സ്വാഗതം
WELCOME

News Update..

Thursday, June 26, 2014

പ്രധാനധ്യാപികയെ സ്ഥലം മാറ്റിയത് ശിക്ഷാ നടപടിയല്ളെന്ന് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് Madhyamam News Feeds

പ്രധാനധ്യാപികയെ സ്ഥലം മാറ്റിയത് ശിക്ഷാ നടപടിയല്ളെന്ന് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് Madhyamam News Feeds

Link to

പ്രധാനധ്യാപികയെ സ്ഥലം മാറ്റിയത് ശിക്ഷാ നടപടിയല്ളെന്ന് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

Posted: 26 Jun 2014 12:57 AM PDT

Image: 

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനധ്യാപികയെ സ്ഥലം മാറ്റിയത് ഒരു ശിക്ഷാ നടപടിയായി വ്യാഖ്യാനിക്കാന്‍ കഴിയില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. തന്‍െറ ഫെയ്സ്ബുക്ക് പേജിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളിലെ പരിപാടി 11 മണിക്കാണ് നിശ്ചയിച്ചിരുന്നത്. പങ്കെടുക്കാമെന്ന് സമ്മതിക്കുമ്പോള്‍ തന്നെ കൃത്യസമയം പാലിക്കാന്‍ കഴിയില്ളെന്ന് സംഘാടകരെ അറിയിച്ചിരുന്നു. ചടങ്ങ് നടക്കുന്ന ദിവസവും താമസിച്ചു വരുന്നത് സംഘാടകരെ അറിയിച്ചിരുന്നു. 12 മണിക്ക് സ്കൂളില്‍ എത്തുമ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് തന്‍െറ ഗണ്‍മാനാണ് ഗേറ്റു തുറന്നതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.
ചടങ്ങില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അധ്യാപകരാണ്. ജില്ലയിലെ ഇംഗ്ളീഷ് ക്ളബ്ബിന്‍െറ പ്രതിനിധികളായ കുറച്ചു കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ പരിപാടി മൂലം ക്ളാസ്സ് മുടങ്ങി എന്ന് ആരോപിക്കുന്നത് സത്യമല്ല. 'വിദ്യാഭ്യാസ മന്ത്രിയെ ഇരുത്തി പ്രധാനധ്യാപിക ആക്ഷേപം ചൊരിഞ്ഞു'എന്ന് പിറ്റേന്ന് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പൊതു വിഭ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എ.ഡി.പി.ഐയുടെ റിപ്പോര്‍ട്ടില്‍ അധ്യാപികക്കെതിരെ സസപെന്‍ഷനാണ് നിര്‍ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കുന്നു.

വിദേശതൊഴിലാളികളെ ആവശ്യപ്പെട്ട് പരസ്യം നല്‍കുന്നത് നിയമലംഘനം - തൊഴില്‍ മന്ത്രാലയം

Posted: 26 Jun 2014 12:22 AM PDT

Image: 

റിയാദ്: ചില പ്രത്യേക ാജ്യക്കാരെ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ വഴി തൊഴിലവസരങ്ങള്‍ അറിയിക്കുന്ന പരസ്യങ്ങള്‍ തൊഴില്‍മന്ത്രാലയത്തിന്‍െറ നിരീക്ഷണത്തില്‍. വിദേശ തൊഴിലാളികളെ ആവശ്യപ്പെട്ട് പരസ്യം നല്‍കുന്നത് രാജ്യത്തെ തൊഴില്‍വ്യവസ്ഥയുടെ ലംഘനമാണെന്നും ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കുന്ന കമ്പനികളെ കണ്ടത്തെി നിയമലംഘനത്തിന് കേസെടുക്കുമെന്നും തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം മേധാവി ഡോ. അബ്ദുല്ല അബൂസുനൈന്‍ പറഞ്ഞു. സ്വദേശി തൊഴിലാളികളെ ആവശ്യപ്പെടുന്ന പരസ്യങ്ങള്‍ക്ക് മാത്രമാണ് മന്ത്രാലയത്തിന്‍െറ അനുമതി ഉള്ളത്. വ്യവസ്്ഥകള്‍ ലംഘിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് ഉടനെ പുറത്തിറക്കും. കൂടാതെ സ്മാര്‍ട്ട് ഫോണുകളും ഇതിനായി ഉപയോഗപ്പെടുത്തും. സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍പന നടത്തുന്ന ഷോപ്പുകളില്‍ പരിശോധന സ്കോഡുകള്‍ സന്ദര്‍ശിച്ചുവരികയാണ്. സ്ത്രീകള്‍ക്ക് ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ അത്തരം സ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നില്ളെന്ന് ഉറപ്പുവരുത്തുകയാണ് സ്കോഡുകളുടെ ലക്ഷ്യം. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും പരിശോധനാസംഘം മനസ്സിലാക്കും.
ഷോപ്പുകളില്‍ സ്ത്രീകളെ നിയമിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്ന ശേഷം വ്യാപാര മേഖലയില്‍ വരുമാനക്കമ്മി ഉണ്ടായെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വനിതാവത്കരണം നടപ്പിലാക്കിയത് സ്ത്രീ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാല്‍ വില്‍പനയില്‍ വന്‍ വര്‍ധനയാണുണ്ടായതെന്ന് പല വ്യാപാരികളും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്ത്രീതൊഴില്‍ മേഖലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 358 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം  99000 ത്തില്‍ നിന്ന് നാലര ലക്ഷമായി ഉയര്‍ന്നു. സ്ത്രീവ്യാപാരമേഖലയിലെ വൈവിധ്യമനുസരിച്ച് തൊഴിലാളികളുടെ എണ്ണം ഇനിയും ഉയരും. 13000 ഷോപ്പുകളിലാണ് ഇതിനകം സ്ത്രീവത്കരണം പൂര്‍ത്തിയായത്. ഇത്തരം ഒരുഷോപ്പില്‍ അഞ്ചു സ്ത്രീകളുണ്ടായാല്‍ തന്നെ ആറരലക്ഷം പേര്‍ക്ക് അവസരം ലഭിക്കും. പുതിയ വ്യവസ്്ഥകള്‍ കൊണ്ടുവരുമ്പോള്‍ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ മന്ത്രാലയം ശ്രദ്ധിക്കാറുണ്ട്. കരാറുകളുടെ കരടുകള്‍ മന്ത്രാലയത്തിന്‍െറ പ്രത്യേക വെബ്സൈറ്റില്‍ 45 ദിവസം പൊതു അഭിപ്രായം തേടി പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിനും പുറമെ സൗദി ചേംബര്‍, സൗദി ചേംബര്‍ കൗണ്‍സില്‍ എന്നിവയുമായും ആശയവിനിമയം നടത്തിവരുന്നതായി അദ്ദേഹം വ്യക്തമാക്കി.
മൂന്ന്വര്‍ഷം മുമ്പ് ഇറങ്ങിയ രാജവിജ്ഞാപനത്തെ തുടര്‍ന്നാണ് സ്ത്രീവത്കരണ പദ്ധതികള്‍ക്ക് രാജ്യത്ത് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഘട്ടംഘട്ടമായി നടപ്പാക്കുക മാത്രമാണ് തൊഴില്‍ മന്ത്രാലയം ചെയ്തത്. കൂടുതല്‍ സ്വദേശികളെ സ്വകാര്യമേഖലയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ തൊഴില്‍ മേഖലയില്‍ പരിഷ്കരണം വരുത്തണമെന്ന മാനവ വിഭവശേഷി വകുപ്പിന്‍െറ നിര്‍ദേശവും മന്ത്രാലയ തീരുമാനങ്ങള്‍ക്ക് പ്രചോദനമാണ്. സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികളുടെ അടിസ്ഥാന വേതനം ഉയര്‍ത്തുന്നതു സംബന്ധിച്ച് മന്ത്രാലയം പഠനം നടത്തിവരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

റമദാന്‍ ഫോറം ജുലൈ മുന്നു മുതല്‍

Posted: 26 Jun 2014 12:07 AM PDT

Image: 

1ദുബൈ: 13ാമത് റമദാന്‍ ഫോറം ജൂലൈ മൂന്നിന് ആരംഭിക്കും. പ്രമുഖര്‍ അണിനിരക്കുന്ന 12 ദിവസത്തെ പ്രഭാഷണ പരമ്പരയാണ് ഈ വര്‍ഷവും റമദാന്‍ ഫോറത്തിന്‍െറ മുഖ്യ ആകര്‍ഷണം. ഒപ്പം റമദാന്‍െറ വിശുദ്ധിയും പ്രാധാന്യവും പ്രചരിപ്പിക്കുന്ന വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളും പരിശീലന ശില്പശാലകളും നടക്കും.
ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിലെ സാബീല്‍ ഹാളില്‍ ജുലൈ 14 വരെയാണ് പ്രഭാഷണങ്ങള്‍ നടക്കുക. മലയാളം ഉള്‍പ്പെടെ ആറു ഭാഷകളിലാണ് ഇത്തവണ പ്രഭാഷണങ്ങള്‍ നടക്കുക.
ഹുസൈന്‍ സലഫിയാണ് ജൂലൈ ഒമ്പതിന് മലയാളം പ്രഭാഷണം നടത്തുന്നത്്. ‘സഹനത്തിലൂടെ സ്വര്‍ഗത്തിലേക്ക്’എന്നതാണ് വിഷയം. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സഹനത്തിന്‍െറ പാഠങ്ങള്‍ പ്രായോഗവത്കരിക്കേണ്ടത് എങ്ങനെയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും അതുവഴി സാമൂഹി നവജാഗരണത്തിന് ആക്കം കൂട്ടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിഷയം തെരഞ്ഞെടുത്തതെന്ന് ഹുസൈന്‍ സലഫിയും റമദാന്‍ ഫോറം സംഘാടക പ്രതിനിധി അര്‍ഷദ് ഖാനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുബൈ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ് വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇതാദ്യമായി ഇത്തവണ ബംഗാളി പ്രഭാഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ അഞ്ചുദിവസം അറബി പ്രഭാഷണങ്ങളായിരിക്കും. മൂന്നു ഇംഗ്ളീഷ് പ്രഭാഷണങ്ങളുമുണ്ടാകും. പ്രശസ്ത പ്രഭാഷകന്‍ ഡോ.സാകിര്‍ നായിക് ജൂലൈ 10ന് സംസാരിക്കും. ഉറുദു, തബലോഗ് ഭാഷകളിലും ഓരോ ദിവസം പ്രഭാഷണങ്ങളുണ്ട്. ദിവസവും രാത്രി 10.40 നാണ് പ്രഭാഷണം ആരംഭിക്കുക. രാത്രി ഒമ്പതു മുതല്‍ ഇശാ, തറാവീഹ് നമസ്കാരങ്ങള്‍ സാബില്‍ ഹാളില്‍ നടക്കും. തുടര്‍ന്നായിരിക്കും പ്രഭാഷണം. പാര്‍ക്കിങ് സൗജന്യമാണ്. പരിപാടി വീക്ഷിക്കാന്‍ എത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  ആകര്‍ഷകമായ സമ്മാനങ്ങള്‍ ടൂറിസം വകുപ്പ് നല്‍കുമെന്ന് അര്‍ഷദ് ഖാന്‍ അറിയിച്ചു. ദിവസവും രണ്ടു പേര്‍ക്ക് ഉംറ പാക്കേജ്, രണ്ടു ഐ പാഡ്, സാംസങ് ഗാലക്സി സ്മാര്‍ട്ട് ഫോണ്‍ എന്നിവയായിരിക്കും സമ്മാനം.
അന്യ മതസ്ഥര്‍ക്ക് ഇസ്ലാമിനെയും റമദാനിന്‍െറ പ്രാധാന്യത്തെയും മനസ്സിലാക്കി നല്‍കാനുള്ള പരിപാടികളും റമദാന്‍ ഫോറത്തിന്‍െറ ഭാഗമായി ഒരുക്കുന്നുണ്ട്. ഷോപ്പിങ് മാളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതു ഇടങ്ങളിലും ലഘുലേഖകളും മറ്റുമായി പ്രത്യേക ബസുകള്‍ സഞ്ചരിക്കും. എങ്ങിനെ നല്ല കുടുംബം കെട്ടിപ്പടുക്കാം എന്ന വിഷയത്തില്‍ മൂന്നു ദിവസം നീളുന്ന 15 മണിക്കൂര്‍ സൗജന്യ പരിശീലന ക്ളാസും സംഘടിപ്പിക്കുന്നുണ്ട്.
ഇതിന് പുറമെ സോനാപൂര്‍ ലേബര്‍ ക്യാമ്പിലും ഹോര്‍ലാന്‍സിലും റമദാന്‍ മുഴുവന്‍ ദിവസവും ഇഫ്ത്താര്‍ ഒരുക്കിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദിവസം 3000 പേര്‍ക്കാണ് നോമ്പുതുറ ഒരുക്കുന്നത്. ചോദ്യോത്തര മത്സരവും വിവിധ ഭാഷകളില്‍ പ്രഭാഷണവും ഇതോടനുബന്ധിച്ച് നടക്കും. നിരവധി സമ്മാനങ്ങളും ഇഫ്താറില്‍ പങ്കെടുക്കുന്നവര്‍ക്കായി തയാറാക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഷംസുദ്ദീന്‍ അജ്മാന്‍, അഷ്റഫ് അബൂബക്കര്‍,അബ്ദുസ്സലാം ആലപ്പുഴ,ഷമീം ഇസ്മാഈല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

എന്‍.ശ്രീനിവാസന്‍ ഐ.സിസി ചെയര്‍മാന്‍

Posted: 25 Jun 2014 11:59 PM PDT

Image: 

മെല്‍ബണ്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) പുതിയ ചെയര്‍മാനായി മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തെരഞ്ഞെടുത്തു. മെല്‍ബണില്‍ ചേര്‍ന്ന  ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ 52 അംഗ കൗണ്‍സില്‍ ആണ് ഈ തീരുമാനം എടുത്തത്. ബി.സി.സി.ഐയാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. യോഗത്തില്‍ സമിതിയുടെ ഭരണഘടനയില്‍ പരിഷ്കാരങ്ങള്‍ വരുത്തിയതായി  ഐ.സി.സി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്നും ക്രിക്കറ്റിനെ ആഗോള വ്യാപകമാക്കി വളര്‍ച്ചത്താന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ളാദേശില്‍ നിന്നുള്ള മുസ്തഫ കമാലിനെ ഐ.സി.സിയുടെ പുതിയ പ്രസിഡഡന്‍റായും തെരഞ്ഞെടുത്തു.
ഐ.പി.എല്‍ ഒത്തുകളിയില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് സുപ്രീംകോടതി നീക്കിയിരുന്നു. പകരം സുനില്‍ ഗവാസ്കര്‍ക്ക് താല്‍കാലിക ചുമതല നല്‍കുകയും ചെയ്തു.

മലേഷ്യന്‍ വിമാനം: പുതിയ കണ്ടത്തലുമായി ആസ്ട്രേലിയ

Posted: 25 Jun 2014 11:56 PM PDT

Image: 

സിഡ്നി: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 തകരുന്നതിന് മുമ്പ് പൈലറ്റ് ഇല്ലായിരുന്നെന്ന് ആസ്ട്രേലിയ. വിമാനം ഓട്ടോ പൈലറ്റിങ്ങിലായിരുന്നെന്നും ആസ്ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു.  സമുദ്രതീരത്ത് നേരത്തെ തെരച്ചില്‍ നടത്തിയിരുന്ന ഭാഗത്തുനിന്നും തെക്കോട്ടു മാറി 800 കിലോമീറ്ററര്‍ അകലെയാണ് ഇപ്പോള്‍ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്. തെരച്ചിലില്‍ സമുദ്രത്തിന്‍െറ അടിത്തട്ടില്‍ 60,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരിശോധന നടത്തും.

 

കടകംപള്ളി ഭൂമിതട്ടിപ്പ് കേസ്: സര്‍ക്കാറിനെതിരായ പരാതി സി.ബി.ഐ പിന്‍വലിച്ചു

Posted: 25 Jun 2014 10:59 PM PDT

Image: 

തിരുവനന്തപുരം: സലീംരാജ് ഉള്‍പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാറിനെതിരായ പരാതി സി.ബി.ഐ പിന്‍വലിച്ചു. അന്വേഷണത്തിന് ആവശ്യമായ സഹകരണവും സൗകര്യങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ളെന്നായിരുന്നു സി.ബി.ഐയുടെ പരാതി. ന്യൂനതകള്‍ പരിഹരിക്കാനെന്ന പേരിലാണ് സി.ബി.ഐ പരാതി പിന്‍വലിച്ചത്.

സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഉപഹരജിയിലാണ് സി.ബി.ഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. കേസ് അന്വേഷണത്തിന് വേണ്ട സഹകരണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. കടകംപള്ളി, കളമശേരി ഭൂമിതട്ടിപ്പ് കേസുകളുടെ അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്‍െറ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
 

 

ഹിദ്ദ് സീവേജ് വാട്ടര്‍ ട്രീറ്റ്മെന്‍റ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted: 25 Jun 2014 10:28 PM PDT

Image: 

മനാമ: ഹിദ്ദിലെ മലിനജല സംസ്കരണ പ്ളാന്‍റ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. 250 ദശലക്ഷം ദിനാര്‍ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതി 16.5 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നതാണ്. കടലിലേക്ക് 1.5 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍  പ്രധാനമന്ത്രി വ്യക്തമാക്കി.  ആധുനിക സംവിധാനങ്ങളുപയോഗിച്ച് മലിന ജല സംസ്കരണം നടത്തുന്നതിനുള്ള പദ്ധതിയെന്ന നിലയില്‍ ഹിദ്ദ് പദ്ധതിക്ക് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ആവശ്യം നിവര്‍ത്തിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടെ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഹിദ്ദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജനങ്ങളുടെ വര്‍ധനവിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. 2020ലെ ജനസംഖ്യക്കനുസരിച്ചുള്ള സൗകര്യങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ 95 ശതമാനം മലിനജലവും സംസ്കരിക്കാന്‍ നിലവില്‍ സംവിധാനമുണ്ട്. ടൂബ്ളി മലിനജല പ്ളാന്‍റിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങളും ഉടനെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഹറഖിന്‍െറ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ മലിന ജലം ദിനേന സംസ്കരിക്കാന്‍  പുതിയ പ്ളാന്‍റിന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അമിത്ഷാ ബി.ജെ.പി അധ്യക്ഷനായേക്കും

Posted: 25 Jun 2014 10:16 PM PDT

Image: 

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ വിശ്വസ്തന്‍ അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായേക്കും. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് താല്‍പര്യം കാണിച്ചതായാണ് വാര്‍ത്തകള്‍. ബജറ്റ് സമ്മേളനത്തിന് മുമ്പ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ബി.ജെ.പി ദേശീയ പ്രസിഡന്‍റായിരുന്ന രാജ്നാഥ് സിംഗ് ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഷായെ പരിഗണിക്കുന്നത്. നേരത്തേ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജെ.പി നഡ്ഡ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് നേതൃത്വം നല്‍കിയത് അമിത് ഷാ ആയിരുന്നു.ഗുജറാത്തില്‍ നിന്ന് രണ്ടു പേര്‍ പ്രധാന അധികാര സ്ഥാനങ്ങളില്‍ എത്തുന്നതിനെ ചിലര്‍ എതിര്‍ത്തെങ്കിലും മോദിയുടെ പിന്തുണ അമിത്ഷാക്കായിരുന്നു. മോദിയുടെ വലംകൈ എന്നറിയപ്പെടുന്ന അമിത്ഷാ അധ്യക്ഷ സഥാനത്ത് എ്ത്തുന്നതോടെ മോദിക്ക് പാര്‍ട്ടിയില്‍ സ്വാധീനം വര്‍ദ്ധിക്കും. ഇപ്പോള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ അമിത്ഷാ വ്യാജ ഏറ്റുമുട്ടല്‍ കേസ്, യുവതിയെ നിരീക്ഷിച്ച സംഭവം എന്നിവയടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.

ദേശീയപാത വികസനം: പന്ത് വീണ്ടും കേരളത്തിന്‍െറ കളത്തില്‍

Posted: 25 Jun 2014 08:21 PM PDT

Image: 
Subtitle: 
പുതിയ സര്‍ക്കാറും സംസ്ഥാനത്തിന്‍െറ ആവശ്യം തള്ളി

മലപ്പുറം: കേരളത്തിന്‍െറ ആവശ്യം പുതുതായി അധികാരത്തിലേറിയ എന്‍.ഡി.എ സര്‍ക്കാറും തള്ളിയതോടെ ദേശീയപാത വികസനത്തില്‍ പന്ത് വീണ്ടും സംസ്ഥാനത്തിന്‍െറ കളത്തില്‍. നേരത്തെ, യു.പി.എ സര്‍ക്കാര്‍ അംഗീകരിക്കാനാകില്ളെന്ന് പറഞ്ഞ ആവശ്യങ്ങളാണ് കേന്ദ്രം വീണ്ടും തള്ളിയത്. ഭൂമിയേറ്റെടുക്കുന്നതിന് കൂടുതല്‍ നഷ്ടപരിഹാര തുക നല്‍കണമെന്നും പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കണമെന്നുമായിരുന്നു സംസ്ഥാനത്തിന്‍െറ ആവശ്യങ്ങള്‍. ഇവ രണ്ടിലും യു.പി.എ സര്‍ക്കാറിന്‍െറ നിലപാട് പുതിയ സര്‍ക്കാറും ആവര്‍ത്തിച്ചു. ടോള്‍ പിരിവില്ളെങ്കില്‍ വികസനവുമില്ളെന്നാണ് മോദി സര്‍ക്കാറിന്‍െറ നിലപാട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഭൂമിയേറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍ കേരളത്തിലെ ദേശീയപാത വികസനത്തില്‍നിന്ന് നേരത്തെ ദേശീയപാത അതോറിറ്റി(എന്‍.എച്ച്.എ.ഐ) പിന്‍വാങ്ങിയിരുന്നു.
ആവശ്യങ്ങള്‍ തള്ളിയതോടെ തലപ്പാടി മുതല്‍ കളിയിക്കാവിള വരെ 640 കിലോമീറ്ററില്‍ റോഡ് വികസനം സാധ്യമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് 45 മീറ്ററില്‍ ബി.ഒ.ടി പാത നിര്‍മിക്കാന്‍ നിരവധി തടസ്സങ്ങളുണ്ട്. ഭൂമിയുടെ ലഭ്യതയാണ് പ്രധാന പ്രതിസന്ധി.  30 മീറ്ററില്‍ ആറുവരി പാത നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് പ്രഖ്യാപിച്ചിരുന്നു. മന്ത്രി പ്രഖ്യാപിച്ചതല്ലാതെ വിഷയം ഇതുവരെ മന്ത്രിസഭക്ക് മുന്നിലത്തെിയിട്ടില്ല. ബി.ഒ.ടി പാത 45 മീറ്ററില്‍ നാല് വരിയായിരുന്നു.
നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാറും 30 മീറ്ററില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ബി.ഒ.ടി ലോബിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി 45 മീറ്ററിലേക്ക് മാറുകയായിരുന്നു. വീണ്ടും പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് ദേശീയപാത വികസനത്തില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍.
അതേസമയം, ദേശീയപാത വികസനത്തിനുളള പണമില്ളെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. എന്നാല്‍, ഭൂമിയേറ്റെടുക്കുന്നതിന് 3000 കോടി രൂപയും ബി.ഒ.ടി കമ്പനിക്ക് ഗ്രാന്‍റായി 4000 കോടി രൂപയും നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. പദ്ധതി എന്‍.എച്ച്.എ.ഐ ഉപേക്ഷിച്ചെങ്കിലും ഈ പണം വാങ്ങാന്‍ സര്‍ക്കാറിനായാല്‍ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സമരം നടത്തിയ സംഘടനകള്‍ ഉന്നയിക്കുന്നത്.
30 മീറ്ററില്‍ ഭൂമി വിട്ടുനല്‍കുന്നതിന് സംസ്ഥാനത്ത് ഇരകളുടെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍പ്പുമില്ല. മാന്യമായ നഷ്ടപരിഹാരം ലഭിക്കണമെന്നതാണ് ഇവരുടെ ആവശ്യം. 30 മീറ്ററില്‍ വികസിപ്പിക്കുന്നതിന് കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് ഭൂമിയേറ്റെടുക്കാനുളളത്. തീരുമാനം വൈകുന്നതിനനുസരിച്ച് ഭൂമിയുടെ വില വര്‍ധിക്കുകയും ഇത് സര്‍ക്കാറിന് ബാധ്യതയാകുകയും ചെയ്യും.
പലയിടങ്ങളിലും 45 മീറ്ററില്‍ ഭൂമിയേറ്റെടുത്തിട്ടും രണ്ടുവരി പാത മാത്രമാണ് എന്‍.എച്ച്.എ.ഐ നിര്‍മിച്ചത്. കഴക്കുട്ടം-കോവളം, ആലപ്പുഴ ബൈപാസ്, കൊല്ലം ബൈപാസ്, കോഴിക്കോട് ബൈപാസ് എന്നിവിടങ്ങളില്‍ 45 മീറ്ററില്‍ ഭൂമിയേറ്റെടുത്തിട്ട് വര്‍ഷങ്ങളായെങ്കിലും വികസനം നടന്നിട്ടില്ല.

വരുന്നു; സര്‍ക്കാര്‍ കുപ്പിവെള്ളം, ഹിലി അക്വാ

Posted: 25 Jun 2014 08:16 PM PDT

Image: 
Subtitle: 
സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ള കമ്പനി തൊടുപുഴയില്‍ പ്രവര്‍ത്തനസജ്ജം

തൊടുപുഴ: സംസ്ഥാന സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ള കമ്പനി തൊടുപുഴയില്‍ പ്രവര്‍ത്തനസജ്ജം.  കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന് കീഴില്‍ തൊടുപുഴ മലങ്കര ഡാമിന് സമീപത്താണ് കുപ്പിവെള്ള ഫാക്ടറി പ്രവര്‍ത്തന സജ്ജമായത്. ട്രയല്‍ റണ്‍ ഒരാഴ്ചക്കകം ഉണ്ടാകും.
  ‘ഹിലി അക്വാ’ എന്ന പേരില്‍ 15 രൂപക്കാണ് കമ്പനി കുപ്പിവെള്ളം വിപണിയിലത്തെിക്കുന്നത്. യന്ത്ര സാമഗ്രികള്‍, വൈദ്യുതി, വെള്ളം എന്നിവയെല്ലാം പ്ളാന്‍റില്‍ സജ്ജീകരിച്ച് കഴിഞ്ഞു. മലങ്കര അണക്കെട്ടില്‍നിന്നാണ് പൈപ്പ് വഴി വെള്ളം പ്ളാന്‍റിലത്തെിക്കുന്നത്. ഈ  വെള്ളം മൂന്ന് ഘട്ടങ്ങളിലായി ശുചീകരിച്ച് പ്രധാന ടാങ്കിലേക്കത്തെിക്കും. ഒരു മണിക്കൂറില്‍ 8000 ലിറ്റര്‍ വെള്ളം ശുചീകരിച്ച് ശേഖരിക്കാന്‍ കഴിയും.  ജീവനക്കാരെ നിയമിച്ച് കഴിഞ്ഞു. ഒരു ഷിഫ്റ്റില്‍ 10 ജീവനക്കാരാണ് ജോലി ചെയ്യുക. എട്ട് മണിക്കൂറിന്‍െറ ഒരു ഷിഫ്റ്റില്‍ 7200 ലിറ്റര്‍ വെള്ളം കുപ്പികളില്‍ നിറക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
പ്ളാന്‍റ് നിര്‍മിച്ച ഗുജറാത്ത് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ രണ്ട് ദിവസത്തിനുള്ളില്‍ മലങ്കരയിലത്തെും. തുടര്‍ന്ന് ട്രയല്‍ റണ്‍ നടത്തും. ഇതിന് ശേഷം ഐ.എസ്.ഐ രജിസ്ട്രേഷന് അപേക്ഷ നല്‍കും. തുടര്‍ന്ന് രണ്ടാഴ്ചക്കകം ഉല്‍പാദനം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളമാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 15 മുതല്‍ 20 രൂപ വരെയാണ് ഇവര്‍ കുപ്പിവെള്ളത്തിന് ഈടാക്കുന്നത്. വിലക്കുറവും ഗുണമേന്മയും സര്‍ക്കാര്‍ സംവിധാനത്തിലുടെ എത്തുമ്പോള്‍ ‘ഹിലി അക്വാ’ വിജയകരമാകുമെന്നാണ് കോര്‍പറേഷന്‍െറയും കണക്കുകൂട്ടല്‍. തൊടുപുഴയിലെ കുപ്പിവെള്ള പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തിന്‍െറ മറ്റ് ഭാഗങ്ങളിലും കമ്പനി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP