അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാം^സുപ്രീംകോടതി Madhyamam News Feeds | ![]() |
- അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാം^സുപ്രീംകോടതി
- വ്യാപം നിയമനതട്ടിപ്പ്: മധ്യപ്രദേശ് ഗവര്‍ണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
- 'പ്രേമ'ത്തിന് പിന്നാലെ 'പാപനാശ'വും ഇന്‍റര്‍നെറ്റില്‍
- പെരുവന്താനം സംഭവം: സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം; രാഷ്ട്രീയ തന്ത്രമെന്ന് സര്‍ക്കാര്‍
- ‘വ്യാപം’ നിയമനതട്ടിപ്പ്: ഒരാള്‍ കൂടി മരിച്ചനിലയില്‍
- ജീസാനിലെ ‘ഉമ്മന്‍ചാണ്ടി’ കേരളത്തിലേക്ക്
- കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ്: ടി.ഒ സൂരജിനെ പ്രതിചേര്‍ക്കാനാവില്ലെന്ന് സി.ബി.ഐ
- മോദി- നവാസ് ശെരീഫ് കൂടിക്കാഴ്ച ജൂലൈ 10ന്
- സ്വര്‍ണ വില കൂടി: പവന് 19,760 രൂപ
- ഇന്ത്യന്‍ കയറ്റുമതിക്ക് ചെമ്മീന്‍ തുണ
- ഛോട്ടാ രാജനെ കണ്ടെത്താന്‍ അടവുകള്‍ പലതും പയറ്റി ‘ഡി കമ്പനി’
- പ്രാരബ്ധങ്ങള്‍ അതിജയിച്ച് ജഗന്‍ എം.ബി.ബി.എസിന്
- പെട്രോള്‍ പമ്പുടമകളുടെ സമരം തുടങ്ങി
- അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു
- സ്വതന്ത്ര വിജിലന്‍സ് സങ്കല്‍പം മാത്രമാകരുത്
- ജനാധിപത്യ ഇന്ത്യയിലെ ദുരൂഹ ഭ(മ)രണങ്ങള്‍
- 90ാം പിറന്നാളിന്‍െറ നിറവില്‍ സാമൂതിരി
- യൂറോപിന് ഗ്രീസിന്‍െറ ‘നോ’
- സ്രെബ്രനിക്ക കൂട്ടക്കൊല: വന്‍ശക്തികളുടെ നിശ്ശബ്ദ പങ്കാളിത്തത്തിന് പുതിയ തെളിവുകള്‍
- മലേഷ്യന്‍ പ്രധാനമന്ത്രി അഴിമതിക്കുരുക്കില്‍
- ദാവൂദിനെ തിരിച്ചുകൊണ്ടുവരല്‍ വേണ്ടത് പ്രവൃത്തി ^സാധ്വി നിരഞ്ജന്‍ ജ്യോതി
- ഇറാന്‍ ബോട്ട്: അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയേക്കും
- മഹാരാജാസ് കോളജിലെ സമരം പിന്‍വലിച്ചു
അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാം^സുപ്രീംകോടതി Posted: 06 Jul 2015 12:21 AM PDT Image: ![]() ന്യൂഡല്‍ഹി: അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇതിന് കുട്ടിയുടെ പിതാവിന്‍്റെ അനുവാദം ആവശ്യമില്ളെന്നും ജസ്റ്റിസ് വിക്രംജിത് സിങ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. കുട്ടിയുടെ അച്ഛനായ ആള്‍ തന്നോടൊപ്പം രണ്ടു മാസം മാത്രമാണ് താമസിച്ചതെന്നും കുട്ടിയുണ്ടായ കാര്യം അയാള്‍ക്ക് അറിയില്ളെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. ഇവരുടെ പരാതി നേരത്തെ പരിഗണിച്ച കീഴ്കോടതിയോട് വിധി പുന:പരിശോധിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. കുട്ടിയുടെ ക്ഷേമം പരിഗണിക്കാതെയാണ് കീഴ്കോടതി വിധി പറഞ്ഞതെന്നായിരുന്നു സുപ്രീംകോടതി ബഞ്ചിന്‍െറ വിലയിരുത്തല്‍. |
വ്യാപം നിയമനതട്ടിപ്പ്: മധ്യപ്രദേശ് ഗവര്‍ണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി Posted: 05 Jul 2015 11:56 PM PDT Image: ![]() ന്യൂഡല്‍ഹി: വ്യാപം നിയമനതട്ടിപ്പ് കേസില്‍ ശരിയായ അന്വേഷണം ഉറപ്പുവരുത്താന്‍ ഗവര്‍ണറെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ഉള്‍പ്പെട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ചവുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചത്. 2011ല്‍ ഗവര്‍ണറായി അധികാരമേറ്റ രാം നരേഷ് യാദവിന് തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഭരണഘടനാ പരിരക്ഷ ഉള്ളതിനാല്‍ അന്വേഷണപരിധിയില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 35 പേരുടെ മരണത്തിനിടയാക്കിയ നിയമന തട്ടിപ്പ് കേസിലെ പ്രതിയായ ഗവര്‍ണറുടെ മകന്‍ ശൈലേഷ് യാദവ് ഗവര്‍ണറുടെ വസതിയില്‍ മരിച്ചതായി കണ്ടത്തെിയിരുന്നു. അതേസമയം വ്യാപം കുഭകോണ കേസുമായി ബന്ധപ്പെട്ടതല്ല ദുരൂഹ മരണങ്ങളെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. സംസ്ഥാനത്ത് നടന്ന എല്ലാ ദുരൂഹ മരണങ്ങളും വ്യാപം നിയമനതട്ടിപ്പുമായി ബന്ധപ്പെട്ടതല്ല. മരണങ്ങള്‍ കേസുമായി ബന്ധപ്പെട്ടതാണെന്ന് പെരുപ്പിച്ച് കാണിക്കുകയാണെന്നും ശിവരാജ് ചൗഹാന്‍ പ്രതികരിച്ചു. വ്യപം നിയമനതട്ടിപ്പിലൂടെ ജോലി നേടിയ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി അനാമിക കുശ്വാഹിനെ തിങ്കളാഴ്ച മരിച്ചനിലയില്‍ കണ്ടത്തെിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേസ് സി.ബി.ഐക്ക് കൈമാറുന്നതിന് തയാറാണെന്നും എന്നാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ നടപടിക്രമങ്ങളെ മറികടന്ന് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ളെന്നും ബി.ജെ.പി വക്താവ് അറിയിച്ചു. |
'പ്രേമ'ത്തിന് പിന്നാലെ 'പാപനാശ'വും ഇന്‍റര്‍നെറ്റില്‍ Posted: 05 Jul 2015 11:33 PM PDT Image: ![]() കൊച്ചി: സൂപ്പര്‍ ഹിറ്റ് മലയാള സിനിമ 'ദൃശ്യ'ത്തിന്‍െറ തമിഴ് പതിപ്പായ 'പാപനാശ'വും ഇന്‍റര്‍നെറ്റില്‍. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് സിനിമ ഇന്‍റര്‍നെറ്റില്‍ ലഭ്യമായത്. ഒരു തമിഴ് വെബ്സൈറ്റിലാണ് സബ്ടൈറ്റിലടക്കം സിനിമ അപ് ലോഡ് ചെയ്തിട്ടുള്ളത്. തിയേറ്റര്‍ പ്രിന്‍റാണ് ഇന്‍റനെറ്റില്‍ പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 'പ്രേമം' സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് മുദ്രണമുള്ള പതിപ്പ് വാട്ട്സ്ആപ്പില്‍ പ്രചരിച്ചതിനെ കുറിച്ച് കേരളാ പൊലീസ് ആന്‍റി പൈറസി സെല്ലിന്‍െറ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് പാപനാശവും ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചു തുടങ്ങിയത്. കോടികള്‍ മുടക്കിയെടുക്കുന്ന സിനിമയെ തകര്‍ക്കുന്ന ക്രൂരവിനോദമാണ് വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നതെന്ന് പാപനാശത്തിന്‍െറ സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. സൈറ്റുകള്‍ ബ്ളോക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. പുതിയ സൈറ്റുകളില്‍ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തില്‍ മോഹന്‍ലാലും മീനയും ചെയ്ത പ്രധാന കഥാപാത്രങ്ങളെ തമിഴില്‍ കമല്‍ഹാസനും ഗൗതമിയുമാണ് അവതരിപ്പിച്ചത്. |
പെരുവന്താനം സംഭവം: സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം; രാഷ്ട്രീയ തന്ത്രമെന്ന് സര്‍ക്കാര്‍ Posted: 05 Jul 2015 10:33 PM PDT Image: ![]() തിരുവനന്തപുരം: ഇടുക്കി പെരുവന്താനത്ത് സ്വകാര്യ എസ്റ്റേറ്റ് അധികൃതര്‍ ജനങ്ങളുടെ സഞ്ചാര സാതന്ത്ര്യം തടസപ്പെടുത്തിയ വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് സംഭവത്തില്‍ ഭാഗഭാക്കായ ഇ.എസ് ബിജിമോളാണ് നോട്ടീസ് നല്‍കിയത്. സഞ്ചാര സാതന്ത്ര്യ വിഷയത്തില്‍ ടി.ആര്‍ ആന്‍ഡ് ടി കമ്പനിയും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് ബിജിമോള്‍ ആരോപിച്ചു. കമ്പനിക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് റവന്യൂ മന്ത്രിയാണ്. എസ്റ്റേറ്റിന്‍െറ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ട്. എ.ഡി.എം ഉള്‍പ്പെടെ വലിയ ലോബിയാണ് ഇതിന് പിന്നില്‍. എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച രേഖകള്‍ കമ്പനിയുടെ കൈവശമില്ല. 1965ല്‍ റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയാണ് സ്വകാര്യ വ്യക്തി കൈവശം വെച്ചിട്ടുള്ളതെന്നും ബിജി മോള്‍ പറഞ്ഞു. ജനങ്ങളുടെ സഞ്ചാര സാതന്ത്ര്യം തടസപ്പെടുത്തിയ ഗേറ്റ് നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. എന്നാല്‍, ഉത്തരവ് നടപ്പാക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം വലിയ വീഴ്ച വരുത്തി. കമ്പനി അധികൃതര്‍ക്ക് ഹൈകോടതിയെ സമീപിച്ച് അനുകൂല സ്റ്റേ നേടുന്നതിന് സര്‍ക്കാര്‍ ഒത്തുകളിച്ചു. ഗേറ്റ് പുനഃസ്ഥാപിക്കാന്‍ ഹൈകോടതി പറഞ്ഞിട്ടില്ല. കമ്പനിക്കെതിരെ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. എസ്റ്റേറ്റ് അധികൃതര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായും ബിജിമോള്‍ ചൂണ്ടിക്കാട്ടി. എസ്റ്റേറ്റ് വിഷയത്തില്‍ ബിജിമോള്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സഭയില്‍ പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ബിജിമോള്‍ ഇടുക്കി എ.ഡി.എമ്മിനെ കൈയേറ്റം ചെയ്തത് ശരിയായില്ല. ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു. ഹൈകോടതി ഉത്തരവ് നടപ്പാക്കാനാണ് എ.ഡി.എം ശ്രമിച്ചത്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബിജിമോളുടെ പ്രവൃത്തി ലോകം മുഴുവന്‍ കണ്ടതാണ്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പെരുവന്താനത്ത് നടന്നത്. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത് കാര്യങ്ങള്‍ നടത്താമെന്ന് കരുതരുതെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി എ.ഡി.എമ്മിന് നേരെ നടന്ന കൈയേറ്റം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരല്ല. ബിജിമോളുടേത് വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്. ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ തടസം സൃഷ്ടിക്കാന്‍ അനുവദിക്കില്ല. എസ്റ്റേറ്റ് ഉടമയുടെ നിലപാടിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനകീയ പ്രശ്നങ്ങള്‍ക്കു വേണ്ടി നിലക്കൊള്ളുന്ന ജനപ്രതിനികളെ തല്ലിയൊതുക്കാമെന്ന് കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനാണ് ബിജിമോള്‍ക്കെതിരെ കേസെടുത്തത്. സര്‍ക്കാര്‍ നടപടി അവഹേളനപരമാണ്. കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇറങ്ങിപ്പോക്കിന് മുന്‍പായി വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. രണ്ട് മിനിറ്റിന് ശേഷം സ്പീക്കറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ശാന്തരായി. |
‘വ്യാപം’ നിയമനതട്ടിപ്പ്: ഒരാള്‍ കൂടി മരിച്ചനിലയില്‍ Posted: 05 Jul 2015 09:44 PM PDT Image: ![]() ന്യൂഡല്‍ഹി: വ്യാപം നിയമനതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കൂടി മരിച്ചനിലയില്‍ കണ്ടത്തെി. സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി അനാമിക കുശ്വാഹയെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. തിങ്കളാഴ്ച രാവിലെ അക്കാദമിയിലെ കുളത്തില്‍ ഇവരുടെ മൃതദേഹം കണ്ടത്തെുകയായിരുന്നു. അനാമിക ഫെബ്രുവരി മുതല്‍ ട്രെയിനിങ്ങിനായി മധ്യപ്രദേശിലെ സാഗര്‍ പൊലീസ് അക്കാദമിയില്‍ താമസിച്ചു വരികയായിരുന്നു. വ്യാപം നിയമനതട്ടിപ്പിലൂടെയാണ് അനാമിക ജോലി തരപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. |
ജീസാനിലെ ‘ഉമ്മന്‍ചാണ്ടി’ കേരളത്തിലേക്ക് Posted: 05 Jul 2015 09:37 PM PDT Image: ![]() ജീസാന്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അതേ രൂപസാദൃശ്യമുള്ള ജീസാന്‍കാരന്‍ ഹസന്‍ അസീരിക്ക് കേരളത്തിലേക്ക് പറന്ന് യഥാര്‍ഥ ഉമ്മന്‍ചാണ്ടിയെ കാണാന്‍ മോഹം. കേരളത്തിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹമെന്ന് സുഹൃത്തുക്കളായ ഫൈസല്‍, ലത്തീഫ്, നൗഫല്‍ എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒ.ഐ.സി.സി ജീസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പൊതുജനങ്ങള്‍ക്കായി നടത്തിയ വിപുലമായ നോമ്പുതുറ സംഗമത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അപരന്‍ കൗതുകക്കാഴ്ചയായി. ഖദര്‍ മുണ്ടും ഷര്‍ട്ടും ത്രിവര്‍ണ നിറത്തിലുള്ള ഷാളും ധരിച്ച് സംഗമത്തില്‍ എത്തിയ ‘അപരനെ’ കണ്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ട അനുഭൂതിയിലായിരുന്നു എല്ലാവരും. സാമൂഹിക മാധ്യമത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ അപരന്‍ ജിസാന്‍ സ്വദേശിയാണെങ്കിലും പലരും ആദ്യമായിട്ടാണ് നേരില്‍ കാണുന്നത്. |
കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ്: ടി.ഒ സൂരജിനെ പ്രതിചേര്‍ക്കാനാവില്ലെന്ന് സി.ബി.ഐ Posted: 05 Jul 2015 09:17 PM PDT Image: ![]() കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ ടി.ഒ സൂരജിനെ പ്രതിചേര്‍ക്കാനാവില്ളെന്ന് സി.ബി.ഐ. സൂരജിനെ പ്രതി ചേര്‍ക്കാന്‍ മതിയായ തെളിവില്ളെന്ന് അന്വേഷണ സംഘം അറിയിച്ചു. നുണപരിശോധനാ ഫലവും സൂരജിന് അനുകൂലമാണ്. സൂരജിനെ സാക്ഷിയാക്കി കുറ്റപത്രം തയാറാക്കാന്‍ സി.ബി.ഐ അനുമതി തേടി.കേസില്‍ രണ്ടാഴ്ച്ചക്കകം കുറ്റപത്രം സമര്‍പ്പിക്കും. തണ്ടപ്പേര് റദ്ദാക്കിയ സൂരജിന്‍റെ പ്രവൃത്തി നിയമവിരുദ്ധമാണ്. എന്നാല്‍ അത് ക്രിമിനല്‍ കുറ്റമല്ല. കീഴുദ്യോഗസ്ഥന്‍മാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് തണ്ടപ്പേര്‍ തിരുത്തിയിരിക്കുന്നത്. അദ്ദേഹത്തെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയനാക്കേണ്ടെന്നും സി.ബി.ഐ അറിയിച്ചു. അതേസമയം ഭൂമിതട്ടിപ്പ് കേസില്‍ സൂരജിനെതിരെ വകുപ്പ് തല നടപടിക്ക് സി.ബി.ഐ ശിപാര്‍ശ ചെയ്തു. |
മോദി- നവാസ് ശെരീഫ് കൂടിക്കാഴ്ച ജൂലൈ 10ന് Posted: 05 Jul 2015 08:47 PM PDT Image: ![]() ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫും തമ്മില്‍ ജൂലായ് 10ന് കൂടിക്കാഴ്ച നടത്തും. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലത്തെുന്ന രണ്ടു രാഷ്ട്രത്തലവന്‍മാരും റഷ്യന്‍ നഗരമായ ഉഫയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഉന്നതകേന്ദ്രങ്ങള്‍ തയാറായിട്ടില്ല. ഭീകരവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ഉത്കണ്ഠയും 26/11 ആക്രമണങ്ങളുടെ സൂത്രധാരനായ സക്കീര്‍ റഹ്മാന്‍ ലഖ്വി ജയില്‍ വിമോചിതനായതുമായിരിക്കും പ്രധാന ചര്‍ച്ചാവിഷയങ്ങളാവുക. |
സ്വര്‍ണ വില കൂടി: പവന് 19,760 രൂപ Posted: 05 Jul 2015 08:38 PM PDT Image: ![]() കൊച്ചി: സ്വര്‍ണ പവന് 120 രൂപ വര്‍ധിച്ച് 19,760 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഗ്രാം സ്വര്‍ണത്തിന് 2,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. |
ഇന്ത്യന്‍ കയറ്റുമതിക്ക് ചെമ്മീന്‍ തുണ Posted: 05 Jul 2015 08:25 PM PDT Image: ![]() Subtitle: സമുദ്ര മത്സ്യലഭ്യത കുറഞ്ഞെങ്കിലും കയറ്റുമതിയില്‍ നേടിയത് റെക്കോഡ് വരുമാനം ഇന്ത്യന്‍ തീരത്ത് മത്സ്യലഭ്യത കുറയുന്നുവെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ഏറെയായിട്ടില്ല. എന്നാല്‍, സമുദ്രോല്‍പന്ന കയറ്റുമതിയില്‍ ഇന്ത്യ നേടിയത് റെക്കോഡ് വരുമാനവും. സമുദ്രോല്‍പന്ന കയറ്റുമതിയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ നേടിയത് 5511.12 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (34,720 കോടി രൂപ). ഇത് സര്‍വകാല റെക്കോഡാണെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ആസ്ഥാനമായ സമുദ്രോല്‍പന്ന കയറ്റുമതി കേന്ദ്രം വിശദീകരിക്കുന്നു. |
ഛോട്ടാ രാജനെ കണ്ടെത്താന്‍ അടവുകള്‍ പലതും പയറ്റി ‘ഡി കമ്പനി’ Posted: 05 Jul 2015 08:11 PM PDT Image: ![]() മുംബൈ: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി കൈകോര്‍ത്ത ബദ്ധശത്രു ഛോട്ടാ രാജന്‍ ഒളിച്ചുകഴിയുന്നത് എവിടെയെന്ന് കണ്ടത്തൊന്‍ പല അടവുകളും പയറ്റി ദാവൂദ് ഇബ്രാഹിമിന്‍െറ ‘ഡി കമ്പനി.’ വൃക്കരോഗത്തെ തുടര്‍ന്ന് രാജന്‍ മരിച്ചുവെന്ന് കള്ളപ്രചാരണം നടത്തുകയാണ് തങ്ങള്‍ ആദ്യം ചെയ്തതെന്ന് ‘ഡി കമ്പനി’ വൃത്തങ്ങള്‍ പറയുന്നു. ഇതോടെ, താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ രാജന്‍ തന്‍െറ ആളുകളെയും സംരക്ഷണപണം നല്‍കുന്നവരെയും വിളിക്കുമെന്നും അതുവഴി കണ്ടത്തൊനായേക്കുമെന്നും ആയിരുന്നു ദാവൂദിന്‍െറ വലംകൈ ഛോട്ടാ ശക്കീലിന്‍െറ കണക്കുകൂട്ടല്‍. എന്നാല്‍, ഇത് വിജയംകണ്ടില്ല. ഈ അടവ് പാളിയതോടെ രാജനുമായി അകല്‍ച്ചയില്‍ കഴിയുന്ന ഷാര്‍പ് ഷൂട്ടര്‍മാരിലേക്കാണ് ശക്കീല്‍ തിരിഞ്ഞതെന്ന് ‘ഡി കമ്പനി’ വൃത്തങ്ങള്‍ പറയുന്നു. മുംബൈയുടെ നിയന്ത്രണത്തിനായി രാജന്‍ സംഘത്തിലെ പ്രധാനികള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന അവസ്ഥയാണുള്ളത്. ദാവൂദിന്‍െറ സഹോദരന്‍ ഇഖ്ബാല്‍ കസ്കര്‍ ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന രാജന്‍സംഘത്തിലെ പ്രധാനികളായ ഡി.കെ. റാവുവും ഉമൈദുറഹ്മാനും പരസ്പരം പോരടിക്കുന്നു. ഇതിനിടെ ക്രൈം റിപ്പോര്‍ട്ടര്‍ ജെ. ഡേയെ കൊന്ന കേസിലെ മുഖ്യപ്രതി മലയാളിയായ ഷാര്‍പ് ഷൂട്ടര്‍ സതീഷ് കാലിയയും രാജനുമായി ഉടക്കി. പലകുറി ദാവൂദിനെ കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനി വിക്കി മല്‍ഹോത്രയാണ് മറ്റൊരാള്‍. തന്‍െറ കൂട്ടാളി ഫരീദ് തനാഷ കൊല്ലപ്പെട്ടതോടെ രാജനുമായി അകല്‍ച്ചയിലാണ് വിക്കി. മറ്റൊരു ഷാര്‍പ് ഷൂട്ടറായ വിജയ് കേദാര്‍ മുമ്പ് ജയിലിലായിരിക്കെ വിക്കിയെ ആക്രമിച്ചിരുന്നു. ഇതില്‍ രാജന്‍ ഇടപെടാത്തതും വിക്കിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതോടെ പരസ്പരം പോരടിക്കുന്ന അവസ്ഥയിലാണ് മുംബൈയിലെ രാജന്‍സംഘം. അതിനിടെ വിക്കി മല്‍ഹോത്രയും മറ്റൊരു ഷാര്‍പ് ഷൂട്ടറായ ഗുഡ്ഡുവും ഛോട്ടാ ശക്കീലുമായി അടുക്കുന്നതായാണ് വിവരം. വിക്കിയില്‍നിന്നാണ് രാജന്‍ ആസ്ട്രേലിയയിലെ ന്യൂകാസിലില്‍ കഴിയുന്ന വിവരം ശക്കീലിനു ലഭിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ ഈ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ശക്കീലും ഷാര്‍പ് ഷൂട്ടര്‍മാരും രാജന്‍ താമസിക്കുന്നിടത്ത് എത്തി. |
പ്രാരബ്ധങ്ങള്‍ അതിജയിച്ച് ജഗന്‍ എം.ബി.ബി.എസിന് Posted: 05 Jul 2015 07:51 PM PDT Image: ![]() വൈത്തിരി: ജീവിത പ്രാരബ്ധങ്ങള്‍ ഈ ആദിവാസി വിദ്യാര്‍ഥിയുടെ സ്വപ്നസാക്ഷാത്കാരത്തിന് തടസ്സമായില്ല. ലക്കിടി പൂക്കോട് ഡയറി എസ്.ടി കോളനിയിലെ ജഗന്‍ ആണ് മെഡിക്കല്‍ പ്രവേശപരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച് എം.ബി.ബി.എസിന് പ്രവേശംനേടിയത്. വെറ്ററിനറി കോളജിന് സമീപം ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന രവീന്ദ്രന്‍െറ മകനാണ് ജഗന്‍. വെറ്ററിനറി ഫാം തൊഴിലാളിയായ അംബികയാണ് മാതാവ്. വൈത്തിരി നവോദയ വിദ്യാലയത്തില്‍നിന്നാണ് ജഗന്‍ പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയത്. ഡോക്ടറാവണമെന്ന മകന്‍െറ ആഗ്രഹം അറിഞ്ഞതുമുതല്‍ പകലന്തിയോളം ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം രവീന്ദ്രന്‍ സ്വരുക്കൂട്ടിവെച്ചു. കോഴിക്കോട്ടെ സ്ഥാപനത്തില്‍ പ്രവേശപരീക്ഷാ പരിശീലനത്തിന് മകനെ അയച്ചു. ആദ്യമായി ഈ വര്‍ഷമാണ് മെഡിക്കല്‍ പ്രവേശപരീക്ഷ എഴുതിയത്. ഫലം വന്നപ്പോള്‍ സംസ്ഥാനത്ത് എസ്.ടി കാറ്റഗറിയില്‍ 11ാം റാങ്ക്. തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലാണ് പ്രവേശംലഭിച്ചത്. കഠിനപ്രയത്നമാണ് ജഗന് നല്ല റാങ്ക് നേടാന്‍ സഹായകമായതെന്ന് ആദിവാസി കുറുമ സമുദായാംഗങ്ങളായ മാതാപിതാക്കള്‍ പറയുന്നു. ആദിവാസികള്‍ ഏറെയുള്ള വയനാടിന് ജഗന്‍െറ നേട്ടം അഭിമാനമായി. അമ്പലവയല്‍ സ്കൂളില്‍ എട്ടാം ക്ളാസില്‍ പടിക്കുന്ന ആതിരയാണ് സഹോദരി. |
പെട്രോള്‍ പമ്പുടമകളുടെ സമരം തുടങ്ങി Posted: 05 Jul 2015 07:22 PM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന 24 മണിക്കൂര്‍ സമരം തുടങ്ങി. തിങ്കളാഴ്ച രാത്രി 12വരെയാണ് പമ്പുകള്‍ അടച്ചിടുക. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍െറയും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍െറയും ആഭിമുഖ്യത്തിലാണ് സമരം. അതേസമയം, ഓയില്‍ കമ്പനികള്‍ നേരിട്ടു നടത്തുന്നതും സപൈ്ളകോയുടെ ഉടമസ്ഥതയിലുമുള്ള പമ്പുകളും ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍െറ കീഴിലുള്ള പമ്പുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പെട്രോള്‍ പമ്പുടമകളുടെ സമരം മാഹിയില്‍ ബാധകമല്ല. മാഹിയില്‍ സാധാരണ പോലെ പെട്രോള്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍ അറിയിച്ചു. പുതിയ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളതും കമ്മീഷന്‍ ചെയ്തിട്ടില്ലാത്തതുമായ അനുമതിപത്രങ്ങള്‍ എണ്ണക്കമ്പനികള്‍ പിന്‍വലിക്കുക, എന്‍.ഒ.സികള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുക, എ.ഡി.എം. നല്‍കിയിട്ടുള്ള അനുമതി പത്രങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാകുക, എന്‍.ഒ.സി. നല്‍കാനുള്ള അധികാരം കലക്ടര്‍ക്ക് നല്‍കുക, പുതിയ പമ്പുകള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലുള്ളവയുടെ വ്യാപാര വരുമാന സ്ഥിരത ഉറപ്പാക്കുന്ന വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക, ലാഭകരമല്ലാത്ത പമ്പുകളുടെ വസ്തുക്കള്‍ ഉപാധികളില്ലാതെ തിരിച്ചു കൊടുക്കുക തുടങ്ങിയവയാണ് പമ്പുടമകളുടെ ആവശ്യങ്ങള്‍. |
അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു Posted: 05 Jul 2015 07:21 PM PDT Image: ![]() ശ്രീനഗര്‍: കശ്മീരിലെ അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. കുപ്വാരയിലെ ഒൗട്ട്പോസ്റ്റുകളിലേക്ക് പാക് സേന ഞായറാഴ്ചരാത്രി നടത്തിയ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഏഴോടെയാണ് ഒരു പ്രകോപനവുമില്ലാതെ ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ അരിനയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഒൗട്ട്പോസ്റ്റുകള്‍ക്കുനേരെ വെടിവെപ്പുണ്ടായത്. ബി.എസ്.എഫ് പോസ്റ്റിനുനേരെ 25 മുതല്‍ 30 റൗണ്ട് വരെ പാക് സൈന്യം വെടിയുതിര്‍ത്തു. ഉടനെതന്നെ ബി.എസ്.എഫും തിരിച്ചടിക്കുകയായിരുന്നു. എട്ടോടെയാണ് വെടിവെപ്പ് അവസാനിച്ചത്. പിന്നീട് ഒമ്പതിനുശേഷം പാകിസ്താന്‍ സേന വീണ്ടും വെടിവെപ്പു തുടര്‍ന്നു. വെടിവെപ്പ് 10.30 ഓടെയാണ് അവസാനിച്ചത്.
|
സ്വതന്ത്ര വിജിലന്‍സ് സങ്കല്‍പം മാത്രമാകരുത് Posted: 05 Jul 2015 06:45 PM PDT Image: ![]() നമ്മുടെ ഭരണഘടന അടിസ്ഥാന നിയമസംഹിതയായതിനാല്‍ ട്രൈബ്യൂണലുകളുടെയും കീഴ്കോടതികളുടെയും രൂപവത്കരണം, പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് വ്യക്തമായി ഒന്നും അതില്‍ പറയുന്നില്ല. എന്നാല്‍, ഈ കോടതികളുടെ രൂപവത്കരണവും ഘടനയും എല്ലാം തീരുമാനിക്കേണ്ടത് നിയമസഭയാണെന്ന് അത് വ്യക്തമാക്കുന്നുണ്ട്. നിയമസഭയുടെ അംഗീകാരമില്ലാത്ത വിജിലന്‍സ് കോടതികള്‍ക്ക് ഒരടിസ്ഥാനവുമില്ളെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വെറും ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് സംസ്ഥാന ഗവണ്‍മെന്‍റ് 1967ല്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് രൂപം നല്‍കിയത്. സംസ്ഥാന നിയമസഭയുടെ അംഗീകാരത്തോടെയോ ക്രിമിനല്‍ നടപടികളുടെ ഭാഗമായോ ഒന്നുമല്ല ഇതിന്‍െറ സംസ്ഥാപനം. അതുകൊണ്ടാണ് ഇതിന്‍െറ നിലനില്‍പുതന്നെ ഇപ്പോള്‍ ഹൈകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. 1973ല്‍ പാര്‍ലമെന്‍റ് പാസാക്കിയ കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ 1974 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്നു. അതിന് മുമ്പ് നിലവിലുണ്ടായിരുന്ന കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ 1898ന് പകരമാണ് ഈ നിയമം പാസാക്കി എടുത്തത്. നിലവിലുള്ള ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും വിജിലന്‍സുമായുള്ള ബന്ധംപോലും വിജിലന്‍സ് രൂപവത്കരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡറില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. അക്കാര്യത്തില്‍ പോലും അവ്യക്തതയാണ്. സംസ്ഥാനങ്ങള്‍ക്ക് ക്രിമിനല്‍ വിചാരണ നിയമങ്ങള്‍ പാസാക്കി എടുക്കാനുള്ള ഭരണഘടനാപരമായ അധികാരമുണ്ട്. എന്നാല്‍, നിയമം അസംബ്ളിയില്‍ അവതരിപ്പിക്കുകയും പാസാക്കി എടുക്കുകയും വേണം. ഇതൊന്നും വിജിലന്‍സിന്‍െറ രൂപവത്കരണത്തിലുണ്ടായിട്ടില്ല. നമ്മുടെ ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങളില്‍ വ്യക്തമായും പറയുന്നത് നീതിന്യായ വിഭാഗത്തെ (കോടതികളെ) എക്സിക്യൂട്ടിവിന്‍െറ നിയന്ത്രണങ്ങളില്‍നിന്ന് പൂര്‍ണമായും വിമുക്തമാക്കണമെന്നാണ് (ആര്‍ട്ടിക്കിള്‍ 50). നിര്‍ഭാഗ്യവശാല്‍ സംസ്ഥാന വിജിലന്‍സ് സംസ്ഥാന സര്‍ക്കാറിന് പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനമാണ്. അതാണ് ഇപ്പോള്‍ കേരള ഹൈകോടതി ചൂണ്ടിക്കാട്ടിയതും. ജുഡീഷ്യറിയെ എക്സിക്യൂട്ടിവില്‍നിന്നും പൂര്‍ണമായും വേര്‍തിരിക്കലായിരുന്നു ഭരണഘടനാ ശില്‍പ്പികളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഇക്കാര്യം ഭരണഘടനയുടെ നിര്‍ദേശക തത്ത്വങ്ങളില്‍ ഉള്‍പ്പെടുത്തിയതും. കീഴ്കോടതികള്‍പോലും എക്സിക്യൂട്ടിവില്‍നിന്ന് പൂര്‍ണമായും സ്വതന്ത്രമായിരിക്കണമെന്ന് ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോടതി മുതല്‍ ഏറ്റവും താഴ്ന്ന കോടതി വരെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്‍െറ സത്ത ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഒരു ജുഡീഷ്യല്‍ സമ്പ്രദായം കെട്ടിപ്പടുക്കാന്‍ ഇവര്‍ നിശ്ചയിച്ചിരുന്നു. സാഹചര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഈ വ്യവസ്ഥകളുടെ പ്രാധാന്യത്തെ സംബന്ധിച്ച് അതിശയോക്തിപരമായി ഒന്നും പറയുവാന്‍ കഴിയുകയില്ല. ജുഡീഷ്യല്‍ തലത്തില്‍ സാധാരണ ജനങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്നത് കീഴ്കോടതികളാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വിജിലന്‍സ് കോടതി പോലുള്ള കീഴ്കോടതികളോട് വിശ്വാസം വരണം. ഈ കോടതികള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെയാണ് കോടതികളുടെ സ്വാതന്ത്ര്യത്തെപ്പറ്റി ഭരണഘടന അടിവരയിട്ട് പറയുന്നതും. ഭരണഘടന വിഭാവനം ചെയ്തത് പോലെ വിജിലന്‍സിനെപ്പോലുള്ള നീതിന്യായ സ്ഥാപനങ്ങളെ ഉറച്ച യഥാര്‍ഥ സ്വതന്ത്ര സ്ഥാപനമാക്കി തീര്‍ക്കുന്നതിന് ഭരണഘടനാ സംരക്ഷകര്‍ ചുമതലപ്പെട്ടിരിക്കുന്നു. വിജിലന്‍സിനെ സ്വതന്ത്ര സ്ഥാപനമാക്കി മാറ്റാന്‍ നടപടി വേണമെന്ന് അതുകൊണ്ടാണ് കേരള ഹൈകോടതി അഭിപ്രായപ്പെട്ടിരിക്കുന്നതും. കേരളത്തിലെ വിജിലന്‍സ് ഡിപാര്‍ട്ടുമെന്‍റിനെ സ്വയംഭരണാധികാരത്തോടെ പരിഷ്കരിക്കാനുള്ള കേരള ഹൈകോടതി നിര്‍ദേശം കാലോചിതവും സ്വാഗതാര്‍ഹവുമാണ്. ഇതിനായി മുതിര്‍ന്ന അഭിഭാഷകരായ പി.ബി. കൃഷ്ണന്‍, കെ. ജയകുമാര്‍ എന്നിവരെയാണ് അമിക്കസ്ക്യൂറിയായി കോടതി നിയമിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്മാരായ കെ.എ. അബ്ദുല്‍ റഷീദ്, ടോം ജോസ് പടിഞ്ഞാറേക്കര, സ്റ്റേറ്റ് അറ്റോര്‍ണി വിജയരാഘവന്‍ എന്നിവരെയും കോടതിയെ സഹായിക്കാനായി ഉത്തരവില്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാര്‍ പ്രതികളായ വിജിലന്‍സിന്‍െറ ബാര്‍ കോഴ അന്വേഷണത്തില്‍ ഹൈകോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് ഐസക് വര്‍ഗീസ്, വിജിലന്‍സ് നിയമസാധുതയില്ലാത്ത അന്വേഷണ സംഘമാണെന്ന് ചൂണ്ടിക്കാട്ടി കെ.ടി. മോഹനന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈകോടതി ബെഞ്ചിന്‍െറ ഐതിഹാസികമായ ഈ ഉത്തരവ്. വിജിലന്‍സ് സംവിധാനം ഉടച്ചു വാര്‍ക്കേണ്ട കാലം അതിക്രമിച്ചെന്ന് കോടതി അഭിപ്രായപ്പെട്ടു. കാലോചിതമായ മാറ്റങ്ങള്‍ വിജിലന്‍സിന് അനിവാര്യമാണ്. 1967ല്‍ വെറും ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് വിജിലന്‍സ് രൂപവത്കരിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചല്ളോ. എന്നാല്‍, വിജിലന്‍സിന്‍െറ പ്രവര്‍ത്തനത്തില്‍ ഇപ്പോഴും വലിയ പരാധീനതകളുണ്ട്. വിജിലന്‍സിനെ സി.ബി.ഐ മാതൃകയില്‍ സ്വതന്ത്ര സംവിധാനമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ നിലവിലുള്ള അന്വേഷണ സംവിധാനത്തെയും ഹൈകോടതി വിമര്‍ശിച്ചു. വിജിലന്‍സിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ സാധാരണക്കാരന് നീതി ലഭിക്കുന്നില്ല. പല അന്വേഷണങ്ങളും ശരിയായ രീതിയിലല്ല. സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന വിജിലന്‍സ് കോടതികളേ ഉള്ളൂ. നിലവില്‍ 1500ല്‍പരം കേസുകള്‍ വിവിധ വിചാരണ ഘട്ടത്തിലാണ്. വിജിലന്‍സ് ജഡ്ജി നിയമനം പോലും ചുവപ്പു നാടയില്‍ കുരുങ്ങുന്നുണ്ട്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതിനാല്‍ എല്ലാവരും സി.ബി.ഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ വിജ്ഞാപനവും അനുമതിയും ആവശ്യമുള്ളതിനാല്‍ വിജിലന്‍സ് സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ളെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് ക്രൈം റേറ്റില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടത്തെ പൊലീസും അഴിമതി രഹിതമല്ല. പൊലീസില്‍ത്തന്നെ നല്ളൊരു ശതമാനം പേര്‍ ക്രിമിനലുകളാണെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കുറെക്കൂടി പ്രതിബദ്ധതയും പ്രവര്‍ത്തനക്ഷമതയുമുള്ളതാക്കി വിജിലന്‍സിനെ മാറ്റി കൂടുതല്‍ ശാക്തീകരിക്കണമെന്ന കോടതിയുടെ നിര്‍ദേശം വളരെ പ്രസക്തമാണ്. ഭരണ നേതൃത്വത്തിലുള്ളവരുടെ നിയന്ത്രണങ്ങള്‍ വിജിലന്‍സിന്‍െറ പ്രവര്‍ത്തനങ്ങളത്തെന്നെ മുരടിപ്പിച്ചിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ഇതില്‍നിന്നും ഒരിക്കലും നീതി ലഭ്യമല്ല. വിജിലന്‍സ് അന്വഷണങ്ങള്‍ പലതും നേര്‍വഴിക്കല്ല. ആയതിനാല്‍ നിഷ്പക്ഷമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കണമെങ്കില്‍ വിജിലന്‍സിനെ അടിമുടി അഴിച്ചു പണിഞ്ഞേ മതിയാകൂ. സ്വയംഭരണാധികാരവും ഭരണാധികാരികളുടെ ദൈനംദിന നിയന്ത്രണങ്ങളില്‍ നിന്നുള്ള മോചനവും അതിന് അത്യാവശ്യമാണ്. ആത്യന്തികമായി എക്സിക്യൂട്ടിവിന്‍െറ പിടിയില്‍നിന്നും വിജിലന്‍സിനെ മോചിപ്പിക്കണം. വിജിലന്‍സ് ശരിക്കും കോടതിയിയാകണമെങ്കില്‍ അതിനെ എക്സിക്യൂട്ടീവിന്‍െറ പിടിയില്‍നിന്നും മോചിപ്പിച്ചേ മതിയാകൂ. ഇക്കാര്യമാണ് കേരള ഹൈകോടതി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് അടിവരയിട്ട് പറഞ്ഞത്. നമ്മുടെ സംസ്ഥാനത്തെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം അഴിമതി നടത്തി കോടികള്‍ സമ്പാദിക്കുന്നുണ്ട്. ഇത്തരം ആളുകളുടെ സംരക്ഷണമാണ് യഥാര്‍ഥത്തില്‍ വിജിലന്‍സ് നടത്തിവരുന്നത്. വിജിലന്‍സ് സ്വതന്ത്രമാകുകയും നിഷ്പക്ഷമായ പ്രവര്‍ത്തനം നടത്തുകയും ചെയ്താല്‍ ഇക്കൂട്ടര്‍ക്ക് മാത്രമായിരിക്കും അതുകൊണ്ടുള്ള നഷ്ടം. യഥാര്‍ഥത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന പണിയാണ് വിജിലന്‍സ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നമ്മുടെ മന്ത്രിമാരെ സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണവും ആ വഴിക്കു തന്നെയാണ് നീങ്ങുന്നത്. വിജിലന്‍സിനെ സ്വതന്ത്രമാക്കാനുള്ള കേരള ഹൈകോടതി നീക്കത്തെ തുരങ്കംവെക്കാന്‍ സ്വാഭാവികമായും ഗൂഢശ്രമം നടന്നേക്കും. അതിനെ അതിജീവിക്കാനും വിജിലന്‍സിനെ സ്വതന്ത്രമാക്കാനും കേരള ഹൈകോടതിക്ക് കഴിഞ്ഞാല്‍ സംസ്ഥാനത്തെ പ്രമാണിമാരായ അഴിമതി രാജാക്കന്മാര്‍ക്കെല്ലാം അതൊരു കടുത്ത പ്രഹരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. |
ജനാധിപത്യ ഇന്ത്യയിലെ ദുരൂഹ ഭ(മ)രണങ്ങള്‍ Posted: 05 Jul 2015 06:33 PM PDT ജനാധിപത്യ ഇന്ത്യയില്‍ കിരാതവാഴ്ച അരങ്ങുതകര്‍ക്കുന്നതിന്‍െറ കിടിലന്‍ വാര്‍ത്തകളാണ് മധ്യപ്രദേശില്‍നിന്നു കേള്‍ക്കുന്നത്. ഭരണകൂടത്തിന്‍െറ ഒത്താശയോടെ നടന്ന വന്‍ നിയമന അഴിമതിയില്‍ ഭാഗഭാക്കായവരും അന്വേഷിക്കാന്‍ ഇറങ്ങിത്തിരിച്ചവരും ദുരൂഹ സാഹചര്യത്തില്‍ മരിച്ചുവീഴുകയാണവിടെ. കഴിഞ്ഞ രണ്ടു നാളുകളില്‍ രണ്ടു ദുരൂഹമരണങ്ങളാണുണ്ടായത്. ജബല്‍പുര്‍ എന്‍.എസ്.സി.ബി മെഡിക്കല്‍ കോളജിലെ ഡീന്‍ ആയിരുന്ന ഡോ. അരുണ്‍ ശര്‍മയെ ഡല്‍ഹി ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്തെി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കാണാതായി പിന്നീട് റെയില്‍വേ ട്രാക്കില്‍ ജഡമായി കണ്ടത്തെിയ പത്തൊമ്പതുകാരിയുടെ വീട്ടില്‍ അഭിമുഖത്തിനു ചെന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകനായ അക്ഷയ്സിങ് വെള്ളവും ചായയും കുടിച്ചശേഷം ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നു. മൗ വെറ്ററിനറി കോളജിലെ അമിത് സാഗര്‍ എന്ന വിദ്യാര്‍ഥി കഴിഞ്ഞ ഫെബ്രുവരി 18ന് മുങ്ങിമരിച്ച വിവരം വെളിപ്പെട്ടതും കഴിഞ്ഞയാഴ്ചയിലാണ്. ഡോ. അരുണ്‍ ശര്‍മയുടെ മുന്‍ഗാമി ഡി.കെ. സാഗല്ളെയെ പരീക്ഷക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനിടെ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയിരുന്നു. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശത്തിനും പി.എസ്.സി വഴി പൂര്‍ത്തിയാകാത്ത വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്കും റിക്രൂട്ട് ചെയ്യുന്ന മധ്യപ്രദേശ് പ്രഫഷനല്‍ എക്സാമിനേഷന്‍ ബോര്‍ഡ് (മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ - ‘വ്യാപം’) പരീക്ഷ നടത്തിപ്പിലും നിയമനത്തിലും വന്‍തോതിലുള്ള ക്രമക്കേടുകള്‍ നടത്തിയതാണ് പുറത്തായത്. അപേക്ഷാഫോറം വിതരണത്തിലടക്കം, കോടിക്കണക്കിനു രൂപയുടെ സാമ്പത്തികക്രമക്കേടുകള്‍ ‘വ്യാപ’ത്തിലുണ്ടായതായി മധ്യപ്രദേശ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫിസ് 2008ല്‍ കണ്ടത്തെിയിരുന്നു. അടുത്ത വര്‍ഷം ’വ്യാപ’ത്തിന്‍െറ തട്ടിപ്പുകള്‍ക്കെതിരെ പരാതിയുയര്‍ന്നെങ്കിലും സംസ്ഥാനം ഭരിക്കുന്ന ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ താല്‍പര്യമെടുത്തില്ല. 2013 ജൂണില്‍ ഒരു ഡോക്ടറും ‘വ്യാപ’ത്തിലെ ഏതാനും ഉദ്യോഗസ്ഥരുമടങ്ങുന്ന റാക്കറ്റ് മെഡിക്കല്‍ പ്രവേശപരീക്ഷയില്‍ അയോഗ്യരെ ജയിപ്പിക്കാന്‍ ഒത്തുകളിച്ചതും പുറത്തായി. തുടര്‍ന്ന്, ഇന്ദോറുകാരനായ സാമൂഹികപ്രവര്‍ത്തകന്‍ ഡോ. ആനന്ദ്റായ് നല്‍കിയ പൊതുതാല്‍പര്യഹരജി പരിഗണിച്ച മധ്യപ്രദേശ് ഹൈകോടതി ജൂലൈയില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക ദൗത്യസേന അന്വേഷണം തുടങ്ങിയപ്പോള്‍തന്നെ അസി. പ്രോഗ്രാമര്‍, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയവരെ പിടികൂടി. അവരില്‍നിന്ന് ലഭിച്ച വിവരം ഞെട്ടിക്കുന്നതായിരുന്നു. ബി.ജെ.പി മധ്യപ്രദേശില്‍ ഭരണത്തിലേറിയതിന്‍െറ തൊട്ടടുത്ത വര്‍ഷം 2004ല്‍ തന്നെ അഴിമതിക്ക് തുടക്കമിട്ടെന്നും മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശപരീക്ഷയില്‍ മുന്‍ മുഖ്യമന്ത്രി ഉമാഭാരതി, മുന്‍ സാങ്കേതിക വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ബി.ജെ.പി നേതാവ് സുധീര്‍ ശര്‍മ എന്നിവര്‍ ശിപാര്‍ശ ചെയ്തവരെ ജയിപ്പിച്ചുവിട്ടെന്നും കണ്ടത്തെി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഭാര്യ സാധന സിങ് എന്നിവര്‍ വരെ മാര്‍ക്ക്ലിസ്റ്റ് തിരുത്തില്‍ പരോക്ഷ പങ്കുവഹിച്ചതായി ആരോപണമുയര്‍ന്നു. മുന്‍മന്ത്രി ലക്ഷ്മികാന്ത് ശര്‍മയെയും മറ്റു 129 പേരെയും കരാര്‍ അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. അന്നത്തെ ഗവര്‍ണര്‍ രാം നരേഷ് യാദവിന്‍െറ മകനെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളെയും പിന്നീട് ലഖ്നോവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്തെി. 2000 പേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത ഇന്ത്യയിലെതന്നെ ഏറ്റവും പ്രമാദമായ കേസില്‍ ആര്‍.എസ്.എസ് നേതാക്കളും ഉള്‍പ്പെട്ടതായി വെളിപ്പെട്ടിട്ടുണ്ട്. കേസ് രാഷ്ട്രീയ, ഭരണനേതൃത്വത്തിലേക്കു നീങ്ങിയതോടെ അപസര്‍പ്പകകഥകളെ വെല്ലുന്ന അധോലോക രീതികളിലേക്ക് കാര്യങ്ങള്‍ വഴിതിരിഞ്ഞു. കുംഭകോണത്തില്‍ ഏതോ തരത്തില്‍ ബന്ധപ്പെട്ട 44 പേര്‍ ഇതുവരെയായി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതില്‍ ബോധിപ്പിച്ചത് 25 മരണങ്ങളാണ്. ഇവയെല്ലാം സ്വാഭാവികമരണമായി ഭരണകൂടം എഴുതിത്തള്ളുമ്പോള്‍ തെളിവുനശിപ്പിച്ച് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത കൊലപാതക പരമ്പരയാണിതെന്ന് സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചവരെല്ലാം ഒറ്റക്കെട്ടായി പറയുന്നു. ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ ജയിലിലായ ഒരാളുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് 139 വിളികള്‍ വന്നതായി പരാതിയുയര്‍ന്നിരിക്കെ, സംസ്ഥാനത്തെ പ്രത്യേക അന്വേഷണസംഘത്തിന് ഒന്നും ചെയ്യാനാവില്ളെന്നാണ് സിങ്ങിന്‍െറ വാദം. ഏതായാലും ഒരു കോടിയിലേറെ അപേക്ഷകരുള്ള 1,30,000 തസ്തികകളിലെ നിയമനത്തില്‍ നടന്ന കുംഭകോണത്തേക്കാള്‍ ഞെട്ടിക്കുന്നതാണ് അത് തേച്ചുമായ്ച്ചുകളയാന്‍ നടക്കുന്ന അധോലോകത്തെ വെല്ലുന്ന ക്രിമിനല്‍ രീതികള്‍. വമ്പന്‍സ്രാവുകള്‍ ഇതിനു പിറകിലുണ്ടെന്ന സംശയം ജനാധിപത്യനന്മകളെ തല്ലിക്കെടുത്തുന്നതാണ്. ‘സ്വച്ഛ’ഭരണത്തിന് ഒച്ചവെച്ചും ‘സെല്‍ഫി’യെടുത്ത് ലോകത്തിനയച്ചും മുഖം മിനുക്കാന്‍ നോക്കുന്ന സംഘ്പരിവാര്‍ നേതൃത്വം സ്വയം കണ്ണാടിയില്‍ നോക്കി, സ്വന്തം ദുരൂഹ ഭരണകൂടങ്ങളുടെ അകങ്ങള്‍ അടിച്ചുതളിക്കട്ടെ. തെറ്റുകാരെ ജയിലിലടക്കുന്നതിനു പകരം അതിനെതിരെ ചൂണ്ടുന്നവരെ യമപുരിക്കയക്കുന്നവര്‍ ജനാധിപത്യത്തെയും മനുഷ്യത്വത്തെയുമാണ് കശാപ്പ് ചെയ്യുന്നത്. |
90ാം പിറന്നാളിന്‍െറ നിറവില്‍ സാമൂതിരി Posted: 05 Jul 2015 06:30 PM PDT Image: ![]() കോഴിക്കോട്: മലബാറിന്‍െറ സാമൂതിരി കെ.സി. ഉണ്ണിയനുജന്‍ രാജ നവതിയുടെ നിറവില്‍. മലബാറിന്‍െറ സാംസ്കാരിക രംഗത്ത് തിളങ്ങുകയും മതസൗഹാര്‍ദത്തിന്‍െറ കെടാവിളക്കാവുകയും ചെയ്ത സാമൂതിരി രാജകുടുംബത്തിലെ ഇപ്പോഴത്തെ സാമൂതിരിയാണ് ഉണ്ണിയനുജന്‍ രാജ. രാജയുടെ 90ാം പിറന്നാള്‍ദിന പരിപാടികള്‍ സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞത്തെിയ സാമൂതിരിയെ പൂര്‍ണകുംഭത്തോടെ സ്വീകരിച്ചു. തളി ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. സാമൂഹികനീതി വകുപ്പു മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ജാതി-മത അതിര്‍വരമ്പുകള്‍ക്കപ്പുറം പ്രവര്‍ത്തിച്ചവരാണ് സാമൂതിരിമാര്‍. അവരുടെ പടത്തലവന്മാര്‍പോലും കുഞ്ഞാലി മരക്കാര്‍മാരായിരുന്നു. ഈ പാരമ്പര്യം ഇന്നും തുടരുന്നതിനാലാണ് കോഴിക്കോട്ടുകാര്‍ ജാതിക്കും മതത്തിനും അതീതമായി സാമൂതിരിമാര്‍ക്ക് സ്നേഹവും സ്ഥാനവും നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. 90 ആയെങ്കിലും 19ന്‍െറ മനസ്സുമായാണ് ഉണ്ണിയനുജന്‍ രാജ ഇരിക്കുന്നതെന്നും നമ്മുടെ ഇടയില്‍ വീണ്ടും തലപൊക്കുന്ന ജാതിമത വേലിക്കെട്ടുകള്‍ തടയാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എം.ടി. പത്മ അധ്യക്ഷത വഹിച്ചു. ഗോവിന്ദ വര്‍മരാജ, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രഫ. പി.സി. കൃഷ്ണവര്‍മരാജ സ്വാഗതവും ടി. ആര്‍. രാമവര്‍മ നന്ദിയും പറഞ്ഞു. ഉച്ച ഭക്ഷണ ശേഷം വൈകീട്ട് 5.30ന് സായാഹ്ന സമ്മേളനവും നടന്നു. കഥകളി കലാകാരന്‍ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ക്ക് ഉണ്ണിയനുജന്‍ രാജ പുരസ്കാരം നല്‍കി. വൈകീട്ട് ആറിന് പി.എസ്.വി നാട്യസംഘത്തിന്‍െറ സന്താനഗോപാലം കഥകളിയും അരങ്ങേറി. |
Posted: 05 Jul 2015 12:58 PM PDT Image: ![]() ആതന്‍സ്: ഒടുവില്‍ ഗ്രീക് ജനത വിധിയെഴുതി. വായ്പാ ദാതാക്കള്‍ മുന്നോട്ടുവെച്ച കടുത്ത നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ളെന്ന് ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും അഭിപ്രായം രേഖപ്പെടുത്തി. 62 ശതമാനം പേരും നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ളെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. 38 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്തത്. ഫലം സര്‍ക്കാറിനെ രാഷ്്ട്രീയ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുമെങ്കിലും, യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഗ്രീസ് പുറത്താകുമെന്ന സ്ഥിതിയിലാക്കിയിരിക്കുകയാണ്. ഫലസൂചനകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ അനുകൂലികള്‍ തലസ്ഥാനത്തെ ക്ളാഫ്ത്ത്മോണസ് ചത്വരത്തില്‍ ആഹ്ളാദ പ്രകടനം നടത്തി. |
സ്രെബ്രനിക്ക കൂട്ടക്കൊല: വന്‍ശക്തികളുടെ നിശ്ശബ്ദ പങ്കാളിത്തത്തിന് പുതിയ തെളിവുകള്‍ Posted: 05 Jul 2015 11:10 AM PDT Image: ![]() Subtitle: കൂട്ടക്കൊലയുടെ 20ാം വാര്‍ഷികാചരണത്തിന് സെര്‍ബിയ ഒരുങ്ങുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ ബെല്‍ഗ്രേഡ്: ലോക മന$സാക്ഷിയെ ഞെട്ടിച്ച സ്രെബ്രനിക്ക കൂട്ടക്കൊല സംഭവിക്കുമെന്ന് ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ് തുടങ്ങിയ വന്‍ശക്തികള്‍ക്ക് ആഴ്ചകള്‍ക്കു മുമ്പേ അറിയാമായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തല്‍. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് അവസരമൊരുക്കി സ്രെബ്രനിക സെര്‍ബ് തീവ്രവാദികള്‍ക്ക് വിട്ടുനല്‍കാന്‍ പിന്നില്‍നിന്ന് പ്രവര്‍ത്തിച്ചവരാണ് പിന്നീട് ഒന്നുമറിയാത്തവരായി കപടക്കണ്ണീരൊഴുക്കിയതെന്ന് ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. യു.എന്‍ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച സ്രെബ്രനികയും മറ്റു രണ്ടു പ്രദേശങ്ങളും വിട്ടുപോരുന്നപക്ഷം കൂട്ടക്കൊല സംഭവിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ ട്രൈബ്യൂണലിന് നല്‍കിയ മൊഴികളില്‍ വ്യക്തമാണ്. മ്ളാഡിചും സംഘവും ഏറ്റെടുക്കും മുമ്പുതന്നെ സ്രെബ്രനിക ‘താമസ യോഗ്യമല്ളെ’ന്ന് നേതാക്കള്‍ വ്യക്തമായി പറയുന്നുണ്ട്. ഇത് അവഗണിച്ചാണ് സെര്‍ബിയന്‍ പ്രസിഡന്‍റ് സ്ളൊബോദന്‍ മിലോസെവിച്ചുമായി കരാറുണ്ടാക്കിയതും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സ്ഥലം വിട്ടുനല്‍കിയതും. യു.എന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയായിരുന്ന ജനത്തെ കൂട്ടത്തോടെ സ്ഥലത്തേക്ക് മടക്കിയയച്ച ഡച്ച് സേനയെ കുറിച്ച് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. സ്രെബ്രനിക്ക കൈയേറിയ സെര്‍ബുകള്‍ സ്ഥലത്തെ സ്ത്രീകളെ മാറ്റിനിര്‍ത്തി പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൂട്ടക്കൊല നടത്തുകയായിരുന്നു. നാലു ദിവസംകൊണ്ട് 8000ത്തിലേറെ പേരാണ് കുരുതിക്കിരയായത്. ‘ഡയറക്റ്റിവ് 7’ എന്ന തീവ്രവാദ സംഘടന മുസ്ലിം ഉന്മൂലനം ലക്ഷ്യംവെക്കുന്നതായി സൂചനകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ലഭിച്ചതാണ്. സമ്പൂര്‍ണമായി അപ്രത്യക്ഷമാക്കുന്നതിനെ കുറിച്ചാണ് തന്‍െറ ആശങ്കയെന്ന് മ്ളാഡിച് പറഞ്ഞതും രേഖകളിലുണ്ട്. കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ മറ്റൊരു നേതാവായ കരാജിച്ച് സ്രെബ്രനിക പിടിച്ചാല്‍ മുട്ടുവരെ ചോരയില്‍ നീന്തണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. സ്രെബ്രനിക ഉള്‍പ്പെടുന്ന സുരക്ഷിത മേഖലകള്‍ വിട്ടുനല്‍കാത്തപക്ഷം മിലോസെവിച്ച് സമാധാന പദ്ധതി അംഗീകരിക്കില്ളെന്ന് യു.എസ് പ്രതിനിധി റോബര്‍ട്ട് ഫ്രേഷര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. കൊലനടത്താന്‍ മുസ്ലിംകളെ കൂട്ടമായി കടത്തിയ സെര്‍ബ് ട്രക്കുകള്‍ക്ക് ആവശ്യമായ പെട്രോള്‍ സൗജന്യമായി നല്‍കിയത് യു.എന്‍ ആയിരുന്നുവെന്നും കൃത്യം നടക്കുമ്പോള്‍ സി.ഐ.എ നിരീക്ഷിക്കുകയായിരുന്നുവെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. ഫ്ളോറന്‍സ് ഹാര്‍ട്മാന്‍ എന്ന മുന്‍ മാധ്യമ പ്രവര്‍ത്തക തയാറാക്കിയ ‘ദ സ്രെബ്രനിക അഫയര്‍: ദ ബ്ളഡ് ഓഫ് റിയല്‍ പൊളിറ്റിക്’ എന്ന പുസ്തകത്തില്‍ വിശദാംശങ്ങളുണ്ട്. |
മലേഷ്യന്‍ പ്രധാനമന്ത്രി അഴിമതിക്കുരുക്കില്‍ Posted: 05 Jul 2015 11:07 AM PDT Image: ![]() ക്വാലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അഴിമതിക്കുരുക്കില്‍. സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 70 കോടി യു.എസ് ഡോളര്‍ (4439 കോടി രൂപ) സ്വന്തം അക്കൗണ്ടിലേക്ക് ചോര്‍ത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു. വണ്‍ മലേഷ്യ ഡെവലപ്മെന്‍റ് എന്ന കമ്പനിയുടെ പണം പ്രധാനമന്ത്രിയുടെ ബാങ്ക് അക്കൗണ്ടിലത്തെിയതിനെക്കുറിച്ച് അഴിമതിവിരുദ്ധ കമീഷന്‍, സെന്‍ട്രല്‍ ബാങ്ക്, പൊലീസ് എന്നിവരുടെ സംയുക്ത സംഘം അന്വേഷിക്കുമെന്ന് അറ്റോണി ജനറല്‍ അബ്ദുല്‍ ഗനി പട്ടേല്‍ പറഞ്ഞു. അഴിമതി ആരോപണം പ്രധാനമന്ത്രി നിഷേധിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ ഇല്ലാതാക്കാന്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും തെളിവുകളില്ളെന്നും അദ്ദേഹം പറഞ്ഞു. എസ്.ആര്‍.സി ഇന്‍റര്‍നാഷനല്‍, ഗന്‍ഡിന്‍ഗന്‍ മെന്‍റാരി, ഇഹ്സാന്‍ പെര്‍ഡാന എന്നീ കമ്പനികള്‍ 70 കോടി ഡോളര്‍ നജീബ് റസാഖിന്‍െറ അക്കൗണ്ടിലേക്ക് ചോര്‍ത്തിയതായി വാള്‍സ്ട്രീറ്റ് ജേണലാണ് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അറ്റോണി ജനറല്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്നും അന്വേഷണം ആവശ്യമാണെന്നും ഉപ പ്രധാനമന്ത്രി മുഹ്യിദ്ദീന്‍ യാസിന്‍ പറഞ്ഞു. |
ദാവൂദിനെ തിരിച്ചുകൊണ്ടുവരല്‍ വേണ്ടത് പ്രവൃത്തി ^സാധ്വി നിരഞ്ജന്‍ ജ്യോതി Posted: 05 Jul 2015 04:04 AM PDT Image: ![]() അഹ്മദാബാദ്: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമിനെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരല്‍ സംഭാഷണം നടത്തേണ്ട കാര്യമല്ല പകരം, പ്രവൃത്തിയാണാവശ്യമെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. കേന്ദ്രം ദാവൂദിനെ തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നടപ്പുള്ള കാര്യമല്ല എന്ന ഛോട്ടാ ഷക്കീലിന്‍െറ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. ‘ഇക്കാര്യം ആവശ്യത്തിലധികം സംസാരിച്ചിരിക്കുന്നു. ഇനി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്’ -അവര്‍ പറഞ്ഞു. |
ഇറാന്‍ ബോട്ട്: അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയേക്കും Posted: 05 Jul 2015 04:02 AM PDT Image: ![]() Subtitle: സമുദ്രാതിര്‍ത്തിയിലും തീരദേശത്തും ജാഗ്രത തിരുവനന്തപുരം: ഇന്ത്യന്‍ തീരത്തുനിന്ന് ഇറാന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ അന്വേഷണം നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറിയേക്കും. ബോട്ടില്‍നിന്ന് പിടിയിലായവര്‍ക്ക് രാജ്യാന്തര ബന്ധമുണ്ടെന്നും ഇവര്‍ സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്കും തായ്ലന്‍ഡിലേക്കും ബന്ധപ്പെട്ടിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. |
മഹാരാജാസ് കോളജിലെ സമരം പിന്‍വലിച്ചു Posted: 05 Jul 2015 04:02 AM PDT Image: ![]() കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്‍െറ സ്വയംഭരണപദവിയുമായി ബന്ധപ്പെട്ട് മഹാരാജാസ് സംരക്ഷണ സമിതി നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. തിരുവനന്തപുരത്ത് അഡീഷനല്‍ ചീഫ്സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ നേതൃത്വത്തില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് തീരുമാനം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment