ലഖ് വിയുടെ ശബ്ദ സാമ്പിള്‍ പാകിസ്താന്‍ കൈമാറില്ല Madhyamam News Feeds | ![]() |
- ലഖ് വിയുടെ ശബ്ദ സാമ്പിള്‍ പാകിസ്താന്‍ കൈമാറില്ല
- സിബിയെ മര്‍ദിച്ചിട്ടില്ലെന്ന് എസ്.ഐ
- സിബിയുടെ മരണകാരണം തലക്കേറ്റ പരിക്ക് ^ഐ.ജി
- ചൗഹാന് തന്‍െറ പൂര്‍ണ പിന്തുണ ^ഉമാ ഭാരതി
- പൊലീസിലെ അഴിമതി അറിയിക്കാന്‍ സംവിധാനം: സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം
- ഫെഡററോ ദ്യോകോവിച്ചോ...?
- സാനിയ^ഹിംഗിസ് സഖ്യത്തിന് ഡബിള്‍സ് കിരീടം
- പെരുന്നാള്‍ തിരക്ക് പ്രവാസികളുടെ കഴുത്തറുത്ത് വിമാനക്കമ്പനികള്‍
- മൗനത്തിന്‍െറ മറുപുറം
- വ്യാപകന്‍
- അബു വിവാദം: കലക്ടറുടെ പരിഹാസത്തിനും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം
- ദേശീയ അത് ലറ്റിക് മീറ്റ്: കേരളത്തിന് സുവര്‍ണദിനം
- ആഷസ്: ഇംഗ്ളണ്ടിന് തകര്‍പ്പന്‍ ജയം
- സ്രെബ്രനീസ വംശഹത്യ: ഓര്‍മകള്‍ക്ക് 20 വയസ്സ്
- വ്യാജന്മാര്‍ വീണ്ടും നെറ്റില്‍ വിലസുന്നു
- ഫോട്ടോഗ്രാഫര്‍ക്കുനേരെ ഫിലിപ് രാജകുമാരന്‍െറ അസഭ്യവര്‍ഷം വൈറല്‍
- പൊലീസ് എന്‍െറ മോനെ തല്ലിക്കൊന്നു...
- കടാശ്വാസ പാക്കേജിന് ഗ്രീസ് പാര്‍ലമെന്‍റ് അംഗീകാരം
- പാകിസ്താനില്‍ തീവ്രവാദികള്‍ക്ക് കാലില്‍ ചിപ്പ്
- ഗ്വണ്ടാനമോ തടവറയിലെ സി.ഐ.എ പീഡനം: മന:ശാസ്ത്ര വിദഗ്ധര്‍ കൂട്ടുനിന്നതായി കണ്ടെത്തല്‍
- ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് മോദി
- ആറാമതും സെറീന
- ഋഷിരാജ് സിങിനെ മാറ്റിയത് അദ്ദേഹം ആവശ്യപ്പെട്ടിട്ടെന്ന് ചെന്നിത്തല
- ആര്‍ക്കും ഇനി ഇഷ്ടം പോലെ വൈദ്യുതി മോഷ്ടിക്കാം
- മെഡിക്കല്‍ കോളജിന് നാളെ ശിലയിടും
ലഖ് വിയുടെ ശബ്ദ സാമ്പിള്‍ പാകിസ്താന്‍ കൈമാറില്ല Posted: 12 Jul 2015 12:26 AM PDT Image: ![]() ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കറെ ത്വയ്യിബ നേതാവുമായ സഖിയുര്‍ റഹ്മാന്‍ ലഖ്വിയുടെ ശബ്ദ സാമ്പിള്‍ കൈമാറാനാവില്ളെന്ന് ലഖ് വിയുടെ അഭിഭാഷകന്‍. ശബ്ദരേഖക്കായി തന്‍െറ കക്ഷിയെ നിര്‍ബന്ധിക്കാനാവില്ളെന്നും അഭിഭാഷകന്‍ റിസ് വാന്‍ അബ്ബാസി വ്യക്തമാക്കി. മുമ്പും ലഖ് വി ശബ്ദ സാമ്പിള്‍ കൈമാറുന്നത് എതിര്‍ത്തിരുന്നു. ഭാവിയിലും അത് തുടരുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ നിയമപ്രകാരം ശബ്ദ സാമ്പിള്‍ കൈമാറുന്നതിന് ലഖ് വിയുടെ സമ്മതം ആവശ്യമാണ്. മുംബൈ ഭീകരാക്രമണക്കേസിലെ പാകിസ്താന്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.
|
സിബിയെ മര്‍ദിച്ചിട്ടില്ലെന്ന് എസ്.ഐ Posted: 11 Jul 2015 10:36 PM PDT Image: ![]() കോട്ടയം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സിബിയെ മര്‍ദിച്ചിട്ടില്ലെന്ന് എസ്.ഐ ജോര്‍ജുകുട്ടി. സിബിക്ക് മര്‍ദനമേറ്റെന്ന് അറിഞ്ഞിരുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് മര്‍ദനത്തിലാണ് മരിച്ചതെന്ന ആരോപണം രാഷ്ട്രീയ മുതലപ്പെടുപ്പിന് വേണ്ടിയാണ്. മര്‍ദനമേറ്റിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ചികിത്സ നല്‍കുമായിരുന്നു. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ളെന്നത് വീഴ്ചയാണ്. പൊതുസ്ഥലത്ത് മദ്യപിച്ചതിനാണ് സിബിയെ കസ്റ്റഡിയിലെടുത്തതെന്നും ജോര്‍ജുകുട്ടി പറഞ്ഞു. |
സിബിയുടെ മരണകാരണം തലക്കേറ്റ പരിക്ക് ^ഐ.ജി Posted: 11 Jul 2015 08:48 PM PDT Image: ![]() കോട്ടയം: തലക്കേറ്റ പരിക്കാണ് സിബിയുടെ മരണ കാരണമെന്ന് ഐ.ജി എം.ആര്‍ അജിത് കുമാര്‍. അന്വേഷണം ദേശീയ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്കനുസരിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത സിബി കഴിഞ്ഞദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പൊലീസിന്‍െറ ക്രൂര മര്‍ദനമേറ്റാണ് സിബി മരണപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. എന്നാല്‍ സിബിയെ മര്‍ദിച്ചിട്ടില്ളെന്നാണ് പൊലീസ് വിശദീകരണം. മരങ്ങാട്ടുപിള്ളി സ്വദേശിയായ 16 കാരനുമായുള്ള അടിപിടിയിലാണ് സിബിക്ക് തലക്ക് പരിക്കേറ്റതെന്നും അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പൊലീസ് കസ്റ്റഡിയിലാണ് സിബിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് കംപ്ളയ്ന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. ശനിയാഴ്ച ഉച്ചയോടെ മരിച്ച മരങ്ങാട്ടുപിള്ളി പാറക്കല്‍ സിബിയുടെ മാതാപിതാക്കളില്‍നിന്ന് നാലുദിവസം മുമ്പ് ജസ്റ്റിസ് മൊഴിയെടുത്തിരുന്നു. ജൂണ്‍ 29ന് വൈകീട്ട് ഏഴിന് മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഒരു പയ്യനുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പൊലീസത്തെി സിബിയെ ജീപ്പിലേക്ക് വലിച്ചിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് ദൃക്സാക്ഷിയായ ഒരാള്‍ മൊഴിനല്‍കിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു.
|
ചൗഹാന് തന്‍െറ പൂര്‍ണ പിന്തുണ ^ഉമാ ഭാരതി Posted: 11 Jul 2015 08:46 PM PDT Image: ![]() ന്യൂഡല്‍ഹി: ശിവരാജ് സിങ് ചൗഹാന് തന്നേക്കാള്‍ നന്നായി ഭരിക്കാനറിയാമെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ളെന്നും കേന്ദ്രമന്ത്രി ഉമാ ഭാരതി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ഉമാഭാരതി ഇക്കാര്യം പറഞ്ഞത്. വ്യാപം അഴിമതിയില്‍ പങ്കില്ലാത്ത ചൗഹാന്‍ എന്തിന് രാജിവെക്കണം. തന്‍െറ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട്. നല്ല ഭരണം കാഴ്ച വെക്കുന്ന അദ്ദേഹം ക്ഷമാശീലനാണെന്നും അവര്‍ വ്യക്തമാക്കി. മധ്യപ്രദേശിന്‍്റെ മുഖ്യമന്ത്രിയാകാന്‍ താന്‍ വീണ്ടും ആഗ്രഹിക്കുന്നില്ളെന്നും ഉമാ ഭാരതി പറഞ്ഞു. ത്രിമൂര്‍ത്തികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമാണ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും മുന്നോട്ടുനയിക്കുന്നതെന്ന അരുണ്‍ ഷൂരിയുടെ പരാമര്‍ശത്തെക്കുറിച്ചും അവര്‍ പ്രതികരിച്ചു. ഇവര്‍ മൂന്നുപേരും ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍ തന്നെയാണെന്നും ഉമാ ഭാരതി അഭിപ്രായപ്പെട്ടു.
|
പൊലീസിലെ അഴിമതി അറിയിക്കാന്‍ സംവിധാനം: സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം Posted: 11 Jul 2015 08:04 PM PDT Image: ![]() പാലക്കാട്: പൊലീസിലെ അഴിമതിയറിയിക്കാനുള്ള സംവിധാനത്തിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം. പൊലീസ് ഉദ്യോഗസ്ഥരുടെ അഴിമതി എസ്.എം.എസ്, വാട്സ് ആപ്, ഇ മെയില്‍ എന്നിവ വഴി വകുപ്പിന്‍െറ ഇന്‍േറണല്‍ വിജിലന്‍സ് സെല്ലിനെ അറിയിക്കാമെന്ന സംസ്ഥാന പൊലീസ് ഫേസ്ബുക് പോസ്റ്റിനെതിരെയാണ് പരിഹാസസ്വരങ്ങളുയര്‍ന്നത്. |
Posted: 11 Jul 2015 07:55 PM PDT Image: ![]() ലണ്ടന്‍: ചരിത്രത്തില്‍ പുതിയൊരു ഏടുമായി റോജര്‍ ഫെഡറര്‍ കിരീടത്തില്‍ മുത്തമിടുമോ അതോ നൊവാക് ദ്യോകോവിച്ചിന്‍െറ മേധാവിത്വം വീണ്ടും ഫലം കാണുമോ? ലോകത്താകമാനമുള്ള ടെന്നിസ് പ്രേമികള്‍ വിംബ്ള്‍ഡണ്‍ സെന്‍റര്‍ കോര്‍ട്ടിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. പ്രായത്തെ വെല്ലുന്ന കരുത്തും കളിയഴകുമായി റോജര്‍ ഫെഡറര്‍ എന്ന സ്വിസ് മാസ്റ്റര്‍ 18ാം ഗ്രാന്‍ഡ്സ്ളാം തേടി തന്‍െറ പ്രിയകോര്‍ട്ടില്‍ ഫൈനല്‍ പോരിനിറങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഫലം ആവര്‍ത്തിക്കാന്‍ കൊതിക്കുന്ന നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച്ചും വിട്ടുകൊടുക്കാനുള്ള ഉദ്ദേശ്യത്തിലല്ല. അതുകൊണ്ടുതന്നെ മറ്റൊരു ക്ളാസിക് ഫെഡറര്‍-ദ്യോകോവിച് പോരാകും ഇന്ന് വിംബ്ള്‍ഡണില്‍ ആരാധകരെ കാത്തിരിക്കുന്നത്. ഏഴ് കിരീടങ്ങള്‍ ഇതിനകം ആ പുല്‍മൈതാനത്തുനിന്നും സെര്‍വുചെയ്തെടുത്ത ഫെഡററെ തന്‍െറ 10ാം ഫൈനലില്‍ കാത്തിരിക്കുന്നത് രണ്ട് വ്യത്യസ്ത റെക്കോഡുകളും ഒരു റെക്കോഡ് മെച്ചപ്പെടുത്തലുമാണ്. എട്ടാം കിരീടം നേടാനായാല്‍ വിംബ്ള്‍ഡണ്‍ പുരുഷ സിംഗ്ള്‍സില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഒരേ ഒരു താരമായി സ്വിസ് ഇതിഹാസം മാറും. നിലവില്‍ പീറ്റ് സാംപ്രസിനൊപ്പം റെക്കോഡ് പങ്കിടുകയാണ് താരം. കൂടാതെ ഓപണ്‍ കാലഘട്ടത്തില്‍ ഗ്രാന്‍ഡ്സ്ളാം നേടുന്ന ഏറ്റവും പ്രായമേറിയ താരം എന്ന പദവിയും കാത്തിരിക്കുന്നു. ഗ്രാന്‍ഡ്സ്ളാം കിരീടനേട്ടത്തില്‍ 17 എണ്ണവുമായി ഒറ്റക്ക് മുന്നേറുന്ന താരത്തിന് അത് 18 ആക്കി മെച്ചപ്പെടുത്തുകയുമാകാം. 1974ല്‍ 39കാരനായ കെന്‍ റോസ്വെലിനുശേഷം വിംബ്ള്‍ഡണ്‍ ഫൈനലിലത്തെുന്ന ഏറ്റവും പ്രായമേറിയ താരമായിരിക്കുകയാണ് 33കാരനായ ഫെഡറര്‍. 2012ല്‍ ഇവിടെ കിരീടം നേടിയ ശേഷം ഒരു ഗ്രാന്‍ഡ്സ്ളാം പോലും നേടാനാകാത്തതിന്‍െറ ക്ഷീണം തീര്‍ക്കുകയും വേണം.
|
സാനിയ^ഹിംഗിസ് സഖ്യത്തിന് ഡബിള്‍സ് കിരീടം Posted: 11 Jul 2015 07:40 PM PDT Image: ![]() ലണ്ടന്‍: വിംബ്ള്‍ഡണ്‍ വനിതാ ഡബ്ള്‍സില്‍ സാനിയ മിര്‍സ^മാര്‍ട്ടിന ഹിംഗിസ് സംഖ്യത്തിന് വിജയം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന വാശിയേറിയ മത്സരത്തില്‍ എലീന വെസ്നിന^ എകാട്ടേറിന മാകാറോവ സഖ്യത്തെയാണ് ഇരുവരും തോല്‍പിച്ചത്. സ്കോര്‍: 5^7, 7^6, 7^5. ഇന്ത്യയുടെ സാനിയ മിര്‍സ നേടുന്ന ആദ്യ വിംബ്ള്‍ഡണ്‍ കിരീടമാണിത്. സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം സാനിയ ഡബ്ള്‍സില്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. ഇത് രണ്ടാം തവണയാണ് സാനിയ വനിതാ ടെന്നീസ് ഗ്രാന്‍ഡ്സ്ളാം നേടുന്നത്. സാനിയയുടെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ളാം കിരീടമാണിത്. ഇതിന് മുന്‍പ് മൂന്നു തവണയും മിക്‌സഡ് ഡബിള്‍സിലായിരുന്നു സാനിയയുടെ കിരീട നേട്ടങ്ങള്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2009), ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) എന്നിവയിലായിരുന്നു സാനിയ നേരത്തെ കിരീടം നേടിയത്. |
പെരുന്നാള്‍ തിരക്ക് പ്രവാസികളുടെ കഴുത്തറുത്ത് വിമാനക്കമ്പനികള്‍ Posted: 11 Jul 2015 07:31 PM PDT Image: ![]() Subtitle: ജിദ്ദ^നെടുമ്പാശ്ശേരി 40,000, നെടുമ്പാശ്ശേരി^ജിദ്ദ 13,000 ഒരേ റൂട്ടില്‍ ഈടാക്കുന്നത് വ്യത്യസ്ത നിരക്ക് മലപ്പുറം: പെരുന്നാളിന് നാട്ടിലത്തെുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികളുടെ കൊള്ള. ഗള്‍ഫ് മേഖലയിലേക്ക് സര്‍വിസ് നടത്തുന്ന കമ്പനികളാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ഒരേ റൂട്ടില്‍ ഈടാക്കുന്ന നിരക്കില്‍ വന്‍വ്യത്യാസമാണുളളത്. ജിദ്ദ, റിയാദ്, ദുബൈ, മസ്കത്ത്, ഷാര്‍ജ, അബൂദബി, ദമ്മാം, ദോഹ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വര്‍ധന. ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് 40,000 മുതല്‍ 45,000 രൂപ വരെയാണ് കണക്ഷന്‍ സര്‍വിസുകളില്‍ വിമാനക്കമ്പനികള്‍ പ്രവാസികളില്‍നിന്ന് ഈടാക്കുന്നത്. നെടുമ്പാശ്ശേരിയിലേക്ക് നേരിട്ടുള്ള വിമാനത്തിലാണെങ്കില്‍ നിരക്ക് 50,000 രൂപയാകും. പെരുന്നാള്‍ വരെ നേരിട്ടുള്ള ടിക്കറ്റുകളൊന്നും ലഭ്യമല്ല. അതേസമയം, കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് 13,000 രൂപക്ക് ടിക്കറ്റ് ലഭ്യമാണ്. ജൂലൈ 18 വരെ ഈ നിരക്കില്‍ ജിദ്ദയിലേക്കുള്ള ടിക്കറ്റ് ലഭിക്കും. പ്രവാസികള്‍ കൂടുതലുള്ള ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് പെരുന്നാളിനായി നാട്ടിലേക്കത്തെുന്ന നാലംഗ കുടുംബത്തിന് ഒന്നര ലക്ഷം രൂപയോളം ടിക്കറ്റിനായി നല്‍കേണ്ടി വരും. ദുബൈ-കോഴിക്കോട് റൂട്ടില്‍ 30,000നും 35,000നും ഇടയിലാണ് ടിക്കറ്റ് നിരക്ക്. |
Posted: 11 Jul 2015 07:20 PM PDT Image: ![]()
|
Posted: 11 Jul 2015 07:06 PM PDT Image: ![]() രജപുത്രകുലത്തില്‍ ജനിച്ചവന്‍ രാജ്യം ഭരിക്കുന്നതാണ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള പതിവ്. രജപുത്രന്‍ എന്നാല്‍ രാജാവിന്‍െറ പുത്രന്‍ എന്നര്‍ഥം. ജനാധിപത്യയുഗത്തില്‍ ദേശം ഭരിക്കാനെങ്കിലും യോഗം സിദ്ധിച്ചു, രജപുത്രവംശ പരമ്പരയിലെ ഇളമുറക്കാരനായ ശിവരാജ്സിങ് ചൗഹാന്. അങ്ങനെ പത്തുകൊല്ലമായി മധ്യപ്രദേശം ഭരിച്ചുവരുകയാണ്. കഷ്ടമെന്നു പറയട്ടെ, മുഖ്യമന്ത്രിപദത്തില്‍ പത്തുകൊല്ലം തികക്കാന്‍ മാസങ്ങള്‍ മൂന്നുമാത്രം ബാക്കിയുള്ളപ്പോള്‍ കസേര വിവാദക്കൊടുങ്കാറ്റില്‍ ആടിയുലയുന്നു. സര്‍വവ്യാപിയായ പ്രതിഭാസമാണ് അഴിമതി എന്നു പറയേണ്ടതില്ലല്ളോ. സ്വന്തം ഭരണത്തില്‍ കണ്ടത്തെിയ അഴിമതി മതിയാവാതെ ചൗഹാന്‍ വ്യാപക ക്രമക്കേടുകളെയെല്ലാം കണ്ടമാനം പ്രോത്സാഹിപ്പിച്ചു. അതോടെ പത്തുകൊല്ലംകൊണ്ട് പടുത്തുയര്‍ത്തിയ പ്രതിച്ഛായ തകര്‍ന്നുകിട്ടി. വികസനത്തിന്‍െറ ഭാഗ്യദാതാവ് എന്നായിരുന്നു മാധ്യമങ്ങള്‍ കല്‍പ്പിച്ചരുളിയ പേര്. ബി.ജെ.പിയുടെ വികസനത്തിന്‍െറ മധ്യേന്ത്യന്‍ പോസ്റ്റര്‍ ബോയ്. കുട്ടികള്‍ മാമാജി എന്നാണ് വിളിക്കുക. നെഹ്റുവിനെ ചാച്ചാജി എന്നു വിളിച്ചതുപോലെ. അത്രയും ജനകീയനായിരുന്നു. എന്നാല്‍, ഇന്ന് ‘മാമാ മാമി ഷെയിം ഷെയിം’ എന്ന മുദ്രാവാക്യങ്ങളാല്‍ മുഖരിതമാണ് തെരുവുകള്‍. വയസ്സിപ്പോള്‍ 56 ആയി. വ്യാപം കുംഭകോണം വെളിച്ചത്തുവന്നതോടെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു. ഭോപാലിലെ ഷംല ഹില്‍സിലെ ആറാം നമ്പര്‍ വസതിയില്‍ സങ്കടപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. അഴിമതിയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് വ്യാപം കുംഭകോണം. തുടര്‍ക്കഥപോലെ നീളുന്ന ദുരൂഹമരണങ്ങള്‍, സംസ്ഥാന ഗവര്‍ണറുടെ പങ്ക്, ആയിരക്കണക്കിന് ഇടനിലക്കാര്‍, കോടികളുടെ കുത്തൊഴുക്ക്. അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെട്ടപ്പോള്‍ അനര്‍ഹര്‍ തൊഴില്‍ നേടി. പാവപ്പെട്ട ആയിരങ്ങള്‍ ജയിലില്‍. വിദ്യാഭ്യാസത്തിന്‍െറയും തൊഴിലിന്‍െറയും മേഖലകളില്‍ ആഴത്തില്‍ വേരൂന്നിയ വ്യാപം കുംഭകോണം നശിപ്പിച്ചത് മധ്യപ്രദേശിലെ ഒരു തലമുറയുടെതന്നെ ഭാവിയെയാണ്. അത്രയും വലുതായിരുന്നു വ്യാപത്തിന്‍െറ വ്യാപ്തി. അതിന്‍െറ വ്യാപ്തി കൂട്ടാന്‍ ശ്രമിച്ചു എന്നതാണ് ചൗഹാന്‍െറ പങ്ക്. അതുകൊണ്ടുതന്നെ ചരിത്രം ചൗഹാനെ കുറ്റക്കാരനെന്നു വിധിക്കും. മധ്യപ്രദേശ് പ്രഫഷനല്‍ പരീക്ഷാ ബോര്‍ഡായ വ്യവസായിക് പരീക്ഷാ മണ്ഡലിന്‍െറ മേല്‍നോട്ടം വഹിച്ചിരുന്ന വകുപ്പിന്‍െറ ചുമതലയുണ്ടായിരുന്ന ആളാണ്. അതുകൊണ്ടുതന്നെ ക്രമക്കേടുകളുടെ ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. 2008നും 2013നുമിടയിലെ അഞ്ചുവര്‍ഷങ്ങളില്‍ അഴിമതി പുറത്തായിട്ടും തടയാന്‍ വേണ്ടത് ഒന്നും ചെയ്തില്ല. ക്രമക്കേടുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് 2008ല്‍ 42 മെഡിക്കല്‍ സീറ്റ് റദ്ദാക്കിയപ്പോള്‍ 2009ല്‍ അത് 85 ആയി. അടുത്ത വര്‍ഷം തൊണ്ണൂറും അതിനടുത്ത വര്‍ഷം 98ഉം ആയി. ക്രമക്കേടുകണ്ട് റദ്ദാക്കുന്ന സീറ്റുകളുടെ എണ്ണം കൂടിവന്നു. 2013ല്‍ അത് 439 ആയി. സര്‍ക്കാര്‍ കേസന്വേഷിക്കുന്നതിനു പകരം ക്രമക്കേടുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ചൗഹാന്‍ അതിന് ചൂട്ടുപിടിച്ചുകൊടുത്തു. വ്യാപം വ്യാളിയായി ആയിരങ്ങളുടെ ഭാവിക്കുമേല്‍ തീതുപ്പി കരിനിഴല്‍ പടര്‍ത്തി. കുറ്റപത്രത്തില്‍ പ്രതിപ്പട്ടികയിലുള്ള ഗവര്‍ണര്‍ രാംനരേഷ് യാദവ് പദവിയില്‍ തുടരുന്നതിനെ ചൗഹാന്‍ എതിര്‍ത്തില്ല. 86 വയസ്സുള്ള ഒരാളുടെ ആരോഗ്യത്തെ കരുതി അനുകമ്പാപൂര്‍വം പെരുമാറിയതാണെന്ന വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല. പ്രതിയായ മകന്‍ ഷൈലേഷിനെ മരിച്ചനിലയില്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ ആരോഗ്യനില വഷളായത്. പ്രതി സുധീര്‍ ശര്‍മയും ചൗഹാന്‍െറ ഭാര്യ സാധന സിങ്ങും തമ്മില്‍ എസ്.എം.എസ് വിനിമയം നടത്തിയിരുന്നു. ഒരു ഉദ്യോഗാര്‍ഥിയുടെ പേര് സെലക്ഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് എസ്.എം.എസ് അയച്ചത്. ഈ സമയത്തെല്ലാം മധ്യപ്രദേശ് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ സംശയത്തിന്‍െറ കുന്തമുന ഒരിക്കലും മുഖ്യമന്ത്രിയുടെ നേര്‍ക്കു നീണ്ടിരുന്നില്ല. വ്യാപകമായ അഴിമതിയെക്കുറിച്ച് ലോകത്തോടു വിളിച്ചുപറഞ്ഞ പ്രശാന്ത് പാണ്ഡെ എന്ന സൈബര്‍ വിദഗ്ധന്‍ പ്രഫഷനല്‍ എക്സാമിനേഷന്‍ ബോര്‍ഡ് കണ്‍ട്രോളര്‍ നിതിന്‍ മൊഹീന്ദ്രയുടെ കമ്പ്യൂട്ടറില്‍നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക്കില്‍ 48 തവണയാണ് മുഖ്യമന്ത്രിയുടെ പേരുപറയുന്നത്. പ്രത്യേക ദൗത്യസംഘം മുഖ്യമന്ത്രിയുടെ പേരു നീക്കംചെയ്തതായി അറിഞ്ഞപ്പോഴാണ് പാണ്ഡെ ജനങ്ങള്‍ക്കു മുമ്പാകെ തുറന്നടിച്ചത്. 1959 മാര്‍ച്ച് അഞ്ചിന് ജനനം. 13ാം വയസ്സില്‍ ആര്‍.എസ്.എസില്‍ ചേര്‍ന്നു. ബര്‍ക്കത്തുല്ല സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം. അഞ്ചുതവണ ലോക്സഭാംഗമായിരുന്നിട്ടുണ്ട്. ഒരിക്കലും മോദിയുടെ അനുയായിയായി അറിയപ്പെട്ടിട്ടില്ല. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയതിനാല്‍ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമനുഭവിച്ചിരുന്നു. ഭാര്യ സാധനാ സിങ്. മക്കള്‍ കാര്‍ത്തികേയും കുനാലും. കേസന്വേഷിക്കുന്ന സി.ബി.ഐയുടെ കൈയിലാണ് ചൗഹാന്‍െറ ഭാവി. അന്വേഷണ ഏജന്‍സിയെ നിയന്ത്രിക്കുന്ന കേന്ദ്രത്തിലെ രാഷ്ട്രീയ മേലാളന്മാരുടെ കൈയിലും. |
അബു വിവാദം: കലക്ടറുടെ പരിഹാസത്തിനും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം Posted: 11 Jul 2015 12:38 PM PDT Image: ![]() കോഴിക്കോട്: ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവും കലക്ടര്‍ എന്‍. പ്രശാന്തുമായുള്ള വിവാദത്തില്‍ അബുവിനെ നിര്‍ത്തിപ്പൊരിച്ച അതേ സോഷ്യല്‍ മീഡിയയില്‍, കലക്ടറുടെ മറുപടിയും വിമര്‍ശിക്കപ്പെടുന്നു. കെ.പി.സി.സി കോര്‍ കമ്മിറ്റി യോഗത്തില്‍ കോഴിക്കോട് കലക്ടര്‍ക്കെതിരെ പരാതി പറഞ്ഞതിനാലാണ് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവിനെതിരെ സോഷ്യല്‍മീഡിയയില്‍ ആക്ഷേപഹാസ്യങ്ങള്‍ കുമിഞ്ഞുകൂടുന്നത്. ഇതിനിടെ, അബുവിന്‍െറ പരാമര്‍ശത്തോട് പ്രതികരിച്ച് കലക്ടര്‍ നടത്തിയ പ്രയോഗം സംബന്ധിച്ചും വിമര്‍ശമുയര്‍ന്നു. പൊതുപ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍പോലും കലക്ടറെ ഫോണില്‍ കിട്ടുന്നില്ളെന്നായിരുന്നു അബു പാര്‍ട്ടിവേദിയില്‍ പരാതി പറഞ്ഞത്. അതില്‍ കഴമ്പുണ്ടെന്ന അഭിപ്രായം പാര്‍ട്ടിയില്‍ നിരവധി പേര്‍ക്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ഇവിടെയും പ്രശ്നമായി.പാര്‍ട്ടിതലത്തില്‍ നടന്ന ചര്‍ച്ച യോഗം തീരുന്നതിനുമുമ്പ് പുറത്താവുകയും അബുവിനെതിരെ പരിഹാസങ്ങള്‍ ഫേസ്ബുക് ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ നിറയുകയും ചെയ്തു.അബുവിനെ അടിക്കാന്‍കിട്ടിയ വടിയായിട്ടാണ് എതിര്‍ഗ്രൂപ്പുകാര്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നത്. കലക്ടര്‍ ഫോണെടുക്കുന്നില്ളെന്ന പരാതി കഴിഞ്ഞ ഡി.സി.സി യോഗത്തിലും ഉയര്‍ന്നിരുന്നു. വിവാദം കത്തുന്നതിനിടയില്‍ എം.കെ. രാഘവന്‍ എം.പി വിശദമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. വി.ടി. ബല്‍റാം എം.എല്‍.എയും അബുവിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. പക്ഷേ ഫേസ് ബുക്കും വാട്സ്ആപ്പും എസ്.എം.എസും ഉപയോഗിക്കാനറിയാത്ത വലിയൊരു ജനവിഭാഗം ഇപ്പോഴുമുണ്ടെന്നും അവരുടെ പരാതി കേള്‍ക്കാന്‍ കലക്ടര്‍ക്ക് കഴിയണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ അഭിപ്രായം കോണ്‍ഗ്രസിലും ശക്തമാണ്. അബുവിന്‍െറ ശത്രുക്കളാരോ ഇത് വിവാദമാക്കി എന്നാണ് വെള്ളിയാഴ്ച കോഴിക്കോട്ടുവന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പാര്‍ട്ടിനേതാക്കളോട് പ്രതികരിച്ചത്. അതിനിടെ, പരാതിക്കിടയായ സാഹചര്യം പരിശോധിക്കണമെന്ന് കലക്ടര്‍ക്ക് ഭരണതലത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. |
ദേശീയ അത് ലറ്റിക് മീറ്റ്: കേരളത്തിന് സുവര്‍ണദിനം Posted: 11 Jul 2015 12:08 PM PDT Image: ![]() Subtitle: ദേശീയ റെക്കോഡ് ഉടമയായ അര്‍പീന്ദര്‍ സിങ്ങിനെ പിന്നിലാക്കി രഞ്ജിത് മഹേശ്വരിക്ക് സ്വര്‍ണം ചെന്നൈ: ദേശീയ അത്ലറ്റിക് മീറ്റിന്‍െറ രണ്ടാംദിനം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരളത്തിന്‍െറ സ്വര്‍ണക്കൊയ്ത്ത്. നാലു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും നേടി കേരളാ അത്ലറ്റുകള്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കിരീടം നിലനിര്‍ത്തുമെന്ന സൂചനനല്‍കി കേരളം പോയന്‍റ് നിലയില്‍ ഒന്നാമതത്തെി. ആദ്യദിവസം ഒരു സ്വര്‍ണവുമായി മൂന്നാം സ്ഥാനത്തായിരുന്ന കേരളം രണ്ടാംദിവസം ആകെ അഞ്ച് സ്വര്‍ണവുമായി 80 പോയന്‍റാണ്. പുരുഷന്മാരുടെ ട്രിപ്പ്ള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജിതിന്‍ പോള്‍, പുരുഷ-വനിതാ വിഭാഗങ്ങളിലെ 800 മീറ്റര്‍ ഓട്ടത്തില്‍ ടിന്‍റു ലൂക്ക, ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവര്‍ക്കാണ് സ്വര്‍ണം. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ഒ. സയന വെള്ളി നേടി. ഡെക്കാത്ത്ലനില്‍ വി.വി. റെനീഷ്, 20 കിലോമീറ്റര്‍ നടത്തത്തില്‍ ഫെമിജോര്‍ജ്, പുരുഷവിഭാഗത്തില്‍ 800 മീറ്റര്‍ ഹര്‍ഡില്‍സില്‍ സജീഷ് ജോസഫ് എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി. പുരുഷന്മാരുടെ ട്രിപ്പ്ള്‍ ജംപില്‍ ദേശീയ മീറ്റ് റെക്കോഡിന്‍െറ ഉടമയായ പഞ്ചാബിന്‍െറ അര്‍പീന്ദര്‍ സിങ്ങിനെ മലര്‍ത്തിയടിച്ച് കേരളത്തിന്‍െറ രഞ്ജിത് മഹേശ്വരി സ്വര്‍ണം നേട്ടം ഹര്‍ഷാരവത്തോടെയാണ് സ്റ്റഡിയം ഏറ്റുവാങ്ങിയത്. അര്‍പീന്ദറിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഠിനപരിശ്രമത്തിന്‍െറ ഫലമാണ് സ്വര്‍ണ നേട്ടമെന്ന് രഞ്ജിത് പറഞ്ഞു. രഞ്ജിത് 16. 39 മീറ്റര്‍ ചാടിയപ്പോള്‍ അര്‍പീന്ദര്‍ സിങ് 16.30 മീറ്ററാണ് ചാടിയത്. തമിഴ്നാടിന്‍െറ എസ്. മുഹമ്മദ് സുബൈറിനാണ് വെങ്കലം. അര്‍പീന്ദറിന്‍െറ ദേശീയ റെക്കോഡ് 17. 17 മീറ്ററാണ്. പുരുഷവിഭാഗം 800 മീറ്റര്‍ ഓട്ടത്തില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ കേരളത്തിനാണ്. സ്വര്‍ണവുമായി ജിന്‍സണ്‍ ജോണ്‍സണും വെങ്കലം നേടി സജീഷ് ജോസഫും കേരളത്തിന്‍െറ അഭിമാനമായി. ഉത്തര്‍പ്രദേശിന്‍െറ അജയ്കുമാര്‍ സരോജിനാണ് വെള്ളി. |
ആഷസ്: ഇംഗ്ളണ്ടിന് തകര്‍പ്പന്‍ ജയം Posted: 11 Jul 2015 12:01 PM PDT Image: ![]() കാര്‍ഡിഫ്: കിരീടം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇംഗ്ളണ്ടിന് ആസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 169 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം. നാലാം ദിനം തോല്‍വി ഒഴിവാക്കാന്‍ പൊരുതിയ ആസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 242 റണ്‍സിന് ഇംഗ്ളണ്ട് ചുരുട്ടിക്കെട്ടി. 412 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസിസ് 70.3 ഓവറില്‍ 242 റണ്‍സെടുത്തപ്പോഴേക്കും എല്ലാവരും കൂടാരം കയറി. മൂന്നു വീതം വിക്കറ്റുകളുമായി സ്റ്റുവര്‍ട്ട് ബ്രോഡും മൊയീന്‍ അലിയും രണ്ട് വീതം വിക്കറ്റുകളുമായി മാര്‍ക് വുഡും ജോ റൂട്ടുമാണ് ആസ്ട്രേലിയയെ തകര്‍ത്തത്. വാലറ്റത്ത് 77 റണ്‍സുമായി മിച്ചല്‍ ജോണ്‍സണും ഓപ്പണിങ്ങില്‍ 52 റണ്‍സുമായി ഡേവിഡ് വാര്‍ണറും മാത്രമാണ് ഓസീസിനായി അല്‍പ്പമെങ്കിലും പൊരുതിയത്. ഇംഗ്ളണ്ടിന്‍െറ രണ്ടാം ഇന്നിങ്സ് 289 റണ്‍സിലൊതുങ്ങിയിരുന്നു. നഥാന്‍ ലിയോണിന്‍െറ നാലുവിക്കറ്റ് പ്രകടനമാണ് വന്‍ സ്കോറിന് വിടാതെ ഇംഗ്ളണ്ടിനെ പിടിച്ചുനിര്‍ത്തിയത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ളണ്ട് 430 റണ്‍സും ആസ്ട്രേലിയ 308 റണ്‍സുമെടുത്ത് പുറത്താകുകയായിരുന്നു. |
സ്രെബ്രനീസ വംശഹത്യ: ഓര്‍മകള്‍ക്ക് 20 വയസ്സ് Posted: 11 Jul 2015 11:39 AM PDT Image: ![]() Subtitle: സ്രെബ്രനീസ അനുസ്മരണ ചടങ്ങുകള്‍ക്കിടെ സെര്‍ബ് പ്രധാനമന്ത്രിക്കു നേരെ കല്ളേറ് സരയോവോ: രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ക്രൂരതക്ക് 20 വര്‍ഷം തികഞ്ഞു. 1995 ജൂലൈയിലാണ് സെര്‍ബിയന്‍ സൈന്യം ബോസ്നിയയിലെ 8000 മുസ്ലിം പുരുഷന്മാരെ കൂട്ടക്കശാപ്പ് നടത്തിയത്. സംഭവത്തിന് 20 വയസ്സ് തികഞ്ഞ ശനിയാഴ്ച സെര്‍ബിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ വുസിച് സ്മാരക മന്ദിരത്തില്‍ നടത്തിയ സന്ദര്‍ശനം കൈയാങ്കളിയില്‍ കലാശിച്ചു. കല്ലുകളും ഷൂകളും വെള്ളക്കുപ്പികളുമായി നേരിട്ട സെര്‍ബ് തീവ്രവാദികളില്‍ നിന്ന് രക്ഷ തേടി വുസിച് ഉടന്‍ സ്ഥലം വിട്ടു. കല്ളേറില്‍ അദ്ദേഹത്തിന്‍െറ കണ്ണട തകര്‍ന്നു. ‘കൊല്ലപ്പെട്ട ഓരോ സെര്‍ബിയക്കാരനും ഞങ്ങള്‍ 100 ബോസ്നിയക്കാരെ കൊലപ്പെടുത്തുമെന്ന’ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രധാനമന്ത്രിക്കു നേരെയുള്ള ആക്രമണം. 1992^95 യുദ്ധകാലത്ത് സ്രെബ്രനീസ സിവിലിയന്മാര്‍ക്ക് സുരക്ഷിത കേന്ദ്രമായി യു.എന്‍ പ്രഖ്യാപിച്ചിരുന്നു. സെര്‍ബിയന്‍ സര്‍ക്കാറുമായുണ്ടാക്കിയ രഹസ്യ ധാരണയെ തുടര്‍ന്ന് യു.എന്‍ പിന്‍വാങ്ങിയതോടെ 1995 ജൂലൈ 11നാണ് സെര്‍ബ് സൈന്യം പട്ടണം കീഴടക്കിയത്. ഇതോടെ സുരക്ഷിത താവളം തേടി സ്രെബ്രനീസയിലെ പുരുഷന്മാരും ആണ്‍കുട്ടികളും 100 കിലോമീറ്റര്‍ ദൂരത്തുള്ള ടുസ്ലൈനിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് ലോകത്തെ നടുക്കിയ കുരുതി നടന്നത്. ആദ്യം 2000 പേരെ വളഞ്ഞുപിടിച്ച സെര്‍ബ് സൈനികര്‍ പിന്നീട് സമാന രീതിയില്‍ 6000 പേരെക്കൂടി പിടികൂടി ദാരുണമായി കൊലപ്പെടുത്തി. സംഭവത്തില്‍ ബ്രിട്ടീഷ്, ഫ്രഞ്ച്, യു.എസ് സര്‍ക്കാറുകള്‍ രഹസ്യ പിന്തുണ നല്‍കിയിരുന്നതായി ഗാര്‍ഡിയന്‍ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ മുന്‍ സൈനിക മേധാവി റാറ്റ്കോ മ്ളാഡിച്, സെര്‍ബ് നേതാവ് റഡോവന്‍ കരാഡിച് തുടങ്ങി 15 പേരെ യു.എന്‍ ട്രൈബ്യൂണല്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയിരുന്നു. ഇരുവര്‍ക്കുമെതിരായ കേസുകള്‍ പുരോഗമിക്കുകയാണ്. അതേസമയം, സ്രെബ്രനീസ കൂട്ടക്കൊല വംശഹത്യയായി വിശേഷിപ്പിക്കുന്ന യു.എന്‍ പ്രമേയം റഷ്യ കഴിഞ്ഞ ദിവസം വീറ്റോ ചെയ്തിരുന്നു. സെര്‍ബിയയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. |
വ്യാജന്മാര്‍ വീണ്ടും നെറ്റില്‍ വിലസുന്നു Posted: 11 Jul 2015 11:07 AM PDT Image: ![]() Subtitle: പിടിച്ചെടുത്ത 'പ്രേമം' ഡീവീഡികള്‍ പരിശോധിക്കും, 'ബാഹുബലി'ക്കും 'പാപനാസ'ത്തിനും വ്യാജന്‍ തിരുവനന്തപുരം: ‘പ്രേമം’ സിനിമ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെ പുതിയ തമിഴ്, ഹിന്ദി ചിത്രങ്ങളും വെബ്സൈറ്റുകളിലൂടെ പ്രചരിക്കുന്നു. 200 കോടി ചെലവാക്കിയ ബ്രഹ്മാണ്ഡചിത്രമായ ‘ബാഹുബലി’, കമലഹാസന്‍െറ പുതിയ ചിത്രമായ ‘പാപനാസം’ എന്നീ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ സജീവമാണ്. അതിനുപുറമെ മറ്റ് പല സിനിമകളും പ്രചരിക്കുന്നുണ്ട്. 200 കോടി ചെലവാക്കി നിര്‍മിച്ച ബഹുഭാഷാ ചിത്രമായ ‘ബാഹുബലി’യുടെ ഹിന്ദി പതിപ്പാണ് നെറ്റില്‍ പ്രചരിക്കുന്നത്. വിദേശരാജ്യങ്ങളിലുള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം അത് കണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം മാത്രമാണ് ചിത്രം തിയറ്ററുകളില്‍ റിലീസായത്. ഇതുവരെ റിലീസ് ചെയ്തിട്ടില്ലാത്ത തമിഴ്ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സിനിമകള്‍ ഇങ്ങനെ പ്രചരിക്കുന്നതിന് തടയിടാന്‍ കഴിയില്ളെന്ന വിലയിരുത്തലിലാണ് പൊലീസ്. അതിനിടെ കഴിഞ്ഞദിവസം സെന്‍സര്‍ ബോര്‍ഡില്‍നിന്ന് പിടിച്ചെടുത്ത ‘പ്രേമം’ സിനിമയുടെ ഡീവീഡികള്‍ ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കാന്‍ ആന്‍റി പൈറസി സെല്‍ തീരുമാനിച്ചു. കഴിഞ്ഞദിവസമാണ് സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തുനിന്ന് ‘പ്രേമം’ സിനിമയുടെ ഡീവീഡികള്‍ പിടിച്ചെടുത്തത്. ഇത് കോടതിയില്‍ ഹാജരാക്കി കോടതിയുടെ അനുമതിയോടെ ശാസ്ത്രീയമായ പരിശോധന നടത്താനാണ് ആന്‍റി പൈറസി സെല്‍ തീരുമാനം. തിങ്കളാഴ്ച ഈ ഡീവീഡികള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ആന്‍റി പൈറസി വൃത്തങ്ങള്‍ പറഞ്ഞു. എവിടെ നിന്നാണ് വ്യാജന്‍ തയാറാക്കിയതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സോഫ്റ്റ്വെയര്‍ സംവിധാനം ഇന്ന് നിലവിലുണ്ടെന്നാണ് പൊലീസിന്‍െറ വിലയിരുത്തല്‍. ആ സാഹചര്യത്തില്‍ എല്ലാ ആധുനിക ശാസ്ത്രീയമാര്‍ഗങ്ങളും ഇതിനായി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഡീവീഡികള്‍ അന്വേഷണസംഘം പിടിച്ചെടുത്തത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മാസ്റ്റര്‍ പ്രിന്‍റ് കൈമാറാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ച് സെര്‍ച് വാറണ്ട് വാങ്ങി അന്വേഷണസംഘം സെന്‍സര്‍ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി ഡീവീഡികള്‍ പിടിച്ചെടുത്തത്. ഡീവീഡികള്‍ കണ്ടെടുത്തശേഷം എഡിറ്റ് സ്യൂട്ടിലും സംഘം പരിശോധന നടത്തിയിരുന്നു. ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. സെന്‍സര്‍ സര്‍ട്ടിഫൈഡ് വാട്ടര്‍മാര്‍ക്കുള്ള പ്രിന്‍റാണ് പ്രചരിക്കപ്പെട്ടത്. |
ഫോട്ടോഗ്രാഫര്‍ക്കുനേരെ ഫിലിപ് രാജകുമാരന്‍െറ അസഭ്യവര്‍ഷം വൈറല്‍ Posted: 11 Jul 2015 10:51 AM PDT Image: ![]() ലണ്ടന്‍: 94കാരനായ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ നടത്തിയ അസഭ്യവര്‍ഷം ഓണ്‍ലൈനില്‍ വൈറല്‍. രണ്ടാം ലോകയുദ്ധത്തിനിടെ 1940ല്‍ ബ്രിട്ടീഷ്, ജര്‍മന്‍ സേനകള്‍ തമ്മില്‍ നടന്ന പോരാട്ടത്തിന്‍െറ 75ാം വാര്‍ഷികാചരണ ചടങ്ങുകള്‍ക്കിടെയാണ് മകന്‍ എഡ് വേഡ് രാജകുമാരനെയും പൗത്രന്‍ വില്യമിനെയും സാക്ഷിയാക്കി ഫിലിപ് അശ്ളീലം ചൊരിഞ്ഞത്. മുമ്പും സമാന സംഭവങ്ങളുടെ പേരില്‍ വിമര്‍ശമേറ്റുവാങ്ങിയ വ്യക്തിയാണ് ഫിലിപ് രാജകുമാരന്‍. |
പൊലീസ് എന്‍െറ മോനെ തല്ലിക്കൊന്നു... Posted: 11 Jul 2015 10:48 AM PDT Image: ![]() ഗാന്ധിനഗര്‍: പൊലീസ് എന്‍െറ മോനെ തല്ലിക്കൊന്നതാണേ...എന്നുപറഞ്ഞ് വൃദ്ധമാതാവിന്‍െറ കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതെ ബന്ധുക്കള്‍. |
കടാശ്വാസ പാക്കേജിന് ഗ്രീസ് പാര്‍ലമെന്‍റ് അംഗീകാരം Posted: 11 Jul 2015 10:41 AM PDT Image: ![]() Subtitle: ഗ്രീസിന് 5900 കോടി ഡോളര്‍ നല്‍കുന്നതാണ് പാക്കേജ് ആതന്‍സ്:സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഗ്രീസിന് ഇനിയും വായ്പ ലഭ്യമാക്കാന്‍ കടുത്ത നിബന്ധനകള്‍ മുന്നോട്ടുവെക്കുന്ന കടാശ്വാസ പാക്കേജിന് ഗ്രീക് പാര്‍ലമെന്‍റ് അംഗീകാരം. ചെലവുചുരുക്കല്‍, നികുതി ഉയര്‍ത്തല്‍ എന്നിവയുള്‍പ്പെടെ കടുത്ത ഉപാധികളുള്ള പാക്കേജിനെ പ്രധാനമന്ത്രി അലക്സിസ് സിപ്രാസിന്‍െറ സ്വന്തം മുന്നണിയിലെ ചില ഇടതുകക്ഷികള്‍ എതിര്‍ത്തപ്പോള്‍ പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് പാര്‍ലമെന്‍റ് കടമ്പ കടന്നത്. പാപ്പരാകാനടുത്ത ഗ്രീസിന് 5900 കോടി ഡോളര്‍ മൂന്നുവര്‍ഷ ഗഡുക്കളായി നല്‍കുന്നതാണ് പാക്കേജ്. ഗ്രീക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ധനകാര്യ മന്ത്രിമാര്‍ ബ്രസല്‍സില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണ നടപ്പാക്കിയ കടാശ്വാസ പാക്കേജുകളിലായി 24,000 കോടി ഡോളര്‍ നല്‍കിയ ജര്‍മനി ഉടക്കുമോ എന്നാണ് ആശങ്ക. യൂറോപ്യന്‍ യൂനിയനില്‍ ലിത്വാനിയ ഉള്‍പ്പെടെ വേറെയും രാജ്യങ്ങള്‍ ഇനിയും തുക അനുവദിക്കുന്നതിനെതിരെ രംഗത്തുണ്ട്. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ ഗ്രീസിന് 8200 കോടി ഡോളറെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്. 2018നുള്ളില്‍ അവധിയത്തെുന്ന ബാധ്യതകള്‍ മാത്രം 5900 ഡോളറുണ്ട്. ഇത്രയും തുക യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയ നിധിയും നല്‍കേണ്ടിവരും. അടിയന്തരമായി പണം ലഭിക്കാത്ത പക്ഷം ഗ്രീസ് സമ്പൂര്‍ണമായി മൂക്കുകുത്തിവീഴുന്നതാകും കാഴ്ച. ഇതിന്‍െറ തുടര്‍ച്ചയായി യൂറോപ്യന്‍ യൂനിയനും തകര്‍ച്ചയുടെ വക്കത്താകും. ഗ്രീസിനെ പുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് കഴിഞ്ഞദിവസം ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ വ്യക്തമാക്കിയിരുന്നു. |
പാകിസ്താനില്‍ തീവ്രവാദികള്‍ക്ക് കാലില്‍ ചിപ്പ് Posted: 11 Jul 2015 10:39 AM PDT Image: ![]() Subtitle: പഞ്ചാബ് പ്രവിശ്യയില്‍ 1600 പേരുടെ കാലില്‍ ഈമാസം അവസാനത്തോടെ ചിപ്പുകള്‍ ഘടിപ്പിക്കും ലാഹോര്‍: തീവ്രവാദികളെന്ന് സംശയം തോന്നുന്നവരെ പിടികൂടി കാലില്‍ ചിപ്പ് ഘടിപ്പിച്ച് നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പാകിസ്താനില്‍ പദ്ധതി. പാക് പഞ്ചാബ് പ്രവിശ്യയില്‍ 1600 പേരുടെ കാലിലാണ് ഈമാസം അവസാനത്തോടെ ചിപ്പുകള്‍ ഘടിപ്പിക്കുക. തീവ്രവാദികളെ ഇലക്ട്രോണിക് നിരീക്ഷണത്തിന് വിധേയമാക്കുന്നത് രാജ്യത്താദ്യമാണ്. കാലില്‍ ഘടിപ്പിക്കാനുള്ള ആംഗ്ള്‍ബാന്‍ഡ് എന്ന ഉപകരണം ഒന്നിലേറെ രാജ്യങ്ങളില്‍നിന്നാണ് സര്‍ക്കാര്‍ വാങ്ങിയതെന്ന് പഞ്ചാബ് തീവ്രവാദവിരുദ്ധ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നിയന്ത്രിത മേഖലകളില്‍ താമസിപ്പിച്ചിരിക്കുന്ന തീവ്രവാദികളുടെ കാലില്‍ ചിപ്പ് അടങ്ങിയ ആംഗ്ള്‍ബാന്‍ഡ് ഘടിപ്പിക്കും. സംശയമുള്ളവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാമെന്നതിനൊപ്പം കൂട്ടത്തിലെ ‘ഭീകരന്മാരെ’ തിരിച്ചറിയാനും ചിപ്പ് സഹായിക്കും. ആംഗ്ള്‍ബാന്‍ഡ് ഘടിപ്പിച്ചാല്‍ തീവ്രവാദികള്‍ക്ക് അനുവദിച്ച പ്രദേശത്തുനിന്ന് പുറത്തുകടക്കാനുമാകില്ല. ഒരു ജില്ലയോ പ്രദേശമോ വിട്ടുപോകരുതെന്ന ഉത്തരവ് നല്‍കിയിരിക്കുന്ന തീവ്രവാദികളെ ഓരോരുത്തരെയും നിരീക്ഷിക്കുന്നതിനായി പൊലീസുകാരെ വിന്യസിക്കുന്നത് എളുപ്പമാകില്ലാത്തതിനാലാണ് ചിപ്പ് സംവിധാനം പരീക്ഷിക്കുന്നത്. മറ്റുചില രാജ്യങ്ങള്‍ നിലവില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരോധിത സംഘടനകളിലെ ഉന്നതനേതാക്കള്‍ തങ്ങളുടെ ഉത്തരവ് ലംഘിച്ച് നിയന്ത്രിതമേഖലകളില്‍നിന്ന് പുറത്തുകടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനത്തെുടര്‍ന്നാണ് സര്‍ക്കാര്‍ ചിപ്പ് ഘടിപ്പിക്കാന്‍ തീരുമാനമെടുത്തത്. നിരോധിത സംഘടനയായ ലശ്കറെ ഝങ്വിയുടെ തലവന്‍ മാലിക് ഇസ്ഹാഖ് മുമ്പ് സര്‍ക്കാര്‍ സമ്മതമില്ലാതെ രാജ്യം വിട്ടിരുന്നു. ഉംറ നിര്‍വഹിക്കാനാണ് ഇസ്ഹാഖ് സൗദിയിലേക്ക് പോയത്. |
ഗ്വണ്ടാനമോ തടവറയിലെ സി.ഐ.എ പീഡനം: മന:ശാസ്ത്ര വിദഗ്ധര്‍ കൂട്ടുനിന്നതായി കണ്ടെത്തല്‍ Posted: 11 Jul 2015 10:36 AM PDT Image: ![]() Subtitle: മുന്‍ യു.എസ് അറ്റോണി ഡേവിഡ് ഹോഫ്മാന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കുറ്റപ്പെടുത്തല്‍ വാഷിങ്ടണ്‍: 2001ല്‍ അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെ വിവിധ രാജ്യങ്ങളില്‍നിന്ന് സി.ഐ.എ കസ്റ്റഡിയിലെടുത്തവരെ വിചാരണയെന്ന പേരില്‍ കൊടുംക്രൂരതക്കിരയാക്കിയ സംഭവത്തില്‍ കൂട്ടുനിന്ന മന$ശാസ്ത്ര വിദഗ്ധരും കുടുങ്ങും. പീഡന സംഭവങ്ങളില്‍ ഇതുവരെയും നിഷേധവുമായി നിരപരാധിത്വം അവകാശപ്പെട്ട് വിട്ടുനിന്ന ഡോക്ടര്‍മാരെ പ്രതിചേര്‍ക്കുന്ന റിപ്പോര്‍ട്ട് മുന്‍ യു.എസ് അറ്റോണി ഡേവിഡ് ഹോഫ്മാന്‍ അടുത്ത ദിവസം പുറത്തുവിടുമെന്നാണ് സൂചന. ഗ്വണ്ടാനമോ തടവറയിലുള്‍പ്പെടെ സി.ഐ.എ സംഘത്തിന് കൊടുംക്രൂരത നടത്താന്‍ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ അംഗത്വമുള്ള പ്രമുഖ മന$ശാസ്ത്ര വിദഗ്ധരായിരുന്നു. മരണമുഖത്തത്തെും വരെ പീഡിപ്പിക്കാനും മാനസികമായി തളര്‍ത്താനും മന$ശാസ്ത്ര വിദഗ്ധരുടെ സംഘം തടവറകളില്‍ നേരിട്ടത്തെിയിരുന്നതായാണ് ഹോഫ്മാന്‍െറ കണ്ടത്തെല്‍. ഇതേ ആവശ്യത്തിന് സി.ഐ.എയുമായി സംഘടന നേരിട്ട് ബന്ധം സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ട് തെളിയിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മുതിര്‍ന്ന പദവിയിലുള്ളവരുള്‍പ്പെടെ നിരവധി പേര്‍ സംഘടനയില്‍നിന്ന് രാജിവെക്കേണ്ടിവരുമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാവേണ്ടിവന്നേക്കുമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സി.ഐ.എ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സൈനികരും മാത്രമാണ് പീഡനങ്ങളിലെ പ്രതികളെന്ന തരത്തിലായിരുന്നു വര്‍ഷങ്ങളായി റിപ്പോര്‍ട്ടുകള്‍. |
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് മോദി Posted: 11 Jul 2015 10:08 AM PDT Image: ![]() അശ്ഗബാത് (തുര്‍ക്മെനിസ്താന്‍): 1000 കോടി രൂപയുടെ തുര്‍ക്മെനിസ്താന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്ത്യ (താപി) ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. തുര്‍ക്മെനിസ്താന്‍ പ്രസിഡന്‍റ് ഗുര്‍ബാങ്കുലി ബെര്‍ദൈമുഖാംമെദോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ആവശ്യമുന്നയിച്ചത്. പ്രതിരോധമേഖലയിലടക്കം ഏഴോളം കരാറുകളില്‍ ഇരുനേതാക്കളും ഒപ്പിട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ കുറിച്ചും മയക്കുമരുന്ന് കടത്തിനെ കുറിച്ചും ചര്‍ച്ച നടത്തിയ നേതാക്കള്‍, സുസ്ഥിര അഫ്ഗാനിസ്താന്‍ എന്ന ലക്ഷ്യത്തിന് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലായിരിക്കും താപി പദ്ധതി എന്ന് മോദി അഭിപ്രായപ്പെട്ടു. തുര്‍ക്മെനിസ്താനില്‍നിന്ന് വര്‍ഷം 3.2 ബില്യണ്‍ ക്യുബിക് അടി പ്രകൃതിദത്ത ഗ്യാസ് കൈമാറ്റംചെയ്യാന്‍ പ്രാപ്തിയുള്ള താപി പൈപ്പ്ലൈനിന് അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ 1800 കിലോമീറ്റര്‍ ദൂരമുണ്ട്. 2018ഓടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി തുര്‍ക്മെനിസ്താനിലെ ഊര്‍ജമേഖലയില്‍ ഇന്ത്യ നടത്തുന്ന വലിയ നിക്ഷേപങ്ങളിലൊന്നാണ്. പദ്ധതി വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി ആരംഭിക്കുമെന്ന് ഇരുനേതാക്കളും സംയുക്തപ്രസ്താവനയില്‍ പറയുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് മോദി തുര്‍ക്മെനിസ്താനിലത്തെിയത്. |
Posted: 11 Jul 2015 08:55 AM PDT Image: ![]() Subtitle: തുടര്‍ച്ചയായി നാലാം ഗ്രാന്‍ഡ്സ്ളാം ലണ്ടന്‍: അമേരിക്കന്‍ കരുത്തിന് മറുപടിയില്ല. ഗ്രാന്‍ഡ്സ്ളാം കിരീടങ്ങളുടെ കുത്തക അരക്കിട്ടുറപ്പിച്ച് സെറീന വിംബ്ള്‍ഡണ്‍ പുല്‍മൈതാനവും കീഴടക്കി. തുടര്‍ച്ചയായി നാലാം ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റിലും അങ്ങനെ സെറീന വില്യംസ് എന്ന നാമം മാത്രം. കഴിഞ്ഞവര്‍ഷത്തെ യു.എസ് ഓപണില്‍ തുടങ്ങിയ ഗ്രാന്‍ഡ്സ്ളാം വേട്ടയാണ് ആറാം വിംബ്ള്‍ഡണ്‍ വനിതാ സിംഗ്ള്‍സ് കിരീടത്തില്‍ എത്തിനില്‍ക്കുന്നത്. ശനിയാഴ്ച നടന്ന ഫൈനലില്‍ 20ാം സീഡ് സ്പാനിഷ് താരം ഗര്‍ബീന്‍ മുഗുരുസ ലോക ഒന്നാംനമ്പര്‍ താരത്തിന് വെല്ലുവിളി ഉയര്‍ത്താതെ 6^4, 6^4 സ്കോറിന് കീഴടങ്ങി. കരിയറിലെ 21ാം ഗ്രാന്‍ഡ്സ്ളാമാണ് അമേരിക്കന്‍ ടെന്നിസ് കരുത്തിന്‍െറ കൈയില്‍ ഭദ്രമായത്. പ്രഫഷനല്‍ കാലഘട്ടത്തില്‍ ഇനി ജര്‍മന്‍കാരി സ്റ്റെഫി ഗ്രാഫിനൊപ്പമത്തൊന്‍ ആവശ്യം ഒരു കിരീടം കൂടിമാത്രം. യു.എസ് ഓപണ്‍, ആസ്ട്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍ എന്നിവക്ക് പിന്നാലെ വിംബ്ള്‍സണും ഒരേസമയം കൈപ്പിടിയിലാക്കുക എന്ന അപൂര്‍വതക്ക് ഉടമയാണ് താരമിപ്പോള്‍. ‘സെറീന സ്ളാം’ എന്ന് ടെന്നിസ് ലോകം വിശേഷണവും ചാര്‍ത്തി നല്‍കിക്കഴിഞ്ഞു. ഇത്തവണത്തെ വിംബ്ള്‍ഡണിലെ അദ്ഭുതമായി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത മുഗുരുസ ധൈര്യപൂര്‍വമാണ് സെറീനക്കെതിരെ തുടങ്ങിയത്. എന്നാല്‍, മത്സരം പുരോഗമിക്കവേ സെറീനയുടെ കരുത്തിനും സ്ഥിരതക്കും മുന്നില്‍ 21കാരിക്ക് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം നീങ്ങാന്‍ ശ്രമിച്ച മുഗുരുസക്ക് സെറ്റ് നഷ്ടം ഒഴിവാക്കാനായില്ല. രണ്ടാം സെറ്റില്‍ 5^1ന് പിന്നില്‍നിന്നശേഷം തിരിച്ചുവരാനുള്ള ശ്രമവും യുവതാരത്തില്‍ നിന്നുണ്ടായി. എന്നാല്‍, ഒരു മണിക്കൂറും 23 മിനിറ്റുംകൊണ്ട് സെറീന ജയം സ്വന്തമാക്കി. ഓപണ്‍ കാലഘട്ടത്തില്‍ വിംബ്ള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന നേട്ടവും മാര്‍ട്ടിന നവരതിലോവയെ പിന്തള്ളി സെറീന സ്വന്തമാക്കി. 33 വയസ്സും 289 ദിവസവുമാണ് വില്യംസ് കുടുംബത്തിലെ ഇളമുറക്കാരിയുടെ പ്രായം. |
ഋഷിരാജ് സിങിനെ മാറ്റിയത് അദ്ദേഹം ആവശ്യപ്പെട്ടിട്ടെന്ന് ചെന്നിത്തല Posted: 11 Jul 2015 08:37 AM PDT Image: ![]() തിരുവനന്തപുരം: ഋഷിരാജ് സിങ്ങിനെ കെ.എസ്.ഇ.ബി ആന്‍റി തെഫ്റ്റ് സ്ക്വാഡിന്‍്റെ ചുമതലയില്‍ നിന്ന് മാറ്റിയത് അദ്ദേഹം തന്നെ ആവശ്യപ്പെട്ടിട്ടാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്‍െറ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശങ്ങള്‍ തികച്ചും അനാവശ്യവും അസ്ഥാനത്തുള്ളതുമാണ്. പൊലീസ് സേനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് ഋഷിരാജ് സിങ് ഡി.ജി.പിയെ നേരില്‍ കണ്ട് അറിയിച്ചതിന്‍ പ്രകാരമാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്തം നല്‍കിയത്. കാര്യക്ഷമതയും സത്യസന്ധതയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന മിടുക്കനായ ഉദ്യേഗസ്ഥനാണ് ഋഷിരാജ് സിങ്. സേനയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് ഋഷിരാജ് സിങ് തന്നോട് സൂചിപ്പിച്ചിരുന്നതായും ചെന്നിത്തല വ്യക്തമാക്കി. അതേ സമയം, തൃശൂരില്‍ ഇന്ന് കേരളാ പൊലീസ് അക്കാദമിയില്‍ വനിത പൊലീസ് കേഡറ്റുകളുടെ പാസിങ് ഒൗട്ട് പരേഡുമായി ബന്ധപ്പെട്ടുയര്‍ന്ന സല്യുട്ട് വിവാദം അനാവശ്യവുമായിരുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രചരിച്ച വാര്‍ത്തകളാണിതെന്നും ഇക്കാര്യത്തില്‍ ഋഷിരാജ് സിങ് ഫോണിലൂടെ ബന്ധപ്പെട്ട് വിശദീകരണം നല്‍കിയതായും ചെന്നിത്തല അറിയിച്ചു.
|
ആര്‍ക്കും ഇനി ഇഷ്ടം പോലെ വൈദ്യുതി മോഷ്ടിക്കാം Posted: 11 Jul 2015 03:21 AM PDT Image: ![]() നട്ടെല്ലുള്ള പൊലിസ് ഓഫിസറെന്നു ഖ്യാതി നേടിയ ആളാണ് ഋഷിരാജ് സിങ്. ഏതു തസ്തികയില്‍ നിയമിച്ചാലും അവിടെ അദ്ദേഹം ഹീറോ ആകും. ആന്‍റി പൈറസി സെല്ലിന്‍റെ തലവന്‍ ആയിരുന്നപ്പോള്‍ വ്യാജ സി.ഡി പിടി കൂടാന്‍ സിങ് ഇറങ്ങി തിരിച്ചു. സാധാരണ ഗതിയില്‍ പൊലിസ് കയറി ചെല്ലാന്‍ മടിക്കുന്ന ഇടങ്ങളില്‍ വരെ ചെന്ന് വ്യാജ സി.ഡി പിടിച്ചു. സര്‍ക്കാരില്‍ സമ്മര്‍ദം വന്നപ്പോള്‍ ഋഷിരാജിനു സ്ഥാന ചലനം സംഭവിച്ചു. വി.എസ് സര്‍ക്കാറിന്‍്റെ കാലത്തെ മൂന്നാര്‍ ഓപറേഷന്‍ ടീമില്‍ ഋഷിരാജ് സിങ് ഉണ്ടായിരുന്നു. വി.എസ് അയച്ച മൂന്നു പൂച്ചകളില്‍ ഒരാള്‍. പിന്നീട് കേന്ദ്ര ഡെപ്യൂട്ടെഷനിലായിരുന്നു സിങ്. അത് കഴിഞ്ഞു തിരിച്ചത്തെിയപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷനറായി. അഴിമതിയില്‍ മുങ്ങി കുളിച്ച വകുപ്പിനെ നേരെയാക്കാന്‍ ശ്രമിച്ചെന്ന് മാത്രമല്ല, സംസ്ഥാനത്ത് ഗതാഗത നിയമ ലംഘകര്‍ക്ക് പേടി സ്വപ്നവുമായി അദ്ദേഹം. സര്‍ക്കാരിന് തലവേദന ആയപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ നിന്നും സിങ് തെറിച്ചു. എ.ഡി.ജി.പി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന്‍ പിന്നീട് പ്രത്യക്ഷപ്പെടുന്നത് കെ.എസ്.ഇ.ബി യുടെ ചീഫ് വിജിലന്‍സ് ഓഫീസറായാണ്. അധികമാരും അറിയാതെ കിടന്ന തസ്തിക ഋഷിരാജ് സിങ് വന്നതോടെ ആകെ മാറി. കേരളത്തില്‍ ഇങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഉണ്ടെന്നും വൈദ്യുതി മോഷ്ടിക്കുന്നവരെ അദ്ദേഹം കയ്യോടെ പിടി കൂടുമെന്നും ജനം അറിഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതുമായ ചില വ്യവസായ യൂണിറ്റുകളുടെ ഊര്‍ജ്ജ മോഷണം സിങ് കയ്യോടെ പിടിച്ചു. രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും വീടുകളിലേക്കും വിജിലന്‍സ് ടീം കടന്നു ചെന്നു . മുന്‍ മന്ത്രി ടി.എച് മുസ്തഫയും കലാഭവന്‍ മണിയുമൊക്കെ കുടുങ്ങിയത് അങ്ങിനെയാണ്. സ്വാഭാവികമായും ഋഷിരാജ് സിങ്ങിനെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നു . മാധ്യമങ്ങള്‍ ഒച്ചപ്പാടുണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാര്‍ മടിച്ചു. പക്ഷേ , മുത്തൂറ്റ് ഗ്രൂപ്പില്‍ കയറിയപ്പോള്‍ കളി മാറി. സിങ്ങിന് ഓര്‍ക്കാപ്പുറത്ത് കസേര തെറിച്ചു. തിരുവനന്തപുരത്തെ മുത്തൂറ്റിന്‍്റെ എയര്‍ ലൈന്‍ കാറ്ററിംഗ് സ്ഥാപനമായ മുത്തൂറ്റ് സ്കൈ ഷെഫ് ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി ചോര്‍ത്തിയത് കണ്ടു പിടിച്ചതാണ് ഋഷിരാജ് സിങ് ചെയ്ത കുറ്റം. തിരുവരാഹം കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയിലാണ് സ്ഥാപനം. നിയമ നടപടിയിലേക്ക് കടക്കാന്‍ വിജിലന്‍സ് വിഭാഗം ഒരുങ്ങുമ്പോഴേക്കും ഋഷിരാജ് സിങ്ങിന്‍റെ സ്ഥലം മാറ്റ ഉത്തരവ് ഒപ്പു വെക്കപ്പെട്ടിരുന്നു. ആംഡ് ബറ്റാലിയനിലേക്കാണ് പുതിയ മാറ്റം. സായുധ പൊലിസ് വിഭാഗത്തിന്‍റെ എ.ഡി.ജി.പിക്ക് പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ട കാര്യമില്ല. ഋഷിരാജിനെ പോലൊരാളെ തളച്ചിടാന്‍ ഇതിലും പറ്റിയ മറ്റൊരു തസ്തികയില്ല .
|
മെഡിക്കല്‍ കോളജിന് നാളെ ശിലയിടും Posted: 11 Jul 2015 02:18 AM PDT കല്‍പറ്റ: ഒരുനാട് കാത്തിരുന്ന ആ സുദിനം നാളെയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന വയനാടിന്‍െറ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment