സ്വാഗതം
WELCOME

News Update..

Tuesday, June 3, 2014

സിറിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു Madhyamam News Feeds

സിറിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു Madhyamam News Feeds

Link to

സിറിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

Posted: 03 Jun 2014 12:45 AM PDT

Image: 
ഡമസ്കസ്: 50 വര്‍ഷത്തിനു ശേഷം ആദ്യമായി സിറിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. സര്‍ക്കാറിന്‍െറ അധീനതയിലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിമതര്‍ പിടിച്ചടക്കിയ പ്രവിശ്യകളിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. നിലവിലെ പ്രസിഡന്‍റ് ബശര്‍ അല്‍ അസദ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. 
 
തങ്ങള്‍ ഈ തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ളെന്ന് പ്രതിപക്ഷം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലാകാലങ്ങളിലായി ബശര്‍ അല്‍ അസദും പിതാവും ഹിതഃപരിശോധന നടത്തി തങ്ങളുടെ അധികാരം ഉറപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. 
 
അത്ര അറിയപ്പെടാത്ത സ്ഥാനാര്‍ത്ഥികളായ മഹര്‍ അല്‍ ഹജ്ജാജും ഹസന്‍ അല്‍ നൂരിയുമാണ് അസദിനെതിരെ മത്സരിക്കുന്നത്. ഒന്നരക്കോടിയിലേറെ വോട്ടര്‍മാര്‍ 11,000 ബാലറ്റ് ബോക്സുകളില്‍ ഇന്ന് വോട്ടുരേഖപ്പെടുത്തും. ഉത്തരകൊറിയ, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിരീക്ഷകര്‍ തെരഞ്ഞെടുപ്പിന് എത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നടന്ന ആഭ്യന്തര കലാപത്തില്‍ 162,000 പേരാണ് കൊല്ലപ്പെട്ടത്.
 

കുട്ടികളെ കൊണ്ടുവന്ന സംഭവം: സമഗ്ര അന്വേഷണം വേണം -വി.എസ്

Posted: 03 Jun 2014 12:43 AM PDT

Image: 

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്ന് അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന  സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അനാഥാലയ നടത്തിപ്പ് പുനഃസംവിധാനം ചെയ്യണം. കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അടിമുടി ദുരൂഹതകളും സംശയങ്ങളും നിലനില്‍ക്കുകയാണ്. നിയമം ലംഘിച്ച്് കുട്ടികളെ കൊണ്ടുവന്നിരിക്കുന്നതിന് ഓരോ ദിവസവും പുതിയ തെളിവുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു

ഉത്തരേന്ത്യയില്‍ നിന്ന് കൊണ്ടുവന്ന കുട്ടികളുടെ വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിരിക്കുന്നത് ഒരാള്‍ തന്നെയാണെന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിട്ടുള്ളത്. ജനനസര്‍ട്ടിഫിക്കറ്റിലും വില്ലജേ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിലും അനാഥത്വംം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിലും ഒരാള്‍ തന്നെയാണ് ഒപ്പിട്ടിരിക്കത്ത്. അവയെല്ലാം ഒരാള്‍തന്നെ നല്‍കിയിരിക്കുന്നു എന്നത് സംശയം വര്‍ധിപ്പിക്കുന്നുണ്ട് അനാഥാലയങ്ങള്‍ കുട്ടികളെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമം കാലോചിതമായി പരിഷ്കരിക്കേണ്ടതും അനിവാര്യമായിരിക്കുകയാണ്. 1960 ലെ നിയമമാണ് ഇപ്പോഴും ഇതിന് ആധാരമായിട്ടുള്ളത്. മാറിയ സാഹചര്യത്തില്‍ അടിയന്തിരമായി ഈ നിയമം പരിഷ്കരിക്കണം -വി.എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അറിവിന്‍ ലോകത്തേക്ക് ആഘോഷത്തോടെ

Posted: 03 Jun 2014 12:26 AM PDT

മലപ്പുറം: മേല്‍മുറി സൗത് ജി.എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം കൗണ്‍സിലര്‍ കെ.പി. ഹൈദരലി ഉദ്ഘാടനം ചെയ്തു. റോസ്കോ ക്ളബ് മച്ചിങ്ങല്‍ നവാഗതര്‍ക്ക് സ്കൂള്‍ ബാഗും മുഴുവന്‍ കുട്ടികള്‍ക്കും നോട്ടുബുക്കും വിതരണം ചെയ്തു. സൗജന്യ പാഠപുസ്തക വിതരണോദ്ഘാടനം കൗണ്‍സിലര്‍ അപ്പുക്കുട്ടനും പഠനോപകരണ വിതരണം പി.ടി.എ പ്രസിഡന്‍റ് ബഷീര്‍ മച്ചിങ്ങലും നിര്‍വഹിച്ചു. എസ്.എസ്.എ കൈപ്പുസ്തകം മാനു മച്ചിങ്ങല്‍ പ്രകാശനം ചെയ്തു.
മലപ്പുറം നഗരസഭാതല ഉദ്ഘാടനം മേല്‍മുറി ജി.എം യു.പി സ്കൂളില്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ. അബ്ദുല്‍മജീദ് ഉദ്ഘാടനം ചെയ്തു. നാണത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. നാണത്ത് അബ്ദുല്‍ മജീദ്, റാംമോഹന്‍, എ.ഇ.ഒ ജയപ്രകാശ്, ഷൈലജ, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
കൂട്ടിലങ്ങാടി പഞ്ചായത്തുതല സ്കൂള്‍ പ്രവേശനോത്സവം ജി.യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി. അബ്ദുല്‍ റഊഫ് അധ്യക്ഷത വഹിച്ചു. ഉമ്മത്തൂര്‍ എ.എം യു.പി സ്കൂളില്‍ പഞ്ചായത്ത് അംഗം തറയില്‍ യൂസഫ് ഉദ്ഘാടനം ചെയ്തു.
വലിയാട് യു.എ.എച്ച്.എം എല്‍.പി സ്കൂളില്‍ കോഡൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.ടി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബിയ്യക്കുട്ടി അല്ലക്കോട് പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ചെമ്മങ്കടവ് ഈസ്റ്റ് എ.എം.എല്‍.പി സ്കൂളില്‍ പഞ്ചായത്ത് അംഗം ശിഹാബുദ്ദീന്‍ ആമ്യന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ സി.എച്ച്. ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
മൈലപ്പുറം എ.എം എല്‍.പി.എസില്‍ കൗണ്‍സിലര്‍ റഹ്മത്തുല്ല ഇളമ്പിലാക്കാട്ട് ഉദ്ഘാടനം ചെയ്തു. മരിച്ച ഫാത്തിമ സഫ വിദ്യാര്‍ഥിനിയുടെ ഓര്‍മയില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്‍റ് അന്‍വര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
കുറുവ പഞ്ചായത്തുതല പ്രവേശനോത്സവം ജി.എല്‍.പി.എസില്‍ പ്രസിഡന്‍റ് സുലൈഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു.
മലപ്പുറം പുതിയമാളിയക്കല്‍ എ.എം.എല്‍.പി.എസില്‍ കൗണ്‍സിലര്‍ അഡ്വ. ഷമീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അന്‍വര്‍ അധ്യക്ഷത വഹിച്ചു.
കുന്നുമ്മല്‍ എ.എം.എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം കൗണ്‍സിലര്‍ ബേബി ഷിംജ കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് കിളിയമണ്ണില്‍ അജ്മല്‍ പാഠപുസ്തക വിതരണം നടത്തി. എന്‍.കെ. സദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. അബ്ദുല്ലത്തീഫ് സ്വാഗതവും എ.പി. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
വടക്കേമണ്ണ ജി.എല്‍.പി.എസില്‍ പഞ്ചായത്ത് അംഗം മുംതാസ് ഉദ്ഘാടനം ചെയ്തു. നവാഗതര്‍ക്ക് കിറ്റ് വിതരണം പി.ടി.എ പ്രസിഡന്‍റ് റഫീഖ് നടത്തി. എം.ടി.എ പ്രസിഡന്‍റ് സഹ്ല മധുരം നല്‍കി. പ്രധാനാധ്യാപിക ആനി ജോസഫ് സ്വാഗതവും അംബികാദേവി നന്ദിയും പറഞ്ഞു.
മലപ്പുറം: മങ്കട ബ്ളോക്ക് പഞ്ചായത്തുതല പ്രവേശനോത്സവത്തിന്‍െറ ഉദ്ഘാടനം പടപ്പറമ്പ് പി.കെ.എച്ച്.എം.എ എല്‍.പി സ്കൂളില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ നിര്‍വഹിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുബൈദ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ബി.പി.ഒ മാത്യു പി. തോമസ് വായിച്ചു. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഉമര്‍ അറക്കല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ പരിപാലന സമിതി കൈപുസ്തകം പി.ടി.എ പ്രസിഡന്‍റ് എം. മുഹമ്മദലിക്ക് ജില്ലാ പഞ്ചയാത്ത് അംഗം ഫാത്തിമക്കുട്ടി നല്‍കി. ഉന്നതവിജയികളെ ആദരിച്ചു. അല്ലൂര്‍ അസൈനാര്‍, സി.എച്ച്. മുഹമ്മദലി, ഉമൈബാനു, വി. ആയിശ, എം. മുഹമ്മദലി, പി. അബ്ദുറസാഖ്, പി. ഹംസുപ്പ, കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുക്ക എന്നിവര്‍ സംസാരിച്ചു. എ.ഇ.ഒ കെ.എസ്. ഷാജന്‍ സ്വാഗതവും പ്രധാനാധ്യാപിക വി. അംബിക നന്ദിയും പറഞ്ഞു.
വടക്കാങ്ങര: തടത്തില്‍കുണ്ട് എം.എം.എ.എല്‍.പി സ്കൂള്‍ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്‍റ് ഷമീര്‍ രാമപുരം ഉദ്ഘാടനം ചെയ്തു. എച്ച്.എം ഇന്‍ചാര്‍ജ് എം. ശശി അധ്യക്ഷത വഹിച്ചു. കെ. ഇബ്രാഹിം, കെ. സൈനബ എന്നിവര്‍ സംസാരിച്ചു. മക്കരപറമ്പ് പഞ്ചായത്ത് തല പ്രവേശനോത്സവം ജി.എം.എല്‍.പി സ്കൂളില്‍ പ്രസിഡന്‍റ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ പി.കെ. അബു തങ്ങള്‍ അധ്യക്ഷത വഹിച്ചു.
രാമപുരം: എ.എച്ച്.എല്‍.പി സ്കൂളില്‍ റിട്ട. എച്ച്.എം കെ.പി. കമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ആര്‍.പി.എം. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. രാമപുരം ജുമാമസ്ജിദ് ഖാദി പാതിരാമണ്ണ സ്വാലിഹ് ഫൈസി, നാലമ്പലക്ഷേത്രം മുഖ്യതന്ത്രി കുട്ടല്ലൂര്‍ നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. മക്കരപറമ്പ് പഞ്ചായത്ത് യു.പി സ്കൂളില്‍ പ്രസിഡന്‍റ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ. അബു തങ്ങള്‍ പങ്കെടുത്തു. മക്കരപറമ്പ് ടൗണ്‍ എം.എ.എ.എല്‍.പി സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ളാസ റസിഡന്‍സി മാനേജ്മെന്‍റ് സഹകരണത്തോടെ പായസവും മധുര പലഹാരവും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മക്കരപറമ്പ്: കാച്ചിനിക്കാട് മനാര്‍ ഐഡിയല്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ പ്രിന്‍സിപ്പല്‍ വി.വി.എ. ശുക്കൂര്‍, മാനേജര്‍ ചോലക്കല്‍ അബ്ദുറഹ്മാന്‍ ഹാജി, അനീസ് ചോലക്കല്‍ എന്നിവര്‍ സംസാരിച്ചു. മധുര വിതരണവും കലാപരിപാടികളും നടന്നു.
പാണ്ടിക്കാട്: തച്ചിങ്ങനാടം കൃഷ്ണ യു.പി സ്കൂളില്‍ പ്രവേശനോത്സവം കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എ.എം. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം പ്രധാനാധ്യാപിക എ. പാര്‍വതി നിര്‍വഹിച്ചു. എല്‍.പി തല സംസ്കൃത പഠന ഉദ്ഘാടനം ചന്ദ്രന്‍ സ്മാരക ഗ്രന്ഥശാല പ്രസിഡന്‍റ് കെ. നാരായണന്‍ നിര്‍വഹിച്ചു. സി.പി. ഉമര്‍, ഉണ്ണികൃഷ്ണന്‍, സെയ്തലവി, കോമളവല്ലി എന്നിവര്‍ സംസാരിച്ചു. പി. റഷീദ് നന്ദി പറഞ്ഞു.

വിടവാങ്ങിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിറസാന്നിധ്യം

Posted: 03 Jun 2014 12:26 AM PDT

Image: 

ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിനും ബി.ജെ.പിക്കും കനത്ത നഷ്ടമാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ ആകസ്മിക മരണം. മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെയാണ് ബി.ജെ.പിക്ക് നഷ്ടമായത്. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് പാര്‍ട്ടിയെ നയിച്ചത് ഗോപിനാഥ് മുണ്ടെയായിരുന്നു.

പിന്നാക്ക വിഭാഗത്തില്‍പെട്ട അദ്ദേഹം മഹാരാഷ്ട്രയിലെ പറളിയിലെ സാധാരണ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. കൊമേഴ്സില്‍ ബിരുദം നേടിയ മുണ്ടെ എ.ബി.വി.പിയിലൂടെ സജീവ രാഷ്ട്രീയത്തിലത്തെി. അടിയന്തരാവസ്ഥക്കെതിരായ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഗ്രാമീണര്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിച്ചതിലുള്ള അദ്ദേഹത്തിന്‍െറ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ലോക്സഭയില്‍ പ്രതിപക്ഷ ഉപനേതാവും കൂടിയായിരുന്നു മുണ്ടെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിളക്കമേറിയ വിജയം നേടിക്കൊടുത്തത്  അദ്ദേഹത്തിന്‍െറ പ്രവര്‍ത്തന മികവുകൊണ്ടാണ്. ബീഡില്‍നിന്ന് രണ്ടുലക്ഷത്തില്‍പ്പരം വോട്ടിന്‍്റെ ഭൂരിപക്ഷത്തോടെയാണ്  അദ്ദേഹം വിജയിച്ചത്. അഞ്ചുതവണ മഹാരാഷ്ര്ടാ നിയമസഭയില്‍ അംഗമായിരുന്നു. 1992 മുതല്‍ 95 വരെ മഹാരാഷ്ട്രാ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 95 മുതല്‍ 99 വരെ സംസ്ഥാന ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്തരിച്ച ബി.ജെ.പി.നേതാവ് പ്രമോദ് മഹാജന്‍്റെ സഹോദരി പ്രദ്ന്യയാണ് ഭാര്യ. മക്കള്‍ : പങ്കജ, പ്രീതം, യശശ്രീ. മഹാരാഷ്ട്രാ നിയമസഭാംഗമാണ് പങ്കജ.

 

അക്ഷര ജാലകം തുറന്ന് അറിവിന്‍െറ മുറ്റത്തേക്കിറങ്ങി കുരുന്നുകള്‍..

Posted: 03 Jun 2014 12:23 AM PDT

കാസര്‍കോട്: വീടിന്‍െറ സ്നേഹാന്തരീക്ഷത്തില്‍ നിന്ന് വിദ്യാലയത്തിന്‍െറ അക്ഷരമുറ്റത്തേക്ക് നൂറുകണക്കിന് കുരുന്നുകളത്തെി. അപരിചിതത്വം തീര്‍ത്ത ആശങ്കകള്‍ക്കും അമ്പരപ്പിനും ഇടയില്‍ അമ്മമാരുടെ ചേലത്തുമ്പിലും വിരല്‍തുമ്പിലും പിടിച്ചുവലിച്ചാണ് അവര്‍ അക്ഷരമുറ്റത്തെ പടവുകള്‍ കയറിയത്തെിയത്. വിങ്ങിപ്പൊട്ടിയും തേങ്ങിക്കരഞ്ഞും കുരുന്നുകള്‍ ക്ളാസ് മുറികളില്‍ പുതുദിനത്തില്‍ പുതിയ കാഴ്ചകള്‍ സൃഷ്ടിച്ചു.
പുത്തന്‍ വസ്ത്രം ധരിച്ച് പുസ്തകങ്ങളുമായി അറിവിന്‍െറ ലോകത്തേക്ക് കടന്നത്തെിയ പുതുതലമുറയെ കൈപിടിച്ച് നടത്തിക്കുന്നതിന്‍െറ ഭാഗമായി വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്‍െറ നേതൃത്വത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. നവാഗതരെ വരവേല്‍ക്കാന്‍ ഇതിന്‍െറ ഭാഗമായി വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളാണ് വിദ്യാലയങ്ങളില്‍ നടന്നത്. മധുരപലഹാര വിതരണവും പായസ വിതരണവും നടന്നു. നവാഗതര്‍ക്ക് ഉപഹാര വിതരണത്തിനും പി.ടി.എകള്‍ ഏറെ ശ്രദ്ധപുലര്‍ത്തി. പ്രവേശനോത്സവ റാലികളും ഉണ്ടായി.
രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുമായാണ് മിക്ക വിദ്യാലയങ്ങളും കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയത്. ഇതിന്‍െറ ഭാഗമായി സ്കൂള്‍ ചുവരുകളില്‍ വര്‍ണ ചിത്രങ്ങള്‍ വരച്ചിട്ടു.
കഥകളിലും പാട്ടുകളിലും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കഥാപാത്രങ്ങളാണ് ചുവര്‍ ചിത്രങ്ങളില്‍ ഇടംപിടിച്ചത്. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും ക്ളാസ്മുറികളില്‍ വരച്ചിട്ടിരുന്നു.
ചിത്രശലഭം, പൂക്കള്‍, ആന, കുരങ്ങന്‍, പട്ടിക്കുട്ടികള്‍, പൂച്ച, അണ്ണാന്‍, കുതിര, മത്സ്യം തുടങ്ങിയവയുടെ ചിത്രങ്ങളാണ് വിദ്യാലയ ചുവരുകളിലും ക്ളാസ്മുറികളിലും ഇടംപിടിച്ചത്.
കാസര്‍കോട്: മധൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം ഷിറിബാഗിലു ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ നടന്നു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. മാധവ മാസ്റ്റര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുജ്നാനി എസ്. ഷാന്‍ബോഗ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രവീന്ദ്ര റൈ അധ്യക്ഷത വഹിച്ചു. പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്കൂള്‍ ബാഗ് വിതരണം ഐ.എ.ഡി ഡയറക്ടര്‍ കെ. ശശിധര ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ലീലാമണി സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ പി.ടി. ബെന്നി നന്ദിയും പറഞ്ഞു. വാര്‍ഡ് മെംബര്‍മാരായ ശാഫി പുളിക്കൂര്‍, രാജീവി, പി.ടി.എ പ്രസിഡന്‍റ് കുഞ്ഞിക്കോയ തങ്ങള്‍, രാധാകൃഷ്ണ ഉളിയത്തടുക്ക, സ്മിനി എന്നിവര്‍ സംസാരിച്ചു.
നെല്ലിക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്‍റ് ഖാദര്‍ ബങ്കര ഉദ്ഘാടനം ചെയ്യ്തു. ഹെഡ്മാസ്റ്റര്‍ ഇ. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ അശ്വിനി നായക്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി.വി. പ്രസീദ, വൊക്കേഷനല്‍ വിഭാഗം പ്രിന്‍സിപ്പല്‍ പി.എസ്. ബിന്‍സി, പി.ടി.എ വൈസ് പ്രസിഡന്‍റ് കെ. പുരുഷോത്തമഭട്ട്, രാജന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എം. സുരേഷ്കുമാര്‍ സ്വാഗതവും കെ. നാരായണ ഷെട്ടി നന്ദിയും പറഞ്ഞു.
അജാനൂര്‍: ഗവ. ഫിഷറീസ് യു.പി സ്കൂളില്‍ പ്രവേശനോത്സവം എ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സജീവന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐയുടെ വക പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യു.എ.ഇ അജാനൂര്‍ കടപ്പുറം മുസ്ലിം ജമാഅത്ത് റഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബാഗ് വിതരണം ചെയ്തു. ഘോഷയാത്ര, മധുര പലഹാര വിതരണം എന്നിവ നടന്നു.
പി.പി. കുഞ്ഞബ്ദുല്ല, രജനി രാജന്‍, രവി എന്നിവര്‍ സംസാരിച്ചു. പത്മാവതി സ്വാഗതവും നികേഷ് മാടായി നന്ദിയും പറഞ്ഞു.
അജാനൂര്‍: അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
ആഘോഷ പരിപാടികള്‍ വാര്‍ഡ് മെംബര്‍ മുഹമ്മദ് കുഞ്ഞിമായിന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് വി.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. വി. കൃഷ്ണന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ഉഷാകുമാരി, കെ. രവീന്ദ്രന്‍, സി.എച്ച്. സുലൈമാന്‍, നാജിന, ആദര്‍ശ്, ശശി, ശിവപ്രിയാവര്‍മ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കുഞ്ഞാമിന ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ഉണ്ണിച്ചേക്കു നന്ദിയും പറഞ്ഞു. സംഗീത ആന്‍ഡ് പാര്‍ട്ടി സ്വാഗത ഗാനം ആലപിച്ചു. ഇഖ്ബാല്‍ നഗര്‍ മുതല്‍ ആരംഭിച്ച ഘോഷയാത്ര ഇഖ്ബാല്‍ ജങ്ഷനില്‍ സമാപിച്ചു. വി.എം. ഫൈസല്‍, ബാലചന്ദ്രന്‍, ശിവദാസന്‍, കെ. അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ പ്രവേശനോത്സവം ഹോസ്ദുര്‍ഗ് യു.ബി.എ ചര്‍ച്ച് എ.എല്‍.പി സ്കൂളില്‍ നടന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ടി.വി. ലൈലജ (കൗണ്‍സിലര്‍), എന്‍. അജയ്കുമാര്‍ (ബി.പി.ഒ), ഫാ. സജിത്ത് ദാസ് കോറോത്ത്, ആല്‍ഫ്രഡ് ജോസി, ഫാ. വിന്‍സന്‍റ് അമ്മണ, പി.ടി.എ പ്രസിഡന്‍റ് സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. എ.ഇ.ഒ ടി.എം. സദാനന്ദന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.വി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. നവീകരിച്ച ക്ളാസ്മുറി സി.എസ്.ഐ ചര്‍ച്ച് പ്രതിനിധി ഫാ. വിന്‍സന്‍റ് അമ്മണ ഉദ്ഘാടനം ചെയ്തു. അഡ്മിഷന്‍ തേടിയത്തെിയ വിദ്യാര്‍ഥികളെ പൂര്‍വ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.
നീലേശ്വരം: നീലേശ്വരം നഗരസഭാ സ്കൂള്‍ പ്രവേശനോത്സവം കോട്ടുപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. കോട്ടപ്പുറം പുഴയോരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര നഗരസഭാ ചെയര്‍പേഴ്സന്‍ വി. ഗൗരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സന്‍ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിച്ച സ്കൂളിന് വി. ഗൗരി ട്രോഫി നല്‍കി അനുമോദിച്ചു.
എസ്.എന്‍.എ.യു.പി സ്കൂള്‍ പടന്നക്കാട്, ജി.എല്‍.പി സ്കൂള്‍ പടന്നക്കാട്, ജി.എല്‍.പി സ്കൂള്‍ നീലേശ്വരം, പരുത്തിക്കാമുറി ജി.എല്‍.പി സ്കൂള്‍ കൊയാമ്പുറം, പേരോല്‍ ജി.എല്‍.പി സ്കൂള്‍, രാജാസ് എല്‍.പി സ്കൂള്‍ അച്ചാംതുരുത്തി, ജി.പി.യു.പി ഹൈസ്കൂള്‍ മരക്കാപ്പ് കടപ്പുറം എന്നിവിടങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിന്‍െറ പ്രവേശനോത്സവം കമ്പളപള്ളി എസ്.കെ.ജി.എം. യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയും നടന്നു.

തേജ്പാലിന്‍െറ ഇടക്കാല ജാമ്യം ജൂണ്‍ 27 വരെ നീട്ടി

Posted: 02 Jun 2014 11:44 PM PDT

Image: 

ന്യൂഡല്‍ഹി: തെഹല്‍ക്ക മുന്‍പത്രാധിപന്‍ തരുണ്‍ തേജ്പാലിന്‍െറ ഇടക്കാല ജാമ്യം സൂപ്രീംകോടതി ജൂണ്‍ 27 വരെ നീട്ടി. അമ്മയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ മെയ് 19ന് കോടതി തേജ്പാലിന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍ ജാമ്യത്തിനായുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകുന്നത് വൈകിയത് കാരണം കൃത്യസമയത്ത് തേജ്പാലിന് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നില്ല.  ജാമ്യം നല്‍കുന്നതില്‍ ഗോവ പൊലീസിന്‍െറ ഭാഗത്തുണ്ടായ വീഴ്ചയെ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് തേജ്പാലിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.  ലൈംഗികാരോപണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് 2013 നവംബര്‍ 30നാണ് തേജ്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അക്ഷര ജാലകം തുറന്ന് അറിവിന്‍െറ മുറ്റത്തേക്കിറങ്ങി കുരുന്നുകള്‍...

Posted: 02 Jun 2014 11:20 PM PDT

കണ്ണൂര്‍: വീടിന്‍െറ സ്നേഹാന്തരീക്ഷത്തില്‍ നിന്ന് വിദ്യാലയത്തിന്‍െറ അക്ഷരമുറ്റത്തേക്ക് നൂറുകണക്കിന് കുരുന്നുകളത്തെി. അപരിചിതത്വം തീര്‍ത്ത ആശങ്കകള്‍ക്കും അമ്പരപ്പിനും ഇടയില്‍ അമ്മമാരുടെ ചേലത്തുമ്പിലും വിരല്‍തുമ്പിലും പിടിച്ചുവലിച്ചാണ് അവര്‍ അക്ഷരമുറ്റത്തെ പടവുകള്‍ കയറിയത്തെിയത്. വിങ്ങിപ്പൊട്ടിയും തേങ്ങിക്കരഞ്ഞും കുരുന്നുകള്‍ ക്ളാസ് മുറികളില്‍ പുതുദിനത്തില്‍ പുതിയ കാഴ്ചകള്‍ സൃഷ്ടിച്ചു. പുത്തന്‍ വസ്ത്രം ധരിച്ച് പുസ്തകങ്ങളുമായി അറിവിന്‍െറ ലോകത്തേക്ക് കടന്നത്തെിയ പുതുതലമുറയെ കൈപിടിച്ച് നടത്തിക്കുന്നതിന്‍െറ ഭാഗമായി വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്‍െറ നേതൃത്വത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. നവാഗതരെ വരവേല്‍ക്കാന്‍ ഇതിന്‍െറ ഭാഗമായി വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളാണ് വിദ്യാലയങ്ങളില്‍ നടന്നത്. മധുരപലഹാര വിതരണവും പായസ വിതരണവും നടന്നു. നവാഗതര്‍ക്ക് ഉപഹാര വിതരണത്തിനും പി.ടി.എകള്‍ ഏറെ ശ്രദ്ധപുലര്‍ത്തി. പ്രവേശനോത്സവ റാലികളും ഉണ്ടായി.
രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുമായാണ് മിക്ക വിദ്യാലയങ്ങളും കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയത്. ഇതിന്‍െറ ഭാഗമായി സ്കൂള്‍ ചുവരുകളില്‍ വര്‍ണ ചിത്രങ്ങള്‍ വരച്ചിട്ടു. കഥകളിലും പാട്ടുകളിലും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കഥാപാത്രങ്ങളാണ് ചുവര്‍ ചിത്രങ്ങളില്‍ ഇടംപിടിച്ചത്. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും ക്ളാസ്മുറികളില്‍ വരച്ചിട്ടിരുന്നു. ചിത്രശലഭം, പൂക്കള്‍, ആന, കുരങ്ങന്‍, പട്ടിക്കുട്ടികള്‍, പൂച്ച, അണ്ണാന്‍, കുതിര, മത്സ്യം തുടങ്ങിയവയുടെ ചിത്രങ്ങളാണ് വിദ്യാലയ ചുവരുകളിലും ക്ളാസ്മുറികളിലും ഇടംപിടിച്ചത്.
730ഓളം എല്‍.പി സ്കൂളുകളിലായി കാല്‍ലക്ഷം കുട്ടികള്‍ ഇന്നലെ വിദ്യാലയങ്ങളില്‍ അക്ഷര മധുരം നുണയാന്‍ എത്തിയെന്നാണ് അധികൃതരുടെ പ്രാഥമിക കണക്ക്. കഴിഞ്ഞ വര്‍ഷം 22,796 കുട്ടികളാണ് ഒന്നാം ക്ളാസില്‍ ചേര്‍ന്നത്. പ്രവേശനോത്സവത്തിന്‍െറ ജില്ലാതല ഉദ്ഘാടനം ആലക്കോടിനടുത്ത തടിക്കടവ് ഗവ. ഹൈസ്കൂളില്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാതല പ്രവേശനോത്സവം സിറ്റി ദീനുല്‍ ഇസ്ലാം സഭ സ്കൂളിലും തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം കൊടുവള്ളി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടന്നു.
പഴയങ്ങാടി: ഏഴോം പഞ്ചായത്ത്തല പ്രവേശനോത്സവം നരിക്കോട് ഗവ. ന്യൂ യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.പി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. ഗിരിജാദേവി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെംബര്‍ പി.വി.കുഞ്ഞിരാമന്‍, ബി.ആര്‍.സി ട്രെയിനര്‍ പി.വി.ബീന എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.വി.സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പ്രവേശനോത്സവം തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്കൂളില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്സന്‍ റംല പക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി.പി. ഉഷ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി. ഉമ്മര്‍ പഠനകിറ്റ് വിതരണം നടത്തി. നഗരസഭ സെക്രട്ടറി ടി.ടി. മാധവന്‍ പാഠപുസ്തക വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് മലിക്കന്‍ മുസ്തഫ, കൗണ്‍സിലര്‍ കെ. അഫ്സത്ത്, ബി.ആര്‍.സികോഓഡിനേറ്റര്‍ ഗീത, സി.ആര്‍.സി കോഓഡിനേറ്റര്‍ മീര, വി.വി.വിജയന്‍, പി.എസ്.രാജു എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് മോളി എം.സെബാസ്റ്റ്യന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. പഴയങ്ങാടി ഗവ.മാപ്പിള യു.പി സ്കുളില്‍ പ്രവേശനോത്സവം മാടായി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ഹനീഫ് ഉദ്ഘാടനം ചെയതു. പി.ടി.എ വൈസ് പ്രസിഡന്‍റ് സി.കെ.റാഹിയത്ത് അധ്യക്ഷത വഹിച്ചു. വി.വിജയന്‍ മാസ്റ്റര്‍, കെ.വി. ശ്രീകല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ. ഭവാനി സ്വാഗതവും ടി.പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പഴയങ്ങാടി ടൗണില്‍ വിദ്യാര്‍ഥികളുടെ ഘോഷ യാത്ര നടന്നു.
പഴയങ്ങാടി: മാടായിപ്പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള അഫ്ദലുല്‍ ഉലമ അറബിക് കോളജില്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു യോഗ്യതയുള്ളവര്‍ക്ക് യഥാക്രമം അഫ്ദലുല്‍ ഉലമ പ്രിലിമിനറി ദ്വിവത്സര കോഴ്സ്, അഫ്ദലുല്‍ ഉലമ ബി.എ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ കിഴിലുള്ളതാണ് കോഴ്സുകള്‍. വിവിരങ്ങള്‍ക്ക്: 04972871240, 9747741535.
ചെറുപുഴ: പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം പെരിങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. തമ്പാന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. സുരേന്ദ്രന്‍, പി.ടി.എ പ്രസിഡന്‍റ് കെ.പി. മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം കാക്കേഞ്ചാല്‍ സെന്‍റ് മേരീസ് ഹൈസ്കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റോഷി ജോസ് ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം:വയക്കര ഗവ. യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍. ബിജുമോന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുനിത ജോജോ അധ്യക്ഷത വഹിച്ചു. കെ.വി. രമാവതി ടീച്ചര്‍, പി. അയൂബ്, കെ. രത്നാകരന്‍, കെ.കെ. കൃഷ്ണന്‍, പി.ടി.എ പ്രസിഡന്‍റ് സി. മനോഹരന്‍, മദര്‍ പി.ടി.എ പ്രസിഡന്‍റ് കെ. സരസ്വതി, ഇ.പി. ജയപ്രകാശ്, എം.വി. നാരായണന്‍, ഹെഡ്മാസ്റ്റര്‍ പി.വി. വിജയന്‍, കെ. വത്സല എന്നിവര്‍ സംസാരിച്ചു. പഠനോപകരണ കിറ്റ് വിതരണം, പുസ്തക പ്രകാശനം, മധുരപലഹാര വിതരണം, ഘോഷയാത്ര എന്നിവയും നടന്നു. ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏരുവേശ്ശി പഞ്ചായത്ത്തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് മാര്‍ഗരറ്റ് മാത്യു ഉദ്ഘാടനം ചെയ്തു.
ഡോ. ജോസ് കരിനാട്ട് അക്ഷരദീപം തെളിച്ചു. മാത്യുക്കുട്ടി അലക്സ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ജെ. മത്തായി, വിപിന്‍ വെമ്മേനിക്കട്ടയില്‍, പി.കെ. സുമാദേവി, അഗസ്റ്റിന്‍ മുക്കുഴി, സി.ആര്‍.സി കോ ഓഡിനേറ്റര്‍ കെ.പി. രഞ്ജിനി, ഇഗ്നേഷ്യസ്, റെജി, എ.എല്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
കോട്ടൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ചാത്തനാട്ട്, ഫാ. പോള്‍ മുണ്ടുമൂഴിക്കര, പി. കുഞ്ഞിക്കണ്ണന്‍, എം.ഒ. മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീകണ്ഠപുരം ചിന്മയ വിദ്യാലയത്തിലും പ്രവേശനോത്സവം നടന്നു.
തളിപ്പറമ്പ് പനക്കാട് ഗവ. എല്‍.പി സ്കൂളില്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. വനജ ഉദ്ഘാടനം ചെയ്തു. പഠനോപകരണ കിറ്റ് വി.സി. അരവിന്ദാക്ഷന്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.വി. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. എം. അബ്ദുല്‍സലാം സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം. ബാലകൃഷ്ണന്‍ സ്വാഗതവും വി. ഓമന നന്ദിയും പറഞ്ഞു.

പുതുതായി നിര്‍മിച്ച മാലിപ്പുറം ഉപരിതല ജലസംഭരണിക്ക് ചോര്‍ച്ച

Posted: 02 Jun 2014 11:17 PM PDT

വൈപ്പിന്‍: ദ്വീപിലെ കുടിവെള്ള ശൃംഖല വിപുലീകരണ പദ്ധതിയുടെ ഭാഗമായി ജിഡയുടെ സഹായത്തോടെ മാലിപ്പുറം ആശുപത്രിക്കു പുറകില്‍ പുതുതായി നിര്‍മിച്ച കൂറ്റന്‍ ഉപരിതല ജലസംഭരണിക്ക് ചോര്‍ച്ച കണ്ടത്തെി. ജിഡ കുടിവെള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച 13.8 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് കമീഷന്‍ ചെയ്യുന്നതിനു മുമ്പായി പരീക്ഷണാര്‍ഥം വെള്ളം പമ്പ് ചെയ്ത് നിറച്ചപ്പോള്‍ ടാങ്കിന്‍െറ മുകള്‍ ഭാഗത്താണ് ചോര്‍ച്ച കണ്ടത്തെിയത്. വെള്ളം നാലുപാടും ചോരുന്നുണ്ട്. ഇതോടെ നിര്‍മാണത്തിലെ അപാകതയും അഴിമതി നടന്നതായും ആരോപണമുയര്‍ന്നു.
ടാങ്ക് നിര്‍മിക്കുമ്പോള്‍ ഒറ്റയടിക്ക് കോണ്‍ക്രീറ്റ് ചെയ്യാന്‍പറ്റാത്ത സാഹചര്യമായതിനാല്‍ പല ഘട്ടങ്ങളായി യോജിപ്പിച്ചാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഇതിനു ജോയന്‍റുകളില്‍ വാട്ടര്‍ പ്രൂഫിങ്ങിനായി റബര്‍ ബീഡിങ് ഉപയോഗിക്കാറുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
എന്നാല്‍, ഇതൊന്നും ചെയ്യാതെ ടാങ്ക് കോണ്‍ക്രീറ്റിങ് നടത്തിയതായിരിക്കാം ചോര്‍ച്ചക്ക് ഇടവരുത്തിയതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ജോയന്‍റുകളില്‍ ചിലതിലാണ് ഇപ്പോള്‍ ചോര്‍ച്ച കണ്ടത്തെിയത്. സംഭവം വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥന്മാര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
ചോര്‍ച്ച പരിഹരിക്കാനുളള ചെപ്പടിവിദ്യകള്‍ തേടുകയാണിപ്പോഴെന്നാണ് അറിവ്. പദ്ധതിയുടെ ഭാഗമായി മുരുക്കുംപാടത്തും ഞാറക്കലും എടവനക്കാടും ഇതേ പോലെ ഉപരിതല സംഭരണി നിര്‍മിച്ചു വരുന്നുണ്ട്. എടവനക്കാട് ഒഴികെ എല്ലാ ടാങ്കുകളുടേയും നിര്‍മാണ ചുമതല ഒരേ കരാറുകാരനു തന്നെയാണ്.
കുടിനീര്‍ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ തല്‍ക്കാലം വെള്ളമത്തെിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ടാങ്കിനു ചോര്‍ച്ച കണ്ടത്തെിയിരിക്കുന്നത്.

സ്കൂളുകള്‍ നവീകരിക്കാന്‍ പദ്ധതി -മന്ത്രി

Posted: 02 Jun 2014 11:05 PM PDT

ഹരിപ്പാട്: സ്കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന് ആവുന്നത് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട് ഉപജില്ലാ സ്കൂള്‍ പ്രവേശനോത്സവത്തിന്‍െറ ഉദ്ഘാടനം നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ കെട്ടിടങ്ങളുടെ ശോച്യാവസ്ഥകള്‍ പരിഹരിക്കും. എസ്.എസ്.എയുടെ സഹായത്തോടെ നവീകരിച്ച സ്കൂള്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് മിനി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുവര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്ത ആര്‍ട്ടിസ്റ്റ് ശിവനെ കയര്‍ഫെഡ് ചെയര്‍മാന്‍ കെ.എം. രാജു ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, ശ്രീദേവി രാജന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാമ്മ, ഹെഡ്മിസ്ട്രസ് കെ.എം. രഞ്ജന, എ.ഇ.ഒ ചന്ദ്രമതി എന്നിവര്‍ സംസാരിച്ചു.
ഹരിപ്പാട് ഗവ.മലയാളം യു.പി സ്കൂള്‍ പ്രവേശനോത്സവവും സ്കൂള്‍ വാനിന്‍െറ ഉദ്ഘാടനവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് വിജയമ്മ, പി.ടി.എ പ്രസിഡന്‍റ് ഫാ. ഐസന്‍ ജോഷ്വാ, ഇന്ദിരാമ്മ എം. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
ഹരിപ്പാട് ജി.ബി.എച്ച്.എസ്.എസ് പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ബി. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സതീഷ് അറ്റുപുറം, ഹെഡ്മിസ്ട്രസ് ഉഷ എ. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
ഹരിപ്പാട് ഗവ.ഗേള്‍സ് എച്ച്.എസ്.എസിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സതീഷ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ബി. കൃഷ്ണ കുമാര്‍ കുട്ടികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ പിള്ള, എം.കെ. രവി പ്രസാദ്, കെ. പൊന്നമ്മ, ജയ വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുമാരപുരം: ഹുദാ ട്രസ്റ്റ് പബ്ളിക് സ്കൂള്‍ പ്രവേശനോത്സവം കുമാരപുരം പഞ്ചായത്ത് അംഗം രങ്കമ്മാള്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ജലാലുദ്ദീന്‍, പ്രിന്‍സിപ്പല്‍ ജയരാമന്‍, എസ്.എ. ജവാദ്, ഫാത്തിമ, ശ്രീകല, ഫര്‍ഹാന എന്നിവര്‍ സംസാരിച്ചു.
ചാരുംമൂട്: താമരക്കുളം ചത്തിയറ ഗവ.എല്‍.പി.എസില്‍ ഘോഷയാത്ര പ്രവേശനോത്സവത്തിന് മാറ്റു കൂട്ടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജമാല്‍ അധ്യക്ഷത വഹിച്ചു. ഒന്നാംക്ളാസില്‍ പ്രവേശം നേടിയ 30 കുട്ടികളെയും വേദിയിലേക്ക് ആനയിച്ചു. ഇവര്‍ക്കുള്ള പഠനകിറ്റുകള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലത പ്രസന്നന്‍, ജി. വേണു, എസ്. അമ്പിളി എന്നിവര്‍ നല്‍കി. സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ എന്‍. ഗോപിനാഥന്‍പിള്ള, ഹെഡ്മിസ്ട്രസ് സി.എം. വിമല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജു, എസ്.എസ്.എ ട്രെയ്നര്‍ സുധീര്‍ഖാന്‍, മാനേജ്മെന്‍റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ അജികുമാര്‍, മാതൃസംഗമം ചെയര്‍പേഴ്സണ്‍ ശാന്തി സുഭാഷ്, സ്റ്റാഫ് സെക്രട്ടറി നിഷാദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സദ്യയും നല്‍കി.
ചത്തിയറ വി.എച്ച്.എസ്.എസിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്‍റ് എസ്.വൈ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ.എ. രുഗ്മിണിയമ്മ, കെ.എന്‍. ഗോപാലകൃഷ്ണന്‍, ജി. വേണു, സി. അനില്‍കുമാര്‍, കെ.എന്‍. അശോക്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചുനക്കര വടക്ക് എസ്.എസ്. യു.പി.എസിലെ പ്രവേശനോത്സവം സ്കൂള്‍ മാനേജര്‍ പി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അലക്സാണ്ടര്‍ മാത്യു അധ്യക്ഷത വഹിച്ചു. ചുനക്കര വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം ചുനക്കര പഞ്ചായത്ത് പ്രസിഡന്‍റ് ബി. ബിനു നിര്‍വഹിച്ചു.
നവീകരിച്ച കെട്ടിടം ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തമ്പിമേട്ടുതറ അധ്യക്ഷത വഹിച്ചു.
നൂറനാട് സി.ബി.എം എച്ച്.എസ്.എസിലെ പ്രവേശനോത്സവത്തില്‍ പി.ടി.എ പ്രസിഡന്‍റ് എസ്. സജി അധ്യക്ഷത വഹിച്ചു.

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

Posted: 02 Jun 2014 11:01 PM PDT

Image: 

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. അതേസമയം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) അര ശതമാനം കുറച്ച് 22.5 ശതമാനമാക്കി. ഇത്  ബാങ്കുകള്‍ക്ക് കൂടുതല്‍ വായ്പ നല്‍കാനും സമ്പദ്ഘടനയില്‍ പണലഭ്യത കുട്ടാനും സഹായിക്കും.  സര്‍ക്കാര്‍ കടപ്പത്രങ്ങളിലും മറ്റും ബാങ്കുകള്‍ നടത്തേണ്ട നിക്ഷേപ അനുപാതമാണ് എസ്.എല്‍.ആര്‍.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന  റിപോ നിരക്ക്  എട്ടു ശതമാനവും, വാണിജ്യ ബാങ്കുകളില്‍ നിന്ന് ആര്‍.ബി.ഐ വായ്പ വാങ്ങുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്സ് റിപോ ഏഴു ശതമാനവും, കരുതല്‍ ധനാനുപാതം നാലു ശതമാനമാക്കിയും നിലനിര്‍ത്തി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനു ശേഷമുള്ള ആദ്യ നയ അവലോകനമാണ് ഇന്ന് നടന്നത്. സാമ്പത്തികവളര്‍ച്ച  ദുര്‍ബലമായ സാഹചര്യത്തില്‍ പണപ്പെരുപ്പം കുറക്കുന്നതിനാണ് റിസര്‍വ് ബാങ്ക് മുന്‍ഗണന നല്‍കിയത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP