സ്വാഗതം
WELCOME

News Update..

Wednesday, June 25, 2014

സുവാറസ് എതിര്‍ കളിക്കാരനെ കടിച്ച സംഭവം ഫിഫ അന്വേഷിക്കുന്നു Madhyamam News Feeds

സുവാറസ് എതിര്‍ കളിക്കാരനെ കടിച്ച സംഭവം ഫിഫ അന്വേഷിക്കുന്നു Madhyamam News Feeds

Link to

സുവാറസ് എതിര്‍ കളിക്കാരനെ കടിച്ച സംഭവം ഫിഫ അന്വേഷിക്കുന്നു

Posted: 25 Jun 2014 12:13 AM PDT

Image: 

ബ്രസീലിയ: ലോകകപ്പ് മത്സരത്തിനിടെ ഉറുഗ്വായ് താരം ലൂയി സുവാറസ് എതിര്‍ കളിക്കാരനെ കടിച്ചത് ഫിഫ അന്വേഷിക്കുന്നു. ഇറ്റാലിയന്‍ പ്രതിരോധ താരം ഗിയോര്‍ജിയോ  ചെല്ലിനിയെയാണ് സുവാറസ് മത്സരത്തിനിടെ കടിച്ചത്. എന്നാല്‍ ഇതിനെതിരെ റഫറി നടപടിയൊന്നും എടുത്തിരുന്നില്ല.  

ഫിഫ നടപടിയെടുക്കുകയാണെങ്കില്‍ പരമാവധി 24 മത്സരങ്ങളില്‍ നിന്നോ രണ്ട് വര്‍ഷമോ സുവാറസിന് വിലക്ക് ലഭിച്ചേക്കും. പരുക്കന്‍ അടവുകള്‍ ഏറെക്കണ്ട മത്സരമായിരുന്നു ഇറ്റലിയും ഉറുഗ്വായും തമ്മില്‍ നടന്നത്. മത്സരത്തില്‍ ഉറുഗ്വായ് ഒരു ഗോളിന് ജയിച്ചിരുന്നു.

ഏഷണിയുണ്ടാക്കുന്നവനാണ് സുവാറസെന്ന് മത്സരശേഷം ചെല്ലിനി വിശേഷിപ്പിച്ചിരുന്നു. വീഡിയോ തെളിവാക്കി ഫിഫ നടപടിയെടുക്കുമോ എന്നറിയാന്‍ കൗതുകമുണ്ടെന്നും ചെല്ലിനി പറഞ്ഞു. കടിച്ചതിന് ശേഷം തനിക്ക് ചെല്ലിനിയുടെ മുട്ടിന്‍ കൈകൊണ്ട് കുത്തേറ്റു എന്ന മട്ടില്‍ വായ പൊത്തി സുവാറസ് മൈതാനത്ത് കിടന്നിരുന്നു.
 

ജില്ലാ ഭരണകൂടത്തിനും പൊലീസിനും രൂക്ഷവിമര്‍ശം

Posted: 24 Jun 2014 11:58 PM PDT

തൃശൂര്‍: പാട്ടുരായ്ക്കലില്‍ പൊലീസ് നടപ്പാക്കിയ വണ്‍വേ ട്രാഫിക് പരിഷ്കാരത്തിനെതിരെ കടുത്ത പ്രതിഷേധം. പൊലീസിന്‍െറ ഏകപക്ഷീയ ട്രാഫിക് പരിഷ്കാരം പിന്‍വലിക്കണമെന്ന് മേയര്‍ രാജന്‍ ജെ.പല്ലന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ജില്ലാ ഭരണകൂടത്തിന്‍െറയും പൊലീസിന്‍െറയും നടപടികള്‍ക്കെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശമുണ്ടായി. കൗണ്‍സിലര്‍മാര്‍, പ്രദേശവാസികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് തൊഴിലാളി പ്രതിനിധികള്‍, റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. പൂങ്കുന്നം-പാട്ടുരായ്ക്കല്‍-പെരിങ്ങാവ് ജങ്ഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്‍െറ ഭാഗമായായിരുന്നു പൊലീസ് പാട്ടുരായ്ക്കല്‍-പെരിങ്ങാവ് ജങ്ഷനുകളില്‍ വണ്‍വേ ഏര്‍പ്പെടുത്തി ട്രാഫിക് പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. കലക്ടര്‍ അടക്കമുള്ളവര്‍ പിന്നീട് സ്ഥലം സന്ദര്‍ശിക്കുകയും നഗരഗതാഗതം സംബന്ധിച്ച യോഗത്തില്‍ പൊലീസിന്‍െറ പരീക്ഷണ പരിഷ്കാരം നടപ്പാക്കാനും തീരുമാനമെടുക്കുകയായിരുന്നു.
എന്നാല്‍ പാട്ടുരായ്ക്കല്‍-പെരിങ്ങാവ് ജങ്ഷനിലെ ട്രാഫിക് പരിഷ്കാരം പ്രദേശവാസികളുടേയും ഓട്ടോ- ടാക്സി തൊഴിലാളികളുടേയും എതിര്‍പ്പുയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു മേയര്‍ ചൊവ്വാഴ്ച യോഗം വിളിച്ചു ചേര്‍ത്തത്. വണ്‍വേ പരിഷ്കാരം കോര്‍പറേഷനെയോ മേയറെയോ അറിയിച്ചിരുന്നില്ലെന്നും നടപ്പാക്കിയതിന് ശേഷം അറിയിക്കുകയാണ് ചെയ്തതെന്നും മേയര്‍ യോഗത്തില്‍ അറിയിച്ചു. നേരത്തെ സ്വരാജ് റൗണ്ടില്‍ പാര്‍ക്കിങ് നടപ്പാക്കിയതിലെ വിജയം ഇതിലുണ്ടാവുമോയെന്ന് പരിശോധിക്കാനായി വെച്ചതാണെന്നും മേയര്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച തൃശൂര്‍ നഗരവികസന അതോറിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ വണ്‍വേ സമ്പദ്രായവും ട്രാഫിക് പരിഷ്കാരവും അശാസ്ത്രീയമാണെന്ന് തുറന്നടിച്ചു.
പൊലീസിന്‍േറത് ഏകപക്ഷീയ നടപടിയാണെന്നും വണ്‍വേ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. നാലുവരി പാതയെ ഒറ്റവരിയാക്കിയുള്ള പൊലീസിന്‍െറ പരിഷ്കാരം ലോകത്ത് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ അഭിപ്രായം. തിരക്ക് ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടപരമ്പരയാണ് ഇവിടെയുണ്ടാകുന്നതെന്നും കുറ്റപ്പെടുത്തലുണ്ടായി. കൗണ്‍സിലര്‍മാരായ സ്മിനി ഷിജോ, വൈദേഹി, കെ.ഗിരീഷ്കുമാര്‍ എന്നിവരും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേല്‍, സി.പി.എം പ്രതിനിധി ഉണ്ണികൃഷ്ണന്‍, ബി.ജെ.പി പ്രതിനിധി രവികുമാര്‍ തിരുവമ്പാടി, എന്‍.സി.പി നേതാവ് എം.ഗിരീശന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രഫ.എം.മാധവന്‍കുട്ടി, വ്യാപാരി വ്യവസായി ഏകോപനസമിതി- സമിതി, ഡി.വൈ.എഫ്.ഐ, വിവിധ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും ഏകകണ്ഠമായി വണ്‍വേ പിന്‍വലിക്കണമെന്ന് അഭിപ്രായപ്പെട്ടു. പാട്ടുരായ്ക്കല്‍, അശ്വിനി ജങ്ഷനുകളിലെ ട്രാഫിക് ഐലന്‍റിന്‍െറ വട്ടം കുറച്ചും പാട്ടുരായ്ക്കലിലേക്ക് എത്തുന്ന പൂങ്കുന്നം മേല്‍പാലത്തിന്‍െറ അവസാന കൈവരികളുടെ നീളം കുറച്ചും ഡിവൈഡറുകള്‍ മാറ്റി സ്ഥാപിച്ചും തിരക്ക് നിയന്ത്രിക്കാനാവുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ നിര്‍ദേശം വെച്ചു. കോര്‍പറേഷന്‍െറ അധീനതയിലുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ് വീതി കൂട്ടിയും നടപ്പാതകളെ ഫലപ്രദമാക്കുന്നതിനും യോഗത്തില്‍ നിര്‍ദേശങ്ങളുണ്ടായി.
നാറ്റ്പാക്, മറ്റ് ഏജന്‍സികള്‍, വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിയോ ഇവരുടെ സഹായം തേടിയോ പ്രശ്നപരിഹാരത്തിന് പദ്ധതി തയാറാക്കണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായവും നിലവിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പാട്ടുരായ്ക്കലിലും പെരിങ്ങാവിലും ഏര്‍പ്പെടുത്തിയ വണ്‍വേ പിന്‍വലിക്കാന്‍ ആവശ്യപ്പെടാനാണ് യോഗത്തില്‍ തത്വത്തില്‍ ധാരണയായത്. കലക്ടര്‍ക്കും പൊലീസിനും മേയര്‍ യോഗത്തിലുണ്ടായ അഭിപ്രായവും നിര്‍ദേശങ്ങളും അറിയിക്കും.

കെ.എസ്.ആര്‍.ടി.സി ബസിനുപിന്നില്‍ സ്വകാര്യബസിടിച്ച് 20 പേര്‍ക്ക് പരിക്ക്

Posted: 24 Jun 2014 11:54 PM PDT

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസിനുപിന്നില്‍ സ്വകാര്യബസിടിച്ച് 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.50ന് കോട്ടയം താന്നിക്കല്‍പടിക്ക് സമീപമാണ് അപകടം.
കുമളിയില്‍നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.സി.ടി ലിമിറ്റഡ് സ്റ്റോപ് ബസും പമ്പാവാലിയില്‍നിന്ന് കോട്ടയത്തേക്ക് വന്ന 'ലക്ഷ്മി' ബസുമാണ് അപകടത്തില്‍പ്പെട്ടത്.
കെ.എസ്.ആര്‍.ടി.സി ബസിന് മുന്നിലൂടെ പോയ ടിപ്പര്‍ ബൈക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബ്രേക്കിട്ടപ്പോഴാണ് അപകടം. ഇതോടെ, ടിപ്പറില്‍ ഇടിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്കിട്ടതോടെ പിന്നിലൂടെ വന്ന സ്വകാര്യബസ് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യബസിന്‍െറ മുന്‍വശത്ത് ഇരുന്നവര്‍ക്കും നിലത്തുവീണ സ്ത്രീകള്‍ക്കുമാണ് പരിക്ക്.
കെ.എസ്.ആര്‍.ടി.സി ബസിന്‍െറ പിന്‍സീറ്റിലിരുന്നവര്‍ക്കും പരിക്കുണ്ട്. സ്വകാര്യബസിന്‍െറ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മണര്‍കാട് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്ത പാമ്പനാര്‍ സ്വദേശി ആശീര്‍വാദിനെ (25) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാമ്പനാര്‍ സ്വദേശി രാജാമണി (75), എരുമേലി സ്വദേശികളായ ലിസി (25), ലിജോ (18), റോസമ്മ (39), കൂവപ്പള്ളി സ്വദേശികളായ ലെനിന്‍ (13), മോളി (52), കാനം സ്വദേശി വത്സലകുമാരി (36), പമ്പാവാലി സ്വദേശി ധനേഷ് (30), മണിമല സ്വദേശികളായ റെജി (20), ഷൈല (45), പാമ്പാടി സ്വദേശി റൂബി (44), മുണ്ടക്കയം സ്വദേശി ജോണ്‍സണ്‍ പി. കുര്യന്‍ (44), പുളിക്കല്‍കവല സ്വദേശി മനോജ് (36), ഷഹ്ന (19), മുക്കൂട്ടുതറ സ്വദേശി കുമാര്‍ (53), അസിയ (44), രാജു (55), ഹുസൈന്‍ (31) എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

മലങ്കര–തെക്കുംഭാഗം പാലം നിര്‍മാണം നിലച്ചു

Posted: 24 Jun 2014 11:49 PM PDT

തൊടുപുഴ: മലങ്കര-തെക്കുംഭാഗം പാലത്തിന്‍െറ നിര്‍മാണം നിലച്ചു. മലങ്കര ജലാശയത്തിന് താഴെ തൊടുപുഴയാറിന് കുറുകെ എം.വി.ഐ.പിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണം നടക്കുന്ന പാലത്തിന്‍െറ ജോലികളാണ് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിലച്ചത്. മലങ്കര-തെക്കുംഭാഗം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതമാര്‍ഗമാണ് മലങ്കര പാലം.
പഴയപാലത്തിന് അപകടകരമാം വിധം ബലക്ഷയം സംഭവിച്ചതിനാല്‍ നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നും നിരവധി സമരങ്ങളെത്തുടര്‍ന്നുമാണ് മലങ്കരയില്‍ 4.5 കോടിയുടെ പാലം നിര്‍മിക്കാന്‍ അനുമതിയായത്. അനുമതി ലഭിച്ച് ഒന്നര വര്‍ഷമായിട്ടും പാലത്തിന്‍െറ പണി ഇഴഞ്ഞുനീങ്ങുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതിനിടെയാണ് പാലം പണി നിര്‍ത്തിവെച്ചത്. രണ്ട് പില്ലറാണ് പാലത്തിനുള്ളത്. 20 അടിയുള്ള ഒരു പില്ലറിന്‍െറ പണി പൂര്‍ത്തിയായി.
അടുത്ത പില്ലറിന്‍െറ നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനിടെയാണ് പുഴയില്‍ വെള്ളമുയര്‍ന്നത്. മഴ ശക്തിപ്രാപിച്ചാല്‍ നിര്‍മാണജോലികള്‍ വൈകാനാണ് സാധ്യത. പുഴയിലെ ജലനിരപ്പിനോട് ചേര്‍ന്നാണ് പഴയപാലം സ്ഥിതി ചെയ്തിരുന്നത്. മഴക്കാലത്ത് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്ന നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് പാലത്തിന് ബലക്ഷയം സംഭവിച്ച് തുണുകള്‍ തകരുകയായിരുന്നു. തകര്‍ന്ന തുണുകള്‍ക്ക് മുകളില്‍ ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ് പാലം ഇപ്പോഴും നിലനില്‍ക്കുന്നത്. പാലം നാശോന്മുഖമായ ശേഷവും ഈ വഴിയിലൂടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
ഭാരവാഹനങ്ങള്‍ അടക്കമുള്ളവയുടെ ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം ലംഘിച്ച് ഇപ്പോഴും വാഹനങ്ങള്‍ ഇതുവഴിയാണ് ഓടുന്നത്. ബദല്‍ സംവിധാനം ഒരുക്കാത്തതാണ് യാത്രക്കാരെ ജീവന്‍ പണയം വെച്ചും ഇതുവഴി വാഹനം ഓടിക്കാന്‍ പ്രേരിപ്പിക്കുന്നത്. പഴയ പാലത്തിന്‍െറ നാല് തുണുകളും തകര്‍ന്ന് മൂന്നോളം ഒടിവുകളും സംഭവിച്ചിട്ടുണ്ട്. ഭാരവാഹന ഗതാഗതം നിരോധിച്ച് അധികൃതര്‍ പാലത്തിന് ഇരുവശത്തുമായി കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചെങ്കിലും ഇവ തകര്‍ത്തു. മലങ്കര എസ്റ്റേറ്റിന്‍െറ വാഹനങ്ങളടക്കം ഇതുവഴിയാണ് ഓടുന്നത്. വാഹനങ്ങളുടെ നിരന്തര ഓട്ടം മൂലം പഴയ പാലത്തിലൂടെ കാല്‍നടക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബൈക് യാത്രക്കാരടക്കം സാഹസികമായാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞദിവസം ഇതുവഴി പോയ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ക്ക് വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു. രണ്ടുവര്‍ഷമാണ് നിര്‍മാണ കാലാവധിയെങ്കിലും ഈ കാലയളവില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കം മൂലവും നിര്‍മാണ ജോലികള്‍ തടസ്സപ്പെട്ടിരുന്നു. 8.5 മീറ്റര്‍ വീതിയിലും 58 മീറ്റര്‍ നീളത്തിലുമാണ് പാലത്തിന്‍െറ നിര്‍മാണം.

കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് റോഡ് വിദൂര സ്വപ്നം

Posted: 24 Jun 2014 11:44 PM PDT

നെല്ലിയാമ്പതി: നെല്ലിയാമ്പതിയെയും പറമ്പിക്കുളത്തെയും ബന്ധിപ്പിച്ച് കേരളത്തിലൂടെയുള്ള റോഡെന്നത് വിദൂര സ്വപ്നമായി. നെല്ലിയാമ്പതി വനമേഖലയിലൂടെ 20 കിലോമീറ്റര്‍ ദൂരം മാത്രമേ പറമ്പിക്കുളത്തേക്കുള്ളൂ. ഇപ്പോഴുള്ള വനപാത വികസിപ്പിച്ചാല്‍ ഇത് സാധ്യമാകും.
നെല്ലിയാമ്പതിയുടെ ഭാഗമായ പറമ്പിക്കുളത്തേക്കെത്താന്‍ നാട്ടുകാര്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിന്‍െറ റോഡാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതിനായി സഞ്ചരിക്കേണ്ടതോ 58 കിലോമീറ്ററോളം ദൂരവും. നെല്ലിയാമ്പതിയിലെ ആദിവാസി സമൂഹത്തിന്‍െറ വലിയൊരു ഭാഗം അധിവസിക്കുന്നത് പറമ്പിക്കുളത്താണ്. ഇവര്‍ക്ക് പല ആവശ്യങ്ങള്‍ക്കായി പറമ്പിക്കുളത്തെത്തണമെങ്കില്‍ നാലു മണിക്കൂറോളം സഞ്ചരിക്കണം.
ആനമട ഭാഗത്തെ ആദിവാസി കുടുംബങ്ങള്‍ വിവിധാവശ്യങ്ങള്‍ക്കായി പറമ്പിക്കുളത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തിപ്പെടാന്‍ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നു. നെന്മാറ, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് തമിഴ്നാട് അതിര്‍ത്തിയിലൂടെ 15 കിലോമീറ്ററോളം താണ്ടിയാണ് പറമ്പിക്കുളത്തെത്തുന്നത്.
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ നെല്ലിയാമ്പതിയെയും പറമ്പിക്കുളത്തെയും ബന്ധിപ്പിച്ചാല്‍ വിനോദ സഞ്ചാര വികസനത്തിന് വഴി വെക്കുമെന്നും ഇതിനായി കേരളത്തിലൂടെയുള്ള റോഡ് ഇക്കോ-ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി സാധ്യമാക്കുമെന്നും മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നെല്ലിയാമ്പതിയിലൂടെ പറമ്പിക്കുളത്തേക്കുള്ള റോഡ് സാക്ഷാത്കരിച്ചാല്‍ സഞ്ചാരികള്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ പോത്തുണ്ടി, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാവും.
വനമേഖലയായതിനാല്‍ നെല്ലിയാമ്പതിയിലൂടെ റോഡ് നിര്‍മാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുവാദം ലഭിക്കണം. വനം-വിനോദ സഞ്ചാര വകുപ്പുകള്‍ സംയുക്തമായി വന്യമൃഗങ്ങള്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ റോഡ് നിര്‍മാണം നടത്തണം.
നെല്ലിയാമ്പതി വനമേഖല പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രത്തിന്‍െറ പരിധിയിലായതിനാല്‍ കേന്ദ്ര സര്‍ക്കാറിന്‍െറ അനുവാദം അത്യാവശ്യമാണ്. കേരളത്തില്‍ നിന്ന് പറമ്പിക്കുളത്തെത്താന്‍ സാധിച്ചാല്‍ മേഖലയില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കാനാവും.

സ്റ്റാര്‍ അലയന്‍സ് അംഗത്വം; എയര്‍ ഇന്ത്യക്ക് നേട്ടം

Posted: 24 Jun 2014 11:44 PM PDT

Image: 

മുംബൈ: 26 വിമാന കമ്പനികളുടെ രാജ്യാന്തര ക്ളബായ സ്റ്റാര്‍ അലയന്‍സില്‍ അംഗമായത് ഇന്ത്യയുടെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് ഏറെ നേട്ടമാകും. ഏറെ നാളായുള്ള ശ്രമ  ഫലമായാണ് എയര്‍ ഇന്ത്യക്ക് സ്റ്റാര്‍ അലയന്‍സില്‍ അംഗമായകാന്‍ കഴിഞ്ഞത്. ലുഫ്താന്‍സ, എയര്‍ കനഡ, എയര്‍ ചൈന, തായ് എയര്‍വേയ്സ്, എയര്‍ ന്യൂസിലണ്ട് തുടങ്ങിയ വിമാന കമ്പികള്‍ നിലവില്‍ ഈ രാജ്യാന്തര സഖ്യത്തില്‍ അംഗങ്ങളാണ്.

സ്റ്റാര്‍ അലയന്‍സില്‍ അംഗമായയോടെ എയര്‍ ഇന്ത്യയുടെ ആഭ്യന്തര, രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കുറഞ്ഞത് അഞ്ചു ശതമാനം വീതം വര്‍ധന ഉണ്ടാകും. ഈ സഖ്യത്തില്‍ അംഗത്വം നേടുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. 2007 മുതല്‍ അംഗത്വത്തിന് എയര്‍ ഇന്ത്യ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ അപേക്ഷ ഇതു വരെ അംഗീകരിച്ചിരുന്നില്ല.

അംഗത്വത്തിന് അംഗീകാരമായതോടെ ജൂലൈ 11 മുതല്‍ സ്റ്റാര്‍ അലയന്‍സില്‍ അംഗമാകുന്നതിന്‍െറ നേട്ടങ്ങള്‍ എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കും ലഭിച്ചു തുടങ്ങും. ഇതോടെ ഇന്ത്യയിലെ ഏത് വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യയില്‍ സീറ്റ് ബുക്ക് ചെയ്ത് രാജ്യാന്തര വിമാനത്താവളങ്ങളില്‍ എത്തി സ്റ്റാര്‍ അലയന്‍സില്‍ അംഗമായ വിമാന കമ്പനികളുടെ സേവനം ഉപയോഗിച്ച് ലക്ഷ്യത്തില്‍ എത്താന്‍ യാത്രക്കാര്‍ക്ക് കഴിയും.

സ്റ്റാര്‍ അലയന്‍സിന്‍െറ ശൃംഖലയില്‍ പ്രതിദിനം 195 രാജ്യങ്ങളിലെ 1,328 നഗരങ്ങളിലേക്ക് 21,900 ഫൈ്ളറ്റുകളാണുള്ളത്. 4,700 ഓളം വിമാനങ്ങള്‍ ഈ ശൃംഖലയില്‍ ഉപയോഗിക്കപ്പെടുന്നു.
 

ഓപറേഷന്‍ കുബേര: ജില്ലയില്‍ 114 കേസ്; 60 അറസ്റ്റ്

Posted: 24 Jun 2014 11:38 PM PDT

മലപ്പുറം: ബ്ളേഡ് മാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിന്‍െറ തുടര്‍ച്ചയായി ജില്ലാതല അദാലത്തിന് തുടക്കമായി. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ കാര്യാലയത്തില്‍ നടന്ന അദാലത്ത് എസ്.പി എസ്. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
ആഭ്യന്തരവകുപ്പിന്‍െറ നിര്‍ദേശപ്രകാരമാണ് എല്ലാ ജില്ലകളിലും അദാലത്ത് നടത്തുന്നത്. ഓപറേഷന്‍ കുബേരയിലൂടെ ജില്ലയില്‍ ഒരു പരിധിവരെ ബ്ളേഡുകാരുടെ പ്രവര്‍ത്തനങ്ങളെ തടയാനായെന്ന് എസ്.പി പറഞ്ഞു. ബ്ളേഡിനെതിരെ ജനമൈത്രി പൊലീസിന്‍െറയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വീടുവീടാന്തരം ബോധവത്കരണം നടത്തുന്നുണ്ട്.
റെയ്ഡില്‍ വന്‍തോക്കുകളെ ഒഴിവാക്കുന്നെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതുകൂടി പരിഹരിക്കാനായി സംഘടിപ്പിക്കുന്ന അദാലത്ത് എല്ലാ ആഴ്ചയിലും തുടരും. ലഭിക്കുന്ന പരാതികള്‍ അതത് ഡിവൈ.എസ്.പിമാര്‍ക്ക് കൈമാറും. പരാതിയുടെ അന്വേഷണപുരോഗതിയും നടപടികളും തുടര്‍ന്നുള്ള അദാലത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡിനെ ഭയന്ന് ചിലര്‍ രേഖകള്‍ സുഹൃത്തുക്കളുടെ വീടുകളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കുംവരെ മാറ്റിയെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 114 കേസുകളിലായി 60 പേരാണ് അറസ്റ്റിലായത്. 466 കേന്ദ്രങ്ങളില്‍ റെയ്ഡും നടത്തി. നൂറോളം പരാതികള്‍ ഫോണിലൂടെ ലഭിച്ചവയായിരുന്നു. ഓപറേഷന്‍ കുബേരയുടെ ചുമതല വഹിക്കുന്ന ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി കെ.എം. സെയ്താലി, ഡിവൈ.എസ്.പിമാരായ എന്‍.വി. അബ്ദുല്‍ഖാദര്‍ (അഡ്മിനിസ്ട്രേഷന്‍), കെ.പി. വിജയകുമാര്‍ (പെരിന്തല്‍മണ്ണ), അസൈനാര്‍ (തിരൂര്‍), എസ്.ഐമാരായ കെ. ഭാസ്കരന്‍, പി. അബ്ദുല്‍ ബഷീര്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

പുതുക്കിയ നിരക്ക് പട്ടിക റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയില്ല

Posted: 24 Jun 2014 11:32 PM PDT

കാസര്‍കോട്: വര്‍ധിപ്പിച്ച റെയില്‍വേ യാത്രാനിരക്ക് ബുധനാഴ്ച നിലവില്‍ വരുമ്പോള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പുതിയ നിരക്കിന്‍െറ പട്ടിക ഇതുവരെ എത്തിയില്ല. യാത്രക്കാരുടെ അന്വേഷണത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍. കഴിഞ്ഞ മേയ് മാസത്തില്‍ റെയില്‍വേ അസോസിയേഷന്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തെ ആശ്രയിച്ച് യാത്രാനിരക്ക് കണക്ക്കൂട്ടി നിശ്ചയിക്കേണ്ട സ്ഥിതിയിലാണ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് റെയില്‍വേ മന്ത്രാലയം നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം നടത്തിയപ്പോള്‍ തയാറാക്കിയതാണിത്. ഒന്നുമുതല്‍ 5000 വരെ കി.മീറ്ററുകളുടെ അടിസ്ഥാനത്തിലുള്ള വര്‍ധനയാണ് ഇതില്‍ വിവിധ പട്ടികകളാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിരക്ക് വര്‍ധന മാറ്റിവെച്ചതിനാല്‍ പൂഴ്ത്തിവെച്ചിരുന്ന കൈപ്പുസ്തകം മോദി സര്‍ക്കാര്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ താല്‍ക്കാലിക ഉപയോഗത്തിന് അധികൃതര്‍ പുറത്തെടുക്കുകയാണ് ചെയ്തത്. ഇതല്ലാതെ റെയില്‍വേ മന്ത്രാലയം ഔദ്യാഗികമായി തയാറാക്കിയ പട്ടിക ഇതേവരെ ലഭ്യമായിട്ടില്ല. കമ്പ്യൂട്ടര്‍ സംവിധാനമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തുനിന്ന് ബുധനാഴ്ച നിരക്ക് അപ്ഡേറ്റ് ചെയ്യുമെന്നതിനാല്‍ ടിക്കറ്റ് വിതരണത്തിന് പ്രയാസമുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കമ്പ്യൂട്ടര്‍ ഇല്ലാത്ത ചെറുകിട സ്റ്റേഷനുകളിലാണ് പ്രയാസം നേരിടുക. നിരക്ക് അറിയാന്‍ മറ്റു സ്റ്റേഷനുകളുമായി ബന്ധപ്പെടേണ്ട സ്ഥിതിയാണിവിടെ.പാലക്കാട് ഡിവിഷനിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊക്കെയും പഴയനിരക്ക് രേഖപ്പെടുത്തിയ ബോര്‍ഡുകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. എക്സ്പ്രസ് ട്രെയിന്‍ നിരക്കുകളില്‍ 50 കി.മീറ്റര്‍ ദൂരം വരെ കാര്യമായ മാറ്റമുണ്ടായിട്ടില്ല. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്കും പഴയങ്ങാടിക്കും പഴയനിരക്ക് മതിയാകും.

ലിബിയയില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു

Posted: 24 Jun 2014 11:28 PM PDT

Image: 

ട്രിപളി: കനത്ത സുരക്ഷാ ഭീഷണിക്കിടെ പുതിയ പാര്‍ലമെന്‍്റിനെ തെരഞ്ഞെടുക്കാന്‍ ലിബിയ ഇന്ന് പോളിങ് ബൂത്തിലേക്ക്. കേണല്‍ മുഹമ്മര്‍ ഖദ്ദാഫിയെ വധിച്ചശേഷം രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പാര്‍ലമെന്‍്റിലെ 200 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കനത്ത അരക്ഷിതാവസ്ഥയില്‍ നിന്ന് ലിബിയക്ക് കരകയറാനുള്ള പ്രധാന ചുവടുവെപ്പാണ് തെരഞ്ഞെടുപ്പെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടു.

ഒരു മാസം മുമ്പാണ് ലിബിയയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്‍്റിനെ അട്ടിമറിക്കാന്‍ വിമതനായ ജനറല്‍ ഖലീഫ ഹഫ്താര്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിനിടയിലാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

15 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ലിബിയയില്‍ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 2012ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 30 ലക്ഷത്തോളം വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2000 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്.

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം: മോദി സര്‍ക്കാരിന്റേത് രാജ്യദ്രോഹമെന്ന് ആന്‍റണി

Posted: 24 Jun 2014 11:23 PM PDT

Image: 

തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം നടപ്പാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം തെറ്റായ നയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി. ഇത് ഇന്ത്യയെ ബഹുരാഷ്ട്ര കുത്തകളുടെ കൈകളില്‍ എത്തിക്കും. മോദി സര്‍ക്കാരിന്‍െറ നടപടി രാജ്യദ്രോഹമാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യനയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെ പിന്തുണക്കുന്നതായി എ.കെ ആന്‍റണി പറഞ്ഞു. മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുന്നോട്ടുപോകണം. ഇത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്‍െറ പ്രതിച്ഛായ വര്‍ധിപ്പിക്കും. മദ്യത്തിന്‍െറ ദൂഷ്യഫലങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതു കൊണ്ടാണ് മദ്യത്തിനെതിരെ താന്‍ നിലപാട് ശക്തമാക്കിയതെന്നും ആന്‍റണി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടാകുന്നത് സ്വാഭാവികമാണ്. മുന്‍പും കോണ്‍ഗ്രസ് പരാജയം രുചിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന് പകരമായി അധികാരത്തില്‍ വന്നവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ സാധിച്ചിട്ടില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ തന്നെ പാര്‍ട്ടി ശക്തമായി തിരിച്ചുവരും. തോല്‍വിയുടെ ആഘാതത്തില്‍ കഴിയാതെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP