രാത്രി പോസ്റ്റ്മോര്‍ട്ടം: ഉത്തരവ് അട്ടിമറിച്ചത് സര്‍ക്കാര്‍ തന്നെ Madhyamam News Feeds | ![]() |
- രാത്രി പോസ്റ്റ്മോര്‍ട്ടം: ഉത്തരവ് അട്ടിമറിച്ചത് സര്‍ക്കാര്‍ തന്നെ
- ഹൈകോടതി ജഡ്ജിക്കെതിരെ വീണ്ടും മുഖ്യമന്ത്രി
- ഐ.സിനെതിരെ സൈനിക നീക്കമില്ളെന്ന് തുര്‍ക്കി
- മെട്രോറെയില്‍ പശ്ചിമകൊച്ചിയിലേക്ക് നീട്ടും –മുഖ്യമന്ത്രി
- ചന്ദ്രബോസ് വധക്കേസില്‍ കുറ്റമുക്തനാക്കണമെന്ന് നിസാമിന്‍െറ ഹര്‍ജി
- അനധികൃതസ്വത്ത് സമ്പാദനം; ജയലളിതക്ക് സുപ്രീംകോടതി നോട്ടീസ്
- വേതനത്തെച്ചൊല്ലി ചിന്മയ സ്കൂളില്‍ വീണ്ടും അധ്യാപക സമരം
- പഞ്ചാബില്‍ ഭീകരാക്രമണം: ഏഴ് മരണം
- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അതിര്‍ത്തി പുനര്‍നിര്‍ണയം വനമേഖലയില്‍ ഒതുങ്ങി
- പാര്‍ലമെന്‍റ് കാന്‍റീന്‍ സബ്സിഡിയിനത്തില്‍ 60.7കോടി രൂപ കൈപ്പറ്റി
- ഹജ്ജ് സീസണ്‍വിസ അനുവദിച്ചു തുടങ്ങി
- വെല്ലുവിളികള്‍ നേരിടാന്‍ ഐക്യം പ്രധാനം –പ്രധാനമന്ത്രി
- പ്രേമം സിനിമ ചോര്‍ന്ന കേസില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ല
- പ്രോജ്ജ്വലിക്കട്ടെ ഈ ചെറുതിരികള്‍
- സെല്‍ഫിയുടെ വിഷമിറക്കാന്‍ ചെലവായത് ഒരു കോടിയോളം
- രാജ്യത്തെ 30 ശതമാനം അഭിഭാഷകരും വ്യാജരെന്ന് ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍
- യാക്കൂബ് മേമന്‍റെ വധശിക്ഷ: ക്ഷമചോദിച്ച് സല്‍മാന്‍ ട്വീറ്റ് പിന്‍വലിച്ചു
- ശ്രീശാന്തിന് കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പ്
- കൈകളില്ലാത്ത ദലിത് യുവാവിന് സ്വീപ്പര്‍ നിയമനത്തിന് മെമ്മോ
- മേമനുവേണ്ടി രാഷ്ട്രപതിക്ക് പ്രമുഖരുടെ കൂട്ടഹരജി
- അതിജീവനത്തിന്‍െറ അദ്ഭുതമായി പ്രളയത്തിലെ ഉറുമ്പിന്‍കൂട്ടം
- ഏദന്‍ വിമാനത്താവളത്തിനുവേണ്ടി പോരാട്ടം രൂക്ഷം
- ക്ലോക്കുകളിലെ പെന്‍ഡുലങ്ങള്‍ വിപരീത ദിശയില്‍ ആടുന്നതിന്‍െറ കാരണം കണ്ടെത്തി
- ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇംഗ്ലീഷ് വിജയദിനം
- കെനിയക്ക് വിജയാശംസയര്‍പ്പിച്ച് ഒബാമ മടങ്ങി
രാത്രി പോസ്റ്റ്മോര്‍ട്ടം: ഉത്തരവ് അട്ടിമറിച്ചത് സര്‍ക്കാര്‍ തന്നെ Posted: 27 Jul 2015 10:38 AM PDT Image: ![]() Subtitle: സമയം ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാറിന് ഫോറന്‍സിക് വിദഗ്ധരുടെ കത്ത് തൃശൂര്‍: കോന്നി പെണ്‍കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടത്തെ ചൊല്ലിയുയര്‍ന്ന വിവാദത്തില്‍ പ്രതിക്കൂട്ടില്‍ സര്‍ക്കാര്‍ തന്നെ. സംസ്ഥാനത്തെ ആശുപത്രികളില്‍ പോസ്റ്റ്മോര്‍ട്ടം സമയം 24 മണിക്കൂറാക്കി 51/2013 എന്ന ഉത്തരവിട്ട സര്‍ക്കാര്‍ അവശ്യസൗകര്യങ്ങള്‍ നല്‍കാതെയും നിയമനങ്ങള്‍ നടത്താതെയും പണം ചെലവാകുമെന്ന് കണ്ട് ഉത്തരവ് മരവിപ്പിച്ചു. നിലവിലെ സമയത്തില്‍ രണ്ട് മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാമെന്ന് കാണിച്ച് മെഡിക്കോ ലീഗല്‍ സൊസൈറ്റി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊലീസ് മേധാവി എന്നിവര്‍ക്ക് കത്തയച്ചു. |
ഹൈകോടതി ജഡ്ജിക്കെതിരെ വീണ്ടും മുഖ്യമന്ത്രി Posted: 27 Jul 2015 01:16 AM PDT Image: ![]() തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിന്‍റെ ഓഫീസ് അടച്ചു പൂട്ടണമെന്ന് പറഞ്ഞാല്‍ കേട്ടിരിക്കാനാവില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു ഭരണഘടനാ സ്ഥാപനം അടച്ചു പൂട്ടണമെന്നാണ് കോടതി പറഞ്ഞത്. ഹൈകോടതി ജഡ്ജിയോട് വന്നവഴി മറക്കരുതെന്നല്ല താന്‍ പറഞ്ഞത്. സ്ഥാനത്തിന്‍്റെ മഹത്വം മറക്കരുതെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
|
ഐ.സിനെതിരെ സൈനിക നീക്കമില്ളെന്ന് തുര്‍ക്കി Posted: 27 Jul 2015 01:16 AM PDT Image: ![]() അങ്കാറ: സിറിയയിലെ ഐ.എസിനെ നേരിടുന്നതിന് സൈന്യത്തെ അയക്കാന്‍ പദ്ധതിയില്ളെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവുതോഗ് ലു. ഇറാഖിലെ ഐ.എസിനും കുര്‍ദിഷ് പി.കെ.കെക്കുമെതിരെ സൈനിക നീക്കം നടത്തുമെന്ന് തുര്‍ക്കി വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച തുര്‍ക്കിയില്‍ നടന്ന ശക്തമായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു സൈനിക നടപടിക്കൊരുങ്ങിയത്. എന്നാല്‍, ഇതില്‍ നിന്ന് പിന്‍മാറിയതായാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന നല്‍കുന്ന സൂചന. തുര്‍ക്കിയിലെ സുറുകില്‍ നടന്ന ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസും കുര്‍ദ് പി.കെ.കെയുമാണ് ആക്രമണങ്ങളുടെ പിന്നിലെന്ന് തുര്‍ക്കി പറയുന്നു. അതേമസയം, ഐ.എസിനെതിരെ തുര്‍ക്കി സൈനിക നടപടിക്കൊരുങ്ങുന്നതിന്‍റെ പശ്ചാത്തലത്തില്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ് ചൊവ്വാഴ്ച അടിയന്തിര യോഗംവിളിച്ചു. നാറ്റോയുമായുള്ള വാഷിംഗ്ടണ്‍ ഉടമ്പടിയിലെ നാലാം വകുപ്പ് പ്രകാരം കൂടിയലോചന നടത്തണമെന്ന തുര്‍ക്കിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് നാറ്റോ 28 സഖ്യ കക്ഷികളുടെ അംബാസഡര്‍മാരുടെ യോഗം വിളിച്ചത്. തുര്‍ക്കിയുടെ സൈനിക നടപടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നാറ്റോ സേന സ്ഥിതിഗതികള്‍ സുക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും വ്യക്തമാക്കിയിരുന്നു. |
മെട്രോറെയില്‍ പശ്ചിമകൊച്ചിയിലേക്ക് നീട്ടും –മുഖ്യമന്ത്രി Posted: 27 Jul 2015 12:17 AM PDT മട്ടാഞ്ചേരി: മെട്രോറെയില്‍ പശ്ചിമകൊച്ചിയിലേക്ക് നീട്ടാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൃപ്പൂണിത്തുറ ഭാഗത്തേക്ക് അടുത്തവര്‍ഷം ആരംഭിക്കും. അതിനുശേഷം കാക്കനാടേക്ക് നീട്ടുന്ന ജോലി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. |
ചന്ദ്രബോസ് വധക്കേസില്‍ കുറ്റമുക്തനാക്കണമെന്ന് നിസാമിന്‍െറ ഹര്‍ജി Posted: 26 Jul 2015 11:57 PM PDT Image: ![]() തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ തന്നെ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട വ്യവസായി മുഹമ്മദ് നിസാം കോടതിയില്‍ ഹര്‍ജി നല്‍കി. തിങ്കളാഴ്ച കേസിന്‍്റെ പ്രാഥമിക വാദം പുരോഗമിക്കുമ്പോഴാണ് നിസാമിന്‍െറ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്. |
അനധികൃതസ്വത്ത് സമ്പാദനം; ജയലളിതക്ക് സുപ്രീംകോടതി നോട്ടീസ് Posted: 26 Jul 2015 11:22 PM PDT Image: ![]() ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജയലളിതയുടെ ശിക്ഷ റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ കേസിലാണ് നോട്ടീസ്. കേസിലെ മറ്റു പ്രതികളായ ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. |
വേതനത്തെച്ചൊല്ലി ചിന്മയ സ്കൂളില്‍ വീണ്ടും അധ്യാപക സമരം Posted: 26 Jul 2015 11:18 PM PDT കോഴിക്കോട്: സേവന-വേതന വ്യവസ്ഥ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ കരാറില്‍നിന്ന് മാനേജ്മെന്‍റ് പിന്മാറിയതോടെ ചിന്മയ സ്കൂള്‍ വീണ്ടും സമരഭൂമിയാകുന്നു. കരാര്‍ പാലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ അധ്യാപകര്‍ അനിശ്ചിതകാല സമരമാരംഭിക്കും. സമരത്തിന് പിന്തുണയുമായി പി.ടി.എയും രംഗത്തുണ്ട്. |
പഞ്ചാബില്‍ ഭീകരാക്രമണം: ഏഴ് മരണം Posted: 26 Jul 2015 11:12 PM PDT Image: ![]() ഛത്തിസ്ഗഢ്: പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഭീകരാക്രമണത്തില്‍ മരണം ഏഴായി. തീവ്രവാദികളുമായി ഏറ്റുമുട്ടലില്‍ പഞ്ചാബ് പൊലീസ് സൂപ്രണ്ട് കൊല്ലപ്പെട്ടു. ദിനാനഗര്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഒഴിഞ്ഞകെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് എസ്.പി ബല്‍ജീത് സിങ് കൊല്ലപ്പെട്ടത്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഭീകരാക്രമണം നടന്നത്. സൈനിക യൂനിഫോമില്‍ എത്തിയ ഭീകരര്‍ ദിനാനഗര്‍ പൊലീസ് സ്റ്റേഷന്‍, പഞ്ചാബ് റോഡ് വേസിന്‍റെ ബസ്, ഹെല്‍ത്ത് സെന്‍റര്‍ എന്നിവക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്കും ഏഴ് ഗ്രാമീണര്‍ക്കും പരിക്കേറ്റു. ദിനാനഗര്‍ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. മാരുതി കാറില്‍ വന്നത്തെിയ നാലംഗ സംഘം പൊലീസ് സ്റ്റേഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പാറാവു ചുമതലയുണ്ടായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സൈന്യവും സംഭവസ്ഥലത്ത് എത്തി. പാകിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ദിനാനഗര്‍,പത്താന്‍കോട്ട് ഏരിയ ഇന്ത്യന്‍ സേനയുടെ പ്രധാന താവളങ്ങളാണ്. ഭീകരാക്രമണത്തെ തുടര്‍ന്ന് പത്താന്‍കോട്ട് ദേശീയപാത അടച്ചിട്ടു. അമൃതസര്‍^ പത്താന്‍കോട്ട് റെയില്‍വേ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കയാണ്. പ്രദേശത്ത് ബി.എസ്.എഫ് സേനയെ വിന്യസിച്ചിട്ടുണ്ട്.
|
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അതിര്‍ത്തി പുനര്‍നിര്‍ണയം വനമേഖലയില്‍ ഒതുങ്ങി Posted: 26 Jul 2015 11:03 PM PDT മാനന്തവാടി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വില്ളേജുകള്‍ പുനര്‍നിര്‍ണയിച്ചുള്ള മാപ്പ് തയാറാക്കല്‍ വനമേഖലയില്‍ ഒതുങ്ങി. |
പാര്‍ലമെന്‍റ് കാന്‍റീന്‍ സബ്സിഡിയിനത്തില്‍ 60.7കോടി രൂപ കൈപ്പറ്റി Posted: 26 Jul 2015 10:06 PM PDT Image: ![]() ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്ക് എന്തിനും ഏതിനും സൗജന്യങ്ങളും സബ്സിഡികളും കിട്ടുന്നുണ്ടെന്ന്് നമുക്കറിയാം. ടെലിഫോണ്‍ ബില്‍, വിമാന- റെയില്‍ ടിക്കറ്റുകള്‍, വീട്, ഇലക്ട്രിസിറ്റി, വെള്ളം, സഹായികള്‍ ഇവയെല്ലാം സൗജന്യനിരക്കില്‍ അനുഭവിക്കുന്ന ലോകസഭാസമാജികരുടെ കാന്‍റീന് ലഭിക്കുന്ന സബ്സിഡിയാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയം. ഇത്രയും ഭീമമായ തുക ചെലവാക്കിയത് ലോകസഭ സമാജികരല്ളെന്ന് വരുത്തിതീര്‍ക്കാന്‍ മറ്റൊരു കണക്കാണ് അദ്ദേഹം നിരത്തുന്നത്. സബ്സിഡിയുടെ നല്ളൊരു പങ്കും മാധ്യമപ്രവര്‍ത്തകരാണ് പറ്റുന്നത് എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ദക്ഷിണ റെയില്‍വെ കാറ്ററിങ് ജീവനക്കാരുടെ മേല്‍നോട്ടത്തിലുള്ള പാര്‍ലമെന്‍റ് കാന്‍റീനിലെ ഭക്ഷണവില അവസാനമായി കൂട്ടിയത് 2010 ഡിസംബറിലാണ്. ദാല്‍, സബ്സി, ചപ്പാത്തി, പുലാവ്, തൈരി, സാലഡ് ഇവയെല്ലാമടങ്ങുന്ന വെജിറ്റേറിയന്‍ താലിക്ക് വെറും 12,50 പൈസയാണ് ഇവിടെ ഈടാക്കുന്നത്. ഫിഷ് കറി ഉള്‍പ്പെടെയുള്ള ഊണിന് വില 13 രൂപ. നോണ്‍ വെജിറ്റേറിയന്‍ താലിക്ക് 33 രൂപ. ചിക്കന്‍ ബിരിയാണിക്ക് 34 രൂപയും വെജിറ്റബ്ള്‍ പുലാവിന് 8 രൂപയുമാണ് ഇവിടത്തെ വില. ഒരു നോണ്‍ വെജിറ്റേറിയന്‍ താലിക്ക് ഏകദേശം 100 രൂപ ചിലവാകുമ്പോഴാണ് സാമാജികരില്‍ നിന്നും 33 രൂപ ഈടാക്കുന്നത്. സബ്സിഡിയിനത്തില്‍ സര്‍ക്കാരാണ് ബാക്കി തുക ചിലവഴിക്കുന്നത് എന്നര്‍ഥം. എന്നാല്‍, സബ്സിഡി തുക കുറക്കാനായി ഭക്ഷണത്തിന്‍െറ വിലയല്‍പം കൂട്ടിക്കൂടേ എന്ന ചോദ്യത്തിനുള്ള റെഡ്ഡിയുടെ ഉത്തരം ഇതാണ്. സമ്മേളന കാലയളവില്‍ 4,500 പേര്‍ പാര്‍ലമെന്‍റ് കാന്‍റീനില്‍ നിന്നും ഭക്ഷണം കഴിക്കുന്നുണ്ട്. സഭ സമ്മേളിക്കാത്ത സമയങ്ങളില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത് ഇവിടത്തെ പാര്‍ലമെന്‍റ് ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരുമാണ്. സബ്സിഡി തുകയുടെ 42 ശതമാനത്തിന്‍െറയും ഗുണഭോക്താക്കള്‍ ഇവരാണെന്നാണ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ പക്ഷം. അതുകൊണ്ട് ഭക്ഷണത്തിന്‍െറ വില വര്‍ധിപ്പിക്കുന്നത് ഈ പാവങ്ങളെ ബാധിക്കുമെന്നതിനാലാണത്രെ വില വര്‍ധിപ്പിക്കാത്തത്. ആഭ്യന്തര സര്‍വേയുടെ പേരില്‍ ഫുഡ് കമ്മിറ്റി നിരത്തുന്ന കണക്കുകളും നിരവധി സംശയങ്ങളുയര്‍ത്തുന്നുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അവസാന ബഡ്ജറ്റ് സെഷന്‍െറ അവസാന പാദത്തിലെ കണക്കുകള്‍ മാത്രമാണ് ഈ സര്‍വേക്കായി കണക്കിലെടുത്തതെന്നാണ് ഇവരുന്നയിക്കുന്ന ആക്ഷേപം. |
ഹജ്ജ് സീസണ്‍വിസ അനുവദിച്ചു തുടങ്ങി Posted: 26 Jul 2015 08:51 PM PDT Image: ![]() റിയാദ്: ഹജ്ജ് സീസണിലേക്ക് വിദേശത്തുനിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള സീസണ്‍ വിസക്ക് ഹജ്ജ് മന്ത്രാലയം അനുമതി പത്രം നല്‍കിത്തുടങ്ങി. 30 തീര്‍ഥാടകര്‍ക്ക് ഒരു ജോലിക്കാരന്‍ എന്ന തോതില്‍ മൂന്ന് മാസത്തെ സേവനത്തിനുള്ള വിസയാണ് അനുവദിക്കുകയെന്നും 1000 റിയാല്‍ ഫീസ് ഈടാക്കുന്ന സീസണ്‍ വിസ കാലാവധി തീരുന്ന വേളയില്‍ പുതുക്കാനോ സ്ഥിരം ജോലിയിലേക്ക് മാറ്റാനോ സാധ്യമല്ളെന്നും ദേശീയ ഹജ്ജ് കമ്മിറ്റി ഉപമേധാവി എന്‍ജി. അബ്ദുല്ല അല്‍ഖാദി അറിയിച്ചു. ഹജ്ജ് മന്ത്രാലയം നല്‍കുന്ന കത്തിന്‍െറ അടിസ്ഥാനത്തില്‍ സൗദി തൊഴില്‍ മന്ത്രാലയമാണ് സീസണ്‍ വിസ അനുവദിക്കുക. തൊഴില്‍ മന്ത്രാലയത്തിന്‍െറ ‘അജീര്‍’ സംവിധാനത്തില്‍ സീസണ്‍ വിസയും രജിസ്റ്റര്‍ ചെയ്യണം. മന്ത്രാലയം ഈടാക്കുന്ന 1000 റിയാല്‍ ഫീസില്‍ പകുതി സൗദി മാനവവിഭവശേഷി ഫണ്ടിനുള്ളതാണ്. സ്വദേശികള്‍ ലഭ്യമല്ലാത്ത ജോലിക്കാണ് സീസണ്‍ വിസ അനുവദിക്കുക. ശുചീകരണ തൊഴിലാളി, ഇലക്ട്രീഷ്യന്‍, പ്ളംബര്‍, കാര്‍പെന്‍റര്‍, കാറ്ററിങ് സേവനം, ചുമട് കയറ്റിറക്കം എന്നീ ജോലിക്കാണ് വിദേശ സീസണ്‍ അനുവദിക്കുക. പദ്ധതികള്‍ക്കും മറ്റ് താല്‍ക്കാലിക ജോലിക്കും തൊഴില്‍ മന്ത്രാലയം അനുവദിക്കുന്ന താല്‍ക്കാലിക വിസക്ക് ആറ് മാസത്തെ കാലാവധി അനുവദിക്കുമ്പോള്‍ ഹജ്ജ് സീസണ്‍ വിസക്ക് മൂന്ന് മാസം മാത്രമാണ് കാലാവധി. സീസണ്‍ വിസയില്‍ രാജ്യത്തത്തെിയവര്‍ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടുന്നുണ്ടെന്ന് ഹജ്ജ് സേവന കമ്പനി ഉറപ്പുവരുത്തണം. തൊഴിലാളി വന്നിറങ്ങിയ മുതവ്വിഫിന്‍െറ കീഴിീലല്ലാതെ കമ്പനി മാറിയോ ഒന്നിലധികം കമ്പനികള്‍ക്കോ ജോലി ചെയ്യുന്നത് നിയമലംഘനമായി ഗണിക്കും. ഈ വര്‍ഷം മുതല്‍ കാര്യക്ഷമമായി നടപ്പാക്കാനുദ്ദേശിക്കുന്ന സീസണ്‍ വിസ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും തൊഴിലാളികളുടെയും സേവകരുടെയും ദൗര്‍ലബ്യം പരിഹരിക്കണമെന്നും ദേശീയ ഹജ്ജ് കമ്മിറ്റി ഹജ്ജ് സേവനത്തിലുള്ള കമ്പനികളോടും ഏജന്‍സികളോടും അഭ്യര്‍ഥിച്ചു. |
വെല്ലുവിളികള്‍ നേരിടാന്‍ ഐക്യം പ്രധാനം –പ്രധാനമന്ത്രി Posted: 26 Jul 2015 08:48 PM PDT Image: ![]() മനാമ: രാജ്യത്തിന് നേരെയുള്ള വെല്ലുവിളികളെ നേരിടുന്നതിന് ജനങ്ങള്‍ തമ്മിലുള്ള ഐക്യം പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പൗരപ്രമുഖരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഹസന്‍ അല്‍ജൗദറിന്‍െറ നേതൃത്വത്തില്‍ ജൗദര്‍ കുടുംബാംഗങ്ങളും യൂത്ത് ആന്‍റ് സ്പോര്‍ട്സ് കാര്യ മന്ത്രി ഹിഷാം ബിന്‍ മുഹമ്മദ് അല്‍ജൗദറുമാണ് സംഘത്തിലുണ്ടായിരുന്നത്. രാജ്യത്തെ വിവിധ കുടുംബങ്ങളും വിവിധ മതവിഭാഗങ്ങളും ചിന്താധാരകളുള്ളവരും ഒറ്റക്കെട്ടായി നിലകൊള്ളുന്നതാണ് ബഹ്റൈന്‍െറ പുരോഗതിക്കും വളര്‍ച്ചക്കും ആധാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏതുതരം വെല്ലുവിളികളെയും നേരിടാന്‍ ഇതാണ് നമ്മെ പ്രാപ്തമാക്കുന്നത്. അറബ് മേഖല വിവിധ തരം പ്രതിസന്ധികളും വെല്ലുവിളികളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ പരസ്പര സഹകരണവും ബന്ധവും മെച്ചപ്പെടുത്തി എല്ലാ തടസങ്ങളെയും തരണം ചെയ്യാന്‍ സാധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യവും സുരക്ഷിതമായ അന്തരീക്ഷവും ഒരുക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മുടെ സംസ്കാരവും നാഗരികതയും നിലനിര്‍ത്തുന്നതിന് ഓരോരുത്തരും ബാധ്യസ്ഥരാണ്. കുടുംബങ്ങള്‍ക്കിടയിലും വിവിധ വിഭാഗങ്ങള്‍ക്കിടയിലും സ്നേഹം സ്ഥാപിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാകണം. ആര്‍ക്ക് മുന്നിലും സര്‍ക്കാരിന്‍െറ വാതിലുകള്‍ അടച്ചുവെച്ചിട്ടില്ല. എല്ലാവരുമായും തുറന്ന മനസ്സോടെ ഇടപഴകുന്നതിനും ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.-പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍െറ നന്മക്കും ഐക്യത്തിനുമായി ഒന്നിച്ച് നില്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജൗദര്‍ കുടുംബത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് ബിന്‍ ഹുസൈന്‍ വ്യക്തമാക്കി. ബഹ്റൈന്‍െറ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും നേരെയുള്ള ഇറാന്‍െറ പ്രസ്താവനയെ അദ്ദേഹം ശക്തമായി അപലപിച്ചു. രാജകുടുംബാംഗങ്ങളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി സ്വീകരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. ജി.സി.സി രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ തങ്ങളുടെ രാജ്യത്തിലെ പൗരന്‍മാര്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും അതിനാല്‍ തങ്ങളുടെ രാജ്യത്തെ എല്ലാ അര്‍ഥത്തിലും സംരക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം രാജകുടുംബാംഗങ്ങളോട് പറഞ്ഞു. |
പ്രേമം സിനിമ ചോര്‍ന്ന കേസില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ല Posted: 26 Jul 2015 07:59 PM PDT Image: ![]() തിരുവനന്തപുരം: പ്രേമം' സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന കേസില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ളെന്ന് ആന്‍റി പൈറസി സെല്‍. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ താല്‍ക്കാലിക ജീവനക്കാരായ മൂന്നുപേരെ ഇന്നു പുലര്‍ച്ചെ ആന്‍്റിപൈറസി സെല്‍ അറസ്റ്റ് ചെയ്തിരുന്നു. നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശി കുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രേമം സിനിമയുടെ കോപ്പി ഇന്‍്റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കുകള്‍, മൊബൈല്‍ ഫോണ്‍, ഡിവിഡി എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. സിനിമയുടെ എഡിറ്റിങ് നടന്ന തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നീ സ്റ്റുഡിയോകളില്‍ നിന്നു പിടിച്ചെടുത്ത 32 ഹാര്‍ഡ് ഡിസ്കുകള്‍, ഡി.വി.ഡികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് ആന്‍റി പൈറസി സെല്‍ പരിശോധിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്‍റെ മുദ്രയുള്ള പ്രേമം സിനിമയുടെ പതിപ്പാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. സിനിമയുടെ സെന്‍സര്‍ കോപ്പി എങ്ങനെ ചോര്‍ന്നെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്‍റര്‍നെറ്റിലേക്ക് അപ്ലോഡ് ചെയ്തതെന്നുമാണ് ആന്‍റി പൈറസി സെല്‍ അന്വേഷിക്കുന്നത്.
|
പ്രോജ്ജ്വലിക്കട്ടെ ഈ ചെറുതിരികള്‍ Posted: 26 Jul 2015 07:26 PM PDT Image: ![]() മനുഷ്യമനസ്സിനെ മുഷിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്ന കെട്ട വാര്‍ത്തകളുടെ കുത്തൊഴുക്കിനിടക്കാണ് ആരെയും വികാരതരളിതമാക്കുന്ന ഹൃദയമാറ്റ ശസ്ത്രക്രിയയുടെ വാര്‍ത്തയത്തെുന്നത്. മസ്തിഷ്ക മരണം സംഭവിച്ച പാറശ്ശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠ ശര്‍മയുടെ ഹൃദയം ചാലക്കുടിക്കാരന്‍ മാത്യു ആന്‍റണിക്ക് പുതുജീവന്‍ പകര്‍ന്നത് നാടെങ്ങും സജീവ ചര്‍ച്ചയാകുകയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായി പടരുകയും ചെയ്തത് നന്മേച്ഛുക്കളുടെ എണ്ണം കുറ്റിയറ്റു പോയിട്ടില്ളെന്നും മനസ്സില്‍ കുളിരു കോരിയിടുന്ന അനുഭവങ്ങള്‍ക്കായി മനുഷ്യപ്പറ്റുള്ളവര്‍ ഇനിയും കാത്തിരിക്കുന്നുവെന്നും തെളിയിക്കുന്നു. ഭരണകൂടവും വിവിധ ഗവണ്‍മെന്‍റ് ഏജന്‍സികളും മനുഷ്യപ്പറ്റുള്ള കുറേ സാധാരണജന്മങ്ങളും ഒത്തുപിടിച്ചതിന്‍െറ ഹൃദയഹാരിയായ വിജയകഥയാണ് ഈ സംഭവത്തിന്‍െറ രത്നച്ചുരുക്കം. അവയവദാനം എന്ന മഹത്തായ കര്‍മത്തിന്‍െറ സാര്‍ഥകമായ സാക്ഷാത്കാരത്തിന്‍െറ സുകൃതകഥകളില്‍ ആദ്യത്തേതല്ല ഇത്. കേരളത്തില്‍തന്നെ 136ാമത്തെ ദായകനാണ് ശര്‍മയെന്നും 361ാമത്തെ സ്വീകര്‍ത്താവാണ് മാത്യുവെന്നും സംസ്ഥാന സര്‍ക്കാറിന്‍െറ അവയവദാനം ഏകോപിപ്പിക്കുന്നതിനായി രൂപം കൊടുത്ത ‘മൃതസഞ്ജീവനി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയം, വൃക്ക, കരള്‍, ചെറുകുടല്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങള്‍ ഇതിനകം വേറെയും 360 പേരില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നു നിരവധി രോഗികള്‍ ജീവന്‍ തേടി ഈ ഏജന്‍സിയെ സമീപിക്കുന്നുണ്ടെന്നും ക്രമാനുഗതമായെങ്കിലും അനുകൂലമായ പ്രതികരണങ്ങള്‍ ജനങ്ങളില്‍ നിന്നുണ്ടായി വരുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. വളരെ ശുഭോദര്‍ക്കമാണ് ഈയനുഭവം എന്നു പറയാതെ വയ്യ. |
സെല്‍ഫിയുടെ വിഷമിറക്കാന്‍ ചെലവായത് ഒരു കോടിയോളം Posted: 26 Jul 2015 12:00 PM PDT Image: ![]() ലോസ് ആഞ്ജലസ്: സെല്‍ഫിയെടുക്കുന്നതെല്ലാം കൊള്ളാം. എന്നാല്‍, കൊടിയ വിഷമുള്ള പാമ്പിനൊപ്പം സെല്‍ഫിക്ക് ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും. വിഷപ്പാമ്പിനൊപ്പം സെല്‍ഫിക്ക് ശ്രമിച്ച യുവാവിന് ജീവന്‍ തിരിച്ചു കിട്ടിയപ്പോഴേക്കും ചെലവായത് 150,000 ഡോളര്‍ അതായത് 96.16 ലക്ഷം ഇന്ത്യന്‍ രൂപ. |
രാജ്യത്തെ 30 ശതമാനം അഭിഭാഷകരും വ്യാജരെന്ന് ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ Posted: 26 Jul 2015 11:50 AM PDT Image: ![]() ചെന്നൈ: രാജ്യത്തെ അഭിഭാഷകരില്‍ 30 ശതമാനത്തിന്‍െറയും നിയമബിരുദം വ്യാജമാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബി.സി.ഐ) അധ്യക്ഷന്‍ മനന്‍കുമാര്‍. ബി.സി.ഐ ചെന്നൈയില്‍ നടത്തിയ അഭിഭാഷക കൂട്ടായ്മയിലാണ് വെളിപ്പെടുത്തല്‍. കോടതികളില്‍ പ്രാക്ടിസ് ചെയ്യുന്ന അഭിഭാഷകരില്‍ 20 ശതമാനവും യോഗ്യതയില്ലാത്തവരാണ്. ഡല്‍ഹി നിയമമന്ത്രിയുടെ നിയമബിരുദം വ്യാജമാണ്. വ്യാജ അഭിഭാഷകരും കോടതിയില്‍ പ്രാക്ടിസ് ചെയ്യാത്ത നിയമബിരുദധാരികളും അഭിഭാഷകവൃത്തിയുടെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നു. മോശം അഭിഭാഷകരെയും പ്രാക്ടിസ് ചെയ്യാത്തവരെയും ബാര്‍ കൗണ്‍സില്‍ കണ്ടത്തെും -മനന്‍കുമാര്‍ പറഞ്ഞു. |
യാക്കൂബ് മേമന്‍റെ വധശിക്ഷ: ക്ഷമചോദിച്ച് സല്‍മാന്‍ ട്വീറ്റ് പിന്‍വലിച്ചു Posted: 26 Jul 2015 11:28 AM PDT Image: ![]() മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസില്‍ വ്യാഴാഴ്ച തൂക്കിലേറ്റാനിരിക്കുന്ന യാക്കൂബ് മേമനു വേണ്ടി പ്രതികരിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വിവാദത്തില്‍. യാക്കൂബ് മേമനെയല്ല, സ്ഫോടന ശേഷം ഒളിച്ചോടിയ അദ്ദേഹത്തിന്‍െറ ജ്യേഷ്ഠന്‍ ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റേണ്ടതെന്നും യാക്കൂബിനെ തൂക്കിലേറ്റുക വഴി മനുഷ്യത്വത്തെയാണ് തൂക്കിലേറ്റുകയെന്നുമുള്ള സല്‍മാന്‍െറ ട്വിറ്റര്‍ പ്രതികരണമാണ് വിവാദമായത്. ബി.ജെ.പിയും ശിവസേനയും സല്‍മാന്‍ ഖാനെതിരെ രംഗത്തത്തെി. ‘ബജ്റംഗി ഭായിജാന്‍’ അടക്കമുള്ള സല്‍മാന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ശിവസേന തടഞ്ഞു. ആക്രമണം ഭയന്ന് സല്‍മാന്‍െറ വീടിന് പൊലീസ് കാവലേര്‍പ്പെടുത്തി. വാഹനാപകട കേസില്‍ ശിക്ഷിക്കപ്പെട്ട സല്‍മാന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയുമായി ബി.ജെ.പി മുംബൈ അധ്യക്ഷനും എം.എല്‍.എയുമായ ആശിഷ് സേലാര്‍ മഹാരാഷ്ട്ര ഗവര്‍ണറെ കണ്ടു. എന്നാല്‍, വിവാദമായതോടെ ക്ഷമചോദിച്ച സല്‍മാന്‍ ട്വീറ്റ് പിന്‍വലിച്ചു. യാക്കൂബ് മേമന്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടില്ളെന്നും അദ്ദേഹം ചെയ്ത തെറ്റിന് തൂക്കിലേറ്റണമെന്നുതന്നെയാണ് പറഞ്ഞതെന്നുമാണ് വൈകീട്ടോടെ സല്‍മാന്‍െറ പുതിയ ട്വീറ്റ് വന്നത്. തന്‍െറ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെടുന്നതാണെന്നും തിരുത്തണമെന്നും പിതാവ് ആവശ്യപ്പെടുകയായിരുന്നുവെന്നും സല്‍മാന്‍ തുറന്നുപറയുന്നു. യാക്കൂബിനെ തൂക്കിലേറ്റുന്നതിനെതിരെ പ്രതികരിക്കണമെന്ന് ദിവസങ്ങളായി ആലോചിക്കുന്നുവെന്നും പക്ഷേ, ധൈര്യമുണ്ടായില്ളെന്നും ആദ്യ ട്വീറ്റില്‍ സല്‍മാന്‍ അറിയിക്കുന്നുണ്ട്. സഹോദരന്‍ തൂക്കുകയറിലേക്ക് നടന്നടുക്കുമ്പോള്‍ മിണ്ടാതിരിക്കുന്ന ടൈഗര്‍ മേമനെ സല്‍മാന്‍ ഖാന്‍ തന്‍െറ ട്വിറ്ററില്‍ ആക്ഷേപിച്ചു. പറയുന്ന വിഷയത്തില്‍ പൂര്‍ണ അറിവുള്ളവരുടെ വാക്കുകളാണ് പരിഗണിക്കേണ്ടതെന്നും അല്ലാത്തവയെ അവഗണിക്കണമെന്നും സല്‍മാന്‍െറ ട്വീറ്റിനോടുള്ള പ്രതികരണമായി യാക്കൂബിന് വധശിക്ഷ വിധിച്ച റിട്ട. ജസ്റ്റിസ് പി.ഡി. കോഡെ പറഞ്ഞു. |
ശ്രീശാന്തിന് കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പ് Posted: 26 Jul 2015 11:10 AM PDT Image: ![]() കൊച്ചി: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ കുറ്റമുക്തനായ ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത് നാടിന്‍െറ സ്നേഹവായ്പിലേക്ക് പറന്നത്തെി. ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശ്രീശാന്തിനെ കുടുംബവും സുഹൃത്തുക്കളും ആരാധകരും അടങ്ങിയ വന്‍ജനാവലി വരവേറ്റു. താന്‍ കളിച്ചു പഠിച്ച ഗ്രൗണ്ടിലത്തെി ബൗള്‍ചെയ്ത്, ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനുള്ള പരിശീലനച്ചുവടുവയ്പും താരം നടത്തി. വിഷമഘട്ടത്തിലായപ്പോള്‍ പലരും തള്ളിപ്പറഞ്ഞു. എന്നാല്‍, മലയാളികള്‍ ഒറ്റക്കെട്ടായി ഒപ്പംനിന്നു. കോടതി വിധിയില്‍ വളരെയേറെ ആഹ്ളാദിക്കുന്നു. ഫിറ്റ്നസ് വീണ്ടെടുക്കാനാണ് ഇനി യത്നിക്കുക. സ്റ്റേഡിയം സൗകര്യങ്ങള്‍ താമസിയാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശാന്‍ കളരി പോലെ എല്ലാം ആദ്യം മുതല്‍ തുടങ്ങി താമസിയാതെ ക്രിക്കറ്റിന്‍െറ മുഖ്യധാരയിലേക്ക് എത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് രാവിലെ 9.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തെിയ ശ്രീശാന്തിന് ആവേശകരമായ വരവേല്‍പാണ് നല്‍കിയത്. മാലയും മധുരപലഹാരങ്ങളുമായാണ് സേവ് ശ്രീശാന്ത് ഫോറം ഭാരവാഹികള്‍ ഉള്‍പ്പെടെ ആരാധകര്‍ പ്രിയതാരത്തെ സ്വീകരിച്ചത്. മാതാപിതാക്കളായ സാവിത്രി ദേവിയും ശാന്തകുമാരന്‍ നായരും ഉള്‍പ്പെടെ കുടുംബാംഗങ്ങളും കൂടി എത്തിയതോടെ രംഗം വികാരഭരിതമായി. വീട്ടിലത്തെിയ ശ്രീശാന്ത് ഭാര്യയും രണ്ടരമാസം പ്രായമായ മകളുമായി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലത്തെി. ഇരുവരും തനിക്ക് മാലാഖമാരെപ്പോലെയാണ്. മകളാണ് തനിക്ക് ഭാഗ്യംകൊണ്ടുവന്നതെന്ന് -ശ്രീശാന്ത് ആവര്‍ത്തിച്ചു. നെടുമ്പാശ്ശേരി: പിതാവ് ശാന്തകുമാരന്‍ നായര്‍, മാതാവ് സാവിത്രി എന്നിവരും സുഹൃത്തുക്കളുമായി നിരവധി പേര്‍ ശ്രീശാന്തിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലത്തെിയിരുന്നു. അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വൈകീട്ട് നാലോടെയാണ് ക്രിക്കറ്റില്‍ പിച്ചവെച്ച മൈതാനത്തേക്ക് പന്തെറിയാന്‍ ശ്രീശാന്ത് വീണ്ടുമത്തെിയത്. തിരിച്ചുവരവിന് മനസ്സും ശരീരവും പാകപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് ഇടപ്പള്ളി ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ താരം പരിശീലനം നടത്തിയത്. ആശംസകളുമായി കുട്ടികളും കളിക്കാരുമൊക്കെ വട്ടംകൂടിയപ്പോള്‍ നിറഞ്ഞ ചിരിയോടെ താരം അവരിലൊരാളായി. എറണാകുളം ക്രിക്കറ്റ് ക്ളബ് അംഗങ്ങള്‍ പടക്കംപൊട്ടിച്ച് ശ്രീശാന്തിന്‍െറ തിരിച്ചുവരവ് ആഘോഷമാക്കി. കളിക്കൂട്ടുകാരും പരിശീലകരുമൊക്കെ പ്രോത്സാഹനവുമായി ഒപ്പം നിന്നതോടെ ഒമ്പത് മാസത്തെ ഇടവേളക്കുശേഷം ശ്രീശാന്ത് പന്തെറിഞ്ഞു. ഒരു മണിക്കൂറോളം നെറ്റ്സില്‍ പന്തെറിഞ്ഞശേഷം മടങ്ങി. ബി.സി.സി.ഐ വിലക്കുള്ളതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടുകളില്‍ ശ്രീശാന്തിന് പരിശീലനം നടത്താനാകില്ല. ഇതിനാലാണ് ഇടപ്പള്ളി സ്കൂള്‍ ഗ്രൗണ്ടിലത്തെിയത്. രണ്ടര വര്‍ഷത്തെ ഇടവേളക്കുശേഷം പ്രഫഷനല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ദൃഢനിശ്ചയത്തിലാണ് ശ്രീശാന്ത്. ഇനി പരിശീലനം മുടക്കില്ളെന്ന വാക്കുകളോടെയാണ് താരം വീട്ടിലേക്ക് തിരിച്ചത്.
|
കൈകളില്ലാത്ത ദലിത് യുവാവിന് സ്വീപ്പര്‍ നിയമനത്തിന് മെമ്മോ Posted: 26 Jul 2015 11:07 AM PDT Image: ![]() Subtitle: എം.കോം ഫിനാന്‍സ് ബിരുദധാരിയായ ഉണ്ണികൃഷ്ണന്‍ ടാലി കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട് കണ്ണൂര്‍: കൈകളില്ലാത്ത ദലിത് യുവാവിന് സ്വീപ്പര്‍ തസ്തികയില്‍ നിയമനത്തിന് മെമ്മോ. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുവഴിയുള്ള നിയമനത്തിനാണ് പ്രഹസനമാകുന്ന തരത്തില്‍ ഉദ്യോഗാര്‍ഥിക്ക് മെമ്മോ ലഭിച്ചത്. ഹിന്ദു പരവന്‍ വിഭാഗത്തില്‍പെട്ട പാനൂര്‍ ഏലാങ്കോട് കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ കെ.പി. ഉണ്ണികൃഷ്ണനാണ് (26) സഹായം കാത്തിരുന്ന സര്‍ക്കാറില്‍നിന്ന് ഇരുട്ടടി ലഭിച്ചത്. ജന്മനാ രണ്ടു കൈകളുമില്ലാത്ത ഉണ്ണികൃഷ്ണന് വലതുകാലിനും തകരാറുണ്ട്. ഇതുകാരണം ശാരീരിക അധ്വാനം ആവശ്യപ്പെടുന്ന ജോലികള്‍ ചെയ്യുന്നത് പ്രയാസമാണ്. എം.കോം ഫിനാന്‍സ് ബിരുദധാരിയായ ഇദ്ദേഹം ടാലി കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ അക്കൗണ്ടിങ് മേഖലയില്‍ ജോലി ചെയ്യുന്നതിനാണ് ഈ യുവാവിന് വൈദഗ്ധ്യമുള്ളത്. കൈകളില്ളെങ്കിലും കൈമുട്ടുകള്‍ ഉപയോഗിച്ച് എല്ലാവരെയുംപോലെ കമ്പ്യൂട്ടറുകളും മറ്റും വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. അക്കങ്ങളും അക്ഷരങ്ങളും ഉണ്ണികൃഷ്ണന്‍െറ വൈകല്യത്തിനു മുന്നില്‍ തോറ്റുപോകുന്നു. അതുകൊണ്ടുതന്നെ സമാനമായ ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ. പട്ടികജാതി വകുപ്പ് തന്‍െറകാര്യത്തില്‍ ഒരു ശ്രദ്ധയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് കണ്ണൂര്‍ ജില്ലാ കലക്ടറെ കണ്ടും പരാതി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സ്വീപ്പര്‍ ജോലിക്കായുള്ള മെമ്മോ ലഭിക്കുന്നത്. ഓട്ടോ തൊഴിലാളി ക്ഷേമനിധി ഓഫിസിലാണ് നിയമനമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ, കോഴിക്കോട് ഡിവിഷനല്‍ ഫയര്‍ ആന്‍ഡ് സപൈ്ള ഓഫിസില്‍ സ്വീപ്പര്‍ തസ്തികയിലേക്കും സിവില്‍ സപൈ്ളസ് അസി. സെയില്‍സ് മാന്‍ തസ്തികയിലേക്കും ഇന്‍റര്‍വ്യൂവിന് അപേക്ഷ വന്നിട്ടുണ്ട്. എന്നാല്‍, തനിക്ക് സ്വീപ്പറുടെ ജോലിക്കുവേണ്ട ശാരീരിക യോഗ്യതകളില്ലാത്തതിനാല്‍ താന്‍ എങ്ങനെ ഈ ജോലി ചെയ്യുമെന്ന് യുവാവ് ചോദിക്കുന്നു. കണ്ണൂര്‍ എസ്.എന്‍ കോളജില്‍നിന്ന് ഫസ്റ്റ് ക്ളാസോടെയാണ് ഉണ്ണികൃഷ്ണന്‍ എം.കോം ഫിനാന്‍സ് പാസായത്. കല്ലിക്കണ്ടി എന്‍.എ.എം കോളജിലായിരുന്നു ബി.കോം പഠിച്ചത്. കൂലിപ്പണിക്കാരനായ ജ്യേഷ്ഠന്‍ ജിഷിലാണ് കുടുംബത്തിന്‍െറ ഏക ആശ്രയം. പിതാവ് ഭാസ്കരന് പലപ്പോഴും ജോലിക്കുപോകാന്‍ സാധിക്കുന്നില്ല. മാതാവ് ഗീത. ഇളയസഹോദരി ജീന. |
മേമനുവേണ്ടി രാഷ്ട്രപതിക്ക് പ്രമുഖരുടെ കൂട്ടഹരജി Posted: 26 Jul 2015 11:05 AM PDT Image: ![]() Subtitle: ജത്മലാനി, മണി ശങ്കര്‍ അയ്യര്‍, ശത്രുഘ്നന്‍ സിന്‍ഹ, യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് തുടങ്ങിയവര്‍ രംഗത്ത് ന്യൂഡല്‍ഹി: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ (റോ) ഉന്നത ഉദ്യോഗസ്ഥന്‍ ബി. രാമന്‍െറ ലേഖനത്തിന്‍െറ വെളിച്ചത്തില്‍ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷ റദ്ദാക്കണമെന്ന് രാജ്യത്തെ ഉന്നത വ്യക്തിത്വങ്ങള്‍ ഒന്നടങ്കം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. രാമന്‍െറ ലേഖനത്തിന്‍െറ പകര്‍പ്പ് സഹിതമാണ് പ്രമുഖര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൂട്ടഹരജി നല്‍കിയത്. ക്യൂറേറ്റിവ് ഹരജി കോടതിയുടെ പരിഗണനയിലായിരിക്കെ മരണവാറന്‍റ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് കൂട്ടഹരജി. വധശിക്ഷ സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി എച്ച്.എസ്. ബേദി ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. പ്രമുഖ നിയമജ്ഞരും മുന്‍ ജഡ്ജിമാരുമായ പനചന്ദ് ജെയിന്‍, എച്ച്.എസ്. ബേദി, പി.ബി. സാവന്ത്, കെ.പി. ശിവസുബ്രഹ്മണ്യം, എസ്.എന്‍. ഭാര്‍ഗവ, കെ. ചന്ദ്രു, നഗ്മോഹന്‍ ദാസ്, രാജ്യസഭാ എം.പിമാരായ അഡ്വ. രാം ജത്മലാനി, മണിശങ്കര്‍ അയ്യര്‍, അഡ്വ. കെ.ടി.എസ്. തുളസി, മജീദ് മേമന്‍, തിരുച്ചി ശിവ, എച്ച്.കെ. ദുവ, ബി.ജെ.പി ലോക്സഭാ എം.പി ശത്രുഘ്നന്‍ സിന്‍ഹ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സിനിമാപ്രവര്‍ത്തകരായ നസിറുദ്ദീന്‍ ഷാ, മഹേഷ് ഭട്ട്, തുഷാര്‍ ഗാന്ധി തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖരാണ് രാഷ്ട്രപതിക്ക് പരാതി നല്‍കിയത്. ദാവൂദ് ഇബ്രാഹീമും ടൈഗര്‍ മേമനുമാണ് മുംബൈ സ്ഫോടനത്തിന്‍െറ ആസൂത്രകരെന്നും കേസില്‍ സാക്ഷിയുടെ റോളിലായിരുന്നു പലപ്പോഴും യാക്കൂബ് എന്നും ഇവര്‍ ബോധിപ്പിച്ചു. വധശിക്ഷ റദ്ദാക്കുന്നതിനെതിരായ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പിട്ടിട്ടുമുണ്ടെന്നും പരാതിയില്‍ പറയുന്നു. ദുര്‍ബലമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യാക്കൂബിനെ തൂക്കാന്‍ വിധിച്ചതെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവും രംഗത്തുണ്ട്. സ്ഫോടനക്കേസിലെ ആസൂത്രകനായ ജ്യേഷ്ഠന്‍ ടൈഗര്‍ മേമനെയും കുടുംബത്തിലെ മറ്റുള്ളവരെയും കറാച്ചിയില്‍നിന്ന് കൊണ്ടുവരാന്‍ സഹകരിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് യാക്കൂബിനെ റോ അധികൃതര്‍ നേപ്പാളില്‍നിന്ന് ഇന്ത്യയില്‍ കൊണ്ടുവന്നതെന്ന് ഓപറേഷന് നേതൃത്വം നല്‍കിയ രാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. |
അതിജീവനത്തിന്‍െറ അദ്ഭുതമായി പ്രളയത്തിലെ ഉറുമ്പിന്‍കൂട്ടം Posted: 26 Jul 2015 10:59 AM PDT Image: ![]() തൃക്കരിപ്പൂര്‍(കാസര്‍ഗോട്): പ്രളയം അതിജീവിക്കാന്‍ ഉറുമ്പുകള്‍ പയറ്റുന്നത് എന്‍ജിനീറിങ്ങിന്‍െറ അസാമാന്യ തന്ത്രങ്ങള്‍. കനത്ത മഴയില്‍ കുണിയന്‍ ചതുപ്പില്‍നിന്ന് വയലുകളിലേക്ക് വെള്ളം കയറിയപ്പോഴാണ് അപൂര്‍വ കാഴ്ചയൊരുക്കി ഉറുമ്പിന്‍ ദ്വീപുകള്‍ രൂപപ്പെട്ടത്. സമതലത്തിലെ കൂടിന്‍െറ പരിസരത്ത് വെള്ളം കയറുന്നത് ശ്രദ്ധയില്‍പെടുന്നതോടെ ജോലിക്കാരായ ഉറുമ്പുകള്‍ പരസ്പരം ചേര്‍ത്തുപിടിച്ചു നില്‍ക്കാന്‍ ആരംഭിക്കും. ഏതാണ്ട് വൃത്താകൃതിയിലുള്ള കൂട്ടം വെള്ളത്തില്‍ ഒഴുകുന്ന സമയം വരുമ്പോഴേക്കും ഒന്നിന് മേലെ മറ്റൊന്നായി മൂന്നുപാളി ഉറുമ്പുകളുടെ അടിത്തറ പൂര്‍ത്തിയായിരിക്കും. കുഞ്ഞുറുമ്പുകളും പ്യൂപ്പകളുമാണ് അടിവശത്ത് കൂടുതലായി വിന്യസിക്കുക. വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും തണുപ്പിനെ പ്രതിരോധിക്കാനുമുള്ള ശേഷിയാണ് ഇതിനു കാരണം. പിന്നീടാണ് റാണിയെ ഇതിലേക്ക് മാറ്റുന്നത്. റാണിക്ക് ചുറ്റിലും മുകളിലുമായി നൂറുകണക്കിന് ‘ജോലിക്കാര്‍’ കാവലിരിക്കും. ഒറ്റ കൂട്ടത്തില്‍ ആയിരം മുതല്‍ മൂവായിരം വരെ ഉറുമ്പുകള്‍ ഉണ്ടാകുമെന്ന് ഇത് സംബന്ധിച്ച പഠനങ്ങളില്‍ പറയുന്നു. അബദ്ധത്തില്‍ ഉറുമ്പ് ദ്വീപ് വെള്ളത്തില്‍ മുങ്ങിപ്പോയാലും അകത്തേക്ക് വെള്ളം കയറില്ല. വെള്ളത്തിന്‍െറ പ്രതല ബലത്തിന്‍െറ സാധ്യതകള്‍ കൂടി ഉറുമ്പുകള്‍ പ്രയോജനപ്പെടുത്തുന്നു. ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഇടയില്‍ രൂപപ്പെടുന്ന വായുകുമിളകള്‍ കൂട്ടത്തെ പൊങ്ങിയൊഴുകാന്‍ സഹായിക്കുന്നു. ഏഴു മണിക്കൂറോളം വെള്ളത്തിന് മുകളില്‍ കഴിയുന്ന ഉറുമ്പുകള്‍ കര പറ്റുന്നതോടെ മണിക്കൂറുകള്‍ക്കകം പൂര്‍ണ പ്രവര്‍ത്തന ക്ഷമത കൈവരിക്കുകയും ചെയ്യുന്നു. |
ഏദന്‍ വിമാനത്താവളത്തിനുവേണ്ടി പോരാട്ടം രൂക്ഷം Posted: 26 Jul 2015 10:50 AM PDT Image: ![]() Subtitle: താവളത്തിലെ നിരവധി പോര്‍വിമാനങ്ങള്‍, ടാങ്കുകള്‍ തുടങ്ങിയവ നശിപ്പിച്ചതായി സഖ്യസേന സന്‍ആ: വെടിനിര്‍ത്തല്‍ നിലവില്‍വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ യമനിലെ ഏറ്റവുംവലിയ സൈനികത്താവളം സ്വന്തമാക്കാന്‍ ഹൂതി വിമതരും സഖ്യസേനയും തമ്മില്‍ പോരാട്ടം രൂക്ഷം. തുറമുഖ പട്ടണമായ ഏദനില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള അല്‍അനദ് താവളം മാസങ്ങളായി ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. തന്ത്രപ്രധാനമായ താവളം തിരിച്ചുപിടിക്കാനായാല്‍ ഹൂതി മേല്‍ക്കൈ അവസാനിപ്പിക്കാനാവുമെന്ന് കണ്ടാണ് സഖ്യസേന ഇവിടെ ആക്രമണം ശക്തമാക്കിയത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും സഖ്യസേനയുടെ നിരവധി പോര്‍വിമാനങ്ങളാണ് ഇവിടെ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. താവളത്തിലെ നിരവധി പോര്‍വിമാനങ്ങള്‍, ടാങ്കുകള്‍, മറ്റു യുദ്ധോപകരണങ്ങള്‍ എന്നിവ നശിപ്പിച്ചതായി സഖ്യസേന വക്താവ് അലി അഹ്മദി അവകാശപ്പെട്ടു. ഇവിടെ സിവിലിയന്മാര്‍ സഞ്ചരിച്ച ബസിനുമേല്‍ ബോംബുവീണ് മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏദനു സമീപത്തെ സബ്ര്‍ പട്ടണം ഹൂതികള്‍ക്ക് നഷ്ടമായതായും സൂചനയുണ്ട്. ഇവിടെ നടന്ന ആക്രമണങ്ങളില്‍ 25 ഹൂതികളും 10 സതേണ്‍ റെസിസ്റ്റന്‍സ് പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയുമായി സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന മോഖ സമാധാന പ്രദേശമായാണ് വിലയിരുത്തിയിരുന്നതെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് സംഘടനയുടെ ഹസന്‍ ബൊസെനീന്‍ പറഞ്ഞു. സഖ്യകക്ഷികള്‍ സിവിലിയന്‍ മരണങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലായെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. എന്തിനാണ് മോഖയില്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. അഞ്ചു കിലോമീറ്റര്‍ മാറിയാണ് ഹൂതികളുടെ താവളം സ്ഥിതിചെയ്യുന്നത്. അവിടെ ആക്രമണം നടന്നിട്ടുമില്ല ^യമന്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണങ്ങളില്‍ ഇതുവരെ 3500 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവുംകൂടുതല്‍ ആളപായം നേരിട്ടത് ഏദനിലാണ്. അടിസ്ഥാനമേഖല സമ്പൂര്‍ണമായി തകര്‍ന്ന നഗരത്തില്‍ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്ക് കനത്ത ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഞ്ചുദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതോടെ വീണ്ടും ആക്രമണം തുടരുന്നത് രാജ്യത്തെ സമ്പൂര്‍ണ നാശത്തിലത്തെിക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. |
ക്ലോക്കുകളിലെ പെന്‍ഡുലങ്ങള്‍ വിപരീത ദിശയില്‍ ആടുന്നതിന്‍െറ കാരണം കണ്ടെത്തി Posted: 26 Jul 2015 10:49 AM PDT Image: ![]() ന്യൂയോര്‍ക്: അങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ചോദ്യത്തിനും ഉത്തരം കണ്ടത്തെി! ഒരു ചുവരില്‍ അടുത്തടുത്ത് തൂക്കുന്ന രണ്ട് ക്ളോക്കുകളിലെ പെന്‍ഡുലങ്ങള്‍ വിപരീത ദിശയില്‍ ആടുന്നതിന്‍െറ രഹസ്യമാണ് ശാസ്ത്രജ്ഞര്‍ കണ്ടത്തെിയത്. ചുവരില്‍ ചെറു ബലം ചെലുത്തിയും ശബ്ദ സ്പന്ദനങ്ങള്‍ കൈമാറിയുമാണ് പെന്‍ഡുലങ്ങള്‍ ഒരുമിച്ച് ആടുന്നതെന്നാണ് പോര്‍ചുഗീസ് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം. രണ്ട് ക്ളോക്കുകള്‍ ചുവരില്‍ തൂക്കി പെന്‍ഡുലങ്ങള്‍ ഏതു ദിശയിലാക്കിയാലും അരമണിക്കൂറിനകം പെന്‍ഡുലത്തിന്‍െറ ആട്ടം വിപരീത ദിശയില്‍ ആവുമെന്നായിരുന്നു ഹൈഗന്‍സിന്‍െറ നിരീക്ഷണം. ഒരുതരം സാംക്രമിക സംവേദനം എന്നാണ് ഹൈഗന്‍സ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഈ പ്രതിഭാസത്തിന്‍െറ കാരണത്തെക്കുറിച്ച് നിരവധി കണ്ടത്തെലുകള്‍ പുറത്തുവന്നെങ്കിലും ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളോളം ദുരൂഹമായി തുടര്‍ന്ന ഇതിന് പിന്നിലെ ശാസ്ത്രീയ കാരണമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പോര്‍ചുഗലിലെ ലിസ്ബണ്‍ സര്‍വകലാശാലയിലെ ഹെന്‍റിക് ഒലിവെറിയ, ലൂയി മെലോ എന്നിവരാണ് പെന്‍ഡുലത്തിന്‍െറ ആട്ടം വിപരീത തരത്തിലാവുന്നതിന്‍െറ കാരണം തേടി ഗവേഷണം തുടങ്ങിയത്. പെന്‍ഡുലം മുന്നോട്ടും പിന്നോട്ടും ആടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദസ്പന്ദനങ്ങള്‍ ഒരു ക്ളോക്കില്‍നിന്ന് ചുവരിലൂടെ രണ്ടാമത്തേതിലത്തെും. ഈ ശബ്ദ സ്പന്ദനങ്ങള്‍ ഇടകലരുകയും പതിയെ പതിയെ വിപരീത ദിശയിലത്തെുമെന്നുമാണ് ഗവേഷകര്‍ കണ്ടത്തെിയത്. ഗവേഷണത്തിനായി വികസിപ്പിച്ച ഗണിതശാസ്ത്ര മാതൃക(സിദ്ധാന്തം)യിലും പരീക്ഷണഫലങ്ങളിലും ചേര്‍ച്ച കണ്ടത്തെിയതോടെയാണ് ഗവേഷണഫലം തീര്‍ച്ചപ്പെടുത്തിയത്. ജേണല്‍ ഓഫ് സയന്‍റിഫിക് റിപ്പോര്‍ട്ടില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചു. |
ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇംഗ്ലീഷ് വിജയദിനം Posted: 26 Jul 2015 10:49 AM PDT Image: ![]() സാന്‍റ ക്ളാര: യൂറോപ്യന്‍ ചാമ്പ്യന്മാരെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഫ്രഞ്ച് ചാമ്പ്യനെ ഒതുക്കി ചെല്‍സിയും സീസണ്‍ മുന്നൊരുക്കത്തിലുള്ള ഇംഗ്ളീഷ് ഫുട്ബാളിന് ആഹ്ളാദദിനം സമ്മാനിച്ചു. അമേരിക്കയില്‍ ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ സ്പാനിഷ് കരുത്തന്‍ ബാഴ്സലോണയെ നിര്‍ദാക്ഷിണ്യം 3^1ന് തോല്‍പിച്ചാണ് യുനൈറ്റഡ് വമ്പുകാട്ടിയത്. ഫ്രഞ്ച് ക്ളബായ പാരിസ് സെന്‍റ് ജെര്‍മെയ്നെ ഷൂട്ടൗട്ടില്‍ 6^5ന് മുട്ടുകുത്തിച്ച് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ചെല്‍സിയും വിജയമാഘോഷിച്ചു. കാലിഫോര്‍ണിയയിലെ സാന്‍റ ക്ളാരയില്‍ നടന്ന പോരാട്ടത്തില്‍ തകര്‍പ്പനൊരു ഹെഡറിലൂടെയാണ് റൂണി യുനൈറ്റഡിന്‍െറ അക്കൗണ്ട് തുറന്നത്. ബാഴ്സ ഗോളി മാര്‍ക്-ആന്ദ്രെ ടെന്‍ സ്റ്റെഗെനെ ഇംഗ്ളീഷ് നിര നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. ആഷ്ലി യങ് ലീഡുയര്‍ത്തുന്നതിന് അടുത്തത്തെിയെങ്കിലും ടെര്‍ സ്റ്റെഗെന്‍െറ വലങ്കൈ ബാഴ്സയുടെ രക്ഷക്കത്തെുകയായിരുന്നു. മത്സരം ഒരു മണിക്കൂറിലത്തെിയ വേളയില്‍ സമനില പിടിക്കാനുള്ള ലൂയിസ് സുവാരസിന്‍െറ ശ്രമം ഓഫ്സൈഡ് ഗോളിലൊതുങ്ങി. തൊട്ടുപിന്നാലെ ആദ്യ പ്ളെയിങ് ഇലവനെ മൊത്തത്തില്‍ മാറ്റിയ യുനൈറ്റഡിനായി കളത്തിലിറങ്ങി രണ്ടാം മിനിറ്റില്‍ ലിന്‍ഗാഡ് ലക്ഷ്യം കണ്ടതോടെ ബാഴ്സയുടെ ദുരിതം ഇരട്ടിയായി. രണ്ടു മിനിറ്റിനുള്ളില്‍ സ്കോര്‍ 3^0 ആക്കാനുള്ള അവസരം യനുസയിന് വീണുകിട്ടിയത് മുതലാക്കാനായില്ല. മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കവേ ഗോള്‍ കണ്ടത്തൊന്‍ കിണഞ്ഞ് ശ്രമിച്ച ബാഴ്സക്ക് പ്രതിഫലം നല്‍കിയത് ബ്രസീലിയന്‍ താരം റാഫിനയാണ്. എന്നാല്‍, ആശ്വാസ ഗോള്‍ നേടിയ ബാഴ്സക്ക് ആശ്വസിക്കാനുള്ള സമയം പോലും നല്‍കാതെ ലിന്‍ഗാഡിന്‍െറ അസിസ്റ്റില്‍ യനുസയ് ഗോള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി യുനൈറ്റഡിന് ജയം സമ്മാനിച്ചു. |
കെനിയക്ക് വിജയാശംസയര്‍പ്പിച്ച് ഒബാമ മടങ്ങി Posted: 26 Jul 2015 10:47 AM PDT Image: ![]() നൈറോബി: പിതാവിന്‍െറ നാട്ടില്‍ സന്ദര്‍ശനം അവസാനിപ്പിച്ച് ഒബാമ ഇത്യോപ്യയിലേക്ക് തിരിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന്‍െറ അവസാനത്തില്‍ കെനിയന്‍ ജനതക്ക് വിജയാശംസകളര്‍പ്പിച്ചാണ് ഒബാമ മടങ്ങിയത്. തലസ്ഥാനത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ‘നിങ്ങള്‍ക്ക് നേടാന്‍ കഴിയുന്നതിന് ഒരു പരിധിയുമില്ല‘ -ഒബാമ ജനങ്ങളോട് പറഞ്ഞു. ‘ഞാന്‍ ഇവിടെ നില്‍ക്കുന്നത് കെനിയയെ പ്രധാന പങ്കാളിയായി കാണുന്ന ഒരു രാജ്യത്തിന്‍െറ പ്രസിഡന്‍റായാണ്. അതേസമയം കെനിയയുടെ വിജയം ആഗ്രഹിക്കുന്ന സുഹൃത്തായുമാണ്’ -ഒബാമ പറഞ്ഞു. സോമാലിയയില്‍നിന്നുള്ള അല്‍ശബാബ് തീവ്രവാദി ഗ്രൂപ്പിന്‍െറ അതിക്രമങ്ങളെ ചെറുക്കാന്‍ അമേരിക്കയുടെ പൂര്‍ണ സഹായം അദ്ദേഹം ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസം തീവ്രവാദവിരുദ്ധ പരിശീലനവും അതിനായി കൂടുതല്‍ ഫണ്ടും ഒബാമ വാഗ്ദാനം ചെയ്തിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment