രോഗിണിയെ നദിക്കരയിലുപേക്ഷിച്ച രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ Madhyamam News Feeds | ![]() |
- രോഗിണിയെ നദിക്കരയിലുപേക്ഷിച്ച രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍
- ആറുമാസം പ്രായമായ കുഞ്ഞിനെ വാങ്ങാന്‍ കരാറിലേര്‍പ്പെട്ട യുവതിയും ഏജന്‍റും പിടിയില്‍
- കോവളത്ത് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
- ഐ.പി.എല്‍ ടീമുകളുടെ സസ്പെന്‍ഷന്‍: ഗവേണിങ് കൗണ്‍സില്‍ ഇന്ന്
- വര്‍ഷകാല സമ്മേളനം: പ്രധനമന്ത്രി എന്‍.ഡി.എ നേതാക്കളുടെ യോഗം വിളിച്ചു
- കോന്നി പെണ്‍കുട്ടിയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്
- ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു
- പെലെ വീണ്ടും ആശുപത്രിയില്‍
- ഇറാഖില്‍ കാര്‍ബോംബ് സ്ഫോടനം: 115 മരണം
- പൂഞ്ചില്‍ വീണ്ടും വെടിവെപ്പ്: അഞ്ച് ഗ്രാമീണര്‍ക്ക് പരിക്കേറ്റു
- പാകിസ്താന്‍ വെടിവെച്ചിട്ട ഡ്രോണ്‍ ചൈനയില്‍ നിര്‍മിച്ചതെന്ന് സ്ഥിരീകരണം
- ബല്‍റാം V/S സുരേന്ദ്രന്‍ ഫേസ്ബുക്ക് പോര് മുരുകുന്നു
- ഇന്ത്യന്‍ സൈന്യത്തിന്‍െറ ഈദ് മധുരം പാക് സൈന്യം നിരസിച്ചു
- പ്രേമം ചോര്‍ത്തിയത് എഡിറ്റിങ്ങിനിടയില്‍
- ഗൗരിയമ്മയുടെ സി.പി.എം പ്രവേശം: ജെ.എസ്.എസില്‍ ഭിന്നത
- ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ അടക്കം ഏഴ് മരണം
രോഗിണിയെ നദിക്കരയിലുപേക്ഷിച്ച രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ Posted: 19 Jul 2015 12:18 AM PDT Image: ![]() കാണ്‍പൂര്‍: രോഗിണിയെ ഗംഗ നദിക്കരയില്‍ ഉപേക്ഷിച്ച കാണ്‍പൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ജൂനിയര്‍ ഡോക്ടര്‍മരെ സസ്പെന്‍ഡ് ചെയ്തു. വിവേക് നായര്‍, ഇഫ്തിക്കര്‍ അന്‍സാരി എന്നീ ഡോക്ടര്‍മാരെയാണ് മൂന്നുമാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മൂന്നംഗ കമ്മിറ്റിയെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. ബിഹാര്‍ സ്വദേശിയായ കൃഷ്ണാദേവിയെ തീവണ്ടിയപകടത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കാണ്‍പൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ട്രെയിനില്‍ ഇവര്‍ ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. മെഡിക്കല്‍ കോളേജ് അധികൃതരുടെ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സത്യമായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. |
ആറുമാസം പ്രായമായ കുഞ്ഞിനെ വാങ്ങാന്‍ കരാറിലേര്‍പ്പെട്ട യുവതിയും ഏജന്‍റും പിടിയില്‍ Posted: 18 Jul 2015 10:45 PM PDT Image: ![]() റാഞ്ചി: ആറുമാസം പ്രായമായ കുട്ടിയെ വാങ്ങാന്‍ കരാറിലേര്‍പ്പെട്ട ഏജന്‍റിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വാങ്ങിയ നീതുഗുപ്തയെയും ഇടനിലക്കാരനായ കഞ്ചന്‍ സാഹുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയതത്. കുഞ്ഞ് പൊലീസ് കസ്റ്റഡിയിലാണ്. ദരിദ്രയായ, കുഞ്ഞിന്‍െറ അമ്മ ഗായത്രി ദേവിയെ സമ്മര്‍ദ്ദത്തിലാക്കി ഏജന്‍റ് കരാറില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. ഇന്ത്യയില്‍ നിലവിലുള്ള നിയമപ്രകാരം കുഞ്ഞിനെ ദത്തെടുക്കണമെങ്കില്‍ സങ്കീര്‍ണമായ നിരവധി നടപടിക്രമങ്ങളുണ്ട്. എന്നാല്‍ കുഞ്ഞിനെ വാങ്ങിയെന്ന് അവകാശപ്പെടുന്ന നീതുഗുപ്തക്ക് ഇതേക്കുറിച്ചറിയില്ളെന്നാണ് പൊലീസ് പറയുന്നത്. താന്‍ കുട്ടിയെ ദത്തെടുത്തതാണെന്ന അവകാശവാദവുമായി അറസ്റ്റ് ചെയ്യാനത്തെിയ പൊലീസുദ്യോഗസ്ഥരോട് ഇവര്‍ തട്ടിക്കയറുകയായിരുന്നു. തന്‍െറ കയ്യില്‍ ഒപ്പിട്ട കരാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ വാഗ്വാദത്തിന് മുതിര്‍ന്നത്. ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ കുട്ടിക്കടത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്. നിര്‍ബന്ധിത വാടക ഗര്‍ഭധാരണത്തിന് അമ്മമാരെ പ്രേരിപ്പിക്കുന്ന ഏജന്‍സികളും ഇവിടെ സജീവമാണ്. സന്നദ്ധസംഘടനകളുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ഝാര്‍ഖണ്ഡില്‍ 30,000 കുട്ടിക്കടത്ത് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. |
കോവളത്ത് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി Posted: 18 Jul 2015 10:00 PM PDT Image: ![]() തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കാണാതായ അഞ്ചുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല സ്വദേശി അനൂപിന്‍െറ മൃതദേഹമാണ് ഞായറാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച വൈകീട്ടാണ് കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേരെ തിരയില്‍പ്പെട്ട് കാണാതായത്. അപകടത്തില്‍പെട്ട എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. അനൂപിന് പുറമെ വട്ടപ്പാറ സ്വദേശി നിതിന്‍ രാജ്, പി.ടി.പി നഗര്‍ സ്വദേശി അഭിഷേക്, കഴക്കൂട്ടം സ്വദേശി ജിതിന്‍, സ്റ്റാച്യു സ്വദേശി അഖില്‍ എന്നിവരെയാണ് കാണാതായത്. ശക്തമായ തിരമാലയായിരുന്നു ഇവര്‍ അപകടത്തില്‍ പെട്ട സമയത്ത് ഉണ്ടായിരുന്നത്. ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. |
ഐ.പി.എല്‍ ടീമുകളുടെ സസ്പെന്‍ഷന്‍: ഗവേണിങ് കൗണ്‍സില്‍ ഇന്ന് Posted: 18 Jul 2015 09:16 PM PDT Image: ![]() മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെയും രാസസ്ഥാന്‍ റോയല്‍സിനെയും സസ്പെന്‍ഡ് ചെയ്ത സുപ്രീംകോടതി സമിതിയുടെ നടപടിയുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ ഇന്ന് യോഗം ചേരുന്നു. സമിതി നടപടിക്ക് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. രണ്ട് ടീമുകളെ സസ്പെന്‍ഡ് ചെയ്തതോടെ ഐ.പി.എല്ലിലെ ടീമുകളുടെ എണ്ണം ആറായിരുന്നു. ഇത് എട്ടായി തന്നെ നിലനിര്‍ത്താനുള്ള നടപടികളായിരിക്കും യോഗം ചര്‍ച്ച ചെയ്യുക. പുറമെ ടൂര്‍ണമെന്‍റ് കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികളും ചര്‍ച്ചയാകും. രാജീവ് ശൂക്ളയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുക. വാതുവെപ്പ് കേസിലാണ് ഐ.പി.എല്ലില്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെയും ആദ്യ സീസണിലെ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെയും ലീഗില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സുപ്രീംകോടതി നിശ്ചയിച്ച ആര്‍. എം ലോധ സമിതി വിലക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ മുന്‍ ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് സഹഉടമയായ രാജ് കുന്ദ്ര എന്നിവരെ ഐ.പി.എല്ലില്‍ നിന്ന് ആജീവനാന്തം വിലക്കാനും സമിതി തീരുമാനിച്ചിരുന്നു. ക്രിക്കറ്റിന് ഇവര്‍ ഉണ്ടാക്കിയ ദോഷം അളക്കാനാകി െല്ലന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് ലോധ സമിതി പറഞ്ഞു. ക്രിക്കറ്റിനെ സംശയത്തോടെ ജനങ്ങള്‍ നോക്കുന്നുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു. ഐ.പി.എല്‍ കേസില്‍ വിധി പറയാന്‍ ജനുവരിയിലാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ അധ്യക്ഷതയിലുള്ള സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയത്. സുപ്രീംകോടതി മുന്‍ ജസ്റ്റിസുമാരായ അശോക് ഭാന്‍, ആര്‍.വി രവീന്ദ്രന്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. |
വര്‍ഷകാല സമ്മേളനം: പ്രധനമന്ത്രി എന്‍.ഡി.എ നേതാക്കളുടെ യോഗം വിളിച്ചു Posted: 18 Jul 2015 08:51 PM PDT Image: ![]() ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍.ഡി.എയിലെ ഘടകകക്ഷികളുടെ യോഗം വിളിച്ചുചേര്‍ത്തു. പാര്‍ലമെന്‍റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പുള്ള ഭൂമി ഏറ്റടെുക്കല്‍, ചരക്കു സേവനനികുതി ബില്ലുകളായിരിക്കും തിങ്കളാഴ്ച ചേരുന്ന യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമാവുക. ലളിത് മോദി വിവാദം, മധ്യപ്രദേശിലെ വ്യാപം നിയമന തട്ടിപ്പ്, വഷളായി വരുന്ന ഇന്ത്യ-പാക് ബന്ധം എന്നീ വിഷയങ്ങളും ചര്‍ച്ചക്ക് വരുമെന്നാണ് കരുതുന്നത്. സംയുക്ത പാര്‍ലമെന്‍്റ് സമിതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഭൂമി ഏറ്റടെുക്കല്‍ ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല. ഈ സമ്മേളനക്കാലത്ത് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കേണ്ട ബില്ലുകളെ കുറിച്ചും സമ്മേളനത്തില്‍ കൈക്കൊള്ളണ്ടേ തീരുമാനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ ശനിയാഴ്ച യോഗം ചേര്‍ന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, നിയമമന്ത്രി സദാനന്ദ ഗൗഡ, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നജ്മ ഹെപ്ത്തുളള, ശാസ്ത്ര സാങ്കതേിക വകുപ്പ്മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, മറ്റു മന്ത്രിമാരായ ജുവല്‍ ഓറം, തവര്‍ചന്ദ് ഗെഹ്ലോട്ട്, ശ്രീപദ് യസ്സോ നായിക്, മഹേഷ് ശര്‍മ, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. |
കോന്നി പെണ്‍കുട്ടിയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ് Posted: 18 Jul 2015 07:55 PM PDT Image: ![]() തൃശൂര്‍: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട കോന്നി കല്ളേശ്ശേരി കിഴക്കേടത്ത് സുരേഷിന്‍റെ മകള്‍ ആര്യയുടെ (16) നില അതീവ ഗുരുതരം. മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞദിവസം ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ന്യുമോണിയ ബാധയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതോടെയാണ് പെണ്‍കുട്ടിയുടെ നില പെട്ടന്ന് വഷളായത്. ഇതോടെ തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരുടെ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയായിരുന്നു. കുട്ടി അബോധാവസ്ഥയിലാണെന്ന് ആശുപത്രി അറിയിച്ചു. രക്ത സമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലാണ്. വെന്‍റിലേറ്ററിന്‍െറ സഹായത്തോടുകൂടിയാണ് കുട്ടി ഇപ്പോള്‍ കഴിയുന്നത്. തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്. ഭാഗികമായി മാത്രമേ മരുന്നുകളോട് പ്രതികരിക്കുന്നുള്ളൂ. ശക്തമായ ആന്‍റിബയോട്ടിക്കുകള്‍ നല്‍കാനാണ് തീരുമാനം. വെന്‍റിലേറ്റര്‍ സഹായം 24 മണിക്കൂര്‍ കൂടി തുടരും. ശസ്ത്രക്രിയ വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ വീണ്ടും ബോര്‍ഡ് യോഗം ചേരും. ശുഭപ്രതീക്ഷയാണുള്ളതെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ച ഡോ. അജിത്കുമാര്‍ വ്യക്തമാക്കി. അതേസമയം കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കുന്നതിനായി അന്വേഷണം സംഘം കോന്നിയില്‍ എത്തി. അന്വേഷണ ചുമതലയുള്ള ഉമ ബഹ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോന്നിയില്‍ എത്തിയിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ മൊഴിയെടുത്ത് കോന്നിയിലേക്ക് പോകാനായിരുന്നു അന്വേഷണസംഘം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മൊഴിയെടുക്കാനുള്ള സാഹചര്യം അല്ലാത്തതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. |
ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു Posted: 18 Jul 2015 07:30 PM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് നാലു സ്ത്രീകളടക്കം അഞ്ചു പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറെ ഡല്‍ഹിയിലെ വിഷ്ണു ഗാര്‍ഡന്‍ ഏരിയയിലെ കെട്ടിടമാണ് തകര്‍ന്നു വീണത്. ചെറിയ പെണ്‍കുട്ടിയക്കം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഗുരുഗോബിന്ദ് സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സ്, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഡല്‍ഹി ദുരന്തനിവാരണ സേനയുടെ ദ്രുതകര്‍മ വിഭാഗവും ജീവന്‍ രക്ഷാ ഉപകരണങ്ങളുമായി സ്ഥലത്തുണ്ട്. എട്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടുകൂടിയാണ് അപകടമുണ്ടായത്. സമീപത്തുള്ള മറ്റൊരു സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ മണ്ണ് കുഴിച്ചിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പാര്‍ട്ട്. |
Posted: 18 Jul 2015 06:38 PM PDT Image: ![]() സൗപൗളൊ: ഫുട്ബാള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിന്‍െറ ശസ്ത്രക്രിയക്കാണ് 74കാരനെ സൗപൗളൊയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം മുമ്പാണ് ഇതിഹാസ താരം ആശുപത്രി വിട്ടത്. എട്ടുമാസം മുമ്പ് മൂത്രാശയത്തിലെ അണുബാധ കാരണം പെലെ ചികിത്സ തേടിയിരുന്നു. എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ പെലെ, ബ്രസീല്‍ നേടിയ മൂന്ന് ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. 21 വര്‍ഷത്തെ തന്‍െറ ഫുട്ബാള്‍ കരിയറില്‍ 1,363 കളികളില്‍ നിന്ന് 1,281 ഗോളുകളാണ് പെലെ നേടിയത്. ബ്രസീലിനുവേണ്ടി 91 കളികളില്‍ നിന്ന് 77 ഗോളുകളും സ്വന്തമാക്കി. ഫിഫയുടെ നൂറ്റാണ്ടിന്‍െറ കളിക്കാരനായും പെലെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. |
ഇറാഖില്‍ കാര്‍ബോംബ് സ്ഫോടനം: 115 മരണം Posted: 18 Jul 2015 05:36 PM PDT Image: ![]() ബാഗ്ദാദ്: ഇറാഖില്‍ ബാഗ്ദാദിനടുത്തുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 115 പേര്‍ മരിച്ചു. 170 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്‍്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. ബാഗ്ദാദിന് അടുത്തുള്ള ദിയാല പ്രവിശ്യയിലെ ഖാന്‍ ബേനി സാദ് മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. |
പൂഞ്ചില്‍ വീണ്ടും വെടിവെപ്പ്: അഞ്ച് ഗ്രാമീണര്‍ക്ക് പരിക്കേറ്റു Posted: 18 Jul 2015 04:10 AM PDT Image: ![]() ജമ്മു: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവെപ്പ്. പൂഞ്ചിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ പാക് ഷെല്ലാക്രമണത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയിലെ സംഘര്‍ഷവും തുടര്‍ച്ചയായ വെടിവെപ്പിനെ തുടര്‍ന്ന് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ ഈദ് മധുരം പാക് സൈന്യം മധുരം നിരസിച്ചിരുന്നു. |
പാകിസ്താന്‍ വെടിവെച്ചിട്ട ഡ്രോണ്‍ ചൈനയില്‍ നിര്‍മിച്ചതെന്ന് സ്ഥിരീകരണം Posted: 18 Jul 2015 03:55 AM PDT Image: ![]() ബെയ്ജിങ്: കശ്മീരില്‍ നിയന്ത്രണ രേഖക്കടുത്ത് കഴിഞ്ഞ ദിവസം പാകിസ്താന്‍ സൈന്യം വെടിവെച്ചിട്ട ഡ്രോണ്‍ ചൈനയില്‍ നിര്‍മിച്ചതെന്ന് സ്ഥിരീകരിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രണത്തിലുള്ള പീപ്പ്ള്‍സ് ഡെയ്ലിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെടിവെച്ചിട്ട ഡ്രോണ്‍ ഇന്ത്യയുടേതാണെന്നാണ് പാകിസ്താന്‍ അവകാശപ്പെട്ടത്. എന്നാല്‍, ഇന്ത്യ ഇക്കാര്യം നിഷേധിച്ചിരുന്നു. |
ബല്‍റാം V/S സുരേന്ദ്രന്‍ ഫേസ്ബുക്ക് പോര് മുരുകുന്നു Posted: 18 Jul 2015 02:45 AM PDT Image: ![]() കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെയുള്ള വി.ടി ബല്‍റാം എം.എല്‍.എയും ബി.ജെ.പി നേതാവ് കെ സുരേന്ദ്രനുമായുള്ള വാക്പോര് തുടരുന്നു. രണ്ടുദിവസത്തെ ഇടവേളക്കു ശേഷമാണ് ഇരുവരും തമ്മിലുള്ള ഫേസ്ബുക്ക് പോര് വീണ്ടും തുടങ്ങിയിരിക്കുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃത്താലയിലല്ല പുതുപ്പള്ളിയില്‍ ചെന്നുവരെ മല്‍സരിക്കാന്‍ തയാറാണെന്ന് കെ. സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ വി.ടി. ബല്‍റാമിന് മറുപടി നല്‍കി. ഹിന്ദിക്ക് ശേഷം നല്ല മലയാളത്തേക്കുറിച്ചുള്ള ട്യൂഷനും നന്ദിഅറിയിച്ചു കൊണ്ടാണ് ബല്‍റാം പോസ്റ്റിട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നു വിളിക്കുന്നയാള്‍ തന്നെയാണ് മാന്യമായ ഭാഷാ പ്രയോഗങ്ങളേക്കുറിച്ച് ക്ളാസെടുക്കാന്‍ ഏറ്റവും യോഗ്യനെന്നും ബല്‍റാം പരിഹസിക്കുന്നു. ആര്‍ എസ് എസ് എന്ന ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടനയാണെന്നും അതിനെ പ്രതിരോധിക്കാന്‍ പരിഹാസമടക്കം എന്തും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന് ആയുധം തന്നെയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വീണ്ടും തൃത്താലയില്‍ മല്‍സരിക്കുകയാണെങ്കില്‍ തന്നെ തോല്‍പ്പിക്കുമെന്നായിരിക്കും അദ്ദേഹം പറയാനുദ്ദേശിച്ചതെന്ന് ബല്‍റാം പറയുന്നു. അങ്ങനെയെങ്കില്‍ തന്നെ തോല്‍പ്പിക്കാനുള്ള അവസരം ഏറ്റെടുത്ത് സുരേന്ദ്രന്‍ തൃത്താലയില്‍ മല്‍സരിക്കുമോയെന്നും ബല്‍റാം ചോദിക്കുന്നു.
|
ഇന്ത്യന്‍ സൈന്യത്തിന്‍െറ ഈദ് മധുരം പാക് സൈന്യം നിരസിച്ചു Posted: 18 Jul 2015 01:26 AM PDT Image: ![]() ന്യൂഡല്‍ഹി : ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ മധുര പലഹാരങ്ങള്‍ പാകിസ്താന്‍ സൈന്യം നിരസിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷവും തുടര്‍ച്ചയായ വെടിവെപ്പുമാണ് പാക് സൈന്യം മധുരം നിരസിക്കാന്‍ കാരണം. പാകിസ്താനിലെ അതിര്‍ത്തി സേനാ മേധാവിക്ക് അതിര്‍ത്തി രക്ഷാ സേന അയച്ച ഈദ് സന്ദശത്തേിന് ഇത്തവണ മറുപടിയും ഉണ്ടായില്ല. ഈദിന് മധുരം നല്‍കുന്നത് വര്‍ഷങ്ങളായി തുടരുന്നതാണ്. ഇതാദ്യമായാണ് നിരസിക്കപ്പെടുന്നത്. ഇന്ത്യ സമാധാനം ആണ് ആഗ്രഹിക്കുന്നത്. അതിനായി എന്തു സഹകരണവും നല്‍കുമെന്ന് ബി. എസ്.എഫ് ഡി.ഐ.ജി ഫാറൂഖി പറഞ്ഞു. അതേസമയം ശ്രീനഗറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പാക്കിസ്താന്‍ വീണ്ടും വെടിയുതിര്‍ത്തു. വെള്ളിയാഴ്ച രാത്രി 9.25 മുതല്‍ 11.45 വരെ പാക് സൈന്യം അതിര്‍ത്തിയിലെ വിവിധ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നിറയൊഴിച്ചു. സംഭവത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ആളപായമുണ്ടായിട്ടില്ളെന്നും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ച് തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും സൈനിക വക്താവ് പറഞ്ഞു. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേറ സെക്ടറിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ജൂലൈ 15 ന് ജമ്മു ജില്ലയില്‍ പാകിസ്താന്‍ മോട്ടോര്‍ ആക്രമണത്തില്‍ രണ്ട് അതിര്‍ത്തി രക്ഷാ സൈനികരും ഒരു സ്ത്രീയും അടക്കം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ ഒമ്പതിനും ആറിനും പാകിസ്താന്‍ അതിര്‍രേഖ ലംഘിച്ച് നടത്തിയ വെടിവെപ്പില്‍ അതിര്‍ത്തിരക്ഷാ സൈനികര്‍ മരിച്ചിരുന്നു. |
പ്രേമം ചോര്‍ത്തിയത് എഡിറ്റിങ്ങിനിടയില്‍ Posted: 18 Jul 2015 01:00 AM PDT Image: ![]() കൊച്ചി: പ്രേമം സിനിമ ചോര്‍ത്തി ഇന്‍റര്‍നെറ്റില്‍ എത്തിച്ചതിനു പിന്നില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആണെന്ന് പൊലിസിലെ ആന്‍റി പൈറസി സെല്ലിന് വ്യക്തമായ സൂചന ലഭിച്ചു. സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരം ചില മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ എഡിറ്റ് ചെയ്ത ഘട്ടത്തിലാണ് ചോര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് വിവരം. . സിനിമയുടെ ഹാര്‍ഡ് ഡിസ്ക് പൊലിസ് കണ്ടെടുത്തു. സെന്‍സര്‍ ചെയ്ത ഭാഗങ്ങള്‍ ഒഴിവാക്കി സിനിമ കൂട്ടിചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞു.എന്നാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഉടനെ തന്നെ അറസ്റ്റ് അടക്കം നടപടികള്‍ ഉണ്ടാകുമെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. |
ഗൗരിയമ്മയുടെ സി.പി.എം പ്രവേശം: ജെ.എസ്.എസില്‍ ഭിന്നത Posted: 18 Jul 2015 12:19 AM PDT Image: ![]() ആലപ്പുഴ: സി.പി.എമ്മില്‍ ലയിക്കാനുള്ള കെ.ആര്‍ ഗൗരിയമ്മയുടെ തീരുമാനത്തില്‍ ജെ.എസ്.എസില്‍ ഭിന്നത. ഗൗരിയമ്മ സി.പി.എമ്മിന് കീഴടങ്ങിയെന്ന് ജെ.എസ്.എസ് നേതാവ് രാജന്‍ ബാബു പറഞ്ഞു. ഗൗരിയമ്മയുടെ നിലപാടുമാറ്റം സ്വാര്‍ഥതാല്‍പര്യത്തിന് വേണ്ടിയാണ്. ജെ.എസ്.എസ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് രക്തസാക്ഷികള്‍ ഉണ്ടായിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളോട് മാപ്പു പറഞ്ഞുകൊണ്ടുവേണം ഗൗരിയമ്മ സി.പി.എമ്മിലേക്ക് പോകാന്‍. സംസ്ഥാനകമ്മറ്റി അംഗത്വവും നിയമസഭാസീറ്റും ലഭിച്ചാല്‍ പാര്‍ട്ടി പിരിച്ചുവിടാമെന്ന ഗൗരിയമ്മയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. അതേസമയം, സിപിഎമ്മിലേയ്ക്ക് മടങ്ങുന്നതില്‍ അത്രവലിയ സന്തോഷമോ വിഷമമോയില്ളെന്ന് കെ.ആര്‍.ഗൗരിയമ്മ ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടിയാലോചനക്കുശേഷം എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണ്. ഇഷ്ടമില്ലാത്തവര്‍ സിപിഎമ്മില്‍ ചേരേണ്ടതില്ളെന്നും ഗൗരിയമ്മ വ്യക്തമാക്കി. |
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ അടക്കം ഏഴ് മരണം Posted: 17 Jul 2015 11:10 PM PDT Image: ![]() Subtitle: മരിച്ച അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മസ്കത്ത്: ഒമാനിലെ ഹൈമക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ അടക്കം ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. മരിച്ച അഞ്ച് പേര്‍ തമിഴ്നാട് സ്വദേശികളാണ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ജിന്‍ഷാദ്, വലപ്പാട് ചൂലൂര്‍ സ്വദേശി ഫിറോസിന്‍െറ മകള്‍ ഷിഫ (മൂന്ന്) എന്നിവരാണ് മരണപ്പെട്ട മലയാളികള്‍. മസ്കത്തിലെ ലുലു ജീവനക്കാരും കുടുംബാംഗങ്ങളും പെരുന്നാള്‍ ആഘോഷിക്കുന്നതിന് സലാലയിലേക്ക് പോകുന്നതിനിടെ പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലുലു ബൗഷര്‍ വെയര്‍ ഹൗസില്‍ സ്റ്റോര്‍ കീപ്പറാണ് ജിന്‍ഷാദ്. ലുലു ജീവനക്കാരന്‍ തന്നെയാണ് ഫിറോസ്. ലുലു ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ച ബസും തമിഴ്നാട് സ്വദേശികള്‍ വാടകക്കെടുത്ത് പോയ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ തമിഴ്നാട് സ്വദേശികളുടെ വാഹനം പൂര്‍ണമായും കത്തിനശിച്ചു. ബസ് മറിയുകയും ചെയ്തു. ബസിനടിയില്‍ പെട്ടാണ് ജിന്‍ഷാദ്, ഷിഫ എന്നിവര്‍ മരിച്ചത്. തമിഴ്നാട് സ്വദേശികളായ തിരുച്ചിറപ്പിള്ളി സ്വദേശി ബഷീര്‍ (28), കന്യാകുമാരി സ്വദേശി ശിവഭാരതി (27), സ്റ്റീഫന്‍ (36), ദിവാകരന്‍ (38), സുരേഷ് (34) എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ഏഴ് പേരുടെയും മൃതദേഹങ്ങള്‍ ഹൈമ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മലയാളികള്‍ സഞ്ചരിച്ചിരുന്ന ബസില്‍ 40ഓളം പേരുണ്ടായിരുന്നു. ഇവരില്‍ പരിക്കേറ്റ 34 പേര്‍ ഹൈമ ആശുപത്രിയിലും നാല് പേര്‍ നിസ്വ ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. മരിച്ച മലയാളിയുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment