സ്വാഗതം
WELCOME

News Update..

Friday, June 6, 2014

നാടൊരുമിച്ചു, നാളെയുടെ പച്ചപ്പിന് Madhyamam News Feeds

നാടൊരുമിച്ചു, നാളെയുടെ പച്ചപ്പിന് Madhyamam News Feeds

Link to

നാടൊരുമിച്ചു, നാളെയുടെ പച്ചപ്പിന്

Posted: 06 Jun 2014 12:01 AM PDT

മലപ്പുറം: പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി എസ്.ഐ.ഒ സംഘടിപ്പിക്കുന്ന ഇക്കോ സെലിബ്രേഷന്‍ കാമ്പയിന്‍െറ ഭാഗമായി മലപ്പുറം കോളജ് യൂനിറ്റ് വൃക്ഷത്തൈകള്‍ നട്ടു. മലപ്പുറം ഗവ. കോളജില്‍ ജില്ലാ കാമ്പസ് സെക്രട്ടറി ടി. ആസിഫലി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് ഷമീല്‍ അധ്യക്ഷത വഹിച്ചു. പി. സാദിഖ്, റസീഫ് കടുങ്ങൂത്ത്, മുഹമ്മദ് റാസി, ഹനഫ് മൈലപ്പുറം, ഷഫ്ലീന, സഹ്ല, ഷഹ്മ, സാബിറ, ഹന തുടങ്ങിയവര്‍ സംബന്ധിച്ചു.
മലപ്പുറം ഗേള്‍സ് ഹൈസ്കൂളില്‍ വൃക്ഷത്തൈ നട്ട് ജി.ഐ.ഒ കോട്ടപ്പടി ഏരിയാ പരിസ്ഥിതി ദിനാചരണത്തിന് തുടക്കംകുറിച്ചു. ഡെ. പ്രധാനാധ്യാപിക സാറ ഉമ്മ സംസാരിച്ചു. രാമചന്ദ്രന്‍, വത്സല, ആലിക്കുട്ടി, ഷഹന, മുര്‍ഷിദ എന്നിവര്‍ സംസാരിച്ചു. മേല്‍മുറി എം.എം.ഇ.ടി ഹൈസ്കൂളിലെ അഫ്ലാറ്റൂണ്‍ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ അധ്യാപകരും കുട്ടികളും ചേര്‍ന്ന് നടത്തിയ പരിസ്ഥിതിദിന റാലിയും സൗഹൃദ ക്യാമ്പും പ്രധാനാധ്യാപകന്‍ ടി. മുഹമ്മദ് ഫ്ളാഗ്ഓഫ് ചെയ്തു. ടി.എം. സൈഫുദ്ദീന്‍ നേതൃത്വം നല്‍കി. നിര്‍മല ക്ളാസെടുത്തു.
മലപ്പുറം കുന്നുമ്മല്‍ എ.എം.എല്‍.പി സ്കൂളില്‍ കൗണ്‍സിലര്‍ ബേബി ഷിംജ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ളാസ്, ചുമര്‍പത്രിക, പോസ്റ്റര്‍ നിര്‍മാണം എന്നിവ നടന്നു. എന്‍.കെ. സദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. അബ്ദുല്ലത്തീഫ്, സി.പി. സുബൈദ, എം. സബീന, എ.പി. അബ്ദുല്‍ അലി, ജൗഹറ തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറം മഅ്ദിന്‍ പോളിടെക്നിക് കാമ്പസില്‍ എന്‍.എസ്.എസ് യൂനിറ്റിന്‍െറ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സി.പി. അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ഐ.ടി.ഐ കാമ്പസില്‍ പൂന്തോട്ടത്തിന് തുടക്കംകുറിച്ചു. ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മലപ്പുറം ഗവ. കോളജ് എം.എസ്.എഫ് യൂനിറ്റ് വൃക്ഷത്തൈകള്‍ നട്ടു. നഗരസഭആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. വി.പി. ജസീം അധ്യക്ഷത വഹിച്ചു. ഇ.കെ. നവാസ്, തസ്ലിം വരിക്കോടന്‍ എന്നിവര്‍ സംസാരിച്ചു.
പട്ടര്‍കടവ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് പട്ടര്‍കടവ് എ.എം.എല്‍.പി സ്കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാചരണം പൊലീസ് മേധാവി എസ്. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ചു. നൗഫല്‍ കടമ്പോട്ട്, കളപ്പാടന്‍ അഷ്റഫ്, റഫീഖ് അറബി തുടങ്ങിയവര്‍ സംസാരിച്ചു.
മങ്ങാട്ടുപുലം എ.എം.യു.പി സ്കൂളിലെ വിദ്യാര്‍ഥികളും തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളും ചേര്‍ന്ന് പരിസ്ഥിതി ദിനത്തില്‍ മരത്തൈകള്‍ നട്ടുപിടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കെ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറ്റുംമുറി ഫസ്ഫരി ഇംഗ്ളീഷ് സ്കൂളില്‍ പോസ്റ്റര്‍ രചനാ മത്സരവും എ.ആര്‍ ക്യാമ്പിലേക്ക് സന്ദേശ റാലിയും നടത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശികുമാറിന്‍െറ നേതൃത്വത്തില്‍ എ.ആര്‍ ക്യാമ്പില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. മുണ്ടുപറമ്പ് എ.എം.യു.പി സ്കൂളില്‍ ദേശീയ ഹരിത സേനയുടെയും പരിസ്ഥിതി ക്ളബിന്‍െറയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ചു.
മലപ്പുറം ഫലാഹിയ അറബിക് കോളജ് എസ്.ഐ.ഒ യൂനിറ്റിന് കീഴില്‍ കോളജ് പ്രിന്‍സിപ്പല്‍ വി.ടി. അബ്ദുസ്സമദ് വൃക്ഷത്തൈ നട്ടു. വൈസ് പ്രിന്‍സിപ്പല്‍ അസീസ്, സിദ്ദീഖ് ഹസന്‍ മൗലവി, സജാദ് എന്നിവര്‍ സംസാരിച്ചു. പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു.
മലപ്പുറം: ലോക പരിസ്ഥിതി ദിനാചരണത്തിന്‍െറ മലപ്പുറം നഗരസഭാതല ഉദ്ഘാടനം വലിയങ്ങാടി ബൈപ്പാസ് ജങ്ഷനില്‍ വൃക്ഷത്തൈ നട്ട് പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ്ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ അഡ്വ. എന്‍.കെ. അബ്ദുല്‍ മജീദ്, സി.എച്ച്. ജമീല, പരി അബ്ദുല്‍ മജീദ്, കൗണ്‍സിലര്‍ സുജാത പരമേശ്വരന്‍, നഗരസഭാ യൂത്ത് കോ ഓഡിനേറ്റര്‍ ഷാഫി കാടേങ്ങല്‍, മുന്‍ കൗണ്‍സിലര്‍ മുട്ടേങ്ങാടന്‍ മുഹമ്മദലി, വലിയങ്ങാടി അല്‍സീബ് ക്ളബ് ഭാരവാഹികളായ കെ.പി. അഷ്റഫ്, പി.കെ. അബ്ദുല്‍ ഹകീം, പി. മുഹമ്മദ് അഷ്റഫ്, ടി. മുഹ്സിന്‍, പി. ശിഹാബ്, പി. ഷാമില്‍, കെ.കെ. അമീര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ യൂത്ത് ക്ളബുകളുടെ നേതൃത്വത്തില്‍ തൈ നടീല്‍, ബോധവത്കരണ സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.
പാങ്ങ്: മങ്കട ബ്ളോക്ക്തല പരിസ്ഥിതി ദിനാചരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ റാലിയും ക്വിസ് പ്രോഗ്രാമും നടന്നു. അന്താരാഷ്ട്ര കുടുംബ കൃഷി വര്‍ഷവുമായി ബന്ധപ്പെട്ട് വീട്ടിലൊരു തോട്ടം വിഷമുക്ത ഭക്ഷണം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഒരു വര്‍ഷം നീളുന്ന പരിപാടിക്ക് തുടക്കമായി. കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ അധ്യക്ഷത വഹിച്ചു. കുറുവ കൃഷിഓഫിസര്‍ സമീറ കുറുമണ്ണില്‍, വെറ്ററിനറി ആശുപത്രിയിലെ ഡോ. സജിത, പി.ടി.എ പ്രസിഡന്‍റ് എന്‍.പി. ഹംസ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ. അഹമ്മദ്കുട്ടി സ്വാഗതവും ഹരിത സേനാ കണ്‍വീനര്‍ പി.കെ. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.
പാണ്ടിക്കാട്: പരിസ്ഥിതി ദിനാചരണത്തില്‍ സോഷ്യലിസ്റ്റ് ജനത സംഘടിപ്പിക്കുന്ന 'നെല്‍വയല്‍ നികത്തല്‍ നീര്‍ത്തട സംരക്ഷണം' കാമ്പയിന്‍െറ ഭാഗമായി പയ്യപ്പറമ്പില്‍ തൈവിതരണവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന കമ്മിറ്റി അംഗം വി.പി. മുക്താര്‍ നിഹാസിം ഉദ്ഘാടനം ചെയ്തു. ടി. ജയരാജന്‍, കെ. അന്‍വര്‍, പി. അനില്‍ എന്നിവര്‍ നേതൃത്വംനല്‍കി.
വിന്നേഴ്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ പാണ്ടിക്കാട് പൊലീസ് സ്റ്റേഷന്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം, ടൗണ്‍ ജി.എല്‍.പി സ്കൂള്‍ എന്നിവയുടെ മുറ്റത്ത് വൃക്ഷത്തൈ നട്ടു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കുരിക്കള്‍ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ. റഊഫ്, കെ. മുജീബ്, നാജി, ഫൗമി എന്നിവര്‍ നേതൃത്വംനല്‍കി. ടൗണ്‍ ഡി.വൈ.എഫ്.ഐ കമ്മിറ്റി ജി.എല്‍.പി സ്കൂള്‍, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ വൃക്ഷത്തൈ നട്ടു. കെ.ടി. ഫഹദ്, പി. സക്കീര്‍, പി. അര്‍ജുന്‍, കെ. ശരത് എന്നിവര്‍ നേതൃത്വം നല്‍കി.ഉമ്മത്തൂര്‍: എ.എം.യു.പി സ്കൂള്‍ പരിസ്ഥിതി മിത്ര സേന പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'നാളെക്കായി തണലും ഫലവും' പദ്ധതിയുടെ ഭാഗമായി റോഡരികില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പി. മരക്കാര്‍, ഹൈദ്രോസ് കോയ തങ്ങള്‍, പി. ഹംസ, എല്‍.ഐ.സി. കുഞ്ഞിമുഹമ്മദ്, വലിയാടന്‍ അബു എന്നിവര്‍ നേതൃത്വം നല്‍കി.

തളിര്‍ക്കട്ടെ ഹരിതസ്വപ്നങ്ങള്‍

Posted: 05 Jun 2014 11:54 PM PDT

കാസര്‍കോട്: പരിസ്ഥിതി ദിനത്തില്‍ വേറിട്ട സമര രൂപവുമായി ജില്ലാ പരിസ്ഥിതി സമിതി. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി വരുത്തി അവശേഷിക്കുന്ന നെല്‍വയലും ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കലക്ടറേറ്റിന് മുന്നില്‍ നെല്‍കര്‍ഷകരെ പങ്കെടുപ്പിച്ച് ധര്‍ണ നടത്തി. മഞ്ചേശ്വരത്തുനിന്നുള്ള നെല്‍കര്‍ഷകന്‍ പത്മനാഭ ഉദ്യാവര ഉദ്ഘാടനം ചെയ്തു.
പി. മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണന്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, ബി.എച്ച്. ഹമീദ്, രാമകൃഷ്ണന്‍ വാണിയംപാറ, ടി. ശോഭന, പി.ജെ. തോമസ്, അഡ്വ. വി. ഗോപി കോട്ടച്ചേരി, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, കൂക്കള്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രാമകൃഷ്ണന്‍ കൂട്ടക്കനി, ഗീത ജോണി, ഹമീദ് സീസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ ഹെഡ്മിസ്ട്രസ് അനിതാഭായ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്‍റ് എ.എസ്. മുഹമ്മദ്കുഞ്ഞി, ഇക്കോ ക്ളബ് കണ്‍വീനര്‍ തങ്കമണി, സി.പി. ഉഷാകുമാരി, പി.ടി. ഉഷ, ടി.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
എസ്.പി.സി, എന്‍.സി.സി, സീഡ് ക്ളബ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്, സ്റ്റാഫ് കൗണ്‍സില്‍, പി.ടി.എ എന്നിവയുടെ നേതൃത്വത്തില്‍ 150ഓളം വൃക്ഷത്തൈകള്‍ സ്കൂള്‍ പറമ്പില്‍ നട്ടുപിടിപ്പിച്ചു. ഹര്‍ഷിണി, ദേവികിരണ്‍ എന്നിവര്‍ പരിസ്ഥിതി കവിതകള്‍ ആലപിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് ഉബൈദുല്ല, സീനിയര്‍ അസി. പി.ആര്‍. ഉഷാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
അപ്സര പബ്ളിക് സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷത്തിന്‍െറ ഭാഗമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടനെ ആദരിച്ചു. മാനേജര്‍ അബ്ദുല്ല അഹമ്മദ്, കല്ലേന്‍ പൊക്കുടനെ പൊന്നാടയണിയിച്ചു. പി.ടി.എ പ്രസിഡന്‍റ് മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അബ്ദുന്നാസര്‍, സെക്രട്ടറി എ.കെ. മുണ്ടോള്‍, പ്രിന്‍സിപ്പല്‍ ലളിതാ നായര്‍, ജി.കെ. ശ്രീകണ്ഠന്‍ നായര്‍, വി.എല്‍. വിന്‍സി എന്നിവര്‍ സംസാരിച്ചു. കുഞ്ഞികൃഷ്ണന്‍ നായര്‍ സ്വാഗതവും സി.കെ. സുരേഷ് നന്ദിയും പറഞ്ഞു. കുട്ടികള്‍ പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. സ്കൂള്‍ സീഡ് ക്ളബിന്‍െറ നേതൃത്വത്തില്‍ സ്കൂള്‍ വളപ്പില്‍ 800 വൃക്ഷത്തൈകള്‍ നടുന്നതിന്‍െറ ഉദ്ഘാടനം കല്ലേന്‍ പൊക്കുടന്‍ നിര്‍വഹിച്ചു. കുട്ടികളുടെ പ്രകൃതി സംരക്ഷണ കലാപരിപാടികളും അരങ്ങേറി.
കീഴൂര്‍: കീഴൂര്‍ ജമാഅത്ത് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ പരിസ്ഥിതി ദിനാചരണം ജമാഅത്ത് ഖത്വീബ് താജുദ്ദീന്‍ ബാഖവി കുട്ടികള്‍ക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മൈതാനത്ത് ജമാഅത്ത് സെക്രട്ടറി എം.എ. യൂസുഫ് ഹാജി, റസാഖ് കല്ലട്ര എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു. ബ്ളോക് പഞ്ചായത്തംഗം പി.ബി. അഷ്റഫ്, ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍ അരമങ്ങാനം, ഷാഫി അഹമ്മദ് കല്ലട്ര, സി.എ. റസാഖ്, ഇഖ്ബാല്‍, പി.ബി. മുഹമ്മദ്കുഞ്ഞി, കെ.എസ്. സാലി, ഖാദര്‍ കല്ലട്ര എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ് അബൂബക്കര്‍ നന്ദി പറഞ്ഞു.
കാഞ്ഞങ്ങാട്: പരിസ്ഥിതി ദിനത്തില്‍ നാഷനല്‍ സര്‍വീസ് സ്കീമിന്‍െറ ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ദശഫലവൃക്ഷം പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി സ്കൂള്‍ വളപ്പില്‍ മാവ്, പ്ളാവ്, പേര, മാങ്കോസ്റ്റിന്‍, സീതപ്പഴം, നെല്ലി, വെസ്റ്റേണ്‍ ചെറി, സപ്പോട്ട, മാതളം, ചാമ്പ മുതലായ 10 വൃക്ഷത്തൈകള്‍ നട്ടു. ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്‍റ് പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. അനീന മനോജ്, സി. ഗംഗാധരന്‍, വി. ഹരിദാസ്, നിമിഷ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പള്ളിക്കര ഗ്രാമപഞ്ചായിന്‍െറയും പനയാല്‍ ഹെല്‍ത്ത് സെന്‍ററിന്‍െറയും തച്ചങ്ങാട് ഗവ. ഹൈസ്കൂള്‍ ഇക്കോ-ഹെല്‍ത്ത് ക്ളബുകളുടെയും ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകള്‍ നടല്‍ ഉദ്ഘാടനം പി.ടി.എ പ്രസിഡന്‍റ് വി.വി. സുകുമാരന്‍ നിര്‍വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. സജീവന്‍ ക്ളാസെടുത്തു. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍. സോമന്‍ അധ്യക്ഷത വഹിച്ചു. കെ.എം. സജിത, കെ. രാജശ്രീ, ആര്‍. സീമ, കെ. ഷീബ എന്നിവര്‍ സംസാരിച്ചു. പി. കിരണ്‍കുമാര്‍ സ്വാഗതവും പി.ടി. അഞ്ജുള നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍ ശുചിത്വ സന്ദേശ റാലിയും നടത്തി.
കാഞ്ഞങ്ങാട് സൗത് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു. സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ളബിന്‍െറയും പരിസ്ഥിതി ക്ളബിന്‍െറയും ആഭിമുഖ്യത്തില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈകള്‍ പിടിപ്പിച്ചു.
പരിസ്ഥിതി ശുചിത്വ പ്രതിജ്ഞ ക്ളബ് കണ്‍വീനര്‍മാര്‍ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ നവനീത, ഹെഡ്മാസ്റ്റര്‍ ജനാര്‍ദനന്‍, അധ്യാപകരായ കണ്ണന്‍ കാരക്കടവ്, പരമേശ്വരന്‍, ഹരിദാസ്, കെ.സി. പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എ.യു.പി.എസ് ഹോസ്ദുര്‍ഗ് തെരുവത്ത് പ്രത്യേക അസംബ്ളി ചേര്‍ന്ന് പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും ചെയ്തു.പ്രധാനാധ്യാപിക ബി. ഉമ, പരിസ്ഥിതി ക്ളബ് കണ്‍വീനര്‍ കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. 'ഭൂമിക്കൊരു കുട' പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണം
പി.ടി.എ പ്രസിഡന്‍റ് അഷ്റഫ് കല്ലിങ്കാല്‍ നിര്‍വഹിച്ചു.
ഇരിയ മഹാത്മ സ്കൂളില്‍ 'എന്‍െറ മരം' പദ്ധതി പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ആയിരം മരങ്ങള്‍ വളര്‍ത്താന്‍ തീരുമാനിച്ചു.പി.ടി.എ പ്രസിഡന്‍റ് സത്യന്‍ തലവയല്‍, അംഗങ്ങളായ എ.കെ. സജി, മഹ്മൂദ് ഇരിയ, ശ്രീലത രാഘവന്‍, പ്രധാനാധ്യാപിക ഉഷ ശശീന്ദ്രന്‍, രാജന്‍ പി. ബാലൂര്‍, ചന്ദ്രമോഹന്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
അജാനൂര്‍: ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍.സി.സി കാഡറ്റുകളുടെയും വിവിധ സ്കൂള്‍ ക്ളബുകളുടെയും ആഭിമുഖ്യത്തില്‍ മരങ്ങള്‍ നട്ടു. പി.ടി.എ പ്രസിഡന്‍റ് പി.എം. ഫൈസല്‍ സ്കൂള്‍ കോമ്പൗണ്ടില്‍ വാഴച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം. കുഞ്ഞാമിന, സ്റ്റാഫ് സെക്രട്ടറി കേശവന്‍ മാസ്റ്റര്‍, പ്രസീത്, വേണു മാസ്റ്റര്‍, കെ. അബ്ദുല്‍മജീദ്, ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിസ്ഥിതി ദിനത്തിന്‍െറ പ്രാധാന്യത്തെപ്പറ്റി മാധുരി ടീച്ചര്‍ പ്രഭാഷണം നടത്തി. രമണി ടീച്ചര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അതിഞ്ഞാല്‍ ഗവ. മാപ്പിള സ്കൂളില്‍ പരിസ്ഥിതി ദിനത്തില്‍ ഞാവല്‍ചെടി നട്ട് പി.ടി.എ പ്രസിഡന്‍റ് പിടികേക്കല്‍ സെയ്ത് ഉദ്ഘാടനം ചെയ്തു. നസീമ ടീച്ചര്‍, പത്മാവതി, റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍: എസ്.വൈ.എസ് പടന്ന സര്‍ക്കിള്‍, തെക്കെകാട് ശാഖ എന്നിവയുടെ നേതൃത്വത്തില്‍ തെക്കെകാട് മര്‍ക്കസ് സുന്നിയയില്‍ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ചു. മഹാഗണി, ഉങ്ങ്, മുള, പേരക്ക തുടങ്ങിയ ചെടികളാണ് നട്ടത്. പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.സി. സുബൈദ ഉദ്ഘാടനം ചെയ്തു. ടി.കെ.സി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.സി. നാസര്‍, കെ.സി. അഷറഫ്, അന്‍വര്‍, പി.സി. ഷബീര്‍ അലി, കെ.എം.സി. ആബിദ്, മുസ്തഫ, ടി.കെ. അബൂബക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. പി.സി. മുഹമ്മദ് അലി സ്വാഗതം പറഞ്ഞു.
തൈക്കടപ്പുറം: നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് സീറോഡ് ക്രസന്‍റ് കള്‍ചറല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഖത്തീബ് അബ്ദുല്‍ റഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജുനൈദ് തൈക്കടപ്പുറം അധ്യക്ഷത വഹിച്ചു. നവാസ് തൈലക്കണ്ടി, എന്‍.പി. ഫവാസ് മുഹമ്മദ്, മുഹമ്മദ്, സി.എച്ച്. ഇബ്രാഹിം, അബ്ദുല്‍ റസാഖ്, മുഹമ്മദ് അസിന്‍, എസ്.ടി.പി. അഫ്സല്‍, പി. ഇസ്മായില്‍, എന്‍.പി. ഫാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചെറുവത്തൂര്‍: സി.കെ.എന്‍.എസ് ജി.എച്ച്.എസ്.എസ് പിലിക്കൊട് ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലും പരിസരങ്ങളിലുമായി 100ഓളം മരത്തൈകള്‍ വെച്ച്പിടിപ്പിച്ചു.

അബ്ദുല്ലക്കുട്ടിയെ സംരക്ഷിക്കാന്‍ കണ്ണൂര്‍ ഡി.സി.സി തീരുമാനം

Posted: 05 Jun 2014 11:53 PM PDT

Image: 

കണ്ണൂര്‍: ബലാത്സംഗക്കേസില്‍ ആരോപിതനായ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എയെ സംരക്ഷിക്കാന്‍ കണ്ണൂര്‍ ഡി.സി.സി തീരുമാനിച്ചു. ഇക്കാര്യത്തില്‍ ഇതുവരെ മൗനം പാലിച്ച ജില്ലാ നേതൃത്വം ഇന്ന് അബ്ദുല്ലക്കുട്ടികനുകൂലമായി രംഗത്തു വരികയായിരുന്നു. അബ്ദുല്ലക്കുട്ടി എം.എല്‍.എ സ്ഥാനം രാജി വെക്കേണ്ടതില്ളെന്നും മാധ്യമങ്ങള്‍ അദ്ദേഹത്തിനെ വേട്ടായാടുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. അബ്ദുല്ലക്കുട്ടി വിഷയം ചര്‍ച്ച ചെയ്യാനായി കൂടിയ പ്രത്യേക യോഗത്തിന്‍െറ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ മുഖ്യമന്ത്രിയെ രാജിസന്നത അറിയിച്ചെന്നും ഡി.സി.സി തന്നെ സംരക്ഷിക്കുന്നില്ളെന്ന പരാതി അറിയിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍  അടിസ്ഥാന രഹിതമാണ്. മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ടെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
 

പരിസ്ഥിതിക്ക് വേണ്ടി ഒരായിരം തൈകള്‍

Posted: 05 Jun 2014 11:44 PM PDT

കൊച്ചി: മംഗളവനം പക്ഷി സങ്കേതത്തിന്‍െറ പരിസ്ഥിതി ദിനാചരണം ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.വി. ആശ വൃക്ഷത്തൈ നട്ട്് ഉദ്ഘാടനം ചെയ്തു. റിട്ട. ജസ്റ്റിസുമാരായ കെ.കെ. സുകുമാരന്‍, സുന്ദരന്‍ ഗോവിന്ദന്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. സോഹന്‍, ഡോ. എല്‍. ജോസ്, മിനി ദിലീപ്, അഡ്വ. കീര്‍ത്തി സോളമന്‍, അഡ്വ. ജയന്തി എന്നിവര്‍ സംസാരിച്ചു. പി.ഒ. ടോമി ബി.എഫ്.ഒ സ്വാഗതവും ആന്‍റു ജോസഫ്, ഡെപ്യൂട്ടി ഡി.എഫ്.ഒ നന്ദിയും പറഞ്ഞു.
പരിസ്ഥിതി ദിനത്തില്‍ കൊച്ചി നഗരസഭ ജീവനക്കാര്‍ ശുചിത്വ പ്രതിജ്ഞയെടുത്തു. കൗണ്‍സില്‍ ഹാളില്‍ ഡെപ്യൂട്ടി മേയര്‍ ഭദ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നോര്‍ത്ത് ഇടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തൈ നട്ട് കൗണ്‍സിലര്‍ എം.പി. മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി കുട്ടികള്‍ക്ക് പോസ്റ്റര്‍ നിര്‍മാണം, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ നടത്തി. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മനോജ് മത്താശേരില്‍ ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചിത്രകലാധ്യാപകന്‍ എം.പി. ബാലകൃഷ്ണന്‍, ഹെഡ്മിസ്ട്രസ് പി.സി. രമണി തുടങ്ങിയവര്‍ സംസാരിച്ചു.
എറണാകുളം മഹാരാജാസ് കോളജിലെ എന്‍.സി.സി ആര്‍മി വിങ് യൂനിറ്റിന്‍റ ആഭിമുഖ്യത്തില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി 'ഒരുമരം ഒരുമനുഷ്യന്‍' ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് എബ്രഹാമും, എന്‍.സി.സി ഗ്രൂപ് കമാന്‍ഡര്‍ തിവാരിയും ചേര്‍ന്ന് കാമ്പസില്‍ വൃക്ഷത്തൈകള്‍ നട്ടു. ചടങ്ങില്‍ കോളജ് എന്‍.സി.സി ഓഫിസര്‍ പി.എ. അജ്മല്‍ നന്ദിയും പറഞ്ഞു.
പുല്ലേപ്പടി ദാറുല്‍ ഉലൂം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലോകപരിസ്ഥിതി ദിനാചരണം കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.ആര്‍. റനീഷ് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തു. മാനേജര്‍ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ നഫീസ ടീച്ചര്‍, പി.ടി.എ പ്രസിഡന്‍റ് എന്‍.പി.താജുദ്ദീന്‍, സ്റ്റാഫ് സെക്രട്ടറി വി. മുഹമ്മദ് സുല്ലമി, റുഖിയ ടീച്ചര്‍, ഹഫ്സ ഭായ്, ഷറഫുദ്ദീന്‍, നിഷാദ് ബാബു എന്നിവര്‍ പങ്കെടുത്തു.
സെന്‍റ തെരേസാസ് കോളജ് എന്‍.എസ്്.എസ് ശാഖയും ഭൂമിത്രസേനയും സംയുക്തമായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്‍റിന്‍െറ സഹായത്തോടെ പരിസ്ഥിതി ദിനം ആചരിച്ചു. ഫാ. ബോബി ജോസ് കട്ടിക്കാട് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ വിനീത അധ്യക്ഷത വഹിച്ചു. കൊച്ചി: ഗ്രീന്‍ സൊസൈറ്റി ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
എറണാകുളത്ത് സംസ്ഥാനതല ഉദ്ഘാടനം മുന്‍മന്ത്രി അഡ്വ. ടി.എസ്. ജോണ്‍ നിര്‍വഹിച്ചു. നാഷനല്‍ ഗ്രീന്‍ സൊസൈറ്റി വൈസ് പ്രസിഡന്‍റ് കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു.
യുവജന ക്ഷേമ ബോര്‍ഡും രാജീവ്ഗാന്ധി യൂത്ത് കള്‍ചറല്‍ ഫോറത്തിന്‍െറയും ഇടക്കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇടക്കൊച്ചി ബസ്സ്റ്റാന്‍ഡ് പരിസരത്ത് 'വൃക്ഷതൈ നടല്‍' സംഘടിപ്പിച്ചു. യുവജന ക്ഷേമബോര്‍ഡ് എറണാകുളം ജില്ലാ കോഓഡിനേറ്റര്‍ പി.എ. സഗീര്‍ ഉദ്ഘാടനം ചെയ്തു. രാജീവ്ഗാന്ധി യൂത്ത് കള്‍ചറല്‍ ഫോറം പ്രസിഡന്‍റ് അഭിലാഷ് തോപ്പില്‍ അധ്യക്ഷത വഹിച്ചു.
ജി.സി.ഡി.എ ഓഫിസ് അങ്കണത്തില്‍ ഔധ വൃക്ഷം നട്ട് പ്രഫ. എം.കെ. സാനു പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങള്‍ക്ക് മുഴുവന്‍ പച്ചക്കറി വിത്തും കരനെല്ലിന്‍െറ വിത്തും വിതരണം ചെയ്തു ജി.സി.ഡി.എ റിക്രിയേഷന്‍ ക്ളബിന്‍െറ ഉദ്ഘാടനകര്‍മവും നടത്തി. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആര്‍. ലാലുവും തണല്‍ നേചര്‍ ക്ളബ് ഭാരവാഹികളും പങ്കെടുത്തു.
കലൂര്‍ ഇന്‍റര്‍ നാഷനല്‍ സ്റ്റേടിയത്തില്‍ നടന്ന വൃക്ഷത്തൈ നടീല്‍ ചടങ്ങില്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, സെക്രട്ടറി ആര്‍. ലാലു, കെ.സി.എ. പ്രസിഡന്‍റ് ടി.സി. മാത്യു, കെ.എഫ്.എ പ്രസിഡന്‍റ് കെ.എം. മത്തേര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ്, ജയേഷ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
സാക്ഷരത മിഷന്‍ മാതൃക വികസന വിദ്യാകേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ കാക്കനാട് ജില്ലാ ജയില്‍ ചില്‍ഡ്രന്‍സ് ഹോം കോമ്പൗണ്ടുകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് റ്റി. സുധീര്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫയര്‍ ഓഫിസര്‍ ജെ. തോമസ്, കെ.കെ. റസിയ, സാക്ഷരത മിഷന്‍ കോഓഡിനേറ്റര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ റഷീദ് വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് ഓഫിസര്‍ എം.ജെ. പ്രിന്‍സ് സന്ദേശം നല്‍കി. അസി.കോഓഡിനേറ്റര്‍ ആര്‍. അജിത്കുമാര്‍, രഘു, റസിയ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫിസ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം മാവിന്‍ തൈ നട്ട് ഡി.എം.ഒ ഡോ.ഹസീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒപ്പിടല്‍ ചടങ്ങിന്‍െറ ഉദ്ഘാടനം ചിത്രകാരന്‍ ശിവദാസ് എടക്കാട്ടിവയല്‍ മരത്തിന്‍െറ ചിത്രം വരച്ച് നിര്‍വഹിച്ചു. അഡീഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.ജയശ്രീ, ഡോ.സുഹിത, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.ശാന്തകുമാരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഡാലിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കെ.എ. ജോസഫ്, ജില്ലാറൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍. ശ്രീനിവാസന്‍, സി.പി. കൃഷ്ണന്‍, കെ.എം. ശശികുമാര്‍, മാസ് മീഡിയ ഓഫിസര്‍ വൈ. ഷിബു എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് വെല്‍ഫെയര്‍ സെക്രട്ടറി ഷിനു സ്വാഗതവും ടോമി നന്ദിയും പറഞ്ഞു.
കൊച്ചി നഗരസഭ സംസ്ഥാന സാക്ഷരത മിഷന്‍ സംയുക്തമായി മട്ടാഞ്ചേരി സബ് ജയിലില്‍ പരിസ്ഥിതി സൗഹൃദ ക്ളാസ് സംഘടിപ്പിച്ചു.
കൗണ്‍സിലര്‍ റജുല പരിപാടി ഉദ്ഘാടനം ചെയ്തു. എ.വി. തോമസ്, കെ.ബി. സിജു, ഇ.എസ്. ജോസഫ്, കോഓഡിനേറ്റര്‍ സി.എ. കൗലത്ത്.കെ.എച്ച്. പ്രീതി എന്നിവര്‍ സംസാരിച്ചു.
മരട് നഗരസഭയില്‍ പരിസ്ഥിതി സമ്മേളനവും വൃക്ഷത്തൈകള്‍ നടലും നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആന്‍റണി ആശാംപറമ്പില്‍, പി.കെ. രാജു, ബിബി സേവ്യര്‍, ടി.പി. ആന്‍റണി മാസ്റ്റര്‍, യൂനിയന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയാസ് എന്നിവര്‍ സംസാരിച്ചു.
പരിസ്ഥിതിദിനം നജാത്ത് പബ്ളിക് സ്കൂളില്‍ വിപുല പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒമ്പതിന് കളമശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സൈക്കിള്‍ റാലിയും നിശ്ചല ദൃശ്യപ്രദര്‍ശനവും നടന്നു. സ്കൂള്‍ മാനേജര്‍ അഡ്വ. കെ.കെ. കബീര്‍, പ്രിന്‍സിപ്പല്‍ ആശ രാധാകൃഷ്ണന്‍, സ്കൂള്‍ സെക്രട്ടറി കെ.എം. അഷ്റഫ്, ജോയന്‍റ് സെക്രട്ടറി അനൂപ്, കെ.ബി. സുലൈമാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ദേശതോട്ടിലേക്ക് രാസമാലിന്യം ഒഴുക്കല്‍: ഗ്രാമവാസികള്‍ പ്രക്ഷോഭത്തിന്

Posted: 05 Jun 2014 11:39 PM PDT

ചേര്‍ത്തല: ജീവനീരില്‍ വിഷം കലക്കുന്നവര്‍ക്കെതിരെ ഒരു ഗ്രാമം മുഴുവന്‍ സമരത്തിന് തയാറെടുക്കുന്നു.
മുഹമ്മ പഞ്ചായത്തിലെ പറയന്‍ ഭാഗത്തുനിന്ന് ആരംഭിച്ച് കാട്ടുകട-പുത്തനമ്പലം-കേളവത്ത്-മുട്ടത്തിപ്പറമ്പ്-കട്ടച്ചിറ വഴി വേമ്പനാട്ടുകായലില്‍ പതിക്കുന്ന ദേശതോട് രാസമാലിന്യം നിറച്ച് മരണത്തോടാക്കുന്നതിനെതിരെയാണ് ഗ്രാമവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
പരമ്പരാഗത കയര്‍ വ്യവസായത്തിന്‍െറ വേരറുത്ത്തമിഴ്നാട്ടില്‍നിന്ന് എത്തിക്കുന്ന ചകിരിക്കെട്ടുകള്‍ ടാങ്കിലിട്ട് അഴുക്കിയതിന് ശേഷമുള്ള രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലം ചകിരിമില്ലുകളില്‍നിന്ന് ദേശതോടിലേക്ക് ഒഴുക്കിവിടുന്നതാണ് ജനജീവിതം ദുരിതപൂര്‍ണമാക്കി മാറ്റുന്നത്. ജനജീവിതത്തെ പരിഹസിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തികളാക്കിയും മില്ലുടമകള്‍ നടത്തുന്ന ഈ മരണക്കൊയ്ത്ത് ജനങ്ങള്‍ക്ക് കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍, മാരകമായ വൈറസ് രോഗങ്ങള്‍ എന്നിവ സമ്മാനിക്കുന്നതായി ഗ്രാമവാസികള്‍ പറയുന്നു.
മലിനീകരണം മൂലം ദുരിതം അനുഭവിക്കുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് രൂപവത്കരിച്ച ദേശതോട് സംരക്ഷണ സമിതിയുടെയും ജനകീയ പ്രക്ഷോഭ സമിതിയുടെയും സ്വയംസഹായ സംഘങ്ങളുടെയും നിരന്തര പോരാട്ടങ്ങളുടെ ഫലമായി കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തുകള്‍ ചകിരി മില്ലുകളില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാതിരുന്ന മില്ലുടമകള്‍ക്കെതിരെ പഞ്ചായത്തുകള്‍ കോടതിയില്‍ ഹരജി നല്‍കിയെങ്കിലും ജാമ്യമെടുത്ത മില്ലുടമകള്‍ മലിനജയം തോടുകളിലേക്ക് ഒഴുക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.
ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഹൈകോടതിയെ സമീപിച്ച് ചകിരി മില്ലുകള്‍ അടച്ചിടാനുള്ള താല്‍ക്കാലിക ഉത്തരവ് നേടി. നിയമനടപടി ശക്തമായപ്പോള്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് എന്ന് മില്ലുടമകള്‍ മാത്രം അവകാശപ്പെടുന്ന ചില സംവിധാനങ്ങളുണ്ടാക്കി കോടതിയില്‍നിന്ന് താല്‍ക്കാലിക പ്രവര്‍ത്തനാനുമതി നേടി. രണ്ട് മില്ലുകള്‍ നേടിയ ഈ അനുമതിക്ക് പിന്നാലെ മറ്റു മില്ലുടമകളും ഈ വഴി തേടുകയാണ് ഇപ്പോള്‍. പ്രവര്‍ത്തനം പുനരാരംഭിച്ച മില്ലുകളില്‍ പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വിഷജലം തോട്ടിലേക്ക് ഒഴുക്കുന്നത് നേരില്‍ ബോധ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
കോടതി വിധിയെ തുടര്‍ന്ന് ചകിരിമില്ലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചപ്പോള്‍ തെളിഞ്ഞുതുടങ്ങിയ ദേശതോട് ഇപ്പോള്‍ വീണ്ടും കറുത്ത് മലിനമായി. ഇതേതുടര്‍ന്നാണ് ജനങ്ങള്‍ സമരത്തിനായി തയാറെടുക്കുന്നത്.
ജനകീയ പ്രതിരോധ സമരങ്ങളും സാധ്യമായ നിയമപോരാട്ടങ്ങളും നടത്തുന്ന ജനശക്തിയെ നിയമം വളച്ചൊടിച്ചും പണമെറിഞ്ഞും തകര്‍ക്കാനാവില്ലെന്ന് നേതാക്കളായ ടി.എം. കാസിംബാവയും സിറിയക് ഫിലിപ്പും പറഞ്ഞു.

നഞ്ചന്‍കോട്–വയനാട് റെയില്‍വേ: പ്രക്ഷോഭം ഊര്‍ജിതമാക്കും

Posted: 05 Jun 2014 11:35 PM PDT

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട് നിലമ്പൂര്‍ റെയില്‍ പാതക്കായുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നീലഗിരി വയനാട് നാഷനല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മറ്റി തീരുമാനിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനിലാണ് തീരുമാനം. ജൂലൈയിലെ റെയില്‍വേ ബജറ്റിലാണ് പുതിയപാത അനുവദിക്കുക. വയനാട് റെയില്‍പാത സംബന്ധിച്ച സാങ്കേതിക നടപടിക്രമങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായി. പാതയുടെ ചെലവിന്‍െറ പകുതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായിട്ടുണ്ട്. പ്രാരംഭ വിഹിതമായി സംസ്ഥാന ബജറ്റില്‍ 5 കോടി രൂപ അനുവദിച്ചു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൂടിയായ സദാനന്ദ ഗൗഡ റെയില്‍വേ മന്ത്രിയായതോടെ നഞ്ചന്‍കോട്-നിലമ്പൂര്‍ പാത അനുവദിക്കുന്നതു സംബന്ധിച്ച നടപടികള്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.ബി.ജെ.പി നേതാക്കളുമായി ആക്ഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തി. കേന്ദ്ര റെയില്‍വേ മന്ത്രി, മുന്‍മന്ത്രി ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് വയനാട്ടില്‍ സ്വീകരണം നല്‍കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, അഡ്വ. പി.സി. ഗോപിനാഥ്, കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥന്‍, കൂട്ടാറ ദാമോദരന്‍, അഡ്വ. പി. വേണുഗോപാല്‍, വി. മോഹനന്‍, പി.എം. ജോയി, എം.എ. അസൈനാര്‍, പി.വൈ. മത്തായി, വിനയകുമാര്‍ അഴിപുറത്ത്, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ജോണി പാറ്റാനി, ഫാ. ടോണി കോഴിമണ്ണില്‍, ഒ.കെ.മുഹമ്മദ്, മോഹനന്‍ ചന്ദ്രഗിരി, മോഹന്‍ എന്നിവര്‍ സംസാരിച്ചു.

ഹരിതപ്രതീക്ഷയില്‍ പരിസ്ഥിതി ദിനാചരണം

Posted: 05 Jun 2014 11:29 PM PDT

കോഴിക്കോട്: മരങ്ങള്‍ നട്ടും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചും നാടൊന്നാകെ പരിസ്ഥിതിദിനം ആചരിച്ചു. ഹരിതാഭമായ നാളേക്കുവേണ്ടി സംഘടനകളും സ്ഥാപനങ്ങളും വിദ്യാര്‍ഥികളും രംഗത്തിറങ്ങിയ ദിനമായിരുന്നു വ്യാഴാഴ്ച.
കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗവും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം ചെറുവണ്ണൂരില്‍ ഞെളിയന്‍പറമ്പില്‍ നടന്നു. മേയര്‍ എ.കെ. പ്രേമജം മരംനട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം. മോഹനന്‍, ടി. രജനി, ഉഷാദേവി ടീച്ചര്‍, മൊയ്തീന്‍കോയ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ പി.പി. ഷീജ, ഷീജാ വിനോദ്, കെ. ബീന എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഓഫിസര്‍-ഇന്‍ചാര്‍ജ് എച്ച്. മാധവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജാനമ്മ കുഞ്ഞുണ്ണി സ്വാഗതവും കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ എം.വി. റംസി ഇസ്മായില്‍ നന്ദിയും പറഞ്ഞു.
കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ പരിസ്ഥിതി എക്സിബിഷന്‍ സംഘടിപ്പിച്ചു. അജീബ് കോമാച്ചി, നജീബ് ഏങ്ങാട്ടില്‍ എന്നിവരുടെ ഫോട്ടോ പ്രദര്‍ശനം ഉണ്ടായിരുന്നു. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു.
കെ.എ.ടി.എഫ് സം്സഥാന പ്രസിഡന്‍റ് എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. മോയിന്‍കുട്ടി സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി ടൗണ്‍ഹാളിന് സമീപം വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഫ. ശോഭീന്ദ്രന്‍ മാസ്റ്റര്‍, കെ. സുലൈഖ ടീച്ചര്‍, കെ.കെ. മുഹമ്മദ്, സി. അബ്ദുല്‍ അസീസ്, ഒ.എം. അസീസ,് ടി. ഉമര്‍ എന്നിവര്‍ സംസാരിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സമാപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. സാഹിര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.ഇ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുല്‍ ജബ്ബാര്‍, എ. അബ്ദുല്‍ റഹീം, വി.പി. അബ്ദുല്‍ അസീസ്, എം.എ. ലത്തീഫ്, പി. അബ്ദുല്‍ ഹമീദ്, എം.പി. ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
ഫോറസ്ട്രി ബോര്‍ഡിന്‍െറ ആഭിമുഖ്യത്തില്‍ കടപ്പുറം രക്തസാക്ഷിമണ്ഡപത്തിനുസമീപം വൃക്ഷത്തൈകള്‍ നട്ടു. ഫിയാഫ് വൈസ് പ്രസിഡന്‍റ് പി.വി. ഗംഗാധരന്‍ വൃക്ഷത്തെനട്ട് ഉദ്ഘാടനം ചെയ്തു. സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫോറസ്ട്രി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. രാജന്‍ അധ്യക്ഷത വഹിച്ചു. കൊളത്തറ കാലിക്കറ്റ് വികലാംഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ നാഷനല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) നാഷനല്‍ ഗ്രീന്‍ ക്രോപ്സ് (എന്‍.ജി.സി), ഹരിതസേന എന്നിവയുടെ നേതൃത്വത്തില്‍ പരിസ്ഥിതി റാലിയും വൃക്ഷത്തൈ നടീല്‍ പദ്ധതിയും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം. ശബീര്‍, ഹരിതസേന കണ്‍വീനര്‍ കെ. അബ്ദുല്‍ റസാഖ്, സി. ജഹാംഗീര്‍, എം. അബ്ദുല്‍ ഗഫൂര്‍, കെ. മുഹമ്മദ് മാസ്റ്റര്‍, എം.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലയിലെ യൂനിറ്റുകളില്‍ അഞ്ച് വൃക്ഷത്തൈ നട്ടു. ജില്ലാതല ഉദ്ഘാടനം കല്ലായിയില്‍ സിനിമാ സംവിധായകന്‍ എം. പത്മകുമാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സി. അശ്വനീദേവ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്‍. രാജേഷ് സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ. സജീഷ്, ജില്ലാ ജോയന്‍റ് സെക്രട്ടറി എം. വരുണ്‍ ഭാസ്കര്‍, എം. ബിജുലാല്‍, പി. ഷിജിത്ത്, പി.ജി. വിനീഷ്, എന്‍. സഷിത എന്നിവര്‍ നേതൃത്വം നല്‍കി.
വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജ് എന്‍.എസ്.എസ് ഭൂമിത്ര സേനാ ക്ളബുകളുടെ സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. ബാലസുബ്ര്ഹമണ്യന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗിരീഷ്, സല്‍മ, പ്രസാദ് എന്നിവര്‍ സംസാരിച്ചു. സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസ്ഥിതി ക്ളബിന്‍െറ (പച്ചപ്പ്) ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നടീലും ബോധവത്കരണ ക്ളാസും നടത്തി. കെ.സി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുരളീമോഹന്‍, പൂര്‍വ വിദ്യാര്‍ഥികളായ വിഷ്ണു, പ്രതാപ് സുരേഷ്, കിഷോര്‍ ബാബു എന്നിവര്‍ സംബന്ധിച്ചു. പാറോപ്പടി ചോലപ്പുറത്ത് യു.പി സ്കൂളില്‍ സ്കൂള്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ടി.കെ.വേണു സ്കൂള്‍ ലീഡര്‍ക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. പ്രധാനാധ്യാപിക എ. മിനി സംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ് എ.കെ. നുഅ്മാന്‍ വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് ടി.സി. സുമ ആശംസ നേര്‍ന്നു. അല്‍ഹിന്ദ് അക്കാദമിയുടെ നേതൃത്വത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. ഡോ. പി.എം. സുരേശന്‍ വൃക്ഷത്തൈകള്‍ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
കൊമ്മേരി എ.എല്‍.പി സ്കൂളില്‍ നടന്ന പരിസ്ഥിതിദിനാചരണം വാര്‍ഡ് കൗണ്‍സിലര്‍ കവിത അരുണ്‍ ഉദ്ഘാടനം ചെയ്തു. അങ്കത്തില്‍ അജയ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക, കെ.കെ. ഷിജീഷ്, പി. ബേബി മിനി, സ്വര്‍ണലത പാറക്കണ്ടി, എം.പി.ടി.എ പ്രസിഡന്‍റ് ആയിഷ എന്നിവര്‍ സംസാരിച്ചു.
മായനാട് ആനന്ദദായിനി പബ്ളിക് ലൈബ്രറി പ്രവര്‍ത്തകര്‍ പരിസ്ഥിതിദിനം ആചരിച്ചു. എ. അബൂബക്കര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് പി.എം. വിശ്വനാഥന്‍ നായര്‍, സെക്രട്ടറി വി. അപ്പുക്കുട്ടി, പി. വേണുഗോപാലന്‍, പി. സത്യപാലന്‍ എന്നിവര്‍ സംസാരിച്ചു.
എഴുത്തുകാരുടെ പാരിസ്ഥിതിക ആശങ്കകള്‍ എന്ന വിഷയത്തില്‍ ഭാഷാ സമന്വയ വേദി സെമിനാര്‍ സംഘടിപ്പിച്ചു. പ്രഫ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. ഉള്ളൂര്‍ എം. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു.
ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി മത്സരം, പ്രബന്ധരചനാമത്സരം, ചിത്രരചന എന്നിവ സംഘടിപ്പിച്ചു. ദിനാചരണഭാഗമായി സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടു. സ്കൂള്‍ മാനേജര്‍ നിസാര്‍ ഒളവണ്ണ, പ്രിന്‍സിപ്പല്‍ പി.വി. ഇബ്രാഹീം, പി.ടി.എ പ്രസിഡന്‍റ് കെ.ബി. നല്ലളന്‍, അഡ്മിനിസ്ട്രേറ്റര്‍ ഫൈസല്‍ പിലാച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസില്‍ ചിത്രകലാ അധ്യാപകന്‍ സത്യന്‍ ചോലപ്പുറം വൃക്ഷത്തൈ നട്ട്ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര 'ആഡ് പബ്ളിക് സ്കൂളില്‍ ഫലവൃക്ഷത്തൈകളും പൂച്ചെടികളും ഔധച്ചെടികളും നട്ട് ആഘോഷിച്ചു. രാമനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹംസക്കോയ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് നന്ദിനി, അധ്യാപികമാരായ വിജിന, അമ്പിളി, നബില, ബിജിഷ, രജീഷ് എന്നിവര്‍ സംസാരിച്ചു. മാവിളിക്കടവ് എം.എസ്.എസ് പബ്ളിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ തെരുവുനാടകം അവതരിപ്പിച്ചു. ഗ്രീന്‍ ക്ളബ് അംഗങ്ങള്‍ സൈക്കിള്‍ റാലിയും നടത്തി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. കവിതാ മനോജ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. ഹരിദാസ്, പി.ടി.എ പ്രസിഡന്‍റ് കെ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
വുഡ്ക്രാഫ്റ്റ് ഓണേഴ്സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ കേരളയുടെ പ്രവര്‍ത്തകര്‍ മരംനട്ടു. കുറ്റിക്കാട്ടൂരില്‍ പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കോര്‍പറേഷന്‍ അഞ്ചാം സര്‍ക്ക്ള്‍ പരിധിയിലെ വിവിധ സ്കൂളുകളിലെ പരിസരങ്ങളിലും അങ്കണവാടികളിലെ പരിസരങ്ങളിലും പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലും റോഡരികിലും സര്‍ക്കിളിലെ തൊഴിലാളികളുടെ സഹകരണത്തോടെ വൃക്ഷത്തൈകള്‍ നട്ടു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി. സുരേഷ്ബാബു ജെ.എച്ച്.ഐമാരായ സജീവ്കുമാര്‍, മനോജ് കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി.
കുറ്റിക്കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതി ക്ളബിന്‍െറയും നാഷനല്‍ സര്‍വീസ് സ്കീമിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. വാര്‍ഡ് മെംബര്‍ പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ.പി. കോയ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് എംപ്ളോയീസ് യൂനിയന്‍ ജീവനക്കാര്‍ സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നടത്തിയ ഫലവൃക്ഷത്തൈകള്‍ നടീല്‍ ഉദ്ഘാടനം കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഭാസ്കരന്‍ നിര്‍വഹിച്ചു. സെക്രട്ടറി അഷ്റഫ് കാരന്തൂര്‍, പ്രസിഡന്‍റ് മുഹമ്മദ് മുസ്തഫ, അഷ്റഫ് മാവൂര്‍, നാസര്‍ കിണാശ്ശേരി, അബ്ദുസ്സലാം എന്നിവര്‍ പങ്കെടുത്തു.
തപാല്‍വകുപ്പിന്‍െറ ഈസ്റ്റ് ഹില്ലിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍െറ പരിസരത്ത് തേക്കിന്‍ തൈകള്‍ നട്ടു. ഉത്തര മേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കേണല്‍ വി. രാമുലു, സീനിയര്‍ സൂപ്രണ്ട് പി. ജയദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എ.ഡബ്ള്യു.എച്ച് പോളിടെക്നിക് എന്‍.എസ്.എസ് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. പ്രിന്‍സിപ്പല്‍ വിവേക് പി. ജോണ്‍ ഉദ്ഘാടനം ചെയ്തു.
സിവില്‍ സ്റ്റേഷന്‍ ഗവ. യു.പി സ്കൂളില്‍ ഹെഡ്മിസ്ട്രസ് റുഖിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. റിട്ട. ഡി.എഫ്.ഒ മാത്യു നരിമറ്റം ഉദ്ഘാടനം ചെയ്തു.
ആഴ്ചവട്ടം: ഗവ.എല്‍.പി സ്കൂളില്‍ പ്രധാനാധ്യാപിക ടി.കെ. മൈഥിലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് മാസ്റ്റര്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. എസ്.കെ.എസ്.ബി.വിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് പ്രസിഡന്‍റ് പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മേരിക്കുന്ന്: ജെ.ഡി.ടി ഇസ്ലാം എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയപാതയോരത്ത് വൃക്ഷത്തൈകള്‍ നട്ടു. പദ്ധതി ഉദ്ഘാടനം ഹരിതസേന ജില്ലാ കോഓഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ടി. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. റസിയ സത്യബാലന്‍, ഷമീറ മാസ്റ്റര്‍, ഷമീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതി വളപ്പില്‍ കുറിയ ഇനം തെങ്ങടക്കം വിവിധ ഇനം വൃക്ഷത്തൈകള്‍ നട്ടു. പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ സബ്ജഡ്ജി ആര്‍.എല്‍. ബൈജു ആറാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് എം.ആര്‍. ശശി, ശിരസ്തദാര്‍ വി. ബാലകൃഷ്ണന്‍, അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.
മൂഴിക്കല്‍: മൂഴിക്കല്‍ ഐ.സി.ടി സ്കൂളില്‍ തഹ്സീന്‍ ജാഫറിന് വൃക്ഷത്തൈ നല്‍കി റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിജി ദിലീപ്, ആര്‍. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. മികച്ച പരിസ്ഥിതി സന്ദേശ പ്ളക്കാര്‍ഡുകള്‍ തയാറാക്കിയ സഹ്മദ നസീര്‍, ഷാദി നിഷാന്‍, അബൂ നിഹാല്‍ എന്നിവരെ അനുമോദിച്ചു. സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
മേരിക്കുന്ന്: പ്രകൃതിയിലെ ഓരോ ചെറിയ ഘടകവും അദ്ഭുതങ്ങളുടെ കലവറയാണെന്നും അതിനാല്‍ അത് നിലനിര്‍ത്താന്‍ ഓരോ വ്യക്തിക്കും ബാധ്യതയുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രകാരനുമായ എം. കുഞ്ഞാപ്പ പറഞ്ഞു. ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂള്‍ പരിസ്ഥിതി ക്ളബ് യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ക്ളബ് അംഗങ്ങള്‍ക്കുള്ള വൃക്ഷത്തൈകള്‍ എം. കുഞ്ഞാപ്പ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. സ്കൂള്‍ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിന പ്രതിജ്ഞ ആബിദ ടീച്ചര്‍ ചൊല്ലിക്കൊടുത്തു. ലസിത ടീച്ചര്‍ സ്വാഗതവും ജംഷിജ ടീച്ചര്‍ നന്ദിയും പറഞ്ഞു. അധ്യാപകരായ അബ്ദുല്‍ മജീദ്, റംല ടീച്ചര്‍, ഷൈജര്‍ നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രകൃതിയിലേക്ക് ഒരു എത്തിനോട്ടം എന്ന വിഷയത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്കൂള്‍ എസ്.പി.സി കാഡറ്റുകള്‍ കാമ്പസില്‍ റാലി നടത്തി. സോഷ്യല്‍ ഫോറസ്ട്രി വിതരണം ചെയ്ത വൃക്ഷത്തൈകള്‍ കാഡറ്റുകള്‍ സ്കൂള്‍ പരിസരത്ത് നട്ടു.
പുതിയങ്ങാടി: അല്‍ഹറമൈന്‍ ഇംഗ്ളീഷ് സ്കൂളില്‍ ഹേമപാലന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണം നടത്തി. പ്രിന്‍സിപ്പല്‍ ടി.എം. സഫിയ, എ.എം. അബൂബക്കര്‍, എം. ഹനീഫ, ടി.കെ. ഹുസൈന്‍, ഇക്കോ ക്ളബ് കോഓഡിനേറ്റര്‍ ബിനു എന്നിവര്‍ സംസാരിച്ചു. ഹഫ്സ സ്വാഗതവും ഹംദി നന്ദിയും പറഞ്ഞു.
വെള്ളിമാട്കുന്ന്: ഹസന്‍ ഹാജി മെമ്മോറിയല്‍ ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജില്‍ നാഷനല്‍ സര്‍വീസ് സ്കീമും ഭൂമിത്ര സേനാ ക്ളബും സംയുക്തമായി ആചരിച്ചു. കാമ്പസില്‍ വൃക്ഷത്തൈ നട്ട് പ്രിന്‍സിപ്പല്‍ കെ.എ. ഖാലിദ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ജഗദീഷ്, അനു, ഭൂമിത്ര സേനാ ക്ളബ് ഭാരവാഹികളായ രോഷ്നി, അക്ബര്‍, അധ്യാപകരായ അബ്ദുല്‍ ജബ്ബാര്‍, മാനുവല്‍ ജോര്‍ജ്, ലിഷ, വിദ്യാര്‍ഥി പ്രതിനിധികളായ ആര്യ, വര്‍ഷ എന്നിവര്‍ നേതൃത്വം നല്‍കി.

അല്‍ഖസീമില്‍ നാല് ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ

Posted: 05 Jun 2014 11:13 PM PDT

Image: 

ബുറൈദ: തന്‍െറ തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ സ്പോണ്‍സറുടെ മകനെതിരായി സാക്ഷി പറഞ്ഞ നാല് ഇന്ത്യക്കാര്‍ കളവ് കേസില്‍ നിയമക്കുരുക്കില്‍. ബിഹാര്‍ സ്വദേശികളായ ഹാഫിസ് സാമി അഹ്മദ് (32), മുഹമ്മദ് സറാഫത് (34), മുഹമ്മദ് ശഹാദത്ത് അലി ((41), ഇംറാന്‍ മുഹമ്മദ് (35) എന്നിവരാണ് സ്വന്തം തൊഴിലുടമ നല്‍കിയ പരാതിയില്‍ കുടുങ്ങി ജയിലിലായത്. ഖസീമില മുന്നാം നഗരമായ അല്‍റസിലാണ് സംഭവം. പീഡനത്തിനിരയായ മറ്റൊരു ഇന്ത്യന്‍ തൊഴിലാളിക്കുവേണ്ടി കോടതിയില്‍ സത്യം പറഞ്ഞതിന് തങ്ങളെ തൊഴിലുടമ കളവ് കേസില്‍ കടുക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.
മകന്‍െറ കീഴിലുള്ള ബിഹാര്‍ സ്വദേശിയായ തൊഴിലാളി  അയാസ് അഹ്മദ്ഖാനെ (37) മാസങ്ങള്‍ക്ക് മുമ്പ് സ്പോണ്‍സര്‍ സുഹൃത്തിന്‍െറ സ്ഥാപനത്തിലേക്ക് രേഖാമൂലം ജോലിക്കായി കൈമാറിയിരുന്നു. പുതിയ തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള അവകാശ നിഷേധത്തില്‍ പ്രതിഷേധിച്ച് അയാസ് ജോലിയില്‍നിന്ന് വിട്ടുനിന്നു. ഇതേതുടര്‍ന്ന് ആദ്യ സ്പോണ്‍സര്‍ അയാസിനെ ബലമായി കാറില്‍കയറ്റി പിതാവിന്‍െറ തൊഴിലാളികള്‍ താമസിക്കുന്നിടത്ത് എത്തിച്ചു. ഇയാളെ നോക്കിക്കൊള്ളണമെന്ന് പറഞ്ഞ് തൊഴിലുടമ പോയശേഷം അവിടെനിന്ന് രക്ഷപ്പെട്ട് ബുറൈദയിലെത്തിയ അയാസ് കോടതിയില്‍ പരാതി നല്‍കുകയും തന്നെ പാര്‍പ്പിച്ച കെട്ടിടത്തിലെ അന്തേവാസികളായ ബിഹാര്‍ സ്വദേശികളെ സാക്ഷികളാക്കുകയും ചെയ്തു. ബലമായി പിടിച്ചുകൊണ്ടുവന്നതും മര്‍ദിക്കുന്നതും നേരില്‍കണ്ട നാല്പേരും കോടതിയില്‍ സത്യം ബോധിക്കുകയായിരുന്നത്രെ. ഇതിന്‍െറ അടിസ്ഥാനത്തില്‍ കോടതി അയാസിന്‍െറ സ്പോണ്‍സര്‍ക്കെതിരെ ഒരു വര്‍ഷത്തെ തടവും 300 അടിയും വിധിച്ചു.
മകന്‍ ജയിലിലായതോടെ പ്രകോപിതനായ സ്പോണ്‍സര്‍ വര്‍ഷങ്ങളായി വിശ്വസ്തതയോടെ ജോലിചെയ്തുവന്ന തന്‍െറ തൊഴിലാളികള്‍ക്കെതിരെ കളവ് കേസ് ഫയല്‍ ചെയ്യുകയായിരുന്നത്രെ. തന്‍െറ സ്ഥാപനത്തിലെ സാധനസാമഗ്രികള്‍ കേടാക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കടത്തുകയും ചെയ്തതായാണ് ആരോപണം. അറബിഭാഷയിലെ പ്രാവീണ്യക്കുറവും മറ്റും വിനയായ സാഹചര്യത്തില്‍ ആദ്യത്തെ രണ്ട് പേര്‍ക്ക് നാല് മാസം തടവും 90 അടിയും മറ്റ് രണ്ടാള്‍ക്ക് രണ്ട് മാസം തടവും 30 അടി വീതവുമാണ് കോടതി വിധിച്ചിരിക്കുന്നത്. മേല്‍കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ 70 ദിവസത്തെ സാവകാശം ലഭിച്ച സാഹചര്യത്തില്‍ സ്വദേശി അഭിഭാഷകന്‍ വഴി സാമൂഹികപ്രവര്‍ത്തകന്‍ നൗഷാദ് പോത്തന്‍കോട് ഇവരെ ജാമ്യത്തില്‍ പുറത്തിറക്കിയിട്ടുണ്ട്.
ഇതിനിടെ സ്പോണ്‍സറുമായി ചര്‍ച്ച നടക്കുന്നുണ്ട്. അയാസിനെ തന്‍െറ തൊഴിലാളികള്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന ധാരണയില്‍ ഇയാളെ കാട്ടിക്കൊടുത്താല്‍ മാത്രമേ ഒത്തുതീര്‍പ്പിന് വഴങ്ങു എന്നതാണ് സ്പോണ്‍സറുടെയും കുടുംബത്തിന്‍െറയും നിലപാട്. എന്നാല്‍ തന്‍െറ കേസ് വിജയിച്ച് ഏറെ വൈകാതെ അയാസ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയതിന്‍െറ ജവാവസാത്ത് രേഖകള്‍ കഴിഞ്ഞദിവസം നൗഷാദ് ഇവര്‍ക്ക് കൈമാറി.
 

സുമിത്ര മഹാജന്‍ ലോക്സഭാ സ്പീക്കര്‍

Posted: 05 Jun 2014 11:09 PM PDT

Image: 

ന്യൂഡല്‍ഹി: പതിനാറാം ലോക്സഭയുടെ സ്പീക്കറായി ബി.ജെ.പി മുതിര്‍ന്ന നേതാവ് സുമിത്ര മഹാജനെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 16 പേര്‍ സുമിത്ര മഹാജനെ സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുകയും എല്‍.കെ അഡ്വാനി അടക്കം 16 പേര്‍ പിന്തുണക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും ചേര്‍ന്ന് സുമിത്രാ മഹാജനെ സ്പീക്കര്‍ കസേരയിലേക്ക് ആനയിച്ചിരുത്തി. തുടര്‍ന്ന് ലോക്സഭയിലെ കക്ഷി നേതാക്കള്‍ സ്പീക്കറെ അഭിനന്ദിച്ച് സംസാരിച്ചു.

ലോക്സഭാ ചരിത്രത്തില്‍ സ്പീക്കര്‍ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയാണ് സുമിത്രാ മഹാജന്‍. മുന്‍ സ്പീക്കര്‍ മീരാ കുമാറാണ് ആദ്യ വനിതാ സ്പീക്കര്‍.

1987മുതല്‍ പാര്‍ലമെന്‍ററി രംഗത്തുള്ള സുമിത്രാ മഹാജന്‍ 4.67 ലക്ഷം വോട്ടിനാണ് എട്ടാം തവണ ലോക്സഭയിലേക്ക് വിജയിച്ചത്. 1999-2004ലെ വാജ്പേയ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു.
 

ബലാല്‍സംഗ ശ്രമത്തിനിടെ ശ്രീനഗറില്‍ പെണ്‍കുട്ടിയുടെ ചെവിയറുത്തു

Posted: 05 Jun 2014 11:09 PM PDT

Image: 

ശ്രീനഗര്‍: ബലാല്‍സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ അഞ്ചു പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയുടെ ചെവിയറുത്തു. നൗവ്ഗാം ഗ്രാമത്തില്‍ ആണ് സംഭവം. സ്കൂളില്‍ നിന്ന് പിക്നികിന് പോയി മടങ്ങിവന്ന പത്താംതരം വിദ്യാര്‍ഥിനി ബസിറങ്ങി വഴിയില്‍ മാതാപിതാക്കളെ കാത്തു നില്‍ക്കുന്നതിനിടെ അഞ്ചു പേര്‍ ആക്രമിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി തീവ്ര പരിചരണത്തിലാണ്. ജീവനക്കാര്‍ ആരും ഇല്ലാതെ തനിച്ച് കുട്ടിയെ പറഞ്ഞയച്ച സ്കൂളധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മാര്‍ച്ച് നടത്തി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP