സ്വാഗതം
WELCOME

News Update..

Thursday, June 19, 2014

ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിച്ച കുട്ടികളെ തിരിച്ചയച്ചു Madhyamam News Feeds

ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിച്ച കുട്ടികളെ തിരിച്ചയച്ചു Madhyamam News Feeds

Link to

ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിച്ച കുട്ടികളെ തിരിച്ചയച്ചു

Posted: 18 Jun 2014 10:47 PM PDT

കോഴിക്കോട്: അനാഥശാലാ വിവാദവുമായി ബന്ധപ്പെട്ട് രേഖകളില്ലാത്തതിന്‍െറ പേരില്‍ വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിച്ച മുഴുവന്‍ കുട്ടികളെയും സ്വദേശത്തേക്ക് തിരിച്ചയച്ചു. കഴിഞ്ഞ മാസം അവസാനവാരം കേരളത്തിലെ അനാഥശാലകളില്‍ ചേര്‍ന്ന് സ്കൂളില്‍ പഠിക്കാനെത്തിയവരായിരുന്നു ഇവര്‍.
മനുഷ്യക്കടത്ത് ആരോപിച്ച് പാലക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത 450ല്‍പരം കുട്ടികളെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിപ്പിച്ചതായിരുന്നു.
മുക്കം അനാഥശാല അന്തേവാസികളായിരുന്ന കുട്ടികളെ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് വിട്ടുകൊടുത്തിരുന്നു. മതിയായ രേഖകളില്ലാത്തതിനാല്‍ തടഞ്ഞുവെച്ച കുട്ടികളില്‍ അവശേഷിച്ച 12 പേരെയാണ് ചൊവ്വാഴ്ച ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.
ബിഹാര്‍, ഝാര്‍ഖണ്ഡ് സ്വദേശികളായിരുന്നു ഇവര്‍.

ചിലി ചീറ്റി; സ്പെയിന്‍ പുറത്ത് (2-0)

Posted: 18 Jun 2014 10:13 PM PDT

Image: 

റയോ ഡെ ജനീറോ: ഫിഫ ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍ പുറത്ത്. ഗ്രൂപ് ബിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ചിലിയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെയാണ് സ്പെയിനിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
മുന്നേറ്റത്തിലും പ്രതിരോധത്തിലും ശരാശരിക്കടുത്തുപോലും എത്താന്‍ വിഷമിച്ച സ്പെയിനിനെതിരെ എഡ്വാര്‍ഡോ വര്‍ഗാസാണ് (20) ആദ്യ വെടിപ്പൊട്ടിച്ചത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ചാള്‍സ് അറാന്‍ഗസ് (44) ക്ളോസ് റേഞ്ച് ഷോട്ടിലൂടെ വീണ്ടും സ്പെയിന്‍ ഗോളി ഐകര്‍ കസിയസിനെ കീഴടക്കിയതോടെ ചാമ്പ്യന്മാര്‍ തളര്‍ന്നു.
ആദ്യമിനിട്ടുകളില്‍ തന്നെ ലക്ഷ്യം വ്യക്തമാക്കുന്ന തരത്തിലായായിരുന്നു ചിലിയന്‍ മുന്നേറ്റങ്ങള്‍.  നീളന്‍ പാസുകളിലുടെ എതിര്‍ പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറിയ അവര്‍ കിട്ടിയ അവസരങ്ങളിലെല്ലാം പന്ത് പോസ്റ്റിലേക്ക് തൊടുത്തു.
മറുവശത്ത് ഒത്തിണക്കമുള്ള നീക്കങ്ങള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടിയ സ്പെയിന്‍ അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ പിന്നിലായി. പന്ത് ചിലിയന്‍ ബോക്സിലേക്ക് കടന്നപ്പോഴാകട്ടെ ഗോളി ക്ളോഡിയോ ബ്രാവോ ഉരുക്കുകോട്ടപോലെ നിലനിന്നത് സ്പെയിനിന്‍െറ ഗോള്‍ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു. 13ാം മിനിറ്റില്‍ ചിലിയന്‍ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലില്‍ ലഭിച്ച അവസരമാകട്ടെ സില്‍വക്ക് മുതലാക്കാനുമായില്ല. വിങ്ങില്‍ ഇനിയേസ്റ്റ് അധ്വാനിച്ച് കളിച്ചങ്കെിലും മുന്‍നിരയില്‍ പന്ത് ഏറ്റുവാങ്ങി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഡീഗോ കോസ്റ്റയും സംഘവും വിജയം കണ്ടില്ല. 20ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെയാണ് ചിലി ഗോള്‍ നീക്കം ആരംഭിച്ചത്.  
സ്ഥാനം തെറ്റി നില്‍ക്കുന്ന എതിര്‍ പ്രതിരോധത്തെയും ഗോളി കസിയസിനെയും മറികടന്ന് അരാന്‍ഗസ് ബോക്സിനുള്ളിലേക്ക് നല്‍കിയ പന്ത് വാര്‍ഗാസ് ചെറിയ തലോടലോടെ വലക്കുള്ളിലാക്കി. ഗോള്‍ വീണതിന് പിന്നാലെ സ്പെയിന്‍ തിരിച്ചടിക്ക് ശ്രമിച്ചങ്കെിലും എതിരാളികളുടെ തന്ത്രങ്ങള്‍ മു മ്പേ അറിഞ്ഞ ചിലി ഒന്നാകെ പ്രതിരോധത്തില്‍ നിരന്നു.
ഇടക്ക് കൊള്ളിയാന്‍ നീക്കങ്ങളിലൂടെ മറുവശത്തേക്ക് പന്തുമായി കുതിച്ച് എതിരാളികളെ ഞെട്ടിക്കാനും അവര്‍ മറന്നില്ല. ഇതിനിടെ കളിച്ച് വിയര്‍ത്ത സ്പെയ്ന്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത് തുടങ്ങിയതോടെ റഫറിക്കും ജോലി കൂടി. 43ാം മിനിറ്റില്‍ സ്പെയിന്‍ ബോക്സിന് തൊട്ടുമുന്നില്‍ വെച്ച് അലക്സിസ് സാഞ്ചസ് എടുത്ത ഫ്രീകിക്ക്  ഗോളി കസിയസ് തട്ടി മുന്നോട്ടിട്ടു. പന്തുകാലില്‍ തടഞ്ഞതും അറാന്‍ഗസ് ഷോട്ടുതിര്‍ത്തതും ഒന്നിച്ചായിരുന്നു.
 പന്ത് സ്പെയിന്‍ വലയില്‍. (2-0).  രണ്ടാം പകുതിയില്‍ സ്പെയിന്‍ തിരിച്ചുവരവിന് ശ്രമിച്ചലെും പ്രതിരോധം ഭദ്രമാക്കി ചാമ്പ്യന്മാരെ ചിലി വരിഞ്ഞുകെട്ടി.
ആദ്യമത്സരത്തില്‍ നെതര്‍ലന്‍ഡ്സിന് മുന്നില്‍ വീണ നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍  തുടര്‍ച്ചയായ രണ്ടുതോല്‍വികളോടെയാണ്  ഗ്രൂപ് ഘട്ടത്തില്‍ തന്നെ പുറത്തായത്. അതേസമയം കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ചിലി നോക്കൗട്ട് റൗണ്ട്  ഏകദേശം ഉറപ്പിച്ച് കഴിഞ്ഞു.

 

പൊടിഞ്ഞുതീരുന്ന കേരളം

Posted: 18 Jun 2014 08:15 PM PDT

Image: 

തെക്കേ ഇന്ത്യ പ്രകൃതി വിഭവങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന താരതമ്യേന സുസ്ഥിരമായ ഭൂഭാഗമായി കണക്കാക്കപ്പെടുന്നു. കേരളമടക്കമുള്ള ബഹുഭൂരിപക്ഷം മേഖലകളിലും ‘ബില്‍ഡിങ് സ്റ്റോണ്‍’ ഇനത്തില്‍ നീക്കം ചെയ്യുന്ന കരിങ്കല്ല് പ്രദേശത്തിന്‍െറ അടിസ്ഥാനമാണ്. അതിപുരാതന കാലഘട്ടത്തില്‍ രൂപംകൊണ്ട പാറകളാണിവ.
നാം ഇത്തരം ശിലാവിന്യാസത്താല്‍ സമ്പന്നമായ ബഹുപര്‍വതനിരകളും അതിന്‍െറ താഴ്വാരങ്ങളും തുരന്നെടുത്ത് വലിയ ‘മിക്സി’കളിലിട്ട് പൊടിച്ച് കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. സ്വന്തം പുരയുടെ തറമാന്തുന്നതും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതുമാണ് ഇതിന് തുല്യമായ പ്രവൃത്തികള്‍. പൊട്ടിക്കാനുള്ള  പാറ തെളിച്ചെടുക്കുന്നതു മുതല്‍ പരിസ്ഥിതി നശിക്കാന്‍ തുടങ്ങും.  കിട്ടാവുന്നതില്‍ ഏറ്റവും വലിയ മണ്ണുമാന്തികളാണ് മിക്കയിടത്തും ഉപയോഗിക്കുന്നത്. രണ്ട് മീറ്റര്‍ താഴ്ചയില്‍ ഏക്കറുകളോളം കുഴിക്കേണ്ടി വരുമെന്നതുതന്നെ കാരണം. മേല്‍മണ്ണ് നീക്കം ചെയ്യുന്നതോടെ മണ്ണൊലിപ്പ് ശക്തമാകും. എല്ലാ പാറക്കെട്ടുകളും വര്‍ഷത്തില്‍  ഒരുനിശ്ചിത കാലമെങ്കിലും ശുദ്ധജലം തരുന്നവയാണെന്ന് ഓര്‍ക്കണം. മണ്ണൊലിപ്പിന്‍െറ ഫലമായി വെള്ളത്തില്‍ മണ്ണ് കലരുന്നത് ജലജീവികള്‍ക്ക് ശക്തമായ ഭീഷണിയാണ്. പൊട്ടിക്കുന്ന പാറകളെല്ലാം ഉപയോഗിക്കാനാവില്ല. ചാര്‍ന്നറെറ്റ് ഇനത്തില്‍ പെടുന്ന പാറകളാണ് കേരളത്തില്‍ കൂടുതലായി ഖനനം ചെയ്യുന്നത്. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന നെയിസ്, ഗ്രാനൈറ്റ് നെയിസ് എന്നിവയും തെക്കന്‍ ജില്ലകളില്‍ കാണപ്പെടുന്ന ഖോണ്ഡലൈറ്റും നല്ലതാണ്.ഇവയല്ലാതെ മറ്റൊന്നും കെട്ടിട നിര്‍മാണത്തിന് സാധാരണയായി ഉപയോഗിക്കാറില്ല. പക്ഷേ, പാറ എന്നു പറയുന്നത് കൃഷിചെയ്തുണ്ടാക്കുന്നതല്ലാത്തതിനാല്‍ മനുഷ്യനുവേണ്ട പാറകള്‍ക്കൊപ്പം മറ്റ് ധാരാളം വസ്തുക്കളും കാണും. പാറ പൊട്ടിക്കുമ്പോള്‍ എല്ലാം കൂടി ഒന്നിച്ച് ചിതറുകയും ചെയ്യും. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യന് ജീവിക്കാവുന്ന തരത്തിലേക്ക് രൂപപ്പെട്ടുവന്ന പ്രദേശം എന്നന്നേക്കുമായി ഇല്ലാതാവുകയും ചെയ്യും.
പാറമടകളില്‍ നടത്തുന്ന ഓരോ സ്ഫോടനവും ഒന്നരകിലോമീറ്റര്‍ ദൂരംവരെ പ്രകമ്പനം കൊള്ളിക്കാന്‍ ശേഷിയുള്ളതാണ്. ഭൂകമ്പത്തിന് സമാനമായ പ്രകമ്പനങ്ങളാണ് ഉണ്ടാവുന്നത്. ഇത്തരം പ്രകമ്പനങ്ങള്‍ 200 മുതല്‍ 500 മീറ്റര്‍ വരെ ദൂരത്തില്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം. കൂടുതല്‍ സമയം പ്രകമ്പനങ്ങള്‍ അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വീടുകള്‍ക്കും ഡാം അടക്കമുള്ള ഏത് നിര്‍മിത വസ്തുക്കള്‍ക്കും ബലക്ഷയം ഉണ്ടാക്കും. പ്രകമ്പനങ്ങള്‍ ഭൂവല്‍കത്തിലുണ്ടാക്കുന്ന വിള്ളല്‍ ഭൂഗര്‍ഭ ജലത്തിന്‍െറ ഗതിമാറ്റുകയും ചെയ്യും. അമ്പതും നൂറും ഇലക്ട്രിക് കേപ്പുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ പാറ തകര്‍ക്കുന്നിടത്ത് പരിസ്ഥിതി കൂടുതല്‍ നശിക്കും. ഒരേസമയം നൂറോളം സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാവുന്ന ആഘാതം വന്‍ബോംബ് വീണ് പൊട്ടുന്നതിന് തുല്യമാണ്.
 പാറപ്പൊടി ചെടികള്‍ക്കു വിഷമായിട്ടാണ് പ്രതിപ്രവര്‍ത്തിക്കുന്നത്. ഇലകളിലെ സ്റ്റൊമാറ്റ അടയുന്നതിന് പൊടി കാരണമാകും. ചില്ല് പൊടി പോലെ ദൃഢവും മൂര്‍ച്ചയുള്ളതുമായ കരിങ്കല്‍ പൊടിയും ചീളുകളും മൂക്കിലൂടെയും കണ്ണിലൂടെയും വായിലൂടെയും മനുഷ്യരിലും മൃഗങ്ങളിലും എത്തുന്നുണ്ട്.  പാറപ്പൊടി കണ്ണിലെ സൂക്ഷ്മ രക്തക്കുഴലുകളെ തകര്‍ക്കുകയും അല്‍പാല്‍പമായി കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യുന്നു. പൊടിപടലങ്ങളില്‍ ഈര്‍പ്പത്തില്‍ അലിയുന്നവ കണ്ണില്‍ രാസപ്രവര്‍ത്തനങ്ങള്‍ക്കും ഇടവരുത്തും. കണ്ണെരിയുന്നതിനും കണ്ണുനീര്‍ അമിതമായ ഉല്‍പാദിപ്പിക്കുന്നതിനും ഇത് ഇടയാക്കും.ശ്വാസകോശ അസുഖങ്ങള്‍, അര്‍ബുദം, അലര്‍ജി എന്നിവയുടെ നിരക്ക് ക്രമാതീതമായി വര്‍ധിക്കാന്‍ പാറപ്പൊടി കാരണമാകും. ശ്വാസകോശത്തിലെ ഈര്‍പ്പത്തില്‍ ലയിച്ച് വിഷമയമായിത്തീരുന്നു.
പരിസരം മുഴുവന്‍ പൊടി പരക്കുമ്പോള്‍ പുല്ലും നല്ല വെള്ളവും ലഭിക്കാതെ കന്നുകാലികള്‍ ബുദ്ധിമുട്ടും. പക്ഷേ, ഇതൊന്നും പാറമടക്കാരോട് പറയരുത്. കാരണം മുപ്പതും നാല്‍പതും ഏക്കര്‍ ഭൂമിക്ക് നടുവില്‍ സ്ഥാപിക്കുന്ന  ക്രഷറുകള്‍ മറ്റാര്‍ക്കും ശല്യമുണ്ടാക്കില്ളെന്ന് റവന്യൂ, ജിയോളജി, സ്ഫോടകവസ്തു, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണം, തുടങ്ങിയ വകുപ്പുകള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷമാണ് ഇവര്‍ നശീകരണം തുടങ്ങുന്നത്. എന്തെങ്കിലും എതിര് പറഞ്ഞാല്‍  ഈ സര്‍ട്ടിഫിക്കറ്റുകള്‍ വെച്ച് അവര്‍ നമ്മെ നേരിടും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയുള്ള 12 മണിക്കൂറാണ് നിയമപ്രകാരം ഒരു ക്രഷറിന്‍െറ പ്രവര്‍ത്തനസമയം. വന്‍കിട യൂനിറ്റുകള്‍ ഒരു മണിക്കൂറില്‍ 400 ടണ്‍ ഉല്‍പാദനശേഷിയില്‍ ദിവസം 4800 ടണ്‍ മെറ്റല്‍ അടിച്ചുകൂട്ടുന്നു. 20 ടണ്‍ മെറ്റലാണ് ഒരു ലോഡ്. ശരാശരി 200 ലോഡ് മെറ്റല്‍ കണക്കാക്കിയാല്‍ പ്രതിദിന വരുമാനം 24 ലക്ഷം രൂപയാണ്. ഇതിനു പുറമെ കൃത്രിമ മണല്‍ എം-സാന്‍ഡില്‍ നിന്ന് 27 ലക്ഷം രൂപ വേറെ ലഭിക്കുന്നു. പ്രതിമാസം 25 ദിവസം പ്രവര്‍ത്തിക്കുന്നതായി കണക്കാക്കിയാല്‍ ഒരു യൂനിറ്റില്‍ നിന്ന് ഏകദേശം 12.75 കോടി രൂപ വരുമാനം കിട്ടും. ഈ തുകയുടെ ആകര്‍ഷണത്തിന് മുന്നില്‍ ജനജീവിതം ആര് ശ്രദ്ധിക്കാന്‍?

(തുടരും)

അന്വേഷണം നേരിടാന്‍ തയാറെന്ന് മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ സ്വബാഹ്

Posted: 18 Jun 2014 07:58 PM PDT

കുവൈത്ത് സിറ്റി: അട്ടിമറി, അഴിമതി ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍മുഹമ്മദ് അസ്വബാഹ്.
കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളില്‍ ആരോപണവിധേയനായതിനാല്‍ ശൈഖ് നാസര്‍ അന്വേഷണം നേരിടാന്‍ ഒരുക്കമാണെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ ഇമാദ് അല്‍സൈഫ് ആണ് വ്യക്തമാക്കിയത്. അതേസമയം, ആരോപണവിധേയനായ മറ്റൊരു പ്രമുഖന്‍ മുന്‍ സ്പീക്കര്‍ ജാസിം അല്‍ഖറാഫി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുവൈത്ത് ഭരണകൂടത്തെ മറിച്ചിടാന്‍ സര്‍ക്കാറുമായി അടുത്ത ബന്ധമുള്ള രണ്ട് പ്രമുഖര്‍ ശ്രമം നടത്തിയതായും ഇതിന്‍െറ ഭാഗമായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് 5,000 കോടി ഡോളര്‍ വിദേശത്തേക്ക് കടത്തിയതായുമായാണ് ആരോപണം.
മുന്‍ ധനമന്ത്രി കൂടിയായ ഭരണകുടുംബാംഗം ശൈഖ് അഹ്മദ് ഫഹദ് അസ്വബാഹ് ആണ് രാജ്യത്തെ ഭരണകൂടത്തെയും രാഷ്ട്രീയ രംഗത്തെയും പിടിച്ചുകുലുക്കുന്ന വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. രണ്ട് പ്രമുഖര്‍ ഭരണകൂടത്തിനെതിരെ അട്ടിമറി ഗൂഢാലോചന നടത്തിയെന്നും രാജ്യത്തുനിന്ന് വന്‍ തുക കടത്തി വിദേശ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്നും ഇതുസംബന്ധിച്ച വീഡിയോ ടേപ്പ് അടക്കമുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമായിരുന്നു മുന്‍ മന്ത്രി കൂടിയായ ശൈഖ് അഹ്മദ് വ്യക്തമാക്കിയത്. ആഴ്ചകള്‍ക്കുമുമ്പെ താന്‍ ഉന്നയിച്ച ആരോപണം നിലനില്‍ക്കെ, വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശൈഖ് അഹ്മദ് കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നാലെ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്വബാഹും രാജ്യത്തിന്‍െറ പൊതുഫണ്ടില്‍നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെയാണ് ഏത് അന്വേഷണവും നേരിടാന്‍ തായറാണെന്ന് വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രി രംഗത്തത്തെിയത്.
സമീപകാലത്ത് കുവൈത്ത് രാഷ്ട്രീയ രംഗത്തുണ്ടായ വിവാദങ്ങളുടെയെല്ലാം തലപ്പത്തുള്ളയാളാണ് ആറുവര്‍ഷം പ്രധാനമന്ത്രിപദം വഹിച്ച ശൈഖ് നാസര്‍. തനിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നതിനുവേണ്ടി 13 എം.പിമാര്‍ക്ക് വന്‍തുക നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനുപിന്നാലെയാണ് 2011 ഒക്ടോബറില്‍ ശൈഖ് നാസറിന് അധികാരമൊഴിയേണ്ടവന്നത്.
ഈ കേസ് പ്രോസിക്യൂഷന്‍ അന്വേഷിച്ചുവെങ്കിലും എവിടെയുമത്തെിയിട്ടില്ല. തുടര്‍ന്ന് നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മുന്‍തൂക്കം നേടിയെങ്കിലും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് പാര്‍ലമെന്‍റ് പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ് നിയമത്തിലെ സര്‍ക്കാര്‍ കൈകടത്തലില്‍ പ്രതിഷേധിച്ച് പ്രതിപഷം തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ശൈഖ് അഹ്മദ് ഫഹദ് അസ്വബാഹ് തുറന്നുവിട്ട വീഡിയോ ടേപ്പ് വിവാദം ഏറ്റുപിടിച്ച പ്രതിപക്ഷം കഴിഞ്ഞയാഴ്ച കുവൈത്ത് സിറ്റി ഡിറ്റര്‍മിനേഷന്‍ സ്ക്വയറില്‍ നടത്തിയ റാലിയില്‍ ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശൈഖ് അഹ്മദ് ആരോപണം ആവര്‍ത്തിച്ചതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്.
ആരോപണം സംബന്ധിച്ച് രാജ്യത്തെ സാമ്പത്തിക കാര്യങ്ങളിലെ അവസാനവാക്കായ ഓഡിറ്റ് ബ്യൂറോ പ്രത്യേക അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടുത്തിടെ രൂപവല്‍ക്കരിക്കപ്പെട്ട കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയും അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും ശൈഖ് അഹ്മദും നിയമ നടപടി തേടിയതോടെ പബ്ളിക് പ്രോസിക്യൂഷനും അന്വേഷണത്തിന് നിര്‍ബന്ധിതമാവുമെന്നാണ് സൂചന.
ഇതിന്‍െറ കൂടി മുന്നോടിയായാണ് ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണെന്ന ശൈഖ് നാസറിന്‍െറ പ്രസ്താവന.
 

കൊമ്പന്‍െറ വഴിയേ മോഴയും

Posted: 18 Jun 2014 07:37 PM PDT

Image: 

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രഭരണം കൈയേറ്റതിനത്തെുടര്‍ന്ന്  മുന്‍ യു.പി.എ സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന ഗവര്‍ണര്‍മാരില്‍ ചിലരോട് സ്ഥാനമൊഴിയാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി അനില്‍ ഗോസ്വാമി ആവശ്യപ്പെട്ടതോടെ ഗവര്‍ണര്‍ പദവി ഒരിക്കല്‍കൂടി വിവാദ വിധേയമായിത്തീര്‍ന്നിരിക്കുന്നു. യു.പി ഗവര്‍ണര്‍ ബി.എല്‍. ജോഷി രാജിസമര്‍പ്പിച്ചപ്പോള്‍ കേരള ഗവര്‍ണര്‍ ഷീലദീക്ഷിത്, അസം ഗവര്‍ണര്‍ ജെ.പി. പട്നായക്, കര്‍ണാടകയിലെ എച്ച്.ആര്‍. ഭരദ്വാജ് എന്നിവര്‍ സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചതായാണ് സൂചന. രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍, ഗുജറാത്തിലെ കമല ബെനിവാല്‍ എന്നിവരും രാജി ആവശ്യത്തോടനുകൂലമായി പ്രതികരിച്ചിട്ടില്ല. ഒരു വര്‍ഷത്തിനകം കാലാവധി കഴിയാനിരിക്കുന്ന ചിലരോട് തല്‍ക്കാലം രാജി ആവശ്യപ്പെട്ടിട്ടുമില്ലത്രെ. 2004ല്‍ യു.പി.എ അധികാരമേറ്റപ്പോള്‍ മുന്‍ എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഭരണകാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ കുടിയിരുത്തപ്പെട്ട ഗവര്‍ണര്‍മാരെ പുറത്താക്കിയതാണ് ഇപ്പോഴത്തെ നടപടിക്ക് ന്യായീകരണമായും മാതൃകയായും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ബി.ജെ.പിയുടെതന്നെ പാര്‍ലമെന്‍റംഗമായിരുന്ന ബി.പി. സിംഗാള്‍ നല്‍കിയ ഹരജിയിന്മേല്‍ 2010ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍, ഭരണമാറ്റം ഗവര്‍ണര്‍മാരെ നീക്കംചെയ്യാനുള്ള കാരണമല്ളെന്നും അതിന് നിര്‍ബന്ധിക്കുന്ന കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ഗവര്‍ണര്‍മാരെ പിരിച്ചുവിടാവൂ എന്നും വ്യക്തമാക്കിയിരുന്നു. അതെടുത്തുകാട്ടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മോദി സര്‍ക്കാറിന്‍െറ നീക്കത്തെ എതിര്‍ക്കുന്നത്. സി.പി.എമ്മും ഗവര്‍ണര്‍മാരുടെ സ്ഥാനഭ്രഷ്ട് ഭരണഘടനാ വിരുദ്ധമാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വമേധയാ രാജിക്ക് ഗവര്‍ണര്‍മാര്‍ സന്നദ്ധരായില്ളെങ്കില്‍ അവരെ നിയമിച്ച രാഷ്ട്രപതിയോട് പുറത്താക്കണമെന്നാവശ്യപ്പെടുകയാണ് സര്‍ക്കാറിന്‍െറ മുന്നിലുള്ള പോംവഴി. രാഷ്ട്രപതി വഴങ്ങിയില്ളെങ്കില്‍ വീണ്ടും ആവശ്യപ്പെടാം. രണ്ടാമത്തെ തവണ നിരസിക്കാന്‍ രാഷ്ട്രപതിക്കും തടസ്സങ്ങളുണ്ട്.
ഭരണം മാറി എന്നതല്ലാതെ, മുന്‍ യു.പി.എ നിയമിച്ച കോണ്‍ഗ്രസുകാരോ മറ്റോ ആയ സംസ്ഥാന ഗവര്‍ണര്‍മാര്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനങ്ങളില്‍ എന്തെങ്കിലും ഭരണപ്രതിസന്ധി സൃഷ്ടിച്ചതായി പരാതി ഉയര്‍ന്നിട്ടില്ല, അതിന് സമയവുമായിട്ടില്ല. ആകപ്പാടെയുള്ള ന്യായം മുന്‍ സര്‍ക്കാറുകളും അങ്ങനെ ചെയ്തിട്ടുണ്ട് എന്നതാണ്. അത് ശരിയായിരിക്കെ 2010ലെ സുപ്രീംകോടതി വിധിക്കുശേഷം അത്തരം സംഭവങ്ങളുണ്ടായിട്ടില്ല എന്നത് പരിഗണിക്കപ്പെടേണ്ടതാണ്. ഭരണഘടനാ പദവികളാണ് ഗവര്‍ണര്‍മാരുടേത്. രാഷ്ട്രപതിയെപോലെ ഗവര്‍ണര്‍മാര്‍ക്കും സ്വന്തമായ രാഷ്ട്രീയ പശ്ചാത്തലമുണ്ടാവാമെങ്കിലും പദവികളില്‍ അവരോധിതരായതിനുശേഷം സ്വതന്ത്രമായും നിഷ്പക്ഷമായും ചുമതല നിറവേറ്റാന്‍ ബാധ്യസ്ഥരാണവര്‍. ജഡ്ജിമാരായി നിയമിക്കപ്പെടുന്ന നിയമജ്ഞര്‍ക്കുപോലും സ്വന്തമായ രാഷ്ട്രീയമുണ്ടാവാറുണ്ട്. പക്ഷേ, ജുഡീഷ്യറിയുടെ ഭാഗമായിക്കഴിഞ്ഞാല്‍ പിന്നെ ഒരു പ്രത്യേക രാഷ്ട്രീയ ചായ്വും കൂറും അവര്‍ പ്രകടിപ്പിച്ചുകൂടാ. ഏതെങ്കിലും സര്‍ക്കാറുകളുടെ കാലത്ത് നിയമിതരായ ജഡ്ജിമാരെ പിന്നീടുവന്ന സര്‍ക്കാറുകള്‍ സ്ഥാനഭ്രഷ്ടരാക്കാറുമില്ല. അവരെ നിയമിക്കുന്നത് നേര്‍ക്കുനേരെ സര്‍ക്കാറുകളല്ല, കൊളീജിയമാണെന്ന് വേണമെങ്കില്‍ പറയാം. അതേ ന്യായം രാഷ്ട്രപതി നിയമിക്കുന്ന ഗവര്‍ണര്‍മാര്‍ക്കും ബാധകമാണല്ളോ. കറകളഞ്ഞ രാഷ്ട്രീയക്കാരനായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായതോടെ അദ്ദേഹത്തിന്‍െറ മുന്‍ രാഷ്ട്രീയം വിവാദപരമാവുന്നില്ല. കേന്ദ്ര ഭരണമാറ്റംമൂലം അദ്ദേഹം രാജിവെക്കണമെന്നും ആരും ആവശ്യപ്പെടുന്നില്ല. കക്ഷിരാഷ്ട്രീയത്തിലധിഷ്ഠിതമായ പാര്‍ലമെന്‍ററി ജനാധിപത്യം പുലരുന്ന ഇന്ത്യയില്‍ ഏതാണ്ടെല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലുമുള്ള നിയമനങ്ങളില്‍ രാഷ്ട്രീയം പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനംചെലുത്താറുണ്ട് എന്നതാണ് സത്യം. ഗവര്‍ണര്‍ പദവി മാത്രം ഇതിനപവാദമാവേണ്ടതല്ല.
രാജ്ഭവനുകളിലെ ഇപ്പോഴത്തെ കുടിയൊഴിപ്പിക്കല്‍ നീക്കത്തിനുപിന്നില്‍ ഭരണഘടനാപരമോ നിയമപരമോ ആയ പ്രശ്നങ്ങളല്ല, ശുദ്ധ പാര്‍ട്ടി അജണ്ടയാണെന്ന് വ്യക്തം. കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെപോയവരും സ്ഥാനങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്തേണ്ടവരുമായ ഒട്ടേറെ സംഘ്പരിവാര്‍ നേതാക്കള്‍ പദവികളും കാത്ത് ക്യൂ നില്‍പുണ്ട്. അവരെ ഉടനടി തൃപ്തിപ്പെടുത്തിയില്ളെങ്കില്‍ പൊട്ടലും ചീറ്റലും ഉറപ്പ്. മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, രാം നായക്, മുന്‍ യു.പി മുഖ്യമന്ത്രിയും ബാബരി മസ്ജിദ് ധ്വംസന സംഭവത്തില്‍ മുഖ്യ പ്രതികളിലൊരാളുമായ കല്യാണ്‍ സിങ്, ഡല്‍ഹി ബി.ജെ.പി നേതാവ് വിജയകുമാര്‍ മല്‍ഹോത്ര, യു.പിയിലെ ബി.ജെ.പി നേതാക്കളായ ലാല്‍ജി ടണ്ടന്‍, കൈലാസ് ജോഷി തുടങ്ങിയവരാണ് പട്ടികയില്‍. തിരുവനന്തപുരം മണ്ഡലത്തില്‍ പരാജിതനായ ഒ. രാജഗോപാലിന്‍െറ പേരും പറയപ്പെടുന്നുണ്ട്. ഇവരില്‍ സാധ്യമായവരെയൊക്കെ വിവിധ രാജ്ഭവനുകളില്‍ കുടിയിരുത്തുന്നത് മോദിയുടെ തലവേദനക്ക് ശമനമുണ്ടാക്കും. ഒപ്പം സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള കുത്തിത്തിരുപ്പുകള്‍ക്ക് മികച്ച കേന്ദ്രങ്ങളായി രാജ്ഭവനുകള്‍ മാറുകയും ചെയ്യും. ഇതുകൊണ്ട് ജനങ്ങള്‍ക്കെന്തെങ്കിലും നേട്ടം പ്രതീക്ഷിക്കേണ്ടതില്ല. ഗവര്‍ണര്‍ പദവിയെ ആഭ്യന്തര തര്‍ക്കങ്ങളുടെ പരിഹാരമാക്കിയതും രാജ്ഭവനുകളെ വൃദ്ധസദനങ്ങളാക്കി മാറ്റിയതും കോണ്‍ഗ്രസാണല്ളോ. കൊമ്പന്‍െറ വഴിയേ മോഴയും എന്ന് കരുതിയാല്‍ മതി.

വികസനനയ പ്രതിസന്ധിയും മോദി സര്‍ക്കാറും

Posted: 18 Jun 2014 07:30 PM PDT

Image: 

സമ്പൂര്‍ണ പരിവര്‍ത്തനമാണത്രേ പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന ലക്ഷ്യം. 2022ഓടെ ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് അപ്പോഴേക്കും 75 വര്‍ഷം തികയും.
സമ്പൂര്‍ണമാറ്റം എന്ന ലക്ഷ്യത്തിലേക്കുള്ള പാത അത്ര സുഗമമാണോ?  ഇന്ത്യയില്‍ 120 കോടിയില്‍പരം ജനങ്ങളില്‍ 70 ശതമാനവും ദിവസവും ഒരു ഡോളറിലും കുറഞ്ഞ വരുമാനം മാത്രമുള്ള ദരിദ്രരാണ് എന്ന യാഥാര്‍ഥ്യം ഓര്‍ക്കുക. ഓരോ മാസവും 10 ലക്ഷം പേര്‍ എന്ന തോതിലാണ് തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കുന്നത്. പട്ടിണി, പോഷകാഹാരക്കുറവ്, മാതൃ-ശിശു മരണങ്ങള്‍, രോഗങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയുമായി ബന്ധപ്പെട്ട സൂചികകളില്‍ ഇന്ത്യയുടെ സ്ഥിതി ശോചനീയമായിത്തുടരുന്നു. ചില രംഗങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ ദയനീയമാണ് ഇന്ത്യയിലെ സ്ഥിതിവിശേഷം.
ബി.ജെ.പിയുടെ ആദ്യപ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയി 2000ാമാണ്ടില്‍ യു.എന്‍ ആസ്ഥാനം സന്ദര്‍ശിച്ച് മില്ലനിയം ഡെവലപ്മെന്‍റ് ഡിക്ളറേഷന്‍ എന്ന വികസന  പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത് ശ്രദ്ധേയമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കും, എയ്ഡ്സ് നിയന്ത്രണവിധേയമാക്കും, മലേറിയയെ ചെറുത്തുതോല്‍പിക്കും തുടങ്ങിയ മര്‍മപ്രധാന വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആ പ്രഖ്യാപനം. എന്നാല്‍, ഇന്ത്യ വാഗ്ദാനങ്ങള്‍ പാലിക്കുകയുണ്ടായോ? ലിംഗസമത്വം, പാര്‍ലമെന്‍റിലെ സ്ത്രീസംവരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍പോലും ബംഗ്ളാദേശിന്‍െറ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
1991ല്‍ ആരംഭിച്ച സാമ്പത്തിക ഉദാരീകരണ പദ്ധതിയുടെ ഫലമായി സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിത്തീരുകയും നിര്‍ധന ജനവിഭാഗങ്ങള്‍ കൂടുതല്‍ നിസ്വരായി മാറുകയും ചെയ്ത ദുരന്തമാണ് ഇന്ത്യയില്‍ സംഭവിച്ചത്. ഈ വൈപരീത്യത്തിന്‍െറ പേരില്‍ സബ്സിഡികളെ പഴിപറയാനാണ് സാമ്പത്തിക വിദഗ്ധര്‍ ഒൗത്സുക്യം കാട്ടിയത്. വൈദ്യുതി, ഇന്ധനം, കൃഷി തുടങ്ങിയ മേഖലകളിലെ സബ്സിഡികള്‍ ഉപേക്ഷിക്കണമെന്നായിരുന്നു ഇവരുടെ വാദം. ക്ഷേമരാഷ്ട്ര സങ്കല്‍പം ആധാരമാക്കി ആവിഷ്കരിച്ച 2005ലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് ചട്ടംപോലും അവസാനിപ്പിക്കണമെന്ന വാദവും ഇവര്‍ ഉയര്‍ത്തുകയുണ്ടായി. അതേസമയം, വന്‍ വായ്പകള്‍ എടുത്ത് തിരിച്ചടക്കാതെ പൊതുഖജനാവിനെ വഞ്ചിക്കുന്ന വമ്പന്‍ ബിസിനസ് സ്ഥാപനങ്ങളുടെ കുറ്റകരമായ പ്രവൃത്തികള്‍ക്കുനേരെ ഇക്കൂട്ടര്‍ കണ്ണുചിമ്മി. ദേശീയ ബാങ്കുകളിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത മൂലധനം 2013ല്‍ 28.5 ശതമാനം വര്‍ധിച്ചതായി മുന്‍ ധനമന്ത്രി പി. ചിദംബരം വെളിപ്പെടുത്തിയത് ഓര്‍ക്കുക. അഥവാ 4000 കോടി ഡോളറിന് തുല്യമായ രൂപയാണ് ദേശീയ ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനക്ഷമമല്ലാതായി മാറിയത്. കോര്‍പറേറ്റുകള്‍ കുടിശ്ശിക വരുത്തിയ സംഖ്യയാണ് ഈ പ്രവര്‍ത്തനരഹിത മൂലധനം എന്ന് സ്പഷ്ടമായി മനസ്സിലാക്കുന്നവര്‍ക്കേ കോര്‍പറേറ്റുകളാണോ നിര്‍ധനരുടെ സബ്സിഡികളാണോ  പൊതുഖജനാവിന് നഷ്ടം വരുത്തുന്നതെന്ന് ബോധ്യമാകൂ. ജൂണ്‍ 11ന് പാര്‍ലമെന്‍റില്‍ ദീര്‍ഘപ്രഭാഷണം നടത്തിയെങ്കിലും തന്‍െറ സാമ്പത്തിക കുറിപ്പടികളെ സംബന്ധിച്ച് മോദി മൗനം ദീക്ഷിക്കുകയാണുണ്ടായത്.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഗുജറാത്ത് മോഡല്‍ വികസനം സംബന്ധിച്ച് അദ്ദേഹം വാചാലനാവുകയുണ്ടായി. വ്യാപക വ്യവസായവത്കരണമാണ് അദ്ദേഹം ലക്ഷ്യമിടുന്നത് എന്നതിന്‍െറ സൂചനയാണിത്. ഇതിനര്‍ഥം കൂടുതല്‍ വിഭവചൂഷണം, കൂടുതല്‍ നിര്‍മാണങ്ങള്‍, കൂടുതല്‍ ഗതാഗതസൗകര്യങ്ങള്‍, കൂടുതല്‍ വൈദ്യുതി എന്നൊക്കെയാണ്.
ഇവ സ്വാഗതാര്‍ഹമാണെങ്കിലും അവ എത്ര സമയത്തിനകം നടപ്പാക്കുമെന്ന് തിട്ടപ്പെടുത്താന്‍ വയ്യ. കൃഷിഭൂമികള്‍ വ്യവസായിക ആവശ്യങ്ങള്‍ക്ക് വകമാറ്റുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകും. അത് വിവിധ സര്‍ക്കാറുകള്‍ക്ക് വന്‍ രാഷ്ട്രീയ സാമ്പത്തിക ബാധ്യതക്ക് വഴിയൊരുക്കുന്നത് സമീപകാല ചരിത്രപാഠം മാത്രം. കൃഷിഭവനുകള്‍ വ്യവസായവത്കരണത്തിലൂടെ നഷ്ടപ്പെടുത്തുന്നതിനെതിരായ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കേ വഴിയൊരുക്കൂ. ഛത്തിസ്ഗഢില്‍ ഏതാനും വര്‍ഷം മുമ്പ് മാവോവാദികളെ സല്‍വജുദൂം എന്ന മിലീഷ്യകളെ വിട്ട് ഉന്മൂലനം ചെയ്യാനുള്ള പദ്ധതി വന്‍ അബദ്ധത്തിലാണ് കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാവോവാദികള്‍ ആരംഭിച്ച തിരിച്ചടികളില്‍ ഒട്ടേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. ഇത്തരം ലീലാവിലാസങ്ങള്‍ ആവര്‍ത്തിക്കാനാണോ മോദിയുടെ ഉദ്ദേശ്യം. ഇനി ഭൂമിയും മറ്റും കണ്ടത്തെിയാലും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. സാര്‍വദേശീയ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതികൂലമായിക്കൊണ്ടിരിക്കെ വന്‍ വിദേശനിക്ഷേപങ്ങള്‍ പ്രതീക്ഷിക്കാനേ വയ്യ. മന്‍മോഹന്‍സിങ് ഭരണകൂടത്തെ ബാധിച്ചിരുന്ന നയപരമായ സ്തംഭനാവസ്ഥ മോദി സര്‍ക്കാറിനും വെല്ലുവിളി ഉയര്‍ത്താതിരിക്കില്ല. കരുത്തുറ്റ വ്യക്തി അധികാരത്തിന്‍െറ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടു എന്നതുകൊണ്ടുമാത്രം നയതീരുമാനങ്ങള്‍ കൃത്യമായി ആവിഷ്കരിക്കപ്പെടണമെന്നില്ല.
കെയ്നീഷ്യന്‍ സമഗ്ര സാമ്പത്തികശാസ്ത്രരീതി സ്വീകരിക്കാനും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മോദിക്ക് സാധിക്കുമോ? തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പ്രോജക്ടുകള്‍ അട്ടിമറിക്കാന്‍ വന്‍കിട കമ്പനികള്‍ രംഗത്തുവരാതിരിക്കില്ല. ചൈനയെപ്പോലെ ഇന്ത്യയെയും വന്‍ ഉല്‍പാദക രാജ്യമാക്കി മാറ്റുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി വാഗ്ദാനം ചെയ്യുകയുണ്ടായി. എന്നാല്‍, യഥാര്‍ഥത്തില്‍ ചൈന സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലത്തെിനില്‍ക്കുന്നു. രണ്ടക്ക വളര്‍ച്ചാനിരക്ക് ഒരക്കത്തിലേക്ക് താഴ്ന്നു.
ഒരു വന്‍ശക്തിയായി മാറണമെന്ന് ഇന്ത്യ അഭിലഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, പട്ടിണിക്കാരും അധ$സ്ഥിതരുമായ ദശലക്ഷക്കണക്കിന് ജനങ്ങളെ ഉള്‍പ്പെടുത്താതെയുള്ള വികസനമാതൃക സ്വീകരിക്കുന്നത് ശരിയായ ചുവടുവെപ്പല്ല. ധനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് ആവിഷ്കരിച്ച നവലിബറല്‍ സാമ്പത്തികനയങ്ങളാണ് ഇന്നത്തെ സാമ്പത്തിക മാന്ദ്യങ്ങള്‍ക്ക് വഴിവെച്ചതെന്ന വിമര്‍ശം പരക്കെയുണ്ട്. മന്‍മോഹന്‍സിങ്ങിന്‍െറ പിന്‍ഗാമിയായ മോദിയും സൂക്ഷ്മത പുലര്‍ത്താത്തപക്ഷം ന്യായമായും ഇത്തരം വിമര്‍ശങ്ങള്‍ വിളിച്ചുവരുത്തും. ഉദാരീകരണം ആരംഭിച്ച 1991ലേതിനെക്കാള്‍ രാജ്യം കടുത്ത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കാലഘട്ടമാണിത്. സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഇന്ത്യ ഉപേക്ഷിക്കുമെന്ന് അക്കാലത്ത് അധികമാരും വിശ്വസിച്ചിരുന്നില്ല. ഒരാശയത്തെ അതിന്‍െറ സമയം വന്നത്തെിയാല്‍ ആര്‍ക്കും തടയാനാകില്ളെന്ന വിക്ടര്‍ യൂഗോയുടെ നിരീക്ഷണം ഉദ്ധരിച്ചായിരുന്നു അന്ന് മന്‍മോഹന്‍ സാമ്പത്തിക ഉദാരീകരണത്തെ ന്യായീകരിച്ചത്. മോദിയുടെ സമയം വന്നണഞ്ഞതായി ഇന്ത്യന്‍ വോട്ടര്‍മാര്‍ കരുതുന്നുണ്ടാകണം. മന്‍മോഹന്‍ സിങ്ങിന്‍െറ നേര്‍വിപരീത സ്വഭാവസവിശേഷതകളാണ് മോദിയുടെ മുഖമുദ്രയെങ്കിലും അദ്ദേഹം മുന്‍ പ്രധാനമന്ത്രിയുടെ പിന്‍ഗാമി മാത്രം. മുന്‍ ഭരണകൂടത്തില്‍നിന്ന് തീര്‍ത്തും ഭിന്നമായ നയപരിപാടികള്‍ ആവിഷ്കരിക്കുക എന്ന ചിന്തക്കുപോലും സ്ഥാനമില്ല. ഒരുപക്ഷേ, മന്‍മോഹന്‍സിങ്ങിനെക്കാള്‍ കടുത്ത ദൗത്യങ്ങള്‍ തന്നെയാകും മോദിയുടെ ചുമലില്‍ വന്നുവീഴുക. 2004ല്‍ മന്‍മോഹന്‍ സിങ്ങില്‍ ജനങ്ങള്‍ അത്ര വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയിരുന്നില്ല. എന്നാല്‍, ജനങ്ങള്‍ വലിയ വികസനപ്രതീക്ഷകളോടെയാണ് മോദിയുടെ കാല്‍വെപ്പുകള്‍ക്കായി കാത്തിരിക്കുന്നത്.
.

പ്രധാനമന്ത്രിയോട് യുവതി കേഴുന്നു; ‘രണ്ടു മിനിറ്റ് സമയം തരൂ... എനിക്ക് ചിലത് പറയാനുണ്ട്’

Posted: 18 Jun 2014 01:15 PM PDT

Image: 
Subtitle: 
കേന്ദ്ര രാസവള വകുപ്പ് സഹമന്ത്രി നിഹാല്‍ചന്ദ് മേഘ്വാള്‍ ഉള്‍പ്പെടെ 17 പേര്‍ മാനഭംഗപ്പെടുത്തിയെന്ന പരാതി ഉന്നയിച്ച 24കാരിയുടെതാണ് ഈ വാക്കുകള്‍

ന്യൂഡല്‍ഹി: ‘കേവലം രണ്ടു മിനിറ്റ് സമയം തരൂ... എനിക്ക് ചിലത് താങ്കളോട് നേരില്‍ പറയാനുണ്ട്.  മന്ത്രിയെ പുറത്താക്കണോ നിലനിര്‍ത്തണോയെന്ന് അതിനു ശേഷം താങ്കള്‍ക്ക് തീരുമാനിക്കാം..’ രാജസ്ഥാനില്‍നിന്ന് 24കാരിയുടെതാണ് ഈ വാക്കുകള്‍. യുവതിയുടെ അഭ്യര്‍ഥന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ്. കേന്ദ്ര രാസവള വകുപ്പ് സഹമന്ത്രി നിഹാല്‍ ചന്ദ് മേഘ്വാള്‍ ഉള്‍പ്പെടെ 17 പേര്‍ മാനഭംഗപ്പെടുത്തിയെന്ന പരാതി ഉന്നയിച്ചശേഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീഷണിയും പ്രലോഭനവും യുവതി മാധ്യമങ്ങള്‍ക്കുമുന്നില്‍ വിവരിച്ചു. 2011ലാണ് നിഹാല്‍ ചന്ദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്.
പ്രതികളെ പിടികൂടുന്നതിനു പകരം പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ്പൊലീസില്‍ നിന്നുണ്ടായത്. വലിയ ആളുകള്‍ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുന്നതിന്‍െറ പ്രത്യാഘാതങ്ങള്‍ പൊലീസ് ഓഫിസര്‍മാര്‍ പലകുറി പറഞ്ഞു. എല്ലാം മറന്ന് വീട്ടില്‍ അടങ്ങിയിരിക്കാനായിരുന്നു ഉപദേശം. പരാതിയില്‍ ഉറച്ചുനിന്നപ്പോള്‍ അന്വേഷണം പ്രഹസനമാക്കി പരാതി തള്ളി. നേരായ അന്വേഷണം നടത്താതെയാണ് തെളിവില്ളെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പീഡനത്തിന് ഇരയായ തന്നെ കള്ളിയായി മുദ്രകുത്തുന്നത് ദൈവം പൊറുക്കില്ല. പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശിച്ച ജയ്പൂര്‍ മെട്രോപൊളിറ്റന്‍ കോടതിയുടെ തുടര്‍ നടപടികളിലെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും യുവതി പറയുന്നു.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും രാഷ്ട്രീയക്കാരനുമായ ഭര്‍ത്താവ് ഓം പ്രകാശ്, ബിസിനസിലും രാഷ്ട്രീയത്തിലും ഉയര്‍ച്ച ലക്ഷ്യമിട്ട് മയക്കുമരുന്ന് നല്‍കി നിഹാല്‍ ചന്ദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തന്നെ കാഴ്ചവെച്ചെന്നാണ് യുവതിയുടെ പരാതി. നിഹാല്‍ ചന്ദിനു പുറമെ, മുന്‍മന്ത്രി ജോഗേശ്വര്‍ ഗാര്‍ഗ്, രാജസ്ഥാന്‍ യൂനിവേഴ്സിറ്റി മുന്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് പുഷ്പേന്ദ്ര ഭരദ്വാജ്, മുന്‍ അസി. പൊലീസ് കമീഷണര്‍ അനില്‍ റാവു തുടങ്ങി 17 പേരാണ് പ്രതിസ്ഥാനത്തുള്ളത്.
സാധാരണ കുടുംബത്തില്‍ നിന്നുള്ള യുവതിയുടെ പരാതിയില്‍ അന്വേഷണം പ്രഹസനമാക്കാനും കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടാനും പ്രതികള്‍ക്ക് സാധിച്ചു. ഇതിനെതിരെ യുവതി നല്‍കിയ ഹരജിയില്‍ നിഹാല്‍ ചന്ദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി സമന്‍സ് അയച്ചതോടെയാണ് പ്രശ്നം വിവാദമായത്.  സംഭവം നടക്കുമ്പോള്‍ പ്രാദേശിക നേതാവ് മാത്രമായിരുന്ന നിഹാല്‍ ചന്ദ് ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള ഏക മന്ത്രിയാണ്. ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത ഇടം പിടിച്ചതോടെയാണ് യുവതി നേരിടുന്ന ഭീഷണിയും പ്രലോഭനവും പുറംലോകം അറിഞ്ഞത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ബി.ജെ.പി രാജസ്ഥാന്‍ ഘടകം മന്ത്രിയെ ന്യായീകരിക്കുകയാണ്. കോടതി തള്ളിയ കേസാണിതെന്നാണ് അവരുടെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതത്തേുടര്‍ന്നാണ് മോദിയെ കാണാനും ദുരനുഭവം വിവരിക്കാനും അവസരം തേടി യുവതി രംഗത്തുവന്നത്.
ജീവന് ഭീഷണിയുണ്ടെന്നും ജോലിയും പണവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും യുവതി പറയുന്നു. നിഹാല്‍ ചന്ദിനെ ഉടന്‍ പുറത്താക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷ മമ്ത ശര്‍മ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ ആസ്ഥാനത്തിനു മുന്നില്‍ പ്രകടനം നടത്തി.

ഇവിടെയുണ്ട് വായന ജീവശ്വാസമായ ഒരാള്‍

Posted: 18 Jun 2014 12:59 PM PDT

Image: 
Subtitle: 
ഇന്ന് വായന ദിനം

കോഴിക്കോട്: വായന മരിക്കുന്നുവെന്ന വിലാപങ്ങള്‍ക്കിടയില്‍ ഇതാ ഇവിടെയുണ്ട്, വായിക്കാതെ ജീവിക്കാന്‍ കഴിയാത്ത ഒരാള്‍. വലിയ വാണിജ്യസ്ഥാപനത്തിന്‍െറ അധിപനായിരുന്നിട്ടും പുസ്തകങ്ങള്‍ മാത്രം സ്വത്തായി കരുതുന്ന ഒരാള്‍. ആറ്റംബോംബ് മുതല്‍ കൈരേഖാ ശാസ്ത്രം വരെ ഏത് വിഷയങ്ങളുടെയും പുസ്തകങ്ങള്‍ ശേഖരിച്ച് ഓമനിക്കുന്ന ഒരാള്‍. 95 വയസ്സ് പിന്നിടുമ്പോഴും വായനയാണ് ഇദ്ദേഹത്തിന് ജീവിതം. ഇത് എക്സല്‍ ബീരാന്‍ കോയ. ഒരുകാലത്ത് മലബാറിലെ ഏറ്റവും വലിയ ഇലക്ട്രോണിക്-വൈദ്യുതി വിപണന വിതരണ രംഗത്തെ കുത്തകയായിരുന്ന എക്സല്‍ റേഡിയോയുടെ സ്ഥാപകന്‍. 1940കളില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ ഇതടക്കം മൂന്നോ നാലോ വാണിജ്യ കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. ബുഷ് റേഡിയോ, വോള്‍ട്ടാസ് എന്നീ കമ്പനികളുടെ മലബാറിലെ ആദ്യവിതരണക്കാരനും സേവനദാതാവും. എ.സി, ഫ്രിഡ്ജ്, എകസ്റേ, ആംപ്ളിഫയര്‍, റേഡിയോ, ട്രാന്‍സ്ഫോര്‍മര്‍ അങ്ങനെ എന്തും ബീരാന്‍കോയക്ക തൊട്ടാല്‍ നന്നാകും. അതിനാല്‍, ജവഹര്‍ലാല്‍ നെഹ്റു അടക്കം നേതാക്കള്‍ എത്തുമ്പോഴെല്ലാം പ്രസംഗവേദിയില്‍ ഉപയോഗിച്ചത് റേഡിയോ എക്സലിന്‍െറ ഉപകരണങ്ങള്‍. റേഡിയോ അദ്ഭുതമായിരുന്ന അക്കാലത്ത് പലയിടങ്ങളില്‍നിന്നായി ലഭിച്ച സ്പെയര്‍ പാര്‍ട്സുകള്‍ ചേര്‍ത്ത് റേഡിയോ പ്രവര്‍ത്തിപ്പിച്ചായിരുന്നു തുടക്കം. 70കളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയ എക്സ്റേ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകാതെ അധികൃതര്‍ വിദഗ്ധരെ കാത്ത് ബുദ്ധിമുട്ടുമ്പോള്‍ യന്ത്രം നിഷ്പ്രയാസം നന്നാക്കി പുഞ്ചിരിച്ചുനിന്നു, ഈ മനുഷ്യന്‍.
തിരുച്ചിറപ്പള്ളി സെന്‍റ് ജോസഫ്സ് കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം കോഴിക്കോട് സാമൂതിരി സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വായനാ തല്‍പരനായിരുന്നു. 20ാം വയസ്സില്‍ തുടങ്ങിയതാണ് ഗ്രന്ഥ ശേഖരണം. വലിയങ്ങാടിയില്‍ അമ്മാവന്‍ നടത്തിയിരുന്ന കടയില്‍ ചെന്നിരിക്കുമ്പോള്‍ തൊട്ടടുത്ത പുകയിലക്കടയില്‍ പൊതിയാന്‍ കൊണ്ടുവന്ന അമേരിക്കന്‍ വാരികകളിലെ അണുബോംബിനെക്കുറിച്ചുള്ള ലേഖനം വായിച്ച് ഹരംകയറി. വിദേശ മാഗസിനുകളും പുസ്തകങ്ങളും ശേഖരിച്ചു. ഒരുമാസം പുസ്തകത്തിനായി ചെലവഴിച്ചത് 5000ഓളം രൂപ. വീട്ടിലെ ഒരുമുറി നിറയെ  10,000ഓളം പുസ്തകങ്ങള്‍. വിഷയങ്ങള്‍ ശാസ്ത്രം, മതം, സാങ്കേതിക വിദ്യ, ഓട്ടോമൊബൈല്‍, സെല്‍ഫ് ഹെല്‍പ് അങ്ങനെ എന്തും. പല ഭാഷകളിലായി ആനുകാലികങ്ങള്‍. കോമണ്‍വെല്‍ത്ത് കമ്പനിയുടെ തലവനായിരുന്ന ബോളണ്ട് സായിപ്പ് ഇംഗ്ളണ്ടിലെ ശാസ്ത്ര ഗ്രന്ഥങ്ങള്‍ അയച്ചുകൊടുക്കും. തിരിച്ച് ബീരാന്‍കോയ കഥകളിയെപറ്റിയും കേരളീയ കലകളെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങള്‍ അയക്കും.
കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും വീട്ടില്‍ അതിഥികള്‍ക്കുപോലും സമ്മാനമായി നല്‍കിയിരുന്നത് പുസ്തകങ്ങളായിരുന്നു. ഇപ്പോഴും കോഴിക്കോട് ആനിഹാള്‍ റോഡിലെ  വീട്ടില്‍ പുസ്തകങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും കൂട്ടിരിപ്പായി ഇദ്ദേഹമുണ്ട്. എങ്കിലും ഈയിടെയായി നല്ല സുഖമില്ളെന്ന് ഇദ്ദേഹം പറയുന്നു. ഇതോടെ മിനുക്കിത്തുടച്ച് സൂക്ഷിച്ചുവെച്ച പുസ്തകങ്ങള്‍ അനാഥമായി. ചിതല് തിന്നും വെള്ളം നനഞ്ഞും കേടുവന്നു. കുറെ പുസ്തകങ്ങള്‍ പലര്‍ക്കായി കൊടുത്തു. എങ്കിലും നേരം പുലരുമ്പോള്‍ ഏതെങ്കിലും പുസ്തകമോ വാരികയോ കൈയില്‍വെച്ച് ബീരാന്‍കോയക്ക ഇരിക്കും. അറിവിന്‍െറ പുതിയ പ്രഭാതം തേടി.

നഴ്സുമാരുടെ മടക്കം അനിശ്ചിതത്വത്തില്‍

Posted: 18 Jun 2014 11:57 AM PDT

Image: 

കോട്ടയം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലെ തിക്രീതില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങളില്‍ അനിശ്ചിതത്വം തുടരുന്നു. സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍ റോഡുമാര്‍ഗം  ഇവരെ പുറത്തത്തെിക്കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം.  റോഡ് മാര്‍ഗം വിമാനത്താവളത്തിലേക്കുള്ള  യാത്രയെ റെഡ്ക്രോസും അനുകൂലിക്കുന്നില്ല. താമസിക്കുന്നിടം  വിട്ട്  പുറത്തുപോകരുതെന്നാണ്  ഇന്ത്യന്‍ എംബസിയും റെഡ്ക്രോസ ്അധികൃതരും നഴ്സുമാര്‍ക്ക് നല്‍കിയ നിര്‍ദേശം.
 മലയാളി നഴ്സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രികളുടെ പ്രവര്‍ത്തനവും താറുമാറായിരിക്കുകയാണെന്നാണ്  വിവരം. അത്യാഹിത വിഭാഗം മാത്രമാണ ്പ്രവര്‍ത്തിക്കുന്നത്. ഇറാഖികള്‍ ആരും ജോലിക്കത്തെുന്നില്ല. തിക്രീത് പൂര്‍ണമായും വിമതരുടെ പിടിയിലാണ്. അശുപത്രി മാനേജ്മെന്‍റുകളുമായി വിമതര്‍ നടത്തിയ ചര്‍ച്ചയില്‍ നഴ്സുമാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരെ  ഉപദ്രവിക്കില്ളെന്നാണ്  വ്യക്തമാക്കിയിരിക്കുന്നത്.  ആശുപത്രികള്‍ അടച്ചിടേണ്ടെന്നും ഇവര്‍  നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നതും തടസ്സപ്പെടുത്തിയിട്ടില്ല്ള.
വിദേശരാജ്യങ്ങളിലുള്ളവരെ വിമാനത്താവളങ്ങളില്‍ എത്തിക്കാന്‍ റെഡ്ക്രോസ് വളണ്ടിയര്‍മാര്‍ പോരാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും സുരക്ഷയുടെ  കാര്യത്തില്‍ അവര്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലത്രെ.  ആംബുലന്‍സുകളില്‍  കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും 130 കിലോമീറ്ററോളമുള്ള  യാത്രയില്‍ അപകടം പതിയിരിക്കുമോയെന്ന ഭയവും  സന്നദ്ധസംഘടനകള്‍ പങ്കുവെക്കുന്നുണ്ട്.
അതേസമയം, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്‍മാരെ സംഘര്‍ഷത്തിന്‍െറ തുടക്കത്തില്‍ തന്നെ തിരികെ കൊണ്ടുപോയതായി കുടുങ്ങിയവരുടെ ബന്ധുക്കള്‍ പറയുന്നു. ഉയര്‍ന്ന ശമ്പളവാഗ്ദാനമാണ്  മലയാളി നഴ്സുമാരെ  ഇറാഖ് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. സൗദിയില്‍നിന്നാണ് ഭൂരിഭാഗം പേരും അങ്ങോട്ട് മാറിയത്. ഇറാഖിലെ പ്രശ്നങ്ങള്‍ ശാന്തമായെന്ന ചിന്തയാണ് അങ്ങോട്ട് പോകാന്‍ പലരെയും പ്രേരിപ്പിച്ചത്. പല ആശുപത്രികളിലും മൂന്നുമാസം കൂടുമ്പോഴാണ് ശമ്പളം നല്‍കിയിരുന്നതെന്നതിനാല്‍ സംഘര്‍ഷം തുടങ്ങിയതോടെ ഇത് ലഭിച്ചിട്ടില്ല. മടക്കയാത്രക്ക്  പലരുടെയും കൈയില്‍ പണമില്ല. കടമെടുത്തും മറ്റുമാണ് പോയതെന്നതിനാല്‍  ചിലര്‍ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് മാറിയാല്‍ മതിയെന്ന നിലപാടിലാണത്രെ. അതേസമയം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആശുപത്രി മാനേജ്മെന്‍റ ്നല്‍കുന്ന വ ിവരമല്ലാതെ മറ്റൊന്നും നഴ്സുമാര്‍ക്ക് ലഭിക്കുന്നില്ല.  അടുത്ത ദിവസങ്ങളില്‍ പ്രശ്നങ്ങള്‍ ശാന്തമാകുമെന്നും നാട്ടിലേക്ക് വരാനാകുമെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍.  ഇക്കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ ആരു തയാറാവുന്നുമില്ല. അതിനിടെ, നാട്ടിലത്തെുന്നവരുടെ യാത്രാചെലവ ്വഹിക്കുമെന്ന് നോര്‍ക അറിയിച്ചിട്ടുണ്ട്.  കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കോ നോര്‍കക്കോ എത്ര ഇന്ത്യക്കാര്‍  കുടുങ്ങിയെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍  മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഫോണില്‍ ബന്ധപ്പെട്ടാണ് ഇറാഖിലെ വിവരങ്ങള്‍ മനസ്സിലാക്കുന്നത്. ഫോണ്‍ ബന്ധം തകരാറിലാകാത്തത്  നാട്ടിലുള്ള  ബന്ധുക്കള്‍ക്ക് ആശ്വാസം  പകരുന്നുണ്ട്. രണ്ട് ദിവസത്തിനകം പ്രശ്നപരിഹാരമാകുമെന്നാണ് ഇവരെല്ലാം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.  
കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി , ആലപ്പുഴ ജില്ലകളിലുള്ളവരാണ്  കുടുങ്ങിക്കിടക്കുന്നവര്‍. പേടിക്കേണ്ടതില്ളെന്ന തോക്കുധാരികളുടെ  വാഗ്ദാനം പലരുടെയും ഭയം ഇല്ലാതാക്കിയിട്ടുണ്ട്. വീടുകളിലേക്ക് വിളിക്കാന്‍ കഴിയുന്നതും ഇവര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ബുധനാഴ്ച വീട്ടിലേക്ക് വിളിച്ച കോട്ടയത്തുകാരായ  നഴ്സുമാര്‍ പുതിയ വിവരങ്ങളൊന്നുമില്ളെന്നാണ് അറിയിച്ചിരിക്കുന്നത്. അടച്ചുപൂട്ടിയ മുറികളില്‍ കഴിയുന്നതിനാല്‍ പുറത്തുനടക്കുന്ന സംഭവങ്ങളുടെ കൃത്യമായ വിവരങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇടക്കിടെയുള്ള വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേള്‍ക്കുന്നുവെന്നു മാത്രമാണ് പോരാട്ടത്തെ കുറിച്ചുള്ള ഇവരുടെ അറിവ്.

നിറംമങ്ങാതെ ഓറഞ്ച്

Posted: 18 Jun 2014 11:36 AM PDT

Image: 
Subtitle: 
നെതര്‍ലന്‍ഡ്സ് 3- ആസ്ട്രേലിയ- 2

പോര്‍ട്ടെ അലിഗ്രെ: ഡച്ച് വീര്യം അവസാനം ജയം കണ്ടു. വീരോചിതം പൊരുതിയ ആസ്ട്രേലിയ ഗ്രൂപ് ബിയിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ഹോളണ്ടിനോട് പൊരുതിത്തോറ്റു. ചാമ്പ്യന്മാര്‍ക്കെതിരെ കഴിഞ്ഞ ദിവസം യഥാര്‍ഥ ചാമ്പ്യന്മാരായി പന്തുതട്ടിയവര്‍ ഗ്രൂപ്പിലെ ദുര്‍ബലരായ ആസ്ട്രേലിയക്കു മുന്നില്‍ അവരെക്കാള്‍ ദുര്‍ബലമായ കളിയുമായി നിരാശപ്പെടുത്തുന്നതായിരുന്നു ആദ്യ പാതിയിലെ കാഴ്ച. ഇരു ടീമുകളും കാര്യമായ അവസരങ്ങള്‍ തുറക്കാന്‍ മറന്നുപോയ ആദ്യ മിനിറ്റുകള്‍ക്കൊടുവില്‍ ആര്യന്‍ റോബന്‍െറ സോളോ ഗോളിലാണ് കാര്യങ്ങള്‍ മറിഞ്ഞത്.
ഗ്രൗണ്ടിന്‍െറ മധ്യത്തില്‍ ആസ്ട്രേലിയന്‍ നിരയില്‍ നിന്ന് തട്ടിയെടുത്ത പന്തുമായി ഒറ്റക്കു കുതിച്ച താരം അതിവേഗം കൊണ്ട് എതിര്‍പ്രതിരോധത്തെ അനായാസം മറികടന്ന് ഗോളിയെയും നിഷ്പ്രഭമാക്കി പോസ്റ്റിന്‍െറ വലതു മൂലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ആഘോഷം തുടങ്ങുംമുമ്പെ ഡച്ച് പോസ്റ്റില്‍ മറുപടിയത്തെിച്ച് ടിം കാഹില്‍ കംഗാരുക്കള്‍ ഒട്ടും മോശമല്ളെന്ന് തെളിയിച്ചു. മൈതാന മധ്യത്തില്‍ നിന്ന് ലഭിച്ച ക്രോസ് ഡച്ച് പെനാല്‍റ്റി ഏരിയയില്‍ കാത്തിരുന്ന കാഹില്‍ ഇടങ്കാലന്‍ ബുള്ളറ്റ് ഷോട്ടിലൂടെ പോസ്റ്റിന്‍െറ മുകള്‍ ഭാഗത്തേക്ക് പായിക്കുമ്പോള്‍ ടൂര്‍ണമെന്‍റ് കണ്ട ഏറ്റവും മനോഹരമായ ഗോളുകളിലൊന്നിന്‍െറ പിറവിയായിരുന്നു. അപ്രതീക്ഷിതമായി നേടിയ ഗോളിന്‍െറ ആവേശത്തില്‍ ഇരമ്പിയാര്‍ത്ത ആസ്ട്രേലിയന്‍ ടീമിന്‍െറ പടയോട്ടമായിരുന്നു പിന്നീട്. ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ എതിരാളികളെ നിലം തൊടീക്കാതെ കളംവാണ കംഗാരുക്കള്‍ നിരന്തരം അവസരങ്ങള്‍ തുറന്നു. 53ാം മിനിറ്റില്‍ ബ്രോസോവിച്ചിന്‍െറ ഗോള്‍ നീക്കം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ പന്ത് ഡച്ച് പ്രതിരോധനിരയിലെ ജന്‍മാറ്റിന്‍െറ കൈകളില്‍ തട്ടിയതിന് ലഭിച്ച പെനാല്‍റ്റി ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജെഡിനാക് അനായാസം ഗോളാക്കി. ആസ്ട്രേലിയ മുന്നില്‍- 2-1.
പക്ഷേ, നാലു മിനിറ്റ് ആയുസ്സേ ഉണ്ടായിരുന്നുള്ളൂ, കംഗാരുക്കളുടെ മേല്‍ക്കൈക്ക്. 58ാം മിനിറ്റില്‍ ഡച്ച് മുന്‍നിരയിലെ സ്നീഡര്‍ പെനാല്‍റ്റി ബോക്സിലേക്ക് തള്ളിനല്‍കിയ പന്ത് പ്രതിരോധക്കാരുടെ കത്രികപ്പൂട്ടില്‍ നിന്ന് മാറി ഒറ്റക്കു നിന്ന വാന്‍പേഴ്സി അനായാസം ഗോളാക്കി മാറ്റി. 67ാം മിനിറ്റില്‍ ആസ്ട്രേലിയക്ക് അനുകൂലമായി ലഭിച്ച സുവര്‍ണാവസരം പരസ്പരം പന്തുകൈമാറി തുലച്ചപ്പോള്‍ തൊട്ടടുത്ത നിമിഷം അത് എതിരായ ഗോളാക്കി മാറ്റി ഡച്ചുകാര്‍ മുന്നിലത്തെുകയും ചെയ്തു.
കളി കൈവിട്ട ആസ്ട്രേലിയയുടെ നീക്കങ്ങള്‍ക്ക് മുനയൊടിഞ്ഞതോടെ നിരന്തരം ഗോള്‍മുഖം ലക്ഷ്യമിട്ട് ഡച്ച് മുന്നേറ്റമായിരുന്നു പിന്നീട്.
ഒന്നിലധികം തവണ ലക്ഷ്യത്തിനടുത്തത്തെിയെങ്കിലും മുന്‍നിര അവസാനം കലമുടച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP