായി നൂതനമായ കോച്ചുകളില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അബൂ സൈദ് വ്യക്തമാക്കി.
 

കോണ്‍ഗ്രസത്തിന്‍െറ മതേതരത്വത്തില്‍ പലര്‍ക്കും വിശ്വാസമില്ല -എ.കെ ആന്‍റണി

Posted: 26 Jun 2014 10:52 PM PDT

Image: 

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വത്തില്‍ പലര്‍ക്കും വിശ്വാസമില്ളെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി. ചില പ്രത്യേക ആള്‍ക്കാരോട് അടുപ്പം കാണിക്കുന്നുണ്ടെന്ന് പലര്‍ക്കും സംശയമുണ്ട്. എല്ലാവര്‍ക്കും തുല്യ നീതി, തുല്യ പരിഗണന എന്ന കോണ്‍ഗ്രസ് നിലപാട് ആര്‍ക്കും മനസിലാകുന്നില്ല. മതേതരത്വം എന്ന് പറയുമ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. പാര്‍ട്ടിയും സര്‍ക്കാരും എല്ലാവരോടും തുല്യ സമീപനം പുലര്‍ത്തണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

ദുബൈയില്‍ വിസ നടപടികള്‍ കൂടുതല്‍ ‘സ്മാര്‍ട്ടാ’കുന്നു

Posted: 26 Jun 2014 10:41 PM PDT

Image: 
Subtitle: 
മൊബൈല്‍ ഫോണ്‍ വഴി വിസ സ്റ്റാമ്പ് ചെയ്യാനും പുതുക്കാനും കഴിയുന്ന പുതിയ ആപ്ളിക്കേഷന്‍ പുറത്തിറക്കി

ദുബൈ:  സ്വദേശികള്‍ക്കും വിദേശികള്‍ക്കും ദുബൈയിലെ സ്ഥാപനങ്ങള്‍ക്കും വിസ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും വഴി സ്വീകരിക്കാന്‍ കഴിയുന്ന പുതിയ ആപ്ളിക്കേഷന്‍ പ്രാബല്യത്തിലായി.
ദുബൈ എമിഗ്രേഷന്‍ വകുപ്പ്് ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയാണ് പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് അവതരിപ്പിച്ചത്.
ദുബൈയെ ലോകത്തിലെ ആദ്യ സ്മാര്‍ട്ട് സിറ്റി ആക്കുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 2013 മേയില്‍ നടത്തിയ പ്രഖ്യാപനം സാക്ഷാത്കരിക്കുന്നതിന്‍െറ ഭാഗമായാണ് താമസ കുടിയേറ്റ വകുപ്പും സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
GDRFA DUBAI എന്ന ആപ്പ് സ്മാര്‍ട്ട്ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. എമിറേറ്റ്സ് ഐഡിയും ജനനത്തീയതിയും അടിച്ചാല്‍ എസ്.എം.എസ് വഴി ഓതന്‍റിക്കേഷന്‍ കോഡ് ലഭിക്കും. ഇതുവഴി ആപ്പ് സേവനങ്ങളിലേക്ക് പ്രവേശിക്കാം.
ദുബൈയില്‍ താമസ വിസയിലുള്ള വിദേശികള്‍ക്ക്  ഭാര്യയുടെയും കുട്ടികളുടെയും വിസ സ്റ്റാമ്പിങ്, വിസ പുതുക്കല്‍ എന്നിവക്ക് സ്മാര്‍ട്ട് ആപ്പ് ഉപയോഗിക്കാം.
ദുബൈയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ്, സന്ദര്‍ശക വിസയുടെ കാലാവധി നീട്ടല്‍ എന്നീ സേവനങ്ങളും ഇതു വഴി ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ അറൈവല്‍ വിസക്കും ഓണ്‍ അറൈവല്‍ വിസയിലെത്തിയവര്‍ക്ക് കാലാവധി നീട്ടാനും ഇതു വഴി പറ്റും. രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് വിസയെടുക്കല്‍, വിസ പുതുക്കല്‍, വിസ ഒഴിവാക്കല്‍ എന്നീ സേവനങ്ങള്‍ക്കും സന്ദര്‍ശക വിസയുടെ കാലാവധി നീട്ടുന്നതിനും ഈ ആപ്പ് പ്രയോജനപ്പെടുത്താം.  സ്വദേശി പൗരന്മാര്‍ക്ക് തങ്ങളുടെ വിദേശ ഭാര്യമാരുടെയും അവരിലുള്ള മക്കളുടേയും വിസസേവനങ്ങളും ഇതര എമിഗ്രേഷന്‍ നടപടികളും ഇനി സ്മാര്‍ട്ട് ഫോണ്‍ വഴി നടത്താം. ഇവരുടെ വിസയെടുക്കല്‍, പുതുക്കല്‍ എന്നിവയാണ് ഇപ്പോള്‍ ലഭ്യമായ സേവനങ്ങള്‍. സ്വദേശി പൗരന്മാര്‍ക്ക് വീട്ടുജോലിക്കാര്‍ക്കുള്ള വിസയും ഇനി ഈ ആപ്ളിക്കേഷന്‍ വഴി എടുക്കാനാകും. ഈ വിസ പുതുക്കുന്നതിനും ഇതു വഴി കഴിയും.  വിസാ നടപടികളുമായി ബന്ധപ്പെട്ട് വരുന്ന തൊഴില്‍ മന്ത്രാലയത്തിലേക്കുള്ള അപേക്ഷയും ഈ സേവനം വഴി സമര്‍പ്പിക്കാനാകുമെന്നും പുതിയ പദ്ധതി വിശദീകരിച്ച എമിഗ്രേഷനു കീഴിലെ പ്രത്യേക ഉപഭോക്തൃസേവന വിഭാഗം ജനറല്‍ മാനേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. എമിഗ്രേഷന്‍ സേവനങ്ങള്‍ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റുന്നതിന് തുടങ്ങിവെച്ച ഇ-ഗേറ്റ് പദ്ധതി വ്യാപകമാക്കുന്നതായും നൂറ് ഇ ഗേറ്റുകള്‍ ഇതിനകം ദുബൈ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തനക്ഷമമായെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈ വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെര്‍മിനലുകളിലാണിത്. ടെര്‍മിനല്‍ മൂന്നില്‍ 14 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
17 വയസ്സ് പൂര്‍ത്തിയാക്കിയ വിദേശ പൗരന്മാര്‍ക്ക് ഇ ഗേറ്റ് വഴി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും. ഇ-ഗേ റ്റ് ഉപഭോക്താക്കള്‍ക്കുള്ള പ്രത്യേക ചാനലും ദുബൈ വിമാനത്താവളത്തില്‍ ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. നിലവിലെ ഗ്രീന്‍ ചാനല്‍ സൗകര്യത്തിനു പുറമേയാകുമിത്. 2015-ല്‍ 78 ഉം 2020 ആകുമ്പോഴേക്കും 103 ഉം ദശലക്ഷം യാത്രക്കാരെ സേവിക്കാനുള്ള ശേഷിയാണ് ദുബൈ വിമാനത്താവളം ലക്ഷ്യമിടുന്നത്.  ഇത് ലക്ഷ്യമിട്ടാണ് ഇ-ഗേറ്റ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് ഉത്തരവിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതോടെ എമിറേറ്റിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവന കേന്ദ്രങ്ങളും എം-ഗവണ്‍മെന്‍റ് പദ്ധതി വ്യാപകമായി പ്രാവര്‍ത്തികമാക്കുകയാണ്.  
സര്‍ക്കാര്‍ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണിലൂടെ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ലഭ്യമാക്കുകയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ലക്ഷ്യം. മൂന്നുവര്‍ഷത്തിനകം 1000 സര്‍ക്കാര്‍ സര്‍വീസുകള്‍ സ്മാര്‍ട്ടാക്കി മാറ്റുമെന്നായിരുന്നു ദുബൈയുടെ പ്രഖ്യാപനം. ­
ഗതാഗതം, വിവരവിനിമയം, അടിസ്ഥാന സൗകര്യം, വൈദ്യുതി, സാമ്പത്തിക സേവനങ്ങള്‍, നഗരാസൂത്രണം എന്നീ പ്രധാന സേവനങ്ങളാണ് സ്മാര്‍ട്ടാക്കി മാറ്റുന്നത്. എല്ലാവരും സന്തുഷ്ടരായിരിക്കുന്ന നഗരം എന്ന ലക്ഷ്യത്തിലേക്കാണ് ദുബൈ ഇതു വഴി സഞ്ചരിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ പദ്ധതിക്കാവും. സേവനങ്ങള്‍ തേടി ജനം സര്‍ക്കാരിനെ സമീപിക്കും മുമ്പേ സര്‍ക്കാര്‍ സേവനങ്ങള്‍ അവരിലേക്കെത്തിക്കുക എന്നാണിതിനെ ദുബൈ ഭരണാധികാരി വിശദീകരിച്ചതെന്നും ആപ്പ് അവതരിപ്പിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അല്‍ മര്‍റി പറഞ്ഞു.  രണ്ടാംഘട്ടത്തില്‍ കുടിയേറ്റ വകുപ്പിന്‍െറ 29 സേവനങ്ങള്‍ കൂടി ഈ ആപ്പില്‍ ചേര്‍ക്കും.
ദുബൈ സര്‍ക്കാറിനു വേണ്ടി സ്മാര്‍ട്ട് ഫോണ്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്ന ഇമാറാടെക് സോഫ്റ്റ്വെയര്‍ കമ്പനി മേധാവി അബ്ദുല്ല അല്‍ സഫീന്‍, അസി.ഡയറക്ടര്‍ ജനറല്‍ കേണല്‍ ഹുസൈന്‍ ഇബ്രാഹിം അഹ്മദ്, സ്മാര്‍ട്ട് സര്‍വീസ് അസി.ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ഖാലിദ് അഹമ്മദ് അല്‍ ഫലസി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

മൂന്ന് വി.സിമാര്‍ക്ക് യു.ജി.സി യോഗ്യതയില്ലെന്ന്‌ മന്ത്രി അബ്ദുറബ്ബ്

Posted: 26 Jun 2014 10:34 PM PDT

Image: 

തിരുവന്തപുരം: കേരളത്തിലെ മൂന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി നിര്‍ഷ്കര്‍ഷിച്ച യോഗ്യതയില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്.  കണ്ണൂര്‍ വി.സി ഡോ. എം.കെ അബ്ദുള്‍ഖാദര്‍, കാലടി സംസ്കൃത സര്‍വകലാശാല വി.സി ഡോ. എം.സി ദിലീപ് കുമാര്‍, തിരൂര്‍ മലയാളം സര്‍വകലാശാല  വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ എന്നിവര്‍ക്കാണ് നിര്‍ദിഷ്ട യോഗ്യതകളില്ലാത്തത്. സര്‍വകലാശാലകളില്‍ പ്രൊഫസറായോ ഗവേഷകനായോ പത്ത് വര്‍ഷത്തെ പരിചയം വേണമെന്നാണ് മാനദണ്ഡമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാല നിയമങ്ങളില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളൊന്നും നിലവിലില്ല. സര്‍വകലാശാലകള്‍ക്ക് യു.ജി.സി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ ശിപാര്‍ശ സ്വഭാവത്തോടു കൂടിയുള്ളതാണ്. ഇത് സര്‍വകലാശാലകള്‍ നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് വ്യവസ്ഥയില്ല. സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ സര്‍വകലാശാലകളുടെ നിയമത്തിന് വിധേയമായി തീരുമാനമെടുക്കാമെന്നും അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP