മഞ്ഞുരുകുന്നു..? കെജ് രിവാളിന്‍െറ ഇഫ്താറില്‍ നജീബ് ജങ് അതിഥി Madhyamam News Feeds | ![]() |
- മഞ്ഞുരുകുന്നു..? കെജ് രിവാളിന്‍െറ ഇഫ്താറില്‍ നജീബ് ജങ് അതിഥി
- ഋഷിരാജ് സിങ്ങിന്‍െറ നടപടി ഗുരുതര തെറ്റെന്ന് മുഖ്യമന്ത്രി
- കവിയൂര്‍ കേസ്: മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി
- വിദേശത്തേക്ക് പറക്കുന്നതിന് 'വിസാദൈവ'ങ്ങളെ കൂട്ടുപിടിക്കുന്ന ഇന്ത്യക്കാര്‍
- ഹറമില്‍ ‘സെല്‍ഫി’ ഒഴിവാക്കാന്‍ നിര്‍ദേശം
- വന്‍ തുക മുടക്കിയാലും പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റ് കിട്ടാനില്ല
- ഖത്തറിനെ കുറ്റപ്പെടുത്തുന്നവര്‍ യൂറോപ്പിലേക്കും നോക്കണം -ശൈഖ മൗസ
- വ്യാപം: അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു
- സര്‍വകലാശാലകളിലെ ജാതി ഫാക്കല്‍റ്റികള്‍
- സ്രെബ്രനീസ പിന്നെന്തു ചെയ്യാനാണ്!?
- ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
- രാഷ്ട്രീയ അഭ്യൂഹത്തിന് തിരികൊളുത്തി സോണിയയുടെ ഇഫ്താര്‍
- സൂപ്പര്‍ സാനിയ
- ഋഷിരാജ് സിങ്ങിന് ഡി.ജി.പിയുടെ താക്കീത്
- ഇറാന് ആണവ ചര്‍ച്ച: അനിശ്ചിതത്വം തുടരുന്നു
- വരുന്നു, സൂപ്പര്‍ സോണിക് ജെറ്റ് യാത്രാവിമാനം
- കെ.എസ്.ഇ.ബിയില്‍ നിന്ന് മാറ്റിയത് ഋഷിരാജിന്‍െറ ആഗ്രഹപ്രകാരം ^ഡി.ജി.പി
- ജയിലില്‍ നിരാഹാരമനുഷ്ഠിച്ച ഫലസ്തീന്‍കാരനെ ഇസ്രായേല്‍ കൈമാറി
- ഗ്രീസ് രക്ഷാപദ്ധതി: യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി റദ്ദാക്കി
- വിയറ്റ്നാമില്‍ നായയെക്കൊണ്ട് ബൈക്ക് ഓടിച്ച ഉടമക്ക് പിഴ
- ലിബിയ: സമാധാനചര്‍ച്ചകള്‍ക്ക് തുടക്കം
- മയക്കുമരുന്ന് തലവന്‍ ജയില്‍ചാടി
- എ.ഐ.എസ്.എഫ് രാഷ്ട്രീയ റിപ്പോര്‍ട്ട്: ബെന്നറ്റ് അടക്കമുള്ള പൊതുസ്വതന്ത്രരുടെ നിര്‍ണയം പാളി
- വീണ്ടും ദ്യോകോവിച്
- "എങ്ങനെ അവരോട് ക്ഷമിക്കാന്‍ കഴിയും?" ബില്‍ക്കിസ് ബാനു ചോദിക്കുന്നു
മഞ്ഞുരുകുന്നു..? കെജ് രിവാളിന്‍െറ ഇഫ്താറില്‍ നജീബ് ജങ് അതിഥി Posted: 13 Jul 2015 12:33 AM PDT Image: ![]() ന്യൂഡല്‍ഹി: മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന് വിരാമമാകുകയാണെന്ന സന്ദേശം നല്‍കിക്കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ വിരുന്നുകാരനായി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നജീബ് ജങ്. ഊഷ്മളമായ ആലിംഗനത്തോടെ ജങിനെ വരവേറ്റ കെജ് രിവാള്‍ കയ്പേറിയ ദിനങ്ങള്‍ അവസാനിക്കുകയാണെന്ന് പ്രഖ്യാപിച്ചു. എല്ലാവരും അവരവരുടെ ജോലികളാണ് ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഒത്തൊരുമിക്കാന്‍ കഴിഞ്ഞാല്‍ അത് ഈ നാടിന്‍െറ പുരോഗതിക്ക് ആക്കം കൂട്ടുന്നതായിരിക്കും- കൂടിക്കാഴ്ചയെക്കുറിച്ച് കെജ് രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്‍െറ ഒൗദ്യോഗിക പദവികളില്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ ് രിവാളും നജീബ് ജങും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഡല്‍ഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും ഈ പോരാട്ടം മുറുകുന്നതിനിടെ കെജ് രിവാള്‍ സംഘടിപ്പിച്ച വിരുന്നില്‍ ജങ് പങ്കെടുത്തത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ചിട്ടുണ്ട്. ചാണക്യപുരിയില്‍ വെച്ച് കെജ് രിവാള്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ വൈസ് പ്രസിഡന്‍റ് ഹമീദ് അന്‍സാരി, മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, പാക്കിസ്താന്‍ ഹൈകമ്മീഷണര്‍ അബ്ദുള്‍ ബാസിത് എന്നിവരും പങ്കെടുത്തു. |
ഋഷിരാജ് സിങ്ങിന്‍െറ നടപടി ഗുരുതര തെറ്റെന്ന് മുഖ്യമന്ത്രി Posted: 13 Jul 2015 12:31 AM PDT Image: ![]() തിരുവനന്തപുരം: പൊലീസ് അക്കാദമിയില്‍ പാസിങ്ഒൗട്ട് പരേഡിനത്തെിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാത്ത എ.ഡി.ജി.പി ഋഷിരാജ് സിങിന്‍െറ നടപടി ഗുരുതര തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഋഷിരാജ് അപമാനിച്ചത് ഭരണഘടനാപദവിയെയാണെന്നും അദ്ദേഹം യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. വ്യക്തിപരമായി രമേശ് ചെന്നിത്തലക്ക് ഇതില്‍ പരാതിയുണ്ടാകില്ല. എന്നാല്‍ ആഭ്യന്തര മന്ത്രിയെയാണ് ഇവിടെ അപമാനിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. അദ്ദേഹം നല്‍കിയ വിശദീകരണവും അതിലേറെ തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
കവിയൂര്‍ കേസ്: മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി Posted: 12 Jul 2015 11:37 PM PDT Image: ![]() തിരുവനന്തപുരം: കവിയൂര്‍ കേസില്‍ തുടര്‍ച്ചയായി മൂന്നാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി. അനഘയെ പീഡിപ്പിച്ചത് അച്ഛന്‍ തന്നെയാണെന്ന സി.ബി.ഐയുടെ കണ്ടത്തെലാണ് കോടതി വീണ്ടും തള്ളിയത്. അനഘയെ അച്ഛന്‍ നാരായണന്‍നമ്പൂതിരി പീഡിപ്പിക്കുകയായിരുന്നുവെന്ന സി.ബി.ഐയുടെ വാദം ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന് കോടതി പറഞ്ഞു. സി.ബി.ഐയുടെ ഈ വാദം കോടതി നേരത്തെ തന്നെ തള്ളിയിരുന്നു. എന്നാല്‍ ലതാനായരുടെ മൊഴി ഉദ്ധരിച്ച് സി.ബി.ഐ. നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് പ്രഹസനമാണ് എന്ന് വ്യക്തമാക്കാക്കിക്കൊണ്ട് കോടതി നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടു. |
വിദേശത്തേക്ക് പറക്കുന്നതിന് 'വിസാദൈവ'ങ്ങളെ കൂട്ടുപിടിക്കുന്ന ഇന്ത്യക്കാര്‍ Posted: 12 Jul 2015 10:49 PM PDT Image: ![]() ന്യൂഡല്‍ഹി: പുതിയ തലമുറയിലുണ്ടായ വിദേശവാസഭ്രമം ഇന്ത്യയില്‍ പുതിയ തരം ദൈവങ്ങളെയും സൃഷ്ടിക്കുന്നു. വിദേശത്തേക്ക് ചേക്കാറാനാഗ്രഹിക്കുന്ന ചെറുപ്പക്കാരോടൊപ്പം ഇന്ത്യയില്‍ വിസാദൈവങ്ങളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ദിനംപ്രതി പതിനായിരക്കണക്കിന് ആളുകളാണ് വിദേശത്തേക്കുള്ള വിസ ലഭിക്കാനുള്ള പ്രത്യേക പൂജകളുമായി പ്രാര്‍ഥാനാലയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജോലി ലഭിക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിനും വേണ്ടി വിദേശത്ത് പോകാനാഗ്രഹിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതോടൊപ്പം വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രാര്‍ഥാനാലയങ്ങളില്‍ ഇടംപിടിക്കുന്നതും കൗതുകകരമായ കാഴ്ചയാണ്. ഐ.ടി പ്രഫഷണലുകള്‍ക്ക് ജോലി ലഭിക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിനും പ്രത്യേകം അമ്പലങ്ങളും വഴിപാടുകളുമുണ്ട്. വടക്കേ ഇന്ത്യയിലെ വിസാദൈവത്തിന്‍െറ ആസ്ഥാനമാണ് പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ഷഹീദ് ബാബാ സിങ് ഗുരുദ്വാര. ഇവിടേക്ക് വിസാപ്രാര്‍ഥനയുമായി പോകുന്നവര്‍ വിമാനത്തിന്‍െറ മിനിയേച്ചര്‍ രൂപവും കൊണ്ടാണ് പോകുന്നത്. മികച്ച വിദ്യാഭ്യാസം ലഭിച്ചവരിലും ഇത്തരത്തിലുള്ള അനാചാരങ്ങളുടെ തോത് വര്‍ധിക്കുന്നുവെന്നാണ് ഈ വിചിത്രമായ പ്രാര്‍ഥനകള്‍ തെളിയിക്കുന്നത്. |
ഹറമില്‍ ‘സെല്‍ഫി’ ഒഴിവാക്കാന്‍ നിര്‍ദേശം Posted: 12 Jul 2015 09:58 PM PDT Image: ![]() മക്ക: ഹറമിന്‍െറ വിശുദ്ധിക്കും ആരാധന ചടങ്ങുകളുടെ പവിത്രതക്കും ഭംഗം വരുത്തുന്ന തരത്തിലുള്ള ‘സെല്‍ഫി’ ഭ്രമം ഒഴിവാക്കാന്‍ അധികൃതരുടെ നിര്‍ദേശം. 27ാം രാവും ഖത്മുല്‍ ഖുര്‍ആന്‍ ദിനവും ഉള്‍പ്പെട്ട റമദാന്‍ അവസാന പത്തിലുണ്ടാകുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് ഗവണ്‍മെന്‍റ് നല്‍കുന്ന എസ്.എം.എസ് സന്ദേശങ്ങളുടെ ഭാഗമായാണ് ‘സെല്‍ഫി’ നിരുത്സാഹപ്പെടുത്തുന്ന സന്ദേശവും. അറബി, ഉര്‍ദു, മലായ ഭാഷകളിലും ഇതര ഭാഷകളിലുമുള്ള സന്ദേശങ്ങള്‍ സ്വദേശികളെയും വിദേശികളെയും ഒരു പോലെ ലക്ഷ്യം വെച്ചുള്ളതാണ്. റമദാനിലെ വമ്പിച്ച തിരക്കിനിടയിലും കഅ്ബ പ്രദക്ഷിണസ്ഥാനത്തു നിന്നു പോലും ‘സെല്‍ഫി’യെടുക്കാന്‍ ആളുകള്‍ തിടുക്കപ്പെടുന്നത് പലപ്പോഴും തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ നിര്‍ദേശം. ഹറമില്‍ ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാനായി പുതുതായി പണി കഴിപ്പിച്ച കിങ് അബ്ദുല്ല വികസനപദ്ധതിയുടെ ഭാഗത്തേക്ക് നമസ്കാരത്തിനും മറ്റും എത്തുന്ന സന്ദര്‍ശകര്‍ സൗകര്യപ്പെടുത്തണമെന്നും അഭ്യര്‍ഥനയുണ്ട്. വികസന നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ വിദേശതീര്‍ഥാടകര്‍ക്കും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്നവര്‍ക്കും സൗകര്യം ചെയ്തു കൊടുക്കാന്‍ ഉംറ തീര്‍ഥാടനം നീട്ടിവെക്കാന്‍ മക്കയിലുള്ളവരോട് സുരക്ഷ വിഭാഗം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഹജ്റുല്‍ അസ്വദിന്‍െറ ഭാഗത്താണ് കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. ആ ഭാഗത്ത് തിരക്കൊഴിവാക്കാന്‍ തീര്‍ഥാടകര്‍ സഹകരിക്കണമെന്നും ത്വവാഫിന് താല്‍ക്കാലിക മത്വാഫ് അടക്കമുള്ള സൗകര്യമേര്‍പ്പെടുത്തിയത് ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. |
വന്‍ തുക മുടക്കിയാലും പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റ് കിട്ടാനില്ല Posted: 12 Jul 2015 09:20 PM PDT Image: ![]() കുവൈത്ത് സിറ്റി: നാട്ടില്‍പോകുക എന്നത് ഏതൊരു പ്രവാസിയെ സംബന്ധിച്ചും ഏറെ സന്തോഷം പകരുന്ന അനുഭവാണ്. അത് പെരുന്നാളിനാവുമ്പോള്‍ ഇരട്ടി മധുരം. എന്നാല്‍, പെരുന്നാള്‍ സീസണില്‍ നാട്ടില്‍പോവണമെങ്കില്‍ ഇപ്പോള്‍ പലര്‍ക്കും കിടപ്പാടം പണയംവെക്കേണ്ട അവസ്ഥയാണ്. അത്രയും കൂടിയ നിരക്കാണ് സൂപ്പര്‍ പീക് സീസണിന്‍െറ പേരില്‍ വിമാനക്കമ്പനികള്‍ പ്രവാസികളില്‍നിന്ന് ഈടാക്കുന്നത്. കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ഏറെ കുറവായ കുവൈത്തില്‍നിന്നുള്ള യാത്രക്കാര്‍ അതുമൂലമനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പുറമെയാണ് ഇരുട്ടടിയായി പെരുന്നാള്‍ സീസണിലെ വിമാനക്കൊള്ള. ഓഫ് സീസണില്‍ 60 ദീനാറില്‍ താഴെയും സാധാരണഗതിയില്‍ 90 ദീനാറില്‍ താഴെയും നിരക്കുള്ള വണ്‍വേ ടിക്കറ്റിന് ഇപ്പോള്‍ 200 മുതല്‍ 350 ദീനാര്‍ വരെ കൊടുക്കണം. ഇത് നല്‍കാന്‍ തയാറാണെങ്കില്‍തന്നെ മിക്ക വിമാനക്കമ്പനികളിലും പെരുന്നാള്‍ ദിനം വരെ ടിക്കറ്റ് കിട്ടാനുമില്ല. ഇതോടൊപ്പം നേരിട്ടുള്ള സര്‍വിസുകളുടെ കുറവും കുവൈത്തില്‍നിന്നുള്ള യാത്രക്കാരെ വലക്കുന്നു. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കുവൈത്ത് എയര്‍വേസും കോഴിക്കോട്ടേക്ക് ആഴ്ചയില്‍ മൂന്നുദിവസം മാത്രം എയര്‍ ഇന്ത്യ എക്സ്പ്രസും മാത്രമാണ് കുവൈത്തില്‍നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വിസുകള്‍. ഇവയിലൊന്നും വന്‍തുക നല്‍കിയാലും പെരുന്നാള്‍ വരെ ടിക്കറ്റില്ല. പിന്നെയുള്ളവയെല്ലാം കണക്ഷന്‍ സര്‍വിസുകളാണ്. ഇതില്‍ എമിറേറ്റ്സ് കരിപ്പൂര്‍ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി കാരണം കൊച്ചിയിലേക്ക് മാറ്റിയതോടെ മലബാര്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി. ബഹ്റൈന്‍ വഴിയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ മംഗലാപുരം സര്‍വിസ് വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാവുമെങ്കിലും കണ്ണൂരിന് തെക്കുള്ളവര്‍ക്ക് പ്രയോജനമില്ല. ജെറ്റ് എയര്‍വേസിന്‍െറ അബൂദബിവഴിയുള്ള കൊച്ചി സര്‍വിസും മുംബൈ വഴിയുള്ള കണക്ഷന്‍ സര്‍വിസുകളും മലയാളികള്‍ ഉപയോഗപ്പെടുത്താറുണ്ടെങ്കിലും സമയനഷ്ടം തിരിച്ചടിയാണ്. ഖത്തര്‍ എയര്‍വേസ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ എന്നിവയും കണക്ഷന്‍ സര്‍വിസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, പെരുന്നാള്‍ പോലുള്ള സൂപ്പര്‍ പീക് സീസണില്‍ ഇവയിലൊന്നും വന്‍തുക മുടക്കിയാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇതേ സമയത്ത് കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് 100 ദീനറില്‍ താഴേക്ക് ടിക്കറ്റ് ലഭ്യമാണ്. പെരുന്നാള്‍ സമയത്ത് ഇങ്ങോട്ട് സീസണ്‍ അല്ലാത്തതിനാലാണിത്. ചെറിയ അവധിക്ക് പോകുന്നവരുടെ തിരിച്ചുവരവ് ജൂലൈ 20നുശേഷം ആരംഭിക്കുന്നതോടെ കൂടുന്ന ടിക്കറ്റ് നിരക്ക് ആഗസ്റ്റിലും വേനലവധി കഴിഞ്ഞ് കുടുംബങ്ങള്‍ കൂട്ടത്തോടെ മടങ്ങുന്ന സെപ്റ്റംബര്‍ ആദ്യവാരവും വീണ്ടും കുതിച്ചുയരും. സീസണായതുകൊണ്ടാണ് ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതെന്ന പതിവ് ന്യായം വിമാനക്കമ്പനികള്‍ ആവര്‍ത്തിക്കുമ്പോള്‍ ആവശ്യക്കാര്‍ കൂടുമ്പോള്‍ നിരക്ക് കുറയുകയല്ളേ വേണ്ടതെന്ന സാധാരണക്കാരന്‍െറ സംശയം ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. |
ഖത്തറിനെ കുറ്റപ്പെടുത്തുന്നവര്‍ യൂറോപ്പിലേക്കും നോക്കണം -ശൈഖ മൗസ Posted: 12 Jul 2015 08:13 PM PDT Image: ![]() ദോഹ: തൊഴില്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തി ഖത്തറിനെ മാത്രം കുറ്റപ്പെടുത്തുന്നവര്‍ യൂറോപ്പിലെ കുടിയേറ്റക്കാരുടെ അവസ്ഥ എന്താണെന്ന് അന്വേഷിക്കണമെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ ശൈഖ മൗസ ബിന്‍ത് നാസര്‍. എന്തിനാണ് ഖത്തറിനെ മാത്രം വേറിട്ടുകാണുന്നത്. കുടിയേറ്റക്കാരോടുള്ള യൂറോപ്പിന്‍്റെ സമീപനം എന്താണ്? പരിതാപകരമാണ് അവിടെയുള്ളവരുടെ അവസ്ഥ. ഇവിടെയുള്ള പ്രശ്നങ്ങളെക്കാള്‍ വളരെ വലിയ പ്രശ്നങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളത്. ഇവിടെ എത്തുന്ന വിദേശികള്‍ കുറച്ച് കാലം താമസിച്ച് തിരിച്ചുപോവുകയാണ്. എന്നാല്‍, യൂറോപ്പിലത്തെുന്നവര്‍ അവരുടെ സമൂഹത്തിന്‍െറ ഭാഗമായി മാറുകയാണ്. എങ്കിലും വളരെ മോശമായ സാമൂഹിക അവസ്ഥയാണ് അവരെ സ്വീകരിക്കുന്നതെന്നും ശൈഖ മൗസ പറഞ്ഞു. 2022 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ പ്രത്യേക അജണ്ടയുടെ ഭാഗമാണ്. ഖത്തറിനെതിരായ വിമര്‍ശനങ്ങളെ അവര്‍ തള്ളിക്കളഞ്ഞു. രാജ്യത്തിനെതിരെ ആസൂത്രിത പ്രചാരണം നടക്കുന്നതായും ശൈഖ മൗസ ബിന്‍ത് നാസര്‍ കുറ്റപ്പെടുത്തി. വിവാദങ്ങള്‍ ചില അജണ്ടയുടെ ഭാഗമുള്ളതാണെന്ന് തങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ശൈഖ മൗസ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഖത്തറിന്‍െറ നിലപാടുകളും അവര്‍ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ ചാര്‍ട്ടര്‍ തയാറാക്കുകയും രാജ്യത്തിനുവേണ്ടി സര്‍ക്കാര്‍ അത് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സമ്പത്തും പണവും ധാരാളമുള്ളവരും സമ്പത്ത് കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്തവരുമാണ് ഖത്തരികള്‍ എന്നാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. ഞങ്ങള്‍ സമ്പത്ത് കൊണ്ട് അനുഗ്രഹീതരാണ്. ആ സമ്പത്ത് കൊണ്ട് എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും ഒരു ചോദ്യത്തിനു മറുപടിയായി അവര്‍ പറഞ്ഞു. വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തറില്‍ വിദേശ സര്‍വകലാശാലകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസവും ഗവേഷണവും വ്യാപിപ്പിച്ച് സമൂഹത്തെ ഉയര്‍ച്ചയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്നും ശൈഖ മൗസ പറഞ്ഞു. വനിതകളെ പഠിപ്പിക്കണമെങ്കില്‍ പുരുഷന്മാരെയും പഠിപ്പിക്കണം. പഠിച്ച പുരുഷന്മാര്‍ സ്ത്രീകളെയും പഠിക്കാന്‍ പ്രേരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. മറ്റു പല സംഘടനകളെപ്പോലെ ബജറ്റ് കട്ടിങ് ഉള്ളൊരു സംഘടനയല്ല ഖത്തര്‍ ഫൗണ്ടേഷന്‍. ഖത്തരികളെ ഉപരിപഠനത്തിനായി വിദേശക്കേയക്കുന്ന പ്രവണത താന്‍ അംഗീകരിക്കുന്നില്ല. വിദേശ യൂനിവേഴ്സിറ്റികള്‍ ഒരുപാടു തുക ചെലവഴിച്ചാണ് ഇവിടെ കാമ്പസുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആ സ്ഥിതിക്ക് ഉപരിപഠനത്തിനായി വിദേശത്ത് പോകുന്നത് അംഗീകരിക്കാനാകുന്നില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറച്ചുകഴിയുമ്പോള്‍ മാഞ്ഞുപോകുന്നൊരു വാനിഷിങ് പ്രോജക്ട് അല്ല ഖത്തര്‍ ഫൗണ്ടേഷന്‍. കൂടാതെ കുറച്ചു വ്യക്തികള്‍ക്ക് മാത്രമായിട്ടൊരു സ്ഥാപനവുമല്ലിത്. വിദ്യാഭ്യാസാധിഷ്ഠിതമായൊരു സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതാണതിന്‍െറ ലക്ഷ്യമെന്നും ശൈഖ മൗസ കൂട്ടിച്ചേര്‍ത്തു. ഖത്തറിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അവര്‍ മറുപടി നല്‍കി. തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഇവിടെ മാധ്യമമേഖല വികസിച്ചിട്ടില്ളെന്ന് പറഞ്ഞ അവര്‍ സാഹചര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പതുക്കിയെങ്കിലും സ്ഥായിയായ മാറ്റമുണ്ടാകും. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാറ്റം യാഥാര്‍ഥ്യമാകുമ്പോള്‍ അത് മനസിലാക്കി ഉള്‍ക്കൊള്ളുന്നതിനും അതിനോടു ചേര്‍ന്നുപോകുന്നതിനും ഇവിടുത്തെ യുവതലമുറക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു. |
വ്യാപം: അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു Posted: 12 Jul 2015 07:45 PM PDT Image: ![]() Subtitle: ഉമാഭാരതി മലക്കംമറിഞ്ഞു; ചൗഹാന് പിന്തുണ ന്യൂഡല്‍ഹി: വ്യാപം അഴിമതി മൂടിവെക്കാന്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ പുറത്ത്. അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പല കാര്യങ്ങളും മൂടിവെച്ചെന്നാണ് വിമര്‍ശം. പിന്നീട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന മധ്യപ്രദേശിലെ സ്വതന്ത്ര എം.എല്‍.എ പരസ് സക്ലേച്ചയാണ് പുതിയ വിവരം പുറത്തുവിട്ടത്. |
സര്‍വകലാശാലകളിലെ ജാതി ഫാക്കല്‍റ്റികള്‍ Posted: 12 Jul 2015 07:15 PM PDT Image: ![]() കേരളത്തില്‍ വിദ്യാഭ്യാസമേഖലയില്‍ ജാതിവ്യവസ്ഥയുടെ രൂപങ്ങള്‍ ഏതുവിധത്തിലൊക്കെയും പ്രവര്‍ത്തിക്കുന്നു എന്നത് ദൂരവ്യാപക ഫലം ഉല്‍പാദിപ്പിക്കുന്ന സംഗതിയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നും ഉപരിപഠനസാഹചര്യങ്ങളില്‍നിന്നും പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെയും സമാനവിഭാഗങ്ങളെയും ഒഴിവാക്കിനിര്‍ത്തുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്നുണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഉത്തരവാദിത്തക്കുറവിനത്തെുടര്‍ന്നാണ് ഇംഗ്ളീഷ് മീഡിയം വ്യാപിച്ചത്. രണ്ടാംഘട്ടത്തില്‍ ഇത് ഡി.പി.ഇ.പിയുമായി ബന്ധിപ്പിച്ചാണ് സംഭവിക്കുന്നത്. ഗവണ്‍മെന്‍റ് സ്കൂളുകളില്‍ മാത്രമല്ല, എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി ക്ളാസുകളിലും കുട്ടികളെ കിട്ടാതെയായി. ഇതിന്‍െറ മറുവശം, ഇംഗ്ളീഷ് മീഡിയം സ്ഥാപനങ്ങളില്‍ കുട്ടികളുടെ വര്‍ധനവായിരുന്നു. അതിലെ മാനേജ്മെന്‍റുകള്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കാതിരിക്കാന്‍ ശ്രദ്ധിച്ചു. ഐ.ക്യൂവിലെ അപര്യാപ്തത എന്ന നിലയിലായിരുന്നു ഈ ഒഴിവാക്കല്‍. കാലിക്കറ്റ് സര്‍വകലാശാലമലയാള വിഭാഗം പ്രഫസറാണ് ലേഖകന്‍ |
സ്രെബ്രനീസ പിന്നെന്തു ചെയ്യാനാണ്!? Posted: 12 Jul 2015 07:02 PM PDT Image: ![]() കിഴക്കന്‍ യൂറോപ്പിലെ ബോസ്നിയയുടെ തലസ്ഥാനമായ സരയോവോയില്‍ ശനിയാഴ്ച നടന്ന ഒരു പ്രതിഷേധം ലോക മനസ്സാക്ഷിയുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. 1992-95 കാലത്ത് ബോസ്നിയയിലെ ലോകംകണ്ട കൊടുംഭീകര വംശഹത്യയുടെ അവസാനനാളുകളില്‍ ഐക്യരാഷ്ട്രസഭ ‘സംരക്ഷിത മേഖല’യായി പ്രഖ്യാപിച്ച സ്രെബ്രനീസ എന്ന പ്രദേശത്ത് സെര്‍ബ്സൈനികര്‍ ഇരച്ചുകയറി കുഞ്ഞുങ്ങളടക്കം 8000 ബോസ്നിയന്‍ മുസ്ലിംകളെ കൂട്ടക്കശാപ്പ് ചെയ്തിരുന്നു. മേഖലയില്‍ പിന്നീട് കണ്ടത്തെിയ കൂട്ടക്കുഴിമാടങ്ങള്‍ ഈ ദുരന്തത്തിന്‍െറ വ്യാപ്തി ലോകത്തെ അറിയിച്ചു. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളില്‍ ഡി.എന്‍.എ പരിശോധന നടത്തി തിരിച്ചറിയപ്പെട്ടത് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിക്കുന്ന പ്രക്രിയ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു. |
ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും Posted: 12 Jul 2015 03:29 PM PDT Image: ![]() തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. വെള്ളിയാഴ്ച റിപ്പോര്‍ട്ട് കൈമാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും ധനമന്ത്രിയുടെ അസൗകര്യത്തെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. |
രാഷ്ട്രീയ അഭ്യൂഹത്തിന് തിരികൊളുത്തി സോണിയയുടെ ഇഫ്താര്‍ Posted: 12 Jul 2015 03:06 PM PDT Image: ![]() Subtitle: 21ന് തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇഫ്താര്‍ ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിങ്കളാഴ്ച ഡല്‍ഹിയില്‍ നടത്തുന്ന ഇഫ്താര്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തുന്നു. ഇഫ്താറില്‍ പങ്കെടുക്കാത്ത നേതാക്കളെച്ചൊല്ലിയാണ് വിവാദം. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ഇഫ്താറില്‍ പങ്കെടുക്കാത്തതിനെച്ചൊല്ലി വിവാദം മൂര്‍ച്ഛിക്കുന്നതിനിടെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നു. അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഇഫ്താറില്‍ പങ്കെടുക്കില്ളെന്ന് അറിയിച്ചു. അവര്‍ തങ്ങളുടെ പ്രതിനിധികളെയാണ് അയക്കുക. ജാതി സെന്‍സസ് വിവരം കേന്ദ്രം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ആര്‍.ജെ.ഡി തിങ്കളാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതിനാലാണ് ലാലു പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി വിശദീകരണം. പട്നയില്‍ ലാലുവും തിങ്കളാഴ്ച ഇഫ്താര്‍ നടത്തുന്നുണ്ട്. അതേസമയം, കോണ്‍ഗ്രസുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ലാലു വിട്ടുനില്‍ക്കുന്നതെന്നും അഭ്യൂഹമുണ്ട്. ബിഹാര്‍ ലെജിസ്ളേറ്റിവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നിതീഷിന്‍െറ സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടതിന്‍െറ തൊട്ടടുത്ത ദിവസമാണ് ലാലു സോണിയയുടെ ഇഫ്താറിനില്ളെന്ന വിവരം പുറത്തുവന്നത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ 13 എണ്ണം എന്‍.ഡി.എ നേടിയപ്പോള്‍ 10 സീറ്റാണ് നിതീഷ് സഖ്യത്തിന് ലഭിച്ചത്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ ഈ തെരഞ്ഞെടുപ്പുഫലത്തിന് പ്രാധാന്യമുണ്ട്. ബിഹാറിലെ വിശാല മതേതര സഖ്യത്തിന്‍െറ കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ ലാലുവിന് അതൃപ്തിയുള്ളതായി സൂചനയുണ്ട്. ഈമാസം 21ന് തുടങ്ങുന്ന പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സോണിയ ഇഫ്താര്‍ നടത്തുന്നതെന്ന് സൂചനയുണ്ട്. സമാജ്വാദ് പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെ.ഡി.യു നേതാവ് ശരത്യാദവ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. |
Posted: 12 Jul 2015 01:56 PM PDT Image: ![]() Subtitle: 'ഇന്ത്യന്‍ പെണ്‍കൊടികള്‍ക്ക് പ്രചോദനമാകട്ടെ ഈ വിംബ്ള്‍ഡണ്‍ കിരീടം' -സാനിയ ലണ്ടന്‍: ടെന്നിസ് റാക്കറ്റ് കൈയിലെടുത്ത കാലം മുതല്‍ ആഗ്രഹിച്ച വിംബ്ള്‍ഡണ്‍ പുല്‍മൈതാനം ഒടുവില്‍ സാനിയ മിര്‍സ കീഴടക്കി. പ്രായം മാറ്റുകൂട്ടുന്ന മികവിനുടമയായ മാര്‍ട്ടിന ഹിംഗിസ് എന്ന സ്വിറ്റ്സര്‍ലന്‍ഡുകാരിയെ കൂട്ടായി കിട്ടിയതോടെ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് വരെ കുതിച്ച ഇന്ത്യന്‍ താരം, വനിത ഡബ്ള്‍സില്‍ ഗ്രാന്‍ഡ്സ്ളാം എന്ന സ്വപ്നം വിംബ്ള്‍ഡണില്‍ യാഥാര്‍ഥ്യമാക്കി. വിംബ്ള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന തൂവലും അങ്ങനെ സാനിയയുടെ കിരീടത്തില്‍. പ്രഫഷനലായതിനുശേഷം മിക്സഡ് ഡബ്ള്‍സില്‍ മൂന്നു മേജര്‍ കിരീടങ്ങള്‍ക്ക് ഉടമയായ സാനിയക്കുമുന്നില്‍ ഇത്രയുംനാള്‍ പിടികൊടുക്കാതെ നിന്നത് വിംബ്ള്‍ഡണ്‍ മാത്രമായിരുന്നു. 2009 ആസ്ട്രേലിയന്‍ ഓപണില്‍ മഹേഷ് ഭൂപതിക്കൊപ്പം ഗ്രാന്‍ഡ്സ്ളാം കിരീടമുയര്‍ത്തുന്ന ആദ്യ ഇന്ത്യക്കാരിയായ താരം, 2012ല്‍ ഫ്രഞ്ച് ഓപണിലും ഭൂപതിക്കൊപ്പം കിരീടം ചൂടി. 2014ല്‍ ബ്രൂണോ സോറസിനൊപ്പം യു.എസ് ഓപണും കീഴടക്കി. ഇതിനിടയില്‍ 2011ല്‍ എലേന വെസ്നിനക്കൊപ്പം ഫ്രഞ്ച് ഓപണ്‍ വനിത ഡബ്ള്‍സ് നേടുന്നതിനടുത്തത്തെിയിരുന്നു. സാനിയക്ക് കരുത്തുപകര്‍ന്ന് ഒപ്പംനിന്ന മുന്‍ ലോക ഒന്നാം നമ്പര്‍ മാര്‍ട്ടിന ഹിംഗിസിനും ചരിത്ര നിമിഷമാണ് ഈ കിരീടനേട്ടം സമ്മാനിച്ചത്. 17 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഒരു വിംബ്ള്‍ഡണ്‍ കിരീടം. 2002ല്‍ 22 ാം വയസ്സില്‍ കളിക്കളം വിടേണ്ടിവന്നതില്‍നിന്ന് തിരികെയത്തെി 34ാം വയസ്സില്‍ ഒരു വനിത ഡബ്ള്‍സ് ഗ്രാന്‍ഡ്സ്ളാം. 1997ല്‍ സിംഗ്ള്‍സ് ജേതാവായ വിംബ്ള്‍ഡണില്‍ 1996ല്‍ ഹെലേന സുകോവക്കും 1998ല്‍ യാന നൊവോത്നക്കും ഒപ്പം വനിത ഡബ്ള്‍സ് കിരീടം ഹിംഗിസ് നേടിയിരുന്നു. തന്‍െറ പ്രതീക്ഷകള്‍ക്കും മുകളിലാണ് ഈ നേട്ടമെന്ന് സ്വിസ് താരം പറഞ്ഞു. ഫൈനലില്‍ റഷ്യന്‍ ജോടിയായ ഏകതറീന മകരോവക്കും എലേന വെസ്നിനക്കും എതിരെ നാടകീയമായ തിരിച്ചുവരവിലൂടെയാണ് ഇന്തോ-സ്വിസ് സഖ്യം 5^7, 7^6 (7^4), 7^5 ന് തറപറ്റിച്ചത്. ആദ്യ സെറ്റ് കൈവിട്ടതിനുശേഷം ശക്തമായി തിരിച്ചടിച്ച സാനിയയും ഹിംഗിസും രണ്ടാം സെറ്റില്‍ കനത്ത വെല്ലുവിളി അതിജീവിച്ചാണ് ജീവന്‍ നീട്ടിയെടുത്തത്. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 5^5 ന് നില്‍ക്കെ വെളിച്ചക്കുറവിനെ തുടര്‍ന്ന് സെന്‍റര്‍കോട്ട് മേല്‍ക്കൂര അടക്കാന്‍ 15 മിനിറ്റ് ഇടവേള വന്നതിനുശേഷം തിരികെയത്തെിയ സാനിയയും ഹിംഗിസും തുടര്‍ച്ചയായ രണ്ടു ഗെയിമും പിടിച്ച് മത്സരവും കിരീടവും കരസ്ഥമാക്കി. രണ്ടര മണിക്കൂര്‍കൊണ്ടാണ് രണ്ടാം സീഡ് ജോടിയെ ഒന്നാം സീഡ് സാനിയയും ഹിംഗിസും മറികടന്നത്. |
ഋഷിരാജ് സിങ്ങിന് ഡി.ജി.പിയുടെ താക്കീത് Posted: 12 Jul 2015 01:36 PM PDT Image: ![]() Subtitle: നിലപാടിലുറച്ച് ഋഷിരാജ് സിങ് തിരുവനന്തപുരം: പൊലീസ് അക്കാദമിയില്‍ പാസിങ്ഒൗട്ട് പരേഡിനത്തെിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാത്ത എ.ഡി.ജി.പി ഋഷിരാജ് സിങിന്‍െറ നടപടി വിവാദമാകുന്നു. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഋഷിരാജ് സിങിന് താക്കീതു നല്‍കി. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് ഋഷിരാജ് സിങ്ങിനെ വിളിച്ചുവരുത്തി ഡി.ജി.പി നല്‍കിയത്. ആഭ്യന്തരമന്ത്രി വേദിയില്‍ എത്തിയത് അറിഞ്ഞില്ളെന്നും അതിനാലാണ് എഴുന്നേല്‍ക്കാതിരുന്നതെന്നുമുള്ള വിശദീകരണമാണ് സിങ് നല്‍കിയതെന്നാണ് സൂചന. തെറ്റ് ചെയ്തിട്ടില്ളെന്നും പ്രോട്ടോകോള്‍ അനുസരിച്ചാണ് പെരുമാറിയതെന്നും ഋഷിരാജ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് പാസിങ് ഒൗട്ട് പരേഡിന് കഴിഞ്ഞദിവസം മന്ത്രി രമേശ് ചെന്നിത്തല എത്തിയപ്പോഴായിരുന്നു വിവാദസംഭവം. വേദിയുടെ മുന്‍നിരയില്‍ നേരത്തേ ഋഷിരാജ് സിങ് ഇരിന്നിരുന്നു. മന്ത്രി എത്തുന്നെന്ന അറിയിപ്പ് മൈക്കില്‍ കേട്ടതോടെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എഴുന്നേറ്റു നിന്നു. ഋഷിരാജ് സിങ് അനങ്ങിയില്ല. ഈ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയിലടക്കം വിവാദം പടരുകയാണ്. പ്രോട്ടോകോള്‍ പ്രകാരം പാസിങ്ഒൗട്ട് പരേഡ്വേദിയില്‍ വി.വി.ഐ.പി വന്നാല്‍പോലും എഴുന്നേല്‍ക്കേണ്ടതില്ളെന്നാണ് ഋഷിരാജ് സിങ് പറയുന്നത്. ദേശീയഗാനം ആലപിക്കുമ്പോള്‍ മാത്രമാണ് എഴുന്നേല്‍ക്കേണ്ടത്. ഇക്കാര്യം അറിയാത്തവരാണ് വിമര്‍ശങ്ങള്‍ക്കുപിന്നിലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. വിവാദം അസ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രോട്ടോകോള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് ഡി.ജി.പി പരിശോധിക്കട്ടേയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍, ആഭ്യന്തരമന്ത്രിക്ക് ഉപചാരമര്‍പ്പിക്കേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ കടമയാണെന്ന് ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ബോധപൂര്‍വമാണ് ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാത്തതെങ്കില്‍ അത് തെറ്റായ നടപടിയാണ്. ഋഷിരാജ് സിങ് വളരെ അച്ചടക്കം പാലിക്കുന്ന ഉദ്യോഗസ്ഥനാണെന്നാണ് അഭിപ്രായം -ഡി.ജി.പി പറഞ്ഞു. സിങ്ങിനെതിരെ രൂക്ഷവിമര്‍ശവുമായി ഫേസ് ബുക്ക് പോസ്റ്റുമായികോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനാണ് രംഗത്തത്തെിയ പ്രമുഖന്‍. ഋഷിരാജ്സിങ് പ്രോട്ടോകോള്‍ ലംഘനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് സര്‍ക്കാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫിസറായിരുന്ന ഋഷിരാജ് സിങ്ങിനെ അടുത്തയിടെയാണ് ബറ്റാലിയന്‍ എ.ഡി.ജി.പിയായി നിയമിച്ചത്. ഇതാണ് മന്ത്രിയെ ഗൗനിക്കാതിരിക്കാന്‍ കാരണമെന്നാണ് അഭ്യൂഹം. |
ഇറാന്‍ ആണവ ചര്‍ച്ച: അനിശ്ചിതത്വം തുടരുന്നു Posted: 12 Jul 2015 11:08 AM PDT Image: ![]() Subtitle: തിങ്കളാഴ്ചയാണ് കരാറിനുള്ള സമയപരിധി വിയന്ന: പുതുക്കിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, ഇറാന്‍ ആണവ ചര്‍ച്ചയില്‍ അനിശ്ചിതത്വം തുടരുന്നു. 13 വര്‍ഷമായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ ആറ് വന്‍ശക്തികളും ഇറാനും തമ്മിലുള്ള തിരിക്കിട്ട ചര്‍ച്ചകള്‍ വിയന്നയില്‍ തുടരുകയാണ്. എല്ലാ വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ തീരുമാനമെടുക്കാനുള്ള സമയമാണെന്നും ഫ്രഞ്ച് വിശേദകാര്യ മന്ത്രി ലോറന്‍റ് ഫാബിയസ് പറഞ്ഞു. വര്‍ഷങ്ങളായി തുടരുന്ന ഉപരോധം നീക്കുന്നതിന് പകരമായി ആണവായുധ നിര്‍മാണത്തിനുള്ള ഇറാന്‍െറ ശേഷി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ മുന്നോട്ടുനീങ്ങുന്നത്. ഇറാനുപുറമേ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, അമേരിക്ക എന്നീ വന്‍ശക്തികളാണ് ചര്‍ച്ചയിലുള്ളത്. നേരത്തേ മൂന്നുതവണ സമയപരിധി നീട്ടിനല്‍കിയശേഷമാണ് തിങ്കളാഴ്ചയോടെ കരാറിലത്തെണമെന്ന ധാരണയിലത്തെിയത്. ജൂണ്‍ 30, ജൂലൈ ഏഴ്, ജൂലൈ ഒമ്പത് എന്നിവയായിരുന്നു നേരത്തേ നല്‍കിയ സമയപരിധികള്‍. ഉപരോധമാണ് മുഖ്യ തടസ്സവിഷയമെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ സൂചിപ്പിച്ചു. 98 ശതമാനം കാര്യങ്ങളിലും തീരുമാനമായതായി ചര്‍ച്ചയിലെ പ്രതിനിധികളോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രണ്ടോ മൂന്നോ അതിപ്രധാന വിഷയങ്ങളാണ് അവശേഷിക്കുന്നത്. വിയന്ന കരാര്‍ എത്രകാലം നിലനില്‍ക്കണം, അമേരിക്ക ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ തുടങ്ങിയവയാണ് കീറാമുട്ടിയായി നില്‍ക്കുന്ന വിഷയങ്ങള്‍. ഇക്കാര്യത്തില്‍ ഇനി രാഷ്ട്രീയതീരുമാനമാണ് വേണ്ടത്. അതുണ്ടാവുകയാണെങ്കില്‍ ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുമെന്നും പ്രതിനിധി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രയാസമേറിയ വിഷയങ്ങള്‍ ഇനിയും പരിഹരിക്കാനുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ്, യൂറോപ്യന്‍ യൂനിയന്‍ വിദേശനയ മേധാവി ഫെഡറിക്ക മൊഗെരിനി എന്നിവരുമായി 90 മിനിറ്റ് നീണ്ട ചര്‍ച്ചക്കുശേഷമായിരുന്നു കെറിയുടെ അഭിപ്രായപ്രകടനം. ഏപ്രിലില്‍ ലോസേനില്‍ രൂപപ്പെടുത്തിയ കരട് കരാര്‍ പ്രകാരം രാജ്യത്തെ സെന്‍ട്രിഫ്യൂജുകളുടെ എണ്ണം 19,000ത്തില്‍നിന്ന് 6000മായി ഇറാന്‍ വെട്ടിക്കുറക്കണം. അണുബോംബുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സമ്പുഷ്ട യുറേനിയത്തിന്‍െറ അളവ് ഏഴ് ടണ്ണില്‍നിന്ന് 350 കിലോ ആയും കുറക്കണം. ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലുമെടുത്ത് മാത്രമേ ഇറാന് അണുബോംബുണ്ടാക്കാന്‍ സാധിക്കൂ എന്ന് ഉറപ്പുവരുത്തുകയാണ് കരാറിന്‍െറ ലക്ഷ്യം. നിലവില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് ഇറാന് ബോംബുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍, ലോസേന്‍ കരാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ചാണ് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നത്. |
വരുന്നു, സൂപ്പര്‍ സോണിക് ജെറ്റ് യാത്രാവിമാനം Posted: 12 Jul 2015 11:04 AM PDT Image: ![]() Subtitle: ന്യൂയോര്‍ക്കില്‍നിന്നും ലണ്ടനിലേക്ക് മൂന്നു മണിക്കൂറില്‍ പറക്കാം ബോസ്റ്റണ്‍: ന്യൂയോര്‍ക്കില്‍നിന്നും ലണ്ടനിലേക്ക് മൂന്നു മണിക്കൂറില്‍ എത്താന്‍ കഴിയുന്ന സൂപ്പര്‍ സോണിക് ജെറ്റ് വിമാനവുമായി ഒരു കൂട്ടം എന്‍ജിനീയര്‍മാര്‍. ബോസ്റ്റണ്‍ കേന്ദ്രമായുള്ള സ്പൈക് എയറോസ്പേസ് കമ്പനി 2013ല്‍ വികസിപ്പിച്ച എസ് -512 എന്ന സൂപ്പര്‍ സോണിക് ജെറ്റ് വിമാനമാണ് പുതിയ മാറ്റങ്ങളോടെ അവര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മാണത്തിന്‍െറ അണിയറയില്‍ ഇന്ത്യന്‍ വംശജരായ എന്‍ജിനീയര്‍മാരും ഉള്‍പ്പെടുന്നു. നവീകരിച്ച ഡിസൈന്‍ വിമാനത്തിന് കൂടുതല്‍ വേഗത നല്‍കും. മണിക്കൂറില്‍ 2205 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ വിമാനത്തിനു കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശബ്ദവേഗതയിലേക്കാള്‍ 1.8 മടങ്ങ് കൂടുതലാണിത്. ഈ അതിവേഗതിയില്‍ സഞ്ചരിച്ചാല്‍ യാത്രക്കാര്‍ക്ക് ന്യൂയോര്‍ക്കില്‍നിന്നും ലണ്ടനിലേക്ക് മൂന്നുമണിക്കൂറിലത്തൊം. യാത്രക്കാര്‍ക്ക് ഷോപ്പിങ്ങിനും വിനോദത്തിനുമായി പാരിസില്‍നിന്നും ദുബൈയിലേക്ക് പോകാമെന്നും രാത്രി അത്താഴത്തിനുമുമ്പ് വീട്ടില്‍ തിരിച്ചത്തൊമെന്നുമാണ് കമ്പനി അധികൃതര്‍ വേഗതയെ വിശേഷിപ്പിച്ചുകൊണ്ട് പറയുന്നത്. പുതുതായി രൂപകല്‍പന ചെയ്ത ‘ഡെല്‍റ്റ’ ചിറകുകളാണ് വിമാനത്തിന് കൂടുതല്‍ വേഗത നല്‍കുന്നത്. പുതിയ ചിറകുകളും നവീകരിച്ച പിന്‍ഭാഗവും വായുവിനെ പ്രതിരോധിക്കാനും ഇന്ധന ക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ബിസിനസ് ജെറ്റായാണ് എസ് -512നെ വികസിപ്പിച്ചിരിക്കുന്നത്. ആറുകോടി യു.എസ് ഡോളറിനും (ഏകദേശം 380 കോടി രൂപ) എട്ട് കോടി യു.എസ് ഡോളറിനും (ഏകദേശം 507 കോടി രൂപ) ഇടയിലാണ് വിമാനത്തിന്‍െറ വില. സൂപ്പര്‍ സോണിക് വിമാനങ്ങള്‍ വ്യോമയാന മേഖലയുടെ ഭാവിയാണെന്ന് സ്പൈക് എയറോസ്പേസ് സി.ഇ.ഒ വിക് കച്ചോരിയ പറയുന്നു. |
കെ.എസ്.ഇ.ബിയില്‍ നിന്ന് മാറ്റിയത് ഋഷിരാജിന്‍െറ ആഗ്രഹപ്രകാരം ^ഡി.ജി.പി Posted: 12 Jul 2015 10:59 AM PDT Image: ![]() തിരുവനന്തപുരം: ഋഷിരാജ് സിങ്ങിന്‍െറ ആവശ്യപ്രകാരമാണ് അദ്ദേഹത്തെ കെ.എസ്.ഇ.ബി വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റിയതെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഇക്കാര്യത്തില്‍ വേറെ ഇടപെടലുകള്‍ നടന്നിട്ടി െല്ലന്നും സെന്‍കുമാര്‍ തന്‍െറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. ഋഷിരാജ് സിങ് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തെ പൊലീസ് ഡിപാര്‍ട്ട്മെന്‍റില്‍ എടുത്തത്. അദ്ദേഹം ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. ഇത് ഞാന്‍ ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. അദ്ദേഹത്തിന്‍െറ താത്പര്യ പ്രകാരമാണ് ആംഡ് പൊലീസ് ബറ്റാലിയനില്‍ എ.ഡി.ജി.പി തസ്തിക നല്‍കിയതും. കെ.എസ്.ഇ.ബി വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും വെറെ കാരണങ്ങള്‍കൊണ്ടാണ് ഋഷിരാജ് സിങ്ങിനെ മാറ്റിയതെന്ന വാര്‍ത്ത ശരിയല്ല. കെ.എസ്.ഇ.ബി വിജിലന്‍സ് കമ്മീഷണറുടെ തസ്തിക ഒരു എ.ഡി.ജി.പിക്ക് ഉള്ളതല്ല. വളരെ ജൂനിയറായ തസ്തികയാണിത്. ഏറ്റവും മുതിര്‍ന്ന എ.ഡി.ജി.പിയായ ഋഷിരാജ് സിങ് ഡി.ജി.പി സ്ഥാനം ഒഴിവുവരുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നയാളാണ്. എല്ലാവരും ഈ പ്രശ്നം ഉയര്‍ത്തിയ സാഹചര്യത്തില്‍ എന്‍െറ അറിവിലുള്ളത് പങ്കുവെക്കുകയാണ് ^സെന്‍കുമാര്‍ വ്യക്തമാക്കി. വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫിസറായിരുന്ന ഋഷിരാജ് സിങ്ങിനെ അടുത്തിടെയാണ് തല്‍സ്ഥാനത്തുനിന്ന് മാറ്റിയത്. മുത്തൂറ്റ് ഗ്രൂപ്പടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതിനാലാണ് ഋഷിരാജ് സിങ്ങിനെ മാറ്റിയതെന്ന് വാര്‍ത്തി വന്നിരുന്നു. ഈ ആരോപണം വാസ്തവ വിരുദ്ധമാണെന്നും തന്‍െറ ആഗ്രഹപ്രകാരമാണ് തന്നെ മാറ്റിയതെന്നും ഋഷിരാജ് സിങ് തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നു. |
ജയിലില്‍ നിരാഹാരമനുഷ്ഠിച്ച ഫലസ്തീന്‍കാരനെ ഇസ്രായേല്‍ കൈമാറി Posted: 12 Jul 2015 10:58 AM PDT Image: ![]() റാമല്ല: ജയിലില്‍ നിരാഹാരസമരത്തിലായിരുന്ന ഫലസ്തീന്‍കാരനെ ഇസ്രായേല്‍ വിട്ടയച്ചു. ഒരു വര്‍ഷത്തിലധികമായി തടവിലായിരുന്ന ഖാദര്‍ അദ്നാന്‍ ഈയിടെയാണ് 55 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചത്. ജയിലിലെ നിരാഹാരംമൂലം ആരോഗ്യനില വഷളായ അദ്നാനെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ അധികൃതര്‍ ഫലസ്തീന്‍ മെഡിക്കല്‍ സംഘത്തിന് കൈമാറിയത്. ജയിലിലായിരിക്കെ മുമ്പും 66 ദിവസം അദ്നാന്‍ നിരാഹാരമനുഷ്ഠിച്ചിരുന്നു. ശനിയാഴ്ചയോടെ ഫലസ്തീന് കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ആഘോഷങ്ങള്‍ക്ക് കാരണമാകുമെന്നുകണ്ട് മോചനം വൈകിപ്പിക്കുകയായിരുന്നു. |
ഗ്രീസ് രക്ഷാപദ്ധതി: യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി റദ്ദാക്കി Posted: 12 Jul 2015 10:56 AM PDT Image: ![]() Subtitle: ഇത്ര തിടുക്കത്തില്‍ യൂറോപ്യന്‍ യൂനിയന്‍ യോഗം റദ്ദാക്കുന്നത് അപൂര്‍വം ബ്രസല്‍സ്: ഗ്രീസിനുള്ള ധനരക്ഷാപദ്ധതിയില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് ഞായറാഴ്ച ചേരാനിരുന്ന യൂറോപ്യന്‍ നേതാക്കളുടെ നിര്‍ണായക ഉച്ചകോടി റദ്ദാക്കി. ഗ്രീസ് സമര്‍പ്പിച്ച സാമ്പത്തിക അച്ചടക്ക നടപടികളെക്കുറിച്ച് ‘കാഠിന്യമേറിയ’ ചര്‍ച്ചകള്‍ നടക്കുന്നതിനാലാണ് ഉച്ചകോടി മാറ്റിയതെന്നാണ് വിശദീകരണം. 28 രാജ്യങ്ങളും പങ്കെടുക്കുന്ന ഉച്ചകോടിയാണ് ഞായറാഴ്ച ചേരാനിരുന്നത്. ഇത്ര തിടുക്കത്തില്‍ യൂറോപ്യന്‍ യൂനിയന്‍ യോഗം റദ്ദാക്കുന്നത് അപൂര്‍വമാണെന്നാണ് വിലയിരുത്തല്‍. ഗ്രീസ് നിര്‍ദേശങ്ങളെക്കുറിച്ച് 19 യൂറോസോണ്‍ ധനമന്ത്രിമാര്‍ തമ്മില്‍ നടത്തിവന്നിരുന്ന ചര്‍ച്ചകള്‍ ശനിയാഴ്ച വൈകീട്ട് നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച ചര്‍ച്ചകള്‍ പുനരാരംഭിച്ചു. ഗ്രീസ് വിഷയത്തില്‍ തീരുമാനമാകുന്നതുവരെ ചര്‍ച്ചകള്‍ തുടരുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്ക് പറഞ്ഞു. ധാരണയിലത്തൊനാകുന്നില്ളെങ്കില്‍ ഗ്രീസ് യൂറോ കറന്‍സിയില്‍നിന്ന് പുറത്തുപോകുന്നതിനാണ് വഴിതെളിയുകയെന്ന ആശങ്കയുമുണ്ട്. ശനിയാഴ്ച നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ തീരുമാനമൊന്നുമാകാതെയാണ് പിരിഞ്ഞത്. ചര്‍ച്ചകള്‍ കാഠിന്യമേറിയതാണെന്ന് യൂറോ ഗ്രൂപ് ധനമന്ത്രിമാരുടെ തലവന്‍ ജെറോണ്‍ ദിസെല്‍ബ്ളോം പറഞ്ഞു. ഗ്രീസ് സമര്‍പ്പിച്ച നിര്‍ദേശങ്ങളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ചചെയ്തതായും അദ്ദേഹം പറഞ്ഞു. |
വിയറ്റ്നാമില്‍ നായയെക്കൊണ്ട് ബൈക്ക് ഓടിച്ച ഉടമക്ക് പിഴ Posted: 12 Jul 2015 10:46 AM PDT Image: ![]() ഹനോയ്: വിയറ്റ്നാം തലസ്ഥാനത്തെ തിരക്കേറിയ നിരത്തിലൂടെ നായയെ കൊണ്ട് ബൈക്കോടിപ്പിച്ച ഉടമക്ക് 320 ഡോളര്‍ പിഴയിട്ടു. |
ലിബിയ: സമാധാനചര്‍ച്ചകള്‍ക്ക് തുടക്കം Posted: 12 Jul 2015 10:39 AM PDT Image: ![]() റബാത്: ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയില്‍ ലിബിയന്‍ രാഷ്ട്രീയപാര്‍ട്ടികളും പൗരസമൂഹവും ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ തുടങ്ങി. മൊറോക്കോയില്‍ നടന്ന ചര്‍ച്ചകളില്‍നിന്ന് വിമത പാര്‍ലമെന്‍റ് വിട്ടുനിന്നു. സമാധാനമാര്‍ഗത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ചര്‍ച്ചയെന്ന് യു.എന്‍ പ്രതിനിധി ബെര്‍ണാര്‍ഡിനോ ലിയോണ്‍ പറഞ്ഞു. അന്താരാഷ്ട്രസമൂഹത്തിന്‍െറ അംഗീകാരമുള്ള ലിബിയന്‍ പാര്‍ലമെന്‍റ്, രാഷ്ട്രീയപാര്‍ട്ടികള്‍, വിവിധ സാമൂഹിക സംഘടനകള്‍ എന്നിവയുടെ പിന്തുണയോടെയാണ് സമാധാനനടപടികള്‍ ആരംഭിച്ചത്. മുഅമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയതോടെ ഭരണനേതൃത്വം ഇല്ലാതായ ലിബിയയില്‍ രണ്ടു പാര്‍ലമെന്‍റുകളാണ് അധികാരത്തിന് പിടിമുറുക്കിയിരിക്കുന്നത്. തലസ്ഥാനമായ ട്രിപളിയില്‍ ഇസ്ലാമിക് മിലീഷ്യയുടെ നിയന്ത്രണത്തിലുള്ള പാര്‍ലമെന്‍റാണ് ഭരണം നടത്തുന്നത്. അതേസമയം, സമാധാനചര്‍ച്ചകളില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇനിയും അവസരമുണ്ടെന്നും റമദാനുശേഷം കൂടുതല്‍ വിഷയങ്ങളെകുറിച്ച് ചര്‍ച്ച നടത്തുമെന്നും യു.എന്‍ വക്താവ് അറിയിച്ചു. |
മയക്കുമരുന്ന് തലവന്‍ ജയില്‍ചാടി Posted: 12 Jul 2015 10:37 AM PDT Image: ![]() മെക്സികോ സിറ്റി: മെക്സികോയിലെ മയക്കുമരുന്ന് മാഫിയാതലവന്‍ ജോക്വിന്‍ ഗുസ്മാന്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടു. സര്‍ക്കാറിന് വന്‍ നാണക്കേടുണ്ടാക്കി 14 വര്‍ഷത്തിനിടെ രണ്ടാംതവണയാണ് ഇയാളുടെ ജയില്‍ചാട്ടം. ഇയാളെ കണ്ടത്തൊന്‍ പൊലീസ് വ്യാപകമായ തിരച്ചിലാരംഭിച്ചു. മെക്സികോ സിറ്റിയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ആള്‍ട്ടിപ്ളാനോ ജയിലിലാണ് ജോക്വിനെ പാര്‍പ്പിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഇയാള്‍ കുളിമുറിക്കുസമീപം എത്തുന്നതാണ് നിരീക്ഷണ കാമറയില്‍ അവസാനമുള്ള ദൃശ്യം. പിന്നീടാണ് അപ്രത്യക്ഷനായത്. രാജ്യത്തെ ഏറ്റവും കുപ്രസിദ്ധരായ മയക്കുമരുന്ന് തലവന്മാരെയും കൊലപാതകികളെയും പാര്‍പ്പിച്ചിരിക്കുന്നതാണ് ആള്‍ട്ടിപ്ളാനോ ജയില്‍. 1993ല്‍ അറസ്റ്റിലാകുന്നതുവരെ ലോകത്തെ ഏറ്റവുംവലിയ മയക്കുമരുന്ന് പിടികിട്ടാപ്പുള്ളിയായിരുന്നു ജോക്വിന്‍. 2001ലാണ് ഇയാള്‍ ആദ്യം ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. അലക്കുവണ്ടിയില്‍ ഒളിച്ചുകടന്ന ഇയാളെ 2014 ഫെബ്രുവരിയിലാണ് വീണ്ടും പിടികൂടിയത്. |
എ.ഐ.എസ്.എഫ് രാഷ്ട്രീയ റിപ്പോര്‍ട്ട്: ബെന്നറ്റ് അടക്കമുള്ള പൊതുസ്വതന്ത്രരുടെ നിര്‍ണയം പാളി Posted: 12 Jul 2015 10:30 AM PDT Image: ![]() Subtitle: തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം സി.പി.എമ്മിന്‍െറ അക്രമരാഷ്ട്രീയം കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണം സി.പി.എമ്മിന്‍െറ അക്രമരാഷ്ട്രീയമാണെന്ന് എ.ഐ.എസ്.എഫ്. സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് എ.ഐ.എസ്.എഫിന്‍െറ വിമര്‍ശം. തിരുവനന്തപുരത്തെ സി.പി.ഐ സ്വതന്ത്രന്‍ ബെന്നറ്റ് എബ്രഹാം ഉള്‍പ്പെടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കണ്ടത്തെിയ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ഇടത് മനസ്സുകളുടെ അംഗീകാരമുണ്ടായിരുന്നില്ളെന്നും എ.ഐ.എസ്.എഫ് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തൃപ്പൂണിത്തുറയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പ്രതിനിധി സമ്മേളനത്തിലാണ് രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലും സി.പി.എമ്മിന്‍െറ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കാമ്പസുകളില്‍ എസ്.എഫ്.ഐ പിന്തുടരുന്ന പ്രവര്‍ത്തന ശൈലി വിദ്യാര്‍ഥി സംഘടനകള്‍ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നതാണെന്ന വിമര്‍ശം എ.ഐ.എസ്.എഫ് സംഘടനാ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധം പരാമര്‍ശിക്കുന്നില്ളെങ്കിലും സംസ്ഥാനത്തെ അറുകൊല രാഷ്ട്രീയം നാടിന്‍െറ യഥാര്‍ഥപ്രശ്നങ്ങളില്‍നിന്ന് ജനങ്ങളെ അകറ്റുന്നതിന് കാരണമായെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിലുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിയും ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ഉയരുന്ന ജനവികാരം കൊലപാതക രാഷ്ട്രീയത്തിന്‍െറ അലയൊലിയില്‍ മുങ്ങിപ്പോകുന്ന സാഹചര്യമാണ് കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലുണ്ടായതെന്നും സി.പി.എമ്മിനെ വിമര്‍ശിച്ച് എ.ഐ.എസ്.എഫ് കുറ്റപ്പെടുത്തുന്നു. എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം ഇടത് മുന്നണി കണ്ടത്തെിയ പൊതുസ്വതന്ത്രര്‍ പരമ്പരാഗത ഇടതുപക്ഷത്തിനു പോലും അംഗീകരിക്കാന്‍ കഴിയുന്നവരായിരുന്നില്ല. ഏറ്റവും ഒടുവില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് അപ്രതീക്ഷിത പരാജയമായിരുന്നു സംഭവിച്ചത്. ഇവിടെ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ എല്‍.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടു. അരുവിക്കരയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള രാഷ്ട്രീയ അടവ് നയം രൂപീകരിക്കാനും കഴിയാതെ പോയെന്ന് റിപ്പോര്‍ട്ടില്‍ എ.ഐ.എസ്.എഫ് കുറ്റപ്പെടുത്തു. അരുവിക്കരയില്‍ ബി.ജെ.പിയുടെ ശക്തി ചെറുതായി കണ്ടതും പരാജയത്തിന് കാരണമായതായി റിപ്പോര്‍ട്ടിലുണ്ട്. ഞായറാഴ്ച അവതരിപ്പിച്ച രാഷ്ട്രീയ-സംഘടന റിപ്പോര്‍ട്ടുകളില്‍ തിങ്കളാഴ്ചയും ചര്‍ച്ച തുടരും. |
Posted: 12 Jul 2015 10:00 AM PDT Image: ![]() Subtitle: വിംബ്ള്‍ഡണ്‍ ഫൈനലില്‍ ഫെഡററെ വീഴ്ത്തി 7^6, 6^7, 6^4, 6^3 ലണ്ടന്‍: വിംബ്ള്‍ഡണ്‍ പുല്‍മൈതാനത്ത് ചരിത്രംകുറിക്കാന്‍ നൊവാക് ദ്യോകോവിച് ഇത്തവണയും റോജര്‍ ഫെഡററെ അനുവദിച്ചില്ല. പുരുഷ സിംഗ്ള്‍സില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോക ഒന്നാം നമ്പര്‍ ദ്യോകോവിച് കിരീടമുയര്‍ത്തി. പ്രായംതളര്‍ത്താത്ത പോരാളിയായി 10ാം ഫൈനലിനിറങ്ങിയ ഫെഡറര്‍ ഒത്തൊരുമയോടെ തന്നെ പിന്തുണച്ച കാണികളെ ദുഖത്തിലാഴ്ത്തി 7^6(7^1), 6^7(10^12), 6^4, 6^3 സ്കോറിന് കീഴടങ്ങി. എട്ടാം വിംബ്ള്‍ഡണ്‍ മോഹിച്ചത്തെിയ സ്വിസ് മാസ്റ്റര്‍ക്ക് തുടര്‍ച്ചയായ രണ്ടാം തവണയും സെര്‍ബിയന്‍ കരുത്തിന് മുന്നില്‍ നിരാശനാകാനായി വിധി. ഒമ്പതാം ഗ്രാന്‍ഡ്സ്ളാം കിരീടമാണ് ദ്യോകോവിച് സ്വന്തമാക്കിയത്. വിംബ്ള്‍ഡണില്‍ മൂന്നാമത്തേതും. ആദ്യ സെറ്റില്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയ ഫെഡററെ പിന്നില്‍നിന്ന് പിടിച്ചാണ് ദ്യോകോവിച് ടൈബ്രേക്കറിലേക്ക് നയിച്ചത്. ദ്യോകോവിച്ചിന്‍െറ സര്‍വ് ബ്രേക് ചെയ്ത് 4^2ന് മുന്നില്‍ കടന്നതിനുശേഷമായിരുന്നു ഫെഡറര്‍ ടൈബ്രേക്കര്‍ വഴങ്ങിയത്. അവിടെ ഫെഡററെ നിഷ്പ്രഭനാക്കിയ താരം 6^1ന് മുന്നേറി. മത്സരത്തിലെ തന്‍െറ ആദ്യ ഡബ്ള്‍ ഫോള്‍ട്ട് ഫെഡററില്‍നിന്ന് വന്നതോടെ 7^1ന് ദ്യോകോവിച് സെറ്റ് നേടി. എന്നാല്‍, കരുത്തുറ്റ ഫോര്‍ഹാന്‍ഡ് വിന്നറുകളുമായി ഫെഡറര്‍ ഒപ്പമത്തെി. ഏഴു സെറ്റ് പോയന്‍റുകള്‍ സ്വിസ് താരം രക്ഷിക്കുകയും ദ്യോകോവിച് എററുകള്‍ വരുത്തുകയും ചെയ്തതോടെ 10-11ന് ഫെഡററെ മുന്നില്‍ കടത്തി. ഒടുവില്‍ ഫോര്‍ഹാന്‍ഡ് വിന്നര്‍ പായിച്ച് 12^11ന് സെറ്റ് പിടിച്ചു. മൂന്നാം സെറ്റില്‍ മഴയുടെ ഇടവേള കഴിഞ്ഞത്തെിയ ദ്യോകോവിച് സെറ്റ് അനായാസം കൈപ്പിടിയിലാക്കി. നിര്‍ണായകമായ നാലാം സെറ്റില്‍ 4^2ന് പിന്നില്‍ നിന്നശേഷം ഒരു ഗെയിം പിടിക്കാന്‍ മാത്രമാണ് ഫെഡറര്‍ക്ക് കഴിഞ്ഞത്. അവസാന രണ്ട് പോയന്‍റുകള്‍ എളുപ്പത്തില്‍ പിടിച്ചെടുത്ത ദ്യോകോവിച് ഫൈനലും ജെന്‍റില്‍മാന്‍സ് ട്രോഫിയും വീണ്ടും തന്‍േറതാക്കി. |
"എങ്ങനെ അവരോട് ക്ഷമിക്കാന്‍ കഴിയും?" ബില്‍ക്കിസ് ബാനു ചോദിക്കുന്നു Posted: 12 Jul 2015 09:25 AM PDT Image: ![]() ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയില്‍ മറക്കാന്‍ കഴിയാത്ത പേരാണ് ബില്‍ക്കിസ് ബാനുവിന്‍േറത്. ക്രൂരമായി മര്‍ദ്ദിച്ച അക്രമകാരികള്‍ അവരുടെ കണ്‍മുമ്പില്‍വെച്ച് ഉമ്മയും മകളുമടക്കം 14 പേരെ കൊലപ്പെടുത്തി. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചാണ് അക്രമികള്‍ കൊന്നത്. എണീറ്റുനടക്കാന്‍ പോലും കഴിയാതിരുന്നിട്ടും സംഭവത്തെ പറ്റി പരാതിപ്പെടാന്‍ ബില്‍ക്കിസ് ബാനു ധൈര്യം കാണിച്ചു. പ്രതികള്‍ക്ക് 2008 ല്‍ മുംബൈ പ്രത്യേക കോടതി വിധിച്ചത് ജീവപര്യന്തം തടവായിരുന്നു. ബി.ജെ.പി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12 പേരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. 13 വര്‍ഷം മുമ്പ് തനിക്കെതിരെയുണ്ടായ ആക്രമണത്തിനെ പറ്റി ബില്‍കിസ് പറയുന്നത് 'ഇന്ത്യന്‍ ക്വോട്ട്സ്' എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഇതാണ് പോസ്റ്റ്: "എന്‍െറ കുടുംബത്തിലെ നാല് പുരുഷന്‍മാരും അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. സ്ത്രീകള്‍ വിവസ്ത്രരാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്നെയും അവര്‍ പിടിച്ചു. എന്‍െറ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി സലേഹ എന്‍െറ കൈയിലുണ്ടായിരുന്നു. എന്‍െറ കൈയില്‍ നിന്ന് അവളെ പിടിച്ചുപറിച്ച് അവര്‍ എറിഞ്ഞു. ആ കുഞ്ഞുശിരസ്സ് ഒരു കല്ലില്‍തട്ടി ചിതറിയപ്പോള്‍ എന്‍െറ ഹൃദയം തകര്‍ന്നു... നാല് പേര്‍ എന്‍െറ കാലുകളും കൈകളും പിടിച്ചു വച്ചു. പിന്നെ അവിടെയുണ്ടായിരുന്നവര്‍ ഓരോരുത്തരായി എന്‍െറ ശരീരം ഉപയോഗിച്ചു. ആസക്തി അവസാനിച്ചപ്പോള്‍ അവര്‍ എന്നെ കാലുകൊണ്ട് തൊഴിച്ചു; ദണ്ഡുകൊണ്ട് തലക്കടിച്ചു. ഞാന്‍ മരിച്ചെന്ന് കരുതിയ അവര്‍ എന്നെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു" "നാലഞ്ചു മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് സ്വബോധം തിരിച്ചുകിട്ടി. എന്‍െറ ശരീരം മറച്ചുവെക്കുവാന്‍ ഒരു തുണിക്കഷ്ണം കിട്ടുമോ എന്ന് ഞാന്‍ പരതി നോക്കി. എന്നാല്‍ ഒന്നും ലഭിച്ചില്ല. ഒന്നരദിവസം കുന്നിന്‍ മുകളില്‍ ഞാന്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞു. മരിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. അഭയത്തിനുവേണ്ടി അലഞ്ഞ ഞാന്‍ ഒടുവില്‍ ഒരു ഗോത്രകോളനിയില്‍ എത്തിപ്പെട്ടു. ഹിന്ദുവാണെന്ന് പറഞ്ഞ് ഞാന്‍ അവിടെ അഭയം തേടുകയായിരുന്നു..." "അക്രമകാരികള്‍ ഏറ്റവും മ്ലേച്ഛമായ ഭാഷയുപയോഗിച്ചാണ് സംസാരിച്ചത്. ആ വാക്കുകള്‍ എന്താണെന്ന് പറയാന്‍ എനിക്കാവില്ല. എന്‍െറ ഉമ്മ, സഹോദരിമാര്‍, 12 ബന്ധുക്കള്‍ എന്നിവരെ അവര്‍ എന്‍െറ മുന്നില്‍ വെച്ച് കൊന്നു. ലൈംഗികമായി അധിഷേപിക്കുന്ന വാക്കുകളാണ് അവര്‍ ഞങ്ങളെ ആക്രമിക്കുമ്പോള്‍ ഉപയോഗിച്ചത്. ഞാന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പോലും എനിക്ക് പറയാന്‍ സാധിച്ചില്ല; കാരണം അവരുടെ കാലുകള്‍ എന്‍െറ വായിലും കഴുത്തിലും അമര്‍ന്ന് കിടക്കുകയായിരുന്നു..." "എന്‍െറ മാനം പിച്ചിച്ചീന്തിയവരെ കുറ്റവാളിയാണെന്ന് കണ്ടെത്തിയതും ജയിലില്‍ അടച്ചതും അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് കുറവുവരുമെന്ന് അര്‍ഥമില്ല. എന്നിരുന്നാലും നീതിക്ക് ജയിക്കാന്‍ കഴിയുമെന്ന് അത് തെളിയിക്കുന്നു. എത്രയോ കാലമായി എന്നെ മാനഭംഗപ്പെടുത്തിയവരെ എനിക്കറിയാം. ഞങ്ങളുടെ വീട്ടില്‍ നിന്നാണ് അവരുടെ വീട്ടിലേക്ക് പാല് കൊണ്ടുപോയിരുന്നത്. അവര്‍ക്ക് നാണമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് ചെയ്യുമായിരുന്നോ... അവരെ എങ്ങനെ എനിക്ക് മറക്കാന്‍ സാധിക്കും." |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment