ആരോഗ്യ–തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും –ആഭ്യന്തര മന്ത്രി Madhyamam News Feeds | ![]() |
- ആരോഗ്യ–തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും –ആഭ്യന്തര മന്ത്രി
- കാര്‍ഗില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല^ കരസേന മേധാവി
- ഭൂമിയുടെ അപരനില്‍ ജീവ സാന്നിധ്യം തെളിയുമോ?
- ജഡ്ജിയെ വിമര്‍ശിച്ചതിനെതിരെ രാമചന്ദ്രന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്
- കോട്ടക്കല്‍ മോഡല്‍ പെണ്‍വാണിഭ കേസുകള്‍ വര്‍ധിക്കുന്നു
- നഗരക്കുരുക്ക് പരിഹരിക്കാന്‍ ഇന്ന് യോഗം
- ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല
- മരുഭൂമിയില്‍ നെല്‍കൃഷിക്ക് മണ്ണൊരുക്കിയ മുഹമ്മദ് അല്‍ ദൂസരിയെ കര്‍ഷകദിനത്തില്‍ കേരള സര്‍ക്കാര്‍ ആദരിക്കും
- ഇന്ത്യന്‍ വ്യോമയാന രംഗത്ത് ചുവടുറപ്പിക്കാന്‍ ഖത്തര്‍ എയര്‍വേസ്
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,000 രൂപ
- യമനിലേക്ക് സഹായ പ്രവാഹം: മൂന്നാമത് സൗദി വിമാനം ഏദനിലെത്തി
- ജുഡീഷ്യറിയും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധം: മുഖ്യമന്ത്രി
- മോദിയുടെ റാലി വേദിക്കരികില്‍ നിന്നും മൂന്ന് പേര്‍ അറസ്റ്റില്‍
- വൈവിധ്യങ്ങള്‍ കൊണ്ട് മുഖം മിനുക്കി ഫുജൈറ
- കരുത്തനായി വീണ്ടും ബോള്‍ട്ട്
- ഐ.പി.എല്‍ കേസില്‍ വിധി ഇന്ന്: കുറ്റവിമുക്തനാകുമെന്ന് ശ്രീശാന്ത്
- കൈക്കൂലി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
- സബി: പതിതരുടെ ലോകത്തെ ആശാകിരണം
- വേദനയില്‍ കുതിരുന്നു ഓര്‍മയുടെ തന്ത്രികള്‍
- തമിഴ്നാട്: മദ്യരാഷ്ട്രീയത്തിന്‍െറ പുതിയ മാനങ്ങള്‍
- സര്‍ക്കാര്‍ വ്യവഹാരങ്ങളോട് ജഡ്ജിതന്നെ കലഹിക്കുമ്പോള്‍
- ഒരു മണിക്കൂര്‍ 17 മിനിറ്റ്: ഹൃദയം ഹൃദയത്തിലേക്കെത്തിയ സമയം
- മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് ജയരാജന് തിരിച്ചടി
- മിടിപ്പു തുടങ്ങി മാത്യുവില്‍ ആ ഹൃദയം
- സിറിയയില്‍ ഐ.എസിനെതിരെ തുര്‍ക്കിയുടെ വ്യോമാക്രമണം
ആരോഗ്യ–തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും –ആഭ്യന്തര മന്ത്രി Posted: 25 Jul 2015 12:07 AM PDT മീനങ്ങാടി: സംസ്ഥാനത്ത് ആരോഗ്യ-തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാനികാവ് ശിവക്ഷേത്രത്തിനു കീഴില്‍ നടപ്പാക്കുന്ന പുണ്യവനം പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
കാര്‍ഗില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല^ കരസേന മേധാവി Posted: 25 Jul 2015 12:06 AM PDT Image: ![]() ജമ്മു: കാര്‍ഗില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കരസേന അനുവദിക്കില്ളെന്ന് സേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. ജമ്മുകശ്മീരില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കവെയാണ് ജനറല്‍ ഇങ്ങനെ പ്രസ്താവിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാര്‍ഗില്‍ പോലൊരു യുദ്ധമുണ്ടാകാന്‍ സേന അനുവദിക്കില്ളെന്ന് ദല്‍ബീര്‍ സിങ് വ്യക്തമാക്കി. |
ഭൂമിയുടെ അപരനില്‍ ജീവ സാന്നിധ്യം തെളിയുമോ? Posted: 24 Jul 2015 11:54 PM PDT Image: ![]() Subtitle: ഭൂമിയിലേതിനു സമാനമായി ആവാസ വ്യവസ്ഥ കെപ്ളര്‍ 452 ബിയിലുമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സമീപത്തുചെന്ന് മാതൃ നക്ഷത്രത്തെയും ഗ്രഹത്തെയും നിരീക്ഷിക്കാനാകണം വാഷിങ്ടണ്‍: 1400 പ്രകാശവര്‍ഷം അകലെ സിഗ്നസ് നക്ഷത്രക്കൂട്ടങ്ങളെ ചുറ്റി ഭൂമിയുടെ അപരന്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന കണ്ടത്തെല്‍ മനുഷ്യരുടെ ‘സഹോദരങ്ങളെ’ തേടിയുള്ള അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും. ഭൂമിയുടെ ഒന്നര ഇരട്ടി വലിപ്പമുള്ള ഗ്രഹം 385 ദിവസമെടുത്താണ് അതിന്‍െറ നക്ഷത്രത്തെ ഭ്രമണം നടത്തുന്നതെന്നും ദ്രവാവസ്ഥയില്‍ വെള്ളത്തിന് തങ്ങാനാവശ്യമായ കാലാവസ്ഥയാണ് ഇതിലെന്നും നാസയുടെ കെപ്ളര്‍ ദൂരദര്‍ശിനി വ്യക്തമാക്കിയിട്ടുണ്ട്. കണ്ടത്തെിയ ബഹിരാകാശ ദൂരദര്‍ശിനിയെ അനുസ്മരിച്ചാണ് ശാസ്ത്രലോകം ഗ്രഹത്തിന് കെപ്ളര്‍ 452 ബി എന്നു പേരിട്ടത്. ഭൂമിയെ അപേക്ഷിച്ച് ഇതിലെ ഉപരിതലം കൂടുതല്‍ പാറകള്‍ നിറഞ്ഞതാകാമെന്ന് അസ്ട്രോണമിക്കല്‍ ജേണലില്‍ എഴുതിയ ലേഖനത്തില്‍ നാസയിലെ പ്രമുഖ ഗവേഷകന്‍ ജോന്‍ ജെന്‍കിന്‍സ് പറയുന്നു. കൂടുതല്‍ കട്ടികൂടിയ, മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ അഗ്നിപര്‍വതങ്ങളേറെയുണ്ടാകാമെന്നും ഗുരുത്വാകര്‍ഷണം ഭൂമിയുടെ ഇരട്ടിയാണെന്നുമാണ് അനുമാനം. ഭൂമിയില്‍ വളരുന്ന ഒരു ചെടി പറിച്ചെടുത്ത് ഇവിടെ എത്തിച്ചാല്‍ വളരുമെന്നും ചില ശാസ്ത്രജ്ഞര്‍ പറയുന്നു. ആദ്യ നിഗമനങ്ങളിലേറെയും അപര ജീവിതസാധ്യതകള്‍ക്ക് അനുകൂലമാണെങ്കിലും ഭൂമിയിലേതിനു സമാനമായി ആവാസ വ്യവസ്ഥ ഇവിടെയുമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സമീപത്തുചെന്ന് മാതൃ നക്ഷത്രത്തെയും ഗ്രഹത്തെയും നിരീക്ഷിക്കാനാകണം. 1,400 പ്രകാശവര്‍ഷം അകലെയായതിനാല്‍ നിലവിലെ ശാസ്ത്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള നിരീക്ഷണം തീര്‍ത്തും അസാധ്യമാണ്. വരുംതലമുറ ഗവേഷണങ്ങള്‍ പരിമിതികള്‍ മറികടക്കുന്നതും അതിവിദൂരങ്ങളിലേക്ക് കണ്ണുപായിക്കാനാകുന്നതുമാകുമെന്ന പ്രതീക്ഷയാണ് ശാസ്ത്രത്തിനുള്ളത്. ഏറ്റവുമൊടുവില്‍ നാസ വിക്ഷേപിച്ച ന്യൂ ഹൊറൈസണ്‍ പേടകം 58536 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നുണ്ട്. ജനീവ യൂനിവേഴ്സിറ്റിയിലെ മൈക്കല്‍ മേയര്‍, ദിദിയര്‍ ക്യുലോസ് എന്നിവര്‍ ചേര്‍ന്ന് 20 വര്‍ഷം മുമ്പ് 51 പെഗാസി എന്ന നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ കണ്ടത്തെുന്നതോടെയാണ് ഈ ദിശയില്‍ ശാസ്ത്രനിരീക്ഷണം കൂടുതല്‍ ഊര്‍ജിതമാകുന്നത്. 2009ല്‍ വിക്ഷേപിച്ച കെപ്ളര്‍ പേടകം വഴി 4,696 ഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഭൂമിയോട് ഇത്രയും അടുത്ത സ്വഭാവങ്ങളോടെയുള്ള ഒന്ന് ഇതാദ്യം. ഭൂമിക്കുമേല്‍ പതിക്കുന്ന പ്രകാശത്തിന്‍െറ അതേ തീവ്രതയും വര്‍ണരാജിയുമാണ് ഇവിടെയെന്ന് നോട്ടിങ്ഹാം ട്രെന്‍റ് യൂനിവേഴ്സിറ്റിയിലെ ഡോ. ഡാനിയല്‍ ബ്രൗണ്‍ പറയുന്നു. ഗ്രഹത്തിന്‍െറ മാതൃ നക്ഷത്രത്തിന് സൂര്യനെ അപേക്ഷിച്ച് 150 കോടി വയസ്സ് കൂടുതലാണ്. കെപ്ളര്‍ പര്യവേക്ഷണങ്ങളുടെ വെളിച്ചത്തില്‍ ക്ഷീരപഥത്തിലെ 20,000 കോടി നക്ഷത്രങ്ങളില്‍ 10 ശതമാനത്തിലും ഭൂമിക്ക് സമാനമായ സാഹചര്യം നിലനില്‍ക്കുന്നതായി നിരീക്ഷിക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. |
ജഡ്ജിയെ വിമര്‍ശിച്ചതിനെതിരെ രാമചന്ദ്രന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് Posted: 24 Jul 2015 11:53 PM PDT Image: ![]() കോഴിക്കോട്: ഹൈകോടതി ജഡ്ജിയെ വിമര്‍ശിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്. നീതിന്യായ കോടതികളെയെങ്കിലും വെറുതേവീടൂ എന്നാണ് പോസ്റ്റിലെ അഭ്യര്‍ഥന. "ഇന്ത്യന്‍ ജനാധിപത്യ ഭരണ വ്യവസ്ഥയുടെ, നാല് നെടുംതൂണുകളെയും (നിയമനിര്‍മാണ സഭകള്‍, കാര്യനിര്‍വഹണ വിഭാഗം, നീതിന്യായ കോടതികള്‍ എന്നീ ഭരണഘടനാ സ്ഥാപനങ്ങളും ഇവയുടെ "കാവല്‍ നായ്ക്കള്‍" എന്നറിയപ്പെടുന്ന മാധ്യമങ്ങളും) ഇന്ത്യയിലെ സമീപകാല ജനസമൂഹത്തിലെ എല്ലാ മൂല്യച്യുതികളും ഏറെക്കുറെ ബാധിച്ചിട്ടുണ്ടെങ്കിലും, ഇതില്‍ നിന്നും ഒരളവോളം വ്യത്യസ്തമായി തലയുയര്‍ത്തി നില്‍ക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളാണ് നീതിന്യായ കോടതികള്‍. കോടതികളും തങ്ങളെ പോലെയുള്ള സ്വഭാവ വിശേഷമുള്ളവരാകണമെന്നും കോടതികളെ തങ്ങളുടെ വരുതിക്ക് നിര്‍ത്തണമെന്നും എന്തെങ്കിലും നിഗൂഢലക്ഷ്യംവെച്ച് ആരെങ്കിലും ആഗ്രഹിച്ചാല്‍ സാധാരണക്കാരന്‍െറ അവസാനത്തെ അത്താണിയായ നീതിന്യായ കോടതികളുടെ നീതിബോധത്തെയും നിഷ്പക്ഷതയെയും വിശ്വാസ്യതയെയും അത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കും" ^എന്നാണ് രാമചന്ദ്രന്‍മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിനും മുഖ്യമന്ത്രിക്കുമെതിരെ ഹൈകോടതി ജഡ്ജി ജോസ് തോമസാണ് കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശം നടത്തിയത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയിലും മന്ത്രി കെ.സി. ജോസഫ് ഫേസ്ബുക്കിലൂടെയും എം.എം. ഹസന്‍ മാധ്യമങ്ങളിലൂടെയും ജഡ്ജിയെ രൂക്ഷമായി വിമര്‍ശിച്ചു. ജഡ്ജിക്കെതിരെ സര്‍ക്കാര്‍ അഭിഭാഷകരുടെ സംഘടന ഹൈകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. |
കോട്ടക്കല്‍ മോഡല്‍ പെണ്‍വാണിഭ കേസുകള്‍ വര്‍ധിക്കുന്നു Posted: 24 Jul 2015 11:50 PM PDT കോട്ടക്കല്‍: രക്ഷിതാക്കളുടെ ഒത്താശയോടെ പെണ്‍മക്കളെ ചൂഷണത്തിന് ഇരയാക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. |
നഗരക്കുരുക്ക് പരിഹരിക്കാന്‍ ഇന്ന് യോഗം Posted: 24 Jul 2015 11:34 PM PDT കോഴിക്കോട്: സമരദിനങ്ങളില്‍ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊലീസ് വിളിച്ചുചേര്‍ക്കുന്ന യോഗം ശനിയാഴ്ച. |
ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല Posted: 24 Jul 2015 10:45 PM PDT Image: ![]() തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷ എഴുതാന്‍ സി.ബി.എസ്.ഇ അധികൃതര്‍ അനുവദിച്ചില്ല. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്കൂളിലെത്തിയ സിസ്റ്റര്‍ സെബക്കാണ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നത്. ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ളെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ സിസ്റ്റര്‍ സെബ മടങ്ങി. ശിരോവസ്ത്രം മാറ്റിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി സിസ്റ്റര്‍ സെബ പറഞ്ഞു. ഗേറ്റില്‍ വെച്ചുള്ള പരിശോധനക്ക് ശേഷമാണ് തിരുവസ്ത്രവും കുരിശും ഊരാന്‍ ആവശ്യപ്പെട്ടത്. പ്രത്യേക മുറി അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചില്ല. ഇതിനെതിരെ സഭാധികാരികളുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും സിസ്റ്റര്‍ സെബ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ശന പരിശോധനക്ക് ശേഷമെ വിദ്യാര്‍ഥികളെ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂവെന്ന് സി.ബി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, വസ്ത്രങ്ങള്‍ ഫുള്‍കൈയാവരുത്, ഷൂസും കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ പാടില്ല, മന്ത്രച്ചരടുകള്‍ ഉള്‍പ്പെടെയുള്ളവ ശരീരത്തില്‍ പാടില്ല, ബെല്‍റ്റ് അനുവദിക്കില്ല, സ്കാര്‍ഫ്, തൊപ്പി എന്നിവ പാടില്ല, മൂക്കുത്തി, കമ്മല്‍, മാല, ബ്രേസ്ലെറ്റ്, കൂളിങ്ഗ്ളാസ്, ഹെയര്‍പിന്‍, ഹെയര്‍ ബാന്‍ഡ്, ബാഡ്ജ്, വാച്ച്, പഴ്സ്, പെന്‍സില്‍ ബോക്സ്, കുപ്പിവെള്ളം, മുടിയില്‍ പൂക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവക്കും സി.ബി.എസ്.ഇ നിരോധം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, രാവിലെ പത്തിന് ആരംഭിച്ച മെഡിക്കല്‍ പ്രവേശ പരീക്ഷ ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ വിദ്യാര്‍ഥികളെ സി.ബി.എസ്.ഇ ഉദ്യോഗസ്ഥരും പൊലീസുകാരും ദേഹപരിശോധന നടത്തിയ ശേഷമാണ് ഹാളിലേക്ക് പ്രവേശം അനുവദിച്ചത്. മേയില്‍ നടന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വീണ്ടും പരീക്ഷ നടത്തിയത്. ആദ്യ പരീക്ഷ എഴുതിയ 6.3 ലക്ഷം വിദ്യാര്‍ഥികളാണ് വീണ്ടും പരീക്ഷക്കിരുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചായിരുന്നു സംസ്ഥാനത്ത് പരീക്ഷ സംഘടിപ്പിച്ചത്. ഇതില്‍ കോഴിക്കോട് മേഖലയില്‍ 44 കേന്ദ്രങ്ങളില്‍ നിന്നായി 28,000 പേര്‍ പരീക്ഷ എഴുതി. |
Posted: 24 Jul 2015 10:11 PM PDT Image: ![]() ദോഹ: മലയാളി വീട്ടമ്മമാര്‍ക്ക് മരുഭൂമിയില്‍ നെല്ലും പച്ചക്കറിയും വിളയിക്കാന്‍ സൗജന്യമായി ഭൂമി അനുവദിച്ച ശഹാനിയയിലെ അല്‍ ദൂസരി പാര്‍ക്ക് ഉടമ മുഹമ്മദ് അല്‍ ദൂസരിയെ കേരള സര്‍ക്കാര്‍ ആദരിക്കുന്നു. കര്‍ഷക ദിനമായ ഓഗസ്റ്റ് 16ന് കണ്ണൂരില്‍ നടക്കുന്ന ഒൗദ്യോഗിക ചടങ്ങിലാണ് ആദരിക്കുക. കേരള കൃഷി മന്ത്രി കെ.പി മോഹനന്‍ കഴിഞ്ഞദിവസം മുഹമ്മദ് അല്‍ദൂസരിയെ ഫോണില്‍ ബന്ധപ്പെട്ട് ചടങ്ങിലേക്ക് ക്ഷണിച്ചു. ഖത്തറില്‍ നെല്‍കൃഷി സാധ്യമാക്കുന്നതിന് നല്‍കിയ സഹായം പരിഗണിച്ചാണ് സംസ്ഥാന കൃഷിവകുപ്പ് മുഹമ്മദ് അല്‍ദോസരിയെ ആദരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി നെല്ലുവിളയിച്ചത് ഖത്തറിലെ ‘അടുക്കളത്തോട്ടം’ ഫേസ്ബുക് കൂട്ടായ്മയാണ്. മുഹമ്മദ് അല്‍ദൂസരിയുടെ ഉടമസ്ഥതയില്‍ ശഹാനിയയില്‍ 200 ഏക്കര്‍ വിസ്തൃതിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ദൂസരി പാര്‍ക്കിലെ 70 സെന്‍റ് സ്ഥലത്താണ് മലയാളി കൂട്ടായ്മ നെല്ല് വിജയകരമായി കൃഷിചെയ്തത്. മലയാളി വീട്ടമ്മമാരായ അംബര പവിത്രന്‍, ജിഷകൃഷ്ണന്‍, മീന ഫിലിപ്പ് എന്നിവരാണ് ദോഹ അടുക്കളത്തോട്ടത്തിന് നേതൃത്വം നല്‍കുന്നത്. അടുക്കളത്തോട്ടത്തിന്‍െറ അഡ്മിനുകളായ ഇവര്‍ മൂവരേയും മുഹമ്മദ് അല്‍ദൂസരിക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉപഹാരവും പ്രശസ്തി പത്രവും നല്‍കി ആദരിക്കുന്നുണ്ട്. കേരളം സന്ദര്‍ശിക്കാന്‍ വളരെയേറെ ആഗ്രഹമുണ്ടെന്ന് മുഹമ്മദ് അല്‍ ദൂസരി പറഞ്ഞു. പ്രകൃതിമനോഹരമായ കേരളത്തെപ്പറ്റി ധാരാളം കേട്ടതാണ്. ഒരാഴ്ചയെങ്കിലും അവിടെ ചെലവഴിക്കണമെന്നാണ് ആഗ്രഹം. ഓഗസ്റ്റ് 16ന് കണ്ണൂരില്‍ നടക്കുന്ന ആദരിക്കല്‍ചടങ്ങിലേക്ക് കൃഷിവകുപ്പു മന്ത്രി കെ.പി മോഹന്‍ തന്നെ ഒൗദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ചടങ്ങിന്‍െറ വിശദാംശങ്ങളടങ്ങുന്ന ഇ മെയില്‍ പ്രതീക്ഷിച്ചിരിക്കുകയാണ്. ഓഗസ്റ്റില്‍ സൗദി അറേബ്യയിലും ദുബൈയിലും മറ്റുമായി നിശ്ചയിച്ച ചില ബിസിനസ് മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടതുണ്ട്. ഇതിന് തടസം വരാതെ കേരളത്തിലത്തൊനാവുമോയെന്നാണ് നോക്കുന്നത്. ദക്ഷിണേന്ത്യയില്‍ ചെന്നൈയില്‍ മാത്രമാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. നെല്‍കൃഷിക്കായി അടുക്കളത്തോട്ടം പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ഭൂമിയും വെള്ളവും ജൈവവളവും നല്‍കിയതിനാണ് മുഹമ്മദ് അല്‍ദൂസരിയെ ആദരിക്കുന്നതെന്ന് കൃഷിമന്ത്രാലയം വ്യക്തമാക്കി. ജൈവപച്ചക്കറി കൃഷിക്ക് നല്‍കിയ പ്രോത്സാഹനവും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ശഹാനിയയിലാണ് അല്‍ദൂസരി മൃഗശാലയും പാര്‍ക്കും. ഖത്തറിലെ കാലാവസ്ഥ പ്രശ്നങ്ങളെ അതിജീവിച്ച് മുഹമ്മദ് അല്‍ ദൂസരി മൃഗശാലയും പാര്‍ക്കും തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശനമനുവദിക്കുന്ന പാര്‍ക്ക് സ്വന്തം കയ്യില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് നടത്തുന്നത്. ചായയും കാപ്പിയുമൊക്കെ അതിഥികള്‍ക്ക് നല്‍കുകയും ചെയ്യും. ചെറുപ്പത്തില്‍ വിനോദത്തിനായി മൃഗങ്ങളെ വളര്‍ത്തിയിരുന്ന അല്‍ ദൂസരി പിന്നീടത് വിപുലമാക്കുകയായിരുന്നു. ഒരു ലക്ഷം ചതുരശ്രമീറ്ററോളം വരുന്ന ശഹാനിയയിലെ സ്ഥലം ഫാമും മൃഗശാലയുമാക്കി മാറ്റി.വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടെ നിന്ന് മൃഗങ്ങളെ എത്തിക്കുകയുമായിരുന്നു. |
ഇന്ത്യന്‍ വ്യോമയാന രംഗത്ത് ചുവടുറപ്പിക്കാന്‍ ഖത്തര്‍ എയര്‍വേസ് Posted: 24 Jul 2015 10:06 PM PDT Image: ![]() ദോഹ: ഇന്ത്യന്‍ വിമാന കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി ഇന്ത്യന്‍ വ്യോമയാന രംഗത്ത് കൂടുതല്‍ സാന്നിധ്യമറിയിക്കാനുളള ഖത്തര്‍ എയര്‍വേസിന്‍െറ ശ്രമങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കുന്നു. രണ്ട് ഗള്‍ഫ് വിമാന കമ്പനികള്‍ സ്പൈസ്ജെറ്റിന്‍െറ ഓഹരികള്‍ വാങ്ങാന്‍ തയാറായി രംഗത്തുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രമുഖ ഇന്ത്യന്‍ ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത നല്‍കിയത്. ഇതിലൊന്ന് ഖത്തര്‍ എയര്‍വേസും മറ്റൊന്ന് എമിറേറ്റ്സുമാണെന്നാണ് അഭ്യൂഹം. ചിലര്‍ ഓഹരികള്‍ വാങ്ങാനായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് സ്പൈസ്ജെറ്റ് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ആരാണ് തങ്ങളെ സമീപിച്ചതെന്ന് കൃത്യമായി വ്യക്തമാക്കാന്‍ സ്പൈസ്ജെറ്റ് അധികൃതര്‍ തയാറല്ല. ഇത് സംബന്ധിച്ച നടപടിക്രമങ്ങളും ചര്‍ച്ചകളും പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിശദീകരണം നല്‍കുന്നത് ശരിയല്ളെന്ന നിലപാടിലാണ് സ്പൈസ്ജെറ്റ്. ഇന്ത്യയിലെ അതിവേഗം വളര്‍ന്നുവരുന്ന വ്യോമയാന മേഖലയാണ് ഖത്തര്‍ എയര്‍വേസിനെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നത്. ഗള്‍ഫ് വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് ജെറ്റ് എയര്‍വേസിന്‍െറ 24 ശതമാനം ഓഹരികള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. അബൂദബി വഴി കൂടുതല്‍ വിമാന സര്‍വീസുകളും ജെറ്റ് എയര്‍വേസ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നത് ഗള്‍ഫ് എയര്‍ലൈനുകളാണ്. ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്നുണ്ട്. ഈ 12 നഗരങ്ങളില്‍ നിന്നും ദോഹ വഴി അമേരിക്കയടക്കമുളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. എമിറേറ്റ്സ് 10 നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. നേരത്തെ വിജയ് മല്യയുടെ കിങ്ഫിഷന്‍ എയര്‍ലൈന്‍സും വാദിയ ഗ്രൂപ്പിന്‍െറ ഗോ എയറും സ്വന്തമാക്കാന്‍ ഖത്തര്‍ എയര്‍വേസ് ശ്രമം നടത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2012ല്‍ സ്പൈസ്ജെറ്റ് തന്നെ സ്വന്തമാക്കാന്‍ ഖത്തര്‍ എയര്‍വേസ് ശ്രമിച്ചിരുന്നു. ഇന്‍റിഗോ എയര്‍ലൈനുമായി കോഡ് ഷെയറിങ് എഗ്രിമെന്‍റിന് ഖത്തര്‍ എയര്‍വേസ് ശ്രമിക്കുന്നതായി ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ 2013ല്‍ അറിയിച്ചിരുന്നു. ഇതും ഫലം കണ്ടില്ല. ഇത്തരം ഒരു കരാര്‍ നിലവില്‍ വന്നാല്‍ കരാറിലേര്‍പ്പെട്ട എയര്‍ലൈനുകള്‍ക്ക് പരസ്പരം ടിക്കറ്റുകള്‍ വില്‍പന നടത്താന്‍ കഴിയും. ഇന്‍ഡിഗോ ഇതിന് തയാറായിരുന്നില്ല. ഇന്‍ഡിഗോയുടെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ഈ ജനുവരിയില്‍ ഖത്തര്‍ എയര്‍വേസ് നടത്തിയ ശ്രമവും വിജയം കണ്ടിരുന്നില്ല. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,000 രൂപ Posted: 24 Jul 2015 09:59 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,375 രൂപയും പവന് 19,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജൂലൈ 22നാണ് പവന്‍വില 19,200ല്‍ നിന്ന് 19,080 രൂപയിലേക്ക് കുറഞ്ഞത്. 23ന് ഈ വില തുടര്‍ന്നു. 24ന് വില 80 രൂപ കുറഞ്ഞ് 19,000 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 11.40 ഡോളര്‍ കൂടി 1,097.00 ഡോളറിലെത്തി. |
യമനിലേക്ക് സഹായ പ്രവാഹം: മൂന്നാമത് സൗദി വിമാനം ഏദനിലെത്തി Posted: 24 Jul 2015 09:51 PM PDT Image: ![]() റിയാദ്: സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന യമനില്‍ തുടരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 22 ടണ്‍ വൈദ്യസഹായവും വഹിച്ചുള്ള മൂന്നാമത് സൗദി എയര്‍ഫോഴ്സ് വിമാനം വെള്ളിയാഴ്ച ഏദന്‍ വിമാനത്താവളത്തിലത്തെി. കിങ് സല്‍മാന്‍ ചാരിറ്റി സെന്‍ററിന്‍െറ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യുന്ന അടിസ്ഥാന, ജീവകാരുണ്യ വസ്തുക്കളാണ് മൂന്ന് വിമാനങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ ഏദനിലത്തെിയതെന്ന് സെന്‍റര്‍ വക്താവ് റഅ്ഫത്ത് അസ്സബ്ബാഗ് പറഞ്ഞു. യമന്‍ മോചനത്തിലും പ്രശ്നപരിഹാരത്തിലും പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും അടുത്ത ദിവസങ്ങളില്‍ സഹായം അയച്ചുതുടങ്ങും. ഇതിന്‍െറ ഭാഗമായി യു.എ.ഇയുടെ ആദ്യ വിമാനം ഏദന്‍ വിമാനത്താവളത്തിലത്തെിയിട്ടുണ്ട്. ഏദന്‍ വിമാനത്താവളം ഹൂതികളില്‍ നിന്ന് മോചിപ്പിച്ച് സേവനത്തിന് തുറന്നതിന്‍െറ ഫലമായാണ് യമനില്‍ ‘പ്രതീക്ഷയുടെ വീണ്ടെടുപ്പ്’ എന്ന രണ്ടാം ഘട്ട സഖ്യസേന ഓപറേഷന്‍െറ ഭാഗമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനായത്. ഏദനിലത്തെുന്ന വൈദ്യോപകരണങ്ങളും ഭക്ഷ്യവസ്തുക്കളും രാജ്യത്തിന്‍െറ എല്ലാ മേഖലയിലും അര്‍ഹിക്കുന്ന ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് കിങ് സല്‍മാന്‍ സെന്‍റര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. വൈദ്യോപകരണങ്ങളും മരുന്നുകളും യമന്‍ ആശുപത്രികളിലത്തെിച്ച് ചികിത്സ ഫലപ്രദമാക്കുന്ന പദ്ധതിക്ക് സൗദിയുടെ മുന്‍ ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അബ്ദുല്‍ അസീസ് അര്‍റബീഅയാണ് മേല്‍നോട്ടം വഹിക്കുന്നത്. കര, കടല്‍, വായു മാര്‍ഗം അവശ്യവസ്തുക്കള്‍ യമനിലത്തെിച്ച് വിതരണം ചെയ്യാനാണ് സഖ്യസേനയിലെ രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇതിന് ഏറെ സഹായകമാവുന്നതാണ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഏദന്‍ വിമാനത്താവള മോചനമെന്ന് അസ്സബ്ബാഗ് പറഞ്ഞു. അബ്ദുറബ്ബ് ഹാദി മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍െറയും സൗദി പ്രതിരോധ മന്ത്രാലയത്തിന്‍െറയും മേല്‍നോട്ടത്തില്‍ വിമാനത്താവളത്തിലിറങ്ങുന്ന ചരക്കുകള്‍ പരിശോധിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. |
ജുഡീഷ്യറിയും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധം: മുഖ്യമന്ത്രി Posted: 24 Jul 2015 09:38 PM PDT Image: ![]() തിരുവനന്തപുരം: ജുഡീഷ്യറിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ജിയുടെ ഓഫിസിനെതിരെ പരാമര്‍ശം ഉണ്ടായപ്പോഴാണ് പ്രതികരിച്ചതെന്നും നിലവിലെ തര്‍ക്കങ്ങള്‍ പ്രശ്നമാക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എ.ജിയുടെ ഓഫിസിന്‍െറ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ കേരളത്തിന്‍െറ ആരോഗ്യരംഗത്തിന് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. നീലകണ്ഠശര്‍മയുടെ കുടുംബത്തെ പ്രത്യേകനന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. |
മോദിയുടെ റാലി വേദിക്കരികില്‍ നിന്നും മൂന്ന് പേര്‍ അറസ്റ്റില്‍ Posted: 24 Jul 2015 09:36 PM PDT Image: ![]() പാട്ന: ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണറാലി വേദിക്കരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. |
വൈവിധ്യങ്ങള്‍ കൊണ്ട് മുഖം മിനുക്കി ഫുജൈറ Posted: 24 Jul 2015 09:27 PM PDT Image: ![]() ഷാര്‍ജ: മലകള്‍ക്കും മരുഭൂമികള്‍ക്കും ഇടയില്‍ പ്രകൃതി തനിക്ക് വിശ്രമിക്കാന്‍ ഒരുക്കി വെച്ച ഇടമാണ് ഫുജൈറയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. പഴമയും പുതുമയും സംഗമിക്കുന്ന നിരവധി കാഴ്ച്ചകള്‍ ഇവിടെയുണ്ട്. നിരവധി പുതിയ പദ്ധതികളാണ് ഫുജൈറയില്‍ പുരോഗമിക്കുന്നത്. ഉദ്ഘാടനത്തിന് തയ്യാറായി കൊണ്ടിരിക്കുന്ന ഫുജൈറയിലെ ശൈഖ് സായിദ് പള്ളി ഇതിനകം തന്നെ ലോക ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളിയാണിത്. പള്ളിക്ക് സമീപത്ത് പൂന്തോട്ടങ്ങള്‍ തീര്‍ക്കുന്ന ജോലി കൂടി കഴിഞ്ഞാല്‍ പള്ളി പ്രാര്‍ഥനക്കായി തുറക്കും. പള്ളിയില്‍ പ്രാര്‍ഥന തുടങ്ങുന്നതോടെ മറ്റ് പള്ളികളിലെല്ലാം തന്നെ ഇവിടെ നിന്നുള്ള ബാങ്കൊലിയായിരിക്കും മുഴങ്ങുക. വിനോദ സഞ്ചാരികളുടെ ഇഷ്ടമേഖലയിലെ പള്ളി സന്ദര്‍ശിക്കാന്‍ എല്ലാവര്‍ക്കും അനുവാദം ഉണ്ടായിരിക്കും. പള്ളിയോട് ചേര്‍ന്നുള്ള റോഡില്‍ തീര്‍ത്ത പിരമിഡ് റൗണ്ടെബൗട്ട് മനോഹരമാണ്. പിരമിഡിന്‍െറ ഓരോ അഴികളിലും പൂച്ചെടികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഫുജൈറ കോര്‍ണീഷിനെ ഹരിതവത്ക്കരിക്കുന്ന ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. കല്‍ബ അതിര്‍ത്തി മുതല്‍ തുടങ്ങിയ ഹരിതവത്കരണത്തില്‍ മനോഹരമായ സസ്യജാലങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഫുജൈറ പട്ടണത്തിലെ റൗണ്ടെബൗട്ടുകള്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. എമിറേറ്റിന്‍െറ പുരാതനമായ അടയാളങ്ങള്‍ കൊണ്ടാണ് ഇവ അലങ്കരിച്ചിരിക്കുന്നത്. കൂജ, ഫാല്‍ക്കന്‍, വാള്‍, മത്സ്യം, തോണി തുടങ്ങിയവയുടെ കൂറ്റന്‍ ശില്‍പ്പങ്ങള്‍ റൗണ്ടെബൗട്ടുകളെ ആകര്‍ഷണമാക്കുന്നു. പട്ടണത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഫുജൈറ കോട്ടയും അതിനോടുള്ള ചേര്‍ന്നുള്ള പരമ്പരാഗത ഗ്രാമവും ശ്രദ്ധേയമാണ്. മുഹമദ് ബിന്‍ മത്താര്‍ റോഡിന്‍െറ അവസാനത്തില്‍ കോട്ടക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന വാള്‍ റൗണ്ടബൗട്ട് ഇവിടെ നടന്നിരുന്ന പുരാതന ആഘോഷത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. വാള്‍ ഏറിയല്‍ എന്ന പേരില്‍ പണ്ട് കാലം തൊട്ട് നടന്നിരുന്ന ആഘോഷത്തെ പുതുതലമുറക്കും സന്ദര്‍ശകര്‍ക്കും പരിചയപ്പെടുത്തുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. വികസനത്തിന്‍െറ സുവര്‍ണ പാതയിലാണ് ഫുജൈറ. നിരവധി ബഹുനില കെട്ടിടങ്ങളും കച്ചവട കേന്ദ്രങ്ങളുമാണ് ഉയര്‍ന്നുവരുന്നത്. ശൈഖ് ഖലീഫ ഫ്രീവേയുടെ വരവോടെ ഇവിടേക്കുള്ള യാത്ര എളുപ്പമായതും പ്രദേശത്തിന്‍െറ വികസന കുതിപ്പിന് ആക്കംകൂട്ടുന്നു. യബ്സ ബൈപാസ് റോഡ് പൂര്‍ത്തിയായതോടെ ഫുജൈറ തുറമുഖത്തേക്കുള്ള യാത്രയും എളുപ്പമായി. വലിയ വാഹനങ്ങള്‍ പട്ടണത്തിലേക്ക് പ്രവേശിച്ചുള്ള ഗതാഗത കുരുക്ക് അഴിക്കാനും ഇത് വഴി സാധിച്ചിട്ടുണ്ട്. അണക്കെട്ടുകളുടെ നാടാണ് ഫുജൈറ. എന്നാല്‍ മഴയുടെ കുറവ് അണക്കെട്ടുകളെ മരുഭൂമിയാക്കി മാറ്റിയത് ഫുജൈറയുടെ സങ്കടമാണ്. നിരവധി പരമ്പരാഗത ഗ്രാമങ്ങള്‍ ഇവിടെയുണ്ട്. ഫുജൈറയുടെ പഴയ കാലഘട്ടത്തിലേക്ക് സന്ദര്‍ശകരെ കൂട്ടികൊണ്ട് പോകുന്ന പൗരാണിക വസ്തുക്കളുടെ കലവറകളാണ് പരമ്പരാഗത ഗ്രാമങ്ങള്‍. കാര്‍ഷിക രംഗത്തെ കൈവിടാത്തവരാണ് ഫുജൈറക്കാര്‍. എവിടെ നോക്കിയാലും എന്തെങ്കിലും കൃഷി കാണാം. കൃഷികളുമായി ബന്ധപ്പെട്ട് തന്നെ കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. മസാഫി, ദഫ്ത്ത, ബിത്ത്ന എന്നിവിടങ്ങളിലെ പഴം-പച്ചക്കറി ചന്തകള്‍ പ്രസിദ്ധമാണ്. കരകൗശല വസ്തുക്കളുടേയും പരവതാനികളുടേയും മണ്‍പാത്രങ്ങളുടേയും പ്രധാന കച്ചവട മേഖലയാണ് ഫ്രൈഡേ മാര്‍ക്കറ്റ്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ അഗ്നിബാധയില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു 25ല്‍പരം സ്ഥാപനങ്ങളാണ് കത്തിയമര്‍ന്നത്. കോടികളുടെ നഷ്ടമാണ് കച്ചവടക്കാര്‍ക്ക് സംഭവിച്ചത്. തീ നക്കി തുടച്ച ഭാഗത്ത് പുതിയ കെട്ടിടം വൈകാതെ നിര്‍മിക്കുമെന്നാണ് നഗരസഭ പറഞ്ഞിരിക്കുന്നത്. വന്‍ വികസനം നടക്കുന്ന കുവൈത്ത് റോഡില്‍ ഫുജൈറയിലെ ആദ്യത്തെ നടപ്പാലത്തിന്‍െറ നിര്‍മാണം അന്തിമഘട്ടത്തിലത്തെിയിട്ടുണ്ട്. ഈറ്റ് ആന്‍ഡ് ട്രിങ്ക് റസ്റ്റോറന്‍റിന് സമീപത്താണ് നടപ്പാലം നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. ഫുജൈറ തുറമുഖത്തിനോടനുബന്ധിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഫുജൈറയുടെ ഭാഗമായ ദിബ്ബ, ബിദിയ്യ പ്രദേശങ്ങള്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. തോട്ടങ്ങളുടെ നാടാണ് ദിബ്ബ. മാവ് പൂക്കും കാലത്ത് ഇവിടെ എത്തിയാല്‍ സ്കൂള്‍ അങ്കണത്തിലെ നാട്ട് മാവുകള്‍ മനസിലത്തെും. നൂറുകണക്കിന് മാന്തോട്ടങ്ങള്‍ ഇവിടെയുണ്ട്. പൂത്ത മാവിന്‍ ചില്ലകളില്‍ നിന്ന് നാട് കാണാനിറങ്ങുന്ന കാറ്റിന്‍െറ സുഗന്ധമേറ്റാല്‍ മനസാകെ മാമ്പഴ കാലമാകും. |
Posted: 24 Jul 2015 08:11 PM PDT Image: ![]() ലണ്ടന്‍: വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് ലണ്ടന്‍ ഡയമണ്ട് ലീഗില്‍ ചാമ്പ്യനായി ട്രാക്കിലേക്ക് മടങ്ങിയത്തെി. 9.87 സെക്കന്‍ഡിലാണ് ബോള്‍ട്ട് 100 മീ. പൂര്‍ത്തിയാക്കിയത്. ഈ സീസണിലെ മികച്ച പ്രകടനമാണ് ജമൈക്കന്‍ ഇതിഹാസതാരം പുറത്തെടുത്തത്. |
ഐ.പി.എല്‍ കേസില്‍ വിധി ഇന്ന്: കുറ്റവിമുക്തനാകുമെന്ന് ശ്രീശാന്ത് Posted: 24 Jul 2015 08:03 PM PDT Image: ![]() കൊച്ചി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കുമെന്നാണ് പ്രതീക്ഷയെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. അനുകൂല വിധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ദൈവം കൂടെയുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു. കോടതി വിധി അറിയാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീശാന്തിനെ ഭാര്യ ഭുവനേശ്വരി കുമാരിയും പിതാവ് ശാന്തകുമാരന്‍ നായരും അനുഗമിക്കുന്നുണ്ട്. വാതുവെപ്പ് കേസില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ഇന്ന് വിധി പുറപ്പെടുവിക്കുക. 6000 പേജുള്ള കുറ്റപത്രത്തില്‍ 39 പേരാണ് പ്രതികള്‍. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കുമേല്‍ ചുമത്തിയ മക്കൊക്ക നിയമം നിലനില്‍ക്കുമോയെന്ന് കോടതി വിധിയെഴുതും. വാതുവെപ്പ് കേസില്‍ 2013 മേയിലാണ് എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ രാജസ്ഥാന്‍ റോയല്‍ താരങ്ങളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഒത്തുകളിക്കു പിന്നില്‍ അധോലോക സംഘാംഗം ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട സംഘമാണെന്നാണ് ഡല്‍ഹി പൊലീസിന്‍െറ ആരോപണം. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കുമേല്‍ 2005 മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മക്കൊക്ക) പ്രകാരം കേസെടുത്തത്. |
കൈക്കൂലി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ Posted: 24 Jul 2015 08:01 PM PDT Image: ![]() പാലക്കാട്: കൈക്കൂലി കേസില്‍ വാളയാര്‍ ചെക്ക്പോസ്റ്റിലെ അഞ്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എം.വി.ഐ ശ്രീകുമാര്‍, എ.എം.വി.ഐമാരായ നൗഷാദ്, ശ്രീജേഷ്, മുഹമ്മദ് റഫീഖ്, പ്യൂണ്‍ സന്തോഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പാണ് നടപടി സ്വീകരിച്ചത്. ചെക്ക്പോസ്റ്റ് ഡ്യൂട്ടിയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഗതാഗത കമ്മീഷണര്‍ നേരത്തെ പുറത്താക്കിയിരുന്നു. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. |
സബി: പതിതരുടെ ലോകത്തെ ആശാകിരണം Posted: 24 Jul 2015 07:26 PM PDT Image: ![]() തൃശൂര്‍: 1992-‘93ലെ മുംബൈ കലാപകാലത്ത് ഈ മനുഷ്യനെ കലാപ ബാധിതര്‍ വല്ലാതെ അടുത്തറിഞ്ഞു. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ശ്രീകൃഷ്ണ കമീഷന്‍ മുമ്പാകെ കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും ജീവച്ഛവമായവരുടെയും അവസ്ഥ എത്തിച്ചത് ഇദ്ദേഹമായിരുന്നു. ജന്മനാ തളര്‍ന്ന കാലുകളും തളരാത്ത മനസ്സുമായി നീതി നിഷേധിക്കപ്പെടുന്ന ഓരോ ഇടങ്ങളിലും മുട്ടിവിളിച്ചു. സഹപ്രവര്‍ത്തകരും സുഹൃത്തുകളും ‘സബി’ എന്ന് സ്നേഹപൂര്‍വം വിളിച്ച, തൃശൂര്‍ ചേര്‍പ്പ് അമ്മാടം പെല്ലിശേരി ആന്‍റണിയുടെയും അന്നയുടെയും മകന്‍ പി.എ. സെബാസ്റ്റ്യന്‍െറ ജീവിതം സംഭവബഹുലമായിരുന്നു. 19ാം വയസ്സില്‍ ഓഹരി വിറ്റു കിട്ടിയ പണവുമായി മുംബൈയിലേക്ക് വണ്ടി കയറുമ്പോള്‍ ഈ കുട്ടി എന്തുചെയ്യാന്‍ എന്ന് ചിന്തിച്ചവര്‍ക്ക് പിന്നീട് ആ ജീവിതം അദ്ഭുതത്തോടെ നോക്കിനില്‍ക്കേണ്ടിവന്നു. 76ാം വയസ്സില്‍ വ്യാഴാഴ്ച ഗോവയിലെ രോഗീപരിചരണ കേന്ദ്രത്തില്‍ സബിയുടെ ജീവതാളം നിലച്ചു. ശനിയാഴ്ച ഗോവയിലാണ് സംസ്കാരം. അവകാശ ലംഘനങ്ങള്‍ക്കെതിരെ മുന്‍നിരയില്‍ നിന്ന് പോരാടിയ സെബാസ്റ്റ്യന് സ്കൂളില്‍ പോകാന്‍ ശരീരം വഴങ്ങിയില്ല. വീട്ടിലിരുന്ന് പത്താം ക്ളാസ് പഠനം പൂര്‍ത്തിയാക്കി. പരീക്ഷയെഴുതാന്‍ മാത്രം സ്കൂളിലത്തെി. പിന്നീട് ജീവിതം വഴിതിരിഞ്ഞു. ജീവിതവും പ്രവര്‍ത്തനവും അമ്മാടത്തുനിന്ന് മുംബൈയിലേക്ക് പറിച്ചുനട്ടു. ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടി. മുംബൈ കോര്‍പറേഷനില്‍ ക്ളര്‍ക്കായി മൂന്നു വര്‍ഷം. അതുപേക്ഷിച്ച് മുംബൈ ഹൈകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചതോടെ സബിയുടെ നിലപാടുകള്‍ ലോകം അറിഞ്ഞു തുടങ്ങി. ഇതില്‍ കത്തിവെച്ച സെന്‍സര്‍ ബോര്‍ഡിനോട് അദ്ദേഹം ഏറ്റുമുട്ടി. ശിവജിയെക്കുറിച്ച് ജയിംസ് ലെയ്നിന്‍െറ പുസ്തകത്തിന്‍െറ നിരോധം നീക്കാന്‍ നിയമ പോരാട്ടം നടത്തി. ബിനായക് സെന്നിനെപ്പോലുള്ളവര്‍ക്കു മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഇന്ത്യന്‍ നീതിന്യായ സംവിധാനം പിന്നിലേക്ക് നടക്കുകയാണെന്ന് വിളിച്ചു പറഞ്ഞു. അവിവാഹിതനായ സെബാസ്റ്റ്യന്‍ മുംബൈയില്‍ എത്തിയ കാലം മുതല്‍ വൈ.എം.സി.എയിലായിരുന്നു താമസം. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നുപോയത്. |
വേദനയില്‍ കുതിരുന്നു ഓര്‍മയുടെ തന്ത്രികള്‍ Posted: 24 Jul 2015 07:24 PM PDT Image: ![]() Subtitle: ഗായകന്‍ കെ.ജി സത്താറിനെ ശിഷ്യന്‍ മോഹന്‍ സിതാര അനുസ്മരിക്കുന്നു ഓര്‍മവെച്ച കാലം മുതല്‍, സംഗീതബോധം എന്നില്‍ അടിഞ്ഞുകൂടിയ നാള്‍ മുതല്‍ ഞാന്‍ സത്താര്‍ മാഷിനൊപ്പം ഉണ്ട്. എന്നെ ഈ നിലയിലാക്കിയത്, സംഗീത സംവിധായകനെന്ന നിയലിലേക്ക് വളര്‍ത്തിയത് മാഷിന്‍െറ പ്രചോദനം ഒന്നു മാത്രമാണ്. ജ്യേഷ്ഠന്‍ സുബ്രഹ്മണ്യനാണ് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നത്. അന്ന് വയലിനില്‍ എനിക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. എങ്കിലും മാഷ് സമയമെടുത്ത് എന്നെ പഠിപ്പിച്ചു. കുട്ടിയാവുമ്പോള്‍ മുതല്‍ ഞാന്‍ അദ്ദേഹം പോകുന്നിടത്തെല്ലാം പോയി. പല പരിപാടികളില്‍ പങ്കെടുത്ത് സമ്മാനം വാങ്ങി. പത്തു വര്‍ഷമാണ് ഞാന്‍ അദ്ദേഹത്തിനൊപ്പം നടന്നത്. എല്ലാം മാഷിന്‍െറ പ്രചോദനത്തിന്‍െറ ഫലം. മാഷിന്‍െറ പിതാവാണ് നാട്ടില്‍ ആദ്യമായി ഗ്രാമഫോണ്‍ അവതരിപ്പിച്ചത്. മുംബൈയില്‍നിന്ന് നാട്ടിലത്തെി ആരംഭിച്ച സംഗീത ക്ളബില്‍ ഞാനും അംഗമായിരുന്നു. മറ്റ് മാപ്പിളപ്പാട്ടുകാരില്‍നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു സത്താര്‍ മാഷ്. പഠിപ്പിക്കുമ്പോള്‍ രാഗങ്ങള്‍ ഹൃദിസ്ഥമാക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ മാഷോടൊപ്പം മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ വലിയ സമ്മര്‍ദത്തിലായി. നിറഞ്ഞു കവിഞ്ഞ സദസ്സ്. സമ്മര്‍ദം താങ്ങാനാവാതെ എന്‍െറ വയലിന്‍െറ കമ്പികള്‍ പൊട്ടുന്ന അവസ്ഥയുണ്ടായി. അദ്ദേഹമാണ് അത് കോര്‍ത്തു തന്നത്. സമ്മര്‍ദം ഒട്ടും വേണ്ടെന്ന് സമാധാനിപ്പിച്ചു. നല്ല മനസ്സായിരുന്നു. മാഷ് സമ്മര്‍ദം അനുഭവിക്കുമ്പോള്‍ അത് പുറത്തേക്ക് അറിയിച്ചിട്ടേയില്ല.‘കണ്ണിന്‍െറ കടമിഴിയാലെ’ എന്ന പാട്ട് വേദികളില്‍ വന്‍ ഹിറ്റായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഇറങ്ങിയ ‘വെള്ളരിപ്രാവിന്‍െറ ചങ്ങാതി’ എന്ന ചിത്രത്തിനു വേണ്ടി ‘പതിനേഴിന്‍െറ പൂങ്കരളേ...’ എന്ന പാട്ട് ഞാന്‍ ചിട്ടപ്പെടുത്തിയത് മാഷിനെ ധ്യാനിച്ചാണ്. മാഷിനെ സിനിമാപ്പാട്ടുകാരനാക്കി അവതരിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒരു ചിത്രത്തിനു വേണ്ടി പാടിക്കുകയും ചെയ്തു. എന്നാല്‍, ആ പടം ഇറങ്ങിയില്ല. ഒരു സിനിമ നിര്‍മിക്കാന്‍ മാഷും ഒരുക്കം കൂട്ടിയിരുന്നു. അദ്ദേഹത്തിന്‍െറ ന്‍െറ ഉറ്റ മിത്രമായിരുന്ന ബാബുരാജിനെക്കൊണ്ട് അഞ്ച് പാട്ടുകള്‍ ചിട്ടപ്പെടുത്തി. അതും പുറത്തു വന്നില്ല. മാപ്പിളപ്പാട്ടും ഹിന്ദി ഗാനങ്ങളും ഗസലും നന്നായി പാടുന്ന മാഷിനെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അതിനൊത്ത ആദരം കിട്ടിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല. അതിനു വേണ്ടി ആരോടും കീഴ്പ്പെടാനും പോയിട്ടില്ല. 2004ല്‍ സംഗീത നാടക അക്കാദമിയുടെ മാപ്പിളപ്പാട്ടിനുള്ള പുരസ്കാരം, കേരള മാപ്പിള കലാ അക്കാദമി പ്രശംസാപത്രം, ഇശല്‍ ഖദീന്‍ പുരസ്കാരം, ചാവക്കാട് സംഗീത മല്‍ഹ ഏര്‍പ്പെടുത്തിയ ഗുല്‍മുഹമ്മദ് സാഹിബ് പുരസ്കാരം, ഗുരൂപൂജാ പുരസ്കാരം, മൊയീന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ്, 2009ലെ ‘മാധ്യമം’ കുടുംബമേള പുരസ്കാരം, ദൂരദര്‍ശന്‍ പ്രശസ്തിപത്രം, 2014ല്‍ ഇശല്‍തേന്‍കണം അവാര്‍ഡ് എന്നിവക്ക് പുറമെ ഒട്ടനവധി മറ്റ് പുരസ്കാരങ്ങളും ലഭിച്ചു. മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട നിരവധി ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായിരുന്നു. മൂത്ത മകന്‍ സലീം സത്താര്‍, ദീപസ്തംഭം മഹാശ്ചര്യം, ജോക്കര്‍, സ്നേഹിതന്‍ എന്നീ സിനിമകളുടെ നിര്‍മാതാവാണ്. |
തമിഴ്നാട്: മദ്യരാഷ്ട്രീയത്തിന്‍െറ പുതിയ മാനങ്ങള്‍ Posted: 24 Jul 2015 06:44 PM PDT Image: ![]() ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലെ റെക്കോഡ് ഭൂരിപക്ഷം പകര്‍ന്ന ആത്മവിശ്വാസവുമായി 2016 നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിനില്‍ക്കുന്ന ജയലളിതയുടെ മുന്നേറ്റം എങ്ങനെ തടയും? തമിഴ്നാട്ടില്‍ ഡി.എം.കെയും ബി.ജെ.പിയും കോണ്‍ഗ്രസും അടക്കമുള്ള എല്ലാ എ.ഐ.എ.ഡി.എം. കെ ഇതര കക്ഷികളും സ്വയം ചോദിക്കുന്ന ചോദ്യമാണിത്. ഇപ്പോള്‍ അതിന്‍െറ വ്യക്തമായ ഉത്തരം അവരുടെ വിദൂരസ്വപ്നങ്ങളില്‍പോലുമില്ല. ഇന്നത്തെ നിലയില്‍, ആരോഗ്യപ്രശ്നങ്ങള്‍ വഴിമുടക്കുന്നില്ളെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിത ഒരു വാക്ഓവര്‍തന്നെ നേടും. സുപ്രീംകോടതിയിലത്തെിനില്‍ക്കുന്ന അഴിമതിക്കേസില്‍ അന്തിമവിധി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഉണ്ടാകാനിടയില്ലാത്തതിനാല്‍ അക്കാര്യം തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിപക്ഷത്തിനാകില്ല. മാത്രമല്ല, മാരന്‍ സഹോദരങ്ങളുടെ പേരില്‍ ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ ഡി.എം.കെക്ക് പുതിയ തലവേദനയായിട്ടുമുണ്ട്. അതിനാല്‍ ജയലളിതക്കെതിരെ അഴിമതിയാരോപണം ഒരു ആയുധമാക്കിയാല്‍ അത് ഡി. എം.കെക്ക് തിരിച്ചടിയാകാം. ജയലളിതക്ക് ഭീഷണിയുയര്‍ത്തുന്ന ഒരു പ്രതിപക്ഷകക്ഷിയോ മുന്നണിയോ ഇന്ന് തമിഴ്നാട്ടിലില്ല. ശക്തമായ ഒരു മുന്നണി രൂപവത്കരിക്കാനുള്ള ഡി.എം.കെയുടെ ശ്രമങ്ങളെല്ലാം ഇതുവരെ പാളിപ്പോകുകയായിരുന്നു. ഗതിയറ്റുനില്‍ക്കുന്ന കോണ്‍ഗ്രസ് ഡി.എം.കെ മുന്നണിയില്‍ വരാന്‍ തയാറാണെങ്കിലും വലിയ ‘വില’ നല്‍കി അവരെ ടീമിലെടുക്കാന്‍ ഡി.എം.കെ തയാറല്ല. പി.എം.കെ, എം.ഡി.എം.കെ, ഡി.എം.ഡി. കെ എന്നീ കക്ഷികളാകട്ടെ, കരുണാനിധിയോട് വലിയ വിലപേശല്‍തന്നെ നടത്തുകയുമാണ്. പി.എം.കെ ഒരു പടികൂടി മുന്നോട്ടുപോയി പാര്‍ട്ടിസ്ഥാപകന്‍ രാമദാസിന്‍െറ പുത്രനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. അന്‍പുമണിയെ ‘വരുംകാലമുതലമൈച്ചര്‍’ (അടുത്ത മുഖ്യമന്ത്രി) ആയി ഉയര്‍ത്തിക്കാട്ടി പ്രചാരണം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ജയലളിതയുമായോ കരുണാനിധിയുമായോ ഒരു മുന്നണിബന്ധം സാധ്യമല്ളെന്ന് തിരിച്ചറിഞ്ഞ ബി. ജെ.പിയാകട്ടെ, മറ്റു കക്ഷികളെ പാട്ടിലാക്കി ഒരു മുന്നണി രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ്. ‘തമിഴ്നാട്ടിലെ ജനങ്ങള്‍ വളരെക്കാലമായി ഒരു മാറ്റം ആഗ്രഹിക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയൊരു മുന്നണിയെ നയിച്ചുകൊണ്ട് ബി.ജെ.പി ആ മാറ്റത്തിന് വഴിയൊരുക്കും’ എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് തമിഴിശൈ സൗന്ദരരാജന്‍ ഈയിടെ പറയുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയോടൊപ്പവും അതിനുശേഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പവും നിന്ന വിജയകാന്ത് രണ്ടിടത്തും രക്ഷകിട്ടാത്ത സ്ഥിതിക്ക് ഡി.എം.കെയുമായി സമരസപ്പെടുമോ? മുഖ്യമന്ത്രിമോഹം ഉള്ളിലൊളിപ്പിച്ചുനടക്കുന്ന അദ്ദേഹത്തിന് സ്റ്റാലിന് കൈകൊടുക്കുമ്പോഴേ വിറക്കും. അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ കരുണാനിധിയുടെ അടുക്കളക്കാര്യസ്ഥനായി കഴിഞ്ഞുകൂടാന്‍ അഭിമാനം ‘ക്യാപ്റ്റനെ’ അനുവദിക്കുന്നില്ല. എന്നാല്‍, ജയലളിതയെ നേരിടാന്‍ ഒരേ ആയുധംതന്നെ തെരഞ്ഞെടുത്തിരിക്കുകയാണ് അവരുടെ എല്ലാ വിരോധികളും ഇപ്പോള്‍. അതാണ് മദ്യനിരോധം. ഡി.എം.കെയായാലും എ.ഡി.എം.കെയായാലും തമിഴ്നാട് സര്‍ക്കാറുകളുടെ നിലനില്‍പ് മദ്യത്തെ ആശ്രയിച്ചാണ്. 1983ല്‍ എം.ജി.ആറിന്‍െറ കാലത്താണ്സംസ്ഥാനത്തെ മദ്യവില്‍പന ടാസ്മാക്അഥവാ തമിഴ്നാട് സ്റ്റേറ്റ്മാര്‍ക്കറ്റിങ് കോര്‍പറേഷനെ ഏല്‍പിച്ചത്. 2013-14 വര്‍ഷത്തില്‍ ടാസ്മാക്കിലൂടെയുള്ള മദ്യവില്‍പനയുടെ വരുമാനം 23401 കോടി രൂപയാണ്. മുന്‍ ഡി.എം.കെ സര്‍ക്കാര്‍ ചെയ്തപോലെ ഇതില്‍നിന്നുള്ള ഒരു വിഹിതംകൊണ്ടാണ് കളര്‍ ടി.വി, മിക്സി, ഗ്രൈന്‍റര്‍ തുടങ്ങിയസൗജന്യങ്ങള്‍ ഈ സര്‍ക്കാറും വാരിവിതറുന്നത്. മറ്റൊരു വസ്തുതകൂടിയുണ്ട്. തമിഴ്നാട്ടില്‍ ഡിസ്റ്റിലറികളുള്ള കമ്പനികളുമായാണ് മദ്യം വാങ്ങാന്‍ ടാസ്മാക് കരാറുണ്ടായിരുന്നത്. ഈ കമ്പനികളില്‍അധികവും ജയലളിതയോടോ കരുണാനിധിയോടോ അടുപ്പമുള്ളവരുടേതാണ്. ആരാണോ ഭരിക്കുന്നത്അവരുടെ പക്ഷത്തുള്ള കമ്പനിക്ക് കൂടുതല്‍ വലിയകരാര്‍ ലഭിക്കും. രണ്ടു കക്ഷികളും ഇതിനെ ചോദ്യംചെയ്യുകയില്ല. അത് ഫലത്തില്‍ ഒരു ഒത്തുകളിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത്അന്ന് എ.എ.പിയിലായിരുന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഈ ഒത്തുകളി ചൂണ്ടിക്കാട്ടുകയുണ്ടായി. ജയലളിതയുടെ തോഴി ശശികലയുടെ ഉടമസ്ഥതയിലുള്ള മിഡാസ് ഗോള്‍ഡന്‍ ഡിസ്റ്റിലറീസിന്‍െറയും ഡി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. ജഗത്രക്ഷകന്‍െറ അധീനതയിലുള്ള എലൈറ്റ് ഡിസ്റ്റിലറീസിന്‍െറയും കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. മറ്റു പ്രധാന ഡിസ്റ്റിലറികളുടെയും രാഷ്ട്രീയബന്ധങ്ങള്‍ പ്രകടമാണ്. എന്നിട്ടും ഡി.എം.കെ ഇനി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് മദ്യനിരോധം ഏര്‍പ്പെടുത്തുമെന്ന്കഴിഞ്ഞ ദിവസം കരുണാനിധി പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയുടെ ദുഷ്ടലാക്ക് വ്യക്തമാണല്ളോ. ജയലളിത ഒരു പടി മുന്നോട്ടുപോയി ഇപ്പോഴേ മദ്യനിരോധം ഏര്‍പ്പെടുത്തുമെന്ന് കരുണാനിധി കണക്കുകൂട്ടുന്നുണ്ടാകാം. അങ്ങനെയായാല്‍ ജയയുടെ ജനപ്രീണനപദ്ധതികള്‍ പലതും മുടങ്ങും. ബി.ജെ.പിയും മദ്യപ്രശ്നം ഒരു ആയുധമാക്കിയിരിക്കുന്നു. കോയമ്പത്തൂര്‍ അടക്കമുള്ള അവരുടെ ശക്തികേന്ദ്രങ്ങളില്‍ ടാസ്മാക് കടകള്‍ പിക്കറ്റ് ചെയ്തു. സംസ്ഥാന വ്യാപകമായ ഒരു മദ്യവിരുദ്ധപ്രക്ഷോഭത്തിന് ഒരുക്കംകൂട്ടുകയാണ് അവര്‍. സമ്പൂര്‍ണ മദ്യനിരോധം ആവശ്യപ്പെട്ടുവന്ന പി.എം.കെ ഇപ്പോള്‍ ജനവാസകേന്ദ്രങ്ങള്‍ക്കടുത്തുള്ള ടാസ്മാക് കടകള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രത്യക്ഷസമരത്തിനിറങ്ങിയിട്ടില്ളെങ്കിലും മദ്യനിരോധം എന്ന ആവശ്യത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സമീപകാലത്ത് കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോന്ന് തമിഴ് മാനില കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിച്ച ജി.കെ. വാസന്‍ അടുത്ത ആഗസ്റ്റ് മുതല്‍ മദ്യനിരോധം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്താകമാനം പര്യടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതെല്ലാംകണ്ട്ആവേശഭരിതനായ എം.ഡി.എം.കെ നേതാവ് വൈകോ മദ്യനിരോധം തന്‍െറ കക്ഷിയുടെ ദീര്‍ഘകാല ആവശ്യമാണെന്ന് പറഞ്ഞ് രംഗത്തത്തെിയിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ച് ഒരു പദയാത്ര നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തുതന്നെ ഈ ആവശ്യം ഉന്നയിച്ച ഡി.എം.ഡി.കെ നേതാവ് വിജയകാന്ത് ഇപ്പോള്‍ അത് ഒന്നുകൂടി ആവര്‍ത്തിച്ചു. ചുരുക്കത്തില്‍, ജയലളിത മാത്രമാണ് മദ്യത്തിന്‍െറ വക്താവ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു സംഘടിത ശ്രമമാണ് ഇവിടെ കാണുന്നത്. എന്നാല്‍, ഇതുകൊണ്ട് ജയലളിതയെ ഭയപ്പെടുത്താനാകുമെന്ന് തോന്നുന്നില്ല. കാരണം, രാജ്യത്തെ ഏറ്റവുമധികം മദ്യവില്‍പനയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി തമിഴ്നാടിനെ മാറ്റിയതില്‍ കരുണാനിധിക്കുംചെറുതല്ലാത്ത പങ്കുണ്ട്. മാത്രവുമല്ല, ഒരു പരിധിക്കപ്പുറം മദ്യനിരോധമെന്ന ആവശ്യവുമായി കരുണാനിധി മുന്നോട്ടുപോയാല്‍ മദ്യലോബി അദ്ദേഹത്തിന്‍െറ പാര്‍ട്ടിക്കെതിരെ തിരിയും. വാല്‍ക്കഷണം: വ്യാജമദ്യദുരന്തങ്ങള്‍ ഒഴിവാക്കാനാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനമായ ടാസ്മാക്കിനെ മദ്യവില്‍പന ഏല്‍പിച്ചതെന്നാണ് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒരുപോലെ വാദിച്ചിരുന്നത്. എന്നാല്‍, ഈയിടെ പുറത്തിറങ്ങിയ നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2005-2014 കാലയളവില്‍ രാജ്യത്ത് ഏറ്റവുമധികം വിഷമദ്യമരണങ്ങള്‍ ഉണ്ടായത് തമിഴ്നാട്ടിലാണ് -1509 പേര്‍. തമിഴ്നാട്ടില്‍ 6800 ടാസ്മാക് മദ്യവില്‍പനശാലകളുണ്ട്; എന്നാല്‍, സംസ്ഥാനത്തെ ലൈബ്രറികളുടെ എണ്ണം 4370! |
സര്‍ക്കാര്‍ വ്യവഹാരങ്ങളോട് ജഡ്ജിതന്നെ കലഹിക്കുമ്പോള്‍ Posted: 24 Jul 2015 06:41 PM PDT Image: ![]() വാദംകേള്‍ക്കുന്ന കോടതിതന്നെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു; കാര്യക്ഷമമായി കേസുകള്‍ നടത്താന്‍ കഴിയില്ളെങ്കില്‍ അഡ്വക്കറ്റ് ജനറലിന്‍െറ ഓഫിസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന്. എ.ജി ഓഫിസ് ആദ്യമായല്ല കോടതിയുടെ പ്രഹരത്തിന് ഇങ്ങനെ വിധേയമാകുന്നത്. ജസ്റ്റിസ് ഹാറൂണ്‍ റഷീദും എ.ജി. ഓഫിസിലെ കെടുകാര്യസ്ഥതയെ നേരത്തേ വിമര്‍ശിച്ചിട്ടുണ്ട്. ഹൈകോടതിയിലെ മറ്റു ബെഞ്ചുകളും സമാനമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും എ.ജി ഓഫിസ് നന്നായില്ളെന്നുമാത്രം. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉന്നയിച്ച വിമര്‍ശത്തില്‍ ചില അതിരുകവിച്ചിലുകള്‍ ദര്‍ശിക്കാമെങ്കിലും നമ്മുടെ നിയമ വ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്ന ജീര്‍ണതയിലേക്കാണ് അദ്ദേഹം ഗൗരവപൂര്‍ണമായ ചര്‍ച്ച തുറന്നിടുന്നത്. കോടതിയില്‍ എത്തുന്ന സര്‍ക്കാര്‍ കേസുകളില്‍ ആവശ്യമായ രേഖകളും റിപ്പോര്‍ട്ടുകളും നല്‍കുന്നതിലോ കോടതി ആവശ്യപ്പെടുന്ന വിശദാംശങ്ങള്‍ സമര്‍പ്പിക്കുന്നതിലോ സര്‍ക്കാര്‍ അഭിഭാഷകര്‍ ഒരു തരത്തിലുമുള്ള താല്‍പര്യവും പ്രകടിപ്പിക്കുന്നില്ളെന്ന് അദ്ദേഹം തുടര്‍ച്ചയായ അനുഭവങ്ങളെ മുന്‍നിര്‍ത്തി വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥ നിമിത്തം ഹരജിക്കാര്‍ക്കുണ്ടാകുന്ന നീതിനിഷേധവും കാലതാമസവും കോടതിയുടെ വിലപ്പെട്ട സമയനഷ്ടവും അദ്ദേഹം നിരവധി തവണ ചൂണ്ടിക്കാണിച്ചതാണ്. പക്ഷേ, അതിനോട് എ.ജി ഓഫിസ് പുലര്‍ത്തിയ കുറ്റകരമായ ഉദാസീനതയാണ് കോടതിയുടെ കടുത്ത വിമര്‍ശത്തിന് വീണ്ടും ഇടവരുത്തിയത്. ആവശ്യമായ രേഖകളും വിശദാംശങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്ളീഡര്‍മാര്‍ കാണിക്കുന്ന അനാസ്ഥ കേസുകള്‍ നീണ്ടുപോകുന്നതിനും തോല്‍ക്കുന്നതിനും ഇടവരുത്തുന്നുവെന്നത് അവിതര്‍ക്കിതമാണ്. സര്‍ക്കാര്‍ അഭിഭാഷകരുടെ കൂറ് എതിര്‍കക്ഷികളോടാണെന്നും അബ്കാരികളുടെയും ബിസിനസുകാരുടെയും നോമിനികളായി വര്‍ത്തിക്കുന്നുവെന്നും വാദം കേള്‍ക്കുന്ന ജഡ്ജിതന്നെ ഉന്നയിക്കുമ്പോള്‍ എത്രമാത്രം ഭീതിജനകമാണ് കോടതികളില്‍ നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും. എ.ജി ഓഫിസിന് നിയമബാഹ്യ താല്‍പര്യങ്ങളുണ്ടെന്നും സോളാര്‍ കേസില്‍ കാണിക്കുന്ന ശുഷ്കാന്തിയും ശ്രദ്ധയും ഇതര കേസുകളിലില്ളെന്നുമുള്ള വിമര്‍ശവും മുഖവിലക്കെടുക്കേണ്ടതാണ്. കോടതിമുറികളില്‍ രാഷ്ട്രീയ താല്‍പര്യങ്ങളും പണക്കിലുക്കവും സ്വാധീനിക്കുന്നുവെന്ന് സുപ്രീംകോടതിതന്നെ നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ പല പ്രമാദമായ കേസുകളും സര്‍ക്കാറിന്‍െറ താല്‍പര്യമായി കോടതികളില്‍ ഉന്നയിക്കപ്പെട്ടത് ജനതാല്‍പര്യങ്ങളുടെ എതിര്‍പക്ഷത്തായിരുന്നു. വിശേഷിച്ച്, ഭൂമി കൈയേറ്റവും ഉന്നതവിദ്യാഭ്യാസ കേസുകളും ബാറുകള്‍ക്ക് അനുമതി കൊടുക്കുന്ന വിഷയങ്ങളുമെല്ലാം. അതുകൊണ്ടുതന്നെ, കഴിഞ്ഞ നാലു വര്‍ഷമായി എ.ജി ഓഫിസും എ.ജിയും വിവാദ കേന്ദ്രവുമാണ്. സര്‍ക്കാറിനുവേണ്ടി എ.ജി വാദിക്കുമ്പോള്‍ എതിര്‍കക്ഷിക്കുവേണ്ടി എ.ജിയുടെ കുടുംബക്കാര്‍ വാദിക്കുന്ന കേരള ഹൈകോടതിയിലെ കാഴ്ച സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. നീതിക്കുവേണ്ടി കേവലവാദമുന്നയിച്ചതുകൊണ്ടായില്ല, ആത്മാര്‍ഥമായി നിലകൊള്ളുകയും ധാര്‍മികമായി സ്ഥാപിക്കുകയും വേണം. ദൗര്‍ഭാഗ്യവശാല്‍ അത്തരം ധാര്‍മികത നിഷ്കര്‍ഷിക്കുന്നതിലുള്ള സര്‍ക്കാറിന്‍െറയും എ.ജി ഓഫിസിന്‍െറയും പരാജയം കൂടിയാണ് കോടതിയില്‍നിന്ന് ഇത്ര കടുത്ത വിമര്‍ശത്തിന്‍െറ ഹേതു. കോടതികളുടെ ശാപമാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യം. യോഗ്യതയും കഴിവും പരിഗണിക്കാതെ രാഷ്ട്രീയ താല്‍പര്യ പ്രകാരം സര്‍ക്കാര്‍ പ്ളീഡര്‍മാരെ നിശ്ചയിക്കുന്നത് നിയമ വ്യവഹാരങ്ങളുടെ കാര്യക്ഷമതയെ കാര്യമായിതന്നെ ബാധിക്കുന്നുണ്ട്. അര്‍ഹമായ നീതിനിഷേധത്തിനും അനര്‍ഹര്‍ക്ക് സര്‍ക്കാര്‍ അഥവാ ജനങ്ങളുടെ വിഭവങ്ങള്‍ ലഭ്യമാകുന്നതിനും ഇത് ഇടവരുത്തുന്നുമുണ്ട്. അതിനുപുറമെയാണ് സര്‍ക്കാര്‍ പ്രതിയാകുന്ന കേസുകള്‍ ഒച്ചുവേഗത്തില്‍ നീങ്ങുന്നതും അര്‍ഹമായി ലഭിക്കേണ്ട നീതി അനന്തമായി നീണ്ടുപോകേണ്ടിവരുന്നതുമായ ദുരവസ്ഥ. കാലങ്ങളായി പരിതപിച്ചുകൊണ്ടിരിക്കുന്ന ഈ വിഷയം പരിഹരിക്കുന്നതിന് പ്രയോജനപ്പെടുത്തുന്നതിനുപകരം നിരീക്ഷിച്ച ജസ്റ്റിസിനുനേരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കാനാണ് ഉത്തരവാദിത്തപ്പെട്ട മന്ത്രിമാര്‍പോലും ദൃഷ്ടരാകുന്നത്. നമ്മുടെ നീതിനിര്‍വഹണ മേഖലയില്‍ പതിറ്റാണ്ടുകളായി തിടംവെച്ച ജീര്‍ണതയെ ഇല്ലായ്മചെയ്യാനുള്ള ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും ജസ്റ്റിസ് അലക്സാണ്ടറുടെ നിരീക്ഷണങ്ങള്‍ തുടക്കമാക്കുന്നതിനു പകരം അവഹേളനപരമായ പ്രസ്താവനകളിലൂടെ തര്‍ക്കവിതര്‍ക്കങ്ങളുടെ ചളിക്കുണ്ടില്‍ ആഴ്ത്തിക്കളയാനാണ് ശ്രമമെങ്കില്‍ കോടതി നിരീക്ഷണങ്ങള്‍പോലും നീതിന്യായ മേഖലയെ രക്ഷിക്കില്ളെന്ന തെറ്റായ പാഠമാകും ജനങ്ങളിലേക്ക് പകരുക. എ.ജി ഓഫിസിന്‍െറ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുതാര്യവുമാകണം. വിവാദങ്ങളില്‍നിന്ന് മുക്തവും. അതിന് മുന്‍കൈയെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എ.ജി ഓഫിസില്‍ മുഖ്യമന്ത്രിക്ക് മാത്രം പൂര്‍ണ വിശ്വാസമുണ്ടായാല്‍ പോരാ, ജനങ്ങള്‍ക്കും ഉണ്ടാകണം. കാരണം, ജനങ്ങളുടെ ഹിതത്തെ പ്രതിനിധാനംചെയ്യുന്ന സര്‍ക്കാര്‍ സംവിധാനമാണ് എ.ജി ഓഫിസ്. കോടതി വ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ കാപട്യം കാണിക്കുന്നുവെന്ന ജനങ്ങളുടെ സംശയം ബലപ്പെടുത്തുകയുമാണ് ഹൈകോടതി നിരീക്ഷണം ചെയ്തിട്ടുള്ളത്. |
ഒരു മണിക്കൂര്‍ 17 മിനിറ്റ്: ഹൃദയം ഹൃദയത്തിലേക്കെത്തിയ സമയം Posted: 24 Jul 2015 05:56 PM PDT Image: ![]() തിരുവനന്തപുരം: നീലകണ്ഠശര്‍മയുടെ ഹൃദയം തിരുവനന്തപുരത്തുനിന്ന് മാത്യു ആന്‍റണിയെ തേടി വിനെ തേടി കൊച്ചിയിലേക്ക് പറന്നത്തെിയത് ഒരുമണിക്കൂര്‍ 17 മിനിറ്റ് കൊണ്ട്. ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്‍െറ നേതൃത്വത്തില്‍ ഒരുസംഘം ഡോക്ടര്‍മാര്‍ എല്ലാ സജ്ജീകരണങ്ങളോടെയും തിരുവനന്തപുരത്തത്തെി. റോഡ് മാര്‍ഗം എറണാകുളത്ത് ഹൃദയമത്തെിക്കുന്നത് ശ്രമകരമാണെന്നതും സമയനഷ്ടവും കണക്കിലെടുത്താണ് വ്യോമമാര്‍ഗംഎത്തിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യവകുപ്പിന്‍െറ മൃതസഞ്ജീവനി പദ്ധതിപ്രകാരം മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് നാവികസേനയുടെ ഡോണിയര്‍ ലഭ്യമായത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.45ഓടെ ശ്രീചിത്രയില്‍ ശസ്ത്രക്രിയ ആരംഭിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ഹൃദയവും മറ്റ് ആന്തരികാവയവങ്ങളും പുറത്തെടുത്തു. 6.35ന് ഹൃദയം വഹിച്ചുളള വാഹനം വിമാനത്താവളത്തിലേക്ക് കുതിച്ചു. 10 മിനിറ്റ് കൊണ്ട് റോഡ് മാര്‍ഗം തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തില്‍ എത്തിച്ചു. മറ്റു വാഹനങ്ങളെ പൊലീസ് നിയന്ത്രിച്ചു. സിറ്റി പൊലീസ് ശക്തമായ ക്രമീകരണങ്ങളാണ് നടത്തിയത്. തയ്യാറായി നിന്ന ഡോണിയര്‍ ഉടന്‍ പറന്നുയര്‍ന്നു. കൊച്ചി നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തില്‍നിന്ന് ഒന്‍പത് മിനിറ്റുകള്‍ കൊണ്ട് ഹൃദയം ആശുപത്രിയിലത്തെിച്ചു. ഗതാഗതം പൂര്‍ണ പൊലീസ് നിയന്ത്രണത്തിലായിരുന്നു. ഹൃദയവുമായി മെഡിക്കല്‍ സംഘം 7.45ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചു. ഈ സമയം തന്നെ മാത്യു ആന്‍റണിയുടെ ശസ്ത്രക്രിയ ആരംഭിച്ചിരുന്നു. ജൂലൈ ആറിനാണ് പാറശ്ശാല സ്വദേശി നീലകണ്ഠശര്‍മ പക്ഷാഘാതത്തെ തുടര്‍ന്ന് കുളിമുറിയില്‍ കുഴഞ്ഞുവീണത്. ശ്രീചിത്തിരയിലെ ന്യൂറോളജി വിദഗ്ധന്‍ ഡോ. മാത്യു എബ്രഹാമിന്‍െറ മേല്‍നോട്ടത്തില്‍ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും 18ന് ശര്‍മക്ക് മസ്തിഷ്ക മരണം സംഭവിച്ചു. അഗ്രികള്‍ചര്‍ ഓഫിസര്‍ കൂടിയായ ലത ഭര്‍ത്താവിന്‍െറ ആന്തരികാവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതം അറിയിച്ചു. വൃക്കകള്‍, കരള്‍, നേത്രങ്ങള്‍ എന്നിവ നഗരത്തിലെ സ്വകാര്യ ആശുപത്രിക്കും മെഡിക്കല്‍ കോളജിനുമായി ദാനം ചെയ്തു. ഇതിനിടെയാണ് എറണാകുളത്തെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗിക്ക് ഹൃദയം ആവശ്യമുണ്ടെന്ന് അറിഞ്ഞത്. ചാലക്കുടി മാര്‍ക്കറ്റില്‍ ഓട്ടോ ഡ്രൈവര്‍ ആയ മാത്യുവിന് മാസങ്ങള്‍ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഹൃദയംമാറ്റിവെക്കല്‍ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ സ്വരൂപിച്ച 23 ലക്ഷം രൂപ കെട്ടിവെച്ചു. രാത്രി വൈകിയും മാത്യൂ ആന്‍റണിയുടെ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. |
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് ജയരാജന് തിരിച്ചടി Posted: 24 Jul 2015 01:48 PM PDT Image: ![]() Subtitle: കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പരിചരണത്തിലാണ് ജയരാജന്‍ തലശ്ശേരി: കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യമനുവദിക്കുകയാണെങ്കില്‍ അതിനുശേഷം യു.എ.പി.എ പ്രകാരം പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്താല്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കോടതി ജയരാജന്‍െറ അഭിഭാഷകനോട് ചോദിച്ചു. യു.എ.പി.എ പ്രകാരം പി. ജയരാജനെതിരെ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യമനുവദിക്കണമെന്ന് ജയരാജനുവേണ്ടി ഹാജരായ അഡ്വ. കെ. വിശ്വന്‍ ജൂലൈ 22ന് നടന്ന തുടര്‍വാദത്തിനിടെ ബോധിപ്പിച്ചു. എന്നാല്‍, സി.ബി.ഐ പ്രോസിക്യൂട്ടര്‍ കെ. കൃഷ്ണകുമാര്‍ നിലവില്‍ പ്രതിചേര്‍ത്തിട്ടില്ല എന്ന വാദം ആവര്‍ത്തിക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ളെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞുവെച്ചു. 22ന് വാദം പൂര്‍ത്തിയാക്കിയ കോടതി, വിധി പറയുന്നതിന് 24ലേക്ക് മാറ്റുകയായിരുന്നു. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയായ മനോജിനെ കൊലപ്പെടുത്താന്‍ കേസിലെ പ്രധാന പ്രതിയായ വിക്രമനുമായി ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ വാദം. ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന വിക്രമനുമായി പി. ജയരാജന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍െറ രേഖകളാണ് കേസിലെ പ്രധാന തെളിവ്. വിക്രമന്‍െറ കുടുംബവുമായി ജയരാജനുള്ള അടുത്ത ബന്ധവും മാര്‍ച്ച് ഏഴിന് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിക്രമനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് പ്രതിചേര്‍ത്തിരിക്കുന്ന സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍മുണ്ടായിരുന്നെങ്കിലും ജൂലൈ ഒമ്പതിന് മാത്രമാണ് പ്രതിചേര്‍ത്തത്. ജൂണ്‍ രണ്ടിന് സി.ബി.ഐ ആസ്ഥാനത്ത് ജയരാജന്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. എന്നാല്‍, പിന്നീടുണ്ടായ അറസ്റ്റും മധുസൂദനനെ പ്രതിചേര്‍ത്തതുള്‍പ്പെടെയുള്ള നടപടികളുമാണ് ജില്ലാ കോടതിയില്‍ പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കാരണം. 2014 സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂര്‍ ഉക്കാസ്മെട്ടയില്‍ മനോജ ിനെ ബോംബെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം വാനില്‍നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കതിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സംഭവ ദിവസം തന്നെ യു.എ.പി.എ ചേര്‍ത്തിരുന്നു. പിന്നീട് അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ചും സി.ബി.ഐയും ലോക്കല്‍ പൊലീസിന്‍െറ വഴിയേ നീങ്ങി. പ്രതിപ്പട്ടികയിലുള്‍പ്പെട്ട 19 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തശേഷമാണ് സി.ബി.ഐ 2014 നവംബറില്‍ കേസ് ഏറ്റെടുക്കുന്നത്. തുടര്‍ന്ന് മാര്‍ച്ച് ഏഴിന് കുറ്റപത്രം സമര്‍പ്പിച്ചു. സി.ബി.ഐയുടെ ആദ്യ അറസ്റ്റ് ജൂലൈ ഒമ്പതിനായിരുന്നു. നാലുപേരെ അറസ്റ്റ് ചെയ്തതോടൊപ്പം സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയെ പ്രതിചേര്‍ക്കുകയും ചെയ്തു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞിറങ്ങിയ ജയരാജന്‍ ഇപ്പോള്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പരിചരണത്തിലാണ്. |
മിടിപ്പു തുടങ്ങി മാത്യുവില്‍ ആ ഹൃദയം Posted: 24 Jul 2015 12:22 PM PDT Image: ![]() Subtitle: ജീവനും കൊണ്ട് വീണ്ടുമൊരു വൈദ്യശാസ്ത്ര യാത്ര തിരുവനന്തപുരം/കൊച്ചി: സമയവുമായി മല്ലിട്ട്, സ്പന്ദിക്കുന്ന ഹൃദയവുമായി വൈദ്യശാസ്ത്രം വീണ്ടും ഒരു ‘ട്രാഫിക്’ യാത്ര നടത്തി. ഒരുമണിക്കൂര്‍ 17 മിനിറ്റില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയം പറന്നത്തെി. എല്ലാ പ്രാര്‍ഥനകളും ഫലിച്ചപ്പോള്‍ മാത്യു ആന്‍റണി (47) ജീവിതത്തിലേക്ക്. ആറുമണിക്കൂര്‍ നീണ്ട ഹൃദയശസ്ത്രക്രിയ പൂര്‍ത്തിയായതായി ആശുപത്രി അറിയിച്ചു. ഹൃദയം സ്വീകര്‍ത്താവിന്‍െറ ശരീരത്തില്‍ സ്പന്ദിച്ചുതുടങ്ങി. രണ്ട് ദിവസത്തിന് ശേഷം മാത്യൂവിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാന്‍ സാധിക്കും. ശസ്ത്രക്രിയ കഴിഞ്ഞ മാത്യൂവിനെ ഐ.സി.യുവിലേക്ക് മാറ്റിയെന്നും ആശുപത്രി അറിയിച്ചു. തിരുവനന്തപുരത്ത് ദാതാവില്‍നിന്ന് നീക്കംചെയ്ത് 3.48 മണിക്കൂര്‍ കഴിഞ്ഞാണ് മാത്യുവിന്‍െറ ശരീരത്തില്‍ ഹൃദയം മിടിച്ചുതുടങ്ങിയത്. ശ്രീചിത്രയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച, പാറശ്ശാല ലളിതയില്‍ അഭിഭാഷകനായ നീലകണ്ഠശര്‍മയുടെ ഹൃദയമാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയില്‍ എത്തിച്ചത്. നാവികസേനയുടെ ഡോണിയര്‍ വിമാനമാണ് തലസ്ഥാനത്തുനിന്ന് ഹൃദയവുമായി കൊച്ചിയിലേക്ക് പറന്നത്. എയര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തിയ ആദ്യ അവയവമാറ്റ ശസ്ത്രക്രിയയായി ഇത്. ഹൃദയചികിത്സാരംഗത്ത് നാഴികക്കല്ലാവുന്ന നേട്ടത്തില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും എറണാകുളം ലിസി ആശുപത്രിയും പങ്കു ചേര്‍ന്നു.മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, പ്രഗല്ഭ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരുടെയെല്ലാം കഠിന പരിശ്രമം ഈ ചരിത്ര നേട്ടത്തിനു തുണയായി. ജൂലൈ ആറിനാണ് നീലകണ്ഠശര്‍മ പക്ഷാഘാതത്തെ തുടര്‍ന്ന് കുളിമുറിയില്‍ കുഴഞ്ഞുവീണത്. ശ്രീചിത്രയിലെ ന്യൂറോളജി വിദഗ്ധന്‍ ഡോ. മാത്യു എബ്രഹാമിന്‍െറ മേല്‍നോട്ടത്തില്‍ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും 18ന് മസ്തിഷ്ക മരണം സംഭവിച്ചു. അഗ്രികള്‍ചര്‍ ഓഫിസര്‍ കൂടിയായ ലത ഭര്‍ത്താവിന്‍െറ ആന്തരികാവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതം അറിയിച്ചു. വൃക്കകള്‍, കരള്‍, നേത്രങ്ങള്‍ എന്നിവ നഗരത്തിലെ സ്വകാര്യ ആശുപത്രിക്കും മെഡിക്കല്‍ കോളജിനുമായി ദാനം ചെയ്തു. |
സിറിയയില്‍ ഐ.എസിനെതിരെ തുര്‍ക്കിയുടെ വ്യോമാക്രമണം Posted: 24 Jul 2015 11:16 AM PDT Image: ![]() Subtitle: യു.എസ് ആക്രമണങ്ങള്‍ക്ക് തുര്‍ക്കി താവളങ്ങള്‍ വിട്ടുകൊടുത്തു ഇസ്തംബൂള്‍: ഐ.എസിനെതിരെ ആക്രമണത്തിന് ആദ്യമായി തുര്‍ക്കിയും. സിറിയയില്‍ വേരുറപ്പിച്ച ഐ.എസിനെ തുരത്താന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമങ്ങളില്‍ വ്യോമാക്രമണം നടത്തിയ തുര്‍ക്കി രാജ്യത്തെ താവളങ്ങള്‍ അമേരിക്കക്ക് വിട്ടുകൊടുക്കാനും തീരുമാനിച്ചു. തുര്‍ക്കിയുടെ എഫ്-16 യുദ്ധവിമാനങ്ങള്‍ സിറിയയിലെ മൂന്നു കേന്ദ്രങ്ങളിലാണ് ഇന്നലെ ആക്രമണം നടത്തിയത്്. അതിര്‍ത്തി ഗ്രാമമായ ഹവാറില്‍ നടന്ന ആക്രമണം സിറിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചല്ളെന്ന് തുര്‍ക്കി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ രണ്ട് ഐ.എസ് ആസ്ഥാനങ്ങളും തീവ്രവാദികള്‍ സംഗമിക്കുന്ന ഒരു കേന്ദ്രവുമാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം തുര്‍ക്കി പട്ടണമായ സുറുകില്‍ ഐ.എസ് ചാവേര്‍ പൊട്ടിത്തെറിച്ചതിന് പ്രതികാരമായാണ് നടപടി. നാശനഷ്ടങ്ങള്‍ വ്യക്തമല്ല. ഐ.എസ് വേട്ട ശക്തമാക്കിയ രാജ്യത്ത് കഴിഞ്ഞ ദിവസം 250ലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു. 5,000 പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ 140 ഇടങ്ങളിലായി നടന്ന പരിശോധനകളിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. കുര്‍ദിസ്താന്‍ വര്‍കേഴ്സ് പാര്‍ട്ടി (പി.കെ.കെ) പ്രവര്‍ത്തകരും അറസ്റ്റിലായവരില്‍പെടും. പി.കെ.കെ സായുധ വിഭാഗം കഴിഞ്ഞ ദിവസം രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ തുര്‍ക്കിയില്‍ കൊലപ്പെടുത്തിയിരുന്നു. അതിനിടെ, തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിനൊടുവില്‍ തുര്‍ക്കിയിലെ ഇന്‍കര്‍ലിക് വ്യോമസേനാ താവളം വിട്ടുകൊടുക്കാന്‍ തീരുമാനമായി. അതിര്‍ത്തി ഗ്രാമങ്ങളില്‍ വേരുറപ്പിച്ച ഐ.എസിനെതിരായ നീക്കങ്ങള്‍ക്ക് ഇതോടെ കൂടുതല്‍ കരുത്ത് ലഭിക്കും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment