സ്വാഗതം
WELCOME

News Update..

Wednesday, June 11, 2014

ഓപ്പറേഷന്‍ കുബേര തുടരും -ചെന്നിത്തല Madhyamam News Feeds

ഓപ്പറേഷന്‍ കുബേര തുടരും -ചെന്നിത്തല Madhyamam News Feeds

Link to

ഓപ്പറേഷന്‍ കുബേര തുടരും -ചെന്നിത്തല

Posted: 11 Jun 2014 12:47 AM PDT

Image: 

തിരുവനന്തപുരം: ബ്ളേഡ് മാഫിയക്കെതിരായ ഓപ്പറേഷന്‍ കുബേര  തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ക്ക് അനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

പതിനായിരത്തിലധികം പരാതികള്‍ ലഭിച്ചതിന്‍െറ ഭാഗമായി 1473 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 773 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. പലസ്ഥലങ്ങളില്‍ നിന്നായി ബ്ളാങ്ക് ചെക്കുകള്‍, മുദ്രപത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണ വിധേയരായ പൊലീസുകാര്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പസുകളെ ലഹരി മുക്തമാക്കുന്നതിന്‍െറ ഭാഗമായി നടപ്പാക്കുന്ന ക്ളീന്‍ ക്യാമ്പസ് സേവ് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി 6855 റെയ്ഡുകള്‍ നടത്തിയെന്നും ഇനിയും റെയ്ഡുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

തിക്കിത്തിരക്കി ആദ്യദിനം, ഓട്ടോ-ടാക്സിക്കാര്‍ക്ക് പ്രതിഷേധം

Posted: 10 Jun 2014 11:52 PM PDT

തൃശൂര്‍: നഗരത്തില്‍ പാട്ടുരായ്ക്കല്‍, അശ്വിനി ജങ്ഷനുകളിലെ തിരിക്കൊഴിവാക്കാനായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തിന്‍െറ ആദ്യദിനം കുരുക്കും ആശയക്കുഴപ്പവും.
എല്ലാ ജങ്ഷനുകളിലും രണ്ട് പൊലീസുകാരെ നിര്‍ത്തിയെങ്കിലും ആശയക്കുഴപ്പം കുരുക്കിനു കാരണമായി. പാട്ടുരായ്ക്കല്‍ ജങ്ഷനിലെയും പൂങ്കുന്നം പാലത്തിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു പ്രധാനമായും പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഷ്കാരം. എന്നാല്‍, ഇത് പാട്ടുരായ്ക്കല്‍ ജങ്ഷനെ കൂടുതല്‍ കുരുക്കിലാക്കി.
അശ്വിനി ജങ്ഷനില്‍ ഗതാഗതം സുഗമമായിരുന്നു. കോവിലകത്തുംപാടത്തേക്കുള്ള റോഡ് വണ്‍വേയാക്കിയതോടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള മുഴുവന്‍ വാഹനങ്ങളും പാട്ടുരായ്ക്കല്‍ ജങ്ഷനിലെത്തി. ഇത് ജങ്ഷന് ഉള്‍ക്കൊള്ളാവുന്നതിലും അധികമായി വാഹനങ്ങളെത്തുന്നതിന് കാരണമായി. തിരക്ക് അധികമില്ലാത്ത ഷൊര്‍ണൂര്‍ റോഡിലും കോവിലകത്തുംപാടം റോഡിലും ചൊവ്വാഴ്ച തിരക്കനുഭവപ്പെട്ടു.
രാമനിലയത്തിന് ചുറ്റും വണ്‍വേയാക്കിയത് തിരക്കൊഴിവാക്കുന്നതിന് കാരണമായതായാണ് വിലയിരുത്തല്‍.
ഓട്ടോ-ടാക്സി സംഘടനകളുമായി ആലോചിക്കാതെയുള്ള പരിഷ്കാരം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്കിനേക്കാളുപരി യാത്രക്കാര്‍ക്കും ഓട്ടോ ടാക്സികള്‍ക്കും ഗുണകരമായ രീതിയിലല്ല പരിഷ്കാരമെന്നാണ് വിമര്‍ശം. വണ്‍വേയാക്കിയതോടെ പാട്ടുരായ്ക്കല്‍ ജങ്ഷനില്‍ നിന്നും അശ്വിനി ജങ്ഷന്‍വരെയെത്തേണ്ട ദൂരം പെരിങ്ങാവ് വരെപോയി കറങ്ങി വേണം എത്താന്‍. മിനിമം ചാര്‍ജ് (15രൂപ) മാത്രമായിരുന്നു നേരത്തെ ഓട്ടോക്കൂലി.
എന്നാല്‍, വണ്‍വേയാക്കിയതോടെ ചാര്‍ജും സമയവും വര്‍ധിച്ചു. പൂങ്കുന്നം ഭാഗത്തുനിന്നും പാട്ടുരായ്ക്കല്‍ ജങ്ഷനിലേക്കെത്തി ഷൊര്‍ണൂര്‍ റോഡ് വഴി നഗരത്തിലേക്കു പോകേണ്ട വാഹനങ്ങള്‍ ചക്കാമുക്ക് ജങ്ഷനില്‍ നിന്നും തിരിഞ്ഞ് റെയില്‍വേ ലൈന്‍ വഴി തിരുവമ്പാടി റോഡ് വഴി തിരിച്ചുവിട്ടതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അതേസമയം, പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്കാരം നടപ്പാക്കിയതെന്നും ചില സ്ഥലങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചു മാത്രമേ പരിഷ്കരണം നടപ്പാക്കൂവെന്നും എ.സി.പി സി.എസ്. ഷാഹുല്‍ ഹമീദ് അറിയിച്ചു.
നഗരത്തില്‍ നടപ്പാക്കിയ പരിഷ്കരണം ഗുണകരമായതായി ട്രാഫിക് എസ്.ഐ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജങ്ഷനുകളില്‍ എവിടെയും കുരുക്കുണ്ടായില്ല എന്നതാണ് പുതിയ രീതിയുടെ ഗുണമെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയതോതില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. പുതിയ സംവിധാനം പെട്ടെന്നു മനസ്സിലാക്കാത്തതു കൊണ്ടാണ് ചെറിയ തോതില്‍ ഗതാഗതക്കുരുക്കുണ്ടായത്. ഇതിന് ഒരാഴ്ചക്കകം പരിഹാരമാകും. പരിഷ്കാരത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചോളം പൊലീസുകാരെയാണ് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്.

‘തലയെണ്ണല്‍’ പൂര്‍ത്തിയായി; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്

Posted: 10 Jun 2014 11:41 PM PDT

പാലക്കാട്: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തലയെണ്ണല്‍ പൂര്‍ത്തീകരിച്ചതോടെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 1270ഓളം അധ്യാപകര്‍ പുറത്താവാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തെ തലയെണ്ണലനുസരിച്ച് ഇപ്പോള്‍ തന്നെ എയ്ഡഡ് മേഖലയില്‍ 685 പേരും സര്‍ക്കാര്‍ മേഖലയില്‍ 387 പേരും അധ്യാപക ബാങ്കിലേക്ക് മാറും. ഈ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ പുതിയ കണക്ക് കൂടിയാവുന്നതോടെ ഇരുനൂറോളം പേര്‍ കൂടി പുറത്താവും.
ഇവര്‍ക്ക് ജൂലൈ മാസം മുതല്‍ ശമ്പളം ലഭിക്കാനിടയില്ല.
വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറക്കുന്നതിനായി മേയ് 23ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ഇവരുടെ ശമ്പളം അടുത്ത പോസ്റ്റിങ് ലഭിക്കുമ്പോള്‍ മാത്രമേ നല്‍കാന്‍ വകുപ്പുള്ളൂ. ഇത് മറികടന്ന് ശമ്പളം നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്ക് കഴിയില്ല. ജില്ലയില്‍ ഇത്തവണ 6,600നും 7000ത്തിനുമിടയില്‍ കുട്ടികള്‍ കുറഞ്ഞിട്ടുണ്ട്. എയ്ഡഡ് മേഖലയിലാണ് കൂടുതല്‍ കുട്ടികള്‍ കുറവുള്ളത്.
ഇത്തവണ ജില്ലയില്‍ ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയത് 28,353 പേര്‍. ഇതില്‍ 14,103 പേര്‍ ആണ്‍കുട്ടികളും 14,250 പെണ്‍കുട്ടികളുമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഒന്നാം ക്ളാസില്‍ 403 കുട്ടികള്‍ കൂടുതലായി ചേര്‍ന്നിട്ടുണ്ട്. 2013ല്‍ 27,942 പേരാണ് ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയിരുന്നത്.
ജില്ലയില്‍ 1004 സ്കൂളുകളിലെ ഒന്നാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ 3,57,949 കുട്ടികളാണുള്ളത്. ഇതില്‍ 1,80,760 ആണ്‍കുട്ടികളും 1,77,189 പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ വര്‍ഷം 3,64,946 കുട്ടികളുണ്ടായിരുന്നു. ഇത്തവണ 6,997 കുട്ടികള്‍ കുറഞ്ഞു.
കുട്ടികളുടെ കുറവ് അധ്യാപക തസ്തികയെ ബാധിക്കും. വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറച്ചില്ലെങ്കില്‍ സീനിയോറിറ്റി കുറഞ്ഞവര്‍ക്ക് പുറത്തുപോവേണ്ടി വരും. ഇവര്‍ക്ക് റിട്ടയര്‍മെന്‍റ് ചെയ്യുന്ന ഒഴിവിലോ, കൂടുതല്‍ ഡിവിഷനുകള്‍ ഉണ്ടാവുമ്പോഴോ മാത്രമേ ജോലി ലഭിക്കുകയുള്ളൂ.
അധ്യാപകര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ ജൂണ്‍ 12ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കരസേനാ മേധാവിയെ മാറ്റില്ല - അരുണ്‍ ജെയ്റ്റ് ലി

Posted: 10 Jun 2014 11:36 PM PDT

Image: 

ന്യുഡല്‍ഹി:  കരസേനാ മേധാവിയെ മാറ്റില്ളെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി രാജ്യസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ളെന്നും ദര്‍ബീര്‍ സിങ് തന്നെയായിരിക്കും കരസേനാമേധാവിയെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. പ്രതിരോധ വകുപ്പില്‍ രാഷ്ട്രീയം കലര്‍ത്തില്ളെന്നും ജെയ്റ്റ്ലി തുറന്നടിച്ചു.

പുതിയ കരസേനാ മേധാവി ലഫ്.ജനറല്‍ ദല്‍ബീര്‍ സിങിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി.കെ സിങ് രംഗത്തത്തെിയിരുന്നു. നിരപരാധികളെ കൊന്നൊടുക്കുകയും കൊള്ളയടിക്കുകയും ചെയ്ത സൈനിക യൂണിറ്റിന്‍െറ സംരക്ഷകനാണ് പുതിയ കരസേനാ മേധാവിയെന്നും അദ്ദഹേത്തെ എന്തിനാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദഹേം ട്വിറ്ററില്‍ കുറിച്ചു. വി.കെ സിങ് കരസേനാ മേധാവിയായിരിക്കെ ദല്‍ബീര്‍ സിങ് സുഹാഗക്കെതിരെയെടുത്ത അച്ചടക്ക നടപടി തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.

 

ബാറുകള്‍ അടച്ചു പൂട്ടിയെങ്കിലും മദ്യഉപഭോഗം കുറഞ്ഞില്ല -കെ. ബാബു

Posted: 10 Jun 2014 11:33 PM PDT

Image: 

തിരുവനന്തപുരം: നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചു പൂട്ടിയെങ്കിലും കേരളത്തില്‍ മദ്യഉപഭോഗം കുറഞ്ഞില്ളെന്ന് എക്സൈസ് മന്ത്രി കെ.ബാബു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിറ്റതിലും ഏഴ് ലക്ഷം ലിറ്റര്‍ മദ്യത്തിന്‍െറ അധിക വില്‍പനയാണ് ഈ മാസത്തിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 200 കോടിയോളം രൂപയുടെ അധികവരുമാനമാണ് ഇക്കാലയളവില്‍ ബിവറേജസ് കോര്‍പ്പറേഷന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യാത്തര വേളയില്‍ മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അനാഥാലയ വിവാദങ്ങള്‍ക്കിടെ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി 14ന്

Posted: 10 Jun 2014 11:26 PM PDT

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള ദേശീയ -സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനും പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫിനുണ്ടായ വോട്ടുചോര്‍ച്ചയും മറ്റും ചര്‍ച്ച ചെയ്യാനായി ജൂണ്‍ 14ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി മലപ്പുറം ലീഗ്ഹൗസില്‍ ചേരും.
രാവിലെ പത്തിന് ആരംഭിക്കുന്ന യോഗം നേരത്തേ കോഴിക്കോട് നടന്ന യോഗത്തിന്‍െറ തുടര്‍ച്ചയാണെന്നും അന്ന് മുഴുമിപ്പിക്കാതിരുന്ന ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു.
അനാഥാലയങ്ങളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് മുന്നണിയിലെ ചില നേതാക്കളടക്കം നടത്തുന്ന പ്രചരണത്തിന്‍െറയും കേസന്വേഷണങ്ങളുടെയും സാഹചര്യത്തിലാണ് സമിതി ചേരുന്നത്. പ്രശ്നം അനാഥാലയങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളിലേക്ക് തിരിച്ചുവിടുന്നതിനെ ക്കുറിച്ചും ഇതിനു പിന്നിലുള്ള ശക്തികളെക്കുറിച്ചും ചര്‍ച്ചയുണ്ടാകും.
അന്യസംസ്ഥാന വിദ്യാര്‍ഥികളെ കേരളത്തിലെ അനാഥാലയത്തിലേക്ക് കൊണ്ടുവന്നത് മനുഷ്യക്കടത്തുതന്നെയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരായ ഈ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞിട്ടുണ്ട്.
എന്നാല്‍, പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതും കോണ്‍ഗ്രസിന്‍െറ ചില പ്രാദേശിക ഘടകങ്ങള്‍ പരസ്യമായി യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചതും ചര്‍ച്ചയാവും.
കോട്ടക്കലടക്കമുള്ള നിയമസഭ മണ്ഡലങ്ങളില്‍ വോട്ടു ചോര്‍ന്നതിന് പിന്നില്‍ ചില മുസ്ലിം ലീഗുകാര്‍ തന്നെയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം കുറച്ചുകൂടി ഗൗരവത്തില്‍ കാണാനും ചര്‍ച്ചചെയ്യാനും നേതൃത്വം തയാറാകും. പ്ളസ് ടു പ്രശ്നത്തില്‍ തീരുമാനമാകാത്തതു സംബന്ധിച്ചും ചര്‍ച്ചകളുമുണ്ടാകുമെന്നാണ് സൂചന.

മഴ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു

Posted: 10 Jun 2014 11:15 PM PDT

തൊടുപുഴ: മഴ ആരംഭിച്ചതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. കഴിഞ്ഞ വര്‍ഷം മേയ് 31വരെ 34307 പേര്‍ക്ക് വൈറല്‍പനി ബാധിച്ചപ്പോള്‍ ഇത്തവണ ജൂണ്‍ ഒമ്പതുവരെ 30239 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകര്‍ച്ചപ്പനിക്ക് നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും മഴ ശക്തിപ്രാപിക്കുന്നതോടെ പനിപടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതായി ആശങ്കയുണ്ട്. എന്നാല്‍, ആശങ്കക്ക് അടിസ്ഥാനമില്ലെന്നും പ്രതിരോധ നടപടി ആരംഭിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
2013 ല്‍ 166 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ 2014 ജൂണ്‍ ഒമ്പതുവരെ 21 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇവരില്‍ രണ്ടുപേര്‍ക്ക് പനി സ്ഥിരീകരിച്ചു. എലിപ്പനി 12 പേര്‍ക്ക് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജനുവരിയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. 2013 ല്‍ 59 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചപ്പോള്‍ ഇത്തവണ ജൂണ്‍ വരെ കണക്കുകളില്‍ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മേയില്‍ മഞ്ഞപ്പിത്തം ബാധിച്ച് കട്ടപ്പനയില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു.എലിപ്പനി 12 പേരില്‍ കണ്ടെത്തിയതില്‍ ഒരാള്‍ക്ക് മാത്രമാണ് സ്ഥിരീകരിച്ചത്. ജനുവരിയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ജില്ലയില്‍ ജൂണ്‍ വരെ 28 പേര്‍ക്ക് ടൈഫോയ്ഡും 1146 പേര്‍ക്ക് ചിക്കന്‍പോക്സും കണ്ടെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ചിക്കന്‍പോക്സ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു.
മഴക്കാല രോഗങ്ങള്‍ തലയുയര്‍ത്തിയതോടെ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജില്ല-ബ്ളോക്-വാര്‍ഡ് തലങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് അധികൃതര്‍ ബോധവത്കരിക്കുന്ന നടപടി പൂര്‍ത്തിയായിവരുന്നതായി ഡെപ്യൂട്ടി ഡി.എം.ഒ സുരേഷ് പറഞ്ഞു. തോട്ടം മേഖല, ആദിവാസി മേഖല എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ ശുചീകരണ ക്ളാസുകള്‍ സംഘടിപ്പിച്ചു. കൊതുക് നശീകരണത്തിന്‍െറ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും സ്കൂളുകളില്‍ വെള്ളിയാഴ്ചയും വീടുകളില്‍ തിങ്കളാഴ്ചയും ശുചീകരണ ദിനം ആചരിക്കാന്‍ നിര്‍ദേശം നല്‍കും.മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലെ സംഘം ഹോട്ടലുകള്‍, ബേക്കറികള്‍, കോഴിഫാം, അഴുക്കുചാലുകള്‍ എന്നിവിടങ്ങളില്‍ ദിനേനയുള്ള പരിശോധന തുടരുകയാണ്. ഇതുവരെ 780 ഓളം ഹോട്ടലുകളില്‍ പരിശോധന നടത്തി. ഇതില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി.
പഞ്ചായത്ത് തലത്തില്‍ കുടിവെള്ളസ്രോതസ്സുകളില്‍ ക്ളോറിനേഷന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സ്കൂളുകളിലെ കുടിവെള്ളം പരിശോധിക്കാന്‍ സജ്ജീകരണവും നടപ്പാക്കുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ പറഞ്ഞു.

12 പേര്‍ക്ക് ഡെങ്കിപ്പനി;പനിക്കിടക്കയിലേക്ക് കോട്ടയം

Posted: 10 Jun 2014 11:05 PM PDT

കോട്ടയം: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ചൊവ്വാഴ്ച മാത്രം പനി ബാധിച്ച് 416 പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സതേടിയത്.
സ്വകാര്യ ആശുപത്രികളിലും നിരവധിപേരെത്തി. പാമ്പാടി, അതിരമ്പുഴ, കുമരകം എന്നിവിടങ്ങളിലായി മൂന്നുപേര്‍ക്ക് ചിക്കന്‍പോക്സും ബാധിച്ചിട്ടുണ്ട്. 12 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു.
ചങ്ങനാശേരിയില്‍ മൂന്നുപേരാണ് ഡെങ്കിപ്പനിക്ക് ചികില്‍സതേടിയത്. ജില്ലയുടെ പല ഭാഗങ്ങളിലും മഞ്ഞപ്പിത്തവും കണ്ടെത്തി. ചൊവ്വാഴ്ച പനച്ചിക്കാട് ഒരാള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പനിക്ക് തിങ്കളാഴ്ച 389 പേരാണ് ചികില്‍സ തേടിയത്. കഴിഞ്ഞദിവസങ്ങളിലായി 20ലധികം പേര്‍ ഡെങ്കിപ്പനിയെന്ന സംശയത്തില്‍ ചികില്‍സ തേടിയിരുന്നു.
പകര്‍ച്ചപ്പനി ജില്ലയില്‍ പടര്‍ന്നുപിടിക്കുകയാണ്. കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, ചങ്ങനാശേരി, കുമരകം, എരുമേലി, മുണ്ടക്കയം, ഉഴവൂര്‍ ഭാഗങ്ങളില്‍ ഒട്ടേറെപ്പേര്‍ പനി ബാധിതരായി. ജില്ലാ- താലൂക്ക് ആശുപത്രികളില്‍ നൂറുകണക്കിന് രോഗികളാണ് രാവിലെ മുതല്‍ പനിക്ക് ചികില്‍സ തേടി കാത്തുനില്‍ക്കുന്നത്.
പൊടുന്നനെയാണ് പനി ബാധിക്കുന്നതെന്ന് രോഗികള്‍ പറയുന്നു.
ഡോക്ടറെ കാണാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുന്ന സംഭവങ്ങളും പതിവാണ്.
മെഡിക്കല്‍ കോളജിലും നിരവധിപേര്‍ എത്തുന്നുണ്ട്. ചില ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കി. മഴ തുടങ്ങിയതോടെ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്.
കോട്ടയം, വൈക്കം താലൂക്കുകളില്‍ എലിപ്പനി ഭീഷണിയും നിലനില്‍ക്കുന്നു. പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മതിയായ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
എലിപ്പനി സാധ്യതയുള്ളതിനാല്‍ പാടശേഖരങ്ങളിലും മറ്റും ജോലിക്കിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ ്അധികൃതര്‍ അറിയിച്ചു. വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് ഭക്ഷണം ഒഴിവാക്കണം. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്, മലിനജലത്തിലൂടെ നടക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും അവര്‍ നല്‍കുന്നു.
ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ശുചീകരണപ്രവര്‍ത്തനങ്ങളും ക്ളോറിനേഷനും നടന്നുവരികയാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കാസര്‍കോട് മെഡിക്കല്‍ കോളജിന് നബാര്‍ഡ് ഫണ്ട് ലഭ്യമാക്കും –മന്ത്രി

Posted: 10 Jun 2014 10:57 PM PDT

കാസര്‍കോട്: ബദിയടുക്ക ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് നബാര്‍ഡില്‍നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 നവംബര്‍ 30നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജിന് ശിലാസ്ഥാപനം നടത്തിയത്. 2012-13 ലെ ബജറ്റില്‍ 625 ലക്ഷം രൂപയും 2013-14 ബജറ്റില്‍ 250 ലക്ഷം രൂപയും 2014-15ലെ ബജറ്റില്‍ 250 ലക്ഷം രൂപയുമായി ആകെ 1125 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 99,75,877 രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പ്രോജക്ട് കണ്‍സള്‍ട്ടന്‍റായ കിറ്റ്കോക്ക് 19,95,000 രൂപ അഡ്വാന്‍സ് തുകയായി അനുവദിച്ചു. ഈ തുക പ്രോജക്ട് പ്രദേശത്തെ ഇന്‍േറണല്‍ റോഡുകള്‍ക്കും പ്രദേശത്തെ ജല ലഭ്യതക്കും വേണ്ടി വിനിയോഗിച്ചു. 2014-15 സാമ്പത്തിക വര്‍ഷം മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ 2.5 കോടി രൂപയുടെ വിനിയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. തുക മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സ്പെഷല്‍ ടി.എസ്.ബി അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്ന മുറക്ക് സ്പെഷല്‍ ഓഫിസര്‍ ആവശ്യപ്പെടുന്ന പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡമനുസരിച്ച് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് 300 കിടക്കകളോടുകൂടിയ പ്രവര്‍ത്തനക്ഷമമായ ആശുപത്രി ആവശ്യമാണ്. മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയത്.

108 ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരെ രാജസ്ഥാനില്‍ കേസ്

Posted: 10 Jun 2014 10:53 PM PDT

Image: 
Subtitle: 
അശോക് ഗെഹ്ലോട്ടും, സച്ചിന്‍ പൈലറ്റും, കാര്‍ത്തി ചിദംബരവും പ്രതിപ്പട്ടിയില്‍

ജയ്പൂര്‍: ദേശീയ ആരോഗ്യ മിഷന്‍റെ കീഴില്‍ 108 ആംബുലന്‍സുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിമാരും അടക്കം നിരവധി പേര്‍ക്കെതിരെ കേസ്. രാജസ്ഥാന്‍ പൊലീസ് ആണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്,ആരോഗ്യ മന്ത്രിയായിരുന്ന എ.എ.ഖാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്, മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മത്തേര്‍ തുടങ്ങിയവരാണ് ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രമുഖര്‍. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

വയലാര്‍ രവിയുടെ മകന്‍ എം.ഡിയായ ‘സ്വിഗിത്സ ഹെല്‍ത്ത്കെയര്‍’ എന്ന കമ്പനി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാലത്ത് രാജസ്ഥാന്‍,ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഉടനീളം 108 ആംബുലന്‍സിന്‍റെ ടെന്‍ഡറുകള്‍ എടുത്തിരുന്നു. എന്നാല്‍, ആംബുലന്‍സിന്‍റെ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ ആരോഗ്യവകുപ്പ് കണ്ടത്തെി. 

രാജസ്ഥാനില്‍ മാത്രം ഏകദേശം 2.56 കോടിയുടെ നഷ്ടം കമ്പനി സര്‍ക്കാറിനുണ്ടാക്കിയെന്നാണ് കണ്ടത്തെിയിരിക്കുന്നത്. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് കോണ്‍ഗ്രസ് സ്വിഗിത്സ ഹെല്‍ത്ത് കെയറിന് ടെന്‍ഡര്‍ നേടിക്കൊടുക്കുകയായിരുവെന്നും സച്ചിന്‍ പൈലറ്റും ചിദംബരവും കമ്പനിയുടെ ഡയറക്ടര്‍മാരായി ഇരുന്നുവെന്നത് ഇതിന്‍റെ തെളിവാണെന്നും ബി.ജെ.പി ആരോപിച്ചു. 

ജയ്പൂര്‍ മുന്‍ മേയര്‍ പങ്കജ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എടുത്തത്. രാജസ്ഥാന്‍ പൊലീസിലെ ക്രൈംബ്രാഞ്ച്-ക്രിമിനല്‍ കുറ്റാന്വേഷക ടീം ആയ സി.ബി-സി.ഐ.ഡി  ആണ് അഴിമതി കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP