സ്വാഗതം
WELCOME

News Update..

Saturday, June 7, 2014

ഇടുക്കിയിലെ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യം -പി.ടി തോമസ് Madhyamam News Feeds

ഇടുക്കിയിലെ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യം -പി.ടി തോമസ് Madhyamam News Feeds

Link to

ഇടുക്കിയിലെ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യം -പി.ടി തോമസ്

Posted: 07 Jun 2014 12:33 AM PDT

Image: 

ഇടുക്കി: ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കൊസിന്‍െറ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യമെന്ന്് മുന്‍ എം.പി പി. ടി തോമസ്. കസ്തൂരിരംഗന്‍ വിഷയം തെരഞ്ഞെടുപ്പില്‍ ദോഷകരമായി വന്നില്ല. സഭാനേതൃത്വത്തിന്‍െറ കള്ള പ്രചരണങ്ങളെ അതിജീവിക്കാനായില്ല. പ്രചാരണത്തില്‍ നിന്നും തന്നെ മാറ്റിയത് ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് കാരണമെങ്കില്‍ ബിജെപിയുടെ വോട്ട് കുറയുകയാണ് വേണ്ടത്. ജയിക്കാമായിരുന്ന സീറ്റ് നഷ്ടപ്പെടുത്തിയത് ഡി.സി.സി നേതൃത്വത്തിന്‍്റെ പിടിപ്പുകേട് കൊണ്ടാണെന്നും പി.ടി തോമസ് ആരോപിച്ചു.

 

ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ ഫോണ്‍ ചോര്‍ത്താന്‍ സമീപിച്ചതായി വോഡഫോണ്‍

Posted: 07 Jun 2014 12:09 AM PDT

Image: 

ലണ്ടന്‍: ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ ഉപഭോക്താക്കളുടെ ഫോണ്‍ ചോര്‍ത്താന്‍ തങ്ങളെ സമീപിച്ചതായി ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ഫോണ്‍ കോളുകള്‍, മെസേജുകള്‍, എന്നിവ ചോര്‍ത്താന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ് തങ്ങളെ സമീപിച്ചതെന്നും കമ്പനി വെളിപ്പെടുത്തി. വോഡഫോണ്‍ പുറത്തു വിട്ട 'ലോ എന്‍ഫോഴ്സമെന്‍റ്' റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ എത്ര ഉപഭോക്താക്കളുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടുവെന്ന് കമ്പനി പറയുന്നില്ല. വോഡഫോണിന്‍െറ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ.
അല്‍ബേനിയ,ഈജിപ്ത്, ഹംഗറി, മാല്‍ട്ട, ഖത്തര്‍, റൊമാനിയ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളും അപേക്ഷ നല്‍കിയ രാജ്യങ്ങളാണ്. ഉപഭോക്താക്കളുടെ ഫോണ്‍രേഖകള്‍ ചോര്‍ത്തുന്നത് ഇന്ത്യയടക്കമുള്ള ഈ രാഷ്ട്രങ്ങളില്‍ നിയമവിരുദ്ധമാണ്.
 2011 ല്‍ ഈജിപ്തില്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെതിരെ നടന്ന അറബ് വസന്തത്തില്‍ സര്‍ക്കാറിനനുകൂലമായി ദശ ലക്ഷക്കണക്കിന് മെസ്സേജുകള്‍ അയക്കേണ്ടി വന്നതായും ഇക്കാര്യത്തില്‍ സര്‍ക്കാറിനെ അനുസരിക്കുക എന്നതാല്ലാതെ തങ്ങള്‍ക്ക് മറ്റു പോം വഴികള്‍  ഇല്ലായിരുന്നെന്നും കമ്പനിയുടെ റിപ്പോര്‍ട്ട് വ്യക്താമാക്കുന്നു.
പേരു വെളിപ്പെടുത്താത്ത ആറു  രാജ്യങ്ങള്‍ തങ്ങളുടെ സമ്മതമില്ലാതെ തന്നെ നെറ്റ്വര്‍ക്കുകളില്‍ നുഴഞ്ഞു കയാറി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. യൂറോപ്പ്, ആഫ്രിക്ക,ഏഷ്യ എന്നീ രാജ്യങ്ങള്‍ അവിടത്തെ മൊബൈല്‍ കമ്പനികളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഉപഭോക്താവിന്‍െറ സ്വകാര്യതയും രാജ്യ സുരക്ഷയും എങ്ങനെ തുലനം ചെയ്യാം എന്ന വിഷയത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള വലിയൊരു ചര്‍ച്ചയിലേക്കും റിപ്പോര്‍ട്ട് നയിക്കുന്നുണ്ട്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി ലോക വ്യാപകമായി ഫോണ്‍ ചോര്‍ത്തുന്നു എന്ന വിവരം എഡ്വോര്‍ഡ് സ്നോഡന്‍ പുറത്തു വിട്ട് ഒരു വര്‍ഷം കഴിയുമ്പോവാണ് ഇക്കാര്യത്തില്‍ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

കേരളത്തിലേയും ബംഗാളിലെയും ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകം -സി.പി.എം

Posted: 07 Jun 2014 12:08 AM PDT

Image: 

ന്യുഡല്‍ഹി: കേരളത്തിലേയും ബംഗാളിലെയും ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ സി.പി.എമ്മിനായില്ല. മതേതര ബദല്‍ രൂപപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ജനവികാരം മനസ്സിലാക്കുന്നതില്‍ സി.പി.എം പരാജയപ്പെട്ടെന്നും പി.ബിയുടെ അവലോകന റിപ്പോര്‍ട്ടിലുണ്ട്.

സിപി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന വിലയിരുത്തല്‍ ഉണ്ടായത്. ജനവികാരം മനസിലാക്കാന്‍ കഴിയാത്തതും മതേതര മുന്നണി രൂപീകരിക്കാന്‍ കഴിയാത്തതും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. കേരളത്തിലും പശ്ചിമ ബംഗാളില്‍ ബി.ജെ.പി വന്‍ മുന്നേറ്റമാണ് നടത്തിയത്. പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് രണ്ട് സീറ്റ് നേടാനായി. പതിനേഴ് ശതമാനം വോട്ടുകളാണ് ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചത്. കേരളത്തില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി രണ്ടാംസ്ഥാനത്തത്തെി. പല മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 7 ശതമാനം വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു തുടങ്ങിയ നിരീക്ഷണങ്ങളും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലുണ്ട്.

 

മുസഫര്‍നഗറിലെ കൂട്ടമാനഭംഗം: ആറ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Posted: 06 Jun 2014 11:35 PM PDT

Image: 

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ മെയ് നാലിന് യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് ആറ് പോലീസുകാരെ അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്തത്. അഞ്ചുപേര്‍ ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോയി വിജനപ്രദേശത്തുള്ള ശ്മശാനത്തില്‍ വെച്ചാണ് പീഡനത്തിന് ഇരയാക്കിയത്. സ്ത്രീ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ ഒളിവിലാണ്.  രോഷാകുലരായ ഗ്രാമീണര്‍ സ്ഥലത്തെ പോലീസ് സ്റ്റേഷന് നേരെ കല്ളെറിഞ്ഞു. പോലീസിന്‍്റെ ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും പരിക്കേറ്റു.

യു.എ.ഇയിലെ രണ്ടാമത്തെ വലിയ പള്ളി പൂര്‍ത്തിയാകുന്നു

Posted: 06 Jun 2014 11:29 PM PDT

Image: 

ഷാര്‍ജ: രാഷ്ട്രപിതാവിന്‍െറ നാമഥേയത്തിലുള്ള രാജ്യത്തെ രണ്ടാമത്തെ പള്ളിയുടെ നിര്‍മാണം ഫുജൈറയില്‍ പുരോഗമിക്കുന്നു. പള്ളി ഉടന്‍ പ്രാര്‍ഥനക്ക് തുറക്കുമെന്നാണ് അറിയുന്നത്. 1,82,885 ചതുരശ്ര മീറ്ററില്‍ ഒട്ടോമന്‍ ശില്‍പ ചാരുതയിലാണ് പള്ളി നിര്‍മിക്കുന്നത്. പ്രശസ്ത വാസ്തുശില്‍പി സിനാന്‍ രൂപകല്‍പന ചെയ്ത തുര്‍ക്കിയിലെ സുലൈമാന്‍ മസ്ജിദിന്‍െറ രൂപഭംഗിയാണിതിന്. 190 ദശലക്ഷം ദിര്‍ഹം ചിലവിട്ട് നിര്‍മിക്കുന്ന പള്ളിയുടെ പണി 90 ശതമാനത്തിലേറെ പിന്നിട്ടു കഴിഞ്ഞു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സഞ്ചാരികളുടെ പറുദീസയില്‍ പള്ളി നിര്‍മാണം ആരംഭിച്ചത്.
മലകള്‍ അതിരിടുന്ന മുഹമ്മദ് ബിന്‍ മത്താര്‍ റോഡിനും അല്‍ ഇത്തിഹാദ് റോഡിനും മധ്യേ ഫുജൈറ ഫയര്‍സ്റ്റേഷനു സമീപമാണ് പള്ളിയുടെ നിര്‍മാണം നടക്കുന്നത്. 100 മീറ്റര്‍ ഉയരമുള്ള ആറ് മിനാരങ്ങളും 65 താഴികക്കുടങ്ങളും വാസ്തു കലയുടെ വിസ്മയം വിളിച്ചറിയിക്കുന്ന വാതായനങ്ങളും അംഗശുദ്ധി വരുത്താനുള്ള പ്രത്യേക കേന്ദ്രങ്ങളും ഇസ്ലാമിക ചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന വായനാമുറിയും രാജ്യത്തിന്‍െറ അഭിമാനമായ വൃക്ഷ ലതാദികളും കൂടി ചേരുന്ന പള്ളിയങ്കണം വിശ്വാസികള്‍ക്ക് പുറമേ സന്ദര്‍ശകരെയും ക്ഷണിച്ചുവരുത്തും. പള്ളിയുടെ താഴത്തെ നിലയില്‍ മാത്രം12,000 പേര്‍ക്ക് നമസ്കരിക്കാനാകും. മൂന്ന് ഫുട്ബോള്‍ മൈതാനത്തിന്‍െറ വലിപ്പമുള്ള അകത്തെ പള്ളിയില്‍ 13,750 പേര്‍ക്കും സൗകര്യമുണ്ടാകും.
സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് താഴെയാണ്. 2500 പേര്‍ക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഈ പള്ളി പ്രാര്‍ഥനക്ക് സജ്ജമാകുന്നതോടെ പ്രദേശത്തെ എല്ലാ പള്ളികളിലും സാറ്റലൈറ്റ് വഴിയായിരിക്കും ബാങ്ക് വിളി ഉയരുക. നുറ്റാണ്ടുകളുടെ ചരിത്രം പറയുന്ന നിരവധി ചരിത്ര സ്മാരകങ്ങള്‍ ഫുജൈറയിലുണ്ട്. കോട്ടകള്‍, കിടങ്ങുകള്‍, കിണറുകള്‍, മലകള്‍ തുരന്നുണ്ടാക്കിയ വാസസ്ഥലങ്ങള്‍, അണക്കെട്ടുകള്‍, കാര്‍ഷിക മേഖലകള്‍, തോട്ടങ്ങള്‍, പ്രാചീനതയുടെ സൗന്ദര്യം നെഞ്ചിലേറ്റി നില്‍ക്കുന്ന ബിദിയ മസ്ജിദ്, കടല്‍, കണ്ടല്‍ക്കാടുകള്‍ തുടങ്ങിയവ കാണാന്‍ ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് എത്തുന്നു.
ശൈഖ് സായിദ് പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും. മലകള്‍ക്കും പട്ടണത്തിനും മധ്യേ നിര്‍മിക്കുന്ന പള്ളിയുടെ സൗന്ദര്യം ഇതിനകം സാമൂഹിക മാധ്യമങ്ങള്‍ വഴി ലോകമാകെ സഞ്ചരിച്ച് കഴിഞ്ഞിട്ടുണ്ട്. ശൈഖ് ഖലീഫ ഫ്രീവേ തുറന്നതോടെ അബൂദബി, ദുബൈ മേഖലകളില്‍ നിന്നുള്ള സഞ്ചാരികളുടെ വഴിദൂരം പകുതിയായി കുറഞ്ഞത് ഫുജൈറയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

മോദിയുടെ യു.എസ് സന്ദര്‍ശനത്തിന്‍െറ തീയ്യതി തീരുമാനിച്ചിട്ടില്ളെന്ന് അമേരിക്ക

Posted: 06 Jun 2014 10:47 PM PDT

Image: 

വാഷിംഗ്ടണ്‍: നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിന്‍െറ തീയതി തീരുമാനിച്ചിട്ടില്ളെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.യു.എസ് പ്രസിഡന്‍റ് ബാറക്ക് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തെ കാത്തിരിക്കുകയാണ്.എന്നാല്‍ സന്ദര്‍ശന തീയതി സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയായി വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒൗദ്യാഗിക തീരുമാനമുണ്ടായിട്ടില്ളെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മേരി ഹാര്‍ഫ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി പദത്തിലത്തെിയ മോദിയെ ഒബാമ അമേരിക്കയിലേക്ക് ക്ഷണിക്കുകയും മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു.അടുത്ത സെപ്റ്റംബറിലായിരിക്കും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജിദ്ദ ഫെസ്റ്റിവല്‍ തുടങ്ങി; ഇനി ആഘോഷങ്ങളുടെ നാളുകള്‍

Posted: 06 Jun 2014 10:37 PM PDT

Image: 

ജിദ്ദ: ആഘോഷങ്ങള്‍ നാളുകളുടെ വരവറിയിച്ച് ജിദ്ദ ഫെസ്റ്റിവലിന് വര്‍ണാഭ തുടക്കം. ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. കോര്‍ണിഷിലെ ഹോഴ്സ് ക്ളബിനടുത്തൊരുക്കിയ ഉദ്ഘാടന ചടങ്ങില്‍ സംസ്കാരിക വാര്‍ത്ത മന്ത്രി ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹ്യുദ്ദീന്‍ ഖോജയെ കൂടാതെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ചേംബര്‍ അധികൃതരും വ്യവസായ പ്രമുഖരും സ്വദേശികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് കരിമരുന്നു പ്രയോഗവും വിവിധ കലാവിനോദ പരിപാടികളും അരങ്ങേറി. വേനലവധിയോടനുബന്ധിച്ച് ‘വേറിട്ട ജിദ്ദ 35’ എന്ന തലക്കെട്ടില്‍ നടക്കുന്ന ഫെസ്റ്റിവല്‍ 24 ദിവസം നീണ്ടു നില്‍ക്കും.100 ലധികം വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇത്തവണയും മേളയിലുണ്ടാകും. 70ഓളം വിനോദ കേന്ദ്രങ്ങളും 360 ഓളം കച്ചവട കേന്ദ്രങ്ങളും കോംപ്ളക്സുകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സമ്മാന പദ്ധതിയില്‍ 15 കാറുകള്‍, മൂന്ന് കിലോ സ്വര്‍ണ്ണം, 30 ലക്ഷം റിയാല്‍ വരുന്ന 5000 സമ്മാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. 1500 ഓളം കച്ചവട കേന്ദ്രങ്ങളില്‍ ആകര്‍ഷകമായ വിലക്കിഴിവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ മേളയില്‍ 30 ലക്ഷം സന്ദര്‍ശകരത്തെുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.സ്ക്കൂള്‍ അടച്ചതോടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ജിദ്ദയിലേക്ക് കുടുംബ സമേതം ആളുകളുടെ വരവ് തുടങ്ങി. ഇതോടെ റോഡുകളിലും ലോഡ്ജുകളിലും തിരക്കേറിയിട്ടുണ്ട്.
മേളയോടനുബന്ധിച്ച് ജിദ്ദയിലത്തെുന്നവരെ സ്വീകരിക്കാന്‍ ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ടുമെന്‍റുകളും ഒരുങ്ങിയതായി മക്ക മേഖല ടൂറിസം എക്സിക്യൂട്ടീവ് മേധാവി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍അംറി പറഞ്ഞു.  ഹോട്ടലുകളില്‍ 7000 ഓളം റൂമുകളുണ്ട്. ഇതിനുപുറമെ 25000ത്തിലധികം ഫര്‍ണിഷ്ഡ് സ്യൂട്ടുകളും ജിദ്ദയിലുണ്ട്. ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ടുമെന്‍റുകളും നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ടൂറിസം വകുപ്പ് പരിശോധന  തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വേനലവധിയും ജിദ്ദ ഫെസ്റ്റിവലും പ്രമാണിച്ച് ട്രാഫിക്ക് തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ജിദ്ദ ട്രാഫിക് മേധാവി കേണല്‍ വസലുല്ലാഹ് അല്‍ഹര്‍ബി പറഞ്ഞു. മേള നടക്കുന്ന സ്ഥലങ്ങളിലെല്ലാം വിവിധ വകുപ്പുകളുമായി സഹകരിച്ച് ഗതാഗത കുരുക്കൊഴിവാക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. എക്സ്പ്രസ് റോഡുകള്‍, മദീന റോഡ്, മലിക് റോഡ്, കോര്‍ണിഷ്, സന്ദര്‍ശകരത്തെുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മുഴുസമയ നിരീക്ഷണത്തിന്  ഉദ്യോഗസ്ഥരുണ്ടാകും. ഇരുഹറമുകളുടെ പ്രവേശന കവാടം, ധാരാളം വിനോദ കേന്ദ്രങ്ങളും, കച്ചവട കോംപ്ളക്സുകളും ഉള്ളതിനാല്‍ രാജ്യത്തെ പ്രധാന ടൂറിസം പട്ടണങ്ങളിലൊന്നാണ് ജിദ്ദയെന്നും അദ്ദേഹം പറഞ്ഞു. ഉംറ തീര്‍ഥാടകരുടെ പ്രവാഹം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ നിന്ന് തീര്‍ഥാടകര്‍ മക്കയിലേക്കും മദീനയിലേക്കും കടന്നുപോകുന്ന റോഡുകളില്‍ പട്രോളിങിന് കൂടുതലാളുകളെ നിയോഗിച്ചതായും ട്രാഫിക്ക് മേധാവി പറഞ്ഞു.

ഷൂട്ടൗട്ട് പുറത്തിറങ്ങി

Posted: 06 Jun 2014 09:25 PM PDT

Image: 

തിരുവനന്തപുരം: സാംബ സംഗീതത്തിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്ന ഫിഫ കപ്പിന്‍െറ വിശേഷങ്ങളുമായി ‘മാധ്യമം’ പുറത്തിറക്കുന്ന ‘ഷൂട്ടൗട്ട്’ സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു.
തിരുവനന്തപുരം സെന്‍റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന മാധ്യമം -മീഡിയ വണ്‍ -എസ്.ബി.ടി സോക്കര്‍ കാര്‍ണിവല്‍ ചടങ്ങില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ലോകകപ്പ് ഫുട്ബാളിനെയും ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളെയും കളിക്കാരെയും പരിചയപ്പെടുത്തുന്നതാണ് ഷൂട്ടൗട്ട്.
ലോകകപ്പ് വിശേഷങ്ങളും പലരുടെയും അനുഭവങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇത്തവണത്തെ ഫിക്സ്ചറും പ്രത്യേകമായി ചേര്‍ത്തിരിക്കുന്നു.
സെന്‍റ് ജോസഫ്സ് സ്കൂള്‍ മാനേജര്‍ ഫാ. ഡി. തോമസ്, സിനിമാനടന്‍ രവീന്ദ്രന്‍, മീഡിയവണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍, മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ ഇബ്രാഹിം കോട്ടക്കല്‍, തിരുവനന്തപുരം റെസിഡന്‍റ് മാനേജര്‍ ജഹര്‍ഷ കബീര്‍, പി.ആര്‍ മാനേജര്‍ കെ.ടി. ഷൗക്കത്തലി, ന്യൂസ്എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എ. ഹുസൈന്‍, ഷാക്കിര്‍ ജമീല്‍, എസ്.ബി.ടി ചീഫ് മാനേജര്‍  (പി.ആര്‍) ദിലീപ്, ഡോ. സ്റ്റാന്‍ലി ജോണ്‍സ്, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എന്‍.കെ പ്രേമചന്ദ്രന്‍െറ വീടിനു നേരെ കല്ലേറ്‌

Posted: 06 Jun 2014 09:19 PM PDT

Image: 

കൊല്ലം : ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍െറ വീടിനു നേരെ കല്ലേറ്‌. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള അദ്ദേഹത്തിന്‍െറ വീടിനു നേരെ ഇന്നലെ രാത്രിയാണ് കല്ളേറുണ്ടായത്.പത്തോളം പേര്‍ ഉള്‍പ്പെട്ട സംഘം കല്ളെറിയുന്നത് കണ്ട അയല്‍വാസികളാണ് സംഭവം പോലീസില്‍ അറിയിച്ചത്.
ആക്രമണത്തില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു.വീടിന്‍െറ മതിലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കും സോണിയഗാന്ധിക്കും ഒത്താശപാടാന്‍ പോയ പ്രേമചന്ദ്രനു കാലം മാപ്പു തരില്ളെന്നും സ്ഥാനമാനങ്ങള്‍ക്കായി പ്രേമചന്ദ്രന്‍ ഇടതുമുന്നണിയെ വഞ്ചിച്ചെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.എന്‍.കെ പ്രേമചന്ദനും കുടുംബവും ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്.
 

ഹസാര്‍ഡ് എന്ന ‘അത്യാഹിതം’

Posted: 06 Jun 2014 08:16 PM PDT

Image: 

ഒരു ഗോള്‍കീപ്പറുടെ മികവില്‍ ഒരു ഗോള്‍കീപ്പറുടെ മികവില്‍ മാത്രം, ഇത്തവണ ബെല്‍ജിയത്തിന്‍െറ മുന്നേറ്റം ഒതുങ്ങുമെന്ന് കരുതേണ്ട; അര്‍ജന്‍റീനയെയും ബ്രസീലിനെയും സ്പെയിനിനെയും അസൂയപ്പെടുത്തുംവിധം അതിശക്തമായ ഒരു ഫുട്ബാള്‍ സമ്പത്താണ് ബെല്‍ജിയം എന്ന ചെറുരാജ്യം നാളത്തേക്കായി കരുതിവെച്ചിരിക്കുന്നത്.
പേരുപോലെ തന്നെ അപകടകാരിയാണ് ബെല്‍ജിയം ടീമിന്‍െറ മുന്നേറ്റക്കാരനായ ‘ഏഡന്‍ ഹസാര്‍ഡ്’. അപകടകാരി, കുഴപ്പക്കാരന്‍, അത്യാഹിതം എന്നിവയൊക്കെ ‘Hazard’ എന്ന ഇംഗ്ളീഷ് സംജ്ഞക്ക് അര്‍ഥം. അതങ്ങ് ബെല്‍ജിയത്തിലത്തെിയപ്പോള്‍, തികഞ്ഞ അത്യാഹിതം തന്നെയായി, വമ്പന്‍ പ്രതിരോധനിരകളുടെ ‘ഹസാര്‍ഡായി’ ചെല്‍സിയുടെ ഈ മുന്നേറ്റക്കാരന്‍ ലോകഫുട്ബാളില്‍ നിറയുകയാണ്.
23 വയസ്സിനിടയില്‍ ഏഡന്‍െറ താരമൂല്യം 32 ദശലക്ഷം സ്റ്റെര്‍ലിങ് പൗണ്ടായി ഉയരാനുള്ള കാരണം ഈ ബെല്‍ജിയംകാരന്‍െറ കൂസലില്ലാത്ത കടന്നുകയറ്റവും മാരകമായ പ്രഹരശേഷിയും തന്നെയാണ്. 2012ല്‍ ഈ ‘അപകടകാരി ഫ്രഞ്ച് ക്ളബ് ലീലില്‍നിന്ന് ലണ്ടനിലത്തെിയപ്പോഴേക്കും ഇംഗ്ളീഷ് ലീഗിലെ പ്രബലരായ പ്രതിരോധക്കാര്‍ക്കൊക്കെ ഉറക്കം നഷ്ടമായ രാവുകളുമായി; പ്രീമിയര്‍ ലീഗില്‍ ചെല്‍സിയില്‍നിന്ന് ഹ്വാന്‍മാട്ട, മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് കൂടുമാറിയപ്പോള്‍ മൊറീന്യോക്ക് കിട്ടിയ വജ്രായുധമായിരുന്നു ‘സൗമ്യനായ’ ഈ അത്യാഹിതം!
1991 ജനുവരി ഏഴിന് ബെല്‍ജിയത്തിലെ ലാ ലോയ്വറേയില്‍ ആണ് ഹസാഡിന്‍െറ ജനനം. പ്രൈമറിതലം മുതല്‍ കാല്‍പന്തുകളിയില്‍ താല്‍പര്യം കണ്ട എ.എഫ്.സി ത്യുബ്സിയില്‍ കളിപഠിക്കാന്‍, പിതാവ് കൊണ്ടത്തെിച്ചു, പെട്ടെന്നായിരുന്നു ഹസാര്‍ഡിന്‍െറ മുന്നേറ്റം. തുടര്‍ന്ന് പന്ത്രണ്ടാം വയസ്സില്‍ത്തന്നെ ശാസ്ത്രീയ പഠനത്തിനും മത്സരപരിചയത്തിനുമായി ഫ്രാന്‍സിലെ ഒ.എസ്.സി ലീലില്‍. അതിനുള്ള കാരണം, ഏഡന്‍െറ വീടും (ബെല്‍ജിയം) ഫ്രഞ്ച് ക്ളബും തമ്മില്‍ 33 കിലോമീറ്റര്‍ മാത്രമേ അകലമുണ്ടായിരുന്നുഎന്നതും ഫ്രഞ്ച് കുടുംബാംഗമായതുകൊണ്ടുമായിരുന്നു. അവിടെനിന്ന് ഒന്നാം ഡിവിഷനിലേക്ക് മത്സരിക്കാനായി ആ വര്‍ഷംതന്നെ ഫ്രഞ്ച് ലീഗിലെ ‘നാളെയുടെ താരമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 200910 വര്‍ഷങ്ങളിലും ഈ സ്ഥാനം ഏഡന്‍ മറ്റാര്‍ക്കും വിട്ടുകൊടുത്തതുമില്ല. എഫ്.സി ലീലിന്‍െറ ചരിത്രനേട്ടങ്ങള്‍ക്ക് കാരണക്കാരനായതും ഈ ബെല്‍ജിയംകാരനായിരുന്നു. ആ വര്‍ഷം ഏഡന്‍ ബൂട്ടുകെട്ടിയ ടീം ഫ്രാന്‍സില്‍ ഇരട്ടക്കിരീടം നേടി, ഫ്രഞ്ച് കപ്പും ലീഗ് ചാമ്പ്യന്‍പട്ടവും. 2012 മുതല്‍ ചെല്‍സിയുടെ മുന്നേറ്റ നിരയില്‍ പ്രത്യക്ഷപ്പെട്ട ഹസാര്‍ഡ് ‘തന്‍െറ ജീവിതത്തില്‍ ആദ്യമായി കളിക്കളത്തില്‍ അന്തസ്സില്ലാതെ പെരുമാറിയതിന് ശിക്ഷ ഏറ്റുവാങ്ങി സ്വാന്‍സി സിറ്റിക്കെതിരെയുള്ള മത്സരത്തില്‍ പന്തു കൊടുക്കാന്‍ വൈകിയതുകാരണം ഒരു ബാള്‍ ബോയിയുടെ നെഞ്ചുനോക്കി ഒരു ചവിട്ടുകൊടുത്തു. അഞ്ചു മത്സരങ്ങളില്‍ പുറത്തിരുന്നു. എന്നാല്‍, 16 ഗോളുമായി ആ സീസണില്‍ ചെല്‍സിയുടെ ഗോളടിവീരനായി. ഇന്ന് ബെല്‍ജിയം ടീമിന്‍െറ എല്ലാമെല്ലാമാണ് ഹസാര്‍ഡ്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP