ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ Madhyamam News Feeds | ![]() |
- ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍
- ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍
- അല്‍ ഖോര്‍ സ്റ്റേഡിയം : 3.11 ബില്യന്‍െറ നിര്‍മാണ കരാര്‍ ഇറ്റാലിയന്‍ കമ്പനിക്ക്
- ഐ.സി.എല്‍ താരലേലം; മലയാളി താരം അനസ് ഡല്‍ഹി ഡയനാമോസിന്
- പാഠപുസ്തകം വൈകല്‍: ചീഫ് സെക്രട്ടറി അന്വേഷിക്കും ^ആഭ്യന്തര മന്ത്രി
- കൂട്ടബലാത്സംഗത്തിനിരയായ സപ്ന ഭവാനിക്ക് പറയാനുള്ളത്..
- റുവൈസില്‍ വാഹനാപകടം; രണ്ടു മലയാളികള്‍ മരിച്ചു
- അധികാരത്തില്‍ വന്നാല്‍ മദ്യം നിരോധിക്കും ^നിതിഷ് കുമാര്‍
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,680 രൂപ
- അബുവിനെ തള്ളി രാഘവൻ; കലക്ടർക്ക് സോഷ്യൽ മീഡിയയിൽ വൻ പിന്തുണ
- ദിഗ് വിജയ് സിങ് വിതച്ചു, ബി.ജെ.പി കൊയ്തു
- സൗദി മുന്‍ വിദേശമന്ത്രി അന്തരിച്ചു
- സോമനാഥ് ചാറ്റര്‍ജിക്ക് ചെങ്കൊടി നീട്ടി സി.പി.എം
- മുഖ്യസൂത്രധാരന്‍ സജി സെബാസ്റ്റ്യനെന്ന് സി.പി.എം
- വൈക്കത്തെ ജാതി താലപ്പൊലി
- രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആര്‍.ടി.ഐ ബാധകമാക്കുകയല്ളേ നീതി?
- ‘വ്യാപം കൊലകള്‍ കോടികള്‍ക്ക് വേണ്ടി’
- ആഷസ്: ആസ്ട്രേലിയ പൊരുതുന്നു
- ശമ്പളപരിഷ്കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് ചെലവ് അവലോകന സമിതി
- പാഠപുസ്തകത്തിന് മലയാളം ആപ്
- സമരമുഖത്തെ കാഴ്ചകളില്‍ ഭീതിയോടെ കുരുന്നുകള്‍
- സിറിയന്‍ അഭയാര്‍ഥികള്‍ 40 ലക്ഷം കവിഞ്ഞു
- സെല്‍ഫിയെടുക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു
- എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിനത്തില്‍ വന്‍ ആഘോഷം
- പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ Posted: 10 Jul 2015 12:31 AM PDT Image: ![]() ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ ബാറുടമകള്‍ക്കുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി. മുതിര്‍ന്ന അഭിഭാഷകനായ നാഗേശ്വരറാവു ഹാജരാകുമെന്നാണ് കരുതിയിരുന്നത്. നാടകീയമായാണ് മുകുള്‍ റോഹ്തഗി സുപ്രീംകോടതിയിലത്തെിയത്. കേന്ദ്രസര്‍ക്കാരിന്‍െറ അനുമതിയോടെയാണ് മുകുല്‍ റോഹ്തഗി കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സ്കൈ പോള്‍ എന്ന ബാറിനുവേണ്ടി ഹാജരായത് എന്നാണ് റിപ്പോര്‍ട്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് കേരള ഹൈകോടതി മദ്യനയം അംഗീകരിച്ചതെന്നും ഇടക്കാല ഉത്തരവിലൂടെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നുമാണ് ആവശ്യം. |
ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ Posted: 10 Jul 2015 12:25 AM PDT Image: ![]() ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ ബാറുടമകള്‍ക്കുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി. മുതിര്‍ന്ന അഭിഭാഷകനായ നാഗേശ്വരറാവു ഹാജരാകുമെന്നാണ് കരുതിയിരുന്നത്. നാടകീയമായാണ് മുകുള്‍ റോഹ്തഗി സുപ്രീംകോടതിയിലത്തെിയത്. കേന്ദ്രസര്‍ക്കാരിന്‍െറ അനുമതിയോടെയാണ് മുകുല്‍ റോഹ്തഗി കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സ്കൈ പോള്‍ എന്ന ബാറിനുവേണ്ടി ഹാജരായത് എന്നാണ് റിപ്പോര്‍ട്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് കേരള ഹൈകോടതി മദ്യനയം അംഗീകരിച്ചതെന്നും ഇടക്കാല ഉത്തരവിലൂടെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നുമാണ് ആവശ്യം. |
അല്‍ ഖോര്‍ സ്റ്റേഡിയം : 3.11 ബില്യന്‍െറ നിര്‍മാണ കരാര്‍ ഇറ്റാലിയന്‍ കമ്പനിക്ക് Posted: 10 Jul 2015 12:02 AM PDT Image: ![]() ദോഹ: 2022 ലോകകപ്പ് ഫുട്ബാളിനുള്ള അല്‍ഖോര്‍ സ്റ്റേഡിയം നിര്‍മാണത്തിനുളള കരാര്‍ ഇറ്റാലിയന്‍ കമ്പനിയായ സലീനി ഇംപ്രഗിലോ ഗ്രൂപ്പ് 3.11 ബില്യന്‍ റിയാലിന് സ്വന്തമാക്കി. ഇറ്റാലിയന്‍ കമ്പനിയായ സിമൊലായിയുടെയും ഒമാന്‍ കേന്ദ്രമായ ഗള്‍ഫാര്‍ ഗ്രൂപ്പിന്‍െറയും സംയുക്ത സംരംഭമാണ് സലീനി ഇംപ്രഗിലോ ഗ്രൂപ്പ്. സലീനി ഇംപ്രഗിലോ ഗ്രൂപ്പ് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനില്‍ നിന്നാണ് കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിന്‍െറ പ്രധാന വേദികളിലൊന്നാണ് അല്‍ഖോര്‍ സ്റ്റേഡിയം. അല്‍ഖോര്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണവും നടത്തിപ്പും അറ്റകുറ്റപ്പണികളും കമ്പനിയുടെ ചുമതലയാണ്. നിര്‍മാണത്തിനായി 2.89 ബില്യനും നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കുമായി 214 ദശലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. 200,000 ചതുരശ്ര മീറ്ററില്‍ 70,000 ഇരിപ്പിടങ്ങളോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്‍െറ നിര്‍മാണം 2018 സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഖത്തര്‍ റയിലിന്‍െറ റെഡ്ലൈന്‍ നോര്‍ത്ത് മെട്രോ പദ്ധതിയുടെയും അബൂഹമൂറിലെ അശ്ഗാലിന്‍െറ ഹൈഡ്രോളിക് പദ്ധതിയുടെയും നിര്‍മാണം സലീനി ഇംപ്രഗിലോ ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്. അല്‍ഖോര്‍ സ്റ്റേഡിയത്തിന്‍െറ രൂപരേഖ ഖത്തര്‍ ലോകകപ്പ് നടത്തിപ്പ് ചുമതലയുളള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു. നാടോടികള്‍ താമസിക്കുന്ന ടെന്‍റിന്‍െറ മാതൃകയിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ബൈത് അല്‍ ശഹറിന്‍െറ കറുപ്പും വെളുപ്പും നിറത്തിലുള്ള ടെന്‍റാണ് മാതൃകയാക്കുന്നത്. മരുഭൂ സഞ്ചാരികള്‍ക്കിടയില്‍ ആതിഥേയത്തിന്‍െറ പ്രതീകമാണ് ഇത്തരം ടെന്‍റുകള്‍. സ്റ്റേഡിയത്തിന്‍െറ പുറം ഭാഗം കറുപ്പും അകത്ത് ചുവപ്പും വെളുപ്പും നിറങ്ങളുമായിരിക്കും. സ്റ്റേഡിയത്തിലെ മുന്തിയ ഇനം ഇരിപ്പിടങ്ങള്‍ ലോകകപ്പിന് ശേഷം നീക്കം ചെയ്യും. ഇത് കായിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രയാസപ്പെടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കും. അതോടെ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളുടെ എണ്ണം 32,000 ആയി കുറയും. ഒരു ദശലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഡിയം കേംപ്ളക്സിന്‍െറ പരിസരത്ത് മാള്‍, ആശുപത്രി, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. 2022 ന് ശേഷവും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് സ്റ്റേഡിയം വിഭാവനചെയ്തിരിക്കുന്നത്. അല്‍ഖോറിലെയും അല്‍ ദഖീറയിലേയും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കലും സ്റ്റേഡിയം നിര്‍മാണത്തിന്‍െറ ലക്ഷ്യമാണെന്ന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഹിലാല്‍ അല്‍ കുവാരി നേരത്തേ വ്യക്തമാക്കിയിരുന്നു. ഫിഫ നിയമാവലി അനുസരിച്ച് 64 ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിനാവശ്യമായ എട്ട് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനുളള സ്ഥലങ്ങള്‍ ഖത്തര്‍ ഇതിനകം തെരഞ്ഞെടുത്തിട്ടുണ്ട്. അല്‍ വക്റ, ലുസൈല്‍ സിറ്റി, റയ്യാന്‍, ഖലീഫ സ്റ്റേഡിയം, ഖത്തര്‍ ഫൗണ്ടേഷന്‍, ദഫ്ന ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്, ഹമദ് അന്താരാഷ്ട്ര വിമാനത്താവള പരിസരം എന്നിവിടങ്ങളിലാണ് മറ്റു സ്റ്റേഡിയങ്ങള്‍. |
ഐ.സി.എല്‍ താരലേലം; മലയാളി താരം അനസ് ഡല്‍ഹി ഡയനാമോസിന് Posted: 09 Jul 2015 11:44 PM PDT Image: ![]() മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലേക്കുള്ള താരങ്ങളുടെ ലേലം തുടങ്ങി. മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടികയെ ഡല്‍ഹി ഡയനാമോസ് ഫുട്ബാള്‍ ക്ളബ് സ്വന്തമാക്കി. 40 ലക്ഷം വിലയിട്ട താരത്തെ 41 ലക്ഷം രൂപക്കായിരുന്നു ലേലം ഉറപ്പിച്ചത്. ദേശീയ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ 1.2 കോടി രൂപക്ക് മുംബൈ സിറ്റി ലേലത്തില്‍ പിടിച്ചു. ജാക്കി ചന്ദിനെ (45 ലക്ഷം രൂപ) പുനെ എഫ്.സി, മിഡ്ഫീല്‍ഡര്‍ തോയി സിങ്ങിനെ (86 ലക്ഷം രൂപ) ചെന്നൈ എഫ്.സി, യൂജിന്‍സണ്‍ ലിങ്ദോയെ (1.05 കോടി രൂപ) പുണെ എഫ്.സി, മിഡ്ഫീല്‍ഡര്‍ അരാറ്റ ഇസുമിയെ (68 ലക്ഷം രൂപ) അത് ലറ്റിക്കോ കൊല്‍ക്കത്ത ലേലത്തില്‍ പിടിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യന്‍ താരങ്ങളെയാണ് വിവിധ ക്ളബുകള്‍ ലേലത്തില്‍ പിടിക്കുക. ഇതിനായി എട്ടു ക്ളബുകളുടെ പരിശീലകരും ഉടമകളും എത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് ഡ്രാഫ്റ്റ് പട്ടികയിലുള്ള 114 താരങ്ങള്‍ക്കുള്ള ലേലം നടക്കും. എം.പി. സക്കീര്‍ (23 ലക്ഷം), സി.കെ. വിനീത് (15), ജസ്റ്റിന്‍ സ്റ്റീഫന്‍ (15), ബിനീഷ് ബാലന്‍ (8), കെ. ആസിഫ് (10) എന്നിവരാണ് ഡ്രാഫസ്റ്റ് പട്ടികയിലെ മലയാളികള്‍. |
പാഠപുസ്തകം വൈകല്‍: ചീഫ് സെക്രട്ടറി അന്വേഷിക്കും ^ആഭ്യന്തര മന്ത്രി Posted: 09 Jul 2015 11:25 PM PDT Image: ![]() തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിയതിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വരും വര്‍ഷങ്ങളില്‍ അച്ചടി വൈകാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ജൂലൈ 20ന് മുമ്പ് പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. നേരത്തെ നിശ്ചയിച്ച നിരക്കിലാവും കെ.ബി.പി.എസ് അച്ചടി നിര്‍വഹിക്കുക. അച്ചടി വൈകിയതിനെ കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി അച്ചടി പൂര്‍ത്തിയാക്കാമെന്ന് കെ.ബി.പി.എസ് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അച്ചടി വൈകിയ വിവരം ഏറെ വൈകിയാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. അച്ചടി ഒരു ഘട്ടത്തിലും ഒൗദ്യോഗികമായി നിര്‍ത്തിവെച്ചിട്ടില്ളെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ആഭ്യന്തര മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യമറിയിച്ചത്. |
കൂട്ടബലാത്സംഗത്തിനിരയായ സപ്ന ഭവാനിക്ക് പറയാനുള്ളത്.. Posted: 09 Jul 2015 10:43 PM PDT Image: ![]() മുംബൈ: താന്‍ ഇരയായ കൂട്ട ബലാത്സംഗത്തിന്‍റെ ഓര്‍മകള്‍ തുറന്നുപറയുന്ന സപ്ന ഭവാനിയുടെ പോസ്റ്റിന് വന്‍സ്വീകാര്യത. ബിഗ് ബോസ് 6 റിയാലിറ്റി ഷോ താരവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി, ബോളിവുഡ് താരം രണ്‍ധീര്‍ കപൂര്‍ തുടങ്ങിയ സെലിബ്രിറ്റികളുടെ കേശാലങ്കാര വിദഗ്ധയുമായ സപ്ന ഭവാനിയാണ് തനിക്കുണ്ടായ കയ്പേറിയ അനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നത്. 24ാം വയസില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ വച്ചായിരുന്നു ആ ദുരന്തമുണ്ടായത്. അന്ന് ചിക്കാഗോയില്‍ എന്താണ് സംഭവിച്ചത് എന്ന് സപ്ന എഴുതുന്നു ചിക്കാഗോയിലെ ഒരു ക്രിസ്മസ് രാത്രി, ഞാന്‍ ഒരു ബാറില്‍നിന്ന് പുറത്തിറങ്ങി തനിച്ചു നടക്കുകയായിരുന്നു. എനിക്കന്ന് 24 വയസ്സ്. ചെറിയ കുപ്പായവും ചുണ്ടില്‍ ചുവന്ന ലിപ് സ്റ്റിക്കുമിട്ട് നടന്ന എന്‍െറയടുത്തേക്ക് പെട്ടെന്ന് ഒരു കൂട്ടം യുവാക്കള്‍ എത്തി. ഒരാള്‍ തോക്കു ചൂണ്ടിനിന്ന് എന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് നടന്നുപോയി, കുളി കഴിഞ്ഞ് ഈ അനുഭവത്തെ മറക്കാന്‍ തീരുമാനിച്ചു. കാലങ്ങളായി അത് മനസ്സിന്‍റെ പിന്നാമ്പുറത്തേക്ക് തള്ളിയിരിക്കുകയായിരുന്നു ഞാന്‍. എന്‍റെ ഇച്ഛാശക്തിയെയും ആത്മവിശ്വാസത്തെയും തകര്‍ക്കാന്‍ അനുവദിക്കാതെ. ഞാനിപ്പോഴും അതു പോലുള്ള ചെറിയ വസ്ത്രം ധരിക്കാറുണ്ട്. ചുണ്ടില്‍ ചുവന്ന ലിപ് സ്റ്റികും ഇടുന്നു. 'പിന്നീട് ഞാനെന്‍റെ കാമുകനെ വിവാഹം ചെയ്തു. നിരന്തരം ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായി. എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിക്കുന്നു എന്ന് അദ്ഭുതപ്പെട്ട് അതില്‍ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു. സ്വയം തുറന്നു പറയാനും കടുത്ത അനുഭവങ്ങളില്‍നിന്ന് രക്ഷപ്പെടാനും കഴിയാത്തതരം ലോകത്താണ് നാം ജീവിക്കുന്നത്. മര്‍ദിക്കപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനും ആരുമാഗ്രഹിക്കുന്നില്ല. 20 വര്‍ഷം വേണ്ടിവന്നു എനിക്ക് തുറന്നുപറച്ചിലിന്. മറ്റൊരു മാര്‍ഗമില്ലാതെയാണ് ഒരു സ്ത്രീ ഇതെല്ലാം ഉള്ളിലൊതുക്കി കഴിയുന്നത്. അത് ബലഹീനതയുടെ ലക്ഷണമല്ല. കരുത്തിന്‍റെ അടയാളമാണ്. ആദരിക്കേണ്ട ഒന്ന്.
|
റുവൈസില്‍ വാഹനാപകടം; രണ്ടു മലയാളികള്‍ മരിച്ചു Posted: 09 Jul 2015 10:36 PM PDT Image: ![]() അബൂദബി: പശ്ചിമ മേഖലയിലെ റുവൈസിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തൃശൂര്‍ മണ്ണുത്തി പറവട്ടാനി സ്വദേശി ജിത്തു (30), ചങ്ങനാശേരി സ്വദേശി ഷാജന്‍ (41) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം ട്രക്കിന് പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അബൂദബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ റുവൈസിലെ വര്‍ക്ക് സൈറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജിത്തു ഇലക്ട്രീഷ്യനായാണ് ജോലി ചെയ്തിരുന്നത്. ആഗസ്റ്റ് 30ന് വിവാഹം നടക്കാനിരിക്കെയാണ് മരണം. ഖലീഫ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും. |
അധികാരത്തില്‍ വന്നാല്‍ മദ്യം നിരോധിക്കും ^നിതിഷ് കുമാര്‍ Posted: 09 Jul 2015 10:12 PM PDT Image: ![]() പട്ട്ന: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശേഷം അധികാരത്തില്‍ മടങ്ങിവന്നാല്‍ സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. സാമൂഹ്യക്ഷേമ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കവെ വനിതകളുടെ ആവശ്യ പ്രകാരമാണ് നിതിഷ് കുമാര്‍ ഈ ഉറപ്പുനല്‍കിയത്. സംസ്ഥാനത്തെ വിവിധ സ്വാശ്രയ സംഘങ്ങളിലെ വനിതാ പ്രതിനിധികളാണ് മദ്യ നിരോധ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. സെമിനാറില്‍ പങ്കെടുത്തു മുഖ്യമന്ത്രി മടങ്ങവെയായിരുന്നു ഇത്. ഉടന്‍തന്നെ വേദിയില്‍ മടങ്ങിയെത്തിയ നിതിഷ് കുമാര്‍ സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വനിതാ ശാക്തീകരണത്തിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു നിതിഷ് കുമാര്‍ വ്യക്തമാക്കി. 1.5 കോടി വനിതകളെ സ്വയംസഹായ സംഘങ്ങളുടെ ഭാഗമാക്കും. 10 ലക്ഷം വനിതകള്‍ ഇപ്പോള്‍ തന്നെ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. 10 ലക്ഷം സ്വയംസഹായ സംഘങ്ങള്‍ കൂടി സംസ്ഥാനത്ത് പുതിയതായി രൂപീകരിക്കും. നാലു ലക്ഷം സംഘങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിതിഷ് കുമാര്‍ പറഞ്ഞു.
|
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,680 രൂപ Posted: 09 Jul 2015 09:55 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,460 രൂപയും പവന് 19,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജൂലൈ ഏഴിന് 19,680 രൂപയായിരുന്നു പവന്‍ വില. ജൂലൈ എട്ടിന് 80 രൂപ കുറഞ്ഞ് വില 19,600ല്‍ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.24 ഡോളര്‍ കൂടി 1,161.24 ഡോളറിലെത്തി. |
അബുവിനെ തള്ളി രാഘവൻ; കലക്ടർക്ക് സോഷ്യൽ മീഡിയയിൽ വൻ പിന്തുണ Posted: 09 Jul 2015 09:34 PM PDT Image: ![]() കോഴിക്കോട്: ജില്ലാ കലക്ടർ എൻ. പ്രശാന്തിനെതിരെ കെ.പി.സി.സി യോഗത്തിൽ ആഞ്ഞടിച്ച കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി അബുവിന് നവമാധ്യമങ്ങളിൽ ശകാര വർഷം. തന്‍േറതു മാത്രമല്ല ഈ അഭിപ്രായമെന്നും എം.കെ രാഘവൻ എം.പിയും ഇതേ ആശയക്കാരനാണെന്നും ഇതു പറയാൻ രാഘവൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തിൽ പറഞ്ഞ അബുവിനെ തള്ളി രാഘവനും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. തന്റെ അഭിപ്രായം പറയാൻ ആരെയും ചുമതലപ്പെടുത്താറില്ലെന്നു രാഘവൻ ഫേസ്ബുക്കിൽ കുറിച്ചു. അബുവിന്‍െറ നടപടിക്കെതിരെ വി.ടി ബലറാം എം.എൽ.എയും അഭിപ്രായം രേഖപ്പെടുത്തി. വ്യാഴാഴ്ച ചേർന്ന കെ.പി.സി.സി യോഗത്തിലാണ് കലക്ടർ പ്രശാന്ത് നവമാധ്യമങ്ങളിലൂടെ ഷൈൻ ചെയ്യുകയാണെന്ന് അബു പറഞ്ഞത്. കോഴിക്കോട് കലക്ടർ സി.പി.എമ്മിന്‍െറ ചട്ടുകമാണ്. കടുത്ത കമ്മ്യൂണിസ്റ്റ് ആണ്. ഫോണ്‍ വിളിച്ചാൽ എടുക്കില്ല. ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലുമാണ് കളി. ഈ വയസ്സു കാലത്ത് എന്നെ കൊണ്ട് അതിനു കഴിയില്ല. ഈ കലക്ടറെ വെച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നോട്ടു പോകാൻ കഴിയില്ല. എന്നായിരുന്നു അബുവിന്‍െറ പരാമർശം. തനിക്കു മാത്രമല്ല, എം.കെ രാഘവനും ഇതേ അഭിപ്രായമാണെന്നും ഇതു പറയാൻ രാഘവൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അബു പറഞ്ഞു. നവമാധ്യമങ്ങളിൽ ഹീറോ ആയ കലക്ടർക്കെതിരായ നീക്കം കാട്ടുതീ പോലെ പടർന്നു. അബുവിനെതിരെ ഓണ്‍ലൈനുകളിലും ഫേസ്ബുക്കിലും ശകാര വർഷം നിറഞ്ഞു. അതോടെ തനിക്കിതിൽ പങ്കില്ലെന്ന് എം.കെ രാഘവൻ ഫേസ്ബുക്കിൽ എഴുതി. യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ല. തന്‍െറ അഭിപ്രായം പറയാൻ ആരെയും ചുമതലപ്പെടുത്താറില്ല. അബു അങ്ങിനെ പറയുമെന്ന് കരുതുന്നില്ല. കലക്ടറെപറ്റി മോശം പരാമർശം നടത്തേണ്ട കാര്യമില്ല. പാർട്ടി വേദിയിൽ പറയുന്ന കാര്യങ്ങൾ പരസ്യ ചർച്ചയാക്കുന്നത് ശരിയല്ലെന്നും രാഘവൻ വ്യക്തമാക്കി. പേരെടുത്തു പറയാതെ അബുവിനെ വിമർശിച്ചു തൊട്ടു പുറകെ വി.ടി ബൽറാം എം.എൽ.എയും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. കാലത്തിനു മുൻപേ നടക്കേണ്ടവരാണ് പൊതു പ്രവർത്തകർ. അതിനു കഴിയുന്നില്ലെങ്കിൽ സാരമില്ല. ഒരു പാട് പുറകിലാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇടനിലക്കാരില്ലാതെ സാധാരണക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ഏതു മാധ്യമവും ഏതു സാങ്കേതിക വിദ്യയും രാഷ്ട്രീയ പ്രവർത്തകന് സമരായുധമാണ്. ശാരീരികമായ പ്രായാധിക്യം മൂലമല്ല, കാഴ്ചപ്പാടുകൾ കാലഹരണപ്പെടുന്നതിലൂടെയാണ് യഥാർഥത്തിൽ ഒരാൾക്ക് വയസ്സാകുന്നത് എന്ന ബൽറാമിന്‍െറ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധ ആകർഷിച്ചു. സോഷ്യൽ മീഡിയയെ ജനങ്ങളുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന കലക്ടർ പ്രശാന്ത് സ്ഥാനമേറ്റു ചുരുങ്ങിയ കാലത്തിനുള്ളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. സുലൈമാനി, കുഴിവഴിപാട് തുടങ്ങിയവ ഉദാഹരണം. ഇടനിലക്കാരില്ലാതെ ആർക്കും കലക്ടറുമായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെടാം. ആശയ വിനിമയം നടത്താം. പരാതികൾ നൽകാം. കോഴിക്കോട് കലക്ടറുടെ ജനപ്രീതി വർധിക്കുന്ന ഇത്തരം നടപടികൾ ആശങ്കയോടെയാണ് രാഷ്ട്രീയക്കാർ നോക്കി കാണുന്നത്. ![]()
|
ദിഗ് വിജയ് സിങ് വിതച്ചു, ബി.ജെ.പി കൊയ്തു Posted: 09 Jul 2015 08:56 PM PDT Image: ![]() ഊഹിക്കാനാകാത്ത കോടികളുടെ അഴിമതിയായി മാറിയ വ്യാപം തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് പിന്നില്‍ താനാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. വ്യാപം തട്ടിപ്പ് തുടങ്ങിയത് തങ്ങളല്ളെന്നും കോണ്‍ഗ്രസ് സര്‍ക്കാറാണെന്നും അത് അന്വേഷണത്തിലൂടെ പുറത്തുകൊണ്ട് വരികയാണ് തങ്ങള്‍ ചെയ്തതെന്നും ചൗഹാനെ സംരക്ഷിക്കാനായി ബി.ജെ.പിയും നിരന്തരം ആവര്‍ത്തിക്കുന്നു. എന്നാലിത് വസ്തുതാവിരുദ്ധമാണെന്ന് വ്യാപത്തിന്‍െറ നാള്‍വഴി നോക്കിയാല്‍ മനസ്സിലാകും. |
സൗദി മുന്‍ വിദേശമന്ത്രി അന്തരിച്ചു Posted: 09 Jul 2015 08:51 PM PDT Image: ![]() റിയാദ്: നാലു പതിറ്റാണ്ടോളം സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ച മന്ത്രി അമീര്‍ സുഊദ് അല്‍ ഫൈസല്‍ നിര്യാതനായി. 75 വയസ്സായിരുന്നു. പുറംവേദനക്ക് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍െറ അന്ത്യം വ്യാഴാഴ്ച അമേരിക്കയില്‍ ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ വെച്ചായിരുന്നു. അന്തരിച്ച ഫൈസല്‍ രാജാവിന്‍െറ മകനാണ്. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സഹോദരനാണ്. 1975 മുതല്‍ 2015 വരെ വിദേശമന്ത്രി പദത്തിലിരുന്ന അദ്ദേഹം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഈ പദവി വഹിച്ചിരുന്നയാളാണ്. കഴിഞ്ഞ ഏപ്രില്‍ 29നാണ് പദവിയൊഴിഞ്ഞത്. ഇംഗ്ളീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ്, ഹിബ്രു ഭാഷകളില്‍ അവഗാഹമുള്ള ബഹുഭാഷാ പണ്ഡിതനും ലോകത്തെ പേരെടുത്ത വിദേശ നയകോവിദന്മാരില്‍ ഒരാളുമാണ്. |
സോമനാഥ് ചാറ്റര്‍ജിക്ക് ചെങ്കൊടി നീട്ടി സി.പി.എം Posted: 09 Jul 2015 08:06 PM PDT Image: ![]() ഏഴു വര്‍ഷത്തിനു ശേഷം ആദ്യമായാണ് പരസ്യ സൗഹാര്‍ദം |
മുഖ്യസൂത്രധാരന്‍ സജി സെബാസ്റ്റ്യനെന്ന് സി.പി.എം Posted: 09 Jul 2015 07:29 PM PDT Image: ![]() കാസര്‍കോട്: കോട്ട വില്‍പനയില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയ മുന്‍ നഗരസഭാ ചെയര്‍മാനും കാസര്‍കോട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എസ്.ജെ. പ്രസാദിന് പങ്കില്ളെന്നാണ് അദ്ദേഹത്തില്‍ നിന്നും പാര്‍ട്ടിക്ക് ലഭിച്ച പ്രാഥമിക വിശദീകരണം. പ്രസാദിന്‍െറ ഈ വിശദീകരണം കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. കാസര്‍കോട് കോട്ട വിറ്റ് ആധാരമാക്കിയവരുടെ കൂട്ടത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് സജി സെബാസ്റ്റ്യന്‍, കൃഷ്ണന്‍നായര്‍, ഗോപിനാഥന്‍ നായര്‍ എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്. |
Posted: 09 Jul 2015 07:24 PM PDT Image: ![]() Subtitle: വൈക്കം സത്യഗ്രഹത്തിന് 90 തികയുമ്പോള്‍ ജാതീയത താലമേന്തി തിരിച്ചുവരുന്നു ജാതി തിരിച്ചുവരുന്നതും വിശ്വാസികള്‍ ജാതിതിരിഞ്ഞ് പൊതുനിരത്തുകള്‍ കൈയടക്കുന്നതുമാണ് വൈക്കത്തിന്‍െറ സമകാലിക കാഴ്ച വൈക്കത്തഷ്ടമിക്ക് താലപ്പൊലി ഘോഷയാത്രയുണ്ട്. ഈഴവ താലപ്പൊലി, ധീവര താലപ്പൊലി, പുലയ താലപ്പൊലി എന്നിങ്ങനെ ജാതിതിരിഞ്ഞാണ് വിശ്വാസികള്‍ താലമേന്തുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴികള്‍ അവര്‍ണര്‍ക്ക് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് 90 വര്‍ഷം മുമ്പാണ് വൈക്കം സത്യഗ്രഹം നടന്നത്. ജാതീയതക്കും അയിത്താചാരത്തിനുമെതിരായ ഐതിഹാസിക സമരം. ഓരോ ജാതിയില്‍പെട്ട സ്ത്രീകളും സമുദായം നിര്‍ദേശിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങളണിയണം. നിറം നോക്കി ഏതു ജാതിയുടെ താലപ്പൊലിയാണ് നടക്കുന്നതെന്ന് തിരിച്ചറിയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു വൈക്കം മഹാദേവക്ഷേത്രത്തിലെ ഉത്സവമായ അഷ്ടമിയോടനുബന്ധിച്ചാണ് ജാതിതിരിഞ്ഞ് താലപ്പൊലി ഘോഷയാത്ര നടക്കുന്നത്. കൊല്ലംതോറും വൃശ്ചികമാസത്തില്‍ 12 ദിവസമാണ് അഷ്ടമി ഉത്സവം. ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ താലമെടുക്കുന്ന പതിവുണ്ട്. ക്ഷേത്രാനുഷ്ഠാനങ്ങളില്‍ ഈ താലപ്പൊലി കയറിപ്പറ്റിയത് എപ്പോഴാണെന്നതിന് കൃത്യമായ സൂചനയില്ല. 80ലധികം വര്‍ഷങ്ങളുടെ പഴക്കം ഈ അനുഷ്ഠാനത്തിനില്ല. ജാതിതിരിഞ്ഞുള്ള താലപ്പൊലികള്‍ നിര്‍ത്തലാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത് വിശ്വാസത്തിനും ആചാരത്തിനും എതിരല്ല സമുദായാംഗങ്ങളായ മുഴുവന്‍ കുടുംബങ്ങളില്‍നിന്നും സ്ത്രീകളും പെണ്‍കുട്ടികളും താലമെടുത്തിരിക്കണമെന്ന കല്‍പനയാണ് സമുദായ നേതൃത്വം അണികള്‍ക്ക് നല്‍കുന്നത്. ഇതിന് വിസമ്മതിക്കുന്ന കുടുംബങ്ങള്‍ പിഴ ഒടുക്കേണ്ടിവരും. ഒറ്റപ്പെടുത്തല്‍, വീട്ടില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കല്‍ തുടങ്ങിയ അപ്രഖ്യാപിത ഊരുവിലക്കുകളും നിലനില്‍ക്കുന്നുണ്ട്. അന്നദാനം ഇന്ന് ജാതിക്കാരുടെ മേല്‍നോട്ടത്തിലാണ് -ബ്രാഹ്മണ സദ്യ, നായര്‍ സദ്യ എന്നിങ്ങനെ. മറ്റു സമുദായക്കാര്‍ അതുകൊണ്ടുതന്നെ ഇത്തരം സദ്യകളില്‍ പങ്കെടുക്കാറില്ല വൈക്കം സത്യഗ്രഹത്തിന് പിന്തുണ നല്‍കിക്കൊണ്ട് ശ്രീനാരായണ ഗുരു പറഞ്ഞു: ‘വഴി നടക്കുന്നതില്‍ നിര്‍ത്തരുത്; ക്ഷേത്രത്തില്‍ കയറുക. എല്ലാ ക്ഷേത്രത്തിലും എല്ലാ ദിവസവും എല്ലാവരും കയറട്ടെ. പായസ നിവേദ്യം ഉണ്ടെങ്കില്‍, എടുത്ത് കഴിക്കുക. ക്ഷേത്രത്തില്‍ പന്തിഭോജനം നടക്കുന്ന സ്ഥലത്തു ചെന്ന് മറ്റുള്ളവര്‍ക്കൊപ്പം ഇരിക്കുക.’ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അന്നദാനമുണ്ട്. ക്ഷേത്രം നട അടക്കുന്നതിനുമുമ്പ് അത്താഴ പഷ്ണിക്കാരുണ്ടോ എന്ന് വിളിച്ചുചോദിച്ച്, ഇല്ളെന്ന് ഉറപ്പുവരുത്തിയാണ് ഗോപുരവാതില്‍ അടച്ചിരുന്നത്. ക്ഷേത്രത്തിന് ചുറ്റും അധിവസിച്ചിരുന്ന ബ്രാഹ്മണരും പട്ടന്മാരും മറ്റു സവര്‍ണ ജാതിക്കാരുമായിരുന്നു ഇതിന്‍െറ ഗുണഭോക്താക്കള്‍. വൈക്കം സത്യഗ്രഹവും പന്തിഭോജനവും ക്ഷേത്രപ്രവേശവും അമ്പലത്തിലെ ഭക്ഷണപ്പുര നാനാജാതിക്കാര്‍ക്കുമായി തുറന്നുകൊടുക്കുന്നതിന് കാരണമായി. ഈ അന്നദാനത്തിന്‍െറ സ്മരണക്ക് അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വിവിധ സമുദായ സംഘടനകള്‍ അന്നദാനം നടത്തുന്ന പതിവുണ്ട്. ക്ഷേത്രത്തിന് പുറത്ത് സമുദായങ്ങളുടെ വക കല്യാണ മണ്ഡപങ്ങള്‍ അന്നദാന സ്ഥലങ്ങളായി മാറുന്നു. |
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആര്‍.ടി.ഐ ബാധകമാക്കുകയല്ളേ നീതി? Posted: 09 Jul 2015 07:14 PM PDT Image: ![]() രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്‍െറ (ആര്‍.ടി.ഐ) പരിധിയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞുകൊണ്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനും തെരഞ്ഞെടുപ്പ് കമീഷനും ആറ് ദേശീയ പാര്‍ട്ടികള്‍ക്കും നോട്ടീസ് അയച്ച സാഹചര്യത്തില്‍ ഈ വിഷയത്തിന്‍െറ നാനാവശങ്ങള്‍ സ്പര്‍ശിക്കുന്ന ഗൗരവമേറിയ ചര്‍ച്ച അനിവാര്യമായി വന്നിരിക്കുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, ആര്‍.ടി.ഐ ആക്ടിവിസ്റ്റ് സുഭാഷ് അഗര്‍വാള്‍ എന്നിവര്‍ നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇവ്വിഷയകമായി ആറ് ആഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമീഷന്‍ (സി.ഐ.സി ) 2013ലും 15ലും നല്‍കിയ ഉത്തരവ് അനുസരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വൈമനസ്യം കാട്ടുകയും വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ തങ്ങള്‍ വരില്ളെന്ന് സ്വയം തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലമാണ് ഇത്തരമൊരു നിയമനടപടിയിലേക്ക് കൊണ്ടത്തെിച്ചത്. രാജ്യത്തെ എല്ലാ ദേശീയ-സംസ്ഥാന പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്‍െറ കീഴില്‍ വരുമെന്നായിരുന്നു സി.ഐ.സിയുടെ ആവര്‍ത്തിക്കപ്പെട്ട നിലപാട്. എന്നാല്‍, ഉത്തരവ് അനുസരിക്കാത്തതിന് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍കഴിയാതെ കുഴങ്ങിയിരിക്കുകയായിരുന്നു കമീഷന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ വരവുചെലവ്, സംഭാവന, അവയുടെ സ്രോതസ്സ് എന്നിവ അറിയാന്‍ ആര്‍.ടി.ഐ നിയമത്തിന്‍െറ കീഴില്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട് എന്നാണ് ഹരജിക്കാരുടെ മുഖ്യവാദം. രാഷ്ട്രീയ പാര്‍ട്ടികളെ ആര്‍.ടി.ഐ നിയമത്തില്‍ പറയുന്ന ‘പൊതു അധികാര സ്ഥാപനങ്ങളു’ടെ (പബ്ളിക് അതോറിറ്റീസ്) ഗണത്തില്‍ പെടുത്തുന്നതിനോട് എന്താണ് അഭിപ്രായം എന്നാരാഞ്ഞുകൊണ്ട് ബി.ജെ.പി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.ഐ, സി.പി.എം, ബി.എസ്.പി എന്നീ കക്ഷികള്‍ക്കാണ് പരമോന്നത നീതിപീഠം നോട്ടീസ് അയച്ചിരിക്കുന്നത്. |
‘വ്യാപം കൊലകള്‍ കോടികള്‍ക്ക് വേണ്ടി’ Posted: 09 Jul 2015 04:33 PM PDT Image: ![]() Subtitle: ജഡ്ജിമാരുടെ മക്കളും ഗുണഭോക്താക്കള്‍ അഴിമതി ആദ്യമായി പുറത്തുവിടുകയും പൊലീസ് സംരക്ഷണത്തില്‍ പോരാട്ടം തുടരുകയും ചെയ്യുന്ന മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശി ഡോ. ആനന്ദ് റായി ‘മാധ്യമ’ത്തിന് നല്‍കിയ പ്രത്യേക അഭിമുഖം ന്യൂഡല്‍ഹി: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങള്‍ കോടികള്‍ക്കുവേണ്ടി നടത്തിയ കൊലപാതകങ്ങളാണെന്ന് ഡോ. ആനന്ദ് റായ്. പ്രീ^മെഡിക്കല്‍ ടെസ്റ്റിലൂടെ മാത്രം 10,000 കോടി ഉണ്ടാക്കിയവര്‍ 10 വര്‍ഷമായി എല്ലാ വകുപ്പിലെയും ആയിരക്കണക്കിന് നിയമനങ്ങളിലൂടെ സമാഹരിച്ച കോടികള്‍ ഊഹിക്കാവുന്നതിലപ്പുറമാണെന്നും റായ് ‘മാധ്യമ’ത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. ജീവന് കടുത്ത ഭീഷണി നേരിടുമ്പോഴും മധ്യപ്രദേശ് ഹൈകോടതി അനുവദിച്ച പൊലീസ് സംരക്ഷണത്തില്‍ വ്യാപം തട്ടിപ്പിനെതിരെയുള്ള പോരാട്ടവുമായി റായ് മുന്നോട്ടുനീങ്ങുകയാണ്. അഭിമുഖത്തിന്‍െറ പൂര്‍ണരൂപം: • മധ്യപ്രദേശില്‍ ഡോക്ടറായിരുന്ന താങ്കളെ വ്യാപം നിയമന തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ പ്രേരിപ്പിച്ച ഘടകങ്ങളെന്താണ്? ^ മധ്യപ്രദേശിലെ സര്‍ക്കാര്‍ തസ്തികകളില്‍ വ്യാപം വഴി നടക്കുന്ന നിയമനങ്ങളിലെ തട്ടിപ്പ് പുറത്തുവരുന്നതിനുമുമ്പ് പ്രീ-മെഡിക്കല്‍ ടെസ്റ്റില്‍ നടക്കുന്ന ക്രമക്കേടാണ് ആദ്യമായി ഞാന്‍ പുറത്തുകൊണ്ടുവരുന്നത്. യോഗ്യതയും അര്‍ഹതയുമില്ലാത്തവര്‍ എം.ബി.ബി.എസ് പ്രവേശം തരപ്പെടുത്തി ഒരു വിവരവുമില്ലാതെ ഡോക്ടര്‍മാരായി പുറത്തുവരുന്നത് കണ്ടപ്പോഴാണ് ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. വന്‍ അഴിമതിയുടെ മഞ്ഞുമലയുടെ മുന മാത്രമായിരുന്നു അത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ ക്വോട്ടയിലും പ്രവേശ പരീക്ഷ നടത്തുകയായിരുന്നു ‘വ്യാപം’ ആദ്യം ചെയ്തിരുന്നത്. പിന്നീടാണ് മറ്റു പ്രഫഷനല്‍ കോഴ്സുകളിലെ പ്രവേശ പരീക്ഷകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള ടെസ്റ്റുകള്‍ക്കും ‘വ്യാപ’ത്തെ അധികാരപ്പെടുത്തിയത്. പ്രീമെഡിക്കല്‍ ടെസ്റ്റില്‍ നടത്തിയ അഴിമതിയിലൂടെ സമ്പാദിച്ച കോടികളാണ് മറ്റു പ്രവേശ പരീക്ഷകളിലും വിവിധ സര്‍ക്കാര്‍ തസ്തികകള്‍ക്കുള്ള ടെസ്റ്റുകളിലും ഈ തട്ടിപ്പ് ആവര്‍ത്തിക്കാന്‍ പ്രേരകമായത്. അങ്ങനെയാണ് സര്‍ക്കാറിനെ നയിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉള്‍പ്പെടുന്ന ‘വ്യാപ’ത്തിന്‍െറ വന്‍ തട്ടിപ്പ് ശൃംഖല രൂപപ്പെടുന്നത്. •വ്യാപം പ്രീ മെഡിക്കല്‍ ടെസ്റ്റില്‍ നടന്ന തട്ടിപ്പിന്‍െറ സ്വഭാവമെന്തായിരുന്നു? ^സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ ക്വോട്ടയിലും ഉള്ള സീറ്റുകള്‍ വ്യാപം നടത്തുന്ന പി.എം.ടി ടെസ്റ്റുകള്‍ വഴിയാണ് നികത്തിയിരുന്നത്. ഈ ടെസ്റ്റുകള്‍ക്കുള്ള അപേക്ഷ ഫോമുകളിലെ ഫോട്ടോകള്‍ മാറ്റി ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിച്ചോ, വിദ്യാര്‍ഥി എഴുതാതെ വിടുന്ന ഒ.എം.ആര്‍ ഷീറ്റ് റാക്കറ്റിലുള്ളവര്‍ പൂരിപ്പിച്ചോ ആണ് റാങ്ക്ലിസ്റ്റുകളില്‍ അട്ടിമറി സാധ്യമാക്കിയത്. ഒരു മെഡിക്കല്‍ സീറ്റിന് 52 ലക്ഷം മുതല്‍ കോടിവരെയായിരുന്നു വിലയിട്ടിരുന്നത്. പത്തുവര്‍ഷത്തിനിടയില്‍ സമാഹരിച്ച കോടികള്‍ എത്രയാണെന്ന് ഊഹിക്കാന്‍പോലും കഴിയില്ല. കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം ഒമ്പതുവര്‍ഷത്തിനിടയില്‍ മെഡിക്കല്‍ സീറ്റ് അട്ടിമറിയിലൂടെ മാത്രം 10,000 കോടി വ്യാപം റാക്കറ്റ് സമാഹരിച്ചിട്ടുണ്ട്. ഇവ പുറത്തറിയുന്നത് മാത്രമല്ല, എന്നെന്നേക്കുമായി നിലക്കുമെന്ന ഭീതിയിലാണ് വ്യാപം റാക്കറ്റ്. അതുകൊണ്ടാണ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇതുവരെ സമ്പാദിച്ച കോടികള്‍ക്കുവേണ്ടി മാത്രമല്ല, വീണ്ടും സമ്പാദിക്കാനുള്ള കോടികള്‍ക്കുകൂടി വേണ്ടിയാണ് ഈ കൊലകള്‍. അത്തരമൊരു സാഹചര്യത്തിലാണ് ജീവന് സംരക്ഷണം തേടി ഹൈകോടതിയെ സമീപിച്ചത്. •ഇതേക്കുറിച്ച് എസ്.ടി.എഫിലും ഹൈകോടതിയിലും താങ്കള്‍ പരാതി നല്‍കിയിരുന്നല്ളോ. ആ പരാതികളില്‍ നടക്കുന്ന അന്വേഷണത്തില്‍ പുരോഗതിയില്ളേ? ^സ്വകാര്യ കോളജുകളിലെ സര്‍ക്കാര്‍ ക്വോട്ടകളില്‍ 100 ശതമാനം അട്ടിമറി നടന്നിട്ടും പരാതി നല്‍കിയപ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ക്രമക്കേട് മാത്രമാണ് മധ്യപ്രദേശ് പ്രത്യേക ദൗത്യസംഘം (എസ്.ടി.എഫ്) അന്വേഷിക്കാന്‍ തയാറായത്. 150 എം.ബി.ബി.എസ് സീറ്റുകളുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ 23 സീറ്റുകള്‍ എന്‍.ആര്‍.ഐക്ക് ക്വോട്ടയിലേക്കും 64 സീറ്റ് സ്വകാര്യ മാനേജ്മെന്‍റ് ക്വോട്ടയിലേക്കും മാറ്റിയാല്‍ ബാക്കി 63 സീറ്റ് വ്യാപം നടത്തുന്ന പി.എം.ടി പാസാകുന്നവര്‍ക്കാണ് കൊടുക്കേണ്ടത്. ഗതികേടുകൊണ്ടാണ് ഹൈകോടതിയെ സമീപിച്ചത്. എന്നിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടുന്നത്. |
Posted: 09 Jul 2015 04:18 PM PDT Image: ![]() Subtitle: ഇംഗ്ളണ്ട് 430ന് പുറത്ത്. ആസ്ട്രേലിയ അഞ്ചിന് 264 കാഡിഫ്: ആഷസ് പതിവ് തെറ്റിക്കുന്ന മട്ടില്ല. അടിക്കടി എന്ന മട്ടില്‍ തിരിച്ചടിക്കാന്‍ തന്നെയാണ് ആസ്ട്രേലിയയും തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ 430 എന്ന മാന്യമായ സ്കോര്‍ കണ്ടത്തെിയ ഇംഗ്ളണ്ടിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 70 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്. തലേ ദിവസത്തെ സ്കോറായ ഏഴിന് 343മായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് അസാമാന്യമായ പോരാട്ടവീര്യമാണ് വാലറ്റത്ത് കാഴ്ചവെച്ചത്. 26 റണ്‍സുമായി ക്രീസില്‍ നിന്ന മൊയീന്‍ അലി വാലറ്റത്തെ കൂട്ടുപിടിച്ച് സ്കോര്‍ 430ലേക്ക് എത്തിക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്‍െറ പന്തില്‍ ഷെയ്ന്‍ വാട്സന്‍ പിടിച്ച് ഒമ്പതാമനായി പുറത്താകുമ്പോള്‍ വിലപ്പെട്ട 77 റണ്‍സ് മൊയീന്‍ സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു. |
ശമ്പളപരിഷ്കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് ചെലവ് അവലോകന സമിതി Posted: 09 Jul 2015 04:09 PM PDT Image: ![]() Subtitle: പെന്‍ഷന്‍പ്രായം കേന്ദ്ര സര്‍വിസിലേതിന് തുല്യമായി ഉയര്‍ത്തണമെന്നും നിര്‍ദേശം തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം കേന്ദ്രസര്‍ക്കാര്‍ പാരിറ്റിയില്‍ പത്ത് വര്‍ഷത്തിലൊരിക്കലാക്കണമെന്നും പെന്‍ഷന്‍ പ്രായം കേന്ദ്ര സര്‍വിസിലേതിനുതുല്യമായി ഉയര്‍ത്തണമെന്നും സര്‍ക്കാറിന്‍െറ പൊതുചെലവ് അവലോകനസമിതി നിര്‍ദേശം. സര്‍ക്കാര്‍ സബ്സിഡി പുന$ക്രമീകരിക്കണമെന്നും അധികതുക പ്രത്യേക ഫണ്ടാക്കി മൂലധന ചെലവിന് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. സമിതിയുടെ നാലാമത് റിപ്പോര്‍ട്ട് മന്ത്രി കെ.എം. മാണി ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചു. സംസ്ഥാത്തിന്‍െറ സാമ്പത്തികസുസ്ഥിരതക്കും മൂലധനവിനിയോഗത്തിനും 10വര്‍ഷത്തിലൊരിക്കലുള്ള ശമ്പളപരിഷ്കരണം ആവശ്യമാണെന്ന് പുതിയ റിപ്പോര്‍ട്ടിലും സമിതി ആവര്‍ത്തിച്ചു. ഇന്ന് പുതിയ ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് ഈ നിലപാട്. കേന്ദ്രജീവനക്കാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ സംസ്ഥാനത്തും നല്‍കാം. രണ്ടുവര്‍ഷംകൊണ്ട് അതിന്‍െറ പ്രയാസം തരണംചെയ്യാനാകും. അഞ്ചുവര്‍ഷത്തിലുള്ള പരിഷ്കരണം സംസ്ഥാനത്തിന്‍െറ വളര്‍ച്ചയെ ദുര്‍ബലമാക്കുകയാണ്. എല്ലാ ക്ഷേമപെന്‍ഷനുകളും ആധാറുമായി ബന്ധിപ്പിച്ച് ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യണം. സബ്സിഡി അര്‍ഹര്‍ക്ക് മാത്രമായി ചുരുക്കണം. കുടുംബത്തിലെ വനിതകള്‍ക്ക് അലവന്‍സ് നല്‍കുകയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും തുടര്‍ച്ചയായ രോഗ പരിശോധനകള്‍ നടത്തുകയും വേണം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് കുടുംബനാഥക്ക് പണം പിന്‍വലിക്കാനാകും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിക്ക് കൃത്യമായി ധനവകുപ്പ് പണം നല്‍കുന്നില്ല. പദ്ധതികളുടെ ഭരണാനുമതി തദ്ദേശസ്ഥാപനങ്ങള്‍ ഒരുമാസത്തിനകം വാങ്ങുകയും 11മാസം കൊണ്ട് നടപ്പാക്കുകയും വേണം. ഡോ. കെ. പുഷ്പാംഗദന്‍ ചെയര്‍മാനായ സമിതിയില്‍ ഡോ. കെ.വി. ജോസഫ്, ഡോ. മേരി ജോര്‍ജ്, ഡോ. വി. നാഗരാജന്‍ നായിഡു എന്നിവരായിരുന്നു അംഗങ്ങള്‍. |
Posted: 09 Jul 2015 12:01 PM PDT Image: ![]() തൃശൂര്‍: പാഠപുസ്തകത്തിന്‍െറ കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാറിനും ഉദിക്കാതെ പോയ ബുദ്ധി ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ കാണിച്ചു. പുസ്തകം അച്ചടിക്കാനുള്ള കരാര്‍ ലഭിക്കാന്‍ കാത്തിരിക്കുന്ന പ്രസുടമകള്‍ ഉള്‍പ്പെടെയുള്ളവരെ ആപ്പിലാക്കിയാണ് തൃശൂര്‍ ആറ്റൂര്‍ സ്വദേശിയായ മോജു മോഹന്‍ ആപ്ളിക്കേഷന്‍ വികസിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പുസ്തകം ചുമക്കണ്ട, മഴ നനഞ്ഞും വര്‍ഷാവസാനം ആകുമ്പോഴേക്കും പുസ്തകങ്ങള്‍ കീറിപ്പോയെന്ന പരാതിയുമില്ല. കുടുംബത്തിലെ മുഴുവന്‍ പേരുടെയും പാഠപുസ്തകങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടും. പേപ്പറും മഷിയുമില്ല എന്ന അച്ചടി വകുപ്പിന്‍െറ പരാതിയും പുസ്തകം മാവേലി എത്തുംമുമ്പ് നല്‍കാമെന്ന് മന്ത്രിയുടെ വാചകമടിയും ഇനി മതിയാക്കാം. ‘Paada Pusthakam’ എന്ന ഗൂഗ്ള്‍ പ്ളേ സ്റ്റോറിലെ ആന്‍ഡ്രോയ്ഡ് ആപ് ഉപയോഗിച്ച് ഒന്ന് മുതല്‍ 10 വരെ ക്ളാസിലെ മുഴുവന്‍ പാഠപുസ്തകങ്ങളും ഡൗണ്‍ ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് ഫോണിലും ടാബ്ലറ്റിലും കമ്പ്യൂട്ടറിലും ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിജിറ്റല്‍ പുസ്തകം തയാറാക്കിയിരിക്കുന്നത്. ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍ നിന്ന് നിന്നും സൗജന്യമായി ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം മെനുവില്‍ നിന്ന് അതത് ക്ളാസുകളിലെ ടെക്സ്റ്റ് ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പാഠപുസ്തകങ്ങള്‍ക്ക് പുറമെ എസ്.സി.ഇ.ആര്‍.ടി യുടെ പൂര്‍ണ വിവരങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള എജുക്കേഷന്‍ കലണ്ടര്‍, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടാവുന്ന അത്യാവശ്യ ഹെല്‍പ് ലൈന്‍ നമ്പറുകള്‍, അധ്യാപകരുടെ കൈപ്പുസ്തകം, കോഴ്സ് ബുക്, ഇയര്‍ പ്ളാനര്‍, ഐടി@സ്കൂള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്ങാരപ്പിള്ളി സെന്‍റ് ജോസഫ് എച്ച്.എസിലെ പൂര്‍വ വിദ്യാര്‍ഥിയായ മോജു അവിടത്തെ അധ്യാപകരുടെയും സര്‍ക്കാര്‍ സൈറ്റുകളുടെയും സഹായത്തോടെയാണ് പുസ്തകത്തിനുള്ള വിവരങ്ങള്‍ ശേഖരിച്ചത്. നാലുദിവസം കൊണ്ട് വിദ്യാര്‍ഥി സൗഹൃദ രൂപത്തില്‍ ആപ്ളിക്കേഷന്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം പ്ളേ സ്റ്റോര്‍ അംഗീകരിച്ചതോടെ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം. മുഴുവന്‍ ക്ളാസുകളിലേതും കൂടി നൂറോളം പുസ്തകങ്ങള്‍ ആപ്പിലുണ്ട്.
|
സമരമുഖത്തെ കാഴ്ചകളില്‍ ഭീതിയോടെ കുരുന്നുകള്‍ Posted: 09 Jul 2015 11:43 AM PDT Image: ![]() Subtitle: ഡി.ഡി.ഇ ഓഫിസിനോട് ചേര്‍ന്ന ഗവ. ടി.ടി.ഐ മോഡല്‍ യു.പി. സ്കൂളിലെ വിദ്യാര്‍ഥികളാണ് രക്തംചിന്തലിന്‍െറ പാഠങ്ങള്‍ നേരിട്ടനുഭവിക്കുന്നത് കോഴിക്കോട്: കോഴിക്കോട് ഡി.ഡി.ഇ ഓഫിസ് പരിസരത്ത് തുടര്‍ച്ചയായി നടക്കുന്ന അക്രമസമരങ്ങള്‍ ഇവര്‍ ലൈവായി കാണും. പൊലീസിന്‍െറ ലാത്തിച്ചാര്‍ജും രക്തംചിന്തി നിലവിളിച്ചോടുന്ന സമരക്കാരും ഇവര്‍ക്ക് ഭീതിദമായ കാഴ്ച. ജലപീരങ്കിയും ഗ്രനേഡ് പ്രയോഗവും ദയനീയ നിലവിളികളും നേരില്‍ക്കണ്ട് ചകിതരാകാന്‍ വിധിക്കപ്പെട്ട് ഒരുകൂട്ടം കുരുന്നുകള്‍. ഡി.ഡി.ഇ ഓഫിസിനോട് ചേര്‍ന്നുള്ള ഗവ. ടി.ടി.ഐക്ക്(മെന്‍) കീഴിലുള്ള ഗവ. ടി.ടി.ഐ മോഡല്‍ യു.പി. സ്കൂളിലെ 236 വിദ്യാര്‍ഥികളാണ് രക്തംചിന്തലിന്‍െറ പാഠങ്ങള്‍ നേരിട്ടനുഭവിക്കുന്നത്. പാഠപുസ്തക വിഷയത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി സ്കൂളിന് മുന്നില്‍ സമരമില്ലാത്ത ദിനങ്ങളില്ല. കല്ളേറിനും, മുദ്രാവാക്യം വിളിക്കും, ലാത്തിച്ചാര്‍ജിനും ഇടയില്‍പെട്ടുപോയ ഇവരെ രക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശ കമീഷന്‍പോലും ഇടപെടാത്തതില്‍ വിദ്യാര്‍ഥികള്‍ക്ക് ദു$ഖമുണ്ട്. ഡി.ഡി.ഇ ഓഫിസിന്‍െറ ഗേറ്റിനോട് ചേര്‍ന്നാണ് സ്കൂള്‍. കഴിഞ്ഞദിവസം നടന്ന എസ്.എഫ്.ഐ സമരത്തിനിടെ പൊലീസിന്‍െറ ബാരിക്കേഡ് ചാടിക്കടന്ന് ഏതാനും വിദ്യാര്‍ഥികള്‍ സ്കൂള്‍ വളപ്പില്‍ കടന്നിരുന്നു. ഉള്ളിലുണ്ടായിരുന്ന പൊലീസുകാര്‍ ഇവരെ വളഞ്ഞ് പിടികൂടി തല്ലിച്ചതച്ചു. അവരുടെ ദൈന്യതയാര്‍ന്ന നിലവിളിയും പൊലീസിന്‍െറ അട്ടഹാസവും കുരുന്നു മനസ്സുകളുടെ ഉള്ളുലച്ചു. റോഡില്‍നിന്നിരുന്ന വിദ്യാര്‍ഥികള്‍ പൊലീസിനു നേരെ എറിഞ്ഞ കല്ലുകള്‍ സ്കൂളിന്‍െറ ജാലകങ്ങളില്‍ പതിച്ച് തകര്‍ന്നു. അടുത്ത ദിവസം എ.ബി.വി.പി നടത്തിയ മാര്‍ച്ചിലുമുണ്ടായി സംഘര്‍ഷം. സമരമുറകള്‍മൂലം ക്ളാസില്‍ പഠിക്കാനോ പാഠങ്ങള്‍ ശ്രദ്ധിക്കാനോ കഴിയുന്നില്ളെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍, നഗരഹൃദയത്തിലെ സൗകര്യപ്രദമായ ഇടമായതിനാല്‍ സ്കൂള്‍ മറ്റൊരിടത്തേക്ക് മാറ്റുന്നതില്‍ അധ്യാപകര്‍ എതിര്‍പ്പിലാണ്. ‘ഏയ്, ഇവിടെ ഒരു പ്രശ്നവുമില്ല. കണ്ടും കേട്ടും കുട്ടികള്‍ തഴമ്പിച്ചു’ എന്നാണ് പ്രധാനാധ്യാപകന്‍െറ നിലപാട്. സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ നിരന്തരം സമരം നടക്കുന്നത് ഡി.ഡി.ഇ ഓഫിസിന്‍െറ മുന്നിലാണ്. ഡി.ഡി.ഇ- ഡി.ഇ.ഒ ഓഫിസോ, സ്കൂളോ ഇവിടെനിന്ന് മാറ്റിയാല്‍ പ്രശ്നപരിഹാരമാകും. യാത്രക്കും ഷോപ്പിങ്ങിനും ഏറെ സൗകര്യമുള്ളതിനാല്‍ കെട്ടിടം മാറ്റുന്നതിനോട് ജീവനക്കാര്‍ക്ക് തെല്ലും താല്‍പര്യമില്ല. ഒന്നു മുതല്‍ ഏഴാം ക്ളാസ് വരെ 15 പെണ്‍കുട്ടികളടക്കം 236 പേര്‍ പഠിക്കുന്ന സ്കൂളില്‍ 15 അധ്യാപകരാണുള്ളത്. ഡി.എഡിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഈ സ്കൂളിലാണ് അധ്യാപന പരിശീലനത്തിനത്തെുന്നത്. |
സിറിയന്‍ അഭയാര്‍ഥികള്‍ 40 ലക്ഷം കവിഞ്ഞു Posted: 09 Jul 2015 11:37 AM PDT Image: ![]() Subtitle: അഭയാര്‍ഥികളില്‍ ഭൂരിഭാഗവും എത്തിയത് തുര്‍ക്കിയില്‍ ഇസ്തംബൂള്‍: ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് സിറിയയില്‍നിന്ന് പലായനം ചെയ്തവരുടെ എണ്ണം 40 ലക്ഷം കടന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലെ അഭയാര്‍ഥി വിഭാഗമായ യു.എന്‍.എച്ച്.സി.ആര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 25 വര്‍ഷത്തിനിടെ ലോകത്ത് ഏതെങ്കിലും സംഘര്‍ഷത്തെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും വലിയ പലായനമാണ് ഇതെന്ന് ഏജന്‍സി വിശേഷിപ്പിച്ചു. ഇതിന് പുറമേ, സിറിയയില്‍തന്നെ അഭയാര്‍ഥികളായി കഴിയുന്ന 76 ലക്ഷം പേര്‍ വേറെയുമുണ്ടെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈകമീഷണര്‍ അന്‍േറാണിയോ ഗുട്ടെരസ് പറഞ്ഞു. ഒരു തലമുറക്കിടെയുണ്ടാകുന്ന ഏറ്റവും വലിയ അഭയാര്‍ഥിപ്രവാഹമാണ് ഇത്. ലോകത്തിന്‍െറ സഹായം ഏറ്റവുമധികം ആവശ്യമായ ജനവിഭാഗമായി സിറിയന്‍ ജനത മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍, മതിയായ സഹായം ലഭിക്കാതെ അവര്‍ പട്ടിണിയിലും ദുരിതത്തിലും കഴിയുന്നു. കഴിഞ്ഞ 10 മാസത്തിനിടെയാണ് അഭയാര്‍ഥിപ്രവാഹം ഏറ്റവുമധികം ഉണ്ടായത്. 10 ലക്ഷം പേരാണ് ഇക്കാലയളവില്‍ സിറിയയില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. സിറിയന്‍ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും എത്തിയത് തുര്‍ക്കിയിലാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും കുര്‍ദുകളും തമ്മില്‍ പോരാട്ടം രൂക്ഷമായ വടക്കന്‍ സിറിയയില്‍നിന്ന് ജൂണില്‍ മാത്രം തുര്‍ക്കിയിലത്തെിയത് 24,000 പേരാണ്. തുര്‍ക്കിയിലെ മൊത്തം സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം 18 ലക്ഷമാണ്. ഇവര്‍ക്കായി സ്വന്തം ഖജനാവില്‍നിന്ന് ഭാരിച്ച തുകയാണ് തുര്‍ക്കിക്ക് ചെലവഴിക്കേണ്ടിവരുന്നത്. അഭയാര്‍ഥികളില്‍ ഒരു വിഭാഗം പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് അഭയം തേടി പലായനം ചെയ്യുന്നത്. എന്നാല്‍, പല യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനാല്‍ അത്യന്തം അപകടകരമായ സാഹചര്യങ്ങളിലാണ് ഇവരുടെ യാത്ര. 2.7 ലക്ഷം സിറിയന്‍ അഭയാര്‍ഥികളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടി കഴിയുന്നത്. 2.5 ലക്ഷത്തോളം അഭയാര്‍ഥികള്‍ ഇറാഖിലും എത്തിയിട്ടുണ്ട്. ജോര്‍ഡന്‍ 6.3 ലക്ഷം പേര്‍ക്കും ഈജിപ്ത് 1.32 ലക്ഷം പേര്‍ക്കും ലബനാന്‍ 11.7 ലക്ഷം പേര്‍ക്കുമാണ് അഭയം നല്‍കുന്നത്. സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ച 2011 മാര്‍ച്ച് മുതല്‍ 2.2 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. |
സെല്‍ഫിയെടുക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു Posted: 09 Jul 2015 11:32 AM PDT Image: ![]() മോസ്കോ: സെല്‍ഫിയെടുക്കുന്നതിനിടെ മോസ്കോയില്‍ യുവതി 40 അടി ഉയരത്തില്‍നിന്ന് വെള്ളത്തില്‍വീണ് മരിച്ചു. അന്ന ക്രുപയിനികോവ എന്ന 21കാരിയാണ് സെല്‍ഫി ദുരന്തത്തിനിരയായത്. ടൂറിസം ബിരുദധാരിയായ അന്ന ജന്മദിനം ആഘോഷിക്കാനാണ് കൂട്ടുകാര്‍ക്കൊപ്പം എത്തിയത്. മോസ്കോ നഗരത്തിന്‍െറ ഫോട്ടോ എടുത്തശേഷം സെല്‍ഫിയെടുക്കുന്നതിന്നതിനിടയില്‍ പാലത്തില്‍നിന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. റഷ്യയില്‍ അപകടകരമായ സാഹചര്യത്തില്‍ സെല്‍ഫിയെടുക്കുന്നത് വര്‍ധിക്കുകയും ധാരാളംപേര്‍ മരിക്കുകയുംചെയ്ത പശ്ചാത്തലത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ ഇതിനെതിരെ ബോധവത്കരണ കാമ്പയിന്‍ നടത്തുകയും അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തുവരികയാണ്.
|
എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിനത്തില്‍ വന്‍ ആഘോഷം Posted: 09 Jul 2015 11:22 AM PDT Image: ![]() ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിനം വിപുലമായ സ്ട്രീറ്റ് പാര്‍ട്ടിയോടെ അടുത്തവര്‍ഷം ആഘോഷിക്കും. ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമാണ് 10,000 അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷം നടക്കുക. അടുത്തവര്‍ഷം ജൂണ്‍ 12നാണ് രാജ്ഞിയുടെ ജന്മദിന ആഘോഷം. രാജ്ഞിയുടെ സഹായം ലഭിക്കുന്ന 700ഓളം സേവന സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. ഗ്രീന്‍ പാര്‍ക്ക്, സെന്‍റ് ജെയിംസ് പാര്‍ക്ക് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കായി ആഘോഷപരിപാടി സംഘടിപ്പിക്കും. ജന്മദിന ആഘോഷങ്ങള്‍ ഒരാഴ്ച നീണ്ടുനില്‍ക്കും. |
പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു Posted: 09 Jul 2015 11:08 AM PDT Image: ![]() കൈറോ: ഈജിപ്തിലെ ബാനി സുയെഫില്‍ അജ്ഞാതന്‍െറ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മുഹമ്മദ് ഇഷാം സുവ്റോര്‍ ആണ് കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് വരുകയായിരുന്ന ഓഫിസര്‍ വീടിനു സമീപമത്തെിയപ്പോഴാണ് വെടിയേറ്റതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടന്‍തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിലും മുഹമ്മദ് ഇഷാമിനെ വധിക്കാന്‍ തീവ്രവാദികള്‍ ശ്രമിച്ചിരുന്നു. 2013ല്‍ മുഹമ്മദ് മുര്‍സി അധികാരത്തില്‍നിന്ന് പുറത്തായശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത് വ്യാപകമാണ്. രണ്ടു വര്‍ഷത്തിനിടയില്‍ 600 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment