ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു Madhyamam News Feeds | ![]() |
- ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
- നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു
- പെണ്‍കുട്ടികളോടൊപ്പം നൃത്തം; അസം മുഖ്യമന്ത്രി വിവാദത്തില്‍
- കലാം മടങ്ങി; പിറന്ന മണ്ണിലേക്ക്
- കലാമിന് ആദരാജ്ഞലി: കറുത്ത റിബണണിഞ്ഞ് ഗൂഗ്ള്‍
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 18,880 രൂപ
- ആക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയില്‍
- ഒമാനില്‍ പൊതുമാപ്പ് ഇന്ന് അവസാനിക്കുന്നു
- ഗറാഫ ഗ്യാസ് ദുരന്തം: നാല് പ്രതികള്‍ക്ക് തടവുശിക്ഷ
- സിത്ര സ്ഫോടനം: നിരവധി പേര്‍ അറസ്റ്റില്‍
- മേമനെ കഴുമരത്തിലേക്ക് ആനയിക്കുമ്പോള്‍
- എസ്.എന്‍.ഡി.പിയുടെ പുതിയ വഴികള്‍
- യാക്കൂബ് മേമനെ തൂക്കിലേറ്റി
- യാക്കൂബിനെ കുരുക്കിയത് മാപ്പുസാക്ഷിയുടെ മൊഴിയും റുബീനയുടെ കാറും
- അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു
- കുതിരയെ സമ്മാനിച്ച രാഷ്ട്രപതി
- ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ‘പരസ്യമായ ഒളിവില്‍’ എന്ന് വെളിപ്പടുത്തല്‍
- ഇ.എസ്.ഐ വാക്കുമാറി; മജ്ജ മാറ്റിവെക്കാന്‍ പണമില്ലാതെ യുവാവ് ദുരിതത്തില്‍
- ഗസ്സ അധിനിവേശം: ഇസ്രായേലിനെതിരെ ശക്തമായ തെളിവുമായി ആംനസ്റ്റി
- മാലദ്വീപില്‍ ജയിലിലടച്ച മലയാളി അധ്യാപകന്‍ മോചിതനായി
- ഭക്ഷണം കൊണ്ടുപോകുന്ന ഉറുമ്പുകള്‍ക്കിടയിലുമുണ്ടൊരു ലീഡര്‍!
- ആറാടി ആന്ഡേഴ്സന്
- വെള്ളാപ്പള്ളി ബി.ജെ.പി പക്ഷത്തേക്ക്
- ബാഴ്സയെ വീഴ്ത്തി ചെല്‍സി
- ഡേവിസ് കപ്പ് പ്ലേ ഓഫ് ഡല്‍ഹിയില്‍
ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു Posted: 30 Jul 2015 01:11 AM PDT Image: ![]() കൊച്ചി: ആലുവ റൂറല്‍ എസ്.പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിന് ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. മെറിന്‍ ജോസഫ് സിനിമാ താരം നിവിന്‍പോളിയോടൊപ്പം ഫോട്ടോയെടുത്തത് നവമാധ്യമങ്ങളില്‍ വിവാദമായിരുന്നു. |
നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു Posted: 30 Jul 2015 12:37 AM PDT Image: ![]() കൊച്ചി: വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈകോടതി ശരിവെച്ചു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ കാപ്പ ചുമത്തിയതിനെതിരെ നിസാമിന്‍െറ സഹോദരനാണ് ഹൈകോടതിയെ സമീപിച്ചത്. ക്രമവിരുദ്ധമായാണ് കാപ്പ ചുമത്തിയതെന്ന നിസാമിന്‍്റെ വാദം ജസ്റ്റിസ് വി.കെ.മോഹനനും ജസ്റ്റിസ് രാജ വിജയരാഘവനും അടങ്ങിയ ബെഞ്ചാണ് തള്ളിയത്. തൃശൂര്‍ ജില്ലാ കലക്ടര്‍ എം.എസ്. ജയ ആണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(കാപ്പ) ചുമത്തിയത്. അതേസമയം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നിസാം തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രോസിക്യൂഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കൊലപാതകമാണെന്ന് തെളിയിക്കാന്‍ പോന്ന തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പ്രതിഭാഗത്തിന്‍െറ ഹരജി നിരസിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍െറ ആവശ്യം. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു ഹാജരായി. |
പെണ്‍കുട്ടികളോടൊപ്പം നൃത്തം; അസം മുഖ്യമന്ത്രി വിവാദത്തില്‍ Posted: 30 Jul 2015 12:04 AM PDT Image: ![]() ദിസ്പൂര്‍: മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്‍്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രം ദു:ഖാചരണത്തിലായിരിക്കെ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്ത അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് വിവാദത്തില്‍. അസമിലെ ഗോലാഘട്ട് ജില്ലയില്‍ തേയിലതോട്ടത്തിലെ പരിപാടിക്കിടെയാണ് ഗൊഗോയ് രണ്ടു പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്തത്. തുടര്‍ന്ന് ഗോള്‍ഫ് കോഴ്സിന്‍െറ ഉദ്ഘാടനവും നിര്‍വഹിച്ചു. |
കലാം മടങ്ങി; പിറന്ന മണ്ണിലേക്ക് Posted: 29 Jul 2015 11:45 PM PDT Image: ![]() രാമേശ്വരം: ബാല്യകാല സ്മരണകള്‍ ഉറങ്ങുന്ന രാമേശ്വരത്തിന്‍െറ മണ്ണില്‍ മുന്‍രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുല്‍ കലാമിന് അന്ത്യവിശ്രമം. മധുര^രാമേശ്വരം പാതയിലെ അരിയഗുണ്ട് പേക്കറുമ്പില്‍ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. തൊട്ടടുത്തുള്ള മുഹ് യുദ്ദീന്‍ ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ മയ്യിത്ത് നമസ്ക്കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. |
കലാമിന് ആദരാജ്ഞലി: കറുത്ത റിബണണിഞ്ഞ് ഗൂഗ്ള്‍ Posted: 29 Jul 2015 11:32 PM PDT Image: ![]() ന്യൂഡല്‍ഹി: മുന്‍ രാഷ്ര്ടപതി എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് ഇന്‍റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗ്ളിന്‍െറ ഹോംപേജില്‍ കറുത്ത റിബണ്‍. ഇന്‍ മെമ്മറി ഓഫ് കലാം (കലാമിന്‍റെ ഓര്‍മ്മകളില്‍) എന്നും ചുവടെ ചേര്‍ത്തിട്ടുണ്ട്. ആഗോളതലത്തില്‍തന്നെ കലാമിനുള്ള അംഗീകാരമാണ് ഇതിലൂടെ പ്രകടമാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ തുടങ്ങിയ ലോകനേതാക്കളെല്ലാം കലാമിന്‍െറ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കലാം വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്‍ മെമ്മറി ഓഫ് കലാം എന്ന പേരില്‍ തുടര്‍ന്നും സജീവമായിരിക്കും. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 18,880 രൂപ Posted: 29 Jul 2015 10:58 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,360 രൂപയും പവന് 18,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ചയാണ് പവന്‍വില 18,880 രൂപയിലേക്ക് താഴ്ന്നത്. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.63 ഡോളര്‍ ഉയര്‍ന്ന് 1,093.10 ഡോളറിലെത്തി. |
ആക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയില്‍ Posted: 29 Jul 2015 10:37 PM PDT Image: ![]() ഷാര്‍ജ: അക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയില്‍ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍. പാലക്കാട് ചാലിശ്ശേരി സ്വദേശി മുഹമദ് അബുബക്കര്‍ മൂച്ചിക്കല്‍ (45) ആണ് ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് സംഭവം നടന്നത്. ഷാര്‍ജ കുവൈത്ത് ആശുപത്രിക്ക് സമീപത്തുള്ള ഹസാനയിലെ കോഴിക്കോട് സ്വദേശി അനസ് യാസീന്‍െറ റഹീം ഗ്രോസറിയിലെ ജീവനക്കാരനാണ് ഇയാള്‍. കാറിലത്തെിയ ഉപഭോക്താവ് ഹോണടിച്ച് അബുബക്കറിനെ വരുത്തി ടെലഫോണ്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇത്തിസലാത്തിന്‍െറ 250 ദിര്‍ഹത്തിന്‍െറയും ഡുവിന്‍െറ 200 ദിര്‍ഹത്തിന്‍െറയും കാര്‍ഡുകളാണ് ആവശ്യപ്പെട്ടത്. ഇതുമായി കാറിനരികിലത്തെിയ അബുബക്കറില്‍ നിന്ന് ആവശ്യക്കാരന്‍ കാര്‍ഡ് കരസ്ഥമാക്കുകയും കാര്‍ മുന്നോട്ട് എടുക്കുകയും ചെയ്തു. അബൂബക്കര്‍ കാറില്‍ നിന്ന് പിടിവിട്ടില്ളെങ്കിലും അമിത വേഗതയില്‍ പാഞ്ഞ കാറില്‍ നിന്ന് കാറിലുണ്ടായിരുന്നവര്‍ ഇയാളെ തള്ളി താഴെയിട്ടു. റോഡില്‍ തലയടിച്ച് വീണ അബുബക്കറിനെ ഉടനെ തന്നെ കണ്ടുനിന്നവര്‍ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഉടനെ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. അതീവഗുരുതരാവസ്ഥയിലാണ് അബുബക്കറെന്ന് അനസ് യാസീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്ഥാപന ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ദൃക്സാക്ഷിയായ ആള്‍ക്ക് കാറിന്‍െറ നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കിലും ഏത് എമിറേറ്റിലെ റജിസ്ട്രേഷനാണെന്ന് വ്യക്തമായിട്ടില്ല. ഇയാളോട് നാളെ കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. അക്രമികള്‍ പണം നല്‍കാതെ കൊണ്ട് പോയ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. ഇതിന്‍െ സീരിയല്‍ നമ്പര്‍ പൊലീസിന് കൈമാറി. ഇത് ഉപയോഗപ്പെടുത്തിയും അന്വേഷണം നടക്കുന്നുണ്ട്. എട്ടു വര്‍ഷമായി അബുബക്കര്‍ ഗള്‍ഫില്‍ എത്തിയിട്ട്. ഇത് വരെ കുടുംബം പച്ചപിടിച്ചിട്ടില്ല. വീടിന്‍െറ തറപ്പണി കഴിഞ്ഞിട്ടുണ്ട് .ഇതില്‍ ഒരു മുറി തത്ക്കാലം തീര്‍ത്താണ് കുടുംബം കഴിയുന്നത്. രോഗിയായ പിതാവിന്‍െറ സംറക്ഷണം കണക്കിലെടുത്താണ് അവിടെന്നും ഇവിടെന്നും കടം വാങ്ങിയാണ് ഈ ഒറ്റമുറി അബുബക്കര്‍ തീര്‍ത്തത്. പിതാവ് മരണപ്പെടുകയും ചെയ്തു.വിദ്യാര്‍ഥികളായ രണ്ടു മക്കളുണ്ട്. അപകട വിവരം അറിഞ്ഞ് ഇയാളുടെ നാട്ടുകാരും കൂട്ടുകാരും ആശുപത്രിയില്‍ എത്തുന്നുണ്ട്. |
ഒമാനില്‍ പൊതുമാപ്പ് ഇന്ന് അവസാനിക്കുന്നു Posted: 29 Jul 2015 10:07 PM PDT Image: ![]() മസ്കത്: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ആശ്വാസമായി ഒമാന്‍ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് വ്യാഴാഴ്ച അവസാനിക്കുന്നു. മൂന്നു മാസത്തോളം നീണ്ട പൊതുമാപ്പിനാണ് ജൂലൈ 30ന് സമാപ്തിയാകുന്നത്. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് പിഴയും ശിക്ഷയും കൂടാതെ നിയമവിധേയരാകാനും മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാനും അവസരമൊരുക്കിയ പൊതുമാപ്പാണ് അവസാനിക്കുന്നത്. പൊതുമാപ്പിന്‍െറ ആനുകൂല്യം നേടി നിരവധിപേര്‍ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു. പലരും വരുംദിവസങ്ങളില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങും. കുറച്ചുപേര്‍ രേഖകള്‍ ശരിയാക്കി നിയമവിധേയ താമസക്കാരായി മാറുകയും ചെയ്തിട്ടുണ്ട്. ഏകദേശം 15,000ത്തിലധികം പേര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 10,000ത്തിലധികം ബംഗ്ളാദേശ് സ്വദേശികള്‍ മാന്‍പവര്‍ മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്‍െറ ഗുണഭോക്താക്കളായതായി ബംഗ്ളാദേശ് എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 3000ത്തില്‍ താഴെ ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതെന്നാണ് അനൗദ്യോഗിക വിവരം. അതേസമയം, പൊതുമാപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവസാനിക്കെ എംബസികളിലും ലേബറിലും എമിഗ്രേഷനിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസങ്ങളിലെല്ലാം ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളിലും ലേബറിലും എമിഗ്രേഷനിലും നൂറുകണക്കിന് പേരാണ് എത്തിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തിയവരെ ക്കൊണ്ട് ലേബറും എമിഗ്രേഷനും നിറഞ്ഞു. വിരലടയാളം രേഖപ്പെടുത്തുന്നതിന് അടുത്തമാസം ഒമ്പതുവരെ അനുമതിലഭിച്ചവരുണ്ട്. നിലവിലെ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രേഖകള്‍ ശരിയാക്കിയവര്‍ക്കും ആഗസ്റ്റ് 15 വരെ പോകാന്‍ അവസരമുണ്ടാകും. അതേസമയം, നല്ളൊരു ശതമാനം അനധികൃത താമസക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടില്ളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015 ജനുവരി മുതല്‍ മേയ് വരെ മാത്രം 57,000 പേര്‍ സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയിരുന്നു. ഇതോടൊപ്പം വര്‍ഷങ്ങളായി അനധികൃത താമസക്കാരായവരുമുണ്ട്. റമദാനും മറ്റും മൂലം പലര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താനും സാധിച്ചിട്ടില്ളെന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ പൊതുമാപ്പ് ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒമാന്‍ സര്‍ക്കാറില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു കഴിയുന്നവരും നിരവധിയാണ്. |
ഗറാഫ ഗ്യാസ് ദുരന്തം: നാല് പ്രതികള്‍ക്ക് തടവുശിക്ഷ Posted: 29 Jul 2015 09:39 PM PDT Image: ![]() ദോഹ: മൂന്ന് മലയാളികളടക്കം 11 പേരുടെ മരണത്തിനും 42 പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ ഗറാഫ ഗ്യാസ് ടാങ്ക് സ്ഫോടനത്തില്‍ നാല് പ്രതികള്‍ക്ക് ദോഹ ക്രിമിനല്‍ കോടതി തടവ് ശിക്ഷ വിധിച്ചു. കേസിലെ ആദ്യ രണ്ട് പ്രതികളായ ഖത്തര്‍ ഗ്യാസ് എന്ന സ്വകാര്യ ഗ്യാസ് ഏജന്‍സി ജനറല്‍ സൂപ്പര്‍വൈസറായ ഈജിപ്ത് സ്വദേശി, പൊതുമേഖല എണ്ണ-പാചകവാതക കമ്പനിയായ വുഖൂദിലെ സൂപ്പര്‍വൈസറായ ഇന്ത്യക്കാരനും അഞ്ച് വര്‍ഷം വീതമാണ് തടവ് വിധിച്ചത്. സ്ഫോടനം നടന്ന ഇസ്താംബൂള്‍ റസ്റ്റോറന്‍റിലെ ബെയ്ക്കര്‍, അകൗണ്ടന്‍റ് എന്നിവര്‍ക്ക് രണ്ടുവര്‍ഷം വീതവും തടവുശിക്ഷ വിധിച്ചു. റസ്റ്റോറന്‍റ് ജീവനക്കാര്‍ തുര്‍ക്കി സ്വദേശികളാണ്. സംഭവം നടന്ന് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് കോടതിവിധിയുണ്ടാകുന്നത്. തടവുശിക്ഷക്ക് പുറമെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ദയാധനവും പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരവും നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്. 12,000 ഖത്തര്‍ റിയാല്‍ വരെ നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നതെന്ന് പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ദശലക്ഷ കണക്കിന് റിയാല്‍ നഷ്ടപരിഹാരം വേണമെന്നാണ് ഇരകളുടെ ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. 2014 ഫെബ്രുവരി 27നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മലയാളികളുമടക്കം ആന്ധ്ര സ്വദേശികളും അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. ഗറാഫ ലാന്‍റ്മാര്‍ക്ക് പെട്രോള്‍ സ്റ്റേഷന് സമീപം ഇസ്താംബുള്‍ റസ്റ്റോറന്‍റിന്‍െറ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ജില്ലയിലെ തിക്കോടി വടക്കെ മുല്ലമറ്റത്ത് മഹ്മൂദിന്‍െറ മകന്‍ പടിഞ്ഞാറെ ആനക്കണ്ടി സകരിയ്യ (33) കൊയിലാണ്ടി മുചുകുന്ന് കിഴക്കേ മനോളി സുലൈമാന്‍െറ മകന്‍ റിയാസ് (34) മലപ്പുറം എടവണ്ണപ്പാറ ചീക്കോട് പാലങ്ങാട് അബ്ദുല്‍ സലീം (35) എന്നിവരാണ് മരിച്ച മലയാളികള്‍. അഞ്ച് ഇന്ത്യാക്കാര്‍ക്ക് പുറമെ നാല് നേപ്പാളികളും രണ്ട് ഫിലിപ്പീന്‍സ് സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള ടേസ്റ്റി ഹോട്ടലിലെ ജോലിക്കാരായിരുന്നു മരിച്ച മലയാളികള്‍. ഇവിടെ ജോലി ചെയ്യുന്ന നാല് നേപ്പാളികളും മരിച്ചവരില്‍പെടും.നിരവധി മലയാളികളുടെ കടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശം കൂടിയായിരുന്നു അപകടമുണ്ടായ സ്ഥലം. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നാലു വിദേശികള്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പ്രതിഭാഗത്തിന്‍െറയും പ്രോസിക്യൂഷന്‍െറയും ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും വാദം വിശദമായി കേട്ടശേഷമാണ് ക്രിമിനല്‍ കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്. ദുരന്തത്തിന് കാരണം ഹോട്ടലില്‍ ഉപയോഗിച്ചിരുന്ന ഓവന്‍െറ ഗ്യാസ് വാള്‍വ് അടയ്ക്കാഞ്ഞതാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടത്തെിയിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ, മനപൂര്‍വമല്ലാതെയേ അവിചാരിതമായോ അപായപ്പെടുത്തല്‍, വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പ്രധാനമായും ചുമത്തിയത്. ഇതിന് പുറമെ അപകടമുണ്ടായതില്‍ ഓരോരുത്തരുടെ പങ്കും കുറ്റപത്രത്തില്‍ വ്യക്തമായി വിശദീകരിച്ചിരുന്നു. റസ്റ്റോറന്‍റിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ വുഖൂദ് ഗ്യാസ് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ഡിപ്പാര്‍ട്ട്മെന്‍റിനെ അറിയിക്കാതിരുന്നതാണ് ഇന്ത്യക്കാരനായ സൂപ്പര്‍വൈസര്‍ക്കെതിരായ കുറ്റാരോപണം. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരിശോധന കൂടാതെ പുതിയ ഗ്യാസ് ലൈന്‍ കണക്ഷന്‍ നല്‍കി അശ്രദ്ധ കാണിച്ചതിനാണ് ഗ്യാസ് ഏജന്‍സി ജീവനക്കാരനായ ഈജിപ്ത് സ്വദേശിക്കെതിരെ കുറ്റം ചുമത്തിയത്. ഓവന്‍െറ വാല്‍വ് ശരിയായി അടക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് തുര്‍ക്കിഷ് റെസ്റ്റോറന്‍റിലെ ബെയ്ക്കര്‍ക്കെതിരെയുള്ള കുറ്റം. റസ്റ്റോറന്‍റിലെ മുഴുവന്‍ ഗ്യാസ് വാല്‍വുകളും ശരിയായ രീതിയില്‍ അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ട കടമ നിര്‍വഹിക്കാതിരുന്നതാണ് അകൗണ്ടന്‍റിനെതിരെയുള്ള കുറ്റാരോപണം. നാലുപേരും തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ നിഷേധിച്ചിരുന്നു. ഈ നാല് പേര്‍ക്കുമെതിരായ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി വിശദമായി പരിശോധിച്ച്, സാക്ഷിമൊഴികള്‍കേട്ടശേഷമാണ് വിധി പ്രസ്താവിച്ചത്. കോടതിവിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന. |
സിത്ര സ്ഫോടനം: നിരവധി പേര്‍ അറസ്റ്റില്‍ Posted: 29 Jul 2015 08:46 PM PDT Image: ![]() മനാമ: ബഹ്റൈനില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ സിത്ര ബോംബ് സ്ഫോടന കേസില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന കൂടുതല്‍പേര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും പബ്ളിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് അല്‍ഹസന്‍ അറിയിച്ചു.ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ജൂലൈ 15ന് ബഹ്റൈനിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ പിടികൂടിയ സ്ഫോടക വസ്തുക്കള്‍ക്ക് സമാനമായവയാണ് സിത്രയില്‍ ഉപയോഗിച്ചിട്ടുള്ളത്. നേരത്തെയും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാന സ്ഫോടക വസ്തുക്കള്‍ പിടികൂടിയിട്ടുണ്ടെന്ന് താരിഖ് അല്‍ഹസന്‍ വ്യക്തമാക്കി. സ്ഫോടനത്തില്‍ പരിക്കേറ്റ പൊലീസുകാരുടെ നില മെച്ചപ്പെട്ടുവരികയാണ്. സിത്ര സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുജനസുരക്ഷ ഉറപ്പാക്കാനായി പലയിടത്തും നിരീക്ഷണം കര്‍ശനമാക്കി.നിരവധി കേന്ദ്രങ്ങളില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, സിത്ര സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തമേറ്റ ‘വഅ്ദ് അല്ലാഹ്’ എന്ന ഗ്രൂപ്പ് ഇറാന്‍ പിന്തുണയുള്ള ഭീകരസംഘനയുടെ പുതിയ പേരുമാത്രമാണെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനം നടന്ന ശേഷം സംഘടനയുടെ ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞത് ‘ഇത് തുടക്കം മാത്രമാണെന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകു’മെന്നാണ്. ഈ ഭീഷണിയില്‍ കാര്യമില്ളെന്നും തുടര്‍ച്ചയായി ബഹ്റൈനിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ശക്തികള്‍ തന്നെയാണ് ഈ സംഭവത്തിന് പിന്നിലെന്നും പലരും കരുതുന്നു. സ്ഫോടനത്തില്‍ പൊലീസുകാര്‍ മരിച്ചതിനുശേഷം ഇറാനെതിരെ കടുത്ത പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തു വന്നത്. സിത്രയില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ മൂലം കഷ്ടപ്പെടുന്നത് അവിടുത്തെ സാധാരണക്കാരാണെന്ന് ഈ മേഖലയിലെ സാമൂഹിക പ്രവര്‍ത്തകരും നേതാക്കളും പറഞ്ഞു. നവീദ് അഹമ്മദ് നാസര്‍, ഹാമിദ് റസൂല്‍ ആരിഫ് എന്നീ പോലീസുകാരാണ് ചൊവ്വാഴ്ചത്തെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. രാവിലെ ആറരയോടെ സിത്രയിലെ ഗുര്‍നാദ പ്രൈമറി ഗേള്‍സ് സ്കൂളിന് സമീപത്തായിരുന്നു സംഭവം. ജോലി കഴിഞ്ഞ മടങ്ങുന്ന പൊലിസുകാര്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരര്‍ ബോംബാക്രമണം നടത്തുകയായിരുന്നു. നേരത്തെ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുവെന്ന് അധികൃതര്‍ വ്യ്കതമാക്കി. ബസിന്‍െറ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പൊലീസും ശിയ വിഭാഗത്തില്‍ പെട്ട വിമതരും തമ്മില്‍ സ്ഥിരമായി സംഘര്‍ഷമുണ്ടാകുന്ന പ്രദേശമാണ് സിത്ര. ബഹ്റൈന്‍ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുള്ള പിന്തുണ തുടരുമെന്ന ഇറാന്‍ ആത്മീയ നേതാവായ അലി ഖാംനഇയുടെ പ്രസ്താവനയെ തുടര്‍ന്ന് ബഹ്റൈന്‍-ഇറാന്‍ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ട്.ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്‍ ഇടപെടലിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഇതിനിടെയാണ് സിത്രയില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്. ഭീകരാക്രമണത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും ശക്തമായി പ്രതിഷേധമാണ് ഉയര്‍ന്നത്. അമേരിക്ക,യു.കെ. ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ സ്ഫോടനത്തെ അപലപിച്ചിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള സംഘടനകളും നേതൃത്വവും സ്ഫോടനത്തിനെതിരെ രംഗത്തുവന്നു. ഭീകരതക്കെതിരായി രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് നേതാക്കള്‍ പറഞ്ഞു. അതിനിടെ, ബഹ്റൈനില്‍ നടന്ന സ്ഫോടനത്തില്‍ തങ്ങള്‍ക്ക് പങ്കില്ളെന്ന് ഇറാന്‍ അവകാശപ്പെട്ടതായി ‘റോയിറ്റേഴ്സ്’ റിപ്പോര്‍ട്ട് ചെയ്തു. ഇത് വ്യാജപ്രചാരണമാണെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.ഭീകരവാദവും തീവ്രാദവും മേഖല മൊത്തം നേരിടുന്ന പ്രധാന ഭീഷണികളാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് മാര്‍സിഹ് അഫ്ഖാമിനെ ഉദ്ധരിച്ച് ഇറാന്‍ ഒൗദ്യോഗിക വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതായി ‘റോയിറ്റേഴ്സ്’ പറയുന്നു. |
മേമനെ കഴുമരത്തിലേക്ക് ആനയിക്കുമ്പോള്‍ Posted: 29 Jul 2015 07:45 PM PDT Image: ![]() മുംബൈ സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ യാക്കൂബ് മേമനെ ഒരിക്കലും കഴുമരത്തിലേറ്റാന്‍ പാടില്ളെന്ന് രാജ്യത്തോട് കേണപേക്ഷിച്ചാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി ‘റോ’യുടെ മേധാവിയായിരുന്ന ബി. രാമന്‍ 2013ല്‍ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തിന്‍െറ ആത്മാവ് തിരിച്ചുവന്ന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ അലോസരപ്പെടുത്തുന്ന ചില ചോദ്യങ്ങള്‍ ഇന്ന് ഉയര്‍ത്തുമ്പോള്‍ മന$സാക്ഷിയുള്ളവരുടെയെങ്കിലും കരളുരുകാതിരിക്കില്ല. മേമനെ തൂക്കിലേറ്റുന്നതിലെ അധാര്‍മികത ചൂണ്ടിക്കാട്ടി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനുവേണ്ടി 2007ല്‍ അദ്ദേഹമെഴുതിയ ലേഖനം ഇപ്പോള്‍ വെളിച്ചം കണ്ടപ്പോള്‍ പിടയുന്ന ഒരു മന$സാക്ഷിയുടെ നിലവിളിയാണ് മുഴങ്ങിക്കേള്‍ക്കുന്നത്. തൂക്കുമരത്തില്‍നിന്ന് താഴെയിറങ്ങാനുള്ള യാക്കൂബിന്‍െറ മുന്നിലെ അവസാന നിയമവഴിയും പരമോന്നത നീതിപീഠം അടച്ചിരിക്കുകയാണ്. 1993 മാര്‍ച്ച് 12ന് മുംബൈ സ്ഫോടനം നടക്കുമ്പോള്‍ മേമന്‍ കുടുംബം ദുബൈയിലായിരുന്നുവത്രെ. ‘തിജാറത്ത് എക്സ്പോര്‍ട്ടിങ് കമ്പനി’യുടെ പേരില്‍ രണ്ടു സഹോദരങ്ങള്‍ക്ക് അവിടെ റെസിഡന്‍റ് വിസയുണ്ട്. ടൈഗര്‍ മേമന്‍ ഒഴികെ കുടുംബാംഗങ്ങളെല്ലാം സ്ഫോടന വാര്‍ത്തയറിഞ്ഞ് നടുങ്ങുകയായിരുന്നുവെന്ന് ‘ദുരന്തവെള്ളിയാഴ്ച’യുടെ (ബ്ളാക്ക് ഫ്രൈഡേ) രചയിതാവും മുംബൈയിലെ മാധ്യമപ്രവര്‍ത്തകനുമായ എസ്. ഹുസൈന്‍ സൈദി തറപ്പിച്ചുപറയുന്നു. ദുബൈയില്‍നിന്ന് കറാച്ചിയിലേക്ക് കൂടുമാറിയതോടെ കനത്ത സുരക്ഷാവലയത്തിലുള്ള ഡിഫെന്‍സ് കോളനിയിലെ ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍, അന്യനാട്ടിലെ ‘തടവറ ജീവിത’ത്തോട് ഒത്തുപോകാന്‍ മനസ്സ് സമ്മതിക്കാതെ വന്നപ്പോഴാണ് യാക്കൂബ് മേമന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നത്. എന്നാല്‍, ടൈഗര്‍ മേമനും അയ്യൂബ് മേമനും അതിനോട് യോജിച്ചില്ലത്രെ. വാക്തര്‍ക്കങ്ങള്‍ മൂത്തപ്പോള്‍ ടൈഗര്‍ മേമന്‍ ക്ഷുഭിതനായി പറഞ്ഞത്രെ: ‘ഗാന്ധിയനായാണ് താന്‍ പോകുന്നത്, നോക്കിക്കോ, ഗോദ്സെയായി തൂക്കിക്കൊല്ലപ്പെടുകതന്നെ ചെയ്യും.’ തങ്ങള്‍ ആസൂത്രണം ചെയ്ത സ്ഫോടനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയേക്കുമെന്നു ഭയന്ന് ഐ.എസ്.ഐയും മടക്കയാത്ര തടസ്സപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. ഇന്ത്യയില്‍ വന്ന് പൊലീസിന് കീഴടങ്ങുകയും കൈയിലുള്ള മുഴുവന്‍ തെളിവുകളും കൈമാറുകയും ചെയ്താല്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു യാക്കൂബും കുടുംബവും. ഇന്ത്യന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി മാപ്പുസാക്ഷിയാവാമെന്ന ചിന്തയിലാണ് അങ്ങനെ നേപ്പാളില്‍ വന്നിറങ്ങുന്നത്. കൈയിലുള്ള സ്യൂട്ട്കേസ് നിറയെ ഐ.എസ്.ഐക്കും സ്ഫോടനം ആസൂത്രണം ചെയ്ത തൗഫീഖ് ജാലിയാവാലക്കും മറ്റും എതിരായ തെളിവുകളായിരുന്നു. കാഠ്മണ്ഠു പൊലീസിനു മുന്നില്‍ കീഴടങ്ങുമ്പോഴേക്കും ഇന്ത്യന്‍ ഏവിയേഷന്‍ റിസര്‍ച് സെന്‍ററിന്‍െറ വിമാനം ഡല്‍ഹിയില്‍നിന്ന് എത്തിയിരുന്നു. തെളിവുകള്‍ കൈമാറുന്നു യാക്കൂബ് മേമന്‍ തന്‍െറ 54ാം ജന്മദിനം കൂടിയായ ഇന്ന് തൂക്കിലേറ്റപ്പെടാനിരിക്കുകയാണെന്ന് കേള്‍ക്കുമ്പോള്‍ ആ അസ്വസ്ഥതയാണ് മന$സാക്ഷി മരവിക്കാത്ത മനുഷ്യരെല്ലാം പങ്കുവെക്കുന്നത്. റോ ഉദ്യോഗസ്ഥന്‍ രാമനെ വ്യാകുലപ്പെടുത്തിയ വാഗ്ദാനലംഘനത്തിന്‍െറ അധാര്‍മികതക്കപ്പുറം നൈയാമികവും രാഷ്ട്രീയവും സാമൂഹികവുമായ കുറെ മാനങ്ങള്‍ കടന്നുവരുന്നുണ്ടിവിടെ. വധശിക്ഷ പ്രായോഗികതലത്തില്‍ ഉന്മൂലനം ചെയ്യാനുള്ള ചുവടുവെപ്പുകള്‍ക്ക് തുടക്കമിട്ട ഒരു രാജ്യത്ത് പ്രതികാരബുദ്ധിയോടെ അത് തിരിച്ചുകൊണ്ടുവരുന്നതിലെ നെറികേട് ലോകത്തിനു മുന്നില്‍ നമ്മുടെ നീതിന്യായവ്യവസ്ഥയെ പരിഹാസ്യമാക്കാതിരിക്കില്ല. കഴിഞ്ഞവര്‍ഷം പുതുതായി 64 പേരെ വധശിക്ഷക്ക് വിധിച്ചതടക്കം മൊത്തം 270 പേര്‍ കഴുമരത്തിനു ചുവട്ടില്‍ ജീവിക്കുന്നുണ്ടെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ കണക്ക് പറയുന്നു. ദയാഹരജി തീര്‍പ്പാക്കുന്നതിലെ കാലതാമസവും മറ്റും കണക്കിലെടുത്ത് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ 2014 ജനുവരിയില്‍ വന്ന സുപ്രീംകോടതിയുടെ ശ്രദ്ധേയമായ വിധി നിരവധി പേരെ കഴുമരത്തില്‍നിന്ന് അകറ്റിനിര്‍ത്തി. ദയാഹരജി തള്ളപ്പെട്ട എട്ടുപേര്‍ ഇക്കൂട്ടത്തിലുണ്ടെന്നോര്‍ക്കണം. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ ആകെ രണ്ടുപേര്‍ മാത്രമാണ് രാജ്യത്ത് തൂക്കിലേറ്റപ്പെട്ടത്. മുംബൈ തീവ്രവാദ ആക്രമണ കേസിലെ പ്രതി പാക് പൗരന്‍ അജ്മല്‍ കസബ് 2012ലും പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതി കശ്മീര്‍ സ്വദേശി അഫ്സല്‍ ഗുരു 2013ലും. മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ ആഗ്രഹമനസുരിച്ച് ഈമാസം 30ന് യാക്കൂബ് മേമന്‍ കൂടി തൂക്കിലേറ്റപ്പെടുകയാണെങ്കില്‍ അതു ലോകത്തിനു നല്‍കുന്ന സന്ദേശമെന്താണ്? 1960കള്‍ വരെ കറുത്തവര്‍ഗക്കാര്‍ അമേരിക്കയില്‍ അഭിമുഖീകരിക്കേണ്ടിവന്ന വംശീയ വിവേചനത്തിന്‍െറ പ്രതീകമായ ‘ജിം ക്രോസ്മാരായി 21ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്ലിംകള്‍ മാറുകയാണോ എന്ന് ആരും ചോദിച്ചുപോകാം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991 മേയ് 21ന് ജീവിതത്തിന്‍െറ നട്ടുച്ചയില്‍ വകവരുത്തുന്നതില്‍ നേരിട്ട് പങ്കുവഹിച്ച പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കിയിരിക്കുന്നു. അവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ലതാനും. എന്നാല്‍, മുംബൈ സ്ഫോടനം ആസൂത്രണം ചെയ്യുന്നതില്‍ നേരിട്ട് പങ്കുള്ളതായി അസന്നിഗ്ധമായി ഇതുവരെ തെളിയിക്കപ്പെടാത്ത യാക്കൂബ് മേമനെ കഴുമരത്തിലേക്ക് ആനയിക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് എന്തുത്സാഹമാണ്! യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ സ്ഫോടനം ആസൂത്രണം ചെയ്തതായി നാം വിശ്വസിക്കുന്ന ദാവൂദ് ഇബ്രാഹീമിനെയും ടൈഗര്‍ മേമനെയും ഇന്‍റര്‍പോളിന്‍െറ സഹായമോ നയതന്ത്ര സമ്മര്‍ദമോ വഴി ഇവിടെ എത്തിച്ച് തൂക്കിലേറ്റുകയല്ളേ വേണ്ടത്? യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനെതിരെ അറിയപ്പെട്ട നിയമജ്ഞരും കലാസാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന പ്രമുഖര്‍ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹരജിയില്‍ ചൂണ്ടിക്കാട്ടിയ കാതലായ ഒരു വശമുണ്ട് : ‘ടാഡ കോടതി 100 പേരെ ശിക്ഷിച്ചതില്‍ 11 പേര്‍ക്കാണ് വധശിക്ഷ നല്‍കിയിരുന്നത്. അപ്പീല്‍ പോയപ്പോള്‍ യാക്കൂബ് മേമന്‍ ഒഴികെയുള്ള 10 പേരെയും കൊലമരത്തില്‍നിന്ന് താഴെയിറക്കി. യാക്കൂബ് മേമന്‍ ചെയ്ത കുറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പറഞ്ഞ 10 പേരാണ് ഗുരുതര സ്വഭാവത്തിലുള്ള കൃത്യങ്ങള്‍ നടത്തിയത്. ചിലര്‍ ആയുധപരിശീലനത്തിന് പാകിസ്താന്‍ വരെ പോവുകപോലുമുണ്ടായി. എന്നാല്‍, ഇവരുടെയൊക്കെ ശിക്ഷ ഇളവുചെയ്തിട്ടും യാക്കൂബ് മേമനെ മാത്രം തൂക്കുമരത്തിലേറ്റുന്നത് ടൈഗര്‍ മേമന്‍െറ അനുജനായിപ്പോയി എന്ന അപരാധംകൊണ്ട് മാത്രമാണ്.’ വധശിക്ഷതന്നെ എടുത്തുകളയണമെന്ന അഭിപ്രായമാണത്രെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍േറത്. അദ്ദേഹം പറയുന്നു: ‘പ്രസിഡന്‍റായിരുന്നപ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് കോടതിയുടെ വധശിക്ഷ ശരിവെക്കുന്ന കാര്യത്തിലാണ്. മിക്കവാറും കേസുകളില്‍ സാമൂഹികവും സാമ്പത്തികവുമായ മുന്‍വിധികളുണ്ട് എന്നകാര്യം എന്നെ ആശ്ചര്യപ്പെടുത്തുകയുണ്ടായി’ (ടേണിങ് പോയന്‍റ്സ്). ജുഡീഷ്യറിയുടെ വിശ്വാസ്യത വിദ്വേഷത്തിന്‍െറ വിഷധൂളികള്‍ ഇന്ത്യന്‍ ചക്രവാളങ്ങളെ ഘനാന്ധകാരത്തിലാഴ്ത്തിയ അഭിശപ്തസന്ധിയിലാണ് മുംബൈയില്‍ അത്യുഗ്രന്‍ സ്ഫോടനങ്ങള്‍ ഉണ്ടാവുന്നതും കബന്ധങ്ങള്‍ കുന്നുകൂടുന്നതും. ഒരു പരമാര്‍ഥം ഓര്‍മയിലുണ്ടാവണം; മുംബൈ മഹാനഗരത്തെ സംബന്ധിച്ചിടത്തോളം ഈ ദുരന്തം ആദ്യത്തേതല്ല. മറ്റൊരു മഹാദുരന്തത്തിന്‍െറ തുടര്‍ച്ചയായിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തെറിഞ്ഞിട്ടും പ്രതികാരദാഹം തീരാത്ത ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഉത്തരേന്ത്യയിലുടനീളം കലാപങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ മുംബൈയില്‍ പടര്‍ന്ന കാട്ടുതീയില്‍ ചാമ്പലായത് രണ്ടായിരത്തോളം നിരപരാധികളായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന്‍ ആരാണ് ന്യൂനപക്ഷങ്ങളെ തെരുവോരങ്ങളില്‍ കൊന്നൊടുക്കിയതെന്നും അവരുടെ ജീവിതസമ്പാദ്യങ്ങള്‍ കത്തിച്ചുകളഞ്ഞതെന്നും പേരെടുത്തുപറയുന്നുണ്ട്. പരിചയസമ്പന്നനായ ഒരു സേനാനായകനെപ്പോലെ കവലകളിലും ഗല്ലികളിലും സഞ്ചരിച്ച് ബാല്‍ താക്കറെയെ പോലുള്ള നേതാക്കള്‍ കുരുതിക്കും കൊള്ളിവെപ്പിനും കൊള്ളക്കും ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നുവത്രെ. എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും ഭീകരമായ ആ ദുരന്തത്തിന്‍െറ പേരില്‍ ഒരാളെപ്പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ ശിക്ഷിക്കാനോ നമ്മുടെ വ്യവസ്ഥിതിക്ക് സാധിച്ചില്ല. അതിലുള്ള രോഷവും അമര്‍ഷവുമാണ് അധോലോക ശക്തികളെ വിസ്ഫോടനങ്ങളുടെ മാര്‍ഗം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ, സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഒരുകാര്യമോര്‍ത്തില്ല; നിയമവ്യവസ്ഥയും നീതിപീഠവുമൊക്കെ എല്ലായ്പോഴും ഗാഢനിദ്രയിലായിരിക്കില്ളെന്ന്. ഡല്‍ഹിയില്‍ സിഖുകാര്‍ കൂട്ടക്കൊലക്കിരയായപ്പോഴും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും മുംബൈയില്‍ ന്യൂനപക്ഷവിരുദ്ധ കലാപം അഴിച്ചുവിട്ടപ്പോഴും ഗുജറാത്തില്‍ മുസ്ലിംകളെ കൂട്ടക്കുരുതി നടത്തിയപ്പോഴും കണ്ണ്പൊത്തിക്കളിച്ച നീതിന്യായ വ്യവസ്ഥ ഇരകള്‍ മാറുമ്പോള്‍ രക്തത്തിന്‍െറ മണം പിടിച്ച് സടകുടഞ്ഞെഴുന്നേല്‍ക്കുമെന്നുകൂടി മനസ്സിലാക്കാതെപോയി. |
എസ്.എന്‍.ഡി.പിയുടെ പുതിയ വഴികള്‍ Posted: 29 Jul 2015 07:42 PM PDT Image: ![]() 1903 മേയ് 15ന് ശ്രീനാരായണ ഗുരു പ്രസിഡന്‍റും കുമാരനാശാന്‍ ജനറല്‍ സെക്രട്ടറിയുമായി രൂപവത്കൃതമായ ശ്രീനാരായണ ധര്‍മ പരിപാലന യോഗം (എസ്.എന്‍.ഡി.പി) എന്ന പ്രസ്ഥാനം കേരളീയ സമൂഹ രൂപവത്കരണത്തില്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്. ഹിന്ദു സമുദായത്തിലെ പിന്നാക്ക വിഭാഗമായ ഈഴവ വിഭാഗത്തിന്‍െറ ഉന്നമനം ലക്ഷ്യംവെച്ചാണ് എസ്.എന്‍.ഡി.പിയുടെ രൂപവത്കരണം. എസ്.എന്‍.ഡി.പി രൂപവത്കരണത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടായിരിക്കണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുലയസമുദായ പരിഷ്കരണ സഭ, സാധുജന പരിപാലന യോഗം, ധീവര സഭ തുടങ്ങിയ സംഘടനകളും രൂപവത്കരിക്കപ്പെട്ടു. മുന്നാക്ക സമുദായങ്ങള്‍ക്കിടയില്‍നിന്ന് യോഗക്ഷേമ സഭ, നായര്‍ സര്‍വിസ് സൊസൈറ്റി തുടങ്ങിയ സംഘടനകള്‍ രൂപവത്കരിക്കപ്പെടുന്നതും ഇതിനുശേഷമാണ്. ഈ സംഘടനകളെല്ലാം ബന്ധപ്പെട്ട സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചാണ് രൂപവത്കരിക്കപ്പെട്ടതെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹത്തിന്‍െറ മൊത്തം പുരോഗതിയില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ എസ്.എന്‍.ഡി.പിയുടെ സ്ഥാനം സവിശേഷമാണ്. ശ്രീനാരായണ ഗുരു, കുമാരനാശാന്‍, ഡോ. പല്‍പു, ടി.കെ. മാധവന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി വ്യത്യസ്ത കാലങ്ങളിലെ മലയാളി ജീവിതങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന മഹാന്മാരായ പലരും നേതൃസ്ഥാനത്തുണ്ടായിരുന്നു എന്നതാണ് അതിന്‍െറ ഒരു കാരണം. ജനസംഖ്യകൊണ്ട് കേരളത്തിലെ പ്രബല സമുദായത്തെയാണ് ആ പ്രസ്ഥാനം പ്രതിനിധാനംചെയ്തിരിക്കുന്നതെന്നതാണ് മറ്റൊരു കാരണം. മലയാളീജീവിതത്തില്‍ ഗൗരവത്തോടെയും സന്തുലിതത്തോടെയും ഇടപഴകാന്‍ ആ പ്രസ്ഥാനം ശ്രദ്ധിച്ചിട്ടുണ്ട്. വര്‍ഗീയതയുടെയോ പരസമുദായ വിദ്വേഷത്തിന്‍െറയോ ചരിത്രം ആ പ്രസ്ഥാനത്തിനില്ല. പിന്നാക്ക സമുദായത്തിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എന്ന കാരണത്താല്‍ മുന്നാക്ക സംഘടനകളുമായി ചിലപ്പോഴെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് മറന്നതുകൊണ്ടല്ല ഇതു പറയുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്‍െറ പ്രധാന ആയുധമായ സംവരണത്തിനുവേണ്ടിയാണ് എസ്.എന്‍.ഡി.പി എന്നും നിലകൊണ്ടത്. എന്നാല്‍, സംവരണം എന്ന ആശയത്തെ തന്നെ എതിര്‍ക്കുന്ന മുന്നാക്ക സംഘടനകള്‍ എസ്.എന്‍.ഡി.പിയെ എതിര്‍ക്കുന്നത് സ്വാഭാവികം. നിയമനിര്‍മാണ സഭകളിലെ ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടി ക്രിസ്ത്യന്‍, മുസ്ലിം, ഈഴവ സമുദായങ്ങള്‍ ചേര്‍ന്ന് 1933ല്‍ നടത്തിയ ‘നിവര്‍ത്തന നിശ്ചയം’ എന്ന പ്രക്ഷോഭത്തിന് ചാലകശക്തിയായി നിന്നത് എസ്.എന്‍.ഡി.പിയായിരുന്നു. പിന്നീട് സംവരണ സമുദായ മുന്നണിയടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഐക്യമുന്നണിക്കുവേണ്ടിയും എസ്.എന്‍.ഡി.പി മുന്‍കൈ എടുക്കുകയുണ്ടായി. ഇത്തരം മുന്‍കൈകളുടെയും പ്രവര്‍ത്തനങ്ങളുടെയും സദ്ഫലങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിലെ ഈഴവ സമുദായത്തിനായിട്ടുണ്ട്. സാമാന്യം അന്തസ്സാര്‍ന്ന അവസ്ഥയിലാണ് ആ സമുദായമിന്ന്. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മികച്ച പ്രാതിനിധ്യം നേടിയെടുക്കാനും ആ സമുദായത്തിനായി. ഈഴവ സമുദായത്തിന്‍െറ ഭാഗമായ വടക്കന്‍ കേരളത്തിലെ തിയ്യസമുദായം വടക്കന്‍ കേരളത്തിലെ സഹോദരന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ടെങ്കിലും. മതഭേദമെന്യേ പിന്നാക്ക സമുദായങ്ങളുടെ ഐക്യത്തിനുവേണ്ടി നിലകൊള്ളാനും കേരളത്തിലെ മതനിരപേക്ഷതാ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സാധിച്ചതുകൊണ്ടാണ് എസ്.എന്‍.ഡി.പിക്കും ഈഴവ സമുദായത്തിനും ഈ വിധത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍, എസ്.എന്‍.ഡി.പിയുടെതന്നെ ഈ പാരമ്പര്യത്തെ തള്ളിക്കളയുന്ന സമീപനങ്ങള്‍ അടുത്തകാലങ്ങളിലായി ആ പ്രസ്ഥാനത്തിന്‍െറ നേതൃത്വത്തില്‍നിന്നുണ്ടായിട്ടുണ്ട്. ഭൂരിപക്ഷ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍.എസ്.എസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയതൊക്കെ അങ്ങനെയാണ്. സംവരണം എന്ന, പിന്നാക്ക സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധത്തത്തെന്നെ തള്ളിക്കളയുന്ന മുന്നാക്ക സംഘടനയുമായി സംഖ്യം ചേരുന്നത് എസ്.എന്‍.ഡി.പിയുടെ അടിത്തറതന്നെ മാന്തുന്നതായിരുന്നു. എന്നാല്‍, അത്തരമൊരു സഖ്യം അധികകാലം മുന്നോട്ട് പോവാതിരുന്നത് ആ പ്രസ്ഥാനത്തെ രക്ഷിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ബുധനാഴ്ച ഡല്‍ഹിയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംഘവും നടത്തിയ കൂടിക്കാഴ്ചയും തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനകളും എസ്.എന്‍.ഡി.പി വീണ്ടും തെറ്റായ വഴികളില്‍ സഞ്ചരിക്കുന്നുവെന്നതിന്‍െറ സൂചനകളാണ് നല്‍കുന്നത്. ബി.ജെ.പിയുമായി ചേര്‍ന്ന് ഭൂരിപക്ഷ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് നടേശന്‍ ഡല്‍ഹിയില്‍ പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി രാഷ്ട്രീയമായി പരാജയപ്പെട്ടത് ഇവിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്തതുകൊണ്ടോ അവര്‍ക്കിടയില്‍ ഐക്യമില്ലാത്തതുകൊണ്ടോ അല്ല. ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയ ആശയത്തെ അകമേ ഉള്‍ക്കൊള്ളാത്തവരാണ് മലയാളികള്‍. ആ സമീപനംകൊണ്ടുകൂടിയാണ് ഒരു പ്രത്യേക സമുദായത്തിന്‍െറ സംഘടനയായിരിക്കുമ്പോഴും പൊതു അംഗീകാരം നേടിയെടുക്കാന്‍ എസ്.എന്‍.ഡി.പിക്ക് സാധിച്ചത്. ആ അംഗീകാരത്തിലൂടെ അതിന്‍െറ നേട്ടങ്ങള്‍ ഈഴവ സമുദായത്തിന് ആസ്വദിക്കാനും കഴിഞ്ഞു. എന്നാല്‍, വിദ്വേഷ രാഷ്ട്രീയം അടിത്തറയാക്കിയ ബി.ജെ.പിയുമായി കൂട്ടുകൂടുന്നതിലൂടെ എസ്.എന്‍.ഡി.പി നഷ്ടപ്പെടുത്തുന്നത് ആ പ്രസ്ഥാനത്തിന്‍െറ സാധ്യതകളാണ്. അതിന്‍െറ ആത്യന്തിക നഷ്ടം വന്നുചേരുന്നതാകട്ടെ ഈഴവ സമുദായത്തിനും. സമുദായത്തിനകത്തെ വിവേകികള്‍ പ്രസ്ഥാനത്തിന് ശരിയായ വഴി കാണിക്കാന്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കാം. |
Posted: 29 Jul 2015 06:41 PM PDT Image: ![]() Subtitle: മൃതദേഹം ഉപാധികളോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി നാഗ്പൂർ: ഒരു രാവും പകലും നീണ്ട നാടകീയ നിയമ നടപടികൾക്കൊടുവിൽ മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ നാഗ്പൂർ ജയിലിൽ തൂക്കിലേറ്റി. ഉപാധികളോടെ മേമന്‍െറ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹം ജയില്‍ വളപ്പില്‍ മറവുചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ ഉപാധികള്‍ അംഗീകരിച്ചതോടെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. യാക്കൂബ് മേമന്‍െറ 53ാം ജന്മദിനത്തിലാണ് തൂക്കിലേറ്റിയത്. മേമന്‍െറ ഭാര്യ രാഹിന, മകൾ സുബൈദ എന്നിവർ ജയിൽ വളപ്പിലുണ്ട്. 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് സഹായങ്ങൾ ചെയ്തു കൊടുത്തു എന്നതായിരുന്നു മേമനെതിരായ കുറ്റം. ടാഡ കോടതി വധ ശിക്ഷക്ക് വിധിച്ച 11 പേരിൽ 10 പേരുടെ വധശിക്ഷ അപ്പീലിൽ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. വധശിക്ഷയിൽ നിന്ന് ഇളവു നേടാൻ മേമനും കുടുംബവും പൊതുപ്രവർത്തകരും അഭിഭാഷകരും നടത്തിയ നിയമയുദ്ധങ്ങളെല്ലാം പരാജയപ്പെട്ടു. വ്യാഴാഴ്ച കാലത്ത് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് തിരുത്തൽ ഹരജിയിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പുറപ്പെടുവിച്ച സ്റ്റേ നീക്കി. ഇതോടെ നടപടി ക്രമങ്ങളിൽ വീഴ്ച ചൂണ്ടിക്കാട്ടി വധശിക്ഷ നിർത്തി വെക്കണമെന്ന മേമന്‍െറ ഹരജി തള്ളപ്പെട്ടു. യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ദയാഹരജി മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും തള്ളി. ബുധനാഴ്ച രാഷ്ട്രപതിക്ക് നല്‍കിയ മറ്റൊരു ദയാഹരജി തുടര്‍നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചെങ്കിലും മന്ത്രാലയം പ്രണബ് മുഖര്‍ജിക്ക് തിരിച്ചയച്ചു. വിധിയെതുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ എന്നിവരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഇതേതുടര്‍ന്നാണ് രാത്രി വൈകി ദയാഹരജി തള്ളിയതായി രാഷ്ട്രപതിയുടെ പ്രഖ്യാപനമുണ്ടായത്. സുപ്രീംകോടതി വിധിക്കുപിന്നാലെ ദയാഹരജിയില്‍ തിരക്കിട്ട് തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതി എതിരായിരുന്നെന്നാണ് വിവരം. അദ്ദേഹത്തിന് വിധിപ്പകര്‍പ്പ് കിട്ടിയിരുന്നുമില്ല. തുടര്‍ന്നാണ് സര്‍ക്കാറിന്‍െറ അഭിപ്രായംതേടി രാഷ്ട്രപതി ദയാഹരജി ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയച്ചത്. രണ്ടാമത് ദയാഹരജി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതോടെ രാഷ്‌ട്രപതി ഹരജി നിരസിച്ചു. മഹാരാഷ്ട്ര ഗവർണർക്ക് നൽകിയ ദയാഹരജിയും നിരസിക്കപ്പെട്ടു. അർധ രാത്രിയോടെ മേമന്‍െറ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ആനന്ദ് ഗ്രോവർ, വൃന്ദാ ഗ്രോവർ എന്നിവർ അസാധാരണമായ ഒരു നീക്കത്തിൽ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിനെ വസതിയിൽ ചെന്നു കണ്ട് ദയാഹരജി തള്ളിയ സാഹചര്യത്തിൽ 14 ദിവസത്തേക്ക് വധശിക്ഷ നടപ്പാക്കരുതെന്ന ഹരജി സമർപ്പിച്ചു . മൂന്നംഗ ബെഞ്ച് ഉടനെ തന്നെ വീണ്ടും ചേരണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. സുപ്രീംകോടതി രജിസ്ട്രാര്‍ ജഡ്ജിമാരുടെ വീടുകളിൽ ആളെ അയച്ച് ഉറക്കത്തിൽ നിന്ന് അവരെ വിളിച്ചുണർത്തി ചീഫ് ജസ്റ്റിസിന്‍െറ വസതിയിൽ അടിയന്തിര സിറ്റിങ് നടത്തി. അറ്റോർണി ജനറലിനെയും വിളിച്ചു വരുത്തി. മേമന്‍െറ അഭിഭാഷകരുടെ വാദങ്ങൾ തള്ളി പുലർച്ചെ അഞ്ചു മണിയോടെ ഹരജി തീർപ്പാക്കി. തൊട്ടു പിന്നാലെ നാഗ്പൂർ ജയിലിൽ വധശിക്ഷ നടപ്പാക്കി. ചീഫ്ജസ്റ്റിസിന്‍െറ വസതിയിൽ അസാധാരണ നിയമ നടപടികൾ നടക്കുമ്പോൾ നാഗ്പൂർ ജയിലിൽ വധശിക്ഷയുടെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയായിരുന്നു . പുലർച്ചെ മൂന്നര മണിയോടെ യാക്കൂബ് മേമനെ വിളിച്ചുണർത്തി. ചൂടുവെള്ളത്തിൽ കുളിച്ച ശേഷം മേമന് ലഘുഭക്ഷണം നൽകി. തുടർന്ന് ഖുർആൻ പാരായണവും നമസ്കാരവും. മഹാരാഷ്ട്ര ജയിൽ എ.ഡി.ജി.പി മീര ബോർവങ്കരും മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനെ തൂക്കി കൊന്നതിനു നേതൃത്വം വഹിച്ച ജയിൽ എസ്.പി യോഗേഷ് ദേശായിയും ചേർന്ന് മേമനെ കഴുമരത്തിലേക്ക് കൊണ്ടു പോയി. ആറര മണിയോടെ തൂക്കിലേറ്റി. നിയമത്തിന്‍െറ എല്ലാ സൗകര്യങ്ങളും നൽകിയ ശേഷമാണ് മേമന്‍െറ വധശിക്ഷ നടപ്പിലാക്കുന്നതെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. എന്നാൽ അസാധാരണമായ തിടുക്കം കാട്ടി എന്നാണ് പൊതുപ്രവർത്തകരുടെയും വധശിക്ഷയെ എതിർക്കുന്നവരുടെയും ആക്ഷേപം. 1993ൽ മുംബൈയിൽ നടന്ന 13 സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദാവൂദ് ഇബ്രാഹിം ടൈഗർ മേമനിലൂടെ നടപ്പാക്കിയ സ്ഫോടനത്തിന് ഒത്താശ ചെയ്തെന്നാണ് യാക്കൂബ് മേമനു മേൽ ആരോപിക്കപ്പെട്ട കുറ്റം. സംഭവം നടക്കുന്നതിനു മുൻപ് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ട മേമൻ ഒരു കൊല്ലത്തിനു ശേഷം തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. പിതാവ് അബ്ദുറസാക്ക് മേമനും മാതാവും മറ്റു സഹോദരങ്ങളും ബന്ധുക്കളും കേസിൽ പ്രതിയായ സാഹചര്യത്തിലാണ് യാക്കൂബ് കീഴടങ്ങിയത്. 21 കൊല്ലത്തെ ജയിൽ ശിക്ഷക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. മികച്ച ചാർട്ടേഡു അക്കൗണ്ടന്റ് ആയിരുന്ന യാക്കൂബ് മേമനാണ് ടൈഗർ മേമന്‍െറ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. സഹോദരൻ ചെയ്ത കുറ്റത്തിനാണ് താൻ ശിക്ഷിക്കപ്പെടുന്നതെന്ന് മേമൻ കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ മാപ്പുസാക്ഷിയാകാമെന്ന പ്രതീക്ഷയിലാണ് മേമൻ കീഴടങ്ങിയതെങ്കിലും കൃത്യം നടത്തിയവർക്ക് സാമ്പത്തിക സഹായവും രക്ഷപ്പെടാനുള്ള യാത്രാ സഹായവും ചെയ്തതായി തെളിഞ്ഞ സാഹചര്യത്തിൽ സി.ബി.ഐ അതിനു അനുവദിച്ചില്ല.
|
യാക്കൂബിനെ കുരുക്കിയത് മാപ്പുസാക്ഷിയുടെ മൊഴിയും റുബീനയുടെ കാറും Posted: 29 Jul 2015 06:38 PM PDT Image: ![]() മുംബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമനെ കുരുക്കിലാക്കിയത് കേസിലെ മാപ്പുസാക്ഷി ഉസ്മാന്‍ ഖാന്‍െറ കുറ്റസമ്മതമൊഴിയും സഹോദരന്‍ സുലൈമാന്‍െറ ഭാര്യ റുബീനയുടെ മാരുതി കാറും. സ്ഫോടകവസ്തു ഒളിച്ചുവെച്ച മാരുതി 800 കാറാണ് മേമന്‍ കുടുംബത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ചത്. റുബീന സുലൈമാന്‍ മേമന്‍െറ പേരിലായിരുന്നു കാറ്. ഒപ്പം, പിടിയിലായ യു.പി സ്വദേശി ഉസ്മാന്‍ ഖാന്‍െറ കുറ്റസമ്മതമൊഴിയും. ഗൂഢാലോചനയിലും 15 പേരെ ആയുധ പരിശീലനത്തിന് അയച്ചതിലും യാക്കൂബിന് പങ്കുണ്ടെന്നും പരിശീലനം കഴിഞ്ഞ് തിരിച്ചത്തെിയവരെ വിമാനത്താവളത്തില്‍ ചെന്ന് യാക്കൂബ് സ്വീകരിച്ചുവെന്നുമാണ് ഉസ്മാന്‍ ഖാന്‍െറ മൊഴി. ദാദര്‍ ശിവസേന ഭവനില്‍ ബോംബ് സ്ഥാപിച്ച പ്രതിയാണ് ഉസ്മാന്‍. അറസ്റ്റിലായി മാസങ്ങള്‍ക്കകം ഉസ്മാന്‍ മാപ്പുസാക്ഷിയായി. പിന്നീട് മൊഴിയില്‍ നിന്ന് ചുവടുമാറിയെങ്കിലും യാക്കൂബിനെതിരെ പ്രോസിക്യൂഷന്‍െറ ആയുധം ഉസ്മാന്‍െറ മൊഴി തന്നെയായിരുന്നു. 1993 മാര്‍ച്ച് 12നാണ് മുംബൈയിലെ 12 പ്രധാന കേന്ദ്രങ്ങളില്‍ സ്ഫോടന പരമ്പര നടന്നത്. സ്ഫോടനം നടക്കുന്നതിന്‍െറ തലേന്നാണ് യാക്കൂബ് കുടുംബ സമേതം ദുബൈയിലേക്ക് പോയത്. അവിടെ നിന്ന് കറാച്ചിയിലേക്കു പോയി. കറാച്ചിയില്‍ വെച്ച് മുഖ്യപ്രതികളിലൊരാളായ മൂത്ത സഹോദരന്‍ ടൈഗര്‍ മേമനുമായി ഇടഞ്ഞ കുടുംബാംഗങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ അവകാശവാദം. 1994 ജൂലൈ 28ന് കാഠ്മണ്ഡു വിമാനത്താവളത്തിലത്തെി യാക്കൂബ് കീഴടങ്ങുകയായിരുന്നു. പിന്നീട് പിതാവ് അബ്ദുല്‍ റസാഖ്, മാതാവ് ഹനീഫ, സഹോദരന്മാരായ ഇസ്സ, യൂസഫ്, സുലൈമാന്‍, സുലൈമാന്‍െറ ഭാര്യ റുബീന, യാക്കൂബിന്‍െറ ഭാര്യ റാഹീന്‍ എന്നിവര്‍ ദുബൈ വഴി ഇന്ത്യയിലേക്കു മടങ്ങി സി.ബി.ഐക്കു മുമ്പാകെ കീഴടങ്ങി. എന്നാല്‍, യാക്കൂബ് കീഴടങ്ങിയതല്ല; 1994ല്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയതാണെന്നാണ് സി.ബി.ഐ വാദം. തന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ അധികൃതരുമായി ഉപാധിയോടെ കീഴടങ്ങുകയായിരുന്നുവെന്നും അധികൃതര്‍ വഞ്ചിച്ചതായും യാക്കൂബ് ടാഡ കോടതി മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. യാക്കൂബിന് പിന്നാലെ കീഴടങ്ങിയ മേമന്‍ കുടുംബത്തിലെ ഏഴുപേരില്‍ നാല് പേര്‍ക്ക് ടാഡ കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്. |
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു Posted: 29 Jul 2015 06:37 PM PDT Image: ![]() ജമ്മു: അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. സിഖ് 22 യൂണിറ്റിലെ രജ്പാല്‍ സിംഗാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സൈനികന്‍ പിന്നീട് മരിക്കുകയായിരുന്നു എന്ന് സൈനിക വക്താവ് അറിയിച്ചു. |
Posted: 29 Jul 2015 11:49 AM PDT Image: ![]() രാമേശ്വരം: കുതിരയെ സമ്മാനിച്ചതില്‍ തുടങ്ങിയ ആത്മബന്ധത്തില്‍ അവര്‍ അവസാനമായി കലാംസാറിനെ കാണാന്‍ എത്തി. കുതിരയെ കാണണമെന്നായിരുന്നു ഭിന്നശേഷിയുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സ്വപ്നം കണ്ടത്. എന്നാല്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം എന്നു പഠിപ്പിച്ച ഇന്ത്യയുടെ രാഷ്ട്രപതി നേരിട്ട് അവര്‍ക്ക് കുതിരയെ സമ്മാനിച്ചു. ഒന്നല്ല, രണ്ട് കുതിരകള്‍. ഇന്ന് ആ കുതിരകളില്‍ ഇരുന്ന് അവര്‍ സവാരി പഠിക്കുകയാണ്. ആ സ്വപ്നം യാഥാര്‍ഥ്യമാക്കിയ കലാമിന്‍െറ വീടിന് മുന്നിലെ അദ്ദേഹത്തിന്‍െറ ചിത്രം നോക്കി പ്രദീപും അരുണും നിന്നു. |
ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ‘പരസ്യമായ ഒളിവില്‍’ എന്ന് വെളിപ്പടുത്തല്‍ Posted: 29 Jul 2015 11:39 AM PDT Image: ![]() ന്യൂഡല്‍ഹി: വധിക്കപ്പെടുന്നതിനുമുമ്പ് അല്‍ഖാഇദ തലവന്‍ ഒസാമ ബിന്‍ ലാദിന്‍ കഴിഞ്ഞതുപോലെ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമും പാകിസ്താനില്‍ ‘പരസ്യമായ ഒളിവിലാണെന്ന്’ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ഭീകരവിരുദ്ധ വിദഗ്ധരെ ഉദ്ധരിച്ച് സണ്‍ഡേ ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെഷാവര്‍, ഹൈദരാബാദ് (സിന്ധ്), ലാഹോര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ മാറി മാറിയാണ് ദാവൂദിന്‍െറ താമസമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെയും പാകിസ്താനിലെയും കുടുംബാംഗങ്ങളുമായി ദാവൂദ് നിരന്തരം ബന്ധപ്പെടുന്നുമുണ്ട്. |
ഇ.എസ്.ഐ വാക്കുമാറി; മജ്ജ മാറ്റിവെക്കാന്‍ പണമില്ലാതെ യുവാവ് ദുരിതത്തില്‍ Posted: 29 Jul 2015 11:37 AM PDT Image: ![]() പേരാമ്പ്ര: രക്താര്‍ബുദം ബാധിച്ച തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ (ആര്‍.സി.സി) ചികിത്സയിലുള്ള യുവാവിന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഇ.എസ്.ഐ തുക അനുവദിച്ചെങ്കിലും അവസാന നിമിഷം സാങ്കേതികപ്രശ്നം പറഞ്ഞ് പിന്മാറി. കൂത്താളി മാങ്ങോട്ടില്‍ ശ്രീധരന്‍െറ മകന്‍ ധനീഷിനാണ് (30) ഈ ദുര്‍ഗതി. |
ഗസ്സ അധിനിവേശം: ഇസ്രായേലിനെതിരെ ശക്തമായ തെളിവുമായി ആംനസ്റ്റി Posted: 29 Jul 2015 11:29 AM PDT Image: ![]() ജറൂസലം: ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്താനാവശ്യമായ ശക്തമായ തെളിവുകള്‍ ലഭിച്ചതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഗസ്സയിലെ ജനവാസ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണം മനപ്പൂര്‍വം സിവിലിയന്മാരെ ലക്ഷ്യംവെച്ചായിരുന്നുവെന്നാണ് ഫോറന്‍സിക് വിദഗ്ധരുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ ആംനസ്റ്റി കണ്ടത്തെിയിരിക്കുന്നത്. |
മാലദ്വീപില്‍ ജയിലിലടച്ച മലയാളി അധ്യാപകന്‍ മോചിതനായി Posted: 29 Jul 2015 11:23 AM PDT Image: ![]() Subtitle: വില്‍സണ്‍ തോമസിനെ ഈമാസം 13നാണ് 15 ദിവസത്തേക്ക് ജയിലിലടച്ചത് കോഴിക്കോട്: വ്യാജകുറ്റം ആരോപിച്ച് മാലദ്വീപ് ജയിലിലടച്ച അധ്യാപകന്‍ കാസര്‍കോട് സ്വദേശി വില്‍സണ്‍ തോമസ് മോചിതനായി. ബുധനാഴ്ച വൈകീട്ട് സ്പൈസ്ജെറ്റ് വിമാനത്തില്‍ അദ്ദേഹം നെടുമ്പാശ്ശേരിയിലിറങ്ങി. ഗാഫ് അലിഫ് അറ്റോളിലെ ഗമനഫുഷി സ്കൂളില്‍ ഇംഗ്ളീഷ് അധ്യാപകനായ വില്‍സണ്‍ തോമസിനെ ഈമാസം 13നാണ് 15 ദിവസത്തേക്ക് ജയിലിലടച്ചത്. വിദ്യാര്‍ഥികളെ ലൈംഗികമായി ഉപയോഗിക്കുന്നു എന്നായിരുന്നു ആരോപണം. ജൂലൈ 27ന് പൊലീസ് ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച കോടതി പരാതി തള്ളി. ആരോപണം വ്യാജമാണെന്ന് കണ്ടത്തെിയ കോടതി അതേ സ്കൂളില്‍ ജോലി തുടരാന്‍ അനുവദിച്ചെങ്കിലും അതിനു തയാറാകാതെ വില്‍സണ്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. വില്‍സണ്‍ നേരത്തെ ജോലി ഒഴിവാക്കി നാട്ടിലേക്ക് വന്നിരുന്നു. മാലദ്വീപ് സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ജോലിക്ക് പോയത്. വില്‍സണെ സൂപ്പര്‍വൈസര്‍ ആക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ അസൂയാലുക്കളായ അതേ സ്കൂളിലെ തദ്ദേശീയരായ ചില അധ്യാപകരും പൊലീസും ചേര്‍ന്നുണ്ടാക്കിയ കെണിയില്‍ വില്‍സണ്‍ കുടുങ്ങുകയായിരുന്നു. ക്ളാസില്‍ ഒളികാമറ സ്ഥാപിച്ചാണ് വില്‍സണെ കുടുക്കാന്‍ ശ്രമിച്ചത്. ഒളികാമറയിലെ വിഡിയോ ക്ളിപ്പിങ്ങുകള്‍ പരിശോധിച്ച കോടതി ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടത്തെി. നേരത്തെ ജയചന്ദ്രന്‍ മൊകേരിയെ ജയിലിലടച്ചതും ഇതേ വ്യാജ ആരോപണം ഉയര്‍ത്തിയായിരുന്നു. ബുധനാഴ്ച കേരളത്തിലേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ വില്‍സണെ സ്കൂള്‍ അധികൃതര്‍ തടഞ്ഞുവെക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫിസറും ഇന്ത്യ ക്ളബ് അംഗം പ്രഭ രമ്യയും ചേര്‍ന്ന് വൈകീട്ട് 4.50ന്‍െറ വിമാനത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. |
ഭക്ഷണം കൊണ്ടുപോകുന്ന ഉറുമ്പുകള്‍ക്കിടയിലുമുണ്ടൊരു ലീഡര്‍! Posted: 29 Jul 2015 11:15 AM PDT Image: ![]() Subtitle: ഉറുമ്പുകളുടെ പരിശ്രമവും സഹകരണവുമാണ് ഒരേ ദിശയിലേക്ക് പദാര്‍ഥം നീങ്ങുന്നതിന് കാരണം തെല്‍അവീവ്: ഉറുമ്പുകള്‍ എങ്ങനെയാണ് ഇത്ര ഒത്തിണക്കത്തോടെ വലിയ ഭക്ഷണപദാര്‍ഥങ്ങള്‍ നീക്കിക്കൊണ്ടുപോകുന്നതെന്ന് ആശ്ചര്യപ്പെട്ടിട്ടില്ളേ? ഉറുമ്പുകളുടെ കൂട്ടായ്മ സാധ്യമാകുന്നതെങ്ങനെയെന്ന് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ കണ്ടത്തെിയിരിക്കുകയാണ് ഒരുപറ്റം ശാസ്ത്രജ്ഞര്‍. ഭക്ഷണം കൊണ്ടുപോകുന്നത് അവരുടെയിടയിലുള്ള ടീം ലീഡര്‍ മറ്റ് ഉറുമ്പുകളുടെ സഹായത്തോടെയാണ് ഇത് നിയന്ത്രിക്കുന്നതെന്നാണ് കണ്ടത്തെല്‍. ഇങ്ങനെ വഴിതെറ്റാതെ അവയുടെ സങ്കേതത്തിലത്തെിക്കാന്‍ ഉറുമ്പിന്‍ നേതാവും പരിവാരങ്ങളും മുന്നില്‍നിന്നും നേതൃത്വം നല്‍കുന്നുണ്ടെന്നാണ് ഇസ്രായേല്‍ ശാസ്ത്രസംഘം നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞത്. |
Posted: 29 Jul 2015 11:13 AM PDT Image: ![]() Subtitle: ആഷസ്: ആന്‍ഡേഴ്സന് ആറു വിക്കറ്റ് • ആസ്ട്രേലിയ 136ന്പുറത്ത് ബിര്‍മിങ്ഹാം: ഗംഭീരം, ലോര്‍ഡ്സിലെ 405 റണ്‍സിന്‍െറ നാണംകെട്ട തോല്‍വിക്കുശേഷം മൂന്നാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ഇംഗ്ളണ്ട് നടത്തിയ തിരിച്ചുവരവിനെ ഒരു വാക്കില്‍ സംഗ്രഹിക്കാം. പേസിനെ പ്രണയിച്ച എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ജയിംസ് ആന്‍ഡേഴ്സണിന്‍െറ നേതൃത്വത്തില്‍ ഇംഗ്ളീഷ് പട തകര്‍ത്താടിയപ്പോള്‍ ആസ്ട്രേലിയന്‍ ഒന്നാം ഇന്നിങ്സ് 136 റണ്‍സിലൊതുങ്ങി. ഇടക്കിടക്ക് എത്തി ശല്യപ്പെടുത്തി മഴവരുത്തിയ ഇടവേളകള്‍ കാരണം രണ്ടാം സെഷന്‍െറ അവസാനം വരെ നീണ്ട 36.4 ഓവര്‍ കളിയിലാണ് പേരുകേട്ട കങ്കാരു ബാറ്റിങ് ശീട്ടുകൊട്ടാരമായത്. ആറു വിക്കറ്റുകള്‍ കൊയ്ത് ആന്‍ഡേഴ്സണ്‍ വീരനായകനായി. ആ കുതിപ്പിനിടയില്‍ ആറ് ഓസീസ് ബാറ്റ്സ്മാന്മാര്‍ക്കാണ് രണ്ടക്കം കടക്കാനായത്. ഓപണര്‍ ക്രിസ് റോജേഴ്സ് അര്‍ധശതകവുമായി ആവത് പൊരുതിയെങ്കിലും കൂട്ടുനില്‍ക്കാനാരുമുണ്ടായില്ല. 52 റണ്‍സുമായി എട്ടാമനായി റോജേഴ്സ് തിരിച്ചുകയറുമ്പോള്‍ ആസ്ട്രേലിയയുടെ പതനം പൂര്‍ണമായിരുന്നു. മൈക്കല്‍ ക്ളാര്‍ക്ക് 10ഉം ആദം വോഗ്സ് 16ഉം വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക് 11ഉം നഥാന്‍ ലിയോണ്‍ 11ഉം റണ്‍സെടുത്ത് പുറത്തായി. 14 റണ്‍സുമായി ജോഷ് ഹാസില്‍വുഡ് പുറത്താകാതെ നിന്നു. ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനെ സംബന്ധിച്ച് ടോസ് നഷ്ടമായതാണ് ഭാഗ്യമായത്. ഇരു ക്യാപ്റ്റന്മാരും നാണയം കറങ്ങിവീഴുന്നത് നോക്കിനില്‍ക്കവെ, പിച്ചില്‍ പുല്ലും ആകാശത്ത് മഴമേഘങ്ങളും നിരന്നുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, ആര്‍ക്ക് ടോസ് കിട്ടിയാലും എതിര്‍പക്ഷത്തെ ബാറ്റിങ്ങിന് വിടാനുള്ള ധൈര്യം ഇരുകൂട്ടര്‍ക്കും ഉണ്ടായിരുന്നില്ല. അങ്ങനെ ടോസ് നേടിയ മൈക്കല്‍ ക്ളാര്‍ക്ക് സ്വന്തം പടയെ ബാറ്റിങ്ങിനിറക്കി. എന്നാല്‍, സാഹചര്യങ്ങളെ മുതലെടുത്ത് അസാമാന്യ സ്വിങ് ബൗളിങ്ങും സീം ബൗളിങ്ങുമായി ആന്‍ഡേഴ്സണ്‍ കുതിച്ചത്തെിയപ്പോള്‍ ഓസീസ് തകര്‍ന്നടിഞ്ഞു. ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റീവന്‍ ഫിന്‍ എന്നിവരെ മാത്രം ഉപയോഗിച്ചാണ് കുക്ക് ഓസീസിനെ കുരുക്കിയത്. 14.4 ഓവറില്‍ 47 റണ്‍സ് മാത്രം നല്‍കി ആറു വിക്കറ്റ് നേടിയ ആന്‍ഡേഴ്സണ്‍ കരിയറിലെ നാലാമത്തെ മികച്ച പ്രകടനമാണ് നടത്തിയത്. ഓപണിങ് സെഷനില്‍ സ്റ്റീവന്‍ ഫിന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഓസീസ് ഇന്നിങ്സ് അവസാനത്തോടടുപ്പിച്ച് ബ്രോഡും രണ്ട് വിക്കറ്റ് നേടി. ആസ്ട്രേലിയന്‍ ബൗളര്‍മാര്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള വെല്ലുവിളി അതിജീവിക്കുകയാണ് ഇംഗ്ളണ്ടിന് മുന്നില്‍ ഇനിയുള്ള ദൗത്യം.
|
വെള്ളാപ്പള്ളി ബി.ജെ.പി പക്ഷത്തേക്ക് Posted: 29 Jul 2015 11:05 AM PDT Image: ![]() Subtitle: ഡല്‍ഹിയില്‍ അമിത് ഷാ, അശോക് സിംഗാള്‍ എന്നിവരുമായി കൂടിക്കാഴ്ച •എസ്.എന്‍.ഡി.പിയുടെ താല്‍പര്യവും ഭൂരിപക്ഷത്തിന്‍െറ അവകാശവും സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടും ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബി.ജെ.പി നേതാവ് അമിത് ഷാ, വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എസ്.എന്‍.ഡി.പി യോഗവും ബി.ജെ.പിയും തമ്മില്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൂടിക്കാഴ്ച. രാഷ്ട്രീയം ചര്‍ച്ചചെയ്തതായും ബി.ജെ.പിയോട് അയിത്തമില്ളെന്നും കൂടിക്കാഴ്ചക്കുശേഷം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. |
Posted: 29 Jul 2015 11:00 AM PDT Image: ![]() മേരിലന്‍ഡ്: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സിക്കുമുന്നില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ ബാഴ്സലോണക്ക് അടിതെറ്റി. പ്രീസീസണ്‍ ടൂര്‍ണമെന്‍റായ ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബാളില്‍ രണ്ടു വമ്പന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബാഴ്സയുടെ തോല്‍വി. നിശ്ചിത സമയത്ത് ഇരുവരും 2-2ന് സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ ചെല്‍സി 4-2ന് മത്സരം സ്വന്തമാക്കി. എഡിന്‍ ഹസാഡും ഗാരി കാഹിലും ചെല്‍സിക്കുവേണ്ടിയും ലൂയി സുവാരസ്, സാന്ദ്രോ റമിറസ് എന്നിവര്‍ ബാഴ്സക്കുവേണ്ടിയും ഗോളടിച്ചു. ഷൂട്ടൗട്ടില്‍ ബാഴ്സ താരം ജെറാഡ് പിക്വെുടെ കിക്ക് തട്ടിയകറ്റിയ ചെല്‍സി ഗോളി തിബോ കര്‍ടോയിസാണ് നീലപ്പടയുടെ വിജയശില്‍പിയായത്.
|
ഡേവിസ് കപ്പ് പ്ലേ ഓഫ് ഡല്‍ഹിയില്‍ Posted: 29 Jul 2015 10:57 AM PDT Image: ![]() ന്യൂഡല്‍ഹി: കളിക്കാരുടെ താല്‍പര്യം പരിഗണിച്ച്, ചെക് റിപ്പബ്ളിക്കിനെതിരായ ഡേവിസ് കപ്പ് ടെന്നിസ് പ്ളേഓഫിന്‍െറ വേദിയായി ഡല്‍ഹി നിശ്ചയിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് പ്ളേഓഫ്. ഡല്‍ഹിയും പുണെയുമാണ് വേദികളാകാന്‍ കരട് പട്ടികയില്‍ ഇടംപിടിച്ചത്. കൊല്‍ക്കത്തയും പരിഗണിക്കപ്പെട്ടിരുന്നു. ആദ്യം മുതല്‍ താരങ്ങള്‍ക്ക് താല്‍പര്യം ഡല്‍ഹിയോടായിരുന്നു. സോംദേവ് ദേവ്വര്‍മനും യൂകി ഭാംബ്രിയും രോഹന്‍ ബൊപ്പണ്ണയും ഡല്‍ഹി ആര്‍.കെ. ഖന്ന സ്റ്റേഡിയത്തില്‍ കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment