സ്വാഗതം
WELCOME

News Update..

Friday, July 31, 2015

ഹാള്‍മാര്‍ക്ഡ് സ്വര്‍ണത്തെയും വിശ്വസിക്കാന്‍ പറ്റില്ല Madhyamam News Feeds

ഹാള്‍മാര്‍ക്ഡ് സ്വര്‍ണത്തെയും വിശ്വസിക്കാന്‍ പറ്റില്ല Madhyamam News Feeds

Link to

ഹാള്‍മാര്‍ക്ഡ് സ്വര്‍ണത്തെയും വിശ്വസിക്കാന്‍ പറ്റില്ല

Posted: 31 Jul 2015 12:11 AM PDT

Image: 

ന്യൂഡല്‍ഹി: ഹാള്‍മാര്‍ക് ചെയ്യപ്പെട്ട സ്വര്‍ണത്തിന് പോലും ഗുണമേന്‍മയില്‍ വ്യത്യാസം വരുന്നുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ളിയൂ.ജി.സി). ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗരാജ്യമായ ഇന്ത്യയില്‍ മഞ്ഞലോഹത്തിന്‍െറ പരിശുദ്ധി ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഡബ്ളിയൂ.ജി.സി അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന്‍െറ സ്വര്‍ണാഭരണ കയറ്റുമതി വര്‍ധിക്കാന്‍ ശുദ്ധമായ സ്വര്‍ണത്തിന്‍െറ ലഭ്യത ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.  

പരിശുദ്ധിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സാക്ഷ്യമാണ് സ്വര്‍ണത്തിന് നല്‍കുന്ന ഹാള്‍മാര്‍ക്ക്. സ്വര്‍ണത്തിന് പരിശുദ്ധിയുണ്ടെന്ന് കാണിക്കാന്‍ ജ്വല്ലറികള്‍ പരസ്യം ചെയ്യുന്നതാണ് ഹാള്‍മാര്‍ക്ക് മുദ്രകള്‍. ഈ സംവിധാനത്തിലും തട്ടിപ്പുണ്ടെന്നാണ് ഡബ്ളിയൂ.ജി.സി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബി.ഐ.എസ്) ആണ് സ്വര്‍ണത്തിന് അംഗീകാരം നല്‍കാന്‍ അധികാരമുള്ള ഒൗദ്യോഗിക സംവിധാനം.

30 ശതമാനം സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുടെ വിശ്വാസ്യതയും ഗുണമേന്‍മയും സംശയകരമാണെന്നും ഡബ്ളിയൂ.ജി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഒൗദ്യോഗികമായി 30 ശതമാനമാണ് വിപണിയിലെ ശുദ്ധ സ്വര്‍ണമെങ്കിലും ഇതിനേക്കാള്‍ താഴെ വരും ശരിയായ സ്വര്‍ണത്തിന്‍െറ ലഭ്യത. ഗുണമേന്‍മ ഉറപ്പുവരുത്താനുള്ള ബി.ഐ.എസിന്‍െറ സംവിധാനങ്ങളും ഏറെ ദുര്‍ബലമാണ്. ഇതും ഈ രംഗത്ത് വെല്ലുവിളിയുണ്ടാക്കുന്നുണ്ട്.

ഇന്ത്യയില്‍ സ്വര്‍ണത്തിന്‍െറ പരിശുദ്ധി ഉറപ്പാക്കാന്‍ ബി.ഐ.എസ് അംഗീകാരമുള്ള 220 കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്, 57 എണ്ണം. 39 കേന്ദ്രങ്ങളുള്ള കേരളമാണ് തൊട്ടുപിന്നില്‍.

മുല്ലപ്പെരിയാര്‍: തമിഴ്നാട് രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് കേരളം

Posted: 31 Jul 2015 12:05 AM PDT

Image: 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം തമിഴ്നാട് രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് കേരളം. അണക്കെട്ടിന് തീവ്രവാദി ഭീഷണിയുണ്ടെന്ന തമിഴ്നാടിന്‍െറ വാദത്തിന് മറുപടിയായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളാ സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്. അണക്കെട്ടിലെ സുരക്ഷ ശക്തമാക്കുന്നതിന്‍െറ ഭാഗമായി പ്രത്യേക പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കും.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 124 പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കും. അണക്കെട്ടിന് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസേനയുടെ ആവശ്യമില്ല. ഇതിന് കേരളാ പൊലീസ് പര്യാപ്തമാണെന്നും  സത്യവാങ്മൂലത്തില്‍ പറയുന്നു.

പച്ചക്കറി വികസന ബോര്‍ഡിന്‍െറ രണ്ട് അവാര്‍ഡുകള്‍ ജില്ലക്ക്

Posted: 30 Jul 2015 11:39 PM PDT

പാലക്കാട്: സംസ്ഥാന പച്ചക്കറി വികസന ബോര്‍ഡിന്‍െറ രണ്ട് അവാര്‍ഡുകള്‍ ജില്ലക്ക്. മികച്ച കൃഷി ഓഫിസര്‍, മികച്ച കൃഷി അസിസ്റ്റന്‍റ് എന്നീ മേഖലകളിലാണ് അവാര്‍ഡുകള്‍. ആനക്കര കൃഷി ഓഫിസര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍, വടകരപ്പതി കൃഷി അസിസ്റ്റന്‍റ് ജെറാള്‍ഡ് വില്‍സണ്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. ഇരുവര്‍ക്കും സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.
ആനക്കരയില്‍ 2014-15 വര്‍ഷത്തില്‍ നടത്തിയ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളാണ് ആനക്കര കൃഷി ഓഫിസറെ അവാര്‍ഡിന് അര്‍ഹമാക്കിയത്. സുരക്ഷിത പച്ചക്കറി വ്യാപനം, ഗുണമേന്മയേറിയ നടീല്‍ വസ്തുക്കളുടെ ഉല്‍പാദനം, ഗ്രാഫ്റ്റഡ് പച്ചക്കറി തൈകള്‍, തുറന്ന സ്ഥലത്തെ പ്രസഷന്‍ രീതികള്‍, പ്രദര്‍ശനത്തോട്ടങ്ങള്‍ എന്നിവ വഴി പച്ചക്കറി കര്‍ഷകര്‍ക്ക് നല്‍കിയ സഹായങ്ങളാണ് അവാര്‍ഡിലേക്ക് നയിച്ചത്. സമഗ്ര പച്ചക്കറി കൃഷി വ്യാപനത്തിലൂടെ ആനക്കര പഞ്ചായത്തില്‍ 500 ടണ്ണിലധികം പച്ചക്കറികളുടെ വര്‍ധനവ് 2014-15ല്‍ ഉണ്ടായിരുന്നു. 2014-15ല്‍ മികച്ച പച്ചക്കറി ക്ളസ്റ്റര്‍, സ്കൂള്‍, ഹെഡ്മാസ്റ്റര്‍ തുടങ്ങി അഞ്ച് അവാര്‍ഡുകള്‍ ആനക്കര കൃഷിഭവന് ലഭിച്ചിരുന്നു.
വടകരപ്പതി പഞ്ചായത്തിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കൃഷിമേഖലയാക്കി മാറ്റിയതിനാണ് ജെറാള്‍ഡ് വില്‍സന് അവാര്‍ഡ്. വടകരപ്പതിയിലെ 130 ഏക്കര്‍ സ്ഥലത്ത് ക്ളസ്റ്റര്‍ രീതിയില്‍ കൃഷി ചെയ്യിപ്പിച്ചാണ് പരീക്ഷണത്തിനൊരുങ്ങിയത്.
അഞ്ച് ഹെക്ടര്‍ സ്ഥലമാണ് ഒരു ക്ളസ്റ്റര്‍. ഇങ്ങനെ ആറ് ക്ളസ്റ്റര്‍ സ്ത്രീകളെകൊണ്ടും രണ്ട് ക്ളസ്റ്റര്‍ ജനറലായും കൃഷി നടത്തിച്ചു. ഇത് മികച്ച വിജയമായിരുന്നു. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്‍റ് അതോറിറ്റിക്ക് 17 ടണ്‍ പച്ചക്കറി വിത്താണ് വടകരപ്പതി കൃഷിഭവന്‍ നല്‍കിയത്. ഈ പഞ്ചായത്തില്‍ പച്ചക്കറികൃഷി 400 ഹെക്ടര്‍ സ്ഥലത്താണ്.

നന്ദാരപ്പദവ് –പെര്‍ള മലയോര ഹൈവേ പൂര്‍ത്തിയായി

Posted: 30 Jul 2015 11:25 PM PDT

കാസര്‍കോട്: പ്രഭാകരന്‍ കമീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെട്ട നന്ദാരപ്പദവ്-പെര്‍ള മലയോര ഹൈവേ, കള്ളാര്‍ പാലം, കോയിപ്പാടി തീരദേശം റോഡ്, കലക്ടറേറ്റിലെ ബയോമെട്രിക്സ് അറ്റന്‍ഡന്‍സ് സംവിധാനം തുടങ്ങിയവ പൂര്‍ത്തിയായി. ജില്ലാ ആശുപത്രിയിലെ സി.ടി സ്കാനര്‍ സജ്ജമായി. മറ്റു പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലാണ്. പദ്ധതികളുടെ പുരോഗതി കൃഷിമന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ നാളെ കലക്ടറേറ്റില്‍ ചേരുന്ന യോഗം അവലോകനം ചെയ്യും.
അവലോകന യോഗത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം പാക്കേജിലുള്‍പ്പെട്ട പ്രവൃത്തികളുടെ നിര്‍മാണ പുരോഗതി ചര്‍ച്ച ചെയ്തു. അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരുള്‍പ്പെടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതി നിര്‍വഹണത്തിനെ ബാധിക്കുന്നതായി യോഗം വിലയിരുത്തി. എങ്കിലും പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. തൗഡ്ഗോളി-മൈലാട്ടി ലൈന്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് കെ.എസ്.ഇ.ബി നടപ്പാക്കുന്ന പ്രവൃത്തിയുടെ ടെന്‍ഡര്‍ ക്ഷണിച്ചു.
എല്‍.എസ്.ജി.ഡി ആര്‍.എം.എസ്.എ വിദ്യാലയങ്ങളുടെ മൂന്ന് പദ്ധതികള്‍ പൂര്‍ത്തിയാക്കി. അവശേഷിക്കുന്നവയുടെ നിര്‍മാണ പ്രവൃത്തികള്‍ ആഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായി പൂര്‍ത്തീകരിക്കും. കാസര്‍കോട് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, ആര്‍.ഡി.ഒ ക്വാര്‍ട്ടേഴ്സ് തുടങ്ങിയവയുടെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കാസര്‍കോട് ഗവ. കോളജില്‍ സ്ഥാപിക്കുന്ന യക്ഷഗാന ഗവേഷണ കേന്ദ്രം പൂര്‍ത്തിയായി. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തോട് ചേര്‍ന്നുള്ള ടി.എസ്. തിരുമുമ്പ് സ്മാരക കാര്‍ഷിക സാംസ്കാരിക കേന്ദ്രത്തിന്‍െറ നവീകരണവും പൂര്‍ത്തിയായി. കണ്ണങ്കൈ പാലം, വിദ്യാഗിരി പാലം എന്നിവയുടെ ഡിസൈന്‍ തയാറാക്കുന്ന ഘട്ടത്തിലാണ്. അയ്യങ്കടവ് പാലത്തിന്‍െറ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു. അവ പാക്കേജിലുള്‍പ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് വിവിധ തലത്തില്‍ കാലതാമസം ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ഇതിനായി അധികാരം നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് വികസന പാക്കേജ് സംബന്ധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്‍െറ തീരുമാനങ്ങള്‍ ജില്ലാ ഫിനാന്‍സ് ഓഫിസര്‍ കെ. കുഞ്ഞമ്പുനായര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കൃഷിമന്ത്രി കെ.പി. മോഹനന്‍ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംബന്ധിച്ചിരുന്നു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, ജില്ലാ പ്ളാനിങ് ഓഫിസ് റിസര്‍ച് ഓഫിസര്‍ പ്രവീണ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

ട്രോളിങ് നിരോധം തീരുന്നു ; ഇന്ന് അര്‍ധരാത്രി ബോട്ടുകള്‍ കടലിലേക്ക്

Posted: 30 Jul 2015 11:18 PM PDT

വൈപ്പിന്‍: 61 ദിവസത്തെ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലകളില്‍ ബോട്ടുകള്‍ കടലിലേക്ക് കുതിക്കാനായി അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാണ്. അറ്റകുറ്റപ്പണിക്ക് കയറ്റിയ ബോട്ടുകള്‍ എല്ലാംതന്നെ യാര്‍ഡുകളില്‍നിന്ന് ഇറക്കിക്കഴിഞ്ഞു.
മിക്ക ബോട്ടുകളും ഐസും മറ്റു സാമഗ്രികളും നിറച്ച് കടവില്‍ കെട്ടിയിരിക്കുകയാണ്. വലകള്‍ വ്യാഴാഴ്ച മുതല്‍ കയറ്റിത്തുടങ്ങി. ട്രോളിങ് നിരോധ കാലയളവില്‍ മറൈന്‍ പമ്പുകള്‍ക്ക് വിലക്കുള്ളതിനാല്‍ ഇന്ധനം വെള്ളിയാഴ്ചയെ നിറക്കൂ.
തമിഴ്നാട്ടിലെ കുളച്ചലില്‍നിന്ന് മറുനാടന്‍ തൊഴിലാളികള്‍ ബുധനാഴ്ച മുതല്‍ മുരുക്കുംപാടം, മുനമ്പം മേഖലകളില്‍ തിരിച്ചത്തെിത്തുടങ്ങിയിട്ടുണ്ട്. ഇവരുടെ സാന്നിധ്യം കണ്ടതോടെ മത്സ്യബന്ധന മേഖലയിലെ ഭക്ഷണശാലകളും മുറുക്കാന്‍ കടകളും പെട്ടിക്കടകളും മറ്റും സജീവമായിക്കഴിഞ്ഞു. മുനമ്പത്ത് ബോട്ടുകളില്‍ പണി അന്വേഷിച്ച് ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും സജീവമാണ്.
അര്‍ധരാത്രിക്കുശേഷമേ ബോട്ടുകളെ കടലിലേക്ക് വിടൂ. അത് വരെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ബോട്ടുകള്‍ തുറമുഖത്ത് പട്രോളിങ് തുടരും. കരിക്കാടി ചെമ്മീന്‍, കണവ, കിളിമീന്‍ തുടങ്ങിയ മത്സ്യങ്ങളാണ് ആദ്യസീസണില്‍ കാണാറ്. ഇക്കുറി അയിലയുടെ സാന്നിധ്യവും ഉണ്ടെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അതിനിടെ, മുനമ്പം മുസ്രിസ് ബീച്ചില്‍ ട്രോളിങ് നിരോധത്തിനു ശേഷം കടലില്‍ പോകുന്ന മത്സ്യബന്ധന ബോട്ടുകള്‍ മംഗളം നേരുന്ന കടല്‍പ്പുറപ്പാട് ചടങ്ങ് അരങ്ങേറും. അര്‍ധരാത്രി നടക്കുന്ന യാത്രയാക്കല്‍ ചടങ്ങ് മുനമ്പം സാരഥി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പുലിമുട്ടിന് സമീപത്തെ മുസ്രിസ് ബീച്ചിലാണ് ചടങ്ങുകള്‍. ചെണ്ടമേളം, കുട്ടികളുടെ കലാവിരുന്ന്, കരിമരുന്ന് പ്രയോഗം എന്നിവയുടെ അകമ്പടിയോടെ ചടങ്ങിന് കൊഴുപ്പേകിയാണ് മംഗള യാത്ര ചടങ്ങ്. രാത്രികാല ട്രോളിങ് നിര്‍ത്തലാക്കുക, മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആശയങ്ങളുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ സുധാസ് തായാട്ട്, ദാനശീലന്‍ മുനമ്പം എന്നിവര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം തുടക്കമിട്ട പരിപാടിക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം, നടന്മാരായ ഞാറക്കല്‍ ശ്രീനി, മുരളീ മോഹന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഉന്നത പൊലീസ്-രാഷ്ട്രീയ ഇടപെടലില്‍ കരാട്ടെ ദിലീപിന്‍െറ ‘അക്കാദമി’ വീണ്ടും തുറക്കുന്നു

Posted: 30 Jul 2015 10:36 PM PDT

കോഴിക്കോട്: കൊലപാതക-കൊലപാതകശ്രമക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് പൊലീസ് പൂട്ടി മുദ്രവെച്ച കരാട്ടെ ദിലീപിന്‍െറ വെസ്റ്റ്ഹില്‍ കാജുകാഡോ കരാട്ടെ പരിശീലനകേന്ദ്രം ഉന്നത രാഷ്ട്രീയ-പൊലീസ് ഇടപെടലില്‍ വീണ്ടും തുറന്നുകൊടുക്കുന്നു.
ബ്ളേഡ് ഇടപാടുമായി ബന്ധപ്പെട്ട് തലക്കുളത്തുര്‍ 'പരിശ്രമയില്‍' ശ്യാമിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൊയിലാണ്ടി പൊലീസ് ഒരുവര്‍ഷം മുമ്പ് അറസ്റ്റ് ചെയ്ത ദിലീപ് അടുത്തിടെ ജാമ്യത്തിലിറങ്ങിയതോടെയാണ് അക്കാദമി തുറക്കാന്‍ നീക്കമാരംഭിച്ചത്. ദിലീപിന്‍െറ പേരിന് പകരം ഇയാളുടെ ഗുണ്ടാസംഘത്തില്‍പെട്ട ശിഷ്യന്‍െറ പേരില്‍ ലൈസന്‍സ് സംഘടിപ്പിച്ചതായാണ് വിവരം.
നഗരത്തില്‍ ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ദിലീപിന് പരിശീലനകേന്ദ്രം നടത്താനുള്ള അനുമതി നല്‍കരുതെന്ന് പൊലീസ് ഇന്‍റലിജന്‍സ് വിഭാഗവും കൊയിലാണ്ടി സി.ഐയും നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണത്രേ സിറ്റി പൊലീസിന്‍െറ നടപടി.
സിറ്റിയിലും പുറത്തുമുള്ള ചില ഉയര്‍ന്ന പൊലീസ് ഓഫിസര്‍മാര്‍, കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും, ബി.ജെ.പിയിലെയും ചില ഉന്നത നേതാക്കള്‍ എന്നിവര്‍ ദിലീപിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ദിലീപിന്‍െറ ശിഷ്യന്‍െറ പേരില്‍ നടക്കാവ് പ്രിന്‍സിപ്പല്‍ എസ്.ഐയാണത്രേ ലൈസന്‍സ് അനുവദിച്ചത്. ലൈസന്‍സ് ലഭിക്കാന്‍ ആഭ്യന്തരമന്ത്രിയുമായി അടുത്ത ബന്ധമുള്ള നേതാവ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടതായി പറയുന്നു.
വീട്ടിലെ പീഡനം മൂലം മകന്‍െറ ഭാര്യ സ്വന്തം വീട്ടില്‍ ആത്മഹത്യചെയ്ത കേസിലും ദിലീപ് പ്രതിയാണ്. രണ്ടുവര്‍ഷം മുമ്പ് കാജുകാഡോ അക്കാദമി നഗരത്തില്‍ നടത്തിയ മത്സരത്തില്‍ പരപ്പനങ്ങാടി സ്വദേശി അടിയേറ്റ് മരിച്ച സംഭവത്തില്‍ ദിലീപിന്‍െറ പങ്ക് പൊലീസ് അന്വേഷിച്ചുവരികയാണ്.
ഉത്തരമേഖലാ എ.ഡി.ജി.പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തലക്കുളത്തൂര്‍ സ്വദേശി ശ്യാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കാറില്‍നിന്ന് ബ്ളാങ്ക് ചെക്കുകളും, വ്യാജമെന്ന് സംശയിക്കുന്ന ഏതാനും മുദ്രപത്രങ്ങളും കൊയിലാണ്ടി പൊലീസ് കണ്ടെടുത്തിരുന്നു.
മുദ്രപത്ത്രില്‍ വെണ്ടറുടെ വിശദാംശം ഉണ്ടായിരുന്നില്ല. ശ്യാമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഡമ്മി ഡ്രൈവറെ ഹാജരാക്കി രക്ഷപെടാന്‍ ശ്രമിച്ച ദിലീപിനെ സുല്‍ത്താന്‍ബത്തേരിയില്‍വെച്ചാണ് കൊയിലാണ്ടി സി.ഐ കെ.ആര്‍. ഹരിദാസും സംഘവും 2014 മേയില്‍ അറസ്റ്റ് ചെയ്തത്. ശ്യാമിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ ഓടിച്ചിരുന്നത് ദിലീപിന്‍െറ ശിഷ്യനായ നല്ലളം സ്വദേശി ജംഷീറാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നുശ്രമം. ഈ കേസ് വിശദമായ അന്വേഷണത്തിലായതിനാല്‍ കൊയിലാണ്ടി പൊലീസ് ഇതുവരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉന്നത നേതാക്കളും, സിറ്റി പൊലീസിലെ ചില ഓഫിസര്‍മാരും സമ്മര്‍ദം ചെലുത്തിയെങ്കിലും കൊയിലാണ്ടി സി.ഐ വഴങ്ങിയിട്ടില്ല. ദിലീപിനെതിരായ കേസുകള്‍ കോടതിയിലത്തെിയെന്നും നിലവില്‍ പൊലീസിന്‍െറ അന്വേഷണം നേരിടുന്നില്ളെന്നും വരുത്തിത്തീര്‍ത്ത് പൊലീസിന്‍െറ ലൈസന്‍സ് തരപ്പെടുത്തുകയായിരുന്നു നീക്കത്തിന് പിന്നില്‍. കുറ്റപത്രം ഉടനെയൊന്നും കോടതിയില്‍ എത്തില്ളെന്ന് ഉറപ്പായതോടെയാണ് ദിലീപ് ശിഷ്യനായ ഡമ്മിയുടെ പേരില്‍ ലൈസന്‍സ് തരപ്പെടുത്തിയത്.
നഗരത്തില്‍ മുമ്പ് സി.പി.എമ്മിന്‍െറ അറിയപ്പെടുന്ന ഗുണ്ടയായിരുന്നു ദിലീപെങ്കില്‍ മകന്‍ ബി.ജെ.പിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇടക്ക് സി.പി.എമ്മുമായി അകന്ന് കോണ്‍ഗ്രസില്‍ ചേക്കേറിയ ദിലീപിന് ഇപ്പോഴും ചില സി.പി.എം നേതാക്കളുമായി ഉറ്റബന്ധമുണ്ടെന്നാണ് അണിയറ സംസാരം.

ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നു

Posted: 30 Jul 2015 10:27 PM PDT

കല്‍പറ്റ: ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി കണക്കുകള്‍. ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതരോ ജില്ലാ ഭരണകൂടമോ മുന്‍കൈയെടുത്ത് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ ശ്രമം നടത്താത്തതിനാല്‍ അപകടകരമായ രീതിയില്‍ വ്യാപിക്കുന്ന രോഗത്തിന്‍െറ വ്യാപ്തി കണക്കാക്കാന്‍ കഴിയുന്നില്ല.
ആരോഗ്യമന്ത്രി ജില്ലയിലെ കാന്‍സര്‍രോഗികളുടെ കണക്ക് നിയമസഭയില്‍ അവതരിപ്പിച്ചത് സത്യാവസ്ഥയുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ല. 2014 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് വരെ മുന്നൂറില്‍പരം പേര്‍ക്കാണ് വയനാട്ടില്‍ അര്‍ബുദം ബാധിച്ചതെന്ന് നിയമസഭാ ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഈ കാലയളവില്‍ വയനാട്ടിലെ പാലിയേറ്റിവ് സെന്‍ററുകളില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത 1507 പേരില്‍ 615 പേരും കാന്‍സര്‍രോഗികളാണെന്ന് വയനാട് ഇനിഷ്യേറ്റിവ് ഇന്‍ പാലിയേറ്റിവ് കെയര്‍ ഭാരവാഹികള്‍ പറഞ്ഞു.
2013-14 സാമ്പത്തികവര്‍ഷത്തില്‍ 360ല്‍പരം പേര്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്നിടത്ത് ഇക്കുറി ഇരട്ടിയോളമായി. 15 വര്‍ഷത്തിനിടെ 5547 കാന്‍സര്‍ രോഗികളാണ് വയനാട്ടിലെ പാലിയേറ്റിവ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ രോഗികള്‍ രജിസ്റ്റര്‍ ചെയ്തത് 2014-15ലാണ്.
സാങ്കേതിക പ്രശ്നങ്ങളാല്‍ അമ്പലവയല്‍, മുട്ടില്‍ മേഖലകളിലെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. അമ്പലവയല്‍ മേഖലയിലെ നെന്മേനി അടക്കമുള്ള പ്രദേശങ്ങളില്‍ സമീപകാലത്ത് കാന്‍സര്‍ വ്യാപനം കൂടുതലാണ്.
രോഗികളുടെ എണ്ണം ഈ വിധം വര്‍ധിച്ചത് ആശങ്കജനകമാണെന്ന് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പാലിയേറ്റിവ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ കണക്കുമാത്രമാണ് വയനാട്ടിലെ രോഗികളുടേതായി ലഭ്യമായത്.
തിരുവനന്തപുരം ആര്‍.സി.സി, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്‍റര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവയില്‍ ചികിത്സയിലുള്ള പല രോഗികളും സാന്ത്വന സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഇപ്പോഴുള്ളതിന്‍െറ രണ്ടോ മൂന്നോ മടങ്ങ് കൂടുതലായിരിക്കും രോഗികളുടെ എണ്ണമെന്നാണ് സന്നദ്ധപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 2014-15ല്‍ രജിസ്റ്റര്‍ ചെയ്ത കാന്‍സര്‍ രോഗികളില്‍ 56 പേര്‍ തലപ്പുഴ മേഖലയില്‍നിന്നുള്ളവരാണ്. തിരുനെല്ലി, തൊണ്ടര്‍നാട്, എടവക എന്നിവ ഉള്‍പ്പെടുന്ന മാനന്തവാടി മേഖലയില്‍ 144 പേരും കല്‍പറ്റയില്‍ 82 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെള്ളമുണ്ട -28, പുല്‍പള്ളി -40, വൈത്തിരി -24, വടുവന്‍ചാല്‍ -13, മേപ്പാടി -54, പനമരം -63, പടിഞ്ഞാറത്തറ -8, മീനങ്ങാടി -19, കേണിച്ചിറ -19, പൊഴുതന -15, കണിയാമ്പറ്റ -22, പിണങ്ങോട് -13, സുല്‍ത്താന്‍ ബത്തേരി -30 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. ഇവയില്‍ ആദിവാസി വിഭാഗത്തില്‍നിന്നുള്ളവര്‍ ഏറെയാണ്. വയനാട്ടുകാര്‍ക്ക് ചുരമിറങ്ങിയാലേ ചികിത്സ തേടാനാകൂ എന്നതാണ് അവസ്ഥ. ആദിവാസി വിഭാഗത്തില്‍പെട്ടവരാകട്ടെ, ചികിത്സക്ക് ജില്ലക്ക് പുറത്തേക്ക് പോകാന്‍ ഏറെ ബുദ്ധിമുട്ടുകയുമാണ്.
ഇവര്‍ക്കിടയിലെ മരണനിരക്ക് അപകടകരമാംവിധം ഉയര്‍ന്നതാണ്.
വയനാട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങുന്നത് കാത്തിരിക്കാതെ, നല്ലൂര്‍നാട് സി.എച്ച്.സി പോലെ ഭൗതികസൗകര്യമുള്ള ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യത്തിന് ശക്തിയേറിയിരിക്കുകയാണ്.

ദേവയാനി കോബ്രഗഡെക്ക് കേരളത്തിന്‍െറ ചുമതല

Posted: 30 Jul 2015 10:15 PM PDT

Image: 

കൊച്ചി: വിദേശകാര്യ മന്ത്രാലത്തിന് കീഴില്‍ കേരളത്തിന്‍െറ ചുമതലയുള്ള വിഭാഗത്തിന്‍െറ ഡയറക്ടര്‍ സ്ഥാനം  ദേവയാനി കോബ്രഗഡെക്ക്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കവെ വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ ദേവയാനി അറസ്റ്റിലായത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

1999 ബാച്ചില്‍ ഐ.എഫ്.എസ് നേടിയ ദേവയാനിയുടെ രാജ്യാന്തരബന്ധങ്ങളിലുള്ള വൈദഗ്ധ്യം ഇനിമുതല്‍ കേരളത്തിനുവേണ്ടി വിനിയോഗിക്കപ്പെടും. വിദേശരാജ്യങ്ങളുമായുള്ള കേരളത്തിന്‍െറ സാമ്പത്തിക ഇടപാടുകളും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിക്കാന്‍ ദേവയാനിയുടെ നയതന്ത്ര വൈദഗ്ധ്യം കേരളത്തിന് ഉപയോഗപ്പെടുത്താം.

സംസ്ഥാനത്തിന്‍െറ തനതായ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി ഓരോ ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ക്കും അവരവര്‍ക്ക് താല്‍പര്യമുള്ള സംസ്ഥാനങ്ങള്‍ തെരെഞ്ഞെടുക്കാവുന്നതാണ്. ഇതിനായി കേരളം തെരെഞ്ഞെടുത്ത ദേവയാനി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും നോര്‍ക്ക അധികൃതരുമായും ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിന്‍െറ വികസനത്തിനായി തന്‍െറ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2013 ഡിസംബര്‍ 12നാണ് യു.എസിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി കോബ്രഗഡെ വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും ക്രിമിനലുകളോടൊപ്പം പാര്‍പ്പിച്ചതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കൂടാതെ ഇന്ത്യ-യു.എസ് ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുന്നതിനും ഇത് കാരണമായി. തുടര്‍ന്ന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ദേവയാനിയെ യു.എന്‍ ദൗത്യസംഘത്തിലേക്ക് മാറ്റി.

നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കക്ക് കഴിഞ്ഞിരുന്നില്ല. പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുള്‍പ്പെട 15 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന രണ്ട് ക്രിമിനല്‍ കുറ്റങ്ങളാണ് ദേവയാനിക്കെതിരേ യു.എസ് പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്.

ഫിഫ പ്രസിഡന്‍റാകാന്‍ സീകോക്ക് ബ്രസീലിന്‍െറ പിന്തുണ

Posted: 30 Jul 2015 10:08 PM PDT

Image: 

റിയോ ഡെ ജനീറോ: ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുന്‍ നായകന്‍ സീകോക്ക് ബ്രസീല്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍െറ പിന്തുണ. സീക്കോക്കു മുഴുവന്‍ പിന്തുണയും നല്‍കുമെന്നു ഫെഡറേഷന്‍ പ്രസിഡന്‍റ് മാര്‍കോ പോളോ ഡെല്‍ നീറോ അറിയിച്ചു.

ഫെബ്രുവരി 26ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യൂറോപ്യന്‍ പ്രതിനിധി മിഷേല്‍ പ്ളാറ്റീനിക്കെതിരായ മത്സരത്തില്‍ പിന്തുണ അഭ്യര്‍ഥിച്ച് സീകോ ദേശീയ കോണ്‍ഫെഡറേഷന് കത്തെഴുതിയിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് സെപ് ബ്ളാറ്റര്‍ രാജി പ്രഖ്യാപിച്ചപ്പോള്‍തന്നെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സീകോ സന്നദ്ധത അറിയിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുവാന്‍ താല്‍പര്യമുള്ളവരെ ഒക്ടോബര്‍ 26^നു മുമ്പ് നാമനിര്‍ദേശം ചെയ്യണം. 2016 ഫെബ്രുവരി 26ന് സൂറിച്ചില്‍ സമ്മേളിക്കുന്ന ഫിഫ കോണ്‍ഗ്രസിലായിരിക്കും തെരഞ്ഞെടുപ്പ്.

മേമന്‍ വധം: ഇന്ത്യക്ക് ഛോട്ടാ ഷക്കീലിന്‍െറ ഭീഷണി

Posted: 30 Jul 2015 09:54 PM PDT

Image: 

ന്യൂഡല്‍ഹി: മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ ഇന്ത്യക്കെതിരെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍െറ വലംകൈ ഛോട്ടാ ഷക്കീലിന്‍െറ ഭീഷണി. യാക്കൂബ് മേമന്‍േറത് നിയമപരമായ കൊലപാതകമാണെന്നും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ നല്‍കിയ ഉറപ്പ് അധികൃതര്‍ പാലിച്ചില്ളെന്നും ഛോട്ടാ ഷക്കീല്‍ അറിയിച്ചതായി  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മേമനെ തൂക്കിലേറ്റിയത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഛോട്ടാ ഷക്കീല്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ അധികൃതരുടെ വാക്ക് വിശ്വസിച്ച് ദാവൂദ് ഇബ്രാഹിം മടങ്ങി എത്തിയിരുന്നുവെങ്കില്‍ സമാന സംഭവം ആവര്‍ത്തിച്ചേനെ എന്ന് ചൂണ്ടിക്കാട്ടിയ ഷക്കീല്‍ ഇപ്പോള്‍ എല്ലാം വ്യക്തമായെന്നും പറയുന്നു.

മേമന്‍െറ വധശിക്ഷയിലൂടെ എന്ത് സന്ദേശമാണ് ഇന്ത്യന്‍ ഭരണകൂടം നല്‍കുന്നതെന്ന് ഷക്കീല്‍ ചോദിക്കുന്നു. സഹോദരന്‍ ചെയ്ത കുറ്റത്തിനാണ് നിഷ്കളങ്കനായ ഒരാളെ ശിക്ഷിച്ചത്. സംഭവത്തെ ഡി കമ്പനി അപലപിക്കുന്നു. നിയമപരമായ കൊലപാതകമാണ് നടന്നതെന്നും മുംബൈ സ്ഫോടന പരമ്പരയിലെ മറ്റൊരു പ്രതിയായ ഛോട്ടാ ഷക്കീല്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്‍െറ മധുര വാഗ്ദാനങ്ങള്‍ ഡി കമ്പനിയോട് വിലപ്പോവില്ല. ഭാവിയിലും നിങ്ങളുടെ ഏജന്‍സികള്‍ നല്‍കുന്ന ഉറപ്പുകള്‍ ഞങ്ങള്‍ വിശ്വസിക്കുകയില്ല. സ്ഫോടന കേസിലെ കുറ്റപത്രത്തില്‍ ടൈഗര്‍ മേമന്‍െറ പങ്ക് വിശദീകരിക്കുന്നുണ്ട്. ചില ദൃശ്യങ്ങളുടെയും ശബ്ദരേഖയുടെയും പേരിലാണ് സര്‍ക്കാര്‍ കുറ്റം ആരോപിക്കുന്നത്. ഇക്കാര്യങ്ങള്‍ യാക്കൂബ് സമ്മതിച്ചിട്ടില്ളെന്നും ഷക്കീല്‍ പറയുന്നു.

ദാവൂദ് ഇബ്രാഹിമുമായി യാക്കൂബിന് ബന്ധമുണ്ടെന്ന വാദത്തെയും ഷക്കീല്‍ തള്ളിക്കളയുന്നു. ദാവൂദുമായി യാതൊരു സഹകരണവും യാക്കൂബിന് ഉണ്ടായിരുന്നില്ല. ഇത്തരം വാദങ്ങള്‍ അസത്യങ്ങളാണ്. അന്വേഷണ ഏജന്‍സികളുമായുള്ള ധാരണപ്രകാരമാണ് യാക്കൂബ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ദുബായില്‍ നിന്നാണ് യാക്കൂബിനും കുടുംബത്തിനും വിസ ലഭിച്ചത്. കുടുംബത്തോട് കീഴടങ്ങാന്‍ യാക്കൂബ് ആവശ്യപ്പെട്ടിരുന്നു. എന്തു കൊണ്ട് യാക്കൂബിന്‍െറ വധശിക്ഷയില്‍ മാറ്റംവരുത്തിയില്ളെന്നും ഷക്കീല്‍ ചോദിക്കുന്നു.

വിശ്വസിച്ച ചിലരോട് ഇന്ത്യന്‍ സര്‍ക്കാര്‍ വിശ്വാസവഞ്ചന കാട്ടുകയാണ് ചെയ്തത്. ഡി കമ്പനി സര്‍ക്കാരിനെ വിശ്വസിക്കുന്നില്ല. ആര് മടങ്ങിവന്നാലും സര്‍ക്കാര്‍ കൊലപ്പെടുത്തും. ഇന്ത്യയിലേക്ക് വന്ന യാക്കൂബിന്‍െറ ഭാര്യക്കും ചെറിയ കുട്ടിക്കും മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു. ഏതു തരം നീതിയാണിത്. ഏല്ലാ കാര്യങ്ങളോടും സഹകരിച്ച യാക്കൂബിന് എന്താണ് കിട്ടിയത് ^ഷക്കീല്‍ ചോദിക്കുന്നു.

ബി. രാമന്‍ അടക്കമുള്ള ഇന്ത്യയിലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് പറയുന്ന ഷക്കീല്‍, തീവ്രവാദികള്‍ക്കുള്ള സന്ദേശമാണ് യാക്കൂബിന്‍െറ വധശിക്ഷ എന്ന് പരാമര്‍ശിച്ച അഭിഭാഷകന്‍ ഉജ്ജല്‍ നികത്തിനെതിരെയും ആഞ്ഞടിച്ചു. വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിനെ തന്നെ അത് പുനഃപരിശോധിക്കാന്‍ നിയോഗിച്ചതിനെയും ഛോട്ടാ ഷക്കീല്‍ ടെലിഫോണ്‍ സംഭാഷണത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

കുവൈത്തില്‍ ഐ.എസ് ശൃംഖല തകര്‍ത്തു; നാലുപേര്‍ പിടിയില്‍

Posted: 30 Jul 2015 09:34 PM PDT

Image: 
കുവൈത്ത് സിറ്റി: സിറിയയിലും ഇറാഖിലും സജീവമായ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ (ഐ.എസ്) കുവൈത്തിലെ ശൃംഖല തകര്‍ത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞമാസം ഇമാം സാദിഖ് പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നിലെ തീവ്രവാദ സംഘങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കിയതിന്‍െറ തുടര്‍ച്ചയായാണ് ഐ.സിന്‍െറ രാജ്യത്തെ പ്രധാനശൃംഖല തകര്‍ത്തത്. മുബാറക് മല്‍ഫി (29), ഹഫദ് ഹമദ് (25), മുഹമ്മദ് ഹമദ് (29), ഫലാഹ് നാസര്‍ (33), മുഹമ്മദ് ഫലാഹ് (25) എന്നിവരാണ് ശൃംഖലയിലെ അംഗങ്ങള്‍. ഇതില്‍ മുബാറക് മല്‍ഫി ഇറാഖില്‍ ഐ.എസ് നിരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കൊല്ലപ്പെട്ടയാളാണെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ബാക്കി നാലുപേരും കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായാണ് പിടിയിലായത്. ഫഹദ് ഹമദിന്‍െറ വീട്ടില്‍നിന്ന് സായുധപോരാട്ടത്തിനും ആക്രമണങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന ഐ.എസ് പുസ്തകമായ ‘തക്ഫീരി’ കണ്ടെടുത്തിട്ടുണ്ട്. മുഹമ്മദ് ഹമദും ഫലാഹ് നാസറും ഇറാഖിലെ മൂസിലില്‍ പോയി ഐ.എസ് നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും യാത്രക്കുവേണ്ട സൗകര്യങ്ങളൊരുക്കിയത് മുഹമ്മദ് ഫലാഹാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയലായ നാലുപേരെയും തുടര്‍നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി. 
ജൂണ്‍ 26ന് സവാബിറിലെ ഇമാം സാദിഖ് ശിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതിനുപിന്നാലെ സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സൗദിയുടെ കൂടി സഹായത്തോടെ കുവൈത്ത് ആഭ്യന്തരമന്ത്രാലയം പിടികൂടിയിരുന്നു. ഇവര്‍ക്കെതിരായ കേസ് ചൊവ്വാഴ്ച ക്രിമിനല്‍ കോടതിയില്‍ തുടങ്ങാനിരിക്കുകയാണ്. ഐ.എസുമായി ആശയബന്ധമുള്ള ചില സ്വദേശികളെ നിരീക്ഷിച്ചുവരുന്നതായും 10 വിദേശികളെ നാടുകടത്തിയതായും കഴിഞ്ഞദിവസം സുരക്ഷാവിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഐ.എസിന്‍െറ ശൃംഖല പൂര്‍ണമായും തകര്‍ക്കുക എന്ന ലക്ഷ്യവുമായി ആഭ്യന്തരമന്ത്രാലയം അന്വേഷണം ഊര്‍ജിതമാക്കിയത്. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ കര്‍ശന നിര്‍ദേശപ്രകാരം ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹാണ് ഐ.എസിനെതിരെ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ഉത്തരവിട്ടത്. രാജ്യത്ത് ഒരുതരത്തിലുള്ള ഭീകരപ്രവര്‍ത്തനവും വെച്ചുപൊറുപ്പിക്കില്ളെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

അതിര്‍ത്തി കരാര്‍ ഇന്ന് പ്രാബല്യത്തില്‍: 14,000 ബംഗ്ലാദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

Posted: 30 Jul 2015 09:25 PM PDT

Image: 

കൂച്ച് ബിഹാര്‍ (പശ്ചിമബംഗാള്‍): ഇന്ത്യ^ബംഗ്ളാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ പ്രകാരം നടക്കുന്ന പ്രദേശങ്ങളുടെ കൈമാറ്റം ഇന്ന് നിലവില്‍ വരും. ഇരു രാജ്യങ്ങളിലുമുള്ള 162 പ്രദേശങ്ങളുടെ കൈമാറ്റമാണ് വെള്ളിയാഴ്ച അര്‍ധരാത്രി നടക്കുന്നത്. ഇന്ത്യയുടെ ഭാഗമായിരിക്കെ ബംഗ്ളാദേശ് അതിര്‍ത്തിയിലായിരിക്കുകയും ബംഗ്ളദേശിന്‍െറ ഭാഗമായിരിക്കെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആയിരിക്കുകയും ചെയ്യുന്ന പ്രദേശങ്ങളാണ് കൈമാറുന്നത്. കൈമാറ്റം നടക്കുന്നതോടെ ഗ്രാമങ്ങള്‍ക്ക് അതാത് രാജ്യത്തിന്‍െറ പൊതുഭരണസംവിധാനത്തിന്‍െറ കീഴില്‍ വരാന്‍ സാധിക്കും. ഇതോടെ വെള്ളിയാഴ്ട അര്‍ധരാത്രി മുതല്‍ പുതിയ 14, 000 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

ഇരുരാജ്യങ്ങള്‍ക്കുമകത്തെ 162 പ്രദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് അംഗീകാരം നല്‍കുന്ന 1974ലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കരാറാണ് ഇന്ന് നിലവില്‍ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ജൂണിലാണ് പ്രദേശങ്ങള്‍ കൈമാറാനുള്ള കരാര്‍ ഒപ്പുവെച്ചത്. പ്രധാനമന്ത്രിയുടെ ബംഗ്ളാദേശ് സന്ദര്‍ശനത്തിനിലായിരുന്നു കരാര്‍ ഒപ്പിട്ടത്. 111 അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ത്യ ബംഗ്ളദേശിന് കൈമാറും. 51 എണ്ണം ഇന്ത്യക്ക് സ്വന്തമാകും. ഇന്ത്യക്ക് 500 ഏക്കര്‍ പ്രദേശം കൂടുതലായി ലഭിക്കുമ്പോള്‍ ബംഗ്ളാദേശിന് 10,000 ഏക്കര്‍ ലഭിക്കും. കരാറിന് അംഗീകാരം ലഭിക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന 50,000ത്തോളം പേര്‍ക്ക് സ്വന്തം രാഷ്ട്രം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. കരാര്‍ 4,096 കിലോമീറ്റര്‍ നീളത്തിലുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനും വഴിയൊരുക്കുന്നു. കരാറിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ബില്‍
മെയ് മാസത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയിരുന്നു. അസം, പശ്ചിമബംഗാള്‍, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയാണ് പുനര്‍നിര്‍ണയിക്കപ്പെടുക.

പോതര്‍കുതിയാണ് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പ്രദേശം. ഇന്തോ^ബംഗ്ളാദേശ് അതിര്‍ത്തിയില്‍ നിന്നും എട്ടുകിലോമീറ്റര്‍ വിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മുഴുവനായും ഇന്ത്യന്‍ അതിര്‍ത്തിയാന്‍ ചുറ്റപ്പെട്ടതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് സ്വന്തം രാജ്യവുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. പൊതുഭരണത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി, ജലവിതരണം, സ്കൂള്‍, ആശുപത്രി സൗകര്യങ്ങള്‍ ഇവര്‍ക്ക് അന്യമായിരുന്നു.

ജില്ലാ മജിട്രേറ്റ് പി. ഉലകനാഥനാണ് പ്രദേശങ്ങളുടെ കൈമാറ്റത്തിന്‍െറ ചുമതലയുള്ളത്. ഈ ജനങ്ങള്‍ മേല്‍വിലാസം ഇല്ലാത്തവരാണെന്ന് ഉലകനാഥന്‍ പറഞ്ഞു. ഇവര്‍ക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുകയും പിന്‍കോഡ് നടപ്പാക്കുകയും ചെയ്യുക എന്നതാണ് തന്‍െറ ആദ്യ ജോലിയെന്ന് ഉലകനാഥന്‍ കൂട്ടിച്ചേര്‍ത്തു.

സൗദിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് ഒമാനികള്‍ മരിച്ചു

Posted: 30 Jul 2015 09:24 PM PDT

Image: 
മസ്കത്ത്: ഒമാനില്‍നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും സൗദി അറേബ്യയില്‍ കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. 41പേര്‍ക്ക് പരിക്കേറ്റു. 
ഇതില്‍ 15പേരുടെ നില ഗുരുതരമാണ്. റിയാദില്‍നിന്ന് 200 കി.മീറ്ററകലെ ഖുറൈസ് - അല്‍അഹ്സ റൂട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. അല്‍അഹ്സ എത്തുന്നതിന് 120 കി.മീറ്റര്‍ മുമ്പാണ് സംഭവസ്ഥലമായ ഖരീസ്. ഉംറ നിര്‍വഹിച്ച് മക്കയില്‍നിന്ന് മടങ്ങുകയായിരുന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഒമാന്‍ തീര്‍ഥാടക സംഘം.
 ഇവരുടെ ബസ് എതിരെവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ 50 പേരാണുണ്ടായിരുന്നത്. ഒമ്പതുപേര്‍ സംഭവസ്ഥലത്ത് മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. 
സംഭവം നടന്നയുടന്‍ സൗദി റെഡ്ക്രസന്‍റ് അതോറിറ്റിയുടെ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ സര്‍വ സന്നാഹങ്ങളുമായി എത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 
പരിക്കേറ്റവരെ ഉടന്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എയര്‍ ആംബുലന്‍സില്‍ റിയാദിലെ ആശുപത്രികളില്‍ എത്തിച്ച 15പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവര്‍ അല്‍അഹ്സയിലെ സെന്‍ട്രല്‍ ആശുപത്രി, അല്‍മൂസ, ഖുറൈസ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ്. 
ഇവരുടെ പരിക്ക് സാരമുള്ളതല്ളെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. പ്രഥമശുശ്രൂഷക്കുശേഷം പലരെയും വിട്ടയച്ചൂ. നേര്‍ക്കുനേരെയുള്ള ഇടിയുടെ ആഘാതത്തില്‍ ബസിന്‍െറ മുന്‍വശം മുതല്‍ പകുതിവരെ പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവര്‍ പാകിസ്താനിയാണെന്ന് അറിയുന്നു.
 എന്നാല്‍, അയാള്‍ക്ക് എന്തുസംഭവിച്ചു എന്ന് വ്യക്തമല്ല. കപ്പലില്‍നിന്നുള്ള കണ്ടെയ്നറുമായി വന്ന ട്രക്കാണ് ബസുമായി കൂട്ടിയിടിച്ചത്. 

സ്വര്‍ണവില കുറഞ്ഞു; പവന് 18,800 രൂപ

Posted: 30 Jul 2015 09:00 PM PDT

Image: 

കൊച്ചി: മാസാവസാനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 18,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

ബുധനാഴ്ചയാണ് പവന്‍വില 18,880 രൂപയിലേക്ക് താഴ്ന്നത്. വ്യാഴാഴ്ച ഇതേവില തുടര്‍ന്നു. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.90 ഡോളര്‍ ഉയര്‍ന്ന് 1,084.50 ഡോളറിലെത്തി.

യാത്രക്ക് ടിക്കറ്റിന് പകരം ‘ഗോ’ കാര്‍ഡ്

Posted: 30 Jul 2015 08:51 PM PDT

Image: 
മനാമ: ബഹ്റൈനിലെ പുതിയ ഗതാഗത-ബസ് സര്‍വീസ് സ്ഥാപനമായ ‘ബഹ്റൈന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട് കമ്പനി’ (ബി.പി.ടി.സി) ‘ഗോ’ കാര്‍ഡ് എന്ന പേരില്‍ പ്രീപെയ്ഡ് സ്മാര്‍ട്കാര്‍ഡ് പുറത്തിറക്കി. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ കാര്‍ഡ് സംവിധാനത്തെക്കുറിച്ച് അഞ്ചുദിവസം നീളുന്ന ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്. മനാമയിലെ ബാബുല്‍ ബഹ്റൈനു സമീപത്താണ് ‘ഗോ’ കാര്‍ഡ് ഉപയോഗത്തിന്‍െറ ഉദ്ഘാടനം നടന്നത്. ഇതോടനുബന്ധിച്ച് കാര്‍ഡ് ഉപയോഗത്തിന്‍െറ ഡമോണ്‍സ്ട്രേഷനും പുതിയ റൂട്ടുകളെ കുറിച്ച വിശദീകരണവും നടന്നു. 
ബഹ്റൈന്‍ പൊതുഗതാഗതം അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്‍െറ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. പൊതുഗതാഗതത്തിന്‍െറ നിലവാരം ഉയര്‍ത്തുന്നതിലെ പ്രധാന ഘട്ടമാണ് ‘ഗോ’കാര്‍ഡുകളുടെ ഉപയോഗമെന്ന് ബി.പി.ടി.സി ഡയറക്ടര്‍ മാര്‍ക് കിപ്ളിങ് പറഞ്ഞു. എളുപ്പം ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍െറ രൂപകല്‍പന. ഇത് പേപ്പര്‍ ടിക്കറ്റുകള്‍ക്ക് പകരം ഉപയോഗിക്കാം. ആകര്‍ഷകമായ നിരക്കില്‍ എല്ലാ സെക്ടറിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്. സൗകര്യത്തിനനുസരിച്ച് വാങ്ങാനും പണമിടാനും സാധിക്കും വിധമാണ് കാര്‍ഡ് തയാറാക്കിയിട്ടുള്ളത്. ഏത് റൂട്ടിലും ഇത് ഉപയോഗിക്കാം. വേണമെങ്കില്‍ ടോപ്അപ് ചെയ്യാം. ഓരോ സോണ്‍ കഴിയുന്നതനുസരിച്ചാണ് ചാര്‍ജ്ജ് ഈടാക്കുക. ഇത് ടിക്കറ്റെടുത്തുള്ള യാത്രയേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള യാത്രക്ക് സൗകര്യമൊരുക്കും. പ്രതിദിന പാസുകളായോ ക്രെഡിറ്റ് സൂക്ഷിക്കാനുള്ള സൗകര്യത്തോടുകൂടിയോ കാര്‍ഡ് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. 
കയറുമ്പോഴും ഇറങ്ങുമ്പോഴും കാര്‍ഡ് ബസിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് സ്വൈപ് ചെയ്യണം. ആദ്യം കാര്‍ഡ് വാങ്ങുമ്പോള്‍ 500 ഫില്‍സ് നല്‍കണം. തുടര്‍ന്ന് പരമാവധി 50 ദിനാര്‍ വരെയുള്ള എത്ര തുകക്ക് വേണമെങ്കിലും ടോപ്അപ് ചെയ്യാം. 
ഇത് ബസുകളിലെ ഡ്രൈവറുടെ പക്കല്‍ നിന്നോ ബസ് ടെര്‍മിനലില്‍ നിന്നോ ചെയ്യാവുന്നതാണ്. ഇതിനായുള്ള പ്രത്യേക റീലോഡിങ് മെഷീനുകള്‍ ഉടന്‍ ബസുകളില്‍ തന്നെ ലഭ്യമാക്കും. കാര്‍ഡുകള്‍ ബസ് ഡ്രൈവര്‍മാരില്‍ നിന്നോ, മനാമ, ഈസ ടൗണ്‍, മുഹറഖ് എന്നിവിടങ്ങളിലുള്ള ബസ് ടെര്‍മിനലുകളിലെ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളില്‍ നിന്നോ സ്വന്തമാക്കാം. 

'കൊമെന്‍' ചുഴലിക്കാറ്റ്: ബംഗാളിലും ഒഡിഷയിലും ജാഗ്രതാ നിര്‍ദേശം

Posted: 30 Jul 2015 08:22 PM PDT

Image: 

ന്യൂഡല്‍ഹി: ബംഗ്ളാദേശ് തീരത്ത് ആഞ്ഞടിച്ച കൊമെന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത മഴക്ക് വഴിവെക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്‍, നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ളി, ഹൗറ, ബിര്‍ഭൂം, ബര്‍ദ്വാന്‍, ഒഡിഷയിലെ ജയ്പുര്‍, മയുര്‍ഭഞ്ച്, കോഞ്ചാര്‍, ഭദ്രാക്ക്, ബാലസ്വര്‍ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്യാനാണ് സാധ്യത. കൂടാതെ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം ത്രിപുര, അസം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ശനിയാഴ്ച കനത്ത മഴ പെയ്തേക്കും.

ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ചുഴലിക്കാറ്റിന്‍െറ വേഗത 70 കിലോമീറ്റര്‍ ആയിരിക്കുമെങ്കിലും അടുത്ത 48 മണിക്കൂറിനകം  50^60 ആയി കുറയും. ഇത് മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ 60 കിലോമീറ്ററില്‍ നിന്നും 40^50 ആയി കുറയുമെന്നാണ് വിലയിരുത്തല്‍.

ഗുജറാത്ത് മേഖല, ദാമന്‍, ദദ്ര ആന്‍ഡ് നഗര്‍ ഹവേലി, സൗരാഷ്ട്ര, കച്ച് ദ്യു, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗം മേധാവി മൃത്യുഞ്ജയ് മഹാപാത്ര അറിയിച്ചു. ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ചുഴലിക്കാറ്റിന്‍െറ സാഹചര്യത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കി. പ്രതികൂല സാഹചര്യത്തെ നേരിടാന്‍ സജ്ജമാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. 227 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തയാറായിട്ടുണ്ട്. ഏഴ് ജില്ലകളില്‍ നിന്നായി 26000 പേരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അടിയന്ത ഹെല്‍പ് ലൈന്‍ നമ്പര്‍ (1070) പുറത്തുവിട്ടു. 2009 മെയില്‍ ബംഗാളില്‍ വീശിയടിച്ച ആലിയ ചുഴലിക്കാറ്റില്‍ 150ഓളം പേര്‍ മരിച്ചിരുന്നു.

വ്യാഴാഴ്ചയാണ് കൊമെന്‍ ചുഴലിക്കാറ്റ് ബംഗ്ളാദേശ് തീരത്ത് എത്തിയത്. ഇതേതുടര്‍ന്ന് വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മെക്സിക്കോയില്‍ ആള്‍ക്കൂട്ടത്തിലേക്കു ട്രക്ക് പാഞ്ഞു കയറി 24 മരണം

Posted: 30 Jul 2015 08:04 PM PDT

Image: 

മസാപ്പി: മെക്സിക്കോയില്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് പാഞ്ഞു കയറി 24 പേര്‍ കൊല്ലപ്പെട്ടു. മസ്സാപ്പിയിലെ പളളിയിലേക്കു നീങ്ങുകയായിരുന്ന തീര്‍ഥാടകര്‍ക്കിടയിലേക്കാണു ട്രാക്ക് പാഞ്ഞുകയറിയത്. 14 പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. 20ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നു. വാഹനത്തിന്‍്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. സംഭവം നടന്ന ഉടനെ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
 

വധശിക്ഷ നിയമപരിരക്ഷയോടെയുള്ള കൊലപാതകം

Posted: 30 Jul 2015 06:57 PM PDT

Image: 

ദയാഹരജികളും നിയമജ്ഞരുടെ വാദങ്ങളും  നിരാകരിക്കപ്പെട്ടതിനെതുടര്‍ന്ന് യാക്കൂബ് മേമന്‍ മരണശിക്ഷയേറ്റുവാങ്ങിയെന്ന വാര്‍ത്ത രാജ്യം ഉള്‍ക്കിടിലത്തോടെയാണ് ശ്രവിച്ചത്. നീതിബോധത്തെ വേട്ടയാടുന്ന ഇത്തരം വധശിക്ഷകള്‍ എത്രമാത്രം ന്യായീകരണം അര്‍ഹിക്കുന്നു? വധശിക്ഷയോട് വ്യത്യസ്ത മണ്ഡലങ്ങളിലുള്ള പ്രമുഖര്‍ പ്രതികരിക്കുന്നു
വധശിക്ഷ നിയമപരിരക്ഷയോടെയുള്ള കൊലപാതകം
ജസ്റ്റിസ് കെ.ടി. തോമസ്
വധശിക്ഷ നിയമപരിരക്ഷയോടെയുള്ള കൊലപാതകമാണ്. ശിക്ഷാക്രമത്തില്‍നിന്ന് വധശിക്ഷ മാറ്റണമെന്നത് എന്‍െറ ആവര്‍ത്തിച്ചുള്ള നിലപാടാണ്. വധശിക്ഷക്കുള്ള വലിയ അപകടം ഏതെങ്കിലും കാലത്ത് ശിക്ഷതെറ്റിപ്പോയെന്ന് തോന്നിയാല്‍ തിരുത്താന്‍ കഴിയാതെവരും എന്നതാണ്. ആവശ്യംവന്നാല്‍ തിരുത്തേണ്ടഘട്ടത്തില്‍ തിരുത്താന്‍ സാധിക്കാത്ത ഒരുശിക്ഷയും പാടില്ല. സെഷന്‍സ് കോടതി ശിക്ഷിക്കുന്ന പല കേസുകളിലും ഹൈകോടതിയും സുപ്രീംകോടതിയും വെറുതെവിട്ട നിരവധി സംഭവങ്ങളുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നല്‍കാമെന്ന ബച്ചന്‍സിങ് കേസിലെ സുപ്രീംകോടതി വിധി ഏഴംഗബെഞ്ച് പുന$പരിശോധിക്കണം.

ബച്ചന്‍സിങ് കേസില്‍ സുപ്രീംകോടതി അഞ്ചംഗബെഞ്ചിന്‍െറ ഭൂരിപക്ഷ തീരുമാനത്തിലാണ് ഇന്ത്യന്‍ ഭരണഘടന വധശിക്ഷക്ക് എതിരല്ളെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രം ഒതുക്കിനിര്‍ത്താമെന്നും വിധിച്ചത്. വിയോജനക്കുറിപ്പ് രണ്ടുവര്‍ഷത്തിനുശേഷം പുറത്തുവന്നു എന്നത് ഏറ്റവും വലിയ അപകടമാണ്. ബാക്കിയുള്ളവര്‍ എഴുതിയവിധി യുക്തിസഹജവും ശക്തവുമാണ്. ബച്ചന്‍സിങ് കേസിന്‍െറ വിധിക്കുശേഷം വധശിക്ഷക്ക് വിധിക്കണമെന്നുള്ള ജഡ്ജിമാരുടെ വാചകങ്ങളുടെ ശക്തിയുപയോഗിച്ച് കേസുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് എഴുതുകയാണ്. ജഡ്ജിമാരുടെ മനോഭാവത്തെ ആശ്രയിച്ച് വധശിക്ഷ വിധിക്കുന്ന രീതിയും മാറിയിരിക്കുന്നു.  ഒരു ഇന്ത്യന്‍ പൗരനെ ശിക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന ലക്ഷ്യം ഉത്തമ പൗരനാക്കി മാറ്റുകയെന്നതാണ്. സമൂഹത്തില്‍ വ്യക്തി കാണിച്ച പ്രവൃത്തിയെ സമൂഹത്തിന്‍െറതന്നെ വൈരാഗ്യത്തിന് വിടുകയെന്നത് വളരെ പ്രാകൃതമായ ചിന്താഗതിയാണ്. യാക്കൂബ് മേമന്‍ ഏതോവൈരാഗ്യത്തില്‍ കൊന്നതാണെങ്കിലും ആ വൈരാഗ്യത്തിന്‍െറ പേരില്‍ ഒരാളെ കൊല്ലുന്നത് ശരിയല്ല.

ഞാന്‍ പോയി ഒരാളെ കൊല്ലുന്നതുപോലെയല്ല, നിയമത്തിന്‍െറ പരിരക്ഷയില്‍ രാഷ്ട്രം ഒരാളെ കൊല്ലുന്നത്. ഒരു പൗരനുവേണ്ടി ഉണ്ടാക്കിയിരിക്കുന്ന ഭരണഘടനയുടെ പ്രാധാന്യംകൂടി കണക്കിലെടുക്കണം. യാക്കൂബ് മേമന്‍െറ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഇരകളായ 257പേരുടെ മക്കളും വിധവകളും പരിക്കേറ്റ് മരിക്കാതെ ജീവിച്ചവരും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ബഹളംവെക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരാള്‍ മരിക്കുന്നതിനെ വികാരപരമായി കാണുന്നതാണ് കുഴപ്പം. വധശിക്ഷ കൊടുത്തില്ളെങ്കില്‍  ഇരകളുടെ ഭാര്യമാരും മാതാപിതാക്കളും ശിക്ഷ പോരെന്ന് പറഞ്ഞ് കരയും. വധശിക്ഷ നല്‍കിയാല്‍ അത് ദൈവനീതിയെന്നാവും പറയുക. വിധിയിലൂടെ പ്രതിഫലിക്കേണ്ടത് മനസ്സിന്‍െറ വികാരമല്ല.
തയ്യാറാക്കിയത്: പി.എസ്. താജുദ്ദീന്‍
ദേശം ചെറുതായി
ശശി തരൂര്‍
യാക്കൂബ് മേമനെ തൂക്കിലേറ്റിയ വാര്‍ത്ത ഭീതിയോടെ, അതല്ളെങ്കില്‍ ഒളിപ്പിച്ചുവെച്ച രക്തദാഹത്തോടെയാണ് ജനങ്ങള്‍ കേട്ടത്. കുറ്റം എന്തുമാകട്ടെ, ഒരു മനുഷ്യജീവിയെ നമ്മുടെ സര്‍ക്കാര്‍ തൂക്കിലേറ്റിയതിന്‍െറ ദു$ഖം പ്രകടിപ്പിച്ചുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട പൊതുചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തത്. ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന കൊല നമ്മെ എല്ലാവരെയും ചെറുതാക്കുകയാണ് ചെയ്യുന്നത്. എന്നുമാത്രമല്ല, നമ്മളെക്കൂടി കൊലയാളികളാക്കി മാറ്റുകയും ചെയ്യുന്നു. ഏതെങ്കിലുമൊരു കേസിന്‍െറ ന്യായാന്യായങ്ങളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അക്കാര്യങ്ങള്‍ സുപ്രീംകോടതിയാണ് തീരുമാനിക്കേണ്ടത്. വധശിക്ഷ രാഷ്ട്രത്തിന്‍െറ ഫലപ്രദമായ ഉപാധിയായി ന്യായീകരിക്കാന്‍ കഴിയില്ളെന്നാണ് പൊതുവായ തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. വധശിക്ഷയും കൊലപാതകങ്ങള്‍ തടയുന്നതുമായി കണക്കു നോക്കിയാല്‍ ബന്ധമൊന്നുമില്ല. വധശിക്ഷ ഒരാളെ കുറ്റകൃത്യത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ല. താന്‍ ചെയ്യുന്നതിന്‍െറ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയുന്നവര്‍ വിരളം. വധശിക്ഷ കിട്ടുമെന്ന് പേടിച്ച് കുറ്റകൃത്യം ചെയ്യേണ്ട എന്ന് ഒരു ക്രിമിനല്‍ തീരുമാനിക്കുന്നില്ല.

വധശിക്ഷ പ്രയോഗിക്കുന്നതില്‍ നീതിപീഠത്തിന്‍െറ പക്ഷപാതമുണ്ട്. ഭരണകൂടത്തിന്‍െറ സ്വേച്ഛാപരമായ നിലപാടുണ്ട്. സാമൂഹികവും വര്‍ഗീയവുമായ പക്ഷപാതങ്ങളുണ്ട്. പൊതുവികാരവും ഘടകമാകുന്നുണ്ട്. പ്രതിയുടെ സാമ്പത്തികസ്ഥിതിയാണ് മറ്റൊരു ഘടകം. കേസ് നിയമപരമായി നേരിടുന്നതിന്‍െറ ഗുണനിലവാരവും ഘടകമാണ്. പൊതുബോധം, സമൂഹം ഞെട്ടി തുടങ്ങിയ പ്രയോഗങ്ങള്‍ കൊണ്ട് വധശിക്ഷയെ കോടതികള്‍ ന്യായീകരിക്കാറുണ്ട്. മനുഷ്യരുണ്ടാക്കി മനുഷ്യര്‍ നടപ്പാക്കുന്ന നീതിന്യായസംവിധാനത്തില്‍ തെറ്റിനും പക്ഷപാതത്തിനുമൊക്കെ സ്ഥാനമുണ്ട്. തെളിവ് സമാഹരിക്കുന്നതില്‍ അന്വേഷണ ഏജന്‍സിക്ക് വീഴ്ച വന്നുവെന്നു വരാം. അഭിഭാഷകന് മികവുണ്ടായില്ളെന്നു വരാം. മാധ്യമ റിപ്പോര്‍ട്ടുകള്‍ ജഡ്ജിയെ സ്വാധീനിച്ചുവെന്നു വരാം.

സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വഴി, വിഷയം ഞാന്‍ രാഷ്ട്രീയവത്കരിക്കരുതെന്നാണ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ പ്രസ്താവനയൊന്നും ഞാന്‍ നടത്തിയിട്ടില്ല. വധശിക്ഷ നടപ്പാക്കല്‍ രാഷ്ട്രീയലക്ഷ്യത്തില്‍ നിന്ന് മുക്തമാണെന്ന് കരുതുന്നുമില്ല. വധശിക്ഷ നടപ്പാക്കുന്നതും ഇളവ് ചെയ്യുന്നതും ആത്യന്തികമായി രാഷ്ട്രീയ ഭരണസംവിധാനമാണ്. മന്ത്രിസഭയാണ് രാഷ്ട്രപതിയെ ഇക്കാര്യത്തില്‍ ഉപദേശിക്കുന്നത്.  അതുകൊണ്ട് പൊതുജനാഭിപ്രായവും രാഷ്ട്രീയമായ കണക്കുകൂട്ടലുകളും തീരുമാനത്തെ സ്വാധീനിക്കും.
നീതി പരിഹസിക്കപ്പെട്ടു
മാര്‍കണ്ഡേയ കട്ജു

യാക്കൂബ് മേമന്‍െറ കേസില്‍ നീതി വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടതായാണ് ഞാന്‍ വിശ്വസിക്കുന്നത്. കോടതിവിധി ശ്രദ്ധാപൂര്‍വം പഠിച്ചിരുന്നു. മേമനെ കുറ്റക്കാരനായി കണ്ടത്തെിയ തെളിവ് വളരെ ദുര്‍ബലമാണ്. തെളിവ് എന്നത് സഹപ്രതികളുടെ കുറ്റസമ്മതവും കണ്ടത്തെിയ വസ്തുക്കളുമാണ്. പൊലീസിന് പീഡനത്തിലൂടെയാണ് കുറ്റസമ്മതം ലഭിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. പീഡനം എന്നത് ഭീകരമായ കാര്യമാണ്. ഏതൊരാളും പീഡനത്തിനുശേഷം എന്തും സമ്മതിക്കും. പീഡനത്തെ തുടര്‍ന്ന് ജോണ്‍ ഓഫ് ആര്‍ക് താന്‍ ദുര്‍മന്ത്രവാദിനിയാണെന്ന് സമ്മതിച്ചിരുന്നു.

മേമനില്‍നിന്ന് കണ്ടത്തെിയ കാര്യങ്ങളെപ്പറ്റിയാണെങ്കില്‍ പൊലീസിന്‍െറ പ്രവര്‍ത്തനരീതിയെപ്പറ്റി നേര്‍ത്ത അറിവുള്ളവര്‍ക്കുപോലുമറിയാം പിടിച്ചെടുത്തുവെന്ന് പറയുന്നത് മിക്കപ്പോഴും ബോധപൂര്‍വം ഉണ്ടാക്കുന്നതാണെന്ന്. യഥാര്‍ഥ പ്രതികളെ  പിടികൂടാന്‍ പൊലീസിന് സാധാരണയായി കഴിയില്ളെന്നതാണ് സത്യം. ശാസ്ത്രീയമായ അന്വേഷണത്തിന് പൊലീസ് പരിശീലിക്കപ്പെട്ടിട്ടില്ല. ഭീകരവാദക്കേസുകളില്‍ അരഡസന്‍ മുസ്ലിംകളെ ഉള്‍പ്പെടുത്തുകയാണ് കാര്യം. നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചാണെങ്കില്‍ അത് വര്‍ധിച്ച തോതില്‍ ജനപ്രിയതയിലൂന്നുന്നതായി ഞാന്‍ ഭയപ്പെടുന്നു. പല ജഡ്ജിമാരും താന്‍ ഭീകരതയോട് കര്‍ക്കശ സമീപനം പുലര്‍ത്തുന്നയാളാണ് എന്ന് ജനങ്ങള്‍ക്കു മുന്നില്‍ കാണിക്കാന്‍ ഇഷ്ടപ്പെടുന്നു. നിരപരാധികളാണോ ശിക്ഷിക്കപ്പെടുന്നതും തൂക്കിലേറ്റുന്നതും എന്നത് അത്തരം ജഡ്ജിമാര്‍ ശ്രദ്ധിക്കുന്നുപോലുമില്ല.
വധശിക്ഷ നിര്‍ത്തലാക്കണം
സീതാറാം യെച്ചൂരി

യാക്കൂബ് മേമന്‍െറ കാര്യത്തില്‍ നിയമം അതിന്‍െറ വഴിക്കു നീങ്ങി. പക്ഷേ, രാജ്യത്തിന്‍െറ ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ ഇതേ നിശ്ചയദാര്‍ഢ്യം മറ്റു കേസുകളിലും കാണിക്കണം. നീതി ലഭ്യമാക്കുന്ന സംവിധാനം നിഷ്പക്ഷമായിരിക്കണമെന്നു മാത്രമല്ല, ജനവിശ്വാസം നിലനിര്‍ത്താന്‍ പാകത്തില്‍ നിഷ്പക്ഷമെന്ന് തോന്നുകയും വേണം. മാലേഗാവ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍പോലെ ഹിന്ദുത്വ ഭീകരതാ കേസുകളിലും ഗുജറാത്ത് കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി മായ കൊട്നാനിയുടെ കാര്യത്തിലുമൊക്കെ സര്‍ക്കാര്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇത് നീതിയല്ല. നീതി എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെയായിരിക്കണം.

ഒരു കൂട്ടരെ നീതിക്കു മുന്നില്‍ കൊണ്ടുവരുമ്പോള്‍ മറ്റേ കൂട്ടരെ അവഗണിക്കാന്‍ പാടില്ല. വിവേചനത്തിന് അതീതമായി നീതിസംവിധാനം ഉയരണം. ഭീകരതക്ക് മതമില്ല. മഹാത്മാ ഗാന്ധിയെ വധിച്ചത് ഹിന്ദു മതഭ്രാന്തനാണ്. ഇന്ദിര ഗാന്ധിയെ വെടിവെച്ചുകൊന്നത് സിഖ് മതഭ്രാന്തനാണ്. രാജീവ് ഗാന്ധിയെ വധിച്ചത് എല്‍.ടി.ടി.ഇയാണ്. ഫലത്തില്‍ ഭീകരത ഒരു മതത്തിലോ ഒരു മേഖലയിലോ മാത്രമല്ല. യാക്കൂബ് മേമനെ തൂക്കിലേറ്റിയത് തെറ്റായ നീതിനിര്‍വഹണമാണ്. ഭീകരതയെ ഒരു വിധത്തിലല്ളെങ്കില്‍ മറ്റൊരു വിധത്തില്‍ പിന്തുണക്കുന്നവരെ ശിക്ഷിക്കുകതന്നെ വേണം. പക്ഷേ, വധശിക്ഷ കൊടുക്കരുത്. മേമന് ജീവപര്യന്തമാണ് നല്‍കിയതെങ്കില്‍ നീതി നടപ്പായി എന്നു കരുതാമായിരുന്നു. വധശിക്ഷ ഇന്ത്യ നിര്‍ത്തലാക്കണം. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യണം. അങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യമായിരിക്കില്ല ഇന്ത്യ. നൂറിലധികം രാജ്യങ്ങള്‍ ഇതിനകം വധശിക്ഷ അവസാനിപ്പിച്ചിട്ടുണ്ട്.
സര്‍വ അവകാശങ്ങളും നല്‍കി
രവിശങ്കര്‍ പ്രസാദ്

യാക്കൂബ് മേമന്‍െറ വധശിക്ഷയുമായി ബന്ധപ്പെട്ട് ശശി തരൂര്‍, ദിഗ്വിജയ് സിങ് എന്നിവര്‍ പറഞ്ഞത്  ഭീകരവാദത്തിന്‍െറ കെടുതികളില്‍നിന്ന് മോചനം ആഗ്രഹിക്കുന്ന രാജ്യത്തെ ജനങ്ങളെ പരിഹസിക്കുന്നതാണ്. യാക്കൂബ് മേമന്‍െറ വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് അയാള്‍ക്ക് നിയമം നല്‍കുന്ന എല്ലാ അവകാശങ്ങള്‍ക്കും അവസരം നല്‍കപ്പെട്ടിട്ടുണ്ട്. മേമന്‍െറ അഭിഭാഷകര്‍ ഏറ്റവും ഒടുവില്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ പുലര്‍ച്ചെ മൂന്നു മണിക്ക് സുപ്രീംകോടതിയില്‍ വാദംകേള്‍ക്കല്‍ നടന്നു. വധശിക്ഷ ഒഴിവാക്കാന്‍ അവസാനംവരെയും  ശ്രമം നടത്താനുള്ള അവസരം മേമന് ലഭിച്ചു. വധശിക്ഷ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന കൊലയാണെന്ന അഭിപ്രായമുണ്ടെങ്കില്‍ അത് തരൂര്‍ എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല?  വധശിക്ഷ നടപ്പാക്കിയ മറ്റു കേസുകളിലെ നടപടികള്‍തന്നെയാണ് മേമന്‍െറ കേസിലും ഉണ്ടായിട്ടുണ്ട്.

ട്രോളിങ് നിരോധം ഇന്നവസാനിക്കും

Posted: 30 Jul 2015 06:48 PM PDT

Image: 

ചാലിയം: കേരളതീരത്ത് ആഴക്കടല്‍ മത്സ്യബന്ധന നിരോധം വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും.  മത്സ്യത്തെ കോരിയെടുക്കുന്ന ട്രോള്‍വല ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിനാണ് കഴിഞ്ഞ 47 ദിവസമായി നിരോധമുണ്ടായിരുന്നത്. ട്രോളിങ് വിലക്കിയതോടെ ജൂണ്‍ 15 മുതല്‍ വിശ്രമത്തിലായിരുന്ന യന്ത്രവത്കൃത ബോട്ടുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ കടലിലേക്ക് തിരിക്കും.

അറ്റകുറ്റപ്പണികള്‍ തീര്‍ത്തും പുതുമോടിയിലാക്കിയുമുള്ള ബോട്ടുകള്‍,  പ്രതീക്ഷകളുമായാണ് പുതിയ സീസണിലേക്ക് ഇറങ്ങുന്നത്. മറുനാടന്‍ ട്രോളറുകള്‍ക്കും മറ്റും നിയന്ത്രണമേര്‍പ്പെടുത്താതെയാണ് സാധാരണ ബോട്ടുകളെ മണ്‍സൂണ്‍ ട്രോളിങ്ങിന് നിര്‍ബന്ധിക്കുന്നതെന്നത് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപമാണ്. തീരത്തോടടുത്ത കടലില്‍ മത്സ്യങ്ങള്‍ക്ക് പ്രജനനം നടത്താനും അവയുടെ മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നാശം സംഭവിക്കാതിരിക്കാനുമാണ് ട്രോളിങ് നിരോധം. ഇത് ഫലം ചെയ്യുന്നതായി മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഇതിന്‍െറ ഗുണഫലം ഏറെയും കൊയ്യുന്നത് കടലിലെ മത്സ്യബന്ധനം കുത്തകയാക്കിവെച്ചിരിക്കുന്ന വിദേശ ട്രോളറുകളാണ്.

ഇന്ധനവില കൂടുന്നതും വല, സ്പെയര്‍പാര്‍ട്ടുകള്‍ തുടങ്ങിയവയുടെ വിലക്കയറ്റവും തൊഴിലാളികള്‍ക്ക് തിരിച്ചടികളാണ്. കടല്‍മാക്രി പോലുള്ളവയുടെ ആക്രമണത്താല്‍ ലക്ഷങ്ങള്‍ വിലയുള്ള വലകള്‍ ഒറ്റദിവസംതന്നെ നശിക്കപ്പെടാറുണ്ട്. ഇതിനെതിരെയുള്ള ഒരു പ്രതിരോധവും ഫലം കണ്ടിട്ടില്ല. അതിനിടെ, ട്രോളിങ് നിരോധകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട സൗജന്യ റേഷന്‍ കൃത്യമായി വിതരണം ചെയ്തിട്ടില്ളെന്ന് പരാതിയുണ്ട്.

ട്രോളിങ് നിരോധം അവസാനിക്കാനിരിക്കെ കഴിഞ്ഞദിവസങ്ങളില്‍ ബേപ്പൂരടക്കം മത്സ്യബന്ധന തുറമുഖങ്ങള്‍ സജീവമായി. കരക്ക് കയറ്റിയിരുന്ന ബോട്ടുകള്‍ തുറമുഖത്തേക്കിറക്കാനും അവയില്‍ ഐസ്, ഇന്ധനം എന്നിവ ശേഖരിക്കാനുമുള്ള തിരക്കായിരുന്നു. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കടംകയറിയ ബോട്ടുടമകള്‍ക്ക് ഒറ്റത്തവണ കടലില്‍ ബോട്ടുമായി പോകാന്‍ രണ്ടു മുതല്‍ മൂന്നു ലക്ഷംവരെ ചെലവുണ്ട്.

കേരളതീരത്ത് സമാധാനപരമായ നിരോധകാലമായിരുന്നു ഇത്തവണ. ബോട്ടുകള്‍ക്കുള്ളതുപോലെ ഡബ്ള്‍ നെറ്റ് ഉപയോഗിച്ച് രണ്ട് വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുള്ള മത്സ്യബന്ധനത്തിനും നിരോധമുണ്ടായിരുന്നു. ഈ വര്‍ഷം ഒരു കേസുമുണ്ടായിട്ടില്ളെന്ന് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ പറഞ്ഞു. നിരോധമില്ലാത്ത പരമ്പരാഗത വള്ളക്കാരോടൊപ്പം ബോട്ടുതൊഴിലാളികള്‍ കടലില്‍ പോകുന്നത് തെക്കന്‍ കേരളത്തില്‍ സംഘര്‍ഷത്തിനിടയാക്കാറുണ്ടെങ്കിലും മലബാറില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. ട്രോളിങ് നിരോധം കര്‍ശനമായി നടപ്പാക്കാന്‍ ഫിഷറീസ്-മറൈന്‍-എന്‍ഫോഴ്സ്മെന്‍റ് പട്രോളിങ് കടലില്‍ ശക്തമായിരുന്നു.

മനുഷ്യത്വം മാറിനിന്ന നിമിഷം

Posted: 30 Jul 2015 06:45 PM PDT

Image: 

നാസി കുറ്റവാളികളെ ശിക്ഷിക്കുന്നതിനായി ന്യൂറന്‍ബര്‍ഗില്‍ രാഷ്ട്രാന്തരീയ ട്രൈബ്യൂണല്‍ രൂപവത്കരിക്കപ്പെട്ടപ്പോള്‍ ചീഫ് പ്രോസിക്യൂട്ടര്‍മാരിലൊരാളായ യു.എസ് സുപ്രീംകോടതി ജഡ്ജി റോബര്‍ട്ട് എച്ച്. ജാക്സണ്‍ ആഗോളസമൂഹത്തെ ഓര്‍മപ്പെടുത്തിയ ഒരു കാര്യമുണ്ട്: ലക്ഷക്കണക്കിനു മനുഷ്യര്‍ കൊല്ലപ്പെട്ട മാനവദുരന്തത്തിന്‍െറ ഉത്തരവാദികളെയാണ് നാം വിചാരണ ചെയ്തു ശിക്ഷിക്കാന്‍ പോകുന്നതെങ്കിലും നിഷ്പക്ഷമായാണ് ഇവിടെ എല്ലാം നടക്കുന്നതെന്ന് ലോകത്തിനു ബോധ്യപ്പെടണം. അല്ളെങ്കില്‍, വരുംതലമുറ നമ്മെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താതിരിക്കില്ല. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ വ്യാഴാഴ്ച പുലര്‍ച്ചെ നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റിയത് നീതിന്യായവ്യവസ്ഥയുടെ പ്രതിഷ്ഠാപിതമായ മാര്‍ഗത്തിലൂടെയാണെങ്കിലും നീതിയല്ല നടപ്പാക്കിയത് എന്ന തോന്നല്‍ വലിയൊരു വിഭാഗം പൗരന്മാരിലുണ്ടായത് പല കാരണങ്ങളാലാണ്. കുറ്റകൃത്യം അസന്ദിഗ്ധമായി തെളിയിക്കപ്പെടാത്ത കാലത്തോളം ഒരാളും ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നതാണ് നീതിസംഹിതയിലെ ആദ്യപാഠം. യാക്കൂബ് മേമന്‍െറ കേസില്‍ അത് പലവിധത്തില്‍ വിസ്മരിക്കപ്പെട്ടു എന്ന് മാത്രമല്ല, ഒരു ജനാധിപത്യവ്യവസ്ഥയില്‍ കഴുമരത്തിന്‍െറ നിഴലില്‍ നില്‍ക്കുന്ന ഒരു പൗരന്‍െറ ജീവന്‍ രക്ഷിക്കാന്‍ പരിഷ്കൃതസമൂഹത്തിന്‍െറ മുന്നില്‍ തുറന്നുകിടക്കുന്ന സകലപോംവഴികളും താണ്ടിയിട്ടും ലക്ഷ്യം കാണാതെ പോവുകയും ചെയ്തു.  

1993മാര്‍ച്ച് 12നു നടന്ന രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പരയില്‍ 257 മനുഷ്യരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ അനുഗ്രഹാശിസ്സുകളോടെ, അധോലോക നായകരായ ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്‍െറ സഹായി ടൈഗര്‍ മേമനുമൊക്കെയാണ് സ്ഫോടനത്തിന്‍െറ സൂത്രധാരകരെന്നാണ് ഉത്തരവാദപ്പെട്ടവര്‍ നല്‍കുന്ന വിവരം. എന്നാല്‍, യാക്കൂബ് മേമന്‍ കേസിലേക്ക് കടന്നുവരുന്നത് ടൈഗര്‍ മേമന്‍െറ സഹോദരന്‍ എന്ന നിലയില്‍ 1994ല്‍ നേപ്പാളില്‍ ഇന്ത്യന്‍ പൊലീസിന്‍െറ ‘പിടിയിലകപ്പെടുന്ന’തോടെയാണ്.  മാപ്പുസാക്ഷിയാക്കാമെന്ന ബന്ധപ്പെട്ടവരുടെ വാഗ്ദാനത്തിനു പുറത്താണ് മേമന്‍ കീഴടങ്ങിയതും കറാച്ചിയിലുള്ള കുടുംബത്തെ മുംബൈയിലത്തെിച്ചതും നിര്‍ണായക തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതുമെന്ന് അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത ‘റോ’ തലവന്‍ ബി.രാമന്‍െറ വൈകിയത്തെിയ ‘വെളിപ്പെടുത്തല്‍’ ടാഡ കോടതി വിധിച്ച വധശിക്ഷ നിലനില്‍ക്കുമ്പോഴും ഈ കേസില്‍  വഴിത്തിരിവാവേണ്ടതായിരുന്നു.

ദയാഹരജിക്കു ഭരണഘടനയില്‍ വ്യവസ്ഥ എഴുതിച്ചേര്‍ത്തതുതന്നെ വലിയ ലക്ഷ്യം മുന്നില്‍കണ്ടാണ്. അതുകൊണ്ടാണ് പുന$പരിശോധനാഹരജിയും പിഴവു തിരുത്തല്‍ ഹരജിയും ഫലംകാണാതെ പോയ സന്ദര്‍ഭത്തില്‍ സംശയത്തിന്‍െറയും മനുഷ്യത്വത്തിന്‍െറയും ആനുകൂല്യങ്ങള്‍ നല്‍കി തൂക്കുമരത്തില്‍നിന്ന് മേമനെ രക്ഷപ്പെടുത്തണം എന്ന അഭ്യര്‍ഥനയോടെ നിയമജ്ഞരും ബുദ്ധിജീവികളും സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രഗല്ഭരും രാഷ്ട്രപതിയെ സമീപിച്ചത്. പക്ഷേ, മേമനെ തൂക്കിക്കൊന്നേ അടങ്ങൂ എന്ന ഭരണകൂടത്തിന്‍െറ മനോഘടനയെ മറികടക്കാന്‍ സാധിക്കാതെപോയി. ഇന്ത്യ എന്ന മഹാരാജ്യത്തിന്‍െറ ധാര്‍മികവിചാരഗതിയുടെ അധോഗതിയാണ് ഇത് എടുത്തുകാട്ടുന്നത്.  ഈ കേസില്‍ നൂറുപേര്‍ ശിക്ഷിക്കപ്പെട്ടതില്‍ 11പേരെയാണ് ടാഡ കോടതി വധശിക്ഷക്കു വിധിച്ചിരുന്നത്.

എന്നാല്‍, പത്തുപേരെയും കഴുമരത്തില്‍നിന്ന് താഴെ ഇറക്കാന്‍ സുപ്രീം കോടതി മഹാമനസ്കത കാട്ടിയിട്ടും മേമനെ മാത്രം തൂക്കിലേറ്റുന്നതില്‍ ഉറച്ചുനിന്നത് തെളിവിന്‍െറ അടിസ്ഥാനത്തില്‍ മാത്രമാണെന്ന് കോടതിപോലും അവകാശപ്പെടുന്നില്ല.  ടാഡ കോടതിയുടെ മരണവാറന്‍റിന് അംഗീകരം നല്‍കിക്കൊണ്ട് മൂന്നംഗബെഞ്ചിന്‍െറ അവസാനവിധി വന്നതിനുശേഷവും ഗോപാലകൃഷ്ണ ഗാന്ധിയെപോലുള്ള പരിപക്വ വ്യക്തിത്വങ്ങള്‍ മന$സാക്ഷിയുടെ മുറവിളി കേള്‍ക്കാന്‍ കേണപേക്ഷിച്ചിട്ടും രാഷ്ട്രപതിക്ക് ഒരു പൗരന്‍െറ ജീവനെ തൂക്കുമരത്തില്‍നിന്ന് താഴെ ഇറക്കാന്‍ സാധിച്ചില്ളെങ്കില്‍ വധശിക്ഷ എടുത്തുകളയുന്നതിനെക്കുറിച്ച് കൂലങ്കഷമായ പരിചിന്തനങ്ങള്‍ നടത്തി നമ്മുടെ മുന്നില്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഇട്ടേച്ചുപോയ എ.പി.ജെ. അബ്ദുല്‍ കലാമിനെ പോലുള്ള മനീഷികളില്‍നിന്ന് പ്രണബ് മുഖര്‍ജിയുടെ കാലമായപ്പോഴേക്കും എത്ര അകലത്തിലേക്കാണ് മഹാസ്ഥാപനം താഴോട്ട് സഞ്ചരിച്ചതെന്ന് സങ്കടപ്പെടേണ്ടിവരും.

ചരിത്രത്തിലാദ്യമെന്നോണം പരമോന്നത നീതിപീഠം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണി വരെ ഉറക്കമിളച്ചിരുന്നാണ് മേമന്‍ കേസിന്‍െറ അന്തിമ അധ്യായം എഴുതിത്തീര്‍ത്തത്. ഒരു പൗരന്‍െറ ജീവന്‍ രക്ഷിക്കാനായിരുന്നില്ല അത്. 21 വര്‍ഷമായി കാരാഗൃഹവാസം അനുഭവിക്കുന്ന ഒരു മനുഷ്യനെ,  കുറ്റവാളിയോ നിരപരാധിയോ ആവാം അയാള്‍,  ജന്മദിനത്തില്‍തന്നെ വേദനാജനകമായ മരണം സമ്മാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയായിരുന്നു ആ ‘ത്യാഗ’ത്തിനു പിന്നില്‍’. ശിക്ഷയുടെ ആത്യന്തിക ലക്ഷ്യം പ്രതികാരമാവരുത് എന്ന മഹദ്വചനം ഒരിക്കല്‍കൂടി വിസ്മരിച്ചതിന് അഹിംസയുടെ പൈതൃകവാഹകരായ നമുക്ക്  സ്വയം തലതാഴ്ത്താം.

പാതിരാവിലും അവര്‍ നീതിയുടെ വാതില്‍ മുട്ടി

Posted: 30 Jul 2015 12:59 PM PDT

Image: 
Subtitle: 
യാക്കൂബ് മേമന്‍െറ ദയാഹരജിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്ത് തീരുമാനമെടുക്കുമെന്ന ഉദ്വേഗത്തിലായിരുന്നു ബുധനാഴ്ച രാത്രി തലസ്ഥാനം

ന്യൂഡല്‍ഹി: തൂക്കുമരത്തിലേക്ക് പോകുന്ന തലേന്ന് വധശിക്ഷ ഏറ്റുവാങ്ങുന്നയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍, തൂക്കാന്‍ വിധിച്ച കോടതിയുടെയും തൂക്കിലേറ്റാന്‍ തുനിഞ്ഞിറങ്ങിയ സര്‍ക്കാറിന്‍െറയും ഉറക്കംകെടുത്തിയ വധശിക്ഷയായിപ്പോയി യാക്കൂബ് മേമന്‍േറത്.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഹരജി തള്ളിയതോടെ തന്‍െറ പക്കലുള്ള ദയാഹരജിയുടെ കാര്യത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി   എന്ത് തീരുമാനമെടുക്കുമെന്ന ഉദ്വേഗത്തിലായിരുന്നു ബുധനാഴ്ച രാത്രി തലസ്ഥാനം. രണ്ടു ഡസനിലേറെ ദയാഹരജികള്‍ തള്ളിയ പാരമ്പര്യമുള്ള പ്രണബ് മുഖര്‍ജി മേമന്‍െറ കാര്യത്തില്‍ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു കൂട്ടം അഭിഭാഷകരും ആക്ടിവിസ്റ്റുകളും.
അങ്ങനെയാണ് വൃന്ദാ ഗ്രോവര്‍, മനീഷാ സേഥി, നവൈയ്ദ് ഹാമിദ് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പേര്‍  ജന്തര്‍ മന്തറില്‍ തടിച്ചുകൂടി മേമന്‍െറ ദയാഹരജിയുമായി രാഷ്ട്രപതിഭവനിലേക്ക് പോകാന്‍ പദ്ധതിയിട്ടത്. ദയാഹരജി പരിഗണിക്കരുതെന്ന ആഭ്യന്തര മന്ത്രാലയം ശിപാര്‍ശ തിരിച്ചയച്ച പിറകെയായിരുന്നു ഇത്. സമ്മര്‍ദം മുറുകുന്നുണ്ടെന്ന് കണ്ടതോടെ പ്രണബ് മുഖര്‍ജി ആഭ്യന്തര മന്ത്രി രാജ്നാഥിനെ കൂടിയാലോചനക്കായി വിളിച്ചു. രാത്രി 11 വരെ നീണ്ട സംഭാഷണത്തിനൊടുവില്‍ രാഷ്ട്രപതി ദയാഹരജി തള്ളിയെന്ന വാര്‍ത്ത പുറത്തുവന്നു.
അതിനിടയിലായിരുന്നു പ്രണബിനെ കാണാന്‍ അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും ശ്രമം നടത്തിയത്. രാത്രി വൈകി തള്ളിയതിനാല്‍ മറ്റു നടപടികളൊന്നുമുണ്ടാകില്ല എന്ന കണക്കുകൂട്ടലിലായിരുന്നു ഭരണകൂടം.
എന്നാല്‍, വിവരമറിഞ്ഞതോടെ ജന്തര്‍മന്തറില്‍നിന്ന് പ്രശാന്ത് ഭൂഷണുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ ദയാഹരജി തള്ളിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടി ചര്‍ച്ചചെയ്തു. ദയാഹരജി തള്ളിയാല്‍ 14 ദിവസത്തേക്ക് വധശിക്ഷ നടപ്പാക്കാന്‍ പാടില്ളെന്നതാണ് ചട്ടമെന്ന് മനസ്സിലാക്കിയ അഭിഭാഷകര്‍ നീതിക്കായി അവസാന വാതിലും മുട്ടാന്‍ തീരുമാനിച്ചു.
11 ന് കൃഷ്ണമേനോന്‍ മാര്‍ഗിലെ ചീഫ് ജസ്റ്റിസ് ദത്തുവിന്‍െറ വസതിയില്‍ ചെന്ന അഡ്വക്കറ്റുമാരായ പ്രശാന്ത് ഭൂഷണും നിത്യ രാമകൃഷ്ണനും ദയാഹ രജി തള്ളിയതിനാല്‍ 14 ദിവസത്തേക്ക് വധശിക്ഷ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്   തങ്ങള്‍ക്ക് ഹരജി സമര്‍പ്പിക്കാനുണ്ടെന്ന് അറിയിച്ചു. പുലര്‍ച്ചെ മേമനെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചതിനാല്‍ അതിന് മുമ്പ് ഹരജി തീര്‍പ്പാക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ദത്തുവിനോട് ആവശ്യപ്പെട്ടു. വിവരമറിയിച്ച് ദത്തുവിന്‍െറ മറുപടിക്കായി പ്രശാന്ത് ഭൂഷണും അദ്ദേഹത്തിന്‍െറ അഭിഭാഷകരും കാത്തുനിന്നു. അല്‍പം കഴിഞ്ഞ് സുപ്രീംകോടതി രജിസ്ട്രാര്‍ ദത്തുവിന്‍െറ വീട്ടിലത്തെുന്നതാണ് കണ്ടത്. ഹരജി പരിഗണിക്കുമെന്നായപ്പോള്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തുഗ്ളക്ക് റോഡിലെ ജസ്റ്റിസ് ദീപക് മിശ്രയുടെ വീട്ടിലേക്ക് നീങ്ങി. ജഡ്ജിയുടെ വസതിയിലല്ല, സുപ്രീംകോടതി പാതിരാവില്‍ തുറന്ന് ഹരജിയില്‍ വാദം കേള്‍ക്കാനാണ് തീരുമാനമെന്ന വിവരം അറിയുമ്പോഴേക്കും രണ്ടു മണിയായിക്കാണും. അതോടെ ഓട്ടം സുപ്രീംകോടതിയിലേക്കായി.
 പതിവില്ലാത്ത കോടതി ചേരാന്‍ സുരക്ഷാജീവനക്കാര്‍ ലൈറ്റുകളെല്ലാം തെളിച്ച് ഒരുങ്ങുന്നേയുള്ളൂ. അപ്പോഴേക്കും നൂറോളം അഭിഭാഷകരും  രണ്ട് ഡസനിലേറെ മാധ്യമപ്രവര്‍ത്തകരും സുപ്രീംകോടതിയിലത്തെി. ഇതിനിടയില്‍ ഒരു ചെറിയകൂട്ടം സുപ്രീംകോടതിക്ക് മുന്നില്‍ വന്ന് മേമനെ തൂക്കിക്കൊല്ലണമെന്ന് മുദ്രാവാക്യം വിളിയും തുടങ്ങി.
2.15ന് വാദം തുടങ്ങുമെന്നായിരുന്നു കേട്ടതെങ്കിലും മൂന്ന് മണിക്കാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ്, പി.സി. പന്ത് എന്നിവരടങ്ങുന്ന പഴയ ബെഞ്ചിലെ എല്ലാവരും എത്തിയത്. എന്നിട്ടും വരാതിരുന്ന അറ്റോണി ജനറലിനെ കാത്ത് 15 മിനിറ്റു കൂടി.
 3.15ന് വാദം തുടങ്ങുമ്പോള്‍ തന്നെ അഡ്വ. ആനന്ദ് ഗ്രോവര്‍ പാതിരാവില്‍ വിളിച്ചുണര്‍ത്തിയതിന് ക്ഷമാപണം നടത്തിയാണ് വിഷയമുന്നയിച്ചത്. ദയാ ഹരജി തള്ളിയശേഷം നിയമപരമായി അനുവദിക്കേണ്ട 14 ദിവസംകൂടി ജീവിക്കാന്‍ അനുവദിക്കണമെന്നേ മേമന്‍ ആവശ്യപ്പെടുന്നുള്ളൂ. അദ്ദേഹത്തിന് ദൈവത്തോട് കൂടുതല്‍ അടുക്കാനും വില്‍പത്രം തയാറാക്കാനും അനുവദിക്കണമെന്നും ഗ്രോവര്‍ അഭ്യര്‍ഥിച്ചു.
സുപ്രീംകോടതിയെ പരിഹസിക്കുകയാണെന്ന് മറുവാദമുന്നയിച്ച അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഒരു നിലക്കും വധശിക്ഷ മാറ്റരുതെന്ന നിലപാട് ആവര്‍ത്തിച്ചു.
പാതിരാവും പിന്നിട്ട് പുലര്‍ച്ചെയായത് ഓര്‍മയില്ലാതെ പലപ്പോഴും അഭിഭാഷകര്‍ക്ക് ഇന്നും ഇന്നലെയും പിഴക്കുമ്പോള്‍ ഞങ്ങള്‍ക്ക് രാത്രിയും പകലും ഓര്‍മയുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്ര പറയുന്നുണ്ടായിരുന്നു.
എല്ലാ വാദവും കേട്ടശേഷവും തലേദിവസം പോലെതന്നെ അറ്റോണി ജനറല്‍ പറഞ്ഞത് അംഗീകരിക്കുകയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായം പുറപ്പെടുവിക്കുമ്പോള്‍ സമയം പുലര്‍ച്ചെ 4.50. അവസാന നീതി ലഭിച്ചില്ളെന്ന വിഷമത്തോടെ പ്രശാന്ത് ഭൂഷണും ഗ്രോവറും അഭിഭാഷകരും പടിയിറങ്ങുമ്പോള്‍ പാതിരാകോടതി ചേര്‍ന്നും നീതിന്യായ സംവിധാനം മഹത്ത്വമുയര്‍ത്തിയ സന്തോഷത്തിലായിരുന്നു മുകുള്‍ റോത്തഗി.

മേമന്‍; നാലു വര്‍ഷത്തിനിടെ ഭീകരവാദ കേസുകളില്‍ തൂക്കിലേറ്റപ്പെട്ട മൂന്നാമന്‍

Posted: 30 Jul 2015 12:00 PM PDT

Image: 
Subtitle: 
സ്വാതന്ത്ര്യത്തിനുശേഷം തൂക്കിലേറ്റപ്പെട്ടത് 50 പേര്‍

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്ഫോടന കേസില്‍ തൂക്കിലേറ്റപ്പെട്ട ഏക പ്രതിയും നാലുവര്‍ഷത്തിനിടെ ഭീകരത കേസുകളില്‍ തൂക്കിലേറ്റപ്പെടുന്ന മൂന്നാമനും രാജ്യത്ത് പത്തുവര്‍ഷത്തിനിടെ തൂക്കിലേറ്റപ്പെടുന്ന നാലാമനുമാണ് യാക്കൂബ് മേമന്‍.
പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരു, മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബ് എന്നിവരാണ് മേമന് പുറമേ, നാലുവര്‍ഷത്തിനിടെ ഭീകരത കേസില്‍ തൂക്കിലേറ്റപ്പെട്ട മറ്റുള്ളവര്‍.
2013 ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടിന് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. 2001ഡിസംബര്‍ 13ന് പാര്‍ലമെന്‍റ് വളപ്പിലേക്ക് കടന്നുകയറിയ ആയുധധാരികളായ അഞ്ച് തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയെന്ന് കണ്ടത്തെിയാണ് 2004ല്‍ സുപ്രീംകോടതി അഫ്സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്.
 2008 നവംബര്‍ 26ന് പാകിസ്താനില്‍നിന്ന് ബോട്ടില്‍ മുംബൈ തീരത്തത്തെി 166 പേരുടെ മരണത്തിനിടയാക്കി ആക്രമണം നടത്തിയ10 ലശ്കറെ തയ്യിബ തീവ്രവാദികളില്‍ ജീവനോടെ പിടിയിലായ ഏകയാളായിരുന്നു അജ്മല്‍ കസബ്. മറ്റ് ഒമ്പതുപേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 2012 നവംബര്‍ 21ന് പുണെയിലെ യര്‍വാദ സെന്‍ട്രല്‍ ജയിലില്‍ വളരെ രഹസ്യമായിട്ടായിരുന്നു അജ്മല്‍ കസബിന്‍െറ ശിക്ഷ നടപ്പാക്കിയത്. ഇതിനു പുറമേ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 2004 ആഗസ്റ്റ് 14ന് പശ്ചിമബംഗാളിലെ ആലിപോര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട ധനഞ്ജയ് ചാറ്റര്‍ജിയാണ് 10 വര്‍ഷത്തിനിടെ തൂക്കിലേറ്റപ്പെട്ട മറ്റൊരാള്‍. മേമനെപ്പോലെ സ്വന്തം ജന്മദിനത്തില്‍തന്നെയായിരുന്നു ഇയാളുടെയും ശിക്ഷ നടപ്പാക്കിയത്. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ 31 വര്‍ഷത്തിനുശേഷമാണ് ഒരു കുറ്റവാളി തൂക്കിലേറ്റപ്പെടുന്നത്. ഇതിനു മുമ്പ് 1984ല്‍ കൊലപാതകക്കുറ്റത്തിന് വാംഖഡെ സഹോദരങ്ങളാണ് അവിടെ തൂക്കിലേറ്റപ്പെട്ടത്.
ഏറ്റവും കൂടുതല്‍ കേസുകളില്‍ വധശിക്ഷ വിധിക്കപ്പെട്ടത് 2007ലായിരുന്നു -186 എണ്ണം. തൊട്ടുപിന്നില്‍ 2005 ആണ് -164 എണ്ണം. എന്നാല്‍, പത്തുവര്‍ഷത്തിനിടെ നാലുപേര്‍ മാത്രമാണ് തൂക്കിലേറ്റപ്പെട്ടതെങ്കില്‍, ഇക്കാലയളവില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊടുക്കപ്പെട്ടത് 3751 പേര്‍ക്കാണെന്നും സര്‍ക്കാറിന്‍െറ ഒൗദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിനുശേഷം 1949 നവംബര്‍ 15നാണ് രാജ്യത്ത് ആദ്യമായി വധശിക്ഷ നടപ്പിലാക്കുന്നത്. മഹാത്മാ ഗാന്ധിയെ വധിച്ച കേസില്‍ നാദുറാം ഗോഡ്സെ, നാരായണ്‍ ആപ്തെ എന്നിവരെയാണ് തൂക്കിലേറ്റിയത്. അംബാല ജയിലിലായിരുന്നു ശിക്ഷ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വെടിവെച്ചുകൊന്ന കേസില്‍ സത്വന്ത് സിങിനെയും കേഹാര്‍സിങിനെയും 1989 ജനുവരി ആറിന് തൂക്കിലേറ്റി. സ്വാതന്ത്ര്യത്തിനുശേഷം ഇതുവരെ 50 പേരെ തൂക്കിലേറ്റിയിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്.
സ്വാതന്ത്ര്യത്തിനുമുമ്പ് 1860കളില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നിന്ന് വധശിക്ഷ എടുത്തുകളഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇത് പുന$സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വാദപ്രതിവാദം നടന്നിരുന്നു. വധശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ചില മനുഷ്യാവകാശ സംഘടനകളും രംഗത്തത്തെിയിരുന്നു. 2007ല്‍ ഐകരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളിയില്‍ വധശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്ന പ്രമേയത്തില്‍ ഇന്ത്യയും ഒപ്പുവെച്ചിരുന്നു. 2012ലും വിഷയത്തില്‍ യു.എന്‍. പാസാക്കിയ പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു.
 

കലാംതാത്താ കീ ജയ്, ഉങ്കളുക്ക് മരണമില്ലൈ

Posted: 30 Jul 2015 11:58 AM PDT

Image: 

രാമേശ്വരം: ‘കലാംതാത്താ കീ ജയ്, വന്ദേമാതരം, അമര്‍രഹെ’ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ഖബറടക്കം നടന്ന ഗ്രൗണ്ടിലെങ്ങും മുഴങ്ങിക്കേട്ടത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നവര്‍ രാജ്യസ്നേഹത്തിന്‍െറ ഉദാഹരണമായ കലാമിന്‍െറ സ്മരണയില്‍ വാനോളം ആവേശംകൊണ്ടു. ദേശീയപതാകയുള്‍പ്പെടെ കൈകളിലേന്തിയാണ് പലരും ചടങ്ങിനത്തെിയത്. അവര്‍ മുദ്രാവാക്യം വിളിയും പ്രാര്‍ഥനയുമായി ഗ്രൗണ്ടില്‍ സജീവമായി. ഗ്രൗണ്ടിന്‍െറ ഒരുവശത്ത് പ്രത്യേകമായി സജ്ജീകരിച്ച ഇടത്താണ് ജനങ്ങള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാന്‍ അവസരം ഒരുക്കിയിരുന്നത്. ആളുകള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങാതിരിക്കാനും വി.ഐ.പികള്‍ എത്തുന്നതിനാലും കനത്തസുരക്ഷയാണ് ഒരുക്കിയിരുന്നതും.
ഇതിനുപുറമെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിനും, എന്തിന് സമീപത്തെ മരങ്ങളിലും റോഡിലുമെല്ലാം വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഓരോ നേതാക്കളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുമ്പോഴും കലാമിനെ പ്രകീര്‍ത്തിച്ച് ദേശസ്നേഹം വളര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായാണ് ജനങ്ങള്‍ അവരെ എതിരേറ്റതും. കലാമിന്‍െറ മൃതദേഹം വിലാപയാത്രയായി കടന്നുവന്ന അഞ്ച് കിലോമീറ്ററോളം ദൂരം ഇരുവശങ്ങളിലും ജനം തടിച്ചുകൂടിനിന്നു. അദ്ദേഹത്തിന്‍െറ ചിത്രം ആലേഖനം ചെയ്ത ഫ്ളക്സ്ബോര്‍ഡുകള്‍ റോഡിന് ഇരുവശത്തും കാണാമായിരുന്നു. വിലാപയാത്ര കടന്നുപോയ വഴിയിലും ആള്‍ക്കൂട്ടവും പൊലീസ് ഉദ്യോഗസ്ഥരും കലാമിന് അഭിവാദ്യം അര്‍പ്പിച്ചു. ഖബറടക്കചടങ്ങുകള്‍ക്ക് ശേഷവും അദ്ദേഹത്തിന്‍െറ ഖബറിടം കാണാനും തൊട്ടുവന്ദിക്കാനും ഗ്രൗണ്ടിലേക്ക് ജനങ്ങള്‍ പ്രവഹിക്കുകയായിരുന്നു.
പൊലീസ് തീര്‍ത്ത ബാരിക്കേഡ് തകര്‍ത്ത് ജനങ്ങള്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഖബര്‍സ്ഥാന്‍ ജനം കൈയടക്കുമെന്ന തോന്നലുണ്ടായപ്പോള്‍ പൊലീസ് ഇടപെട്ട് അവിടം വടം കൊണ്ട് തിരിച്ചു. അവിടേക്ക് കയറാന്‍ ശ്രമിച്ചവരെ പൊലീസ് വിരട്ടി ഓടിക്കുന്നതും കാണാമായിരുന്നു. കലാംതാത്ത നിങ്ങള്‍ക്ക് മരണമില്ല, യുവതലമുറയിലൂടെ നിങ്ങള്‍ ജീവിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളും ജനങ്ങള്‍ മുഴക്കി. അവര്‍ അവിടെ പുഷ്പങ്ങളും പുഷ്പചക്രങ്ങളുമെല്ലാം അര്‍പ്പിച്ചു. രാത്രി വൈകിയും സന്ദര്‍ശകര്‍ എത്തിക്കൊണ്ടേയിരുന്നു.
 

സൗരയൂഥത്തിന് പുറത്തും പ്രഭാവലയം

Posted: 30 Jul 2015 11:31 AM PDT

Image: 
Subtitle: 
ലൈറ നക്ഷത്രസമുഹത്തിലെ തവിട്ട് നിറമുള്ള കുള്ളന്‍ ഗ്രഹത്തിന് ചുറ്റുമാണ് പ്രഭാവലയം

വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്തും പ്രഭാവലയമുണ്ടാകുമെന്ന് കണ്ടത്തെല്‍. ലൈറ നക്ഷത്രസമുഹത്തിലുള്ള തവിട്ട് നിറമുള്ള കുള്ളന്‍ ഗ്രഹത്തിലാണ് സൗരയൂഥത്തിന് പുറത്തെ ആദ്യ അരുണോദയം കണ്ടത്തെിയത്. ഭൂമിയില്‍നിന്നും 18 പ്രകാശ വര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമാണിത്. ഇതുവരെ ദര്‍ശിച്ച പ്രഭാവലയങ്ങളേക്കാള്‍ 10,000 മടങ്ങ് ശക്തിയുള്ളതാണ് പുതിയതായി കണ്ടത്തെിയതെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയി(കാല്‍ടെക്)ലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
സ്വാഭാവിക പ്രകാശമാണ് ഉയര്‍ന്ന പ്രദേശങ്ങളിലെ ആകാശങ്ങളില്‍ പ്രഭാവലയം സൃഷ്ടിക്കുന്നത്. കുള്ളന്‍ ഗ്രഹത്തിലെ പ്രഭാവലയം ഭൂമിയിലെ ‘ഉത്തര പ്രകാശ’(നോര്‍തേണ്‍ ലൈറ്റ്)വുമായി സാമ്യമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കുള്ളന്‍ ഗ്രഹവും അതിന്‍െറ നക്ഷത്രവും തമ്മില്‍ നടക്കുന്ന കാന്തിക പ്രവര്‍ത്തനങ്ങള്‍ മൂലമാണ് പ്രഭാവലയമുണ്ടാകുന്നതെന്ന് കാല്‍ടെകിലെ ശാസ്ത്രജ്ഞന്‍ ഗ്രെഗ് ഹാലിനാന്‍ പറഞ്ഞു. പലോമര്‍ പര്‍വതത്തിലുള്ള ഹെയില്‍ ടെലിസ്കോപ്പിലൂടെയും ഹവായിലെ കെക്ക് ടെലിസ്കോപ്പിലൂടെയുമാണ് ശാസ്ത്രജ്ഞര്‍ ഈ പ്രതിഭാസം നിരീക്ഷിച്ചത്.
ഹൈഡ്രജന്‍ കണങ്ങളുമായി കൂട്ടിമുട്ടുന്നത് കാരണം കുള്ളന്‍ ഗ്രഹത്തിലെ പ്രഭാവലയം ചുവപ്പ് നിറത്തിലാണ് കാണപ്പെട്ടത്. ഭൂമിയിലേത് ഓക്സിജന്‍ കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനാല്‍ പച്ച നിറമാണുണ്ടാവാറെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ചാര കുള്ളന്‍ ഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പുതിയ കണ്ടത്തെല്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പുതിയ കണ്ടത്തെല്‍ ‘നാച്വര്‍’ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സിംഹവേട്ട: അമേരിക്കന്‍ ഡോക്ടര്‍ മാപ്പുപറഞ്ഞു

Posted: 30 Jul 2015 11:30 AM PDT

Image: 

ഹരാരെ: സിംബാബ്വെയിലെ പ്രശസ്ത സിംഹത്തെ വേട്ടയാടി കൊന്നതില്‍ പ്രതിയായ അമേരിക്കന്‍ ദന്ത ഡോക്ടര്‍ വാള്‍ട്ടര്‍ ജയിംസ് പാര്‍മര്‍ മാപ്പു പറഞ്ഞു. ‘സിസില്‍’ എന്നു വിളിക്കുന്ന സിംഹം രാജ്യം ഏറെ ബഹുമാനിക്കുന്ന ജീവിയാണെന്ന് അറിയില്ളെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ‘ഓമനസിംഹത്തെ കൊന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു’ - അദ്ദേഹം പറഞ്ഞു. കേസില്‍  രണ്ടു സിംബാബ്വെ പൗരന്മാരെ പൊലീസ് പിടികൂടുകയും പാര്‍മറിനെതിരെ കുറ്റം ചുമത്തുകയുമായിരുന്നു. വേട്ടക്കാരനായ തിയോ ബ്രോക്ഹോര്‍സ്റ്റ്, തോട്ടമുടമയായ ഹോണസ്റ്റ് നഡ്ലോവ് എന്നിവരാണ് പൊലീസ് പിടിയിലായത്.
സിംബാബ്വെയില്‍ വിനോദസഞ്ചാരത്തിനത്തെിയ വാള്‍ട്ടര്‍ ജയിംസ് പാര്‍മറിന്‍െറ നിര്‍ദേശപ്രകാരം 50,000 രൂപക്കുവേണ്ടിയാണ്  ഇവര്‍ സിംഹത്തെ പിടികൂടാന്‍ സഹായിച്ചതെന്ന് സിംബാബ്വെ പൊലീസ് വ്യക്തമാക്കി. 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രണ്ടു പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. പാര്‍മറാണ് 13 വയസ്സുള്ള സിംഹത്തെ അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടിയത്. വിദേശസഞ്ചാരിയായ ഇയാള്‍ക്ക് വേട്ടയാടാനുള്ള അനുവാദവും ഉണ്ടായിരുന്നില്ളെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തെ ഓമനയായ സിംഹത്തെ വേട്ടയാടിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം നടത്തിയതും രണ്ടുപേരെ പിടികൂടുന്നതും.

 

Thursday, July 30, 2015

ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു Madhyamam News Feeds

ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു Madhyamam News Feeds

Link to

ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Posted: 30 Jul 2015 01:11 AM PDT

Image: 

കൊച്ചി: ആലുവ റൂറല്‍ എസ്.പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിന് ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. മെറിന്‍ ജോസഫ് സിനിമാ താരം നിവിന്‍പോളിയോടൊപ്പം ഫോട്ടോയെടുത്തത് നവമാധ്യമങ്ങളില്‍ വിവാദമായിരുന്നു.
നിവിന്‍ പോളിക്കൊപ്പം ഫോട്ടോക്ക് പോസുചെയ്തതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് മെറിന്‍ ജോസഫ് ഫേസ്ബുക്കിലൂടെ രംഗത്തത്തെിയിരുന്നു. സംഭവത്തെ വിവാദമാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് മെറിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് വീണ്ടും വാര്‍ത്തയിലിടം പിടിച്ചു.

നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു

Posted: 30 Jul 2015 12:37 AM PDT

Image: 

കൊച്ചി: വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈകോടതി ശരിവെച്ചു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ കാപ്പ ചുമത്തിയതിനെതിരെ നിസാമിന്‍െറ സഹോദരനാണ് ഹൈകോടതിയെ സമീപിച്ചത്. ക്രമവിരുദ്ധമായാണ് കാപ്പ ചുമത്തിയതെന്ന നിസാമിന്‍്റെ വാദം ജസ്റ്റിസ് വി.കെ.മോഹനനും ജസ്റ്റിസ് രാജ വിജയരാഘവനും അടങ്ങിയ ബെഞ്ചാണ് തള്ളിയത്. തൃശൂര്‍ ജില്ലാ കലക്ടര്‍ എം.എസ്. ജയ ആണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(കാപ്പ) ചുമത്തിയത്.

അതേസമയം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നിസാം തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രോസിക്യൂഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കൊലപാതകമാണെന്ന് തെളിയിക്കാന്‍ പോന്ന തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പ്രതിഭാഗത്തിന്‍െറ ഹരജി നിരസിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍െറ ആവശ്യം. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു ഹാജരായി.
 

പെണ്‍കുട്ടികളോടൊപ്പം നൃത്തം; അസം മുഖ്യമന്ത്രി വിവാദത്തില്‍

Posted: 30 Jul 2015 12:04 AM PDT

Image: 

ദിസ്പൂര്‍: മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്‍്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രം ദു:ഖാചരണത്തിലായിരിക്കെ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്ത അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് വിവാദത്തില്‍. അസമിലെ ഗോലാഘട്ട് ജില്ലയില്‍ തേയിലതോട്ടത്തിലെ പരിപാടിക്കിടെയാണ് ഗൊഗോയ് രണ്ടു പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്തത്. തുടര്‍ന്ന് ഗോള്‍ഫ് കോഴ്സിന്‍െറ ഉദ്ഘാടനവും നിര്‍വഹിച്ചു.
കലാമിന്‍്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യം ഏഴ് ദിവസത്തെ ഒൗദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു.
മുന്‍രാഷ്ട്രപതിയോടുള്ള അനാദരവാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും രാഷ്ട്രം ദു:ഖമാചരിക്കുമ്പോള്‍ ഗൊഗോയ് ഗോള്‍ഫ് കളിച്ചു നടക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് തരുണ്‍ ഗൊഗോയ് ഖേദം പ്രകടിപ്പിച്ചു.
 

കലാം മടങ്ങി; പിറന്ന മണ്ണിലേക്ക്

Posted: 29 Jul 2015 11:45 PM PDT

Image: 

രാമേശ്വരം:  ബാല്യകാല സ്മരണകള്‍ ഉറങ്ങുന്ന രാമേശ്വരത്തിന്‍െറ മണ്ണില്‍ മുന്‍രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുല്‍ കലാമിന് അന്ത്യവിശ്രമം. മധുര^രാമേശ്വരം പാതയിലെ അരിയഗുണ്ട് പേക്കറുമ്പില്‍ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. തൊട്ടടുത്തുള്ള മുഹ് യുദ്ദീന്‍ ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ മയ്യിത്ത് നമസ്ക്കാരത്തിന് ശേഷമായിരുന്നു ഖബറടക്കം.

രാമേശ്വരം മസ്ജിദ് തെരുവിലെ കലാമിന്‍െറ വീട്ടില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ കലാമിന് യാത്രാമൊഴി ചൊല്ലി. പിന്നീട്  വിലാപയാത്രയായി ഭൗതിക ശരീരം പേക്കറുമ്പില്‍ എത്തിച്ചു. മുഹ് യുദ്ദീന്‍ പള്ളിയിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് മൃതദേഹം പേക്കറുമ്പില്‍ തയാറാക്കിയ പ്രത്യേക ഖബര്‍സ്ഥാനില്‍ എത്തിച്ചത്. പ്രത്യേക സൈനിക വാഹനത്തില്‍ എത്തിച്ച മൃതദേഹത്തിന് സൈനിക വിഭാഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പ്രധാനമന്ത്രി അടക്കമുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചതിന് ശേഷം മൃതദേഹത്തിലെ ദേശീയ പതാക മാറ്റി. പ്രാര്‍ഥനകള്‍ക്കും മറ്റ് ആചാരനടപടികള്‍ക്കും  ശേഷം ഭൗതിക ശരീരം മണ്ണിലേക്ക് മടക്കി. തമിഴ്നാട് സര്‍ക്കാര്‍ വിട്ടു നല്‍കിയ സ്ഥലത്താണ് കലാമിന്‍െറ മൃതദേഹം സംസ്കരിച്ചത്.

 പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രി എം.കെ മുനീര്‍ എന്നിവര്‍ ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തു.

കലാമിന് ആദരാജ്ഞലി: കറുത്ത റിബണണിഞ്ഞ് ഗൂഗ്ള്‍

Posted: 29 Jul 2015 11:32 PM PDT

Image: 

ന്യൂഡല്‍ഹി: മുന്‍ രാഷ്ര്ടപതി എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് ഇന്‍റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗ്ളിന്‍െറ ഹോംപേജില്‍ കറുത്ത റിബണ്‍. ഇന്‍ മെമ്മറി ഓഫ് കലാം (കലാമിന്‍റെ ഓര്‍മ്മകളില്‍) എന്നും ചുവടെ ചേര്‍ത്തിട്ടുണ്ട്.

ആഗോളതലത്തില്‍തന്നെ കലാമിനുള്ള അംഗീകാരമാണ് ഇതിലൂടെ പ്രകടമാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ തുടങ്ങിയ ലോകനേതാക്കളെല്ലാം കലാമിന്‍െറ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

കലാം വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്‍ മെമ്മറി ഓഫ് കലാം എന്ന പേരില്‍ തുടര്‍ന്നും സജീവമായിരിക്കും.
 

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 18,880 രൂപ

Posted: 29 Jul 2015 10:58 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,360 രൂപയും പവന് 18,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ചയാണ് പവന്‍വില 18,880 രൂപയിലേക്ക് താഴ്ന്നത്. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.63 ഡോളര്‍ ഉയര്‍ന്ന് 1,093.10 ഡോളറിലെത്തി.

ആക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയില്‍

Posted: 29 Jul 2015 10:37 PM PDT

Image: 
ഷാര്‍ജ: അക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയില്‍ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍. പാലക്കാട് ചാലിശ്ശേരി സ്വദേശി മുഹമദ് അബുബക്കര്‍ മൂച്ചിക്കല്‍ (45) ആണ് ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ്  സംഭവം നടന്നത്. ഷാര്‍ജ കുവൈത്ത് ആശുപത്രിക്ക് സമീപത്തുള്ള ഹസാനയിലെ കോഴിക്കോട് സ്വദേശി അനസ് യാസീന്‍െറ റഹീം ഗ്രോസറിയിലെ ജീവനക്കാരനാണ് ഇയാള്‍. കാറിലത്തെിയ ഉപഭോക്താവ് ഹോണടിച്ച് അബുബക്കറിനെ വരുത്തി ടെലഫോണ്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇത്തിസലാത്തിന്‍െറ 250 ദിര്‍ഹത്തിന്‍െറയും ഡുവിന്‍െറ 200 ദിര്‍ഹത്തിന്‍െറയും കാര്‍ഡുകളാണ് ആവശ്യപ്പെട്ടത്. ഇതുമായി കാറിനരികിലത്തെിയ അബുബക്കറില്‍ നിന്ന് ആവശ്യക്കാരന്‍ കാര്‍ഡ് കരസ്ഥമാക്കുകയും  കാര്‍  മുന്നോട്ട് എടുക്കുകയും ചെയ്തു. അബൂബക്കര്‍ കാറില്‍ നിന്ന് പിടിവിട്ടില്ളെങ്കിലും  അമിത വേഗതയില്‍ പാഞ്ഞ കാറില്‍ നിന്ന് കാറിലുണ്ടായിരുന്നവര്‍ ഇയാളെ തള്ളി താഴെയിട്ടു. റോഡില്‍ തലയടിച്ച് വീണ അബുബക്കറിനെ ഉടനെ തന്നെ കണ്ടുനിന്നവര്‍ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഉടനെ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്.
അതീവഗുരുതരാവസ്ഥയിലാണ് അബുബക്കറെന്ന് അനസ് യാസീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്ഥാപന ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 
സംഭവത്തിന് ദൃക്സാക്ഷിയായ ആള്‍ക്ക് കാറിന്‍െറ നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കിലും ഏത് എമിറേറ്റിലെ റജിസ്ട്രേഷനാണെന്ന് വ്യക്തമായിട്ടില്ല. ഇയാളോട് നാളെ കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. അക്രമികള്‍ പണം നല്‍കാതെ കൊണ്ട് പോയ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. ഇതിന്‍െ സീരിയല്‍ നമ്പര്‍ പൊലീസിന് കൈമാറി. ഇത് ഉപയോഗപ്പെടുത്തിയും അന്വേഷണം നടക്കുന്നുണ്ട്. 
എട്ടു വര്‍ഷമായി അബുബക്കര്‍ ഗള്‍ഫില്‍ എത്തിയിട്ട്. ഇത് വരെ കുടുംബം പച്ചപിടിച്ചിട്ടില്ല. വീടിന്‍െറ തറപ്പണി കഴിഞ്ഞിട്ടുണ്ട് .ഇതില്‍ ഒരു മുറി തത്ക്കാലം തീര്‍ത്താണ് കുടുംബം കഴിയുന്നത്.  രോഗിയായ പിതാവിന്‍െറ സംറക്ഷണം കണക്കിലെടുത്താണ് അവിടെന്നും ഇവിടെന്നും കടം വാങ്ങിയാണ് ഈ ഒറ്റമുറി അബുബക്കര്‍ തീര്‍ത്തത്. പിതാവ് മരണപ്പെടുകയും ചെയ്തു.വിദ്യാര്‍ഥികളായ രണ്ടു മക്കളുണ്ട്. അപകട വിവരം അറിഞ്ഞ് ഇയാളുടെ നാട്ടുകാരും കൂട്ടുകാരും ആശുപത്രിയില്‍ എത്തുന്നുണ്ട്. 

ഒമാനില്‍ പൊതുമാപ്പ് ഇന്ന് അവസാനിക്കുന്നു

Posted: 29 Jul 2015 10:07 PM PDT

Image: 
മസ്കത്: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ആശ്വാസമായി ഒമാന്‍ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് വ്യാഴാഴ്ച അവസാനിക്കുന്നു. മൂന്നു മാസത്തോളം നീണ്ട പൊതുമാപ്പിനാണ് ജൂലൈ 30ന് സമാപ്തിയാകുന്നത്. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് പിഴയും ശിക്ഷയും കൂടാതെ നിയമവിധേയരാകാനും മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാനും അവസരമൊരുക്കിയ പൊതുമാപ്പാണ് അവസാനിക്കുന്നത്. 
പൊതുമാപ്പിന്‍െറ ആനുകൂല്യം നേടി നിരവധിപേര്‍ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു. പലരും വരുംദിവസങ്ങളില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങും. കുറച്ചുപേര്‍ രേഖകള്‍ ശരിയാക്കി നിയമവിധേയ താമസക്കാരായി മാറുകയും ചെയ്തിട്ടുണ്ട്. ഏകദേശം 15,000ത്തിലധികം പേര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 10,000ത്തിലധികം ബംഗ്ളാദേശ് സ്വദേശികള്‍ മാന്‍പവര്‍ മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്‍െറ ഗുണഭോക്താക്കളായതായി ബംഗ്ളാദേശ് എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 3000ത്തില്‍ താഴെ ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതെന്നാണ് അനൗദ്യോഗിക വിവരം. 
അതേസമയം, പൊതുമാപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവസാനിക്കെ എംബസികളിലും ലേബറിലും എമിഗ്രേഷനിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസങ്ങളിലെല്ലാം ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളിലും ലേബറിലും എമിഗ്രേഷനിലും നൂറുകണക്കിന് പേരാണ് എത്തിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തിയവരെ ക്കൊണ്ട് ലേബറും എമിഗ്രേഷനും നിറഞ്ഞു. വിരലടയാളം രേഖപ്പെടുത്തുന്നതിന് അടുത്തമാസം ഒമ്പതുവരെ അനുമതിലഭിച്ചവരുണ്ട്. നിലവിലെ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രേഖകള്‍ ശരിയാക്കിയവര്‍ക്കും ആഗസ്റ്റ് 15 വരെ പോകാന്‍ അവസരമുണ്ടാകും.  അതേസമയം, നല്ളൊരു ശതമാനം അനധികൃത താമസക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടില്ളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015 ജനുവരി മുതല്‍ മേയ് വരെ മാത്രം 57,000 പേര്‍ സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയിരുന്നു. ഇതോടൊപ്പം വര്‍ഷങ്ങളായി അനധികൃത താമസക്കാരായവരുമുണ്ട്. റമദാനും മറ്റും മൂലം പലര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താനും സാധിച്ചിട്ടില്ളെന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ പൊതുമാപ്പ് ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒമാന്‍ സര്‍ക്കാറില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു കഴിയുന്നവരും നിരവധിയാണ്. 
 

​ഗറാഫ ഗ്യാസ് ദുരന്തം: നാല് പ്രതികള്‍ക്ക് തടവുശിക്ഷ

Posted: 29 Jul 2015 09:39 PM PDT

Image: 
ദോഹ: മൂന്ന് മലയാളികളടക്കം 11 പേരുടെ മരണത്തിനും 42 പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ ഗറാഫ ഗ്യാസ് ടാങ്ക് സ്ഫോടനത്തില്‍ നാല് പ്രതികള്‍ക്ക് ദോഹ ക്രിമിനല്‍ കോടതി തടവ് ശിക്ഷ വിധിച്ചു. 
കേസിലെ ആദ്യ രണ്ട് പ്രതികളായ ഖത്തര്‍ ഗ്യാസ് എന്ന സ്വകാര്യ ഗ്യാസ് ഏജന്‍സി ജനറല്‍ സൂപ്പര്‍വൈസറായ ഈജിപ്ത് സ്വദേശി, പൊതുമേഖല എണ്ണ-പാചകവാതക കമ്പനിയായ വുഖൂദിലെ സൂപ്പര്‍വൈസറായ ഇന്ത്യക്കാരനും അഞ്ച് വര്‍ഷം വീതമാണ് തടവ് വിധിച്ചത്. സ്ഫോടനം നടന്ന ഇസ്താംബൂള്‍ റസ്റ്റോറന്‍റിലെ ബെയ്ക്കര്‍, അകൗണ്ടന്‍റ് എന്നിവര്‍ക്ക് രണ്ടുവര്‍ഷം വീതവും തടവുശിക്ഷ വിധിച്ചു. റസ്റ്റോറന്‍റ് ജീവനക്കാര്‍ തുര്‍ക്കി 
സ്വദേശികളാണ്. സംഭവം നടന്ന് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് കോടതിവിധിയുണ്ടാകുന്നത്. തടവുശിക്ഷക്ക് പുറമെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ദയാധനവും പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരവും നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്. 12,000 ഖത്തര്‍ റിയാല്‍ വരെ നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നതെന്ന് പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ദശലക്ഷ കണക്കിന് റിയാല്‍ നഷ്ടപരിഹാരം വേണമെന്നാണ് ഇരകളുടെ ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
2014 ഫെബ്രുവരി 27നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മലയാളികളുമടക്കം ആന്ധ്ര സ്വദേശികളും അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. ഗറാഫ ലാന്‍റ്മാര്‍ക്ക് പെട്രോള്‍ സ്റ്റേഷന് സമീപം ഇസ്താംബുള്‍ റസ്റ്റോറന്‍റിന്‍െറ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ജില്ലയിലെ തിക്കോടി വടക്കെ മുല്ലമറ്റത്ത് മഹ്മൂദിന്‍െറ മകന്‍ പടിഞ്ഞാറെ ആനക്കണ്ടി സകരിയ്യ (33) കൊയിലാണ്ടി മുചുകുന്ന് കിഴക്കേ മനോളി സുലൈമാന്‍െറ മകന്‍ റിയാസ് (34) മലപ്പുറം എടവണ്ണപ്പാറ ചീക്കോട് പാലങ്ങാട് അബ്ദുല്‍ സലീം (35) എന്നിവരാണ് മരിച്ച മലയാളികള്‍. അഞ്ച് ഇന്ത്യാക്കാര്‍ക്ക് പുറമെ നാല് നേപ്പാളികളും രണ്ട് ഫിലിപ്പീന്‍സ് സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള ടേസ്റ്റി ഹോട്ടലിലെ ജോലിക്കാരായിരുന്നു മരിച്ച മലയാളികള്‍. ഇവിടെ ജോലി ചെയ്യുന്ന നാല് നേപ്പാളികളും മരിച്ചവരില്‍പെടും.നിരവധി മലയാളികളുടെ കടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശം കൂടിയായിരുന്നു അപകടമുണ്ടായ സ്ഥലം.
പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നാലു വിദേശികള്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പ്രതിഭാഗത്തിന്‍െറയും പ്രോസിക്യൂഷന്‍െറയും ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും വാദം വിശദമായി കേട്ടശേഷമാണ് ക്രിമിനല്‍ കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്. ദുരന്തത്തിന് കാരണം ഹോട്ടലില്‍ ഉപയോഗിച്ചിരുന്ന ഓവന്‍െറ ഗ്യാസ് വാള്‍വ് അടയ്ക്കാഞ്ഞതാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടത്തെിയിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ,  മനപൂര്‍വമല്ലാതെയേ അവിചാരിതമായോ അപായപ്പെടുത്തല്‍, വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പ്രധാനമായും ചുമത്തിയത്. 
ഇതിന് പുറമെ അപകടമുണ്ടായതില്‍ ഓരോരുത്തരുടെ പങ്കും കുറ്റപത്രത്തില്‍ വ്യക്തമായി വിശദീകരിച്ചിരുന്നു. റസ്റ്റോറന്‍റിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ വുഖൂദ് ഗ്യാസ് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ഡിപ്പാര്‍ട്ട്മെന്‍റിനെ അറിയിക്കാതിരുന്നതാണ് ഇന്ത്യക്കാരനായ സൂപ്പര്‍വൈസര്‍ക്കെതിരായ കുറ്റാരോപണം. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരിശോധന കൂടാതെ പുതിയ ഗ്യാസ് ലൈന്‍ കണക്ഷന്‍ നല്‍കി അശ്രദ്ധ കാണിച്ചതിനാണ് ഗ്യാസ് ഏജന്‍സി ജീവനക്കാരനായ ഈജിപ്ത് സ്വദേശിക്കെതിരെ കുറ്റം ചുമത്തിയത്. ഓവന്‍െറ വാല്‍വ് ശരിയായി അടക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് തുര്‍ക്കിഷ് റെസ്റ്റോറന്‍റിലെ ബെയ്ക്കര്‍ക്കെതിരെയുള്ള കുറ്റം. റസ്റ്റോറന്‍റിലെ മുഴുവന്‍ ഗ്യാസ് വാല്‍വുകളും ശരിയായ രീതിയില്‍ അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ട കടമ നിര്‍വഹിക്കാതിരുന്നതാണ് അകൗണ്ടന്‍റിനെതിരെയുള്ള കുറ്റാരോപണം. നാലുപേരും തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ നിഷേധിച്ചിരുന്നു. 
ഈ നാല് പേര്‍ക്കുമെതിരായ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി വിശദമായി പരിശോധിച്ച്, സാക്ഷിമൊഴികള്‍കേട്ടശേഷമാണ്  വിധി പ്രസ്താവിച്ചത്. 
കോടതിവിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന. 
 

സിത്ര സ്ഫോടനം: നിരവധി പേര്‍ അറസ്റ്റില്‍

Posted: 29 Jul 2015 08:46 PM PDT

Image: 
മനാമ: ബഹ്റൈനില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ സിത്ര ബോംബ് സ്ഫോടന കേസില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന കൂടുതല്‍പേര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും പബ്ളിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് അല്‍ഹസന്‍ അറിയിച്ചു.ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ജൂലൈ 15ന് ബഹ്റൈനിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ പിടികൂടിയ സ്ഫോടക വസ്തുക്കള്‍ക്ക് സമാനമായവയാണ് സിത്രയില്‍ ഉപയോഗിച്ചിട്ടുള്ളത്. നേരത്തെയും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാന സ്ഫോടക വസ്തുക്കള്‍ പിടികൂടിയിട്ടുണ്ടെന്ന് താരിഖ് അല്‍ഹസന്‍ വ്യക്തമാക്കി. സ്ഫോടനത്തില്‍ പരിക്കേറ്റ പൊലീസുകാരുടെ നില മെച്ചപ്പെട്ടുവരികയാണ്. സിത്ര സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുജനസുരക്ഷ ഉറപ്പാക്കാനായി പലയിടത്തും നിരീക്ഷണം കര്‍ശനമാക്കി.നിരവധി കേന്ദ്രങ്ങളില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. 
അതിനിടെ, സിത്ര സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തമേറ്റ ‘വഅ്ദ് അല്ലാഹ്’ എന്ന ഗ്രൂപ്പ് ഇറാന്‍ പിന്തുണയുള്ള ഭീകരസംഘനയുടെ പുതിയ പേരുമാത്രമാണെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനം നടന്ന ശേഷം സംഘടനയുടെ ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞത് ‘ഇത് തുടക്കം മാത്രമാണെന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകു’മെന്നാണ്. 
ഈ ഭീഷണിയില്‍ കാര്യമില്ളെന്നും തുടര്‍ച്ചയായി ബഹ്റൈനിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ശക്തികള്‍ തന്നെയാണ് ഈ സംഭവത്തിന് പിന്നിലെന്നും പലരും കരുതുന്നു. സ്ഫോടനത്തില്‍ പൊലീസുകാര്‍ മരിച്ചതിനുശേഷം ഇറാനെതിരെ കടുത്ത പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തു വന്നത്. സിത്രയില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ മൂലം കഷ്ടപ്പെടുന്നത് അവിടുത്തെ സാധാരണക്കാരാണെന്ന് ഈ മേഖലയിലെ സാമൂഹിക പ്രവര്‍ത്തകരും നേതാക്കളും പറഞ്ഞു. 
നവീദ് അഹമ്മദ് നാസര്‍, ഹാമിദ് റസൂല്‍ ആരിഫ് എന്നീ പോലീസുകാരാണ് ചൊവ്വാഴ്ചത്തെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. രാവിലെ ആറരയോടെ സിത്രയിലെ ഗുര്‍നാദ പ്രൈമറി ഗേള്‍സ് സ്കൂളിന് സമീപത്തായിരുന്നു സംഭവം. 
ജോലി കഴിഞ്ഞ മടങ്ങുന്ന പൊലിസുകാര്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരര്‍ ബോംബാക്രമണം നടത്തുകയായിരുന്നു. നേരത്തെ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുവെന്ന് അധികൃതര്‍ വ്യ്കതമാക്കി. ബസിന്‍െറ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. 
പൊലീസും ശിയ വിഭാഗത്തില്‍ പെട്ട വിമതരും തമ്മില്‍ സ്ഥിരമായി സംഘര്‍ഷമുണ്ടാകുന്ന പ്രദേശമാണ് സിത്ര. 
ബഹ്റൈന്‍ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ  അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുള്ള പിന്തുണ തുടരുമെന്ന ഇറാന്‍ ആത്മീയ നേതാവായ അലി ഖാംനഇയുടെ പ്രസ്താവനയെ തുടര്‍ന്ന് ബഹ്റൈന്‍-ഇറാന്‍ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ട്.ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്‍ ഇടപെടലിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.  ഇതിനിടെയാണ് സിത്രയില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്. 
ഭീകരാക്രമണത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും ശക്തമായി പ്രതിഷേധമാണ് ഉയര്‍ന്നത്. അമേരിക്ക,യു.കെ. ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ സ്ഫോടനത്തെ അപലപിച്ചിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള സംഘടനകളും നേതൃത്വവും സ്ഫോടനത്തിനെതിരെ രംഗത്തുവന്നു. ഭീകരതക്കെതിരായി രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് നേതാക്കള്‍ പറഞ്ഞു. 
അതിനിടെ, ബഹ്റൈനില്‍ നടന്ന സ്ഫോടനത്തില്‍ തങ്ങള്‍ക്ക് പങ്കില്ളെന്ന് ഇറാന്‍ അവകാശപ്പെട്ടതായി ‘റോയിറ്റേഴ്സ്’ റിപ്പോര്‍ട്ട് ചെയ്തു. 
ഇത് വ്യാജപ്രചാരണമാണെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.ഭീകരവാദവും തീവ്രാദവും മേഖല മൊത്തം നേരിടുന്ന പ്രധാന ഭീഷണികളാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് മാര്‍സിഹ് അഫ്ഖാമിനെ ഉദ്ധരിച്ച് ഇറാന്‍ ഒൗദ്യോഗിക വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതായി ‘റോയിറ്റേഴ്സ്’ പറയുന്നു. 
 

മേമനെ കഴുമരത്തിലേക്ക് ആനയിക്കുമ്പോള്‍

Posted: 29 Jul 2015 07:45 PM PDT

Image: 

മുംബൈ സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ യാക്കൂബ് മേമനെ ഒരിക്കലും കഴുമരത്തിലേറ്റാന്‍ പാടില്ളെന്ന് രാജ്യത്തോട് കേണപേക്ഷിച്ചാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി ‘റോ’യുടെ മേധാവിയായിരുന്ന ബി. രാമന്‍ 2013ല്‍ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തിന്‍െറ ആത്മാവ് തിരിച്ചുവന്ന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ അലോസരപ്പെടുത്തുന്ന ചില ചോദ്യങ്ങള്‍ ഇന്ന് ഉയര്‍ത്തുമ്പോള്‍ മന$സാക്ഷിയുള്ളവരുടെയെങ്കിലും കരളുരുകാതിരിക്കില്ല. മേമനെ തൂക്കിലേറ്റുന്നതിലെ അധാര്‍മികത ചൂണ്ടിക്കാട്ടി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനുവേണ്ടി  2007ല്‍ അദ്ദേഹമെഴുതിയ ലേഖനം ഇപ്പോള്‍ വെളിച്ചം കണ്ടപ്പോള്‍ പിടയുന്ന ഒരു മന$സാക്ഷിയുടെ നിലവിളിയാണ് മുഴങ്ങിക്കേള്‍ക്കുന്നത്. തൂക്കുമരത്തില്‍നിന്ന് താഴെയിറങ്ങാനുള്ള യാക്കൂബിന്‍െറ മുന്നിലെ  അവസാന നിയമവഴിയും പരമോന്നത നീതിപീഠം അടച്ചിരിക്കുകയാണ്.

1993 മാര്‍ച്ച് 12ന് മുംബൈ സ്ഫോടനം നടക്കുമ്പോള്‍ മേമന്‍ കുടുംബം ദുബൈയിലായിരുന്നുവത്രെ. ‘തിജാറത്ത് എക്സ്പോര്‍ട്ടിങ് കമ്പനി’യുടെ പേരില്‍ രണ്ടു സഹോദരങ്ങള്‍ക്ക് അവിടെ റെസിഡന്‍റ് വിസയുണ്ട്. ടൈഗര്‍ മേമന്‍ ഒഴികെ കുടുംബാംഗങ്ങളെല്ലാം സ്ഫോടന വാര്‍ത്തയറിഞ്ഞ് നടുങ്ങുകയായിരുന്നുവെന്ന് ‘ദുരന്തവെള്ളിയാഴ്ച’യുടെ (ബ്ളാക്ക് ഫ്രൈഡേ) രചയിതാവും മുംബൈയിലെ മാധ്യമപ്രവര്‍ത്തകനുമായ എസ്. ഹുസൈന്‍ സൈദി തറപ്പിച്ചുപറയുന്നു. ദുബൈയില്‍നിന്ന് കറാച്ചിയിലേക്ക് കൂടുമാറിയതോടെ കനത്ത സുരക്ഷാവലയത്തിലുള്ള ഡിഫെന്‍സ് കോളനിയിലെ ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍, അന്യനാട്ടിലെ ‘തടവറ ജീവിത’ത്തോട് ഒത്തുപോകാന്‍ മനസ്സ് സമ്മതിക്കാതെ വന്നപ്പോഴാണ് യാക്കൂബ് മേമന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നത്. എന്നാല്‍, ടൈഗര്‍ മേമനും അയ്യൂബ് മേമനും അതിനോട് യോജിച്ചില്ലത്രെ. വാക്തര്‍ക്കങ്ങള്‍ മൂത്തപ്പോള്‍ ടൈഗര്‍ മേമന്‍ ക്ഷുഭിതനായി പറഞ്ഞത്രെ: ‘ഗാന്ധിയനായാണ് താന്‍ പോകുന്നത്, നോക്കിക്കോ, ഗോദ്സെയായി തൂക്കിക്കൊല്ലപ്പെടുകതന്നെ ചെയ്യും.’ തങ്ങള്‍ ആസൂത്രണം ചെയ്ത സ്ഫോടനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയേക്കുമെന്നു ഭയന്ന് ഐ.എസ്.ഐയും മടക്കയാത്ര തടസ്സപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. ഇന്ത്യയില്‍ വന്ന് പൊലീസിന് കീഴടങ്ങുകയും കൈയിലുള്ള മുഴുവന്‍ തെളിവുകളും കൈമാറുകയും ചെയ്താല്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു യാക്കൂബും കുടുംബവും. ഇന്ത്യന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി മാപ്പുസാക്ഷിയാവാമെന്ന ചിന്തയിലാണ് അങ്ങനെ നേപ്പാളില്‍ വന്നിറങ്ങുന്നത്. കൈയിലുള്ള സ്യൂട്ട്കേസ് നിറയെ ഐ.എസ്.ഐക്കും സ്ഫോടനം ആസൂത്രണം ചെയ്ത തൗഫീഖ് ജാലിയാവാലക്കും മറ്റും എതിരായ തെളിവുകളായിരുന്നു. കാഠ്മണ്ഠു പൊലീസിനു മുന്നില്‍ കീഴടങ്ങുമ്പോഴേക്കും ഇന്ത്യന്‍ ഏവിയേഷന്‍ റിസര്‍ച് സെന്‍ററിന്‍െറ വിമാനം ഡല്‍ഹിയില്‍നിന്ന് എത്തിയിരുന്നു.  

തെളിവുകള്‍ കൈമാറുന്നു
ആ ‘ഓപറേഷന്’ നേതൃത്വംകൊടുത്തതും അന്വേഷണ സംഘത്തിന് യാക്കൂബിനെ കൈമാറിയതും ജോലിയില്‍നിന്ന് വിരമിക്കാന്‍ ആഴ്ചകള്‍ മാത്രമുള്ള ബി. രാമനായിരുന്നു. അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിച്ചാല്‍ താങ്കളെയും കുടുംബത്തെയും രക്ഷപ്പെടുത്താമെന്ന് കൊടുത്ത വാക്കിന്‍െറ ഉറപ്പിലാണ് കറാച്ചിയിലുള്ള തന്‍െറ കുടുംബാംഗങ്ങളെ ദുബൈ വഴി ഇന്ത്യയിലത്തെിക്കുന്നതും കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന് കൈമാറുന്നതും. എന്നാല്‍, കാര്യം നേടിയപ്പോള്‍ ഉദ്യോഗസ്ഥവൃന്ദം കാലുമാറി.  യാക്കൂബ് മേമന് വധശിക്ഷയാണ് ടാഡ കോടതി വിധിച്ചത് എന്നുകേട്ടപ്പോള്‍ ഞെട്ടിയ രാമന് സങ്കടമടക്കാന്‍ കഴിഞ്ഞില്ലത്രെ. പോര്‍ട്ടല്‍ എഡിറ്റര്‍ ഷീലഭട്ട് രാമന്‍െറ പഴയ ലേഖനങ്ങള്‍ക്കുള്ള മുഖവുരയില്‍ കുറിച്ചിട്ടത് ഇങ്ങനെ: ‘യാക്കൂബ് മേമനെ വധശിക്ഷക്കു വിധിച്ചപ്പോള്‍ രാമന്‍ കടുത്ത ദു$ഖത്തിലായിരുന്നു. ഒരു നിയമ ഉത്തരവിലൂടെ മേമന്‍ മരണം കാണേണ്ടിവരുന്നത് ഇന്ത്യന്‍ വ്യവസ്ഥിതിയുടെ ഭാഗത്തുനിന്നുള്ള കൊടിയ തെറ്റാണെന്ന് അദ്ദേഹം പരിഭവിച്ചു. താന്‍കൂടി ഒരു വേള പങ്കാളിയായിരുന്ന അന്വേഷണസംഘം മുംബൈ കോടതിയിലും ഉന്നത കോടതികളിലും കാണിച്ച വഞ്ചനയില്‍ അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനായിരുന്നു.’

യാക്കൂബ് മേമന്‍ തന്‍െറ 54ാം ജന്മദിനം കൂടിയായ ഇന്ന് തൂക്കിലേറ്റപ്പെടാനിരിക്കുകയാണെന്ന് കേള്‍ക്കുമ്പോള്‍ ആ അസ്വസ്ഥതയാണ് മന$സാക്ഷി മരവിക്കാത്ത മനുഷ്യരെല്ലാം പങ്കുവെക്കുന്നത്.  റോ ഉദ്യോഗസ്ഥന്‍ രാമനെ വ്യാകുലപ്പെടുത്തിയ വാഗ്ദാനലംഘനത്തിന്‍െറ അധാര്‍മികതക്കപ്പുറം നൈയാമികവും രാഷ്ട്രീയവും സാമൂഹികവുമായ കുറെ മാനങ്ങള്‍ കടന്നുവരുന്നുണ്ടിവിടെ. വധശിക്ഷ പ്രായോഗികതലത്തില്‍ ഉന്മൂലനം ചെയ്യാനുള്ള ചുവടുവെപ്പുകള്‍ക്ക് തുടക്കമിട്ട ഒരു രാജ്യത്ത് പ്രതികാരബുദ്ധിയോടെ അത് തിരിച്ചുകൊണ്ടുവരുന്നതിലെ നെറികേട് ലോകത്തിനു മുന്നില്‍ നമ്മുടെ നീതിന്യായവ്യവസ്ഥയെ പരിഹാസ്യമാക്കാതിരിക്കില്ല. കഴിഞ്ഞവര്‍ഷം പുതുതായി 64 പേരെ വധശിക്ഷക്ക് വിധിച്ചതടക്കം മൊത്തം 270 പേര്‍ കഴുമരത്തിനു ചുവട്ടില്‍ ജീവിക്കുന്നുണ്ടെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ കണക്ക് പറയുന്നു. ദയാഹരജി തീര്‍പ്പാക്കുന്നതിലെ കാലതാമസവും മറ്റും കണക്കിലെടുത്ത് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ 2014 ജനുവരിയില്‍ വന്ന സുപ്രീംകോടതിയുടെ ശ്രദ്ധേയമായ വിധി നിരവധി പേരെ കഴുമരത്തില്‍നിന്ന് അകറ്റിനിര്‍ത്തി. ദയാഹരജി തള്ളപ്പെട്ട എട്ടുപേര്‍ ഇക്കൂട്ടത്തിലുണ്ടെന്നോര്‍ക്കണം. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ ആകെ രണ്ടുപേര്‍ മാത്രമാണ് രാജ്യത്ത് തൂക്കിലേറ്റപ്പെട്ടത്.

മുംബൈ തീവ്രവാദ ആക്രമണ കേസിലെ പ്രതി പാക് പൗരന്‍ അജ്മല്‍ കസബ് 2012ലും പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതി കശ്മീര്‍ സ്വദേശി അഫ്സല്‍ ഗുരു 2013ലും. മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ ആഗ്രഹമനസുരിച്ച്  ഈമാസം 30ന് യാക്കൂബ് മേമന്‍ കൂടി തൂക്കിലേറ്റപ്പെടുകയാണെങ്കില്‍ അതു ലോകത്തിനു നല്‍കുന്ന സന്ദേശമെന്താണ്? 1960കള്‍ വരെ കറുത്തവര്‍ഗക്കാര്‍ അമേരിക്കയില്‍ അഭിമുഖീകരിക്കേണ്ടിവന്ന വംശീയ വിവേചനത്തിന്‍െറ പ്രതീകമായ ‘ജിം ക്രോസ്മാരായി 21ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്ലിംകള്‍ മാറുകയാണോ എന്ന് ആരും ചോദിച്ചുപോകാം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991 മേയ് 21ന് ജീവിതത്തിന്‍െറ നട്ടുച്ചയില്‍ വകവരുത്തുന്നതില്‍ നേരിട്ട് പങ്കുവഹിച്ച പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കിയിരിക്കുന്നു. അവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ലതാനും.

എന്നാല്‍, മുംബൈ സ്ഫോടനം ആസൂത്രണം ചെയ്യുന്നതില്‍ നേരിട്ട് പങ്കുള്ളതായി അസന്നിഗ്ധമായി ഇതുവരെ തെളിയിക്കപ്പെടാത്ത യാക്കൂബ് മേമനെ കഴുമരത്തിലേക്ക് ആനയിക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് എന്തുത്സാഹമാണ്! യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ സ്ഫോടനം ആസൂത്രണം ചെയ്തതായി നാം വിശ്വസിക്കുന്ന ദാവൂദ് ഇബ്രാഹീമിനെയും ടൈഗര്‍ മേമനെയും ഇന്‍റര്‍പോളിന്‍െറ സഹായമോ നയതന്ത്ര സമ്മര്‍ദമോ വഴി  ഇവിടെ എത്തിച്ച് തൂക്കിലേറ്റുകയല്ളേ വേണ്ടത്? യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനെതിരെ അറിയപ്പെട്ട നിയമജ്ഞരും കലാസാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന പ്രമുഖര്‍ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹരജിയില്‍ ചൂണ്ടിക്കാട്ടിയ കാതലായ ഒരു വശമുണ്ട് : ‘ടാഡ കോടതി 100 പേരെ ശിക്ഷിച്ചതില്‍ 11 പേര്‍ക്കാണ് വധശിക്ഷ നല്‍കിയിരുന്നത്. അപ്പീല്‍ പോയപ്പോള്‍ യാക്കൂബ് മേമന്‍ ഒഴികെയുള്ള 10 പേരെയും കൊലമരത്തില്‍നിന്ന് താഴെയിറക്കി.

യാക്കൂബ് മേമന്‍ ചെയ്ത കുറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പറഞ്ഞ 10 പേരാണ് ഗുരുതര സ്വഭാവത്തിലുള്ള കൃത്യങ്ങള്‍ നടത്തിയത്. ചിലര്‍ ആയുധപരിശീലനത്തിന് പാകിസ്താന്‍ വരെ പോവുകപോലുമുണ്ടായി. എന്നാല്‍, ഇവരുടെയൊക്കെ ശിക്ഷ ഇളവുചെയ്തിട്ടും യാക്കൂബ് മേമനെ മാത്രം തൂക്കുമരത്തിലേറ്റുന്നത് ടൈഗര്‍ മേമന്‍െറ അനുജനായിപ്പോയി എന്ന അപരാധംകൊണ്ട് മാത്രമാണ്.’ വധശിക്ഷതന്നെ എടുത്തുകളയണമെന്ന അഭിപ്രായമാണത്രെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍േറത്. അദ്ദേഹം പറയുന്നു: ‘പ്രസിഡന്‍റായിരുന്നപ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് കോടതിയുടെ വധശിക്ഷ ശരിവെക്കുന്ന കാര്യത്തിലാണ്. മിക്കവാറും കേസുകളില്‍ സാമൂഹികവും സാമ്പത്തികവുമായ മുന്‍വിധികളുണ്ട് എന്നകാര്യം എന്നെ ആശ്ചര്യപ്പെടുത്തുകയുണ്ടായി’ (ടേണിങ് പോയന്‍റ്സ്).

ജുഡീഷ്യറിയുടെ വിശ്വാസ്യത
ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത ലോകത്തിനു മുന്നില്‍ ചോദ്യംചെയ്യപ്പെട്ട പാര്‍ലമെന്‍റ് ആക്രമണ കേസില്‍ അഫ്സല്‍ ഗുരു നേരിട്ട അതേ ദുരന്തം  ആവര്‍ത്തിക്കപ്പെടുകയാണോ എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമവിദഗ്ധരും സംശയിക്കുന്നത് നടപടിക്രമങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച കണ്ടാണ്. അഫ്സല്‍ ഗുരുവിനെ പാര്‍ലമെന്‍റ് ആക്രമണ കേസുമായി ബന്ധിപ്പിക്കുന്ന പ്രത്യക്ഷമായ ഒരു തെളിവും ലഭിച്ചിരുന്നില്ളെങ്കിലും ‘പൊതുവികാരം’ കണക്കിലെടുത്താണ് വധശിക്ഷ വിധിച്ചതും ഉറ്റവരെ അറിയിക്കാതെ രാവിന്‍െറ മറവില്‍ തൂക്കിലേറ്റിയതും.  മയ്യിത്ത്  ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ, ഉസാമ ബിന്‍ലാദിനോട് യു.എസ് ഭരണകൂടം കാണിച്ച ക്രൂരതയാണ് നാമും പുറത്തെടുത്തത്. 21 വര്‍ഷം കാരാഗൃഹവാസം വരിച്ച ശേഷം കഴുമരം കൂടി പുല്‍കുക എന്നത് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കാത്ത ശിക്ഷയാണ്. ഇതോടെ, നീണ്ട ജയില്‍വാസത്തിലൂടെ മരണശിക്ഷയില്‍നിന്ന് കരകയറുക എന്ന സുപ്രീംകോടതി അടുത്തിടെ മുന്നോട്ടുവെച്ച പുരോഗമനാശയംപോലും നിര്‍വീര്യമാക്കപ്പെടുകയാണ്. ശിക്ഷാവിധിയെ സ്വാധീനിക്കേണ്ട പ്രതിയുടെ ജീവിതപശ്ചാത്തലവും സ്വഭാവവും മറ്റുമൊന്നും ഇവിടെ പരിഗണിക്കപ്പെട്ടേയില്ളെന്ന് വ്യക്തം. 70 ശതമാനം മാര്‍ക്കോടെ എസ്.എസ്.സി പാസായ ശേഷം രാവിലെ പഠനവും ഉച്ചക്കുശേഷം ജോലിയുമായി ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട ഒരു മിടുക്കന്‍ സ്വപ്രയത്നംകൊണ്ട് ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്ത് നാലുവര്‍ഷത്തെ കഠിനാധ്വാനം വഴി ചാര്‍ട്ടേണ്ട് അക്കൗണ്ടന്‍റായി മാറിയ കഥ കോടതി അറിയാതെപോവില്ല. ബാല്യകാല സുഹൃത്ത് ചേതന്‍ മത്തേയോടൊപ്പം ചേര്‍ന്നാണ് മത്തേ ആന്‍ഡ് മേമന്‍ അസോസിയേറ്റ്സ് എന്ന സി.എ സ്ഥാപനം തുടങ്ങുന്നത്. പ്രഫഷന്‍ പച്ചപിടിച്ചപ്പോള്‍ എക്സ്പോര്‍ട്ട് ബിസിനസിലേക്ക് കടന്നു. തന്‍െറ ജീവിതകഥ വിവരിച്ച ശേഷം പരമോന്നത നീതിപീഠത്തോട് ഒരുകത്തിലൂടെ അദ്ദേഹം ഉന്നയിക്കുന്ന ചോദ്യമുണ്ട്: ‘യുവര്‍ ഓണര്‍, മറ്റുള്ളവരെ വെറുക്കാന്‍ എനിക്കു എവിടെയാണ് സമയം?’

വിദ്വേഷത്തിന്‍െറ വിഷധൂളികള്‍ ഇന്ത്യന്‍ ചക്രവാളങ്ങളെ ഘനാന്ധകാരത്തിലാഴ്ത്തിയ അഭിശപ്തസന്ധിയിലാണ് മുംബൈയില്‍ അത്യുഗ്രന്‍ സ്ഫോടനങ്ങള്‍ ഉണ്ടാവുന്നതും കബന്ധങ്ങള്‍ കുന്നുകൂടുന്നതും. ഒരു പരമാര്‍ഥം ഓര്‍മയിലുണ്ടാവണം; മുംബൈ മഹാനഗരത്തെ സംബന്ധിച്ചിടത്തോളം ഈ ദുരന്തം ആദ്യത്തേതല്ല. മറ്റൊരു മഹാദുരന്തത്തിന്‍െറ തുടര്‍ച്ചയായിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തെറിഞ്ഞിട്ടും പ്രതികാരദാഹം തീരാത്ത ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഉത്തരേന്ത്യയിലുടനീളം കലാപങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ മുംബൈയില്‍ പടര്‍ന്ന കാട്ടുതീയില്‍ ചാമ്പലായത് രണ്ടായിരത്തോളം നിരപരാധികളായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന്‍ ആരാണ് ന്യൂനപക്ഷങ്ങളെ തെരുവോരങ്ങളില്‍ കൊന്നൊടുക്കിയതെന്നും അവരുടെ ജീവിതസമ്പാദ്യങ്ങള്‍ കത്തിച്ചുകളഞ്ഞതെന്നും പേരെടുത്തുപറയുന്നുണ്ട്. പരിചയസമ്പന്നനായ ഒരു സേനാനായകനെപ്പോലെ കവലകളിലും ഗല്ലികളിലും സഞ്ചരിച്ച് ബാല്‍ താക്കറെയെ പോലുള്ള നേതാക്കള്‍ കുരുതിക്കും കൊള്ളിവെപ്പിനും കൊള്ളക്കും ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നുവത്രെ.

എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും ഭീകരമായ ആ ദുരന്തത്തിന്‍െറ പേരില്‍ ഒരാളെപ്പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ ശിക്ഷിക്കാനോ നമ്മുടെ വ്യവസ്ഥിതിക്ക് സാധിച്ചില്ല. അതിലുള്ള രോഷവും അമര്‍ഷവുമാണ് അധോലോക ശക്തികളെ വിസ്ഫോടനങ്ങളുടെ മാര്‍ഗം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ, സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഒരുകാര്യമോര്‍ത്തില്ല; നിയമവ്യവസ്ഥയും നീതിപീഠവുമൊക്കെ എല്ലായ്പോഴും ഗാഢനിദ്രയിലായിരിക്കില്ളെന്ന്. ഡല്‍ഹിയില്‍ സിഖുകാര്‍ കൂട്ടക്കൊലക്കിരയായപ്പോഴും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും മുംബൈയില്‍ ന്യൂനപക്ഷവിരുദ്ധ കലാപം അഴിച്ചുവിട്ടപ്പോഴും ഗുജറാത്തില്‍ മുസ്ലിംകളെ കൂട്ടക്കുരുതി നടത്തിയപ്പോഴും കണ്ണ്പൊത്തിക്കളിച്ച നീതിന്യായ വ്യവസ്ഥ ഇരകള്‍ മാറുമ്പോള്‍ രക്തത്തിന്‍െറ മണം പിടിച്ച് സടകുടഞ്ഞെഴുന്നേല്‍ക്കുമെന്നുകൂടി മനസ്സിലാക്കാതെപോയി.

എസ്.എന്‍.ഡി.പിയുടെ പുതിയ വഴികള്‍

Posted: 29 Jul 2015 07:42 PM PDT

Image: 

1903 മേയ് 15ന് ശ്രീനാരായണ ഗുരു പ്രസിഡന്‍റും കുമാരനാശാന്‍ ജനറല്‍ സെക്രട്ടറിയുമായി രൂപവത്കൃതമായ ശ്രീനാരായണ ധര്‍മ പരിപാലന യോഗം (എസ്.എന്‍.ഡി.പി) എന്ന പ്രസ്ഥാനം കേരളീയ സമൂഹ രൂപവത്കരണത്തില്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്. ഹിന്ദു സമുദായത്തിലെ പിന്നാക്ക വിഭാഗമായ ഈഴവ വിഭാഗത്തിന്‍െറ ഉന്നമനം ലക്ഷ്യംവെച്ചാണ് എസ്.എന്‍.ഡി.പിയുടെ രൂപവത്കരണം. എസ്.എന്‍.ഡി.പി രൂപവത്കരണത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടായിരിക്കണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുലയസമുദായ പരിഷ്കരണ സഭ, സാധുജന പരിപാലന യോഗം, ധീവര സഭ തുടങ്ങിയ സംഘടനകളും രൂപവത്കരിക്കപ്പെട്ടു. മുന്നാക്ക സമുദായങ്ങള്‍ക്കിടയില്‍നിന്ന് യോഗക്ഷേമ സഭ, നായര്‍ സര്‍വിസ് സൊസൈറ്റി തുടങ്ങിയ സംഘടനകള്‍ രൂപവത്കരിക്കപ്പെടുന്നതും ഇതിനുശേഷമാണ്. ഈ സംഘടനകളെല്ലാം ബന്ധപ്പെട്ട സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചാണ് രൂപവത്കരിക്കപ്പെട്ടതെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹത്തിന്‍െറ മൊത്തം പുരോഗതിയില്‍  സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കിടയില്‍  എസ്.എന്‍.ഡി.പിയുടെ സ്ഥാനം സവിശേഷമാണ്. ശ്രീനാരായണ ഗുരു, കുമാരനാശാന്‍, ഡോ. പല്‍പു, ടി.കെ. മാധവന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി വ്യത്യസ്ത കാലങ്ങളിലെ മലയാളി ജീവിതങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന മഹാന്മാരായ പലരും നേതൃസ്ഥാനത്തുണ്ടായിരുന്നു എന്നതാണ് അതിന്‍െറ ഒരു കാരണം. ജനസംഖ്യകൊണ്ട് കേരളത്തിലെ പ്രബല സമുദായത്തെയാണ് ആ പ്രസ്ഥാനം പ്രതിനിധാനംചെയ്തിരിക്കുന്നതെന്നതാണ് മറ്റൊരു കാരണം. മലയാളീജീവിതത്തില്‍ ഗൗരവത്തോടെയും സന്തുലിതത്തോടെയും ഇടപഴകാന്‍ ആ പ്രസ്ഥാനം ശ്രദ്ധിച്ചിട്ടുണ്ട്. വര്‍ഗീയതയുടെയോ പരസമുദായ വിദ്വേഷത്തിന്‍െറയോ ചരിത്രം ആ പ്രസ്ഥാനത്തിനില്ല. പിന്നാക്ക സമുദായത്തിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എന്ന കാരണത്താല്‍ മുന്നാക്ക സംഘടനകളുമായി ചിലപ്പോഴെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് മറന്നതുകൊണ്ടല്ല ഇതു പറയുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്‍െറ പ്രധാന ആയുധമായ സംവരണത്തിനുവേണ്ടിയാണ് എസ്.എന്‍.ഡി.പി എന്നും നിലകൊണ്ടത്. എന്നാല്‍, സംവരണം എന്ന ആശയത്തെ തന്നെ എതിര്‍ക്കുന്ന മുന്നാക്ക സംഘടനകള്‍ എസ്.എന്‍.ഡി.പിയെ എതിര്‍ക്കുന്നത് സ്വാഭാവികം. നിയമനിര്‍മാണ സഭകളിലെ ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടി ക്രിസ്ത്യന്‍, മുസ്ലിം, ഈഴവ സമുദായങ്ങള്‍ ചേര്‍ന്ന് 1933ല്‍ നടത്തിയ ‘നിവര്‍ത്തന നിശ്ചയം’ എന്ന പ്രക്ഷോഭത്തിന് ചാലകശക്തിയായി നിന്നത് എസ്.എന്‍.ഡി.പിയായിരുന്നു. പിന്നീട് സംവരണ സമുദായ മുന്നണിയടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഐക്യമുന്നണിക്കുവേണ്ടിയും എസ്.എന്‍.ഡി.പി മുന്‍കൈ എടുക്കുകയുണ്ടായി.

ഇത്തരം മുന്‍കൈകളുടെയും പ്രവര്‍ത്തനങ്ങളുടെയും സദ്ഫലങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിലെ ഈഴവ സമുദായത്തിനായിട്ടുണ്ട്. സാമാന്യം അന്തസ്സാര്‍ന്ന അവസ്ഥയിലാണ് ആ സമുദായമിന്ന്. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മികച്ച പ്രാതിനിധ്യം നേടിയെടുക്കാനും ആ സമുദായത്തിനായി. ഈഴവ സമുദായത്തിന്‍െറ ഭാഗമായ വടക്കന്‍ കേരളത്തിലെ തിയ്യസമുദായം വടക്കന്‍ കേരളത്തിലെ സഹോദരന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇനിയും  മുന്നോട്ട് പോവേണ്ടതുണ്ടെങ്കിലും.

മതഭേദമെന്യേ പിന്നാക്ക സമുദായങ്ങളുടെ ഐക്യത്തിനുവേണ്ടി നിലകൊള്ളാനും കേരളത്തിലെ മതനിരപേക്ഷതാ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സാധിച്ചതുകൊണ്ടാണ് എസ്.എന്‍.ഡി.പിക്കും ഈഴവ സമുദായത്തിനും ഈ വിധത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍, എസ്.എന്‍.ഡി.പിയുടെതന്നെ ഈ പാരമ്പര്യത്തെ തള്ളിക്കളയുന്ന സമീപനങ്ങള്‍ അടുത്തകാലങ്ങളിലായി ആ പ്രസ്ഥാനത്തിന്‍െറ നേതൃത്വത്തില്‍നിന്നുണ്ടായിട്ടുണ്ട്. ഭൂരിപക്ഷ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍.എസ്.എസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയതൊക്കെ അങ്ങനെയാണ്. സംവരണം എന്ന, പിന്നാക്ക സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധത്തത്തെന്നെ തള്ളിക്കളയുന്ന മുന്നാക്ക സംഘടനയുമായി സംഖ്യം ചേരുന്നത് എസ്.എന്‍.ഡി.പിയുടെ അടിത്തറതന്നെ മാന്തുന്നതായിരുന്നു. എന്നാല്‍, അത്തരമൊരു സഖ്യം അധികകാലം മുന്നോട്ട് പോവാതിരുന്നത് ആ പ്രസ്ഥാനത്തെ രക്ഷിച്ചു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ബുധനാഴ്ച ഡല്‍ഹിയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംഘവും നടത്തിയ കൂടിക്കാഴ്ചയും തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനകളും എസ്.എന്‍.ഡി.പി വീണ്ടും തെറ്റായ വഴികളില്‍ സഞ്ചരിക്കുന്നുവെന്നതിന്‍െറ സൂചനകളാണ് നല്‍കുന്നത്. ബി.ജെ.പിയുമായി ചേര്‍ന്ന് ഭൂരിപക്ഷ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് നടേശന്‍ ഡല്‍ഹിയില്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തില്‍ ബി.ജെ.പി രാഷ്ട്രീയമായി പരാജയപ്പെട്ടത് ഇവിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്തതുകൊണ്ടോ അവര്‍ക്കിടയില്‍ ഐക്യമില്ലാത്തതുകൊണ്ടോ അല്ല. ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയ ആശയത്തെ അകമേ ഉള്‍ക്കൊള്ളാത്തവരാണ് മലയാളികള്‍. ആ സമീപനംകൊണ്ടുകൂടിയാണ് ഒരു പ്രത്യേക സമുദായത്തിന്‍െറ സംഘടനയായിരിക്കുമ്പോഴും പൊതു അംഗീകാരം നേടിയെടുക്കാന്‍ എസ്.എന്‍.ഡി.പിക്ക് സാധിച്ചത്. ആ അംഗീകാരത്തിലൂടെ അതിന്‍െറ നേട്ടങ്ങള്‍ ഈഴവ സമുദായത്തിന് ആസ്വദിക്കാനും കഴിഞ്ഞു. എന്നാല്‍, വിദ്വേഷ രാഷ്ട്രീയം അടിത്തറയാക്കിയ ബി.ജെ.പിയുമായി കൂട്ടുകൂടുന്നതിലൂടെ എസ്.എന്‍.ഡി.പി നഷ്ടപ്പെടുത്തുന്നത് ആ പ്രസ്ഥാനത്തിന്‍െറ സാധ്യതകളാണ്. അതിന്‍െറ ആത്യന്തിക നഷ്ടം വന്നുചേരുന്നതാകട്ടെ ഈഴവ സമുദായത്തിനും. സമുദായത്തിനകത്തെ വിവേകികള്‍ പ്രസ്ഥാനത്തിന് ശരിയായ വഴി കാണിക്കാന്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കാം.

യാക്കൂബ് മേമനെ തൂക്കിലേറ്റി

Posted: 29 Jul 2015 06:41 PM PDT

Image: 
Subtitle: 
മൃതദേഹം ഉപാധികളോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

നാഗ്പൂർ: ഒരു രാവും പകലും നീണ്ട നാടകീയ നിയമ നടപടികൾക്കൊടുവിൽ മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ നാഗ്പൂർ ജയിലിൽ തൂക്കിലേറ്റി. ഉപാധികളോടെ മേമന്‍െറ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹം ജയില്‍ വളപ്പില്‍ മറവുചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ ഉപാധികള്‍ അംഗീകരിച്ചതോടെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

യാക്കൂബ് മേമന്‍െറ 53ാം ജന്മദിനത്തിലാണ് തൂക്കിലേറ്റിയത്. മേമന്‍െറ ഭാര്യ രാഹിന, മകൾ സുബൈദ എന്നിവർ ജയിൽ വളപ്പിലുണ്ട്.  257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് സഹായങ്ങൾ ചെയ്തു കൊടുത്തു എന്നതായിരുന്നു മേമനെതിരായ കുറ്റം. ടാഡ കോടതി വധ ശിക്ഷക്ക് വിധിച്ച 11 പേരിൽ 10 പേരുടെ വധശിക്ഷ അപ്പീലിൽ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. വധശിക്ഷയിൽ നിന്ന് ഇളവു നേടാൻ മേമനും കുടുംബവും പൊതുപ്രവർത്തകരും അഭിഭാഷകരും നടത്തിയ നിയമയുദ്ധങ്ങളെല്ലാം പരാജയപ്പെട്ടു.   

വ്യാഴാഴ്ച കാലത്ത് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്‌ തിരുത്തൽ ഹരജിയിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പുറപ്പെടുവിച്ച സ്റ്റേ നീക്കി. ഇതോടെ നടപടി ക്രമങ്ങളിൽ വീഴ്ച ചൂണ്ടിക്കാട്ടി വധശിക്ഷ നിർത്തി വെക്കണമെന്ന മേമന്‍െറ ഹരജി തള്ളപ്പെട്ടു. യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ദയാഹരജി മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും തള്ളി.  ബുധനാഴ്ച രാഷ്ട്രപതിക്ക് നല്‍കിയ മറ്റൊരു ദയാഹരജി തുടര്‍നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചെങ്കിലും മന്ത്രാലയം പ്രണബ് മുഖര്‍ജിക്ക് തിരിച്ചയച്ചു. വിധിയെതുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ എന്നിവരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഇതേതുടര്‍ന്നാണ് രാത്രി വൈകി ദയാഹരജി തള്ളിയതായി രാഷ്ട്രപതിയുടെ പ്രഖ്യാപനമുണ്ടായത്. സുപ്രീംകോടതി വിധിക്കുപിന്നാലെ ദയാഹരജിയില്‍ തിരക്കിട്ട് തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതി എതിരായിരുന്നെന്നാണ് വിവരം. അദ്ദേഹത്തിന് വിധിപ്പകര്‍പ്പ് കിട്ടിയിരുന്നുമില്ല. തുടര്‍ന്നാണ് സര്‍ക്കാറിന്‍െറ അഭിപ്രായംതേടി രാഷ്ട്രപതി ദയാഹരജി ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയച്ചത്. രണ്ടാമത് ദയാഹരജി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതോടെ രാഷ്‌ട്രപതി ഹരജി നിരസിച്ചു. മഹാരാഷ്ട്ര ഗവർണർക്ക്‌ നൽകിയ ദയാഹരജിയും നിരസിക്കപ്പെട്ടു.

അർധ രാത്രിയോടെ മേമന്‍െറ അഭിഭാഷകരായ പ്രശാന്ത്‌ ഭൂഷണ്‍, ആനന്ദ്‌ ഗ്രോവർ, വൃന്ദാ ഗ്രോവർ എന്നിവർ അസാധാരണമായ ഒരു നീക്കത്തിൽ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിനെ വസതിയിൽ ചെന്നു കണ്ട് ദയാഹരജി തള്ളിയ സാഹചര്യത്തിൽ 14 ദിവസത്തേക്ക് വധശിക്ഷ നടപ്പാക്കരുതെന്ന ഹരജി സമർപ്പിച്ചു . മൂന്നംഗ ബെഞ്ച്‌ ഉടനെ തന്നെ വീണ്ടും ചേരണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. സുപ്രീംകോടതി രജിസ്ട്രാര്‍ ജഡ്ജിമാരുടെ വീടുകളിൽ ആളെ അയച്ച് ഉറക്കത്തിൽ നിന്ന് അവരെ വിളിച്ചുണർത്തി ചീഫ് ജസ്റ്റിസിന്‍െറ വസതിയിൽ അടിയന്തിര സിറ്റിങ്‌ നടത്തി. അറ്റോർണി ജനറലിനെയും വിളിച്ചു വരുത്തി. മേമന്‍െറ അഭിഭാഷകരുടെ വാദങ്ങൾ തള്ളി പുലർച്ചെ അഞ്ചു മണിയോടെ ഹരജി തീർപ്പാക്കി. തൊട്ടു പിന്നാലെ  നാഗ്പൂർ ജയിലിൽ വധശിക്ഷ നടപ്പാക്കി. 

ചീഫ്ജസ്റ്റിസിന്‍െറ വസതിയിൽ അസാധാരണ നിയമ നടപടികൾ നടക്കുമ്പോൾ  നാഗ്പൂർ ജയിലിൽ വധശിക്ഷയുടെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയായിരുന്നു . പുലർച്ചെ മൂന്നര മണിയോടെ യാക്കൂബ് മേമനെ വിളിച്ചുണർത്തി. ചൂടുവെള്ളത്തിൽ കുളിച്ച ശേഷം മേമന്  ലഘുഭക്ഷണം നൽകി. തുടർന്ന് ഖുർആൻ പാരായണവും നമസ്കാരവും.  മഹാരാഷ്ട്ര ജയിൽ എ.ഡി.ജി.പി  മീര ബോർവങ്കരും മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനെ തൂക്കി കൊന്നതിനു നേതൃത്വം വഹിച്ച ജയിൽ എസ്.പി യോഗേഷ് ദേശായിയും ചേർന്ന് മേമനെ കഴുമരത്തിലേക്ക് കൊണ്ടു പോയി. ആറര മണിയോടെ തൂക്കിലേറ്റി. നിയമത്തിന്‍െറ എല്ലാ സൗകര്യങ്ങളും നൽകിയ ശേഷമാണ് മേമന്‍െറ വധശിക്ഷ നടപ്പിലാക്കുന്നതെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. എന്നാൽ അസാധാരണമായ തിടുക്കം കാട്ടി എന്നാണ് പൊതുപ്രവർത്തകരുടെയും വധശിക്ഷയെ എതിർക്കുന്നവരുടെയും ആക്ഷേപം.
 
1993ൽ മുംബൈയിൽ നടന്ന 13 സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദാവൂദ് ഇബ്രാഹിം ടൈഗർ മേമനിലൂടെ നടപ്പാക്കിയ സ്ഫോടനത്തിന് ഒത്താശ ചെയ്തെന്നാണ്  യാക്കൂബ് മേമനു മേൽ ആരോപിക്കപ്പെട്ട കുറ്റം. സംഭവം നടക്കുന്നതിനു മുൻപ് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ട മേമൻ ഒരു കൊല്ലത്തിനു ശേഷം തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. പിതാവ് അബ്ദുറസാക്ക് മേമനും മാതാവും മറ്റു സഹോദരങ്ങളും ബന്ധുക്കളും കേസിൽ പ്രതിയായ സാഹചര്യത്തിലാണ് യാക്കൂബ് കീഴടങ്ങിയത്. 21 കൊല്ലത്തെ ജയിൽ ശിക്ഷക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. മികച്ച ചാർട്ടേഡു അക്കൗണ്ടന്റ്‌ ആയിരുന്ന യാക്കൂബ് മേമനാണ് ടൈഗർ മേമന്‍െറ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. സഹോദരൻ ചെയ്ത കുറ്റത്തിനാണ് താൻ ശിക്ഷിക്കപ്പെടുന്നതെന്ന് മേമൻ കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ മാപ്പുസാക്ഷിയാകാമെന്ന പ്രതീക്ഷയിലാണ് മേമൻ കീഴടങ്ങിയതെങ്കിലും കൃത്യം നടത്തിയവർക്ക് സാമ്പത്തിക സഹായവും രക്ഷപ്പെടാനുള്ള യാത്രാ സഹായവും ചെയ്തതായി തെളിഞ്ഞ സാഹചര്യത്തിൽ സി.ബി.ഐ അതിനു അനുവദിച്ചില്ല.
 

 

യാക്കൂബിനെ കുരുക്കിയത് മാപ്പുസാക്ഷിയുടെ മൊഴിയും റുബീനയുടെ കാറും

Posted: 29 Jul 2015 06:38 PM PDT

Image: 

മുംബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമനെ കുരുക്കിലാക്കിയത് കേസിലെ മാപ്പുസാക്ഷി ഉസ്മാന്‍ ഖാന്‍െറ കുറ്റസമ്മതമൊഴിയും സഹോദരന്‍ സുലൈമാന്‍െറ ഭാര്യ റുബീനയുടെ മാരുതി കാറും. സ്ഫോടകവസ്തു ഒളിച്ചുവെച്ച മാരുതി 800 കാറാണ് മേമന്‍ കുടുംബത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ചത്. റുബീന സുലൈമാന്‍ മേമന്‍െറ പേരിലായിരുന്നു കാറ്. ഒപ്പം, പിടിയിലായ യു.പി സ്വദേശി ഉസ്മാന്‍ ഖാന്‍െറ കുറ്റസമ്മതമൊഴിയും.

ഗൂഢാലോചനയിലും 15 പേരെ ആയുധ പരിശീലനത്തിന് അയച്ചതിലും യാക്കൂബിന് പങ്കുണ്ടെന്നും പരിശീലനം കഴിഞ്ഞ് തിരിച്ചത്തെിയവരെ വിമാനത്താവളത്തില്‍ ചെന്ന് യാക്കൂബ് സ്വീകരിച്ചുവെന്നുമാണ് ഉസ്മാന്‍ ഖാന്‍െറ മൊഴി. ദാദര്‍ ശിവസേന ഭവനില്‍ ബോംബ് സ്ഥാപിച്ച പ്രതിയാണ് ഉസ്മാന്‍. അറസ്റ്റിലായി മാസങ്ങള്‍ക്കകം ഉസ്മാന്‍ മാപ്പുസാക്ഷിയായി. പിന്നീട് മൊഴിയില്‍ നിന്ന് ചുവടുമാറിയെങ്കിലും യാക്കൂബിനെതിരെ പ്രോസിക്യൂഷന്‍െറ ആയുധം ഉസ്മാന്‍െറ മൊഴി തന്നെയായിരുന്നു.

1993 മാര്‍ച്ച് 12നാണ് മുംബൈയിലെ 12 പ്രധാന കേന്ദ്രങ്ങളില്‍ സ്ഫോടന പരമ്പര നടന്നത്. സ്ഫോടനം നടക്കുന്നതിന്‍െറ തലേന്നാണ് യാക്കൂബ്  കുടുംബ സമേതം ദുബൈയിലേക്ക് പോയത്. അവിടെ നിന്ന് കറാച്ചിയിലേക്കു പോയി. കറാച്ചിയില്‍ വെച്ച് മുഖ്യപ്രതികളിലൊരാളായ മൂത്ത സഹോദരന്‍ ടൈഗര്‍ മേമനുമായി ഇടഞ്ഞ കുടുംബാംഗങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ അവകാശവാദം. 1994 ജൂലൈ 28ന് കാഠ്മണ്ഡു വിമാനത്താവളത്തിലത്തെി യാക്കൂബ് കീഴടങ്ങുകയായിരുന്നു. പിന്നീട് പിതാവ് അബ്ദുല്‍ റസാഖ്, മാതാവ് ഹനീഫ, സഹോദരന്മാരായ ഇസ്സ, യൂസഫ്, സുലൈമാന്‍, സുലൈമാന്‍െറ ഭാര്യ റുബീന, യാക്കൂബിന്‍െറ ഭാര്യ റാഹീന്‍ എന്നിവര്‍ ദുബൈ വഴി ഇന്ത്യയിലേക്കു മടങ്ങി സി.ബി.ഐക്കു മുമ്പാകെ കീഴടങ്ങി.

എന്നാല്‍, യാക്കൂബ് കീഴടങ്ങിയതല്ല; 1994ല്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയതാണെന്നാണ് സി.ബി.ഐ വാദം. തന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ അധികൃതരുമായി ഉപാധിയോടെ കീഴടങ്ങുകയായിരുന്നുവെന്നും അധികൃതര്‍ വഞ്ചിച്ചതായും യാക്കൂബ് ടാഡ കോടതി മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. യാക്കൂബിന് പിന്നാലെ കീഴടങ്ങിയ മേമന്‍ കുടുംബത്തിലെ ഏഴുപേരില്‍ നാല് പേര്‍ക്ക് ടാഡ കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്.
 

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു

Posted: 29 Jul 2015 06:37 PM PDT

Image: 

ജമ്മു: അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവെപ്പുണ്ടായത്.  ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. സിഖ് 22 യൂണിറ്റിലെ രജ്പാല്‍ സിംഗാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സൈനികന്‍ പിന്നീട് മരിക്കുകയായിരുന്നു എന്ന് സൈനിക വക്താവ് അറിയിച്ചു.

കുതിരയെ സമ്മാനിച്ച രാഷ്ട്രപതി

Posted: 29 Jul 2015 11:49 AM PDT

Image: 

രാമേശ്വരം: കുതിരയെ സമ്മാനിച്ചതില്‍ തുടങ്ങിയ ആത്മബന്ധത്തില്‍ അവര്‍ അവസാനമായി കലാംസാറിനെ കാണാന്‍ എത്തി. കുതിരയെ കാണണമെന്നായിരുന്നു ഭിന്നശേഷിയുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സ്വപ്നം കണ്ടത്. എന്നാല്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം എന്നു പഠിപ്പിച്ച ഇന്ത്യയുടെ രാഷ്ട്രപതി നേരിട്ട് അവര്‍ക്ക് കുതിരയെ സമ്മാനിച്ചു.  ഒന്നല്ല, രണ്ട് കുതിരകള്‍. ഇന്ന് ആ കുതിരകളില്‍ ഇരുന്ന് അവര്‍ സവാരി പഠിക്കുകയാണ്. ആ സ്വപ്നം യാഥാര്‍ഥ്യമാക്കിയ കലാമിന്‍െറ വീടിന് മുന്നിലെ അദ്ദേഹത്തിന്‍െറ ചിത്രം നോക്കി പ്രദീപും അരുണും നിന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കഥയാണ്. കുതിരസവാരി നടത്തിയാല്‍ കുട്ടികള്‍ കൂടുതല്‍ ഊര്‍ജസ്വലരാകുമെന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന തിരുവനന്തപുരം പ്ളാമൂടുള്ള സി.ഐ.എം.ആര്‍ സ്കൂള്‍ ഡയറക്ടര്‍ ഫാ. തോമസ് ഫെലിക്സിനോട് പറഞ്ഞത് ആരോഗ്യരംഗത്തെ വിദഗ്ധരാണ്.കുതിരയെ കാണണമെന്ന് കുട്ടികള്‍ വാശിപിടിച്ചതോടെ ഫാ. ഫെലിക്സ് ധര്‍മസങ്കടത്തിലായി. കുതിരയെ എവിടെനിന്ന് വാങ്ങും. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നതുമുതല്‍ സ്കൂളിലെ സന്ദര്‍ശകനായ എ.പി.ജെ അബ്ദുല്‍ കലാമിനെയാണ് ഫാദര്‍ ആദ്യം ഓര്‍ത്തത്. കലാം അന്ന് രാഷ്ട്രപതിയാണ്.
ഫാദര്‍ രാഷ്ട്രപതിഭവനിലേക്ക് ഒരു കത്തയച്ചു. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സവാരി നടത്താന്‍ ഒരു കുതിരയെ വേണം. സഹായം പ്രതീക്ഷിക്കുന്നു. പ്രതീക്ഷിക്കാത്ത വേഗത്തില്‍ മറുപടി വന്നു; കുതിരയെ തരാന്‍ രാഷ്ട്രപതിഭവന്‍ തയാര്‍. നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തിയായപ്പോള്‍ രാഷ്ട്രപതിഭവനിലെ കുതിരപ്പടയില്‍നിന്ന് ഒന്നല്ല രണ്ടു കുതിരകളെ സ്കൂളിന് കിട്ടി -നന്ദിനിയും രവിയും. ഇവയുടെ പരിചരണത്തിനായി ഡല്‍ഹിയില്‍നിന്ന് മാസങ്ങളുടെ ഇടവേളകളില്‍  ഡോക്ടര്‍മാരുടെ സംഘവുമത്തെിയത് ഫാ. തോമസ് ഫെലിക്സും സിസ്റ്റര്‍ എലിസും ഓര്‍മിച്ചു.
പത്ത്വര്‍ഷമായി ഈ സ്ഥാപനവുമായി കലാം പുലര്‍ത്തുന്ന ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്‍െറ വീടിന് മുന്നിലിരുന്ന് അവര്‍ വാചാലരായി. 2014 മേയ് 25ന് സ്കൂളിന്‍െറ അമ്പതാം വാര്‍ഷികത്തിനാണ് അവസാനമായി സ്കൂളിലത്തെിയത്. പ്രിയപ്പെട്ട കലാമിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സ്കൂളില്‍ കഴിഞ്ഞദിവസം പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. അതിന് ശേഷമാണ് ഫാദറും സിസ്റ്ററും സ്കൂളിലെ വിദ്യാര്‍ഥികളായ പ്രദീപ്, അരുണ്‍ എന്നിവരും കലാം രാഷ്ട്രപതിയായിരുന്നപ്പോള്‍ കേരള സന്ദര്‍ശനവേളകളില്‍ സുരക്ഷാചുമതലയുള്ള ടീമിലുള്‍പ്പെട്ട അജിത്തിനൊപ്പം രാമേശ്വരത്ത് എത്തിയത്.

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ‘പരസ്യമായ ഒളിവില്‍’ എന്ന് വെളിപ്പടുത്തല്‍

Posted: 29 Jul 2015 11:39 AM PDT

Image: 

ന്യൂഡല്‍ഹി: വധിക്കപ്പെടുന്നതിനുമുമ്പ് അല്‍ഖാഇദ തലവന്‍ ഒസാമ ബിന്‍ ലാദിന്‍ കഴിഞ്ഞതുപോലെ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമും പാകിസ്താനില്‍ ‘പരസ്യമായ ഒളിവിലാണെന്ന്’ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ഭീകരവിരുദ്ധ വിദഗ്ധരെ ഉദ്ധരിച്ച് സണ്‍ഡേ ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെഷാവര്‍, ഹൈദരാബാദ് (സിന്ധ്), ലാഹോര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ മാറി മാറിയാണ് ദാവൂദിന്‍െറ താമസമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെയും പാകിസ്താനിലെയും കുടുംബാംഗങ്ങളുമായി ദാവൂദ് നിരന്തരം ബന്ധപ്പെടുന്നുമുണ്ട്.
2006ല്‍ യു.എ.യില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്രചെയ്യുമ്പോള്‍ മുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവും ഒപ്പമുണ്ടായിരുന്നുവത്രേ.
2008 മുംബൈ ആക്രമണംവരെ മുതിര്‍ന്ന രണ്ട് എന്‍.ഡി.എ നേതാക്കളും നാല് യു.പി.എ നേതാക്കളും ദാവൂദുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധം പുലര്‍ത്തിയിരുന്നു. മുംബൈ ആക്രമണത്തിനുശേഷം ഈ ആറുപേരില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ ദാവൂദുമായി ബന്ധം അവസാനിപ്പിച്ചു. ആറാമത്തെയാള്‍ 2011ലാണ് ദാവൂദുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
മുംബൈ പൊലീസും രാഷ്ട്രീയ നേതാക്കളുമായും ദാവൂദിനും കൂട്ടര്‍ക്കും ദീര്‍ഘകാലത്തെ സമ്പര്‍ക്കമില്ലായിരുന്നില്ളെങ്കില്‍ മുംബൈ ആക്രമണം വിജയിക്കില്ലായിരുന്നു. ദാവൂദുമായുള്ള അടുപ്പം പുറത്താകുമെന്ന് ഭയന്ന ഉന്നത നേതാക്കള്‍ മുംബൈ ആക്രമണത്തിന്‍െറ ആഭ്യന്തര വശത്തെക്കുറിച്ച് അന്വേഷണമുണ്ടാകില്ളെന്ന് ഉറപ്പുവരുത്തി. പിടിയിലായ അജ്മല്‍ കസബിലേക്കും പാകിസ്താന്‍ ബന്ധത്തിലേക്കും ശ്രദ്ധ തിരിച്ചുവിടുകയും ചെയ്തു.
താജ് മഹലിന്‍െറയും ഒബ്റോയി, ട്രൈഡന്‍റ് ഹോട്ടലിന്‍െറയും രൂപരേഖ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഐ.എസ്.ഐക്ക് കൈമാറാന്‍ ഇന്ത്യയില്‍ ഒരു സംഘം പ്രവര്‍ത്തിച്ചുവെന്നത് വിശ്വസിക്കരുതെന്ന് അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയ പോലെയായിരുന്നു കാര്യങ്ങള്‍. താജ് ഹോട്ടലിലെ രണ്ട് ജീവനക്കാരും ട്രൈഡന്‍റ് ഹോട്ടലിലെ ഒരാളും ആക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് വിവരം കൈമാറിയിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തില്ല. ആക്രമണശേഷവും അവര്‍ ജോലിയില്‍ തുടര്‍ന്നു. മുംബൈ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കില്ളെന്ന് മുംബൈ പൊലീസ് അവകാശപ്പെട്ടത് ശ്രദ്ധിക്കേണ്ട വസ്തുതയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ഒരു ഡി.ജി.പിയും അഞ്ച് ഐ.ജിമാരും ഡി.ഐ.ജിമാരും ദാവൂദിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

ഇ.എസ്.ഐ വാക്കുമാറി; മജ്ജ മാറ്റിവെക്കാന്‍ പണമില്ലാതെ യുവാവ് ദുരിതത്തില്‍

Posted: 29 Jul 2015 11:37 AM PDT

Image: 

പേരാമ്പ്ര: രക്താര്‍ബുദം ബാധിച്ച തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ (ആര്‍.സി.സി) ചികിത്സയിലുള്ള യുവാവിന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഇ.എസ്.ഐ തുക അനുവദിച്ചെങ്കിലും അവസാന നിമിഷം സാങ്കേതികപ്രശ്നം പറഞ്ഞ് പിന്മാറി. കൂത്താളി മാങ്ങോട്ടില്‍ ശ്രീധരന്‍െറ മകന്‍ ധനീഷിനാണ് (30) ഈ ദുര്‍ഗതി.
2013 മുതല്‍ കോഴിക്കോട്ട് ഒരു ഹോട്ടലില്‍ ജീവനക്കാരനായ ധനീഷ് ആ വര്‍ഷംതന്നെ ഇ.എസ്.ഐയില്‍ അംഗമായി.  2015ല്‍ ധനീഷിന് രക്താര്‍ബുദം ബാധിച്ചു. ഇ.എസ്.ഐ ആശുപത്രിയുടെ നിര്‍ദേശപ്രകാരം ആര്‍.സി.സിയില്‍ ചികിത്സ തേടി. ഫെബ്രുവരി  27ന് ഇ.എസ്.ഐ രണ്ടു ലക്ഷം രൂപ അനുവദിച്ചു. ജീവന്‍ രക്ഷിക്കണമെങ്കില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതിനായി ഇ.എസ്.ഐ 12 ലക്ഷം രൂപ ഏപ്രില്‍ ഒന്നിന് അനുവദിച്ചു. ധനീഷിന് സഹോദരിയുടെ മജ്ജ പറ്റുമോ എന്നറിയാന്‍ ക്രോസ് മാച്ച് ടെസ്റ്റ് നടത്തി. എന്നാല്‍, സഹോദരിയുടെ മജ്ജ ഹാഫ് മാച്ചാണെന്നാണ് ടെസ്റ്റില്‍ കണ്ടത്തെിയത്.
അതുകൊണ്ട് ചികിത്സക്ക് സംസ്ഥാനത്തിന് പുറത്തുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ഇതിന് 40 ലക്ഷത്തോളം രൂപ ചെലവുവരും. ശസ്ത്രക്രിയയുടെ വിവരം ഇ.എസ്.ഐ അധികൃതരെ അറിയിച്ച് പണം വാങ്ങാന്‍ പോയപ്പോള്‍ പണം നല്‍കാന്‍ കഴിയില്ളെന്നാണ് അധികൃതര്‍ പറഞ്ഞത്. യുവാവിന് 2011ലാണ് രോഗം തുടങ്ങിയതത്രെ. ഈ സമയം ഇ.എസ്.ഐയില്‍ അംഗമായിരുന്നില്ല എന്നാണ് ഇതിനുള്ള കാരണം പറഞ്ഞത്. പണം ലഭിക്കാതായതോടെ ചികിത്സ പാതിവഴിയില്‍ മുടങ്ങുകയും ചെയ്തു. ഇനിയും ചികിത്സ മുടങ്ങിയാല്‍ യുവാവിനെ ജീവന്‍ അപകടത്തിലാകും. ഭാര്യയും അച്ഛനും അമ്മയുമടങ്ങുന്ന നിര്‍ധന കുടുംബമാണ് ധനീഷിന്‍േറത്.
അച്ഛനമ്മമാര്‍ നിത്യരോഗികളായതുകൊണ്ട് ധനീഷിന്‍െറ വരുമാനംകൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇ.എസ്.ഐ അനുവദിച്ച തുക തരണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം തൃശൂര്‍ റീജനല്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
 

ഗസ്സ അധിനിവേശം: ഇസ്രായേലിനെതിരെ ശക്തമായ തെളിവുമായി ആംനസ്റ്റി

Posted: 29 Jul 2015 11:29 AM PDT

Image: 

ജറൂസലം: ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്താനാവശ്യമായ ശക്തമായ തെളിവുകള്‍ ലഭിച്ചതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഗസ്സയിലെ ജനവാസ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണം മനപ്പൂര്‍വം സിവിലിയന്മാരെ ലക്ഷ്യംവെച്ചായിരുന്നുവെന്നാണ് ഫോറന്‍സിക് വിദഗ്ധരുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ ആംനസ്റ്റി കണ്ടത്തെിയിരിക്കുന്നത്.  
ഇസ്രായേല്‍ സൈനികനെ ഹമാസ് ബന്ദിയാക്കിയതിലുള്ള പ്രതികാരമായാണ് ഗസ്സയിലെ ജനവാസ മേഖലയിലെ ബോംബാക്രമണമെന്നാണ് ആക്രമണത്തിന്‍െറ വിഡിയോ ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കപ്പെട്ടത്. ഗസ്സയിലെ തെക്കന്‍ നഗരമായ റഫാ മേഖലയില്‍ വെള്ളിയാഴ്ച ദിവസം നടന്ന ശക്തമായ ബേംബാക്രമണത്തില്‍ നൂറുകണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ‘കറുത്ത വെള്ളി’യെന്നാണ് ഈ സംഭവം അറിയപ്പെട്ടിരുന്നത്.
ഗസ്സയിലെ ഹമാസ് പോരാളികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ ബന്ദിയാക്കപ്പെടുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജനവാസ മേഖലയെ ലക്ഷ്യംവെച്ച് ഇസ്രായേല്‍ അതിക്രൂരമായ ബോംബാക്രമണം നടത്തിയത്.

മാലദ്വീപില്‍ ജയിലിലടച്ച മലയാളി അധ്യാപകന്‍ മോചിതനായി

Posted: 29 Jul 2015 11:23 AM PDT

Image: 
Subtitle: 
വില്‍സണ്‍ തോമസിനെ ഈമാസം 13നാണ് 15 ദിവസത്തേക്ക് ജയിലിലടച്ചത്

കോഴിക്കോട്: വ്യാജകുറ്റം ആരോപിച്ച് മാലദ്വീപ് ജയിലിലടച്ച അധ്യാപകന്‍ കാസര്‍കോട് സ്വദേശി വില്‍സണ്‍ തോമസ്  മോചിതനായി. ബുധനാഴ്ച വൈകീട്ട് സ്പൈസ്ജെറ്റ് വിമാനത്തില്‍ അദ്ദേഹം നെടുമ്പാശ്ശേരിയിലിറങ്ങി. ഗാഫ് അലിഫ് അറ്റോളിലെ ഗമനഫുഷി സ്കൂളില്‍ ഇംഗ്ളീഷ് അധ്യാപകനായ വില്‍സണ്‍ തോമസിനെ ഈമാസം 13നാണ് 15 ദിവസത്തേക്ക് ജയിലിലടച്ചത്. വിദ്യാര്‍ഥികളെ ലൈംഗികമായി ഉപയോഗിക്കുന്നു എന്നായിരുന്നു ആരോപണം. ജൂലൈ 27ന് പൊലീസ് ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച കോടതി പരാതി തള്ളി.

ആരോപണം വ്യാജമാണെന്ന് കണ്ടത്തെിയ കോടതി അതേ സ്കൂളില്‍ ജോലി തുടരാന്‍ അനുവദിച്ചെങ്കിലും അതിനു തയാറാകാതെ വില്‍സണ്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. വില്‍സണ്‍ നേരത്തെ ജോലി ഒഴിവാക്കി നാട്ടിലേക്ക് വന്നിരുന്നു.  മാലദ്വീപ് സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ജോലിക്ക് പോയത്.

വില്‍സണെ സൂപ്പര്‍വൈസര്‍ ആക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ അസൂയാലുക്കളായ അതേ സ്കൂളിലെ തദ്ദേശീയരായ ചില അധ്യാപകരും പൊലീസും ചേര്‍ന്നുണ്ടാക്കിയ  കെണിയില്‍ വില്‍സണ്‍ കുടുങ്ങുകയായിരുന്നു. ക്ളാസില്‍ ഒളികാമറ സ്ഥാപിച്ചാണ് വില്‍സണെ കുടുക്കാന്‍ ശ്രമിച്ചത്. ഒളികാമറയിലെ വിഡിയോ ക്ളിപ്പിങ്ങുകള്‍ പരിശോധിച്ച കോടതി ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടത്തെി. നേരത്തെ ജയചന്ദ്രന്‍ മൊകേരിയെ ജയിലിലടച്ചതും ഇതേ വ്യാജ ആരോപണം ഉയര്‍ത്തിയായിരുന്നു.

ബുധനാഴ്ച കേരളത്തിലേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ വില്‍സണെ സ്കൂള്‍ അധികൃതര്‍ തടഞ്ഞുവെക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫിസറും ഇന്ത്യ ക്ളബ് അംഗം പ്രഭ രമ്യയും ചേര്‍ന്ന് വൈകീട്ട് 4.50ന്‍െറ വിമാനത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

ഭക്ഷണം കൊണ്ടുപോകുന്ന ഉറുമ്പുകള്‍ക്കിടയിലുമുണ്ടൊരു ലീഡര്‍!

Posted: 29 Jul 2015 11:15 AM PDT

Image: 
Subtitle: 
ഉറുമ്പുകളുടെ പരിശ്രമവും സഹകരണവുമാണ് ഒരേ ദിശയിലേക്ക് പദാര്‍ഥം നീങ്ങുന്നതിന് കാരണം

തെല്‍അവീവ്: ഉറുമ്പുകള്‍ എങ്ങനെയാണ് ഇത്ര ഒത്തിണക്കത്തോടെ വലിയ ഭക്ഷണപദാര്‍ഥങ്ങള്‍ നീക്കിക്കൊണ്ടുപോകുന്നതെന്ന് ആശ്ചര്യപ്പെട്ടിട്ടില്ളേ? ഉറുമ്പുകളുടെ കൂട്ടായ്മ സാധ്യമാകുന്നതെങ്ങനെയെന്ന് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ കണ്ടത്തെിയിരിക്കുകയാണ്  ഒരുപറ്റം ശാസ്ത്രജ്ഞര്‍.  ഭക്ഷണം കൊണ്ടുപോകുന്നത് അവരുടെയിടയിലുള്ള ടീം ലീഡര്‍ മറ്റ് ഉറുമ്പുകളുടെ സഹായത്തോടെയാണ് ഇത് നിയന്ത്രിക്കുന്നതെന്നാണ് കണ്ടത്തെല്‍. ഇങ്ങനെ വഴിതെറ്റാതെ അവയുടെ സങ്കേതത്തിലത്തെിക്കാന്‍ ഉറുമ്പിന്‍ നേതാവും പരിവാരങ്ങളും മുന്നില്‍നിന്നും നേതൃത്വം നല്‍കുന്നുണ്ടെന്നാണ്  ഇസ്രായേല്‍ ശാസ്ത്രസംഘം നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞത്.
ഓരോ ഉറുമ്പുകളുടെയും പരിശ്രമവും സഹകരണവുമാണ് ഒരേ ദിശയിലേക്ക് പദാര്‍ഥം നീങ്ങുന്നതിന് കാരണമെന്നാണ് റെഹോവോടിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ. ഓഫര്‍ ഫെയ്നിര്‍മാന്‍ പറയുന്നത്. കോണ്‍ഫ്ളക്സിനു സമാനമായ ചീരിയോസ് ധാന്യം വേഗത്തില്‍ തലങ്ങുംവിലങ്ങും പായുന്ന കറുത്ത ഉറുമ്പുകള്‍ക്ക് നല്‍കിയാണ് ഇവര്‍ പരീക്ഷണം നടത്തിയത്. സാധാരണ അച്ചടക്കമുള്ള ഉറുമ്പുകളില്‍നിന്നും വ്യത്യസ്തമായി ഒരു ലക്കും ലഗാനുമില്ലാതെ പോകുന്നവയാണ് ഇത്തരം ഉറുമ്പുകള്‍. എന്നാല്‍, ലക്ഷ്യമില്ലാത്ത ഇത്തരം ഉറുമ്പുകളില്‍പോലും കൂട്ടായ്മയുണ്ടെന്നാണ് കണ്ടത്തെിയിരിക്കുന്നത്. ലീഡര്‍ ഉറുമ്പുമായി ഇവ കൂടുതല്‍ സഹകരിക്കുന്നു.
എങ്ങോട്ടാണോ പദാര്‍ഥം നീങ്ങുന്നത് ആ ഭാഗത്തേക്കുതന്നെ ഇവ സ്വാഭാവികമായും സമ്മര്‍ദം ചെലുത്തുന്നു. ഇതോടെ പരസ്പരമുള്ള വടംവലിയും ഇല്ലാതാക്കുന്നു. സ്ഥിരതയില്ലായ്മ ശരിയായ നീക്കത്തിന് തടസ്സമാകുമ്പോള്‍ ലീഡര്‍ ഉറുമ്പ് ഇടപെട്ട് ദിശ ശരിയാക്കും. ലീഡര്‍ ഉറുമ്പത്തെി ശരിയായ ദിശയിലേക്ക് തള്ളുന്നതോടെ ശേഷിച്ചവയും അനുസരണയോടെ അങ്ങോട്ട് നീക്കാന്‍ തുടങ്ങുകയായി. എന്നാല്‍, ഭാരമേറിയ സാധനങ്ങള്‍ ശരിയായ ദിശയിലേക്ക് നീക്കുമെങ്കിലും വഴിയിലെ തടസ്സങ്ങള്‍ മനസ്സിലാക്കി റൂട്ട് മാറ്റാന്‍ കഴിയുന്നില്ളെന്നും പരീക്ഷണത്തില്‍നിന്ന് തിരിച്ചറിഞ്ഞു.

ആറാടി ആന്‍ഡേഴ്സന്‍

Posted: 29 Jul 2015 11:13 AM PDT

Image: 
Subtitle: 
ആഷസ്: ആന്‍ഡേഴ്സന് ആറു വിക്കറ്റ് • ആസ്ട്രേലിയ 136ന്പുറത്ത്

ബിര്‍മിങ്ഹാം: ഗംഭീരം, ലോര്‍ഡ്സിലെ 405 റണ്‍സിന്‍െറ നാണംകെട്ട തോല്‍വിക്കുശേഷം മൂന്നാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ഇംഗ്ളണ്ട് നടത്തിയ തിരിച്ചുവരവിനെ ഒരു വാക്കില്‍ സംഗ്രഹിക്കാം. പേസിനെ പ്രണയിച്ച എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ജയിംസ് ആന്‍ഡേഴ്സണിന്‍െറ നേതൃത്വത്തില്‍ ഇംഗ്ളീഷ് പട തകര്‍ത്താടിയപ്പോള്‍ ആസ്ട്രേലിയന്‍ ഒന്നാം ഇന്നിങ്സ് 136 റണ്‍സിലൊതുങ്ങി. ഇടക്കിടക്ക് എത്തി ശല്യപ്പെടുത്തി മഴവരുത്തിയ ഇടവേളകള്‍ കാരണം രണ്ടാം സെഷന്‍െറ അവസാനം വരെ നീണ്ട 36.4 ഓവര്‍ കളിയിലാണ് പേരുകേട്ട കങ്കാരു ബാറ്റിങ് ശീട്ടുകൊട്ടാരമായത്. ആറു വിക്കറ്റുകള്‍ കൊയ്ത് ആന്‍ഡേഴ്സണ്‍ വീരനായകനായി. ആ കുതിപ്പിനിടയില്‍ ആറ് ഓസീസ് ബാറ്റ്സ്മാന്മാര്‍ക്കാണ് രണ്ടക്കം കടക്കാനായത്. ഓപണര്‍ ക്രിസ് റോജേഴ്സ് അര്‍ധശതകവുമായി ആവത് പൊരുതിയെങ്കിലും കൂട്ടുനില്‍ക്കാനാരുമുണ്ടായില്ല. 52 റണ്‍സുമായി എട്ടാമനായി റോജേഴ്സ് തിരിച്ചുകയറുമ്പോള്‍ ആസ്ട്രേലിയയുടെ പതനം പൂര്‍ണമായിരുന്നു. മൈക്കല്‍ ക്ളാര്‍ക്ക് 10ഉം ആദം വോഗ്സ് 16ഉം വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക് 11ഉം നഥാന്‍ ലിയോണ്‍ 11ഉം റണ്‍സെടുത്ത് പുറത്തായി. 14 റണ്‍സുമായി ജോഷ് ഹാസില്‍വുഡ് പുറത്താകാതെ നിന്നു.

ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനെ സംബന്ധിച്ച് ടോസ് നഷ്ടമായതാണ് ഭാഗ്യമായത്. ഇരു ക്യാപ്റ്റന്മാരും നാണയം കറങ്ങിവീഴുന്നത് നോക്കിനില്‍ക്കവെ, പിച്ചില്‍ പുല്ലും ആകാശത്ത് മഴമേഘങ്ങളും നിരന്നുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, ആര്‍ക്ക് ടോസ് കിട്ടിയാലും എതിര്‍പക്ഷത്തെ ബാറ്റിങ്ങിന് വിടാനുള്ള ധൈര്യം ഇരുകൂട്ടര്‍ക്കും ഉണ്ടായിരുന്നില്ല. അങ്ങനെ ടോസ് നേടിയ മൈക്കല്‍ ക്ളാര്‍ക്ക് സ്വന്തം പടയെ ബാറ്റിങ്ങിനിറക്കി. എന്നാല്‍, സാഹചര്യങ്ങളെ മുതലെടുത്ത് അസാമാന്യ സ്വിങ് ബൗളിങ്ങും സീം ബൗളിങ്ങുമായി ആന്‍ഡേഴ്സണ്‍ കുതിച്ചത്തെിയപ്പോള്‍ ഓസീസ് തകര്‍ന്നടിഞ്ഞു. ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റീവന്‍ ഫിന്‍ എന്നിവരെ മാത്രം ഉപയോഗിച്ചാണ് കുക്ക് ഓസീസിനെ കുരുക്കിയത്. 14.4 ഓവറില്‍ 47 റണ്‍സ് മാത്രം നല്‍കി ആറു വിക്കറ്റ് നേടിയ ആന്‍ഡേഴ്സണ്‍ കരിയറിലെ നാലാമത്തെ മികച്ച പ്രകടനമാണ് നടത്തിയത്. ഓപണിങ് സെഷനില്‍ സ്റ്റീവന്‍ ഫിന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഓസീസ് ഇന്നിങ്സ് അവസാനത്തോടടുപ്പിച്ച് ബ്രോഡും രണ്ട് വിക്കറ്റ് നേടി. ആസ്ട്രേലിയന്‍ ബൗളര്‍മാര്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള വെല്ലുവിളി അതിജീവിക്കുകയാണ് ഇംഗ്ളണ്ടിന് മുന്നില്‍ ഇനിയുള്ള ദൗത്യം.

 

വെള്ളാപ്പള്ളി ബി.ജെ.പി പക്ഷത്തേക്ക്

Posted: 29 Jul 2015 11:05 AM PDT

Image: 
Subtitle: 
ഡല്‍ഹിയില്‍ അമിത് ഷാ, അശോക് സിംഗാള്‍ എന്നിവരുമായി കൂടിക്കാഴ്ച •എസ്.എന്‍.ഡി.പിയുടെ താല്‍പര്യവും ഭൂരിപക്ഷത്തിന്‍െറ അവകാശവും സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടും

ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബി.ജെ.പി നേതാവ് അമിത് ഷാ, വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എസ്.എന്‍.ഡി.പി യോഗവും ബി.ജെ.പിയും തമ്മില്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൂടിക്കാഴ്ച. രാഷ്ട്രീയം ചര്‍ച്ചചെയ്തതായും ബി.ജെ.പിയോട് അയിത്തമില്ളെന്നും കൂടിക്കാഴ്ചക്കുശേഷം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.  
കേരളത്തില്‍ ഹിന്ദുക്കള്‍ അവഗണിക്കപ്പെടുന്നതായും ഭൂരിപക്ഷ ഐക്യം വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തങ്ങളോട് സഹകരിക്കുന്നവരോട് തിരിച്ചും സഹകരിക്കും. ബി.ജെ.പിയില്‍നിന്ന് സ്ഥാനമാനം കിട്ടിയാല്‍ സ്വീകരിക്കും. എന്നാല്‍, തനിക്കോ  മകനോ എന്തെങ്കിലും പദവി ആവശ്യപ്പെട്ടിട്ടില്ല; തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വം ചോദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വെള്ളാപ്പള്ളി വ്യക്തമാക്കി.  ഡല്‍ഹിയില്‍ അമിത് ഷായുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, ദക്ഷിണ കന്നടയില്‍നിന്നുള്ള ബി.ജെ.പി എം.പി  നളിന്‍കുമാര്‍ കതീല്‍  തുടങ്ങിയവരും പങ്കെടുത്തു. അടുത്ത മാസം വീണ്ടും കാണാമെന്ന ധാരണയിലാണ് വെള്ളാപ്പള്ളിയും അമിത് ഷായും പിരിഞ്ഞതെന്നാണ് വിവരം. അരുവിക്കര ഫലം നല്‍കിയ ആത്മവിശ്വാസത്തില്‍ കേരളത്തില്‍ മുന്നേറ്റം  ലക്ഷ്യമിട്ട്  തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുമായി കൈകോര്‍ക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം. ഈ ദിശയില്‍ കേരളത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായുള്ള സുപ്രധാനമായ നീക്കമാണ് കൂടിക്കാഴ്ച.
എസ്.എന്‍.ഡി.പി-ബി.ജെ.പി സഹകരണം ശക്തമാക്കുന്നതിന്‍െറ ഭാഗമായി കൊല്ലത്ത് എസ്.എന്‍.ഡി.പി സ്ഥാപിക്കുന്ന ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.  അമിത് ഷായെ കണ്ടശേഷം സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച വെള്ളാപ്പള്ളി, താന്‍ ബി.ജെ.പി പക്ഷത്തേക്ക് നീങ്ങുന്നതിന്‍െറ വ്യക്തമായ സൂചനയും നല്‍കി.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനാണ്  വെള്ളാപ്പള്ളിയും തുഷാറും ഡല്‍ഹിയിലത്തെിയത്. ചൊവ്വാഴ്ച നിശ്ചയിച്ച  കൂടിക്കാഴ്ച കലാമിന്‍െറ നിര്യാണംമൂലം നടന്നില്ല. തുടര്‍ന്നാണ് അമിത് ഷായെ കണ്ടത്.  
കേരളത്തിലെ കേന്ദ്ര യൂനിവേഴ്സിറ്റിക്ക് ശ്രീനാരായണഗുരുവിന്‍െറ പേരിടണമെന്ന നിവേദനം പ്രധാനമന്ത്രിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് വന്നതെന്നും  സന്ദര്‍ഭവശാല്‍ കേരള രാഷ്ട്രീയവും ഹൈന്ദവസമുദായത്തിന്‍െറ പ്രശ്നങ്ങളും ചര്‍ച്ചയാവുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി ആരുടെയും വാലും ചൂലുമല്ല. എസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ല. ബി.ജെ.പിയുമായി സഖ്യം ചര്‍ച്ചചെയ്തിട്ടില്ല.  എന്നാല്‍, ബി.ജെ.പിയോട് അയിത്തം പ്രകടിപ്പിക്കേണ്ട കാര്യവുമില്ല.  ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയെ തള്ളിക്കളയാന്‍ പറയാന്‍ മാത്രം ഭ്രാന്ത് തനിക്കില്ല.  എസ്.എന്‍.ഡി.പിയുടെ താല്‍പര്യവും ഭൂരിപക്ഷത്തിന്‍െറ അവകാശവും സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടും. നിലവില്‍ ഇടതുപക്ഷത്തോടുതന്നെയാണ് താല്‍പര്യം. എന്നാല്‍, അവരുടെ നേതാക്കള്‍ ശൈലി മാറ്റണം.  നേതാക്കള്‍ തമ്മിലുള്ള ശീതസമരം അവസാനിപ്പിക്കണം.  ഒരു അവര്‍ണനെ പ്രധാനമന്ത്രിയാക്കിയത് ബി.ജെ.പിയാണ്.  അതേസമയം, സി.പി.എം പോളിറ്റ്ബ്യൂറോയില്‍ അവര്‍ക്ക് പ്രാതിനിധ്യമില്ല. യു.ഡി.എഫ് ഭരണം മോശമാണെങ്കിലും അത് മറച്ചുപിടിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയുന്നുണ്ട്. ന്യൂനപക്ഷപ്രീണനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബാഴ്സയെ വീഴ്ത്തി ചെല്‍സി

Posted: 29 Jul 2015 11:00 AM PDT

Image: 

മേരിലന്‍ഡ്: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സിക്കുമുന്നില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ ബാഴ്സലോണക്ക് അടിതെറ്റി. പ്രീസീസണ്‍ ടൂര്‍ണമെന്‍റായ ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബാളില്‍ രണ്ടു വമ്പന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബാഴ്സയുടെ തോല്‍വി. നിശ്ചിത സമയത്ത് ഇരുവരും 2-2ന് സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ ചെല്‍സി 4-2ന് മത്സരം സ്വന്തമാക്കി. എഡിന്‍ ഹസാഡും ഗാരി കാഹിലും ചെല്‍സിക്കുവേണ്ടിയും ലൂയി സുവാരസ്, സാന്ദ്രോ റമിറസ് എന്നിവര്‍ ബാഴ്സക്കുവേണ്ടിയും ഗോളടിച്ചു. ഷൂട്ടൗട്ടില്‍ ബാഴ്സ താരം ജെറാഡ് പിക്വെുടെ കിക്ക് തട്ടിയകറ്റിയ ചെല്‍സി ഗോളി തിബോ കര്‍ടോയിസാണ് നീലപ്പടയുടെ വിജയശില്‍പിയായത്.
ചെല്‍സിക്കുവേണ്ടി ഫല്‍കാവോ, വിക്ടര്‍ മോസസ്, റമിറസ്, ലൂയിക് റെമി എന്നിവര്‍ ഗോളാക്കിയപ്പോള്‍ ബാഴ്സയുടെ ഇനിയേസ്റ്റക്കും സാന്ദ്രോ റമിറസിനും മാത്രമേ സ്കോര്‍ചെയ്യാനായുള്ളൂ. അലന്‍ ഹലിലോവിച്ചിന്‍െറ ഷോട്ട് ക്രോസ്ബാറിനു മീതെ പറഞ്ഞു.
നോര്‍ത് അമേരിക്ക-യൂറോപ്പ് റൗണ്ടില്‍ മൂന്നു കളിയില്‍ ഒരു ജയം മാത്രമുള്ള ബാഴ്സലോണ നാല് പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക ക്ളബ് അമേരിക്കയെ തോല്‍പിച്ചു. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ബെന്‍ഫികയുടെ ജയം.

 

ഡേവിസ് കപ്പ് പ്ലേ ഓഫ് ഡല്‍ഹിയില്‍

Posted: 29 Jul 2015 10:57 AM PDT

Image: 

ന്യൂഡല്‍ഹി: കളിക്കാരുടെ താല്‍പര്യം പരിഗണിച്ച്, ചെക് റിപ്പബ്ളിക്കിനെതിരായ ഡേവിസ് കപ്പ്  ടെന്നിസ് പ്ളേഓഫിന്‍െറ വേദിയായി ഡല്‍ഹി നിശ്ചയിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് പ്ളേഓഫ്. ഡല്‍ഹിയും പുണെയുമാണ് വേദികളാകാന്‍ കരട് പട്ടികയില്‍ ഇടംപിടിച്ചത്. കൊല്‍ക്കത്തയും പരിഗണിക്കപ്പെട്ടിരുന്നു. ആദ്യം മുതല്‍ താരങ്ങള്‍ക്ക് താല്‍പര്യം ഡല്‍ഹിയോടായിരുന്നു. സോംദേവ് ദേവ്വര്‍മനും യൂകി ഭാംബ്രിയും രോഹന്‍ ബൊപ്പണ്ണയും ഡല്‍ഹി ആര്‍.കെ. ഖന്ന സ്റ്റേഡിയത്തില്‍ കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP