സ്വാഗതം
WELCOME

News Update..

Monday, June 2, 2014

തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: പുതിയ കെട്ടിട നിര്‍മാണം ഇഴയുന്നു Madhyamam News Feeds

തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: പുതിയ കെട്ടിട നിര്‍മാണം ഇഴയുന്നു Madhyamam News Feeds

Link to

തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: പുതിയ കെട്ടിട നിര്‍മാണം ഇഴയുന്നു

Posted: 02 Jun 2014 12:21 AM PDT

കാഞ്ഞങ്ങാട്: തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന സ്കൂള്‍ കെട്ടിടത്തില്‍ ഈ അധ്യയനവര്‍ഷവും ക്ളാസുകള്‍ നടത്താനുള്ള തീരുമാനം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പഴയ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഈ വര്‍ഷവും ക്ളാസുകള്‍ നടത്താനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.
അഞ്ചുവര്‍ഷം മുമ്പ് പൊതുമരാമത്തുവകുപ്പ് എന്‍ജിനീയറിങ് വിഭാഗം ഫിറ്റ്നസ് റദ്ദാക്കിയ കെട്ടിടമാണിത്. 1979ല്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്‍െറ നിര്‍മാണത്തിലുള്ള അപാകം കാരണമാണ് ഉപയോഗശൂന്യമായത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര അപകടാവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് കമ്പികള്‍ തുരുമ്പിച്ചു.
മഴക്കാലത്ത് ചോര്‍ച്ചകാരണം ചുവരുകള്‍പോലും കുതിര്‍ന്നുനില്‍ക്കുന്ന സ്ഥിതിയാണ്. കെട്ടിടത്തിലെ താഴത്തെ 10 മുറികളും കഴിഞ്ഞവര്‍ഷം ക്ളാസ് മുറികളായും ഓഫിസായും കമ്പ്യൂട്ടര്‍ ലാബായും പ്രവര്‍ത്തിച്ചിരുന്നു.
കമ്പ്യൂട്ടര്‍ ലാബില്‍ മഴക്കാലത്ത് ചുവരുകള്‍ നനഞ്ഞ് ഷോക്കടിക്കുന്നത് പതിവായിരുന്നു.കെട്ടിട സൗകര്യമില്ലാത്ത ഇവിടെ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയതോടെയാണ് പ്രശ്നം ഗുരുതരമായത്. എല്‍.പി, യു.പി ക്ളാസുകളിലെ ഒന്നിലേറെ ഡിവിഷനുകള്‍ കെട്ടിടമില്ലാത്തതിനാല്‍ ഒരുമിച്ചിരുത്തിയാണ് ക്ളാസുകള്‍ നടത്തുന്നത്.
കെട്ടിടക്ഷാമത്തിന് പരിഹാരമായി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരുകോടി രൂപ കഴിഞ്ഞവര്‍ഷം അനുവദിച്ചിട്ടുണ്ട്.എന്നാല്‍, ആറുമാസം മുമ്പ് തുടങ്ങിയ കരാര്‍ ജോലിയില്‍ തറപോലും പൂര്‍ത്തിയാക്കിയിട്ടില്ല. വെള്ളം കിട്ടാത്തതാണ് പണി നിര്‍ത്താനുള്ള കാരണമായി പറയുന്നത്.
ജില്ലാ പഞ്ചായത്ത് അനുവദിച്ച രണ്ടുമുറി കെട്ടിടത്തിന്‍െറ നിര്‍മാണം ഫണ്ട് തീര്‍ന്നുവെന്ന കാരണം പറഞ്ഞ് മുടങ്ങിക്കിടക്കുകയാണ്.
എന്നാല്‍, പണിതീരാത്ത ഈ കെട്ടിടത്തിലും കഴിഞ്ഞവര്‍ഷം ക്ളാസ് നടത്തി. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ളാസുകള്‍ തിങ്ങിഞെരുങ്ങിയാണ്നടക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയം കൂടിയാണിത്.

കണ്ണൂര്‍ ജില്ലയില്‍ 25,000 കുട്ടികള്‍ പുതുതായി സ്കൂളിലേക്ക്

Posted: 02 Jun 2014 12:19 AM PDT

കണ്ണൂര്‍: ആനയും മാനും മുയലുമെല്ലാം ചേര്‍ന്ന് ആലീസിന്‍െറ അദ്ഭുത ലോകം പോലെ ക്ളാസ് മുറികള്‍. പാട്ടു പാടാനും കൂടെ കളിക്കാനും അധ്യാപകരും കൂട്ടുകാരും. സന്തോഷത്തിന് മധുരം പകര്‍ന്ന് ലഡുവും മിഠായിയും.
മധ്യവേനല്‍ അവധി കഴിഞ്ഞ് ഇന്ന് സ്കൂള്‍ തുറക്കുമ്പോള്‍ ആദ്യമായി അക്ഷരമുറ്റത്തെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളാണ്. കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കാന്‍ എല്ലാ സ്കൂളുകളും തയാറായി. ചുവരുകളിലും ക്ളാസ് മുറികളിലും കാര്‍ട്ടൂണ്‍ ചിത്രങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും കുട്ടികളുടെ പ്രിയപ്പെട്ട കോമിക് കഥാപാത്രങ്ങളും നിറഞ്ഞിരിക്കുന്നു. പല സ്കൂളുകളും ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവന്നാണ് ചിത്രങ്ങള്‍ വരപ്പിച്ചത്. കുട്ടികളെ ഇന്ന് മിഠായി നല്‍കി സ്വീകരിക്കും. വീടുപോലെ സ്കൂളും സന്തോഷത്തിന്‍െറ ഇടമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കണ്ണൂര്‍ ഡി.ഡി.ഇ ദിനേശന്‍ മഠത്തില്‍ പറഞ്ഞു. കാല്‍ലക്ഷത്തോളം പുതിയ വിദ്യാര്‍ഥികളാണ് കണ്ണൂരില്‍ ഇത്തവണ പുതുതായി ഒന്നാം തരത്തില്‍ പ്രവേശം നേടുന്നത്. സ്കൂള്‍ പ്രവൃത്തി ആരംഭിച്ചാലും പ്രവേശം തുടരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഈ വര്‍ഷമെത്തും. കഴിഞ്ഞ അധ്യയന വര്‍ഷം 23,000ത്തോളം കുട്ടികളാണ് ചേര്‍ന്നത്. തടിക്കടവ് യു.പി സ്കൂളിലാണ് ജില്ലാതല പ്രവേശനോത്സവം നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം നിര്‍വഹിക്കും. രാഷ്ട്രീയ മാധ്യമ ശിക്ഷക് അഭിയാനില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത തടിക്കടവ് സ്കൂള്‍ അഭിമാനത്തോടെയാണ് ചടങ്ങിന് തയാറെടുക്കുന്നത്. പി.ടിഎയും നാട്ടുകാരും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങള്‍ നടത്തി. പ്രവേശനോത്സവത്തിന്‍െറ ഭാഗമായി എല്ലാ സ്കൂളിലും വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കും. ഇന്നു മുതല്‍ ഉച്ച ഭക്ഷണവും നല്‍കും. ഒന്നാം ക്ളാസില്‍ പരിഷ്കരിച്ച പാഠപുസ്തകമാണ്. ഇവയുടെ അച്ചടി പൂര്‍ത്തിയാകാത്തതിനാല്‍ പാഠപുസ്തകം ആദ്യ ദിനത്തില്‍ കുട്ടികളുടെ കൈയിലെത്തില്ല. ഒന്നാം ക്ളാസിന് പുറമെ മൂന്ന്, അഞ്ച്, ഏഴ് ക്ളാസുകളിലെ പാഠപുസ്തകങ്ങളും പരിഷ്കരിച്ചു. ഇവയുടെ അച്ചടി പൂര്‍ത്തിയായാലുടന്‍ വിതരണം ചെയ്യും. തപാല്‍ വകുപ്പിനാണ് വിതരണ ചുമതല.

കുട്ടികളെ കൊണ്ടുവന്നത് ചൂഷണത്തിനല്ല -ഝാര്‍ഖണ്ഡ് സംഘം

Posted: 01 Jun 2014 11:53 PM PDT

Image: 

പാലക്കാട്: ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ളെന്ന് ഝാര്‍ഖണ്ഡ് സംഘാംഗം മനീഷ് കുമാര്‍ സിന്‍ഹ. കുട്ടികളെ കൊണ്ടുവന്നത് ചൂഷണത്തിനാണെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. കൃത്യമായ തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്നും മനീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. ഇതുസംബന്ധിച്ച് ‘മീഡിയാവണ്‍’ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാഠം ഒന്ന്; സ്കൂളിലേക്ക്

Posted: 01 Jun 2014 11:42 PM PDT

കൊച്ചി: കളിയും കുസൃതിയും നിറഞ്ഞ രണ്ടു മാസത്തെ അവധിക്കാലത്തിനു വിട. ഇനി പഠനത്തിരക്കിന്‍െറ സ്കൂള്‍ ലോകം. ക്ളാസ് കയറ്റം കിട്ടിയ കൂട്ടുകാര്‍ പുതിയ പുസ്തകവും ഉടുപ്പും കുടയുമായി സ്കൂളിലേക്ക് പോകുമ്പോള്‍ അക്ഷരലോകത്തേക്ക് ആദ്യ ചുവടുവെപ്പുമായി കുരുന്നുകള്‍ ഇന്ന് സ്കൂള്‍ പടികടന്നെത്തും.
പുതിയ കൂട്ടുകാരെ വരവേല്‍ക്കാന്‍ ജില്ലയിലെ സ്കൂളുകളെല്ലാം നേരത്തെതന്നെ അണിഞ്ഞൊരുങ്ങി. അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിലാണ് കുട്ടികളെ വരവേല്‍ക്കാന്‍ ചമയങ്ങളും വര്‍ണങ്ങളുമായി സ്കൂളുകള്‍ പ്രവേശനോത്സവം ഗംഭീരമാക്കാന്‍ ഒരുങ്ങുന്നത്. വളയന്‍ചിറങ്ങര എല്‍.പി സ്കൂളിലാണ് ജില്ലയുടെ പ്രവേശനോത്സവം. മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. സാജു പോള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബ്ളോക് അടിസ്ഥാനത്തിലും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവേശനോത്സവം നടക്കും. ഇതോടനുബന്ധിച്ച് സ്കൂളുകളില്‍ വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വായിക്കും. മധുര പലഹാരങ്ങളും പായസവും വര്‍ണബലൂണുകളുമൊരുക്കിയാണ് പല സ്കൂളുകളും പുതിയ കൂട്ടുകാരെ വരവേല്‍ക്കുന്നത്.
തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഒന്നാം ക്ളാസുകാരെ കാത്ത് സമ്മാനമായി പ്രവേശനോത്സവ കിറ്റുണ്ട്. നോട്ട് ബുക്, പുസ്തകം, പെന്‍സില്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കിറ്റ്. ഇതോടനുബന്ധിച്ച് പല സ്കൂളുകളിലും ഔധ്യസസ്യ തൈകളും കുട്ടികള്‍ക്ക് വിതരണം ചെയ്യും. അവധി ദിവസമായിരുന്നിട്ടും ഞായറാഴ്ചയും അധ്യാപകരും രക്ഷിതാക്കളുമടക്കമുള്ളവര്‍ സ്കൂളുകളിലെത്തി പുതു അധ്യയനവര്‍ഷത്തിന്‍െറ തുടക്കം ഐശ്വര്യമാക്കാന്‍ ഒരുക്കങ്ങളില്‍ സജീവമായി.
സ്കൂള്‍ അവധിക്കാലത്ത് നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്കൂളുകള്‍ ക്ളാസുകള്‍ ആരംഭിക്കും മുമ്പേ ഒരുങ്ങികഴിഞ്ഞു. ജില്ലയില്‍ 16,000 കുട്ടികളാണ് സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലായി ഇന്ന് ഒന്നാം ക്ളാസില്‍ പ്രവേശം നേടുന്നത്. ഒന്നാം ക്ളാസുമുതല്‍ ആവശ്യമുള്ളവര്‍ക്ക് ഈ വര്‍ഷം സംസ്കൃത പഠനവും തെരഞ്ഞെടുക്കാം. നിലവില്‍ അഞ്ചാം ക്ളാസ് മുതലായിരുന്നു സംസ്കൃത പഠനത്തിന് അവസരമെങ്കില്‍ ഇതാദ്യമായാണ് ഒന്നാം ക്ളാസില്‍ സൗകര്യമൊരുക്കുന്നത്. സംസ്കൃതാധ്യാപകരുള്ള എല്‍.പി സ്കൂളുകളിലാവും ആദ്യഘട്ടം പുതിയ സംവിധാനം ഏര്‍പ്പെടുത്തുക.
കുട്ടികളുടെ പഠന കലണ്ടറില്‍ ഈ വര്‍ഷം മുതല്‍ കലാകായിക-ആരോഗ്യ വിദ്യഭ്യാസവും നിര്‍ബന്ധമാവും. ക്ളാസ് പിരീയഡ് സമയം പരിഷ്കരിച്ചാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ളാസുകളില്‍ പുസ്തകങ്ങളില്‍ ഇക്കുറി മാറ്റമുണ്ട്.
സൗജന്യ വിതരണത്തിനുള്ള പുസ്തകങ്ങളെല്ലാം നേരത്തെ സ്കൂളിലെത്തികഴിഞ്ഞു. ചില സ്കൂളുകളില്‍ വേനലവധിക്കിടെ തന്നെ വിതരണവും കഴിഞ്ഞു.

സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനാണെന്ന് ഹൈക്കോടതി

Posted: 01 Jun 2014 11:42 PM PDT

Image: 

കൊച്ചി: കേരളത്തില്‍ ഇത്രയികം ബാറുകള്‍ എന്തിനാണെന്ന് സര്‍ക്കാറിനോട് ഹൈക്കാടതി. സംസ്ഥാനത്തിന്‍റെ മദ്യനയം സംബന്ധിച്ച കേസില്‍ വാദം തുടരുന്നതിനിടെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. മദ്യ ഉപഭോഗം കുറക്കലാണ് സര്‍ക്കാറിന്‍റെ നിലപാടെന്ന് പറയുമ്പോഴും പിന്നെ എന്തിനാണ് ബാറുകള്‍ക്ക് അനുമതി നല്‍കുന്നത്. ഇപ്പോള്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പോലും ബാര്‍ അനുവദിക്കുന്നുണ്ടെന്നും സര്‍ക്കാറിന് വിനോദ സഞ്ചാര മേഖലകളില്‍ മാത്രം ബാറുകള്‍ അനുവദിച്ചാല്‍ പോരെയെന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാറിന്‍റെ മദ്യനയം ഉടന്‍ രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അവധിക്കാലത്തിന് വിട; ഇനി പുതിയ വിദ്യാലയവര്‍ഷത്തിന്‍െറ തിരക്കുകള്‍

Posted: 01 Jun 2014 11:38 PM PDT

ആലപ്പുഴ: അവധിക്കാലത്തിന്‍െറ ഉല്ലാസഭരിതമായ നാളുകള്‍ക്ക് വിട. ഇനി പുതിയ വിദ്യാലയ വര്‍ഷത്തിന്‍െറ തിരക്കുകളിലേക്ക്. ഉയര്‍ന്ന ക്ളാസുകളില്‍ പാഠപുസ്തകങ്ങളുമായി എത്തുന്ന ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കുമൊപ്പം തിങ്കളാഴ്ച ചിരിയും കരച്ചിലും ചിണുങ്ങലുമൊക്കെയായി കുരുന്നുകളും എത്തും.
മാതാപിതാക്കളുടെ കൈകളില്‍ തൂങ്ങിയെത്തുന്ന അക്ഷരലോകത്തെ പുതിയ അതിഥികളെ വരവേല്‍ക്കാന്‍ വിദ്യാലയ അങ്കണങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. സ്കൂള്‍ മാനേജ്മെന്‍റ് സമിതിയുടെയും പി.ടി.എയുടെയും അധ്യാപക-അനധ്യാപകരുടെയും നാട്ടുകാരുടെയുമെല്ലാം കൂട്ടായ്മയില്‍ ഇത്തവണ സര്‍ക്കാര്‍ സ്കൂളുകള്‍ കൂടുതല്‍ മോടിയാക്കിയിട്ടുണ്ട്. പല സ്കൂളുകളിലും പൂര്‍വവിദ്യാര്‍ഥികളുടെ സഹായവും ഉണ്ടായി. എയ്ഡഡ് സ്കൂളുകളിലും മെച്ചപ്പെട്ട പഠനാന്തരീക്ഷത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടന്നു. ഉത്സവഛായയിലാണ് തിങ്കളാഴ്ച എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കുക. വിവിധ നിറങ്ങളിലെ കടലാസ് പൂക്കളും തോരണങ്ങളുംകൊണ്ട് അലങ്കരിച്ച് വിദ്യാലയ മുറ്റങ്ങള്‍ മനോഹരമാക്കി. നവാതിഥികള്‍ക്ക് മിഠായികളും മധുര പലഹാരങ്ങളും മാത്രമല്ല ബലൂണുകള്‍ വരെ കമ്മിറ്റിക്കാര്‍ വാങ്ങിവെച്ചിട്ടുണ്ട്.
പ്രവേശനോത്സവത്തിന്‍െറ ജില്ലാതല ഉദ്ഘാടനം അരൂര്‍ ഗവ.ഹൈസ്കൂളിലാണ്. അരൂര്‍ പഞ്ചായത്ത് ഓഫിസ് അങ്കണത്തില്‍നിന്ന് വിളംബര ജാഥ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.യു. പ്രതിഭാഹരിയുടെ അധ്യക്ഷതയില്‍ അഡ്വ.എ.എം. ആരിഫ് എം.എല്‍.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂള്‍ അങ്കണം തോരണങ്ങളും കുരുത്തോലകളുംകൊണ്ട് അലങ്കരിച്ചു.
നവാഗതരുടെ ക്ളാസ് മുറികളിലും ബലൂണുകളും വര്‍ണചിത്രങ്ങളുമായി. അരൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെ 65 വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായി.
ഞായറാഴ്ച അവധിയായിരുന്നെങ്കിലും ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു അധികൃതര്‍. സ്കൂള്‍ തുറക്കുന്ന ദിവസംതന്നെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. അതിനാല്‍ പ്രധാന അധ്യാപകര്‍ ഞായറാഴ്ചതന്നെ അരിയും മറ്റു സാധനങ്ങളും വാങ്ങി സ്കൂളുകളില്‍ എത്തിച്ചു.
നിരവധി സംഘടനകള്‍ നവാഗതര്‍ക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തുകള്‍ കുടകള്‍ നല്‍കും. ആലപ്പുഴ നഗരത്തില്‍ ലജ്നത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പൊലീസ് ചീഫ് കെ.കെ. ബാലചന്ദ്രനാണ് ഉദ്ഘാടകന്‍.
കണ്ടിയൂര്‍ ഗവ.യു.പി. സ്കൂളില്‍ തിങ്കളാഴ്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. കണ്ടിയൂര്‍ കോറസ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണിത്. ഹെഡ്മിസ്ട്രസ് സുമംഗലയുടെ അധ്യക്ഷതയില്‍ നഗരസഭാ കൗണ്‍സിലര്‍ അഡ്വ.പി.വി. സന്തോഷ് കുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted: 01 Jun 2014 11:31 PM PDT

Image: 

ന്യൂഡല്‍ഹി: കേരളത്തിന്‍െറ ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച സംസ്ഥാനത്തിന്‍െറ ആശങ്ക ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ അറിയിച്ചു. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണെന്നും കേരളത്തിന്‍െറ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.

രാവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി, വയലാര്‍ രവി എന്നിവരെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. കെ.പി.സി.സി, മന്ത്രിസഭാ പുനഃസംഘടനകളെകുറിച്ച് ഇരുവരുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ഉമ്മന്‍ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും.

 

അവധിക്കാലത്തിന് വിട; വീണ്ടും പള്ളിക്കൂടത്തിലേക്ക്

Posted: 01 Jun 2014 11:17 PM PDT

കല്‍പറ്റ: മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാനുള്ള തിരക്കിലായിരുന്നു ഞായറാഴ്ച വൈകീട്ട് രക്ഷിതാക്കള്‍.
ഒന്നാം ക്ളാസിലെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങി. കുട്ടികളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാകാന്‍ തലയെണ്ണല്‍ വരെ കാത്തിരിക്കണം. മധുരം വിതരണം ചെയ്തും ബലൂണുകള്‍ നല്‍കിയും മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നവാഗതരെ സ്വാഗതം ചെയ്യും.
ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം തിങ്കളാഴ്ച രാവിലെ 10ന് നീര്‍വാരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്. ജില്ലയിലെ 241 എല്‍.പി സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.
കഴിഞ്ഞ വര്‍ഷം 9000ത്തിലേറെ കുട്ടികളാണ് ഒന്നാം തരത്തില്‍ ചേര്‍ന്നത്. ബ്ളോക്തല പ്രവേശനോത്സവം ഗവ. എല്‍.പി സ്കൂള്‍ കൈപഞ്ചേരി, ജി.എം.യു.പി സ്കൂള്‍ അഞ്ചുകുന്ന്, ഗവ. യു.പി സ്കൂള്‍ കോട്ടനാട് എന്നിവിടങ്ങളിലാണ് നടക്കുക.
ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കാണ് ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ളാസില്‍ പ്രവേശം നേടിയ കുട്ടികളില്‍ 120 പേര്‍ കൊഴിഞ്ഞുപോയിരുന്നു. ഇതില്‍ 72 പേരും പട്ടികവര്‍ഗ വിദ്യാര്‍ഥികളായിരുന്നു.
വിദ്യാഭ്യാസ വകുപ്പും പട്ടികവര്‍ഗ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇടപെടുന്നുണ്ടെങ്കിലും കൊഴിഞ്ഞുപോക്ക് തുടരുന്നത് ആശങ്കയുളവാക്കുന്നു.
സുല്‍ത്താന്‍ ബത്തേരി: ബത്തേരി ഉപജില്ലയില്‍ പ്രൈമറിതലം മുതല്‍ ആരംഭിക്കുന്ന 89 സ്കൂളുകളില്‍ തിങ്കളാഴ്ച രാവിലെ 10 ന് വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടക്കും. ബ്ളോക്തല ഉദ്ഘാടനം കൈപ്പഞ്ചേരി ഗവ. എല്‍.പി സ്കൂളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും.
ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ അധ്യക്ഷത വഹിക്കും. പഠനകിറ്റ്, കൈപ്പുസ്തകം, യൂനിഫോം, പാഠപുസ്തകം, കുട, ബാഗ് എന്നിവയുടെ വിതരണവും നടക്കും. എസ്.എസ്.എ ബ്ളോക് റിസോഴ്സ് സെന്‍ററിന്‍െറ നേതൃത്വത്തിലാണ് പരിപാടി.

ഭരണമാറ്റത്തിന് ശേഷം ആദ്യ വായ്പാ നയം ചൊവ്വാഴ്ച്ച

Posted: 01 Jun 2014 11:11 PM PDT

Image: 

മുംബൈ: കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ വായ്പാ നയം റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. രാഷ്ട്രീയ മാറ്റം ഉണ്ടായെങ്കിലും ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പലിശ നിരക്കുകളുടെ കാര്യത്തില്‍ കര്‍ശന നിലപാട് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ പലിശ നിരക്ക് നിലവിലെ നിലയില്‍ തുടരാന്‍ തന്നെയാവും ആര്‍.ബി.ഐ തീരുമാനിക്കുക.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന്‍െറ ഫലം കണ്ടു തുടങ്ങാന്‍ ഏറെ നാളെടുക്കും. നിലവില്‍ ആര്‍.ബി.ഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ എട്ട് ശതമാനമാണ്. പുതിയ വായ്പാ നയത്തിലും ഇത് തുടര്‍ന്നേക്കും.
റിവേഴ്സ് റിപ്പോ, സി.ആര്‍.ആര്‍ തുടങ്ങിയ അടിസ്ഥാന ബാങ്ക് നിരക്കുകളിലും മാറ്റം ഉണ്ടായേക്കില്ല. എന്നാല്‍ എസ്.എല്‍.ആര്‍ തുടങ്ങി വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയുടെ അനുപാതം കുറച്ച് വായ്പ നല്‍കാന്‍ കൂടുതല്‍ തുക ലഭ്യമാക്കാന്‍ ആര്‍.ബി.ഐ നടപടി സ്വീകരിച്ചേക്കും. അതേസമയം പലിശ നിരക്കില്‍ 0.25 ശതമാനം കുറവ് ആര്‍.ബി.ഐ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാണിജ്യ സംഘടനയായ ‘അസോചെം’

ഇന്ത്യന്‍ ഹോട്ടല്‍സിന്റെ നഷ്ടം പെരുകി

Posted: 01 Jun 2014 11:10 PM PDT

Image: 

മുംബൈ: ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സിന്‍െറ നഷ്ടം ഉയര്‍ന്നു. മര്‍ച്ച് 31ന് അവസാനിച്ച മുന്നു മാസക്കാലത്ത് കമ്പനിയുടെ നഷ്ടം 365 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ നഷ്ടം 339 കോടി രൂപയായിരുന്നു.
നഷ്ടം പ്രതീക്ഷിച്ചിതലും ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹോട്ടല്‍സിന്‍െറ ഓഹരി വില കുത്തനെ ഇടിഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP